പത്താം ക്ലാസ്സുകാര്‍ക്ക് VICTERSന്റെ പുതുവര്‍ഷ സമ്മാനം..!

>> Tuesday, December 31, 2013


പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐടി@സ്കൂളിന്റെ സ്വന്തം ടിവി ചാനലായ VICTERS നെ ഒന്നുരണ്ടുകൊല്ലം കൊണ്ട് ഏറ്റവും മികച്ചതാക്കുകയാണ്, തന്റെ പ്രഥമ ലക്ഷ്യമെന്ന് സ്ഥാനമേറ്റെടുത്തയുടന്‍ ഡിപിഐ ശ്രീ ബിജുപ്രഭാകര്‍ സാര്‍ പറയുകയുണ്ടായി. അതിന്റെ മുന്നോടിയായുള്ള ഒരു മികച്ച കാല്‍വെപ്പിന് ഈ പുതുവത്സരത്തില്‍ തുടക്കം കുറിക്കപ്പെടുകയാണ്. കണ്ണീര്‍സീരിയലുകളുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും നമ്മുടെ കുട്ടികളെ അറിവിന്റെ ലോകത്തിലേക്കെത്തിക്കാന്‍കൂടി ഈ ശ്രമത്തിന് കഴിഞ്ഞേക്കും. അതെന്താണെന്നല്ലേ..?
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു സംഘം വിദഗ്ദ അധ്യാപകര്‍ 2014ജനുവരി 1മുതല്‍ പത്താംക്ലാസ്സിലെ കുട്ടികളുടെ ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സോഷ്യല്‍സയന്‍സ് എന്നീ വിഷയങ്ങളിലുള്ള സംശയങ്ങള്‍ ഒരു ലൈവ് പ്രോഗ്രാമിലൂടെ പരിഹരിക്കുന്നതാണ് ഈ പരിപാടി.
വൈകീട്ട് 7മുതല്‍ 8വരേയാണ് ഇത് പ്രക്ഷേപണം ചെയ്യുക.പിറ്റേദിവസം രാവിലെ ഏഴ് മുതല്‍ എട്ടുവരെ ഈ പരിപാടിയുടെ പുന:സംപ്രേഷണവും ഉണ്ടായിരിക്കും.
തിങ്കള്‍: ഗണിതം
ചൊവ്വ: ഫിസിക്സ്
ബുധന്‍: കെമിസ്ട്രി
വ്യാഴം: ബയോളജി
വെള്ളി: സോഷ്യല്‍സയന്‍സ്
എന്നിങ്ങനെയാണ് സമയക്രമം.
കുട്ടികള്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ victersquestion@gmail.com എന്ന മെയിലിലേക്ക് അയക്കാം. ഇ-മെയിലിലൂടെ സംശയങ്ങള്‍ അയക്കുന്ന വിദ്യാര്‍ത്ഥികള്‍ വിഷയം, പേര്, പഠിക്കുന്ന സ്‌കൂളിന്റെ പേര് എന്നിവ വ്യക്തമാക്കിയിരിക്കണം. ഇതോടൊപ്പം വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും അയക്കാവുന്നതാണ്.
തത്സമയ സംശയങ്ങള്‍ 18004259877 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചും ദുരീകരിക്കാവുന്നതാണ്. നിങ്ങള്‍ക്ക് കേബിള്‍വഴി വിക്ടേഴ്സ് ചാനല്‍ ലഭിയ്ക്കുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ലൈവായി കാണാവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

സൗജന്യ യൂണിഫോം പിന്നെ എങ്ങിനെയാകണം?

>> Thursday, December 26, 2013


ഈ വര്‍ഷം,സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ എട്ടാംക്ലാസ് വരേയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും, എസ്‌സി/എസ്‌ടി വിഭാഗത്തിലെ മുഴുവന്‍ ആണ്‍കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടികള്‍ക്കും സൗജന്യമായി യൂണിഫോം നല്‍കുന്നതിനുള്ള ഉത്തരവുകളും അനുബന്ധ നിര്‍ദ്ദേശങ്ങളുമൊക്കെ മുകളില്‍ ശ്രദ്ധിച്ചിരിക്കുമല്ലോ..? ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകള്‍ മേല്‍പദ്ധതി നടപ്പാക്കുന്നതിലുണ്ടെന്നാണ് വിവിധയിടങ്ങളില്‍നിന്നും ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍. ഒരുപക്ഷേ അത്തരം പ്രശ്നങ്ങള്‍ അധികാരത്തിലിരിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടുത്താനും പരിഹാരങ്ങളുണ്ടാക്കുവാനും ഈ പോസ്റ്റിനും അതിന്റെ കമന്റുകള്‍ക്കും കഴിഞ്ഞേക്കും.പിന്നെന്തിനു മടിച്ചുനില്‍ക്കണം? ഇതുസംബന്ധിച്ച പത്രവാര്‍ത്തകളിലൊന്ന് ഒരല്പം പ്രയാസപ്പെട്ടായാലും താഴേ വായിക്കാം.


Read More | തുടര്‍ന്നു വായിക്കുക

Synfig Studio

>> Tuesday, December 24, 2013


ജിയോജെബ്രയും കെ-ടൂണും ടുപിയുമെല്ലാം പരിചയപ്പെടുത്തിയ എറണാകുളത്തെ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനറായ പി പി സുരേഷ്ബാബു സാറിന്റെ ഏറ്റവും പുതിയ കണ്ടെത്തലാണ് Synfig Studio. ഈ സോഫ്റ്റ്‌വെയറുപയോഗിച്ച് ഉണ്ടാക്കിയ നക്ഷത്രമാണ് മുകളില്‍ വായനക്കാര്‍ക്ക് മെറിക്രിസ്മസ് ആശംസിച്ചുകൊണ്ട് തെന്നി നീങ്ങുന്നത്. ഇതെങ്ങനെ ഉണ്ടാക്കുമെന്നറിയേണ്ടേ?

വരകള്‍ക്ക് വര്‍ണവും ചലനവും നല്‍കാന്‍ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണ് Ktoon, Tupi , Synfig Studio മുതലായവ.
Ktoon, Tupi മുതലായ സോഫ്റ്റ്‌വെയറുകളാണ് നാം ഉപയോഗിക്കുന്നതെങ്കില്‍ കൂടുതല്‍ സമയം ആനിമേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കേണ്ടി വരും. കാരണം ഇവിടെ ഓരോ ഫ്രെയിമിലേയും ചിത്രങ്ങളുടെ സ്ഥാനവും വലുപ്പവും എല്ലാം നമ്മള്‍ തന്നെ ക്രമീകരിക്കേണ്ടി വരും. എന്നാല്‍ Synfig Studio സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നതെങ്കില്‍ കീ ഫ്രെയിമുകളില്‍ (Key Frames) മാത്രം ചിത്രങ്ങളുടെ സ്ഥാനവും വലുപ്പവും നമ്മള്‍ ക്രമീകരിച്ചാല്‍ മതിയാകും. മറ്റു ഫ്രെയിമുകളില്‍ (In Between Frames) സോഫ്റ്റ്‌വെയര്‍ തന്നെ ചിത്രങ്ങളുടെ സ്ഥാനവും വലുപ്പവും ക്രമീകരിക്കും. കൂടാതെ മികച്ച എഡിറ്റിങ് ഉപകരണങ്ങളിലൊന്നായ ജിമ്പ് (ഇമേജ് മാനിപുലേഷന്‍ പ്രോഗ്രാം) ഉപയോഗിച്ച് തയ്യാറാക്കിയ ഇമേജുകളെ Synfig Studio സോഫ്‌റ്റ്‌വെയറിലേക്ക് import ചെയ്യാനും സാധിക്കും.
സ്വതന്ത്ര സോഫ്‌റ്റ്‌വെയറില്‍ ലഭ്യമായ മികച്ച ദ്വിമാന വെക്ടര്‍ അനിമേഷന്‍ സോഫ്‌റ്റ്‌വെയറാണ് Synfig Studio. (Synfig Studio is an open source 2D vector animation software.)
IT@School കസ്റ്റമൈസ് ചെയ്ത ഏറ്റവും പുതിയ Ubuntu10.04 or Ubuntu12.04 വേര്‍ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ Synfig Studio സോഫ്റ്റ് വെയര്‍ അതില്‍ ലഭ്യമാണ്. ഇല്ലെങ്കില്‍ മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ Applications --> Graphics --> Synfig Studio എന്ന രീതിയില്‍ നമുക്ക് ഇത് തുറക്കാം.
തുറന്നുവരുന്ന ജാലകം ശ്രദ്ധിക്കൂ.
\
സോഫ്റ്റ്‌വെയര്‍ തുറക്കുമ്പോള്‍ 4 ജാലകങ്ങള്‍ ഒരുമിച്ച് തുറന്നു വരും. Tool Box (Left), Canvas (Middle), Panels (Right & Botom) ToolBox : Synfig Studio സോഫ്റ്റ്‌വെയറിന്റെ പ്രധാനപ്പെട്ട ഒരു ജാലകമാണിത്. File operations, Tools, Default Settingsഎന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. ടൂള്‍ ബോക്സിലുള്ള ഓരോ ടൂളിലും മൗസ് പോയിന്റര്‍ എത്തിച്ചാല്‍ അതിന്റെ ഉപയോഗം മനസ്സിലാക്കാം. (Closing it exits the application.)
Tools :

Transform Tool (alt + a)
SmoothMove Tool (Alt + v)
Scale Tool (Alt + s)
Rotate tool (Alt + t)
Mirror Tool (Alt + m)
Circle Tool (Alt + c)
Rectangle Tool (Alt + r)
Star Tool(Alt + q)
Polygon Tool (Alt + p)
Gradient Tool (Alt + g)
Spline Tool (Alt + b)
Draw Tool (Alt + d)
Width Tool (Alt + w)
Fill Tool (Alt + f)
Eye drop tool (Alt + e)
Text Tool (Alt + x)
Sketch Tool (Alt + k) and
Zoom Tool (Alt + z).
Canvas : (Center window)Canvas
Synfig Studio സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ജാലകമാണിത്. Canvas Window യുടെ ഇടതു മുകള്‍ മൂലയില്‍ (top left hand corner ) കാണുന്ന arrow button (Caret) ല്‍ ക്ലിക്ക് ചെയ്താല്‍ CANVAS WINDOW MENU പ്രത്യക്ഷമാകും. If we right-click in the canvas area and there is no Layers under the mouse position, this menu will also appear.The area with the grey check-board pattern is our working area in which we can create elements/layers and manipulate them.
The Timeline that we can see in the picture here only appears when we have defined a non-zero duration in the Properties of our project. To the left we can see the number of the current frame and on the right side buttons tolock/unlock the keyframes and to switch the Animation status.
Third Window (Panels) contains again three areas, each of which can show different panels: Navigator Panel, Tool Options Panel, and the Layers Panel.
The fourth window (Panels) shows the Parameter Panel where we can find detailed parameters and settings for the active element like colour, width, opacity, location and so on. To the right is the Time Track Panel that allows us to create and modify Waypoints.
If we accidentally close a panel (by dragging it out of the dock dialog, and closing the new dock dialog that gets created), no worries. Simply go to the Toolbox, select "File → Panels" in menu right there and then click on the name of the panel we need. ചെറിയ ഒരു ആനിമേഷന്‍ - ഒരു നക്ഷത്രം ആകാശത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന സീന്‍ - നിമിഷങ്ങള്‍ക്കകം തയ്യാറാക്കിനോക്കാം.

Step 1. Synfig Studio സോഫ്‌റ്റ്‌വെയര്‍ തുറക്കുക
(Applications → Graphics → Synfig Studio)

Step 2. Setting up the workspace : Canvas Window യുടെ ഇടതു മുകള്‍ മൂലയില്‍ (top left hand corner ) കാണുന്ന arrow button ല്‍ ക്ലിക്ക് ചെയ്യുക (between the horizontal and vertical rules, in the top left hand corner of the canvas)
--> select Edit --> Properties
ലഭ്യമാകുന്ന Canvas Properties Dialog ല്‍ Name, Discription മുതലായവ നല്‍കി Apply ബട്ടണില്‍ ക്ലിക്ക് ചെയ്തതിനുശേഷം Time ടാബ് സെലക്ട് ചെയ്ത് ആവശ്യാനുസരണം വിലകള്‍ നല്‍കി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. (make sure to edit "End Time". Change "5s" to "10s" — that will make our animation 10 seconds long.)


Step 3. Background : Toolbox ജാലകത്തിലെ Outline colour / Fill colour ബോക്സില്‍ ആവശ്യമായ നിറങ്ങള്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് Gradient Tool ( Alt + g) ഉപയോഗിച്ച് Canvas Window യില്‍ മൗസിന്റെ ഇടതു ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ്ഗ് ചെയ്യുക. വലതു വശത്തെ Layers പാനലില്‍ Background (Gradient) ലെയര്‍ കാണാന്‍ സാധിക്കും. നമ്മള്‍ വരയ്ക്കുന്ന ഓരോ ഒബ്ജക്ടും വ്യത്യസ്ത ലെയറുകളായിരിക്കും.


Step 4. Fill colour ബോക്സില്‍ മറ്റൊരു നിറം സെലക്ട് ചെയ്തതിനു ശേഷം Toolbox ജാലകത്തിലെ Star Tool (Alt + q) ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഒരു നക്ഷത്രം വരയ്ക്കാം. (Click and Drag)


Toolbox ജാലകത്തിലെ Transform Tool സെലക്ട് ചെയ്തതിനു ശേഷം വരച്ച ഒബ്ജക്ടില്‍ (Star ) ക്ലിക്ക് ചെയതാല്‍ ഒബ്ജക്ടിന്റെ സ്ഥാനം മാറ്റാനും വലുപ്പം ക്രമീകരിക്കാനുമുള്ള ബട്ടണുകള്‍ ( green and blue coloured dots) ലഭ്യമാകും.



Step 5. Adding Movement :

10 സെക്കന്റ് നേരത്തേക്കുള്ള ഒരു ആനിമേഷനാണ് തയ്യാറാക്കാന്‍ പോകുന്നതെന്ന് തുടക്കത്തില്‍ നാം Properties dialog ബോക്സില്‍ നല്‍കിയിട്ടുണ്ട്.Canvas window യുടെ കീഴ് ഭാഗത്ത് Timebar കാണാം.ഇതിന്റെ വലതു ഭാഗത്തു കാണുന്ന green man button ല്‍ ക്ലിക്ക് ചെയ്താല്‍ Animate Editing Mode ലേക്ക് മാറാം. അപ്പോള്‍ Canvas window യില്‍ red outline കാണാം. (Red outlie reminds us that changes to our objects now affect our animation at the time shown in the time slider)
Current Time 0s (0f) ആണെന്ന് ഉറപ്പുവരുത്തുക.
താഴെയുള്ള പാനലിലെ Keyframe ടാബ് സെലക്ട് ചെയ്യുക. അവിടെ Time (0f), Length (0f), Jump(JMP) എന്നിങ്ങനെ രേഖപ്പെടുത്തി വന്നിട്ടുണ്ടാകും. ഇല്ലെങ്കില്‍ Add new Keyframe ("plus" sign) ബട്ടണില്‍ ക്ലിക്ക് ചെയ്യുക.


Go to the 2s mark in the time slider --‍‍> Add another keyframe by clicking the small plus sign --> Move the object (star) in the Canvas Window to another place . നക്ഷത്രത്തിന് ഓരോ കീ ഫ്രെയിമിലും വേണമെങ്കില്‍ വ്യത്യസ്ത നിറങ്ങള്‍ നല്‌കാം.

Continue this process in 4s, 6s, 8s and 10 s marks in the time slider.( 5 keyframes)



Step 6 : Saving and Rendering

File --> Save As -->
File extension : .sifz
File --> Rendering
File extensions : gif or mpeg or avi etc


Read More | തുടര്‍ന്നു വായിക്കുക

2013 Christmas Exam Answers

>> Thursday, December 19, 2013

2013-2014 അധ്യയന വര്‍ഷത്തെ ക്രിസ്തുമസ് പരീക്ഷയുടെ ഹൈസ്ക്കൂള്‍ തല ചോദ്യപേപ്പറുകളുടെ ഉത്തരങ്ങളാണ് ചുവടെയുള്ളത്. ഇതെല്ലാം ശരിയായ ഉത്തരങ്ങളാണെന്ന യാതൊരു അവകാശവാദവും ഞങ്ങള്‍ക്കില്ല. വിവിധ അധ്യാപകര്‍ തയ്യാറാക്കി അയച്ചുതരുന്ന ഉത്തരങ്ങള്‍ അതേപടി പ്രസിദ്ധീകരിക്കുന്നുവെന്നേയുള്ളൂ. അതില്‍ തെറ്റുകുറ്റങ്ങളുണ്ടായേക്കാം. അവ ചര്‍ച്ചകളില്‍ സൂചിപ്പിച്ച് തിരുത്തി വായിക്കുമല്ലോ..? അങ്ങനെ നമുക്ക് ഉത്തരങ്ങള്‍ കൂടുതല്‍ കൃത്യതയുള്ളവയാക്കി മാറ്റാം. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഉത്തരങ്ങള്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Class VIII

സോഷ്യല്‍സയന്‍സ്
(By:Jatheesh K, Govt. Achuthan Girls HS, Chalappuram)

സോഷ്യല്‍സയന്‍സ്
(By: G Unnikrishnan, GHSS Kunnakkavu, Malappuram)

ഗണിതം
(By: Sunny.P.O,G.H.S.SThodiyoor,Karunagappally)

ഫിസിക്സ്
(By: Shabeer Valillapuzha,Al Anvar HS Kuniyil)

കെമിസ്ട്രി
(By: Abhisha Ramesh, Bakhita English Medium School,Cherukunnu ,Kannur)

ഇംഗ്ലീഷ്
(By: M A Razak & T A Jaleel, TSS Vadakkangara, Malappuram)

Class IX

ഗണിതം (By:PM ANEES, TSS Vadakkangara, Malappuram )
ഗണിതം (By: Gigi varughese,St Thomas HSS,Eruvellipra,Thiruvalla)

ഗണിതം (By: Muraleedharan C R, Mathsblog)

ഫിസിക്സ് (By: Shaji. A, Govt. HSS Pallickal)

ഇംഗ്ലീഷ് (By: M A Razak & T A Jaleel, TSS Vadakkangara, Malappuram)

സോഷ്യല്‍സയന്‍സ് (By:Alice Mathew)


Class X


സോഷ്യല്‍ സയന്‍സ്
(By: Alice Mathew)

ഇംഗ്ലീഷ്
(By:M A Razak Vellila, Abdul Jaleel K, Ummer N P,Dept. of English, vadakkangara)

ഇംഗ്ലീഷ്
(By: Jino Joseph)

ഫിസിക്സ്
(By:Jeny K Thomas & Jaifar. M.K, vadakkangara )

ഫിസിക്സ്
(By: Sreeraj Muthuvila)

ഫിസിക്സ്
(By: Shaji. A, Govt.HSS Pallickal)

കെമിസ്ട്രി
(By: Abhisha Ramesh,Bakhita English Medium School,Cherukunnu ,Kannur)

ബയോളജി
(By: Abhisha Ramesh,Bakhita English Medium School,Cherukunnu ,Kannur)

ഗണിതം
(By: ഡെയ്സി . എം.എ, H.S.A., GHSS, Chalissery)

ഗണിതം
(By: GHSS Mezhathur)

ഗണിതം
(By:Abhisha Ramesh,Bakhita English Medium School,Cherukunnu ,Kannur )

ഗണിതം
(By: Baburaj.P , HSA (Maths ) , PHSS Pandallur, Kadambode(P.O), Malappuram Dt.)


Read More | തുടര്‍ന്നു വായിക്കുക

Physics-Chemistry

>> Wednesday, December 18, 2013

ഇബ്രാഹിം സാറിന്റെ ഫിസിക്കല്‍ സയന്‍സ് നോട്ടുകള്‍ ഒരു തരംഗമാവുകയാണ് എന്നാണ് മനസ്സിലാകുന്നത്... ഒട്ടേറെ മെയിലുകള്‍ ഞങ്ങളുടെ മെയില്‍ ഐ.ഡി യിലേക്കും സാറിന്റെ മെയിലിലേക്കുമായി പുതിയ പാഠഭാഗങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് വരുന്നുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്രദമായ നോട്ടുകള്‍ ലഭ്യമാക്കാന്‍ സാധിച്ചതിലുള്ള ഞങ്ങളുടെ സന്തോഷം ഈ അവസരത്തില്‍ പങ്കു വയ്ക്കട്ടെ.. മാത്സ് ബ്ലോഗ് അവതരിപ്പിച്ചിട്ടുള്ള പഠനസഹായികളില്‍ ഗുണനിലവാരം കൊണ്ടും അവതരണത്തിലെ മേന്മ കൊണ്ടും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന പഠനസഹായികളില്‍ ഒന്നാണ് ഇബ്രാഹിം സാറിന്റെ നോട്സ് എന്ന് നിസ്സംശയം പറയാം.
സാര്‍ തയാറാക്കിയ ഫിസിക്സ്, കെമിസ്ട്രി പഠനസഹായികള്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാനാവും..
കെമിസ്ട്രി യൂണിറ്റ് 6

ഫിസിക്സ് യൂണിറ്റ് 5


Read More | തുടര്‍ന്നു വായിക്കുക

SETIGAM Exam Series Maths & Physics

>> Wednesday, December 11, 2013

കുട്ടികള്‍ക്ക് സ്വയം പരീക്ഷയെഴുതാനും കമ്പ്യൂട്ടര്‍ തന്നെ മാര്‍ക്കിടുകയും ചെയ്യുന്ന SETIGam സോഫ്റ്റ്​വെയര്‍ ഈ വര്‍ഷം മാത്​സ് ബ്ലോഗ് അവതരിപ്പിച്ചത് ഏറെ അഭിമാനത്തോടെയായിരുന്നു. കാരണം, സ്വന്തമായി തന്നെ വിലയിരുത്താന്‍ ഒരു കുട്ടിക്ക് സാധിക്കുന്നുവെന്നത് ചെറിയൊരു കാര്യമല്ലല്ലോ. പ്രമോദ് മൂര്‍ത്തി സാര്‍ ഗാമ്പസില്‍ തയ്യാറാക്കിയ ഈ പരീക്ഷാ സോഫ്റ്റ്​വെയറിലൂടെ ഗണിതം മാത്രമല്ല, മറ്റു വിഷയങ്ങളും വിലയിരുത്താന്‍ കഴിയും. ഈ പരീക്ഷാ സോഫ്റ്റ്​വെയറുമായി ബന്ധപ്പെട്ട പഴയ പോസ്റ്റുകള്‍ നിങ്ങള്‍ പ്രയോജനപ്പെടുത്തിക്കാണുമല്ലോ. ഈ പോസ്റ്റിലൂടെ മാത്​സ് ബ്ലോഗ് സമ്മാനിക്കുന്നത് അഞ്ചു മുതല്‍ പതിനൊന്നു വരെയുള്ള ഗണിതപാഠങ്ങളുടെ പരീക്ഷകളും ഭൗതികശാസ്ത്രത്തിലെ ഇലക്ട്രോണിക്സ് എന്ന യൂണിറ്റിന്റെ പരീക്ഷയുമാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും ഫലപ്രദമായി ഈ സംരംഭം പ്രയോജനപ്പെടുത്തുമല്ലോ. ചുവടെയുള്ള ലിങ്കില്‍ നിന്നും പരീക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Download Solids Exam
Download Co-ordinate Geometry Exam
Download Probability Exam
Download Tangents Exam
Download Polynomials Exam
Download Statistics Exam
Download Electronics (Physics) Exam


Read More | തുടര്‍ന്നു വായിക്കുക

Easy PF Calculator UPDATED

>> Wednesday, December 4, 2013

ഇടുക്കി ജില്ലയിലെ ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രൈനറായിരുന്ന, ഇപ്പോള്‍ ഒരു പ്രൈമറി സ്കൂളില്‍ ഹെഡ്‌മാസ്റ്ററായി ജോലി ചെയ്യുന്ന ശ്രീ റോയ് സാര്‍ തയ്യാറാക്കിയ Easy PF Calculator കഴിഞ്ഞവര്‍ഷം നാം പ്രസിദ്ധീകരിച്ചിരുന്നതോര്‍മ്മ കാണുമല്ലോ? പുതുക്കിയ ഫോമുകള്‍ ഉള്‍പ്പെടുത്തിയ വേര്‍ഷനുവേണ്ടി ധാരാളം വായനക്കാര്‍ കമന്റിലൂടേയും ഫോണിലൂടേയും മെയിലിലൂടേയും നേരിട്ടുമൊക്കെ ആവശ്യപ്പെട്ടിരുന്നു.മാസങ്ങള്‍ക്കുമുന്നേ അദ്ദേഹം അയച്ചുതന്ന ഈ പോസ്റ്റ് വൈകിയതിനുള്ള ക്ഷമാപണത്തോടെ പ്രസിദ്ധീകരിക്കുന്നു. ശ്രീ റോയ് സാറിന്റെ ഇ മെയില്‍ വിലാസം : roymonmathew at ymail dot com.


ഈ പ്രോഗ്രാം share ചെയ്തിരിക്കുന്നത് dropbox ഉപയോഗിച്ചാണ്. Link ന് മാറ്റം വരുത്താതെ തന്നെ ഫയലില്‍ updation വരുത്താന്‍ കഴിയും. എപ്പോഴും പുതിയത് download ചെയ്ത് ഉപയോഗിക്കുക. HOME ലുള്ള Updated Date ശ്രദ്ധിക്കുക.
ഒന്നില്‍ കൂടുതല്‍ Applicants ഉണ്ടെങ്കില്‍ Easy PF Bill More Applicants എന്ന Program കൂടി Download ചെയ്ത് ഉപയോഗിയ്ക്കുക.
ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് GO(P)No. 94/2012 Fin. dated 7.2.2012 പ്രകാരമുള്ള Forms ആണ്.


Easy PF Creator - TA-13


Easy PF Creator - NRA-13


Easy PF Bill -If More Applicants


Read More | തുടര്‍ന്നു വായിക്കുക

മെട്രിക്സുകളുടെ ഹരണത്തിലേയ്ക്ക് : നൂതനമായ ഒരു ഗണിതചിന്ത

>> Tuesday, November 26, 2013


അമ്പിളിടീച്ചര്‍ പരിചയപ്പെടുത്തിയ രണ്ട് കുട്ടികള്‍ . അവര്‍ എറണാകുളം ജില്ലയില്‍ പട്ടിമറ്റത്തുള്ള MAR COORILOSE MEMMORIAL HIGHER SECONDARY SCHOOL വിദ്യാര്‍ത്ഥിനികളാണ് . ഗണിതശാസ്ത്രമേളയില്‍ പ്രോജക്ട് അവതരിപ്പിച്ചുകൊണ്ട് ഗണിതചിന്തകളുടെ പുതിയ വാതായനങ്ങള്‍ തുറക്കാന്‍ ഒരുങ്ങുകയാണ് . ഒരു മെട്രിക്സിനെ മറ്റൊന്നുകൊണ്ട് ഹരിക്കാനുള്ള ശ്രമമാണ് അവരുടെത് . കണക്കുപഠിച്ചവരും പഠിപ്പിക്കുന്നവരും ഇവര്‍ക്കുവേണ്ടി വിലയേറിയ സമയം അല്പം നീക്കിവെച്ച് ,ഇവര്‍മുന്നോട്ടുവെയ്ക്കുന്ന ചിന്തകളെ പരിപോഷിപ്പിക്കാന്‍ താല്പര്യപ്പെടുന്നു. ദിവ്യ എന്‍ .വി , അനു ജോണ്‍സന്‍ എന്നീ കുട്ടികള്‍ ആലുവ ഉപജില്ലയില്‍ ഗ്രുപ്പ് പ്രോജക്ടായി ഇത് മുന്നോട്ടുവെച്ചു. പ്രോജക്ടിന്റെ പ്രസക്തഭാഗങ്ങള്‍ മാത്രമാണ് ഇവിടെ ലേടെക്കില്‍ ടൈപ്പ് ചെയ്ത് പ്രസിദ്ധീകരിക്കുന്നത് . ഈ കുട്ടികള്‍ അവതരിപ്പിച്ച പ്രോജക്ടിന്റെ പ്രസക്തി ഹയര്‍സെക്കന്റെറിക്ലാസിലെ പഠനപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരേ ക്രമത്തിലുള്ള രണ്ട് മെട്രിക്സുകളെ കൂട്ടുന്നതിനും ,അനുയോജ്യമായ ഓഡറിലുള്ള രണ്ട് മെട്രിക്സുകളെ ഗുണിക്കുന്നതിനും നമുക്കറിയാം . എന്നാല്‍ ഹരണം അത്രയ്ക്ക് പരിചിതമല്ല. ഹരണചിന്ത ഉപയോഗിച്ചിട്ടില്ലെന്നുതന്നെ പറയാം . ഒരു കൂട്ടം ഏകകാലസമവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്തുകൊണ്ട് ദിവ്യയും അനുവും ഇത് സാധ്യമാക്കിയിരിക്കുന്നു. ഒരു ഗണിതചിന്തയുടെ തുടക്കവും ,അതിന്റെ അനുക്രമമായ വളര്‍ച്ചയും വളരെ എളുപ്പത്തില്‍ സാധ്യമാകുന്നതല്ല. അതിന് കൃത്യതയുള്ള സൈദ്ധാന്തിക വിചിന്തനങ്ങള്‍ ആവശ്യമാണ് . മാത്രവുമല്ല ഇതിന്റെ പ്രായോഗികതയും പൂര്‍ണ്ണതയും പരിരക്ഷിക്കപ്പെടണം .ഇതിനായാണ് മാന്യവായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. കുട്ടികളെ ക്രീയാത്മകമായി വിമര്‍ശിക്കുയും നിര്‍ദ്ദേശങ്ങള്‍ പകര്‍ന്നുകൊടുക്കുകയും ചെയ്യുമെന്ന പ്രതീക്ഷയോടെ ....
Click here to get the paper presented by Divya and Anu


Read More | തുടര്‍ന്നു വായിക്കുക

GPAIS Premium through SPARK

>> Sunday, November 24, 2013

2013 നവംബര്‍ മാസത്തെ ശമ്പളബില്ലില്‍ ജി.പി.ഐ.എസ്.(ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് സ്കീം ) പ്രീമിയം തുക കൂടി അടക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് നം.555/2013 (ഫിന്‍) തീയ്യതി. 13/11/2013 പ്രകാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉത്തരവ് ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക സൈറ്റില്‍ ലഭ്യമാണ്. ഇക്കാര്യം സ്പാര്‍ക്ക് സൈറ്റ് എടുക്കുമ്പോഴും കാണാനാകും. ഈ പ്രീമിയം തുക സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്തുന്നത് എങ്ങനെ എന്ന് നോക്കാം.

പലരും ധരിച്ചിരിക്കുന്നതുപോലെ ഈ തുക അടവ് വരുത്തുന്നതിന് സ്പാര്‍ക്ക് അണ്‍ലോക്ക് ചെയ്യേണ്ടതില്ല. ലോഗിന്‍ ചെയ്ത് Salary Matters എന്ന മെനുവില്‍ Changes For this month എന്നതില്‍ Deductions -Add Deduction to All എന്ന സബ് മെനുവിലാണ് ചെയ്യേണ്ടത്.


ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്ന രീതിയില്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടും.


Office ,DDO എന്നിവ സെലക്റ്റ് ചെയ്താല്‍ Recovery Item സെലക്റ്റ് ചെയ്യണം.GPAI Scheme(375) എന്നതാണ് സെലക്റ്റ് ചെയ്യേണ്ടത്. (375 എന്നത് റിക്കവറി ഐറ്റത്തിന്റെ കോഡാണ്. അല്ലാതെ റിക്കവറി സംഖ്യ അല്ല. സാധാരണയായി അത് Rs.300/- ആണ്.(എല്ലാവര്‍ക്കും അല്ല. വിശദവിവരങ്ങള്‍ക്ക് ഉത്തരവ് വായിക്കുക).

തുടര്‍ന്ന് Select an option എന്നിടത്ത് Billwise എന്നും Designation wise എന്നും കാണാം. സാധാരണയായി Billwise കൊടുത്താല്‍ മതി. തുടര്‍ന്ന് റിക്കവറി എമൗണ്ട് 300 എന്നും From Date -01/11/2013 ഉം To Date -30/11/2013 ഉം കൊടുക്കുക.Proceed ചെയ്താല്‍ ശമ്പളത്തില്‍ ഈ മാസം മാത്രം 300 രൂപ (എല്ലാവരുടെയും ) പിടിച്ച് ഷെഡ്യൂള്‍ വരും.
ഉണ്ണികൃഷ്ണന്‍ സാറിന്റെ ഇ മെയില്‍ വിലാസം : unni9111 at gmail dot com


Read More | തുടര്‍ന്നു വായിക്കുക

SSLC Candidates' data editing

>> Wednesday, November 20, 2013

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ പങ്കെടുക്കുന്ന സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ വഴി ശേഖരിച്ചത് പരീക്ഷാ ഭവന്റെ വെബ്‌സെര്‍വറില്‍ ഉടന്‍ തന്നെ അപ്ലോഡ് ചെയ്യുന്നതാണെന്നു കാണിച്ചുള്ള പരീക്ഷാ സെക്രട്ടറിയുടെ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. നല്‍കിയിരിക്കുന്ന ലിസ്റ്റില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും വിവരങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കുന്നതിനും, നീക്കം ചെയ്യുന്നതിനും ഉള്ള അവസരം ഒരിക്കല്‍ക്കൂടി നല്‍കുകയാണെന്നും അതുകൊണ്ടു തന്നെ എല്ലാ ഹെഡ്മാസ്റ്റര്‍മാരും താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി പാലിക്കേണ്ടതാണെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. സര്‍ക്കുലറിലെ വിവരങ്ങളും ഡാറ്റാ എഡിറ്റ് ചെയ്യുന്നതിനുള്ള പോര്‍ട്ടലിന്റെ ലിങ്കും ചുവടെ നല്‍കിയിരിക്കുന്നു.
  1. 20-11-2013 മുതല്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ നിന്നും Link Click ചെയ്‌തോ, www.bpekerala.in/sslc-2014 എന്ന URL നല്‍കിയോ ഓരോ സ്‌ക്കൂളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത എല്ലാ കുട്ടികളുടെയും വിവരം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഹെഡ്മാസ്റ്റര്‍മാര്‍ ഉറപ്പു വരുത്തേണ്ടതാണ്.
  2. ആദ്യമായി സൈറ്റിലേക്ക് ലോഗിന്‍ ചെയ്തതിനു ശേഷം പാസ്‍വേര്‍ഡ് മാറ്റേണ്ടി വരും. പാസ്‍വേര്‍ഡില്‍ 8 അക്ഷരം ഉണ്ടാകണം. അതില്‍ ഒരു Capital Letter, ഒരു Small Letter, ഒരു Number എന്നിവ ഉണ്ടായിരിക്കണം.
  3. പുതിയ പാസ് വേര്‍ഡ് ഉപയോഗിച്ച് വീണ്ടും ലോഗിന്‍ ചെയ്യുക. രജിസ്ട്രേഷന്‍ മെനുവിലെ School going ക്ലിക്ക് ചെയ്യുക. Admission number നല്‍കി View detials ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത കുട്ടിയാണെങ്കില്‍ ആ കുട്ടിയുടെ ഫോട്ടോ ഉള്‍പ്പടെയുള്ള വിവരം ദൃശ്യമാകുന്നതാണ്. അതില്‍ മാറ്റം ആവശ്യമാണെങ്കില്‍ അവ വരുത്തി Save button Click ചെയ്യുക. ഫോട്ടോ ദൃശ്യമല്ലെങ്കിലോ, അവ്യക്തമാണെങ്കിലോ പുതിയ ഫോട്ടോ (30kb താഴെ)select ചെയ്ത് Save ചെയ്യേണ്ടതാണ്.
  4. കുട്ടി നീക്കം ചെയ്യപ്പെട്ടതാണെങ്കിലോ ഈ വിവരം ഒന്നും ആവശ്യമില്ലെങ്കിലോ delete button Click ചെയ്ത് തുടര്‍ന്ന് വരുന്ന രണ്ട് Confirm message box ഉം ok നല്‍കി delete ചെയ്യാവുന്നതാണ്.
  5. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത കുട്ടിയാണെങ്കില്‍ എല്ലാ വിവരങ്ങളും പുതിയതായി എല്ലാ വിവരങ്ങളും enter ചെയ്ത് Save buttion Click ചെയ്യണം.
  6. പേര് മലയാളത്തില്‍ type ചെയ്യുന്നതിന് keyboard layout Malayalam ആക്കിയതിന് ശേഷം inscript Key Code ഉപയോഗിച്ച് type ചെയ്യേണ്ടതാണ്. (do not use ISM or other Softwares)
  7. പേരിലോ, മറ്റ് വിവരങ്ങളിലോ ആവര്‍ത്തനമോ വിട്ടു പോകലോ വന്നിട്ടുണ്ടെങ്കില്‍ ആ മാറ്റം വരുത്താവുന്നതും ഫോട്ടോ അപ് ലോഡ് ചെയ്തതില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാവുന്നതും വിട്ടുപോയ കുട്ടികളെ ചേര്‍ക്കാവുന്നതും നീക്കം ചെയ്യാവുന്നതുമാണ്.
  8. ഇനി മുതല്‍ പരീക്ഷാഭവന്റെ സൈറ്റില്‍ വരുത്തുന്ന മാറ്റങ്ങള്‍ സമ്പൂര്‍ണയില്‍ പ്രതിഫലിക്കാത്തതിനാല്‍, TC നല്‍കല്‍ മുതലായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമ്പൂര്‍ണയിലും പ്രസ്തുത മാറ്റങ്ങള്‍ വരുത്തേണ്ടതാണ്.
  9. 2-12-2013 മുതല്‍ `A' List ന്റെ മാതൃകയില്‍ (രജിസ്റ്റര്‍ നമ്പര്‍ ചേര്‍ക്കാതെ) കുട്ടികളുടെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പരിശോധിക്കാവുന്നതും ആവശ്യമെങ്കില്‍ വീണ്ടും മാറ്റം വരുത്താവുന്നതുമാണ്.
  10. ഓരോ ഹെഡ്മാസ്റ്ററും 13-12-2013 ന് മുമ്പായി `A' List വിവരം confirm ചെയ്ത് Lock ചെയ്യേണ്ടതാണ്.
  11. 16-12-2013 മുതല്‍ രജിസ്റ്റര്‍ നമ്പരോട് കൂടിയ `A' List download ചെയ്യേണ്ടതും തെറ്റുണ്ടെങ്കില്‍ വീണ്ടും തിരുത്തുന്നതിന് വേണ്ടി, School Code, Contact Number of HM, Register Number of Candidate എന്നിവ pareekshabhavan.itcell@gmail.com എന്ന ID യിലേക്ക് mail ചെയ്യേണ്ടതുമാണ്. ഇപ്രകാരം ലഭിക്കുന്ന e-mail ന്‍ മേല്‍ 1 ദിവസത്തേക്ക് മാത്രം ആ കുട്ടിയുടെ വിവരം Unlock ചെയ്യുന്നതാണ്. അതാത് ഹെഡ്മാസ്റ്റര്‍മാര്‍ ആ മാറ്റം വരുത്തി വീണ്ടും `Confirm' ചെയ്ത് lock ചെയ്യേണ്ടതുമാണ്.
  12. എല്ലാവിധ തിരുത്തലുകളും ഇപ്രകാരം 20-12-2013 ന് മുമ്പായി വരുത്തേണ്ടതാണ്. ഈ തീയതിക്ക് ശേഷം യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. ഇതിനു ശേഷവും സ്‌ക്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററില്‍ നിന്നും വ്യത്യസ്തമായി തിരുത്തല്‍ വേണ്ടി വന്നാല്‍ ബന്ധപ്പെട്ട ക്ലാസ് ടീച്ചറും ഹെഡ്മാസ്റ്ററും തുല്യ ഉത്തരവാദികളായിരിക്കുന്നതാണ്.
  13. 31-12-2013 ന് 4 മണിക്ക് മുമ്പായി `A' List ന്റെ Printout എടുത്ത് അതില്‍ 'എല്ലാ വിവരങ്ങളും Admission Register' പ്രകാരം ഒത്തു നോക്കി ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ' എന്ന സാക്ഷ്യപത്രം എഴുതി ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് അതാത് DEO യില്‍ ഏല്‍പ്പിക്കേണ്ടതാണ്.
ഇതേക്കുറിച്ചുള്ള സര്‍ക്കുലര്‍ ഇവിടെ നല്‍കിയിരിക്കുന്നു. ഡാറ്റാ എഡിറ്റിങ്ങുമായി ബന്ധപ്പെട്ടുള്ള Help file ഇവിടെയുണ്ട്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവിടെ നടത്താം.


Read More | തുടര്‍ന്നു വായിക്കുക

പത്താംക്ലാസ് ഗണിതം : Co-ordinate Geometry More questions

>> Wednesday, November 13, 2013


പത്താം ക്ലാസ് ഗണിതശാസ്ത്രപുസ്തകത്തില്‍ ഒന്നായിക്കാണേണ്ട രണ്ട് യൂണിറ്റുകളാണ് സൂചകസംഖ്യകള്‍, ജ്യാമിതിയും ബീജഗണിതവും. ആദ്യത്തേതിന്റെ തുടര്‍ച്ചയാണ് രണ്ടാമത്തേത്. ഗണിതത്തിന്റെ തുടര്‍പഠനത്തില്‍ പ്രത്യേകിച്ച് പതിനൊന്നാംക്ലാസില്‍ ഇതിന്റെ ബാക്കിഭാഗങ്ങള്‍ കുട്ടിക്ക് പഠിക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ടു തന്നെ പത്താംക്ലാസിലെ കുട്ടികള്‍ നന്നായി മനസിലാക്കേണ്ട പാഠഭാഗങ്ങളാണിവ. കാര്‍ട്ടീഷ്യന്‍ ജ്യാമിതി അഥവാ നിര്‍ദ്ദേശാങ്കജ്യമാമിതി എന്ന പേരില്‍ ഗണിതപഠനത്തില്‍ ഇത് പ്രസിദ്ധമാണ്. താഴെ കൊടുത്തിരിക്കുന്ന ആശയങ്ങള്‍ പ്രയോഗിക്കുന്നതിനുള്ള വിവിധ സന്ദര്‍ഭങ്ങള്‍ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി വിലയിരുത്തേണ്ടതാണ്.
  1. $x$ സൂചകാക്ഷവും $y$ സൂചകാക്ഷവും വരച്ച് സൂചകസംഖ്യകളുപയോഗിച്ച് ബിന്ദുക്കളുടെ സ്ഥാനം അടയാളപ്പെടുത്തുന്നത്
  2. $x$ അക്ഷത്തിലെയും $y$ അക്ഷത്തിലെയും ബിന്ദുക്കളുടെ പ്രത്യേകതകള്‍ തിരിച്ചറിയുന്നത്
  3. $x$ അക്ഷത്തിന് സമാന്തരമായ വരയിലെ ബിന്ദുക്കളുടെ പ്രത്യേകതകളും $y$ അക്ഷത്തിന് സമാന്തരമായ ബിന്ദുക്കളുടെ പ്രത്യേകതകളും തിരിച്ചറിയുന്നതിന്
  4. രണ്ട് ബിന്ദുക്കള്‍ തമ്മിലുള്ള അകലം കണക്കാക്കുന്നതിന്
  5. വരയുടെ ചരിവ് എന്ന ആശയം മനസിലാക്കുന്നതിനും രണ്ട് ബിന്ദുക്കളിലൂടെ കടന്നുപോകുന്ന വരയുടെ ചരിവ് കണ്ടെത്തുന്നതിനും
  6. വരയുടെ സമവാക്യം രൂപപ്പെടുത്തുന്നത്
ഭിന്നനിലവാരത്തിലുള്ള കുട്ടികള്‍ക്ക് ചെയ്യാന്‍ പറ്റുന്നവിധമുള്ള ചോദ്യങ്ങളാണ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വളരെ എളുപ്പത്തില്‍ ഉത്തരം കണ്ടെത്താവുന്ന ചോദ്യങ്ങള്‍, ശരാശരി നിലവാരമുള്ള ചോദ്യങ്ങള്‍, വിശകലനം ചെയ്ത് ഉത്തരത്തിലെത്തേണ്ട അല്പം പ്രയാസമുള്ള ചോദ്യങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള ചോദ്യങ്ങള്‍ എന്നിങ്ങനെ നാലാക്കി തിരിച്ചിരിക്കുന്നു.
തുടര്‍മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍
പാഠഭാഗങ്ങളിലൂടെ കടന്നുപോകവെ അദ്ധ്യാപകന്‍ പ്രത്യേക തയ്യാറെടുപ്പോടെ രൂപപ്പെടുത്തി കുട്ടികള്‍ക്ക് നല്‍കുന്ന തുടര്‍പ്രവര്‍ത്തനങ്ങളാണ് ഇവ. കുട്ടിയുടെ ഒറ്റയ്ക്കുള്ള അല്ലെങ്കില്‍ കൂട്ടായുള്ള ഭാഗധേയം അടയാളപ്പെടുത്തേണ്ട സാഹചര്യങ്ങളാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകേണ്ടത്. താഴെ കൊടുത്തിരിക്കുന്ന പ്രവര്‍ത്തനം നോക്കുക.
ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് കണക്കാക്കുയെന്നതാണ് ചോദ്യം. പ്രശ്നനിര്‍ദ്ധാരണത്തിനൊടുവില്‍ പരപ്പളവ് $A = \frac{b^{2}(b - a)}{2(b + a)}$ എന്നാണ് കണ്ടെത്തേണ്ടത്.

ജ്യാമിതിയും ബീജഗണിതവും,സൂചകസംഖ്യകള്‍ എന്നീ യൂണിറ്റുകളില്‍ നിന്നുള്ള അധിക ചോദ്യങ്ങള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

SSLC - 2014
A gift to SSLC students from MathsBlogTeam

>> Saturday, November 9, 2013


എസ്.എസ്.എല്‍.സി ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് സഹായകമായ ഒട്ടേറെ പഠനസഹായികള്‍ ഇന്റെര്‍നെറ്റില്‍ ലഭ്യമാണ്. വിവിധ ബ്ലോഗുകളിലും വെബ്സൈറ്റുകളിലുമായി പരന്നു കിടക്കുന്ന അവ കണ്ടെത്തുക എന്നത് നെറ്റില്‍ പരതി തുടങ്ങുന്നവര്‍ക്ക് അത്ര എളുപ്പമായിരിക്കില്ല. ലേബലുകള്‍ നോക്കി കണ്ടു പിടിക്കാനോ വിഷയം തിരിച്ചു സേര്‍ച്ചു ചെയ്യാനോ ഒന്നും ഇന്റെര്‍നെറ്റുമായി പരിചയപ്പെട്ടു വരുന്നവര്‍ക്ക് അത്ര എളുപ്പമായിരിക്കില്ല.
മാത്സ് ബ്ലോഗിലുള്ള പഠനസഹായികള്‍ തന്നെ ഞങ്ങള്‍ മെയിലു വഴി ലിങ്കുകള്‍ അയച്ചു കൊടുക്കുന്പോളാണ് അവ അവിടെയുണ്ടായിരുന്നുവെന്ന് പലരും അറിയുന്നത്. പലപ്പോഴും ഈ തരം പഠനസഹായികള്‍ക്കായി കുട്ടികള്‍ ആശ്രയിക്കുന്നത് ഇന്റെര്‍നെറ്റ് കഫെ നടത്തിപ്പുകാരെയാണ് എന്നതാണ് ഇതിലെ ദുഃഖകരമായ മറ്റൊരു വസ്തുത. കുട്ടികള്‍ സ്കൂളില്‍ നിന്നും എഴുതിയെടുത്ത (പലപ്പോഴും തെറ്റായ) ബ്ലോഗ്/വെബ്സൈറ്റ് അഡ്രസുകളുമായി കഫെകളില്‍ കയറി ഇറങ്ങുന്ന രക്ഷാകര്‍ത്താക്കളെ കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ കാണാനിടയായി. ഈ സാഹചര്യത്തിലാണ് ഇവയെല്ലാം എളുപ്പത്തില്‍ ലഭ്യമാക്കുന്ന തരത്തിലൊരു പേജ് എന്ന ആശയം ഞങ്ങളുടെ മനസ്സിലുദിച്ചത്.. ശൈശവാവസ്ഥയിലുള്ള ഈ പേജ് പൂര്‍ണ്ണതയിലേക്ക് എത്തിക്കുവാന്‍ നിങ്ങള്‍ ഓരോരുത്തരുടെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സജീവമായ ഇടപെടലുകളും ആവശ്യമാണ്.. ഈ പേജിലേക്ക് എത്താനായി മാത്സ് ബ്ലോഗിന്റെ മുകളിലെ ടാബുകളില്‍ SSLC 2014 എന്ന ടാബില്‍ ക്ലിക്കു ചെയ്താല്‍ മതിയാകും..

സ്വാഗതം - എസ്.എസ്.എല്‍.സി 2014 എന്ന ഈ പുതിയ പേജിലേക്ക്


Read More | തുടര്‍ന്നു വായിക്കുക

Easy Tax : An income tax estimator in Windows Excel

>> Thursday, November 7, 2013

2013 ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച് 2014 മാര്‍ച്ച് മാസത്തില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ സായാഹ്നവേളയിലാണല്ലോ നമ്മളിപ്പോള്‍. അല്‍പ്പം വിരസമായി തോന്നാമെങ്കിലും, വരുമാന നികുതി സംബന്ധമായ ചടങ്ങുകള്‍ യഥാസമയം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പലപ്പോഴും ഇവന്‍ നമുക്ക് ‘കാളരാത്രികള്‍’ സമ്മാനിച്ച് അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാം. അല്‍പ്പം നീണ്ടു പോയെങ്കിലും ഈ സമയത്തെങ്കിലും നമ്മള്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണ് നടപ്പ് വര്‍ഷത്തിലെ നമ്മുടെ മൊത്തം നികുതിവിധേയമായ വരുമാനം എത്രയെന്നത്. കാരണം അതിന്റെ അടിസ്ഥാനത്തിലാണല്ലോ നമ്മള്‍ മാസം തോറും വേതനത്തില്‍ന്നും പിടിക്കേണ്ട നികുതി (TDS) തീരുമാനിക്കേണ്ടത്. എന്താണ് TDS എന്നതിനേക്കുറിച്ച് വിശദമായൊരു ലേഖനം മുന്‍വര്‍ഷം പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍മ്മിക്കുന്നുണ്ടാകുമല്ലോ. ഇതേക്കുറിച്ചും അതിനു സഹായിക്കുന്ന ഒരു എക്സെല്‍ പ്രോഗ്രാമിനെക്കുറിച്ചും ബാബു സാര്‍ ചുവടെ വിശദീകരിച്ചിരിക്കുന്നു.

(ചോദ്യം) : ഈ വര്‍ഷത്തെ നികുതി ഇപ്പോഴേ ഗണിച്ചെടുക്കണോ ? ഫെബ്രുവരിയില്‍ പോരെ?
(ഉത്തരം) : നികുതി മാസങ്ങള്‍ക്കുമുന്‍പേ ഏപ്രിലില്‍ തന്നെ കണക്കാക്കണമായിരുന്നു. അത് ചെയ്തിട്ടില്ലെങ്കില്‍ നമ്മള്‍ 7 മാസം വൈകിയിരിക്കുന്നു. മുന്‍കൂറായി നികുതി കണ്ടില്ലെങ്കില്‍ എന്തുണ്ടാകുമെന്ന് പറയാം.
  1. ഒരു വര്‍ഷത്തെ നികുതി, അതിന്റെ അവസാന മാസമായ ഫെബ്രുവരി മാസത്തിലാണ് അടക്കേണ്ടതെന്നത് വലിയ തെറ്റിദ്ധാരണയാണ്. വാസ്തവത്തില്‍ അതതു മാസത്തെ നികുതി അപ്പപ്പോള്‍ തന്നെ അടച്ചുപോകണം.
  2. മാസാമാസങ്ങളില്‍ നികുതി അടച്ചില്ലെങ്കിലും അടച്ച തുകയില്‍ കാര്യമായ കുറവുണ്ടെങ്കിലും പിഴ കൊടുക്കേണ്ടതായി വരാം.
  3. മാസം തോറും നികുതി പിടിച്ചതിനുശേഷമുള്ള ശമ്പളമേ ശമ്പളദാദാവ് വിതരണം ചെയ്യാവൂ, അതുകൊണ്ട് ഇത് മേലധികാരിയുടെ കൂടെ ഗൗരവമേറിയ ഉത്തരവാദിത്വമാണ്.
  4. മേലധികാരി (DDO) ഓരോ ജീവനക്കാരുടെയും മാസം തോറും പിടിക്കേണ്ട നികുതി കണക്കാക്കാന്‍ അവരില്‍നിന്നും estimated Income tax statement ആവശ്യപ്പെടാം.
  5. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഇതിനകം ചെയ്യാതിരുന്നിട്ടുണ്ടെങ്കില്‍ ഇനിയും വയ്കാതിരിക്കുന്നതാണ് യുക്തി.
  6. ഈ-ഫയലിംഗ് വ്യാപകമാക്കിക്കൊണ്ടിരിക്കുന്നതിനാല്‍ ഇത്തരം കാര്യങ്ങളിലെ വീഴ്ച പെട്ടന്ന്‍ കണ്ടെത്താന്‍ വരുമാന നികുതി വകുപ്പിന് കഴിയും.
വരും മാസങ്ങളിലെ വരുമാനത്തെ പൂര്‍ണ്ണമായും ഗണിച്ചെടുക്കാനുള്ള ചെപ്പടി വിദ്യയൊന്നും നമുക്ക് വശമില്ലെങ്കിലും ഏതാണ്ടൊക്കെ കൃത്യതയോടെ അത് കണ്ടെത്തി, നടത്തിയതും നടത്താനിരിക്കുന്നതുമായ ടാക്സ് സേവിംഗ് പദ്ധതികളും തീരുമാനിച്ച് ഉറപ്പിച്ച് വേണം TDS തുക കണ്ടെത്തേണ്ടത് . പലരും നേര്‍ച്ചപ്പെട്ടിയിലിടുന്നതു പോലെ ‘ചില്ലറ’ തുകകള്‍ വേതനത്തില്‍ന്നും നികുതിയായി പിടിച്ച് വരുന്നവരാകുമെങ്കിലും അത് ആവശ്യത്തിനു മതിയാവുന്നതല്ല എന്ന്‍ തിരിച്ചറിയുക. ഫെബ്രുവരി മാസത്തിലെ ‘ഒടുക്കത്തെ’ ബില്‍ എഴുതുമ്പോള്‍ ആയിരിക്കും ! മാര്‍ച്ച് മാസത്തില്‍ നിവേദ്യം പോലെ ലഭിക്കുന്ന ആ ശമ്പളത്തേക്കാള്‍ കൂടുതല്‍ നികുതി അങ്ങോട്ടടക്കേണ്ടിവരുന്ന ഹതഭാഗ്യവാന്മാരും ധാരാളമുണ്ട്. മാത്രവുമല്ല അത് ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്‌ താനും.

ശമ്പള വിഭാഗത്തില്‍പെടുന്ന (സാങ്കേതികമായി Income from Salary group ) അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം നികുതി സ്ലാബില്‍ കാര്യമായ മാറ്റങ്ങളൊന്നും കഴിഞ്ഞ വര്‍ഷത്തില്‍നിന്നും വേറിട്ട്‌ നടപ്പുവര്‍ഷത്തില്‍ കാണാന്‍ കഴിയില്ല. ഈ വര്‍ഷം ആകെ കിട്ടുന്ന ഒരു ആശ്വാസം എന്ന് പറയാവുന്നത് 5 ലക്ഷത്തിനുമുകളില്‍ പോകാത്ത ‘നികുതിവിധേയ വരുമാനം’ (Taxable Income) ഉള്ളവര്‍ക്ക് നല്‍കിയിട്ടുള്ള Tax Credit എന്ന ഓമനപ്പേരിലുള്ള നികുതി ഇളവാണ്. ഇതു പ്രകാരം കഴിഞ്ഞ വര്‍ഷത്തേപ്പോലെ സാധാരണ രീതിയില്‍ നികുതി കണക്കാക്കിയ ശേഷം, Taxable Income ന്റെ 10% വരെ നികുതിയില്‍ ഇളവ് ലഭിക്കും. എന്നാല്‍ ഈ ഇളവ് പരമാവധി 2000 രൂപ (സെസ് 3% അടക്കം 2060 രൂപ) മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട് .

കഴിഞ്ഞ വര്‍ഷത്തെ നികുതി നിരക്കുമായി താരതമ്യം ചെയ്യാന്‍ ഒരു ഉദാഹരണമെടുക്കാം. ഒരു വ്യക്തിയുടെ Taxable Income 5 ലക്ഷത്തിനുമുകളില്‍ കയറിയിട്ടില്ലെന്നു കരുതുക, അവനു കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഒരേ തുകയാണ് Taxable Income എങ്കില്‍ പുള്ളിക്കാരന് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 2060 രൂപ വരെ കുറവ് നികുതിയേ ഇത്തവണ നല്‍കേണ്ടിവരികയുള്ളൂ എന്ന്‍ കാണാം. എന്നാല്‍ ഈ ചങ്ങാതിയുടെ ഈ വര്‍ഷത്തെ ടാക്സബ്ള്‍ വരുമാനം 5 ലക്ഷം കയറിപ്പോയാല്‍ Tax Credit ഇളവിന്‍റെ ആനുകൂല്യം നഷ്ടപ്പെടുന്നതിനാല്‍ നികുതി കഴിഞ്ഞവര്‍ഷത്തെതിനു തുല്യമായിരിക്കും എന്ന്‍ സാരം.

നികുതി ഗണിച്ചെടുക്കുകയെന്ന അദ്ധ്വാനം ഒരു പരിധിവരെ പരിഹരിക്കാന്‍ ടാക്സ് എസ്റ്റിമേറ്റര്‍ സോഫ്റ്റ്‌വെയറുകളെകൊണ്ട് കഴിയും. EXCEL ഫോര്‍മാറ്റില്‍ പ്രവര്‍ത്തിക്കുന്ന അത്തരം ഒരു സംവിധാനമാണ് ECTAX -TAX ESTIMATOR. ഈ പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക:

  1. ഡൌണ്‍ലോഡ് ചെയാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കാണുന്ന വിന്‍ഡോയില്‍ നിന്നും എപ്പോഴും save എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം, അതായത് ആദ്യം ഫയല്‍ ഓപ്പണ്‍ ചെയ്ത് കണ്ട് പിന്നീട് save ചെയ്യാന്‍ ശ്രമിക്കരുത്.
  2. മലയാളത്തിലുള്ള സഹായി (help) നല്‍കിയിട്ടുണ്ട്.
  3. ഒരു കമ്പ്യൂട്ടറില്‍ ആദ്യമായി ഈ പ്രോഗ്രാം പ്രവര്‍ത്തിക്കുമ്പോള്‍ തടസ്സം നേരിട്ട് “Macro Enable” ചെയ്യുക എന്ന രീതിയിലുള്ള നിര്‍ദ്ദേശം കണ്ടേക്കാം. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ EXCEL ന്റെ 2010/2007/1997-2003 പതിപ്പുകള്‍ക്ക് വ്യത്യസ്തമായതിനാല്‍ ഓരോ പതിപ്പിനനുസരിച്ച് വേറെ വേറെ സഹായ നിര്‍ദ്ദേശങ്ങള്‍ മലയാളത്തില്‍ നല്‍കിയിട്ടുണ്ട്.
  4. ഇത് നികുതി തുക വര്‍ഷം തികയുന്നതിനുമുന്‍പ് ഊഹിച്ചെടുത്ത് മാസം തോറും പിടിക്കേണ്ട TDS തുക കാണുന്നത്തിനുള്ള സംവിധാനം മാത്രമാണ് അതുകൊണ്ടുതന്നെ ഫെബ്രുവരി മാസത്തില്‍ തയ്യാറാക്കേണ്ട Income tax statement നിര്‍മ്മിക്കാന്‍ ഇവന് ശേഷിയില്ലെന്ന്‍ ഓര്‍ക്കണം.
  5. ഈ വര്‍ഷത്തെ നികുതി നിരക്കുകള്‍ സോഫ്റ്റ്‌വെയര്‍നുള്ളില്‍ അവസാന പേജില്‍ “നികുതി കണക്കു കൂട്ടിയതെങ്ങിനെ” എന്ന ലിങ്കില്‍ നല്‍കിയിട്ടുണ്ട്.
  6. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ Open Office ല്‍ ഇതിനു പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന വലിയ പരിമിതി ഉണ്ടെന്ന വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു, തല കുനിക്കുന്നു.

Download ECTAX - TAX ESTIMATOR
(ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള വിന്‍ഡോ പ്രത്യക്ഷപ്പെട്ടാല്‍ SAVE എന്ന ഓപ്ഷന്‍ നല്‍കുക.)
സോഫ്റ്റ്​വെയറിലേക്ക് നല്‍കേണ്ട വിവരങ്ങള്‍ മുന്‍കൂട്ടി രേഖപ്പെടുത്താന്‍ സഹായിക്കുന്ന ഒരു ഫോം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഡാറ്റാ എന്‍ട്രി എളുപ്പമാക്കാന്‍ ഈ ഫോം സഹായിച്ചേക്കും. spark ല്‍ income tax -> due drawn statement മെനു വഴിയും ശമ്പളത്തില്‍ നിന്നുള്ള വരവും കിഴിവുമെല്ലാം അറിയാന്‍ കഴിയും.

(കുറിപ്പ്: Taxable Income എന്ന് പറയുന്നത് മൊത്തം വരുമാനത്തില്‍ നിന്നും നിക്ഷേപങ്ങള്‍ക്കും മറ്റും ലഭിക്കുന്ന ഇളവുകള്‍ കുറച്ചതിന് ശേഷമുള്ള തുകയാണ്).


Read More | തുടര്‍ന്നു വായിക്കുക

DATA LOCKING IN SPARK

>> Friday, November 1, 2013

Aided school HMs നെ DDO മാരാക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ signature AEO/DEO ഓഫീസുകള്‍ക്ക് പ്രവര്‍ത്തന ക്ഷമമാക്കി നല്‍കുന്ന നടപടി സ്പാര്‍ക്ക് ആരംഭിച്ചു. ഇപ്പോള്‍ യു എസ് ബി ടോക്കണ്‍ കൂടി ഉപയോഗിച്ചുള്ള സ്പാര്‍ക്ക് ലോഗിന്‍ ആണ് നല്‍കിയിരിക്കുന്നത്. എല്ലാ Aided സ്കൂളുകളുടെയും സ്പാര്‍ക്ക് ഡാറ്റാ ലോക്ക് ചെയ്ത ശേഷം മാത്രമേ സംവിധാനം പൂര്‍ണ രീതിയില്‍ പ്രാബല്യത്തില്‍ വരുത്താനാവൂ.. ലോക്ക് ചെയ്ത ജീവനക്കാരെ മാത്രമേ സ്പാര്‍ക്കില്‍ authenticate ചെയ്യാനുള്ള ലിസ്റ്റില്‍ ലഭ്യമാവുകയുള്ളൂ.. ആയതിനാല്‍ എല്ലാ Aided school ജീവനക്കാരുടെയും ഡാറ്റ verify ചെയ്ത ശേഷം പ്രധാനാദ്ധ്യാപകന്‍ ലോക്ക് ചെയ്യേണ്ടതാണ്.

ഡാറ്റാ ലോക്കിങ്ങിനെക്കുറിച്ച്
മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്

സ്പാര്‍ക്കുമായി ബന്ധപ്പെട്ട് നമ്മുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകളെല്ലാം നമ്മുടെ വായനക്കാര്‍ക്ക് ഏറെ ഉപകാരപ്പെട്ടുവെന്ന് അറിയിക്കുകയുണ്ടായി. അത്തരത്തില്‍ പ്രാധാന്യമേറിയ ഒരു പോസ്റ്റാണ് ഇതും. ഫെബ്രുവരി 28 നുള്ളില്‍ എല്ലാ സ്ഥാപനമേലധികാരികളും ജീവനക്കാരുടെ ഫോട്ടോ, ഒപ്പ് എന്നിവയടക്കമുള്ള സകല വിവരങ്ങളും ചേര്‍ത്ത് സ്പാര്‍ക്കിലെ എല്ലാ ഫീല്‍ഡുകളും അപ്ഡേറ്റ് ചെയ്യണമെന്നും അവ വെരിഫൈ ചെയ്ത് ലോക്ക് ചെയ്യണമെന്നുമുള്ള സര്‍ക്കുലര്‍ മാത്‌സ് ബ്ലോഗിന്റെ സന്ദര്‍ശകര്‍ ഡൗണ്‍ലോഡ്സ് പേജിലെ 10-02-2013 എന്ന തീയതില്‍ നല്‍കിയിരുന്നത് കണ്ടിരിക്കുമല്ലോ. ഇതേ വരെ സ്പാര്‍ക്ക് ഡാറ്റ ലോക്കു ചെയ്യാത്ത ഓഫീസുകളില്‍ നിന്നും 1-3-2013 മുതല്‍ ശമ്പളബില്ലുകള്‍ പാസാക്കാന്‍ വരുന്നവരോട്, മാര്‍ച്ച് മാസത്തെ ശമ്പളബില്ലിനോടൊപ്പം എല്ലാ വിവരങ്ങളും കണ്‍ഫേം ചെയ്ത് ലോക്കു ചെയ്യാമെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നു സമ്മതിച്ചു കൊണ്ടുള്ള സാക്ഷ്യപത്രം വാങ്ങണമെന്നുള്ള നിര്‍ദ്ദേശവുമായി ട്രഷറി ഡയറക്ടറുടെ സര്‍ക്കുലറും ധനകാര്യവകുപ്പിന്റെ സര്‍ക്കുലറും ഇറങ്ങിക്കഴിഞ്ഞു. അതായത് ഇനിയാരെങ്കിലും തങ്ങളുടെ സ്ഥാപനത്തിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ സമയപരിധി അവസാനിച്ചെങ്കിലും ഒട്ടും സമയം പാഴാക്കാതെ അടിയന്തിരമായി ഈ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ചുരുക്കം. അവര്‍ക്ക് വേണ്ടിയാണ് കോഴിക്കോട് ഗവ.ലോ കോളേജിലെ മുഹമ്മദ് സാര്‍ ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. മാത്​സ് ബ്ലോഗിന്റെ വായനക്കാര്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. സ്പാര്‍ക്കിലെ പ്രശ്നങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇന്നു കേരളത്തിലുള്ളതില്‍ വെച്ച് ഏറ്റവും മിടുക്കന്മാരിലൊരാളാണ് അദ്ദേഹം. സര്‍വ്വീസ്, പേ റോള്‍ സംബന്ധമായ വിവരങ്ങള്‍ തെറ്റ് കൂടാതെ സ്പാര്‍ക്കില്‍ ചേര്‍ത്ത ശേഷം ഡാറ്റ ലോക്ക് ചെയ്യുന്നതെങ്ങിനെയെന്ന് ചുവടെ ലഘുവായി അദ്ദേഹം വിവരിക്കുന്നു. സംശയങ്ങള്‍ കമന്റായി ചോദിക്കാം.

Step 1: മാര്‍ച്ച് മാസത്തില്‍ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ എസ്റ്റാബ്ലിഷ്മെന്റ് യൂസര്‍ ആയി ലോഗിന്‍ ചെയ്യുന്ന ആര്‍ക്കും ആരെ വേണമെങ്കിലും കണ്‍ട്രോളിങ്ങ് ഒാഫീസര്‍ ആയി സെറ്റ് ചെയ്യാമായിരുന്നു. പിന്നീട് ഇതില്‍ മാറ്റം വന്നു. ഇപ്പോള്‍ എയിഡഡ് സ്കൂളുകള്‍ക്ക് ഡാറ്റ അണ്‍ലോക്ക് ചെയ്യുന്നതിന് എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുമായി ബന്ധപ്പെടണം.

Step 2:Step 2: ഇത് വരെ ശരിയായ കണ്ട്രോളിങ്ങ് ഓഫീസറെ സെറ്റ് ചെയ്തിട്ടില്ലെങ്കില്‍, Service Matters – Controlling Officers ല്‍ Office തെരഞ്ഞെടുത്ത് Enter Details of New Head of Office ന് താഴെ Head of Office നെ സെലക്ട് ചെയ്ത് Confirm ചെയ്യുക.

Step 3: Administration- Lock Employee Record വഴിയാണ് ഡാറ്റ ലോക്ക് ചെയ്യുന്നത്. ഇത് തെരഞ്ഞെടുക്കുമ്പോള്‍ Lock Employee Record എന്ന തലവാചകത്തോടെ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും. ഡാറ്റാ ലോക്കിങ്ങ് ആരംഭിക്കുന്നതിന് മുമ്പ്, ലോക്ക് ചെയ്യപ്പെടുന്ന വിവരങ്ങള്‍ മുഴുവനും ചേര്‍ത്ത് ശരിയാണെന്ന് ഉറപ്പ് വരുത്തിയിരിക്കണം. ഏതെല്ലാം വിവരങ്ങളാണ് പരിശോധിക്കേണ്ടതെന്ന് മനസ്സിലാക്കുന്നതിനും അവ പടിപടിയായി ചേര്‍ത്ത് പരിശോധിച്ചുറപ്പ് വരുത്തുന്നതിന് സഹായകരമാകുന്നതിനും വേണ്ടിയാണ് ഈ മെനു ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മറിച്ച് ഇപ്പോള്‍ ഡാറ്റ ലോക്ക് ചെയ്യാന്‍ തുടങ്ങരുത്. ഈ വിന്‍ഡോയുടെ ഒരു പ്രിന്റ് എടുക്കുകയോ അതല്ലെങ്കില്‍ Details എന്ന കോളത്തിലെ ഇനങ്ങള്‍ കടലാസില്‍ കുറിച്ചെടുക്കുകയോ ചെയ്യുക. പിന്നീട് ഈ മെനുവില്‍ നിന്ന് പുറത്ത് കടന്ന് ഓരോ ഫീല്‍ഡിലെയും വിവരങ്ങള്‍ പൂര്‍ണ്ണമായി ചേര്‍ത്തിട്ടുണ്ടെന്നും അവ ശരിയാണെന്നും ഉറപ്പ് വരുത്തണം. ജീവനക്കാരുടെ സര്‍വ്വീസ് ബുക്കിലും ഓഫീസില്‍ ലഭ്യമായ മറ്റ് ആധികാരിക രേഖകളിലുമുള്ള വിവരങ്ങള്‍ മാത്രമെ സ്പാര്‍ക്കിലും ചേര്‍ക്കാന്‍ പാടുള്ളൂ. ജീവനക്കാര്‍ വാചാ നല്‍കുന്ന വിവരങ്ങള്‍ ഒരിക്കലും ചേര്‍ക്കാ‍ന്‍ പാടില്ല എന്നോര്‍ക്കുക. അങ്ങിനെ ആധികാരികമായി ലഭ്യമല്ലാത്ത വിവരങ്ങള്‍ ഒഴിച്ചിടണം. സ്പാര്‍ക്കില്‍ ചേര്‍ക്കേണ്ട വിവരങ്ങളുടെ ലിസ്റ്റ് ജീവനക്കാര്‍ക്ക് നല്‍കി അവര്‍ എഴുതി നല്‍കുന്ന വിവരങ്ങളനുസരിച്ച് സ്പാര്‍ക്കില്‍ അപ്ഡേഷന്‍ നടത്താനും പാടില്ല. ഇത് ഓരോ ജീവനക്കാരന്റെയും സര്‍വ്വീസ് ബുക്ക് അയാള്‍ തന്നെ എഴുതിച്ചേര്‍ത്ത് പരിപാലിക്കുന്നതിന് തുല്യമാണെന്നോര്‍ക്കുക. സെല്‍ഫ് ഡ്രോയിങ്ങ് ഓഫീസര്‍മാരുടെ ഡാറ്റ ലോക്ക് ചെയ്യേണ്ടതില്ല.

Step 4: Personal Memoranda, Present Service Details & Contact Details: Administration- Edit Employee Record വഴി പ്രവേശിച്ച് ഇവ മൂന്നും അപ്ഡേറ്റ് ചെയ്യാം. ഇവിടെ ചേര്‍ക്കുന്ന Present Address, Permanent Address, Blood Group തുടങ്ങിയ വിവരങ്ങളാണ് ഐ.ഡി കാര്‍ഡിലും പ്രതിഫലിക്കുന്നത്. Blood Group ന് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാം. ലഭ്യമല്ലെങ്കില്‍ ഒഴിച്ചിടണം. ഫോട്ടോ, ഒപ്പ് തുടങ്ങിയവ മാറ്റുന്നതിനും മറ്റും പ്രയാസമനുഭവപ്പെടുന്നുവെങ്കില്‍ Service Matters- Personal Details വഴിയും ഈ മെനുവില്‍ പ്രവേശിച്ച് കാര്യങ്ങള്‍ ശരിയാക്കിയെടുക്കാമെന്നോര്‍ക്കുക.

Step 5: Probation, Training, Awards, Performance Report, Quarters: ഇവയെല്ലാം Service Matters, Personal Details ലെ Employees Details ന് താഴെയുള്ള വിവിധ മെനു തെരഞ്ഞെടുത്ത് ലഭ്യമായവ അപ്ഡേറ്റ് ചെയ്യാം.

Step 6: Service History: മേല്‍ പറഞ്ഞ രീതിയില്‍ ഇവിടെയും പ്രവേശിക്കാം. പക്ഷെ ഒഴിച്ചിടാനാകില്ല. സര്‍വ്വീസ് രജിസ്റ്റര്‍ പ്രകാരം അതാത് കാലത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ തുടര്‍ച്ചയോടെയും തെറ്റ് കൂടാതെയും ചേര്‍ത്തിരിക്കണം.

Step 7: Recruitment, Family Details, Qualifying Service, Disciplinary Action: സര്‍വ്വീസ് ബുക്കില്‍ ലഭ്യമാണെങ്കില്‍ ചേര്‍ക്കാം. അല്ലാത്തവ ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യണം.

Step 8: Leave Availed: സര്‍വ്വീസ് ബുക്കിലെ EL, HPL Accounts എടുത്ത് അതാത് കാലങ്ങളില്‍ എടുത്ത ലീവ് തുടക്കം മുതല്‍ മുഴുവനും ചേര്‍ത്തിരിക്കണം. ഡാറ്റാ ലോക്കിങ്ങില്‍ സ്പാര്‍ക്കിലെ Leave Account ന്റെ കാര്യം പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ലീവ് അക്കൌണ്ട് ആവശ്യാനുസരണം അപ്ഡേറ്റ് ചെയ്യാതെ Leave Availed ചേര്‍ക്കാന്‍ കഴിയില്ല എന്നത് കൊണ്ടാകാം. അതിനാല്‍ Leave Availed ല്‍ പ്രവേശിക്കുന്നതിന് മുമ്പ് Leave Account അപ്ഡേറ്റ് ചെയ്യുന്നതിന് Service Matters- Leave- Leave Account വഴി പ്രവേശിക്കണം. EL തെരഞ്ഞെടുക്കുക. നിലവില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കില്‍ Delete All നല്‍കി ക്ലിയര്‍ ചെയ്ത ശേഷം Enter Opening Balance തെരഞ്ഞെടുത്ത ശേഷം സര്‍വ്വീസ് രജിസ്റ്ററിലെ Earned Leave Account പേജിലെ ആദ്യ ലീവ് എന്‍‌ട്രിയുടെ To Date സ്പാര്‍ക്കിലെ As on Date ആയും അതിന് നേരെ രജിസ്റ്ററിലെ നാലാം കോളത്തിലെ ലീവ് സ്പാര്‍ക്കില്‍ No. of Days ആയും നല്‍കി Proceed കൊടുക്കണം. തുടര്‍ന്ന് Enter Opening Balance on subsequent date ഉപയോഗിച്ച് സര്‍വ്വീസ് ബുക്കിലെ നാലാം കോളത്തിലെ ലീവ് മുഴുവനും അപ്ഡേറ്റ് ചെയ്യാം. ഇതെ രീതിയില്‍ തന്നെ HPL Account ഉം അപ്ഡേറ്റ് ചെയ്യാം. ഇനിയും Leave Availed അപ്ഡേറ്റ് ചെയ്യുന്നതിന് പ്രയാസമുണ്ടാകില്ല.

Step 9: Present Salary: Salary Matters- Changes in the month- Present Salary: പ്രധാനപ്പെട്ടതാണെങ്കിലും ശംബള ബില്‍ എടുത്തു കൊണ്ടിരിക്കുന്നതിനാല്‍ ഇവിടെ കാര്യമായി ഒന്നും ചെയ്യാനുണ്ടാകില്ല. പക്ഷെ, Deductions ലെ വിവരങ്ങള്‍ സംശയമുണ്ടെങ്കില്‍ പരിശിധിക്കേണ്ടതാണ്. അങ്ങിനെയാണെങ്കില്‍ Salary Matters- Changes in the month- Deductions ഉപയോഗിക്കുന്നതാകും എളുപ്പം.

Step 10: Deputation, Qualification, Dep. Tests, Regularisation, Nominees: Step 5 ല്‍ ചെയ്ത പ്രകാരം അപ്ഡേറ്റ് ചെയ്യാം.

Step 11: Leave Surrender: Step 5 ലെ Employees Details വഴി മുന്‍‌കാല സറണ്ടറുകള്‍ ചേര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ചേര്‍ക്കാം. പക്ഷെ എല്ലാം ചേര്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതിനാല്‍ ഇത് നിര്‍ബന്ധമാണെന്ന് പറയുന്നതില്‍ യുക്തിയില്ല എന്നാണ് തോന്നുന്നത്. Benefit Details, Loan Details എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ വിശദീകരണം വേണ്ടതില്ലായെന്ന് തോന്നുന്നു.

Step 12: ഇപ്പോള്‍ Step 3 ല്‍ വിവരിച്ച പ്രകാരം Lock Employee Record ല്‍ പ്രവേശിച്ച് ഓരോന്നായോ ഒന്നിച്ചോ ഡാറ്റാ ലോക്കിങ്ങ് നടത്താം.
ഇത്രയും ചെയ്താല്‍ തല്‍ക്കാലം സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന പ്രകാരം നമ്മുടെ ജോലി അവസാനിച്ചു.

സ്പാര്‍ക്ക് നിരന്തരം അപ്ഡേറ്റ് ചെയ്തിരിക്കുന്ന ഒരു പോര്‍ട്ടലാണ്. ഇതേക്കുറിച്ച് മുഹമ്മദ് സാര്‍ എഴുതിയ ലേഖനം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.
spark help help file for spark help in spark I have a doubt in spark how to do in spark how to lock data in spark spark doubt kerala spark doubt


Read More | തുടര്‍ന്നു വായിക്കുക

Speak 2 the people - A different approach in English Teaching

ഭാഷ പഠിക്കുന്നതില്‍ നാലു പടികളാണ് ഉള്ളത്. ശ്രവണം, സംസാരം, വായന, എഴുത്ത് (Listening, Speaking, Reading, Writing) ഇവ യഥാക്രമം നടപ്പിലാക്കിയാല്‍ മാത്രമേ നമ്മുടെ കുട്ടികള്‍ ഭാഷാ പഠനത്തില്‍ മുന്നിലേത്തൂ. എന്നാല്‍ പലപ്പോഴും - പ്രത്യേകിച്ചും ഇംഗ്ലീഷ് അധ്യയനത്തിന്റെ കാര്യത്തില്‍ - ആദ്യത്തെ രണ്ടു പടികളും ഒഴിവാക്കി വായന, എഴുത്ത് - എന്നിവയില്‍ മാത്രം നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫലത്തില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവിന്റെ കാര്യത്തില്‍ അവര്‍ പിന്നോട്ടു പോകുന്നു.
ഈ പ്രശ്നം മറികടക്കാനായി മലപ്പുറം ജില്ലയിലെ കുളത്തൂര്‍ നാഷണല്‍ ഹൈസ്കൂള്‍ അധ്യാപകര്‍ ഇംഗ്ലീഷ് അധ്യയനത്തില്‍ വേറിട്ട ആശയവുമായി കടന്നു വന്നിരിക്കുകയാണ്.
സ്പീക്ക് ടു ദി പീപ്പിള്‍ -
ഏറെ വിജയകരമായി അവര്‍ നടപ്പാക്കിയ പ്രോജക്ടും അതു നടപ്പാക്കിയ വഴിയും ചുവടെ വിശദീകരിച്ചിരിക്കുന്നു. ഏറെ പേര്‍ക്ക് ഇതു പ്രചോദനമായി മാറട്ടെ എന്നാശംസിച്ചു കൊണ്ട് .

Speak 2 the people – വേറിട്ട ഒരാശയം

ഇംഗ്ലീഷ് എഴുത്ത് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളില്‍ നല്ലൊരു ശതമാനവും സംസാരത്തിലൂടെ ആശയം കൈമാറുന്നതില്‍ (Oral communication)- ല്‍ മടികൂടാതെ പങ്കെടുക്കുന്നതായി കാണുന്നില്ല. കുട്ടികളില്‍ സംസാരത്തിലൂടെ ആശയം കൈമാറുന്നതില്‍ ഉള്ള ആത്മവിശ്വാസകുറവാണ് ഇതിനു കാരണമെന്ന് വിലയിരുത്തുന്നു. ക്ലാസില്‍ നാം നല്‍കുന്ന പ്രചോദനം പലപ്പോഴും ക്ലാസ് തീരുന്നത് വരെ മാത്രം നിലനില്‍ക്കുന്നു എന്നത് കൊണ്ടുതന്നെ ഫലപ്രദമായ ഇടപെടലിന്റെ ആവശ്യകതയെകുറിച്ച് ചര്‍ച്ചകള്‍ വന്നു.ഇതില്‍ നിന്നാണ് കുട്ടികള്‍ക്ക് പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതില്‍ പരിശീലനം (Public Speaking Training) നല്‍കുക എന്ന ആശയം ഉയര്‍ന്നു വന്നത്.

എന്തെല്ലാം ചെയ്തു?

ചെറിയ ഒരു പ്രസംഗ പരിപാടിയിലൂടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതില്‍ താല്‍പര്യമുള്ള 24 കുട്ടികളെ തിരഞ്ഞെടുത്തു. തുടര്‍ന്ന് സ്കൂള്‍l സമയത്തിനു ശേഷവും ഒഴിവു ദിവസങ്ങളിലും soft-skill trainers-ന്റെ സഹായത്തോടെ ആത്മവിശ്വാസം വരുത്താനും നല്ല പ്രാസംഗകരാക്കാനും വേണ്ട skills നേടാനും നിരന്തരം പ്രവര്‍ത്തനോന്മുഖമായി ക്ലാസുകള്‍ നല്‍കി. ഓരോക്ലാസുകള്‍ കഴിയുമ്പോഴും കുട്ടികളുടെ ആത്മവിശ്വസം ഉയരുന്നത് അവരുടെ പെരുമാറ്റത്തിലും പ്രകടനത്തിലും ഞങ്ങള്‍ക്കു ദര്‍ശിക്കാനായി. 22 മണിക്കൂര്‍ പരിശീലനം കഴിഞ്ഞപ്പോഴേക്കും ഈ കുട്ടികള്‍ confidence level-ല്‍ അത്ഭുതകരമായ പുരോഗതി കാണിച്ചു.

ഇനി ?

പിന്നെ ഇവര്‍ക്ക് ഒരു പൊതു പ്രസംഗവേദി നല്‍കുക എന്നതായി അടുത്ത ലക്ഷ്യം. പരിപാടിക്കൊരു പേരു നല്‍കി. ''SPEAK 2 THE PEOPLE'' ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിന സന്ദേശവുമായി സ്വതന്ത്ര ഇന്ത്യ ഇന്ന് എന്ന വിഷയത്തെ കുറിച്ച് മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് പഞ്ചായത്തിലെ എട്ടോളം കേന്ദ്രങ്ങളില്‍ പ്രസംഗിക്കാനുള്ള പരിപാടിയായി ഈ കുട്ടികള്‍ക്ക് സ്വീകരണ വേദിയും അനുമോദനവും നല്‍കാമെന്നേറ്റ് ഈ പ്രദേശങ്ങളിലെ യുവജന Arts & Sports Club- കള്‍ രംഗത്തെത്തി. അലങ്കരിച്ച മിനി ലോറിയില്‍ ഈ കൊച്ചു പ്രഭാഷകര്‍ നാടുനീളെ ‘സ്വതന്ത്ര ഇന്ത്യ ഇന്ന്’ എന്ന സന്ദേശവുമായി ഇംഗ്ലീഷ് പ്രസംഗിച്ചു കൊണ്ടുള്ള യാത്ര ! മലയാളം തര്‍ജ്ജമയുമായി മറ്റൊരു കൂട്ടര്‍ കൂടെ! അകമ്പടിയായി വിവിധ വാഹനങ്ങളില്‍ അധ്യാപകരും രക്ഷിതാക്കളും! നാടാകെ ഈ കുരുന്നുകളുടെ ‘ഇംഗ്ലീഷില്‍’ വിസ്മയം കൊണ്ടു.

ആവേശം അടങ്ങുന്നില്ല !

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അഭിനന്ദന പ്രവാഹമായിരുന്നു. രക്ഷിതാക്കളും നാട്ടുകാരും കുട്ടികള്‍ക്കനുമോദനവുമായി എത്തി. Social Networking Media- ല്‍ Like കളുടെ പ്രവാഹം. ഈ കുട്ടികളുടെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ പറയുന്നു. '' ഈ പരിപാടിയില്‍ പങ്കെടുത്ത കുട്ടികളുടെ ആത്മവിശ്വാസം പതിന്‍ മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. അവര്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും അത് ദര്‍ശിക്കാനാവും''.

തീര്‍ന്നില്ല

ഈ പരിപാടിയില്‍ പങ്കെടുത്ത 24 കുട്ടികള്‍ ഉള്‍പ്പടെ തിരഞ്ഞെടുക്കപ്പെടുന്ന മറ്റു കുട്ടികള്‍ക്കുകൂടി പലതരത്തിലുള്ള വ്യക്തിത്വ വികസന വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കാന്‍ National High School-ലെ English Club ഒരുങ്ങികഴിഞ്ഞു.ഇത്തരമൊരു തുടര്‍പ്രവര്‍ത്തനത്തിലൂടെ ആശയ പ്രകടനത്തിന് ആത്മവിശ്വസമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി N H S ലെ അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ക്കുകയാണ്.

വ്യത്യസ്തമായ പഠനപ്രവര്‍ത്തനങ്ങള്‍ പല സ്കൂളുകളിലും നടക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അവ പലപ്പോഴും പുറത്തറിയാറില്ല എന്നതു ഇതിലെ ദുഃഖ സത്യവുമാണ്. ‌ഇത്തരത്തില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ അവ പങ്കു വയ്ക്കുകയാണെങ്കില്‍ പുതിയ ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാന്‍ ഒരു അവസരമായി അതു മാറും. ഏറെ പേര്‍‌ക്ക് അതു പ്രചോദനമേകും.

ഇംഗ്ലീഷില്‍ മികച്ച രീതിയില്‍ എഴുതാന്‍ കഴിയുകയും എന്നാല്‍ സംസാരത്തില്‍ പിന്നോട്ടു പോവുകയും ചെയ്യുന്ന കുട്ടികള്‍ നമ്മുടെ സ്കൂളുകളിലും ഇല്ലേ ? അത്തരത്തില്‍ ഏതാനും കുട്ടികളെയെങ്കിലും പ്രോത്സാഹിപ്പിച്ചു മുന്നോട്ടു കൊണ്ടു വരാന്‍ ഇതു വായിക്കുന്ന അധ്യാപകര്‍ക്കു തോന്നുകയാണെങ്കില്‍ , ഈ പോസ്റ്റു വായിക്കുമ്പോള്‍‌ നമുക്കു തോന്നുന്ന ആവേശം അതിലെ ആശയം കുട്ടികളിലേക്ക് എത്തിക്കാന്‍ നമുക്കു പ്രചോദനമാവുകയാണെങ്കില്‍, ഏതാനും അധ്യാപകരെങ്കിലും അതിനു തയാറാവുകയാണെങ്കില്‍ - ഒരു വലിയ മുന്നേറ്റത്തിനു തുടക്കമിടുകയായിരിക്കും അതിലൂടെ ചെയ്യുക..


Read More | തുടര്‍ന്നു വായിക്കുക

TECHNITIA 2013

>> Wednesday, October 30, 2013

കോട്ടയം ജില്ലയിലെ ചേര്‍പ്പുംങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്കുളില്‍ 10 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന ACE ക്ലബിന്റെ ( Association of Computer Enthusiasts ) ആഭിമുഖ്യത്തിന്‍ നടത്തുന്ന ഓള്‍ കേരള ഇന്റര്‍ സ്കുള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ +2 വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. 5001/- രൂപയാണ് ഒന്നാം സമ്മാനം. 3001/- , 2001/- രണ്ടും മൂന്നും സമ്മാനങ്ങള്‍. ഫൈനല്‍ റൗണ്ടില്‍ എത്തുന്ന എല്ലാവര്‍ക്കും 501/- രൂപ. സ്കൂളിലെ കംപ്യുട്ടര്‍ സയന്‍സ് ബാച്ച് കുട്ടികളുടെ നേതൃത്വത്തിലാണ് പുര്‍ണമായും ഇതിന്റെ നടത്തിപ്പ് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. രസകരമായ റൗണ്ടുകള്‍ കുട്ടികള്‍ തന്നെ മള്‍ട്ടി മീഡിയ സൗകര്യങ്ങളുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ ഈ സംരഭം പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. മേളകളിലെ ക്വിസ് മത്സരങ്ങള്‍ക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്ന കൂട്ടുകാര്‍ക്ക് ഇത് ഏറെ പ്രയോജനകരവുമായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് ബ്രോഷര്‍ വായിക്കുക.


Read More | തുടര്‍ന്നു വായിക്കുക

എങ്ങിനെയെല്ലാമാകണം ഒരു നല്ല ചോദ്യപേപ്പര്‍?

>> Wednesday, October 23, 2013

ഒട്ടേറെ സംരംഭങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുള്ള മാത്‌സ് ബ്ലോഗ് ഇതേവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയൊരു സംരംഭത്തിനാണ് ഇത്തവണ തുടക്കം കുറിക്കുന്നത്. ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ സഹകരണവും അഭിപ്രായവും പ്രതീക്ഷിച്ചു കൊണ്ടാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. എങ്ങിനെയായിരിക്കണം പത്താം ക്ലാസുകാര്‍ക്കു വേണ്ടിയുള്ള ഓരോ വിഷയത്തിന്റേയും ചോദ്യപേപ്പര്‍? അധ്യാപകര്‍ ഈ ചോദ്യപേപ്പറുകളില്‍ സംതൃപ്തരാണോ? ഇതുവരെയുള്ള ചോദ്യപേപ്പറുകളുടെ ഗുണങ്ങളും പോരായ്മകളുമെന്താണ്? എന്താണ് നിങ്ങള്‍ ഒരു ചോദ്യപേപ്പറില്‍ നിന്നും പ്രതീക്ഷിക്കുന്നത്? നിങ്ങളില്‍ നിന്നും ലഭിക്കുന്ന ഇതേക്കുറിച്ചുള്ള ഫീഡ്ബാക്കുകള്‍ നമ്മുടെ ചോദ്യകര്‍ത്താക്കളിലേക്ക് എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ശരാശരി മുപ്പതിനായിരത്തിനു മേല്‍ ഹിറ്റുകള്‍ ലഭിക്കുന്ന മാത്​സ് ബ്ലോഗിന് ഇത് വിജയിപ്പിക്കാനാകും. പക്ഷെ നിങ്ങള്‍ സഹായിച്ചാല്‍ മാത്രം. ഓരോ സംരംഭവും വിജയിക്കുമ്പോഴാണ് പുതിയ പുതിയ സംരംഭങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്ക് സാധിക്കുന്നത്. നിര്‍വികാരത വെടിഞ്ഞ് ഈ വിഷയത്തില്‍ നിങ്ങള്‍ പ്രതികരിക്കണം. സമൂലമായൊരു മാറ്റം ഈ മേഖലയില്‍ ഉറപ്പായും നമുക്ക് പ്രതീക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള പേജിന് ഇവിടെ ക്ലിക്ക് ചെയ്യൂ.

ഓരോ വിഷയവും പഠിപ്പിക്കുന്ന അധ്യാപകരുടെ മനസ്സ് ഇനി മുതല്‍ ചോദ്യപേപ്പറുകള്‍ നിര്‍മ്മിക്കുന്നവര്‍ അറിഞ്ഞിരിക്കണം. ഈ ലക്ഷ്യം വിജയിപ്പിക്കാന്‍ നിങ്ങളുടെ അഭിപ്രായം മാത്‌സ് ബ്ലോഗിന് അയച്ചു തന്നേ പറ്റൂ. ഇത് മറ്റുള്ളവര്‍ ചെയ്തോളും എന്ന ചിന്തയാണ് നിങ്ങളുടെ ഉള്ളിലുണ്ടാക്കുന്നതെങ്കിലോ, ഈ ഉദ്യമം ലക്ഷ്യം കാണാതെ പിഴച്ചു പോകും. നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി മുകളില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ടൈപ്പ് ചെയ്തോ, ഈ ഫോര്‍മാറ്റ് പ്രിന്റെടുത്ത് എഴുതി സ്കാന്‍ ചെയ്ത് അയച്ചു തന്നോ എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട് - 682502, എറണാകുളം എന്ന വിലാസത്തിലേക്ക് അയച്ചു തരികയോ ചെയ്യുമല്ലോ? ബ്ലോഗ് ടീം അംഗവും വിദ്യാഭ്യാസ വിചക്ഷനുമായ രാമനുണ്ണി സാറിന്റെ നേതൃത്വത്തിലാണ് അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്നത്. ഇത്തരമൊരു സംരംഭത്തിന്റെ ഉദ്ദേശത്തെക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

നല്ലൊരു ചോദ്യപേപ്പര്‍ ഒരു കുട്ടിയുടെ അവകാശമാണ്. എങ്ങിനെ വേണം നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന ചോദ്യപേപ്പറുകള്‍ എന്നതിനെക്കുറിച്ച്, പ്രത്യേകിച്ച് പത്താം ക്ലാസിലെ ചോദ്യപേപ്പറുകളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും വ്യക്തമായൊരു കാഴ്ചപ്പാടുണ്ടായിരിക്കും. എളുപ്പമുള്ള ചോദ്യങ്ങളില്‍ തുടങ്ങുന്ന ആ ചോദ്യപേപ്പര്‍ പരീക്ഷയെഴുതുകയാണ് എന്ന ചിന്ത വിട്ട് ആസ്വാദ്യകരമായി ഉത്തരങ്ങളെഴുതാന്‍ കഴിയുന്ന തരത്തിലേക്ക് വികസിക്കണം. ശരാശരിക്കും മുകളില്‍ നില്‍ക്കുന്നവരെ ലക്ഷ്യമിട്ടുള്ള ചോദ്യങ്ങള്‍ അതില്‍ തന്ത്രപരമായി വിന്യസിക്കണം. എന്നാല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ ചോദ്യകര്‍ത്താവ് ഇതെല്ലാം അതു മറന്നു പോകാറാണ് പതിവ്. കുട്ടി എന്തു പഠിച്ചു എന്ന പരിശോധിക്കുന്നതിനു പകരം കുട്ടിക്ക് എന്തറിയില്ല എന്നു പരിശോധിക്കാനാണ് പലപ്പോഴും ചോദ്യകര്‍ത്താവിന്റെ വ്യഗ്രത. തന്റെ കഴിവുകളും സാമര്‍ത്ഥ്യവുമെല്ലാം ഓരോ ചോദ്യത്തിലും കുത്തി നിറക്കാന്‍ ചോദ്യകര്‍ത്താവ് വെമ്പുമ്പോള്‍ ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥിയായ വിദ്യാര്‍ത്ഥിയായിരിക്കും അദ്ദേഹം മുന്നില്‍ കാണുക. അവന് എളുപ്പം ഉത്തരം കിട്ടാത്ത തരത്തിലുള്ള ചോദ്യങ്ങള്‍ പരമാവധി വളച്ചൊരുക്കിയെടുക്കണം എന്ന ചിന്താഗതിയായിരിക്കും പലപ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍. എന്നാല്‍ ശരാശരിക്കാരനായ ഒരു പരീക്ഷാര്‍ത്ഥിയുടെ മനസ്സ് ഇത്തരം ചോദ്യപേപ്പറുകള്‍ കാണുമ്പോഴേക്കും തകര്‍ന്നു പോകുന്നതു കൊണ്ടു തന്നെ ആ വിഷയത്തോട് മടുപ്പും വിരസതയുമെല്ലാം അവന്റെയുള്ളില്‍ സൃഷ്ടിക്കുന്നു. വലിയ പരീക്ഷകളെ അഭിമുഖീകരിക്കുമ്പോഴും ഈ ഭയം അവന്റെയുള്ളില്‍ നിലനില്‍ക്കുന്നു. അതുകൊണ്ടു തന്നെ നല്ല ചോദ്യപേപ്പറുകള്‍ കുട്ടികള്‍ക്ക് സമ്മാനിക്കുന്നതിനു പര്യാപ്തമായ ശേഷി ചോദ്യകര്‍ത്താക്കള്‍ അനുവര്‍ത്തിക്കേണ്ടതുണ്ട്. ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നവരില്‍ ബഹുഭൂരിപക്ഷം പേരും മാത്‌സ് ബ്ലോഗ് സന്ദര്‍ശിക്കാറുണ്ടായിരിക്കും. പ്രത്യേകിച്ച് തങ്ങളുടെ ചോദ്യങ്ങളേക്കുറിച്ചുള്ള ഫീഡ് ബാക്കുകളറിയാന്‍ അവര്‍ അതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നിരന്തരം സന്ദര്‍ശിക്കാറുണ്ട്. ഓരോ വിഷയവും പഠിപ്പിക്കുന്ന അധ്യാപകരുടെ മനസ്സ് കുട്ടികള്‍ക്ക് വേണ്ടി ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നവരിലേക്കെത്തിക്കുന്നതിനാണ് ഈ പോസ്റ്റ്.

ചുവടെ കമന്റ് ചെയ്യുന്നതിനേക്കാളുപരി നിങ്ങളുടെ വിശദമായ അഭിപ്രായങ്ങള്‍ നേരിട്ട് ശേഖരിക്കാനാണ് ഞങ്ങളുടെ ഉദ്യമം. അതു കൊണ്ടു തന്നെ പോസ്റ്റിന് കമന്റുകളല്ല, മറിച്ച് നിങ്ങളുടെ വിഷയത്തെക്കുറിച്ച് നിങ്ങളുടെയും മറ്റുവിഷയങ്ങള്‍ പഠിപ്പിക്കുന്ന നിങ്ങളുടെ സഹപ്രവര്‍ത്തകരുടെയും അഭിപ്രായം ഞങ്ങളിലേക്കെത്തിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. മാത്​സ് ബ്ലോഗിന്റെ ഈ പരിശ്രമം വിജയിപ്പിക്കാനുള്ള ഉദ്യമത്തില്‍ പങ്കുചേരൂ.


Read More | തുടര്‍ന്നു വായിക്കുക

കളര്‍ ഫോട്ടോകളെ ഒരുമിച്ച് ബ്ലാക്ക് ആന്റ് വൈറ്റാക്കുന്നതെങ്ങിനെ


ഒരു ചിത്രത്തിന്റെ നിറം എങ്ങിനെ ബ്ലാക്ക് ആന്റ് വൈറ്റാക്കി മാറ്റാം, എന്ന ആവലാതിയില്‍ നിന്നുമാണ് ഈ പോസ്റ്റിന്റെ ഉദ്ഭവം. ഒരു ഫോള്‍ഡറിലുള്ള കുറേയധികം ഫോട്ടോകള്‍ എങ്ങിനെ ബ്ലാക്ക് ആന്റ് വൈറ്റാക്കി മാറ്റാം എന്നറിയാന്‍ നമ്മുടെ ഹസൈനാര്‍ സാറിനെ വിളിച്ചപ്പോള്‍ അദ്ദേഹം അതിനൊരു മാര്‍ഗം പറഞ്ഞു തന്നു. സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ലാളിത്യം നമ്മളിലേക്കെത്തിക്കാന്‍ മുന്നില്‍ നിന്നവരിലൊരാളായ അദ്ദേഹത്തെ അധ്യാപകര്‍ക്ക് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇത്തവണയും ഒറ്റക്കമാന്റ് വിപ്ലവത്തിലൂടെ നമുക്ക് സഹായത്തിനെത്തിയിരിക്കുകയാണ് ഹസൈനാര്‍ സാര്‍. ഒരു ഫോള്‍ഡറിലെ ഫോട്ടോകളെ ഒറ്റയടിക്ക് ബ്ലാക്ക് ആന്റ് വൈറ്റാക്കാം. ബ്ലാക്ക് ആന്റ് വൈറ്റ് ആക്കുന്നതൊഴികെയുള്ള മറ്റുകാര്യങ്ങള്‍ മാനുവലായി ചെയ്യുന്നതാണ് ഉചിതം. എന്തുതന്നെയായാലും ഫോട്ടോയുടെ ക്ലാരിറ്റി ഉറപ്പുവരുത്തേണ്ടത് പ്രിന്റെടുത്ത് നോക്കി നമ്മള്‍ തന്നെയാണ്. വായിച്ചു നോക്കി അഭിപ്രായം പറയുമല്ലോ.
കളര്‍ ചിത്രങ്ങളെ ബ്ലാക്ക് ആന്റ് വൈറ്റ് ആക്കി മാറ്റാം.
1. ചിത്രങ്ങളുള്ള ഒറിജിനല്‍ ഫോള്‍ഡറിന്റെ കോപ്പി എടുത്ത് അതില്‍ Right Click ചെയ്ത് open in Terminal വഴി ടെര്‍മിനല്‍ തുറക്കുക.
mogrify -type Grayscale *.*
എന്ന കമാന്റ് കോപ്പി പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക. ഇനി ചിത്രങ്ങള്‍ ബ്ലാക്ക് ആന്റ് വൈറ്റ് ആകുന്നത് ഫോള്‍ഡര്‍ തുറന്ന് നേരിട്ടു കണ്ട് ആസ്വദിക്കാം.
ഇത് നാം ഉദ്ദേശിച്ച രീതിയിലുള്ള അളവാണോയെന്നറിയാന്‍ പ്രിന്റെടുത്തു തന്നെ നോക്കണം. മുകളില്‍ നല്‍കിയിരിക്കുന്ന അളവുകള്‍ ഒരു ഉദാഹരണം മാത്രമാണ്.

NB: imagemagick എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ഈ കണ്‍വെര്‍ഷന്‍ നടന്നത്. ഇത് നമ്മുടെ സിസ്റ്റത്തിലുണ്ടോ എന്നറിയാന്‍ System-Administration-Synaptic Package Manager ലെ Quick Search ല്‍ imagemagick എന്നു നല്‍കി സെര്‍ച്ചു ചെയ്തു നോക്കുക. റിസല്‍ട്ടില്‍ ഈ പേരിനൊപ്പം പച്ച ചതുരം കാണുന്നുണ്ടെങ്കില്‍ ഈ സോഫ്റ്റ്‌വെയര്‍ നമ്മുടെ സിസ്റ്റത്തിലുണ്ട്. വെളുത്ത ചതുരമാണെങ്കില്‍ അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് mark for installation നല്‍കി apply ചെയ്താല്‍ installation നടക്കും. തുടര്‍ന്ന് മുകളിലെ വിദ്യ പരീക്ഷിച്ചു നോക്കാം.

Imagemagick നെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

NB: ഒരുകാര്യം പ്രത്യേകമോര്‍ക്കുക. കുട്ടികളുടെ വളരെ പ്രധാനപ്പെട്ട ഡോക്യുമെന്റുകളിലേക്കായി നാം അപ്​ലോഡ് ചെയ്യേണ്ട ഫോട്ടോകള്‍ ഏറ്റവും ക്ലാരിറ്റിയുള്ളതായിരിക്കാന്‍ ശ്രദ്ധിക്കുക. കായികമേളയുടെ പോര്‍ട്ടലിലേക്ക് വേണ്ടി ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒരുമിച്ച് format മാറ്റുകയോ resize ചെയ്യുകയോ ചെയ്യുന്നതിനായി converseen എന്ന സോഫ്റ്റ്​വെയര്‍ ഉപയോഗിച്ചതും ഉപകാരപ്പെടുത്താവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

Employability Enhancement Programme

>> Monday, October 21, 2013

ഒ.ബി.സി വിഭാഗംത്തിലുള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്നതിനായി പിന്നാക്ക സമുദായ വികസന വകുപ്പ് നടപ്പു വര്‍ഷം മുതല്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാം.
മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനം, ഐ.എ.എസ് കോച്ചിങ്, പി.എസ്.സി/യു.പി.എസ്.സി/എസ്.എസ്.സി/റെയില്‍വേ തുടങ്ങിയവ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ ,ബാങ്കിങ് മേഖലയിലെ വിവിധ പരീക്ഷകള്‍​ എന്നിവയ്ക്കുള്ള പരിശീലനത്തിനാണ് ധനസഹായം അനുവദിക്കുന്നത്. കുറഞ്ഞത് 5 വര്‍ഷത്തെയെങ്കിലും സേവനപാരമ്പര്യമുള്ള, പ്രശസ്തമായ പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനത്തിന് ചേര്‍ന്നവര്‍ക്കും, ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ അധികരിക്കാത്ത, സംസ്ഥാനത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട സമുദായാംഗങ്ങള്‍ക്ക് അപേക്ഷിക്കാം.
പ്രായ പരിധി
മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് കോച്ചിങ് - 17 നും 20 നും മധ്യേ
മറ്റു സ്കീമുകള്‍ക്ക് - അതാത് തസ്തികകള്‍ക്ക് ഒ.ബി.സി വിഭാഗത്തിന് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി
അപേക്ഷകള്‍ ഈ വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാവുന്നതാണ്. അടിസ്ഥാന യോഗ്യതാ പരീക്ഷയില്‍ കരസ്ഥമാക്കിയ മാര്‍ക്കിന്‍റെ ശതമാനം, വാര്‍ഷിക വരുമാനം എന്നിവ അടിസ്ഥാനമാക്കി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതും, പ്രൊവിഷണല്‍ ലിസ്റ്റ് ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്. കരട് ലിസിറ്റില്‍ ഉള്‍പ്പെട്ടവര്‍ മാത്രം അപേക്ഷയുടെ പ്രിന്‍റ് ഔട്ട് അനുബന്ധരേഖകള്‍ എന്നിവ നിര്‍ദ്ദേശിക്കപ്പെടുന്ന തീയതിക്കകം പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.
ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുന്നതിന് ചുവടെ പറയുന്ന വിവരങ്ങള്‍ ആവശ്യമാണ്.
1. വരുമാന സര്‍ട്ടിഫിക്കറ്റിന്‍റെ നമ്പരും തീയതിയും - (ഒരു വര്‍ഷത്തിനകം ലഭ്യമായത്)
2. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍
3. അപേക്ഷകന്‍റെ പേരില്‍ ഉള്ള ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങള്‍
4. ഇമെയില്‍ വിലാസം
5. കോഴ്സ് സംബന്ധമായ വിവരങ്ങള്‍ - ഫീസ്, കാലയളവ് മുതലായവ
6. റേഷന്‍ കാര്‍ഡ് നമ്പര്‍
7. പരിശീലനം നടത്തുന്ന സ്ഥാപനത്തെ സംബന്ധിച്ച വിവരങ്ങള്‍

ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്ന പക്ഷം വിവരം eepforobc@gmail.com എന്ന വിലാസത്തില്‍ മാത്രം അറിയിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ ഈ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Advertisement EEP

Notification dated 30.09.2013

Instructions for Data Entry


Read More | തുടര്‍ന്നു വായിക്കുക

Std X - Social Science -
Chapters 1,2,3 4,5, 8, 9, 10

പത്താം തരത്തില്‍ രണ്ട് പാഠപുസ്തകങ്ങളില്‍ 24 അധ്യായങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന പാഠഭാഗങ്ങളില്‍ ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം, ബാങ്കിങ് എന്നീ മേഖലകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ സംഭവങ്ങള്‍, മനുഷ്യാവകാശങ്ങള്‍, വിവിധ ലോകസംഘടനകള്‍, ഭൂമിശാസ്ത്ര പ്രതിഭാസങ്ങള്‍, ഭൂമിയെ മനുഷ്യന്റെ അതിജീവനത്തിനായി ഉപയോഗിക്കുന്ന രീതികള്‍, ആധുനിക ബാങ്കിങ്ങ് സമ്പ്രദായം, വികസന കാഴ്ചപ്പാടുകള്‍, ഭരണഘടനാ അവകാശങ്ങള്‍, മൂല്യങ്ങള്‍, തുടങ്ങിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ ആശയങ്ങളെല്ലാം തന്നെ കുട്ടികള്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ പാഠഭാഗങ്ങളെല്ലാം വിശകലനം ചെയ്യുന്ന കുട്ടിക്ക് സമൂഹത്തെ പറ്റി സമഗ്രമായൊരു കാഴ്ചപ്പാട് ഉണ്ടാക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്നിരുന്നാലും വര്‍ഷാവസാനം നടന്നുവരുന്ന പൊതു പരീക്ഷ പലപ്പോഴും കുട്ടികള്‍ക്ക് കഠിനമായ വെല്ലുവിളി ഉയര്‍ത്തുന്നതായാണ് കണ്ടു വരുന്നത്. പോയ രണ്ടു വര്‍ഷങ്ങളിലെ പൊതു പരീക്ഷകളിലെ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടന്ന് പറയാതിരിക്കാന്‍ വയ്യ. 24 അധ്യായങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 756 ഓളം ആശയങ്ങള്‍ സാധാരണ കുട്ടികള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ അടുക്കും ചിട്ടയോടും കൂടി തയ്യാറാക്കി ഒരുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു. ഓരോ പാഠഭാഗത്തുമുള്ള ആശയങ്ങള്‍ ആയാസരഹിതമായി മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും കുറിപ്പുകള്‍ സഹായിക്കുമല്ലോ? സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തെ യൂണിറ്റ് ഒന്നു മുതല്‍ അഞ്ച് വരെയും എട്ട് ഒന്‍പത്, പത്ത് യൂണിറ്റുകളുടേയും ചെറുകുറിപ്പുകളാണ് ഇതോടൊപ്പം നല്‍കുന്നത്. മലപ്പുറം ജില്ലയിലെ വാഴക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ സാമൂഹ്യശാസ്ത്രം അദ്ധ്യപകനായ കൃഷ്ണന്‍ കുറിയയും മലപ്പുറം തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകനായ അബ്ദുന്നാസര്‍ ചെമ്പയിലും തയ്യാറാക്കിയ ചെറുകുറിപ്പുകള്‍ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഒരുപോലെ സഹായിക്കും. തീര്‍ച്ച. ഇവ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് സാമൂഹ്യശാസ്ത്ര പഠനം ബുദ്ധിമുട്ടുള്ള ഒരു വിഷയമായി മാറിക്കൊണ്ടിരിക്കുന്നു. പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടിനനുസൃതമായി വളര്‍ന്നു കൊണ്ടിരിക്കുന്ന തലമുറക്ക് സാമൂഹ്യശാസ്ത്ര വിഷയത്തോട് അത്ര പ്രതിപത്തിയല്ല കണ്ടു വരുന്നത്. സമൂഹത്തിന്റെ ഹൃദയം ഏന്നത് സാമൂഹ്യശാസ്ത്രം തന്നെയാണ്. സാമൂഹ്യമാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് (ശരിയായ രീതിയില്‍) അതിനനുസരിച്ച് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചാല്‍ മാത്രമേ അതിജീവനം സാധ്യമാകൂ. അത് സാധ്യമാകുന്നത് സാമൂഹ്യശാസ്ത്രപഠനത്തിലൂടെയാണു താനും. അതിനനുസൃതമായാണ് സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്.
Chapter 1 Chapter 2 Chapter 3 Chapter 9 Chapter 10
Prepared by Krishnan Kuriya, Govt.H.S.S, Vazhakkad, Malappuram

Click here to download short notes from SS Unit 1 to 5 and 8,9
Prepared by Abdunnasir Chempayil, Govt H.S.S, Thiroorangadi


Read More | തുടര്‍ന്നു വായിക്കുക

STD X Unit 5 Solids
Model Questions and a seminar

>> Saturday, October 19, 2013

പത്താം ക്ലാസിലെ അഞ്ചാം യൂണിറ്റാണ് ഘനരൂപങ്ങള്‍. ഒരു ക്ലാസിലിരിക്കുന്ന വിവിധ നിലവാരത്തിലുള്ള കുട്ടികള്‍ക്ക് ഒരേ സമയം പരിശീലിക്കാവുന്ന ചോദ്യങ്ങള്‍ മാത്‍സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കണം എന്ന അധ്യാപകരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് അത്തരമൊരു മാതൃകാചോദ്യങ്ങളടങ്ങിയ ഒരു മെറ്റീരിയല്‍ ഇതോടൊപ്പം നല്‍കിയിരിക്കുന്നു. എളുപ്പം ഉത്തരം കണ്ടെത്താവുന്ന ചോദ്യങ്ങള്‍, ശരാശരി നിലവാരമുള്ള ചോദ്യങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള ചോദ്യങ്ങള്‍ എന്നിങ്ങനെ തരം തിരിച്ച് കുറേ മാതൃകാചോദ്യങ്ങളാണ് ജോണ്‍ സാര്‍ തയ്യാറാക്കി ഈ പോസ്റ്റിലൂടെ നല്‍കുന്നത്. പോസ്റ്റിനൊടുവിലുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ഇനി ഇതോടൊപ്പം തന്നെ ഒരു സെമിനാറിനുള്ള വിഷയം കൂടി നല്‍കാം. സമചതുരസ്തൂപികയുടെ പാര്‍ശ്വമുഖങ്ങള്‍ സമപാര്‍ശ്വമട്ടത്രികോണങ്ങളാകുമോ? സൂചനകള്‍ ചുവടെ നല്‍കിയിരിക്കുന്നു.

പത്താംക്ലാസിലെ പാഠപുസ്തകം പരിശീലിക്കുന്ന കുട്ടി ഇതിനകം ഉത്തരം കണ്ടെത്തിയിരിക്കും. ചിലപ്പോഴൊക്കെ ഇത് മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമാകാറുമുണ്ട്. Proof by contradiction എന്ന് ഉയര്‍ന്ന ക്ലാസുകളില്‍ വിവക്ഷിക്കുന്ന ചിന്ത ഇതിനായി ഉപയോഗിച്ചവര്‍ ചുരുക്കമായിരിക്കും. പലപ്പോഴും ഈ തിരിച്ചറിവ് പരീക്ഷണത്തിലൂടെ ആയിരിക്കും നേടിയിരിക്കുക. തുടര്‍മൂല്യനിര്‍​ണ്ണയ സോഴ്സ് ബുക്കില്‍ പരാമര്‍ശിക്കുന്ന ഒരു സെമിനാര്‍ വിഷയത്തില്‍ നിന്നുകൊണ്ട് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താം. സമചതുരസ്തൂപികയില്‍ നിന്നും നിരീക്ഷിക്കാവുന്ന ചില പൈതഗോറിയന്‍ ബന്ധങ്ങളാണ് സെമിനാര്‍ വിഷയം. താഴെ കൊടുത്തിരിക്കുന്ന മട്ടത്രികോണങ്ങളെല്ലാം സമചതുരസ്ക്കൂപികയില്‍ കണ്ടെത്താം.
  1. പാദവക്കിന്റെ പകുതി$\frac{a}{2}$ , ചരിവുയരം$l$ , പാര്‍ശ്വവക്ക് $e$ എന്നിവ ചേര്‍ന്ന് രൂപപ്പെടുന്ന മട്ടത്രികോണം
  2. ഉന്നതി$h$, പാദവക്കിന്റെ പകുതി $‌\frac{a}{2}$,ചരിവുയരം $l$ എന്നിവ ചേര്‍ന്ന് രൂപീകരിക്കുന്ന മട്ടത്രികോണം .
  3. ഉന്നതി$h$,പാദവികര്‍ണ്ണത്തിന്റെ പകുതി$\frac{d}{2}$ പാര്‍ശ്വവക്ക് $e$എന്നിവ ചേര്‍ന്ന് രൂപീകരിക്കുന്ന മട്ടത്രികോണം
  4. രണ്ട് പാദവക്കുകളും പാദവികര്‍ണ്ണവും രൂപീകരിക്കുന്ന മട്ടത്രികോണം
ഇനി നമുക്ക് തെളിവിന്റെ യുക്തിയിലേയ്ക്ക് കടക്കാം. പാര്‍ശ്വമുഖം സമപാര്‍ശ്വമട്ടത്രികോണം ആണെന്ന് കരുതുക. അപ്പോള്‍ $a=\sqrt 2 \times e$ എന്ന് എഴുതേണ്ടിവരും . അപ്പോള്‍ $d=\sqrt{ 2} \times \sqrt {2} \times e$ ആകുമല്ലോ.അതായത് $d=2e$ എന്നാകും . d യുടെ പകുതി , e , h എന്നിവ ചെര്‍ന്നുള്ള മട്ടത്രികോണത്തില്‍ h കാണാന്‍ശ്രമിച്ചാല്‍ h=0 എന്നാണ് കിട്ടുന്നത് . അത് സാധ്യമല്ലല്ലോ. അതായത് നമ്മുടെ നിഗമനം ശരിയല്ല. പാര്‍ശ്വമുഖം ഒരിക്കലും സമപാര്‍ശ്വമട്ടത്രികോണം ആകില്ല. എന്താ ഈ പോയിന്റുകള്‍ വിപുലീകരിച്ച് സെമിനാര്‍ സംഘടിപ്പിക്കാന്‍ നിങ്ങളൊരുക്കമല്ലേ? സംശയങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി കമന്റു ചെയ്യാം. ഉത്തരങ്ങള്‍ തൊട്ടു പുറകേ പ്രതീക്ഷിക്കാം. ഘനരൂപങ്ങള്‍ എന്ന യൂണിറ്റില്‍ നിന്നുള്ള വിവിധ നിലവാരത്തിലുള്ള ചോദ്യങ്ങള്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here to download the model questions from Solids
Prepared by John P.A, (Maths Blog Admin) H.I.B.H.S, Varappuzha


Read More | തുടര്‍ന്നു വായിക്കുക

I.T Exam Software Installation

>> Friday, October 18, 2013

ഐ.ടി പരീക്ഷ ഈ മാസം പതിനേഴാം തീയതി ആരംഭിച്ചിരിക്കുകയാണല്ലൊ.. ഐ.ടി പരീക്ഷയുടെ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട് പല സംശയങ്ങളും ബ്ലോഗിന്‍റെ മെയില്‍ ഐ.ഡി യിലേക്കു വരുന്നുണ്ട്. മുന്‍ പരീക്ഷാ സിഡികളിലെ ഇന്‍സ്റ്റലേഷന്‍ രീതികള്‍ തന്നെയാണ് ഈ വര്‍ഷവും പിന്തുടരുന്നത് എന്നതുകൊണ്ട് ഒരു പ്രത്യേക പോസ്റ്റിന്റെ ആവശ്യമില്ലെന്നാണ് കരുതിയിരുന്നത്. ചില സിസ്റ്റങ്ങളില്‍, യൂസര്‍നാമവും പാസ്‌വേഡും കയറുന്നില്ലെന്നുള്ള പരാതിയാണ് വ്യാപകമായി കണ്ടുവരുന്നത്. പരീക്ഷാ ഇന്‍സ്റ്റലേഷനുശേഷം, സിസ്റ്റം നിര്‍ബന്ധമായും റീബൂട്ട് ചെയ്യണമെന്നോര്‍ക്കുക. എന്നിട്ടും ശരിയായില്ലെങ്കില്‍ ഹോം ഫോള്‍ഡര്‍ തുറന്ന് Controle കീയും h ഉം അടിച്ച് .gconf(ഡോട്ട് ജികോണ്‍ഫ്) എന്ന ഫോള്‍ഡര്‍ ഡിലീറ്റ് ചെയ്ത് സിസ്റ്റം റീബൂട്ട് ചെയ്ത് ശ്രമിക്കാവുന്നതാണ്. Lampp നകത്തെ ആക്ടീവ് ഫോള്‍ഡര്‍ itexamന്റേതുതന്നെയാണോയെന്ന് ഉറപ്പുവരുത്തണം.(OPT യിലെ lampp ഫോള്‍ഡറിനകത്ത് വേര്‍ഷന്‍ എന്നൊരു ഫയല്‍ ഉണ്ട്. അത് തുറന്ന് ഇപ്പോഴത്തെ പരീക്ഷയുടേതാണോ എന്ന് ചെക്കു ചെയ്യാം.) ഇതൊന്നും ശരിയായില്ലെങ്കില്‍, ഉബുണ്ടു 10.04 പുതുതായി ഇന്‍സ്റ്റാള്‍ ചെയ്തു ശ്രമിച്ചാല്‍ ഉറപ്പായും ശരിയാകും.

വിവിധ ഓപ്പറെറ്റിംഗ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുമ്പോളുള്ള പ്രശ്നങ്ങളാണ് പ്രധാനമായും കണ്ട മറ്റു സംശയങ്ങളുടെ അടിസ്ഥാനം. പരീക്ഷാ സിഡിയോടൊപ്പം ലഭിച്ച യൂസര്‍ മാനുവല്‍ ശരിയായി വായിച്ചാല്‍ തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ തന്നെയാണു സംശയങ്ങളില്‍ ഭൂരിഭാഗവും.

താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും യൂസര്‍ മാനുവല്‍ ഡൌണ്‍ലോഡു ചെയ്യാം. ഒപ്പം പരീക്ഷാ സിഡി ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാവാം.

Click Here to download IT Exam User Guide


Read More | തുടര്‍ന്നു വായിക്കുക

Ubuntu based Kalolsavam Software for School Level

>> Tuesday, October 15, 2013

ഒട്ടേറെ പേര്‍ കാലങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണ് സ്ക്കൂള്‍ തലത്തില്‍ കലോത്സവം നടത്താനൊരു സോഫ്റ്റ്​വെയര്‍ വേണമെന്നത്! ഇപ്പോഴിതാ അതിനൊരു അവസരം വന്നിരിക്കുന്നു. സാങ്കേതികതല്പരരും പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറുള്ളവരുമായ അധ്യാപകരില്‍ നിന്നും ഒരു ഫീഡ്ബാക്ക് പ്രതീക്ഷിച്ചു കൊണ്ടാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. സ്ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് ഗാമ്പസില്‍ തയ്യാറാക്കിയ ഒരു സോഫ്റ്റ്​വെയറിന്റെ ട്രയല്‍ വേര്‍ഷന്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് സോഫ്റ്റ്​വെയര്‍ ഡിസൈനറും നല്ലൊരു വയലിനിസ്റ്റും കൂടിയായ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസിലെ അധ്യാപകന്‍ പ്രമോദ് മൂര്‍ത്തി സാര്‍. ട്രയല്‍ വേര്‍ഷനാകുമ്പോഴുള്ള പ്രത്യേകതകള്‍ നമുക്കറിയാമല്ലോ; പരീക്ഷണാടിസ്ഥാനത്തില്‍ ഒരു സോഫ്റ്റ്​വെയര്‍ പുറത്തിറക്കുമ്പോള്‍, അതിലെ പിഴവുകളും കുറവുകളും എല്ലാം പരിഹരിക്കുകയും കൂട്ടിച്ചേര്‍ക്കലുകളുണ്ടെങ്കില്‍ അതു വരുത്താനുമെല്ലാം രൂപകല്പന ചെയ്യുന്നയാള്‍ കാത്തിരിക്കുന്നുണ്ടാകും. സ്ക്കൂള്‍ കലോത്സവം നടത്താന്‍ സോഫ്റ്റ്​വെയര്‍ ഉണ്ടോ എന്നു ചോദിച്ച അധ്യാപകര്‍ക്ക് വേണ്ടി ഇത് സമര്‍പ്പിക്കുന്നു. ഈ വര്‍ഷം ഒരു ട്രയല്‍ റണ്‍ നടത്തുന്നതിലൂടെ അത്തരമൊരു സുവര്‍ണാവസരമാണ് നമ്മെത്തേടി എത്തുന്നത്. സോഫ്റ്റ്​വെയറും അതിന്റെ ഇന്‍സ്റ്റലേഷനും ചുവടെ നല്‍കിയിരിക്കുന്നു.

Guidelines
  • ഐടി പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാത്തതും ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം ഉള്ളതുമായ ഒരു കമ്പ്യൂട്ടറില്‍ കലോത്സവം സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
  • ഇവിടെ നിന്നും കലോത്സവം സോഫ്റ്റ്​വെയര്‍ ഡെസ്കോപ്പിലേക്ക് കോപ്പി ചെയ്തിട്ട ശേഷം Gdebi Package Manager ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുന്നോടിയായി നമ്മുടെ Admin പാസ്സ് വേര്‍ഡ് സിസ്റ്റം ആവശ്യപ്പെട്ടേക്കാം. അത് കൃത്യമായി നല്‍കുക.
  • ഇന്‍സ്റ്റലേഷനു ശേഷം Application→Education→Kalolsavam1.0 എന്ന ക്രമത്തില്‍ സോഫ്റ്റ്​വെയര്‍ തുറക്കാം.

Database Connectivity
  • ഒരു ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനും സോഫ്റ്റ്​വെയറുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടിയാണ് MySql ഉപയോഗിക്കുന്നത്
  • ഇന്റര്‍നെറ്റ് വഴി MySql ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചുവടെ നിന്നും Mysql ന്റെ പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ആകാം.
  • Click here for download Mysql part - I | Part -II
  • Part-I, Part-II ലിങ്കുകളിലുള്ള rar ഫയല്‍ right click ചെയ്ത് എക്സ്ട്രാക്ട് ചെയ്യുക. രണ്ട് ഫോള്‍ഡറിലേയും ഫയലുകള്‍ ഒരു ഫോള്‍ഡറിലേക്ക് ഇടുക. ഇപ്പോള്‍ ഈ ഫോള്‍ഡറില്‍ ആകെ 12 deb പാക്കേജുകള്‍ കാണും. ആ ഫോള്‍ഡറില്‍ right click ചെയ്ത് Open in terminal എടുത്ത ശേഷം sudo dpkg -i *.* എന്ന കമാന്റ് ടെപ്പ് ചെയ്യുക. (ഇവിടെ നിന്ന് കമാന്റ് കോപ്പി പേസ്റ്റ് ചെയ്താലും മതി)
  • ഇന്‍സ്റ്റലേഷനിടെ വരുന്ന വിന്‍ഡോയില്‍ Mysql പാസ് വേര്‍ഡ് root എന്നു തന്നെ നല്‍കുക. retype ചെയ്യുമ്പോഴും root എന്നു തന്നെ പാസ്​വേഡ് നല്‍കുക. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഡാറ്റാബേസ് കണക്ട് ചെയ്യാന്‍ സാധിച്ചെന്നു വരില്ല.
  • ഇനി Applications-Education-kalolsavam 1.0 എന്ന ക്രമത്തില്‍ ഇനി സോഫ്റ്റ്​വെയര്‍ തുറക്കാം

Certificates and Reports :
സര്‍ട്ടിഫിക്കറ്റുകളും റിപ്പോര്‍ട്ടുകളുമെല്ലാം നമ്മുടെ സിസ്റ്റത്തിലെ ഡെസ്കോടോപ്പിലുള്ള "കലോത്സവം" എന്ന ഫോള്‍ഡറിലാകും വരുന്നത്. ഈ സോഫ്റ്റ്​വെയറിന്റെ ഇന്‍സ്റ്റലേഷന്‍ വിശദമാക്കുന്ന ഹെല്‍പ്പ് ഫയല്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. സ്ക്കൂള്‍ തല കലോത്സവ നടത്തിപ്പിനു വേണ്ടിയുള്ള ഒരു സോഫ്റ്റ്​വെയറിന്റെ ട്രയല്‍ വേര്‍ഷനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത് എന്നത് ഓര്‍ക്കുമല്ലോ. അതുകൊണ്ട് തന്നെ ഈ സോഫ്റ്റ്​വെയര്‍ ഉപയോഗിച്ച ശേഷം ലഭിക്കുന്ന നിങ്ങളുടെ ഫീഡ്ബാക്കുകള്‍ക്ക് പ്രാധാന്യമേറെയാണ്. അത് കമന്റായി പോസ്റ്റ് ചെയ്യുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

തൃശൂരിലേക്ക്....വരുന്നോ?

>> Saturday, October 12, 2013

മലയാളഭാഷയുടെ ഡിജിറ്റല്‍ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ച "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്"ഒരു വ്യാഴവട്ടം പിന്നിടുന്നൂവെന്നത് ആ ഭാഷയെ സ്നേഹിക്കുന്ന ഏവര്‍ക്കും ആഹ്ലാദം പകരുക തന്നെ ചെയ്യും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പന്ത്രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ക്കു് ഒക്റ്റോബര്‍ 14, 15 തീയതികളില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ചു തുടക്കമാകുകയാണു്.വിശദമായ പ്രോഗ്രാം നോട്ടീസ് ഇവിടെ ഉണ്ട്.
സ്വാര്‍ത്ഥത തീരെ വെടിഞ്ഞ്, അറിവിന്റെ സ്വതന്ത്രമായ കൈമാറ്റത്തിന് അക്ഷീണം യത്നിക്കുകയും യത്നിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരുപറ്റം മനുഷ്യസ്നേഹികളുടെ പ്രയത്നമാണ് ഇന്ന് നാമേവര്‍ക്കും അഭിമാനകരമായരീതിയില്‍ ഈ പ്രസ്ഥാനത്തെ വളര്‍ത്തിയത്. അതിന്റെ സത്ഫലങ്ങളില്‍ വേരൂന്നിയാണ് നമ്മുടെ 'മാത്‌സ് ബ്ലോഗ്'ലക്ഷക്കണക്കിന് ജനഹൃദയങ്ങളിലേക്ക് പ്രവേശിച്ചതെന്നതിനാല്‍ ഇതില്‍ പങ്കെടുക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും നന്ദിപൂര്‍വ്വമായ കടമയായി ബ്ലോഗ്ടീം കരുതുന്നു.

കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥിയായിരുന്ന ബൈജു എം 2001-ല്‍ ആരംഭിച്ച മലയാളം ലിനക്സ് എന്ന ഓണ്‍ലൈന്‍ സമൂഹമാണു് ഏതാണ്ടു് പത്തുമാസങ്ങള്‍ക്ക് ശേഷം 'സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്' എന്ന പേരു സ്വീകരിച്ചതു്. തുടര്‍ന്നുള്ള 12 വര്‍ഷം കൊണ്ട് മലയാളം കമ്പ്യൂട്ടിങ്ങിനെ കൈപിടിച്ചു നടത്തുവാനും മറ്റേതു ഇന്ത്യന്‍ ഭാഷയ്ക്കും മാതൃകയാക്കാനും സാധിക്കുന്ന വിധത്തില്‍ വളര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കാന്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനായി. സ്വതന്ത്ര സോഫ്റ്റ്‌‌വെയറുകളുടെ പ്രാദേശികവല്‍കരണം, ഫോണ്ടുകളുടെ നിര്‍മാണവും പുതുക്കലും കമ്പ്യൂട്ടര്‍ /മൊബൈല്‍ സമ്പര്‍ക്കമുഖങ്ങളിലെ കൃത്യമായ മലയാള ചിത്രീകരണം ഉറപ്പുവരുത്തല്‍, മലയാളം ടൈപ്പു ചെയ്യുന്നതിനായുള്ള നിരവധി രീതികളുടെ നിര്‍മ്മാണവും പുതുക്കലും , എന്നുതുടങ്ങി ഭാഷാകമ്പ്യൂട്ടിങ്ങിന്റെ ഏതാണ്ടെല്ലാ മേഖലകളിലും വ്യക്തമായ ഇടപെടലുകള്‍ ഈ കാലയളവുകൊണ്ടു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് നടത്തി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി സര്‍ക്കാര്‍ / സര്‍ക്കാരിതര കമ്പ്യൂട്ടിങ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാനും , ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിനു രണ്ടു തവണ മെന്ററിങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുക്കപ്പെടാനും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു സാധിച്ചു. ഐടി അറ്റ് സ്കൂളിലെ മലയാളലഭ്യത, കേരളസര്‍ക്കാരിന്റെ 2008 ല്‍ തുടങ്ങിയ മലയാളം കമ്പ്യൂട്ടിങ്ങ് കാമ്പൈന്‍ , തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനുള്ള സ്വതന്ത്രമായ സാങ്കേതിക അടിത്തറ നിര്‍മ്മിക്കാനായതും ഈ കൂട്ടായ്മയുടെ ഒരു നേട്ടമാണു്. ഇന്നു് ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഡെവലപ്പര്‍ കൂട്ടായ്മയാണു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്.

ഈ ദ്വിദിന സമ്മേളനം മലയാളത്തെ കമ്പ്യൂട്ടിങ്ങിനു പ്രാപ്തമാക്കിയ ഒട്ടനവധി വ്യക്തികളുടെയും കൂട്ടങ്ങളുടെയും ഇടപെടലുകളെ ഓര്‍മ്മിക്കാനും പരിചയപ്പെടാനും അവരുമായി സംവദിക്കാനും പുതുവഴികളെപ്പറ്റി കൂട്ടായി അന്വേഷിക്കാനുമുള്ള ഒരു സന്ദര്‍ഭമൊരുക്കല്‍ കൂടിയാണു്.കേരളത്തിന്റെ മാതൃഭാഷോന്മുഖമായ ഐടി വികസനത്തിന്റെ ഒരു സുപ്രധാന ചരിത്രമുഹൂര്‍ത്തമായ ഈ കൂടിച്ചേരലില്‍ താങ്കളുടെയും സുഹൃത്തുക്കളുടെയും സജീവസാന്നിധ്യവും സഹകരണവും ഉണ്ടായിരിക്കുമല്ലോ?

ഇവന്റ് വെബ്സൈറ്റ്

രജിസ്റ്റര്‍ ചെയ്യാന്‍

ഇതോടനുബന്ധിച്ച് നടക്കുന്ന വിക്കിസംഗമം


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer