പുതിയ പത്താം ക്ലാസ് പാഠപുസ്തകം

>> Tuesday, March 29, 2011


ഗണിതശാസ്ത്ര പാഠപുസ്തക കമ്മിറ്റിയുടെ ചെയര്‍മാനായ Dr. ഈ. കൃഷ്ണന്‍ സാര്‍ ബ്ലോഗില്‍ വളരെ സജീവമായി ഇടപെടുന്നത് ഏവര്‍ക്കും അറിയാമല്ലോ. പത്താം ക്ലാസ് പാഠപുസ്തക നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം നമ്മുടെ അധ്യാപകരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. ഇടപെട്ടത് വളരെ കുറച്ചു പേര്‍ മാത്രമാണെന്നത് നമുക്ക് ഏറെ ഖേദകരമായിത്തോന്നി. എന്തായാലും ആ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്. അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിന് മുന്നോട്ടു വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. എന്തായാലും പാഠപുസ്തകം എഴുതിയവരോട് പഠിക്കുന്ന കുട്ടികള്‍ക്ക് വരെ സംശയങ്ങള്‍ ചോദിക്കാം എന്ന അവസ്ഥ വിദ്യാഭ്യാസരംഗത്തിന് ഏറെ ഗുണം ചെയ്യും. നമ്മുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മേല്‍ഘടകങ്ങളിലേക്ക് എത്തിക്കാന്‍ മാത്​സ് ബ്ലോഗ് വഴിയൊരുക്കുമ്പോള്‍ അത് വേണ്ട വിധം വിനിയോഗിക്കണം എന്നുള്ള ഒരു അഭ്യര്‍ത്ഥനയേ ഞങ്ങള്‍ക്കുള്ളു. എന്തായാലും പത്താം ക്ലാസിലെ ഗണിതശാസ്ത്ര പാഠപുസ്തകത്തെക്കുറിച്ചും അതിലെ അധ്യായങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു. നോക്കി അഭിപ്രായങ്ങള്‍ പങ്കുവെക്കണേ.

പത്താംക്ലാസിലെ പുതിയ കണക്കു പാഠപുസ്തകത്തില്‍ പതിനൊന്ന് അധ്യായങ്ങളാണുള്ളത്:

ഒന്നാം ഭാഗം

1. സമാന്തരശ്രേണികള്‍
2. വൃത്തങ്ങള്‍
3. രണ്ടാം കൃതിസമവാക്യങ്ങള്‍ (Second Degree Equations)
4. ത്രികോണമിതി
5. ഘനരൂപങ്ങള്‍
6. സൂചകസംഖ്യകള്‍ (Coordinates|Analytical Geometry I)

രണ്ടാം ഭാഗം

7. സാധ്യതയുടെ ഗണിതം (Probability)
8. തൊടുവരകള്‍ (Tangents)
9. ബഹുപദങ്ങള്‍
10. ജ്യാമിതിയും ബീജഗണിതവും ((Analytical Geometry II)
11. സ്ഥിതിവിവരക്കണക്ക്

ഇതില്‍ ഏഴാമത്തെയും, പത്താമത്തെയും അധ്യായങ്ങള്‍ തികച്ചും പുതിയതാണ്. കൂടാതെ സ്ഥിതിവിവരക്കണക്ക് എന്ന അധ്യായത്തില്‍, വിഭാഗങ്ങളും ആവൃത്തികളുമായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഒരു പട്ടികയില്‍ നിന്നും മധ്യമം കണക്കു കൂട്ടുന്ന രീതി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. CBSE യോട് ഒപ്പം നില്‍ക്കാനാണ് ഇവ ചേര്‍ത്തത്. ഇവയുടെ ഉള്ളടക്കം അല്‍പം വിശദമാക്കാം.

ചില ലളിതമായ പ്രശ്‌നങ്ങളിലൂടെ സാധ്യത എന്നതിനെ സംഖ്യയാക്കുന്നതിന്റെ യുക്തിയാണ് സാധ്യതയുടെ ഗണിതം എന്ന പാഠത്തില്‍ അവതരിപ്പിക്കുന്നത്. ഒരു പ്രവൃത്തിയുടെ ഫലങ്ങള്‍ പലതരത്തില്‍ സംഭവിക്കാവുന്ന സന്ദര്‍ഭങ്ങളില്‍ , ഒരു നിശ്ചിത സംഭവത്തിന്റെ സാധ്യത എന്നത്, അതിന് അനുകൂലമായ ഫലങ്ങളുടെ എണ്ണം, ആകെ ഉണ്ടാകാവുന്ന ഫലങ്ങളുടെ എണ്ണത്തിന്റെ എത്ര ഭാഗമാണ്, എന്ന പ്രാഥമിക നിര്‍വചനം (classical definition of probability) പരിചയപ്പെടുത്തുകയാണ് ഉദ്ദേശ്യം. ഇങ്ങനെയൊരു നിര്‍വചനത്തില്‍ നിന്നു തുടങ്ങി, അതിന്റെ പ്രയോഗമായി കണക്കുകൂട്ടലുകള്‍ നടത്തുന്നതിനു പകരം, അനേകം ഉദാഹരണങ്ങളില്‍ സ്വാഭാവികമായി സാധ്യത കണക്കാക്കുന്നതാണ് ഈ പാഠത്തിന്റെ രീതി.

ഒരു വരയുടെ ചരിവ് (Slope) എന്ന ആശയവും, ഒരു വരയുടെ സമവാക്യം എന്ന ആശയവുമാണ്, ജ്യാമിതിയും ബീജഗണിതവും എന്ന അധ്യായത്തില്‍ വിവരിക്കുന്നത്. y- അക്ഷത്തിനു സമാന്തരമല്ലാത്ത ഏതു വരയിലും, y- സൂചകസംഖ്യയുടെ മാറ്റം, x- സൂചകസംഖ്യ യുടെ മാറ്റത്തിന് ആനുപാതികമാണ് എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് ഇവ ചര്‍ച്ച ചെയ്തിരിക്കുന്നത്.വിഭാഗങ്ങളും ആവൃത്തികളുമായി ചുരുക്കി അവതരിപ്പിച്ചിരിക്കുന്ന വിവരങ്ങളില്‍ നിന്ന് മധ്യമം കണക്കുകുട്ടാന്‍, യാന്ത്രികമായി ഒരു സൂത്രവാക്യം ഉപയോഗിക്കുന്നതിനു പകരം, ഈ ക്രിയകളുടെ യുക്തിയാണ് സ്ഥിതിവിവരക്കണക്ക് എന്ന പാഠത്തില്‍ വിശദീകരിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിലും സഞ്ചിതാവൃത്തി വര്‍ധിക്കുന്നത്, ആ വിഭാഗത്തിലെ സംഖ്യകള്‍ വര്‍ധിക്കുന്നതിന് ആനുപാതികമായാണ് എന്ന സങ്കല്‍പമാണ് ഈ യുക്തിയുടെ അടിസ്ഥാനം.

ഘനരൂപങ്ങളില്‍ സ്തൂപികാപീഠങ്ങളും, ബഹുപദങ്ങളില്‍, മൂന്നാംകൃതി ബഹുപദങ്ങളുടെ ഘടകക്രിയയും, ത്രികോണമിതിയില്‍ ഇപ്പോഴത്തെ പാഠപുസ്തകത്തിലെ അവസാനത്തെ രണ്ടു ഭാഗങ്ങളിലെ ആശയങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഘനരൂപങ്ങള്‍ എന്ന പാഠത്തില്‍, സ്തൂപികകളുടെ വ്യാപ്തം, ഗോളത്തിന്റെ ഉപരിതലപരപ്പളവ്, വ്യാപ്തം, ഇവ കണ്ടുപിടിക്കാനുള്ള സൂത്രവാക്യങ്ങള്‍ എങ്ങിനെ കിട്ടുന്നു എന്നതിന്റെ വിശദീകരണം, താത്പര്യമുള്ളവര്‍ക്കുവേണ്ടി മാത്രം, അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. (ഒമ്പതാംക്ലാസിലെ ഹെറോണ്‍ സൂത്രവാക്യത്തിന്റെ യുക്തി പറഞ്ഞതുപോലെ.)

എല്ലാ അധ്യായങ്ങളിലും അവതരണരീതി പാടെ മാറ്റിയിട്ടുണ്ട്. ഓരോ പാഠവും ഒരു ഗണിതപ്രശ്‌നത്തിലാണ് തുടങ്ങുന്നത്. അതിന്റെ വിശകലനത്തിലൂടെയാണ് നേരത്തെ പഠിച്ച ആശയങ്ങള്‍ ഓര്‍ക്കുകയും, പുതിയ ആശയങ്ങളിലേയ്ക്ക് നീങ്ങുകയും ചെയ്യുന്നത്.

ഇതുവരെ പഠിച്ച കണക്കുകളിലെ വ്യത്യസ്ത സന്ദര്‍ഭങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ്, ശ്രേണികളും, അവയിലെ സവിശേഷ വിഭാഗമായ സമാന്തരശ്രേണികളും പരിചയപ്പെടുത്തുന്നത്. വ്യത്യസ്ത അധ്യായങ്ങളിലൂടെ സമാന്തര ശ്രേണി, ആനുപാതികത, ഒന്നാംകൃതിബഹുപദം, വരയുടെ സമവാക്യം എന്നീ ആശയങ്ങള്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കിയിട്ടുണ്ട്. സമാവാക്യങ്ങളുടെ പരിഹാരങ്ങളും, ബഹുപദങ്ങളുടെ ഘടകങ്ങളും തമ്മിലുള്ള ബന്ധം, ഇപ്പോഴുള്ള പാഠപുസ്തകത്തിലേതിനേക്കാള്‍ വിശദമായി രണ്ടാംകൃതിസമവാക്യങ്ങള്‍, ബഹുപദങ്ങള്‍ എന്നീ അധ്യായങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

രൂപങ്ങളുടെ ദൃശ്യപരമായ സവിശേഷതകള്‍, അവ ഗണിതപരമായി തെളിയിച്ച് ഉണ്ടാക്കുന്ന ജ്യാമിതീയതത്വങ്ങള്‍, ഈ തത്വങ്ങളുടെ പ്രയോഗങ്ങളായുള്ള വരയ്ക്കലുകള്‍, അവയില്‍നിന്നുകിട്ടുന്ന പുതിയ തത്വങ്ങള്‍, നേരത്തെ പഠിച്ചതും പുതുതായി കണ്ടതുമായ ആശയങ്ങള്‍ ചേര്‍ന്ന് ആഴം കൂട്ടുന്ന ഉള്‍ക്കാഴ്ചകള്‍ ഇവയെല്ലാം ചേര്‍ന്നതാണ്, വൃത്തങ്ങള്‍, തൊടുവരകള്‍ എന്നീ ജ്യാമിതീയ പാഠങ്ങള്‍. തന്നീട്ടുള്ള അളവുകളില്‍ ത്രികോണം വരയ്ക്കല്‍ (ഏഴാംക്ലാസ്), ഇവയുടെ സൈദ്ധാന്തികതലമായ സര്‍വസമത (എട്ടാംക്ലാസ്), ഒരേ കോണുകളുള്ള രണ്ടു ത്രികോണങ്ങളുടെ വശങ്ങളുടെ ആനുപാതികതയിലൂടെ ത്രികോണങ്ങടെ സദൃശത (ഒമ്പതാംക്ലാസ്) എന്നീങ്ങിനെ വളരുന്ന ത്രികോണപഠനത്തിന്റെ ഉച്ചഘട്ടമാണ് പത്താംക്ലാസിലെ ത്രികോണമിതി എന്ന പാഠം. ഒരു ത്രികോണത്തിലെ വശങ്ങളുടെ നീളം തമ്മിലുള്ള അംശബന്ധം, കോണുകള്‍ ഉപയോഗിച്ചു പറയുന്നതെങ്ങിനെ എന്ന ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള അന്വേഷണമായാണ് ഈ പാഠത്തില്‍ ത്രികോണമിതിയിലെ ആശയങ്ങള്‍ വികസിക്കുന്നത്. മട്ടത്രികോണത്തിന്റെ വശങ്ങളുടെ നീളം ഹരിച്ചു കിട്ടുന്ന സംഖ്യകള്‍ എന്ന പ്രായോഗികമായ കണക്കുകൂട്ടലിനേക്കാള്‍, കോണിന്റെ വലിപ്പമളക്കാനുള്ള സംഖ്യകള്‍ എന്ന നിലയ്ക്കാണ് sin, cos ഇവ അവതരിപ്പിക്കപ്പെടുന്നത്. കോണളക്കാന്‍ ചാപത്തിനുപകരം ഞാണ്‍ ഉപയോഗിച്ചതിലൂടെ ത്രികോണമിതി രൂപപ്പെട്ട ചരിത്രവും സമാന്തരമായി ചര്‍ച്ച ചെയ്യുന്നുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

SEMIS Data Online..മാര്‍ച്ച് മുപ്പതിനകം!

>> Friday, March 25, 2011


ആര്‍.എം.എസ്.എ യുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളുടേയും കൃത്യമായ വിവരങ്ങള്‍ ഈ സൈറ്റില്‍ മാര്‍ച്ച് 30 നകം അപ്​ലോഡ് ചെയ്യേണ്ടതാണെന്നുള്ള നിര്‍ദ്ദേശവും , അതിനുള്ള ട്രൈനിങ്ങും ഇതിനോടകം എല്ലാ പ്രിന്‍സിപ്പല്‍/ഹെഡ്​മാസ്റ്റര്‍മാര്‍ക്കും ലഭിച്ചുകാണുമെന്ന് കരുതുന്നു. വിവിധ സെഷനുകളിലായി ജില്ലാടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ 18 നും (ഗവണ്‍മെന്റ്, എയിഡഡ്) 21 നും (സിബിഎസ്സി,ഐസിഎസ്സി ആദിയായവ..) വലിയ പ്രാധാന്യത്തോടെ ക്ലാസുകള്‍ നടക്കുകയുണ്ടായി. ഏഴാം ക്ലാസുകാര്‍ക്കുള്ള യുഎസ്എസ് സ്ക്രീനിങ് ടെസ്റ്റ് 18 ല്‍ നിന്നും 25 ലേക്ക് മാറ്റിവെച്ചതില്‍ നിന്നും ഈ സംരംഭത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്താണ് ഇതിന്റെ ഇത്രയും വലിയ പ്രാധാന്യം?

കഴിഞ്ഞവര്‍ഷവും ഇതേ പരിപാടി സ്കൂളുകളില്‍ നിന്നും അപ്​ലോഡ് ചെയ്തതായിരുന്നു. എന്നാല്‍, വേണ്ടത്ര പ്രാധാന്യം മനസ്സിലാക്കാതിരുന്നതുകൊണ്ടോ, ശരിയായരീതിയിലുള്ള പരിശീലനത്തിന്റെ അഭാവം കൊണ്ടോ അവിടെ കിട്ടിയ പല സ്കൂളുകളുടേയും ഡാറ്റ അബദ്ധജടിലമായിപ്പോവുകയും, അതുമൂലം നമുക്ക് തലകുനിക്കേണ്ട അവസ്ഥ വരികയുമുണ്ടായി‍. ഇത്തവണ അതാവര്‍ത്തിക്കരുതെന്നുള്ള നിശ്ചയദാര്‍ഢ്യമാണ് ഈ തീവ്ര പരിശീലനത്തിനുള്ള മുഖ്യ ഹേതു. പൊതുവിദ്യാഭ്യാസരംഗത്ത് നിസ്തുലവും നിസ്വാര്‍ഥവുമായ സേവനങ്ങശാല്‍ ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞ മാത്​സ് ബ്ലോഗിന്, ഈ വിഷയത്തിലും ഒഴിഞ്ഞുമാറി നില്ക്കാന്‍ കഴിയില്ലല്ലോയെന്ന ചിന്തയില്‍ നിന്നാണ് ഈ പോസ്റ്റിന്റെ ഉത്ഭവം.

സംസ്ഥാനത്തെ ഏതാണ്ടെല്ലാ വിഭാഗം സ്കൂളുകളുടേയും സെമിസ് സ്കൂള്‍കോഡ് ഇവിടെയുണ്ട്. .ഏതെങ്കിലും സ്കൂളുകളുടെ പേര് ലിസ്റ്റിലില്ലായെങ്കില്‍, ആ വിവരം ഐടി@സ്കൂള്‍ ജില്ലാ ഓഫീസില്‍ ബന്ധപ്പെട്ടുകഴിഞ്ഞാല്‍ ഇനീഷ്യലൈസ് ചെയ്യാവുന്നതേയുള്ളൂ. പ്രസ്തുത സൈറ്റില്‍ നിന്നും 29 പേജുകളുള്ള ഈ ഫോം ഡൗണ്‍ലോഡ് ചെയ്തെടുത്ത് കൃത്യമായി പൂരിപ്പിച്ചു വെക്കുക. സ്കൂളുകള്‍ക്കുള്ള പാസ്​വേഡുകള്‍ 21 ന് ലഭ്യമാക്കാമെന്നും സ്കൂള്‍വൈസായാണ് ഡാറ്റാ എന്റ്റി നടത്തേണ്ടതെന്നുമായിരുന്നൂ ആദ്യ നിര്‍ദ്ദേശം. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങളാല്‍ സ്കൂള്‍ തലത്തിലുള്ള ഡാറ്റാ എന്റ്റി നടത്താനുള്ള പ്രയാസം മൂലം ഇത്തവണയും ജില്ലാതലത്തിലുള്ള ലോഗിന്‍ രീതി തന്നെ അവലംബിക്കാമെന്നാണ് ഏറ്റവും അവസാനമായി അറിയാന്‍ കഴിഞ്ഞത്. അതിനുള്ള ജില്ലാതല പാസ്​വേഡ് ഐടി@സ്കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ നിന്നും ലഭിക്കുന്നതാണ്. ഡാറ്റാ എന്റ്റി സംബന്ധിച്ച സംശയങ്ങളൊക്കെ ട്രൈനിങ്ങ് ക്ലാസില്‍ വെച്ച് ദുരീകരിച്ചിട്ടുണ്ടാകുമല്ലോ..? എങ്കിലും ഇവിടെ താഴേ കമന്റു ചെയ്താല്‍ കഴിയാവുന്ന സഹായങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. കൂടുതല്‍ സംശയങ്ങളുണ്ടെങ്കില്‍, ഈ സംരംഭത്തിന്റെ ഇമെയിലിലേക്കോ (rmsakerala@gmail.com), മുഖ്യ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന സെലീനാമാഡത്തിന്റെ ഇമെയിലിലേക്കോ (saleenazubair@gmail.com) ഒരു സന്ദേശമയക്കാവുന്നതേയുള്ളൂ.

ഏതെങ്കിലും പ്രധാനാധ്യാപികയ്ക്ക് ട്രൈനിങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയിട്ടുണ്ടെങ്കില്‍, അത്തരക്കാര്‍ ദിനേന പത്രം നോക്കുക. ഈ മാസം 28 നോ 29നോ ജില്ലാതലത്തില്‍ ലൂസേഴ്സ് ട്രൈനിങ്ങ് നടത്താന്‍ ബഹു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചതായി അറിയുന്നു.

ശ്രദ്ധിക്കുക
വിവരങ്ങള്‍ അപ്​ലോഡ് ചെയ്യാനായി സ്കൂള്‍ ലിനക്സിലും ഉബുണ്ടുവിലും "ഓപ്പറ" എന്ന വെബ് ബ്രൗസറോ മോസില്ലയുടെ ഏറ്റവും പുതിയ വേര്‍ഷനായ മൈന്‍സ്​ഫീല്‍ഡോ (മോസില്ല ഫയര്‍ഫോക്സ് 4.0)യോ വേണം.www.opera.com ല്‍ ഉബുണ്ടു വേര്‍ഷനുകള്‍ക്കനുയോജ്യമായ ഓപറ ഡൗണ്‍ലോഡ് ചെയ്യാം..!ഓപറ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ www.opera.comല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ലഭിക്കുന്ന ഡെബിയന്‍ പാക്കേജ്, റൈറ്റ് ക്ലിക്കു ചെയ്ത് open with g-debi package installer വഴി ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. വിന്‍ഡോസില്‍ വര്‍ക്കു ചെയ്യുന്ന ഇന്റര്‍നെറ്റ് എക്സ്​പ്ലോറര്‍ പോലെ തന്നെയുള്ള ഒരു സോഫ്റ്റ്​വെയറാണ് ഓപ്പറ.


Read More | തുടര്‍ന്നു വായിക്കുക

2011 ലെ SSLC കണക്കു പരീക്ഷ

>> Thursday, March 24, 2011


നമ്മുടെ പരീക്ഷകള്‍ എല്ലാം (കഴിഞ്ഞതൊക്കെയും) എല്ലാവരേയും ജയിക്കാന്‍ അനുവദിക്കുന്നതും എന്നാല്‍ നന്നായി ജയിക്കാന്‍ അവസരം നിഷേധിക്കുന്നതുമാണ്. ഈ പൊതുസ്വഭാവം കണക്കുപരീക്ഷയിലും ആവര്‍ത്തിച്ചു. ശരാശരിക്കാര്‍ പോലും ശരിക്കും വിറച്ചുപോയ രണ്ടര മണിക്കൂര്‍. കണക്കിന്റെ കാര്‍ക്കശ്യം കൂടിയായപ്പോണ്‍ എല്ലാം പൂര്‍ത്തിയായി. മാത്​സ് ബ്ലോഗ് ടീമംഗവും അധ്യാപക അവാര്‍ഡ് ജേതാവുമായ രാമനുണ്ണി സാര്‍ മാധ്യമം പത്രത്തിലെഴുതിയ ലേഖനമാണിത്. ഒന്നു മുതല്‍ ഇരുപത്തിമൂന്ന് വരെയുള്ള ഓരോ ചോദ്യവും കീറി മുറിച്ച് വിലയിരുത്താന്‍ അദ്ദേഹം ശ്രമിച്ചിരിക്കുന്നു. അധ്യാപകരുടെ വിഷയാധിഷ്ഠിത പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഉത്തരങ്ങളും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

കണക്കിന്റെ കാര്യത്തില്‍ ഒരിക്കലും ആരും അനിശ്ചിതത്വം പ്രതീക്ഷിക്കില്ല. സുനിശ്ചിതമായ വഴികള്‍ ആണല്ലോ കുട്ടിക്ക് പരിചിതം. ചോദ്യപാഠങ്ങളിലെ അപ്രതീക്ഷിതത്വം പോലെ അത്ഭുതകരമായിരുന്നു കുട്ടികളുടെ പ്രതികരണവും. ഫുള്‍ എ പ്ലസ് കിട്ടുമെന്നു കരുതിയ കുട്ടിക്ക് 16‌-)0 ചോദ്യം എഴുതാന്‍ കഴിയാതാവുക; അതേസമയം ശരാശരിക്കാരന്ന് അതു ശരിയാക്കാനാവുക എന്നു വരുമ്പോഴോ? മിടുക്കന്മാര്‍ ഇരുപതാം ചോദ്യം 500-1000 കണ്ട് ചോദ്യം തെറ്റെന്ന് കരുതുക. പകരം അവിടെ 600 ആവുമെന്ന് ഉറപ്പിക്കേണ്ടിവരിക. ശരാശരിക്കാരന്‍ അത് 1000 എന്നു തന്നെ കരുതുക; എന്നിട്ട് മാധ്യം 550 ആണെന്നും 750 ആണെന്നും ഒക്കെ കരുതുക. ആകപ്പടെ അനിശ്ചിതത്വം വിളയാടിയ രണ്ടര മണിക്കൂര്‍. ഒടുക്കം ഏതു ശരി ഏതു തെറ്റ് എന്നു ആര്‍ക്കും ഉറപ്പുകൊടുക്കാനാവാതെ കുട്ടിയെ വീട്ടിലേക്കയക്കേണ്ടിവരിക എന്നുകൂടി വരുമ്പോഴോ? ഇനി ശരിയെന്ന് അധ്യാപകന്ന് ഉറപ്പിച്ചുപറയാന്‍ ഒരുപാടു സമയം ആലോചിക്കേണ്ടിവന്ന കാര്യം കൂടിയാവുമ്പോള്‍ കുട്ടി എന്നാണ് കണക്കിനെ സ്നേഹിക്കാന്‍ തുടങ്ങുക? പഠനവും പരീക്ഷയും ശിശുകേന്ദ്രീകൃതമാവുക.

1,2 ചോദ്യങ്ങണ്‍ എല്ലാവര്‍ക്കും ചെയ്യാനായത് ഒരു ‘ഐസ്ബ്രേക്കിങ്ങ്’ന്റെ ഗുണം ചെയ്തു. ചോദ്യം 3, സ്ഥിരം രീതിയോടൊപ്പം പൈതഗോറസ് നിയമംകൂടി ചേര്‍ത്ത് സങ്കീര്‍ണ്ണമാക്കി. കുട്ടിയുടെ മികവ് പരിശോധിക്കാന്‍ ചോദ്യം സങ്കീര്‍ണ്ണമാക്കുകയെന്നതാവരുത് അടവ്. എല്ലാ കുട്ടിക്കും എന്‍‌റ്റ്രി ലവല്‍ ഉണ്ടായിരുന്നു എന്നൊക്കെ ശരി. അതുകൊണ്ടാശ്വസിക്കാന്‍ കഴിയുമോ നമുക്ക്? ഒരല്‍‌പ്പസമയം കൂടിയെടുത്ത് ഈ ചോദ്യവും കുട്ടികള്‍ ശരിയാക്കി.

ചോദ്യം 4 വളരെ നേരിട്ടുള്ള ഒന്നായിരുന്നു. ദ്വിമാനസമവാക്യം ‘നിര്‍ദ്ദാരണം’ ചെയ്യാന്‍ അടിസ്ഥാനപരമായി ക്ലാസില്‍ പ്രവര്‍ത്തിപ്പിച്ചതാണല്ലോ. ശരാശരിക്കാര്‍ക്കു മുകളിലുള്ള വരെ ഉദ്ദേശിച്ച ചോദ്യ 5 (ദ്വിമാനസമവാക്യം + ത്രികോണമിതി) ചെറിയൊരു സ്കോര്‍ എല്ലാര്‍ക്കും നല്‍കും. ഡി+ കാര്‍ക്കും എ പ്ലസ് കര്‍ക്കും ഒക്കെ നല്ല പരിഗണന. ശരാശരിക്കാരന്‍ ശരിക്കും കഷ്ടപ്പെട്ടു. പൊതുവെ ഈ ഒരവസ്ഥ കണക്കില്‍ ഉടനീളമുണ്ട്.

ചോദ്യം 6, പ്രോഗ്രഷനും സംഖ്യാപരമായ ക്രിയകള്‍ സംബന്ധിച്ച ധാരണയും ഒക്കെ ചേര്‍ത്തൊരു അവിയലായി. വിവിധ ശേഷികള്‍ ഒറ്റയടിക്ക് പരിശോധിക്കാന്‍ ശ്രമിക്കുമ്പോള്‍ അതു സ്വാഭാവികതയുള്ളതും കുട്ടിയുടെ ചിന്താധാര ഘടനാപരമായി സ്വാഭാവികതയോടെയും പാരസ്പര്യത്തോടുകൂടിയും പ്രയോഗിക്കപ്പെടേണ്ടതാണെന്ന സാമാന്യയുക്തി പലയിടത്തും നഷ്ടപ്പെട്ടു.

ചോദ്യം 7 ഉഷാറായി ചെയ്തു. ചോദ്യം 8 പ്രയാസപ്പെടുത്തിയില്ലെങ്കിലും അതിലെ ചോദ്യചിത്രം അരോചകമായി. ഇത്ര ചെറിയ ഒരു ചിത്രം വായിച്ചു മനസ്സിലാക്കല്‍ കുട്ടിക്ക് എളുപ്പമല്ല. തുടര്‍ന്നുള്ള ചിത്രങ്ങള്‍ക്കൊക്കെ ഈ പോരായ്മയുണ്ട്. ഒന്നുപോലും യുക്തിയുക്തമായി കുട്ടിക്ക് വായിക്കാന്‍ ആവുന്നതല്ല. 14, 20 ചോദ്യങ്ങളുടെ ചിത്രം ഏത് എ പ്ലസുകാരനേയും വലച്ചു. ചിത്രം വായിച്ചു മനസ്സിലാക്കാന്‍ ഒരുപാടുസമയം ചെലവായി. എന്തു ശിശുകേന്ദ്രീകൃതമാണവോ ഇതിലൊക്കെ? കണക്കിനെ കുട്ടിക്ക് പേടിയാണെന്നതിന്ന് മാറ്റുകൂട്ടുന്ന ചിത്രങ്ങള്‍. ശിശുശാപം പരിഹാരമില്ലാത്തതാണെന്നാണല്ലോ പറയാറ്.

ശരാശരിക്കു മുകളിലുള്ളവര്‍ക്കായി ഒരുക്കിയ 9, 10,11,12 ചോദ്യങ്ങളും നിസ്സാരമായ ഒരു സ്കോര്‍ സാധാരണകുട്ടിക്കു നല്‍കുമായിരിക്കും. ജയിക്കും. അതാണല്ലോ നമ്മുടെ ആവശ്യവും . ചോദ്യം 13 ചെയ്യണമെങ്കില്‍ 9 ലെ കണക്ക് പഠിച്ച ഓര്‍മ്മ ഉണ്ടായിരിക്കണം. ബഹുഭുജത്തിന്റെ ബാഹ്യകോണുകണ്‍ 9ല്‍ കിടക്കുകയാണല്ലോ. അതിസാഹസക്കാരനായ ചോദ്യകാരന്‍ എന്നാണ് ചില കണക്കുമാഷമ്മാര്‍ പ്രതികരിച്ചത്.

ചോദ്യം 14 പൊതുവെ ആര്‍ക്കും ഒന്നും മനസ്സിലായില്ല. മനസ്സിലാവാതിരിക്കാന്‍ പാകത്തില്‍ ഒരു ചിത്രവും ചോദ്യപാഠവും കൂടിയായപ്പൊള്‍ വെല്ലുവിളി പൂര്‍ണ്ണമായി. ചോദ്യങ്ങള്‍ കുട്ടിക്ക് ഒരു വെല്ലുവിളി ഉണ്ടാക്കണമെന്നല്ലേ പറഞ്ഞത്. അതു നടന്നു. ‘ab വ്യാസമായ അര്‍ദ്ധ വൃത്തം വരച്ചിരിക്കുന്നു’ എന്ന വാക്യം വായിച്ചതോടെ മാഷക്ക് ബോറടിച്ചു. കണക്കിന്റെ ഭാഷപോലും ഇങ്ങനെയായോ? എന്നിട്ടിപ്പൊഴും ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താന്‍ മാഷ് എഴുതിക്കൂട്ടുകതന്നെയാണ്! കിട്ടീട്ടില്ല!

ചോദ്യം 15 ഉം വാക്യസങ്കീര്‍ണ്ണം. മികച്ചവര്‍ ഉത്തരം എഴുതി. ബാക്കിയുള്ളവര്‍ നെടുനിശ്വാസം വിട്ടു. വായിച്ച് വായിച്ച് ഏതാ നീളം കൂടുതല്‍ എന്നു മനസ്സിലാവാതെ. കണക്കിന്ന് കണക്കിന്റെ ഭാഷ ഉപയോഗിക്കണമല്ലോ. സങ്കീര്‍ണ്ണതയും ദൈര്‍ഘ്യവും ആദ്യന്തപ്പൊരുത്തവും ഒക്കെ കലുഷമാക്കിയ ചോദ്യം. രണ്ടുമണിക്കൂര്‍ കുട്ടിക്കിരുന്ന് ആലോചിക്കാമല്ലോ അല്ലേ?

ചോദ്യം 16 ഉം ഇതേപോലെ ഒരുപാട് സമയം അപഹരിച്ചു. മിടുക്കന്മാര്‍പോലും അവസാനം തെറ്റിച്ചു എന്നു കരഞ്ഞു. bp+cq=bc എന്ന ഒരു സംഗതി തെളിയിക്കാന്‍ പഠിച്ചപാടൊക്കെയും ശ്രമിച്ചു. സമയം നഷ്ടപ്പെട്ടതുമാത്രം മിച്ചം.

ചോദ്യം 17 ശരാശരിക്കാര്‍ക്ക് മുഴുവന്‍ സ്കോറും നല്‍കില്ല. വൃത്തസ്തൂപിക പരിചിതമായ കണക്കാണ്. സെക്റ്റര്‍ നല്‍കി കുഴക്കിയതിന്ന് നമുക്കെന്തു ന്യായം പറയാന്‍ കഴിയും. പഠനപ്രവര്‍ത്തനങ്ങളുടെ സ്വാഭാവികമായ തുടര്‍ച്ചയാണ് പരീക്ഷ എന്നൊക്കെ പറയുന്നത് വെറുംവാക്കാവുകയാണോ?

18, 19 ചോദ്യങ്ങണ്‍ വലിയകുഴപ്പമില്ലാതെ കടന്നുപോയപ്പൊള്‍ ചോദ്യം 20 വീണ്ടും കീറാമുട്ടിയായി. 500-1000 എന്നത് തെറ്റുപറ്റിയതാവും എന്നല്ലേ ഏതു കുട്ടിയും കരുതുക. യൂണിഫോം ഇന്റെര്‍വെല്‍ കുട്ടിക്കറിയാം. അതേ പതിവുള്ളൂ. സാങ്കേതികമായി ചോദ്യം തെറ്റല്ല. പക്ഷെ, കുട്ടിയുടെ മനസ്സില്‍ ഈ ചൊദ്യം തെറ്റെന്നേ വായിക്കൂ. അധ്യാപകന്‍ കുട്ടിയുടെ സുഹൃത്തും വഴികാട്ടിയുമാകണം എന്നൊക്കെ പറഞ്ഞിട്ട് ഇങ്ങനെ കുഴക്കുന്നതെന്തിനാവോ? 1000 തന്നെയാണ്, 600 അല്ല; തെറ്റിയതല്ല…എന്നൊക്കെ പറഞ്ഞുകൊടുക്കാന്‍ കുട്ടിക്കാരുണ്ട് സഹായിയായി? പരീക്ഷയില്‍ വിജയം ഉണ്ടെങ്കിലും അത് യുദ്ധമല്ലല്ലോ. ഇതു ഒറ്റക്ക് നിര്‍ത്തിയുള്ള യുദ്ധം തന്നെയെന്ന് കുട്ടി ഭയന്നു.

ചോദ്യം 21 എ പ്ലസുകാരെ ഉദ്ദേശിച്ചുള്ളതാണല്ലോ. അവര്‍ എന്തുചെയ്തുവെന്ന് ചോദിക്കുന്നതിന്ന് മുന്‍പ് ശരാശരിക്കാരനും അതിന്ന് താഴെയുള്ളവരും എന്തുചെയ്തുവെന്നേ അധ്യാപകര്‍ അന്വേഷിച്ചിരിക്കയുള്ളൂ. അവര്‍ക്ക് ഒന്നും ചെയ്യാനായിട്ടില്ല. ത്രികോണം വരച്ച് പേരെഴുതിയാല്‍ ചെറിയൊരു സ്കോര്‍ കിട്ടുമല്ലോ. അതു കിട്ടും.

ചോയ്സുള്ള 22 സമാധാനമായി ചെയ്യാനായി. അന്തര്‍വൃത്തം അസ്സലായി ചെയ്തു. പതിവിലധികം അതിന്ന് 5 സ്കോറും ഉണ്ട്. അപ്പോ അതു കിട്ടും. ആശ്വാസം!

പൊതുവേ അധ്യാപകരും കുട്ടികളും ദുഖിതരാണ്. ജയിക്കും .അതുപോരല്ലോ. സി+ന്ന് മുകളില്‍ എത്തുന്നവര്‍ വളരെ കുറവാകും എന്നാണ് എല്ലാവരുടേയും വിലയിരുത്തല്‍. ചോദ്യ ഭാഷ, ചിത്രഭാഷ, വിവിധ ശേഷികണ്‍ കൂട്ടിക്കലര്‍ത്തിയുള്ള പരിശോധന, കൃത്രിമമായ ചോദ്യ ഉള്ളടക്കം, വൃഥാവില്‍ ഉണ്‍ക്കൊള്ളിച്ച സങ്കീര്‍ണ്ണതകള്‍, ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിലെ സുതാര്യത, പരീക്ഷയിലെ അസ്വാഭാവികതകള്‍, മുഴുവന്‍ കുട്ടികളും നന്നായി ജയിക്കണമെന്ന എല്ലാവരുടേയും നിരന്തര സമ്മര്‍ദ്ദം, ഒരു ചോദ്യം തന്നെ നന്നായി മനസ്സിലാക്കാന്‍ ചെലവഴിക്കേണ്ടിവരുന്ന സമയം, ഒരു ശേഷിതന്നെ വിവിധ തലങ്ങളില്‍ പലവട്ടം ഫലപ്രദമായി ചെയ്തുതീര്‍ക്കാന്‍ അധ്യാപകനും കുട്ടിക്കും ആകെ ലഭിച്ച ക്ലാസ് സമയം, കുട്ടിക്ക് തന്നെ പഠിക്കാനുള്ള മറ്റു വിഷയങ്ങളും പ്രവര്‍ത്തനങ്ങളും , അതിന്റെയൊക്കെ ഭാരം ചുമക്കുന്ന പാവം കുട്ടി….ഒക്കെ മറന്നുപോകുന്നു നമ്മുടെ എല്ലാ പരീക്ഷകളും പരീക്ഷകരും. അവസാനം താന്‍ പഠിച്ച വിഷയങ്ങളോടൊക്കെ വെറുപ്പ് കുട്ടിക്കും! വീട്ടിലെത്തിയ കുട്ടികളൊക്കെ കണക്ക് പുസ്തകം തട്ടിന്‍പുറത്തേക്കെറിഞ്ഞിട്ടുണ്ടാവുമോ?
Click here for the answers prepared by John Sir
Click here for the Answers prepared by Hitha
Malayalam medium - English Medium
SSLC 2011 Maths Question Paper


Read More | തുടര്‍ന്നു വായിക്കുക

ബയോളജിക്ക് അവസാനവട്ട റിവിഷന്‍


ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ അധ്യാപകനായ നസീര്‍ വളരെ സജീവമായി കുട്ടികള്‍ക്കുള്ള പഠനസഹായികള്‍ ബ്ലോഗിലേക്കെത്തിക്കുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നത് ഞങ്ങള്‍ക്ക് ഏറെ സന്തോഷം പകരുന്നു. ഫിസിക്സ്, കെമിസ്ട്രി, ഐടി ചോദ്യപേപ്പറുകളും പഠന സഹായികളും അദ്ദേഹം നമ്മുടെ ബ്ലോഗിലേക്ക് അയച്ചു തന്നത് നേരത്തേ കണ്ടിരിക്കുമല്ലോ. ഇത്തവണ ബയോളജിയുമായി ബന്ധപ്പെട്ട പഠനസഹായിയാണ് അദ്ദേഹത്തിന്റെ സുഹൃത്തില്‍ നിന്നും നമുക്ക് ലഭിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ പുനലൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ഇടമണ്‍ വി.എച്ച്.എസ്.സിലെ ബയോളജി അധ്യാപകനായ പ്രദീപ് കണ്ണങ്കോടാണ് പത്താം ക്ലാസിലെ ബയോളജി പരീക്ഷയ്ക്ക് സഹായകമായ ഈ ടിപ്സ് തയ്യാറാക്കിയിരിക്കുന്നത്. ബയോളജിയുടെ കോര്‍ റിസോഴ്സ് പേഴ്സണും SIET ഫാക്കല്‍റ്റി അംഗവും പാഠപുസ്തകഅംഗവുമായി അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. വിക്ടേഴ്സ് ചാനലിലും ആകാശവാണിയിലും വിദ്യാഭ്യാസ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. NCERT ദേശീയ അവാര്‍ഡും ദേശീയ ശാസ്ത്രനാടകത്തിനുള്ള പുരസ്ക്കാരവും സംസ്ഥാന അധ്യാപക അവാര്‍ഡും സംസ്ഥാന ബാലസാഹിത്യ അവാര്‍ഡും സംസ്ഥാന ശാസ്ത്രസാഹിത്യഅക്കാദമി അവാര്‍ഡുമെല്ലാം കരസ്ഥമാക്കിയ ആളാണ് അദ്ദേഹം. കുട്ടികള്‍ക്ക് പഠിക്കാനുള്ള ബയോളജി പാഠപുസ്തകരചയിതാക്കളിലൊരാളായ പ്രദീപ് സാറില്‍ നിന്നും ലഭിക്കുന്ന ടിപ്സ് കുട്ടികള്‍ക്ക് ഉപകാരപ്രദമാകുമെന്നുറപ്പാണ്. അദ്ദേഹം കൈ എഴുതി തയ്യാറാക്കിയ എട്ടു പേജുള്ള കുറിപ്പുകള്‍ താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here for download the Biology Tips


Read More | തുടര്‍ന്നു വായിക്കുക

ബ്ലോഗറില്‍ പുതിയൊരു ഗാഡ്ജറ്റ് കൂടി

>> Tuesday, March 22, 2011


ബ്ലോഗറില്‍ ഇതാ പുതിയൊരു ഗാഡ്ഡറ്റ് കൂടി റിലീസ് ചെയ്തിരിക്കുന്നു. ബ്ലോഗറില്‍ ബ്ലോഗുടമ ഈ ഗാഡ്ജറ്റ് ഉള്‍പ്പെടുത്തുന്നതോടെ പുതുതായി ഒരു എന്‍ട്രി ബോക്സ് ബ്ലോഗില്‍ പ്രത്യക്ഷപ്പെടും. അവിടെ വായനക്കാരന്‍ തന്റെ ഇ-മെയില്‍ വിലാസം നല്‍കി സബ്മിറ്റ് ചെയ്യുന്നതോടെ സ്വന്തം മെയില്‍ ബോക്സിലേക്ക് പുതിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിനനുസരിച്ച് മെയിലായി എത്തുന്നു. നേരത്തേ ഫീഡ് ബേണര്‍ വഴി ചെയ്തിരുന്ന സംഗതി എളുപ്പത്തില്‍ ഒരൊറ്റ സബ്മിറ്റിലേക്ക് ഗൂഗിള്‍ ആവാഹിച്ചിരിക്കുന്നു. ഫീഡ് ബേണര്‍ അക്കൗണ്ട് നിര്‍മ്മിക്കുന്ന ജോലിയടക്കം ഗൂഗിള്‍ തന്നെ ചെയ്തു കൊള്ളും. സൗകര്യപ്രദമല്ലേ? ഈയൊരു സംവിധാനമുണ്ടെങ്കില്‍, തല്പരരായ വായനക്കാരുടെ മെയില്‍ ബോക്സിലേക്ക് നമ്മുടെ ബ്ലോഗ് പോസ്റ്റുകളുടെ ഉള്ളടക്കവും ലിങ്കും മെയിലായി ചെല്ലും. ഇതോടെ, ഞാനൊരു പുതിയ പോസ്റ്റിട്ടു എന്ന് മെയിലായി അറിയിക്കേണ്ടെന്ന് ചുരുക്കം. എങ്ങനെ ഇപ്പണി ചെയ്യാം?

ഈ ഗാഡ്ജറ്റ് ഉള്‍പ്പെടുത്താന്‍ Blogger Dashboard - Design എന്ന ക്രമത്തില്‍ തുറക്കുക
ഈ സമയം താഴെ കാണുന്ന പോലെയാകും ജാലകം തുറന്നു വരിക
Add a Gadget ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഏറ്റവും മുകളില്‍ 'Follow by Email' എന്നൊരു ഗാഡ്ജറ്റ് ലിങ്ക് കാണാനാകും. അതിലെ + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക.

മുകളില്‍ കാണുന്നതു പോലെ ഓട്ടോ മാറ്റിക്കായിതന്നെ ഫീഡ് ബേണര്‍ അക്കൗണ്ട് നിര്‍മ്മിക്കപ്പെടുന്നു.
Save ചെയ്യുന്നതോടെ താഴെ കാണുന്നത് പോലെ നമ്മുടെ ബ്ലോഗില്‍ വായനക്കാര്‍ക്ക് ഈമെയില്‍ നല്‍കുന്നതിനുള്ള സബ്​മിറ്റ് വിന്‍ഡോ പ്രത്യക്ഷപ്പെടുന്നു.


Read More | തുടര്‍ന്നു വായിക്കുക

ഐടി തിയറി പരീക്ഷാ സഹായി

വല്ലപ്പുഴ ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകനും എസ്.ഐ.ടി.സി യും സര്‍വ്വോപരി ഞങ്ങളുടെ അടുത്ത സുഹൃത്തുമായ എം.സുഷേന്‍ സാറാണ് ഐടി തിയറി പരീക്ഷയ്ക്ക് സഹായകമാകുന്ന ഈ നോട്ടുകള്‍ തയ്യാറാക്കി അയച്ചിരിക്കുന്നത്. കൂട്ടിച്ചേര്‍ക്കലുകളിലൂടെ സമ്പുഷ്ടമാക്കുമ്പോഴാണ് ഇവ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉപകാരപ്പെടുന്നത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സഹായകമാകുന്ന ഇത്തരം നോട്ടുകള്‍ തുടര്‍ന്നും അധ്യാപകരില്‍ നിന്നും പ്രതീക്ഷിക്കുന്നു.

വിവരശേഖരണം ഐ.ടി. സഹായത്തോടെ

ചിത്ര ദര്‍ശിനികള്‍ക്ക് ഉദാഹരണങ്ങള്‍: Eye of Gnome, Gthump Image Viewer,
(Application->Graphics->Eye of Gnome
ചിത്രഫയലുകളുടെ എക്സ്റ്റന്‍ഷനുകള്‍ : .jpg, .png, .tif, .gif, .bmp
ഫയല്‍ചുരുക്കലും നിവര്‍ത്തലും : വലിയ ഫയലുകളെ അവയുടെ ഉള്ളടക്കത്തിന് ചോര്‍ച്ച വരാതെ ചുരുക്കുന്നതാണ് ഫയല്‍ ചുരുക്കല്‍ (കമ്പ്രഷന്‍/സിപ്പിങ്)
സിപ്പ് ഫയലുകളുടെ എക്സ്റ്റന്‍ഷനുകള്‍ : .zip, .gz, .bz2, .tar.gz, .tar.bz2
മൂവിപ്ലേയര്‍ : ചലച്ചിത്രങ്ങള്‍ കാണുന്നതിന് മൂവിപ്ലേയര്‍ ഉപയോഗിക്കുന്നു.
ഉദാ - Totem Movie Player, Xine Player, VLC Player
ചലച്ചിത്രഫയലുകളുടെ എക്സ്റ്റന്‍ഷനുകള്‍ : .mpeg, .mp4, .mpg
സൗണ്ട്പ്ലേയര്‍:ശബ്ദം കേള്‍ക്കുന്നതിന് സൗണ്ട് പ്ലേയര്‍ ഉപയോഗിക്കുന്നു.ഉദാ: XMMS,
ശബ്ദഫയലുകളുടെ എക്സ്റ്റന്‍ഷനുകള്‍ : .ogg, .mp3, .wav
PDF (Portable Document Format) : ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഒരുപോലെ ഉപയോഗിക്കാം. PDFഫയലിന്റെ വലിപ്പം കുറവായിരിക്കും. പ്രിന്റ് എടുക്കുവാന്‍ എളുപ്പമാണ്. ഇത് വായിക്കുന്നതിന് ഫോണ്ടുകളുടേയോ പി.ഡി.എഫ് വ്യൂവര്‍ ഒഴികെയുള്ള മറ്റു സോഫ്റ്റ് വെയറുകളുടേയോ ആവശ്യമില്ല.

ഇന്റര്‍നെറ്റില്‍നിന്നുള്ള വിവരശേഖരണം

സെര്‍ച്ച് എന്‍ജിന്‍ : നമുക്ക് ആവശ്യമുള്ള വിവരങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുള്ള വെബ്സൈറ്റുകള്‍ തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നു. (ഉദാ - യാഹൂ, ഗൂഗിള്‍)
വെബ് ബ്രൗസര്‍ : വെബ്​പേജുകള്‍ തുറന്നുകാണാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറാണ് വെബ് ബ്രൗസര്‍ (ഉദാ - മോസ്സില്ലാ ഫയര്‍ഫോക്സ്)
വെബ് പേജിലെ ഒരു ചിത്രം സേവ് ചെയ്യുന്നതിന് ആവശ്യമുള്ള ചിത്രത്തില്‍ മൗസ് റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ഇമേജ് ആസ് തിരഞ്ഞെടുത്ത് ആവശ്യമുള്ള പാത്ത് നല്‍കി സേവ് ചെയ്യാം.നമുക്ക് ആവശ്യമുള്ള വെബ്പേജ് സേവ് ചെയ്യുന്നതിന് പേജ് തുറന്നശേഷം ബുക്കമാര്‍ക്ക് മെനുവിലെ Bookmark this page ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന Add Bookmark ഡയലോഗ് ബോക്സില്‍ പേജിന് പേരു നല്‍കി ആഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യു‌ക.

വേര്‍ഡ് പ്രൊസസ്സര്‍

സ്റ്റൈല്‍ : ഡോക്യുമെന്റിന് എളുപ്പത്തില്‍ ഐക്യരൂപം വരുത്തുന്നതിനായി വേര്‍ഡ് പ്രൊസസ്സറിലുള്ള സങ്കേതമാണ് സ്റ്റൈല്‍. അക്ഷരരീതികളില്‍ സമാനത പുലര്‍ത്താന്‍ സ്റ്റൈല്‍ കൊണ്ട് കഴിയുന്നു. സ്റ്റൈല്‍ നല്‍കേണ്ട ആക്ഷരങ്ങള്‍ തിരഞ്ഞെടുത്തതിനു ശേഷം ഫോര്‍മാറ്റ് മെനുവില്‍നിന്ന് സ്റ്റൈല്‍ ആന്‍ഡ് ഫോര്‍മാറ്റിംഗ് എടുത്താല്‍ മതി.
മാക്രോ : ഒരു നിര്‍ദ്ദേശം കൊണ്ട് ഒന്നിലധികം പ്രവൃത്തികള്‍ നടപ്പാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് മാക്രോ.
ചതുരം വരക്കുന്നതിന് : വരക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് അഞ്ചോ ആറോ 'Space നല്‍കുക Show Draw Function -> Rectangle Tool എടുത്ത് ചതുരം വരക്കുക. ചതുരത്തിന്റെ നിറം ഒഴിവാക്കാന്‍ Area Style / Filling -> White
കോളം ക്രമീകരിക്കാന്‍ : Format -> Column തുറന്നു വരുന്ന ബോക്സില്‍ No. Of columns ല്‍ ആവശ്യമായ കോളങ്ങളുടെ എണ്ണവും width ല്‍ കോളത്തിന്റെ വീതിയും spacing ല്‍ കോളങ്ങള്‍ക്കിടയിലെ അകലവും ക്രമീകരിക്കാം.

കാല്‍ക്

സോര്‍ട്ടിങ് : പട്ടികയെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ ക്രമീകരിക്കുന്നു. സെലക്റ്റ് ചെയ്തശേഷം Data->Sort->Ascending/Descending
ഫില്‍റ്ററിങ് : ഒരു പ്രത്യേക വിഭാഗത്തെ മാത്രം പ്രദര്‍ശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. പട്ടിക സെലക്റ്റ് ചെയ്ട്ചെയ്തതിനുശേഷം Data -> Filter -> Auto Filter എടുത്ത് ശീര്‍ഷകത്തില്‍ വരുന്ന കോളത്തില്‍ ആവശ്യമായ നിര്‍ദ്ദേശം കൊടുക്കുക.
Merge Cells : രണ്ടോ രണ്ടിലധികമോ സെല്ലുകളെ കൂട്ടിയോജിപ്പിക്കുന്നു. സെലക്റ്റ് ചെയ്ത ശേഷം Format -> Merge Cells -> Merge&Center
തുക കാണുന്നതിന് : ആവശ്യമായ സെല്ലില്‍, =sum(വേണ്ട സെല്ലുകള്‍ സെലക്റ്റ് ചെയ്യുക)
ഓട്ടോ ഫോര്‍മാറ്റിങ് : സ് പ്രെഡ് ഷീറ്റ് മോടിപിടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമാണിത്. ഇതിനായി മുന്‍കൂട്ടി തയ്യാറാക്കിയ മാതൃകകളില്‍നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുന്നു. പട്ടിക സെലക്റ്റ് ചെയ്തതിനുശേഷം Format -> Auto Format

ഇമ്പ്രസ്സ്

സ്റ്റോറിബോര്‍ഡ് : പ്രസന്റേഷനില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതാണ് സ്റ്റോറിബോര്‍ഡ്. പേപ്പറില്‍ ഓരോ സ്ലൈഡിന്റേയും രൂപരേഖ വരച്ച് അതില്‍ ചേര്‍ക്കേണ്ട ചിത്രം, ശബ്ദം, ടെക്സ്റ്റ് തുടങ്ങിയവ എങ്ങനെയെല്ലാം വേണമെന്ന് പ്രത്യേകം സൂചിപ്പിച്ചുകൊണ്ട് ക്രമമായി എഴുതിത്തയ്യാറാക്കുന്നതാണിത്.
ഹൈപ്പര്‍ലിങ്ക് : നമ്മുടെ ഫയലിലുള്ള പ്രത്യേക ഇനങ്ങളെ വിശദീകരിക്കുന്ന മറ്റു ഫയലുകളെ കാണാന്‍ സഹായിക്കുന്ന സംവിധാനമാണിത്. (Insert -> Hyperlink)
ശബ്ദഫയല്‍ ഉള്‍പ്പെടുത്താന്‍ : Slide Show->Interaction ലഭിക്കുന്ന ബോക്സില്‍ നിന്നും ആവശ്യമായത് തിരഞ്ഞെടുത്ത് OK യില്‍ Click ചെയ്യുക.
ചലച്ചിത്രഫയല്‍ ഉള്‍പ്പെടുത്താന്‍ : Insert->Object->Video തിരഞ്ഞെടുത്ത് OK.
സ്ലൈഡ് സോര്‍ട്ടിങ് : സ്ലൈഡുകളുടെ ക്രമീകരണം ശരിയായ രീതിയിലാക്കുന്നതിനു വേണ്ടി എല്ലാ സ്ലൈഡുകളേയും ഒരു സ്ക്രീനില്‍ വരുത്തി ക്രമീകരിക്കുന്നതിനേയാണ് സ്ലൈഡ്സോര്‍ട്ടിങ് എന്നു പറയുന്നത്. (View -> Slide Sorting)

HTML

HTML പേജുകളുടെ നിര്‍മ്മാണം എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയറുകളാണ് HTML എഡിറ്ററുകള്‍. (ഉദാ - വേര്‍ഡ് പ്രൊസസ്സര്‍) HTML പേജിന് രണ്ടുഭാഗങ്ങളുണ്ട്. ശീര്‍ഷക ഭാഗവും(Head) ഉള്ളടക്കഭാഗവും (Body).
HTML ടാഗുകള്‍
<p> - ശീര്‍ഷകം ഉള്‍പ്പെടുത്താന്‍
<body bgcolor> - പശ്ചാത്തല നിറം നല്‍കാന്‍
<p> - പുതിയ ഖണ്ഡികക്ക്
<a href="File Path"></a> - ഹൈപ്പര്‍ലിങ്ക് നല്‍കാന്‍
<font color="Colour name"> - അക്ഷരത്തിന് നിറം നല്‍കാന്‍
<i> - ഇറ്റാലിക്കാക്കാന്‍
<font size="value"> - അക്ഷരവലുപ്പം ക്രമീകരിക്കുന്നതിന്
<b> - ബോള്‍ഡാക്കാന്‍
<img src="file path"p></img> - ചിത്രം ഉള്‍പ്പെടുത്താന്‍
<br> - അടുത്തവരിയിലെത്താന്‍
<marquee> - അക്ഷരങ്ങളെ ചലിപ്പിക്കുന്നതിന്
<table> - പട്ടിക ഉണ്ടാക്കുന്നതിന്
<tr> - പുതിയ വരിയ്ക്ക്
<td> - പുതിയ നിരയ്ക്ക്

ജിമ്പ്

D.P.I (Dots Per Inch) : D.P.I. കൂടും തോറും ചിത്രത്തിന്റെ വ്യക്തത കൂടുന്നു.
ജിമ്പ് ഫയലിന്റെ എക്സ്റ്റന്‍ഷന്‍ .xcf ആണഅണ്.
റാസ്റ്റര്‍ ചിത്രങ്ങള്‍ :
1. xപെയിന്റ്, ജിമ്പ്, ടക്സ് പെയിന്‍റ്, പെയിന്റ്, വെബ്ക്യാമറ, ഡിജിറ്റല്‍ ക്യാമറ, സ്കാനര്‍ തുടങ്ങിയവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചിത്രങ്ങള്‍.
2. ഫയലിന്റെ വലിപ്പം താരതമ്യേന കൂടുതല്‍ ആയിരിക്കും.
3. ചിത്രം വലുതാക്കുംതോറും വ്യക്തത കുറയും
വെക്റ്റര്‍ ചിത്രങ്ങള്‍ :
1. ഇങ്ക് സ്കേപ്, ഓപ്പണ്‍ ഓഫീസ് ഡ്രോ, ഡിജിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചിത്രങ്ങള്‍.
2. ഫയലിന്റെ വലിപ്പം താരതമ്യേന കുറവ് ആയിരിക്കും.
3. ചിത്രം വലുതാക്കുംതോറും വ്യക്തത കുറയുകയില്ല
പാളികള്‍ : ഒരു ചിത്രത്തിന്റെ വിവധ ഭാഗങ്ങള്‍ പാളികളിലായി വെച്ച് ഒന്നിനുമീതെ ഒന്നായി ചേര്‍ത്ത് മനോഹരമായി പോസ്റ്റര്‍ നിര്‍മ്മിക്കാം. ഈ പാളികളെല്ലാം ചേര്‍ത്ത് ഒറ്റച്ചിത്രമാക്കിയതിനുശേഷവും ഏതെങ്കിലും പാളികള്‍ക്ക് മാത്രമായി മാറ്റം വരുത്താം.
ഒന്നിലധികം പാളികളുള്ള ചിത്രത്തില്‍ ഏതെങ്കിലുമൊരു പാളി ഇല്ലാതാക്കുന്നതിന് ലെയര്‍ ഡയലോഗ് ബോക്സില്‍ നിന്നും ആവശ്യമുള്ള പാളി തിരഞ്ഞെടുത്തതിനുശേഷം ഡിലീറ്റ് ലെയര്‍ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി. ലെയര്‍ താത്കാലികമായി മറച്ചുവെയ്ക്കുന്നതിന് ലെയര്‍ബോക്സില്‍ നിന്ന് ലെയറിന്റെ ഇടതുവശത്തുള്ള കണ്ണിന്റെ ചിത്രത്തിനു മുകളില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇങ്ങിനെ ഹൈഡ് ചെയ്തപാളി തിരിച്ചു കിട്ടാന്‍ പാളി അണ്‍ഹൈഡ് ചെയ്താല്‍ മതി.

കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകള്‍

ഒന്നിലധികം കമ്പ്യൂട്ടറുകളെ കൂട്ടിച്ചേര്‍ക്കുന്നതിനെ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് എന്ന് പറയുന്നു.
നെറ്റ് വര്‍ക്ക് കൊണ്ടുള്ള പ്രയോജനങ്ങള്‍
വിവരങ്ങളുടെ പങ്കുവെക്കല്‍ - ഒരുപകരണം തന്നെ (ഉദാ - സ്കാനര്‍, പ്രിന്റര്‍, മോഡം) ഒന്നിലധികം കമ്പ്യൂട്ടറുകളുമായി ഒരേ സമയംതന്നെ ഘടിപ്പിക്കാം.
വിവരങ്ങളുടെ കേന്ദ്രീകരണവും നിയന്ത്രണവും - നെറ്റ് വര്‍ക്കിലെ ഒരു കമ്പ്യൂട്ടറിലെ വിവരങ്ങളെ മറ്റ് കമ്പ്യൂട്ടറുകളിലൂടെ ലഭ്യമാക്കാം. പങ്കിടാന്‍ താത്പര്യമില്ലാത്ത വിവര ങ്ങളെ നിയന്ത്രിക്കാം. ഈ പ്രവര്‍ത്തി ചെയ്യുന്ന ആളാണ് നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍.
വിവരങ്ങളുടെ സംരക്ഷണം - ഒരു കമ്പ്യൂട്ടറിലെ വിവരങ്ങള്‍തന്നെ മറ്റു കമ്പ്യൂട്ടറുകളിലും പകര്‍ത്തി വെക്കുന്നതിനാല്‍ ഒരു കമ്പ്യൂട്ടര്‍ തകരാറായാലും അതിലെ വിവരങ്ങള്‍ നെറ്റ് വര്‍ക്കിലെ മറ്റ് കമ്പ്യൂട്ടറുകളില്‍ നിന്നും ലഭിക്കും.
ആശയവിനിമയ മാദ്ധ്യമം - വിവരങ്ങളുടെ പരസ്പരമുള്ള പങ്കുവെക്കല്‍ സാദ്ധ്യമാകുന്നു. (ഇന്റര്‍നെറ്റ്)
വിവധതരം നെറ്റ് വര്‍ക്കുകള്‍
LAN (Local Area Network) :- ഒരുമുറിയിലേയോ ഒരു സ്ഥാപനത്തിലേയോ കുറച്ചു കമ്പ്യൂട്ടറുകളെ മാത്രം കൂട്ടി യോജിപ്പിക്കുന്ന നെറ്റ് വര്‍ക്കാണിത്
WAN (Wide Area Network) : - ഒരു പ്രത്യേക ആവശ്യത്തിനുവേണ്ടി അകലേയുള്ള കമ്പ്യൂട്ടറുകളെ കൂട്ടി യോജിപ്പിക്കുന്നു. വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നത് ഉപഗ്രഹങ്ങള്‍ വഴിയോ ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ വഴിയെ ആണ്. (ഉദാ:-ERNET (Educational Research Network)
വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നത് ബിറ്റുകളായിട്ടാണ്. കമ്പ്യൂട്ടറുകളെ കണക്റ്റ് ചെയ്യുന്നതിന് നെറ്റ് വര്‍ക്ക് കാര്‍ഡും കേബിളുകളും ആവശ്യമാണ്.
കൊയാക്സിയല്‍ കേബിള്‍, യു. ടി. പി. കേബിള്‍, ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ (ഉദാ :- SEA – ME – NET), ഇന്‍ഫ്രാറെഡ് രശ്മി (വിദ്യുത് കാന്തിക തരംഗങ്ങളുടെ പ്രസരണം മൂലം ആശയവിനിമയം സാദ്ധ്യമാക്കുന്നു. കമ്പ്യൂട്ടറുകള്‍ക്കിടയില്‍ തടസ്സങ്ങളില്ലെങ്കിലും അടുത്താണെങ്കിലും ഇത് ഉപയോഗിക്കാം.), റേഡിയോ തരംഗങ്ങള്‍(അടുത്തടുത്തല്ലാത്ത കമ്പ്യൂട്ടറുകളിലുംഉപയോഗിക്കാം.
ഭൂമിയില്‍ നിന്നും അയക്കുന്ന റേഡിയോ സിഗ്നലുകളെ ഭൂസ്ഥിരഭ്രമണപഥത്തിലെ കൃത്രിമ ഉപഗ്രഹങ്ങള്‍ സ്വീകരിച്ച് തിരിച്ച് ഭൂമിയിലേക്ക് പ്രസരിപ്പിക്കുന്നു. ഒരു ഉപഗ്രഹം കൊണ്ട് ഭൂമിയുടെ മൂന്നിലൊന്ന് ഭാഗത്തേക്ക് പ്രസരണം നടത്താന്‍ കഴിയും.
നെറ്റ് വര്‍ക്ക് ഇന്റര്‍ഫേസ് കാര്‍ഡുകള്‍ : കമ്പ്യൂട്ടറിനെ നെറ്റ് വര്‍ക്കില്‍ കൂട്ടിച്ചേര്‍ക്കു ന്നതിനുവേണ്ടി കമ്പ്യൂട്ടറിനുള്ളില്‍ സ്ഥാപിക്കുന്ന സര്‍ക്യൂട്ട് ബോര്‍ഡാണിത്. നെറ്റ് വര്‍ക്ക് കേബിളുകള്‍ ഇതിലേക്കാണ് ബന്ധിപ്പിക്കുന്നത്.
നെറ്റ് വര്‍ക്ക് പ്രോട്ടോകാള്‍ : പരസ്പരം വിവരങ്ങള്‍ കൈമാറുന്നതിനുവേണ്ടി നെറ്റ് വര്‍ക്കിലുള്‍പ്പെട്ട കമ്പ്യൂട്ടറുകളെല്ലാം പാലിക്കേണ്ട പൊതു നിയമങ്ങളാണ് നെറ്റ് വര്‍ക്ക് പ്രോട്ടോകാള്‍. (ഉദാ :- TCP/IP Protocol (Transfer Control Protocol / Internet Protocol)
ഐ. പി. അഡ്രസ്സ് : നെറ്റ് വര്‍ക്കിലുള്‍പ്പെടുന്ന ഓരോ കമ്പ്യൂട്ടറിനുമുള്ള പ്രത്യേക വിലാസമാണ് ഐ.പി.അഡ്രസ്സ്. നാല് സംഖ്യകളായി മൂന്നു ബിന്ദിക്കളാല്‍ വേര്‍തിരിച്ചാ ണിതെഴുതുന്നത്. (ഉദാ :- 192.168.0.1, 210.0.7.2)

കമ്പ്യൂട്ടറിനുള്ളില്‍

മദര്‍ബോര്‍ഡ് - കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാ ഇലക്ട്രോണിക് ഘടകങ്ങളേയും ബന്ധിപ്പിച്ചിരിക്കുന്ന ഒരു സര്‍ക്യൂട്ട് ബോര്‍ഡാണിത്.
പ്രോസസ്സര്‍ സോക്കറ്റ് - പ്രോസസ്സര്‍ മദര്‍ബോര്‍ഡില്‍ ഉറപ്പിക്കുന്നതിനുള്ള സോക്കറ്റ്.
പ്രോസസ്സറിലെ രണ്ട് മുഖ്യ ഭാഗങ്ങളാണ് അരിത്ത്മറ്റിക്ക് & ലോജിക് യൂണിറ്റും (A.L.U.) കണ്‍ട്രോള്‍ യൂണിറ്റും. ഇന്‍പുട്ട് യൂണിറ്റ് നല്‍കുന്ന വിവരങ്ങള്‍ അനുയോജ്യമായ ക്രിയകള്‍ക്ക് വിധേയമാക്കുന്നത് ALU ഉം വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും കണ്‍ട്രോള്‍ യൂണിറ്റും ആണ്.
ഇന്റര്‍ഫേസ് കാര്‍ഡുകള്‍ അഥവാ ആഡ്-ഓണ്‍-കാര്‍ഡുകള്‍ : സിസ്റ്റം യൂണിറ്റിനു പുറത്തുള്ള ഉപകരണങ്ങളെ മദര്‍ബോര്‍ഡുമായി ബന്ധിപ്പിക്കുന്ന സര്‍ക്യൂട്ട് ബോര്‍ഡു കളാണിവ. (ഉദാ - ടി.വി.ട്യൂണര്‍ കാര്‍ഡ്, സൗണ്ട് കാര്‍ഡ്, നെറ്റ് വര്‍ക്ക് കാര്‍ഡ്). ഇത്തരം കാര്‍ഡുകളെ ഘടിപ്പിക്കുന്നതിനുള്ള വിടവുകളാണ് ഇന്റര്‍ഫേസ് സ്ലോട്ടുകള്‍
മെമ്മറി സ്ലോട്ടുകളും മെമ്മറി കാര്‍ഡും : കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങള്‍ പ്രവര്‍ത്തിക്കു ന്നതിനാവശ്യമായ വിവരങ്ങള്‍ താത്കാലികമായി സൂക്ഷിക്കുന്ന ചിപ്പാണ് റാം (RAM - Random Access Memory). ഇതിനെ മദര്‍ബോര്‍ഡുമായി ബന്ധിപ്പിക്കുന്ന സ്ലോട്ടാണ് മെമ്മറി സ്ലോട്ടുകള്‍.
പോര്‍ട്ടുകള്‍(കണക്ടറുകള്‍) : സിസ്റ്റംയൂണിറ്റിനകത്തും പുറത്തുമുള്ള വിവിധ ഉപകരണങ്ങളെ മദര്‍ബോര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനമാണ് പോര്‍ട്ട്.
വിവിധതരം പോര്‍ട്ടുകള്‍ :
ഐ.ഡി.ഇ പോര്‍ട്ട് - ഹാര്‍ഡ് ഡിസ്ക്, C.D/D.V.D റൈറ്റര്‍
ഫ്ലോപ്പിഡിസ്ക്ക് ഡ്രൈവ് കണക്ടര്‍:ഫ്ലോപ്പി ഡിസ്ക്കുകളെ മദര്‍ബോര്‍ഡുമായി ഘടിപ്പിക്കുന്നു
സീരിയല്‍ പോര്‍ട്ട് : മൗസും കീബോര്‍ഡും മോഡവും ബന്ധിപ്പിക്കുന്നു. കമ്മ്യൂണി ക്കേഷന്‍ പോര്‍ട്ടെന്നും ഇതിനെ പറയുന്നു. com1, com 2 എന്നും അറിയപ്പെടുന്നു
പാരലല്‍ പോര്‍ട്ട് : പ്രിന്റര്‍, സ്കാനര്‍ എന്നിവ ഘടിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.
യു. എസ്. ബി. പോര്‍ട്ട് : ഒരു പോര്‍ട്ടില്‍ തന്നെ ശ്രേണിയിലായി നിരവധി ഉപകരണങ്ങള്‍ ക്രമീകരിക്കാന് കഴിയുമെന്നതും മറ്റു പോര്‍ട്ടുകളെ അപേക്ഷിച്ച് വേഗത്തില്‍ ഡാറ്റകളുടെ കൈമാറ്റം നടത്താന്‍ കഴിയുമെന്നതും Universal Serial Bus(USB) യുടെ പ്രത്യേകതയാണ്. പ്രിന്റര്‍, മോഡം, സ്കാനര്‍, മൗസ് എന്നിവ കണക്ട് ചെയ്യാം.

ബ്ലാസിക്

ബ്ലാസിക് തുറക്കാന്‍ Application -> Programming -> Blassic
അല്ലെങ്കില്‍ Applications -> Accessories -> Terminal -> blassic എന്റര്‍.
ബ്ലാസിക് ടെര്‍മിനലിലെ പ്രധാനപ്പെട്ട കമാന്‍ഡുകള്‍
1.NEW :- പുതിയ പ്രോഗ്രാം തുടങ്ങുന്നതിന്
2.LIST :- ടൈപ് / ലോഡ് ചെയ്ത പ്രോഗ്രാം കാണുന്നതിന്
3.RUN :- പ്രോഗ്രാം പ്രവര്‍ത്തിക്കുന്നതിന്
4.EDIT :- പ്രോഗ്രാമിലെ വരികളില്‍ മാറ്റം വരുത്തുന്നതിന്
5.SAVE :- പ്രോഗ്രാം സേവ് ചെയ്യുന്നതിന്
6.LOAD :- സേവ് ചെയ്തിട്ടുള്ള പ്രോഗ്രാം ഉപയോഗിക്കുന്നതിന്
7.PLAY :- ശബ്ദം പുറപ്പെടുവിക്കുന്നതിന്
STRINGS :- സംഖ്യകളല്ലാത്ത അക്ഷരശ്രേണികളാണ് സ്ട്രിങ്ങുകള്‍. സ്ട്രിങ്ങുകളെ ഇന്‍വെര്‍ട്ടര്‍കോമ ഉപയോഗിച്ചുവേണം എഴുതുന്നതിന്. (Eg. :- A$= “Harisreepalakkad”)
രണ്ട് സ്ട്രിങ്ങുകളെ കൂട്ടിച്ചേര്‍ക്കുന്നതിന് + ചിഹ്നം ഉപയോഗിക്കുന്നു.
(Eg. :- A$=”India ”, B$=”is my Country” ആണെങ്കില്‍ A$+B$=”India is my Country” )
പ്രധാനപ്പെട്ട സ്ട്രിങ്ങ് ഫങ്ഷനുകള്‍
1.LEN( ) : ഒരു സ്ട്രിങ്ങില്‍ അടങ്ങിയിരിക്കുന്ന അക്ഷരങ്ങളുടേയും സ്പേസുകളുടേയും എണ്ണം കാണുന്നതിന് (A$=”India” ആണെങ്കില്‍ LEN(A$)=5)
2.LEFT$( ) : ഒരു സ്ട്രിങ്ങിന്റെ ഇടതുവശത്തുനിന്നും നിശ്ചിതഭാഗം വേര്‍തിരിച്ചെ ടുക്കുന്നതിന് ഉപയോഗിക്കുന്നു. (A$=”India” ആണെങ്കില്‍ LEFT$(A$,3)=”Ind”)
3.RIGHT$( ) : ഒരു സ്ട്രിങിന്റെ വലതുവശത്തുനിന്നും നിശ്ചിതഭാഗം വേര്‍തിരിച്ചെടു ക്കുന്നതിന് ഉപയോഗിക്കുന്നു. (A$=”India” ആണെങ്കില്‍ RIGHT$(A$,3)=”dia”)
4.MID$( ) : ഒരു സ്ട്രിങിന്റെ ഇടയിലുള്ള ഭാഗം വേര്‍തിരിച്ചെടുക്കുന്നതിന്
(Eg. :- MID$(A$,6,5)=” is my”) ഇവിടെ 6 എത്ര അക്ഷരങ്ങള്‍ ആദ്യം മുതല്‍ ഒഴിവാക്കണമെന്നും 5 എത്ര അക്ഷരങ്ങള്‍ ആവശ്യമാണെന്നതിനേയും സൂചിപ്പിക്കുന്നു.
മോഡ് ഓപ്പറേറ്റര്‍ : ഒരു സംഖ്യയെ മറ്റൊരു സംഖ്യകൊണ്ട് ഹരിക്കുമ്പോള്‍ ഉണ്ടാകുന്ന ശിഷ്ടം കാണുന്നതിന് ഉപയോഗിക്കുന്നു. (ഉദാ :- B=A MOD 3 എന്നാല്‍ A എന്ന സംഖ്യയെ 3 കൊണ്ട് ഹരിക്കുമ്പോള്‍ ഉണ്ടാകുന്ന ശിഷ്ടമാണ് B)


Read More | തുടര്‍ന്നു വായിക്കുക

കെമിസ്ട്രി

>> Monday, March 21, 2011

പദാര്‍ത്ഥങ്ങളുടെ ഘടനയേയും, ഗുണങ്ങളേയും, അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളേയും മറ്റു പദാര്‍ഥങ്ങളുമായുള്ള പ്രവര്‍ത്തനത്തേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസതന്ത്രം. അതുപോലെ വിദ്യാര്‍ത്ഥികളുടെ ഗുണവും അവരുടെ പഠനനിലവാരവുമെല്ലാം മനസ്സിലാക്കി എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ അല്പം രസവും തന്ത്രവും സമന്വയിപ്പിച്ച് ഒരുക്കിയിരിക്കുന്ന ഒരു കയ്യെഴുത്തു പുസ്തകത്തിന്റെ പി.ഡി.എഫ് പതിപ്പാണ് ഇതോടൊപ്പമുള്ളത്. ജി.വി.എച്ച്.എസ് എസ് ചോറ്റാനിക്കരയില്‍ നിന്നും കിരണ്‍ബേബി എന്ന അധ്യാപകനാണ് ഇത് മാത്​സ് ബ്ലോഗിലേക്ക് അയച്ചു തന്നത്. ശാസ്ത്രവിഭാഗം സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍ അംഗമായ പി.പി.ബെന്നി സാറാണ് ഈ പി.ഡി.എഫ് പുസ്തകത്തിന്റെ രചയിതാവ്. തന്റെ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ 21 പേജുള്ള കയ്യെഴുത്ത് പ്രതിയിലുള്ളത്. രസതന്ത്രവുമായി ബന്ധപ്പെട്ട ഈ ടിപ്സു് പരീക്ഷയ്ക്കു തയ്യാറെടുത്ത കുട്ടികള്‍ക്ക് ഒരു ഓര്‍മ്മ പുതുക്കലിന് സഹായകമാകും. അതൊടൊപ്പം തന്നെ ഇതു വരെ മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പത്താം ക്ലാസ് ഗണിതചോദ്യപേപ്പറുകളെല്ലാം സമാഹരിച്ചു കൊണ്ട് ജോണ്‍ സാര്‍ തയ്യാറാക്കിയ ഒരു സിപ്പ് ഫയലും താഴെ നല്‍കിയിരിക്കുന്നു. നോക്കുമല്ലോ.

Click here to Download the Chemistry Notes
Prepared by P.P Benny

ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ SSLC രസതന്ത്രം പരീക്ഷയുടെ ചോദ്യപേപ്പര്‍ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക Sent by Nazeer V.A


Read More | തുടര്‍ന്നു വായിക്കുക

എസ് എസ് എല്‍ സി സാമൂഹ്യശാസ്ത്രം


പത്താംക്ലാസ് സാമൂഹ്യശാസ്ത്രപേപ്പറാണ് ഇന്നത്തെ പോസ്റ്റ് . ചോദ്യങ്ങള്‍ തയ്യാറാക്കിയത് നോര്‍ത്ത് പറവൂര്‍ സമൂഹം സ്ക്കൂളിലെ വസന്തലക്ഷ്മിടീച്ചറാണ്.എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസജില്ലയില്‍ നിന്നുള്ള DRG അംഗമാണ് .പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് പരിശീലനത്തിനായി ഈ ചോദ്യപേപ്പര്‍ തീര്‍ച്ചയായും ഉപകരിക്കും.സാമൂഹ്യശാസ്ത്രം പോലുള്ള വിഷയങ്ങള്‍ പ​​ഠിക്കുമ്പോള്‍ വിവിധ ചിന്താഗതികള്‍ വിലയിരുത്തുന്ന പലതരം ചോദ്യങ്ങള്‍ അനിവാര്യമാണ്. ഒരുകാലത്ത് പരന്നവായന മാത്രം മതിയായിരുന്ന ഈ വിഷയം പുതിയ സമീപനത്തില്‍ വിശകലനത്തിനും,വിചിന്തനത്തിനും,അപഗ്രഥനത്തിനും ഇടമുള്ള ഒരു ശാസ്ത്രവിഷയമായി മാറി.എന്നാല്‍ ഭൗതീകശാസ്ത്രത്തിന്റെ,ഗണിതത്തിന്റെ തരത്തിലുള്ള പ​ഠനം പോരാതെവരുന്നു ഈ വിഷയത്തിന് .സാമൂഹ്യാപഗ്രഥനം,വായിച്ചുണ്ടാക്കിയ അറിവിന്റെ സ്വയം വിമര്‍ശനം,സ്വന്തമായ ഒരു അഭിപ്രായം രൂപീകരിക്കല്‍ എന്നിവ ആവശ്യമാണ്.ആ അര്‍ഥത്തില്‍ ഭാഷാപഠനത്തിന്റെ ആസ്വാദനതലത്തോടാണ് സാമൂഹ്യശാസ്ത്രത്തിന് കൂടുതല്‍ അടുപ്പം.കുട്ടികളെ രാജ്യസ്നേഹികളും,മാറുന്നലോകത്തിന്റെ തുടിപ്പുകള്‍ തൊട്ടറിയുന്നവരുമാക്കുന്ന ക്ലാസ് മുറികളാണ് പുതിയ പഠനസമീപനം
പ്രതീക്ഷിക്കുന്നത് .

സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍ പാഠഭാഗങ്ങളുമായി ചേര്‍ത്തുനിറുത്തി ചോദ്യങ്ങളാക്കുന്നത് സാധാരണമാണ്. പുതിയ വികസനചിന്തകള്‍ രാജ്യപുരോഗതിക്ക് എത്രമാത്രം പ്രയോജനംചെയ്യുമെന്ന് പത്താംക്ലാസുകാരനോട് ചോദ്യരൂപത്തില്‍ ചോദിക്കുമ്പോള്‍ അവന്റെ ചിന്താഗതികള്‍ സ്വതന്ത്രവും സ്വാഭാവികവുമായ തനിമയോടെ അവതരിപ്പിക്കാനുള്ള അവസരമാണ് കിട്ടുന്നത്. വെറുതെ എന്തെങ്കിലുമൊക്കെ വായിച്ചുപോകുന്ന കുട്ടികള്‍ക്ക് പരീക്ഷാസമയത്ത് കൃത്യതയുള്ള ഉത്തരങ്ങള്‍ എഴുതാന്‍ കഴിയാതെ പോകുന്നു. വായിക്കുന്ന കാര്യങ്ങളുടെ കുറിപ്പ് തയ്യാറാക്കുകയും , സൂചനകള്‍ ഒന്നൊന്നായി ഓര്‍ത്തുവെയ്ത്തുകയും , അവ മനസിലിട്ട് പാകപ്പെടുത്തി ഉത്തരങ്ങളാക്കുകയും ചെയ്യണം. താഴെ ഡൗണ്‍ലോഡായി നല്‍കിയിരിക്കുന്നപേപ്പറിന് ഉത്തരമെഴുതിനോക്കുമല്ലോ? ആ ഉത്തരങ്ങള്‍ കൂട്ടുകാരുമായി പങ്കുവെച്ച് നന്നാക്കുമല്ലോ?
Click here to get PDF paper
കോഴിക്കോടുള്ള പത്താംക്ലാസ് വിദ്യാര്‍ഥി നിഹാല്‍ എ സലീം തയ്യാറാക്കിയ ടൈംലൈന്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക

THSSLC രസതന്ത്രചോദ്യപേപ്പര്‍ 2011 (Updated)

>> Sunday, March 20, 2011


ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ SSLC രസതന്ത്രം പരീക്ഷയുടെ ചോദ്യപേപ്പര്‍ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക മാത്​സ് ബ്ലോഗിലേയ്ക്ക് യാദ്യശ്ചീകമായി വന്ന മെയിലാണ് ഈ പോസ്റ്റിനു നിദാനം. ഇന്‍ഡ്യയിലും പുറത്തും അധ്യാപകനായിരുന്ന, വിവരസാങ്കേതികമേഖലയിലും ഭൗതികശാസ്ത്ര അധ്യാപനത്തിലും തനതായ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള നസീര്‍സാറിന്റെ വിലയേറിയ പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയാണ്. കാരണം മാര്‍ച്ച് 19 ശനിയാഴ്ച പത്താംക്ലാസ് ഫിസിക്സ് പരീക്ഷയായതുതന്നെ. 1996 -1998 കാലഘട്ടത്തില്‍ യുഎഇയിലെ അബുദാബി അല്‍-ഫജ്ര്‍ ഇംഗ്ലീഷ് ഇന്റര്‍നാഷണല്‍ സ്കൂളിലെ വൈസ് പ്രിന്‍സിപ്പലായിരുന്നൂ ഇദ്ദേഹം.ഇപ്പോള്‍ കൊല്ലം ജില്ലയിലെ കുളത്തുപുഴയിലെ ഗവ.ടെക്നിക്കല്‍ സ്ക്കൂള്‍ അധ്യാപകനാണ്. ബ്ലോഗ് അംഗങ്ങളുടെയും സന്ദര്‍ശകരുടെയും പേരില്‍ നസീര്‍സാറിന് നന്ദി പറയുന്നു.
2011 ലെ ഭൗതികശാസ്ത്ര (Physics) ചോദ്യപ്പേപ്പറാണ് ഇന്നത്തെ പോസ്റ്റിനോടൊപ്പം നല്‍കിയിരിക്കുന്നത്.അതിനോടൊപ്പംതന്നെ ഗണിതശാസ്ത്രത്തിന് ഒരു QUICK REVISION പാക്കേജുകൂടി ഉണ്ട് .ഫിസിക്സ് ചോദ്യപേപ്പറിനെക്കുറിച്ച് പറയട്ടെ. കഴിഞ്ഞദിവസം നടന്ന ടെക്​നിക്കല്‍ സെക്കന്റെറി സ്ക്കൂളിലെ പേപ്പര്‍ തന്നെയാണിത്. നമ്മുടെ പരീക്ഷയുമായി ഇതിന് നേര്‍ബന്ധമുണ്ട്. പഠനവസ്തുതകള്‍ ഒന്നുതന്നെയാണ്. ചോദ്യരീതികള്‍ക്കും സമാനതയുണ്ട് .പലതരത്തിലുള്ള ആപ്ലിക്കേഷന്‍ ചോദ്യങ്ങള്‍ പരിശീലിക്കുമ്പോള്‍ ഇത്തരം വേറിട്ട ഒരു മാതൃക നന്നായിരിക്കും. മാത്​സ് ബ്ലോഗിന്റെ സ്ഥിരം സന്ദര്‍ശകനും അനുഭാവിയുമായ നസീര്‍ സാറിന്റെ മെയിലില്‍ കണ്ട വാചകങ്ങള്‍ താഴെ ചേര്‍ക്കുന്നു.

"I am a follower of mathsblog, working in technical high school, Kulathupuzha, Kollam Dist.( H S A , Physical Science). T H S L C (Technical High School Leaving Certificate) Examination is also going on with S S L C examination. Today the subject for T H S L C exam was PHYSICS and the exam is over. For S S L C , PHYSICS exam is on 19nth Saturday.The exam was easy. I am having the question paper now. I can send the scanned question paper now.Publish it through maths blog. It will be useful for S S L C students.

T H S S L C ഫിസിക്സ് പേപ്പര്‍ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഉത്തരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


Mathematics Quick Revision Package


Read More | തുടര്‍ന്നു വായിക്കുക

നിയമസഭാ തിരഞ്ഞെടുപ്പ് - 2011 സഹായം

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിനിനി വിരലിലെണ്ണാവുന്ന ദിനങ്ങളേയുള്ളു. ക്ലാസുകളെല്ലാം കഴിഞ്ഞെങ്കിലും ചിലര്‍ക്കെങ്കിലും ഇപ്പോഴും എന്തൊക്കെയോ സംശയങ്ങള്‍ നിലനില്‍ക്കുന്നു. അല്ലേ, പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥിക്ക് ഉണ്ടാകുന്ന പരിഭ്രമം മാത്രമാകാം അത്. എന്തായാലും സെന്‍സസ് സമയത്തും പഞ്ചായത്ത് ഇലക്ഷന്‍ സമയത്തും സഹായത്തിനെത്തിയ നമ്മുടെ സുഹൃത്തുക്കള്‍ ഇപ്പോഴും സഹായത്തിനൊപ്പമുണ്ട്. കൊല്ലത്തു നിന്നുള്ള ഷാജിദാസ് സാറിന്റെയും തൃശൂരില്‍ നിന്നുള്ള ബ്ലോഗ് ടീമംഗം ഭാമടീച്ചറുടേയും ഇലക്ഷന്‍ സഹായികളും മലപ്പുറത്തു നിന്നുള്ള സീനിയര്‍ എസ്.ഐ.ടി.സി കൃഷ്ണദാസ് സാര്‍ അയച്ചു തന്ന പ്രസന്റേഷനും നമുക്ക് ഏറെ സഹായകമാകുമെന്നു തീര്‍ച്ച. താഴെയുള്ള ഡൌണ്‍ലോഡ്സില്‍ നിന്നും ഇവ നമുക്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. മാത്രമല്ല, നിര്‍ദ്ദേശങ്ങള്‍ ചുവടെ അക്കമിട്ടു നിരത്തിയിരിക്കുന്നു. നോക്കുമല്ലോ.

 1. Check memo സ്വന്തം പോളിംഗ് സ്റ്റേഷനിലേക്കുള്ളതാണെന്ന് ഉറപ്പു വരുത്തുക.Materials എറ്റുവാങ്ങുമ്പോള്‍ EVMന്റെ Control Unit, Balloting Unit എന്നിവയില്‍ ശരിയായ സീരിയല്‍ നമ്പറും സീലിംഗും ഉണ്ടെന്നും ശരിയായി പ്രവര്‍ത്തിക്കുന്നെന്നും ഉറപ്പു വരുത്തുക.
 2. Tendered Ballot Papers, Register of Voters(Form No.17A),Account of Votes Recorded (Form 17C), Green Paper Seals, Strip Seals, Special tags, Metal Seal, Indelible ink, Marked Copies of Electoral Roll എന്നിവ check ചെയ്യുമ്പോള്‍ Marked Copies of Electoral Roll ല്‍PB marking മാത്രമേ ഉള്ളൂ എന്നും അവ identical ആണെന്നും ഉറപ്പു വരുത്തണം.
 3. സ്ഥാനാര്‍ത്ഥികളുടേയും തിരഞ്ഞെടുപ്പ് എജന്റിന്റേയും കയ്യൊപ്പിന്റെ ഫോട്ടോകോപ്പി ശ്രദ്ധിക്കുക
 4. Male/Female എണ്ണമറിയാന്‍ 1 to 600 വരെ എഴുതിയ പേപ്പര്‍ കരുതുക.
 5. PS ന് 100 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം നിരീക്ഷിക്കുക. 100 മീറ്ററിനുള്ളില്‍ പരസ്യം അരുത്.
 6. PS set up ചെയ്ത് rehearsal നടത്തുക.PS ന് വെളിയില്‍ പോളിംഗ് പ്രദേശത്തിന്റേയും സ്ഥാനാര്‍ ത്ഥികളുടേയും വിശദവിവരം കാണിക്കുന്ന നോട്ടീസുകള്‍ തിരഞ്ഞെടുപ്പുദിവസം രാവിലെയെങ്കിലും പതിക്കുക.
 7. Male നും Femaleനും Separate Queue ഉം കഴിയുമെങ്കില്‍ Separate Entranceഉം Exitഉം arrange ചെയ്യുക.
 8. Polling Agents ന്റെ Appointment Order check ചെയ്ത് Declarationþല്‍ sign വാങ്ങി PASS കൊടുക്കാം. ഒരു Candidate ന്റെ ഒരു Polling Agent നും രണ്ട് Relief Agents നും PASS കൊടുക്കാമെങ്കിലും ഒരു സമയം ഒരാള്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കാവൂ.
 9. തിരഞ്ഞെടുപ്പുദിവസം രാവിലെ 6 മണിക്കുതന്നെ Polling Agents എത്തുവാന്‍ ആവശ്യപ്പെടണം.
 10. Sample Paper Seal Account ഉം Account of Votes Recorded ഉം തയ്യാറാക്കുക.
 11. കവറുകളെല്ലാം Code No. S(i), S(ii), S(iii),…..NS(i),NS(ii),…..etc. ഇട്ട് ആവശ്യമെങ്കില്‍ address എഴുതി ക്രമത്തില്‍ വെയ്ക്കുക.
 12. തിരഞ്ഞെടുപ്പു ദിവസം രാവിലെ 6.15 നെങ്കിലും സന്നിഹിതരായ പോളിംഗ് ഏജന്റുമാരുടെ സാന്നി ദ്ധ്യത്തില്‍ MOCK POLL നടത്തുക.
 13. Clockwise ആയി മാത്രമേ EVM പ്രവര്‍ത്തിക്കാവൂ.(C.R.C. – Close..Result..Clear)
 14. *Mock Poll ന് ശേഷം EVM നിര്‍ബ്ബന്ധമായും CLEAR ചെയ്യുക.
 15. Controll Unitന്റെ PowerSwitch “OFF”ചെയ്യുക. Disconnect Control Unit and Balloting Unit
 16. Mock Poll Certificate complete ചെയ്യുക.
 17. Green Paper Seal ന്റെ white surfaceല്‍ Polling Agents ഉം Presiding Officerഉം sign ചെയ്യുക
 18. Paper Seal ലെ Serial Number പുറത്തുകാണത്തക്ക വിധമാണ് Seal fix ചെയ്യേണ്ടത്.
 19. Account of Votes Recorded(Form 17C)ല്‍ Paper Seal Account രേഖപ്പെടുത്തുക.
 20. Special Tag ല്‍ Control Unit ന്റെ Serial Number രേഖപ്പെടുത്തുക. Backside ല്‍ താത്പര്യമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കോ ഏജന്റുമാര്‍ക്കോ signചെയ്യാം.Serial Numbernote ചെയ്യുവാനുംഅനുവദിക്കുക.
 21. Control Unit sâ Result Section ന്റെ Inner door special tag ഉപയോഗിച്ച് seal ചെയ്യുക.
 22. Special tag thread ഉപയോഗിച്ച് കെട്ടി wax കൊണ്ട് (നാലാമത്തെ കെട്ടില്‍) seal ചെയ്യുക.
 23. Result section ന്റെ Outer door, paper seal രണ്ട് ഭാഗത്തേക്കും കവിഞ്ഞ് നില്‍ക്കത്തക്കരീതിയില്‍ അടച്ച് thread ഉപയോഗിച്ച് address tag കെട്ടി seal വെക്കുക.
 24. Strip Seal sâ Serial Number ന് താഴെ Presiding Officerഉം Polling Agentsഉം sign ചെയ്യുക.
 25. *Strip Seal ഉപയോഗിച്ച് Control Unit ന്റെ Result Section ന്റെ Outside SEAL ചെയ്യണം ഇതിനായി താഴേക്ക് തള്ളി നില്‍ക്കുന്ന Paper Seal മടക്കി Strip Seal ന്റെ A യിലും അതിന് മുകളില്‍ B ഉം ഒട്ടിച്ച് മുകളിലേക്കുനില്‍ക്കുന്ന Paper Seal ഭാഗം മടക്കി Serial Number മറയാതെ C ഉം anticlockwise ആയി ചുറ്റി D ഉം ഒട്ടിക്കുക.
 26. Control Unit ന്റെ Power Switch “ON”ചെയ്യുക.
 27. Strip Seal Account Presiding Officer's Diary യില്‍ രേഖപ്പെടുത്തുക.
 28. Balloting Unit, Control Unit ഇവ തമ്മില്‍ connect ചെയ്യുക.
 29. “People Act 1951 ലെ 128 ാംവകുപ്പു പ്രകാരം തിരഞ്ഞെടുപ്പുമായിബന്ധപ്പെട്ടഉദ്യോഗസ്ഥരോ ഏജന്റോ ആരെങ്കിലും ഇതിന്റെ രഹസ്യസ്വഭാവം മറികടന്നാല്‍മൂന്നു മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം”F¶v Presiding Officer പ്രഖ്യാപനം നടത്തുന്നു.
 30. Marked Copy of Electoral Roll agents നെ കാണിക്കുന്നു. P.B. mark ചെയ്തത് വേണമെങ്കില്‍ note ചെയ്യുവാന്‍ അനുവദിക്കുന്നു.
 31. Register of Voters (Form 17 A) യില്‍ entry കളൊന്നും വന്നില്ല എന്നും ബോധ്യപ്പെടുത്തുന്നു.
 32. Tendered Vote വന്നാല്‍ ഉപയോഗിക്കുവാനുള്ള Ballot Papersന്റെ Serial Numbersഉം note ചെയ്യുവാന്‍ ഏജന്റുമാരെ അനുവദിക്കുന്നു.
 33. Declaration By the Presiding Officer before the Commencement of the Poll പൂരിപ്പിച്ച് ഏജന്റുമാ രുടെ sign വാങ്ങുന്നു.
 34. തിരഞ്ഞെടുപ്പു ദിവസം കൃത്യം 7 മണിക്കു തന്നെ Polling ആരംഭിക്കണം.
 35. First Polling Officer :- Marked copy of Electoral Roll വെച്ച് voter നെ identify ചെയ്തുകഴിഞ്ഞാല്‍ കുറുകെ വരക്കുകയും Female voter ആണെങ്കില്‍ ഇതിനു പുറമെ പേരിന് ഇടതുവശം v ഇടുകയും വേണം. Part No., Page No., Serial No., Name എന്നിവ Agents ന് കേള്‍ക്കത്തക്ക ഉച്ചത്തില്‍ പറയണം. Unofficial Slip ഉണ്ട് എങ്കില്‍ അതു കീറി Waste box ല്‍ നിക്ഷേപിക്കണം. Male/Female എണ്ണത്തെ സൂചിപ്പിക്കുന്ന പേപ്പറില്‍ നിശ്ചിത നമ്പര്‍ വെട്ടുകയും വേണം.
 36. Second Polling Officer :- Voter ന്റെ ഇടതുചൂണ്ടുവിരലിന്റെനഖവും തൊലിയും ചേരുന്നിടത്ത് Indelible Ink mark ചെയ്യണം. Register of Voters Votersâ Sign/thumb impression വാങ്ങി Voter's Slip നല്‍കണം.
 37. Third Polling Officer :-ക്രമത്തില്‍ Voter's Slip വാങ്ങി EVM ന്റെ Control Unit ലെ BALLOT Button PRESS ചെയ്ത് വോട്ട് ചെയ്യിക്കണം.
 38. Presiding Officer's Diary, Check Memo, etc. യഥാസമയം പൂരിപ്പിക്കുക.
 39. Presiding Officer's Diary യില്‍ പറയുന്നതുപോലെ ഈരണ്ടുമണിക്കൂറില്‍ നടക്കുന്ന Polling ന്റെ കണക്ക് തയ്യാറാക്കണം.
 40. CHALLENGE VOTE :- ഒരു voter ന്റെ identity യില്‍ challenge വന്നാല്‍Challenge Fee വാങ്ങിയിട്ട് വിചാരണ ചെയ്താല്‍ മതി.voter നെ ക്കൊണ്ട് form-14ല്‍ sign വാങ്ങണം. കള്ള voter ആണെന്ന് തെളിയുകയാണെങ്കില്‍ Fee തിരികെ കൊടുത്ത് രസീത് വാങ്ങണം. voter ന്റെപേരില്‍ തുടര്‍ നടപടി സ്വീകരിക്കണം.
 41. TENDERED VOTE :- യഥാര്‍ത്ഥ voter വന്നു കഴിഞ്ഞപ്പോഴേക്കും ആരോ വോട്ട് ചെയ്തു കഴിഞ്ഞിരിക്കുന്നു. അന്വഷണത്തില്‍ നിന്നും യഥാര്‍ത്ഥ voter ഇയാളാണെന്ന് മനസിലായാല്‍“tendered ballot”paper നല്‍കിയാണ് vote ചെയ്യിക്കേണ്ടത്. Voter ന്റെ ഒപ്പ് ഇതിനുള്ള ഫാറത്തിലും വാങ്ങണം. ഇവ ഇതിനുള്ള നിശ്ചിത കവറിലുമാണ് സൂക്ഷിക്കേണ്ടത്.
 42. BLIND & INFIRM VOTER :-വന്നാല്‍18 വയസിന് മുകളില്‍ പ്രായമുള്ള companion നെ അനുവദിക്കാം.നിശ്ചിത ഫാറത്തിലും ലിസ്റ്റിലും companion ന്റെ ഒപ്പ് വാങ്ങണം. Voter ന്റെ വിരലില്‍ ink mark ചെയ്യുകയും വേണം.
 43. Polling ന്റെ അവസാന മണിക്കൂറില്‍ Agents നെ പുറത്തു പോകുവാന്‍ അനുവദിക്കരുത്.
 44. 5 PMന് Queueþല്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും last മുതല്‍ slip നല്‍കി് വോട്ട് ചെയ്യിക്കണം
 45. Slip വാങ്ങിയ എല്ലാവരും വോട്ട് ചെയ്യ്തു എന്ന് ഉറപ്പായാല്‍ Voting അവസാനിച്ചതായി പ്രഖ്യാപനം നടത്തുക.
 46. EVM ന്റെ Control Unit ലെ “CLOSE” Button press ചെയ്യുക.Total Number of Votes display ചെയ്യുന്നത് ഏജന്റുമാരെ ബോധ്യപ്പെടുത്തി Accounts of Votes Recorded ലെ Part I Item5ല്‍ ചേര്‍ക്കുക.
 47. Balloting Unit, Control Unit ല്‍ നിന്നും disconnect ചെയ്യുക. Control Unit ല്‍ Power “OFF” ചെയ്യുക. Close Button ല്‍ cap fit ചെയ്യുക.
 48. Accounts of Votes Recorded ന്റെ attested copy ഏജന്റുമാര്‍ക്കു നല്‍കുക.
 49. Control Unit ഉം Balloting Unit ഉം അതാതിന്റെ Carrying Caseകളില്‍ pack ചെയ്യുക.
 50. Acquittance roll ല്‍ signവാങ്ങി Polling Officersന് remuneration നല്‍കുക.
 51. Return ചെയ്യുവാനായി materials Manual-ല്‍ പറയുന്നതുപോലെ Pack ചെയ്യുക.
 52. Accounts of Votes Recorded, Declaration of Presiding Officer, Presiding Officer's Diary എന്നിവ പ്രത്യേകം EVM ന് ഒപ്പം നല്‍കുവാന്‍ ശ്രദ്ധിക്കുക.

ഈ ടിപ്സിന്റേതടക്കമുള്ള ഇലക്ഷന്‍ സഹായികള്‍ പി.ഡി.എഫ് കോപ്പി താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Easy Election : Prepared By Shajidas, Kollam

Assembly presiding officers note : Prepared by Sathya Bhama Teacher, Thrissur

Mock Poll Voting sheet | Number of Voters (for hourly counting)
Prepared by Sathya Bhama Teacher, Thrissur

Assembly Election Help file Krishnadas, Malappuram

Assembly Election (A presentation) Sent by Krishnadas, Malappuram

Electronic Voting Machine(A presentation from Election Commission)

Application for postal Ballot
Hand book for Presiding Officer-2009

Check list for presiding officer-2009

A Guide for voters


Read More | തുടര്‍ന്നു വായിക്കുക

പത്താംക്ലാസ് ഗണിത പരിശീലന പേപ്പര്‍

>> Friday, March 18, 2011


ചിട്ടയായ പഠനവും പരിശീലനവും ഉണ്ടെങ്കില്‍ മാത്രമേ കണക്കിന് ഉയര്‍ന്ന ഗ്രേഡ് ലഭിക്കുകയുള്ളൂ. നിത്യേനയുള്ള പരിശീലനമാണ് പ്രധാനം . കുറച്ചുദിവസം ശ്രദ്ധിക്കാതിരുന്നാല്‍ ഭൂരിഭാഗം കുട്ടികളും വിഷയം മറന്നുപോകുമെന്ന് നമുക്കറിയാം. പരീക്ഷാഹാളില്‍ പരിധിക്കപ്പുറം ഒരുതരം ഗവേഷണങ്ങളും സാധാരണരക്കാര്‍ക്ക് പ്രാപ്യവുമല്ല. അതുകൊണ്ടുതന്നെ ആശയങ്ങള്‍ മനസ്സിലിട്ട് സ്ഫുടം ‌ചെയ്ത് , പുതിയ സാഹചര്യങ്ങളില്‍ ധൈര്യപൂര്‍വ്വം ഉപയോഗിച്ച് , തെറ്റുകളും ചിന്തയുടെ അപര്യാപ്തതയും കൂട്ടുകാരോടും അധ്യാപകരോടും ചോദിച്ച് തിരുത്തി നല്ല ആത്മവിശ്വാസം നേടിയെടുക്കണം. എന്നാല്‍ എനിക്കെല്ലാമറിയാമെന്ന ചിന്ത ചിലപ്പോള്‍ അപകടം വരുത്തിയേക്കാം. ഞാന്‍ പഠിച്ചിട്ടുണ്ടന്നും എന്റെ കഴിവിന്റെ പരമാവധി ഞാന്‍ നന്നായി എഴുതുമെന്ന ഉറപ്പോടെ , സന്തോഷമുള്ള മനസ്സോടെ കണക്കുപരീക്ഷ എഴുതുക.
ടീന ടീച്ചര്‍ അയച്ചുതന്ന ഒരു മാതൃകാ ഗണിത ചോദ്യപേപ്പറാണ് ഇന്നത്തെ പോസ്റ്റ് . ടീച്ചര്‍ കണ്ണൂര്‍ ജില്ലയിലെ ആലക്കോടുള്ള ഗണിതാധ്യാപികയാണ് .

നമ്മുടെ ബ്ലോഗിലെ നിത്യസന്ദര്‍ശകയും അഭ്യുദയകാംക്ഷിയുമാണ്.കുറച്ചുനാളായി ഈ ചോദ്യപേപ്പര്‍ അയച്ചുതന്നിട്ട് . അതുകൊണ്ടുതന്നെ ചില മാറ്റങ്ങള്‍ അനിവാര്യമായി വന്നു. ഒഴിവാക്കിയ പാഠങ്ങളിലെ ചോദ്യങ്ങള്‍ നീക്കം ചെയ്തു.
തിങ്കളാഴ്ച നടക്കുന്ന കണക്കുപരീക്ഷയ്ക്കുശേഷമുള്ള റിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഉചിതമായിരിക്കും .താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും പി.ഡി എഫ് കോപ്പി ഡൗണ്‍ലോഡ് ചെയ്യാം
പി.ഡി എഫ് കോപ്പിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കണ്ണൂരിലെ മുകുളം പദ്ധതിയുടെ ഭാഗമായുള്ള ചോദ്യപേപ്പര്‍

Mathematics Quick Revision Package - Prepared by John. P. A

Click here for Maths Questions Prepared by John. P. A

2011 SSLC Maths Question Paper ഇവിടെ


Read More | തുടര്‍ന്നു വായിക്കുക

പത്താം ക്ലാസിലെ ഒരു ഫിസിക്സ് ചോദ്യപേപ്പര്‍

>> Thursday, March 17, 2011


കമന്റ് ബോക്സില്‍ ഇടപെടാറുള്ള തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തു നിന്നുള്ള ശ്രീജിത്ത് സാറിനെ ശ്രീജിത്ത് മുപ്ലിയം എന്ന പേരിലാണ് നമുക്ക് പരിചയം. കഴിഞ്ഞ വര്‍ഷം അദ്ദേഹം തയ്യാറാക്കി നമുക്ക് അയച്ചു തന്ന 8,9,10 ക്ലാസുകളിലെ അഞ്ചു ചോദ്യപേപ്പറുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയാണ് അദ്ദേഹം. വിദ്യാഭ്യാസം നടത്തിയ മുപ്ലിയം സ്കൂളില്‍ ഏറെ നാള്‍ ഐ.ടി. അധ്യാപകനായി സേവനം നല്‍കാന്‍ ശ്രീജിത്ത് സാറിന് ഭാഗ്യം ലഭിച്ചിരുന്നു. ഗണിതത്തോടും ഫിസിക്സിനോടും ഒരു പോലെ താല്പര്യമുള്ള ശ്രീജിത്ത് സാര്‍ ഇത്തവണ നമുക്ക് അയച്ചു തന്നിരിക്കുന്നതും പത്താം ക്ലാസിലേക്ക് വേണ്ടിയുള്ള ഒരു ഫിസിക്സ് മോഡല്‍ ചോദ്യപേപ്പറാണ്. എസ്.എസ്.എല്‍‍.സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത‍് ഏറെ സഹായകമാകുമെന്നതില്‍ സംശയമില്ല. പൊതുവിദ്യാഭ്യാസമേഖലയിലേക്ക് നേരിട്ട് ഇടപെടേണ്ട യാതൊരു ആവശ്യവുമില്ലെങ്കില്‍ക്കൂടി നമ്മുടെ വിദ്യാഭ്യാസരംഗത്തോടും മാത്സ് ബ്ലോഗിനോടും അദ്ദേഹത്തിനുള്ള താല്പര്യമാണ് ഇത്തരം സേവനങ്ങള്‍ ബ്ലോഗിലൂടെ നല്‍കാന്‍ അദ്ദേഹം മുന്നോട്ടു വരുന്നതിന് കാരണം. ഈ സംരംഭത്തിനു നല്‍കുന്ന പ്രോത്സാഹനങ്ങള്‍ മറ്റുള്ളവര്‍ക്കും പ്രേരണയും പ്രചോദനവുമാകുമെന്ന് പ്രതീക്ഷിക്കുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും പത്താം ക്ലാസ് ഫിസിക്സ് ചോദ്യപേപ്പര്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here for Download the SSLC sample question Paper


Read More | തുടര്‍ന്നു വായിക്കുക

എസ്.എസ്.എല്‍.സി ഇംഗ്ലീഷ് സഹായം

>> Tuesday, March 15, 2011


എസ്.എസ്.എല്‍.സി പരീക്ഷയ്‌ക്ക് വേണ്ടി തയാറെടുക്കുന്ന കുട്ടികള്‍ക്ക് സഹായകമായ പോസ്റ്റുകളില്‍ അടുത്തതായി ഇംഗ്ലീഷുമായി ബന്ധപ്പെട്ട പോസ്റ്റാണ്. ഇംഗ്ലീഷ് വിഷയവുമായി ബന്ധപ്പെട്ട വിവിധ പഠനസഹായികള്‍ ഒരുമിച്ച് ചേര്‍ത്ത് നല്‍കിയിരിക്കുകയാണ് ഇവിടെ. 2008, 2009, 2010, 2011 വര്‍ഷങ്ങളിലെ ഒരുക്കം, പടവുകള്‍ എന്ന അതിനു മുന്‍പുണ്ടായിരുന്ന പഠനസഹായി എന്നിവയും ചേര്‍ത്തിരിക്കുന്നു. വിവിധ സ്രോതസ്സുകളില്‍ നിന്നു ലഭിച്ച മാതൃകാ ചോദ്യങ്ങളും ഒപ്പം ഉത്തരസൂചികകളും കൂടി ചേര്‍ത്തിരിക്കുന്നു.കൂടാതെ പാലക്കാട്ടു നിന്നുള്ള വിജയശ്രീയുടെ പഠനസഹായിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷയ്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരെ അതിന് ഒരുക്കുന്ന അധ്യാപകര്‍ക്കും ഇതൊരു മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല.

1. ഒരുക്കം 2008

2. ഒരുക്കം 2009

3. ഒരുക്കം 2010

4. ഒരുക്കം 2011

5. പടവുകള്‍

6. വിജയശ്രീ പഠനസഹായി

7. പാഠഭാഗങ്ങളുടെ സംഗ്രഹം.

English Course Book (All Units)

Supplimentary Reader


Unit 1 : The Merchant of Venice
Unit 2 : The Tempest
Unit 3 : King Lear
Unit 4 : Julious Ceaser

7. മാതൃകാ ചോദ്യപ്പേപ്പറുകള്‍

1. Part 1 (with first 4 Units)
2. Part 2 (With last 3 Units)
3. Model Question Paper

8. Model Question Papers with Answer key (old)

9. Video based on the lesson The Hero Part 1 Part 2 Part 3

10. Niravu from DIET Idukki Part 1 Part 2

11. Mukulam SSLC English Model Question Paper
മലയാളം പേപ്പര്‍ രണ്ട് ,പേജ് ഒന്ന്
മലയാളം പേപ്പര്‍ രണ്ട് പേജ് രണ്ട്
മലയാളം പേപ്പര്‍ രണ്ട് പേജ് മൂന്ന്
1 2 3 4 5 6 7


Read More | തുടര്‍ന്നു വായിക്കുക

' English Dossier ' ഫ്രം Lakshadweep


'ഇതിന്റെ ഒരു ലിങ്ക് ബ്ലോഗില്‍ ചേര്‍ക്കാമോ ' എന്നു ചോദിച്ചു കൊണ്ട് കഴിഞ്ഞ ദിവസം മാത്​സ് ബ്ലോഗിന്റെ ഇന്‍ബോക്സില്‍ വന്ന ഒരു മെയിലാണ് ഈ പോസ്റ്റിന് ആധാരം. 'പല സഹായികളില്‍ ഒന്ന്' എന്ന മുന്‍വിധിയായിരുന്നു അയച്ചു കിട്ടിയ ഇംഗ്ലീഷ് പരീക്ഷാ സഹായിയുടെ പി.ഡി.എഫ് കോപ്പി തുറക്കുമ്പോളും മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ ആ പി.ഡി.എഫ് വായിച്ച്, അതിനു പിന്നലെ അദ്ധ്വാനം മനസ്സിലാക്കിയപ്പോള്‍ വെറുമൊരു ലിങ്കില്‍ ഒതുക്കേണ്ടതല്ല ഇത് എന്ന പൊതു അഭിപ്രായത്തില്‍ ഞങ്ങള്‍ എത്തിച്ചരുകയായിരുന്നു. ഈ ഇംഗ്ലീഷ് പഠനസഹായിയില്‍ എന്തെല്ലാമാണ് ഉള്ളതെന്നല്ലേ..?

പരീക്ഷാ ഹാളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലാണ് തുടക്കം എന്നതില്‍ തുടങ്ങുന്നു ഈ സഹായിയുടെ വ്യത്യസ്തത. പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങള്‍ ഓരോ പാഠത്തില്‍ നിന്നും തെരഞ്ഞെടുത്ത് അതിനെ നേരിടേണ്ടതെങ്ങിനെ എന്നു വിശദീകരിച്ചിരിക്കുകയാണ് ഇതില്‍ ആദ്യം. Essay, Paragraph questions - എന്നിവയെ നേരിടേണ്ടതെങ്ങിനെ, ചോദ്യങ്ങള്‍ എങ്ങിനെയെല്ലാമാണ് വരുന്നത്, അവയ്ക്ക് പ്രതീക്ഷിക്കുന്ന ഉത്തരങ്ങളുടെ മാതൃക എങ്ങിനെയാണ് എന്നതും ചേര്‍ത്തിരിക്കുന്നു.

ആദ്യം ഗദ്യ ഭാഗവും പിന്നീട് പദ്യഭാഗവുമാണ് നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ഹെല്‍പ്പ് ബോക്സില്‍ പദ്യഭാഗത്തു നിന്നും ചോദിക്കാവുന്ന Figures of Speech, Rhyme Scheme, Alliteration, Assonance എന്നിവയെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.

ഓരോ തരത്തിലുമുള്ള ചോദ്യങ്ങളെ നേരിടേണ്ട രീതികളെ കുറിച്ചു വിശദീകരിച്ചിരിക്കുന്നു എന്നിടത്താണ് ഈ സഹായി വ്യത്യസ്തമാകുന്നത്. മുന്‍ വര്‍ഷത്തെ ചോദ്യപ്പേപ്പറുകള്‍, ഒരുക്കം, തുടങ്ങി വിവിധ ശ്രോതസ്സുകളില്‍ നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങളുടെ ഉത്തരങ്ങളും ഇതില്‍ ചേര്‍ത്തിരിക്കുന്നു.

ഗ്രാമറിലെ Preposition, Articles, Error correction, Phrasal verbs തുടങ്ങിയവയെ കുറിച്ചും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. കൂടാതെ Conversation, Speech, Letter, Notice, Diary, Report, Placard/Slogan, Profile..തുടങ്ങിയ ‍Discourse കളെ കുറിച്ചും വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

ഈ വര്‍ഷത്തെ ഇംഗ്ലീഷ് പരീക്ഷയ്‌ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് ഇതൊരു റഫറന്‍സ് ഗ്രന്ഥത്തിന്റെ പ്രയോജനമാണ് ചെയ്യുക. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ മേഖലയെയും സ്പര്‍ശിക്കുന്ന ഈ മികച്ച പഠനസഹായി തയാറാക്കിയത് ലക്ഷദ്വീപിലെ ഗവണ്‍മെന്റ് സീനിയര്‍ സെക്കന്റെറി സ്കൂള്‍, മിനിക്കോയിയിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ അബ്ദുള്‍ ഹക്കീം മാഷാണ്.

മിനിക്കോയിയിലെ ഡെപ്യൂട്ടി കളക്ടറായ രജനീഷ് കുമാര്‍ സിംഗ് 'ഇംഗ്ലീഷ് ഡോസിയര്‍' എന്ന ഈ 38 പേജുള്ള പുസ്തകം പ്രകാശനം ചെയ്യുന്ന ചിത്രമാണ് ഈ പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്നത്.

Click here to download English Dossier


Read More | തുടര്‍ന്നു വായിക്കുക

പരീക്ഷകളിലെ സമയ ഘടകം

>> Sunday, March 13, 2011


എസ്.എസ്.എല്‍.സി. പരീക്ഷക്ക് മുന്നോടിയായ പരീക്ഷാഭ്യാസങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഒന്നര മണിക്കൂര്‍ പരീക്ഷകളും (ഭാഷകള്‍, ഹിന്ദി, ഫിസിക്സ്, കെമിസ്‌റ്റ്രി, ബയോളൊജി) രണ്ടരമണിക്കൂര്‍ പരീക്ഷകളും (സാമൂഹ്യം, ഗണിതം, ഇംഗ്ലീഷ്) ഉണ്ട്. ഐ.ടി എഴുത്ത് പരീക്ഷ ഒരു മണിക്കൂര്‍ മാത്രം. ഈ സമയത്തിനകത്ത് നിന്നുകൊണ്ട് കുട്ടി അവളുടെ പരീക്ഷ എഴുതിത്തീര്‍ക്കണം. ഇതിന്ന് വേണ്ട പരിശീലനം നമ്മുടെ അധ്യാപകര്‍ ക്ലാസ്‌മുറികളില്‍ നല്‍കുന്നുണ്ട്. കൂളോഫ് സമയം ശരിയായി വിനിയോഗിക്കാന്‍ നല്‍കുന്ന പരിശീലനവും പ്രധാനമാണ്. ഏറ്റവും അറിയാവുന്നത് ആദ്യം, അതിനെത്ര സമയം എന്നിങ്ങനെ.സമയഘടകത്തിന്റെ നിയന്ത്രണം കുട്ടിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.

കുട്ടിക്ക് സമയനിഷ്ഠ ഉണ്ടെങ്കിലും അധ്യാപകന്‍ ഇതെത്രമാത്രം പാലിക്കുന്നു എന്നാരും ചര്‍ച്ചയില്‍ കൊണ്ടുവന്നിട്ടില്ല. പരീക്ഷാമുറിയുടെ നിയന്ത്രണം അധ്യാപകനായതുകൊണ്ട് സമയനിഷ്ഠ കുട്ടിയുടെ മാത്രം വിഷയമായി ഒതുങ്ങുന്നില്ല. അതുകൊണ്ടുതന്നെ ഓരോ പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടിയും സമയത്തിന്റെ കാര്യത്തില്‍ പരാതി ഉള്ളവരുമാകുന്നു.കഴിഞ്ഞ പരീക്ഷയെകുറിച്ച് പരാതിപ്പെട്ടിട്ടെന്തുകാര്യം എന്ന മട്ടില്‍ ഇതൊക്കെയും അവഗണിക്കപ്പെടുകയും ചെയ്യുന്നു. ബാലശാപങ്ങള്‍ അപരിഹാര്യങ്ങളായി നിലകൊള്ളുന്നു.

പഠിക്കുന്ന കുട്ടിക്ക് എല്ലാ പരീക്ഷയും ഗൌരവമുള്ളതുതന്നെ. നന്നായി പഠിച്ച് ജയിക്കാനുള്ള മോഹവുമായാണ് എല്ലാ കുട്ടിയും പരീക്ഷാ ഹാളില്‍ എത്തുന്നത്. (അലസന്മാരെകുറിച്ച് നാം ചര്‍ച്ചചെയ്യേണ്ടതില്ലല്ലോ) എന്നാല്‍ അധ്യാപകര്‍ കുറേപ്പേരെങ്കിലും പരീക്ഷാഡ്യൂട്ടി ഒരു സൊല്ലയായാണ് കാണുന്നത്.പരീക്ഷ കഴിഞ്ഞുള്ള പേപ്പര്‍ നോക്കല്‍ ഇതിലും വലിയ ബുദ്ധിമുട്ടാണ് പലര്‍ക്കും.എന്നാല്‍ എസ്.എസ്.എല്‍.സി. പേപ്പര്‍ വാല്യുവേഷന്‍ സുഖം. അതിനോടിപ്പിടിച്ചെത്തും. സറണ്ടര്‍ ലീവെന്ന സൌഭാഗ്യം ആകര്‍ഷണം. സ്കൂള്‍ പരീക്ഷാഡ്യൂട്ടിയില്ലെന്ന അറിവ് എപ്പോഴും അധ്യാപകന്ന് സ്വര്‍ഗ്ഗം കിട്ടുന്നപോലെയാണല്ലോ. എന്നാല്‍ അധ്യാപകന്റെ പരീക്ഷാദ്വേഷം കുട്ടിയെ ബാധിക്കുന്നു എന്നാണ് നാം അറിയേണ്ടത്.

ഒരിക്കല്‍ നമ്മുടെ പരീക്ഷാ കമ്മീഷണര്‍ ഹെഡ്മാസ്റ്റര്‍മാരുടെ യോഗത്തില്‍ ഒരു ചോദ്യം ചോദിച്ചു: എസ്.എസ്.എല്‍.സി. പരീക്ഷക്ക് എപ്പോഴാ ഫസ്റ്റ് ബെല്ല് അടിക്കുക?
ഉത്തരങ്ങള്‍: 1.45/ 1.30/ 1.00/ 1.35/
എപ്പോഴാ സെക്കന്റ് ബെല്ല്?
ഉത്തരങ്ങള്‍: 1.30/1.45/ 1.40….
പരീക്ഷ തുടങ്ങുന്ന ബെല്ല്?
1.30/ 1.45/ 1.50/
ഒരുറപ്പില്ലാത്ത ഉത്തരങ്ങള്‍!

കുട്ടി എപ്പോള്‍ പരീക്ഷ എഴുത്ത് അവസാനിപ്പിക്കണം?

5 മിനുട്ടിന്റെ വാര്‍ണിങ്ങ് ബെല്ല് കേട്ടാല്‍ (എല്ലാരും വ്യക്തമായി തന്നെ പറഞ്ഞു!). എഴുത്തു നിര്‍ത്തി തുന്നിക്കെട്ടണം.
ഇതിത്ര വിശദമാക്കുന്നത് പരീക്ഷാ സമയത്തെ കുറിച്ചുള്ള നമ്മുടെ ധാരണകള്‍ എത്രമാത്രം ബാലിശമാണെന്നുതന്നെയല്ലേ? ഈയൊരു ചര്‍ച്ച നമ്മുടെ അധ്യാപകരുടെ ഇടയില്‍ നടക്കണം. ധാരണകള്‍ ശിശുകേന്ദ്രീകൃതമാക്കണം.

1.45 നാണ് പരീക്ഷ തുടങ്ങുന്നത്. 1.45 നു മുന്‍പ് അധ്യാപകന്‍ പരീക്ഷാഹാളില്‍ എത്തിയിരിക്കണം. ഈ തീരുമാനത്തില്‍ നിന്നു തുടങ്ങണം. 1.45 ആവുമ്പോഴേക്ക് കുട്ടികളുടെ ഹാള്‍ടിക്കറ്റ് പരിശോധന, മെയിന്‍ ആന്‍സര്‍ ഷീറ്റില്‍ വേണ്ട എന്‍‌റ്റ്രികള്‍ ഉണ്ടെന്ന് ഉറപ്പാക്കല്‍, അറ്റന്‍ഡന്‍സ് വാങ്ങല്‍ (വൈകി വരുന്നവരുടെ കാര്യം അല്ലേ) തുടങ്ങിയ സംഗതികള്‍ പൂര്‍ത്തിയാക്കണം. എല്ലാ ഒരുക്കങ്ങളും തീര്‍ത്ത് 1.45 നു സെക്കന്റ് ബെല്ല് അടിക്കുന്നതോടെ കുട്ടിക്ക് ചോദ്യപ്പേപ്പര്‍ നലകണം. ഇനി 15 മിനുട്ട് കൂള്‍ ഓഫ് സമയം. 2 മണിക്ക് മൂന്നാം ബെല്ല്. പരീക്ഷ എഴുതാന്‍ തുടങ്ങിയിരിക്കണം. പിന്നീട് ഓരോ അര മണിക്കൂറിന്നും ബെല്ല്. പരീക്ഷാ സമയം അവസാനിക്കുന്നതിന്ന് 5 മിനുട്ട് മുന്‍പ് വാണിങ്ങ്ബെല്ല്…ലോങ്ങ്ബെല്ല്.

1.45 മുതല്‍ പരീക്ഷ കഴിയുന്നതുവരെയുള്ള സമയം പൂര്‍ണ്ണമായും കുട്ടിക്ക് അവകാശപ്പെട്ടതാണ്. ഇതില്‍ ഇടപെടാനും മറ്റുകാര്യങ്ങള്‍ ചെയ്യിക്കാനും അധ്യാപകന്ന് യാതൊരവകാശവുമില്ല. കുട്ടിക്കാവശ്യമുള്ള അധികപേപ്പര്‍ അവള്‍ക്കടുത്തുചെന്ന് നല്‍കണം. (പലപ്പോഴും കുട്ടികള്‍ മാഷിന്റെ അടുത്തെക്ക് ചെന്ന് പേപ്പര്‍ വാങ്ങുന്നത് പതിവാണ്. ഇതു കുട്ടിയോട് ചെയ്യുന്ന ദ്രോഹമാണ് എന്നാരുപറയാന്‍?) ഓരോ അരമണിക്കൂര്‍ ബെല്ലും കുട്ടി ശ്രദ്ധിക്കുന്നുണ്ട്. 5 മിനുട്ട് മുന്‍പുള്ള വാണിങ്ങ്ബെല്‍ കുട്ടിക്കാണ്. സമയം തീര്‍ന്നാല്‍ ലോങ്ങ്ബെല്ല് ഉണ്ട്. അതുവരെ കുട്ടിക്ക് എഴുതാം. പിന്നീട് ഉത്തരം എഴുതാന്‍ സമ്മതിക്കരുത്. പക്ഷെ , അതുവരെ എഴുതാം. ഇനി പേജ്നമ്പറിട്ട് തുന്നിക്കെട്ടി വാങ്ങാം.

നമ്മുടെ ആളുകള്‍ പലപ്പോഴും 5 മിനുട്ടിന്റെ ബെല്ല് കേട്ടാല്‍ ‘ആള്‍ സ്റ്റാന്‍ഡപ്പ് ‘ എന്ന ഓര്‍ഡര്‍ കൊടുത്ത് എഴുത്ത് നിര്‍ത്തിക്കുന്നു. സമയം കഴിഞ്ഞു എന്നു പ്രഖ്യാപിക്കുന്നതും പതിവ്. ‘ങ്ങാ ഇനി അത്രയൊക്കെ മതി…നിര്‍ത്തിന്‍…‘എന്ന പരിഭ്രമം മാഷേ ആവേശിക്കുന്നു. കുട്ടി എന്നും നിസ്സഹായ. എഴുത്തു നിര്‍ത്തി പേപ്പര്‍ നല്‍കും. ലോങ്ങ്ബെല്ല് അടിക്കുമ്പോഴേക്ക് എല്ലാം വാങ്ങി എണ്ണി ശരിയാക്കി ഓഫീസില്‍ എത്തിയിരിക്കും നമ്മുടെ കര്‍ത്തവ്യ നിരതന്‍.ഹേഡ്മാഷക്കും ഇതൊക്കെ ഒന്നു കെട്ടിവെച്ചു ശരിയാക്കി വേണമല്ലോ ഉത്തരവാദിത്തം പൂര്‍ത്തിയാക്കാന്‍.

എല്ലാ പരീക്ഷകളിലും നാം ഈ സമയക്രമം പാലിക്കാന്‍ ശ്രമിച്ചാല്‍ കുട്ടികള്‍ക്ക് വളരെ ഗുണം ചെയ്യും. സാമ്പ്രദായികരീതികള്‍ മാറിയേ തീരൂ എന്നു എല്ലാവരും തീരുമാനിക്കണം. പരീക്ഷ കുട്ടിയുടെ ജീവിതത്തിലെ സുപ്രധാന അധ്യായമാണ്. നമുക്കത് വിരസമായ ഒരധ്യായവും. പക്ഷെ, പരീക്ഷ കുട്ടിക്കാണ്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കല്ല. ഇന്ന് രക്ഷിതാക്കള്‍ക്കും ഈ കഥയൊക്കെ അറിയാം. ചര്‍ച്ചകളും അനുഭവങ്ങള്‍ കൈമാറലും നടക്കട്ടെ.

വാര്‍ത്ത: ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷക്കിരിക്കുന്നവരുടെ ഹാള്‍ ടിക്കറ്റുകള്‍ 10-3-2011 നു ഉച്ചക്കുശേഷം ഓഫീസില്‍ നിന്ന് വിതരണം ചെയ്യുന്നതാണ്. മുഴുവന്‍ പരീക്ഷാര്‍ഥികളും നേരില്‍ വന്ന് ഹാള്‍ടിക്കറ്റുകള്‍ കൈപ്പറ്റേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

മിക്ക പത്രങ്ങളിലും ഈ ഒരു വാര്‍ത്ത പരീക്ഷയടുക്കുമ്പോള്‍ പതിവാണ്. കുട്ടികള്‍ ഉഷാറായി വന്ന് ഹാള്‍ടിക്കറ്റുകള്‍ കൈപ്പറ്റുകയും ചെയ്യും. എല്ലാവര്‍ക്കും സമയത്തു തന്നെ കൊടുത്തു എന്ന ആശ്വാസം പ്രിസിപ്പലിനും മറ്റുള്ളവര്‍ക്കും. ഇനി പരീക്ഷക്ക് കാണാം!

എസ്.എസ്.എല്‍.സി കുട്ടി ‘കുട്ടി’ തന്നെയാണ്. കിട്ടിയ ഹാള്‍ടിക്കറ്റ് വായിച്ചുനോക്കുന്നവര്‍ വളരെ വളരെ കുറവാണല്ലോ. അതില്‍ ആദ്യഭാഗത്ത് ചേര്‍ത്തിരിക്കുന്ന വിശദാംശങ്ങള്‍ പോലും നേരേ ചൊവ്വെ നോക്കുന്നവര്‍ ഇല്ല. ആകെ ശ്രദ്ധിച്ചു നോക്കുന്നത് റജിസ്റ്റര്‍ നമ്പര്‍ മാത്രം. പിന്നെ കുനുകുനെ മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയതൊക്കെ അവിടെ കിടക്കും. ക്ലാസില്‍ വെച്ചു പരീക്ഷയെകുറിച്ചുള്ള ഒരുക്കങ്ങളില്‍ അധ്യാപകര്‍ പറഞ്ഞുകൊടുത്ത ചില സംഗതികള്‍ മാത്രം മനസില്‍ ഉണ്ട്. അതു മാത്രം.

എന്റെ സ്കൂളില്‍ 04-03-2011 നു ഒരു മുഴുവന്‍ ദിവസ പഠനപ്രവര്‍ത്തനമായി ഹാള്‍ടിക്കറ്റ് വിതരണം നടന്നു. ഹാള്‍ടിക്കറ്റ് പോലും ഒരു പഠനോപകരണമാക്കാന്‍ അധ്യാപകര്‍ ശ്രദ്ധിച്ചതിന്റെ ഗുണം കുട്ടിക്ക് തീര്‍ച്ചയായും ഉണ്ടാവും എന്നു കരുതുന്നു. പ്രധാനമായും മലയാളം, ഇംഗ്ലീഷ് ഭാഷാ പഠനത്തിന്നായി ഹാള്‍ടിക്കറ്റ് പ്രയോജനപ്പെടുത്താം. നേരിട്ടുള്ള വായനയും ഉള്ളടക്കം മനസ്സിലാക്കലും അധ്യാപകന്റെ സാന്നിധ്യത്തിലാവുമ്പോള്‍ കുറേകൂടി പ്രയോജനപ്പെടുന്നുണ്ട്. മാത്രമല്ല ഭാഷയുടെ വ്യവഹാരരൂപങ്ങള്‍ കുട്ടി നേരിട്ട് ഒരിക്കല്‍ കൂടി കാണുകയും വ്യാഖ്യനിക്കുകയും ചെയ്യുന്നതും ഭാഷാ ക്ലാസില്‍ ഉപകാരപ്പെടും.

 • ഫോറം-പൂരിപ്പിക്കല്‍
 • പ്രൊഫൈല്‍
 • അക്കമിട്ടെഴുതിയ വസ്തുതകള്‍
 • പട്ടിക (ടയിംടേബിള്‍) വ്യാഖ്യാനം
 • നിര്‍ദ്ദേശവാക്യം
 • ചിന്‍ഹനം
 • തര്‍ജ്ജിമ
 • സംക്ഷിപ്തത
 • സമഗ്രത
 • ലഘുവാക്യങ്ങള്‍
 • സങ്കീര്‍ണ്ണ-മഹാവാക്യങ്ങള്‍
 • ഡയറക്ട്-ഇന്‍ഡയറക്റ്റ് വാക്യങ്ങള്‍
 • ഓഫീസ് ഭാഷ- സാധാരണ ഭാഷ
 • പരീക്ഷാ സംബന്ധിയായ പദാവലി
 • പദപ്രയോഗ ഭംഗി

ഇങ്ങനെ നിരവധി കാര്യങ്ങള്‍ ഭാഷാപരമായി മാത്രമുള്ളവ കുട്ടിയുമായി സംസാരിക്കുമ്പോള്‍ അവളുടെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിയും.
ഇതിന്നായി ഞങ്ങള്‍ ചെയ്തത് 20 കുട്ടികള്‍ 2 അധ്യാപകര്‍ എന്ന നിലയില്‍ ചെറിയ ഗ്രൂപ്പുകളാക്കി. കൂടെ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളില്‍ ഒന്നോ രണ്ടോ പേരും. ഹാള്‍ടിക്കറ്റ്, ഉത്തരമെഴുതാനുള്ള മെയിന്‍ ആന്‍സര്‍ ബുക്ക്, അഡീഷനല്‍ ആന്‍സര്‍പേപ്പര്‍ എന്നിവയുമായി ഒരു മണിക്കൂറിലധികം സമയം ഒന്നിച്ചിരുന്നു. കുട്ടികളോടൊപ്പം ഹാള്‍ടിക്കറ്റ് വായിക്കല്‍, പരിശോധന-(തെറ്റുകള്‍) എന്നിവ നടന്നു. ഹാള്‍ടിക്കറ്റുകള്‍ അധ്യാപകര്‍ പോലും ആദ്യമായിട്ടാണ് പൂര്‍ണ്ണമായും വായിക്കുന്നത് എന്നു അനുഭവപ്പെട്ടു.

ഇതു സൂചിപ്പിക്കുന്നത് ഹാള്‍ടിക്കറ്റുകള്‍ വിതരണം ചെയ്യലല്ല മറിച്ച് അതൊരു പഠനോപകരണമാക്കുകയാണ് ചെയ്യേണ്ടതെന്ന സമാന്യ ധാരണ ഉണ്ടാക്കുകയായിരുന്നു. പുല്ലുപോലും ആയുധമാക്കാനുള്ള വല്ലഭത്വം മാഷക്ക് ഉണ്ടാവട്ടെ.
ഒറ്റനോട്ടത്തില്‍
പരീക്ഷക്കിറങ്ങും മുന്‍പ് പാഠഭാഗങ്ങളും ചോദ്യരീതികളും ഒരിക്കല്‍ കൂടി ഒന്നു നോക്കിക്കൊള്ളണം. പിന്നെ, ശാന്തമായ മനസ്സോടെ പരീക്ഷാഹാളിലെത്തൂ.എല്ലാം എഴുതാന്‍ പറ്റും.ഉയര്‍ന്ന വിജയം നിശ്ചയം.
യൂണിറ്റുകളിലൂടെ

യൂണിറ്റ്

ഉള്ളടക്കം
1
പ്രാചീന കവിത്രയം (ചെറുശേരി,എഴുത്തഛന്‍, നമ്പ്യാര്‍) പരിചയം/ യശോദയും നന്ദഗോപനും വളരെക്കാലത്തിനു ശേഷം മകനെ (ശ്രീകൃഷ്ണനെ) കാണുന്നു.കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ മുഴുകുന്ന അവര്‍ സ്വര്‍ഗ്ഗീയമായ ആനന്ദം അനുഭവിക്കുന്നു/ എഴുത്തഛന്റെ ഭാഷ,സാഹിത്യ സംഭാവനകള്‍/ നമ്പ്യാര്‍ക്കവിതകളിലെ സവിശേഷതകള്‍. മാനുഷികമൂല്യങ്ങളും ധാര്‍മ്മികതയും പരിപോഷിപ്പിക്കപ്പെടുന്നു.

2
യാത്രാവിവരണം/ ആത്മകഥ/ ഓര്‍മ്മക്കുറിപ്പ്. യാത്രാവിവരണം (മുണ്ടശേരി) സാഹിത്യ, സാംസ്കാരിക, ചരിത്ര പഠനംകൂടിയാവുന്നു/ ആത്മകഥ (എം.ആര്‍.ബി) സാമൂഹ്യമാറ്റത്തിന്റെ ചരിത്ര രേഖയായി മാറുന്നു/ ഓര്‍മ്മക്കുറിപ്പ് (തിക്കൊടിയന്‍) നാടകമെന്ന കലാരൂപത്തിന്റെ വികാസരേഖയായി ത്തീരുന്നു. പോയകാലത്തിന്റെ മനോഹാരിതകളും അതില്‍നിന്നും നാം വളര്‍ന്ന ചരിത്രഗതിയും സൂചിപ്പിക്കുന്നു.


3
മൂന്നും സ്നേഹഗാഥകള്‍. പ്രകൃതിസ്നേഹം മനുഷ്യജീവിതഭാഗമാവേണ്ടതിന്റെ ആവശ്യകത/ മാതൃസ്നേഹം, കുടുംബം/ ദയാശൂന്യമായ ഈ ലോകം കാരുണ്യപൂര്‍ണ്ണമാവാനുള്ള ആഗ്രഹം, പ്രതീക്ഷ.


4
ദൃശ്യകലകള്‍ /മൂന്നും കലി ഭാവം- കഥകളിയില്‍ കലി-നാടകത്തില്‍ പണ്ഡിതന്മരുടെ കലിത്വം/ സിനിമാസംവിധായകന്റെ അപ്രമാദിത്വം (എന്ന കലി ! )/ കലി-ആഗ്രഹം നടക്കാത്തതിലെ കലി/ നാടകത്തില്‍ ആഗ്രഹം നടന്നതിലെ പുലിവാല്/
സിനിമയെന്ന കലാരൂപത്തെ അടിമുടി പഠിക്കുന്നു/ പുത്തന്‍ നാടകാനുഭവം (നാടകത്തില്‍)
വിഭിന്നകലകളുടെ സാങ്കേതികതകള്‍ (അഭിനയം, വേഷം, സംഭാഷണം….)/ ..


5
ആശാന്‍,ഉള്ളൂര്‍,വള്ളത്തോള്‍ (ത്രിമൂര്‍ത്തികള്‍)/ വ്യത്യസ്ത കാവ്യശൈലി/ പ്രണയം/ദേശസ്നേഹം/ മാനവികത/…(സ്നേഹത്തിന്റെ ഭിന്ന മുഖങ്ങള്‍ തന്നെ)
നളിനി,മറിയം: രണ്ടുപ്രാര്‍ഥനകള്‍/ പൌരാണികതയില്‍ ഊന്നിയുള്ള ഭാഷണത്തിലൂടെ സമകലികമായ പതര്‍ച്ചകളില്‍ നിന്നു കരകയറാനുള്ള ഊര്‍ജം പകരല്‍/
കഥാപാത്രങ്ങളുടെ സമാനത: യേശുകൃസ്തു, ശ്രീകൃഷണന്‍, യതി (ദിവാകരന്‍)

ഇന്നത്തെ ചോദ്യപേപ്പര്‍ ഇതാ..
എസ്എസ്എല്‍സി മലയാളം പേജ് 1
എസ്എസ്എല്‍സി മലയാളം പേജ് 2
എസ്എസ്എല്‍സി മലയാളം പേജ് 3
എസ്എസ്എല്‍സി മലയാളം പേജ് 4


Read More | തുടര്‍ന്നു വായിക്കുക

പള്ളിയറ, സെഞ്ച്വറിയുടെ നിറവില്‍..!

>> Saturday, March 12, 2011


ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചര്‍ കൂടിയായിരുന്ന കണക്ക് പഠിപ്പിച്ചിരുന്ന ലില്ലിടീച്ചര്‍ തന്ന 'കണക്കിലെ കളികള്‍' എന്ന സമ്മാനപുസ്തകമാണ് ക്ലാസിലെ ശരാശരിക്കാരനായിരുന്ന എനിയ്ക്കു കിട്ടിയ ആദ്യ സമ്മാനം. ആ പുസ്തകവും അതിന്റെ രചയിതാവിന്റെ പേരുമൊക്കെ അന്നേ ഹൃദിസ്ഥമാക്കിയതായിരുന്നു. കണക്കിനോട് അല്പമെങ്കിലും ഇഷ്ടം തോന്നാനുള്ള കാരണം ഒരുപക്ഷേ അവിടെ നിന്നായിരിക്കണം!

ആരംഭകാലം മുതല്‍ തന്നെ നമ്മുടെ ബ്ലോഗിന്റെ ഏറ്റവും പ്രധാനപ്പെട്ട അഭ്യുദയകാംക്ഷിയായി ഞങ്ങള്‍ക്ക് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിപ്പോരുന്ന, ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ഗണിതശാസ്ത്രഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയായ ശ്രീ പള്ളിയറ ശ്രീധരന്‍ സാറിന്റെ ഏറ്റവും പുതിയതും നൂറാമത്തേതുമായ "സെഞ്ച്വറി"യാണ് ഈ പോസ്റ്റ് തയ്യാറാക്കുമ്പോള്‍ എന്റെ കയ്യിലിരിക്കുന്നത്. ഏകദേശം മൂന്നാഴ്ചകള്‍ക്കു മുമ്പ് കൊടുങ്ങല്ലൂരിലുള്ള ഒരു കൊറിയര്‍ കമ്പനിയാപ്പീസില്‍ നിന്നും ഭംഗിയായി പൊതിഞ്ഞ് കിട്ടിയ പാക്കറ്റ് അഴിച്ചുനോക്കിയപ്പോഴാണ് 'ശ്രീ നിസ്സാറിന് (മാത്​സ് ബ്ലോഗ്)സ്നേഹപൂര്‍വ്വം'എന്നെഴുതി താഴേ ഒപ്പുവെച്ച കനപ്പെട്ട ഈ സമ്മാനം ലഭിച്ചത്. രണ്ടുവര്‍ഷത്തിലേറെയായി ഉറക്കമിളച്ചും അശ്രാന്തപരിശ്രമം ചെയ്തും മാത്​സ് ബ്ലോഗ് നിലനിര്‍ത്തിപ്പോരുന്ന മുഴുവന്‍ ടീമംഗങ്ങള്‍ക്കുമായി പങ്കുവെക്കേണ്ട ആദ്യ സമ്മാനം. (ഇനി, ഈ ബ്ലോഗെഴുത്തിലൂടെ നിങ്ങള്‍ക്കെന്താണ് 'നേട്ട'മെന്ന പരശ്ശതം ചോദ്യങ്ങള്‍ക്ക് ഒന്നുമില്ലെന്നുള്ള ഉത്തരത്തിന് പ്രസക്തിയില്ലാതായി.)

ഈ വരുന്ന മാര്‍ച്ച് 14ന് തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബില്‍ വെച്ച് പ്രശസ്ത നോവലിസ്റ്റ് ശ്രീ.പെരുമ്പടവം ശ്രീധരന്‍ പ്രകാശനം ചെയ്യുന്ന 'സെഞ്ച്വറി'യുടെ ആദ്യപ്രതി ഏറ്റുവാങ്ങുന്നത് ശ്രീ.ജോര്‍ജ്ജ് ഓണക്കൂര്‍ ആണ്. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടര്‍ ശ്രീ. പി.കെ. സുഭാഷ് അധ്യക്ഷനായ ചടങ്ങില്‍ കവി ശ്രീ ഡി. വിനയചന്ദ്രന്‍ സര്‍വ്വശ്രീ.ഡോക്ടര്‍ അജിത് പ്രഭു, റൂബിന്‍ ഡിക്രൂസ്, വി.കെ. ജോസഫ്, സതീഷ്ബാബു പയ്യന്നൂര്‍, ...എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും. നമുക്കെല്ലാവര്‍ക്കും സാറിന്റെ പ്രത്യേക ക്ഷണം ഉണ്ട് കേട്ടോ..!

സെഞ്ച്വറി എന്ന പേരിനെ അന്വര്‍ഥമാക്കുന്ന വിധം 100 അധ്യായങ്ങളിലായി രസകരമായി വായിച്ചുപോകാവുന്ന 192 പേജുകളുള്ള ഒരു കൊച്ചു പുസ്തകം. 'ലീലാവതി' മുതല്‍ 'സുഹൃത്​സംഖ്യകള്‍'വരെ നാം കേട്ടിട്ടുള്ളതും അല്ലാത്തതുമായ ഗണിതസമസ്യകളും വിശേഷങ്ങളും രസകരമായി വായിച്ചുപോകാവുന്ന വിധം അണിനിരത്തിയിട്ടുണ്ട് അദ്ദേഹം. ആധുനികഗണിതത്തിന്റെ മര്‍മ്മങ്ങളറിഞ്ഞുള്ള യാതൊരു പുതുമയും അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ കാണാനില്ലായെന്ന വിമര്‍ശകരുടെ ആരോപണങ്ങളെ തെല്ലും ഗൗനിക്കാതെ, കുട്ടികളടക്കമുള്ള വലിയൊരു വിഭാഗത്തിന്റെ ഗണിതത്തോടുള്ള വിരക്തി അകറ്റാനുള്ള ആത്മാര്‍ത്ഥമായ ശ്രമമായി ഈ പുസ്തകത്തെ കാണാനാണ് പുസ്തകം നമ്മോട് ആവശ്യപ്പെടുന്നത്. കണ്ണൂരിലെ ജീനിയസ് ബുക്സ് പ്രസിദ്ധീകരിച്ച 'സെഞ്ച്വറി'ക്ക് 120രൂപയാണ് വിലയിട്ടിരിക്കുന്നത്.


Read More | തുടര്‍ന്നു വായിക്കുക

രൂപയുടെ ചിഹ്നവുമായി നാണയങ്ങള്‍ വരുന്നു

>> Tuesday, March 1, 2011


രൂപയുടെ ചിഹ്നവുമായി പുതിയ നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റില്‍ പ്രഖ്യാപിക്കുകയുണ്ടായി. 150 രൂപയുടെ നാണയങ്ങള്‍ ഇറക്കാനും കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ട്. ദേവനാഗരി ലിപിയിലെ രായും റോമന്‍ അക്ഷരമായ ആറും ചേര്‍ത്തു രൂപം നല്‍കിയ ചിഹ്നം ഇപ്പോള്‍ ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും ഇതിന് ഇതുവരെ യൂണിക്കോഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. യുണീക്കോഡ് സ്റ്റാന്‍ഡേഡ്സിന്റെ അംഗീകാരം ലഭിക്കാത്തതു കൊണ്ടുതന്നെ ഇതിനായി തയ്യാറാക്കിയ പ്രത്യേക ഫോണ്ട് കമ്പ്യൂട്ടറില്‍ ഇല്ലാത്തവര്‍ക്ക് ഈ ചിഹ്നം ദൃശ്യമാവുകയില്ല. ഇപ്പോള്‍ പല വെബ്സൈറ്റുകളിലും ഈ ചിഹ്നം കാണാന്‍ കഴിയുമെങ്കിലും അതിനെ ഒരു ചിത്രമാക്കി മാറ്റിയാണ് വെബ്സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതു കൊണ്ടു തന്നെ ഡോളര്‍ ചിഹ്നത്തെ ഉപയോഗിക്കുന്നതു പോലെ കമ്പ്യൂട്ടറില്‍ രൂപയുടെ ചിഹ്നത്തെ ഫോണ്ട് രൂപത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. യൂണിക്കോഡ് സ്റ്റാന്റേഡ്സ് അതോറിറ്റി അംഗീകരിച്ച് യുണീക്കോഡ് ലിസ്റ്റില്‍പ്പെടുത്തുന്നതോടെ കീബോര്‍ഡിലെ കീകള്‍ ഉപയോഗിച്ചു തന്നെ സാധാരണപോലെ ഈ ചിഹ്നം ഉപയോഗിക്കാനും സാധിക്കും. ഇതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ അതോറിറ്റിയെ സമീപിച്ചിട്ടുണ്ടെന്നും ധനമന്ത്ര ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. രൂപയുടെ ചിഹ്നത്തെക്കുറിച്ച് ഒരല്പം കൂടി പറയട്ടെ.

കഴിഞ്ഞ വര്‍ഷം ജൂലായിലാണ് പുതിയ ചിഹ്നത്തിന് അംഗീകാരം നല്‍കിയത്.യു.എസ് ഡോളര്‍($), യൂറോപ്യന്‍ യൂറോ(€), ബ്രിട്ടീഷ് പൌണ്ട് സ്‌റ്റര്‍ലിംഗ്(£), ജാപ്പനീസ് യെന്‍(¥) എന്നിവയ്‌ക്കാണ് ഇപ്പോള്‍ ചിഹ്നമുള്ളത്. ഇവയുള്‍പ്പെടുന്ന എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യന്‍ രൂപയും എത്തുകയാണ്. ഇതില്‍ പൗണ്ട് സ്‌റ്റെര്‍ലിങ് മാത്രമാണ് നോട്ടുകളില്‍ അച്ചടിക്കുന്നത്. ഇന്ത്യന്‍ രൂപയ്‌ക്ക് സ്വന്തമായി ചിഹ്നം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ദേവനാഗരി ലിപിയിലെ र യും റോമന്‍ ലിപിയിലെ 'R' ഉം ചേര്‍ന്നതാണ് ഈ പുതിയ ചിഹ്നം.

ബോംബെ ഐ.ഐ.ടി യില്‍ നിന്നും പോസ്‌റ്റ് ഗ്രാജുവേറ്റ് ബിരുദം നേടിയ ഡി. ഉദയകുമാര്‍ രൂപകല്പന ചെയ്ത ഈ ചിഹ്നം കഴിഞ്ഞ ജൂലൈയിലാണ് ക്യാബിനറ്റ് അംഗീകരിച്ചത്. ഐ.ഐ.ടി ഗുവഹാത്തിയിലാണ് അദ്ദേഹം ഇപ്പോള്‍ ജോലി ചെയ്യുന്നത്. മൂവായിരത്തോളം ഡിസൈനുകള്‍ കിട്ടിയതില്‍ നിന്നും അഞ്ചെണ്ണം ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അതില്‍ നിന്നും അദ്ദേഹത്തിന്റെ ചിഹ്നം തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഇന്ത്യന്‍ ദേശീയ പതാകയെ അടിസ്ഥാനമാക്കിയാണ് ഈ ചിഹ്നത്തിനു രൂപം കൊടുത്തതെന്നു അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മുകളിലും താഴെയുമുള്ള വരകളും നടുക്കുള്ള വെള്ളഭാഗവും ത്രിവര്‍ണ്ണ പതാകയെ സൂചിപ്പിക്കുന്നു. സമാന്തരമായ രേഖകള്‍ ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമായുള്ള സമ്പദ് വ്യവസ്ഥയില്‍ തുലനം (balance) നിലനിര്‍ത്തുന്നതിനെ സൂചിപ്പികുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഒരു ആഗോള മുഖം നല്‍കാന്‍ ഇതിനു കഴിയുമെന്നു കരുതപ്പെടുന്നു.എന്നാല്‍ ഇന്ത്യന്‍ നോട്ടിലോ നാണയങ്ങളിലോ ഈ ചിഹ്നം പതിപ്പിക്കാന്‍ ഇതു വരെ തീരുമാനിച്ചില്ല.

ഇലക്‌ട്രോണിക്ക് അച്ചടി മാധ്യമങ്ങളില്‍ അച്ചടിക്കാനും പ്രദര്‍ശിപ്പിക്കാനും ഉള്ള സൌകര്യം കണക്കിലെടുത്ത് യൂണീകോഡ് നിലവാരത്തിലായിരിക്കും ഇത് പുറത്തിറങ്ങുക. അന്താരാഷ്‌ട്ര തലത്തില്‍ വിനിമയം ചെയ്യുന്നതിന് ഈ യൂണികോഡ് നിലവാരം ഏറെ സഹായകമാവും. കംപ്യൂട്ടര്‍ കീബോര്‍ഡിലും മറ്റും സ്ഥാനം പിടിക്കുന്നതോടെ ഇന്ത്യന്‍ സംസ്‌കാരവും തനതു സവിശേഷതകളും ആഗോള തലത്തില്‍ പ്രതിഫലിപ്പികാന്‍ ഈ ചിഹ്നത്തിനു കഴിയും. അതിനു സാക്ഷ്യം വഹിക്കാന്‍ ഭാഗ്യം സിദ്ധിച്ച തലമുറയുടെ ഭാഗമാകാന്‍ കഴിഞ്ഞു എന്നത് തീര്‍ച്ചയായും നമുക്ക് അഭിമാനാര്‍ഹം തന്നെ.

ഡോളര്‍ ചിഹ്നം കീബോര്‍ഡില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. മറ്റ് ചിഹ്നങ്ങള്‍ക്കുള്ള എച്ച്.ടി.എം.എല്‍ കോഡുകള്‍ യുണീക്കോഡില്‍ ലഭ്യമാണ് താനും. അവയിങ്ങനെ
British Pound (£)- £ or £
Japanese Yen (¥) - ¥ or ¥
EURO (€)- € or €


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer