നമ്മുടെ കുട്ടികള്‍ എന്താണ് ഇന്റര്‍നെറ്റില്‍ തിരയുന്നത്?

>> Friday, June 27, 2014

പുതിയ അധ്യ​യന വര്‍ഷം ആരംഭിച്ചു കഴിഞ്ഞല്ലോ ? എല്ലാ വര്‍ഷത്തെപ്പോലെ തന്നെയും സ്കൂളുകളില്‍ പരിസ്ഥിതി സംരക്ഷണ ദിനം സമുചിതമായി ആഘോഷിച്ചു. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഈ വര്‍ഷം ലഹരിവിരുദ്ധ ബോധവത്കരണപരിപാടി സ്കൂളില്‍ പ്രത്യേക പ്രാധാന്യത്തോടെ നടക്കുന്നുമുണ്ട്. ഇതോടൊപ്പം തന്നെ എല്ലാ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി സ്കൂളുകളിലും രക്ഷിതാക്കളെ പങ്കെടുപ്പിച്ച് നടത്താവുന്ന പരിപാടിയാണ് 'സൈബര്‍ ബോധവത്കരണവും സൈബര്‍ നിയമങ്ങളെക്കുറിച്ചുള്ള അവബോധവും'. ഇതേക്കുറിച്ച് ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ട്രെയിനറായ ഹസൈനാര്‍ മങ്കട സാര്‍ തയ്യാറാക്കിയ ലേഖനമാണിത്. മാറിയ കാലഘട്ടത്തില്‍ എന്ത് കൊണ്ട് ഈ ബോധവത്കരണത്തിന് പ്രാധാന്യമേറുന്നു എന്ന് വ്യക്തമാക്കുന്ന പല സൂചനകളും ലേഖനത്തിന്റെ ഭാഗമായി അദ്ദേഹം നല്‍കുന്നുണ്ട്. ലേഖനം വായിച്ചു നോക്കിയ ശേഷം അഭിപ്രായങ്ങള്‍ എഴുതുമല്ലോ. നല്ലൊരു ചര്‍ച്ച ഈ പോസ്റ്റില്‍ പ്രതീക്ഷിക്കുന്നു.(ഇവിടെ പരാമര്‍ശിക്കുന്ന സ്ഥിതി വിവരക്കണക്കുകള്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ശേഖരിച്ചവയാണ്)

സൈബര്‍ ബോധവത്കരണം : പ്രസക്തി
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒട്ടേറെ പുതിയ സേവന-വേതന തൊഴില്‍ മേഖലകളില്‍ അത് സ്വാധീനം ചെലുത്തിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യന് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം പോലെ അടിസ്ഥാന ആവശ്യമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്റര്‍നെറ്റ്. വിവരവിനിമയ സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ ജീവിത സൗകര്യങ്ങളോ സര്‍ക്കാര്‍ സേവനങ്ങളോ ഉപയോഗപ്പെടുത്താന്‍ സാധ്യമല്ലാത്ത അവസ്ഥ. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഐടിയുടെ സ്വാധീനം കാണാം. ആശയവിനിമയം, ഭരണ നിര്‍വഹണം, വിനോദം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളിലെല്ലാം ഒഴിവാക്കാനാവാത്ത സാങ്കേതികവിദ്യയായി പ്രയോജനപ്പെടുത്തുന്ന ഐടി ഇന്ന് ഒരു ജീവിത നൈപുണി(Life Skill)യായി മാറിയിരിക്കുന്നു. സെക്കണ്ടറിവിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ വിദ്യാര്‍ഥി ആര്‍ജ്ജിക്കേണ്ട ശേഷികളുടെ കൂട്ടത്തില്‍ ഐടിയുടെ സ്ഥാനം പ്രഥമഗണനീയമായി മാറേണ്ട അവസ്ഥ സംജാതമായിരിക്കുന്നു.

കമ്പ്യൂട്ടറിനു മുന്നില്‍ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്ന ആളുകളുടെ എണ്ണം കൂടി വരികയാണ്. ഇടത്തരക്കാര്‍ വരെ മക്കള്‍ക്ക് കമ്പ്യൂട്ടര്‍/ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കുന്നു. ഫോണും ഇന്റര്‍നെറ്റും കൗമാരക്കാരുടെ/വിദ്യാര്‍ഥികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. 'ഓഫ്‌ലൈന്‍' സുഹൃത്തുക്കളേക്കാള്‍ ഓണ്‍ലൈന്‍ സൌഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കാലം. ലോകമാകെ വ്യാപിച്ചു കിടക്കുന്ന മഹാശൃംഖലയില്‍ വ്യാപരിക്കുന്ന നമ്മുടെ വിദ്യാര്‍ഥികള്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് എല്ലാ രക്ഷിതാക്കളും മനസ്സിലാക്കുന്നുണ്ടോ? ഈ 'ഇ-വല'യില്‍ ഒളിഞ്ഞു കിടക്കുന്ന ചതിക്കുഴികളെക്കുറിച്ച് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കേണ്ടതല്ലേ ? താഴെ നല്‍കിയിരിക്കുന്ന ചില പ്രസ്താവനകള്‍ കാണൂ.

  • ഇന്റര്‍നെറ്റ് കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. 2013 ലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 1.5 ശതമാനത്തിനും 18 ശതമാനത്തിനും ഇടയിലുള്ള കുട്ടികളില്‍ ഇന്റര്‍നെറ്റിന്റെ അമിതോപയോഗം രേഖപ്പെടുത്തിയിരിക്കുന്നു. ഇതില്‍ ഭൂരിഭാഗവും 13 നും 19 നും ഇടയിലുള്ള കൌമാരക്കാരാണ്.
  • 2014 ജൂണ്‍ ആകുമ്പോഴേക്ക്‌ ഇന്റര്‍നെറ്റ്‌ ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടി ലോകരാഷ്‌ട്രങ്ങളില്‍ രണ്ടാം സ്‌ഥാനത്തെത്തുമെന്നാണു കണക്കുകള്‍. ചൈനയാണ് ഒന്നാം സ്ഥാനത്ത്.
  • ഐടിമിഷന്‍ നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് കേരളീയരാണ്.
  • കേരളത്തില്‍ മൂന്ന് കോടിയോളം ഇന്റര്‍നെറ്റ് വരിക്കാരുണ്ടെന്നാണ് ഏകദേശ കണക്ക്. കഫെകളുടെ എണ്ണം 15,000 ത്തിനും 20,000 ത്തിനും ഇടയിലാണ്.
  • മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ കേരളത്തില്‍ നാല് കോടിയോളമായി കഴിഞ്ഞു. കേരളത്തിലെ റേഷന്‍ കാര്‍ഡിനേക്കാള്‍ വരും ഇത്.
  • ഇന്റര്‍നെറ്റ്‌ സൗകര്യമുള്ള ഫോണ്‍ വ്യാപകമായി. ഫോണ്‍-മൊബൈല്‍ ഫോണ്‍-നെറ്റ്‌ ഉപയോഗം കേരളത്തില്‍ കൂടുതലാണ്.
  • വിദ്യാര്‍ഥികള്‍ അവരുടെ പ്രോജക്ട്/ അസൈന്റ്മെന്റിന്റെ പൂര്‍ത്തീകരിക്കാനായി ഇന്റര്‍നെറ്റ് കഫേകളില്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നു/ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു.
  • പഠനാവശ്യങ്ങള്‍ക്കും റഫറന്‍സിനുമായി കുട്ടികള്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ മാറിയ കുടുംബവ്യവസ്ഥയില്‍ ഒറ്റപ്പെടലില്‍നിന്നും വീര്‍പ്പുമുട്ടലില്‍ നിന്നും ആശ്വാസം തേടുന്ന കുരുന്നുകള്‍ ക്രമേണ വെര്‍ച്വല്‍ സൗഹൃദങ്ങളുടെയും ഇന്റര്‍നെറ്റിലെ ചതിച്ചുഴികളിലും അകപ്പെടുന്നു.
  • കേരളത്തിൽ ഓൺലൈൻ  അഡിക്ഷൻ ഒരു മാനസികാരോഗ്യ പ്രശ്നമായി പരിഗണിക്കപ്പെടുകയാണ്. സാമൂഹിക പെരുമാറ്റത്തിന് വേണ്ട നിയന്ത്രണങ്ങൾ,  വിലക്കുകൾ എന്നിവയൊന്നും പാലിക്കപ്പെടാതെ എന്തും ചെയ്യുന്ന  അവസ്ഥയിലേക്ക് വ്യക്തി നയിക്കപ്പെടുന്ന 'ഓൺലൈൻ ഡിസ് ഇൻഹിബിഷൻ' എന്ന മാനസികാവസ്ഥ ഒരു വൈകല്യമായി അനേകം പേരെ ഇവിടെ ബാധിച്ചു കൊണ്ടിരിക്കുന്നു.
  • ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ സിറ്റികളില്‍, അസോച്ചം (Associated Chambers of Commerce and Industry of India) നടത്തിയ ഒരു സര്‍വെയില്‍ കണ്ടെത്തിയത് സര്‍വെയിലെ 8 നും 11 നും വയസ്സില്‍ പ്രായമുള്ള 52 ശതമാനം കുട്ടികളും ദിവസവും 5 മണിക്കൂറിലധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്നാണ്. അവലംബം:
  • പ്രശസ്ത ആന്റി വൈറസ് കമ്പനിയായ 'മെക് അഫീ' ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ നടത്തിയ ഏറ്റവും പുതിയ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം, കുട്ടികള്‍ പതിമൂന്ന് വയസ്സാകുമ്പോഴേക്കും ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുന്നു, ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്ന കുട്ടികള്‍ 53 ശതമാനവും ട്വിറ്റര്‍ ഉപയോഗിക്കുന്നവര്‍ 54 ശതമാനവും വരും. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാരില്‍ 47 ശതമാനം പേര്‍ പരീക്ഷകള്‍ക്കും മറ്റുമായി ഓണ്‍ലൈന്‍ വഴി വിവരം ശേഖരിക്കുന്നവരാണ്. എന്നാല്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്ന കൗമാരക്കാരായ കുട്ടികളുടെ എണ്ണം അനുദിനം കൂടിവരികയാണെന്ന് സര്‍വെ വ്യക്തമാക്കുന്നു.
  • ഇന്റര്‍നെറ്റില്‍ അബദ്ധത്തില്‍ അശ്ലീലം കാണുന്നവരാണ് 53 ശതമാനം കുട്ടികളുമെന്ന് 'മെക് അഫീ' സര്‍വെ വ്യക്തമാക്കുന്നു.
  • അശ്ലീലം കാണാന്‍ മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാര്‍ 35 ശതമാനം വരും. വീട്ടിലെ കമ്പ്യൂട്ടറില്‍ അശ്ലീലം കാണുന്നവര്‍ 32 ശതമാനമാണെങ്കില്‍, 45 ശതമാനം കൗമാരക്കാര്‍ ഇന്റര്‍നെറ്റ് അശ്ലീലം ആ സ്വദിക്കുന്നത് സ്മാര്‍ട്ട് ഫോണുകളിലാണ്.
  • ചെറുപ്രായത്തില്‍തന്നെ സാങ്കേതികവിദ്യകളില്‍ ആകൃഷ്‌ടരാകുന്നവരില്‍ വേണ്ടത്ര അറിവില്ലാതെ സൈബര്‍ കുറ്റകൃത്യങ്ങളിലേക്കെത്തിച്ചേരുന്നവര്‍ ധാരാളമുണ്ട്.
  • കുട്ടികളുടെ ഇന്റര്‍നെറ്റ് ദുരുപയോഗത്തെക്കുറിച്ച് 75 ശതമാനം രക്ഷിതാക്കള്‍ക്കും അറിവില്ലെന്നാണ് മുകളിലെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. 79 ശതമാനം രക്ഷിതാക്കളും കുട്ടികളെ വിശ്വസിക്കുന്നവരുമാണ്. കമ്പ്യൂട്ടറില്‍ കുട്ടികള്‍ എന്ത് ചെയ്യുന്നു എന്ന് മനസ്സിലാക്കാനുള്ള സാങ്കേതിക വിവരം 61 ശതമാനം രക്ഷിതാക്കള്‍ക്കുമില്ല. 53 ശതമാനം രക്ഷിതാക്കള്‍ക്കും കുട്ടികളെ നിരീക്ഷിക്കാന്‍ നേരമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അവലംബം:
  • ബ്രൗസിംഗ് ഹിസ്റ്ററി മായ്ച്ച് കളഞ്ഞും പ്രൈവസി സെറ്റിംഗുകള്‍ ഇഷ്ടപ്രകാരം സെറ്റ് ചെയ്തും വ്യാജ അക്കൗണ്ടും ഐ.ഡിയും ഉപയോഗിച്ചുമാണ് കൗമാരക്കാര്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്നത് രക്ഷിതാക്കള്‍ കമ്പ്യൂട്ടര്‍ സാക്ഷരത നേടേണ്ടതും കുട്ടികളെ നിരീക്ഷിക്കാന്‍ സമയം കണ്ടെത്തേണ്ടതും അത്യാവശ്യമാണ്.
  • അശ്ലീലവീഡിയോ കോപ്പി ചെയ്തു(യുഎസ്ബി ഡ്രൈവ്, മെമ്മറി കാര്‍ഡ് എന്നിവയില്‍) വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കുന്ന പ്രവണത കേരളത്തിലെ ചില സൈബര്‍ കഫേകള്‍ കേന്ദ്രീകരിച്ച് നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
  • അശ്ലീല സൈറ്റുകളോടുള്ള അമിതമായ താല്‍പര്യം കുട്ടികളുടെ മാനസികവും വൈകാരികവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഈ ദുശ്ശീലത്തിന് അടിമകളാകുന്ന കുട്ടികള്‍ പഠന കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരിക്കുകയും സ്‌കൂളില്‍ പോകാന്‍ മടികാണിക്കുകയും ചെയ്യും. അശ്ലീല ചുവയുള്ള സംസാരം, കമന്റടി, ദ്വയാര്‍ഥപ്രയോഗത്തിലുള്ള സംഭാഷണം തുടങ്ങിയ ദുസ്വഭാവങ്ങള്‍ ഇത്തരം കുട്ടികളില്‍ കണ്ടുവരുന്നു.
  • ദിവസത്തില്‍ ആറുമണിക്കൂറിലധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളില്‍ വിഷാദരോഗം, അമിത ഉത്കണ്ഠ, സംശയരോഗം, അമിത ദേഷ്യം ആക്രമണ സ്വഭാവം, സൈക്കോസിസ് എന്നിവയ്ക്കുള്ള സാധ്യതകൂടുതലാണെന്ന് ഡോക്ടര്‍മാര്‍. ഇത്തരക്കാര്‍ അമിതമായ പരാജയഭീതിയും ആത്മവിശ്വാസക്കുറവും നിമിത്തം സാമൂഹികബന്ധങ്ങളില്‍ നിന്ന് ഒളിച്ചോടുകയും മാനസികാശ്വാസവും പിന്തുണയും ലഭിക്കാന്‍ സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റുകളില്‍ കൂടുതല്‍ വ്യാപരിക്കുകയും ചെയ്യുന്നു.അവലംബം:
  • ഇന്റര്‍നെറ്റിലെ അഡല്‍ട്ട് സൈറ്റുകളിലെ പ്രധാനപ്പെട്ട 25 സൈറ്റുകളില്‍ സന്ദര്‍ശിക്കുന്നവരില്‍ ഭൂരിഭാഗവും കൗമാരക്കാരാണത്രെ. ഇത് കുട്ടികളെ ഇന്റര്‍നെറ്റ് അടിമകളാക്കുന്നു എന്നത് മാത്രമല്ല, കുട്ടികളില്‍ ലൈംഗിക വൈകൃതങ്ങള്‍ക്കും ലൈംഗികതയുമായി ബന്ധപ്പെട്ട അപകടകരമായ ധാരണകള്‍ക്കും കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
  • ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 10 കുട്ടികളില്‍ ഏഴുപേരും അശ്ലീലത്തിനും വയലന്‍സിനും ഇരയാകുന്നുണ്ടെന്നാണ് സുരക്ഷ സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ സിമാന്റക് നടത്തിയ പഠനത്തില്‍ കണ്ടത്. ഇവരുടെ മാതാപിതാക്കളില്‍ പകുതി പേര്‍പോലും കുട്ടികള്‍ ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്നതായിപ്പോലും അറിയുന്നില്ലെന്നും പ്രസ്തുത പഠനത്തില്‍ വ്യക്തമാക്കുന്നു.
  • ഇടുക്കി ജില്ലയില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നാലാം ക്ലാസുകാരന്റെ കേസ് നോക്കുക - അച്ഛന്‍ സ്ഥിരമായി അശ്ലീലസിനിമ കാണുന്നത് കുട്ടികാണാറുണ്ടത്രെ. സ്വന്തം സഹോദരിയുടെയും നഗ്നത വെബ്ക്യാമിലൂടെ പകര്‍ത്തിയ മറ്റൊരു വിദ്യാര്‍ഥിയുടെ കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്....
  • 2012 ല്‍ ഐ.ടി. നിയമപ്രകാരം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ കുറ്റകൃത്യങ്ങളില്‍ 18 വയസില്‍ താഴെയുള്ളവര്‍ കൂടുതലായി പ്രതികളായതു കേരളത്തില്‍നിന്നാണ്‌. ‌ ഈ സൈബര്‍ കുറ്റവാളികള്‍ ഏറെയും 30 വയസില്‍ താഴെയുള്ളവര്‍.
  • മറ്റുസംസ്‌ഥാനങ്ങളില്‍നിന്നു വ്യത്യസ്‌തമായി കേരളത്തിലെ സൈബര്‍ കുറ്റങ്ങളില്‍ ഏറെയും അശ്ലീലചിത്രങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴിയോ മൊബൈല്‍ഫോണ്‍ വഴിയോ പ്രചരിപ്പിക്കുന്നവയുമായി ബന്ധപ്പെട്ടുള്ളവയാണ്.
  • ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ ദുരുപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പോലീസിന് ലഭിച്ചത് നാല്പതിനായിരത്തോളം പരാതികളാണ്. തിരുവനന്തപുരത്തെ സൈബര്‍ സെല്ലില്‍ മാത്രം പ്രതിദിനം മുപ്പതിലധികം പരാതികള്‍ ലഭിക്കുന്നു. ഇവയിലധികവും മൊബൈല്‍ സംബന്ധമായ പരാതികളാണ്. ബാക്കി ഫേസ്ബുക്ക്, വാട്ട്സ് അപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പ്, ഇ-മെയില്‍ നുഴഞ്ഞുകയറ്റം, വ്യാജ അക്കൗണ്ടുകള്‍ തുടങ്ങിയവയും.
  • നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റ് വഴി അശ്ലീലം പ്രസിദ്ധപ്പെടുത്തുന്നതില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് കേരളമാണ്. ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്ന അശ്ലീല പ്രസിദ്ധീകരണങ്ങളില്‍ 27 ശതമാനവും നമ്മുടെ സംസ്ഥാനത്ത് നിന്നാണ്. ഇരകളാകുന്നവരും കൂടുതല്‍ അശ്ലീല വെബ്‌സൈറ്റുകള്‍ കാണുന്നവരും കുട്ടികളാണ്.
  • സൈബര്‍‌ തട്ടിപ്പുുകളെക്കുറിച്ചും / കുറ്റകൃത്യങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചുമുള്ള വിദ്യാര്‍ഥികളുടെ അറിവില്ലായ്മ അവരെ പല അബദ്ധങ്ങളിലും അകപ്പെടുത്തുന്നു. പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ അപ്‍ലോഡ് ചെയ്യാന്‍ വിദ്യാര്‍ഥികളെ കരുവാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  വാര്‍ത്ത കാണാം.


    കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവ ആദ്യമായി ഉപയോഗിക്കുന്ന കുട്ടി അതിലെ ഗെയിമുകള്‍ പ്രവര്‍ത്തിപ്പിച്ചു നോക്കാനാണ് സ്വാഭാവികമായി ആദ്യം ശ്രമിക്കുക. എന്നാല്‍ പഠനാവശ്യത്തിനും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കേണ്ടി വരുന്ന അവന്‍ പിന്നീട് സദാ ഗെയിം കളിച്ച് സമയം പോക്കാറില്ല. ഇതുപോലെ തന്നെയാണ് ഇന്റര്‍നെറ്റും. ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് ശരിയായ അവബോധമില്ലാത്തവര്‍ ക്രമേണ അതിന്റ ദുരുപയോഗത്തിലാണ് എത്തിച്ചേരുക. പത്താം ക്ലാസുകാരന്റെയും പ്ലസ്‌‍ടു ക്കാരന്റെയും റൂമില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണും ലഭ്യമാക്കുന്ന രക്ഷിതാക്കള്‍ മക്കള്‍ എന്താണ് കമ്പ്യൂട്ടറില്‍/ ഫോണില്‍ ഒറ്റക്കിരുന്ന് ചെയ്യുന്നത് എന്നു കൂടി അന്വേഷിക്കേണ്ട ചുമതലയുണ്ട്.
    "മുമ്പ് ഒരു അശ്ലീലസിനിമ കാണണമെങ്കില്‍ തിയറ്ററില്‍ പോകണം. 'എ'പടം പ്രദര്‍ശിപ്പിക്കുമ്പോള്‍ പോലും 'പ്രായപൂര്‍ത്തിയെത്തിയവര്‍ക്ക് മാത്രം' എന്ന സെന്‍സര്‍ബോര്‍ഡിന്റെ മുന്നറിയിപ്പോടെയേ പാടുള്ളൂ. ചാനലുകളില്‍ അശ്ലീലപരസ്യങ്ങളും ചീളുകളും പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ നമ്മുടെ ധാര്‍മികബോധം ഉണരാറുണ്ട്. നിയമപരമായും ഈ മേഖല നിയന്ത്രണവിധേയമാണ്. പക്ഷേ, ഇതൊന്നും ബാധകമല്ലാത്ത ഒരു മേഖലയായി ഇന്റര്‍നെറ്റ് ഇടം വളര്‍ന്നിരിക്കുന്നു.......”(ടോമിന്‍ ജെ. തച്ചങ്കരി, സംസ്ഥാന പൊലീസ് സൈബര്‍ സെല്‍, മുന്‍ മേധാവി).
    ഇന്റര്‍നെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അതിലെ ചതിക്കുഴികളും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കുട്ടികള്‍ക്ക് നല്ല വഴികാട്ടികളാവാന്‍ അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കും കഴിയണം. ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചും ദുരുപയോഗത്തെക്കുറിച്ചും സൈബര്‍സെല്ലിന്റെ സഹായത്തോടെയോ ഈ മേഖലയില്‍ വിദഗ്ധരായവരുടെ സഹായത്തോടെയോ സ്കൂളുകളില്‍ രക്ഷിതാക്കള്‍ക്കായി ഉടന്‍ ഒരു സൈബര്‍ബോധവത്കരണ ക്ലാസ് നടത്തുന്നത് നല്ലതല്ലേ ?

കൂടുതല്‍ വായനക്ക്..


Read More | തുടര്‍ന്നു വായിക്കുക

Pre-matric Schoarship (Minority)

>> Wednesday, June 25, 2014

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു.അനുവദിക്കുന്ന തുക, നേരിട്ട് കുട്ടിയുടെ അക്കൗണ്ടിലേക്ക് എത്തുന്നുവെന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് വേണ്ടി അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. മാത്രമല്ല, അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകരുതെന്നും നിബന്ധനയുണ്ട്. അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല. 2014 ജൂലൈ 31 വരെ അപേക്ഷിക്കാം. 2014-2015 ലേക്കുള്ള ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള N2/21836/2014/DPI നമ്പര്‍ അപേക്ഷാഫോറത്തില്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടുള്ളു. വരുമാനം, മതം എന്നിവയെ സംബന്ധിക്കുന്ന സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി. കുട്ടികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സൈറ്റിലേക്ക് സ്ക്കൂളുകളില്‍ നിന്നു ഡാറ്റാ എന്‍ട്രി നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനേയും കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

അപേക്ഷ എങ്ങനെ?
  • സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് , അഫിലിയേഷനുള്ള സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്ക്കൂളുകളിലെ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളാണ് ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സ്കീമില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
  • മുന്‍വര്‍ഷങ്ങില്‍ അപേക്ഷിച്ചവരും 2014-2015 ലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
  • 2014-2015 ലേക്കുള്ള ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള N2/21836/2014/DPI നമ്പര്‍ അപേക്ഷാഫോറത്തില്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടുള്ളു.
  • അപേക്ഷാഫോറം പൂരിപ്പിക്കുന്നതിനു മുമ്പായി നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കേണ്ടതാണ്
  • മുന്‍വര്‍ഷം ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് തുക ലഭിച്ച വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും അപേക്ഷയിലെ RENEWAL കോളം മാര്‍ക്ക് ചെയ്യേണ്ടതാണ്.
  • അപേക്ഷകള്‍ പൂരിപ്പിക്കുന്നതിന് അധ്യാപകരുടേയോ പ്രഥമാധ്യാപകന്റേയോ സേവനം ആവശ്യമെങ്കില്‍ സ്വീകരിക്കാവുന്നതാണ്.
  • അപേക്ഷയിലെ Part-I പൂരിപ്പിക്കേണ്ടതും നിശ്ചിത കോളത്തില്‍ സ്വ​യം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച്, രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം (സ്വ​യം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വ​യം സാക്ഷ്യപ്പെടുത്തിയ സത്യ​വാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ടതാണ്), കുട്ടിയുടെ മതം തെളിയിക്കുന്നതിനു സ്വ​യം തയ്യാറാക്കിയ സത്യ​വാങ്മൂലത്തിനൊപ്പം, ഒപ്പ് രേഖപ്പെടുത്തി ബന്ധപ്പെട്ട സ്ക്കൂളധികാരിക്ക് നിശ്ചിത തീയതിക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. (വാര്‍ഷിക വരുമാനം, മതം എന്നിവ തെളിയിക്കുന്നതിനുള്ള മാതൃക അപേക്ഷാഫോറത്തിന്റെ അവസാനഭാഗത്ത് ചേര്‍ത്തിട്ടുണ്ട്. സത്യ​വാങ്മൂലം സ്വ​യം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. മുദ്രപ്പത്രം ആവശ്യമില്ല
  • സ്ക്കൂള്‍ രേഖയിലുള്ള ജനനത്തീയതിയാണ് അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടത്. (ആവശ്യമെങ്കില്‍ അധ്യാപകരുടെ സഹായം തേടേണ്ടതാണ്)
  • എല്ലാ അപേക്ഷകരും അപേക്ഷാഫോറത്തിലെ നിര്‍ദ്ദിഷ്ട കോളങ്ങളില്‍ ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും ലഭിച്ച, വിദ്യാര്‍ത്ഥിയുടേയോ, വിദ്യാര്‍ത്ഥിയുടേയും രക്ഷകര്‍ത്താവിന്റേയും പേരിലുള്ളതോ ആയ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ബാങ്കിന്റെ പേര് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്.
  • അപേക്ഷയില്‍ കുട്ടികള്‍ നിര്‍ബന്ധമായും ഒപ്പിട്ടിരിക്കണം. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ അപേക്ഷയില്‍ ഒപ്പിട്ടിരിക്കേണ്ടതാണ്.
  • ഒരു കുടുംബത്തിലെ പരമാവധി രണ്ട് കുട്ടികള്‍ക്ക് മാത്രമേ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31/7/2014 ആണ്
  • അപൂര്‍ണവും അവസാനതീയതിക്കു ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

അപേക്ഷകള്‍ സ്ക്കൂളില്‍ സ്വീകരിക്കുമ്പോള്‍
  • സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് , അഫിലിയേഷനുള്ള സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്ക്കൂളുകളിലെ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളാണ് ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സ്കീമില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹതയുള്ളത്.
  • രക്ഷകര്‍ത്താക്കളുടെ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവരും മുന്‍വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികള്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹതയുള്ളത്. എന്നാല്‍ ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മാര്‍ക്ക് നിബന്ധന ബാധകമല്ല..
  • ഒരു കുടുംബത്തിലെ പരമാവധി രണ്ടു കുട്ടികള്‍ക്ക് മാത്രമേ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളു.
  • അപേക്ഷയോടൊപ്പം കുട്ടിയുടെ മതം തെളിയിക്കുന്നതിന് സ്വ​യം സാക്ഷ്യപ്പെടുത്തിയ സത്യ​വാങ് മൂലവും, രക്ഷകര്‍ത്താവിന്റെ വരുമാനം തെളിയിക്കുന്നതിന്, സ്വ​യം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വംയം സാക്ഷ്യപ്പെടുത്തിയ സത്യ​വാങ് മൂലവും, ഉദ്യോഗമുള്ളവര്‍ അതത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. (വരുമാനം, മതം എന്നിവ തെളിയിക്കുന്ന സത്യ​വാങ് മൂലങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. മുദ്രപ്പത്രം ആവശ്യമില്ല.
  • മുസ്ലീം/നാടാര്‍ സ്കോളര്‍ഷിപ്പ്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷവിഭാഗം), പ്രിമെട്രിക് സ്കോളര്‍ഷിപ്പ് (ഒബിസി വിഭാഗം) തുടങ്ങിയ സ്കോളര്‍ഷിപ്പുകളില്‍ (മതാടിസ്ഥാനത്തില്‍ അനുവദിക്കുന്നവ) ഏതെങ്കിലും ഒരു സ്കോളര്‍ഷിപ്പ് തുകയേ വിദ്യാര്‍ത്ഥി സ്വീകരിക്കാവൂ. ഇവയില്‍ ആദ്യം സ്വീകരിക്കുന്ന സ്കോളര്‍ഷിപ്പ് തുകയ്ക്ക് മാത്രമേ കുട്ടിക്ക് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ എന്ന വിവരം പ്രധാനാധ്യാപകര്‍ നിര്‍ബന്ധമായും സ്ക്കൂള്‍ അസംബ്ലി വഴി കുട്ടികളെ അറിയിച്ചിരിക്കേണ്ടതാണ്.
  • പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷ വിഭാഗം) പദ്ധതി പ്രകാരം ലഭ്യമാകുന്ന അപേക്ഷകളിലെ വരുമാനം, മതം, മാര്‍ക്ക്/ഗ്രേഡ് എന്നിവയുടെ കൃത്യത ബന്ധപ്പെട്ട സ്ക്കൂള്‍ അധികാരി ക്ലാസ് അധ്യാപകരുടെ സഹായത്തോടെ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. സ്ക്കൂള്‍ മാറിയിട്ടുള്ള അപേക്ഷകരുടെ മാര്‍ക്ക്/ഗ്രേഡ്, സ്റ്റാറ്റസ് (റിന്യൂവല്‍/ഫ്രഷ്) എന്നിവ മുമ്പ് പഠിച്ചിരുന്ന സ്ക്കൂളില്‍ നിന്നും നല്‍കിയ സര്‍ട്ടിഫിക്കറ്റുമായി ഒത്തുനോക്കി ഉറപ്പ് വരുത്തേണ്ടതാണ്
  • അപേക്ഷകള്‍ പൂരിപ്പിക്കുന്നതിന് അധ്യാപകരും പ്രധാനാധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സഹായം നല്‍കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഏതെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍ ആയത് ശരിപ്പെടുത്തി വാങ്ങുന്നതിനും അപക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിനും ക്ലാസ് അധ്യാപകര്‍ പ്രധാനാധ്യാപകരെ സഹായിക്കേണ്ടതാണ്.
  • മുന്‍വര്‍ഷം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷം) തുക ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഹാജരാക്കുന്ന അപേക്ഷയില്‍ RENEWAL കോളം മാര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • N2/21836/2014/DPI നമ്പര്‍ അപേക്ഷാഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ മാത്രമേ സ്വീകരിക്കാവൂ. UID Number ലഭിച്ചിട്ടുള്ളവര്‍ക്ക് ടി നമ്പര്‍ രേഖപ്പെടുത്താവുന്നതാണ്.
  • സ്കോളര്‍ഷിപ്പിന് അര്‍ഹത നേടുന്ന കുട്ടികളുടെ തുക, DBT (Direct Benefit Transfer) ആയി ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്നതിനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുള്ളത് എന്നതിനാല്‍, ഷെഡ്യൂള്‍ഡ്/കോമേഴ്സ്യല്‍ ബാങ്കുകളില്‍ നിന്നും ലഭ്യമാകുന്ന കുട്ടിയുടേയോ/കുട്ടിയുടേയും രക്ഷകര്‍ത്താവിന്റേയും പേരിലുള്ളതോ ആയ ബാങ്ക് അക്കൗണ്ട് നമ്പര്‍/ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍, IFSC Code, ബാങ്കിന്റെ പേര്, ശാഖ പ്രവര്‍ത്തിക്കുന്ന സ്ഥലം എന്നീ വിവരങ്ങള്‍ അപേക്ഷയിലെ നിര്‍ദ്ദിഷ്ട കോളങ്ങളില്‍ രേഖപ്പെടുത്തേണ്ടതാണ്.
  • അപേക്ഷ ഹാജരാക്കേണ്ട അവസാന തീയതിയ്ക്കു ശേഷവും, ബാങ്കുകളില്‍ അക്കൗണ്ട തുടങ്ങാവുന്നതും ടി വിവരങ്ങള്‍ പ്രഥമാധ്യാപകന്‍ മുഖേന സമ്പൂര്‍ണയില്‍ അപ്ലോഡ് ചെയ്യാവുന്നതുമാണ്.
  • 2014-2015 ലെ അപേക്ഷ രണ്ട് പാര്‍ട്ടുകളായിട്ടാണ് രൂപപ്പെടുത്തിയിട്ടുള്ളത്. അതിലെ ചാര്‍ട്ട് രണ്ട് സ്ക്കൂള്‍ അധികാരി ക്ലാസ് അധ്യാപകരുടെ സഹായത്തോടെ പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് രേഖപ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
  • രണ്ട് പാര്‍ട്ടുകളും പൂരിപ്പിച്ച ശേഷം ബന്ധപ്പെട്ട സ്ക്കൂള്‍ അധികാരിയുടെ ചുമതലയില്‍ ടി അപേക്ഷകള്‍ എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ വഴി അപ്ലോഡ് ചെയ്യേണ്ടതാണ്. വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ വെരിഫൈഡ് ബട്ടണ്‍ അമര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
  • അപേക്ഷകള്‍ 25-6-2014 മുതല്‍ ഓണ്‍ലൈനായി ഡി.പി.ഐക്ക് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യം ചെയ്യാവുന്നതും, 05/08/2014 നു മുമ്പായി പൂര്‍ത്തീകരിക്കേണ്ടതുമാണ്. അപേക്ഷകള്‍ ഓണ്‍ലൈന്‍ ചെയ്യുന്നതിന് ചെലവാകുന്ന തുക അപേക്ഷയൊന്നിന് ഒരു രൂപാ നിരക്കില്‍ ഹെഡ്മാസ്റ്റര്‍ക്ക് നല്‍കുന്നതാണ്.
  • ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത സ്ക്കൂള്‍ അധികാരികള്‍ അടുത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്ക്കൂളുകളുടെ സഹായത്തോടെ വേണം അപേക്ഷകള്‍ ഓണ്‍ലൈന്‍ ചെയ്യേണ്ടത്.
  • എല്ലാ ഹൈസ്ക്കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യമുള്ളതിനാല്‍ ടി സ്ക്കൂളിലെ കുട്ടികള്‍ക്ക് സ്കൂള്‍ അധികാരി പരിശോധിച്ച് ഉറപ്പു വരുത്തിയ അപേക്ഷ ക്ലാസ് അധ്യാപകന്റെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈന്‍ ചെയ്യാവുന്നതാണ്.
  • സ്വീകരിച്ച അപേക്ഷകള്‍ ഓണ്‍ലൈന്‍ ചെയ്യുന്ന മുറയ്ക്ക് കമ്പ്യൂട്ടര്‍ ജനറേറ്റ് ചെയ്യുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ അപേക്ഷയുടെ മുകള്‍ഭാഗത്ത് രേഖപ്പെടുത്തേണ്ടതും ആയത് അപേക്ഷകന് നല്‍കേണ്ടതുമാണ്. തുടര്‍ന്നുള്ള സ്കോളര്‍ഷിപ്പ് സംബന്ധമായ അന്വേഷണങ്ങള്‍ക്ക് പ്രസ്തുത ആപ്ലിക്കേഷന്‍ നമ്പര്‍ ആവശ്യമാണ്.
  • സര്‍ക്കാര്‍,എയ്ഡഡ് സ്ക്കൂളുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഓണ്‍ലൈന്‍ ചെയ്തതിനു ശേഷം അതാത് സ്ക്കൂളുകളില്‍ സൂക്ഷിക്കേണ്ടതും, കമ്പ്യൂട്ടറില്‍ നിന്നും ലഭിക്കുന്ന ആകെ അപേക്ഷകളുടെ ക്രോഡീകരിച്ച ലിസ്റ്റ് ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് (എല്‍.പി/യുപി സ്റ്റാറ്റസുള്ള സ്ക്കൂളുകള്‍ ഉപജീല്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും, ഹൈസ്ക്കൂള്‍ സ്റ്റാറ്റസുള്ള സ്ക്കൂളുകള്‍ ഡി.ഇ.ഒക്കും) 5.8.2014 ന് സമര്‍പ്പിക്കേമടതുമാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്ക്കൂളുകളില്‍ ലഭിക്കുന്ന അപേക്ഷകളുടെ പൂര്‍ണ ഉത്തരവാദിത്വം അതാത് സ്ക്കൂള്‍ അധികാരികള്‍ക്കായിരിക്കും
  • അംഗീകൃത അണ്‍ എയ്ഡഡ് ഹൈസ്ക്കൂള്‍ , അഫിലേയഷനുള്ള സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ. എന്നീ സ്ക്കൂളുകളിലെ അപേക്ഷകള്‍ നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈന്‍ ചെയ്തതിനു ശേഷം. ബന്ധപ്പെട്ട അപേക്ഷകളും ആയതിന്റെ ക്രോഡീകരിച്ച ലിസ്റ്റും സൂക്ഷ്മ പരിശോധനയ്ക്കായി ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് 5/8/2014 നുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്.
  • അംഗീകൃത അണ്‍ എയ്ഡഡ് എല്‍.പി, യു.പി (1 മുതല്‍ 5 വരെ, 5 മുതല്‍ 7 വരെ, 1 മുതല്‍ 7 വരെ) എന്നീ സ്ക്കൂളുകളിലെ അപേക്ഷകള്‍ നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈന്‍ ചെയ്തതിനു ശേഷം ടി അപേക്ഷകളും ക്രോഡീകരിച്ച ലിസ്റ്റും സൂക്ഷ്മ പരിശോധനയ്ക്കായി 5/8/2014 നുള്ളില്‍ ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
  • മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളുക, എം.ജി.എല്‍.സികള്‍ എന്നീ സ്ഥാപനങ്ങളിലെ അപേക്ഷകള്‍ പൂരിപ്പിച്ച് രക്ഷകര്‍ത്താവിന്റെ വരുമാനം, കുട്ടിയുടെ മതം എന്നിവ തെളിയിക്കുന്ന സത്യ​വാങ് മൂലത്തോടൊപ്പം ബന്ധപ്പെട്ട ഉപഡില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് 31/7/2014 നുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്ന രേഖകള്‍ കൃത്യസമയത്ത് ഹാജരാക്കുവാന്‍ ടി സ്ഥാപനമേധാവി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ അപേക്ഷകള്‍ യഥാസമയം ഓണ്‍ലൈന്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.
  • അവസാന തീയതിക്ക് ശേഷം ലഭിക്കുന്നവയും അപൂര്‍ണമായവയും മാനദണ്ഡങ്ങള്‍ പാലിക്കാതേയും ഹാജരാക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാവും പരിഗണിക്കേണ്ടതില്ല.
  • അപേക്ഷകരില്‍ നിന്നും പൂരിപ്പിച്ച അപേക്ഷകള്‍ 31.7.2014 വൈകുന്നേരം 5 മണി വരെ സ്വീകരിക്കേണ്ടതാണ്.

അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് എന്റര്‍ ചെയ്യുന്നത് ഓണ്‍ലൈന്‍ ട്രാഫിക് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ഉപകരിക്കും. എന്‍ട്രി കഴിഞ്ഞതിനു ശേഷം അപേക്ഷകള്‍ സ്ക്കൂളില്‍ത്തന്നെയാണ് സൂക്ഷിക്കേണ്ടത്. വെരിഫൈ ചെയ്ത ശേഷം സൈറ്റില്‍ നിന്നും അപേക്ഷകളുടെ ക്രോഡീകരിച്ച ലിസ്റ്റ് പ്രിന്റെടുത്ത് അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. മേല്‍പ്പറഞ്ഞവയുടെയെല്ലാം വിശദാംശങ്ങള്‍ വിവിധ സര്‍ക്കുലറുകളിലായി ചുവടെയുണ്ട്. അതെല്ലാം വിശദമായി വായിച്ചു നോക്കിയതിനു ശേഷം ഡാറ്റാ എന്‍ട്രി ആരംഭിക്കാം.

പ്രധാനപ്പെട്ട സര്‍ക്കുലറുകള്‍

INSTRUCTION – FOR APPLICANTS

INSTRUCTION – FOR SCHOOLS

APPLICATION FORM

Declaration FORM

PRE-MATRIC SCHOLARSHIP (Minority) – SITE

ഒരിക്കല്‍ക്കൂടി പറയട്ടെ, അപേക്ഷ സമര്‍പ്പിക്കുന്നതിനുമുമ്പ് മുകളില്‍ നല്‍കിയിരിക്കുന്ന സര്‍ക്കുലറുകള്‍ കൃത്യമായി പരിശോധിക്കുക. സംശയങ്ങള്‍ കമന്റിലൂടെ ചോദിക്കുമല്ലോ.



കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളുടെ വിവരങ്ങള്‍ ഇവിടെ കാണാം..
Beneficiaries List 2013-14 : D.E.O Wise - School Wise




Read More | തുടര്‍ന്നു വായിക്കുക

Matm - A Maths Exam Software for SSLC Students

>> Tuesday, June 24, 2014

പാലക്കാട് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.ഹൈസ്‌ക്കൂളിലെ ഗണിതശാസ്ത്രാധ്യാപകനായ എം എന്‍. പ്രമോദ് മൂര്‍ത്തി സാര്‍ സ്വതന്ത്ര സോഫ്റ്റ്​വെയറായ ഗാമ്പസില്‍ രൂപകല്പന ചെയ്ത സെറ്റിഗാം എന്ന പ്രോഗ്രാമിനെക്കുറിച്ച് അധ്യാപകര്‍ക്കെല്ലാം അറിയാമായിരിക്കും. ഉബുണ്ടു അധിഷ്ഠിതമായ ഈ പരീക്ഷാ സോഫ്റ്റ് വെയര്‍ കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥികള്‍ക്ക് വലിയൊരു സഹായമായിരുന്നു. അത്തരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഒരുക്കം ചോദ്യങ്ങളെ അടിസ്ഥാനമാക്കി പ്രമോദ് സാര്‍ ചെയ്ത ഗണിത പരിശീലന സോഫ്റ്റ് വെയറാണ് മാറ്റം. (Matm-Mathematical Answer Telling Machine) ഐടി പരീക്ഷ പോലെ തന്നെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കുട്ടികളെ പരിശീലിപ്പിക്കാവുന്നതേയുള്ളു. ഗണിതശാസ്ത്രത്തിലെ ആദ്യ നാല് യൂണിറ്റുകളുടെ ചോദ്യങ്ങളാണ് ഈ പോസ്റ്റിലുള്ളത്. പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നതിനും ഇന്‍സ്റ്റലേഷനെപ്പറ്റി അറിയുന്നതിനും ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിവിധ നിലവാരങ്ങളിലുള്ള 20 ചോദ്യങ്ങളാണ് ഓരോ പ്രോഗ്രാമിലും ഉള്ളത്. ഇക്കൂട്ടത്തില്‍ വഴിക്കണക്കുകള്‍ വരെയുണ്ട്. ഓരോ സ്‌റ്റെപ്പും കുട്ടിക്ക് സുഗമമായി ചെയ്തു പരിശീലിക്കാവുന്നതേയുള്ളു. ഉബുണ്ടുവില്‍ മാത്രമേ ഈ പ്രോഗ്രാം സുഗമമായി പ്രവര്ത്തിക്കുകയുള്ളു എന്ന് ഒരിക്കല്‍ക്കൂടി ഓര്മ്മിപ്പിക്കട്ടെ. ചുവടെയുള്ള ലിങ്കില്‍ നിന്നും പ്രോഗ്രാമുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. സിപ്പ് ഫയലായതിനാല്‍ അവ എക്‌സ്ട്രാക്ട് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക. പ്രോഗ്രാം run ചെയ്യുന്നതോടെ ഇന്‍സ്റ്റലേഷന്‍ പ്രക്രിയ പൂര്‍ണമാകും.

Click here to download Matm for Arithmetic Progression
Click here to download Matm for Circles
Click here to download Matm for Second Degree Equations
Click here to download Matm for Trigonometry


പ്രോഗ്രാം ഉപയോഗിച്ചു നോക്കിയ ശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

സമ്പൂര്‍ണയിലൂടെ 9,10 ക്ലാസുകളുടെ പ്രമോഷനും ഒരു ക്ലാസില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ട്രാന്‍സ്ഫറും

>> Friday, June 20, 2014

2012ലെ ക്ലാസ് പ്രമോഷന്‍ സമ്പൂര്‍ണ വഴിയായിരിക്കണമെന്നു കാണിച്ചു കൊണ്ടുള്ള ഡിപി.ഐ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. അതു പ്രകാരം കഴിഞ്ഞ വര്‍ഷം ഡിവിഷനുകള്‍ ക്രിയേറ്റു ചെയ്ത് 8,9,10 ക്ലാസുകളിലെ കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സമ്പൂര്‍ണ പോര്‍ട്ടല്‍ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് തുറന്ന ശേഷം ഡാഷ് ബോര്‍ഡിലെ Class and Divisions മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജിലെ 8, 9, 10 ക്ലാസുകളില്‍ ക്ലിക്ക് ചെയ്താല്‍ അതിലെ ഡിവിഷനുകളും Division ല്‍ ക്ലിക്ക് ചെയ്താല്‍ അതിലെ കുട്ടികളേയും കാണാന്‍ കഴിയും. ചുവടെയുള്ള ചിത്രം നോക്കൂ. എട്ടാം ക്ലാസിലെ ഡിവിഷനുകള്‍ A 2011-2012, B 2011-2012 എന്ന ക്രമത്തിലാണ് കാണാന്‍ കഴിയുക. അതു കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഡിവിഷനുകളാണ്. അപ്പോള്‍ നാം ആദ്യം എന്തായിരിക്കും ചെയ്യേണ്ടി വരിക? 2012-2013 അധ്യയന വര്‍ഷത്തേക്ക് പുതിയ ഡിവിഷനുകള്‍ ക്രിയേറ്റ് ചെയ്യണം. എന്നാലേ 2011-2012 ലെ കുട്ടികളെ പുതിയ അധ്യയന വര്‍ഷത്തേക്ക് പ്രമോട്ട്/ട്രാന്‍സ്ഫര്‍ ചെയ്യാനാകൂ. അതെങ്ങനെ ചെയ്യാം? ഇത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് 2014-2015 വര്‍ഷത്തെ പ്രമോഷന്‍, ട്രാന്‍സ്ഫര്‍ പ്രവര്‍ത്തനങ്ങള്‍ ഇത് നോക്കി ചെയ്യാന്‍ സാധിക്കും.

കഴിഞ്ഞ വര്‍ഷത്തെ അത്രയും എണ്ണം ഡിവിഷനുകളേ ഈ വര്‍ഷവും ഉള്ളൂവെങ്കില്‍ ഈ പേജിന്റെ വലതു ഭാഗത്ത് import Divisions (മുകളില്‍ ചുവന്ന വളയത്തിനുള്ളില്‍ നല്‍കിയിരിക്കുന്നു) ല്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞ വര്‍ഷത്തെ അത്രയും എണ്ണം ഡിവിഷനുകള്‍ പുതിയ വര്‍ഷത്തേക്ക് സൃഷ്ടിക്കാം. ചുവടെയുള്ള ചിത്രം നോക്കുക.
Select Start date: 2012 ജൂണ്‍ 1 ഉം Select End Date : 2013 മാര്‍ച്ച് 31 ഉം ആയിരിക്കും. കഴിഞ്ഞ വര്‍ഷത്തേതിലും ഡിവിഷനുകള്‍ കുറവാണെങ്കില്‍ ഉള്ള ഡിവിഷനുകള്‍ മാത്രം ടിക് ചെയ്താല്‍ മതി. എട്ടാം ക്ലാസിന് ചെയ്തതു പോലെ 9, 10 ക്ലാസുകളിലും 2012-2013 വര്‍ഷത്തേക്ക് പുതിയ ഡിവിഷനുകള്‍ സൃഷ്ടിക്കണം.

NB:- നിര്‍മ്മിച്ച ഡിവിഷനുകളുടെ എണ്ണം കൂടിപ്പോയെങ്കില്‍ അത് ഡിലീറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കും. ഒന്നാമത്തെ ചിത്രത്തില്‍ ഡിവിഷനുകള്‍ക്ക് നേരെ Edit, Delete ബട്ടണുകള്‍ നല്‍കിയിരിക്കുന്നത് കാണാം.

കഴിഞ്ഞ വര്‍ഷം ഉള്ളതിലും ഡിവിഷനുകളുടെ എണ്ണം കൂടുതലാണെങ്കില്‍ import Divisions ന് ഇടതു വശത്തുള്ള New Divisions ക്ലിക്ക് ചെയ്ത് പുതിയ ഡിവിഷന്‍ നിര്‍മ്മിക്കാവുന്നതേയുള്ളു.
ഇനി Class and Divisions മെനുവിലെ Class എടുത്തു നോക്കുക. 8,9,10 ക്ലാസുകളില്‍ ഡിവിഷനുകള്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ സഫിക്സോടെ ( ഉദാ : A 2012-2013, B 2012-2013..) വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം.

പ്രമോഷന്‍ / ട്രാന്‍സ്ഫര്‍
പുതിയ അധ്യയന വര്‍ഷത്തേക്ക് ഡിവിഷനുകള്‍ സൃഷ്ടിക്കപ്പെട്ടാല്‍ ഇനി കുട്ടികളെ പ്രമോട്ട്/ട്രാന്‍സ്ഫര്‍ ചെയ്യാം. ജയിച്ച (EHS) കുട്ടികള്‍ക്ക് പുതിയ ക്ലാസിലേക്ക് അയക്കുന്നതിനെ പ്രമോഷന്‍ എന്നും NHS ആയ കുട്ടികളെ ഒരു ക്ലാസിലേക്ക് അയക്കുന്നതിനെ ട്രാന്‍സ്ഫര്‍ എന്നും പറയുന്നു. NHS ആയ കുട്ടിയാണെങ്കില്‍ക്കൂടി കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ നിന്നും 2012-2013 അധ്യയന വര്‍ഷത്തിലുള്ള ഒരു ഡിവിഷനിലേക്ക് അവനെ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നത് മറക്കരുത്.

എന്നാലിനി കഴിഞ്ഞ അധ്യയന വര്‍ഷത്തെ കുട്ടികളെ പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രമോഷന്‍/ട്രാന്‍സ്ഫര്‍ നടത്താം? അതിനായി Class And Divisions ലെ Classes എടുക്കുക. പേജിന്റെ വലതു വശത്തുള്ള Student Transfers (ചുവന്ന വളയത്തിനുള്ളില്‍ കാണിച്ചിരിക്കുന്നു) ല്‍ ക്ലിക്ക് ചെയ്യുക. ഈ സമയം ചുവടെ നല്‍കിയിരിക്കുന്നതു പോലെ ഒരു ജാലകം പ്രത്യക്ഷപ്പെടും.
ഇവിടെ Reason എന്നതില്‍ EHS, NHS, Class Transfer എന്ന മൂന്ന് ഓപ്ഷനുകള്‍ കാണാം. EHS പ്രമോഷന് അര്‍ഹതയുള്ള കുട്ടികളും NHS പ്രമോഷന് അര്‍ഹത നേടാത്ത കുട്ടികളും ആണ്. ഒരു കുട്ടിയെ ഒരു ഡിവിഷനില്‍ നിന്ന് മറ്റൊരു ക്ലാസിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുമ്പോള്‍ Class Transfer എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം.

Select a Class ല്‍ നിന്നും 8 -ം ക്ലാസ് തിരഞ്ഞെടുക്കുക. Select a Division ല്‍ നിന്നും A 2011-2012 തിരഞ്ഞെടുക്കുക. ആ ക്ലാസിലെ മുഴുവന്‍ കുട്ടികളേയും താഴെ ലിസ്റ്റ് ചെയ്യും.
ചിത്രത്തില്‍ ഓരോ കുട്ടിയുടേയും പേരിന്റെ നേര്‍ക്ക് ടിക് മാര്‍ക് ചെയ്യാന്‍ സൗകര്യമുള്ളത് ശ്രദ്ധിക്കുക. ടിക് മാര്‍ക്ക് ചെയ്തിരിക്കുന്ന കുട്ടികളെ മാത്രമേ പ്രമോഷന്‍/ട്രാന്‍സ്ഫറിനു പരിഗണിക്കൂ. ചുവടെ Select Destination Class : 9 ഉം Select Destination Division : A 2012-2013 എന്നും നല്‍കിയിരിക്കുന്നത് കാണുക. ഇതിനര്‍ത്ഥം മുകളിലെ 8 A 2011-2012 ലെ കുട്ടികളെ 9 A 2012-2013 ലെ ക്ലാസിലേക്ക് പ്രമോഷന്‍/ട്രാന്‍സ്ഫര്‍ ചെയ്യുകയാണെന്നാണ്. Submit അമര്‍ത്തിയാല്‍ ട്രാന്‍സ്ഫര്‍ ഫലപ്രദമായി നടത്താനാകും. NHS ആയ കുട്ടികളെ ഇതു പോലെ തന്നെ അതേ ക്ലാസിലെ തന്നെ ഏതു ഡിവിഷനിലേക്കും ട്രാന്‍സ്ഫര്‍ ചെയ്യാം. ഇതു പോലെ തന്നെ 9- ം ക്ലാസിലെ കുട്ടികളെ 10-ം ക്ലാസിലേക്ക് പ്രമോട്ട് ചെയ്യാം.

എട്ടാം ക്ലാസിലെ കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍

ഈ അധ്യയന വര്‍ഷം എട്ടാം ക്ലാസിലെത്തുന്ന കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണയില്‍ എന്റര്‍ ചെയ്തിട്ടുണ്ടാകണമെന്നില്ലല്ലോ. എട്ടാം ക്ലാസിലെ ഡിവിഷനുകള്‍ മേല്‍ വിവരിച്ച പ്രകാരം 2012-2013 അധ്യയന വര്‍ഷത്തേക്ക് സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ എട്ടാം ക്ലാസിലേക്ക് കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. അതിന് Dashboard-Admission-School Admission ല്‍ പ്രവേശിക്കുക. ആ പേജില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ നല്‍കി Admit Student എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ കുട്ടിയെയായി ഉള്‍പ്പെടുത്താം.


Read More | തുടര്‍ന്നു വായിക്കുക

Noon Feeding Software for Schools

>> Thursday, June 19, 2014

സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട വിവിധ രജിസ്റ്ററുകള്‍ തയാറാക്കുക എന്നത് വളരെയേറെ ശ്രമകരമായ ഒരു ജോലിയാണ്. അത് എളുപ്പമാക്കാന്‍ സഹായിക്കുന്ന Noon Feeding Planner എന്ന Workbookന്‍റെ പുതിയ 1.4 വെര്‍ഷന്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വിന്‍ഡോസ് എക്സെലില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത് എരമംഗലം കെ.സി.എ.എല്‍.പി.എസിലെ ഹെഡ്മാസ്റ്ററായ ടി.കെ സുധീര്‍കുമാര്‍ സാറാണ്. EXCEL 2013 (MS OFFICE 2013) ലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. MS Office 2007 അല്ലെങ്കില്‍ അതിനു ശേഷമുള്ള വേര്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത കമ്പ്യുട്ടറുകളില്‍ ഇത് പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തിക്കില്ല. ഇത് ഉപയോഗിച്ച് NMP I , K 2, Consolidated Noon feeding Attendance Register, School Monthly Data Capture Format, Noon feeding Accounts Register, Statement of Expenditure എന്നിവ തയ്യാറാക്കാനും ഉച്ചഭക്ഷണചെലവുകള്‍ ക്രമീകരിക്കാനും കഴിയും. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്തെടുക്കാം. നിങ്ങളുടെ അഭിപ്രായങ്ങള്‍, സംശയങ്ങള്‍ കമന്റായി കുറിക്കുമല്ലോ.

Click here to download the Noon feeding software
എത്ര കുട്ടികളുള്ള സ്കൂളുകള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്‍റെ പുതിയ വേര്‍ഷന്‍ 1.4 തയ്യാറാക്കിയിരിക്കുന്നത്. Basic Data എന്ന ഷീറ്റില്‍ Sanctioned Feeding Strength കൃത്യമായി നല്‍കിയാല്‍ അതിനനുസരിച്ച നിരക്കില്‍ ചെലവുകള്‍ calculate ചെയ്യപ്പെടും. Macro Enable ചെയ്യാത്ത ഒരു സാധാരണ വര്‍ക്ക്‌ബുക്ക്‌ ആണിത്. ഇത് ഡൌണ്‍ലോഡ് ചെയ്ത ശേഷം Basic Data എന്ന ഷീറ്റില്‍ സ്കൂളിനെ കുറിച്ചുള്ള പ്രാഥമികവിവരങ്ങള്‍ ചേര്‍ക്കുക. അതിനു ശേഷം ഈ കോപ്പി കമ്പ്യുട്ടറില്‍ സൂക്ഷിച്ചു വച്ച് അതില്‍നിന്നും ഓരോ കോപ്പി ഓരോ മാസത്തേക്കും എടുത്തു ഉപയോഗിക്കാം. ഡാറ്റ ചേര്‍ത്ത് ആവശ്യമായ രജിസ്റ്ററുകളുടെ പ്രിന്റ്‌ എടുത്തു കഴിഞ്ഞ ശേഷം ആ ഫയല്‍ ഡിലീറ്റ് ചെയ്യുകയോ സൂക്ഷിക്കുകയോ ആവാം. സൂക്ഷിക്കുന്നെങ്കില്‍ ആ ഫയലിനു ആ മാസത്തിന്റെ പേര് ചേര്‍ത്ത് സേവ് ചെയ്‌താല്‍ പിന്നീട് എടുത്ത് ഉപയോഗിക്കാന്‍ എളുപ്പമാവും.

വര്‍ക്ക്‌ബുക്കിന്‍റെ താഴെ ഭാഗത്ത്‌ ഇതിലുള്ള ഷീറ്റുകളുടെ പേരുകള്‍ കാണാം.
Click on the image to enlarge it

ഇനി Noon Feeding Planner എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം. ഇതില്‍ Basic Data എന്ന ഷീറ്റിലാണ് സ്കൂളിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ചേര്‍ക്കുന്നത്. ഈ ഷീറ്റ് ലഭിക്കാന്‍ ഏറ്റവും അടിയില്‍ കാണുന്ന "Basic Data" യില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ആവശ്യമായ എല്ലാ വിവരങ്ങളും പച്ച കള്ളികളില്‍ ചേര്‍ക്കുക. സ്കൂളിലെ ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് കണ്ടിന്‍ജന്റ്റ് ചാര്‍ജ് കണക്കാക്കുന്നത്. അതുകൊണ്ട് Basic Data യിലെ Sanctioned Feeding Strength പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സ്‌ വരെ കൃത്യമായി ചേര്‍ക്കുക.

Click on the image to enlarge it
പാചകക്കാരുടെ കൂലി രണ്ടു തരത്തില്‍ കണക്കാക്കുന്നതായി കണ്ടു വരുന്നുണ്ട്. Sanctioned Feeding Strength ന് അനുസരിച്ചും Total Number fed ന് അനുസരിച്ചും. Total Number fed ന് അനുസരിച്ചു പാചകക്കൂലി കണക്കാക്കാന്‍ ഈ പേജിലെ താഴത്തെ പച്ച സെല്ലില്‍ "1" എന്ന് ചേര്‍ക്കണം. അല്ലെങ്കില്‍ Sanctioned Feeding Strength ന് അനുസരിച്ചാണ് പാചകക്കൂലി കണക്കാക്കപ്പെടുക. ഇതില്‍ വിവരങ്ങള്‍ ചേര്‍ത്തിക്കഴിഞ്ഞാല്‍ അടുത്ത ഷീറ്റ് ആയ Monthly Data യില്‍ ആ മാസത്തെ കുട്ടികളുടെയും അരിയുടെയും കണക്ക് ചേര്‍ക്കാം.
Click on the image to enlarge it
Monthly Data ഷീറ്റില്‍ ആദ്യം കൊല്ലം, മാസം എന്നിവ പച്ച കള്ളികളില്‍ മാറ്റി കൊടുക്കുക. പിന്നീട് 'Day' എന്ന കോളത്തിനു താഴെ ഭക്ഷണം കൊടുത്ത തിയ്യതികള്‍ ചേര്‍ത്തികൊടുക്കാം. (ഭക്ഷണം കൊടുക്കാത്ത ദിവസമാണ് അരി കൊണ്ടുവന്നതെങ്കില്‍ ആ ദിവസം കൂടി ഉള്‍പ്പെടുത്താം. എന്നാല്‍ ആ ദിവസം കുട്ടികളുടെ എണ്ണം ചേര്‍ക്കരുത്. '0' എന്നും ചേര്‍ക്കാന്‍ പാടില്ല. ചേര്‍ത്താല്‍ Feeding Days എണ്ണം കൂടിപ്പോകും.) അതിന് ശേഷം ഓരോ ക്ലാസിലെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം ഓരോ ദിവസത്തേതും ചേര്‍ക്കുക. 5 മുതല്‍ 8 വരെ ക്ലാസുകളിലെ എണ്ണം ചേര്‍ക്കാന്‍ മറ്റൊരു ടേബിള്‍ താഴെയുണ്ട്. കുട്ടികളുടെ എണ്ണം മുഴുവന്‍ ചേര്‍ത്തികഴിഞ്ഞാല്‍ ആ മാസത്തിന്‍റെ ആരംഭത്തില്‍ ഉള്ള സ്റ്റോക്ക്‌ Opening stock of Rice എന്ന കള്ളിയില്‍ ചേര്‍ക്കുക.

(ഏതെങ്കിലും സെല്ലില്‍ ചേര്‍ത്ത വിവരങ്ങള്‍ മായ്ച്ചു മറ്റൊന്ന് ചേര്‍ക്കാന്‍ ഒരിക്കലും 'Delete' ബട്ടണ്‍ ക്ലിക്ക് ചെയ്യരുത്. പകരം ആ സെല്ലില്‍ ക്ലിക്ക് ചെയ്തു പുതിയ വിവരം അടിക്കുകയോ "Backspace' ബട്ടണ്‍ അമര്‍ത്തി മായ്ക്കുകയോ ചെയ്യാം. ഒരു കൂട്ടം സെല്ലുകളില്‍ ചേര്‍ത്ത വിവരങ്ങള്‍ മായ്ക്കാന്‍ ആ സെല്ലുകള്‍ സെലക്ട്‌ ചെയ്ത ശേഷം right click ചെയ്തു വരുന്ന window യില്‍ 'Clear Contents' ക്ലിക്ക് ചെയ്യാം.)

Click on the image to enlarge it
അതിനുശേഷം ആ മാസം ലഭിച്ച അരിയുടെ അളവ് പ്രധാന പട്ടികയ്ക്ക് പുറത്തുള്ള ചെറിയ പട്ടികയില്‍ അരി ലഭിച്ച തിയ്യതിക്ക് നേരെ ചേര്‍ക്കുക.NMP I, K2, MDCF, Consolidated NF Attendance Registerഎന്നിവതയ്യാറാക്കാന്‍ ഇത്രയും മതിയാകും. ഇനി 'PLANNER' എന്ന ഷീറ്റ് പരിചയപ്പെടാം.

Click on the image to enlarge it
ഉച്ചഭക്ഷണപരിപാടി പ്ലാന്‍ചെയ്യുന്നതിനും അക്കൌണ്ടുകള്‍ തയ്യാറാക്കുന്നതിനുമാണ് ഇത്. ഉച്ച ഭക്ഷണം കൊടുത്ത ദിവസങ്ങളില്‍ ചെലവഴിച്ച തുക ഇനം തിരിച്ചു ചേര്‍ത്തികൊടുക്കണം. അപ്പോള്‍ആ ദിവസങ്ങളിലേക്ക് ലഭിക്കാവുന്ന കുക്കിംഗ്‌ ചാര്‍ജും മറ്റു ചെലവുകള്‍ക്കായുള്ള പരമാവധി തുകയും അതില്‍ ചെലവഴിച്ചതുകയും എത്ര തുക ബാലന്‍സ് ആയി ഉണ്ടെന്നും മുകളില്‍ കാണാം. ഇതനുസരിച്ച് ഭക്ഷണം മെച്ചപ്പെടുത്തുകയോ ചെലവ് ചുരുക്കുകയോ ചെയ്യാം. ഇതില്‍ രേഖപ്പെടുത്തുന്ന വിവരങ്ങളാണ് അക്കൗണ്ടുകളിലേക്കും NMP 1 ലേക്കും പോകുന്നത്.

Click on the image to enlarge it
MDCF ഷീറ്റില്‍ പച്ച നിറത്തിലുള്ള കള്ളികളില്‍ ആവശ്യമുള്ളിടത്ത് വിവരങ്ങള്‍ ചേര്‍ക്കാം. മാര്‍ക്ക് ചെയ്യേണ്ട കള്ളികളില്‍ പ്രിന്റ്‌ എടുത്തുകഴിഞ്ഞ ശേഷം ടിക്ക് മാര്‍ക്ക്‌ ഇടാം.

Click on the image to enlarge it
Noon feeding Accounts Register ല്‍ മാസാരംഭത്തില്‍ കൈയില്‍ ഉള്ള കാഷ്ബാലന്‍സ് ആദ്യം ചേര്‍ക്കണം. ഇത് കഴിഞ്ഞ മാസത്തെ അക്കൗണ്ട്‌ നോക്കി അതില്‍ കാണുന്നഅവസാനദിവസത്തെ ബാലന്‍സ് ആയിരിക്കും. PLANNER ല്‍ കൊടുത്ത സംഖ്യകള്‍ അക്കൌണ്ടീല്‍ വന്നിരിക്കും. ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച ദിവസം അത് ചേര്‍ക്കുക. അക്കൌണ്ടില്‍ ഏതെങ്കിലും ചെലവ് ഇനത്തിന്‍റെ പേര് മാറ്റികൊടുക്കണമെങ്കില്‍ അത് അക്കൌണ്ടിന്‍റെ പുറത്തുള്ള പച്ച കള്ളികളില്‍ ചേര്‍ത്തി കൊടുത്താല്‍ അത് അക്കൌണ്ടീല്‍ വന്നുകൊള്ളും.

Click on the image to enlarge it
Statrment of Expenditure എന്ന ഷീറ്റില്‍ സാധനങ്ങളുടെ അളവ് വേണമെങ്കില്‍ ചേര്‍ത്തിക്കൊടുക്കാം. വൗച്ചര്‍ നമ്പറിന്റെ അവസാനഭാഗം പട്ടികയ്ക്ക് പുറത്തുള്ള പച്ച കള്ളിയില്‍ ചേര്‍ത്തികൊടുത്താല്‍ അതിനനുസരിച്ച് Voucher No കോളത്തില്‍ വന്നുകൊള്ളും. കഴിഞ്ഞ മാസത്തെ അവസാനത്തെ വൌച്ചറിനു തുടര്‍ച്ചയായി നമ്പര്‍ നല്‍കണമെങ്കില്‍ കഴിഞ്ഞ മാസത്തെ അവസാനനമ്പര്‍ മാത്രം അതിനായി നല്കിയ കള്ളിയില്‍ ചേര്‍ക്കുക.

Click on the image to enlarge it
ഇനി പ്രിന്റ്‌ എടുക്കുന്നത് എങ്ങിനെയെന്ന് നോക്കാം. വിന്‍ഡോയുടെ മുകളിലെ വലത്തേ മൂലയില്‍ കാണുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്‌താല്‍ വരുന്ന ലിസ്റ്റില്‍ കാണുന്ന 'Print' ക്ലിക്ക് ചെയ്യുക. ആവശ്യമായ ഷീറ്റുകള്‍ എല്ലാം പ്രിന്‍റ് എടുത്തു സൂക്ഷിക്കാം. ഈ Worksheet ന് മാസത്തിന്‍റെ പേര് കൂട്ടിച്ചേര്‍ത്ത് save ചെയ്തു വച്ചാല്‍ പിന്നീട് ആവശ്യമെങ്കില്‍ ഉപയോഗിക്കാം. രേഖകള്‍ സമര്‍പ്പിക്കുന്നതിനു മുമ്പായി അവ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക. ആദ്യത്തെ തവണയെങ്കിലും.


Read More | തുടര്‍ന്നു വായിക്കുക

Mathematics X : 2014-2015

>> Monday, June 16, 2014


2014 -15 അധ്യയനവര്‍ഷത്തേയ്ക്കുള്ള ഗണിതപാഠങ്ങളാണ് ഗോപീകൃഷ്ണന്‍ സാറിന്റെ പോസ്റ്റിലൂടെ ആരംഭിച്ചത്. അതിന്റെ തുടര്‍ച്ചയായി നമുക്ക് വീണ്ടും കണക്കുപഠനം ആരംഭിക്കാം. ഈ വര്‍ഷത്തേ കുറേ പഠനവിഭവങ്ങള്‍ യഥാസമയത്ത് ഈ പോസ്റ്റില്‍തന്നെ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു. സമാന്തരശ്രേണിയില്‍ നിന്നുള്ള മലയാളചോദ്യങ്ങളും അതിന്റെ ഇംഗ്ലീഷു പരിഭാഷയുമാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. അടുത്ത ദിവസം തന്നെ മറ്റു ചില കാര്യങ്ങളും കൂടി ചേര്‍ത്ത് അപ്ഡേറ്റ് ചെയ്യുന്നതാണ്. അടിസ്ഥാനചോദ്യങ്ങള്‍, തുടര്‍മൂല്യനിര്‍ണ്ണയം, യൂണിറ്റ് ടെസ്റ്റുകള്‍ എന്നിവ ഇക്കൂട്ടത്തില്‍ പെടുത്താം.

ഈ വര്‍ഷത്തെ പഠനപ്രവര്‍ത്തനങ്ങള്‍ ശരിയാംവിധം തുടര്‍മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളുമായി യോജിപ്പിച്ചുമുന്നേറാന്‍ കഴിയണം. അദ്ധ്യാപകശാക്തീകരണത്തിന്റെ ലക്ഷ്യവും അതുതന്നെയായിരുന്നു. അതിന് സാധ്യമാകുന്നതരത്തില്‍ വിഭവങ്ങള്‍ തയ്യാറാക്കാന്‍ മാത്സ് ബ്ലോഗ് എപ്പോഴും സന്നദ്ധമാണ്. പരിചയസമ്പന്നരായ ഒട്ടേറെ ഗണിതാദ്ധ്യാപകരുണ്ട് ഇതിനായി മുന്നോട്ടുവരുന്നത്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും മാത്രമല്ല രക്ഷിതാക്കള്‍ക്കും ഈ സംരംഭത്തില്‍ പങ്കാളികളാകാം. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ ചെയ്തു നോക്കി അഭിപ്രായം രേഖപ്പെടുത്തുമല്ലോ.
സമാന്തര ശ്രേണി( Arithmetic Sequences)
1.Additional Problems on AP Malayalam
2.Additional Problems on AP English"
3. Unit test in AP English + Malayalam


Read More | തുടര്‍ന്നു വായിക്കുക

Data Collection of School Employees

>> Saturday, June 14, 2014

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2014 ജൂണ്‍ ഒന്നാം തീയതി സ്ക്കൂളുകളിലുള്ള ജീവനക്കാരുടെയും സ്ഥിതി വിവരക്കണക്ക് ശേഖരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള വിവരങ്ങള്‍ ഐടി അറ്റ് സ്ക്കൂള്‍ തയ്യാറാക്കിയിട്ടുള്ള Data Collection of School Employees വെബ്സൈറ്റിലേക്കാണ് നല്‍കേണ്ടത്. 2014 ജൂണ്‍ ഒന്നാം തീയതി സംസ്ഥാനത്തെ സ്ക്കൂളുകളിലുള്ള നിയമനാംഗീകാരം ലഭിച്ചിട്ടുള്ള എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങളാണ് സമര്‍പ്പിക്കേണ്ടത്. വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 18. ഇതേക്കുറിച്ച് പ്രതിപാദിക്കുന്ന സര്‍ക്കുലറിലെ വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

  • സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ 01.06.2014 നുള്ള ജീവനക്കാരുടെ വിശദാംശങ്ങള്‍ ഐടി@സ്ക്കൂള്‍ തയ്യാറാക്കിയിട്ടുള്ള Data Collection of School Employees എന്ന വെബ്സൈറ്റിലാണ് നല്‍കേണ്ടത്.
  • സ്ക്കൂളുകള്‍ സമ്പൂര്‍ണ്ണയില്‍ വിവരം ഉള്‍പ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന യൂസര്‍ നെയിമും പാസ്​വേഡും ഉപയോഗിച്ച് വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.



  • സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ സ്ഥിരം ജീവനക്കാരുടേയും എയ്ഡഡ് വിദ്യാലയങ്ങളില്‍ വിദ്യാലയങ്ങളില്‍ 01.06.2014 വരെ നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടേയും വിശദാംശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തേണ്ടതാണ്.



  • അധ്യാപകരുടേതടക്കമുള്ള ഓരോ ജീവനക്കാരുടേയും Name of Employee, PEN, Designation, Date of Birth, Date of Joining in Regular Service എന്നീ വിവരങ്ങളാണ് ഓണ്‍ലൈന്‍ വഴി ശേഖരിക്കുന്നത്.



  • ഓരോ സ്ക്കൂളിലേയും നിയമാനുസൃതമുള്ള എല്ലാ ജീവനക്കാരുടേയും വിശദാംശങ്ങള്‍ യഥാസമയം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത് അതതു സ്ക്കൂള്‍ പ്രഥമാധ്യാപകരുടെ ഉത്തരവാദിത്വമാണ്. ഇത് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.



  • ജീവനക്കാരുടെ PEN (Permanent Employee Number) നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ടതാണ്. PEN ലഭിക്കാത്ത ജീവനക്കാരുണ്ടെങ്കില്‍ സ്ക്കൂള്‍ അധികൃതര്‍ അത് ലഭ്യമാക്കേണ്ടതാണ്



  • Data Collection ന്റെ സൈറ്റില്‍ തന്നെ വിവരങ്ങള്‍ Edit ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.




  • NB:-ഇവിടെ ചേര്‍ക്കേണ്ട വിവരങ്ങള്‍ SPARK ല്‍ നിന്നും ലഭ്യമാക്കാം. SPARK ല്‍ ലോഗിന്‍ ചെയ്ത ശേഷം, Salary Matters / Other Reports / GPF Subscribers Details OR GIS Subscribers Details എന്ന ക്രമത്തില്‍ പ്രവേശിക്കുക.ഇവിടെ നിന്നും കിട്ടുന്ന PDF റിപ്പോര്‍ട്ടില്‍ നിന്നും മേല്‍പറഞ്ഞ വിവരങ്ങള്‍ ലഭിക്കും. ഇത് സ്ക്കൂളിലെ സര്‍വീസ് രേഖകളുമായി ഒത്തു നോക്കി ഉറപ്പു വരുത്തുക.

    Sparkല്‍ നിന്നു ലഭിക്കുന്ന Date of Joining ല്‍ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകള്‍ ഉണ്ടെങ്കില്‍, ആയത്, Service Matters / Personal Details / Present Service Details ല്‍ തിരുത്തിയശേഷം വീണ്ടും റിപ്പോര്‍ട്ട് എടുത്താല്‍ മതി. Date of Birth ലെ തെറ്റ് Service Matters / Personal Details ലും തിരുത്താവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

STD X : Arithmetic Progression
One word Questions

>> Thursday, June 12, 2014

സ്ക്കൂള്‍ തുറന്നിട്ടും ഈ വര്‍ഷം പഠനസംബന്ധിയായ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചില്ലല്ലോയെന്ന് ചിലര്‍ ചോദിക്കുകയുണ്ടായി. ആറാം പ്രവൃത്തിദിവസവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിന്റെ തിരക്കിലായിരിക്കും എന്നതു തന്നെയാണ് ഇതേ വരെ പഠനപോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാതിരുന്നത്. ഗണിതശാസ്ത്രത്തിലെ ആദ്യ യൂണിറ്റായ സമാന്തരശ്രേണികള്‍ മിക്കവാറും സ്ക്കൂളുകളില്‍ ഇതിനോടകം പഠിപ്പിച്ചു തീര്‍ന്നു കാണും. ആ പാഠവുമായി ബന്ധപ്പെട്ട് പഠനത്തില്‍ അല്പം പിന്നാക്കം നില്‍ക്കുന്നവര്‍ക്കടക്കം എല്ലാ വിഭാഗത്തിലും പെട്ട കുട്ടികള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരമെഴുതാനുള്ള കുറച്ചു ചോദ്യങ്ങളാണ് ആദ്യത്തെ ഐറ്റം. പാലക്കാട് കിഴക്കഞ്ചേരി ജി.എച്ച്.എസിലെ ഗണിതശാസ്ത്രാധ്യാപകനായ ഗോപീകൃഷ്ണന്‍ സാറാണ് ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥികള്‍ക്ക് വേണ്ടി അദ്ദേഹം തയ്യാറാക്കിയ ടിപ്സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നല്ലോ. ഈ വര്‍ഷം ഓരോ പാഠങ്ങളെ അടിസ്ഥാനമാക്കിയും ഇത്തരം പോസ്റ്റുകള്‍ അദ്ദേഹം തയ്യാറാക്കുന്നുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അഭിപ്രായങ്ങള്‍ കമന്റായി കുറിക്കാന്‍ മറക്കല്ലേ.

ഗണിതപഠനം ചെറിയ ചെറിയ ആശയങ്ങളുടെ കൂട്ടായ്മയിലൂടെയാണ് പൂര്‍ണമാകുന്നത്. A+ സ്വപ്നംകാണുന്ന കുട്ടിക്കും D+ ന് വേണ്ടി പ്രാര്‍ഥിക്കുന്ന കുട്ടിക്കും അടിസ്ഥാനപരമായ അറിവ് ഒരേ പോലെ ഗുണം ചെയ്യും. അത്തരം അറിവ് പരീക്ഷിക്കാന്‍ ഏറ്റവും നല്ലത് ഒറ്റ വാക്യത്തില്‍ ഉത്തരം എഴുതാവുന്ന ചോദ്യങ്ങള്‍ നേരിടുകയെന്നതാണ്. എല്ലാ പാഠങ്ങളിലും അത്തരം ചോദ്യങ്ങള്‍ ഉണ്ട്. ചെറിയ ചെറിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമ്പോള്‍ ആത്മവിശ്വാസം വര്‍ധിക്കും.മാത്രമല്ല കഠിനമായ ചോദ്യങ്ങളില്‍ ഒന്നിലേറെ ലളിതമായ ആശയങ്ങള്‍ ആണുള്ളതെന്ന സത്യം ഏവരും ഓര്‍മിക്കണം. അവയില്‍ അറിയുന്നവക്ക് ഉത്തരം എഴുതാമെങ്കില്‍ കുറച്ച് മാര്‍ക്ക് ലഭിക്കുകയും ചെയ്യും.ലളിതമായ ആശയങ്ങള്‍ ലളിതമായ ചോദ്യങ്ങളിലൂടെ ആസ്വദിച്ച് പഠിച്ചാല്‍ കണക്ക് ഇഷ്ടവിഷയമാക്കാം. താഴെ തന്നിരിക്കുന്ന ചോദ്യങ്ങള്‍ കഴിവതും ആശയങ്ങള്‍ ഉപയോഗിച്ച് മനക്കണക്കായി ചെയ്യുക.പാഠഭാഗങ്ങള്‍ കഴിയുന്ന മുറക്ക് ഒരു പ്രവര്‍ത്തനം എന്ന നിലക്ക് ഇത് കൊടുക്കാം.

Click here to download ONE WORD QUESTIONS
Prepared by GOPIKRISHNAN.V.K, HSA-Maths, GHSS Kizhakkenchery, Palakkad


Read More | തുടര്‍ന്നു വായിക്കുക

Sixth Working Day 2014-15
Data Collection Details

>> Sunday, June 8, 2014


SIXTH WORKINGDAY 2014 : CIRCULAR - Website


ആറാം പ്രവൃത്തിദിനവുമായി ബന്ധപ്പെട്ട വിവരശേഖരണം ഈ വര്‍ഷം കേന്ദ്രീകൃതമായി നടപ്പാക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.. വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചുവടെ വിശദീകരിക്കുന്നു...

ആറാം പ്രവര്‍ത്തിദിന വിവരശേഖരണം രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.

1. സമ്പൂര്‍ണ്ണ user nameഉം password-ഉം ഉപയോഗിച്ച് login ചെയ്യുക.

2. സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്.

3. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

4. വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക.

5. Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല.

6. DEO, AEO മാര്‍ക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണ password ഉപയോഗിച്ച് login ചെയ്താല്‍ ഓണ്‍ലൈന്‍വഴി ചെയ്ത സ്കൂളുകളുടെ consolidation statement ലഭ്യമാകുന്നതാണ്.

Contact Number- 0471-2529800 Extn. 852

Email : fixation@itschool.gov.in



Read More | തുടര്‍ന്നു വായിക്കുക

SRG, വാര്‍ഷിക കലണ്ടര്‍ - രൂപരേഖകള്‍

>> Wednesday, June 4, 2014

പുതുവര്‍ഷത്തില്‍ നമുക്ക് പൊതുവിദ്യാഭ്യാസത്തിന്റെ മേന്മകള്‍ ഗീര്‍വ്വാണമടിച്ചാല്‍ മാത്രം പോരാ, അതിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തണമെന്നുള്ള പൊതു അഭിപ്രായമാണല്ലോ കഴിഞ്ഞപോസ്റ്റില്‍ കമന്റുകളില്‍ നിറഞ്ഞുനിന്നത്? അതിനുള്ള ഒരു എളിയ ശ്രമത്തിന്റെ തുടക്കമാകട്ടേ, ഈ പോസ്റ്റ്.SRG രൂപീകരണത്തിനും വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കുന്നതിനുമുള്ള രൂപരേഖകളാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ഇത് സമ്പൂര്‍ണ്ണമാണെന്നൊന്നും ഇത് തയ്യാറാക്കിയ മാരാമണ്‍ എം.എം.എ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററും എച്ച്. എം. ഫോറം സെക്രട്ടറിയുമായ ഈപ്പന്‍ മാത്യുസാറോ ഞങ്ങളോ അവകാശപ്പെടുന്നില്ല. നമ്മുടെ കൂട്ടായ ശ്രമഫലമായി കമന്റുകളിലൂടെ പുഷ്ടിപ്പെടുത്താനായാല്‍ അത്രേമായി.

SRG Discussion Points

Student Monitoring points 1

Student Monitoring points 2


Read More | തുടര്‍ന്നു വായിക്കുക

Merits of State Syllabus

>> Sunday, June 1, 2014

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ മേന്മകള്‍ തിരിച്ചറിയാതെ, മുണ്ടുമുറുക്കിയുടുത്തും തങ്ങളുടെ അരുമകളെ മറ്റുസ്ട്രീമുകളിലേക്ക് അയക്കാനുള്ള രക്ഷിതാക്കളുടെ ത്വര, മറ്റെന്നത്തേക്കാളും വര്‍ദ്ധിച്ചിരിക്കുന്ന ഈ സമയത്ത്, ഇത്തരമൊരു ലേഖനത്തിന് വളരേയധികം പ്രസക്തിയുണ്ടെന്ന് മാത്‌സ് ബ്ലോഗ് ടീം മനസ്സിലാക്കുന്നു. ഇന്‍ബോക്സില്‍ ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഈ മികച്ച ലേഖനം,പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു തൊട്ടുമുമ്പെങ്കിലും, അധ്യാപകരുടേയും രക്ഷിതാക്കളുടേയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത്, ഒരു കടമയായും കരുതുകയാണ്. ചര്‍ച്ചകള്‍ സജീവമാകട്ടെ.

അടുത്തനാളില്‍ മലയോരമേഖലയിലെ ഒരു വീട്ടില്‍നിന്നുണ്ടായ ഒരനുഭവം.. അച്ഛനും അമ്മയും കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തുന്നു. മൂന്നു സെന്റ് സ്ഥലത്തുള്ള വീടിന്റെ ഭിത്തികള്‍ക്ക് പകരം പ്ലാസ്റ്റിക് ചാക്ക്.. പക്ഷേ മക്കള്‍ രണ്ടുപേര്‍ പഠിക്കുന്നത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍..! അന്വേഷിച്ചപ്പോള്‍ മറുപടി ഇങ്ങനെ.."ഞങ്ങള്‍ക്കു പഠിക്കാന്‍ സാധിച്ചില്ല.. അതുകൊണ്ട് മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുവാന്‍ ഞങ്ങള്‍ എന്തു ത്യാഗവും സഹിക്കും." അടുത്ത പ്രദേശത്തുതന്നെ നിലവാരമുള്ള സര്‍ക്കാര്‍ സ്കൂളും എയ്ഡഡ് സ്കൂളുമുള്ളപ്പോഴാണ് രക്ഷിതാക്കള്‍ ഇങ്ങനെ ചിന്തിച്ചതെന്നത് അത്ഭുതപ്പെടുത്തി. അതെ, സംസ്ഥാന സിലബസ് നിലവാരമില്ലാത്തതാണെന്ന തെറ്റായ ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ പടര്‍ന്നിരിക്കുന്നു.

സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകള്‍ക്ക് അതിന്റേതായ മേന്മകളുണ്ട്, പോരായ്മകളുമുണ്ട്. അതുപോലെതന്നെയാണ് സംസ്ഥാന സിലബസും. എന്നാല്‍ അതിന്റെ പോരായ്മകളില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ മാത്രമാണ് പൊതു സമൂഹത്തില്‍ നടക്കുന്നത് എന്നതിനാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ പലരും തിരിച്ചറിയുന്നില്ല. സംസ്ഥാന സിലബസില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഡി.പി.ഇ.പി., മാറ്റങ്ങളെ പെട്ടെന്നുസ്വീകരിക്കുവാന്‍ മടികാട്ടാറുള്ള മലയാളി സമൂഹത്തിന് ഉള്‍ക്കൊള്ളാനായില്ല. ഒരാശയം കാണാതെ പഠിപ്പിക്കുന്ന പഴയ രീതിയ്ക്ക് പകരം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടി മനസിലാക്കി പഠിക്കുക എന്ന ശരിയായ മനശാസ്ത്ര സമീപനമാണിത് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞുമില്ല. പ്രവര്‍ത്തനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കിയുള്ള പഠന രീതിയില്‍ പോരായ്മകള്‍ ഉണ്ടായിരുന്നുതാനും. ഇവ പരിഹരിച്ചുകൊണ്ട്, യു.പി. തലം വരെ എസ്.എസ്.എ. -യും ഉയര്‍ന്ന ക്ലാസുകളില്‍ ആര്‍.എം.എസ്.എ. പദ്ധതിയുമാണ് ഇപ്പോള്‍ നടപ്പിലായിരിക്കുന്നത്.

പാഠപുസ്തകങ്ങള്‍ക്ക് നിലവാരമില്ല എന്നതാണ് ഇപ്പോഴുള്ള പ്രധാന വിമര്‍ശനം. മുന്‍പു പറഞ്ഞതുപോലെ, കാണാതെ പഠിപ്പിക്കുന്ന രീതിക്കു പകരം, ചെയ്തുപഠിച്ച് ആ ആശയം കുട്ടികളുടെ മനസിലേയ്ക്ക് ആഴത്തില്‍ പതിപ്പിക്കുക എന്ന മനശാസ്ത്ര സമീപനത്തിലൂന്നിയാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരു ആശയം പൂര്‍ണ്ണമാകണമെങ്കില്‍ കുട്ടിയുടെ പാഠപുസ്തകവും അധ്യാപകന്റെ ഹാന്‍ഡ് ബുക്കും ഒരുമിക്കണം. പ്രധാന ആശയത്തിലേയ്ക്കെത്തുവാനുള്ള സൂചനകള്‍, സംഭവങ്ങളായോ പരീക്ഷണ സൂചകങ്ങളായോ പാഠപുസ്തകത്തില്‍ നല്‍കിയിരിക്കും. ഇതിലൂടെ കുട്ടി ചിന്തിച്ച്, പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് ഉത്തരത്തിലേയ്ക്കെത്തുമ്പോള്‍, അധ്യാപകന്‍ ഹാന്‍ഡ് ബുക്കിന്റെ സഹായത്തോടെ നിര്‍ദ്ദേശങ്ങളും വിശദീകരണങ്ങളും നല്‍കുന്നു. അങ്ങനെ കാണാതെ പഠനം എന്ന പഴയ രീതിയ്ക്ക് പകരം മനസിലാക്കിയുള്ള ശരിയായ പഠനം നടക്കുന്നു.
പക്ഷേ ഇവിടെ സംഭവിച്ച പരാജയം, നേരിട്ട് പൂര്‍ണ്ണമായ ആശയങ്ങള്‍ നല്‍കാത്ത പാഠപുസ്തകങ്ങള്‍ രക്ഷിതാക്കളില്‍ ആശങ്ക ജനിപ്പിച്ചു എന്നതാണ്. 'ഇന്നൊന്നും പഠിക്കാനില്ല' എന്നു പറയുന്ന കുട്ടിയെ വിദ്യാഭ്യാസമുള്ള രക്ഷിതാക്കള്‍ക്കുപോലും പാഠപുസ്തകം മാത്രമുപയോഗിച്ച് വീട്ടിലിരുത്തി പഠിപ്പിക്കുവാന്‍ സാധിക്കാത്ത അവസ്ഥ വന്നിരുന്നു. ഈ വര്‍ഷംമുതല്‍ മാറി വരുന്ന പുതിയ പുസ്തകങ്ങള്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. കൂടുതല്‍ ഉള്ളടക്കവും വിശദീകരണങ്ങളും നിര്‍വ്വചനങ്ങളും ഐ.റ്റി. സാധ്യതകളും തരുന്ന പുതിയ പാഠപുസ്തകങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയാണ്.
പുതിയ ഗ്രേഡിംഗ് രീതികളും അതിനനുസരിച്ചുള്ള ചോദ്യങ്ങളുമാണ് തെറ്റിധരിക്കപ്പെട്ട മറ്റ് രണ്ട് കാര്യങ്ങള്‍. സംസ്ഥാന സിലബസില്‍ ഗ്രേഡിംഗ് വന്നപ്പോള്‍ അതിനെ കണ്ണടച്ച് എതിര്‍ത്തവര്‍ക്ക് സി.ബി.എസ്.ഇ. -യും ഗ്രേഡിംഗ് രീതി തുടങ്ങിയപ്പോളാണ് അതില്‍ വിശ്വാസം വന്നതെന്നുതോന്നുന്നു. ഗ്രേഡിംഗില്‍ കുട്ടികളെ സമഗ്രമായി വിലയിരുത്തുകയാണ് ചെയ്യുന്നത്. ഒന്നോ രണ്ടോ മാര്‍ക്ക് കുറഞ്ഞതിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകള്‍ക്ക് പകരം നിശ്ചിത പോയിന്റുകള്‍ കിട്ടുന്ന കുട്ടികള്‍ക്ക് ഒരേ ഗ്രേഡ് നല്‍കുന്ന രീതി അവരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുവാന്‍ ഉപകരിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. കുട്ടിയുടെ പഠന നിലവാരത്തോടൊപ്പം അവന്റെ സാമൂഹിക-വൈകാരിക മേഖലകളും മറ്റുകഴിവുകളും വിലയിരുത്തി അവയെ പ്രോത്സാഹിപ്പിക്കുന്നതാണ് സംസ്ഥാന സിലബസിലുള്ള ഗ്രേഡിംഗ് രീതി.

പാഠപുസ്തകങ്ങളും ഇതിനനുസരിച്ചാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. പണ്ട്, ഭാഷാ വിഷയങ്ങള്‍ പഠിക്കുവാന്‍ നോവലുകളും കഥകളും കാണാതെ പഠിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇംഗ്ലീഷ് പഠിച്ചിട്ടും ഒരു വാക്കുപോലും ഇംഗ്ലീഷില്‍ സംസാരിക്കുവാന്‍ സാധിക്കാത്ത നിരവധിയാളുകളെ ഈ പഠന രീതി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇന്ന് പുസ്തകങ്ങളിലെ നോവലുകളും കഥകളുമൊക്കെ, ഭാഷാ പ്രയോഗങ്ങളും ഗ്രാമറും മനസിലാക്കുവാനുള്ള ഉപാധികള്‍ മാത്രമാണ്. കുട്ടികള്‍ അവ കാണാതെ പഠിച്ചിട്ടുണ്ടോ എന്നല്ല മറിച്ച് പുതിയൊരു സന്ദര്‍ഭത്തില്‍ പ്രയോഗിക്കുവാന്‍ പഠിച്ചിട്ടുണ്ടോ എന്നാണ് പരീക്ഷയില്‍ പരിശോധിക്കുന്നത്.

ശാസ്ത്രവിഷയങ്ങളിലും ഇതേ മാറ്റം വന്നിരിക്കുന്നു. ജീവിതത്തിലെ പരിചിത സന്ദര്‍ഭങ്ങളുമായി ബന്ധിപ്പിച്ച പ്രവര്‍ത്തനങ്ങളിലൂടെയാണ് കുട്ടികള്‍ ഇന്ന് ശാസ്ത്രവിഷയങ്ങള്‍ പഠിക്കുന്നത്. കോളേജുകളിലെ സയന്‍സ് ലാബില്‍ ജന്തുകോശവും സസ്യകോശവും പഠിച്ചിരുന്ന കാലം മാറി. ഇന്ന് അഞ്ചാം ക്ലാസിലെ കുട്ടികള്‍ മൈക്രോസ്കോപ്പുപയോഗിച്ച് ഇത് ചെയ്തുപഠിക്കുന്നു. ചോദ്യ രീതികളിലും അതിനനുസരിച്ച് മാറ്റം വന്നുകഴിഞ്ഞു. കടല്‍ ജലം ശുദ്ധീകരിക്കുന്ന രീതി ശാസ്ത്രലാബില്‍ പരീക്ഷണം നടത്തി കുട്ടി പഠിക്കുന്നു. എന്നാല്‍ പരീക്ഷയ്ക്ക് , 'ഗള്‍ഫ് നാടുകളില്‍ ശുദ്ധജലമെങ്ങനെ ഉണ്ടാക്കും..', എന്ന രീതിയിലായിരിക്കും ചോദ്യം വരുക. താന്‍ പഠിച്ച ഏതു പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യമെന്നു ചിന്തിച്ചു മനസിലാക്കുന്ന കുട്ടി, തുടര്‍ന്ന് ആ ഭാഗം നിര്‍വ്വചനങ്ങളും ചിത്രങ്ങളും സഹിതം വിശദീകരിക്കണം. കുട്ടികളുടെ എല്ലാ ശേഷികളെയും വിലയിരുത്തുന്ന ഇത്തരം ചോദ്യ രീതികളെയാണ്, പാഠപുസ്തകത്തില്‍ പഠിക്കുന്നതല്ല പരീക്ഷയ്ക്കു വരുന്നതെന്നുപറഞ്ഞ് പരിഹസിക്കുന്നത്.
ചുരുക്കത്തില്‍ ചിലര്‍ ധരിച്ചിരിക്കുന്നതുപോലെ മണ്ടന്‍മാര്‍ക്കുള്ളതല്ല സംസ്ഥാന സിലബസ്. ഇവിടെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കണമെങ്കില്‍ ശരാശരിയിലും ഉയര്‍ന്ന ബൗദ്ധിക നിലവാരം ആവശ്യമാണ്. എട്ടാം ക്ലാസ് വരെ എല്ലാവര്‍ക്കും ക്ലാസ് കയറ്റം നല്‍കുന്നതും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ പരമാവധി കുട്ടികളെ ജയിപ്പിക്കുന്നതും ചില തെറ്റിധാരണകള്‍ വരുത്തിയിട്ടുണ്ട്. ചില വിഷയങ്ങളില്‍ പുറകിലാണെന്ന കാരണത്താല്‍ മണ്ടന്‍മാരെന്ന് മുദ്രകുത്തപ്പെട്ടവര്‍ ലോകപ്രശസ്ത ശാസ്ത്രജ്ഞരായതിന്റെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ, പിന്നീടാണെങ്കിലും പരിശ്രമങ്ങളിലൂടെ ഉയര്‍ന്നുപോകുവാനുള്ള അടിസ്ഥാന യോഗ്യത കുട്ടികളുടെ എല്ലാ കഴിവുകളും പരിഗണിച്ച് നാം നല്‍കേണ്ടിയിരിക്കുന്നു. എസ്.എസ്.എല്‍.സി.-യ്ക്ക് ജയിക്കാന്‍ എളുപ്പമാണെങ്കിലും ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കണമെങ്കില്‍ കഠിന പരിശ്രമം ആവശ്യമാണ് എന്നകാര്യവും ശ്രദ്ധിക്കേണ്ടതാണ്.

പ്രവേശനപരീക്ഷകളില്‍ മുന്നിലെത്തണമെങ്കില്‍ മറ്റ് സിലബസുകള്‍ പഠിച്ചേതീരൂ എന്നതാണ് തെറ്റായ മറ്റൊരു ധാരണ. ബൗദ്ധികമായും ഭൗതികമായും ഉയര്‍ന്ന നിലയിലുള്ള കുട്ടികള്‍ ഇപ്പോള്‍ കൂടുതലായും അത്തരം സിലബസുകളില്‍ പഠിക്കുന്നതിനാല്‍ പരീക്ഷകളില്‍ അവര്‍ മുന്നിലെത്തുന്നത് സ്വാഭാവികം മാത്രം. ഇത്തവണ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആദ്യ ആയിരം റാങ്കുകള്‍ പരിശോധിച്ചാല്‍ അതില്‍ സ്റ്റേറ്റ് സിലബസുകാര്‍ മറ്റുള്ളവരേക്കാള്‍ മുന്നിലെത്തി എന്നകാര്യവും ശ്രദ്ധേയമാണ്.
സ്റ്റേറ്റ് സിലബസില്‍, സാമൂഹികമായും സാമ്പത്തികമായും വിവിധ തലങ്ങളില്‍ നില്‍ക്കുന്ന കുട്ടികള്‍ ഒരുമിച്ചു പഠിക്കുമ്പോള്‍ സ്കൂളിനുപുറത്തുള്ള സമൂഹത്തിന്റെ ഒരു പരിഛേദം കുട്ടിയ്ക്ക് അനുഭവവേദ്യമാകുന്നു. ഈ നേരനുഭവങ്ങളാണ് സാമൂഹികപ്രതിബദ്ധതയുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നത്.

ഗവണ്‍മെന്റ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നല്‍കുന്ന സൗജന്യങ്ങളെക്കുറിച്ചും പലര്‍ക്കും ശരിയായ ധാരണയില്ല. എട്ടാം ക്ലാസ് വരെ പാഠപുസ്തകങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമാണ്. ഗവണ്‍മെന്റ് / എയ്ഡഡ് സ്കൂളുകളില്‍ അഡ്മിഷന്‍ ഫീസുകള്‍ ഒന്നുമില്ല. യൂണീഫോം ഒഴികെ സ്കൂളില്‍ ഒരു വര്‍ഷം വേണ്ടിവരുന്ന ചെലവുകള്‍ എല്ലാം കൂട്ടിനോക്കിയാലും അഞ്ഞൂറു രൂപയില്‍ കൂടാറില്ല. വിവിധ വിഭാഗങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സ്കോളര്‍ഷിപ്പുകളും നിരവധി. ഐ.റ്റി. @ സ്കൂള്‍ നേതൃത്വം നല്‍കുന്ന കംപ്യൂട്ടര്‍ പരിശീലനവും ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. പതിനായിരക്കണക്കിന് രൂപ ഫീസ് നല്‍കി പഠിക്കേണ്ട ഐ.റ്റി. പാഠങ്ങളാണ് പത്താം ക്ലാസ് വരെയുള്ള ഐ.റ്റി. പുസ്തകങ്ങളിലൂടെ കുട്ടികള്‍ പഠിച്ചുകഴിയുന്നത്.
നിവൃത്തിയില്ലാത്ത കുട്ടികള്‍ക്കു മാത്രമല്ല മറിച്ച് സ്കൂളിലെത്തുന്ന എല്ലാ കുട്ടികള്‍ക്കും പോഷകസമൃദ്ധമായ ഉച്ചക്ഷണം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി, കുട്ടികളുടെ സമഗ്ര വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുവാന്‍ കലോത്സവങ്ങള്‍, ശാസ്ത്രോത്സവങ്ങള്‍, വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍, പരിശീലന പരിപാടികള്‍, മത്സരങ്ങള്‍ തുടങ്ങിയവകൂടാതെ സ്കൂളുകള്‍ സ്വന്തം നിലയില്‍ കുട്ടികള്‍ക്കായി നടത്തുന്ന വ്യത്യസ്തവും നൂതനവുമായ നിരവധി പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുമുണ്ട്. സൗജന്യമായി ലഭിക്കുന്നതിന് എന്തൊക്കെയോ കുറവുകളുണ്ടാകാം എന്ന മലയാളികളുടെ പൊതുധാരണയും അവരെ സംസ്ഥാന സിലബസില്‍നിന്ന് അകറ്റിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഒരിക്കല്‍കൂടി പറയട്ടെ.. ഏതു സിലബസിനും അതിന്റേതായ മേന്മകളുമുണ്ട്, പോരായ്മകളുമുണ്ട്. എന്നാല്‍ സംസ്ഥാന സിലബസിന്റെ പോരായ്മകള്‍ വാര്‍ത്തകളാകുകയും മേന്മകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നു എന്നതിലാണ് സങ്കടം.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer