Assembly Election 2021 (All in one Help file)
>> Sunday, April 4, 2021
(Last Updated on 04-04-2021)
(Prepared By Bibin C Jacob, HSST Physics, BHSS Mavandiyur, Malappuram)
Read More | തുടര്‍ന്നു വായിക്കുക
*👉PF ഇല്ലാത്തവരുടെയും PF ക്ലോഷർ എടുത്തവരുടേയും DA Arrear ഇപ്പോൾ എടുക്കരുത്. അവർക്ക് DA Arrear കൈയ്യിൽ കിട്ടുന്നതിനുള്ള updation Spark ൽ നടക്കുന്നതേയുള്ളൂ.*
*GO(P)No.25/2021/Fin Dt 08-02-2021, GO(P)No27/2021/Fin dt 10/02/2021എന്ന ഉത്തരവുകൾ പ്രകാരം*
*01/ 01/ 2019 മുതൽ 23% വും* ,
*01/ 07/ 2019 മുതൽ 28% വും*
*01/01/ 2020 മുതൽ 32% വും*,
*01/ 07/ 2020 മുതൽ 36% ഡി എ യും അനുവദിച്ചു ഉത്തരവായിരുന്നു*.
*ആയതു അനുസരിച്ചു സ്പാർക്കിൽ ഡി എ അരിയർ പ്രോസസ്സ് ചെയ്തു സാലറിയോടപ്പം മെർജ് ചെയുന്ന വിധം* .
*സ്പാർക്ക് ഡി ഡി ഒ ലോഗിനിൽ*
*ശ്രദ്ധിക്കുക പേ റിവിഷൻ വന്നിട്ടുള്ളതിനാൽ രണ്ടു അരിയർ ബിൽ ആയി പ്രോസസ്സ് ചെയ്യണം*
*1) .01/ 01/ 2019 മുതൽ 30/ 06/ 2019 വരെ ഒരു ബിൽ*
*2). 01/ 07/ 2019 മുതൽ 28/ 02/ 2021 വരെ ഒരു ബിൽ*
*സ്പാർക്ക് ഡി ഡി ഒ ലോഗിനിൽ*
*Salary Matters → Processing → Arrear → DA → DA Arrear. ക്ലിക്ക് ചെയുക*
*ഇവിടെ DDO code, Bill type എന്നിവ സെലക്ട് ചെയ്യുക*
*ഇവിടെ GO(PNo25/2021/Fin 08/02/2021 എന്ന ഉത്തരവിന്റെ സൈഡിൽ ആയി കാണുന്ന ബോക്സ് ക്ലിക് ചെയ്യുക .അപ്പോൾ താഴെ ഓട്ടോമാറ്റിക്ക് ആയി Processing Period വരുന്നത് കാണാം .അവിടെ To (mm)/(YYYY) എന്ന കോളത്തിൽ 06/2019 എന്ന് ടൈപ്പ് ചെയിതു കൊടുക്കുക*
*Select Employee Button ക്ലിക്ക് ചെയ്യുക*
*വലതു സൈഡിൽ ആയി നെയിം ലിസ്റ്റ് ചെയ്യും*
*താഴെ കാണുന്ന സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക*
*അടുത്ത പീരീഡ് ഉം ഇത് പോലെ തന്നെ പ്രോസസ്സ് ചെയ്യാവുന്നതാണ്. അതിനായി വീണ്ടും*
*Salary Matters → Processing → Arrear → DA → DA Arrear. ക്ലിക്ക് ചെയുക*
*ഇവിടെ GO(P)No27/2021/Fin 10/02/2021 എന്ന ഉത്തരവിന്റെ സൈഡിൽ ആയി കാണുന്ന ബോക്സ് ക്ലിക് ചെയുക*.
*ഇവിടെ ഒരു ബോക്സ് ൽ ടിക് ചെയ്താലും മുന്ന് (28%,32%,36% ) ബോക്സ് ഉം ഒന്നിച്ചു ടിക് ആവുന്നത് കാണാം .താഴെ പ്രോസസ്സിംഗ് പീരീഡ് ഓട്ടോ മാറ്റിക്ക് ആയി വരുകയും ചെയ്യുന്നതാണ്*.
*Select Employee Button ക്ലിക്ക് ചെയുക*
*വലതു സൈഡിൽ ആയി നെയിം ലിസ്റ്റ് ചെയ്യും*
*താഴെ കാണുന്ന സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയുക*
*ഇങ്ങനെ രണ്ടു ബില്ലും പ്രോസസ്സ് ചെയ്യാവുന്നതാണ്* .
*ബിൽ എറർ കാണിക്കുന്നു വെങ്കിൽ സർവീസ് ഹിസ്റ്ററി കറക്റ്റ് ചെയ്താൽ മതി*.
*ഇനി പ്രോസസ്സ് ചെയ്ത് ബിൽ കാണുന്നതിനായി*
*Salary Matters → Bills and Schedules → Arrear → DA Arrear Bill. ക്ലിക്ക് ചെയുക*
*ഇവിടെ DDO Code ,Processed year എന്നിവ സെലക്ട് ചെയുക,താഴെ ബിൽ ഡീറ്റെയിൽസ് കാണാവുന്നതാണ്*,
*select എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക*
*ഇങ്ങനെ ഓരോ ബില്ലും ഓപ്പൺ ചെയിതു ശരി ആണ് എന്നുള്ള കാര്യം ഉറപ്പു വരുത്തുക.ബിൽ ശരി ആണെകിൽ അടുത്തായി ഈ ബിൽ സാലറി ബിൽ ന്റെ കൂടെ മെർജ് ചെയുക എന്നുള്ളതാണ്.അതിനായി*
*Salary Matters → Processing → Arrear → Merge Arrear with Salary.എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക*.
*ഇവിടെ DDO Code, Arrear processed Year എന്നിവ സെലക്ട് ചെയുക,തൊട്ടു താഴെ ആയി ബിൽ ഡീറ്റെയിൽസ് കാണാവുന്നതാണ് .അതിനു സൈഡിൽ ആയി കാണുന്ന ടിക് ബോക്സ് ടിക് ചെയുക*.
*ഒരു ബിൽ മാത്രമേ ഒരു തവണ മെർജ് ചെയ്യാൻ കഴിയുകയുള്ളൂ.ആ ബിൽ മെർജ് ചെയ്തതിനു ശേഷം അടുത്ത ബിൽ മെർജ് ചെയാം.തൊട്ടു താഴെ ആയി ഇവിടെ DDO Code, Arrear processed Year എന്നിവ സെലക്ട് ചെയുക,തൊട്ടു താഴെ ആയി Credit To GPF through Salary Bill എന്ന ഓപ്ഷൻ ഓട്ടോമാറ്റിക് ആയി സെലക്ട് ആകുന്നതാണ്.ശേഷം Arrear to be merged with salary for year & month സെലക്ട് ചെയുക .proceed ബട്ടൺ ക്ലിക്ക് ചെയുക*.
*ശ്രദ്ധിക്കുക.ഡി .എ അരിയർ ബിൽ രണ്ടു ബിൽ ആയിട്ടാണ് പ്രോസസ്സ് ചെയുന്നത് പക്ഷെ സാലറിയിൽ ഒരു ബിൽ മാത്രമേ മെർജ് ചെയ്യാൻ കഴിയുകയുള്ളു*.
*സാലറിയിൽ ഡി എ മെർജ് ആയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുന്നതിനായി Salary Matters->>Changes in the month–>>Present Salary ക്ലിക്ക് ചെയുക .എംപ്ലോയീ സെലക്ട് ചെയുക*
*deduction ഓപ്ഷനിൽ GPF ൽ പോകുന്നതായും കാണാൻ കഴിയും*
*മെർജ് ചെയ്ത് ബിൽ ക്യാൻസൽ ചെയ്യണം എങ്കിൽ Salary Matters–>>Processing–>Processing–>Arrear–>>Cancel Merged Arrear എന്ന ഓപ്ഷൻ വഴി ക്യാൻസൽ ചെയ്യാവുന്നതാണ്.
ജോണ്‍ സാര്‍ തയ്യാറാക്കിയ ഗണിതം പഠനവിഭവങ്ങള്‍.
ചോദ്യങ്ങള്‍ മലയാളം മീഡിയം
ഉത്തരങ്ങള്‍ മലയാളം മീഡിയം
11-ാം ശമ്പള പരിഷകരണം
HIGHLIGHTS
ഓഫീസുകളിൽ ശമ്പള ഫിക് സേഷൻ ജോലി ഒഴിവാകും
സ്പാർക്ക് വഴി ഒറ്റ ദിവസം കൊണ്ട് മുഴുവൻ ജീവനക്കാരുടെയും ശമ്പളം 07/2019 പ്രാബല്യത്തിൽ പുതുക്കിയ നിരക്കിലേക്ക് മാറ്റി ശമ്പള പരിഷ്കരണ നടപടികൾ ലഘൂകരിച്ചിരിക്കുന്നു
ഓപ്ഷൻ നൽകേണ്ട ആവശ്യമില്ല.
പുതുക്കിയ സ്കെയിലിൽ 03/2021 ലെ ക്ഷാമബത്ത 7%
________________________
ഓഫീസുകളിൽ ചെയ്യേണ്ടത്:
〰️〰️〰️〰️〰️〰️〰️〰️
സ്പാർക്കിൽ പുതിയ സ്കെയിലിലേക്ക് മാർച്ച് ആദ്യം ശമ്പളം ഓട്ടോമാറ്റിക് ആയി അപ്ഡേറ്റ് ആകും
15-03-2021 ന് മുമ്പായി 01-07-2019 ലെ പേ ഫിക്സ് ചെയ്ത് പുതുക്കിയ ശമ്പളം സർവീസ് ബുക്ക് പരിശോധിച്ച് സ്പാർക്കിൽ ഡിഡിഒ കൺഫേം ചെയ്യണം
തുടർന്ന് 01-07-2019 ന് ശേഷമുള്ള മാറ്റങ്ങൾ സ്പാർക്കിൽ അപ്ഡേറ്റാകുന്നതാണ്
അതിനു ശേഷം O1-03-2021 ലെ പേ സ്പാർക്കിൽ ലഭ്യമാകും. ഇങ്ങനെ അപ്ഡേറ്റ് ആകുന്ന പേ ഡിഡിഒ സ്പാർക്കിൽ കൺഫേം ചെയ്യണം
കൺഫേം ചെയ്തില്ലെങ്കിൽ 2 മാസം വരെ ശമ്പളം കിട്ടും; അതിനു ശേഷം ബ്ലോക്കാകും
സ്പാർക്കിലെ പേ കൺഫേം ചെയ്ത ശേഷം സർവീസ് ബുക്കിൽ മതിയായ രേഖപ്പെടുത്തൽ നടത്തണം
ഓഫീസിലെ സ്പാർക്ക് മുഖേനയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം എയ്ഡഡ് സ്ഥാപനങ്ങളിൽ കൗണ്ടർസൈനിംഗ് അതോറിറ്റി ഓൺലൈനായി സ്പാർക്ക് മുഖേന പുതുക്കിയ ശമ്പളം അംഗീകരിച്ച ശേഷം മാർച്ചിലെ ശമ്പളം പ്രോസസ് ചെയ്യാവുന്നതാണ്
Prepared by: Sarthre Alex, KNTEO Service Cell
കേരള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 1.7.2019 മുതല്‍ പരിഷ്കരിക്കാനുള്ള ശുപാര്‍ശകള്‍
11ാം ശമ്പള പരിഷ്കരണ കമ്മീഷന്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചു. 01-07-2019
മുതല്‍ ഒാരോ ജീവനക്കാരനും ലഭിക്കാന്‍ പോകുന്ന പുതുക്കിയ ശമ്പളം ,പുതുക്കിയ Scale of
Pay,പുതുക്കിയ H.R.A (1.4.2021 മുതല്‍) ,1.7.2019 മുതല്‍ 31.3.2021 വരെ ലഭിക്കാവുന്ന അരിയര്‍
,1.7.2019 ന് ശേഷം ലഭിച്ച promotion/Grade എന്നിവയുടെ പുനര്‍ നിര്‍ണ്ണയം എന്നിവ
കണക്കാക്കാന്‍ സഹായകരമായ ഒരു പ്രോഗ്രാം ഇവിടെ നല്‍കിയിരിക്കുന്നത്.
TIMUS 11 : TIMUS ന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു .
പുതിയ നിരക്കും നിലവിലുള്ള നിരക്കുംതാരതമ്യം ചെയ്തു ലാഭകരമായ നിരക്ക് തെരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നു.
സവിശേഷതകൾ
1. Annexure 2 തയ്യാറാക്കൽ
2. IT statement from Spark salary drawn statement :
3. Capturing data from PIMS Anticipatory Statement, (for Treasuries employees use )
Instant help on important IT Sections.
Salary യും deduction കളുമെല്ലാം manual ആയി entry ചെയ്തു കൊടുക്കേണ്ടി വരുന്നതിന് പകരം സ്പാർക്കിൽ നിന്നും ലഭിക്കുന്ന സാലറി ഡ്രോൺ സ്റ്റേറ്റ്മെന്റ് - PDF ഫയലിൽ നിന്നും ഡേറ്റാ നേരിട്ട് ശേഖരിക്കുന്ന രീതിയിലാണ് Timus തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഡേറ്റാബേസിലേക്ക് സേവ് ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിന്നും സൗകര്യമുണ്ട് എന്നത് Timus നെ കൂടുതൽ ആകർഷകമാക്കുന്നു.
കൂടുതൽ അംഗ സംഖ്യയുള്ള ഓഫീസുകളിൽ കൃത്യതയോടെയും ആയാസരഹിതമായും TDS സംബന്ധമായ പ്രവർത്തനങ്ങൾ നിർവഹിക്കുവാൻ Timus ഏറ്റവും സഹായകരമാണ്. കൂടാതെ ഈ വേർഷനിൽ Rpu വിൽ ഉപയോഗിക്കുന്ന Annexure2 കൂടി ജനറേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കൂടി ലഭ്യമാകുന്നു, എന്നത് Timus നെ കൂടുതൽ ആകർഷകമാക്കുന്നു..
പ്രധാന സവിശേഷതകളിലേക്ക് ഒന്ന് കണ്ണോടിക്കാം.
1.Annexure2 തയ്യാറാക്കൽ :* ഇപ്പോൾ Income tax Quartely Statement തയ്യാറാക്കുന്നവരുടെ ഏറ്റവും വലിയ ബുദ്ധിമുട്ട് 92 കോളങ്ങളുള്ള Annexure 2 തയ്യാറാക്കുക എന്നതാണ്. എന്നാൽ. Timus 11 , ഇതിന് ലളിതമായ പരിഹാരവുമായി എത്തിയിരിക്കുന്നു. Timus ൽ തയ്യാറാക്കുന്ന/ ശേഖരിക്കുന്ന ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവരങ്ങൾ ക്രോഡീകരിച്ച് ഒരൊറ്റ മൗസ് ക്ലിക്കിൽ Rpu Annexure 2 ഫോമിൽ നേരിട്ട് ഫീഡ് ചെയ്യാവുന്ന വിധത്തിൽ തയ്യാറാക്കുന്നതിനുള്ള ഓപ്ഷൻTimus 11 ൽ ഉൾപ്പെടുത്തിയിരിക്കുന്നു.
2. IT statement from Spark salary drawn statement :* SPARK Salary Drawn Statement -PDF ഫയലിൽനിന്നു നേരിട്ട് , ഡേറ്റാ എൻട്രി ഇല്ലാതെ തന്നെ Income Tax Statement തയ്യാറാക്കുന്നതിന് സഹായിക്കുന്നു. (ട്യൂട്ടോറിയൽ അറ്റാച്ച് ചെയ്തിരിക്കുന്നു.)
SPARK > INCOME TAX > SALARY_DRAWN STATEMENT എന്ന മെനുവില്‍ നിന്ന് ലഭിക്കുന്ന SALARY_DRAWN STATEMENT – PDF File കമ്പ്യൂട്ട്റില്‍ എവിടെയെങ്കിലും സേവ് ചെയ്തിന് ശേഷം, Timus> Income Tax Statement for Years എന്ന option വഴി സെലക്ട് ചെയ്താല്‍ മതിയാകും. 2009-2010 സാമ്പത്തിക വര്‍ഷം മുതല്‍ 2020 -2021 വരെയുള്ള ഏത് വർഷത്തെയും IT STATEMENT തയ്യാറാക്കാം. ഒരു ഓഫീസിലെ എല്ലാ ജീവനക്കാരുടെയും, സാലറി ഡ്രോണ്‍ സ്റ്റേറ്റ്മെന്‍റ്, ചുരുങ്ങിയ സമയം കൊണ്ട് TIMUS ല്‍ capture ചെയ്ത് സേവ് ചെയ്യാവുന്നതും പിന്നീട് ആവശ്യമായ Deductions മാത്രം വരുത്തി Income Tax Statement തയ്യാറാക്കാം. വളരെ ലളിതമായി ഉപയോഗിക്കാവുന്ന 10E കാല്‍ക്കുലേറ്ററും ഉള്‍പ്പെടുത്തിയിരിക്കുന്നു.
3.Capturing data from PIMS Anticipatory Statement :
(for treasuries) PIMS Anticipatory Statementൽ നിന്ന് ഡേറ്റ നേരിട്ട് ശേഖരിക്കുന്നതിനും നികുതി കണക്ക് കൂട്ടുന്നതിനും ഡേറ്റാബേസിലേക്ക് സൂക്ഷിക്കുന്നതിനും പിന്നീട് ആവശ്യാനുസരണം , selection criteria അനുസരിച്ച്, തിരിച്ച് വിളിക്കുന്നതിന്നും ആവശ്യമായ Deductions ചേർത്ത്, ആദായ നികുതി കണക്കാക്കുന്നതിനും, IT Statement , Form 16 B , Annexure 2 എന്നിവ തയ്യാറാക്കുന്നതിനുമുള്ള സൗകര്യം. 2 ടാക്സ് നിർണയ രീതീയും താരതമ്യം ചെയ്തു ലാഭകരമായ രീതി നിര്ണയിക്കുന്നതിനുള്ള സൗകര്യം ലഭ്യമാകുന്നു...
Timus ൽ ഉൾപ്പെടുത്തപ്പെടുന്ന എല്ലാ ജീവനക്കാരുടെയും (spark data,) പെൻഷൻകാരുടെയും (Pims Data) വിവരങ്ങൾ ഉൾപ്പെടുത്തി Rpu വിലേക്ക് നേരിട്ട് പകർത്താവുന്ന രീതിയിൽ കൃത്യമായി Annexure 2 തയ്യാറാക്കുന്നതിന് സാധിക്കുന്നു.
ജീവനക്കാരുടെയും, പെൻഷൻകരുടെയും നികുതി, കാറ്റഗറി പരിഗണനകൾക്കനുസൃതമായി തയ്യാറാക്കുന്നതിനുള്ള സൗകര്യം.
4.Instant help on important IT Sections :
ഡേറ്റ എൻട്രി നടത്തുമ്പോൾ തന്നെ അതാതു IT സെക്ഷനുകളെക്കുറിച്ചു വിശദമായ വിവരങ്ങൾ ലഭ്യമാകുന്നHelp ഓപ്ഷൻസ് ലഭമാവുന്നു.
5. 2009-10 മുതൽ 2020 -21 സാമ്പത്തിക വർഷം വരെയുള്ള IT സർക്കുലറുകൾ ലഭ്യമാവുന്നു.
6. Anneuxure 2 വിൽ നേരിട്ട് നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പ് വരുത്താൻ സഹായകരമായ രീതിൽ TDS Statement വാലിഡേറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന Text file നിന്നും data ശേഖരിച്ച് Annexure 2 ൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് കൺസോളിഡേറ്റഡ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കുന്നതിനുള്ള സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നു..
7. ട്രഷറികളിൽ NPS ബില്ലുകൾ, ഡെപ്യൂട്ടേഷൻ ചെലാൻ എന്നിവ തയ്യാറാക്കുന്നതിനുള്ള ഓപ്ഷൻ നിലനിർത്തിയിരിക്കുന്നു.
For downloads and more information: Click here
A Creative Innovative Solution for Income Tax backed by SPARK Data Fetching facility
ഒരുമിനിറ്റു കൊണ്ട് ഇൻകം ടാക്സ് സ്റ്റേറ്റ്മെന്റ് കൃത്യതയോടെ തയ്യാറാക്കാം
Honest Tax Premium Ver.05
ഫയല്‍ ലിങ്ക്
▶️സർക്കാർ ജീവനക്കാർക്ക് SPARK IT Statement ൽ നിന്നും Auto Fetching Fecility, Microsoft Excel ൽ അടിസ്ഥാന ജ്ഞാനം ഉള്ള ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ലളിതമായി ആദായനികുതി കണക്കാക്കാം. (Simple&Powerful ).
▶️അധികം ജീവനക്കാരുള്ള ഓഫീസുകൾക്ക് വളരെ സൗകര്യപ്രദം. ഈ വർഷത്തെ ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ് FY2020-2021 തയ്യാറാക്കി ഫെബ്രുവരി മാസത്തെ ശമ്പളത്തിനു മുൻപായി ഡിഡിഒ ക്ക് സമർപ്പിക്കേണ്ട സമയമാകുന്നു.ഈ സാമ്പത്തികവർഷം സുപ്രധാനമായ മാറ്റങ്ങളാണ് ആദായനികുതി ഘടനയിൽ വന്നിരിക്കുന്നത്.
▶️ എടുത്തു പറയേണ്ട പ്രധാന വസ്തുത ഇൻകം ടാക്സ് സ്ലാബ് നിലനിർത്തികൊണ്ട് തന്നെ ITact1961u/s 115BAC അനുസരിച്ചുള്ള Concessional റേറ്റ് അനുവദിച്ചുള്ള new Regime കൂടി(deductions&Exemptions ഒഴിവാക്കി മുഴുവൻ വരുമാനത്തിനും നികുതി കാണുന്ന രീതി ) ഓപ്ഷണൽ ആയി നികുതിദായകന് തിരഞ്ഞെടുക്കാം. Basic Exemption Limit 250000/-ആയി തന്നെ തുടരുന്നു. (മുതിർന്ന പൗരന്മാർക്ക് 300000/-. റിബേറ്റ് sec 87A പ്രകാരം 5ലക്ഷം വരെ(ടാക്സബിൾ ഇൻകം ) ഉള്ളവർക്ക് 12500 രൂപ തന്നെ . ഫലത്തിൽ 5ലക്ഷം വരെ ഉള്ളവർക്ക് നികുതി ബാധ്യതയിൽ നിന്നും ഒഴിവാക്കപ്പെടുന്നു
▶️എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഈ വർഷം മിനിമം ടാക്സ് എന്ന് പറയുന്നത് 13000 രൂപയ്ക്കു മുകളിൽ ആയിരിക്കും. ഏകദേശം 42000 രൂപയിൽ താഴെ മാസാവരുമാനമുള്ളവർക്കു ഇത് മൂലം പ്രയോജനം ലഭിക്കും
▶️മറ്റൊരു പ്രധാന വസ്തുത 500000/-രൂപ വരെ നികുതി ഒഴിവു രണ്ടു ഓപ്ഷനിലും ലഭിക്കുന്നതിനാൽ old regime ൽ തന്നെ തുടരുന്നതാണ് ഉചിതം. ഈ വർഷം പേ റിവിഷൻ അരിയർ ലഭിക്കും എന്നതിനാൽ റിലീഫിനു അർഹത ലഭിക്കാൻ സാധ്യത ഉണ്ട്.
▶️ശമ്പള /പെൻഷൻ വരുമാനമുള്ളവർക്കു സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50000. ഫാമിലി പെൻഷൻ കാർക്ക് 15000/-രൂപയോ ആകെ ലഭിക്കുന്ന പെൻഷൻ തുകയുടെ 1/3 ഏതാണോ കുറവ് അതും കൂടി കിഴിവ് ലഭിക്കും.ഹെൽത്ത് &എഡ്യൂക്കേഷൻ സെസ് 4%ആയി തന്നെ തുടരും.
▶️അത് പോലെ തന്നെ 60 വയസിനു മുളളിലുള്ള മുതിർന്ന പൗരന്മാർക്ക് ഫോം 15H സമർപ്പിക്കുന്നതിനുള്ള വരുമാന പരിധി (നോട്ടിഫിക്കേഷൻ G S R 375(E) തീയതി 22.05.2019 CBDT)പ്രകാരം ഫലത്തിൽ 500000 രൂപയായി.മറ്റുള്ളവർക്കു 250000 രൂപ തന്നെ. 22/05/2019 മുതൽ പ്രാബല്യം.
▶️SPARK ൽ നിന്നും ലഭിക്കുന്ന Income Tax Statement വഴി ഡാറ്റ എൻട്രി നടത്താതെ തന്നെ വളരെ വേഗത്തിലും കൃത്യതയിലും ഇൻകം ടാക്സ് സ്റ്റേറ്റ് മെന്റ് തയ്യാറാക്കാവുന്ന വിധത്തിലാണ് ഈ വർഷവും Honest Tax Premium ver 05 നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത്.. അധികം ജീവനക്കാരുള്ള ഓഫീസുകളിൽ വളരെയധികം സമയലാഭവും കൃത്യതയും ഉറപ്പു വരുത്താം .ഫോം 10E ചെയ്യാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ PDF ആയി സ്റ്റേറ്റ് മെന്റ് സേവ് ചെയ്യാം. ഓട്ടോ സേവ് ചെയ്യാനുള്ള സൗകര്യം ഉള്ളതിനാൽ വ്യക്തിപരമായി ഫയൽ സേവ് ചെയ്യപ്പെടുന്നു.സങ്കീർണതകളില്ലാത്ത സോഫ്റ്റ്‌വെയർ ഡിസൈനിങ് ആയതിനാൽ മൈക്രോ സോഫ്റ്റ് എക്സലിൽ അടിസ്ഥാന ജ്ഞാനമുള്ള ആർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു കൂടാതെ സഹായത്തിനു വീഡിയോ ഹെൽപ് ഫയൽ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.
ആൻസൺ ഫ്രാൻസിസ്
സീനിയർ അക്കൗണ്ടന്റ്
കോഴിക്കോട്
ട്രഷറീസ് ഡിപ്പാർട്മെന്റ്
എയ്ഡഡ് സ്ക്കൂളുകളില്‍ നിന്ന് പി.എഫ് ലോണ്‍, അരിയര്‍ ബില്‍, കണ്ടിജന്റ് ബില്‍ എടുക്കേണ്ടി വരുമ്പോള്‍ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് അയക്കുന്ന ബില്ലുകള്‍ വിദ്യാഭ്യാസ ഓഫീസുകള്ക്ക് സ്പാര്‍ക്കില്‍ കാണാനാകുന്നില്ല എന്ന് പലരും ഈയിടെയായി പരാതി പറയാറുണ്ട്. ഇതിനായി പുതിയ ഒരു യൂസറെ കൂടി വിദ്യാഭ്യാസ ഓഫീസുകളില്‍ ക്രിയേറ്റ് ചെയ്തെങ്കില്‍ മാത്രമേ സാധിക്കൂ എന്നാണ് സ്പാര്‍ക്കില്‍ നിന്നുള്ള അറിയിപ്പ്. spark ലെ new updation സംബന്ധിച്ച് ഒരു വിശദീകരണം ചുവടെ കുറിക്കുന്നു..
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കരണ ശുപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ 1/07/2019 മുതല്‍ ജീവനക്കാരുടെ പുതിയ ശമ്പളം നിലവില്‍ വരികയാണ്. പുതുതായി ലഭിക്കാന്‍ പോകുന്ന ശമ്പളം അരിയര്‍ എന്നിവയെക്കുറിച്ചുള്ള എക്സല്‍ ഫയലാണ് ചുവടെ. വിന്‍ഡോസിലാണ് പ്രവര്‍ത്തിക്കുക. ഇതൊരു ഡ്രാഫ്റ്റ് മാത്രമാണ്. അലവന്‍സുകളെപ്പറ്റിയുള്ള അന്തിമ തീരുമാനം സര്‍ക്കാര്‍ ഓര്‍ഡറുകള്‍ക്ക് വിധേയമായിട്ടായിരിക്കും. ഫൈനല്‍ ഓര്‍ഡര്‍ വന്നശേഷം പ്രോഗ്രാം അപ്ഡേറ്റ് ചെയ്യുന്നതാണ്.
തിയറി ചോദ്യങ്ങളും പ്രാക്ടിക്കല്‍ റെക്കോഡും ഒഴിവാക്കിയിട്ടുണ്ട്.
വിപിന്‍ മഹാത്മ, എല്ലാ ചോദ്യങ്ങളും എങ്ങനെയാണ് ശരിയായി ചെയ്യുന്നതെന്ന് വളരെ സിമ്പിളായി വീഡിയോ ക്ലാസുകള്‍ തയാറാക്കുന്നുണ്ട്.
ആദ്യ ഗ്രൂപ്പിലെ മൂന്നു ചോദ്യങ്ങള്‍ താഴെ ഉണ്ട്.
മുന്നാമത്തെ ഗ്രൂപ്പ് ചോദ്യങ്ങള്‍ ഇതാ.
തയാറാക്കുന്ന മുറയ്ക്ക് ബാക്കി ഗ്രൂപ്പു ചോദ്യങ്ങളുടെ പ്രവര്‍ത്തന വീഡിയോകള്‍ കാണാന്‍ ലൈക്കിനും ഷെയറിനുമപ്പുറം അദ്ദേഹത്തിന്റെ യൂട്യൂബ് ചാനല്‍ സബ്‍സ്ക്രൈബ് ചെയ്യണേ..
ഈ വിവരം നമ്മുടെ എല്ലാ എസ്എസ്എല്‍സി കുട്ടികളെയും അറിയിക്കുമല്ലോ..
ഉപകാരപ്രദമായി തോന്നുന്നുവെങ്കില്‍, ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യുക.
AC ജനറേറ്ററിൻ്റെ പ്രവർത്തനം മനസിലാക്കാനും മനസിലാക്കി കൊടുക്കാനും സഹായിക്കുന്ന ഒരു ഇൻ്ററാക്ടീവ് 3D സിമുലേഷൻ . അതിൻ്റെ പ്രിവ്യൂ പബ്ലീഷ് ചെയ്യുകയാണ്. ലിനക്സ് ( ഉബുണ്ടു, ഡെബിയൻ etc.) വിൻഡോസ്, വെബ് ബ്രൗസറുകൾ എന്നിവയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഈ സിമുലേഷൻ്റെ ഡൗൺലോഡ് ലിങ്ക് ചുവടെ നല്‍കിയിരിക്കുന്നു.
Download Links
-------------------------
Windows : ഇവിടെ ക്ലിക്ക് ചെയ്യൂ
HTML5 : ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിൻ്റെ പ്രവർത്തന രീതി വിശദീകരിക്കുന്ന ഈ വീഡിയോ ഇതാ.
നിങ്ങളുടെ ക്രിയാത്മകമായ നിർദേശങ്ങളും അഭിപ്രായങ്ങളും ഈ വീഡിയോയുടെ കമൻ്റായി രേഖപ്പടുത്തുമലോ?
അതോടൊപ്പം പരമാവധി അധ്യാപകരിലേക്കും വിദ്യാർത്ഥികളിലേക്കും വിദ്യാഭ്യാസ പ്രവർത്തകരിലേക്കും ഈ റിസോഴ്സ് എത്തിച്ച് കൊടുക്കുമല്ലോ?
Regards
--------------
Nidhin Jose
Master Trainer
KITE Kottayam