പുതുവര്‍ഷം.... പുത്തന്‍ പ്രതീക്ഷകള്‍

>> Tuesday, May 31, 2016

വേനലവധി കഴിഞ്ഞു. ഇനി സ്കൂള്‍ തിരക്ക് . പുതിയക്ലാസ്, പുതിയസ്കൂള്‍, പുതിയ ഉടുപ്പ്, പുതിയപുസ്തകം , പുതിയബാഗ്, എല്ലാം പുതിയത്.. കുട്ടികള്‍ വളരുകയാണ്. സ്കൂളുകളിലൂടെ, നാട്ടിലൂടെ, വീട്ടിലൂടെ കുട്ടിവളരുകയാണ്. കാണെക്കാണെ വളരുകയാണ്.

സ്കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. അദ്ധ്യാപകര്‍ക്കുള്ള വെക്കേഷന്‍ ക്ലാസുകള്‍ - പരിശീലനങ്ങള്‍, പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടല്‍, അസ്സൂത്രണത്തില്‍ വൈദഗ്ദ്ധ്യം നേടല്‍, സ്കൂള്‍ തല യോഗങ്ങള്‍, വാര്‍ഷികകലണ്ടര്‍ തയ്യാറാക്കല്‍, പരിപാടികള്‍ ആസൂത്രണം ചെയ്യല്‍, ചുമതലകള്‍ ഏല്‍പ്പിക്കല്‍ എല്ലാരും ഒരുങ്ങുകയാണ്. ഒറ്റലക്ഷ്യമേയുള്ളൂ . കുട്ടികളുടെ വികാസം - സര്‍വതോമുഖമായ വികാസം.

സ്കൂളുകള്‍ മാത്രമല്ല, സര്‍ക്കാര്‍ സംവിധാനം, പത്രമാധ്യമങ്ങള്‍, ത്രിതലപഞ്ചായത്തുകള്‍, സിവില്‍സപ്ലൈസ് - ആരോഗ്യം, ട്രാന്‍സ്പോര്‍ട്ട്, വനം തൊട്ടുള്ള വിവിധ വകുപ്പുകള്‍ എന്നിവയെല്ലാം ഒരുക്കങ്ങളിലാണ്. പലതട്ടിലുമുള്ള കച്ചവടക്കാര്‍, വ്യ്വസായികള്‍ , വായനശാലകള്‍, ക്ലബ്ബുകള്‍, പി ടി എ തൊട്ടുള്ള സമിതികള്‍ എന്നിവരും ഒരുക്കത്തിലാണ്. എല്ലാവരും ഒത്തുപിടിക്കുന്നത് കുട്ടിയുടെ വളര്‍ച്ചയും വികാസവുമാണ്.

ഇത്രയധികം ശ്രദ്ധയോടുകൂടി എല്ലാവരും ഒരുങ്ങുന്ന മറ്റൊരു സന്ദര്‍ഭം നാട്ടിലുണ്ടാവില്ല. നമ്മുടെ കുട്ടികളുടെ മഹാഭാഗ്യങ്ങളില്‍ പ്രധാനപ്പെട്ടതാണിത്. എന്നാല്‍ ഇത് വര്‍ഷാവസാനം വരെ തുടരുകയും ഉജ്വലമായ സമാപനം ഉണ്ടാവുകയും ചെയ്യുന്നില്ല എന്നതാണ് എല്ലാവരേയും അലോസരപ്പെടുത്തേണ്ടത് എന്നു തോന്നുന്നു.

തുടങ്ങിയവയൊക്കെ പിന്നെ പിന്നെ ലഘുവാകുകയും അതിനേക്കാളധികം മറ്റു മുന്‍ഗണനകള്‍ വന്നുപെടുകയും ചെയ്യുന്നു. ഈ തിരിച്ചറിവ് ഒരു പക്ഷെ, പ്രധാനമാണ്. കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഗുണപരമാക്കിയെടുക്കാന്‍ കുറെയൊക്കെ സാധ്യവുമാണ്. ഓരോസ്കൂളിലും കേന്ദ്രീകരിച്ചുകൊണ്ട് പി ടി എ തൊട്ടുള്ള സംവിധാനങ്ങളൊക്കെ ഇതിലേക്ക് പ്രയോജനപ്പെടുത്താനാവും . അഥവ, അത്തരം സ്ഥാപനകേന്ദ്രിതമായ സംവിധാനങ്ങള്‍ കൊണ്ടേ പരിപാടികളുടെ ഊര്‍ജ്ജം വര്‍ഷാവസാനം വരെ എത്തിക്കാനാവൂ എന്നുമാണ്.

ഏതൊരു പ്രവര്‍ത്തനവും നല്ലതാവുന്നത് അതിനു ക്രമികമായ വളര്‍ച്ചയും തുടര്‍ചയും ഉണ്ടാവുമ്പോഴാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സവിശേഷമായും ഇങ്ങനെയാണ്.ദൈനംദിന ക്ലാസുകള്‍, ദിനാചരണങ്ങള്‍, ലാബ് ലൈബ്രറി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍, ഗൃഹസന്ദര്‍ശനം, ഫീല്‍ഡ് ട്രിപ്പുകള്‍, യൂണിറ്റ് പരീക്ഷകള്‍, ടേം പരീക്ഷകള്‍ എന്നിവയാണല്ലോ പ്രാധാനപ്പെട്ട സ്കൂള്‍ പരിപാടികള്‍ അദക്കാദമികതലത്തില്‍. ഉച്ചഭക്ഷണം, യൂണിഫോം എന്നിവയും വിവിധ കലാ- കായികോത്സവങ്ങള്‍, പി ടി എ കള്‍ , എസ്. ആര്‍. ജി കള്‍ , എല്‍.എസ്. ജി കള്‍ എന്നിവയും ഒപ്പം ഉണ്ട്. ദൈനംദിന ക്ലാസുകള്‍ തുടര്‍ച്ചയുള്ളവയാണ്.ഓരോ പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയുള്ളവയാണ്. എന്നാല്‍ പ്രവര്‍ത്തനങ്ങളുടെ മോണിറ്ററിങ്ങ് - വിലയിരുത്തല്‍ ആദ്യദിവസങ്ങളില്‍ കാര്യക്ഷമമാണെങ്കിലും പിന്നീടവ നിലച്ചു പോകുന്നു എന്നാണ് യാഥാര്‍ഥ്യം. മെള്‍പ്പറഞ്ഞ ഓരോന്നും ആദ്യദിവസങ്ങളിലെ ക്ഷമത തുടര്‍ന്ന് ഒരിക്കലും കാണിക്കാറില്ല. പേരിനുമാത്രമുള്ളതായി നടത്തപ്പെടുന്ന ഒന്നും കുട്ടിക്ക് പേരിനുപോലും ഫലം ചെയ്യുന്നവയുമല്ല. അതാണല്ലോ വെറുതെ ക്ലാസുകള്‍ നഷ്ടപ്പെടുത്തുന്നു എന്ന പഴി ഓരോ സ്കൂളും കേള്‍ക്കേണ്ടിവരുന്നതും.

പരിപാടികളുടെ മൊത്തം ആസൂത്രണവും അതനുസരിച്ചുള്ള വാര്‍ഷിക കലണ്ടറും ഇപ്പൊഴേ ആയിട്ടുണ്ട്. അത് മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഭ്യമാക്കിയിട്ടുമുണ്ടാവും. അതൊക്കെയും സ്കൂള്‍തല ചുമതലാ കേന്ദ്രങ്ങളില്‍ പിന്തുടരാന്‍ സാധിക്കണം. ഹെഡ്മാസ്റ്റര്‍മാര്‍, എസ്. ആര്‍. ജി ചുമതലക്കാരന്‍, വിവിധ വിഷയസമിതികള്‍, പി ടി എ സമിതികള്‍ എന്നിവ അത് നിര്‍വഹിച്ചേ കഴിയൂ. അധികാരത്തിന്റേയും നിയമത്തിന്റേയും ബന്ധത്തേക്കാള്‍ കുട്ടിയോടുള്ള കൂറിന്റേയും നീറിന്റേയും ബന്ധമാകണം ഇതിനൊക്കെയും. അദ്ധ്യാപികയുടെ കയ്യില്‍ പ്രവര്‍ത്തനങ്ങളുടെ പ്ലാനും [അതെല്ലാവരുടേയും കയ്യില്‍ ഉണ്ടാവും] പ്രതികരണങ്ങളും മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളും - അതിനനുയോജ്യമായ പ്രക്രിയാധാരണകളും ഉണ്ടായേ തുടര്‍ച്ച നിലനിര്‍ത്താനും പ്രവര്‍ത്തനം ഫലപ്രദമാക്കാനും കഴിയൂ. അതത് കേന്ദ്രങ്ങളില്‍ ഇതു സംബന്ധച്ചുള്ള സംഭാഷണങ്ങളും അന്വേഷണങ്ങളും നടക്കണം. [ഇതാണ് നമ്മുടെയിടയില്‍ മിക്കപ്പോഴും ഇല്ലാതായിപ്പോകുന്നത് ]

ദിനാചരണങ്ങള്‍ എന്നിവ അര്‍ഥപൂര്‍ണ്ണമാവണമെങ്കില്‍ ആയതെല്ലാം ക്ലാസ്രൂം പ്രവര്‍ത്തനങ്ങളുമായി - പാഠങ്ങളുമായി ബന്ധിപ്പിക്കണം. വായനാവാരം - ഉദ്ഘാടനവും പ്രസംഗവും ഒക്കെ ആയിരുന്നാലും അല്ല, ഭാവനാപൂര്‍ണ്ണമായ തനത് സംഗതികളാണെങ്കിലും - അദ്ധ്യാപികക്കത് തന്റെ [ഏതു വിഷയമോ ആയിക്കോള്ളട്ടെ] ക്ലാസ്മുറിയില്‍ പ്രയോജനപ്പെടുത്താനാവണം. മലയാളം ക്ലാസില്‍ മാത്രമല്ല, ഹിന്ദി കണക്ക് ക്ലാസിലും 5 ല്‍ മാത്രമല്ല 8ലും 10 ലും അതൊക്കെ പ്രയോജനം ചെയ്യണം. ഈ ഉദ്‌ഗ്രഥനഭാവം എല്ലാവര്‍ക്കും ഉണ്ടാവണം. ഇന്ന് മിക്കപ്പോഴും ഇതൊന്നുമില്ല എന്നും നമുക്കറിയാം. അത് മാറിയേ എന്തും കുട്ടിക്ക് ഗുണമുള്ളതാവൂ. അത് എന്തു പഠിക്കുന്നു എന്നതിനേക്കാള്‍ എങ്ങനെ പഠിക്കുന്നു എന്നതിലേക്ക് കുട്ടിയേയും അദ്ധ്യാപികയേയും നയിക്കും. ഇത് സാധ്യമാവാന്‍ അദ്ധ്യാപിക സ്വയം കുറെ ഗൃഹപാഠം ചെയ്യേണ്ടിവരും. തുടക്കത്തിലേ പ്രയാസമുള്ളൂ.

ചുരുക്കത്തില്‍, തുടര്‍ച്ചകളിലാണ് കുട്ടിക്ക് വളര്‍ചയുണ്ടാകുന്നത്. അത് ശ്രദ്ധിക്കാനായാല്‍ പിന്നെ ഒക്കെ എളുപ്പമായി. സ്കൂള്‍ അച്ചടക്കം പോലും ഈ തുടര്‍ച്ചകളുടെ അഭാവത്തിലാണ് പ്രശ്നഭരിതമാകുന്നത്. ക്രമരാഹിത്യമാണ് അച്ചടക്കം ഇല്ലാതാക്കുന്നത്. അര്‍ഥപൂര്‍ണ്ണമായ ക്രമമാണ് അച്ചടക്കം. അതാണ് വികാസം.


Read More | തുടര്‍ന്നു വായിക്കുക

Guidelines to Download Form 16

>> Wednesday, May 18, 2016

2015-16 സാമ്പത്തികവര്‍ഷത്തെ അവസാനത്തെ ക്വാര്‍ട്ടര്‍ TDS Return ഫയല്‍ ചെയ്ത് കഴിഞ്ഞതിന് ശേഷം DDO യുടെ ഇന്‍കം ടാക്സ് സംബന്ധിച്ച പ്രധാന ഉത്തരവാദിത്തമാണ് Form 16 ഡൌണ്‍ലോഡ് ചെയ്ത് ഓരോ ജീവനക്കാരനും നല്‍കുക എന്നത്. ശമ്പളത്തില്‍ നിന്നും ടാക്സ് നല്‍കിയ ജീവനക്കാര്‍ക്ക് ടാക്സ് കുറച്ച ആള്‍ (DDO) നല്‍കേണ്ട TDS Certificate ആണ് Form 16. ജൂണ്‍ 15 നു മുമ്പായി ഇത് നല്‍കിയിരിക്കണമെന്നു Section 203 പറയുന്നു.
Form 16 ന് രണ്ടു ഭാഗങ്ങളുണ്ട്. Part A യും Part B യും. Part A യില്‍ ഓരോ മാസവും കുറച്ച ടാക്സിന്റെ കണക്കും അതിന്‍റെ BIN നമ്പര്‍ മുതലായ വിവരങ്ങളും ഉണ്ടാകും. ഇതിലെ "Details of Tax Deducted and deposited in the Central Govt Account through Book Adjustment" എന്ന പട്ടികയില്‍ എല്ലാ മാസവും കുറച്ച ടാക്സ് വന്നോ എന്ന് പരിശോധിക്കാം.

Part B യില്‍ ആകെ ശമ്പളം, കിഴിവുകള്‍, ടാക്സ്, സെസ്, ആകെ ടാക്സ് മുതലായ വിവരങ്ങള്‍ ഉണ്ടാകും. (സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് Income Tax Statement തയ്യാറാക്കുമ്പോള്‍ Form16 കൂടി അതില്‍ നിര്‍മ്മിക്കപ്പെടും).
സ്ഥാപനത്തിന്‍റെ TAN നമ്പര്‍ TRACES ല്‍ രജിസ്റ്റര്‍ ചെയ്ത് മുഴുവന്‍ പേരുടെയും Form 16 Part A ഒരുമിച്ച് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് രണ്ടിടങ്ങളിലും ടാക്സ് അടച്ച ജീവനക്കാര്‍ക്ക് രണ്ട് സ്ഥാപനത്തില്‍ നിന്നും Form 16 ന്‍റെ Part A നല്‍കണം. Part B അവസാനം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും നല്‍കിയാല്‍ മതി. Part A യിലും B യിലും DDO ആണ് ഒപ്പ് വയ്ക്കേണ്ടത്. മെയ്‌ 31 നകം TDS Certificate നല്‍കാതിരുന്നാല്‍ വൈകിയ ഓരോ ദിവസത്തിനും 100 രൂപ വീതമാണ് പിഴ.
Form 16 ന്റെ Part A എങ്ങിനെയാണ് TRACES ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. ഇതിന് TRACES ല്‍ സ്ഥാപനത്തിന്റെ TAN രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക്‌ Username, Password, TAN Number എന്നിവ ഉപയോഗിച്ച് login ചെയ്യാം.
(TRACES ല്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അതിന് സഹായകമായ പോസ്റ്റിനു ഇവിടെ ക്ളിക്ക് ചെയ്യുക
TRACES വെബ്‌ സൈറ്റില്‍ പ്രവേശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Login ചെയ്‌താല്‍ ലഭിക്കുന്ന പേജില്‍ "Download Form 16" ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ "Downloads" ല്‍ ക്ളിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown menu വില്‍ Form 16/16A ല്‍ ക്ളിക്ക് ചെയ്യുക.
അപ്പോള്‍ പുതിയ window തുറക്കും
സ്ഥാപനത്തിലെ എല്ലാവരുടെയും Form 16 ഡൌണ്‍ലോഡ് ചെയ്യാന്‍ Bulk PAN Download എന്നതിന് താഴെയുള്ള Financial Year ല്‍ 2015-16 എന്ന് എന്റര്‍ ചെയ്യുക. തുടര്‍ന്ന് അടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു പേജ് തുറക്കും.
(എന്നാല്‍ ഏതാനും പേരുടെ മാത്രം Form 16 ലഭിക്കാന്‍ Search PAN എന്നതിന് താഴെയുള്ള Financial Year ചേര്‍ത്ത് ഓരോരുത്തരുടെ PAN അടിച്ചു ADD ചെയ്ത ശേഷം അതിനടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക.)
Form 16 ല്‍ വരേണ്ട DDOയെ കുറിച്ചുള്ള വിവരങ്ങള്‍ ഈ പേജില്‍ കാണാം. ഇവയെല്ലാം ശരിയെങ്കില്‍ അതിലുള്ള "Submit" ക്ളിക്ക് ചെയ്യുക. ഇതോടെ നാം പുതിയൊരു പേജില്‍ എത്തുന്നു. (DDO മാറിയിട്ടുണ്ടെങ്കില്‍ Profile ല്‍ പോയി വേണ്ട മാറ്റങ്ങള്‍ വരുത്തണം. അത് എങ്ങിനെ എന്ന് ഈ പോസ്റ്റിന്‍റെ അവസാനം വിവരിച്ചിട്ടുണ്ട്.)
ഈ പേജില്‍ പറഞ്ഞിരിക്കുന്ന Financial Year ലെ തന്നിരിക്കുന്ന Quarter ല്‍ ഫയല്‍ ചെയ്ത TDS return ന്റെ 15 അക്ക Provisional Receipt Number (Token Number)കള്ളിയില്‍ ചേര്‍ക്കുക. അതിനു ശേഷം "Please select if the payment was made by book adjustment" എന്നതിന്റെ തുടക്കത്തില്‍ ഉള്ള ബോക്സില്‍ ക്ളിക്ക് ചെയ്ത് tick mark ഇടുക.
അതിന് താഴെ ആ Quarterലെ ഏതെങ്കിലും ഒരു മാസo തെരഞ്ഞെടുത്ത് ആ മാസം കുറച്ച ടാക്സും ഏതെങ്കിലും മൂന്ന് ജീവനക്കാരുടെ PAN നമ്പറും അവര്‍ ആ മാസത്തില്‍ അടച്ച ടാക്സും ചേര്‍ക്കേണ്ടതുണ്ട്. "Date on which tax deposited" എന്ന കള്ളിയില്‍ ആ മാസത്തിന്റെ അവസാനദിവസം ചേര്ക്കുക. (ഉദാഹരണം: 31-Mar-2016.) അതിനു താഴെയുള്ള കള്ളികളില്‍ 3 പേരുടെ (അല്ലെങ്കില്‍ ഉള്ളവരുടെ) PAN നമ്പറും അവര്‍ കുറച്ച ടാക്സും ചേര്‍ക്കുക. (1000 രൂപയാണ് എങ്കില്‍ 1000.00 എന്ന് ചേര്‍ക്കേണ്ടതുണ്ട്)
തുടര്‍ന്ന് "Proceed" ക്ളിക്ക് ചെയ്യുക. നാം കൊടുത്ത data Traces ലെ ഡാറ്റാബേസുമായി മാച്ച് ചെയ്യുന്നുവെങ്കില്‍ നാം Download Request Confirmation പേജില്‍ എത്തും.
ഇതോടെ ഫോം 16 നുള്ള അപേക്ഷ നല്‍കിക്കഴിഞ്ഞു. ഏതാനും സമയത്തിന് ശേഷം മാത്രമേ form 16 Available ആവുള്ളൂ. ഇനി നമ്മള്‍ അപേക്ഷിച്ചു കഴിഞ്ഞ Form 16 എങ്ങിനെ ലഭിക്കുമെന്ന് നോക്കാം. (ഇതിനു മിനിട്ടുകളോ മണിക്കൂറുകളോ കഴിയേണ്ടി വന്നേക്കാം.)
"Downloads" ല്‍ ക്ളിക്ക് ചെയ്താല്‍ വരുന്ന "Requested Downloads" ക്ളിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു പേജ് തുറക്കും.
ഇതില്‍ "View All" ഓപ്ഷന്‍ സെലക്ട്‌ ചെയ്ത് "Go" ക്ളിക്ക് ചെയ്യുക. ഇതോടെ പുതിയൊരു പേജ് തുറക്കുന്നു.
താഴെയുള്ള പട്ടികയില്‍ Form 16 ന്റെ Request Number നു നേരെ Status എന്ന കോളത്തില്‍ available എന്നാണ് കാണിക്കുന്നതെങ്കില്‍ Form 16 ഡൌണ്‍ലോഡ് ചെയ്യാന്‍ തയ്യാറായി കഴിഞ്ഞു. ഇനി ആ വരി ക്ലിക്ക് ചെയ്ത് സെലക്ട്‌ ചെയ്യുക. (Status കോളത്തില്‍ Submitted എന്നാണ് കാണുന്നതെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും) അതിനു ശേഷം താഴെയുള്ള "HTTP Download" എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക. അതോടെ Form 16 ന്റെ Zipped File download ചെയ്യപ്പെടും.
ഈ zipped file കോപ്പി ചെയ്തു അതേപോലെ desktop ല്‍ paste ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്ത ഈ ഫയലില്‍ നിന്നും Form 16 pdf file ആയി ലഭിക്കാന്‍ "TRACES Pdf Generation Utility" TRACES സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യണം. ഇനി അത് എങ്ങിനെയെന്ന് നോക്കാം.
Tracesല്‍ login ചെയ്തു Downloads ല്‍ ക്ളിക്ക് ചെയ്യുമ്പോള്‍ വരുന്ന dropdown listല്‍ "Requested Downloads" ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു പേജ് തുറക്കും.
അതില്‍ 'Attention Deductors' എന്നതിന് താഴെ വരിയില്‍ കാണുന്ന 'Click Here' എന്നതില്‍ ക്ളിക്ക് ചെയ്യുക. ഇതോടെ പുതിയൊരു പേജില്‍ എത്തുന്നു.
ഈ പേജിലുള്ള 'Verification Code' അതിനു താഴെയുള്ള കള്ളിയില്‍ ചേര്‍ത്ത് 'Submit' ക്ളിക്ക് ചെയ്യുക.
അപ്പോള്‍ തുറക്കുന്ന പേജില്‍ TRACES Pdf Converter എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക. അതോടെ TRACES Pdf converter ന്റെ zipped file ഡൌണ്‍ലോഡ് ആവും. കമ്പ്യൂട്ടറിലെ Desktop ലേക്ക് ഇത് കോപ്പി ചെയ്ത ശേഷം unzip ചെയ്യുക. TRACES Pdf Converter പ്രവര്‍ത്തിക്കണമെങ്കില്‍ Java Software ആവശ്യമുണ്ട്. ഇല്ലെങ്കില്‍ അത് ഇന്‍സ്റ്റാള്‍ ചെയ്യണം. ഇനി TRACES Pdf Converter എന്ന ഫോള്‍ഡര്‍ തുറക്കുക.
ഈ ഫോള്‍ഡറില്‍ കാണുന്ന "Run" doubleclick ചെയ്യുക. അപ്പോള്‍ TRACES Pdf Converter open ആവും.
ഇതില്‍ Select Form 16 Zipped File എന്നതിന് നേരെയുള്ള കള്ളിയ്ക്കടുത്തുള്ള "Browse"ല്‍ ക്ളിക്ക് ചെയ്യുക. എന്നിട്ട് നാം നേരത്തെ desktopല്‍ ഇട്ട Form 16ന്റെ zipped file കൊണ്ടുവരിക.
Password for input file നു നേരെ TAN നമ്പര്‍ password ആയി ചേര്‍ക്കുക.
Save to folder എന്നതിന് നേരെ browseല്‍ ക്ളിക്ക് ചെയ്തു എവിടെയാണ് Form 16 save ചെയ്യപ്പെടേണ്ടത് എന്ന് ചേര്‍ക്കുക.
എന്നിട്ട് ഏറ്റവും താഴെയുള്ള "Proceed" ക്ളിക്ക് ചെയ്യുക.
അപ്പോള്‍ തുറക്കുന്ന ഡയലോഗ് ബോക്സില്‍ Do you want to continue without Digital signature എന്നതിന് താഴെ "Yes" ക്ളിക്ക് ചെയ്യുക.
അടുത്ത ബോക്സില്‍ Starts pdf generation എന്നതിന് "OK" ക്ലിക്ക് ചെയ്യുക.
അപ്പോള്‍ 1 pdf generated successfully എന്ന message box വന്നാല്‍ Form 16ന്റെ pdf file നേരത്തെ നാം കൊടുത്ത സ്ഥലത്ത് സേവ് ചെയ്തിട്ടുണ്ടാവും.
DDO യെ മാറ്റുന്ന വിധം.
Profile ക്ലിക്ക് ചെയ്ത് തുറക്കുന്ന പേജില്‍ verification നടത്താന്‍ വേണ്ടി ചോദിക്കുന്ന വിവരങ്ങളെല്ലാം നല്‍കി 'proceed' ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജിലെ Organisation Details ടാബില്‍ PAN of Authorized Person, Date of Birth (DOB) of Authosized Person, Designation എന്നിവ മാറ്റികൊടുക്കുക. Save ക്ലിക്ക് ചെയ്യുക.


Read More | തുടര്‍ന്നു വായിക്കുക

Election 2016 Tips and Helps

>> Thursday, May 12, 2016


Presiding/Polling Officers Training Video for EVM operations
നിയമസഭാ ഇലക്ഷന്‍ ദാ തൊട്ടടുത്തെത്തി. ഈ ദിവസങ്ങളില്‍ രണ്ടാം ഘട്ട ക്ലാസുകളും അടുത്ത ദിവസങ്ങളില്‍ നടക്കുകയാണ്. ഇലക്ഷന്‍ വിഭവങ്ങള്‍ ഇതു വരെ പ്രസിദ്ധീകരിച്ചില്ലല്ലോയെന്ന് ഒട്ടേറെ പേര്‍ ഞങ്ങളോട് ചോദിക്കുകയുണ്ടായി. മാത്‍സ് ബ്ലോഗിനൊരു പ്രത്യേകതയുണ്ട്. എല്ലാം ഉചിതമായ സമയത്ത് മാത്രം നല്‍കുക. ബ്ലോഗിന്റെ സന്ദര്‍ശകര്‍ക്ക് അത് വളരെ നന്നായി അറിയാം. മലയാളത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ച നേടാന്‍ നമ്മുടെ ബ്ലോഗിനെ സഹായിച്ചവരും അതിന്റെ പ്രചാരകരുമെല്ലാം ആ നല്ലവരായ അഭ്യുദയകാംക്ഷികള്‍ തന്നെയാണ്. ഈ ഇലക്ഷന്‍ പോസ്റ്റിനെപ്പറ്റിയും നിങ്ങളുടെ ഇലക്ഷന്‍ ടീമിലുള്ളവരെ പരിചയപ്പെടുത്താന്‍ മറക്കരുതേ... അതു പോലെ ഈ ഇലക്ഷനെ സംബന്ധിച്ച് നിങ്ങള്‍ക്ക് കിട്ടിയ പുതിയ അറിവുകള്‍ കമന്റ് ചെയ്യാനും മറക്കരുതേ. ഇലക്ഷന് ആവശ്യമായ ടിപ്സുകളും ഇലക്ഷന്‍ സഹായികളും ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ഇ-സമ്മതി - ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍
പോളിങ്ങ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോളിങ്ങിന്റെ ഓരോ ഘട്ടവും കൃത്യവും കേന്ദ്രീകൃതവുമായി വിശകലനം ചെയ്യുന്നതിനുള്ള ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ് ഇ-സമ്മതി. പോളിങ്ങ് സ്റ്റേഷനില്‍ നിന്നും ഓരോ ബൂത്തിലേക്കുമുള്ള സാധനങ്ങള്‍ കൈപ്പറ്റുന്നതു മുതല്‍ അവസാനിക്കുന്നതു വരെയുള്ള ഓരോ ഘട്ടവും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് എത്തിക്കുന്നതിനുള്ള പോളിങ്ങ് ഓഫീസര്‍മാരുടെ ജോലി ലഘൂകരിക്കുന്നതിനായാണ് ഈ ആപ്ലിക്കേഷന്‍ ഇത്തവണ ഉപയോഗിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെല്ലാം ഈ ജോലി എസ്.എം.എസിലൂടെയാണ് നമ്മള്‍ ചെയ്തു കൊണ്ടിരുന്നത്. പ്രിസൈഡിങ്ങ് ഓഫീസര്‍ക്കോ ടീമിലെ ആര്‍ക്കും തന്നെയോ സ്മാര്‍ട്ട്ഫോണും അതില്‍ ഇന്റര്‍നെറ്റ് സൗകര്യവും ഇല്ലെങ്കില്‍ പഴയ പടി എസ്.എം.എസിലൂടെ ഇക്കാര്യം ചെയ്യാനും അനുമതിയുണ്ട്. ഈ ആപ്ലിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള പാസ് വേഡ് (OTP) കളക്ഷന്‍ സെന്ററിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നാണ് ലഭിക്കുക)
Help Files in PDF format
 1. Easy Election Tips : Download
  Prepared by Anoop M.R, Electronics & IT Department, Kerala
 2. Election Tips for Polling Officers : Download
  Prepared by Thajudheen,PKKSM HSS,Kayamkulam
 3. Short Notes with proforma : Download
  Prepared by SREEJIT PK, ​HSST CS,GHSS MOOLANKAVE, SULTHAN BATHERY, WAYANAD
 4. Election Tips for Presiding Officers : Download
  Prepared by PRASANTH P S, HSST ENGLISH, GOVT MODEL HSS, PUNNAMOODU, THIRUVANANTHAPURAM - 20
 5. Hourly Status Proforma : Download
 6. 1 to 600: to mark the Male/Female Voting Status : Download
 7. Different forms and Covers : Download
Presentation Files
 1. Presentation file for Polling officers : Download
 2. Presentation file about the Voting Machine (Mal) : Download
Videos to Download for Mobile Phone
 1. Video - Voting Machine Sealing : Download | View
  (Size : 6.8 MB (duration : 3.58 Min)
 2. Video- How to fix the Paper seal : Download | View
  (Size : 5.5 MB (duration : 1.53 Min)
 3. Video about a model Polling Station : Download
 4. Voter Verified Paper Audit Trail(VVPAT) : Demo Video
How to fix Paper Seal - Video NB:ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങളെന്തായാലും ഇലക്ഷന്‍ കമ്മീഷന്‍ സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു മാത്രമേ പോളിങ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.


Read More | തുടര്‍ന്നു വായിക്കുക

IT JALAKAM @ VICTERS

>> Monday, May 9, 2016

പുതിയ അധ്യയനവര്‍ഷം എട്ട് ഒമ്പത് പത്ത് ക്ലാസുകളിലെ ഐടി പാഠപുസ്തകങ്ങള്‍ക്ക് മാറ്റമുണ്ടെന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ? കോര്‍ എസ് ആര്‍ ജി പരിശീലനം കഴിഞ്ഞു.ഇന്നു മുതല്‍ സംസ്ഥാനത്തെ പതിനാലു ജില്ലാ കേന്ദ്രങ്ങളിലും ഡി ആര്‍ ജി പരിശീലനങ്ങള്‍ ആരംഭിക്കുകയാണ്. മെയ് 17 മുതല്‍ ഓരോ സ്കൂളിലേയും അടിസ്ഥാന പരിശീലനം ലഭിച്ച് എട്ട് ഒമ്പത് പത്ത് ക്ലാസുകളില്‍ ഐടി പഠിപ്പിക്കേണ്ട അധ്യാപകര്‍ക്കുള്ള നാലു ദിന പരിശീലനവും ജൂണ്‍ ആദ്യം ഫ്രെഷേഴ്സിനുള്ള ആറുദിന പരിശീലനവും പ്ലാന്‍ ചെയ്തിട്ടുണ്ട്. പാഠപുസ്തകം പ്രിന്റിങ് ആരംഭിച്ചിട്ടുണ്ട്. പിഡിഎഫ് കോപി ലഭിക്കുന്ന മുറയ്ക്ക് ആയത് ബ്ലോഗില്‍ ലഭ്യമാക്കാം. പരിശീലനം കാര്യക്ഷമമാക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ഐടി@സ്കൂള്‍ ഒരുക്കുന്നത്. പുതിയ ഓപറേറ്റിങ് സിസ്റ്റം, റിസോഴ്സ് ഡിവിഡി, ട്രെയിനിങ് മറ്റീരിയലുകള്‍, വിവിധ പാഠങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകള്‍.....എല്ലാം പരിശീലന സമയത്ത് ലഭ്യമാകും.
ഇതൊന്നും കൂടാതെ, ഇതാദ്യമായി പുതിയ സോഫ്റ്റ്‌വെയറുകളും പാഠപുസ്തക പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 'ഐടി ജാലകം' എന്ന പരിപാടി VICTERS ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നു. സംപ്രേഷണസമയം ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിക്ടേഴ്സിലൂടെ ഈ ക്ലാസ്സുകള്‍ ലഭ്യമാകും. മേയ് 13ന് ഉച്ചയ്ക്ക് 2.30മുതല്‍ 4 വരെ പുതിയ ഓപറേറ്റിങ് സിസ്റ്റത്തെക്കുറിച്ചുള്ള വിക്ടേഴ്സിലൂടെ നടത്തുന്ന പ്രത്യേക ക്ലാസ്സ് സി പി എ ഹക്കീം മാസ്റ്റര്‍ നടത്തും.അന്ന്,സംശയനിവാരണത്തിനും ആശയസംവാദത്തിനും ഫോണ്‍ ഇന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer