OEC Pre Matric Scholarship Notification in Downloads..

ഹെഡ്മാസ്റ്റര്‍ എ.ഇ.ഒ തസ്തികകളിലേക്ക് പ്രമോഷന്‍ നല്‍കുന്നതിനായി 1991-1996 വര്‍ഷത്തെ എച്ച്.എസ്.എമാരുടെ ഫൈനല്‍ സീനിയോറിറ്റി ലിസ്റ്റില്‍ 1501 മുതല്‍ 2000 നമ്പര്‍ വരെ പേരുള്ളവരും നാളിതുവരെ പ്രമോഷന്‍ ലഭിക്കാത്തവരുമായ എച്ച്.എസ്.എമാര്‍ അവരുടെ 1.1.2012 മുതല്‍ 31.12.2014 വരെയുള്ള മൂന്നു വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകളും ബന്ധപ്പെട്ട രേഖകളും വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖാന്തിരം 8-7-2015 നു മുമ്പായി വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ബഹു.ഡി.പി.ഐ (ഇന്‍ചാര്‍ജ്ജ്) അറിയിക്കുന്നു
സര്‍ക്കുലര്‍ ഇവിടെ : Departmental promotion committee - Adhoc DPC(lower) -2015

Digital Collaborative Text Books

(ഒന്നുമുതല്‍ പത്തുവരേയുള്ള എല്ലാ ടെക്സ്റ്റ്ബുക്കുകളും ഇപ്പോള്‍ ലഭ്യമാണ്)
SCHEME of WORK 2015-16 : HS SECTION | UP SECTION | LP SECTION

NEW TEXT BOOKS : STD II, IV, VI, VIII | TEACHER TEXTS - 2015 | New Plus 2 Text Books (Draft)

GPF Credit Card for 2014-15

| | | | | |

OEC Lumpsom Grant - Online Data Entry

>> Sunday, July 5, 2015


അധ്യാപകനായിരുന്നപ്പോള്‍ മുതലുള്ള മാത്‌സ് ബ്ലോഗ് സൗഹൃദം, മറ്റൊരു ജോലിയില്‍ പ്രവേശിച്ചിട്ടും ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുന്ന ശ്രീജിത്ത് സാറിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഏതുജോലിയും, ആത്മാര്‍പ്പണത്തോടും ആത്മാര്‍ത്ഥതയോടും ചെയ്യണമെന്നാഗ്രഹിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ നല്‍കുന്ന വിലപ്പെട്ട വിവരങ്ങള്‍ ഒഇസി ലംസം ഗ്രാന്റിനെക്കുറിച്ചും, അത് എങ്ങിനെ ഓണ്‍ലൈനായി ചെയ്യാമെന്നതിനെക്കുറിച്ചുമാണ്.
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും , 6 ലക്ഷം രൂപാ വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യം അനുവദിക്കപ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉള്ള ലംപ്സം ഗ്രാന്‍റ് നടപ്പു വര്‍ഷം മുതല്‍ പിന്നാക്ക സമുദായ വികസന വകുപ്പ് നേരിട്ട് നടപ്പിലാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് ഇത്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിക്കായി ഐ.ടി@സ്കൂളിന്‍റെ സഹായത്തോടെ സജ്ജീകരിച്ചിട്ടുള്ള സ്കോളര്‍ഷിപ്പ് പോര്‍ട്ടലായ Scholarship Portal മുഖേന തന്നെയാണ് ഒ.ഇ.സി വിദ്യാര്‍ത്ഥികളുടെ വിവരവും വകുപ്പിന് ലഭ്യമാക്കേണ്ടത്. ലോഗിന്‍ ചെയ്യുന്നതിന് സമ്പൂര്‍ണയിലെ അതേ യൂസര്‍ കോഡും പാസ് വേര്‍ഡും ഉപയോഗിക്കേണ്ടതാണ്. ഇനിയും സമ്പൂര്‍ണയില്‍ രജസിറ്റര്‍ ചെയ്യാത്ത അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകള്‍ ആയതിന് ഐ.ടി@സ്കൂള്‍ മാസ്റ്റര്‍ ജില്ലാ ആപ്പീസുമായി ബന്ധപ്പെടേണ്ടതാണ്.
എന്താണ് ഒ.ഇ.സി ?
പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരും എന്നാല്‍ അവരോളം തന്നെ സാമൂഹ്യ പിന്നാക്കാവസ്ഥയിലുമുള്ള ചില സമുദായങ്ങളെയാണ് ഒ.ഇ.സി (മറ്റര്‍ഹ വിഭാഗം) എന്ന് ക്ലാസ്സിഫിക്കേഷന്‍ നടത്തിയിരിക്കുന്നത്. ഈ സമുദായങ്ങളെല്ലാം തന്നെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 1 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങള്‍ക്ക് വരുമാന പരിധി ഇല്ലാതെ തന്നെ പട്ടികജാതി വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കും (സംവരണം ഒഴികെ) അര്‍ഹതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കോ കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസാനുകൂല്യത്തിനോ/ഉദ്യോഗത്തിനോ ഇപ്രകാരം ഒരു ക്ലാസ്സിഫിക്കേഷന്‍ ഇല്ല. ഇവിടങ്ങളിലെല്ലാം ഈ സമുദായങ്ങള്‍ക്ക് ഒ.ബി.സി ആനുകൂല്യം ലഭ്യമാണ്.
23.05.2014 ലെ സ.ഉ.(എം.എസ്). 10/2014/പി.സ.വി.വ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒ.ബി.സി ലസിറ്റില്‍ ഉള്‍പ്പെട്ട 30 സമുദായങ്ങളെക്കൂടി 6 ലക്ഷം രൂപ എന്ന വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 2 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങളേയും, ഒ.ഇ.സി വിഭാഗങ്ങളേയും ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. അതേ സമയം അനുബന്ധം 2 പ്രകാരമുള്ള ഇതര സമുദായങ്ങള്‍ക്ക് 6 ലക്ഷം രൂപയായിരിക്കും വരുമാന പരിധി. വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷാഫാറം നിര്‍ബന്ധമല്ല. എന്നാല്‍ വിവരശേഖരണത്തിന് സഹായകമാകുന്ന ഒരു മാതൃകാ അപേക്ഷാഫാറം നോട്ടിഫിക്കേഷനോടൊപ്പം തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഈ വിദ്യാഭ്യാസാനുകൂല്യം സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്.
ജൂലൈ 4 ന് ആരംഭിക്കുന്ന രജിസ്ട്രേഷന്‍ 31 ന് ക്ലോസ് ചെയ്യുന്നതാണ്. അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക സ്ഥാപനങ്ങളുടെ ഔദ്യോഗിക ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. നിലവില്‍ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഉപയോഗിക്കുന്ന അതേ അക്കൌണ്ട് തന്നെ ഈ ആവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്. മുന്‍ വര്‍ഷം എന്‍റര്‍ ചെയ്ത ഡാറ്റ ഡീഫാള്‍ട്ട് ആയി പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ബാങ് അക്കൌണ്ട് മാറിയിട്ടുള്ള സ്കൂളുകള്‍ പുതിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ് ഡേറ്റ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ നിര്‍ബന്ധമില്ല. വരും വര്‍ഷങ്ങളില്‍ തുക നേരിട്ട് കുട്ടികളുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ വിവരം ശേഖരിക്കുന്നത്.
വിവിധ വകുപ്പുകള്‍ മുഖേന ലഭ്യമാകുന്ന സ്കോളര്‍ഷിപ്പുകള്‍ ആയതുകൊണ്ടു തന്നെ ഒ.ഇ.സി ലംപ്സം ഗ്രാന്‍റ്, ഒ.ബി.സി പ്രീമെട്രിക്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ്, എസ്.സി/എസ്.റ്റി ലംപ്സം ഗ്രാന്‍റ് തുടങ്ങിയവയ്ക്ക് പ്രത്യേകം അക്വിറ്റന്‍സ് സൂക്ഷിക്കുന്നത് നന്നായിരിക്കും. അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ വിവരം പോര്‍ട്ടലില്‍ എന്‍റര്‍ ചെയ്ത ശേഷം ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ യ്ക്ക് FORWARD ചെയ്യേണ്ടതാണ്. ടി വിവരങ്ങള്‍ എ.ഇ.ഒ/ഡി.ഇ.ഒ CONFIRM ചെയ്താല്‍ മാത്രമേ ആനുകൂല്യം നല്‍കുന്നതിനായി പരിഗണിക്കൂ.

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് , ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് എന്നീ വിദ്യാഭ്യാസാനുകൂല്യങ്ങളുടെ ഒരു താരതമ്യം ഇവിടെ ചേര്‍ക്കുന്നു.
നടപ്പു വര്‍ഷത്തെ ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് രജിസ്ട്രേഷന് മാത്രമാണ് ഇപ്പോള്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നോട്ടിഫിക്കേഷന്‍ പിന്നീട് പുറപ്പെടുവിക്കുന്നതാണ്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ - 0471 2727379
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ - 0484 2429130
പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസറഗോഡ് – 0495 2377786


Letter to DPI

OEC New Order

OEC Lumpsum Grant - Govt Order

OEC Notification

Letter to DD, DEO, AEO


Read More | തുടര്‍ന്നു വായിക്കുക

അഞ്ചുകോടി സന്ദര്‍ശനങ്ങള്‍...!
മറ്റൊരു നാഴികക്കല്ല്.

>> Friday, June 26, 2015


അഞ്ചുകോടി സന്ദര്‍ശനങ്ങളെന്ന മലയാളബ്ലോഗിംഗ് രംഗത്തെ അസൂയാര്‍ഹവും അനന്യവുമായ നാഴികക്കല്ല് താണ്ടിയ മാത്‌സ് ബ്ലോഗിനെ, ഈ നിലയിലേക്കെത്തിച്ച എല്ലാ വായനക്കാരോടും ഒട്ടുവളരേ അഭിമാനത്തോടെ ഞങ്ങള്‍ ഹൃദ്യമായി കൃതജ്ഞത പ്രകടിപ്പിക്കുന്നു.കഴിഞ്ഞ ആറുവര്‍ഷത്തിലധികമായി, പൊതുവിദ്യാലയങ്ങളിലെ ഗൂഗിളായി പരിണമിച്ചുവെന്നത് ഞങ്ങള്‍ക്കുണ്ടാക്കിയ സന്തോഷവും അഭിമാനവും പറഞ്ഞറിയിക്കാനാവില്ല, ഒപ്പം ഒരുപാട് ഉത്തരവാദിത്തബോധവും അതുമൂലമുള്ള പിരിമുറുക്കങ്ങളും.

ഇക്കഴിഞ്ഞദിവസം ഞങ്ങള്‍ക്ക് വിലമതിക്കാനാകാത്ത ഒരു അവാര്‍ഡ് കിട്ടി! തൃശൂര്‍ ജില്ലയിലെ സെന്റ് ആന്‍സ് ജി എച്ച് എസ് എടത്തിരുത്തിയില്‍ നിന്നും ഈ വര്‍ഷം മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടി പത്താംക്ലാസ് പൂര്‍ത്തിയാക്കിയ അഞ്ജന എസ് എന്ന മിടുക്കിക്കുട്ടിയാണ് ഈ അവാര്‍ഡ് സമ്മാനിച്ചത്. മാത്‌സ് ബ്ലോഗിന് കിട്ടിയതും കിട്ടാനിരിക്കുന്നതുമായ എല്ലാ അംഗീകാരങ്ങളില്‍നിന്നും മാറ്റിനിര്‍ത്തി ഇതിനെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്താന്‍ ഞങ്ങളാഗ്രഹിക്കുന്നു. അഞ്ജനയുടെ മെയില്‍ താഴേ വായിക്കുക.

"ബഹുമാനപ്പെട്ട മാത്‌സ് ബ്ലോഗിന്,എന്റെ പേര് അഞ്ജന എസ്..
തൃശൂര്‍ ജില്ലയിലെ സെന്റ് ആന്‍സ് ജി എച്ച് എസ് എടത്തിരുത്തിയില്‍ നിന്നും കഴിഞ്ഞവര്‍ഷം എസ്എസ്എല്‍സി പൂര്‍ത്തിയാക്കി. (ഫുള്‍ A+ കിട്ടീട്ടോ!).ഇപ്പോള്‍ ചെന്ത്രാപ്പിന്നി HSS ല്‍ +1 ല്‍ ചേര്‍ന്നു. ജൂലായ് 8ന് ക്ലാസ്സുകള്‍ ആരംഭിക്കും. ഹൈസ്കൂള്‍ പഠനകാലയളവില്‍ മാത്‌സ് ബ്ലോഗ് പകര്‍ന്നുതന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല. ആ സഹായത്തിനൊരു പ്രതിഫലം എന്ന് കൂട്ടിക്കോളൂ...."


എന്താണ് ആ ഗുരുദക്ഷിണയെന്നല്ലേ...
എട്ടാം ക്ലാസ്സിലെ മാറിയ ഗണിതപുസ്തകത്തിലെ ഐസിടി സാധ്യതകള്‍ ശ്രദ്ധയില്‍പ്പെട്ടുകാണുമല്ലോ? ഒന്നാമത്തെ യൂണിറ്റില്‍ത്തന്നെ 8,13,20,23,24,25 എന്നീ പേജുകളിലെ സൈഡ്ബോക്സുകളിലായാണ് ഈ പ്രവര്‍ത്തനങ്ങളുള്ളത്. ഇവയെല്ലാം ജിയോജെബ്ര ഉപയോഗിച്ച് ചെയ്ത്, വീഡിയോ രൂപത്തിലാക്കി ഒരു മഹാത്മസ്റ്റൈല്‍ ട്യൂട്ടോറിയലുകളാക്കി അയച്ചുതന്നിരിക്കുകയാണ് ഈ മിടുക്കി. ഒപ്പം, അറിയാതെ വന്നിരിക്കുന്ന പിഴവുകളെന്തേലുമുണ്ടെങ്കില്‍, പ്രിയ അധ്യാപകരും കൂട്ടുകാരും കമന്റില്‍ വന്ന് ചൂണ്ടിക്കാട്ടണമെന്നൊരപേക്ഷയും.
ഓരോ പ്രവര്‍ത്തനങ്ങളും താഴേ കാണുകയും ഡൗണ്‍ലോഡ് ചെയ്തെടുക്കുകയും ചെയ്യാം.
Page 8 (1)


Page 8 (2)


Page 13


Page 20


Page 23


Page 24


Page 25Read More | തുടര്‍ന്നു വായിക്കുക

Arithmetic Progression English Medium Questions (Updated)

>> Wednesday, June 24, 2015

പത്താം ക്ലാസിലെ ഗണിതശാസ്ത്രം ഒന്നാം യൂണിറ്റായ സമാന്തരശ്രേണികള്‍ (Arithmetic Progression) ഇതിനോടകം എല്ലാ ഗണിത ശാസ്ത്രാദ്ധ്യാപകരും പിന്നിട്ടു കഴിഞ്ഞിരിക്കും. ബ്ലോഗിലെ ലേബലുകള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും മുന്‍പ് പ്രസിദ്ധീകരിച്ച ചോദ്യങ്ങള്‍ കണ്ടെത്താവുന്നതേയുള്ളു. അവിടെയെല്ലാം കാണുന്ന ഒരു പരാതി ഇംഗ്ലീഷ് മീഡിയം കുട്ടികളെ പരിഗണിക്കുന്നില്ല എന്നതായിരുന്നു. എന്നാല്‍ ഇന്ന് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഏതാനും ചില ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കിയിരിക്കുകയാണ് കൊല്ലം ഈസ്റ്റ് കല്ലടയിലെ മതിലകം മൗണ്ട് കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്ററി സ്ക്കൂളിലെ ഗണിതശാസ്ത്രാദ്ധ്യാപകനായ നിധിന്‍രാജ് ആര്‍. അദ്ദേഹം തയ്യാറാക്കിയ ചോദ്യങ്ങള്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

സമാന്തരശ്രേണികള്‍ എന്ന യൂണിറ്റ് ശ്രേണികളിലെ പ്രത്യേക വിഭാഗമായ സമാന്തരശ്രേണികളെ കുറിക്കുന്നതാണ്. ഒരു പദത്തോട് നിശ്ചിത പദം കൂട്ടി അടുത്ത പദം കാണുന്നു. അതിനോട് നേരത്തേ കൂട്ടിയ പദം കൂട്ടി തൊട്ടടുത്ത പദം കണ്ടെത്തുന്നു. ഇങ്ങനെയാണ് സമാന്തരശ്രേണിയിലെ പദങ്ങളുടെ വിന്യാസം. ഒന്നു കൂടി ലളിതമാക്കി പറഞ്ഞാല്‍ ഒരു സമാന്തരശ്രേണിയിലെ ഏതു പദത്തില്‍ നിന്നും തൊട്ടു മുന്‍പിലെ പദം കുറച്ചാല്‍ ഒരു നിശ്ചിത സംഖ്യയായിരിക്കും ലഭിക്കുക. സംഖ്യകള്‍ തമ്മിലുള്ള ഈ വ്യത്യാസം പൊതുവായതിനാല്‍ ഈ സംഖ്യ പൊതുവ്യത്യാസം എന്നാണ് അറിയപ്പെടുന്നത്.

ഒരു ശ്രേണിയിലെ ആദ്യപദവും പൊതുവ്യത്യാസവും കയ്യിലുണ്ടെങ്കില്‍ ശ്രേണിയിലെ എത്രാമത്തെ പദവും കണ്ടെത്താന്‍ നമുക്കു കഴിയും. പത്താം പദമാണ് കാണേണ്ടതെങ്കില്‍ അദ്യത്തെ സംഖ്യയും ഒന്‍പത് പൊതുവ്യത്യാസവും കൂടി കൂട്ടിയാല്‍ മതി. നൂറാം പദമാണ് കാണേണ്ടതെങ്കില്‍ ആദ്യത്തെ പദത്തോടൊപ്പം തൊണ്ണൂമ്പത് പൊതുവ്യത്യാസം കൂട്ടിയാല്‍ മതി. ഇത്തരത്തില്‍ വികസിക്കുന്ന പാഠത്തില്‍ ശ്രേണിയിലെ നിശ്ചിത പദങ്ങളുടെ തുക കണ്ടുപിടിക്കാനും കൂടി പഠിപ്പിക്കുന്നുണ്ട്. എത്ര സംഖ്യകളുടെ തുകയാണോ കണ്ടുപിടിക്കേണ്ടത്, അതിന്റെ പകുതിയെ തുക കണ്ടുപിടിക്കേണ്ട ശ്രേണിയിലെ ആദ്യപദവും അവസാനപദവും തമ്മില്‍ കൂട്ടി കിട്ടുന്ന സംഖ്യ കൊണ്ടു ഗുണിച്ചാല്‍ ശ്രേണിയുടെ തുക കിട്ടും.

കൂടുതല്‍ ലളിതമായ വിശദീകരണങ്ങളുണ്ടെങ്കില്‍ ചുവടെ കമന്റ് ചെയ്യുമല്ലോ. കുട്ടികളില്‍ സംശയമുണ്ടാക്കുന്ന ചോദ്യങ്ങളും ഇവിടെ ഉന്നയിക്കാവുന്നതാണ്. നിധിന്‍രാജ് തയ്യാറാക്കിയ ചോദ്യങ്ങള്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്തോളൂ. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമ്പോള്‍ ഇത്തരം മെറ്റീരിയലുകള്‍ തയ്യാറാക്കുന്നവര്‍ക്ക് ഇനിയും ചെയ്യാന്‍ പ്രേരണയാകും.


Click here to download AP-EM medium questions


Click here to download one word Questions from AP


Arithmetic Progression -3


Read More | തുടര്‍ന്നു വായിക്കുക

COMPLETE STUDY MATERIAL - IT UNIT 1 - Class X

>> Sunday, June 14, 2015

പുതുവര്‍ഷം തുടങ്ങിയതേയുള്ളൂ.മാത്‌സ് ബ്ലോഗിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റായ വിപിന്‍സാറിന്റെ ഐടി വീഡിയോ പാഠങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നും അവ കാണുന്നില്ലെന്നുമൊക്കെയുള്ള പരാതിപ്രളയം ഇന്‍ബോക്സിനെ വിഴുങ്ങുന്ന മട്ടുണ്ട്.ബ്രൗസറുകളുടെ പ്രശ്നങ്ങള്‍മുതല്‍, ശരിയായി തെരയാനുള്ള ക്ഷമയില്ലായ്മവരേ കാരണമാകാം! കൂട്ടത്തില്‍, ശബ്ദനിലവാരം ഒന്നുകൂടി മെച്ചപ്പെടുത്തണമെന്നുള്ള ആവശ്യവും.

വിപിന്‍ മഹാത്മയുടെ നിസ്വാര്‍ത്ഥമായ കഠിനാധ്വാനം, കൂടുതല്‍ പേരിലേക്ക് എത്തണമെന്നതില്‍ ആര്‍ക്കുമില്ലാ സന്ദേഹം. എങ്കില്‍പ്പിന്നെ, ഒരു സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്ത്,സിഡികളിലാക്കി,ഏറ്റവും മിതമായ നിരക്കില്‍ വിപണനം ചെയ്താലെന്തെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആലോചന. അത് പത്താംക്ലാസ്സുകാര്‍ക്ക് ഐടി A+ലേക്കുള്ള മികച്ചൊരു മുതല്‍ക്കൂട്ടുമാകുമല്ലോ? എല്ലാ പ്രോത്സാഹനങ്ങളും സഹായങ്ങളുമായി കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്കൂളിലെ നസീര്‍ സാറുമുണ്ട്. കാര്യങ്ങള്‍ ആ രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

സംഗതികള്‍ റെഡിയാകുമ്പോള്‍, വിപിപിയായി ആയത് ലഭിക്കുവാനുള്ള അഡ്രസ്സും ഫോണ്‍നമ്പറുമൊക്കെ അദ്ദേഹം അറിയിക്കുന്ന മുറയ്ക്ക് ബ്ലോഗ് വഴി നല്‍കാം.നിങ്ങളോരോരുത്തരും ആവശ്യക്കാരുടെ എണ്ണമെടുത്ത്, ഒന്നിച്ച് ഓര്‍ഡര്‍‍ ചെയ്താല്‍ , അദ്ദേഹത്തിന് അയച്ചുനല്‍കല്‍ എളുപ്പമാകുമെന്ന് അറിയിച്ചിട്ടുണ്ട്. പത്തിലെ ആദ്യപാഠത്തിന്റെ മലയാളംമീഡിയം തയ്യാരിപ്പ് പൂര്‍ത്തിയായത് താഴേയുണ്ട്. തിയറി നോട്ടുകളും പോസ്റ്റിന്റെ അവസാനം ചേര്‍ത്തിരിക്കുന്നതിനാല്‍ ഒന്നാം പാഠത്തിന്റെ സമ്പൂര്‍ണ്ണ സഹായിയായി ഈ പോസ്റ്റിനെ കരുതാം. കണ്ടും കേട്ടും അഭിപ്രായങ്ങളറിയിക്കണം.
വീഡിയോ പാഠങ്ങള്‍

ആമുഖം


ടൂളുകളും കേന്‍വാസും


ലോഗോ നിര്‍മ്മാണം


ഗ്രൂപ്പ് ഫങ്ക്ഷന്‍


ഗോളം, സ്തംഭം, സ്തൂപിക


ഫില്ലും സ്ട്രോക്കും


അമീബ


ഒബ്ജക്ടുകള്‍ മുകളിലും താഴേയും


കമാനം


പൂവ് നിര്‍മ്മാണം


പരീക്ഷാ പരിശീലനം

ചോദ്യം 1


ചോദ്യം 2


ചോദ്യം 3


ചോദ്യം 4


ചോദ്യം 5


ചോദ്യം 6


തിയറി നോട്ടുകള്‍

വിപിന്‍ മഹാത്മയുടെ തിയറീ ചോദ്യങ്ങള്‍

വിപിന്‍ മഹാത്മയുടെ തിയറീ ചോദ്യങ്ങള്‍ പ്രിന്റ് റെഡി രൂപത്തില്‍ ( തയ്യാറാക്കിയത് : സുഷേണ്‍ സാര്‍ (വല്ലപ്പുഴ ഹൈസ്കൂള്‍, പാലക്കാട്)


Read More | തുടര്‍ന്നു വായിക്കുക

എന്തെല്ലാമാണ് അദ്ധ്യാപകരുടെ പ്രശ്നങ്ങള്‍

>> Thursday, June 4, 2015

പൊതുവിദ്യാഭ്യാസഡയറക്ടറുടെ ചുമതല വഹിക്കുന്നതിന് മുന്‍ പരീക്ഷാ സെക്രട്ടറിയും വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുമായ ജോണ്‍സ് വി ജോണ്‍ സാര്‍ തിരഞ്ഞെടുക്കപ്പെട്ട വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. വിദ്യാഭ്യാസമേഖലയുടെ ഏറ്റവും താഴെത്തട്ടുമുതല്‍ ബന്ധം കാത്തു സൂക്ഷിക്കുന്ന അദ്ദേഹം ഡി.പി.ഐ (ഇന്‍-ചാര്‍ജ്) ആയി വന്നിരിക്കുന്നത് വിദ്യാഭ്യാസമേഖലയ്ക്കു തന്നെ ഗുണപരമായ മാറ്റമുണ്ടാക്കുമെന്നുറപ്പാണ്. ഏറ്റെടുത്ത ജോലികളെല്ലാം ഭംഗിയായി നിര്‍വഹിച്ച അനുഭവപാരമ്പര്യം ഇവിടെയും അദ്ദേഹത്തിന് മുതല്‍ക്കൂട്ടാകും. മാത് സ് ബ്ലോഗില്‍ വരുന്ന കമന്റുകള്‍ അടക്കമുള്ള വിവരങ്ങളെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് അഭിപ്രായം പറയുന്ന ഒരാളാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ബ്ലോഗിനെ കുറേക്കൂടി സമ്പുഷ്ടമാക്കേണ്ട ഉത്തരവാദിത്തവും നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കം നമുക്കൊരു ചര്‍ച്ചയോടെ തന്നെ തുടങ്ങാം. വിഷയമിതാണ് : ശാക്തീകരണപരിപാടികള്‍ അടക്കമുള്ള ഒട്ടേറെ പരിപാടികള്‍ നമ്മള്‍ അദ്ധ്യാപകര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ കുട്ടിയെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഇനിയും എന്തെങ്കിലും നാം പ്രതീക്ഷിക്കുന്നുണ്ടോ? ഡി.പി.ഐ, ഡി.ഡി.ഇ, ഡി.ഇ.ഒ തുടങ്ങിയ ഉദ്യോഗസ്ഥരില്‍ നിന്നും നമുക്ക് ഏതെങ്കിലും തരത്തിലുള്ള പിന്തുണ ആവശ്യമാണോ? മാത് സ് ബ്ലോഗിന്റെ സന്ദര്‍ശകരും അഭ്യുദയകാംക്ഷികളുമായി വലിയൊരു വിഭാഗം ഉദ്യോഗസ്ഥര്‍ ഉണ്ടെന്നുള്ളതു കൊണ്ടു തന്നെ ഈ ചര്‍ച്ച ബധിരകര്‍ണ്ണങ്ങളില്‍ പതിക്കില്ലെന്നുറപ്പാണ്. മാത്രമല്ല, മികച്ച നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് ഡി.പി.ഐക്ക് കൈമാറാനും മാത് സ് ബ്ലോഗിന് ഉദ്ദേശ്യമുണ്ട്.

ഏറെ പ്രതീക്ഷകളോടെയായിരിക്കും പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് നമ്മളോരോരുത്തരും കടന്നു വന്നിരിക്കുന്നത്. വിരസതകളില്ലാത്തൊരു മഹനീയമായ ജോലിയാണ് നമ്മുടേത്.. ജോലിയെക്കാളുപരി ഉത്തരവാദിത്തമെന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. മറ്റുള്ള മേഖലകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഒരു വിദ്യാലയം. ഓരോ വര്‍ഷവും നമുക്കു മുന്നിലേക്കെത്തുന്നത് പുതിയ പുതിയ കുട്ടികളായിരിക്കും. അവരുടെയെല്ലാം വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് നമ്മള്‍. ഗുണപരമായൊരു ക്ഷമയോടെ ഒരു ശില്പം നിര്‍മ്മിച്ചെടുക്കുന്ന ശില്പിയെപ്പോലെ തന്നെയാണ് നമ്മളും. നാടിന് ഗുണമേകുന്ന മിടുക്കരായ ശിഷ്യരെ സൃഷ്ടിച്ചെടുക്കുമ്പോഴാണ് അദ്ധ്യാപകരെന്ന നിലയില്‍ നമുക്ക് അഭിമാനിക്കാന്‍ കഴിയുന്നത്. പൗരാണിക കഥകളിലെ ഗുരുക്കന്മാരെല്ലാം അറിയപ്പെടുന്നത് അവരുടെ ശിഷ്യരുടെ മികവിന്റെ ബഹുമതികളിലാണ്. അതുപോലെ തന്നെ ജീവിതത്തിലെന്നും നമ്മളെ സ്നേഹപൂര്‍വം ഓര്‍ത്തിരിക്കുന്ന നല്ല ശിഷ്യന്മാരെ സൃഷ്ടിക്കാന്‍ നമുക്കു കഴിയുമ്പോഴാണ് ഒരു അദ്ധ്യാപകന് തന്റെ ജീവിതം സാര്‍ത്ഥകമായെന്നു പറയാനാവുക...

അദ്ധ്യാപക ശാക്തീകരണ പരിപാടികള്‍ അടക്കമുള്ള പിന്തുണ അദ്ധ്യാപകര്‍ക്ക് ഇന്ന് ലഭിക്കുന്നുണ്ട്. എന്നാല്‍ നമ്മളെല്ലാം സ്വപ്നം കാണുന്ന തരത്തിലുള്ള ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ ഇന്ന് നമുക്ക് സാധിക്കുന്നുണ്ടോയെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു ചോദ്യം തന്നെയാണ്. ഇവിടെ കുറ്റപ്പെടുത്തലുകള്‍ക്കോ പരിദേവനങ്ങള്‍ക്കോ അല്ല നാം മുതിരേണ്ടത്. നമുക്ക് പിന്തുണയേകാനുള്ള ശേഷി ഇന്ന് ഡി.പി.ഐ അടക്കമുള്ളവര്‍ക്കുണ്ട്. എന്താണ് നമ്മുടെ യഥാര്‍ത്ഥ പ്രശ്നം? ഒരു മികച്ച അദ്ധ്യാപകനായി മാറാന്‍ നമുക്ക് ഏതു വിധത്തിലുള്ള പിന്തുണയാണ് വിദ്യാഭ്യാസവകുപ്പില്‍ നിന്ന് ലഭിക്കേണ്ടത്? ഏതെല്ലാം തടസ്സങ്ങളാണ് ഒരു മികച്ച അദ്ധ്യാപകനായി മാറാന്‍ നമുക്കു മുന്നില്‍ തടസ്സമായി നില്‍ക്കുന്നത്? ഒരു തുറന്ന ചര്‍ച്ചയാണ് ഇവിടെ ആവശ്യം.


Read More | തുടര്‍ന്നു വായിക്കുക

NuMATS Ganitholsavam

>> Saturday, May 23, 2015


സംസ്ഥാന വിദ്യാഭ്യാസ വകുപ്പും SCERTയും സംയുക്തമായി നടത്തുന്ന NuMATS എന്ന നൂതന ഗണിത പരിശീലനപദ്ധതി പ്രകാരം, തെരഞ്ഞെടുക്കപ്പെട്ട മിടുക്കരുടെ സംസ്ഥാന കേമ്പില്‍ പങ്കെടുത്ത ഏഴാംക്ലാസ്സുകാരന്‍ സായിറാം അയച്ചുതന്ന അനുഭവക്കുറിപ്പാണ് ഈ പോസ്റ്റ്. അര്‍ഹിക്കുന്ന മാധ്യമ, പൊതുജന ശ്രദ്ധ ലഭിക്കാതെപോയെന്ന് ഉറച്ചുവിശ്വസിക്കുന്ന ഈ നൂതനപരിപാടിയെക്കുറിച്ച് അധ്യാപകരിലും കുട്ടികളിലുമെങ്കിലും എത്തിക്കാനാകുമെന്നതുതന്നെ ഈ പോസ്റ്റിന്റെ വിജയം. സായിറാമിന് അഭിനന്ദനങ്ങള്‍

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ ഗണിതശാസ്ത്രത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിയാണ് NuMATS. ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് അവരെ 10-‌ആം ക്ലാസ് കഴിയുന്നതു വരെ ഉയര്‍ന്ന നിലവാരത്തിലുള്ള ക്ലാസുകളും പ്രായോഗികാനുഭവങ്ങളും നല്‍കി അവരെ ഗണിത പ്രതിഭകളാക്കി വളര്‍ത്തുന്നതിനുള്ള പദ്ധതിയാണ് ഇത്. സബ്‌ജില്ലാ തലത്തിലെ പരീക്ഷയില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് സംസ്ഥാനതല അഭിരുചി പരീക്ഷ നടത്തി അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അര്‍ഹരാകുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് വേനലവധി സമയത്ത് 10 ദിവസം നീണ്ട ക്യാമ്പാണ് എല്ലാ വര്‍ഷവും നടത്തുന്നത്. മൂന്നാമത്തെ ക്യാമ്പാണ് ഇത്തവണത്തേത്. ഈ വര്‍ഷം കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന കൊല്ലത്തെ ക്രിസ്തു ജ്യോതിസ് അനിമേഷന്‍ സെന്റര്‍ ആയിരുന്നു വേദി. മെയ് 8 മുതല്‍ 17 വരൊയിരുന്ന ക്യാമ്പില്‍ കേരളത്തിലെ 14 ജില്ലകളിലേയും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. അടുത്ത വര്‍ഷത്തെ ക്യാമ്പില്‍ കുട്ടികളുടെ എണ്ണം കൂടുമെന്നതിനാല്‍ രണ്ട് ഘട്ടങ്ങളിലായി ക്യാമ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഒരു ദിവസം മൂന്ന് സെഷന്‍ വീതം 9 ദിവസം 27 സെഷനുകളായിരുന്നു ക്യാമ്പില്‍ ഉണ്ടായിരുന്നത്. അതിനോടൊപ്പം ഒരു ദിവസത്തെ പഠനയാത്രയും എല്ലാ ദിവസവും വൈകുന്നേരം കായിക പരിശീലനവും രാത്രി സാസ്കാരിക പരിപാടികളുമായിരുന്നു ക്യാമ്പിന്റെ ഉള്ളടക്കം. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.എസ്. രവീന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

ഗണിതപ്രതിഭകളെ കണ്ടെത്തുന്നതില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നതെന്ന് പ്രശസ്ത ഗണിതാധ്യാപകന്‍ ഡോ.ഇ. കൃഷ്ണന്‍ മാഷ് പറഞ്ഞു.

ന്യൂമാറ്റ്സ് കോര്‍ഡിനേറ്റര്‍ സുജിത് മാഷ്, പ്രശസ്ത സംഗീതജ്ഞനും എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസറുമായ മണക്കാല ഗോപാലകൃഷ്ണന്‍, ജി.വി.ഹരി, തുടങ്ങിയവരുടെ പ്രഭാഷണങ്ങളോടെ ഉദ്ഘാടന സമ്മേളനം സമാപിച്ചു.


ആദ്യ ദിവസം ഉച്ചയ്ക്കു ശേഷമുള്ള ക്ലാസില്‍ രവികുമാര്‍ മാഷ് അഭാജ്യ സംഖ്യകളെക്കുറിച്ചും ഭാജ്യ സംഖ്യകളെക്കുറിച്ചും പിന്നീട് സംഖ്യാക്രമത്തെ കുറിച്ചും വിശദീകരിക്കുകയുണ്ടായി. ഇറാത്തോസ്തനീസിന്റെ അരിപ്പയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ക്ലാസ് ആരംഭിച്ചത്. ഗുണിതങ്ങളെയും ഘടകങ്ങളെയും സംബന്ധിച്ച് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് അരുണ്‍ലാല്‍ മാഷ് വിശദീകരിച്ചു. ഓരോ സംഖ്യയുടെ ഗുണിതങ്ങള്‍ കണ്ടെത്തുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ഗണിതത്തോടൊപ്പം മാജിക്കുകളും അവതരിപ്പിച്ച് ക്ലാസെടുത്ത അജിത് മാഷ് ചതുരത്തിന്റെയും സമചതുരത്തിന്റെയും ചുറ്റളവും പരപ്പളവും ബന്ധപ്പെടുത്തിയാണ് പറഞ്ഞത്. ഒപ്പം ത്രികോണത്തിന്റെ പരപ്പളവ് കണ്ടെത്തുന്ന രീതിയും അദ്ദേഹം വിശദീകരിച്ചു. വളരെയധികം രസകരമായാണ് കൃഷ്ണന്‍ മാഷ് ബീജഗണിതത്തെ അവതരിപ്പിച്ചത്. ബീജഗണിതവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം സൂചിപ്പിച്ചു. രമേഷ് മാഷിന്റെ സംഖ്യകളെക്കുറിച്ചുള്ള ക്ലാസ് വിദ്യാര്‍ത്ഥികളെ ആഹ്ലാദിപ്പിച്ചു. കൂടാതെ സംഗീതവും ഗണിതവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഹരികുമാര്‍ മാഷും, വ്യക്തിത്വവികസന ക്ലാസും ഉണ്ടായിരുന്നു. ഗണിതത്തിലെ ഐ.സി.ടി സാധ്യതകള്‍ ജിയോജീബ്ര സോഫ്റ്റവെയര്‍ ഉപയോഗത്തിലൂടെ വിജയകുമാര്‍ മാഷും രവികുമാര്‍ മാഷും പരിചയപ്പെടുത്തി. രണ്ട് പേര്‍ക്ക് ഒരു കമ്പ്യൂട്ടര്‍ എന്ന നിലയില്‍ പരിശീലനത്തിനായി ക്രമീകരിച്ചിരുന്നു.
എല്ലാ ദിവസവും രാത്രി സാസ്കാരിക പരിപാടികള്‍ ഉണ്ടായിരുന്നു. ചിത്രകാരന്‍ കെ.വി.ജ്യോതിലാല്‍, കമ്മ്യൂണിറ്റി റേഡിയോ ബെന്‍സിഗര്‍ അവതാരകനായ ഗോപന്‍ നീരാവില്‍, കവി ബാബു പാക്കനാര്‍, കഥകളി നടന്‍ കലാമണ്ഡലം രാജീവന്‍ തുടങ്ങിയ പ്രമുഖ വ്യക്തികളായിരുന്നു അതിഥികളായെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ ആഭ അവതരിപ്പിച്ച വയലിന്‍ വാദനം ഹൃദ്യമായിരുന്നു. ഇപ്പോള്‍ അത്ര പ്രചാരമില്ലാത്ത ബുള്‍ബുള്‍ തരംഗ് എന്ന സംഗീത ഉപകരണത്തില്‍ ഏതാനും ചലച്ചിത്ര ഗാനങ്ങള്‍ ഞാന്‍ അവതരിപ്പിച്ചത് ക്യാമ്പംഗങ്ങള്‍ക്ക് കൗതുകകരമായി എന്ന് തോന്നുന്നു.
ഈ ക്യാമ്പിലെ പ്രധാനപ്പെട്ട സെഷനുകളിലൊന്നായിരുന്നു എല്ലാ ദിവസത്തെയും കായികപരിശീലനം. ഇതിന് നേതൃത്വം നല്‍കിയത് കൊല്ലത്തെ കായികാധ്യാപകരായ ചന്ദ്രദത്തന്‍ മാഷും വര്‍ഗീസ് മാഷുമായിരുന്നു. ഈ പരിശീലനം വൈകുന്നേരം 4 മണി മുതല്‍ 6മണി വരെ നീണ്ടുനില്‍ക്കും. ഇതിനോടൊപ്പം തന്നെ യോഗ പരിശീലനവും മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള തന്ത്രങ്ങള്‍ തുടങ്ങിയവയുമുണ്ടായിരുന്നു. ക്രിക്കറ്റും ഫുട്ബോളുമൊക്കെയുണ്ടായിരുന്ന കായിക പരിശീലനം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രമായ കൊല്ലത്തെ തെന്മലയിലേക്കാണ് ഈ പ്രാവശ്യം ഞങ്ങള്‍ പഠനയാത്രയ്ക്ക് പോയത്. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ തെന്മല ഡാം ഞങ്ങള്‍ സന്ദര്‍ശിച്ചു. ശേഷം അതിനു സമീപമുള്ള ശില്പോദ്യാനവും കണ്ടു.തെന്മലയിലെ മാന്‍ പാര്‍ക്കും ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ചിത്രശലഭ പാര്‍ക്കും മറ്റ് പല ദൃശ്യങ്ങളും കാണാനുണ്ടായിരുന്നെങ്കിലും മഴ പെയ്തതിനാല്‍ ഏറെ നേരത്തേ തന്നെ തിരിച്ച് മടങ്ങേണ്ടി വന്നു.
ന്യൂമാറ്റ്സിന്റെ ആദ്യ ക്യാമ്പു മുതല്‍ പങ്കെടുക്കുന്ന അലന്‍ ജോസഫിന് 'നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍' പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. ക്യാമ്പ് ദിവസങ്ങളിലാണ് അത് സംപ്രേക്ഷണം ചെയ്തത്. അന്നത്തെ പരിപാടി ഞങ്ങള്‍ ടെലവിഷനില്‍ കണ്ടു. കാസര്‍ഗോഡിലെ കന്നട മീഡിയത്തില്‍ പഠിക്കുന്ന രമിത്തിന്റെയും പ്രണവിന്റെയും സംസാരം മലയാളി ക്യാമ്പംഗങ്ങള്‍ക്ക് ഏറെ കൗതുകകരമായി. ഓരോ പ്രദേശങ്ങളിലെയും ഭാഷാ പ്രയോഗങ്ങളുടെ വ്യത്യാസം ഏറെ ആസ്വാദ്യകരമായി. ആദ്യ ക്യാമ്പു മുതല്‍ പങ്കെടുക്കുന്ന ഇടുക്കിയില്‍ നിന്നുള്ള സ്റ്റീഫന്‍ തോമസ് തന്റെ ചടുലമായ സംസാരത്തിലൂടെ ക്യാമ്പിന്റെ ശ്രദ്ധാകേന്ദ്രമായി. സൗകര്യങ്ങളുള്ള മുറികളും ഡോര്‍മിറ്ററികളുമായിരുന്നു ഞങ്ങള്‍ക്ക് ഞങ്ങള്‍ക്ക് താമസത്തിന് ഒരുക്കിയിരുന്നത്. 10 ദിസവും എന്നോടൊപ്പം മുറിയില്‍ ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥിയായ എറണാകുളത്തു നിന്നുള്ള മൂസക്കൂട്ടിയായിരുന്നു. വളരെ നല്ല ഭക്ഷണമായിരുന്നു ലഭിച്ചത്. എല്ലാ ദിവസവും സസ്യവിഭവങ്ങളും സസ്യേതരവിഭവങ്ങളുമുണ്ടായിരുന്നു. ഓരോ വിദ്യാര്‍ത്ഥിയുടെയും ചുമതല മെന്റര്‍ എന്ന് വിളിക്കുന്ന അധ്യാപകര്‍ക്കായിരുന്നു. അവരെല്ലാവരും പത്ത് ദിവസവും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.
ക്യാമ്പ്, വിദ്യാര്‍ത്ഥികള്‍ക്ക് എത്രത്തോളം പ്രയോജനപ്പെട്ടു എന്നറിയുന്നതിനു വേണ്ടി അവസാന ദിവസം പരീക്ഷ നടത്തിയിരുന്നു. ക്യാമ്പില്‍ വിശദീകരിച്ച കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍. ഈ ക്യാമ്പ് കൂടാതെ ഡിസംബറില്‍ മേഖലാടിസ്ഥാനത്തില്‍ ഒരു ഇടക്കാല ക്യാമ്പ് കൂടിയുണ്ടാകും.
മെയ് 17ന് ഉച്ചയ്ക്കു നടന്ന സമാപന സമ്മേളനം കൃഷ്ണന്‍ മാഷ് ഉദ്ഘാടനം ചെയ്തു. 2015 ല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. 2015ല്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച കണ്ണൂരില്‍ നിന്നുള്ള നീരജിന് സമ്മാനം നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷത്തെക്കാളും മികച്ച ക്ലാസുകളും മറ്റ് പരിപാടികളുമുള്ള ക്യാമ്പായിരുന്നു ഈ വര്‍ഷത്തേതെന്ന് ക്യാമ്പംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ധാരാളം പുത്തന്‍ ഗണിതാശയങ്ങള്‍ പകര്‍ന്നു തന്ന ഈ ന്യൂമാറ്റ്സ് ക്യാമ്പ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്ലൊരു അനുഭവമായിരുന്നു. ഗണിത അറിവുകള്‍ ഇനിയും നേടുന്നതിനായി അടുത്ത വര്‍ഷത്തെ ന്യൂമാറ്റ്സ് ക്യാമ്പിനുവേണ്ടി കാത്തിരിക്കുകയാണ് ഞങ്ങളോരോരുത്തരും.


Read More | തുടര്‍ന്നു വായിക്കുക

Equality of Triangles : A tool for Geometric Construction


എട്ടാംക്ലാസിലെ പുതിയ പാഠപുസ്തകത്തിലെ ഒന്നാമത്തെ യൂണിറ്റ് ത്രികോണങ്ങളുടെ തുല്യതയാണ് . യൂക്ലിഡിയന്‍ ജ്യാമിതിയുടെ എല്ലാ ലാളിത്യവും ഉള്‍ക്കൊണ്ട് തയ്യാറാക്കിയിരിക്കുന്ന മനോഹരമായ അവതരണമാണ് പാഠപുസ്തകത്തിലെ ഈ പഠനഭാഗം . ഒരു ത്രികോണത്തിന്റെ മൂന്നുവശങ്ങള്‍ മറ്റൊരു ത്രികോണത്തിന്റെ മൂന്നുവശങ്ങളോട് തുല്യമായാല്‍ തുല്യമായ വശങ്ങള്‍ക്ക് എതിരെയുള്ള കോണുകള്‍ തുല്യമായിരിക്കുമെന്ന് ഏതൊരു കുട്ടിയ്ക്കും മനസിലാകും വിധം പറഞ്ഞുവെച്ചിരിക്കുന്നു. ഇതുപോലെ തന്നെയാണ് മറ്റു തൃകോണതുല്യതയെക്കുറിച്ചുള്ള ഭാഗങ്ങളും .
യൂണിറ്റിന്റെ അവസാനഭാഗത്താണ് സമഭാജികളെക്കുറിച്ച് പരാമര്‍ശിക്കുന്നത് . തൃകോണങ്ങളുടെ തുല്യത ഒരു ടൂളായി വികസിപ്പിച്ചുകൊണ്ട് നിര്‍മ്മിതികളുടെ ജ്യാമിതീയ കാഴ്തപ്പാടുകള്‍ മറനീക്കിയിരിക്കുന്നു. അര്‍ത്ഥമറിഞ്ഞ് കണക്കുപഠിക്കാന്‍ പ്രേരിപ്പിക്കുന്ന അവതരണരീതിയെ ആന്മാര്‍തഥമായി പ്രശംസിക്കാം .
സര്‍വ്വസമത അഥവാ തുല്യത ഒരു ടൂളായി ഉപയോഗീക്കാവുന്ന ഒരു പഠനപ്രവര്‍ത്തനമാണ് ഇന്നത്തെ പോസ്റ്റ് .
ഒരു കോണ്‍വരച്ച് അതിനെ സമഭാഗം ചെയ്യാന്‍ ടീച്ചര്‍ ആവശ്യപ്പെടുന്നു. നിര്‍മ്മിതിക്കാവശ്യമായ എല്ലാ ഉപകരണങ്ങളും ജ്യാമിതിപെട്ടിയില്‍ നിന്ന് പുറത്തെടുത്ത് കുട്ടികള്‍ വരച്ചുതുടങ്ങി . വരക്കാനുള്ള ഉപകരണങ്ങളൊന്നും കൈവശമില്ലാതെയിരുന്ന അരുണ്‍ കണക്കില്‍ മിടുമിടുക്കനായിരുന്നു. അവര്‍ ഒരു സ്ക്കെയില്‍ എവിടെനിന്നോ സംഘടിപ്പിച്ചു. അതുപയോഗിച്ച് ഒരു കോണ്‍ വരച്ചു. കോണിന്റെ ശീര്‍ഷം $O$ എന്നുപേരിട്ടു. ശീര്‍ഷത്തില്‍നിന്നും ഒരു നിശ്ചിത അകലത്തില്‍ ഭുജങ്ങളിലേ‍ $ A, B$ എന്നീ ബിന്ദുക്കള്‍ അടയാളപ്പെടുത്തി. മറ്റൊരു അകലമെടുത്ത് ഭുജങ്ങളില്‍ $C, D$ എന്നിവ അടയാളപ്പെടുത്തി. പിന്നെ $ B$യും $ C$ യും ചേര്‍ത്തുവരച്ചു. അതുപോലെ $A$ യും $D$ യും ചേര്‍ത്തു. $ AD$ , $ BC$ എന്നീ വരകള്‍ കൂട്ടിമുട്ടുന്നിടം $P$ എന്ന് എഴുതി . $ O$ യില്‍ നിന്നും $ P$ യിലൂടെയുള്ള വര കോണിന്റെ സമഭാജിയാണെന്ന് അരുണ്‍ അവകാശപ്പെട്ടു.
ചിത്രം നോക്കുക
ത്രികോണതുല്യതയുടെ ചിന്തകള്‍
$\triangle OBC$യും $\triangle OAD$ യും പരിഗണിക്കുക. ഇവ തുല്യത്രികോണങ്ങളാണല്ലോ? തീര്‍ച്ചയായും . അതുകൊണ്ട് $ OB$എന്ന വശത്തിന് എതിരെയുള്ള കോണും $OA$ എന്ന വശത്തിന് എതിരെയുള്ള കോണും തുല്യമാണ് . $ \angle C=\angle D$. കൂടാതെ $\angle APC$യും $‌\angle BPD$യും തുല്യമാണല്ലോ? അതിനാല്‍ $\angle CAP=\angle DBP$ ആയിരിക്കും .
$‌‌\triangle PAC$യും $ ‌\triangle PBD$ യും പരിഗണിക്കാം . ഇവ തുല്യത്രികോണങ്ങളാണ് . അപ്പോള്‍ $ PA=PB$ ആകുന്നു.
ഇനി $\triangle PAO, ‌\triangle PBO$ എന്നിവ തുല്യത്രികോണങ്ങളാണ് . അതിനാല്‍ $‌\angle POB=\angle POA$ ആയിരിക്കും .
ഇനി ഒരു പഠനപ്രവര്‍ത്തനത്തിന്റെ പോസ്റ്റര്‍ ഡൗണ്‍ലോഡ് ചെയ്യുക .
തുല്യത്രികോണങ്ങള്‍: ഒരു പഠനപ്രവര്‍ത്തനം


Read More | തുടര്‍ന്നു വായിക്കുക

Guidelines to Download Form 16

>> Saturday, May 16, 2015

2014-15 സാമ്പത്തികവർഷത്തെ അവസാനത്തെ ക്വാർട്ടറിന്റെ TDS Return ഫയൽ ചെയ്ത് കഴിഞ്ഞതിന് ശേഷം ഉള്ള ഇൻകം ടാക്സ് സംബന്ധിച്ച പ്രധാന ഉത്തരവാദിത്തമാണ് Form 16 ഡൌണ്‍ലോഡ് ചെയ്ത് ഇഷ്യൂ ചെയ്യുക എന്നത്. ശമ്പളത്തിൽ നിന്നും ടാക്സ് നല്‍കിയ ജീവനക്കാര്‍ക്ക് ടാക്സ് കുറച്ച ആള്‍ (DDO) നല്‍കേണ്ട TDS Certificate ആണ് Form 16. മെയ്‌ 31 നു മുമ്പായി ശമ്പളത്തില്‍ നിന്നും ടാക്സ് അടച്ച ജീവനക്കാര്‍ക്ക് ഇത് നല്‍കിയിരിക്കണമെന്നു Section 203 പറയുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് Form 16 ഡൌണ്‍ലോഡ് ചെയ്ത് നൽകേണ്ടത് അതാത് ട്രഷറി ഓഫീസർമാരാണ്.
Form 16 ന് രണ്ടു ഭാഗങ്ങളുണ്ട്. Part A യും Part B യും. Part A യില്‍ ഓരോ മാസവും കുറച്ച ടാക്സും അതിന്‍റെ BIN നമ്പര്‍ മുതലായ വിവരങ്ങളും ഉണ്ടാകും. ഇതിലെ "Details of Tax Deducted and deposited in the Central Govt Account through Book Adjustment" എന്ന പട്ടികയില്‍ എല്ലാ മാസവും കുറച്ച ടാക്സ് വന്നോ എന്ന് പരിശോധിക്കാം. സ്ഥാപനത്തിന്‍റെ TAN നമ്പര്‍ TRACES ല്‍ രജിസ്റ്റര്‍ ചെയ്ത് മുഴുവന്‍ പേരുടെയും Form 16 Part A ഒരുമിച്ച് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Part B യില്‍ ആകെ ശമ്പളം, കിഴിവുകള്‍, ടാക്സ്, സെസ്, ആകെ ടാക്സ് മുതലായ വിവരങ്ങള്‍ ഉണ്ടാകും. (സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് Income Tax Statement തയ്യാറാക്കുമ്പോള്‍ Form16 കൂടി അതില്‍ നിര്‍മ്മിക്കപ്പെടും).
2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് രണ്ടിടങ്ങളിലും ടാക്സ് അടച്ച ജീവനക്കാര്‍ക്ക് രണ്ട് സ്ഥാപനത്തില്‍ നിന്നും Form 16 ന്‍റെ Part A നല്‍കണം. Part B അവസാനം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നോ രണ്ടിടത്തു നിന്നോ ഇഷ്യൂ ചെയ്യാം. Part A യിലും B യിലും DDO ആണ് ഒപ്പ് വയ്ക്കേണ്ടത്. മെയ്‌ 31 നകം TDS Certificate നല്‍കാതിരുന്നാല്‍ വൈകിയ ഓരോ ദിവസത്തിനും 100 രൂപ വീതമാണ് പിഴ.
Form 16 ന്റെ Part A എങ്ങിനെയാണ് TRACES ൽ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. ഇതിന് TRACES ൽ സ്ഥാപനത്തിന്റെ TAN രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക്‌ Username, Password, TAN Number എന്നിവ ഉപയോഗിച്ച് login ചെയ്യാം. (TRACES ൽ രജിസ്റ്റർ ചെയ്യാത്തവർക്ക് അതിന് സഹായകമായ പോസ്റ്റിനു ഇവിടെ ക്ളിക്ക് ചെയ്യുക
TRACES വെബ്‌ സൈറ്റില്‍ പ്രവേശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Login ചെയ്‌താൽ ലഭിക്കുന്ന പേജിൽ "Downloads" ൽ ക്ളിക്ക് ചെയ്യുമ്പോൾ വരുന്ന dropdown menu വിൽ Form 16/16A ൽ ക്ളിക്ക് ചെയ്യുക.
അപ്പോൾ പുതിയ window തുറക്കും
സ്ഥാപനത്തിലെ എല്ലാവരുടെയും Form 16 ഡൌണ്‍ലോഡ് ചെയ്യാൻ Bulk PAN Download എന്നതിന് താഴെയുള്ള Financial Year ൽ 2014-15 എന്ന് എന്റര്‍ ചെയ്യുക. എന്നിട്ട് അടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജ് തുറക്കും.
(എന്നാൽ ഏതാനും പേരുടെ മാത്രം Form 16 ലഭിക്കാൻ Search PAN എന്നതിന് താഴെയുള്ള Financial Year ചേർത്ത് ഓരോരുത്തരുടെ PAN അടിച്ചു ADD ചെയ്ത ശേഷം അതിനടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക.)
Form 16 ൽ വരേണ്ട DDOയെ കുറിച്ചുള്ള വിവരങ്ങൾ ഈ പേജിൽ കാണാം. ഇവയെല്ലാം ശരിയെങ്കിൽ അതിലുള്ള "Submit" ക്ളിക്ക് ചെയ്യുക. (DDOയെ കുറിച്ചുള്ള വിവരങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താനുണ്ടെങ്കിൽ "Cancel" ക്ളിക്ക് ചെയ്തു Profile പേജിൽ പോയി മാറ്റങ്ങൾ വരുത്തണം.) ഇതോടെ നാം പുതിയൊരു പേജിൽ എത്തുന്നു.
ഈ പേജിൽ പറഞ്ഞിരിക്കുന്ന Financial Year ലെ തന്നിരിക്കുന്ന Quarter ൽ ഫയൽ ചെയ്ത TDS return ന്റെ 15 അക്ക Provisional Receipt Number (Token Number)കള്ളിയിൽ ചേർക്കുക. അതിനു ശേഷം "Please select if the payment was made by book adjustment" എന്നതിന്റെ തുടക്കത്തിൽ ഉള്ള ബോക്സിൽ ക്ളിക്ക് ചെയ്ത് tick mark ഇടുക.
അതിന് താഴെ ആ Quarterലെ ഏതെങ്കിലും ഒരു മാസo തെരഞ്ഞെടുത്ത് ആ മാസം കുറച്ച ടാക്സും ഏതെങ്കിലും മൂന്ന് ജീവനക്കാരുടെ PAN നമ്പറും അവർ ആ മാസത്തിൽ അടച്ച ടാക്സും ചേർക്കേണ്ടതുണ്ട്. "Date on which tax deposited" എന്ന കള്ളിയിൽ ആ മാസത്തിന്റെ അവസാനദിവസം ചേര്ക്കുക. അതിനു താഴെയുള്ള കള്ളികളിൽ PAN നമ്പറും അവർ കുറച്ച ടാക്സും ചേർക്കുക. (1000 രൂപയാണ് എങ്കിൽ 1000.00 എന്ന് ചേർക്കേണ്ടതുണ്ട്)
തുടർന്ന് "Proceed" ക്ളിക്ക് ചെയ്യുക. നാം കൊടുത്ത data Traces ലെ ഡാറ്റാബേസുമായി മാച്ച് ചെയ്യുന്നുവെങ്കിൽ നാം Download Request Confirmation പേജിൽ എത്തും.
ഇതിലുള്ള Request Number എഴുതി വയ്ക്കുക. പിന്നീട് ഈ നമ്പർ നൽകിയും Form 16 ഡൌണ്‍ലോഡ് ചെയ്യാം. ഇതോടെ ഫോം 16 നുള്ള അപേക്ഷ നൽകിക്കഴിഞ്ഞു. ഇനി നമ്മൾ അപേക്ഷിച്ചു കഴിഞ്ഞ Form 16 എങ്ങിനെ ലഭിക്കുമെന്ന് നോക്കാം. (ഇതിനു മിനിട്ടുകളോ മണിക്കൂറുകളോ കഴിയേണ്ടി വന്നേക്കാം.)
"Downloads" ൽ ക്ളിക്ക് ചെയ്താൽ വരുന്ന "Requested Downloads" ക്ളിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജ് തുറക്കും.
അതിൽ "Request Number" ചേർത്ത ശേഷം "Go" ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ "View all " നു ചേർന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോൾ ദൃശ്യമാകുന്ന പട്ടികയിലെ ഒരു വരിയിൽ നമ്മുടെ അപേക്ഷയുടെ വിവരങ്ങൾ കാണാം. അതിൽ "Status" എന്ന കോളത്തിൽ "Submitted" എന്നാണ് കാണുന്നതെങ്കിൽ അല്പം കൂടി കാത്തിരിക്കേണ്ടി വരും. ഈ കോളത്തിൽ "Available" വന്നു കഴിഞ്ഞാൽ ആ വരിയിൽ ക്ലിക്ക് ചെയ്തു select ചെയ്യുക. അതിനു താഴെയുള്ള "HTTP Download" ക്ലിക്ക് ചെയ്യുക. അതോടെ Form 16 zipped file ഡൌണ്‍ലോഡ് ചെയ്യപ്പെടും.
ഈ zipped file കോപ്പി ചെയ്തു അതേപോലെ desktop ൽ paste ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്ത ഈ ഫയലിൽ നിന്നും Form 16 pdf file ആയി ലഭിക്കാൻ "TRACES Pdf Generation Utility" TRACES സൈറ്റിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യണം. ഇനി അത് എങ്ങിനെയെന്ന് നോക്കാം. Tracesൽ login ചെയ്തു Downloads ൽ ക്ളിക്ക് ചെയ്യുമ്പോൾ വരുന്ന dropdown listൽ "Requested Downloads" ക്ലിക്ക് ചെയ്യുക. അപ്പോൾ തുറക്കുന്ന പേജിൽ 'Attention Deductors' എന്നതിന് താഴെ വരിയിൽ കാണുന്ന 'Click Here' എന്നതിൽ ക്ളിക്ക് ചെയ്യുക. ഇതോടെ പുതിയൊരു പേജിൽ എത്തുന്നു. അതിൽ കാണുന്ന "Verification Code" താഴെയുള്ള കള്ളിയിൽ അടിച്ച് "Submit" ക്ലിക്ക് ചെയ്യുക. അപ്പോൾ തുറക്കുന്ന പേജിൽ TRACES Pdf Converter എന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുക.
അതോടെ TRACES Pdf converter ന്റെ zipped file ഡൌണ്‍ലോഡ് ആവും. കമ്പ്യൂട്ടറിലെ Desktop ലേക്ക് ഇത് കോപ്പി ചെയ്ത ശേഷം unzip ചെയ്യുക. TRACES Pdf Converter പ്രവർത്തിക്കണമെങ്കിൽ Java Software ആവശ്യമുണ്ട്. ഇല്ലെങ്കിൽ അത് ഇൻസ്റ്റാൾ ചെയ്യണം. അതിന് ശേഷം TRACES Pdf Converter എന്ന ഫോൾഡർ തുറക്കുക.
അതിലുള്ള "Run" എന്ന ഫയൽ ഡബിൾക്ലിക്ക് ചെയ്യുക. അപ്പോൾ TRACES Pdf Converter തുറക്കും.
ഇതിൽ Select Form 16/16A Zipped File എന്നതിന് നേരെയുള്ള "Browse"ൽ ക്ളിക്ക് ചെയ്യുക. എന്നിട്ട് നാം നേരത്തെ desktopൽ ഇട്ട Form 16ന്റെ zipped file സെലക്ട്‌ ചെയ്ത് ഇതില്‍ കൊണ്ടുവരിക.
Password for input file നു നേരെ TAN നമ്പർ password ആയി ചേർക്കുക.
Save to folder എന്നതിന് നേരെ browseൽ ക്ളിക്ക് ചെയ്തു എവിടെയാണ് Form 16 save ചെയ്യപ്പെടേണ്ടത് എന്ന് ചേർക്കുക.
എന്നിട്ട് ഏറ്റവും താഴെയുള്ള "Proceed" ക്ളിക്ക് ചെയ്യുക.
അപ്പോൾ തുറക്കുന്ന ഡയലോഗ് ബോക്സിൽ Do you want to continue without Digital signature എന്നതിന് താഴെ "Yes" ക്ളിക്ക് ചെയ്യുക.
അടുത്ത ബോക്സിൽ Starts pdf generation എന്നതിന് "OK" ക്ലിക്ക് ചെയ്യുക.
അപ്പോൾ 1 pdf generated successfully എന്ന message box വന്നാൽ Form 16ന്റെ pdf file നേരത്തെ നാം കൊടുത്ത സ്ഥലത്ത് സേവ് ചെയ്തിട്ടുണ്ടാവും.


Read More | തുടര്‍ന്നു വായിക്കുക

കൃഷ്ണന്‍സാര്‍ തയ്യാറാക്കിയ എട്ടാംക്ലാസ് പഠനവിഭവങ്ങള്‍ : ഒന്ന്

>> Sunday, May 10, 2015

അഞ്ചുകോടി സന്ദര്‍ശനങ്ങളെന്ന നാഴികക്കല്ല് പിന്നിടാന്‍ 'മാത്‌സ് ബ്ലോഗി'ന് ഇനി ഏതാനും ആഴ്ചകള്‍കൂടി മതി! പ്രയാണം ശക്തമായിത്തന്നെ തുടരാനാണ് തീരുമാനം.ടെക്സ്റ്റ്ബുക്ക് നിര്‍മ്മാണത്തിന്റെ അമരക്കാരായ പ്രഗത്ഭര്‍, എല്ലാ പിന്തുണകളുമായി കൂടെയുണ്ടെന്നത് ഊര്‍ജ്ജവും ആഹ്ലാദവും പകരാതിരിക്കില്ലല്ലോ? മരവിപ്പും മടുപ്പുമൊക്കെ പഴംകഥയാക്കിീ, പുതിയ അധ്യയനവര്‍ഷത്തിലേക്കൊരുങ്ങുകയാണ് മാത്‌സ് ബ്ലോഗ്.
കൃഷ്ണന്‍സാര്‍ തയ്യാറാക്കി SRG ക്യാമ്പില്‍വച്ച് പ്രസിദ്ധീകരണത്തിനായി ഏല്പിച്ച പഠനവിഭവമാണ് ഇന്ന് തുടങ്ങുന്നത് . എട്ടാംക്ലാസിലെ ഗണിതം മാറിയിരിക്കുന്നു. ചിന്തകളും സമീപനങ്ങളും മാറിയിരിക്കുന്നു. മാറ്റാവുന്നതെല്ലാം മാറ്റാനുള്ള ശക്തിയും , മാറ്റാനാവാത്തതിനെ ഉള്‍ക്കൊള്ളാനുള്ള മനസും , മാറ്റാവുന്നതും മാറ്റാനാവാത്തതും തരംതിരിച്ചറിയുന്നതിനള്ള വിവേകവും അധ്യാപകരും പഠിതാക്കളും ആര്‍ജ്ജിക്കേണ്ടതുണ്ട് .
മാറ്റം എന്നത് പൊളിച്ചെഴുതലോ തെറ്റുതിരുത്തലോ അല്ല. മറിച്ച് ബോധനരീതിയിലുള്ള മാറ്റം , സാങ്കേതികവിദ്യകളിലുണ്ടാകുന്നമാറ്റം , വിഷയസമീപനത്തിലും ദേശീയകാഴ്ചപ്പാടുണ്ടാകുന്നമാറ്റം എന്നിവ മറ്റെല്ലാവിഷയങ്ങളിലെന്നപോലെ ഗണിതത്തെയും സ്വാധീനിക്കുന്നുണ്ട് .ഗണിതത്തെ കേവലം ലളിതവല്‍ക്കരിക്കുകയല്ല മറിച്ച് ഗണിതത്തിന്റെ തനിമയിലേയ്ക്കും ലാളിത്യത്തിലേയ്ക്കും പഠിതാക്കളെ കൂട്ടിക്കൊണ്ടുപോകുകയാണ് .
ബീജഗണിതമാണ് ഇന്നത്തെ ചിന്താവിഷയം . കൃഷ്ണന്‍സാര്‍ തയ്യാറാക്കി തന്ന പാഠം എട്ടാംക്ലാസ് പാഠപുസ്തകത്തിന്റെ പഠനാനുഭവങ്ങള്‍ മാത്രമല്ല തരുന്നത് . ചെറിയ ക്ലാസുകളില്‍ ബീജഗണിതം എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു എന്ന് നമുക്ക പറഞ്ഞുതരുകകൂടി ചെയ്യുന്നു.എട്ടാംക്ലാസ് പാഠങ്ങളുടെ പഠനത്തിനും ബോധനത്തിനും ഇത് അത്യാവശ്യമാണ് .
$SRG$ യില്‍ കൃഷ്ണന്‍സാര്‍ ബീജഗണിതചിന്തകള്‍ ആരംഭിച്ചത് ഓര്‍മ്മവരുന്നു.ബീജഗണിതത്തിന് മൂന്നു പഠനലക്ഷ്യങ്ങളുണ്ട് .ഒന്ന് അളത്തെടുക്കുന്ന സംഖ്യകളും കണക്കുകൂട്ടി എടുക്കുന്ന സംഖ്യകളും തമ്മിലുള്ള ബന്ധം പ്രസ്താവിക്കുക. സഖ്യകള്‍ തമ്മിലുള്ള പരസ്പരബന്ധം കണ്ടെത്തി ചുരുക്കിയെഴുതുക.ഫലങ്ങളില്‍ നിന്നും സാധ്യതകളിലേയ്ക്ക് എത്തുക എന്നിവയാണ് ലക്ഷ്യങ്ങള്‍ . വിശദീകരിക്കാം . ചതുത്തിന്റെ നീളവും വീതിയും നമുക്ക് അളന്നെടുക്കാം . ചതുരത്തിന്റെ പരപ്പളവാക‍ട്ടെ കണക്കുകൂട്ടി എടുക്കുന്നതാണ് . വശങ്ങളും പരപ്പളവും തമ്മിലുള്ള ബന്ധം $A= l\times b$ എന്ന ബീജഗണിതഭാഷയില്‍ എഴുതാവുന്നതാണ് .
സംഖ്യകള്‍ തമ്മിലുള്ള ബന്ധം കണ്ടെത്തുകയാണ് മറ്റൊരു ലക്ഷ്യം . $1, 3, 6, 10 \cdots $ എന്ന സംഖ്യാശ്രേണിയുടെ ബീജഗണിതരൂപം $ \frac{n(n+1)}{2}$ എന്നതാണ് . ഇത് ഈ ശ്രേണിയുടെ ചുരുക്കെഴുത്ത് തന്നെയാണ് . ഈ ശ്രേണിയുടെ നേര്‍രൂപം തന്നെയാണ് . ശ്രേണിയിലെ സംഖ്യകള്‍ തമ്മിലുള്ള പരസ്പരബന്ധം വെളിവാക്കാന്‍ ബീജഗണിതഭാഷ ഉപയോഗിക്കുന്നു. സമവാക്യങ്ങളുടെ പരിഹാരമാണ് മൂന്നാമത്തെ ലക്ഷ്യം .
ബീജഗിതം ഒരു ഗണിതഭാഷയാണ് . മൂര്‍ത്തമായ ആശങ്ങള്‍ പറയാന്‍ സംസാരഭാഷ മതിയാകും . എന്നാല്‍ അമൂത്തമായ കാര്യങ്ങള്‍ പറയാനും വിശകലനം ചെയ്യാനും യുക്തിയുടെ തനിമ നിറഞ്ഞ ബീജഗണിതഭാഷയാണ് അഭികാമ്യം . താഴേയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ഒന്നാമത്തെ പഠന വിഭവം വായിക്കുകയും സേവ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യുമല്ലോ?
സര്‍വ്വസമവാക്യങ്ങള്‍


Read More | തുടര്‍ന്നു വായിക്കുക

TDS റിട്ടേണ്‍ തയ്യാറാക്കാം.

>> Monday, April 27, 2015

CLICK TO DOWNLOAD PDF FILE OF THIS POST ശമ്പളവരുമാനക്കാര്‍ ഒരു വര്‍ഷം ആകെ അടയ്ക്കേണ്ട നികുതിയുടെ വിഹിതം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും അടയ്ക്കണമല്ലോ. ഇങ്ങനെ ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്ന നികുതിയുടെ കണക്ക് സ്ഥാപനമേധാവി 3 മാസം കൂടുമ്പോള്‍ TDS Statement ആയി ഫയല്‍ ചെയ്യുകയും വേണം.ഗവണ്മെണ്ട് സ്ഥാപനങ്ങള്‍ ഓരോവര്‍ഷത്തെയും ഏപ്രിൽ, മെയ്‌, ജൂണ്‍ മാസങ്ങളില്‍ (അതായത് ഒന്നാം ക്വാര്‍ട്ടറില്‍) കാഷ് ചെയ്ത ബില്ലുകളില്‍ കുറച്ച കണക്ക് ജൂലൈ 31 നു മുമ്പ് ഫയല്‍ ചെയ്യണം. ഇതുപോലെ രണ്ടാം ക്വാര്‍ട്ടറിലെ (ജൂലൈ, ആഗസ്റ്റ്‌ , സെപ്റ്റംബർ) കണക്ക് ഒക്ടോബര്‍ 31 നു മുമ്പായും മൂന്നാം ക്വാര്‍ട്ടറിലെ (ഒക്ടോബർ, നവംബർ, ഡിസംബർ) കണക്ക് ജനുവരി 31 നു മുമ്പായും, നാലാം ക്വാര്‍ട്ടറിലെ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌) കണക്ക് മെയ്‌ 15 ന് മുമ്പായും സമര്‍പ്പിക്കണം. ഇതിനെയാണ് നാം QUARTERLY E TDS STATEMENT(RETURN) FILING എന്ന് പറയുന്നത്. National Securities Depository Limited (NSDL) നെ ആണ് E TDS Return സ്വീകരിക്കാന്‍ Central Board of Direct Taxes (CBDT) ചുമതലപ്പെടുത്തിയിട്ടുള്ളത്. National Securities Depository Limited (NSDL) വിവിധ സ്ഥലങ്ങളില്‍ Return സ്വീകരിക്കാന്‍ Tin Felicitation Center കളെ അധികാരപ്പെടുത്തിയിട്ടുണ്ട്. തയ്യാറാക്കുന്ന TDS Return അപ്‌ലോഡ്‌ ചെയ്യുന്നതിനായി ഇവിടെയാണ് നാം സമര്‍പ്പിക്കുന്നത്. TDS Return തയ്യാറാക്കുന്ന ജോലി ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന് പകരം നമുക്ക് അവ ഔദ്യോഗിക സോഫ്റ്റ്‌വെയറായ RPU വില്‍ തയ്യാറാക്കി TIN Fecilitation Center വഴി അപ്‌ലോഡ്‌ ചെയ്യാവുന്നതാണ്. 100 പാര്‍ട്ടി റെക്കോര്‍ഡുകള്‍ക്കു വരെ 39.50 രൂപയാണ് അപ്‌ലോഡ്‌ ചെയ്യാനുള്ള ഫീസ്‌.

TDS Return തയ്യാറാക്കുന്നതിന്നു പല സോഫ്റ്റ്‌വേറുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്. Income Tax Department നല്‍കുന്ന സോഫ്റ്റ്‌വേറായ RPU ആണ് നാം ഇവിടെ പരിചയപ്പെടുന്നത്. ഇത് ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. CLICK HERE for RPU 4.4 RPU വിന്‍റെ പുതിയ 4.4 വെര്‍ഷന്‍ ആണ് ഇത്. ഡൌണ്‍ലോഡ് ചെയ്ത ശേഷം ഈ Zipped File അണ്‍സിപ്പ് ചെയ്യുക. അണ്‍സിപ്പ് ചെയ്തു കിട്ടുന്ന RPU എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്ത് My Computer ല്‍ Drive C യില്‍ പേസ്റ്റ് ചെയ്യുക.( ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാർട്ടറുകളിലെ Statement തയ്യാറാക്കേണ്ടതില്ല. പകരം TRACES ൽ രജിസ്റ്റർ ചെയ്ത ശേഷം അതിൽ ഒരു Declaration കൊടുത്താൽ മതി.)
RPU 4.4 പ്രവര്‍ത്തിക്കണമെങ്കില്‍ കമ്പ്യൂട്ടറില്‍ പ്രത്യേക JAVA സോഫ്റ്റ്‌വെയര്‍ (Java Runtime Environment) ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുണ്ട്.ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തശേഷം അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. മിനിട്ടുകള്‍ക്കകം അത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ആയിക്കൊള്ളും. ഇത് Tax Information Network ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. CLICK HERE. അല്ലെങ്കിൽ "Oracle" വെബ്‌സൈറ്റിൽ Download പേജിൽ നിന്നും നിങ്ങളുടെ Operating System ത്തിന് അനുയോജ്യമായ "Java Runtime Environment" (അതായത് JRE) കണ്ടെത്തി ഡൌണ്‍ലോഡ് ചെയ്യാം.Link to ORACLE
ഇത്രയും കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ നമ്മുടെ കമ്പ്യൂട്ടര്‍ TDS Return തയ്യാറാക്കുന്നതിന് സജ്ജമായിക്കഴിഞ്ഞു. RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് E TDS Return തയ്യാറാക്കുന്നത് എളുപ്പത്തില്‍ മനസ്സിലാക്കുന്നതിന്ന് നമുക്ക്എട്ട് ഘട്ടങ്ങളായി തിരിക്കാം.

 1. RPU ഓപ്പണ്‍ ചെയ്യല്‍
 2. Form പൂരിപ്പിക്കല്‍
 3. Challan Sheet പൂരിപ്പിക്കല്‍
 4. Annexure I ഷീറ്റ് പൂരിപ്പിക്കല്‍
 5. നാലാം ക്വാര്‍ട്ടര്‍ ആണെങ്കില്‍ Annexure II പൂരിപ്പിക്കല്‍
 6. File Save ചെയ്യല്‍
 7. Validate ചെയ്യല്‍
 8. ഫയലുകള്‍ കോപ്പി ചെയ്യല്‍
RPU ഓപ്പണ്‍ ചെയ്യല്‍
 1. Local Disk C തുറന്ന് അതിലുള്ള RPU 4.3 എന്ന ഫോള്‍ഡര്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക.
 2. അതില്‍ കാണുന്ന 'Rpu" എന്ന Application File ഒരു തവണ ക്ളിക്ക് ചെയ്യുക. തുടർന്നു അതിൽ right click ചെയ്യുക. അപ്പോൾ വരുന്ന ലിസ്റ്റിൽ "Run as administrator" ക്ളിക്ക് ചെയ്യുക. അപ്പോൾ RPU വിന്റെ ആദ്യ പേജ് തുറക്കും.
 3. അതില്‍ 'Form No' നു നേരെ കാണുന്ന ടെക്സ്റ്റ്‌ ബോക്സ്‌ ന്‍റെ വശത്തുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന drop down menu വില്‍ 24Q വില്‍ ക്ലിക്ക് ചെയ്യുക.
 4. തുടര്‍ന്ന് അടിയിലുള്ള 'Click to Continue' വില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നമുക്ക് ആവശ്യമായ 24Q Form തുറന്ന് വരും. അതില്‍ Form, Challan, Annexure I എന്നീ 3 പേജുകള്‍ കാണാം. ഇപ്പോള്‍ തുറന്ന് കാണുന്നത് Form എന്ന പേജാണ്‌.
Form പൂരിപ്പിക്കല്‍
Form എന്ന പേജിലാണ് നാം സ്ഥാപനത്തെക്കുറിച്ചും ശമ്പളത്തില്‍ നിന്ന് ടാക്സ് കുറയ്കാന്‍ ബാധ്യതപ്പെട്ട ആളെ (അതായത് സ്ഥാപനമേധാവിയെ) കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇതില്‍ ' * ' ചിഹ്നം കാണുന്ന വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
ഇനി ഓരോ Text Box ലും എന്തൊക്കെയാണ് ചേര്‍ക്കേണ്ടത് എന്ന് നോക്കാം.
 1. Year - ഒന്നാമത്തെ വരിയിൽ ആക്റ്റീവ് ആയി കാണുന്ന വർഷം ചേർക്കാനുള്ള കള്ളിയിലാണ് ആദ്യമായി എന്റർ ചെയ്യുന്നത്. തയ്യാറാക്കുന്ന Statement ഏതു ക്വാര്‍ട്ടറിലെതാണോ ആ വര്‍ഷം ഇവിടെ ചേര്‍ക്കുക. 2015 ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലേതിന് '2015 ' എന്നും 2014 ഒക്ടോബര്‍,നവംബര്‍,ഡിസംബര്‍ മാസങ്ങളിലേതിന് '2014' എന്നും ആണ് ചേര്‍ക്കേണ്ടത്.
 2. അതിനു ശേഷം "Particulars of salary drawn" എന്നതിന് താഴെ ആദ്യ വരിയിൽ രണ്ടാമതായി കാണുന്ന 'Financial Year' ചേർക്കുക. ഇവിടെ ഏതു സാമ്പത്തികവര്‍ഷത്തെ വിവരങ്ങളാണോ കൊടുക്കുന്നത് ആ സാമ്പത്തികവര്‍ഷം drop down list ല്‍ നിന്നും സെലക്ട്‌ ചെയ്തു ചേര്‍ക്കുക
  അപ്പോൾ 'Please select Quarter' എന്ന message box തുറക്കും.അതിൽ OK ക്ളിക്ക് ചെയ്യുക.
 3. ഇനിയാണ് ഒന്നാമത്തെ വരിയിൽ ആദ്യം കാണുന്ന Quarter സെലക്ട്‌ ചെയ്യേണ്ടത്. Quarterly Statement for quarter ended എന്നതിന് നേരെ Q1 എന്ന് രേഖപ്പെടുത്തിയതായി കാണാം. Q2, Q3, Q4 എന്നീ ക്വാര്‍ട്ടെറുകളിലെ statement ആണ് തയ്യാറാക്കേണ്ടത് എങ്കില്‍ വശത്ത് ക്ലിക്ക് ചെയ്‌താല്‍ വരുന്ന drop down menu വില്‍ വേണ്ട ക്വാര്‍ട്ടെര്‍ സെലക്ട്‌ ചെയ്യുക. (Q4 ആണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ Annexure 1 കൂടാതെ Annexure II എന്ന പേജ് കൂടി വന്നതായി മുകളില്‍ നോക്കിയാല്‍ കാണാം)
Particulars of Salary Drawn.
 1. Tax Deduction and Collection Account No - ഇതില്‍ സ്ഥാപനത്തിന്‍റെ TAN നമ്പര്‍ ചേര്‍ക്കുക.ഇതില്‍ 4 ഇംഗ്ലീഷ് അക്ഷരങ്ങളും 5 മുതല്‍ 9 വരെ സ്ഥാനങ്ങളില്‍ അക്കങ്ങളും പത്താം സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരവുമായിരിക്കും. നാലാമത്തെ ഇംഗ്ലീഷ് അക്ഷരത്തിലായിരിക്കും സ്ഥാപനത്തിന്‍റെ പേര് തുടങ്ങുന്നത്.
 2. Permanent Account Number - ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്ക് (Aided School ഉള്‍പ്പെടെ) PAN നമ്പര്‍ ചേര്‍ക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ ഇവിടെ 'PANNOTREQD' എന്ന് ചേര്‍ക്കുക.
 3. Financial Year - ഇത് നമ്മൾ ചേർത്തു കഴിഞ്ഞു.
 4. Type of deductor - സംസ്ഥാനഗവണ്മെന്റ്ല്‍ നിന്നും ശമ്പളം കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ക്ക് 'State Government' എന്ന് സെലക്ട്‌ ചെയ്യാം.
Particulars of Deductor (Employer).
 1. Name - ഇവിടെ സ്ഥാപനത്തിന്‍റെ പേരാണ് ചേര്‍ക്കേണ്ടത്. അത് TAN നമ്പറിന്‍റെ നാലാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതായിരിക്കും.
 2. Branch/Division if any - ഉണ്ടെങ്കില്‍ മാത്രം ചേര്‍ക്കുക.
 3. Statename - dropdownlist ല്‍ നിന്ന് തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
 4. Flat No - ഇത് നിര്‍ബന്ധമായും ചേര്‍ക്കണം.ഇവിടെ ബില്‍ഡിംഗ്‌ നമ്പര്‍ അല്ലെങ്കില്‍ പേര് ചേര്‍ത്താല്‍ മതിയാകും.
 5. Area /Location - സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലം ഉള്‍പ്പെട്ട പ്രദേശത്തിന്‍റെ പേരെഴുതം. പഞ്ചായത്തിന്‍റെ പേരുമാവാം.
 6. Road /Street /Lane - സ്ഥലപ്പേരോ തെരുവിന്‍റെ പേരോ എഴുതാം.
 7. Pincode - നിര്‍ബന്ധമാണ്‌.
 8. Telephone No. - ഈ പേജില്‍ മൂന്നിടത്ത് ഫോണ്‍ നമ്പര്‍ ചോദിക്കുന്നുണ്ട്. അവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും ചേര്‍ക്കണം.
 9. DDO Code - നിര്‍ബന്ധമില്ല.
 10. Name of Premises /building - കെട്ടിടത്തിന്‍റെ പേരോ സ്ഥാപനത്തിന്‍റെ പേരോ ചേര്‍ക്കാം.
 11. Town /City /District - ജില്ലയുടെ പേര് രേഖപ്പെടുത്താം.
 12. State - dropdownlist ല്‍ നിന്നും തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
 13. E Mail - സ്ഥാപനത്തിന് ഇ മെയില്‍ ഉണ്ടെങ്കില്‍ ചേര്‍ക്കുക. (ഇല്ലെങ്കില്‍ സ്ഥാപനമേധാവിയുടെ ഇ മെയില്‍ സ്ഥാപനമേധാവിയെ കുറിച്ചുള്ള വിവരങ്ങള്‍ കൊടുക്കുന്നിടത്ത് നിര്‍ബന്ധമായും ചേര്‍ക്കുക)
 14. Has address changed since last return - കഴിഞ്ഞ ക്വാര്‍ട്ടറില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷം അഡ്രസ്‌ മാറിയെങ്കില്‍ 'Yes' എന്നും ഇല്ലെങ്കില്‍ 'No' എന്നും സെലക്ട്‌ ചെയ്തു ക്ലിക്ക് ചെയ്യുക.
 15. Account Office Identification Number - ഇതിനു നേരെ നമ്മുടെ സ്ഥാപനം ഉള്‍പ്പെട്ട ജില്ല ട്രഷറിയുടെ AIN നമ്പറാണ് ചേര്‍ക്കേണ്ടത്. ഇത് ഒരു സ്ഥിരനമ്പര്‍ ആയിരിക്കും. ഈ നമ്പര്‍ ഏതെന്നു അറിയില്ലെങ്കില്‍ NSDL സൈറ്റില്‍ നിന്നും കണ്ടുപിടിക്കാം. BIN Number പരിശോധിക്കുന്ന അവസരത്തില്‍ അതിന്‍റെ കൂടെ ഒരു കോളത്തില്‍ AIN നമ്പരും കാണാം.CLICK HERE FOR AIN NUMBER AND BIN NUMBER
Particulars of Person Responsible for Deduction of Tax.
ഇതില്‍ ശമ്പളത്തില്‍ നിന്നും ടാക്സ് കുറയ്ക്കാന്‍ ബാധ്യതപ്പെട്ട (DDO അല്ലെങ്കില്‍ സ്ഥാപനമേധാവി) ആളിന്‍റെ വിവരങ്ങളാണ് നല്‍കേണ്ടത്.
 1. Name - DDO യുടെ പേര് രേഖപ്പെടുത്തുക.
 2. Designation - ഉദ്യോഗപ്പേര് ചേര്‍ക്കുക.

 3. PAN - ഇവിടെ DDO യുടെ PAN നമ്പര്‍ ചേര്‍ക്കണം.

 4. തുടര്‍ന്നു "Same as above" എന്നതിനോട് ചേർന്ന ബോക്സിൽ ക്ളിക്ക് ചെയ്യുക. അപ്പോൾ സ്ഥാപനത്തിന്റെ അഡ്രസ്‌ താഴെയുള്ള കള്ളികളിൽ വന്നിട്ടുണ്ടാകും.
 5. E Mail - DDO യുടെ ഇ മെയില്‍ ഉണ്ടെങ്കില്‍ ചേര്‍ക്കുക. Phone number ചേര്‍ക്കുക. Mobile number നിർബന്ധമായും ചേർക്കുക.(സ്ഥാപനത്തിന്‍റെയോ DDO യുടെയോ ഇ മെയിലില്‍ ഒന്ന് നിര്‍ബന്ധമാണ്‌.
 6. Has address changed since last return - കഴിഞ്ഞ റിട്ടേണ്‍ കൊടുത്തു കഴിഞ്ഞ ശേഷം DDO മാറിയെങ്കില്‍ 'Yes' എന്നും ഇല്ലെങ്കില്‍ 'No' എന്നും ചേര്‍ക്കുക.
 7. Has regular statement for Form 24Q filed for earlier period - ഇവിടെ കഴിഞ്ഞ ക്വാർട്ടെറിലെ TDS Statement ഫയൽ ചെയ്തെങ്കിൽ 'Yes' സെലക്ട്‌ ചെയ്യുക. ഇല്ലെങ്കിൽ 'No' സെലക്ട്‌ ചെയ്യുക.
 8. Receipt No. of earlier statement filed for Form 24Q - ഇവിടെ കഴിഞ്ഞ ക്വാർട്ടെറിലെ TDS Statement ന്റെ 15 അക്ക Token Number (ഇതാണ് Provisional Receipt Number) ചേർക്കുക.
ഇത്രയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ മുകളിലെ 'Challan' ക്ലിക്ക് ചെയ്തു ചലാന്‍ പേജ് തുറക്കാം.
Challan Sheet പൂരിപ്പിക്കല്‍
ചലാനില്‍ നമുക്ക് എത്ര വരികള്‍ ആവശ്യമാണോ അത്രയും വരികള്‍ ചേര്‍ക്കേണ്ടതുണ്ട്. മൂന്നു മാസം ഉള്‍ക്കൊള്ളുന്ന ക്വാര്‍ട്ടറില്‍ എത്ര ബില്ലുകളിലാണോ ടാക്സ് കുറച്ചത് അത്രയും എണ്ണം വരികള്‍ ആവശ്യമായി വരും.
[No of Rows=No of bills with TDS on sallary payments made in the quarter (for Government Employees)]
ഉദാഹരണമായി 2015 ജനുവരി മുതല്‍ മാര്ച് വരെയുള്ള ത്രൈമാസത്തില്‍ 3 ബില്ലുകള്‍ കാഷ് ചെയ്തു. അതില്‍ 3 ബില്ലിലും ടാക്സ് കുറച്ചിട്ടുണ്ട് എങ്കില്‍ 3 വരിയും ഒരു ബില്ലില്‍ മാത്രമേ ടാക്സ് കുറച്ചുള്ളൂ എങ്കില്‍ 1 വരിയും insert ചെയ്യുക. (ബില്ലില്‍ ടാക്സ് കുറയ്ക്കാതെ ചലാന്‍ വഴി ബാങ്കില്‍ ടാക്സ് അടച്ചവര്‍ ഓരോ ചലാനിനും ഓരോ വരിinsertചെയ്യുക.)
ഇനി ചലാനിലെ വരികള്‍ insert ചെയ്യുന്നതിനായി Insert Row ക്ലിക്ക് ചെയ്യുക.അപ്പോള്‍ വരുന്ന ബോക്സില്‍ വരികളുടെ എണ്ണം കൊടുത്ത് OK ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആവശ്യമായത്രയും വരികള്‍ വന്നതായി കാണാം.
ഇനി ഓരോ കോളത്തിലും എന്തൊക്കെയാണ് ചേര്‍ക്കേണ്ടത് എന്ന് നോക്കാം.
Column 1.Sl No - 1,2 എന്നിങ്ങനെ സീരിയല്‍ നമ്പര്‍ കാണാം.
Column 4.TDS -ഇവിടെ ആ ബില്ലില്‍ നിന്നും ആകെ കുറച്ച ടാക്സ് ചേർക്കുക.
5.Surcharge - '0' ചേര്‍ക്കുക.
6. Education Cess - '0' ചേര്‍ക്കുക.
7. Interest - '0' ചേര്‍ക്കുക.
8. Penalty/Fee - '0' ചേര്‍ക്കുക.
9. Others- '0' ചേർക്കുക
14. BSR Code /24G Receipt No - BSR Code അല്ലെങ്കില്‍ 24 G Receipt No ചേര്‍ക്കുക.(ബിൻ നമ്പറിന്‍റെ ആദ്യ7 അക്കങ്ങൾ അക്കങ്ങള്‍ ആണ് ഇത്.) ബിൻ നമ്പർ അറിയാൻ ഇതിൽ ക്ലിക്ക് ചെയ്യുക.
16.Date on which Tax depiosited - ബിൻ നമ്പറിൽ ഈ തിയ്യതി കാണാം. ഏതുമാസത്തിലാണോ ബില്‍ കാഷ് ചെയ്തത് ആ മാസത്തെ അവസാനദിവസം ആവും ഇത്. 21-1-2015 നു കാഷ് ചെയ്ത ബില്ലെങ്കില്‍ 31-1-2015 ആയിരിക്കും. RPU വില്‍ തിയ്യതി ചേര്‍ക്കേണ്ടിത്തെല്ലാം രണ്ടു തവണ ക്ലിക്ക് ചെയ്‌താൽ തുറക്കുന്ന കലണ്ടർ ഉപയോഗിക്കാം.)
18. DDO/Transfter voucher/ Challan Serial No. - BIN Number ല്‍ ഉള്ള അഞ്ചക്ക DDO Serial Number ചേര്‍ക്കുക.
19. Mode of deposit through Book Adjustment - Dropdown listല്‍ നിന്നും 'YES' സെലക്ട്‌ ചെയ്യുക.
20. Interest to be allocatted, apportioned - "0" ചേർക്കുക.
21. Others - '0' ചേര്‍ക്കുക.
22. Minor Head of Chalan - ഒന്നും ചേര്‍ക്കേണ്ടതില്ല.
എല്ലാ വരികളിലും ഓരോ ബില്ലിലെയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ Annexure 1 ക്ലിക്ക് ചെയ്തു അടുത്ത പേജ് തുറക്കുക.
Annexure I ഷീറ്റ് പൂരിപ്പിക്കല്‍
Annexure 1 ല്‍ ആദ്യമായി വരികള്‍ insert ചെയ്യേണ്ടതുണ്ട്. എത്ര വരികളാണ് വേണ്ടതെന്നു ആദ്യം കണക്കാക്കണം.
No of rows to be inserted = Total number of employees from whose salary tax was deducted during the quarter, in all the bills put together. Even if employee name repeats in different bills it should be counted separately for each bill.
ഉദാഹരണമായി 2014-15 ലെ നാലാം ത്രൈമാസത്തില്‍ 3 ബില്ലുകള്‍ കാഷ് ചെയ്തു. അതില്‍ ജനുവരിയില്‍ കാഷ് ചെയ്ത ഡിസംബര്‍ മാസത്തെ ബില്ലില്‍ 2 പേരുടെയും, ഫെബ്രുവരിയില്‍ കാഷ് ചെയ്ത ജനുവരി മാസത്തെ ബില്ലില്‍ 2 പേരുടെയും, മാര്‍ച്ചില്‍ കാഷ് ചെയ്ത ഫെബ്രുവരി മാസത്തെ ബില്ലില്‍ നിന്നും 3 പേരുടെയും ശമ്പളത്തില്‍ നിന്നും ടാക്സ് കുറച്ചുവെങ്കില്‍ 7 വരികള്‍ insert ചെയ്യണം.
ഇതിനായി Insert Row യില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ബോക്സില്‍ 7 ചേര്‍ത്ത് OK ക്ലിക്ക് ചെയ്യുക. അപ്പോൾ "Deductee Records" എന്ന pop up menu തുറക്കും. അതിൽ ഒന്നാമത്തെ challan ൽ 2 പേരുടെ ടാക്സ് ഉൾപ്പെട്ടതിനാൽ 2 എന്നും രണ്ടാമത്തെ challan ൽ 2 പേരുടെ ടാക്സ് ഉൾപ്പെട്ടതിനാൽ 2 എന്നും മൂന്നാമത്തെ challanല്‍ 3 പേരുടെ ടാക്സ് ഉള്‍പ്പെട്ടതിനാല്‍ 3 എന്നും ചേർത്ത് "OK" click ചെയ്യുക. ഇതോടെ ആവശ്യമായത്രയും വരികള്‍ വന്നിട്ടുണ്ടാവും. ഇനി ഓരോ വരിയും ചേര്‍ത്ത് തുടങ്ങാം.
1. Challan Serial No - ഇതില്‍ നമ്പറുകള്‍ വന്നിട്ടുണ്ടാവും.മേല്‍ കാണിച്ച ഉദാഹരണത്തില്‍ 3 ബില്ലുകളിലാണ് ടാക്സ് കുറച്ചത്. ഒന്നാമത്തെ ബില്ലില്‍ 2 പേരുടെ ടാക്സ് കുറച്ചതിനാല്‍ രണ്ടു വരിയില്‍ '1' എന്ന് കാണാം. രണ്ടാമത്തെ ബില്ലില്‍ 2 പേരുടെ ടാക്സ് കുറച്ചതിനാല്‍ തുടര്‍ന്നുള്ള 2 വരികളില്‍ '2' എന്ന് കാണാം. മൂന്നാമത്തെ ബില്ലില്‍ 3 പേരുടെ ടാക്സ് കുറച്ചതിനാല്‍ അടുത്ത 3 വരികളില്‍ '3' എന്ന് കാണാം.(കോളം 7 ൽ വിവരങ്ങള്‍ വന്നത് കാണാം.)
6. Section under which payment made - ഇവിടെ 92A സെലക്ട്‌ ചെയ്യുക.
11. Serial No - ഒന്നാം ബില്ലിലെ ഒന്നാമാതെയാള്‍ക്ക് '1' എന്നും രണ്ടാമത്തെയാള്‍ക്ക് '2' എന്നും നമ്പര്‍ കൊടുക്കുക. രണ്ടാമത്തെ ബില്ലിലെ ഒന്നാമന് '1' എന്നും രണ്ടാമന് '2' എന്നും മൂന്നാമത്തെ ബില്ലിലെ ഒന്നാമന് '1' എന്നും രണ്ടാമന് '2' എന്നും, മൂന്നാമന് '3' എന്നും നമ്പര്‍ കൊടുക്കുക.
Challan Sl No ----- ------ Sr No. -----
Column 1 -- -- Column 11 --
1 -- -- 1 --
1 -- -- 2 --
2 -- -- 1 --
2 -- -- 2 --
3 -- -- 1 --
3 -- -- 2 --
3 -- -- 3 --
12. Employee Reference No provided by Employer - ഇതില്‍ ഓരോ ജീവനക്കാരനും അവരുടെ പെന്‍ നമ്പരോ ഓഫീസിലെ ക്രമനമ്പറോ ചേര്‍ക്കാം.
14. PAN of the Employee - ഇവിടെ PAN നമ്പര്‍ ചേര്‍ക്കാം.
15. Name of the Employee - ടാക്സ് അടച്ച ആളുടെ പേര് ചേര്‍ക്കുക. പേര് പാന്‍ നമ്പരിന്‍റെ അഞ്ചാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതാവും.
16. Date of Payment/Credit - ഇവിടെ ബില്‍ കാഷ് ചെയ്ത മാസത്തിന്‍റെ അവസാനദിവസം ചേര്‍ക്കണം.
17. Amount paid/collected - ഇതില്‍ ആ ജീവനക്കാരന്‍റെ ആ മാസത്തെ Gross salary ചേര്‍ക്കാം. (Circular No 17/14 of CBDT dtd 10-12-14 ൽ ഇക്കാര്യം ആവർത്തിക്കുന്നു)
18. TDS - ജീവനക്കാരന്‍റെ ശമ്പളത്തില്‍ നിന്നും ആ മാസം കുറച്ച ടാക്സ് ചേർക്കണം
19. Surcharge - '0' ചേര്‍ക്കാം.
20. Education Cess - '0' ചേർക്കുക
23. Total Tax deposited - TDS സംഖ്യ ചേര്‍ക്കുക.
25. Date of deduction - ആ മാസത്തിന്‍റെ അവസാനദിനം ചേര്‍ക്കുക.
26. Remarks - ഇതില്‍ ഒന്നും ചേര്‍ക്കേണ്ട.
27. Certificate number - ഇവിടെ ഒന്നും ചേർക്കേണ്ടതില്ല
Q1, Q2, Q3 എന്നീ Tds റിട്ടേണുകള്‍ ആണ് തയ്യാറാക്കുന്നതെങ്കിൽ Annexure 1 ലെ എല്ലാ വരികളും പൂരിപ്പിക്കുന്നതോടെ ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞു. ഇനി Saving, Validation എന്നീ ഘട്ടങ്ങളിലേക്കു കടക്കാം. എന്നാല്‍ Q4 ആണ് ചെയ്യുന്നതെങ്കില്‍ Annexure II കൂടി പൂരിപ്പിക്കേണ്ടതുണ്ട്. അതിനായി മുകളില്‍ Annexure II ക്ലിക്ക് ചെയ്യുക.
Annexure II ഷീറ്റ് പൂരിപ്പിക്കല്‍
ഇതിലും നാം ആവശ്യമായ വരികള്‍ insert ചെയ്യേണ്ടതുണ്ട്. ആ സാമ്പത്തികവർഷം എത്ര ജീവനക്കാരിൽ നിന്നും ടാക്സ് കുറച്ചുവോ അത്രയും വരികൾ ചേർക്കുക.
Number of Rows to be inserted = Number unique employees from whose salary tax was deducted at source at least once during the Financial Year in any quarter. (Only one row for one employee)
ഇതിനായി 'Insert row' യില്‍ ക്ലിക്ക് ചെയ്ത് എണ്ണം അടിച്ച് 'OK' ക്ലിക്ക് ചെയ്യുക. ഇതോടെ ആവശ്യമായ വരികള്‍ ലഭിക്കും. ഇനി ഓരോ വരിയിലും ചേര്‍ക്കേണ്ടത് എന്തെന്ന് നോക്കാം. ഓരോ ജീവനക്കാരന്‍റെയും ആ സാമ്പത്തികവര്‍ഷത്തെ ആകെ വരുമാനത്തിന്‍റെ കണക്കാണ് ഈ പേജില്‍ ചേര്‍ക്കേണ്ടത്. (ഓരോ ആളുടെയും statement നോക്കി വിവരങ്ങള്‍ ചേര്‍ക്കാം)
3. PAN of the employee - PAN നമ്പര്‍ ചേര്‍ക്കണം.
4. Name of the employee - ജീവനക്കാരന്‍റെ പേര് ചേര്‍ക്കണം. പേരടിക്കാന്‍ സ്ഥലം കുറവെങ്കിൽ വരയില്‍ മൗസ് പോയിന്‍റെര്‍ വച്ച് drag ചെയ്താല്‍ മതി.
5. Deductee Type - വശത്ത് ക്ലിക്ക് ചെയ്തു കിട്ടുന്ന ലിസ്റ്റില്‍ നിന്നും Women, Senior Citizen, others ഏതെങ്കിലും ഒന്ന് ക്ലിക്ക് ചെയ്യുക. പുരുഷന്മാര്‍ക്ക് Others ക്ലിക്ക് ചെയ്യുക.
6. Date from which employed with current Employer - സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ദിവസം ചേര്‍ക്കാം ഉദാ- 01-04-2014. പിന്നീട് ജോയിന്‍ ചെയ്തവര്‍ക്കും ട്രാന്‍സ്ഫര്‍ ആയി വന്നവര്‍ക്കും സ്ഥാപനത്തില്‍ ചേര്‍ന്ന തിയ്യതി നല്‍കാം.
7. Date to which employed with current employer - സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനദിവസം ചേര്‍ക്കാം. ഉദാ- 31-03-2015.
8. Taxable amount on which tax deducted by the current employer - ഈ സ്ഥാപനത്തിൽ നിന്നും ജീവനക്കാരൻ വാങ്ങിയ gross salary ചേർക്കുക.(വാടകവീട്ടില്‍ താമസിക്കുന്ന HRA കിഴിവ് ലഭിക്കാന്‍ അര്‍ഹതയുള്ള ജീവനക്കാരന് ആ കിഴിവ് കുറച്ച ശേഷമുള്ള സാലറി ആണ് ചേര്‍ക്കേണ്ടത്.)
9. Reported taxable amount on which tax deducted by previous employer - ഈ സാമ്പത്തിക വർഷം ജീവനക്കാരൻ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തുവെങ്കിൽ അവിടെ നിന്നും വാങ്ങിയ gross salary ചേർക്കുക. (അടുത്ത കോളത്തിൽ ആകെ സാമ്പത്തിക വർഷം വാങ്ങിയ gross salary ശരിയാണോ എന്ന് നോക്കുക.)
11.Deduction under section 16(II) - ഇവിടെ ചേര്‍ക്കേണ്ടത് Entertainment Allowance ആണ്. '0' ചേര്‍ക്കാം
12. Deduction under section 16(III) - Professional Tax ചേര്‍ക്കുക.
15. Income (including loss from house property) under any Head..... - Housing Loan Interest നെഗറ്റീവ് ചിന്ഹം ('-') ചേര്‍ത്ത് ഇവിടെ കൊടുക്കണം.
17. Aggregate amount of Deduction under section 80C, 80CCC ..... - 80C, 80CCC, 80CCD(1) എന്നീ കിഴിവുകളുടെ തുക ഇവിടെ ചേര്‍ക്കാം. പരമാവധി 1,50,000.
19. Amount Deductible under Section 80CCG - Equity Savings Scheme ന്‍റെ അനുവദനീയമായ കിഴിവ് ഇവിടെ ചേര്‍ക്കാം. ഇല്ലെങ്കില്‍ '0' ചേര്‍ക്കുക.
20. Amount deductible under any other provision of Chapter VIA. - Chapter VIA പ്രകാരമുള്ള മറ്റു കിഴിവുകള്‍ ഇവിടെ ചേര്‍ക്കാം.Section 80D, 80DD, 80DDB, 80E, 80U, മുതലായവയുടെ തുകയാണ് ചേർക്കേണ്ടത്.
(കോളം 22 ലെ Total Taxable Income സംഖ്യ Statement ലെ Taxable Income തന്നെ ആണോ എന്ന് നോക്കുക.)
23. Total Tax - Income Tax on Total Income - ടാക്സ് ചേര്‍ക്കുക.പരമാവധി 2000 രൂപ വരെയുള്ള റിബേറ്റ് കുറച്ച ശേഷമുള്ള ടാക്സ് ആണ് ചേര്‍ക്കേണ്ടത്.
24. Surcharge - '0' ചേര്‍ക്കുക.
25. Education Cess - 3% സെസ് ചേര്‍ക്കുക.
26. Income Tax Relief - റിലീഫ് ഉണ്ടെങ്കില്‍ ചേര്‍ക്കുക. (കോളം 27ൽ ഉള്ള Net Tax Payable ശരിയാണോ എന്ന് നോക്കുക.)
28. Total amount of TDS by the current employer for the whole year - ആ വര്‍ഷം ഈ സ്ഥാപനത്തിൽ ശമ്പളത്തില്‍ നിന്നും കുറച്ച ആകെ ടാക്സ് ചേര്‍ക്കുക.
29. Reported Amount of TDS by previous employer. - ജീവനക്കാരന്‍ ഈ വർഷം മുമ്പ് ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവെങ്കിൽ അവിടെ നിന്നും കുറച്ച TDS സംഖ്യ ചേർക്കുക. ഇല്ലെങ്കിൽ "0" ചേർക്കുക. (കോളം 30 ൽ ഉള്ള Total amount of tax deducted for the whole year എന്നത് അയാളിൽ നിന്നും ആ വർഷം ആകെ പിടിച്ച TDS ആണോ എന്ന് നോക്കുക)
32. Whether tax deducted at higher rate - കൂടിയ നിരക്കിൽ ടാക്സ് കുറച്ചിട്ടില്ലാത്തതിനാൽ 'No' എന്ന് സെലക്ട്‌ ചെയ്യുക.
എല്ലാ ജീവിനക്കാരുടെയും വിവരങ്ങള്‍ ഈ വിധം ചേര്‍ത്ത് കഴിഞ്ഞാല്‍ അടുത്ത ഘട്ടമായ Saving ലേക്ക് കടക്കാം.
File Save ചെയ്യല്‍
ഫയല്‍ സേവ് ചെയ്യുന്നതിനായി ഏറ്റവും താഴെ കാണുന്ന 'Save' എന്ന കമാന്‍ഡ് ബോക്സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'save As'എന്ന വിന്‍ഡോ തുറക്കും. ഫയൽ എവിടെയാണോ സേവ് ചെയ്യേണ്ടത് ആ path സെലക്ട്‌ ചെയ്തു കൊണ്ടുവരിക. RPU 4.3 എന്ന ഫോൾഡറിൽ സേവ് ചെയ്യുകയാണ് വേണ്ടത്. അതില്‍ "New Folder" എന്ന ബട്ടണിൽ ക്ളിക്ക് ചെയ്യുക.
അല്ലെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New Folder ഉണ്ടാക്കുക. എന്നിട്ട് ആ ഫോള്‍ഡറിന് പേര് നല്‍കാം. സ്ഥാപനത്തിന്‍റെ പേരിന്‍റെ കൂടെ 24Q4, or (24Q3)എന്നുകൂടെ ചേര്‍ത്ത് പേര് അടിക്കാം. എന്നിട്ട് ഈ ഫോൾഡർ ഓപ്പണ്‍ ചെയ്യാം. RPU 4.3 ൽ File Name നമ്മൾ ചേര്‍ക്കാതെ തന്നെ വന്നു കൊള്ളും. അതിന് ശേഷം save ക്ലിക്ക് ചെയ്യുക. ശരിയായി സേവ് ആയെങ്കില്‍ 'File saved successfully at ....' എന്ന ഡയലോഗ് ബോക്സ്‌ തുറന്നു വരും. അതില്‍ OK ക്ലിക്ക് ചെയ്യുക. ഇനി അടുത്ത ഘട്ടം ഫയല്‍ വാലിഡേറ്റ് ചെയ്യുകയാണ്.
Validate ചെയ്യല്‍
ഫയല്‍ വാലിഡേറ്റ് ചെയ്യാനായി 'create file' ക്ലിക്ക് ചെയ്യുക.
അപ്പോള്‍ 'Select path' എന്ന ഒരു ഡയലോഗ് ബോക്സ്‌ തുറക്കും. അതിന്‍റെ വലത് വശത്തായി 'Browse' എന്ന ലേബലോടെ മൂന്ന് ബട്ടണുകള്‍ കാണാം. അതില്‍ ഏറ്റവും താഴത്തെ 'Browse' എന്നെഴുതിയ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ "Save as' എന്ന ഡയലോഗ് ബോക്സ്‌ തുറക്കും.
അതില്‍ ചുവടെ വലതുവശത്തായി കാണുന്ന 'Save' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആ ഡയലോഗ് ബോക്സ്‌ അപ്രത്യക്ഷമാകും.
തുടര്‍ന്ന് 'Select path' എന്ന ഡയലോഗ് ബോക്സിന്‍റെ താഴെ കാണുന്ന 'Validate' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നാം ചേര്‍ത്ത വിവരങ്ങളെല്ലാം വേണ്ട രീതിയിലാണെങ്കില്‍ 'File Validation Successful' എന്നു രേഖപ്പെടുത്തിയ മെസ്സേജ് ബോക്സ്‌ വന്നതായി കാണാം. അതിനു താഴെയുള്ള 'OK' ക്ലിക്ക് ചെയ്യുക.
(ചേര്‍ത്ത വിവരങ്ങള്‍ തെറ്റാണെങ്കില്‍ എറര്‍ ഉണ്ടെന്നു കാണിക്കുന്ന മെസ്സേജ് ബോക്സ്‌ ആണ് വരിക. ഈ സന്ദര്‍ഭത്തില്‍ എന്ത് ചെയ്യണമെന്ന് അവസാനം പറയാം.)
ഇനി നമുക്ക് RPU 4.4 ക്ലോസ് ചെയ്യാം. ഇതിനായി ടൈറ്റില്‍ ബാറില്‍ വലത്തേ അറ്റത്ത്‌ കാണുന്ന ക്ലോസ് ബട്ടണില്‍ (X) ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'Do you wish to save data before exiting the application' എന്ന ഡയലോഗ് ബോക്സ്‌ വരും. അതില്‍ 'Yes' ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'Save As' എന്ന പേരോട് കൂടിയ ഒരു ഡയലോഗ് ബോക്സ്‌ തുറക്കും. അതില്‍ ഏതാനും ഫയലുകള്‍ ഉള്ളതായി കാണാം.അതില്‍ ഏറ്റവും മുകളിലായി നാം നേരത്തെ സേവ് ചെയ്ത ഫയല്‍ ഉണ്ടായിരിക്കും. അതില്‍ ഒരു തവണ ക്ലിക്ക് ചെയ്തു സെലക്ട്‌ ചെയ്യുക. എന്നിട്ട് 'Save as' എന്ന ആ ഡയലോഗ് ബോക്സില്‍ കാണുന്ന 'Save' ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയൊരു ഡയലോഗ് ബോക്സ്‌ തുറക്കും. അതില്‍ 'Do you want to replace it?' എന്നതിന് ചുവടെ കാണുന്ന 'Yes' ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'File saved successfully' എന്നെഴുതിയ മെസ്സേജ് ബോക്സ്‌ തുറക്കും. അതില്‍ 'OK' ക്ലിക്ക് ചെയ്യുക. അതോടെ RPU 4.4 ക്ലോസ് ആവും. ഇനി നാം തയ്യാറാക്കിയ ഫയല്‍ Tin Fecilitation Centre ല്‍ സമര്‍പ്പിക്കുന്നതിനായി കോപ്പി ചെയ്യേണ്ടതുണ്ട്.
ഫയലുകള്‍ കോപ്പി ചെയ്യല്‍
ഇപ്പോള്‍ Local Disc C യിലെ RPU 4.4 എന്ന ഫോള്‍ഡറിലുള്ള ഫയലുകള്‍ക്കൊപ്പം നാം സ്ഥാപനത്തിന്‍റെ പേരില്‍ നേരത്തെ ഉണ്ടാക്കിയ ഫോള്‍ഡര്‍ കൂടി ഉണ്ടാകും. ഈ ഫോള്‍ഡര്‍ തുറന്ന്നോക്കിയാല്‍ അതില്‍ ഏതാനും ഫയലുകള്‍ കാണാം. ഇതില്‍ കാണുന്ന 'FVU File' ആണ് Tin Fecilitation Centre ല്‍ നിന്ന് അപ്‌ലോഡ്‌ ചെയ്യുന്നത്. ഈ ഫയല്‍ മാത്രമായോ അല്ലെങ്കില്‍ ഈ ഫോള്‍ഡര്‍ ഒന്നിച്ചോ കോപ്പി ചെയ്ത് സി ഡി യില്‍ പകര്‍ത്തി Tin Fecilitation Centre ല്‍ അപ്‌ലോഡ്‌ ചെയ്യുന്നതിനായി 27A ഫോറത്തോടൊപ്പം സമര്‍പ്പിക്കാവുന്നതാണ്. ഈ ഫോള്‍ഡറില്‍ Form27A എന്ന pdf ഫയല്‍ കാണാം. ഈ 27A Form പ്രിന്‍റ് ചെയ്ത് ഒപ്പിട്ടു CD യ്ക്ക് ഒപ്പം Tin Fecilitation Centreല്‍ നല്‍കണം.
Error വന്നാല്‍
validate ചെയ്ത് കഴിയുമ്പോള്‍ 'Errors found during validation' എന്ന message വന്നെങ്കില്‍ അതിലുള്ള 'OK' ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് RPU 4.4 ന്‍റെ ടൈറ്റില്‍ ബാറിന്‍റെ വലതുവശത്തെ minimise butten ല്‍ ക്ലിക്ക് ചെയ്ത് ആ പേജ് മിനിമൈസ് ചെയ്യുക. എന്നിട്ട് RPU 4.4 എന്ന ഫോള്‍ഡറിലെ വിവിധ ഫയലുകള്‍ക്കിടയില്‍ നാം സ്ഥാപനത്തിന്‍റെ പേരില്‍ ഉണ്ടാക്കിയ ഫോള്‍ഡറില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക. അതില്‍ നമ്മുടെ browser ന്‍റെ ചിഹ്നത്തോട് കൂടി ഒരു html document കാണാം. അത് ഡബിള്‍ ക്ലിക്ക് ചെയ്ത് തുറക്കുക. നാം വരുത്തിയ തെറ്റ് എവിടെയാണെന്നും ഏത് കോളത്തിലാണെന്നും അത് വായിച്ചാല്‍ മനസ്സിലാകും.
പിന്നീട് നമ്മള്‍ നേരത്തെ മിനിമൈസ് ചെയ്ത RPU 4.4 maximise ചെയ്ത് ഏത് പേജിലാണോ തെറ്റുള്ളത് അത് തിരുത്തുക. പിന്നീട് saving, validation എന്നീ ഘട്ടങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുക.


Read More | തുടര്‍ന്നു വായിക്കുക
♡ Copying is an act of love. Love is not subject to law. - 2015 | Disclaimer