THSSLC രസതന്ത്രചോദ്യപേപ്പര്‍ 2011 (Updated)

>> Sunday, March 20, 2011


ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ SSLC രസതന്ത്രം പരീക്ഷയുടെ ചോദ്യപേപ്പര്‍ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക മാത്​സ് ബ്ലോഗിലേയ്ക്ക് യാദ്യശ്ചീകമായി വന്ന മെയിലാണ് ഈ പോസ്റ്റിനു നിദാനം. ഇന്‍ഡ്യയിലും പുറത്തും അധ്യാപകനായിരുന്ന, വിവരസാങ്കേതികമേഖലയിലും ഭൗതികശാസ്ത്ര അധ്യാപനത്തിലും തനതായ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള നസീര്‍സാറിന്റെ വിലയേറിയ പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയാണ്. കാരണം മാര്‍ച്ച് 19 ശനിയാഴ്ച പത്താംക്ലാസ് ഫിസിക്സ് പരീക്ഷയായതുതന്നെ. 1996 -1998 കാലഘട്ടത്തില്‍ യുഎഇയിലെ അബുദാബി അല്‍-ഫജ്ര്‍ ഇംഗ്ലീഷ് ഇന്റര്‍നാഷണല്‍ സ്കൂളിലെ വൈസ് പ്രിന്‍സിപ്പലായിരുന്നൂ ഇദ്ദേഹം.ഇപ്പോള്‍ കൊല്ലം ജില്ലയിലെ കുളത്തുപുഴയിലെ ഗവ.ടെക്നിക്കല്‍ സ്ക്കൂള്‍ അധ്യാപകനാണ്. ബ്ലോഗ് അംഗങ്ങളുടെയും സന്ദര്‍ശകരുടെയും പേരില്‍ നസീര്‍സാറിന് നന്ദി പറയുന്നു.
2011 ലെ ഭൗതികശാസ്ത്ര (Physics) ചോദ്യപ്പേപ്പറാണ് ഇന്നത്തെ പോസ്റ്റിനോടൊപ്പം നല്‍കിയിരിക്കുന്നത്.അതിനോടൊപ്പംതന്നെ ഗണിതശാസ്ത്രത്തിന് ഒരു QUICK REVISION പാക്കേജുകൂടി ഉണ്ട് .ഫിസിക്സ് ചോദ്യപേപ്പറിനെക്കുറിച്ച് പറയട്ടെ. കഴിഞ്ഞദിവസം നടന്ന ടെക്​നിക്കല്‍ സെക്കന്റെറി സ്ക്കൂളിലെ പേപ്പര്‍ തന്നെയാണിത്. നമ്മുടെ പരീക്ഷയുമായി ഇതിന് നേര്‍ബന്ധമുണ്ട്. പഠനവസ്തുതകള്‍ ഒന്നുതന്നെയാണ്. ചോദ്യരീതികള്‍ക്കും സമാനതയുണ്ട് .പലതരത്തിലുള്ള ആപ്ലിക്കേഷന്‍ ചോദ്യങ്ങള്‍ പരിശീലിക്കുമ്പോള്‍ ഇത്തരം വേറിട്ട ഒരു മാതൃക നന്നായിരിക്കും. മാത്​സ് ബ്ലോഗിന്റെ സ്ഥിരം സന്ദര്‍ശകനും അനുഭാവിയുമായ നസീര്‍ സാറിന്റെ മെയിലില്‍ കണ്ട വാചകങ്ങള്‍ താഴെ ചേര്‍ക്കുന്നു.

"I am a follower of mathsblog, working in technical high school, Kulathupuzha, Kollam Dist.( H S A , Physical Science). T H S L C (Technical High School Leaving Certificate) Examination is also going on with S S L C examination. Today the subject for T H S L C exam was PHYSICS and the exam is over. For S S L C , PHYSICS exam is on 19nth Saturday.The exam was easy. I am having the question paper now. I can send the scanned question paper now.Publish it through maths blog. It will be useful for S S L C students.

T H S S L C ഫിസിക്സ് പേപ്പര്‍ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഉത്തരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


Mathematics Quick Revision Package

66 comments:

ഗീതാസുധി March 18, 2011 at 7:19 AM  

നസീര്‍സാര്‍ ഭംഗിയായി ഉത്തരങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടല്ലോ..!
നന്ദി. പലപ്പോഴും ടെക്നിക്കല്‍ സ്കൂളുകാരുടെ ചോദ്യപേപ്പറില്‍ നിന്നും കാര്യമായ വ്യത്യാസങ്ങള്‍ നമ്മുടെ പേപ്പറിന് കാണാറില്ലെന്നതാണ് വാസ്തവം.

nazeer March 18, 2011 at 8:12 AM  

Thanks Geetha Sudhi
You can expect minimum 5 similar questions from T H S Question Paper.I am sure........
Thank u
Nazeer

സോമലത ഷേണായി March 18, 2011 at 10:16 AM  

ടെക്നിക്കല്‍ ഹൈസ്ക്കൂളുകാരുടെ ചോദ്യപേപ്പറുകളില്‍ നിന്ന് ചില ചോദ്യങ്ങളോ ചോദ്യമാതൃകയോ എസ്.എസ്.എല്‍.സിയ്ക്ക് പ്രതീക്ഷിക്കാവുന്നതാണ്. സംശയമുണ്ടെങ്കില്‍ നമുക്ക് ഈ ചോദ്യപേപ്പറും എസ്.എസ്,എല്‍.സി ചോദ്യപേപ്പറും തമ്മില്‍ താരതമ്യം ചെയ്യാമല്ലോ.

മാത്​സ്ബ്ലോഗ് എല്ലാ വിഷയങ്ങളുടേയും THSSLC ചോദ്യപേപ്പര്‍ പ്രസിദ്ധീകരിക്കണം. തിങ്കളാഴ്ച പക്ഷേ രണ്ടു കൂട്ടര്‍ക്കും ഒരേ സമയത്താണ് കണക്ക് പരീക്ഷ.

ഡ്രോയിങ്ങ് മാഷ് March 18, 2011 at 10:41 AM  

പറഞ്ഞു കേട്ടപ്പോള്‍ ഫിസിക്സ് SSLC പരീക്ഷയുടെ ചോദ്യങ്ങള്‍ കാണാന്‍ ആകാംക്ഷയായി. ഇന്ന് സ്പെഷല്‍ ക്ലാസിന് സ്ക്കൂളിലെത്തുന്ന കുട്ടികള്‍ക്കു മുന്നില്‍ ഇത് ആന്‍സര്‍ ചെയ്യാന്‍ ഫിസിക്സ് സാറിനോട് പറഞ്ഞിട്ടുണ്ട്.

ഡ്രോയിങ്ങ് മാഷ് March 18, 2011 at 11:03 AM  

ഓ.ടി.
ഇന്ന് ചില സ്ക്കൂളുകളിലെ അധ്യാപകരോട് സ്ക്കൂളില്‍ ചെന്ന് ഒപ്പിടണമെന്ന് അവിടത്തെ പ്രധാന അധ്യാപകര്‍ പറഞ്ഞുവെന്നറിഞ്ഞു. ഒട്ടും ന്യായമില്ലാത്ത ഒരു നിയമമാണ് അടിച്ചേല്‍പ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നത്. കാരണം,

1) റിലീവ് ചെയ്യപ്പെട്ട അധ്യാപകര്‍ സ്ക്കൂളില്‍ ചെന്ന് ഒപ്പിടുന്നതിന്റെ കാര്യമുണ്ടോ? അവരെ സ്ക്കൂളില്‍ നിന്നു തന്നെയാണല്ലോ SSLC ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.

2) കുട്ടികള്‍ക്ക് പഠനം ഇല്ലായെന്നിരിക്കെ, സ്ക്കൂളില്‍ ചെന്ന് ഒപ്പിടുന്നതിന് എന്താണ് അര്‍ത്ഥം?

3) കേരളത്തിലെ ഹൈസ്ക്കൂള്‍-പ്രൈമറി അധ്യാപകര്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസമാണ് പ്രവൃത്തി ദിവസം. (ശനിയാഴ്ച സ്പെഷല്‍ ക്ലാസെടുക്കുന്നത് നമ്മുടെ സൗകര്യാര്‍ത്ഥവും ആത്മാര്‍ത്ഥതയാലും മാത്രം)
വെള്ളിയാഴ്ച സ്ക്കൂളില്‍ ചെന്ന് ഒപ്പിടേണ്ട കാര്യമില്ലല്ലോ.

4) വെള്ളിയാഴ്ചകളില്‍ SSLC പരീക്ഷ ഇല്ലാത്തദിവസങ്ങളില്‍ അധ്യാപകര്‍ സ്ക്കൂളില്‍ ചെന്ന് ഒപ്പിടണമെന്ന് പറയുന്നതില്‍ ഔദ്യോഗികമായ ഏതെങ്കിലും ഉത്തരവിന്റെ പിന്‍ബലമുണ്ടോ?

5) ശനിയാഴ്ച ആറാം പ്രവൃത്തിദിവസമായി വരുന്ന ക്ലസ്റ്ററുകളെല്ലാം ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്ത സംഘടനകള്‍ ഒന്നും ഇതറിയുന്നില്ലേ? അന്നത്തെ ബഹിഷ്ക്കരണത്തിന്റെ ന്യായം തന്നെയാണ് ഈ വിഷയത്തിലുമുള്ളത്.

എന്റെ പ്രധാനഅധ്യാപകന് ഇതേപ്പറ്റി ധാരണയുള്ളതിനാല്‍ ആരോടും ഇന്ന് വന്ന് ഒപ്പിടാന്‍ ആവശ്യപ്പെട്ടിട്ടില്ല.

nazeer March 18, 2011 at 11:21 AM  

Tomorrow is the T H S L C Chemistry paper. I will post the chemistry question paper after 3:30pm itself.
Majority of the students are afraid of chemistry paper......Now I am in contact with my students who are preparing for chemistry exam.Chemistry second term chapters notes are there in Mathsblog( Benny sir's)I have already given that notes to my students.....They feel it as an easy one.....
Thanks
Nazeer

സഹൃദയന്‍ March 18, 2011 at 12:06 PM  

.

കൊള്ളാം നസീര്‍ സാര്‍

ഇങ്ങിനെ ആക്ടീവായി നില്‍ക്കൂ...
നിങ്ങളെപ്പോലെയുള്ളവരുടെ പ്രവൃത്തി മൂലം ഒട്ടേറെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇവ പ്രയോജനപ്പെടും...

താങ്കള്‍ നേരത്തെ തന്നെ ഈ ബ്ലോഗില്‍ എത്തേണ്ടതായിരുന്നു...

nazeer March 18, 2011 at 12:29 PM  

thanks Chiku
All the best for those who are preparing for physics exam....
Hope the question is going to be
an easy one.....
Take care
Nazeer

nazeer March 18, 2011 at 1:48 PM  

Dear All,
I was in a hurry while writing the answers of this physics question.So I made a mistake in the answer of question no:20
Students ....Find out the correct answer!!!!!!!!!!!!!!

All the best
Nazeer

teenatitus March 18, 2011 at 5:16 PM  

ജോണ്‍ സര്‍ ,
കണക്കിന്റെ ചോദ്യങ്ങള്‍ ഇപ്പോള്‍ കിട്ടിയത് വളരെ ഉപകാരം ഒന്‍പതിലെ ഒരു ചോദ്യ പേപ്പര്‍ കൂടി തയ്യരാക്കുമല്ലോ

SETHU March 18, 2011 at 5:16 PM  

sir,Excellent! u done a good job for S S L C students.your answer paper is super....& i don't no what mistake is appear on answer-20.
I will waiting for ur reply

കരുംപൊട്ടന്‍ March 18, 2011 at 5:56 PM  

മാത്സ് ബ്ലോഗിന്റെ SMS ഗ്രൂപ്പ്‌ വളരെ 'നിലവാരം ' പുലര്‍ത്തി
സഖാവ് വീ എസ് മത്സരിക്കുന്ന വിവരം അറിയാന്‍ ഇതിലൂടെ സാധിച്ചു .വളരെ ഉപകര പ്രദമായി.
ഇനി ഭരണ നേട്ടങ്ങളും ,പ്രകടന പത്രികയും വേണമെങ്കില്‍ ആര്‍ക്കു വോട്ട് ചെയ്യാണം എന്നാ ഒരു പോസ്റ്റും നല്‍കണം എന്ന് അപേക്ഷിക്കുന്നു

nazeer March 18, 2011 at 6:26 PM  

@ sethu
Congratulations.............
That answer was 100% Correct
(See the exclamation marks !!!!!!!)
While doing this type of confusing questions---be careful.....chances of writing wrong answers.....
My answer was 100% correct!!!!!
That was a trick.................
Good luck
Nazeer

indeevaram March 18, 2011 at 6:47 PM  

please publish model questions for std IX mathematics

ഹോംസ് March 18, 2011 at 7:22 PM  

"ഇനി ഭരണ നേട്ടങ്ങളും ,പ്രകടന പത്രികയും വേണമെങ്കില്‍ ആര്‍ക്കു വോട്ട് ചെയ്യണം എന്നാ ഒരു പോസ്റ്റും നല്‍കണം എന്ന് അപേക്ഷിക്കുന്നു"
രാജൂ,
സമൂഹത്തിന്റെ ഭാഗം തന്നെയല്ലേ അധ്യാപകര്‍, അല്ലെങ്കില്‍ ആകണമെന്നത് കട്ടായം! പരീക്ഷമാറ്റിയതോ, കുട്ടികള്‍ക്ക് മുട്ടവിതരണം ചെയ്യുന്ന തീയതിയോ ഒക്കെ മാത്രമേ എസ്എംഎസിലൂടെ മതിയെന്നാണോ..?
സഖാവ് വിഎസ് ഒരു പ്രതീകമാണ്. അഴിമതിയ്ക്കും പെണ്ണുപിടിയന്മാര്‍ക്കുമെതിരില്‍ വാളെടുക്കുന്ന വര്‍ഗ്ഗത്തിലെ അവസാന കണ്ണി. അദ്ദേഹം മത്സരിക്കുന്നതറിയാന്‍ കാത്തിരുന്ന ധാരാളം പേരുണ്ട്.

VIJAYAKUMAR M D March 18, 2011 at 7:31 PM  

പ്രിയ നസീര്‍ സാര്‍, താങ്കളെ മാത്സ് ബ്ളോഗില്‍ കാണാന്‍ കഴിഞ്ഞതില് അത്യധികം സന്തോ​ഷമുണ്ട്. സാറിനെപ്പോലുള്ള പരിശ്രമശാലികളുടെ കഴിവ് പ്രയോജനപ്പെടുത്തുന്ന ബ്ളോഗിന്റെ ശില്പികളോടുള്ള കടപ്പാടും രേഖപ്പെടുത്തുന്നു.

haritham March 18, 2011 at 7:37 PM  

രാജു ദയവുചെയ്ത് maths blog രാഷ്ടീകരിക്കരുത്.

MUHAMMED.K.B, PONNANI

Sreenilayam March 18, 2011 at 9:21 PM  

നസീര്‍ സാറിനെപ്പോലുള്ളവരില്‍ നിന്നും വിദ്യാഭ്യാസപരമായ കൂടുതല്‍ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു.

Ameerjan March 18, 2011 at 9:37 PM  

excellent sir, hope thousands of students got help

കരുംപൊട്ടന്‍ March 19, 2011 at 12:01 AM  

പുരപ്പുറതേക്ക് ചാഞ്ഞ കൊമ്പു മുറിക്കണം അല്ലെങ്കില്‍ എന്താണ് സംഭവിക്കുക എന്നുള്ളത് കണ്ടറിയേണ്ടി വരും ഹോംസ് .

പലര്‍ക്കും പലരെ കുറിച്ചും ആകാംശയുണ്ടാകും .അതെല്ലാം ഇവിടെ പറയാമോ എന്നറിയില്ല .
ഒരു പോസ്റ്റ്‌ ഇതിനെ കുറിച്ച് ഉണ്ടായാല്‍ ഭംഗിയായി
എല്ലാം പറയാലോ
@ഹരിതം
വല്ക്കരിക്കരുത് അതാണ്‌ എനിക്കും പറയാനുള്ളത്

ജയശബ്ദം March 19, 2011 at 6:06 AM  

@രാജു
ഒരു മരം മുഴുവനായും പുരപ്പുറത്തേക്ക് ചാഞ്ഞാലോ?. ഫലമുണ്ടാകുന്ന ഒരു കൊമ്പ് മാത്രം പുറത്തേക്ക് മാറി നിന്ന് തണലും ഫലവും നല്‍കിയാല്‍, മരം ഒന്നാകെ മുറിക്കണോ അതോ മരം മുഴുവനായും പൂവും കായും ഉണ്ടാകാന്‍ വേണ്ടത് ചെയ്യണോ?

JOHN P A March 19, 2011 at 7:03 AM  

ഒന്‍പതാംക്ലാസിലെ ഒരു ചോദ്യപേപ്പര്‍ ഉടന്‍ പ്രസിദ്ധീകരിക്കാം. MODEL െന്നു പറഞ്ഞാല്‍ ശരിയാകില്ല. ഒരു പരിശീലന പേപ്പര്‍ . സര്‍ക്കാര്‍ ഔദ്ദേഗികമാതൃക ഒന്നും തന്നതായി എന്റെ അറിവിലില്ല.

RatheeshNirala March 19, 2011 at 7:06 AM  

എല്ലാ വിഷയങ്ങളിലും ഇന്‍ഫര്‍മേഷന്‍ വൈകാതെ കിട്ടുന്നു എന്ന് കരുതിയാല്‍ പോരേ രാജുസാറേ. വെറുതേ എന്തിനാ....

nazeer March 19, 2011 at 7:45 AM  

TODAY'S PHYSICS
Last moment tips..........

1)One application type question from specific heat capacity or latent heat

2)Joules law and combination of resistors(expecting problem too)

3)Electric power and energy calculations(Problem also)

4)One from electro magnetic induction(Importance for self induction and mutual induction)

5)Tranformer(problem also)

6)Three phase and star connection

7)circuit breaker,earthing, and 3 pin plug(Short questions)

8)one ray diagram from mirrors

9)snell's law and refractive indrx(problem also)

10)Half life( problen also)

11)one question from reactor

12)diode and rectifying action,biasing etc

13)One question from transistor biasing...,Problem from Ie=Ib+Ic

14)Short question from Ic or capacitor

15)One question from stars ( Birth or death ie white dwarf ,black dwarf and colour of stars connected with temperature

16)space exploration

17)solar cell,geo thermal energy, and fuels,characteristics of fuels

All the best
Have a nice day
nazeer

Sreejithmupliyam March 19, 2011 at 8:09 AM  

നസീര്‍ സാറിന് വളരെ നന്ദി.........
കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദം തന്നെ.
ശ്രീജിത്ത് മുപ്ലിയം

Sreekala March 19, 2011 at 8:14 AM  

നസീര്‍ സാറിന്റെ സന്മനസ്സിന് നന്ദി. മാത്സ് ബ്ലോഗിന്റെ സന്ദര്‍ശകരായ കുട്ടികള്‍ക്ക് ഈ വര്‍ക്ക് ഉപകാരമായിട്ടുണ്ടാകും. ഇന്ന് കൊടുത്ത കുറിപ്പുകളും സാറിന്റെ പിന്തുണ തുടര്‍ന്നുമുണ്ടാകുമെന്നു സൂചിപ്പിക്കുന്നു. വെക്കേഷന് മലയാളം ടൈപ്പിങ് പഠിച്ച് മലയാളം മീഡിയം കുട്ടികള്‍ക്ക് വേണ്ടി മലയാളത്തില്‍ എഴുതുമോ?

nazeer March 19, 2011 at 10:02 AM  

@ sreekala
Thanks for u r comment.
(Sorry, this also I am typing in "ENGLISH").Any way I will try my level best to post in "MALAYALAM"
Give me some time.....ok..

Thanks a lot
Bubyeeeee
nazeer

nazeer March 19, 2011 at 10:27 AM  

Dear sreejith mupiliyam sir,

Thanks for u r compliment

To all those who are going to exam hall.......
Read the questions carefully...have patience..and present the answers in the correct way..write the points clearly..
Even I am also going to the exam hall as assistant superintendent in Govt: Model Residential School,kulathupuzha,kollam with anxiety ...How the question will be!!!!!!!!!
See u after 3:30PM today
Waiting for the comments about the real SSLC Qn Paper!!!!!!!!!!!!!!!

Today for THSLC It's CHEMISTRY
I will post the chemistry Qn paper to maths blog today itself

Have a nice PHYSICS Day!!!!!
Thanks everybody
Specially JOHN Sir
Hari sir and everyone behind Maths blog

see u after the exam

Nazeer.V.A
Technical high school
Kulathupuzha
Kollam Dist

Hari | (Maths) March 19, 2011 at 10:31 AM  

ശ്രീകല ടീച്ചര്‍ പറഞ്ഞത് ശരിയാണ്. നസീര്‍ സാറിന്റെ കമന്റുകള്‍ കാണുമ്പോള്‍ തുടര്‍ന്നും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ബ്ലോഗിലൂടെ അദ്ദേഹത്തില്‍ നിന്നും പിന്തുണ പ്രതീക്ഷിക്കാം എന്നു തോന്നുന്നുണ്ട്. അതെല്ലാം വേണ്ട വിധം ഉപയോഗിക്കാന്‍ അതാത് വിഷയങ്ങളിലുള്ളവര്‍ ഇടപെട്ടാല്‍ ഈ സംരംഭം പതിന്മടങ്ങ് വിജയകരമാകുമെന്നതില്‍ സംശയമില്ല.

Unknown March 19, 2011 at 10:57 AM  

Nazeer Sir

Good work and be active in this new forms of learning.This will helps many students who have the facility.
At the same time 2 things to take care
1. To ensure the availaibility of the fcaility to all students either at school or at home or at public centres

2. Alongwith the new e learning facilities, traditional modes should not be ignored.

However all new mode of learning and training are to welcome.

All the Best Wishes.

സഹൃദയന്‍ March 19, 2011 at 11:07 AM  

മാത്സ് ബ്ലോഗിന്റെ എസ്.എം.എസ് സേവനം ഇലക്ഷന്‍ കഴിയുന്നതു വരെ ലഭിക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നു. അത് താല്‍കാലികമായി നിര്‍ത്താന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്..?

prakasam March 19, 2011 at 12:12 PM  

പ്രിയ നസീര്‍ സാറേ,
താങ്കളുടെ ശ്രമം വളരെ നന്നായിട്ടുണ്ട്. ടെക്നിക്കല്‍ സ്കൂളുകളിലെ പരീക്ഷയിലെ ചോദ്യങ്ങള്‍ പലപ്പോഴും ജനറല്‍ സ്കൂളുകാരുടെ പാറ്റേണ്‍ അനുസരിച്ചല്ലയെന്നത് വസ്തുതയാണ്. എങ്കിലും ചോദ്യങ്ങള്‍ക്കുത്തരമെഴുതി പരിശീലിക്കുന്നതിന് തടസ്സമൊന്നുമില്ലല്ലോ. ഞങ്ങളിവിടെ k-Educaഉപയോഗിച്ചു ഓരോ പാഠത്തിന്റെയും റിവിഷന്‍ നടത്തുമ്പോള്‍ ജനറല്‍ വിഭാഗത്തില്‍ വന്ന ചോദ്യങ്ങളാണ് അടിസ്ഥാനമായി കണക്കാക്കുന്നത്.പ്രാക്ടീസ് ചെയ്യുന്നത്. ഏതായാലും ഇന്നത്തെ കെമിസ്ട്രിയെങ്ങിനെയുണ്ടെന്നു നോക്കാം

Hari | (Maths) March 19, 2011 at 12:39 PM  

ചിക്കു,
മെസ്സേജ് ഗ്രൂപ്പില്‍ നിന്നും ഒഴിവാകുന്നതിനായി OFF mathsblog എന്ന് ടൈപ്പ് ചെയ്ത് 9870807070 എന്ന വിലാസത്തിലേക്ക് അയച്ചാല്‍ മതി.

കരുംപൊട്ടന്‍ March 19, 2011 at 2:36 PM  

@ജയശബ്ദം
പുരപ്പുറത്തു വീണാലും വെട്ടരുത് .പൂവിട്ടാല്‍ പോര കായ്ക്കുകയും വേണം

@RatheeshNirala

' എല്ലാ വിഷയത്തിലും ' ഇന്‍ഫര്‍മേഷന്‍ കിട്ടണം ചിലത് മാത്രം കിട്ടുമ്പോഴാണ് പ്രശ്നം ഇപ്പോള്‍ എല്ലാം ശെരിയായി .കാരണം മാത്സ് മാത്രം കിട്ട്യിരുന്ന ബ്ലോഗില്‍ നിന്നും ഇതുപോലെ എന്തെല്ലാം പ്രതീക്ഷിക്കാം

എന്ന്
മക്കാവ് രാജു

കരുംപൊട്ടന്‍ March 19, 2011 at 2:38 PM  

ജയശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ട് .ഇന്‍ഫര്‍മേഷന്‍ കിട്ടുന്നുണ്ട്‌

ANU R March 19, 2011 at 3:30 PM  

sir,
it is very useful for the S.S.L.C students. please provide chemistry also....

thanks......

Mashhari March 19, 2011 at 5:53 PM  

കേരളത്തിലെ ലോവേര്‍ പ്രൈമറി അധ്യാപകരുടെ ഒരു കുട്ടായിമക്കായി ഞാന്‍ ഒരു ബ്ലോഗിന് രൂപം നല്‍കുകയാണ്. ആദ്യപകര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ സഹായകമായ ഈ ബ്ലോഗിന്റെ പേര് കേരള എല്‍ പി എസ് എ ഹെല്പേര്‍ എന്നാണ്. എല്ലാവരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കു. സന്ദര്ശിക്കു http://lpsahelper.blogspot.com/.ഇതിന്റെ ഒരു ലിങ്ക് മത്സ് ബ്ലോഗില്‍ നല്‍കുമെന്ന് പ്രതിക്ഷയോടെ ഹരികൃഷ്ണന്‍.എന്‍.എം

Hari | (Maths) March 19, 2011 at 6:03 PM  

ഹരികൃഷ്ണന്‍ സാര്‍ ,

പ്രൈമറി അധ്യാപകര്‍ക്ക് സഹായകമാകുന്നതിന് ലക്ഷ്യമിടുന്ന അങ്ങയുടെ ബ്ലോഗ് ലിങ്ക്സ് പേജില്‍ നല്‍കിയിട്ടുണ്ട്. എല്ലാ വിധ പിന്തുണയും ഉണ്ടാകും. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

nazeer March 19, 2011 at 6:49 PM  

Hai every one.....
How was the physics SSLC question?
Tell me u r comment about Qn:16 and Qn:8.
what do u think about Qn:15 of SSLC and Qn:15 of THSLC?
Whatabout Qn:10 of SSLC and Qn:10 of THSLC?
What about Qn:7 of SSLC and Qn:8 of THSLC?
Qn:20 of THSLC and Qn:18(ii) of SSLC?
Qn:22 of THSLC and Qn:17 of of SSLC?

post the comments....

THSLC Chemistry qn will publish soon.............

Nazeer

സഹൃദയന്‍ March 19, 2011 at 7:42 PM  

ഓഫ് ടോപ്പിക്ക്

സഹായിക്കാമോ..?

എറണാകുളത്തു നിന്നും 250 കി.മീ അകലെയുള്ള തിരുവനന്തപുരത്തേക്ക് 50 കി.മീ വേഗതയില്‍ ഒരു കാര്‍ പുറപ്പെടുന്നു. അതേ സമയം തിരുവനന്തപുരത്തു നിന്നും 70 കി.മീ വേഗതയില്‍ എറണാകുളത്തേക്ക് ഒരു ലോറിയും യാത്ര തിരിക്കുന്നു. എത്ര മണിക്കൂറിനു ശേഷം അവ തമ്മില്‍ കണ്ടു മുട്ടുന്നു ? എങ്ങിനെ ഇതിന്റെ ഉത്തരത്തിലേക്ക് എത്താം..?

ഓപ്ഷന്‍സ്
എ. 2 മണി 05 മിനിറ്റ്
ബി. 2 മണി 04 മിനിറ്റ്
സി. 2 മണി 06 മിനിറ്റ്
‍ഡി. 2 മണി 07 മിനിറ്റ്

ബീന്‍ March 19, 2011 at 7:57 PM  

ഇന്നത്തെ ഫിസിക്സ്‌ ചോദ്യ പേപ്പര്‍ പ്രസിദ്ധീകരിക്കാമോ ?

nazeer March 19, 2011 at 8:21 PM  

@prakasam
Please compare This years THSLC Physics paper and today's SSLC Physics paper

nazeer

സഹൃദയന്‍ March 19, 2011 at 8:31 PM  
This comment has been removed by the author.
nazeer March 19, 2011 at 9:06 PM  

ഇന്നത്തെ ഫിസിക്സ് പരീക്ഷയിലെ 8ആമത്തെ ചോദ്യവും 16 ആമത്തെ ചോദ്യവും A+ ഗ്രേഡിന്റെ മാനദണ്ഡമായി കണക്കാക്കാം. ഈ രണ്ട് ചോദ്യവും കൃത്യമായി ചെയ്തവര്‍ക്ക് A+ പ്രതീക്ഷിക്കാം. മറ്റു ചോദ്യങ്ങള്‍ എളുപ്പമായിരുന്നല്ലോ?

Nazeer

PIUS GIRLS HIGH SCHOOL March 19, 2011 at 9:21 PM  

I am a Tr handling Physics in std X.As I have invigilation duty for Plus 2,I could not see the Physics Qn. paper .So please publish all SSLC Qn paper as you published Eng. paper.

PIUS GIRLS HIGH SCHOOL March 19, 2011 at 9:23 PM  

I am a Tr handling Physics in std X.As I have invigilation duty for Plus 2,I could not see the Physics Qn. paper .So please publish all SSLC Qn paper as you published Eng. paper.

SETHU March 19, 2011 at 10:52 PM  

നസീര്‍സാര്‍
Thanks for publishing Chemistry qus paper....

VIJAYAKUMAR M D March 20, 2011 at 6:01 AM  

@ ചിക്കു
t മണിക്കൂറിനു ശേഷം അവ കണ്ടുമുട്ടിയാല്‍
കാര്‍ സ‍ഞ്ചരിച്ച ദൂരം + ലോറി സഞ്ചരിച്ച ദൂരം = 250 km
50t+70t=250
120t=250
t=250/120=2 & 1/12 മണിക്കൂര്‍
t=2 മണിക്കൂര്‍ 5 മിനിറ്റ്

nazeer March 20, 2011 at 6:51 AM  

To Everyone...

THSLC Chemistry Question Paper is available in Mathsblog now. Practice it.Have a "happy chemistry day" on tuesday like the easy "PHYSICS DAY"
Ha...Ha....
Nazeer

VIJAYAKUMAR M D March 20, 2011 at 7:01 AM  

Maths Quick Revision Qn27 ല്‍ sinA +sinB +sinC = 3 ആയാല്‍ CosA+CosB+CosC എത്ര?

സൈന്റെ കൂടിയ വില 1 എന്ന ആശയമുപയോഗിച്ചല്ലേ ഇതു കണ്ടെത്തുക. നല്ല ചോദ്യങ്ങള്‍. പ്രയോജനപ്രദം. അല്പം പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കുവേണ്ടി ക്ലാസ്സെടുക്കാന്‍ ഇന്നു (‍ ഞായര്‍ ) പോകുകയാണ്. ഈ ചോദ്യങ്ങള്‍ പ്രയോജനപ്പെടുത്തും

ബീന്‍ March 20, 2011 at 7:57 AM  

ഫിസിക്സ്‌ ചോദ്യ പേപ്പര്‍ പ്രസിദ്ധീകരിക്കാന്‍ പറഞ്ഞിട്ട് ആരും സഹായിച്ചില്ലല്ലോ .
ഞാന്‍ കൂട്ടില്ല .

ആല്‍കെമിസ്റ്റ് March 20, 2011 at 9:12 AM  

@ നസീര്‍ സര്‍

S.S.L.C ഫിസിക്സ്‌ പരീക്ഷയിലെ ചോദ്യം 8

a)ലംബ രശ്മിയെ നീട്ടി മുഖ്യ അക്ഷത്തിലേക്ക് യോജിപ്പിച്ചാല്‍ വക്രതാ കേന്ദ്രം കിട്ടുന്നു

b)വക്രതാ കേന്ദ്രം C എന്ന് അടയാളപെടുത്തിയാല്‍
PC വക്രതാ ആരമായി.f=r/2 അപ്പോള്‍ PCയുടെ മധ്യബിന്ദു ആണ് F.ആണ് ഫോക്കസ് ദൂരം എന്ന് എഴുതിയാല്‍ മുഴുവന്‍ മാര്‍ക്കും കൊടുക്കണ്ടേ.ചിത്രം വരക്കണം എന്ന് ഉണ്ടോ

അത് പോലെ b) ചെയുമ്പോള്‍ f=r/2 എന്ന് തെളിയിക്കേണ്ട ആവശ്യം ഇല്ലല്ലോ

ചോദ്യം 11.b

അതിന്റെ ശരിയായ ഉത്തരം b) ആണ് അല്ലോ അപ്പോള്‍ ആ ചിത്രം എടുത്തു വരച്ചാല്‍ മാത്രം പോരെ.

ചോദ്യം 14

a) D1 , D3
B) പ്രകാശിക്കും

എന്ന് മാത്രം എഴുതിയാല്‍ പോരെ അതോ അതിന്റെ ഒക്കെ കാരണം എഴുതണോ.കാരണം വിശദമാക്കാന്‍ പറഞ്ഞിട്ടിലല്ലോ.

ആല്‍കെമിസ്റ്റ് March 20, 2011 at 10:10 AM  

@ ചിക്കു സര്‍

നമുക്ക് എറണാകുളം A എന്നും തിരുവനന്തപുരം B എന്നും എടുക്കാം

A------------250km--------------B

A യില്‍ നിന്നും വലത്തോട്ട് പോകുന്ന കാര്‍ 50 കി.മീ വേഗതയിലും Bയില്‍ നിന്ന് ഇടത്തോട്ടു പോകുന്ന കാര്‍ 70 കി.മീ വേഗതയിലും സഞ്ചരിക്കുന്നു എന്ന് കരുതുക.ഇവ P എന്ന സ്ഥലത്ത് കണ്ടു മുട്ടുന്നു എന്ന് കരുതുക

A--------P----------------------B

AP+BP=250

A യില്‍ നിന്നും വലത്തോട്ട് പോകുന്ന കാര്‍ 50 കി.മീ വേഗതയിലും Bയില്‍ നിന്ന് ഇടത്തോട്ടു പോകുന്ന കാര്‍ 70 കി.മീ വേഗതയിലും സഞ്ചരിക്കുന്നു

ഒരു മണികൂര്‍ കൊണ്ട് A യില്‍ നിന്നും വലത്തോട്ട് പോകുന്ന കാര്‍ സഞ്ചരിക്കുന്ന ദൂരം 50Km ഒരു മണികൂര്‍ കൊണ്ട് B യില്‍ നിന്നും ഇടത്തോട്ടു പോകുന്ന കാര്‍ സഞ്ചരിക്കുന്ന ദൂരം 70Km

ഒരു മണികൂര്‍ കൊണ്ട് ഇവ സഞ്ചരിക്കുന്ന ആകെ ദൂരം 50+70=120Km

രണ്ടു മണികൂര്‍ കൊണ്ട് A യില്‍ നിന്നും വലത്തോട്ട് പോകുന്ന കാര്‍ സഞ്ചരിക്കുന്ന ദൂരം 100Km ഒരു മണികൂര്‍ കൊണ്ട് B യില്‍ നിന്നും ഇടത്തോട്ടു പോകുന്ന കാര്‍ സഞ്ചരിക്കുന്ന ദൂരം 140Km

രണ്ടു മണികൂര്‍ കൊണ്ട് ഇവ സഞ്ചരിക്കുന്ന ആകെ ദൂരം 100+140=240Km

അപ്പോള്‍ നമുക്ക് കാണാം

ഓരോ മണിക്കൂറിലും ഇവ 120Km സഞ്ചരിക്കുന്നു
അതായത് 60 മിനുട്ടില്‍ 120Km
അപ്പോള്‍ ഒരു മിനുട്ടില്‍ 2Km

രണ്ടു മണികൂര്‍ കൊണ്ട് ഇവ സഞ്ചരിക്കുന്ന ആകെ ദൂരം 100+140=240Km

ഇനി അപ്പോള്‍ 10Km കൂടി സഞ്ചരിക്കണം.
ഒരു മിനുട്ടില്‍ 2Km അങ്ങിനെ വരുമ്പോള്‍ 10Km സഞ്ചരിക്കാന്‍ അഞ്ചു മിനുട്ട് വേണം

അതായതു ദൂരം സഞ്ചരിക്കാന്‍ ഇവ എടുക്കുന്ന സമയം രണ്ടു മണികൂര്‍ അഞ്ചു മിനുട്ട്

ആല്‍കെമിസ്റ്റ് March 20, 2011 at 10:20 AM  

മത്സര പരീക്ഷകല്കുള്ള ഇത്തരം ചോദ്യങ്ങള്‍ ചെയ്യാന്‍ ബീജഗണിതം ഉപയോഗിക്കുന്നതിനെകാള്‍ സാമാന്യബുദ്ധി ഉപയോഗിക്കുനതാണ് നല്ലത് .


A യില്‍ നിന്നും വലത്തോട്ട് പോകുന്ന കാര്‍ 50 കി.മീ വേഗതയിലും Bയില്‍ നിന്ന് ഇടത്തോട്ടു പോകുന്ന കാര്‍ 70 കി.മീ വേഗതയിലും സഞ്ചരിക്കുന്നു എന്ന് കരുതുക.t സമയത്തിനു ശേഷം ഇവ P എന്ന സ്ഥലത്ത് കണ്ടു മുട്ടുന്നു എന്ന് കരുതുക


A--------P----------------------B

ദൂരം = വേഗത X സമയം
AP= 50t
BP= 70t

AP+BP=250
50t+70t=250
120t=250
t=250/120 = 25/12
= 2 & 1/12 മണിക്കൂര്‍

അതായത് 2 മണികൂര്‍ 60/12 മിനുട്ട്
സമയം രണ്ടു മണികൂര്‍ അഞ്ചു മിനുട്ട്

nazeer March 20, 2011 at 12:21 PM  

AT LAST ELECTION DUTY PAPER CAME!!!!

Being a first polling officer I have to attend the Election Rehearsal Class on
22nd march and the same day I have to go for SSLC Exam duty, That too
CHEMISTRY!!!!!
Teachers are supernatural elements!!!!!!!!!!!!!!!
How can we do this DOUBLE ROLL?????
Tell me the” CHEMISTRY “ behind this…….
Nazeer

Hari | (Maths) March 20, 2011 at 1:50 PM  

പ്രിയ ബീന്‍,

അങ്ങ് ഒരു കമന്റില്‍ ഇക്കഴിഞ്ഞ SSLC ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ആവശ്യപ്പെട്ടിരുന്നല്ലോ. ഇതനുസരിച്ച് സി.കെ ബിജു മാസ്റ്റര്‍ അയച്ചു തന്ന ചോദ്യപേപ്പര്‍ ഇവിടെ ഉണ്ട്.

ബീന്‍ March 20, 2011 at 6:32 PM  

എ ബിഗ്‌ താങ്ക്സ്

സഹൃദയന്‍ March 20, 2011 at 7:27 PM  

@ VIJAYAKUMAR M D Sir
@ ആല്‍ക്കെമിസ്റ്റ്

നന്ദി

Unknown March 21, 2011 at 3:08 PM  

dear nazeer sir
I am nazar from Lakshadweep. The qp that u have been given in the link is really a help full for my daughter who is appering SSLC examination 2011

nazeer March 21, 2011 at 6:04 PM  

@avvappada, Kakshadweep!!!!!
Thanks
Happy to hear from u that people from Dweep is also using this blog..
all the best for u r daughter....
convey my salam to everyone in Lakshadweep........
nazeer

nazeer March 21, 2011 at 6:06 PM  

@nazar
Chemistry qn is also available in maths blog....
will be useful for u r daughter

Unknown March 22, 2011 at 12:13 PM  

Nazeer sir,
I have down loaded the Chemistry qn on the very same day uploaded and given to my daughter.thnx sir

അപ്പുവിന്റെ ലോകം March 22, 2011 at 6:19 PM  

Nazeer Sir,
Can u plz upload Social Qn paper of THSLC.

Abhijith
N.S.S TSR

Unknown April 3, 2011 at 1:04 PM  

iam Sandhya working as teacher in abu dhabi.I want to know about new physics text book and syllabus of X std.Can you please sent that?

yanmaneee May 28, 2021 at 10:52 PM  

curry 6
yeezy 700
bape outlet
jordan shoes
supreme clothing
curry shoes
yeezy shoes
supreme t shirt
golden goose outlet
goyard

sheau August 6, 2022 at 8:02 AM  

blog here dolabuy you can try here YSL Dolabuy Going Here dolabuy.co

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer