Showing posts with label Mathematics. Show all posts
Showing posts with label Mathematics. Show all posts

ഗണിതം ONLINE പരീക്ഷകള്‍

>> Saturday, August 22, 2020

 

കരുനാഗപ്പളളി ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായ ശ്രീ സുഭാഷ് സാര്‍ തയ്യാറാക്കിയ 3 ഓണ്‍ലൈന്‍ പരീക്ഷാ വിഭവങ്ങള്‍. 

തിരക്കുപിടിച്ച ലോകത്ത് നാം മറന്നു പോയ പലതും തിരികെപിടിക്കുവാനും ,പുതിയവ പലതും പഠിക്കുവാനും കൊവിഡ് നമ്മളെ പഠിപ്പിച്ചു. ഓണ്‍ലൈന്‍ പഠനത്തിലൂടെ പൂര്‍ണ്ണമായ രീതിയില്‍ പഠനം നടക്കുമെന്ന് നാം കരുതുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനമാണ് സാധ്യമാകുന്നത്. ജീവന്റെ വിലയുള്ള ജാഗ്രത പാലിക്കുന്ന ഈ വേളയില്‍ കൂടിച്ചേരലുകള്‍ കുറയ്ക്കേണ്ടിയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ സാങ്കേതികവിദ്യകളെ ആശ്രയിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. പത്താം ക്ലാസിന്റെ ഗണിതശാസ്ത്ര ഒന്നാം അദ്ധ്യായത്തെ മുന്നു ഭാഗങ്ങളായി തിരിച്ച് ആ ഓരോ ഭാഗത്തേയും അടിസ്ഥാനമാക്കി മുന്നു ടെസ്റ്റ‌ുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലേക്ക് തയ്യാറാക്കിയ ടെസ്റ്റ‌ുകള്‍ പങ്കുവയ്ക്കുകയാണ്. ടെസ്റ്റ‌ുകള്‍ ക്രമമായി ചെയ്ത് പ്രയോജനപ്പെടുത്തുമല്ലോ.


Test No 1 - Click Here



Test No 2 - Click Here



Test No 3 - Click Here


Read More | തുടര്‍ന്നു വായിക്കുക

GeoGebra Resources - Class 10 : Circles

>> Saturday, June 15, 2019

പത്താം ക്ലസ്സിലെ വൃത്തങ്ങള്‍ (Circles) എന്ന പാഠഭാഗത്തെ താഴെ പറയുന്ന ആശയങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു Geogebra വിഭവമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്.
വൃത്തത്തിലെ (Circle) ഒരു വ്യാസത്തിന്റെ (Diameter) അറ്റങ്ങള്‍ (End points), മറ്റേതൊരു ബിന്ദുവുമായി (point) യോജിപ്പിച്ച് കിട്ടുന്ന കോണ്‍ (angle)
a) 90o ആയാല്‍, ആ ബിന്ദു വൃത്തത്തില്‍ ആയിരിക്ക‌ും
b) 90o യില്‍ കൂടുതല്‍ ആയാല്‍, ആ ബിന്ദു വൃത്തത്തിന്റെ അകത്തായിരിക്കും
c) 90o യില്‍ കൂറവ് ആയാല്‍, ആ ബിന്ദു വൃത്തത്തിന്റെ പുറത്തായിരിക്കും
Geogebra വിഭവത്തില്‍ കാണുന്ന രണ്ട് സ്ലൈഡറുകള്‍ ഉപയോഗിച്ച് C എന്ന ബിന്ദുവിനെ ചലിപ്പിക്കാം.
Internet ലഭ്യമലാത്ത ക്ലസ്സില്‍ GEOGEBRA (.ggb) applet ഡൌണ്‍ലോഡ് ചെയ്യത് കാണിക്കാവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

പത്ത് : പാഠം ഒന്ന്

>> Sunday, May 26, 2019

ചെറിയ ചെറിയ മാറ്റങ്ങളോടെയുള്ള പത്താം ക്ലാസിലെ ഗണിതപുസ്തകം കണ്ടുകാണുമല്ലോ?(കാണാത്തവര്‍ക്ക് മലയാളം മീഡിയം - ഇംഗ്ലീഷ് മീഡിയം എന്നിങ്ങനെ ഇവിടെ നിന്നും എടുക്കാം). ഒന്നാം പാഠമായ സമാന്തരശ്രേണികളിലെ പ്രധാന മാറ്റം , 'സമാന്തരശ്രേണികളുടെ ബീജഗണിതം' എന്ന ഭാഗത്തിനുശേഷം 'തുകകളും പദങ്ങളും' എന്ന ഭാഗം പുതുതായി ചേര്‍ത്തിരിക്കുന്നു എന്നതും ചില ചോദ്യങ്ങള്‍ ഒഴിവാക്കി ന്നതുമാണെന്ന് തോന്നുന്നു. ഫലത്തില്‍, കുപ്പിയും വീഞ്ഞും പഴയതുതന്നെ!!

എന്തുതന്നെ ആയാലും, സമാന്തരശ്രേണികളുടെ ആശയങ്ങള്‍ ക്ലാസില്‍ അവതരിപ്പിക്കുമ്പോള്‍ ആശയവിശദീകരണത്തിനായി അധ്യാപകര്‍ക്ക് ക്ലാസ് മുറിയില്‍ അവതരിപ്പിക്കാവുന്ന പഠന വിഭവങ്ങളുടെ പ്രസക്തി വേണ്ടുവോളമുണ്ട്.ഈ പോസ്റ്റിലൂടെ നമ്മുടെ ഗോപീകൃഷ്ണന്‍ സാര്‍ തയാറാക്കിയ പതിനഞ്ച് ചെറിയ ജിഫ് വീഡിയോകള്‍ പങ്കുവെക്കുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെക്കുമെന്നൊന്നും പഴയതുപോലെ പ്രതീക്ഷിക്കുന്നില്ല.

Click here to download the zip folder.


Read More | തുടര്‍ന്നു വായിക്കുക

SSLC 2019: CIRCLE AND TANGENTS CONCEPTS-PROBLEMS-PROOFS

>> Wednesday, December 12, 2018

തിങ്കളാഴ്ച നടക്കുന്ന പത്താംക്ലാസ് ഗണിത രണ്ടാംപാദ പരീക്ഷയെ അഭിമുഖീകരിക്കുന്ന ശരാശരിക്കാരായ കുട്ടികൾക്ക് വൃത്തങ്ങൾ തൊടുവരകൾ പാഠങ്ങളിലെ പ്രൂവ് ചെയ്യാനുള്ള ഭാഗങ്ങൾ ലളിതമായ സ്റ്റെപ്പിലൂടെ ചെയ്യുവാൻ തക്കതായ വർക്ക് ഷീറ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്.
Click here


Read More | തുടര്‍ന്നു വായിക്കുക

Objective Question Series - X Maths 1 -SSLC 2019

>> Monday, September 3, 2018

ഗണിതശാസ്ത്രപഠനം നമ്മുടെ വിദ്യാഭ്യാസപദ്ധതിയുടെ സുപ്രധാന ഘടകമാണല്ലോ - ആശയഗ്രഹണം നമ്മുടെ നമ്മുടെ ഗണിതശാസ്ത്രപഠനത്തിന്റെയും! ആശയങ്ങളുടെ പ്രയോഗം തുടര്‍ന്നുവരുന്ന ഘട്ടം മാത്രമാണ്. ആശയത്തിലധിഷ്ടിതമായ ലളിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരംനല്‍കി മുന്നോട്ടുപോകുന്നതിലൂടെ ഗണിതമെന്ന വിഷയത്തിലുള്ള പഠിതാവിന്റെ താത്പര്യവും വര്‍ദ്ധിക്കും. കൂടുതല്‍ കാഠിന്യമുള്ള ആശയങ്ങളിലേക്ക് പ്രവേശിക്കുവാനുള്ള പ്രേരണയും നല്‍കും.

പാലക്കാട്ടെ ജിഎച്ച്എസ്എസ് കല്ലിങ്ങല്‍പാടം സ്കൂളിലെ ഗണിതാധ്യാപകനായ ഗോപീകൃഷ്ണന്‍ സാര്‍ തയാറാക്കി അയച്ചുതന്ന ചോദ്യശേഖരത്തിന്റെ ഒന്നാംഭാഗമാണ് ഇന്ന് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കമന്റുകളും മറ്റും സജീവമാകുന്ന മുറയ്ക്ക് അടുത്തഭാഗങ്ങള്‍കൂടി പ്രസിദ്ധീകരിക്കും.

ചോദ്യശേഖരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Read More | തുടര്‍ന്നു വായിക്കുക

GeoGebra Resources - Class 10 : Circles

>> Tuesday, May 9, 2017


പത്താം ക്ലസ്സിലെ വൃത്തങ്ങള്‍ (Circles) എന്ന പാഠഭാഗത്തെ താഴെ പറയുന്ന ആശയങ്ങള്‍ പഠിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു Geogebra വിഭവമാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്.
വൃത്തത്തിലെ (Circle) ഒരു വ്യാസത്തിന്റെ (Diameter) അറ്റങ്ങള്‍ (End points), മറ്റേതൊരു ബിന്ദുവുമായി (point) യോജിപ്പിച്ച് കിട്ടുന്ന കോണ്‍ (angle)
a) 90o ആയാല്‍, ആ ബിന്ദു വൃത്തത്തില്‍ ആയിരിക്ക‌ും
b) 90o യില്‍ കൂടുതല്‍ ആയാല്‍, ആ ബിന്ദു വൃത്തത്തിന്റെ അകത്തായിരിക്കും
c) 90o യില്‍ കൂറവ് ആയാല്‍, ആ ബിന്ദു വൃത്തത്തിന്റെ പുറത്തായിരിക്കും
Geogebra വിഭവത്തില്‍ കാണുന്ന രണ്ട് സ്ലൈഡറുകള്‍ ഉപയോഗിച്ച് C എന്ന ബിന്ദുവിനെ ചലിപ്പിക്കാം.
Internet ലഭ്യമലാത്ത ക്ലസ്സില്‍ GEOGEBRA (.ggb) applet ഡൌണ്‍ലോഡ് ചെയ്യത് കാണിക്കാവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer