Pay Revision Arrear Preparation Excel Program

>> Monday, June 13, 2016

പത്താം ശമ്പളപരിഷ്ക്കരണഉത്തരവ് പ്രകാരം 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ശമ്പള കുടിശിക നാലു തുല്യഗഡുക്കളായി പണമായി ലഭിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ തുക 1/4/2017, 1/10/2017, 1/4/2018, 1/10/2018 എന്നിങ്ങനെയുള്ള തീയതികളിലായി നമുക്ക് നല്‍കും. ഇതിനു മുന്നോടിയായി finance Department ന്റെ No:46/2016/Fin, Dated: 19/05/2016 സര്‍ക്കുലര്‍ പ്രകാരം എല്ലാ DDO മാരും 01.07.2014 മുതല്‍ 31.01.2016 വരെ ഉള്ള കാല ഘട്ടത്തിലെ ഓരോ മാസത്തേയും Earned Leave Surrender ന്റേത് ഉള്‍പ്പടെയുള്ള Pay Revision Arrear, Interest സഹിതം കണക്കാക്കി, Consolidate ചെയ്ത്, Department Head ന് 31/07/2016 ന് മുമ്പ് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദശിച്ചിട്ടുണ്ട്. ഓരോ Department Head ഉം ഇത് Consolidate ചെയ്ത് payment നടത്തേണ്ട financial year ലെ budget proposal ല്‍ വകയിരുത്തണമെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു. ഈ രീതിയില്‍ Pay Revision Arrear, Interest ഉള്‍പ്പടെ കണക്കാക്കുന്നതിനുള്ള ഒരു സോഫ്ട്​വെയര്‍ കോഴിക്കോട് സെയില്‍സ് ടാക്സ്‌ കോംപ്ലെക്സിലെ വാണിജ്യനികുതി ഇന്‍സ്പെക്ടര്‍ ആയ ഷിജോയ് ജെയിംസ് തയ്യാറാക്കിയത് ഇവിടെ പരിചയപ്പെടുത്തുന്നു.

ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു സിപ്പ് ഫയലാണ് ഡൗണ്‍ലോഡ് ആവുക. ഇത് എക്സ്ട്രാക്ട് ചെയ്ത് കഴിയുമ്പോള്‍ അതില്‍ ഓരോ വ്യക്തിയുടേയും പേ റിവിഷന്‍ അരിയര്‍ കണക്കാക്കുന്നതിനും ഗ്രൂപ്പിന്റെ പേ റിവിഷന്‍ അരിയര്‍ കണക്കാക്കുന്നതിനുമുള്ള രണ്ട് എക്സെല്‍ ഫയല്‍ കാണാം. ഇത് കൂടാതെ പ്രോഗ്രാം റണ്‍ ചെയ്യുന്നതിനുള്ള ഹെല്‍പ്പ് ഫയലും കാണാവുന്നതാണ്. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമല്ലോ.

Pay revision Arrear Software V.3.92
Prepared by Shijoy Thalakottur

Pay revision Arrear Software

7 comments:

Shijoy James June 13, 2016 at 10:34 PM  

താഴെ പറയുന്ന ലിങ്കുകളില്‍ നിന്നും പേ റിവിഷന്‍ അരിയര്‍ സോഫ്ട് വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്
Simple Pay Revision Arrear Calculator

Pay Revision Software and Arrear Calculator

ഷിജോയ് ജെയിംസ്
വാണിജ്യ നികുതി ഇന്‍സ്പെക്ടര്‍
സെയില്‍സ് ടാക്സ്‌ കൊപ്ലക്സ്
കോഴിക്കോട്
9447529426

1 June 14, 2016 at 12:52 AM  

More Pay Revision Arrear Calculator visit http://ghsmuttom.blogspot.in/

Jr. Williams June 15, 2016 at 6:15 PM  

I definitely appreciate your blog. Excellent work!
socialr

Hari | (Maths) June 15, 2016 at 10:20 PM  

ഷിജോയ് സാര്‍,
ജൂണ്‍ 30 ന് മുമ്പ് അരിയര്‍ കുടിശിക കാല്‍ക്കുലേറ്റ് ചെയ്ത് നല്‍കണമെന്ന് പറഞ്ഞു കൊണ്ട്, പോസ്റ്റില്‍ പ്രതിപാദിക്കുന്ന സര്‍ക്കുലറിലെ നിര്‍ദ്ദേശമല്ലാതെ പിന്നീട് ഇതേക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള ഉത്തരവുകള്‍ ലഭ്യമാണോ? ഈ ജൂണ്‍ 30ന് എല്ലാ ജീവനക്കാരും അരിയര്‍ സ്‌റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കേണ്ടതുണ്ടോ?

Unknown June 16, 2016 at 1:31 AM  

Great... Hindi Jokes

Shijoy James June 16, 2016 at 10:11 PM  

ഇല്ല .. ഇതുവരെ ഉള്ള നിര്‍ദേശ പ്രകാരം ഓരോ ജീവനക്കരന്റെയും അരിയര്‍ സ്റ്റെമെന്റ്റ്‌ എല്ലാ ഡി ഡി ഓ മാരും തയാറാക്കി ഒരു കോപി അതതു ജീവനക്കാര്‍ക് ജൂണ്‍ മുപ്പതിന് മുന്‍പ് നല്കുകയും അതിന്റെ കന്സോളിഡേറ്റ് കോപ്പി ഹെഡ് ഓഫ് ഡിപാര്‍ട്ട്മെന്റിന് നല്‍കുകയും വേണം . അത് പ്രകാരം ബജറ്റ് തയ്യാറാക്കി നല്‍കണം .
ഏതായാലും ഏപ്രില്‍ 2017 ഇല്‍ മാത്രമേ അരിയര്‍ ആദ്യ ഇന്സ്ടാള്‍മെന്റ് ലഭിക്കുകയുള്ളൂ . അത് റിട്ടയര്‍ ചെയ്ത ജീവനക്കാരനായാലും .

ഏതായാലും എല്ലാ ജീവനക്കാരും ഏപ്രില്‍ 2016 ഇല്‍ മൂന്നു ശമ്പളം വാങ്ങും എന്നാണു കരുതപ്പെടുന്നത് .1. ഏപ്രില്‍ 2017 ലെ ശമ്പളം 2 .പേ അരിയര്‍ ഇന്‍സ്റ്റാള്‍മെന്റ് 3.ലീവ് സറണ്ടര്‍ (അധ്യപക സുഹുര്തുക്കള്‍ ക്ഷമിക്കുക ). ട്രഷറി എന്താവുമോ എന്തോ ...? ഞാന്‍ ഉള്പ്പെടെ ഉള്ള വാണിജ്യ നികുതി വകുപ്പിലെ ജീവനക്കാര്‍ ഈ പ്രതിസന്ധി മറികടക്കാന്‍ ശ്വാസം വിടാതെ ഓടണം എന്നാണു ധനമന്ത്രി പറയുന്നത് . അപ്പോഴേക്കും പുതിയ നികുതി സമ്പ്രദായം ആയ ജി എസ് ടി വരുമെന്നാണ് കരുതപ്പെടുന്നത്. വന്നാല്‍ കാണാം

ലിങ്ക് കിട്ടുന്നില്ല എന്ന പരാതിക്ക് സോഫ്റവേയരിന്റെ ചില ലിങ്കുകള്‍ കൂടി നല്‍കുന്നു .
1. https://www.dropbox.com/s/2plohksp76ofo2p/payarrear2015.zip?dl=1

2. LINK 2

3.LINK 3

Shijoy James June 17, 2016 at 1:25 PM  

DA Rate w.e.f. 01-07-2015 corrected

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer