Chemistry Equipments - Class 8,9,10

>> Wednesday, June 29, 2016

രസതന്ത്രത്തിനെ മാത്‌സ് ബ്ലോഗ് തീരെ പരിഗണിക്കുന്നില്ലല്ലോയെന്ന ഒരു അധ്യാപികയുടെ മെയില്‍ വായിച്ചുകൊണ്ടിരിക്കെയാണ് പുതിയതൊന്ന് മെയില്‍ ബോക്സില്‍ വന്നുവീണത്! അനന്തപുരിയിലെ ജിവിഎച്ച്എസ്എസ് കല്ലറയുടെ മെയില്‍ ഐഡിയില്‍ നിന്നും ആ സ്കൂളിലെ രസതന്ത്രം അധ്യാപകനായ ബി ഉന്മേഷ് ആണ് ഇത് അയച്ചിരിക്കുന്നത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ശാസ്ത്ര പാഠപുസ്തകത്തിലെ (ഭാഗം 1)മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സാമഗ്രികളുടെ വിശദമായ പട്ടികയാണ് ഇതിലുള്ളത്. ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതോടൊപ്പം, പ്രതികരിക്കുകയും കെമിസ്ട്രി സംശയങ്ങളൊക്കെ ഈ പോസ്റ്റിനുതാഴെ പങ്കുവക്കുകയും ചെയ്താല്‍ ഞങ്ങള്‍ക്ക് ഉന്മേഷവും ഉന്മേഷ് സാറിന് ചാരിതാര്‍ത്ഥ്യവും!
Click here to download the file.


Read More | തുടര്‍ന്നു വായിക്കുക

Data Entry and report generation in Sampoornna

>> Monday, June 27, 2016

നിലവില്‍ നമ്മുടെ വിദ്യാലയത്തില്‍ പഠിച്ചു കൊണ്ടിരിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും വിവരങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കാന്‍ ഉപകരിക്കുന്ന സമ്പൂര്‍ണ്ണയെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ. ഈ സംവിധാനം ഉള്ളതു കൊണ്ടു തന്നെ ഓണ്‍ലൈനായി പല സൈറ്റുകളിലേക്കും സിംക്രണൈസ് ചെയ്യാന്‍ നമുക്ക് സാധിക്കുന്നുണ്ട്. സമ്പൂര്‍ണയിലൂടെ ഭാവിയില്‍ ഇതിനപ്പുറവും ചെയ്യാന്‍ സാധിക്കുമെന്നു തീര്‍ച്ച. നിലവില്‍ ഈ പോര്‍ട്ടലില്‍ നിന്നും നമുക്കാവശ്യമായ വിവരങ്ങള്‍ എക്സെല്‍ ഫോര്‍മാറ്റിലേക്ക് മാറ്റിയെടുക്കാവുന്നതേയുള്ളു. ഇത്തരത്തില്‍സമ്പൂര്‍ണ കൈകാര്യം ചെയ്യേണ്ട വിധത്തേക്കുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിരവധി പേര്‍ അനില്‍ സാറിനേയും മാത് സ് ബ്ലോഗിനേയുമെല്ലാം സമീപിക്കുകയുണ്ടായി. ഇതിനേത്തുടര്‍ന്നാണ് ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന പോസ്റ്റ് മാ ത് സ് ബ്ലോഗ് പ്രസിദ്ധീകരിക്കുന്നത്.
  1. സ്കൂള്‍ , കുട്ടികള്‍, അധ്യാപകര്‍ എന്നിവരെ സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ക്കുക
  2. പുതിയ ഡിവിഷന്‍ സൃഷ്ടിക്കുക.
  3. പതിയ കട്ടികളുടെ അഡ്മിഷന്‍ നടത്തുക.
  4. കുട്ടികളുടെ പ്രൊമോഷന്‍ നടത്തുക.
  5. കുട്ടികളെ ട്രാന്‍സര്‍ ചെയ്യുക.
  6. TC, Conduct Certificate എന്നിവ നല്‍കുക.
  7. അഡിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ് എടുക്കുക.
  8. റിപ്പോര്‍ട്ടുകള്‍ എടുക്കല്‍.
ഓണ്‍ലൈനായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ മാത്രമെ ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളു. സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കുള്ള സംശയങ്ങള്‍ കമന്റായി നല്‍കുമല്ലോ. മറുപടിയും ഉടനെ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്.

www.sampoorna.itschool.gov.in എന്ന URL ല്‍ കൂടി സമ്പൂര്‍ണ്ണയുടെ Online സൈറ്റില്‍ പ്രവേശിക്കാവുന്നതാണ്. ആദ്യമായി സമ്പൂര്‍ണ്ണയില്‍ പ്രവേശിക്കുന്ന ഒരു സ്കൂളിന് admin@schoolcode (ഉദാഹരണമായി admin@28201) എന്നത് username ഉം admin123എന്നത് password ആയും നല്‍കി കൊണ്ട് പ്രവാശിക്കാവുന്നതാണ്. ആദ്യ തവണ എല്ലാ സ്കൂളുകളുകള്‍ക്കും admin123 തന്നെയാണ് password. ഇങ്ങനെ പ്രവേശിക്കുമ്പോള്‍ ലഭിക്കന്നത് താഴെ കാണുന്നതു പോലുള്ള ഒരു വിന്‍ഡോയാണ്.
ഇവിടെ നമ്മള്‍ password ചേഞ്ച് ചെയ്തെടുക്കേണ്ടതാണ്.
ഇപ്പോള്‍കാണുന്ന വിന്‍ഡോയാണ് Dashboard.
ഇവിടുന്ന് മറ്റു പേജുകളിലേക്ക് പോകാവുന്നതാണ്. ആദ്യ പടിയായി ചെയ്യേണ്ടത് സ്കൂള്‍ സംബന്ധിയായ വിവരങ്ങള്‍ ചേര്‍ക്കലാണ്. ഇതിനായി മുകളില്‍ കാണുന്ന സ്കൂളിന്റെ പേരില്‍ ക്ലിക്കു ചെയ്താല്‍ മതി. ഇപ്പോള്‍ താഴെ കാണുന്ന തരത്തിലുള്ള പേജിലെത്തും.
ഇവിടെ edit school details എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് സ്കൂള്‍ details ചേര്‍ത്ത് Update School Details എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ Last TC Number എന്നിടത്ത് (ഉദാഹരണമായി 100) TC Number മാത്രം നല്‍കിയാല്‍ മതി.

Dashboard ല്‍, മുകളില്‍ school admin എന്നതില്‍ ക്ലിക്കു ചെയ്താല്‍ User information, Password എന്നിവ ചേഞ്ച് ചെയ്യാവുന്നതാണ്. ഇനി കുട്ടികളുടെ വിവരങ്ങള്‍ ചേര്‍ക്കണം. ഇതിന് ഓരോ ക്ലാസ്സിലേയും ഡിവിഷനുകള്‍ ചേര്‍ക്കണം.
Dashboard ല്‍ Classes and Divisions എന്ന മെനുവില്‍ പ്രവേശിക്കുക.
ഇവിടെ നമ്മുടെ സ്കൂളിലെ ക്ലാസ്സുകള്‍ First Standard, Second Standard, എന്നിങ്ങനെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതില്‍ ഏതെങ്കിലും ഒരു ഡിവിഷനില്‍ ക്ലിക്കു ചെയ്താല്‍ താഴെ കാണുന്ന തരം ഒരു പേജിലെത്തും.
ഇവിടെ New Division ല്‍ ക്ലിക്കു ചെയ്ത് ആ ക്ലാസ്സിന്റെ ഡിവിഷനുകള്‍ മുഴുവന്‍ ചേര്‍ക്കാവുന്നതാണ്.ഇപ്പോ ചുവടെ കാണുന്ന തരത്തിലുള്ള പേജ് ലഭിക്കുന്നു
ഡിവിഷനുകള്‍ക്ക് A,B,C എന്നിങ്ങനെ മാത്രം പേരു നല്‍കിയാല്‍ മതിയാകും. ഇതിന്റെ താഴെ Start date 01 June 2013 എന്നും , End date 31 March 2014 എന്നും നല്‍കണം. ഇങ്ങനെ എല്ലാ ക്ലാസ്സുകളുടെയും ഡിവിഷനുകള്‍ ചേര്‍ക്കേണ്ടതാണ്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം തന്നെ ഡാറ്റാ എന്‍റി നടത്തിയിരുന്ന ഒരു സ്കൂളിനെ സംബന്ധിച്ച്, ഓരോ ക്ലാസ്സിലും ഉള്ള എല്ലാ ഡിവിഷനുകളും കാണാവുന്നതാണ്. A 2012-2013 എന്ന പേരിലുള്ള ഒരു ഡിവിഷനാവും ഉള്ളത്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ Import Divisions എന്ന മെനുവിലൂടെ പുതിയ വര്‍ഷത്തേക്കുള്ള ഡിവിഷനുകള്‍ ചേര്‍ക്കാവുന്നതാണ്.നിലവില്‍ എത്ര ഡിവിഷനുകളാണോ സെലക്ട് ചെയ്ത ക്ലാസ്സിലുള്ളത് , അത്രയും പുതിയ ഡിവിഷനുകള്‍ ഈ അധ്യയന വര്‍ഷത്തിലും സൃഷ്ടിക്കപ്പെടുന്നു.
A,B,C D എന്നിങ്ങനെ ഡിവിഷനുകളുടെ ഇടത് വശത്തായി ' ശരി ' അടയാളം കാണുന്ന അത്രയും
ഡിവിഷനകള്‍ പുതിയതായി ക്രിയേറ്റ് ചെയ്യപ്പെ‌ടുന്നു. ഇതിലെ ഒരു ഡിവിഷന്‍ ആവശ്യമില്ലെങ്കില്‍ ടിക് മാര്‍ക്കില്‍ ക്ലിക് ചെയ്ത് അണ്‍ചെക് ചെയ്യാവുന്നതാണ്. ഉദാഹരണതിന് പതിയ അധ്യയന വര്‍ഷതില്‍ D എന്ന ഡിവിഷന്‍ ആവശ്യമില്ലെങ്കില്‍, D ഡിവിഷന്റെ ഇടതു വശത്തായി കാണുന്ന ചെക് ബോക്സ് അണ്‍ചെക് ചെയ്ത ശേഷം Submit അമര്‍ത്തിയാല്‍ മതിയാകും.
ഇപ്പോള്‍ പുതിയ ഡിവിഷനുകള്‍ ഉണ്ടായിട്ടുള്ളത് കാണാം.
ഇങ്ങനെ എല്ലാ ക്ലാസുകളിലേക്കുമുള്ള ഡിവിഷനുകള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ കുട്ടികളുടെ വിവരങ്ങള്‍ ചേര്‍ക്കാവുന്നതാണ്. ഇതിന് Dashboard ല്‍ Admission എന്ന മെനുവില്‍ ക്ലിക്കു ചെയ്യുക.
ഇവിടെ താഴെ കാണുന്ന വിധത്തിലുള്ള പേജ് കാണാം.
ഇതില്‍ School Admission എന്നതിലൂടെ Regular students ന്റെ ഡാറ്റാ എന്‍റി നടത്താവുന്നതാണ്. Admission എന്ന മെനുവില്‍ കൂടി തന്നെ ARC/CCC/BT വിഭാഗത്തിലുള്ള കുട്ടികള്‍, T C യുമായി വരുന്ന കുട്ടികള്‍, Re Admission എന്നിവയുടെ ഡാറ്റാ എന്‍റിയും നടത്താവുന്നതാണ്.
കഴിഞ്ഞ വര്‍ഷം ഡാറ്റാ എന്‍റി നടത്തിയിരുന്ന ഒരു സ്കൂളിനെ സംബന്ധിച്ച് Class and Division മെനുവില്‍ ക്ലാസ്സ് , തുടര്‍ന്ന് ഡിവിഷന്‍ എന്നിങ്ങനെ ക്ലിക് ചെയ്യുമ്പോള്‍ ഒരു ക്ലാസ്സിലെ കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ കാണാം. ഈ പേജിന്റെ മകളിലള്ള Confirm ക്ലിക്ക് ചെയ്ത് ഒരു ഡിവിഷനിലെ എല്ലാ കുടികളുടെയും ഡേറ്റാ ഒരുമിച്ച് Confirm ചെയ്യാം.
ഒരു ക്ലാസ്സിലെ കുട്ടിയെ Remove ചെയ്യണമെങ്കില്‍ Class and Divisions എന്ന മെനുവില്‍ നിന്നും കുട്ടിയുടെ പേജിലെത്തുക. ഇവിടെ More എന്ന മെനുവില്‍ Remove Student എന്ന ലിങ്കില്‍ ക്ലിക്കു ചെയ്ത് Remove ചെയ്യാവുന്നതാണ്.
തുടര്‍ന്നു ലഭിക്കുന്ന പേജില്‍ Generate Extract , Conduct Certificate എന്നീ ലിങ്കുകള്‍ കാണാം. ഇവിചെ നിന്നും Extract , Conduct Certificate എന്നിവ പ്രിന്റെടുക്കാം. അടുത്തതായി അധ്യാപകരുടെ വിവരങ്ങള്‍ ചേര്‍ക്കുകയാണ്. ഇതിന് Dashboard ല്‍ Human Resource എന്ന മെനുവിലൂടെ പ്രവേശിക്കുക.
ഇതില്‍ Employee Admission എന്നിടത്ത് ക്ലിക്ക് ചെയ്യുക. ഇവിടെ എല്ലാ അധ്യാപകരുടേയും വിവരങ്ങള്‍ ചേര്‍ക്കണം (Daily wages ആയിട്ടുള്ള അധ്യാപകരുള്‍പ്പടെ, ഇവരുടെ കാര്യത്തില്‍ PEN എന്നിടത്ത് No സെലക്ട് ചെയ്യാന്‍ ശ്രദ്ധിക്കുമല്ലോ?)
2012-2013 വര്‍ഷത്തെ കുട്ടികളെ ആണ് പ്രമോഷന്‍ നടത്തേണ്ടതെന്ന് കരുതുക. ഇവിടെ ആദ്യം ചെയ്യേണ്ട് 2013-2014 വര്‍ഷത്തേക്കുള്ള ഡിവിഷനുകള്‍ ചേര്‍ക്കലാണ്. 2013-2014 വര്‍ഷത്തേക്ക് വേണ്ട എല്ലാ ഡിവിഷനുകളും define ചെയ്തു കഴിഞ്ഞാല്‍ Classes and Division എന്ന മെനുവിലൂടെ Student Transfers ല്‍ ക്ലിക്കു ചെയ്യുക.
ഇവിടെ Reason for the transfer എന്നിടത്ത് ഉചിതമായത് തിരഞ്ഞെടുക്കുക
(ഒരേ ക്ലാസ്സിലെ പല ഡിവിഷനുകളിലുള്ള കുട്ടികളെ തമ്മില്‍ മാറ്റേണ്ടതുണ്ടെങ്കില്‍ Class Transfer സെലക്ട് ചെയ്യണം, ഒരു ക്ലാസ്സില്‍ നിന്നും ഉയര്‍ന്ന ക്ലാസ്സിലേക്കുള്ള Promotion ആണെങ്കില്‍ EHS സെലക്ട് ചെയ്യണം, ഒരു ക്ലാസ്സില്‍ detain ചെയ്യപ്പെടുന്ന കുട്ടികളുടെ കാര്യത്തില്‍ NHS സെലക്ട് ചെയ്യണം ).
ക്ലാസ്സ്, ഡിവിഷന്‍ എന്നിവ സെലക്ട് ചെയ്യുമ്പോള്‍ ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടെയും പേര് ലിസ്റ്റ് ചെയ്യും.
ഇതില്‍ ഒഴിവാക്കപ്പെടേണ്ട കുട്ടികളുടെ പേരിനു നേരെയുള്ള ടിക് മാര്‍ക്ക് ഒഴിവാക്കി, ട്രാന്‍സര്‍ ചെയ്യാനുദ്ദേശിക്കുന്ന ക്ലാസ്സ്, ഡിവിഷന്‍ എന്നിവ നല്‍കി submit button പ്രസ്സ് ചെയ്യുക.
Dashboard ല്‍ Students എന്ന മെനുവിലൂടെ ക്ലാസ്സ്, ഡിവിഷന്‍ എന്നിവ സെലക്ട് ചെയ്ത് Submit ല്‍ ക്ലിക് ചെയ്യുക
ഇനി ഒരു കുട്ടിയെ T C നല്‍കണമെങ്കില്‍ മുകളിലത്തെ പോലെ Classes and Division എന്ന മെനുവിലൂടെ കുട്ടിയുടെ പേജിലെത്തുക.
ഇവിടെ Issue TC എന്നിടത്തു ക്ലിക്കു ചെയ്യുക. ഇവിടെ T C സംബന്ധിച്ച വിവരങ്ങള്‍ നല്‍കി Issue TC എന്ന ബട്ടണില്‍ ക്ലിക്കു ചെയ്യുക. ഇപ്പോള്‍ TC Generated Successfully എന്ന സന്ദേശത്തോടു കൂടിയ ഒരു പേജിലെത്തും.
ഇവിടെ നിന്നും T C , Conduct Certificate മുതലായവ പ്രിന്റെടുക്കാവുന്നതാണ്.
T C പരിശോധിച്ച്‌ ശരിയാണെന്ന് ഉറപ്പാക്കി കഴിഞ്ഞാല്‍ Mark as Issued എന്ന ലിങ്കില്‍ ക്ലിക്കു ചെയ്യേണ്ടതാണ്. T C നല്‍കി കഴിഞ്ഞാല്‍, അത്തരത്തിലുള്ള കുട്ടികളെ പിന്നീട് TC പ്രിന്റെടുക്കുന്നതിനും, TC എഡിറ്റു ചെയ്യുന്നതിനും മറ്റും. ആവശ്യം വന്നാല്‍ Dashboard ല്‍ Students എന്ന മെനുവില്‍ Former Students എന്ന മെനുവില്‍ നിന്നും അഡ്മിഷന്‍ നമ്പര്‍/പേര്/TC No. എന്നിവയിലേതെങ്കിലും നല്കി കുട്ടിയെ സെര്‍ച്ചു ചെയ്തെടുക്കുക.
ഇവിടെ കുട്ടിയുടെ പേജില്‍ നിന്നും T C പ്രിന്റെടുക്കുകയോ എഡിറ്റു ചെയ്യുകയോ ആവാം.
ഈ മെനുവില്‍ നിന്നും തന്നെ Conduct Certificate എടുക്കാവുന്നതാണ്.
ഇവിടെ Conduct എന്ന ഭാഗത്ത് ആവശ്യം വേണ്ട വിവരങ്ങള്‍ ചേര്‍ത്ത് Done എന്ന ബട്ടണില്‍ ക്ലിക് ചെയ്യുമ്പോള്‍
അത് Print എന്ന് മാറിയിട്ടുള്ളതായി കാണാം.
ഈ ബട്ടണില്‍ ക്ലിക് ചെയ്ത് Conduct Certificate ന്റെ പ്രിന്റെടുക്കാം.
Dashboard ല്‍ Reports എന്ന മെനുവില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ എടുക്കാവുന്നതാണ്, ഇവിടെ രണ്ട് വിധത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്- Static report മറ്റൊന്ന് Custom Report. ഇതില്‍ Custom Report എന്ന മെനുവില്‍ കൂടി സമ്പൂര്‍ണ്ണാ സോഫ്ട് വെയറില്‍ ചേര്‍ത്തിട്ടുള്ള എല്ലാ വിവരങ്ങളും റിപ്പോര്‍ട്ടു രൂപത്തില്‍ എടുക്കാവുന്നതാണ്. ഇതിന് മൂന്നു ഭാഗങ്ങളാണ് ഉള്ളത്
Field Selection - എന്തെല്ലാം വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ വരേണ്ടത് എന്ന് തീരുമാനിക്കുന്ന ഭാഗമാണ് ഇത്. ഇതില്‍ റിപ്പോര്‍ട്ടില്‍ ആവശ്യമായ വിവരങ്ങള്‍ ചെക് ചെയ്യണം.
Input Criteria എന്ന ഭാഗത്ത് റിപ്പോര്‍ട്ട് ജനറേഷന് ആവശ്യമായ എന്തെങ്കിലും മാനദണ്ഡങ്ങള്‍ ഉണ്ടെങ്ങില്‍ അത് നലകാവുന്നതാണ്. ഉദാഹരണമായി പത്താം ക്ലാസ്സിലെ, പെണ്‍കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ മാത്രമാണ് ലഭിക്കേണ്ടതെങ്ങില്‍ ചുവടെ ചേര്‍ത്തിരിക്കുന്ന രീതിയിലുള്ള Criteria നലകാം.
Selecting Display Fields - ഇവിടെ റിപ്പോര്‍ട്ടില്‍ എന്തെല്ലാം ഫീല്‍ഡുകള്‍ വേണം എന്ന് സെലക്ട് ചെ യ്ത് കൊടുക്കാവുന്നതാണ്.
ആവശ്യമായ ഫീല്‍ഡുകളെ ഏത് രീതിയിലും ക്രമീകരിക്കുവാനും ഇവിടെ സാധിക്കും. ഫീല്‍ഡുകളുടെ നേരെ കാണുന്ന ആരോ ബട്ടണുകളില്‍ ക്ലിക് ചെയ്ത് ക്രമീകരിക്കാം.
തുടര്‍ന്ന് പേജില്‍ അവസാനമായി കാണുന്ന സേവ് ക്ലിക് ചെയ്യുക. ഇപ്പോള്‍ ലഭിക്കുന്ന പേജില്‍ റിപ്പോര്‍ട്ടിന്റെ പേര് കാണാം. വലത് വശതായി Show Report, Delete എന്നീ ലിങ്കുകളും കാണാം.
ഇതില Show Report എന്നതില്‍ ക്ലിക് ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് കാണാം.
Dashboard ലെ ID Card എന്ന മെനുവില്‍ കുട്ടികളുടെ ക്ലാസ്സ് മുതലായവ നല്കി ID Card , pdf രൂപത്തിലെടുക്കാവുന്നതാണ്.

ശ്രദ്ധയില്‍ വയ്ക്കേണ്ട കാര്യങ്ങള്‍:
  • Password നഷ്ടപ്പെട്ടു പോയാല്‍, ജില്ലാ വിദ്യാഭ്യാസ ആഫീസുമായോ ഐടി@സ്കൂള്‍ ജില്ലാ ആഫീസുമായോ ബന്ധപ്പെടുക.
  • അവിടുന്ന Password Reset ചെയ്തു ലഭിക്കുന്നതാണ്. Password Reset ചെയ്തു കഴിഞ്ഞാല്‍ പിന്നീട് admin123 എന്ന Password ഉപയോഗിച്ചേ കയറാവൂ .
  • ഒരിക്കല്‍ confirm ചെയ്ത ഡാറ്റാ വീണ്ടും എഡിറ്റു ചെയ്യേണ്ടതുണ്ടെങ്കില്‍ ജില്ലാ വിദ്യാഭ്യാസ ആഫീസുമായോ ഐടി@സ്കൂള്‍ ജില്ലാ ആഫീസുമായോ ബന്ധപ്പെടുക.
  • ഒരിക്കല്‍ TC നല്കി കഴിഞ്ഞാല്‍ അത്തരത്തിലുള്ള കുട്ടികളുടെ TC, വീണ്ടും എടുക്കന്നതിനും, TC യില്‍ ഏതെങ്കിലും വിധത്തിലുള്ള തിരുത്തലുകള്‍ വരുത്തുന്നതിനും Students മെനുവിലെ Former Students സെലക്ടു ചെയ്യുക. ഇവിടെ കുട്ടിയെ സെര്‍ച്ചു ചെയ്ത് കുട്ടിയുടെ പേജില്‍ ചെന്ന് എടുക്കുകയോ TC എഡിറ്റ് ചെയ്യുകയോ ആവാം.
  • സമ്പൂര്‍ണ്ണയില്‍ Promotion നടത്തുമ്പോള്‍ ഒരു ഡിവിഷനിലെ മുഴുവന്‍ കുട്ടികളെയും മാറ്റി കഴിഞ്ഞാല്‍ ആ ഡിവിഷന്‍ Archive ലേക്ക് മാറ്റപ്പെടും. സ്കൂള്‍ ലോഗിനില്‍ ഇത്തരത്തിലുള്ള ഡിവിഷനുകള്‍ പിന്നീട് കാണുവാന്‍ സാധിക്കില്ല. അബദ്ധവശാല്‍ ഇങ്ങനെ നഷ്ടപ്പെട്ട ഡിവിഷന്‍ തിരികെ ലഭിക്കണമെങ്കില്‍ ജില്ലാ വിദ്യാഭ്യാസ ആഫീസുമായോ ഐടി@സ്കൂള്‍ ജില്ലാ ആഫീസുമായോ ബന്ധപ്പെടുക.
  • അബദ്ധവശാല്‍ ആളുമാറി ഒരു കുട്ടിക്ക് TC കൊടുത്തു പോയാല്‍ അത്തരത്തിലുള്ള കുട്ടികളെ Roll back ചെയ്യുന്നതിന് ജില്ലാ വിദ്യാഭ്യാസ ആഫീസുമായോ ഐടി@സ്കൂള്‍ ജില്ലാ ആഫീസുമായോ ബന്ധപ്പെടേണ്ടതാണ്.
  • ഒരു ടീച്ചറിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ സമ്പൂര്‍ണ്ണ ഓണ്‍ലൈനില്‍ എന്റെര്‍ ചെയ്തകഴിഞ്ഞാല്‍ അവര്‍ ഒരു യൂസര്‍ ആയി മാറും. പെന്‍ നമ്പര്‍ യൂസര്‍ നെയിം ആയും, ഡേറ്റ് ഓഫ് ബര്‍ത്ത് (/, - എന്നിവയൊന്നും നല്കാതെ ddmmyyyy എന്ന രീതിയില്‍ എട്ട് അക്കങ്ങള്‍ മാത്രം) പാസ്സ് വേര്‍ഡ് ആയും നല്കി ഏതൊരാള്‍ക്കും സമ്പൂര്‍ണ്ണയില്‍ ഓണ്‍ലൈനായി ലോഗിന്‍ ചെയ്യാം. അതെപോലെ തന്നെ കുട്ടികള്‍ക്കും അവരുടെ പ്രോഗ്രസ്സ് ആദിയായ വിവരങ്ങള്‍ സ്വന്തം ലോഗിനിലൂടെ അറിയാവുന്നതാണ്. ഇതിനായി admission number@schoolcode എന്ന് യൂസര്‍ നെയിം ആയും, മുന്‍പ് സൂചിപ്പിച്ച അതേ ഫോര്‍മാറ്റില്‍ ഡേറ്റ് ഓഫ് ബര്‍ത്ത് പാസ്സ് വേര്‍ഡായും നലകിയാല്‍ മതി.


Read More | തുടര്‍ന്നു വായിക്കുക

BIOLOGY NOTES

>> Friday, June 24, 2016


റഷീദ് ഓടയ്ക്കല്‍ സാറിന്റെ ബയോളജി നോട്ടുകള്‍ക്ക് മെയിലില്‍ ആവശ്യക്കാരേറെയാണ്.മാറിയ പാഠപുസ്തകങ്ങളിലെ 9,10 ക്ലാസുകളിലേതാണ് പഠന നോട്ടുകള്‍. ഇംഗ്ലീഷ് മീഡിയംകാര്‍ക്കും മലയാളം മീഡിയംകാര്‍ക്കും പ്രത്യേകമായിത്തന്നെ അദ്ദേഹം പതിവുപോലെ അത് നല്‍കാറുണ്ട്.വളരെ മുമ്പുതന്നെ മെയില്‍ബോക്സിലേക്ക് കടന്നുവന്നതാണെങ്കിലും, ഇപ്പോഴാണ് പ്രസിദ്ധീകരിക്കാനാവുന്നത്.
താഴേ ലിങ്കുകളില്‍ നിന്ന് അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
IX (EM)

IX (MM)

X (EM)

X (MM)

X Biology Revision PRESENTATION


Read More | തുടര്‍ന്നു വായിക്കുക

NOON FEEDING SOFTWARE & Guidelines

>> Tuesday, June 21, 2016

സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട വിവിധ രജിസ്റ്ററുകള്‍ തയാറാക്കുക എന്നത് വളരെയേറെ ശ്രമകരമായ ഒരു ജോലിയാണ്. അത് എളുപ്പമാക്കാന്‍ സഹായിക്കുന്ന Noon Feeding Planner എന്ന Workbookന്‍റെ പുതിയ 1.8 വെര്‍ഷന്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. EXCEL 2007 (MS OFFICE 2007) ലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. MS Office 2007 അല്ലെങ്കില്‍ അതിനു ശേഷമുള്ള വേര്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത കമ്പ്യുട്ടറുകളില്‍ ഇത് പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തിക്കില്ല.ഇത് ഉപയോഗിച്ച് NMP I , K 2, Consolidated Noon feeding Attendance Register, School Monthly Data Capture Format, Noon feeding Accounts Register, Statement of Expenditure എന്നിവ തയ്യാറാക്കാനും ഉച്ചഭക്ഷണചെലവുകള്‍ ക്രമീകരിക്കാനും കഴിയും. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Noon Feeding Planner Version 1.8
updated as GO(P) 2911/2016
download
Noon Feeding Planner Big - For Schools
with many divisions.
download
Circular - Cookingcharge and contingent charge
enhanced.
download


27-5-16 തിയ്യതിയിലെ GO (P) No 2911/2016 dated 5-9-16 പാചകക്കാരുടെ കൂലി 400 രൂപ മുതല്‍ 475 രൂപ വരെയാണ്. കണ്ടിജന്റ് ചാര്‍ജ് 8 മുതല്‍ 6 വരെയും. ഇതിനു അനുസൃതമായാണ് വെര്‍ഷന്‍ 1.8 തയ്യാറാക്കിയിരിക്കുന്നത്. ഇനി Noon Feeding Planner എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം.

Macro Enable ചെയ്യാത്ത ഒരു സാധാരണ വര്‍ക്ക്‌ബുക്ക്‌ ആണിത്. ഇത് ഡൌണ്‍ലോഡ് ചെയ്ത ശേഷം Basic Data എന്ന ഷീറ്റില്‍ സ്കൂളിനെ കുറിച്ചുള്ള പ്രാഥമികവിവരങ്ങള്‍ ചേര്‍ക്കുക. അതിനു ശേഷം ഈ കോപ്പി കമ്പ്യുട്ടറില്‍ സൂക്ഷിച്ചു വച്ച് അതില്‍നിന്നും ഓരോ കോപ്പി ഓരോ മാസത്തേക്കും എടുത്തു ഉപയോഗിക്കാം. ഡാറ്റ ചേര്‍ത്ത് ആവശ്യമായ രജിസ്റ്ററുകളുടെ പ്രിന്റ്‌ എടുത്തു കഴിഞ്ഞ ശേഷം ആ ഫയല്‍ ഡിലീറ്റ് ചെയ്യുകയോ സൂക്ഷിക്കുകയോ ആവാം. സൂക്ഷിക്കുന്നെങ്കില്‍ ആ ഫയലിനു ആ മാസത്തിന്റെ പേര് ചേര്‍ത്ത് സേവ് ചെയ്‌താല്‍ പിന്നീട് എടുത്ത് ഉപയോഗിക്കാന്‍ എളുപ്പമാവും.
വര്‍ക്ക്‌ബുക്കിന്‍റെ താഴെ ഭാഗത്ത്‌ അതിലുള്ള ഷീറ്റുകളുടെ പേരുകള്‍ കാണാം.

Click on the image to enlarge it

ഇതില്‍ Basic Data എന്ന ഷീറ്റിലാണ് സ്കൂളിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ചേര്‍ക്കുന്നത്. ഈ ഷീറ്റ് ലഭിക്കാന്‍ ഏറ്റവും അടിയില്‍ കാണുന്ന "Basic Data" യില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ആവശ്യമായ എല്ലാ വിവരങ്ങളും പച്ച കള്ളികളില്‍ ചേര്‍ക്കുക. സ്കൂളിലെ ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് കണ്ടിന്‍ജന്റ്റ് ചാര്‍ജ്, പാചകക്കൂലി കണക്കാക്കുന്നത്. അതുകൊണ്ട് Basic Data യിലെ Sanctioned Feeding Strength പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സ്‌ വരെ കൃത്യമായി ചേര്‍ക്കുക.
Click on the image to enlarge it

പാചകക്കാരുടെ കൂലി രണ്ടു തരത്തില്‍ കണക്കാക്കുന്നതായി കണ്ടു വരുന്നുണ്ട്. Sanctioned Feeding Strength ന് അനുസരിച്ചും Total Number fed ന് അനുസരിച്ചും. Total Number fed ന് അനുസരിച്ചു പാചകക്കൂലി കണക്കാക്കാന്‍ ഈ പേജിലെ താഴത്തെ പച്ച സെല്ലില്‍ "1" എന്ന് ചേര്‍ക്കണം. അല്ലെങ്കില്‍ Sanctioned Feeding Strength ന് അനുസരിച്ചാണ് പാചകക്കൂലി കണക്കാക്കപ്പെടുക. ഇതില്‍ വിവരങ്ങള്‍ ചേര്‍ത്തിക്കഴിഞ്ഞാല്‍ അടുത്ത ഷീറ്റ് ആയ Monthly Data യില്‍ ആ മാസത്തെ കുട്ടികളുടെയും അരിയുടെയും കണക്ക് ചേര്‍ക്കാം.
Click on the image to enlarge it

Monthly Data ഷീറ്റില്‍ ആദ്യം കൊല്ലം, മാസം എന്നിവ പച്ച കള്ളികളില്‍ മാറ്റി കൊടുക്കുക. തുടര്‍ന്ന് മാസത്തിന്‍റെ ആരംഭത്തില്‍ ഉള്ള അരിയുടെ സ്റ്റോക്ക്‌ Opening stock of Rice എന്ന കള്ളിയില്‍ ചേര്‍ക്കുക. പിന്നീട് 'Day' എന്ന കോളത്തിനു താഴെ ഭക്ഷണം കൊടുത്ത തിയ്യതികള്‍ ചേര്‍ത്തികൊടുക്കാം. (ഭക്ഷണം കൊടുക്കാത്ത ദിവസമാണ് അരി കൊണ്ടുവന്നതെങ്കില്‍ ആ ദിവസം കൂടി ഉള്‍പ്പെടുത്താം. എന്നാല്‍ ആ ദിവസം കുട്ടികളുടെ എണ്ണം ചേര്‍ക്കരുത്. '0' എന്നും ചേര്‍ക്കാന്‍ പാടില്ല. ചേര്‍ത്താല്‍ Feeding Days എണ്ണം കൂടിപ്പോകും.) അതിന് ശേഷം ഓരോ ക്ലാസിലെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം ഓരോ ദിവസത്തേതും ചേര്‍ക്കുക. 5 മുതല്‍ 8 വരെ ക്ലാസുകളിലെ എണ്ണം ചേര്‍ക്കാന്‍ മറ്റൊരു ടേബിള്‍ താഴെയുണ്ട്.
(കുട്ടികളുടെ എണ്ണം മറ്റു ഷീറ്റുകളില്‍ നിന്ന് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യരുത്. ഡ്രാഗ് ചെയ്ത് താഴത്തെ കള്ളികളിലേക്ക് ചേര്‍ക്കാം. ഏതെങ്കിലും സെല്ലില്‍ ചേര്‍ത്ത വിവരങ്ങള്‍ മായ്ച്ചു മറ്റൊന്ന് ചേര്‍ക്കാന്‍ ആ സെല്ലില്‍ ക്ലിക്ക് ചെയ്തു പുതിയ വിവരം അടിക്കുകയോ "Backspace' ബട്ടണ്‍ അമര്‍ത്തി മായ്ക്കുകയോ ചെയ്യാം. ചേര്‍ത്ത വിവരങ്ങള്‍ ഒഴിവാക്കാന്‍ തെറ്റിയ ഭാഗം സെലക്ട്‌ ചെയ്ത ശേഷം right click ചെയ്ത് Clear contents ക്ലിക്ക് ചെയ്താല്‍ മതി.)
Click on the image to enlarge it

അതിനുശേഷം ആ മാസം ലഭിച്ച അരിയുടെ അളവ് പ്രധാന പട്ടികയ്ക്ക് പുറത്തുള്ള ചെറിയ പട്ടികയില്‍ അരി ലഭിച്ച തിയ്യതിക്ക് നേരെ ചേര്‍ക്കുക.NMP I, K2, MDCF, Consolidated NF Attendance Registerഎന്നിവതയ്യാറാക്കാന്‍ ഇത്രയും മതിയാകും. ഇനി 'PLANNER' എന്ന ഷീറ്റ് പരിചയപ്പെടാം.
Click on the image to enlarge it

ഉച്ചഭക്ഷണപരിപാടി പ്ലാന്‍ചെയ്യുന്നതിനും അക്കൌണ്ടുകള്‍ തയ്യാറാക്കുന്നതിനുമാണ് ഇത്. ഉച്ച ഭക്ഷണം കൊടുത്ത ദിവസങ്ങളില്‍ ചെലവഴിച്ച തുക വൌച്ചര്‍ പ്രകാരം ഇനം തിരിച്ചു ചേര്‍ത്തികൊടുക്കണം. അപ്പോള്‍ആ ദിവസങ്ങളിലേക്ക് ലഭിക്കാവുന്ന കുക്കിംഗ്‌ ചാര്‍ജും മറ്റു ചെലവുകള്‍ക്കായുള്ള പരമാവധി തുകയും അതില്‍ ചെലവഴിച്ചതുകയും എത്ര തുക ബാലന്‍സ് ആയി ഉണ്ടെന്നും മുകളില്‍ കാണാം. ഇതനുസരിച്ച് ഭക്ഷണം മെച്ചപ്പെടുത്തുകയോ ചെലവ് ചുരുക്കുകയോ ചെയ്യാം. ഇതില്‍ രേഖപ്പെടുത്തുന്ന വിവരങ്ങളാണ് അക്കൗണ്ടുകളിലേക്കും NMP 1 ലേക്കും പോകുന്നത്.
Click on the image to enlarge it

MDCF ഷീറ്റില്‍ പച്ച നിറത്തിലുള്ള കള്ളികളില്‍ ആവശ്യമുള്ളിടത്ത് വിവരങ്ങള്‍ ചേര്‍ക്കാം. മാര്‍ക്ക് ചെയ്യേണ്ട കള്ളികളില്‍ പ്രിന്റ്‌ എടുത്തുകഴിഞ്ഞ ശേഷം ടിക്ക് മാര്‍ക്ക്‌ ഇടാം.
Click on the image to enlarge it

Noon feeding Accounts Register ല്‍ മാസാരംഭത്തില്‍ കൈയില്‍ ഉള്ള കാഷ്ബാലന്‍സ് ആദ്യം ചേര്‍ക്കണം. ഇത് കഴിഞ്ഞ മാസത്തെ അക്കൗണ്ട്‌ നോക്കി അതില്‍ കാണുന്നഅവസാനദിവസത്തെ ബാലന്‍സ് ആയിരിക്കും. PLANNER ല്‍ കൊടുത്ത സംഖ്യകള്‍ അക്കൌണ്ടീല്‍ വന്നിരിക്കും. ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച ദിവസം അത് ചേര്‍ക്കുക. അക്കൌണ്ടില്‍ ഏതെങ്കിലും ചെലവ് ഇനത്തിന്‍റെ പേര് മാറ്റികൊടുക്കണമെങ്കില്‍ അത് അക്കൌണ്ടിന്‍റെ പുറത്തുള്ള പച്ച കള്ളികളില്‍ ചേര്‍ത്തി കൊടുത്താല്‍ അത് അക്കൌണ്ടീല്‍ വന്നുകൊള്ളും. (Noon feeding Accounts Register പുസ്തകത്തില്‍ എഴുതി തയ്യാറാക്കണം.)
Click on the image to enlarge it

Statrment of Expenditure എന്ന ഷീറ്റില്‍ സാധനങ്ങളുടെ അളവ് വേണമെങ്കില്‍ ചേര്‍ത്തിക്കൊടുക്കാം. വൗച്ചര്‍ നമ്പറിന്റെ അവസാനഭാഗം പട്ടികയ്ക്ക് പുറത്തുള്ള പച്ച കള്ളിയില്‍ ചേര്‍ത്തികൊടുത്താല്‍ അതിനനുസരിച്ച് Voucher No കോളത്തില്‍ വന്നുകൊള്ളും. കഴിഞ്ഞ മാസത്തെ അവസാനത്തെ വൌച്ചറിനു തുടര്‍ച്ചയായി നമ്പര്‍ നല്‍കണമെങ്കില്‍ കഴിഞ്ഞ മാസത്തെ അവസാനനമ്പര്‍ മാത്രം അതിനായി നല്കിയ കള്ളിയില്‍ ചേര്‍ക്കുക.
ഇനി പ്രിന്റ്‌ എടുക്കുന്നത് എങ്ങിനെയെന്ന് നോക്കാം. വിന്‍ഡോയുടെ മുകളിലെ വലത്തേ മൂലയില്‍ കാണുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്‌താല്‍ വരുന്ന ലിസ്റ്റില്‍ കാണുന്ന 'Print' ക്ലിക്ക് ചെയ്യുക. ആവശ്യമായ ഷീറ്റുകള്‍ എല്ലാം പ്രിന്‍റ് എടുത്തു സൂക്ഷിക്കാം. ഈ Worksheet ന് മാസത്തിന്‍റെ പേര് കൂട്ടിച്ചേര്‍ത്ത് save ചെയ്തു വച്ചാല്‍ പിന്നീട് ആവശ്യമെങ്കില്‍ ഉപയോഗിക്കാം. രേഖകള്‍ സമര്‍പ്പിക്കുന്നതിനു മുമ്പായി അവ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക. ആദ്യത്തെ തവണയെങ്കിലും.


Read More | തുടര്‍ന്നു വായിക്കുക

Bridge Material for Std X

>> Sunday, June 19, 2016

വര്‍ഷാരംഭത്തോടെ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തക പരിഷ്കരണം പൂര്‍ത്തിയാവുകയാണ്. 9,10 ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണം ഒരുമിച്ചാണ് നടത്തിയിരിക്കുന്നത്. ഈ വര്‍ഷം ഒന്‍പതാം ക്ലാസില്‍ നി്നനും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് പുതിയ പാഠപുസ്തകം പരിചയപ്പെടുന്നതിനു മുന്‍പ് ചില അടിസ്ഥാന ആശയങ്ങളില്‍ കൂടുതല്‍ വ്യക്തത നേടേണ്ടതുണ്ട്. അതിനായി എസ്.സി.ആര്‍.ടി തയാറാക്കിയിരിക്കുന്ന അനുബന്ധ പഠനസഹായിയാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസിലെ പുതിയ പാഠപുസ്തകം വിനിമയം ചെയ്യുന്നതിനു മുന്‍പ് ഈ അനുബന്ധ പഠനസഹായി പരിചയപ്പെടുത്തുന്നത് ഏറെ പ്രയോജനപ്രദമാകുമെന്നു കരുതുന്നു. താഴെ കൊടുത്തിട്ടുള്ള ലിങ്കുകളില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. 1 . ഫിസിക്സ് 2. കെമിസ്ട്രി 3. ബയോളജി


Read More | തുടര്‍ന്നു വായിക്കുക

Geogebra 5.0 - Resources mentioned in Maths Text Books

>> Saturday, June 18, 2016


ഗണിതാധ്യാപകര്‍ക്ക് ഇനിമുതല്‍ മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താതെ മുമ്പോട്ടുപോകാനാകില്ല.കാരണം ഗണിതശാസ്ത്രത്തിലെ മിക്ക പാഠഭാഗങ്ങളിലും ജിയോജെബ്ര സോഫ്‌റ്റവെയര്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതായുണ്ട്. പാഠപുസ്‌തകത്തില്‍ തന്നെ ഒരോ പ്രവര്‍ത്തനവും ചെയ്യേണ്ടതെങ്ങനെയെന്ന് വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.എറണാകുളത്തെ ഐടി@സ്കൂളിലെ സുരേഷ്‌ബാബു സാറും, കോഴിക്കോട് കായക്കൊടി കെപിഇഎച്ച്എസിലെ സുരേഷ് പണിക്കര്‍ സാറും ഒരുക്കുന്ന വിഭവങ്ങളാണ് ഇന്നത്തെ പോസ്റ്റ് വൈപ്പിന്‍ ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്കൂളിലെ ജോളി അഗസ്റ്റിന്‍ സാറിന്റെ വിഭവങ്ങള്‍ തുടര്‍ന്ന് ഈ പോസ്റ്റില്‍ അപ്‌ലോഡ് ചെയ്യുന്നതാണ്.


സമചതുരസ്‌തംഭം, ചതുരസ്‌തംഭം, വൃത്തസ്‌തംഭം, സമചതുരസ്‌തൂപിക, വൃത്തസ്‌തൂപിക, ഗോളം, അര്‍ധഗോളം ഇവയെല്ലാം ത്രിമാന രൂപങ്ങളാണല്ലോ. എന്നാല്‍ ഇവ നമ്മുടെ നോട്ട്ബുക്കില്‍ വരയ്‌ക്കാന്‍ എളുപ്പം കഴിയുമോ‍ ? ത്രിമാന രൂപങ്ങളായ സമചതുരസ്‌തംഭം, ചതുരസ്‌തംഭം, വൃത്തസ്‌തംഭം, സമചതുരസ്‌തൂപിക, വൃത്തസ്‌തൂപിക, ഗോളം , അര്‍ധഗോളം ഇവയെല്ലാം ജിയോജിബ്രയിലെ 3D Graphics ല്‍ എളുപ്പത്തില്‍ നിര്‍മ്മിക്കുവാനും , അവയുടെ ഉപരിതല വിസ്‌തീര്‍ണ്ണങ്ങവും വ്യാപ്‌തവും കണ്ടെത്താനും അവയുടെ പ്രത്യേകതകള്‍ താരതമ്യം ചെയ്യുവാനും കഴിയും. ജിയോജിബ്രയുടെ പുതിയ സോഫ്‌റ്റ്‌വെയര്‍ (Geogebra 5) ഒന്നു പരീക്ഷിച്ചുനോക്കൂ. (Download , install and open Geogeba5 or IT@School കസ്റ്റമൈസ് ഏറ്റവും പുതിയ (IT@School Gnu/Linux 14.04 Based on Ubuntu) ഉപയോഗിക്കുക.)
View മെനുവില്‍ Algebra, Spreadsheet, CAS, Graphics, Graphics 2, 3D Graphics, Construction Protocol, Probability Calculator, Keyboard, Input Bar തുടങ്ങിയവ കാണാം.Geogeba5 ന്റെ ഏറ്റവും വലിയ പ്രത്യേകത അതിലെ 3D Graphics ആണ്.
View മെനുവില്‍ നിന്നും 3D Graphics ഉള്‍പ്പെടുത്താം. അപ്പോള്‍ ജിയോജിബ്ര ജാലകത്തില്‍ Algebra, Graphics, 3d Graphics എന്നിവ ദൃശ്യമാകും. അല്ലെങ്കില്‍ ജാലകത്തിന്റെ വലതുഭാഗത്തുള്ള അരികില്‍ കാണുന്ന ആരോ ചിഹ്നത്തില്‍ (Perspectives) നിന്നും സെലക്‌ട് ചെയ്യാം.

3D Graphics ജാലകത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ദൃശ്യമാകുന്ന ടൂളുകള്‍ നിരീക്ഷിക്കൂ.

3D Graphics ല്‍ X-axis (Red colour), Y-axis (Green colour), Z-axis (Blue colour) എന്നിവയും xy-plane ഉം കാണാം. ടൂള്‍ ബാറിലെ അവസാന ബോക്‌സില്‍ കാണുന്ന Rotate 3D Graphics View ടൂളുപയോഗിച്ചുനോക്കൂ.
Point ടൂളുപയോഗിച്ചുകൊണ്ട് 3D Graphicsല്‍ പുതിയ ബിന്ദുക്കള്‍ അടയാളപ്പെടുത്തിനോക്കൂ. X-axis , Y-axis , Z-axis , xy-plane എന്നിവിടങ്ങളിലല്ലാതെ മറ്റെവിടെയെങ്കിലും ബിന്ദുക്കള്‍ അടയാളപ്പെടുത്താന്‍ സാധിക്കുന്നുണ്ടോ ?
ജിയോജിബ്ര ജാലകത്തിന്റെ താഴെയുള്ള Input Bar ല്‍ (1,3,4) എന്ന് ടൈപ്പ് ചെയ്‌ത് Enter Key പ്രസ്സ് ചെയ്‌തു നോക്കൂ. ഇങ്ങനെ നമുക്ക് 3D Graphics (Space) ല്‍ എവിടെ വേണമെങ്കിലും ബിന്ദുക്കള്‍ അടയാളപ്പെടുത്താന്‍ സാധിക്കും.
3D Graphics ല്‍ വ്യത്യസ്‌ത ബിന്ദുക്കള്‍ അടയാളപ്പെടുത്തിയതിനു ശേഷം ഇവ തമ്മില്‍ യോജിപ്പിച്ചുകൊണ്ട് വരകള്‍ (രേഖകള്‍) വരയ്ക്കാം.
ടൂള്‍ ബോക്‌സിലെ Line ടൂളുപയോഗിച്ചോ, Input Bar ല്‍ Line[A,B] അല്ലെങ്കില്‍ Line[(1,3,4),(-1,2,1)] എന്നോ ടൈപ്പ് ചെയ്‌ത് Enter Key പ്രസ്സ് ചെയ്‌താല്‍ മതി.
എട്ടാമത്തെ ടൂള്‍ ബോക്‌സില്‍ നിന്നും Plane through 3 Points ടൂളെടുത്തതിനു ശേഷം 3D Graphics ലെ ഏതെങ്കിലും മൂന്നു ബിന്ദുക്കളില്‍ ക്ലിക്കു ചെയ്‌തതിനു ശേഷം Rotate ചെയ്‍തു നോക്കൂ.

മെനു ബാറിലെ Options --> Labelling --> No New Object നല്‍കിയാല്‍ വരയ്ക്കുന്ന രൂപങ്ങളുടെ പേര് എഴുതിവരുന്നത് ഒഴിവാക്കാം. 3D Graphics ല്‍ Right click ചെയ്യുമ്പോള്‍ ലഭിക്കുന്ന drop down മെനുവിലെ Graphics എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന Preferences ജാലകത്തില്‍ Show Axes, Use clipping, Show clipping എന്നിവ hide ചെയ്യാം.
പ്രവര്‍ത്തനം 1: ഒരു സമചതുര സ്തംഭത്തെ പൊളിച്ച് നിവര്‍ത്തിവയ്ക്കുന്ന പ്രവര്‍ത്തനം Step 1.ജിയോജിബ്ര സോഫ്‌റ്റ്‌വെയര്‍ തുറന്ന് അതിന്റെ Graphics വിന്‍ഡോയില്‍ ഒരു സമചതുരം വരയ്ക്കുക. (Regular Polygon )

Step 2. 3D Graphics വിന്‍ഡോയില്‍ ക്ലിക്ക് ചെയ്‌തതിനു ശേഷം Extrude to Prism or Cylinder ടൂള്‍ സെലക്‌ട് ചെയ്തതിനുശേഷം 3D Graphics വിന്‍ഡോയില്‍ ലഭ്യമായിരിക്കുന്ന സമചതുരത്തില്‍ എവിടെയെങ്കിലും ക്ലിക്കു ചെയ്യുക. (3D Graphics വിന്‍ഡോയില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മാത്രമേ ഈ വിന്‍ഡോയിലെ ടൂളുകള്‍ കിട്ടുകയുള്ളൂ) അപ്പോള്‍ വരുന്ന Prism എന്ന പേരോടുകൂടി വരുന്ന ഡയലോഗ് ബോക്സില്‍ Altitude എന്നതില്‍ സ്തംഭത്തിന്റെ ഉയരം ( 10 ) നല്‍കുക.

അപ്പോള്‍ സമചതുര സ്തംഭം ലഭ്യമാകും. മൗസിന്റെ വലതു ബട്ടണ്‍ അമര്‍ത്തി 3D Graphics വിന്‍ഡോയില്‍ മൗസ് പോയിന്റര്‍ ചലിപ്പിച്ചു നോക്കൂ.

Step 3. 3D Graphics ലെ Net എന്ന ടൂള്‍ സെലക്‌ട് ചെയ്തതിനുശേഷം 3D Graphics വിന്‍ഡോയില്‍ ലഭ്യമായിരിക്കുന്ന സമചതുര സ്തംഭത്തില്‍ എവിടെയെങ്കിലും ക്ലിക്കു ചെയ്തു നോക്കൂ. അപ്പോള്‍ നമ്മള്‍ ഉണ്ടാക്കിയ സ്‌തംഭത്തിന്റെ തുറന്നുവെച്ച രൂപം കിട്ടിയല്ലോ ? ഇതിനോടൊപ്പം Graphics ല്‍ ഒരു സ്ലൈഡറും കിട്ടും. സ്ലൈഡര്‍ നീക്കുന്നതിനനുസരിച്ച് സ്തംഭം രൂപപ്പെട്ട് വരുന്നത് കാണാം. ആദ്യം വരച്ച സ്തംഭവും ബിന്ദുക്കളും മറച്ച് വയ്ക്കണമെങ്കില്‍ Algebra View ലെ Point, Prism എന്നിവ hide ചെയ്‌താല്‍ മതി. (Algebra View --> Right Click on Point / Prism--> Show Object (Uncheck the tick mark)
പ്രവര്‍ത്തനം 2:
കടലാസ് മുറിച്ച് ഒരു സമചതുര സ്തൂപിക ഉണ്ടാക്കണം. പാദവക്ക് 8 സെ. മീ., ഉയരം 10 സെ. മീ. വേണം. ജിയോജിബ്രയിലെ 3D Graphics ല്‍ നമുക്ക് ഒരു സ്‌തൂപിക നിര്‍മ്മിക്കാം.
Step 1. ജിയോജിബ്ര സോഫ്‌റ്റ്‌വെയര്‍ തുറന്ന് അതിന്റെ Graphics വിന്‍ഡോയില്‍ 8 സെ. മീ. വശമുള്ള ഒരു സമചതുരം വരയ്ക്കുക.

Step 2. 3D Graphics വിന്‍ഡോയില്‍ ക്ലിക്ക് ചെയ്‌തതിനു ശേഷം Extrude to Pyramid or Cone ടൂള്‍ സെലക്‌ട് ചെയ്തതിനുശേഷം 3D Graphics വിന്‍ഡോയില്‍ ലഭ്യമായിരിക്കുന്ന സമചതുരത്തില്‍ എവിടെയെങ്കിലും ക്ലിക്കു ചെയ്യുക. (3D Graphics വിന്‍ഡോയില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മാത്രമേ ഈ വിന്‍ഡോയിലെ ടൂളുകള്‍ കിട്ടുകയുള്ളൂ) അപ്പോള്‍ വരുന്ന Pyramid എന്ന പേരോടുകൂടി വരുന്ന ഡയലോഗ് ബോക്സില്‍ Altitude എന്നതില്‍ സ്‌തൂപികയുടെ ഉയരം 10 എന്ന് നല്‍കുക.

അപ്പോള്‍ സമചതുര സ്‌തൂപിക ലഭ്യമാകും. മൗസിന്റെ വലതു ബട്ടണ്‍ അമര്‍ത്തി 3D Graphics വിന്‍ഡോയില്‍ മൗസ് പോയിന്റര്‍ ചലിപ്പിച്ചു നോക്കൂ.

Step 3.3D Graphics ലെ Net എന്ന ടൂള്‍ സെലക്‌ട് ചെയ്തതിനുശേഷം 3D Graphics വിന്‍ഡോയില്‍ ലഭ്യമായിരിക്കുന്ന സമചതുരസ്‌തൂപികയില്‍ എവിടെയെങ്കിലും ക്ലിക്കു ചെയ്തു നോക്കൂ. അപ്പോള്‍ നമ്മള്‍ ഉണ്ടാക്കിയ സ്‌തൂപികയുടെ തുറന്നുവെച്ച രൂപം കിട്ടിയല്ലോ ? അപ്പോള്‍ Graphics വിന്‍ഡോയില്‍ ലഭിച്ച സ്ലൈഡര്‍ നീക്കി മാറ്റങ്ങള്‍ നിരീക്ഷിക്കുക. സ്‌തൂപിക പൊളിച്ചപ്പോള്‍ ലഭിച്ച ത്രികോണങ്ങളുടെ പ്രത്യേകത, ത്രികോണങ്ങളുടെ പരപ്പളവ്, സ്‌തൂപികയുടെ പരപ്പളവ് തുടങ്ങിയവ കണ്ടെത്താമല്ലോ ?

.............................................................................................................
സുരേഷ് പണിക്കര്‍ സാറിന്റെ പഠന വിഭവങ്ങള്‍(ഒൻപതാം ക്ലാസിലെ ഒന്നാം പാഠത്തിലെ ഫസ്റ്റ് പാർട്ട്‌ geogebra ഉൾപ്പെടുത്തി തയ്യാറാക്കിയത്)


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer