Showing posts with label sslc 2016. Show all posts
Showing posts with label sslc 2016. Show all posts

SSLC Examination - March 2016 :
All Question Papers
and English, Physics, Chemistry, Social Science & Maths Answers

>> Wednesday, March 23, 2016

Updated on 31.03.2016 at 11.30pm  : SSLC പരീക്ഷ കഴിഞ്ഞു.....ഇനി പരീക്ഷയെക്കുറിച്ചുള്ള വിശകലനങ്ങള്‍ നമുക്കു നടത്താം... എസ്.എസ്.എല്‍.സി മൂല്യനിര്‍ണ്ണയത്തിനു പോകുന്നവര്‍ ആവശ്യപ്പെടുന്ന ഒന്നാണ് എസ്.എസ്.എല്‍.സി പരീക്ഷകളുടെ ഉത്തരസൂചികകള്‍. മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ പല വിഷയങ്ങളുടേയും ഉത്തരങ്ങള്‍ മാത്സ് ബ്ലോഗിന് ലഭിച്ചിട്ടുണ്ട്. ചില വിഷയങ്ങളുടെ ഉത്തരസൂചികകളുടെ പണിപ്പുരയിലാണ് അദ്ധ്യാപകരെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ലഭ്യമാകുന്ന മുറയ്ക്ക് ഉത്തരസൂചികകള്‍ ഈ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.ഒരവസരത്തില്‍, സജീവമായ ഇടപെടലുകള്‍ കൊണ്ട് നമ്മെ വിസ്മയിപ്പിച്ചിരുന്ന ഹിതയുടേയും കണ്ണന്‍മാഷിന്റെയും പാലക്കാട് ബ്ലോഗ് ടീം തിരിച്ചെത്തുന്നുവെന്ന സന്തോഷവും മറച്ചുവെയ്ക്കുന്നില്ല. ഈ പോസ്റ്റിന്റെകൂടെ, ഇംഗ്ലീഷ്, ഫിസിക്‌സ്, സാമൂഹ്യശാസ്ത്രം, ഗണിതം, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളുടെ ഉത്തരസൂചികകളുംഗണിതപരീക്ഷയെക്കുറിച്ചുള്ള പാലക്കാട് ബ്ലോഗ് ടീമിലെ കണ്ണന്‍മാഷിന്റെ അവലോകനവും ആണുള്ളത്.ചുവടെയുള്ള ലിങ്കില്‍ നിന്നും ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കൂടാതെ പരീക്ഷയെക്കുറിച്ചുള്ള വിശദമായ അവലോകനവും വായിക്കാവുന്നതാണ്. അഭിപ്രായങ്ങള്‍ ചുവടെ നല്‍കാന്‍ മറക്കരുതേ.


  • SSLC 2016 English Answers Prepared by ANILKUMAR.P, A.V.H.S.S, PONANI, MALAPPURAM


  • SSLC 2016 Physics Answers Prepared by Shaji. A, Govt HSS Pallickal

  • SSLC March 2016 - Social Science - Answers
    Prepared by Prepared By, Bindumol P.R, Govt. Girls HSS Vaikom and K.S Deepu, HSS& VHSS Brahmamangalam

    SSLC March 2016 - Mathematics - Answers
    Prepared by Maths Blog Team, Palakkad

    SSLC 2016 Maths Answers Prepared by Baburaj P, PHSS, Pandaloor, Malappuram

    SSLC 2016 Maths AnswersPrepared by BINOYI PHILIP, GHSS KOTTODI

    SSLC 2016 Maths AnswersPrepared by PRABHAKARAN.P.R, GHSS MATHAMANGALAM, KANNUR

    SSLC 2016 Chemistry Answers Prepared by Ravi P., Deepa C. and Nisha K.K. , H.S. Peringode.
    കണ്ണന്‍ സാറിന്റെ അവലോകനം

    എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികളേയും പരിഗണിക്കുവാന്‍ ശ്രമം നടത്തിയ ചോദ്യപ്പേപ്പര്‍ ആയിരുന്നു ഇത്തവണത്തേത്. സാധാരണയായി കുട്ടികള്‍ പറഞ്ഞുകേള്‍ക്കാറുള്ള സമയം തികഞ്ഞില്ല എന്ന പരാതിയും ഇത്തവണ കേള്‍ക്കാന്‍ സാദ്ധ്യതയില്ല. കുട്ടികളുടെ ചിന്താശേഷി അളക്കുന്നതിലും ചോദ്യങ്ങള്‍ നീതിബോധത്തോടെ തയ്യാറാക്കുന്നതിലും ചോദ്യകര്‍ത്താവ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
    • ചോദ്യം 1, 11, 16 എന്നിവ സമാന്തര ശ്രേണിയില്‍ നിന്നായിരുന്നു. 1, 16 ചോദ്യങ്ങള്‍ കുട്ടികള്‍ ചെയ്ത് ശീലിച്ചവയാണ്. ചോദ്യം 11 ന് സമാനമായ ഒരു ചോദ്യം പാഠപുസ്തകത്തില്‍ ഉണ്ടെങ്കിലും n = 6 എന്ന് എഴുതി മുഴുവന്‍ സ്കോറും നേടാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല.
    • ചോദ്യം 15, 19 എന്നിവ കുട്ടികള്‍ പ്രതീക്ഷിച്ചവ തന്നെയാണ്. ശരാശരി നിലവാരത്തില്‍ താഴെ നില്ക്കുന്നവര്‍ക്കു പോലും മുഴുവന്‍ സ്കോറും നേടാന്‍ കഴിയുന്ന നിര്‍മ്മിതികളാണിവ.
    • 2, 6 ചോദ്യങ്ങള്‍ വൃത്തങ്ങള്‍, തൊടുവരകള്‍ എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കിയാണ്. ഇവ രണ്ടും കുട്ടികള്‍ക്ക് വളരെ എളുപ്പം ഉത്തരമെഴുതാന്‍ കഴിയുന്നവയാണ്.
    • 13, 20 ചോദ്യങ്ങള്‍ രണ്ടാം കൃതി സമവാക്യത്തില്‍ നിന്നാണ്. ചോദ്യം 13 താരതമ്യേന ലളിതമാണ്. കുട്ടികള്‍ ചെയ്ത് ശീലിച്ച ചോദ്യമാണിത്. എന്നാല്‍ ചോദ്യം 20 എ പ്ളസ്സ് നിലവാരത്തിലുള്ളതാണ്. രണ്ടാം കൃതി സമവാക്യം രൂപീകരിച്ച്, സംഖ്യ = 26 എന്ന ഉത്തരത്തില്‍ എത്താന്‍ മിടുക്കര്‍ വരെ വലഞ്ഞു കാണും. യുക്തി ചിന്തയിലൂടെ, രണ്ട് അക്കങ്ങളുടെ ഗുണനഫലം 12 ആകുമ്പോള്‍ (2,6), (3,4) എന്നീ സംഖ്യാ ജോടികള്‍ പരിഗണിച്ച് ഉണ്ടാക്കാവുന്ന രണ്ടക്ക സംഖ്യകളായ 26, 62, 34, 43 എന്നിവ പരിഗണിച്ച് ഉത്തരത്തില്‍ എത്തിയ കുട്ടികളും ഉണ്ടാവാം.
    • ചോദ്യം 14, 22 എന്നിവ ത്രികോണമിതിയില്‍ നിന്നാണ്. ഇവ രണ്ടും കുട്ടികള്‍ പ്രതീക്ഷിച്ചവ തന്നെയാണ്. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍ വിശകലനം ചെയ്ത കുട്ടികള്‍ ഇവ നിഷ്പ്രയാസം ചെയ്തുകാണും എന്നതില്‍ സംശയമില്ല.
    • അക്ഷങ്ങള്‍ വരച്ച് ബിന്ദുക്കള്‍ അടയാളപ്പെടുത്താനുള്ള പത്താമത്തെ ചോദ്യം എല്ലാ തരം കുട്ടികളേയും സന്തോഷിപ്പിക്കുന്നതാണ്.
    • സാധ്യതയുടെ ഗണിതത്തില്‍ നിന്നും വന്ന ചോദ്യം 7, താരതമ്യേന എളുപ്പമായിരുന്നു.
    • ബഹുപദങ്ങള്‍ എന്ന യൂണിറ്റില്‍ നിന്നും വന്ന ചോദ്യം 5, കുട്ടികള്‍ ചെയ്ത് ശീലിച്ചതാണ്. എന്നാല്‍ ചോദ്യം 17 പ്രതീക്ഷിച്ച ചോദ്യം തന്നെയാണെങ്കിലും മുഴുവന്‍ സ്കോറും നേടാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല.
    • ജ്യാമിതിയും ബീജഗണിതവും എന്ന യൂണിറ്റില്‍ നിന്നും വന്ന ചോദ്യം 3 ലളിതമാണ്. ഒന്‍പതാം ചോദ്യം പാഠപുസ്തകത്തില്‍ ചെയ്ത് ശീലിച്ചതാണ്. പതിനെട്ടാം ചോദ്യത്തിന് സമാനമായ ഒരു ചോദ്യം പുസ്തകത്തില്‍ ഉള്ളതിനാല്‍ ഈ ചോദ്യവും കുട്ടികള്‍ക്ക് എളുപ്പം ചെയ്യാവുന്നതാണ്.
    • മാധ്യം (ചോദ്യം 12), മധ്യമം (ചോദ്യം 21) എന്നിവ കുട്ടികള്‍ ഏറെ തവണ ചെയ്ത് ശീലിച്ചതാണ്. എല്ലാ കുട്ടികള്‍ക്കും ഒരുപോലെ സന്തോഷം നല്കുന്ന രണ്ട് ചോദ്യങ്ങളാണിവ.
    • 4, 8, 23 ചോദ്യങ്ങള്‍ ഘനരൂപങ്ങളില്‍ നിന്നുമാണ്. ചോദ്യം 4, 8 എന്നിവ പാഠപുസ്തകത്തില്‍ നിന്ന് നേരിട്ട് ഉള്ളവയാണ്. ചോദ്യം 23 വളരെ ലളിതവുമായിരുന്നു. മിടുക്കര്‍ ഏറെ ആസ്വദിച്ച് ചെയ്ത ഒരു ചോദ്യമായിരിക്കും ഇത്.
    തന്റെ ബുദ്ധിവൈഭവം ചോദ്യങ്ങളില്‍ കുത്തിനിറയ്ക്കാതെ എല്ലാത്തരം കുട്ടികളേയും പരിഗണിച്ചുകൊണ്ട് ഗണിതത്തിന്റെ നൈസര്‍ഗികമായ നന്മകള്‍ നഷ്ടപ്പെടുത്താതെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കാന്‍ ചോദ്യകര്‍ത്താവ് ശ്രമിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കുട്ടികള്‍ കണ്ണു നിറഞ്ഞ് പരീക്ഷാഹാള്‍ വിട്ടിറങ്ങേണ്ട ഒരു സ്ഥിതിവിശേഷം ഉണ്ടാകുന്നില്ല. ഇങ്ങനെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ ചോദ്യകര്‍ത്താവ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
    ALL SSLC -2016 Question Papers are available below
    SSLC March 2016 - Malayalam I

    SSLC March 2016 - Malayalam II

    SSLC March 2016 - English

    SSLC March 2016 - Hindi

    SSLC March 2016 - Maths (Mal.)

    SSLC March 2016 - Maths (Eng.)

    SSLC March 2016 - Social Scie. (Mal.)

    SSLC March 2016 - Social Scie. (Eng.)

    SSLC March 2016 - Physics (Mal.)

    SSLC March 2016 - Physics (Eng.)

    SSLC March 2016 - Chemistry (Mal.)

    SSLC March 2016 - Chemistry (Eng.)

    SSLC March 2016 - Biology (Mal.)

    SSLC March 2016 - Biology (Eng.)


  • Read More | തുടര്‍ന്നു വായിക്കുക

    Chemistry Revision

    >> Saturday, March 19, 2016

    എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് സഹായകമാകുന്ന ഒട്ടേറെ പഠനസഹായികള്‍ മാത്സ് ബ്ലോഗിന്റെ എസ്.എസ്.എല്‍.സി പേജിലുണ്ട്. അവ ഏറെ പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ട് എന്നത് ആ പേജിനു ലഭിക്കുന്ന ഹിറ്റുകളുടെ എണ്ണം സൂചിപ്പിക്കുന്നു. മാത്സ് ബ്ലോഗ് ടീമിന് ഇത് ഏറെ സന്തോഷം നല്‍കുന്ന വസ്തുതയാണത്.

    ഈ പരീക്ഷാ കാലത്ത് കെമിസ്ട്രി പരീക്ഷയ്ക്ക് സഹായകമായ നോട്ടുകളുമായി എത്തിയിരിക്കുന്നത് അമ്പലമുകള്‍ ജി.വി.എച്.എസ്.എസിലെ ബെന്നി സാറാണ്.

    അവസാനവട്ടം റിവിഷന് ഏറെ പ്രയോജനപ്രദമാകുമെന്ന വിശ്വാസത്തില്‍, സ്വന്തം കുട്ടികള്‍ക്കായി തയാറാക്കിയ ഈ നോട്ടുകള്‍ എല്ലാവര്‍ക്കുമായി പങ്കുവക്കാന്‍ സാര്‍ കാണിച്ച മാതൃക അഭിനന്ദനീയമാണ്.

    നമുക്ക് കെമിസ്ട്രി സംബന്ധിയായ ഒട്ടേറെ പഠന സഹായികള്‍ സാര്‍ ഇതിനു മുന്‍പും പങ്കു വച്ചിട്ടുള്ളതു നമ്മുടെ എസ്.എസ്.എല്‍.സി പേജിന്റെ കെമിസ്ടി വിഭാഗത്തില്‍ കണ്ടിട്ടുണ്ടാകുമല്ലോ.. ഓരോ പാഠവും എടുത്ത് പ്രത്യേകം തിരിച്ചുള്ള പഠനസഹായി ഒരുക്കുന്നതില്‍ ബെന്നി സാര്‍ ഏറെ പരിശ്രമിച്ചിട്ടുണ്ടാകും എന്നതില്‍ സംശയമില്ല..

    സാറിന്റെ നോട്ടുകളിലേക്ക്


    Click here
    to download Chemistry Notes


    Read More | തുടര്‍ന്നു വായിക്കുക

    New Deal - Social Science Class X
    (Updated On 19th MAR)

    പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ (ഹിസ്റ്ററിയും ജ്യോഗ്രഫിയും) 24 പാഠങ്ങളില്‍ നിന്നും പ്രധാനപ്പെട്ടതും പരീക്ഷക്ക് ആവര്‍ത്തിച്ചുവരുന്നതുമായ ഈരണ്ട് ചോദ്യോത്തരങ്ങള്‍ വീതം അപൂര്‍വ്വങ്ങളായ വീഡിയോ ചിത്രങ്ങള്‍ സഹിതം ഗാനരൂപത്തില്‍ തയ്യാറാക്കിയതാണ് മാത്‌സ് ബ്ലോഗ് വഴി പങ്കുവക്കുന്നത്.വയനാട് ജില്ലയിലെ മാനന്തവാടി ഫാ. ജികെഎംഎച്ച്എസ്സിലെ ജോസ് മാത്യു സാറിന്റെ നേതൃത്വത്തില്‍ സാമൂഹ്യശാസ്ത്രക്ലബ്ബ് അംഗങ്ങള്‍ തയ്യാറാക്കിയതാണ് ഏറെ പ്രശംസ പിടിച്ചുപറ്റിയ ഈ ഉപഹാരം.ഹിസ്റ്ററിയിലേയും ജ്യോഗ്രഫിയിലേയും എല്ലാ പാഠങ്ങളും പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശം. കണ്ടു നോക്കി ഇഷ്ടപ്പെട്ടാല്‍, ആ വിവരം കമന്റുവഴി അറിയിക്കുമല്ലോ? കൂടുതല്‍ പാഠങ്ങള്‍ വേഗത്തില്‍ പങ്കുവക്കാന്‍ അത് പ്രചോദനമാകും.
    History

    ഹിസ്റ്ററി യൂണിറ്റ് 1
    ഹിസ്റ്ററി യൂണിറ്റ് 2
    ഹിസ്റ്ററി യൂണിറ്റ് 3
    ഹിസ്റ്ററി യൂണിറ്റ് 4
    ഹിസ്റ്ററി യൂണിറ്റ് 5
    ഹിസ്റ്ററി യൂണിറ്റ് 6
    ഹിസ്റ്ററി യൂണിറ്റ് 7
    ഹിസ്റ്ററി യൂണിറ്റ് 8
    ഹിസ്റ്ററി യൂണിറ്റ് 9
    ഹിസ്റ്ററി യൂണിറ്റ് 10
    ഹിസ്റ്ററി യൂണിറ്റ് 11
    ഹിസ്റ്ററി യൂണിറ്റ് 12

    Geography

    ജ്യോഗ്രഫി യൂണിറ്റ് 1
    ജ്യോഗ്രഫി യൂണിറ്റ് 2
    ജ്യോഗ്രഫി യൂണിറ്റ് 4
    ജ്യോഗ്രഫി യൂണിറ്റ് 5
    ജ്യോഗ്രഫി യൂണിറ്റ് 6
    ജ്യോഗ്രഫി യൂണിറ്റ് 7
    ജ്യോഗ്രഫി യൂണിറ്റ് 8
    ജ്യോഗ്രഫി യൂണിറ്റ് 9
    ജ്യോഗ്രഫി യൂണിറ്റ് 10
    ജ്യോഗ്രഫി യൂണിറ്റ് 11
    ജ്യോഗ്രഫി യൂണിറ്റ് 12


    Read More | തുടര്‍ന്നു വായിക്കുക

    പത്താംക്ലാസ് റിവിഷന്‍

    >> Saturday, March 12, 2016

    Updated on 12.03.2016 at 9.26pm അടുത്തുവരുന്ന പത്താംക്ലാസ് പരീക്ഷയ്ക്കുള്ള റിവിഷന്‍ ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ് . എല്ലാത്തരം ചോദ്യങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട് . സമയബന്ധിതമായി പൂര്‍ത്തിയാക്കി വിജയം ഉറപ്പാക്കുകയാണ് കുട്ടികള്‍ ചെയ്യേണ്ടത് . എളുപ്പത്തില്‍ പരീക്ഷ പാസാകാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി കുറച്ച് പ്രധാനചോദ്യങ്ങള്‍ മാത്രം ചെയ്യാതിരിക്കുക. കണക്കുപരീക്ഷ ബുദ്ധിമുട്ടുള്ള പരീക്ഷയല്ല. ചിട്ടയായ പഠനങ്ങള്‍ കൊണ്ട് നല്ല ഗ്രേഡ് വാങ്ങാവുന്നതാണ്. ഈ ചോദ്യങ്ങള്‍ ഇതിന് ഉപകരിക്കും .40 പഠന മേഖലകളു​ണ്ട് പാഠപുസ്തകത്തില്‍ ഇവ എല്ലാംതന്നെ ചേര്‍ത്തുകൊണ്ടാണ് ഈ മെറ്റീരിയല്‍ തയ്യാറാക്കിയിരിക്കുന്നത് .

    ഇംഗ്ലീഷ്, മലയാളം മീഡിയലുകള്‍ക്കുള്ള രണ്ടു വീതം പി.ഡി.എഫ് ഫോര്‍മാറ്റിലുള്ള ഫയലുകളാണ് ചുവടെയുള്ളത്. ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ സംശയങ്ങളുണ്ടെങ്കില്‍ അവ കമന്റായി രേഖപ്പെടുത്തുന്നത് മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്പെടും.
    റിവിഷന്‍ ചോദ്യങ്ങള്‍ (മലയാളം മീഡിയം )
    റിവിഷന്‍ ചോദ്യങ്ങള്‍ ( ഇംഗ്ലീഷ് മീഡിയം )‍
    Special Package (Mal/ Eng Media)

    Special Package (Malayalam only)


    Read More | തുടര്‍ന്നു വായിക്കുക

    SSLC 2016 - Social Science I and II
    Questions and Answers

    >> Sunday, January 31, 2016

    പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മാത് സ് ബ്ലോഗില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന വിഷയങ്ങളുടെ കൂട്ടത്തില്‍ സാമൂഹ്യശാസ്ത്രവും ഉള്‍പ്പെടുന്നുണ്ട് എന്നുറപ്പാണ്. അവരില്‍ത്തന്നെ ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. അവരെയെല്ലാം സന്തോഷിപ്പിക്കുന്ന ഒരു മെറ്റീരിയലാണ് ഈ പോസ്റ്റിനൊപ്പം ഉള്ളത്. തലശ്ശേരി മുബാരക ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അദ്ധ്യാപകനായ കെ.പി. നിസാര്‍ സാറാണ് സാമൂഹ്യശാസ്ത്രം ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മുഴുവന്‍ അദ്ധ്യായങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സമ്മാനം തയ്യാറാക്കി നല്‍കുന്നത്. ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് ഓരോ അദ്ധ്യായത്തിന്റേയും മെറ്റീരിയില്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമല്ലോ.

    പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തേ ചോദ്യശേഖരത്തില്‍ (Question Pool) ഒരു വശത്ത് എല്ലാ ചോദ്യങ്ങളും മറുവശത്ത് എല്ലാ ഉത്തരങ്ങളും ഒന്നിച്ച് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഓരോ ചോദ്യ വും വായിച്ച് മറുവശത്ത് പോയി ഉത്തരം നോക്കേണ്ടി വരുന്നത് ചിലര്‍ക്കെങ്കിലും അസ്വസ്ഥതയുണ്ടാക്കാതിരുന്നില്ല. ഒരു ചോദ്യത്തിനു ശേഷം അതിന്റെ ഉത്തരം എന്ന രീതിയില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യമനുസരിച്ച് എഡിറ്റ് ചെയ്തും അല്ലാതെയും ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ മാറ്റി ടൈപ്പ് ചെയ്ത് മനോഹരമാക്കിയിരിക്കുകയാണ് അദ്ദേഹം.

    Presentation files : Unit 5 | Unit 6 | Unit 10

    Social Science-I (History & Civics)
    1. Unit 1
    2. Unit 2
    3. Unit 3
    4. Unit 4
    5. Unit 5
    6. Unit 6
    7. Unit 7
    8. Unit 8
    9. Unit 9
    10. Unit 10
    11. Unit 11
    12. Unit 12

    Social Science-II
    1. Unit 1
    2. Unit 2
    3. Unit 3
    4. Unit 4
    5. Unit 5
    6. Unit 6
    7. Unit 7
    8. Unit 8
    9. Unit 9
    10. Unit 10
    11. Unit 11
    12. Unit 12


    Read More | തുടര്‍ന്നു വായിക്കുക

    SSLC Orukkam 2016

    >> Tuesday, January 5, 2016

    പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2016 പ്രസിദ്ധീകരിച്ചു. മുന്‍വര്‍ഷങ്ങളിലെ പരീക്ഷാര്‍ത്ഥികളുടെ വാക്കുകളില്‍ നിന്നും ഒരുക്കം ചോദ്യങ്ങള്‍ ചെയ്തു പരിശീലിച്ചതു കൊണ്ട് പ്രധാന പരീക്ഷയെ അനായാസം നേരിടാന്‍ സാധിച്ചുവെന്നാണ് മനസ്സിലാക്കാനാകുന്നത്. ആയതുകൊണ്ടു തന്നെ നിങ്ങളോരോരുത്തരും ഇത്തവണത്തെ ഒരുക്കത്തെ ഗൗരവപൂര്‍വം സമീപിക്കുമല്ലോ. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും നിങ്ങളുടെ സംശയങ്ങള്‍ കമന്റായി രേഖപ്പെടുത്തുക.
    Sl.No Subjects
    1 Malayalam
    2 Arabic
    3 Sanskrit
    4 Urdu
    5 English
    6 Hindi
    7 Social Science
    8 Physics
    9 Chemistry
    10 Biology
    11 Mathematics


    Read More | തുടര്‍ന്നു വായിക്കുക

    ഉരുളികുന്നത്തിന്റെ ലുത്തീനിയ-വീഡിയോ

    >> Monday, November 23, 2015


    പത്താംക്ലാസ്സ് മലയാളം കേരളപാഠാവലിയിലെ ഉരുളികുന്നത്തിന്റെ ലുത്തീനിയ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെന്ററിയാണിന്നത്തെ പോസ്റ്റ്. പ്രസ്തുത പാഠഭാഗം ക്ലാസ്സില്‍ പഠിപ്പിക്കുന്ന സമയമായതിനാല്‍ ബ്ലോഗില്‍ ഇടുന്നത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരമായിരിക്കും എന്ന കുറിപ്പോടെ ഇത് അയച്ചുതന്നിരിക്കുന്നത് റെജി പള്ളത്ത് സാറാണ്.


    Read More | തുടര്‍ന്നു വായിക്കുക

    First Terminal Exam 2015 - Available Answers

    >> Saturday, September 12, 2015

    ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ഉത്തരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് മാത് സ് ബ്ലോഗിന് ധാരാളം മെയിലുകള്‍ ലഭിക്കുന്നുണ്ട്. ലഭ്യമായ ഉത്തരസൂചികകളെല്ലാം തന്നെ ഈ പോസ്റ്റിനു ചുവടെ നല്‍കുന്നു. ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ഉത്തരസൂചികള്‍ മുഴുവന്‍ ശരിയാണെന്ന അവകാശവാദവും ഞങ്ങള്‍ക്കില്ല. ഒരുപക്ഷേ ഉത്തരങ്ങളില്‍ ചിലപ്പോള്‍ തെറ്റുകള്‍ കണ്ടേക്കാം. അവ ഒരു ചര്‍ച്ചയ്ക്ക് വേണ്ടിയാണ് നല്‍കുന്നത്. ഇത്തരത്തില്‍ കൂടുതല്‍ ശരിയായ ഉത്തരങ്ങളുണ്ടെങ്കില്‍ ഉത്തരസൂചിക തയ്യാറാക്കിയവര്‍ക്ക് തിരുത്തുന്നതിനും സാധിക്കും. www.sites.google.comല്‍ അപ്ലോഡ് ചെയ്തു ലിങ്കാണ് അയച്ചു തരുന്നതെങ്കില്‍ ഒട്ടും താമസമില്ലാതെ തന്നെ അത് പ്രസിദ്ധീകരിക്കുന്നതായിരിക്കും എന്നു കൂടി അറിയിക്കട്ടെ. നമുക്ക് സ്വന്തമായി ഫയലുകള്‍ അപ്ലോഡ് ചെയ്തു വെക്കാന്‍ ഒരു ഫ്രീ സൈറ്റ് ഉണ്ടാവുകയാണെങ്കില്‍ ഭാവിയിലും അത് ഉപകാരപ്പെടും. ഗൂഗിള്‍ സൈറ്റ്സ് എങ്ങനെ ആരംഭിക്കാം എന്നതിനെക്കുറിച്ചുള്ള ടിപ്സും ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ലഭ്യമായ ഉത്തരസൂചികകളും ചുവടെ നല്‍കിയിരിക്കുന്നു.

    ഗൂഗിള്‍ സൈറ്റ്സില്‍ അക്കൗണ്ട് എടുക്കുന്ന വിധം.
    1. www.sites.google.com നിങ്ങളുടെ ജിമെയില്‍ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് തുറക്കുക.
    2. ആദ്യപേജില്‍ ഇടതുവശത്തുള്ള Createല്‍ ക്ലിക്ക് ചെയ്യുക
    3. Name your site എന്നയിടത്ത് നിങ്ങളുടെ സൈറ്റിന് ഒരു പേര് നല്‍കുക
    4. ഇതോടൊപ്പം അതേപേരില്‍ Site Location വന്നിട്ടുണ്ടാകും. അതിന്റെ ഒടുവിലായി മറ്റെന്തെങ്കിലും അക്കങ്ങള്‍ ചേര്‍ക്കുക.
    5. തുടര്‍ന്ന് I'm not a robot എന്നു ഉറപ്പുവരുത്താനുള്ള ടെസ്റ്റ് ആയിരിക്കും. ചിലപ്പോള്‍ കുറേ ചിത്രങ്ങള്‍ തന്നിട്ട് 'ഫുഡ് ഐറ്റംസ് മാത്രം തിരഞ്ഞെടുക്കുക', അല്ലെങ്കില്‍ ചിത്രത്തില്‍ നിന്നും 'കാറുകള്‍ മാത്രം തിരഞ്ഞെടുക്കുക' തുടങ്ങിയ രീതിയായിരിക്കും അവലംബിക്കുക.
    6. ഇതേ പേജിന്റെ ഏറ്റവും മുകളിലായി Create ബട്ടണില്‍ ക്ലിക്ക് ചെയ്ത് അല്പനേരം കാത്തിരിക്കുക. സൈറ്റ് തയ്യാറായിക്കൊണ്ടിരിക്കുന്നു.....
    7. തുറന്നു വരുന്ന നമ്മുടെ സൈറ്റില്‍ ആദ്യത്തെ പേജ് തയ്യാറാക്കാന്‍ വലതു മുകളിലെ രണ്ടാമത്ത ഐക്കണായ Create a pageല്‍ (+ചിഹ്നത്തോടു കൂടിയത്) ചെയ്യാന്‍ ക്ലിക്ക് ചെയ്യുക.
    8. തുറന്നു വരുന്ന പേജിന് ഒരു പേര് നല്‍കുക. ഇനി പേജിനു മുകളിലെ Createല്‍ ക്ലിക്ക് ചെയ്യുക
    9. ഇപ്പോള്‍ തയ്യാറായ നമ്മുടെ സൈറ്റിലെ ആദ്യ പേജിനു താഴെയായി Add files എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്ത് Location കാട്ടിക്കൊടുത്തു കൊണ്ട് നമ്മുടെ ഫയല്‍ സൈറ്റ്സില്‍ അപ്ലോഡ് ചെയ്യാം.
    10. ഫയല്‍ അപ്ലോഡ് ആയിക്കഴിഞ്ഞാല്‍ ഫയലിന്റെ പേരിനു നേരെ കാണുന്ന ഡൗണ്‍ ആരോ ഡൗണ്‍ലോഡ് ചെയ്യാനും ക്രോസ് ചിഹ്നം റിമൂവ് ചെയ്യാനുമാണ്. ഡൗണ്‍ ആരോയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എടുത്താണ് ബ്ലോഗിന് അയച്ചു തരേണ്ടത്. ഒന്നു പരീക്ഷിച്ചു നോക്കൂ..
    2015 ഒന്നാം പാദവാര്‍ഷികപ്പരീക്ഷയുടെ ലഭ്യമായ ഉത്തരസൂചികകള്‍
    ഇവ അഭ്യുദയകാംക്ഷികളില്‍ നിന്നും മാത് സ് ബ്ലോഗിന് ലഭിക്കുന്നവയാണ്. ശരി തെറ്റുകള്‍ ചര്‍ച്ച ചെയ്യുപ്പെടുന്നതിനു വേണ്ടി മാത്രമാണ് ഇവ പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ടുതന്നെ അവ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്ത് അവയുടെ സാധുത ഉറപ്പു വരുത്തേണ്ട ചുമതല വായനക്കാര്‍ക്കുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.


    Read More | തുടര്‍ന്നു വായിക്കുക

    പത്താം ക്ലാസ് ഐടി പാഠപുസ്തകം-
    Unit 2 ഡൗണ്‍ലോഡ് ചെയ്യാം

    >> Friday, August 14, 2015

    ഐടി രണ്ടാം യൂണിറ്റിന്റെ വീഡിയോ പാഠങ്ങള്‍ക്കായുള്ള ആവശ്യം ശക്തമായി തുടരുകയാണ്. ഈ പോസ്റ്റിന് ഒടുവില്‍ അവ നല്‍കിയിട്ടുണ്ട്. കുറേയധികം പേര്‍ക്ക് ഗൂഗിള്‍ ഡ്രൈവില്‍ പോസ്റ്റ്ചെയ്തിട്ടുള്ള വീഡിയോ, ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിയുടെ പ്രവാഹമാണ്. വെബ്‌ബ്രൗസര്‍ കാലഹരണപ്പെട്ടാല്‍, അങ്ങിനെ ചില പ്രശ്നങ്ങളുണ്ടാകാറുണ്ട്. ബ്രൗസര്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുകതന്നെയാണ് പോംവഴി. എന്തായാലും, പത്താം ക്ലാസിലെ മുഴുവന്‍ യൂണിറ്റുകളുടേയും വീഡിയോപാഠങ്ങള്‍, പാഠപുസ്തകത്തെ ഏറ്റവും ലളിതമായി ദൃശ്യാവിഷ്ക്കരിച്ച് സ്റ്റുഡിയോ റെക്കോഡിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 9496 82 77 10, 9745 81 77 10 എന്നീ രണ്ട് നമ്പറുകളിലേതിലെങ്കിലും വിളിച്ചറിയിച്ചാല്‍, സിഡികള്‍ വിപിപി ആയി അയച്ചു തരാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. പരിമിതമായ സി.ഡി.കള്‍ മാത്രമേ തയ്യാറാക്കിയിട്ടുള്ളു. ആദ്യമാദ്യം ലഭിക്കുന്ന റിക്വസ്റ്റുകള്‍ക്ക് അനുസരിച്ചായിരിക്കും അവ വി.പി.പി.യായി അയക്കുന്നത്.

    വിപിന്‍ സാറിനെപ്പറ്റി നസീര്‍ സാര്‍ എഴുതിയ ഒരു ജീവിതരേഖ കമന്റില്‍ നിന്നും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണ് മാത് സ് ബ്ലോഗ്...

    5 വര്‍ഷം മുന്‍പ് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ഗവ: ഹൈസ്കൂളില്‍ ഒരു ഔദ്യോഗിക ആവശ്യവുമായിഎത്തിയഎന്റെ കണ്ണുകള്‍ അവിടെ കമ്പ്യൂട്ടര്‍ ലാബില്‍ ഒരു പ്രൊജക്ടറിനുമുന്നില്‍ ക്ലാസ്സെടുക്കുന്ന, ചുറുചുറുക്കുള്ള ഒരു ഗസ്റ്റ് അദ്ധ്യാപകനില്‍ചെന്നുനിന്നു. പരിചയപ്പെടണമെന്ന് തോന്നി, പേര് ചോദിച്ചു. മറുപടി, "വിപിന്‍”. കുറേ നാളുകള്‍ക്ക് ശേഷം വീണ്ടും ആ സ്കൂളില്‍ ചെന്നപ്പോള്‍ ആ ചെറുപ്പക്കാരന്‍ വീണ്ടും എന്നെ അത്ഭുതപ്പെടുത്തി. പത്താം ക്ലാസ്സില്‍ 450 കുട്ടികളുള്ള ആ സ്കൂളിലെ രണ്ട് ലാബുകളില്‍ ഒരേ സമയം ക്ലാസ്സുകള്‍. കുട്ടികളോട് പറയാനുള്ള കാര്യങ്ങള്‍ ഡെസ്ക്ടോപ്പ് റെക്കോര്‍ഡ് ചെയ്ത് വീഡിയോ കാണിക്കുകയും, അവയിലെ സംശയങ്ങള്‍ പ്രാക്ടിക്കല്‍ സമയത്ത് ദൂരീകരിക്കുകയും ചെയ്യുന്നു. ആ സമയം എന്റെ ഉള്ളില്‍ മറ്റൊരാശയമാണ് മിന്നിയത്.

    ഈ ക്ലാസ്സുകള്‍ കടയ്ക്കല്‍ ഗവ: സ്കൂളിന്റെ മതില്‍ക്കെട്ടുകളില്‍ ഒതുങ്ങേണ്ടവയാണോ? ഐ.ടി. എന്ന ബാലികേറാമലയ്ക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്ന അദ്ധ്യാപകര്‍ക്കും, കമ്പ്യൂട്ടറിന്റെ എണ്ണക്കുറവു കൊണ്ട് ക്ലാസ്സുകള്‍ നഷ്ടമായിപ്പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ വീഡിയോ ക്ലാസ്സുകള്‍ ആശ്വാസമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

    മാത്സ് ബ്ലോഗെന്ന വലിയ കൂട്ടായ്മയില്‍ ഞാന്‍ ചേര്‍ന്ന് തുടങ്ങിയസമയം. വിപിനെയും, വിപിന്റെ ക്ലാസ്സുകളെയും, കേരളത്തിലെ ഏറ്റവും കൂടുതല്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ആശ്രയിക്കുന്ന മാത്സ് ബ്ലോഗെന്ന വലിയ പ്ലാറ്റ്ഫോമില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഹരിസര്‍, നിസാര്‍സര്‍, ജോണ്‍സര്‍ എന്നീ അദ്ധ്യാപകരോട് സംസാരിക്കുകയും; ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ആവേശത്തോടെ അവര്‍ വിപിനെ മാത്സ്ബ്ലോഗിലേക്ക് സ്വീകരിക്കുന്നു.

    വിപിന്‍ മഹാത്മ (ഇതില്‍ 'മഹാത്മ' എന്നത് സ്വയം പുകഴ്ത്തലല്ല, വിപിന്‍ പഠിപ്പിക്കുന്ന ഒരു ട്യൂഷന്‍ സെന്ററിന്റെ പേരാണ്) മാത്സ്ബ്ലോഗിന്റെ പ്രോഡക്ടായി വളര്‍ന്ന് തുടങ്ങുന്നത് അവിടെനിന്നാണ്.

    പിന്നീട് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഐ.ടി. പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, അവരേക്കാളുപരി പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും നല്ലൊരു കൂട്ടുകാരനായി വിപിന്‍മഹാത്മ മാത്സ്ബ്ലോഗിലൂടെ വളര്‍ന്നുവന്നു. പാഠങ്ങളുടെ വീഡിയോക്ലാസ്സില്‍ തുടങ്ങി, ഐ.ടി. പരീക്ഷയുടെ വീഡിയോ ക്ലാസ്സുകളിലേക്കെത്തിയപ്പോള്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ മാത്സ്ബ്ലോഗില്‍ ഏറെ ഹിറ്റുകള്‍ കിട്ടിയ പോസ്റ്റുകളില്‍ വിപിന്‍മഹാത്മയും ഇടംനേടി.

    പി.ടി.എ. Pay ചെയ്യുന്ന വരുമാനത്തില്‍ ഒരു ഗസ്റ്റ് അദ്ധ്യാപകന്റെ റോളില്‍ ജീവിതചെലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പറ്റാതെ വന്നപ്പോള്‍ 2015 ജനുവരിയില്‍ വിപിന്‍ മഹാത്മ സ്കൂള്‍ അദ്ധ്യാപകവൃത്തിയോട് വിടപറയുന്നു. പിന്നീടേറെനാളുകള്‍ വിപിന്‍ ബ്ലോഗിലും ഇല്ലാതെയായി.

    ഈ വെക്കേഷനില്‍ യാദൃശ്ചികമായി ഞാന്‍ വിപിനെ കണ്ടു. ശരിക്കും എന്നെ ഞെട്ടിക്കുകയും, വിഷമിപ്പിക്കുകയും ചെയ്ത ഒരു വേഷത്തില്‍, ഒരു ടാക്സി ഡ്രൈവറായി.
    അന്ന് രാത്രി വിപിനുമായി ഫോണില്‍ സംസാരിക്കുമ്പോഴാണ് സ്കൂള്‍ ജീവിതം അവസാനിപ്പിച്ചതും, ഇപ്പോള്‍ ജീവിതമാര്‍ഗ്ഗമായി ടാക്സി ഡ്രൈവറായതും, ഒപ്പം കിളിമാനൂര്‍, അടയമണ്‍ ഉള്ള 'ഗുരുകുലം' എന്ന ട്യൂഷന്‍സെന്ററിലെ മാത്രം അധ്യാപകനായതും ഒക്കെ അറിയുന്നത്. മാത്സ്ബ്ലോഗിലെ വിശേഷങ്ങള്‍ ആവേശത്തോടെ ചോദിച്ചറിഞ്ഞ വിപിന്റെ വാക്കുകളില്‍, മാത്സ്ബ്ലോഗില്‍ ആക്ടീവായി നില്‍ക്കാന്‍ കഴിയാത്ത വിഷമവുമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു; ജനിച്ചവീട്ടില്‍നിന്നും അകന്ന് പ്രവാസജീവിതം നയിക്കുന്നവന്റെ വേദനപോലെ തോന്നി അത്.

    വിപിന്‍മഹാത്മ കഴിഞ്ഞകാലങ്ങളില്‍ ചെയ്ത വീഡിയോ ക്ലാസ്സുകള്‍ ഒന്നുകൂടി മെച്ചപ്പെടുത്തി, സൗണ്ട്പ്രശ്നം പരിഹരിക്കുന്നതിനായി ഒരു പ്രൊഫഷണല്‍ സ്റ്റുഡിയോയില്‍ എഡിറ്റ് ചെയ്ത് ഈ ക്ലാസ്സുകള്‍ ഒരു വീഡിയോ സി.ഡി.യായി ചെയ്താല്‍ ആചെറുപ്പക്കാരന് അതൊരു ജീവിതമാര്‍ഗ്ഗവുമാകില്ലേ എന്നതായി അന്നുരാത്രിയിലെ എന്റെ ചിന്ത. നിസ്സാര്‍മാഷിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹമത് രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

    ഐ.ടി. ബാലികേറാമലയായ അദ്ധ്യാപകര്‍ക്കും, ഐ.ടി.യില്‍ A+ നേടാന്‍ കൊതിക്കുന്ന കുട്ടികള്‍ക്കും ഇതൊരു അനുഗ്രഹമാകുമെന്നതില്‍ യാതൊരു സംശയവുമില്ല. വെറുതേ മാര്‍ക്കുനല്‍കി ഐ.ടി.ക്ക് A+കൂട്ടുന്നതിനേക്കാള്‍, ഐ.ടി. പഠിച്ച് A+നേടാന്‍ കുട്ടികള്‍ക്ക് ഈ സി.ഡി. സഹായകമാകുമെന്നതില്‍ മാത്സ്ബ്ലോഗിനും വിപിന്‍മഹാത്മയ്ക്കുമൊപ്പം ഞാനും അഭിമാനിക്കുന്നു.

    ഈ പ്രവര്‍ത്തനത്തെ അര്‍ഹമായ പ്രാധാന്യത്തോടെ സ്വീകരിച്ച, മാത്സ് ബ്ലോഗ് അംഗങ്ങളായ ഹരി സര്‍, നിസാര്‍ സര്‍, ജോണ്‍ സര്‍ എന്നിവര്‍ക്കുള്ള അഭിനന്ദനവും അറിയിക്കട്ടെ.

    സ്വന്തം,
    നസീര്‍. വി. എ,ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍, കുളത്തൂപ്പുഴ,കൊല്ലം ജില്ല, ഫോണ്‍- 9746768347

    രണ്ടാം യൂണിറ്റിന്റെ വീഡിയോ പാഠങ്ങള്‍


    വിവര വിശകലനത്തിന്റെ പുതുരീതികള്‍

    ആമുഖം


    ഡാറ്റാഫോം


    വിവരശേഖരണ ഫോറം


    ലുക്കപ്പ് ഫങ്ക്ഷന്‍


    മെയില്‍ മെര്‍ജ്ജ്


    കണ്ടീഷണല്‍ സ്റ്റേറ്റ്മെന്റ്


    ഡാറ്റാബേസ്


    പരീക്ഷാ പരിശീലനം

    ചോദ്യം 1


    ചോദ്യം 2


    ചോദ്യം 3


    ചോദ്യം 4


    തിയറി നോട്ടുകള്‍

    വിപിന്‍ മഹാത്മയുടെ തിയറീ ചോദ്യങ്ങള്‍ (മലയാളം മാധ്യമം)

    Vipin Mahathma's Theory Questions ( English Medium)


    Read More | തുടര്‍ന്നു വായിക്കുക

    SETICalc - ഓപ്പണ്‍ ഓഫീസ് കാല്‍ക്കില്‍ ഒരു പരീക്ഷയെഴുതാം

    >> Monday, July 13, 2015

    പുതുമ നിറഞ്ഞതും വ്യത്യസ്തവുമായ പഠന പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനാണ് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസിലെ പ്രമോദ് മൂര്‍ത്തി സാര്‍. സെറ്റിഗാം എന്ന പ്രോഗ്രാമിലൂടെ കഴിഞ്ഞ വര്‍ഷം ഒട്ടേറെ കുട്ടികള്‍ക്ക് പഠനം എളുപ്പമാക്കിക്കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഗണിതശാസ്ത്രവും ഫിസിക്സും ഇംഗ്ലീഷുമെല്ലാം അദ്ദേഹം സെറ്റിഗാമിന്റെ വരുതിയിലാക്കി. നമ്മുടെ അദ്ധ്യാപകര്‍ക്ക് ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ റോളിനും തിളങ്ങാന്‍ സാധിക്കുമെന്ന് തെളിയിച്ചതിന് അദ്ധ്യാപക ലോകം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. തികച്ചും പുതുമയാര്‍ന്ന ഒരു ഓപ്പണ്‍ ഓഫീസ് കാല്‍ക്ക് പ്രോഗ്രാമുമായാണ് അദ്ദേഹം നമ്മുടെ മുന്നിലെത്തിയിരിക്കുന്നത്. രണ്ടാം യൂണിറ്റായ വൃത്തങ്ങള്‍ ആണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ചുവടെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാം.

    പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഡെസ്ക്ടോപ്പില്‍ ഇടുക. തുടര്‍ന്ന് ഓപ്പണ്‍ ഓഫീസ് കാല്‍ക്ക് വഴി ഈ ഫയല്‍ തുറക്കുക. ഫയലില്‍ ഷീറ്റുകളായാണ് പരീക്ഷ നല്‍കിയിരിക്കുന്നത്. ആമുഖം വായിച്ചു നോക്കിയാല്‍ കാര്യങ്ങള്‍ എളുപ്പം മനസ്സിലാകും. മഞ്ഞക്കള്ളികളില്‍ മാത്രം ചോദ്യത്തിന് ഉത്തരം എഴുതുക. ആകെ മാര്‍ക്ക് എത്ര ലഭിച്ചുവെന്ന് മാര്‍ക്ക് ഷീറ്റ് എന്ന ഫയലില്‍ നിന്ന് ലഭിക്കും.

    Click here to download SETICalc - Circles
    Designed by Pramod Moorthy, TSNMHS Kundoorkunnu


    Read More | തുടര്‍ന്നു വായിക്കുക

    Arithmetic Progression English Medium Questions (Updated)

    >> Wednesday, June 24, 2015

    പത്താം ക്ലാസിലെ ഗണിതശാസ്ത്രം ഒന്നാം യൂണിറ്റായ സമാന്തരശ്രേണികള്‍ (Arithmetic Progression) ഇതിനോടകം എല്ലാ ഗണിത ശാസ്ത്രാദ്ധ്യാപകരും പിന്നിട്ടു കഴിഞ്ഞിരിക്കും. ബ്ലോഗിലെ ലേബലുകള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മുന്‍പ് പ്രസിദ്ധീകരിച്ച ചോദ്യങ്ങള്‍ കണ്ടെത്താവുന്നതേയുള്ളു. അവിടെയെല്ലാം കാണുന്ന ഒരു പരാതി ഇംഗ്ലീഷ് മീഡിയം കുട്ടികളെ പരിഗണിക്കുന്നില്ല എന്നതായിരുന്നു. എന്നാല്‍ ഇന്ന് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഏതാനും ചില ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കിയിരിക്കുകയാണ് കൊല്ലം ഈസ്റ്റ് കല്ലടയിലെ മതിലകം മൗണ്ട് കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്ററി സ്ക്കൂളിലെ ഗണിതശാസ്ത്രാദ്ധ്യാപകനായ നിധിന്‍രാജ് ആര്‍. അദ്ദേഹം തയ്യാറാക്കിയ ചോദ്യങ്ങള്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

    സമാന്തരശ്രേണികള്‍ എന്ന യൂണിറ്റ് ശ്രേണികളിലെ പ്രത്യേക വിഭാഗമായ സമാന്തരശ്രേണികളെ കുറിക്കുന്നതാണ്. ഒരു പദത്തോട് നിശ്ചിത പദം കൂട്ടി അടുത്ത പദം കാണുന്നു. അതിനോട് നേരത്തേ കൂട്ടിയ പദം കൂട്ടി തൊട്ടടുത്ത പദം കണ്ടെത്തുന്നു. ഇങ്ങനെയാണ് സമാന്തരശ്രേണിയിലെ പദങ്ങളുടെ വിന്യാസം. ഒന്നു കൂടി ലളിതമാക്കി പറഞ്ഞാല്‍ ഒരു സമാന്തരശ്രേണിയിലെ ഏതു പദത്തില്‍ നിന്നും തൊട്ടു മുന്‍പിലെ പദം കുറച്ചാല്‍ ഒരു നിശ്ചിത സംഖ്യയായിരിക്കും ലഭിക്കുക. സംഖ്യകള്‍ തമ്മിലുള്ള ഈ വ്യത്യാസം പൊതുവായതിനാല്‍ ഈ സംഖ്യ പൊതുവ്യത്യാസം എന്നാണ് അറിയപ്പെടുന്നത്.

    ഒരു ശ്രേണിയിലെ ആദ്യപദവും പൊതുവ്യത്യാസവും കയ്യിലുണ്ടെങ്കില്‍ ശ്രേണിയിലെ എത്രാമത്തെ പദവും കണ്ടെത്താന്‍ നമുക്കു കഴിയും. പത്താം പദമാണ് കാണേണ്ടതെങ്കില്‍ അദ്യത്തെ സംഖ്യയും ഒന്‍പത് പൊതുവ്യത്യാസവും കൂടി കൂട്ടിയാല്‍ മതി. നൂറാം പദമാണ് കാണേണ്ടതെങ്കില്‍ ആദ്യത്തെ പദത്തോടൊപ്പം തൊണ്ണൂമ്പത് പൊതുവ്യത്യാസം കൂട്ടിയാല്‍ മതി. ഇത്തരത്തില്‍ വികസിക്കുന്ന പാഠത്തില്‍ ശ്രേണിയിലെ നിശ്ചിത പദങ്ങളുടെ തുക കണ്ടുപിടിക്കാനും കൂടി പഠിപ്പിക്കുന്നുണ്ട്. എത്ര സംഖ്യകളുടെ തുകയാണോ കണ്ടുപിടിക്കേണ്ടത്, അതിന്റെ പകുതിയെ തുക കണ്ടുപിടിക്കേണ്ട ശ്രേണിയിലെ ആദ്യപദവും അവസാനപദവും തമ്മില്‍ കൂട്ടി കിട്ടുന്ന സംഖ്യ കൊണ്ടു ഗുണിച്ചാല്‍ ശ്രേണിയുടെ തുക കിട്ടും.

    കൂടുതല്‍ ലളിതമായ വിശദീകരണങ്ങളുണ്ടെങ്കില്‍ ചുവടെ കമന്റ് ചെയ്യുമല്ലോ. കുട്ടികളില്‍ സംശയമുണ്ടാക്കുന്ന ചോദ്യങ്ങളും ഇവിടെ ഉന്നയിക്കാവുന്നതാണ്. നിധിന്‍രാജ് തയ്യാറാക്കിയ ചോദ്യങ്ങള്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമ്പോള്‍ ഇത്തരം മെറ്റീരിയലുകള്‍ തയ്യാറാക്കുന്നവര്‍ക്ക് ഇനിയും ചെയ്യാന്‍ പ്രേരണയാകും.


    Click here to download AP-EM medium questions


    Click here to download one word Questions from AP


    Arithmetic Progression -3


    Read More | തുടര്‍ന്നു വായിക്കുക

    COMPLETE STUDY MATERIAL - IT UNIT 1 - Class X

    >> Sunday, June 14, 2015

    പുതുവര്‍ഷം തുടങ്ങിയതേയുള്ളൂ.മാത്‌സ് ബ്ലോഗിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റായ വിപിന്‍സാറിന്റെ ഐടി വീഡിയോ പാഠങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നും അവ കാണുന്നില്ലെന്നുമൊക്കെയുള്ള പരാതിപ്രളയം ഇന്‍ബോക്സിനെ വിഴുങ്ങുന്ന മട്ടുണ്ട്.ബ്രൗസറുകളുടെ പ്രശ്നങ്ങള്‍മുതല്‍, ശരിയായി തെരയാനുള്ള ക്ഷമയില്ലായ്മവരേ കാരണമാകാം! കൂട്ടത്തില്‍, ശബ്ദനിലവാരം ഒന്നുകൂടി മെച്ചപ്പെടുത്തണമെന്നുള്ള ആവശ്യവും.

    വിപിന്‍ മഹാത്മയുടെ നിസ്വാര്‍ത്ഥമായ കഠിനാധ്വാനം, കൂടുതല്‍ പേരിലേക്ക് എത്തണമെന്നതില്‍ ആര്‍ക്കുമില്ലാ സന്ദേഹം. എങ്കില്‍പ്പിന്നെ, ഒരു സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്ത്,സിഡികളിലാക്കി,ഏറ്റവും മിതമായ നിരക്കില്‍ വിപണനം ചെയ്താലെന്തെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആലോചന. അത് പത്താംക്ലാസ്സുകാര്‍ക്ക് ഐടി A+ലേക്കുള്ള മികച്ചൊരു മുതല്‍ക്കൂട്ടുമാകുമല്ലോ? എല്ലാ പ്രോത്സാഹനങ്ങളും സഹായങ്ങളുമായി കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്കൂളിലെ നസീര്‍ സാറുമുണ്ട്. കാര്യങ്ങള്‍ ആ രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

    സംഗതികള്‍ റെഡിയാകുമ്പോള്‍, വിപിപിയായി ആയത് ലഭിക്കുവാനുള്ള അഡ്രസ്സും ഫോണ്‍നമ്പറുമൊക്കെ അദ്ദേഹം അറിയിക്കുന്ന മുറയ്ക്ക് ബ്ലോഗ് വഴി നല്‍കാം.നിങ്ങളോരോരുത്തരും ആവശ്യക്കാരുടെ എണ്ണമെടുത്ത്, ഒന്നിച്ച് ഓര്‍ഡര്‍‍ ചെയ്താല്‍ , അദ്ദേഹത്തിന് അയച്ചുനല്‍കല്‍ എളുപ്പമാകുമെന്ന് അറിയിച്ചിട്ടുണ്ട്. പത്തിലെ ആദ്യപാഠത്തിന്റെ മലയാളംമീഡിയം തയ്യാരിപ്പ് പൂര്‍ത്തിയായത് താഴേയുണ്ട്. തിയറി നോട്ടുകളും പോസ്റ്റിന്റെ അവസാനം ചേര്‍ത്തിരിക്കുന്നതിനാല്‍ ഒന്നാം പാഠത്തിന്റെ സമ്പൂര്‍ണ്ണ സഹായിയായി ഈ പോസ്റ്റിനെ കരുതാം. കണ്ടും കേട്ടും അഭിപ്രായങ്ങളറിയിക്കണം.
    വീഡിയോ പാഠങ്ങള്‍

    ആമുഖം


    ടൂളുകളും കേന്‍വാസും


    ലോഗോ നിര്‍മ്മാണം


    ഗ്രൂപ്പ് ഫങ്ക്ഷന്‍


    ഗോളം, സ്തംഭം, സ്തൂപിക


    ഫില്ലും സ്ട്രോക്കും


    അമീബ


    ഒബ്ജക്ടുകള്‍ മുകളിലും താഴേയും


    കമാനം


    പൂവ് നിര്‍മ്മാണം


    പരീക്ഷാ പരിശീലനം

    ചോദ്യം 1


    ചോദ്യം 2


    ചോദ്യം 3


    ചോദ്യം 4


    ചോദ്യം 5


    ചോദ്യം 6


    തിയറി നോട്ടുകള്‍

    വിപിന്‍ മഹാത്മയുടെ തിയറീ ചോദ്യങ്ങള്‍

    വിപിന്‍ മഹാത്മയുടെ തിയറീ ചോദ്യങ്ങള്‍ പ്രിന്റ് റെഡി രൂപത്തില്‍ ( തയ്യാറാക്കിയത് : സുഷേണ്‍ സാര്‍ (വല്ലപ്പുഴ ഹൈസ്കൂള്‍, പാലക്കാട്)


    Read More | തുടര്‍ന്നു വായിക്കുക
    ♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer