Showing posts with label maths 2017. Show all posts
Showing posts with label maths 2017. Show all posts

എസ്എസ്എല്‍സി ഗണിതം - അവലേകനം, ഉത്തരസൂചിക!

>> Thursday, March 30, 2017

2017ലെ എസ്എസ്എല്‍സി പരീക്ഷ, ഗണിത പുനഃപരീക്ഷയോടെ ഇന്ന് അവസാനിച്ചുവല്ലോ? എങ്ങനെ ഉണ്ടായിരുന്നു?
ഒരു താരതമ്യത്തിനായി പഴയ ചോദ്യപേപ്പര്‍ ഇവിടെയും | പുതിയ ചോദ്യപേപ്പര്‍ ഇവിടെയും നോക്കുക...

എല്ലാ വിഷയങ്ങളുടെയും ഉത്തരസൂചികകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അധ്യാപകര്‍ തയാറാക്കി തന്നത് ഈ പോസ്റ്റിനു താഴെ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്. ഗണിത പരീക്ഷയുടെ വിശകലനം തയാറാക്കിയിരിക്കുന്നത് പാലക്കാട് മാത്‌സ് ബ്ലോഗ് ടീമിലെ കണ്ണന്‍ സാറാണ്.അതിനു താഴെയുള്ള ഉത്തരസൂചികകള്‍ പാലക്കാട് മാത്‌സ് ബ്ലോഗ് ടീമിന്റേതും നമ്മുടെ മുരളിസാറിന്റേതുമാണ്.

മറ്റു വിഷയങ്ങളുടെ ഉത്തരസൂചികകളും ഈ പോസ്റ്റിനു താഴെയായി സമയംപോലെ അപ്‌ഡേറ്റ് ചെയ്യാം...


അധ്യാപകരിലും കുട്ടികളിലും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി തിരശീലയില്‍ മറഞ്ഞ എസ്എസ്എല്‍സി ഗണിത പരീക്ഷയെ അപേക്ഷിച്ച്, രണ്ടാമതു നടന്ന പരീക്ഷ ഇരുകൂട്ടര്‍ക്കും ആശ്വാസത്തിന് വക നല്‍കുന്നതായി...എല്ലാ വിഭാഗം കുട്ടികളെയും പരിഗണിക്കാന്‍ ശ്രമം നടത്തിയ ചോദ്യപേപ്പര്‍ നിശ്ചിത സമയത്ത് എഴുതിത്തീര്‍ക്കാനും പ്രയാസമൊന്നുമുള്ളതായ പരാതികളില്ല. ചോദ്യങ്ങള്‍ നീതിബോധത്തോടെ തയാറാക്കുന്നതിലൂടെ കുട്ടികളുടെ ചിന്താശേഷി അളക്കുന്നതിനും ചോദ്യകര്‍ത്താവ് അതീവ ശ്രദ്ധവെച്ചതായി കാണാം.


ചോദ്യങ്ങള്‍ 1,8,18 എന്നിവ ഒന്നാമത്തെ യൂണിറ്റായ സമാന്തരശ്രേണിയില്‍ നിന്നായിരുന്നു. കുട്ടികള്‍ ശീലിച്ച തരത്തിലുള്ള ലളിതമായ തുടക്കം ഒന്നാം ചോദ്യത്തെ മനഃശാസ്ത്രപരമായും മികച്ചതാക്കി. എട്ടാം ചോദ്യവും കുട്ടികളെ നിരാശപ്പെടുത്തിയില്ല. എന്നാല്‍ പതിനെട്ടാം ചോദ്യത്തിന്റെ ആദ്യഭാഗം (സമഗുണിത പ്രോഗ്രഷന്റെ ബീജഗണിത രൂപം) ഉയര്‍ന്ന നിലവാരക്കാര്‍ക്കുപോലും വെല്ലുവിളി ഉയര്‍ത്തുന്നതായി. ഇതിന്റെ രണ്ടാം ഭാഗവും A+ കാരെ ലക്ഷ്യം വെച്ചുള്ളതായി തോന്നി.


ചോദ്യങ്ങള്‍ 6,14എന്നിവ വൃത്തങ്ങളില്‍ നിന്നായിരുന്നു. ആറാം ചോദ്യം നല്ല നിലവാരം പുലര്‍ത്തി. മിടുക്കര്‍ വരെ ഇരുന്ന് ചിന്തിച്ചിരിക്കണം. പതിനാലാം ചോദ്യം, റദ്ദാക്കപ്പെട്ട പരീക്ഷയിലുണ്ടായിരുന്ന അതേ നിര്‍മിതി തന്നെയായിരുന്നു. ഇത് കുട്ടികളെ ആഹ്ലാദിപ്പിച്ചിരിക്കണം.


ചോദ്യം 15സാധ്യതകളുടെ ഗണിതത്തില്‍ നിന്നുള്ളത് സാധരണ ചെയ്തുശീലിച്ച തരത്തിലുള്ളതു തന്നെ ആയിരുന്നെങ്കിലും മുഴുവന്‍ 4മാര്‍ക്കും നേടുന്നവരുടെ എണ്ണം കുറവായിരിക്കാനാണു സാധ്യത.


ചോദ്യങ്ങള്‍ 7,17എന്നിവ രണ്ടാംകൃതി സമവാക്യങ്ങളില്‍ നിന്നുള്ളവയും കുഴപ്പിക്കാത്തവയുമായിരുന്നു. ഏഴാം ചോദ്യം ആദ്യ പരീക്ഷയിലേതിന് സമാനവുമായിരുന്നു.


ത്രികോണമിതിയില്‍ നിന്നുള്ള 5,19 ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ളവ തന്നെ.


സൂചകസംഖ്യകളില്‍ നിന്നുള്ള 20ആം ചോദ്യമാകട്ടെ, ശരാശരിക്കാരെ പ്രയാസത്തിലാക്കിയേക്കാമെങ്കിലും മിടുക്കരെ കുഴക്കിയില്ല.


ഘനരൂപങ്ങളില്‍ നിന്നുള്ള 12ആം ചോദ്യം അല്പം ചിന്താശേഷിയോടെ സമീപിക്കേണ്ടതായിരുന്നെങ്കിലും 13ആം ചോദ്യം പ്രതീക്ഷിച്ചതും എളുപ്പമാര്‍ന്നതുമായി.


ചോദ്യങ്ങള്‍ 4,9,16എന്നിവ തൊടുവരകളില്‍ നിന്നുള്ളവയായിരുന്നു. നാലാം ചോദ്യം കുട്ടികള്‍ എളുപ്പം ചെയ്തുകാണും. ഒമ്പതാം ചോദ്യവും കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നതല്ല, 16ആം ചോദ്യം അവര്‍ ചെയ്തു ശീലിച്ച നിര്‍മിതി തന്നെ.


ചോദ്യങ്ങള്‍ 21,22എന്നിവ ജ്യാമിതിയുെ ബീജഗണിതവും എന്ന യൂനിറ്റില്‍ നിന്നുള്ളവയായിരുന്നു. എളുപ്പം ചെയ്യാവുന്ന 21`ലെ ബി വിഭാഗം മിടുക്കരെ ലാക്കാക്കിയുള്ളതായിരുന്നു. ഉയര്‍ന്ന നിലവാരക്കാരെ ഉദ്ദേശിച്ചുതന്നെയുള്ള 22ആം ചോദ്യത്തിലെ രണ്ടുചോദ്യങ്ങളും ചിന്താശേഷി ഉയര്‍ത്തുന്നതായി. മിടുക്കര്‍ കൂടുതല്‍പേരും ആദ്യ ചോദ്യത്തെ ആശ്രയിച്ച് ഉത്തരത്തില്‍ എത്തിയിരിക്കും.

ബഹുപദങ്ങളില്‍ നിന്നുമുള്ള 2,11ചോദ്യങ്ങളും സ്ഥിതിവിവരക്കണക്കില്‍ നിന്നുള്ള 3,10ചോദ്യങ്ങളും എല്ലാവര്‍ക്കും ആശ്വാസവും സന്തോഷവും പ്രദാനം ചെയ്തു.



തന്റെ ബുദ്ധിവൈഭവം ചോദ്യങ്ങളില്‍ കുത്തിനിറക്കാതെയും എല്ലാ വിഭാഗക്കാരെയും പരിഗണിച്ചുകൊണ്ടും ഗണിതശാസ്ത്രത്തിന്റെ നൈസര്‍ഗിക നന്മകള്‍ നഷ്ടപ്പെടുത്താതെ ചോദ്യപേപ്പര്‍ തയാറാക്കാന്‍ ശ്രമിച്ച ചോദ്യകര്‍ത്താവ് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. നിറകണ്ണുകളോടെ പരീക്ഷാ ഹാള്‍ വിട്ടിറങ്ങേണ്ട അവസ്ഥ ഉണ്ടായില്ല.


ഒരു പ്രതിസന്ധി ഘട്ടത്തില്‍ പരിമിത സമയത്തിനുള്ളില്‍ ഇത് തയാറാക്കി പ്രിന്റുചെയ്ത് പരാതികളില്ലാതെ ഭംഗിയാക്കിയ വിദ്യാഭ്യാസ വകുപ്പിനും അഭിമാനിക്കാം.



പാലക്കാട് മാത്‌സ്ബ്ലോഗ്ടീമിന്റെ ഉത്തരസൂചിക.


Answerkey Prepa. by:Muraleedharan.CH,HSA Mathematics,CHMKSGHSS, Mattul, Kannur(Dt).

Answer Key Prepared by Sunny P.O, Head Master, GHSS West Kallada, Kollam


Read More | തുടര്‍ന്നു വായിക്കുക

D Plus Level Questions and a Maths Capsule

>> Saturday, March 18, 2017

പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഏറ്റവും ചുരുങ്ങിയത് ഡി പ്ലസിലേക്കും തൊട്ടു മുകളിലുള്ള ഗ്രേഡുകളിലേക്കും എത്തിക്കാന്‍ കഴിയുന്ന തരത്തിലുള്ള മെറ്റീരിയലുകള്‍ പ്രസിദ്ധീകരിക്കണം എന്ന ആവശ്യമുയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. അതാവശ്യമാണെന്ന് പല പരീക്ഷാഫലങ്ങളുടേയും വിശകലനം നമ്മെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു. ഇനി നമ്മള്‍ കാത്തിരുന്നിട്ട് കാര്യമില്ല എന്ന അറിവോടെയാണ് മേല്‍പ്പറഞ്ഞ മെറ്റീരിയലുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമം മാത് സ് ബ്ലോഗ് നടത്തുന്നത്. അതിനായി ബ്ലോഗ് കണ്ടെത്തിയത് എറണാകുളം വെണ്ണല ജി.എച്ച്.എസിലെ ഗണിതശാസ്ത്രാദ്ധ്യാപകനായ ഹരിഗോവിന്ദ് സാറിനെയാണ്.എറണാകുളം ജില്ലയിലെ അറിയപ്പെടുന്ന ഒരു റിസോഴ്‌സ് പേഴ്‌സണും വര്‍ഷങ്ങളായി അദ്ധ്യാപനരംഗത്ത് മികച്ചു നില്‍ക്കുന്ന ഒരു ഗണിതസ്‌നേഹികൂടിയാണ് അദ്ദേഹം . മാത് സ് ബ്ലോഗിന്റെ ആവശ്യ പ്രകാരം അദ്ദേഹം നമുക്കായി തയ്യാറാക്കിയ 25 ചോദ്യങ്ങളടങ്ങിയ ഒരു മെറ്റീരിയല്‍ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. അതായത് പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഡി പ്ലസിലേക്കെങ്കിലും ഉയര്‍ത്താനാഗ്രഹിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍. കേരളത്തിലുടനീളം ഗണിതം കഠിനമായി, മാനസിക വ്യഥ അനുഭവിയ്ക്കുന്ന പ്രിയപ്പെട്ട കുട്ടികള്‍ക്കായാണ് അദ്ദേഹം ഈ മെറ്റീരിയല്‍ സമര്‍പ്പിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി തുടര്‍ന്നുള്ള ആഴ്ചകളില്‍ 25 ചോദ്യങ്ങളുടെ അടുത്ത സെറ്റുകള്‍ കൂടി ഇതേ പോസ്റ്റില്‍ പ്രസിദ്ധീകരിക്കും. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു. കമന്റായി ആവശ്യങ്ങള്‍ ഉന്നയിക്കുമല്ലോ.

അദ്ധ്യാപകരുടെ ആവശ്യത്തെത്തുടര്‍ന്ന് അദ്ദേഹം തന്റെ കുട്ടികള്‍ക്കായി നല്‍കുന്ന ഒരു ഗണിതശാസ്ത്ര ക്യാപ്‌സൂളും ഇതോടൊപ്പം നല്‍കുന്നുണ്ട്. ഈ ക്യാപ്‌സൂളിലെക്കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിയ്ക്കാതെ പ്രസിദ്ധപ്പെടുത്തിയാല്‍ വേണ്ട വിധം ഉപയോഗപ്പെടില്ല എന്ന മുന്നറിയിപ്പോടെ ഹരിഗോവിന്ദ് സാര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കൂ.

  1. ഈ ഗണിതശാസ്ത്ര ക്യാപ്‌സൂള്‍ പകര്‍പ്പ് എടുത്ത് കുട്ടിയ്ക്ക് നല്‍കാനുള്ളതല്ല. പകര്‍പ്പ് നല്‍കിയാല്‍ അതുപയോഗിച്ച് വിമാനം പറത്താമെന്നതല്ലാതെ കുട്ടിയ്ക്ക് വേറൊരു ഉപയോഗവും ഇല്ല. അതായത് പകര്‍പ്പിനൊപ്പം അദ്ധ്യാപികയുടെ സമര്‍ത്ഥമായ ഇടപെടലും നിര്‍ദ്ദേശങ്ങളും പ്രേരണയും ഒക്കെ വേണം.
  2. ഗണിതം എന്നല്ല മാതൃഭാഷപോലും ബുദ്ധിമുട്ടായവര്‍ക്കാണ് ഈ ക്യാപ്‌സൂള്‍ ഉപയോഗിയ്ക്കുന്നത് എന്നതിനാല്‍ ഗണിതനിയമങ്ങള്‍ക്ക് വലിയ പ്രസക്തി നല്‍കിയിട്ടില്ല. കുട്ടിയ്ക്ക് പരീക്ഷാസമയത്ത് അവന്റെ ധിഷണയില്‍ ഉദിയ്‌ക്കേണ്ട ചില ആശയങ്ങള്‍. അത്രമാത്രം!
  3. ഇത് പഠിപ്പിച്ചതിന് ശേഷം ഏതെങ്കിലും ഒരു വര്‍ഷത്തെ ബോര്‍ഡ് പേപ്പര്‍ പി.ടി.എയുടെ സാമ്പത്തിക സഹായത്തോടെ പകര്‍പ്പ് എടുത്ത് നല്‍കി ഈ ക്യാപ്‌സൂളിന്റെ ഉപയോഗം വ്യക്തമാക്കി നല്‍കാം. ചോദ്യം വായിക്കാനും അതിലെ പ്രധാനവാക്കുകള്‍ (Slope, Midpoint, Median) എന്നിവ തപ്പിയെടുക്കാനും ഇത് വഴി കുട്ടിയെ പരിശീലിപ്പിയ്ക്കാം.
  4. സമയക്കുറവ് മൂലം എഴുതിയതിന് ശേശം വീണ്ടുമൊന്ന് വായിക്കാന്‍ പോലും സാധിച്ചിട്ടില്ല. അതിനാല്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ സദയം തിരുത്തി നല്‍കാന്‍ ഓരോ അദ്ധ്യാപകരും മുന്നൊരുക്കം നടത്തുമല്ലോ.

Click here to download 25 Basic Level Questions Part 1
Click here to download 25 Basic Level Questions Part 2
Maths Model Exam help 40 Basic Level Questions Part 3
Maths Revision 10 Questions Part 4
Maths Revision 10 Questions Part 5
Maths Revision 10 Questions Part 6
Prepared by Harigovindan K V

Click here to Download Special Capsule
Prepared by Harigovindan K V


Read More | തുടര്‍ന്നു വായിക്കുക

SSLC - 2017 : Math, Physics & Chemistry Questions and capsule

>> Saturday, January 28, 2017

ഇംഗ്ലീഷ് മീഡിയം ഗണിത കാപ്സ്യൂള്‍, ഫിസിക്സ്,കെമിസ്ട്രി എന്നിവയ്ക്കുള്ള ഇംഗ്ലീഷ് മലയാളം മീഡിയം മാതൃകാ ചോദ്യങ്ങള്‍ എന്നിവ പതിവുപോലെ അയച്ചുതന്നിരിക്കുകയാണ് നൗഷാദ് സര്‍. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ നൗഷാദ് സാറിന്റെ നോട്ടുകള്‍ക്ക് എന്നും ആവശ്യക്കാരേറെയാണ്.
Click Here to Download Maths English Medium Notes and Questions
Click Here to Download Physics and Chemistry English Medium Questions
Click Here to Download ഫിസിക്‌സ് & കെമിസ്ട്രി മലയാളം മീഡിയം നോട്സ്


Read More | തുടര്‍ന്നു വായിക്കുക

Maths Blog Question Bank for SSLC Students

>> Sunday, January 22, 2017

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി മുന്‍ വര്‍ഷങ്ങളിലെല്ലാം മാത് സ് ബ്ലോഗ് അഭിമാനത്തോടെ പങ്കുവെച്ചിരുന്ന ഗണിതചോദ്യശേഖരമാണ് പാലക്കാട് പറളി ഹൈസ്‌ക്കൂളിലെ എം സതീശന്‍ സാറിന്റെ റിവിഷന്‍ നോട്ടുകള്‍. മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി രണ്ട് മീഡിയങ്ങളിലും ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഒരേ മാതൃകയിലുള്ള ഒന്നിലേറെ ചോദ്യങ്ങള്‍ ഉള്ളതു കൊണ്ടു തന്നെ കുട്ടികള്‍ക്ക് ഓരോ മേഖലയേയും നന്നായി മനസ്സിലാക്കാന്‍ ഈ ചോദ്യശേഖരത്തിലൂടെയുള്ള യാത്ര ഉപകരിക്കും. ഈ ചോദ്യശേഖരത്തിലെ പ്രവര്‍ത്തനങ്ങള്‍ ചെയ്തു പരിശീലിക്കുന്ന കുട്ടികള്‍ക്ക് ഗണിതം മധുരമാകുന്ന തരത്തിലാണ് ഓരോ ചോദ്യവും അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ചോദ്യങ്ങളെല്ലാം നന്നായി വായിച്ചു നോക്കി അവ ചെയ്തു നോക്കുക. നല്ലൊരു പരീക്ഷയും മികച്ച പരീക്ഷാഫലവും നിങ്ങള്‍ക്കായി ആശംസിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും നിങ്ങള്‍ക്കിത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. സംശയങ്ങള്‍ കമന്റായി ചോദിക്കുകയുമാകാം.

Question Bank for Maths (Malayalam Medium)
Prepared by Satheesan M, Parali HS, Palakkad

Question Bank for Maths (English Medium)
Prepared by Satheesan M, Parali HS, Palakkad


Read More | തുടര്‍ന്നു വായിക്കുക

Aaruddam - SSLC Maths Module

>> Saturday, December 31, 2016

'ആരൂഢം'എന്നത് തൃശൂര്‍ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗണിതാധ്യാപകരുടെ കൂട്ടായ യത്നത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഗണിത മൊഡ്യൂളാണ്. കുട്ടികളില്‍, പഠനാശയങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും താത്പര്യം ജനിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം, അവരുടെ ഗ്രേഡ് തൊട്ടുമുകളിലുള്ളതെങ്കിലുമാക്കി ഉയര്‍ത്തുകയെന്നതും ഇതിന്റെ ലക്ഷ്യമാണ്. പഠനവൈകല്യമുള്ള കുട്ടികള്‍ക്ക്, ക്ലാസ് സമയത്തിനു പുറമെ നിശ്ചിതസമയം പരിശീലിക്കാനുള്ളതാണ് ഈ മൊഡ്യൂള്‍.സി പ്ലസ് വരെയുള്ള ഗ്രേഡുകള്‍ നേടാന്‍ പിന്നോക്കക്കാരെ സഹായിക്കത്തക്ക വിധമാണ് ഇതിന്റെ തയ്യാരിപ്പ്. ഈ മൊഡ്യൂള്‍ അയച്ചുതന്നിരിക്കുന്നത്, ഗണിത എസ്ആര്‍ജി കൂടിയായ കുന്നംകുളം ഗവ.മോഡല്‍ ഹയര്‍ സെകന്ററി സ്കൂളിലെ അധ്യാപകന്‍ പി.വി. ഹൈദരാലി സാറാണ്. Click for Aaruddam (EM)

Click for ആരൂഢം (MM)


Read More | തുടര്‍ന്നു വായിക്കുക

രണ്ടാംപാദ ചോദ്യമാതൃകകള്‍ - കണ്ണന്‍ സ്റ്റൈല്‍! - Maths&Physics
Updated with Physics answer Keys

>> Saturday, December 10, 2016


പാലക്കാട് മാത്‌സ്ബ്ലോഗ് ടീം ലീഡറായ കണ്ണന്‍ സാര്‍, മാത്‌സ് ഫിസിക്സ് എന്നീ വിഷയങ്ങളുടെ പത്താംക്ലാസിലെ രണ്ടാംപാദ പരീക്ഷക്കായി ഈരണ്ട് ചോദ്യപേപ്പര്‍ മാതൃകകള്‍ നമുക്കായി പങ്കുവയ്ക്കുകയാണ്. ഗണിതശാസ്ത്ര ഫിസിക്സ് അധ്യാപകര്‍ ചെയ്യേണ്ടത്, നിങ്ങളുടെ സങ്കല്പത്തിലെ ചോദ്യപേപ്പറുമായി ഇതിനുള്ള വ്യത്യാസമെന്തെന്ന് കമന്റിലൂടെ അറിയിക്കലാണ്. (നിശിതമായ വിമര്‍ശനങ്ങളും ആവാം!). കുട്ടികള്‍ക്ക് ഇവ ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഉത്തരങ്ങളെഴുതി നോക്കുകയും, സംശയങ്ങളുണ്ടെങ്കില്‍ ചോദിക്കുകയും ചെയ്യാം.ആര്‍ക്കെങ്കിലും ഉത്തരസൂചികകള്‍ തയാറാക്കി പങ്കുവയ്ക്കണമെന്നു തോന്നുന്നുവെങ്കില്‍ അതുമാകാം! ഇതൊന്നും കഴിയില്ലെങ്കില്‍, രണ്ട് നല്ലവാക്ക് കമന്റിലൂടെ പറയുന്നതിനും വിലക്കൊന്നുമില്ല, പോസ്റ്റ് എഴുതുന്നവര്‍ക്ക് അത് നല്‍കുന്ന പ്രചോദനം ഊഹിക്കാമല്ലോ?
Update: Answer Key of the two sets of Physics QP by SIVA SEKHAR B R, a b-tech student and teacher at Aims academy,Thrissur (10/12)
Click here for Math 1


Click here for Math 2


Click here for Physics 1


Click here for Physics 2



Click here for Answer Key(Physics-First Set)


Click here for Answer Key(Physics-Second Set)


Read More | തുടര്‍ന്നു വായിക്കുക

STD X Mathematics
(Additional Questions)

>> Wednesday, September 28, 2016

Additional Questions 4(Malayalam)uploaded on 2/8/2016 പുതിയ കണക്കുപുസ്തകത്തില്‍ നിന്നും പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുകയാണ്. ഒറ്റനോട്ടത്തില്‍ മാറ്റങ്ങളൊന്നും കാണാന്‍ സാധിക്കില്ലെങ്കിലും വായനയില്‍ നമുക്ക് പുതിയ തിരിച്ചറിവുകള്‍ ഉണ്ടാകുന്നു. സൈദ്ധാന്തികതയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നു. സമാന്തരശ്രേണിയുടെ ബീജഗണിതരൂപം എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള ഒരു ടൂളായി വര്‍ത്തിക്കുന്നു. ശ്രേണി, ശ്രേണിയുടെ ബീജഗണിതം, സമാന്തരശ്രേണി, സമാന്തരശ്രേണിയുടെ ബീജഗണിതം, എണ്ണല്‍സംഖ്യകളില്‍നിന്നുള്ള ശ്രേണികള്‍, തുക, സമാന്തരശ്രേണിയിലെ പദങ്ങളുടെ തുക എന്നിങ്ങനെയാണ് പഠനക്രമം. മുപ്പത് വര്‍ക്ക് ഷീറ്റുകളാണ് പഠനപ്രവര്‍ത്തനങ്ങളായി തയ്യാറാക്കിയിരിക്കുന്നത്. ഈ വര്‍ക്ക് ഷീറ്റുകളില്‍ പാഠപുസ്തകത്തിലെയും മറ്റ് പഠനസാമഗ്രികളിലെയും ചോദ്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട് . ദേശീയ തലത്തില്‍ പ്രചാരമുള്ള പല റഫറന്‍സ് പുസ്തകങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്


സമാന്തരശ്രേണി (മലയാളം വര്‍ക്ക് ഷീറ്റുകള്‍ )

സമാന്തരശ്രേണി ഒരു പുനര്‍വായന

Additional Questions 1(Malayalam)

Additional Questions 1(English)

Additional Questions2(Malayalam)

Additional Questions 2(English)

Additional Questions3(Malayalam)

Additional Questions 3(English)

Additional Questions 4(Malayalam)


Read More | തുടര്‍ന്നു വായിക്കുക

Sample question Papers to STD IX and X

>> Friday, August 26, 2016

ഒരുകാലത്ത് ഗണിതവും ഫിസിക്‌സും മാത് സ് ബ്ലോഗിലൂടെ പഠനസഹായികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്ന ശ്രീജിത്ത് മുപ്ലിയത്തെ ഓര്‍ക്കുന്നുണ്ടാകുമല്ലോ. പിന്നീട് അദ്ദേഹത്തിന് സ്‌കോളര്‍ഷിപ്പ് വിഭാഗത്തില്‍ ജോലിയായപ്പോള്‍ ആ മേഖലയിലും അദ്ദേഹത്തില്‍ നിന്നുള്ള സഹായം നമുക്ക് കിട്ടിത്തുടങ്ങി. പിന്നീടിപ്പോഴിതാ, മാറിയ പുസ്തകങ്ങളില്‍ നിന്നുള്ള ചോദ്യപേപ്പറുകള്‍ വേണം എന്ന് ആഗ്രഹിച്ചിരുന്നവര്‍ക്കായി ഇതാ ചോദ്യപേപ്പറുകളുമായി ഇതാ വീണ്ടും ശ്രീജിത്ത് മുപ്ലിയം. പുതിയ സിലബസ് അടിസ്ഥാനമാക്കി കുറച്ച് ചോദ്യപേപ്പറുകള്‍ തയ്യാറാക്കി ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു. ഒന്‍പതാം ക്ലാസിലെ ഗണിതം, ഫിസിക്സ്, കെമിസ്ട്രി എന്നിവയും പത്തിലെ ഗണിതവും ഇംഗ്ലീഷ് , മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കിയിട്ടുണ്ട്. അപാകതകള്‍ ഉണ്ടെങ്കില്‍ അവ ചൂണ്ടിക്കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മുന്‍ വര്‍ഷങ്ങളില്‍ നമ്മുടെ ബ്ലോഗ് പ്രസിദ്ധീകരിച്ച ചോദ്യങ്ങളെയും, മറ്റ് സ്രോതസ്സുകളെയും കൂടി ആശ്രയിച്ചാണ് ഓരോ പേപ്പറും തയ്യാറാക്കിയിട്ടുള്ളത്. 9 ലെ ഗണിതത്തില്‍ പുതിയ സംഖ്യകള്‍ [Unit 4 : New Numbers (Irrational Numbers)] എന്ന പാഠഭാഗം ഉള്‍പ്പെടുത്തിയിട്ടില്ല. പഠിച്ച ഭാഗങ്ങള്‍ എത്രത്തോളം ഗ്രഹിക്കാനായി എന്ന് സ്വയം വിലയിരുത്തുന്നതിന് സമയക്രമം പാലിച്ച് കുട്ടികള്‍ വീട്ടിലിരുന്ന് പരീക്ഷ എഴുതി നോക്കുന്നത് നന്നായിരിക്കും. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ചോദ്യങ്ങള്‍ അല്ല ഉള്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ വിഭാഗത്തിലും പെടുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ എഴുതാനായി എളുപ്പമുള്ള ചോദ്യങ്ങളാണ് കൂടുതലും......

വരാന്‍ പോകുന്ന ഓണപരീക്ഷയുടെ ഒരു മാതൃകയായി ഒരിക്കലും പ്രതീക്ഷിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

STD IX Physics (Malayalam Medium): Click here
STD IX Physics (English Medium): Click here

STD IX Chemistry (Malayalam Medium): Click here
STD IX Chemistry (English Medium): Click here

STD IX Mathematics (Malayalam Medium): Click here
STD IX Mathematics (English Medium): Click here

STD X Mathematics (Malayalam Medium): Click here
STD X Mathematics (English Medium): Click here


[കടപ്പാട് - സ്വാതി ശ്രീജിത്ത്]


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer