Showing posts with label Social Science. Show all posts
Showing posts with label Social Science. Show all posts

Social Science 2018

>> Friday, January 19, 2018



സോഷ്യല്‍ സയന്‍സ് രണ്ടുഭാഗങ്ങളില്‍ നിന്നുമുള്ള പ്രധാന പഠനക്കുറിപ്പുകളും D+കുറിപ്പുകളുമാണ് ഇന്നത്തെ പോസ്റ്റ്. തയാറാക്കി അയച്ചുതന്നത് വയനാട് ജില്ലയിലെ പുല്‍പള്ളി ജിഎച്ച്എസ്എസ് പെരിക്കല്ലൂരിലെ സിവി രതീഷ് സാറാണ്.
അഭിപ്രായങ്ങളും സംശയങ്ങളും കമന്റുകളായി പ്രതീക്ഷിക്കട്ടെ?



SS1




SS2




D+




Read More | തുടര്‍ന്നു വായിക്കുക

Social Science - II Unit 2
In Search Of the Source of wind

>> Wednesday, June 28, 2017

സാമൂഹ്യശാസ്ത്രം സെക്കന്റ് പാര്‍ട്ടില്‍ രണ്ടാം യൂണിറ്റ് കാറ്റിന്റെ ഗതി തേടി എന്നതാണല്ലോ. ഇന്ത്യയുടെ ചരിത്രഗതിയെ മാറ്റിമറിച്ച വാസ്കൊ ഡ ഗാമ എന്ന നാവികൻ കാറ്റിന്റെ കൈകളിലേറി ഇന്ത്യയിലെത്തിയ വിവരണത്തിൽ കുട്ടികളുടെ ശ്രദ്ധ ആകർഷിച്ചാണ് ഈ യൂണിറ്റ് ആരംഭിക്കുന്നത്. വടകര ഉമ്മത്തൂര്‍ എസ്‌ഐഹയര്‍സെക്കന്ററി സ്‌ക്കൂളിലെ സാമൂഹ്യശാസ്ത്രവിഭാഗം അദ്ധ്യാപകനായ യു.സി അബ്ദുള്‍ വാഹിദാണ് ഈ യൂണിറ്റുമായി ബന്ധപ്പെട്ട പഠനസഹായികള്‍ തയ്യാറാക്കി മാത് സ് ബ്ലോഗിന് അയച്ചു തന്നിരിക്കുന്നത്.
അന്തരീക്ഷ വായുവിന്റെ ഭാരമാണ് അന്തരീക്ഷമർദ്ദമെന്നും, അന്തരീക്ഷമർദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് കാറ്റുകൾക്ക് അടിസ്ഥാന കാരണമെന്നുമുള്ള മുന്നറിവ് പരിശോധിച്ച് അന്തരീക്ഷമർദ്ദവ്യതിയാനങ്ങൾക്കുള്ള കാരണങ്ങൾ ചിത്ര വിശകലനത്തിലൂടെ കണ്ടെത്തി വ്യത്യസ്ത പ്രദേശങ്ങളിലെ അന്തരീക്ഷ മർദ്ദം ബരോ മീറ്റർ ഉപയോഗിച്ച് കണ്ടെത്തി മാപ്പിൽ അടയാളപ്പെടുത്തി, ഒരേ മർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് സമമർദ്ദരേഖകൾ വരച്ച് ഭൂമിയിലെ മർദ്ദമേഖലകൾ കണ്ടെത്തി, വരച്ച്,അതുണ്ടാകാനുള്ള കാരണങ്ങൾ പരിശോധിച്ച് വിവരണം തയ്യാറാക്കുകയാണ്.

ഉച്ചമർദ്ദമേഖലയിൽ നിന്നും ന്യൂനമർദ്ദമേഖലയിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനമാണ് കാറ്റെന്ന് മനസ്സിലാക്കി, കാറ്റുകൾക്ക് പേര് നൽകി, കാറ്റിന്റെ വേഗതയേയും ദിശയേയും സ്വാധീനിക്കുന്ന ഘടകങ്ങൾ തിരിച്ചറിഞ്ഞ്, ടോറി സെല്ലി, കോറിയോലിസ്, ഫെറൽ എന്നിവരെ പരിചയപ്പെട്ട് വിവിധ തരം കാറ്റുകളെ പരിചയപ്പെടുകയാണ്. ആഗോള വാതങ്ങൾ, കാലികവാതങ്ങൾ, പ്രാദേശിക വാതങ്ങൾ എന്നിങ്ങനെയുള്ള കാറ്റുകളെ തിരിച്ചറിഞ്ഞ്, പട്ടികകൾ - ഫ്ലൊചാർട്ടുകൾ, കുറിപ്പുകൾ എന്നിവ തയ്യാറാക്കിയാണ് അനിമേഷന്റെ സഹായത്തോടെ തയ്യാറാക്കി ഈ പ്രസന്റേഷൻ അവസാനിക്കുന്നത്. നോട്ടുകൾ തയ്യാറാക്കാൻ pdf ഉം ഉപകാരപ്പെടും. അതുപോലെ 3 വീഡിയോയിലൂടെ ക്ലാസ്സ് പ്രക്രിയാ ബന്ധിതമായി കൊണ്ടുപോകാനും നേരിട്ട് അനുഭവങ്ങൾ നൽകാനും സാധിക്കും.

English Notes : Download
Presentation File (PPS): Download
Coriolis Effect - Video : Download
Monsoon Video : Download
Global Pressure belt and winds - Video: Download


Read More | തുടര്‍ന്നു വായിക്കുക

Social Science: Study Notes for Second Term
(Updated with English Medium Notes)

>> Sunday, December 11, 2016

രണ്ടാം പാദ വാര്‍ഷിക പരീക്ഷയ്ക്കുള്ള അവസാന ഒരുക്കങ്ങള്‍ക്കായി തയാര്‍ ചെയ്ത സോഷ്യല്‍സയന്‍സ് നോട്‌സുകളാണ് ഈ പോസ്റ്റിലുള്ളത്.കേരളത്തിന്റെ രണ്ടറ്റങ്ങളില്‍ നിന്നുള്ള രണ്ട് അധ്യാപകരാണ് ഈ ശ്രമത്തിനു പിന്നില്‍. കാസ്രോഡ് പരപ്പ ജിഎച്ച്എസ്എസ്സില്‍ നിന്നുള്ള ബിജു.എം സാറും തിരുവനന്തപുരം കട്ടീല ഡോ.എഎംഎംആര്‍എച്ച്എസ്എസ്സില്‍ നിന്നുള്ള കോളിന്‍ ജോസ് സാറും.. UPDATE: For English Medium, Mr. ROY. K,MARTHOMA HIGHER SECONDARY SCHOOL,PATHANAMTHITTA has prepared short notes which is added. Click here to download
Click here to download English Medium Notes


Read More | തുടര്‍ന്നു വായിക്കുക

SS Presentations from Wynad (Updated with Missing Lessons)

>> Wednesday, March 2, 2016

'മാത്‌സ്'കഴിഞ്ഞാല്‍ മാത്‌സ്ബ്ലോഗില്‍ ഏറ്റവുമധികം വായനക്കാരും ആരാധകരുമുള്ളത് സാമൂഹ്യശാസ്ത്ര സംബന്ധിയായ പോസ്റ്റുകള്‍ക്കാണ്.ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ പേര്‍ ആവശ്യപ്പെടുന്നതും സാമൂഹ്യശാസ്ത്രത്തിലെ റിവിഷന്‍ പാഠങ്ങള്‍ക്കായാണ്.
വയനാടു ജില്ലയില്‍ നിന്നും ജില്ലാ പഞ്ചായത്തിന്റെ 'വിജയജ്യോതി'തീവ്രയത്ന പരിപാടിയുടെ ഭാഗമായി ജില്ലാ സോഷ്യല്‍ സയന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ എസ് എസ് എല്‍ സി റിവിഷന്‍ മെറ്റീരിയല്‍സാണ് ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്. സംസ്ഥാന സോഷ്യൽ സയൻസ് കൌൺസിൽ സെക്രട്ടറി ശ്രീ സി..കെ.പവിത്രൻ സാറാണ് ഇത് അയച്ചുതന്നത്. കേവലം വയനാട് ജില്ലയില്‍ മാത്രം ഒതുങ്ങേണ്ടതല്ലാ ഇത് എന്ന തിരിച്ചറിവാണ് എത്രയും വേഗം വായനക്കാരിലേക്ക് പകരാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഡൗണ്‍ലോഡ് ചെയ്ത് ഓരോ പ്രസന്റേഷനും കാണുകയും, നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തുകയും വേണം.
Click Here to Download the Zip Folder

Click Here to Download the Missing Lessons Folder


Read More | തുടര്‍ന്നു വായിക്കുക

SSLC Answer key SS

>> Saturday, March 22, 2014


സോഷ്യല്‍ സയന്‍സിന്റെ ചോദ്യപേപ്പറുകളും ഉത്തരസൂചികയും അയച്ചുതന്നിരിക്കുന്നത് കോട്ടയംജില്ലയിലെ വൈക്കം വെച്ചൂര്‍ ഗവ. എച്ച്എസ്എസ്സിലെ ആലീസ് ടീച്ചറാണ്. ഉത്തരസൂചിക നിരീക്ഷിച്ച ശേഷം നമുക്ക് ചര്‍ച്ച ചെയ്യാം.
മലയാളം മീഡിയം ചോദ്യപേപ്പര്‍

ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പര്‍

ഉത്തരസൂചിക


Read More | തുടര്‍ന്നു വായിക്കുക

SSLC 2014 - Revision Series - Social Science

>> Wednesday, March 12, 2014

എസ്.എസ്.എല്‍.സി പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് സ്വല്‍പം കൂടുതല്‍ അധ്വാനിക്കേണ്ട വിഷയങ്ങളില്‍ ഒന്നാണ് സാമൂഹ്യ ശാസ്ത്രം. പാഠഭാഗങ്ങളുടെ ഏറെയാണ് എന്നതും പഠിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട് എന്നതുമെല്ലാം കുട്ടികള്‍ സാമൂഹ്യശാസ്ത്രം ഒരല്‍പം പ്രയാസപ്പെടുത്തുന്ന കാരണങ്ങളായി പറയാറുണ്ട്.

അതിന് ഒരറുതി വരുത്താന്‍ സഹായിക്കുന്ന പഠനസഹായികളാണ് ഇന്നത്തെ സാമൂഹ്യശാസ്ത്രം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏവരും അതു പ്രയോജനപ്പെടുത്തുമെന്നു കരുതുന്നു..

താഴെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും പഠനസഹായികള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

Click here to download brief notes on Social Science - Prepared by Krishnan Kuria, GHSS, Vazhuathakkad

Click here to download social Notes - Prepared by ROBIN JOSEPH P, HSA SOCIAL SCIENCE, ST THOMAS HIGH SCHOOL MANIKKADAVE

Social Science Notes are available here and here prepared by ROBIN JOSEPH P, HSA SOCIAL SCIENCE, ST THOMAS HIGH SCHOOL MANIKKADAVE

Revision Tips - Prepared by Biju.M, Collin Jose - GVHS, Nellikkuthu, Manjeri

Vijayapadham - By Palakkad DIET


Read More | തുടര്‍ന്നു വായിക്കുക

Std X - Social Science -
Chapters 1,2,3 4,5, 8, 9, 10

>> Monday, October 21, 2013

പത്താം തരത്തില്‍ രണ്ട് പാഠപുസ്തകങ്ങളില്‍ 24 അധ്യായങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന പാഠഭാഗങ്ങളില്‍ ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം, ബാങ്കിങ് എന്നീ മേഖലകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ സംഭവങ്ങള്‍, മനുഷ്യാവകാശങ്ങള്‍, വിവിധ ലോകസംഘടനകള്‍, ഭൂമിശാസ്ത്ര പ്രതിഭാസങ്ങള്‍, ഭൂമിയെ മനുഷ്യന്റെ അതിജീവനത്തിനായി ഉപയോഗിക്കുന്ന രീതികള്‍, ആധുനിക ബാങ്കിങ്ങ് സമ്പ്രദായം, വികസന കാഴ്ചപ്പാടുകള്‍, ഭരണഘടനാ അവകാശങ്ങള്‍, മൂല്യങ്ങള്‍, തുടങ്ങിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ ആശയങ്ങളെല്ലാം തന്നെ കുട്ടികള്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ പാഠഭാഗങ്ങളെല്ലാം വിശകലനം ചെയ്യുന്ന കുട്ടിക്ക് സമൂഹത്തെ പറ്റി സമഗ്രമായൊരു കാഴ്ചപ്പാട് ഉണ്ടാക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. എന്നിരുന്നാലും വര്‍ഷാവസാനം നടന്നുവരുന്ന പൊതു പരീക്ഷ പലപ്പോഴും കുട്ടികള്‍ക്ക് കഠിനമായ വെല്ലുവിളി ഉയര്‍ത്തുന്നതായാണ് കണ്ടു വരുന്നത്. പോയ രണ്ടു വര്‍ഷങ്ങളിലെ പൊതു പരീക്ഷകളിലെ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടന്ന് പറയാതിരിക്കാന്‍ വയ്യ. 24 അധ്യായങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 756 ഓളം ആശയങ്ങള്‍ സാധാരണ കുട്ടികള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ അടുക്കും ചിട്ടയോടും കൂടി തയ്യാറാക്കി ഒരുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു. ഓരോ പാഠഭാഗത്തുമുള്ള ആശയങ്ങള്‍ ആയാസരഹിതമായി മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും കുറിപ്പുകള്‍ സഹായിക്കുമല്ലോ? സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തെ യൂണിറ്റ് ഒന്നു മുതല്‍ അഞ്ച് വരെയും എട്ട് ഒന്‍പത്, പത്ത് യൂണിറ്റുകളുടേയും ചെറുകുറിപ്പുകളാണ് ഇതോടൊപ്പം നല്‍കുന്നത്. മലപ്പുറം ജില്ലയിലെ വാഴക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ സാമൂഹ്യശാസ്ത്രം അദ്ധ്യപകനായ കൃഷ്ണന്‍ കുറിയയും മലപ്പുറം തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകനായ അബ്ദുന്നാസര്‍ ചെമ്പയിലും തയ്യാറാക്കിയ ചെറുകുറിപ്പുകള്‍ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഒരുപോലെ സഹായിക്കും. തീര്‍ച്ച. ഇവ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് സാമൂഹ്യശാസ്ത്ര പഠനം ബുദ്ധിമുട്ടുള്ള ഒരു വിഷയമായി മാറിക്കൊണ്ടിരിക്കുന്നു. പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടിനനുസൃതമായി വളര്‍ന്നു കൊണ്ടിരിക്കുന്ന തലമുറക്ക് സാമൂഹ്യശാസ്ത്ര വിഷയത്തോട് അത്ര പ്രതിപത്തിയല്ല കണ്ടു വരുന്നത്. സമൂഹത്തിന്റെ ഹൃദയം ഏന്നത് സാമൂഹ്യശാസ്ത്രം തന്നെയാണ്. സാമൂഹ്യമാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് (ശരിയായ രീതിയില്‍) അതിനനുസരിച്ച് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചാല്‍ മാത്രമേ അതിജീവനം സാധ്യമാകൂ. അത് സാധ്യമാകുന്നത് സാമൂഹ്യശാസ്ത്രപഠനത്തിലൂടെയാണു താനും. അതിനനുസൃതമായാണ് സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്.
Chapter 1 Chapter 2 Chapter 3 Chapter 9 Chapter 10
Prepared by Krishnan Kuriya, Govt.H.S.S, Vazhakkad, Malappuram

Click here to download short notes from SS Unit 1 to 5 and 8,9
Prepared by Abdunnasir Chempayil, Govt H.S.S, Thiroorangadi


Read More | തുടര്‍ന്നു വായിക്കുക

മാത്സ് ബ്ലോഗ് ഒരുക്കം - Social Science
(Updated with Time Line & Maps))

>> Friday, March 15, 2013

നൗഷാദ് എന്ന പേര് മെയില്‍ ഇന്‍ബോക്സില്‍ കിടക്കുന്നതു കണ്ടപ്പോള്‍ ആവേശത്തോടെയാണ് തുറന്നത്. മുന്‍പ് ഫിസിക്സ് കെമിസ്ട്രി നോട്ടുകള്‍ തയാറാക്കി അയച്ചതു പോലെ വിസ്മയിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടെന്ന പ്രതീക്ഷ അസ്ഥാനത്തായില്ല. സാമൂഹ്യപാഠവുമായി ബന്ധപ്പെട്ട ഒരു മികച്ച പഠനസഹായിയുമായാണ് നൗഷാദ് സാറും സംഘവും ഇത്തവണ എത്തിയിരിക്കുന്നത്. പരപ്പനങ്ങാടി എസ്.എം.എച്ച്.എസ്.എസി ലെ അന്‍വര്‍ സാര്‍, തിരൂരങ്ങാടി ജി.എച്ച്.എസ്.എസിലെ അബ്ദുള്‍ നാസര്‍ സാര്‍, ചെമ്മാട് ഗുരുകുലം കോച്ചിംഗ് സെന്റെറിലെ റസീന ടീച്ചര്‍ എന്നിവര്‍ ചേര്‍ന്നു തയാറാക്കിയ സാമൂഹ്യ ശാസ്ത്രം പഠനസഹായിയാണ് ഇന്നത്തെ പോസ്റ്റ്.

സാമൂഹ്യശാസ്ത്രം കുട്ടികള്‍ക്ക് പേടിസ്വപ്നമാകുന്നുവോ എന്ന് പല അധ്യാപകരും സംശയിക്കുന്ന സമയമാണിത്. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി റിസല്‍ട്ട വന്നപ്പോള്‍ സാമൂഹ്യശാസ്ത്രം പത്രത്താളുകളില്‍ ഇടം പിടിച്ചത് കഴിഞ്ഞ വര്‍ഷത്തെ ഒന്‍പതാം ക്ലാസുകാരെ ആശങ്കപ്പെടുത്തിയതില്‍ ഒരു പങ്ക് ഇപ്പോഴും അവരില്‍ നില നില്‍ക്കുന്നു. ഈ ആശങ്കയ്ക്ക് ഒരു അറുതി വരുത്താല്‍ അധ്യാപകരും മറ്റും ഏറെ പണിപ്പെടുന്ന ഈ വേളയില്‍ ഒരു കൈത്താങ്ങായി മാറുവാന്‍ ഈ നോട്ടുകള്‍ക്ക് തീര്‍ച്ചയായും കഴിയും താഴെയുള്ള ലിങ്കില്‍ നിന്നും സാമൂഹ്യപാഠം നോട്സ് ഡൗണ്‍ലോഡ് ചെയ്തെടുക്കാനാവും വിവിധ ശ്രോതസ്സുകളില്‍ നിന്നുള്ള പഠനസഹായികള്‍ നമ്മുടെ ഡൗണ്‍ലോഡ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതു ശ്രദ്ധിച്ചു കാണുമല്ലോ.

Click here for SS Revision Tips.

Time Line - Simplified

Maps

Vijayasopanam


Read More | തുടര്‍ന്നു വായിക്കുക

സാമൂഹ്യശാസ്ത്രം പഠനസഹായി

>> Wednesday, March 21, 2012


ഒട്ടേറെ ജില്ലാപഞ്ചായത്തുകള്‍ ഡയറ്റുകളുമായി ചേര്‍ന്ന് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കായി പഠനസഹായികള്‍ ഒരുക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സിക്ക് സമ്പുര്‍ണവിജയം ലക്ഷ്യം വെച്ചുകൊണ്ട് 'വിജയഭേരി' പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സഹപാഠി എന്നൊരു കൈപ്പുസ്തകമുണ്ട്. മലപ്പുറം ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.അബ്ദുള്‍ റസാഖ്, ലക്ചറര്‍മാരായാ അബ്ദുനാസര്‍ സാര്‍, ഗോപി സാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരുടെ സഹായത്തോടെ ഈ കൈപ്പുസ്തകങ്ങള്‍ തയ്യാറാക്കിയത്. അതു പോലെ തന്നെ കണ്ണൂര്‍ ഡയറ്റും ആലപ്പുഴ ഡയറ്റും എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പഠനസഹായികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ പ്രസിദ്ധീകരിച്ച സാമൂഹ്യശാസ്ത്രത്തിന്റെ പഠനസഹായിയുടെ ലിങ്കുകളും ഈ പോസ്റ്റില്‍ നല്‍കിയിരിക്കുന്നു. ഈ വര്‍ഷത്തെ ടി.എച്ച്.എസ്.എല്‍.സി സാമൂഹ്യശാസ്ത്ര ചോദ്യപേപ്പര്‍ നസീര്‍ സാര്‍ അയച്ചു തന്നിട്ടുള്ളതും ചുവടെയുണ്ട്.

THSLC 2012 Social Science Question Paper
(Thanks to. Naseer V A)

Social Science-I | Social Science-II (Thanks to Kannur Diet)

Niravu - Social Science Thanks to Alappuzha Diet

Click here to download Sahapaadi (Prepared for Malappuram District Panchayath)

Malayalam | English | Hindi | Social science | Physics | Chemistry | Maths |
(Thanks to Hindi Sabha for the Links)


Read More | തുടര്‍ന്നു വായിക്കുക

ഹിന്ദി, സോഷ്യല്‍ സയന്‍സ് (ടൈംലൈന്‍), കെമിസ്ട്രി സഹായി, ഐടി തിയറി & പ്രാക്ടിക്കല്‍ മാതൃകാ ചോദ്യങ്ങള്‍

>> Wednesday, March 14, 2012

എസ്.സി.ആര്‍.ടി.യുടെ ചോദ്യമാതൃകകള്‍ നമ്മുടെ കയ്യിലെത്തിത്തുടങ്ങിയിരിക്കുന്നു. ഹിന്ദി പരീക്ഷാ ചോദ്യമാതൃക അധ്യാപകരെയും കുട്ടികളെയും തെല്ലൊന്ന് അമ്പരപ്പിച്ചിട്ടുണ്ടാവുമെന്ന് തീര്‍ച്ച. തുടര്‍ച്ചയായി വന്നെത്തുന്ന ഫോണ്‍വിളികളും അതു ശരിവയ്ക്കുന്നു. ചോദ്യരീതിയില്‍ ഇത്തരത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അധ്യാപരേയും കുട്ടികളെയും നേരത്തെ അറിയിക്കേണ്ടതായിരുന്നു. ചോദ്യങ്ങള്‍ക്കൊപ്പം സഹായസൂചകങ്ങളും നല്കിയിരുന്ന നിലവിലുണ്ടായിരുന്ന ചോദ്യരീതിയില്‍ വരുന്ന മാറ്റം കുട്ടികളെ അല്പമൊന്ന് കുഴപ്പിച്ചേക്കാം. എങ്കിലും ആത്മാര്‍ത്ഥമായി പരിശീലിച്ചാല്‍ മികച്ച സ്കോര്‍ നേടാന്‍ ഇനിയും അവസരമുണ്ട്. അതിനായി മാതൃകാ ചോദ്യപേപ്പറിന്റെ ഘടന നമുക്കൊന്ന് വിലയിരുത്തി നോക്കാം. എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥികള്‍ക്കായി ഹിന്ദി പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് കൊട്ടാരക്കര സദാനന്ദപുരം GHSSലെ അധ്യാപകനായ സോമശേഖരന്‍ സാറാണ്. ചോദ്യപേപ്പറിനെ ആധാരമാക്കി ഇതോടൊപ്പം തന്നെ ഡൗണ്‍ലോഡ് ചെയ്തെടുക്കാനാകും വിധം വിശകലനങ്ങളും ഉത്തരസൂചികയും നല്‍കിയിട്ടുണ്ട്.

ചോദ്യപേപ്പറിനെ മൂന്ന് ഖണ്ഡങ്ങളായി തിരിച്ചതാണ് പ്രധാന മാറ്റം. ആദ്യ ഖണ്ഡത്തില്‍ (खंड-क) സംഭവങ്ങളെ ക്രമപ്പെടുത്തുക, ശരിയായ പാരിഭാഷിക ശബ്ദങ്ങളെ ചേര്‍ത്തെഴുതുക, പാഠഭാഗത്ത് പരിചയപ്പെട്ട ഏതെങ്കിലുമൊരു കഥാപാത്രത്തിന്റെ സ്വഭാവസവിശേഷത തിരഞ്ഞെടുത്തെഴുതി, അത് തിരഞ്ഞടുക്കാനുണ്ടായ കാരണം പാഠഭാഗത്തെ ആസ്പദമാക്കി വ്യക്തമാക്കുക എന്നിവയോടൊപ്പം വിശേഷണാത്മക ചോദ്യങ്ങളും വിവിധ വ്യവഹാരരൂപങ്ങള്‍ (Discourses) രൂപപ്പെടുത്താനുമുള്ള ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. പാഠപുസ്തകം നന്നായി പരിചയിച്ചിട്ടുള്ളവര്‍ക്ക് ക്രമീകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ എളുപ്പമായിരിക്കും. ഈ ചോദ്യമാതൃകയിലെ മുഴുവന്‍ സ്കോറും അനായാസം വാങ്ങാവുന്ന ചോദ്യങ്ങളും ഇവതന്നെ. വിശേഷണാത്മകചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുമ്പോള്‍ ചോദ്യങ്ങള്‍ ശരിയായി വായിച്ചുള്‍ക്കൊള്ളുക എന്നത് വളരെ പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ? വിശേഷത തിരഞ്ഞടുക്കല്‍/സ്വന്തം അഭിപ്രായം രേഖപ്പെടുത്തല്‍ എന്നിവയ്ക്കൊപ്പം അതിന്റെ കാരണം/സാഹചര്യം/തെളിവ് കൂടി വ്യക്തമാക്കുമ്പോള്‍ ഉത്തരം പൂര്‍ണ്ണമാകുന്നു. ഭാഷാവതരണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ തിരഞ്ഞടുപ്പിനുള്ള അവസരം നല്കിയിട്ടുണ്ട്. ഒരു ഗ്രൂപ്പിലെ രണ്ട് ചോദ്യങ്ങളില്‍ നിന്ന് ഏതെങ്കിലും ഒരു ചോദ്യത്തിനും രണ്ടാമത്തെ ഗ്രൂപ്പിലെ മൂന്ന് ചോദ്യങ്ങളില്‍ നിന്ന് ഏതെങ്കിലും രണ്ട് ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതിയാല്‍ മതിയാകും. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാതെ പലരും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുന്നതായി മുന്‍വര്‍ഷങ്ങളില്‍ ശ്രദ്ധയില്‍പ്പട്ടിട്ടുണ്ട്. പിന്നീട് മറ്റ് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ സമയം കിട്ടിയില്ല എന്നു വിഷമിച്ചിട്ട് കാര്യമില്ല. മാത്രമല്ല മൂല്യനിര്‍ണ്ണയം നടത്തുമ്പോള്‍ ഇത്തരത്തില്‍ ഉത്തരം എഴുതിയിട്ടുണ്ടെങ്കില്‍ ആദ്യമെഴുതിയ ചോദ്യങ്ങളായിരിക്കും മുല്യനിര്‍ണ്ണയം ചെയ്യപ്പെടുവാന്‍ സാദ്ധ്യത കൂടുതല്‍! (നിര്‍ദ്ദേശങ്ങള്‍ സശ്രദ്ധം വായിച്ച് മനസ്സിലാക്കി ഉത്തരമെഴുതണം എന്നു പറയുന്നതെന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ?) കത്ത്, ഡയറി, സംഭാഷണം, അഭിമുഖത്തിനാവശ്യമായ ചോദ്യാവലി, ജീവചരിത്രം, അത്മകഥാംശം, പത്രവാര്‍ത്ത എന്നിവയിലേതെങ്കിലും തയ്യാറാക്കാനാവശ്യപ്പെടുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇവിടെ പ്രതീക്ഷിക്കണം. 4 സ്കോറാണ് ഈ ചോദ്യങ്ങള്‍ക്ക് നല്കിയിരിക്കുന്നത്.

ഖണ്ഡം രണ്ടില്‍(खंड-ख)ഉള്ള ചോദ്യങ്ങള്‍ പൊതുവെ നേരിട്ട് പാഠപുസ്തകവുമായി ബന്ധമില്ലാത്തവയാണ് എന്നു പറയാം. ഇവിടെ ഒരു കവിത തന്നിട്ട് അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങള്‍, പോസ്റ്ററും അറിയിപ്പും തയ്യാറാക്കാനുള്ള ചോദ്യങ്ങള്‍ എന്നിവയുണ്ടാകാം. കവിത മുന്‍പ് പഠിച്ചിട്ടില്ലാത്തതാകാനാണ് സാധ്യത കൂടുതല്‍. എങ്കിലും 8,9,10 ക്ലാസ്സുകളില്‍ മികച്ച കവിതകള്‍ക്ക് ആസ്വാദനക്കുറിപ്പു തയ്യാറാക്കിയ പരിചയവുമായെത്തുന്ന കുട്ടികള്‍ക്ക് ഈ ചോദ്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ മറികടക്കാന്‍ കഴിയും. കവിതയെക്കുറിച്ചുള്ള ആദ്യ ഒന്നോ രണ്ടോ ചോദ്യങ്ങള്‍ കവിതയുടെ ആശയം മനസ്സിലാക്കിയോ എന്ന് പരിശോധിക്കാനുള്ളവയായിരിക്കും. തുടര്‍ന്നു വരുന്ന കവിതയുടെ ഭാവം എഴുതാനുള്ള ചോദ്യത്തിന് ഉത്തരം തയ്യാറാക്കാന്‍ ഈ ചോദ്യങ്ങള്‍ അടിത്തറയൊരുക്കും. കവിതയെ വിശേഷണം ചെയ്ത് ഭാവം എഴുതാന്‍ 2 സ്കോറാണ് നല്കിയിട്ടുള്ളത്. പോസ്റ്ററും, അറിയിപ്പും തയ്യാറാക്കാനുള്ള ചോദ്യങ്ങള്‍ നമുക്ക് പരിചിതമായ മേഖലകളുമായി ബന്ധപ്പെടുത്തിയാവും ചോദിക്കുക. ഉദാഹരണമായി സ്കൂളില്‍ നടക്കാന്‍ പോകുന്ന സെമിനാറിനെപ്പറ്റി പ്രഥമാധ്യാപകന്‍ നല്കുന്ന അറിയിപ്പ്. പാഠപുസ്തകത്തില്‍ സ്കൂള്‍ അന്തരീക്ഷവുമായി ബന്ധപ്പെട്ടുവരുന്ന അറിയിപ്പുകള്‍ തയ്യാറാക്കല്‍ ഒരു തുടര്‍ പ്രവര്‍ത്തനമായി നല്കിയിരുന്നത് ഓര്‍ക്കുന്നുണ്ടാകുമല്ലോ? ആ പ്രവര്‍ത്തനത്തിലൂടെ കടന്നു പോന്നിട്ടുള്ളവര്‍ക്ക് ഈ ചോദ്യം എളുപ്പമായിരിക്കുമെന്ന് തീര്‍ച്ച.

മൂന്നാംഖണ്ഡം(खंड-ख) വ്യാകരണ ചോദ്യങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നു. തെറ്റുതിരുത്തല്‍ (editing), വാക്യങ്ങളെ യോജിപ്പിച്ച് ഒറ്റ വാക്യമാക്കല്‍,ഉചിതമായ യോജകങ്ങള്‍ ഉപയോഗിച്ച് വാക്യങ്ങളെ ഒന്നിപ്പിക്കല്‍,ഉചിതമായ വിരാമചിഹ്നങ്ങള്‍ ചേര്‍ക്കല്‍,അനുയോജ്യമായ വിശേഷണങ്ങള്‍ ചേര്‍ത്തെഴുതി വാക്യത്തെ/വാക്യങ്ങളെ പുനര്‍ലേഖനം ചെയ്യല്‍ എന്നിങ്ങനെ വിവിധ മാതൃകകളിലുള്ള ചോദ്യങ്ങള്‍ ഇവിടെ പ്രതീക്ഷിക്കാം.

പ്രത്യേകം ശ്രദ്ധിക്കാന്‍
ചോദ്യപേപ്പറിലെ സാമാന്യ നിര്‍ദ്ദേശങ്ങള്‍ കുട്ടിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം എന്നാണ് ഒന്നാമത്തെ നിര്‍ദ്ദേശം. തിരഞ്ഞെടുക്കാവുന്ന(choices) ചോദ്യങ്ങളെക്കുറിച്ചാണ് മൂന്നാമത്തെ നിര്‍ദ്ദേശം. ഈ ചോദ്യങ്ങള്‍ വ്യത്യസ്ത ചോദ്യനമ്പറുകളിലാണുള്ളത്. അങ്ങനെയായാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം എന്ന ഒന്നാമത്തെ നിര്‍ദ്ദേശം പാലിക്കാന്‍ കഴിയില്ല എന്നു സാരം. മുന്‍ വര്‍ഷങ്ങളിലേതുപോലെ നിശ്ചിത ചോദ്യനമ്പരുകളില്‍ നിന്ന് ഇത്ര എണ്ണം ചോദ്യങ്ങല്‍ തിരഞ്ഞടുക്കണമെന്നുള്ള നിര്‍ദ്ദേശം നല്കിയിരുന്നങ്കില്‍ ഈ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു.

ഇപ്പോഴിത്രമാത്രം ഓര്‍ക്കുക- നമ്മുടെ മുന്നിലുള്ള ചോദ്യമാതൃകയില്‍ ആകെ 20 ചോദ്യങ്ങളാണുള്ളത്.7,8 ചോദ്യനമ്പരുകളില്‍ നിന്ന് ഒന്നും 9,10,11 ചോദ്യനമ്പരുകളില്‍ നിന്ന് രണ്ടും ചോദ്യങ്ങള്‍ തിരഞ്ഞടുക്കാന്‍ അനുവാദമുണ്ട്. അപ്പോള്‍ ഫലത്തില്‍ ആകെ 18 ചോദ്യങ്ങള്‍ക്കേ ഉത്തരം എഴുതേണ്ടതുള്ളു. SSLC അവസാനവട്ട പരീക്ഷക്ക് ഈ ചോദ്യനമ്പരുകള്‍ തന്നെ തിരഞ്ഞെടുക്കാവുന്ന(choices)ചോദ്യങ്ങളായി വരികയോ വരാതിരിക്കുകയോ ചെയ്യാം എന്നോര്‍ക്കുക.ആയതിനാല്‍ ഓരോ ചോദ്യത്തോടൊപ്പവുമുള്ള നിര്‍ദ്ദേശങ്ങള്‍ സശ്രദ്ധം വായിച്ച് മനസ്സിലാക്കിത്തന്നെ ഉത്തരമെഴുതണം

ഇത്രയേ കാര്യമുള്ളു എന്ന് മനസ്സിലായില്ലേ? ഇതാ ഇവിടെ ഒരു ചോദ്യപേപ്പര്‍ കൂടിയുണ്ട്. ഉത്തരമെഴുതിയ ശേഷം മൂല്യനിര്‍ണ്ണയത്തിനായി വിശദമായ ഒരു ഉത്തര സൂചികയും. പത്താം ക്ലാസ്സിലെ ഹിന്ദി പരീക്ഷയെക്കുറിച്ച് ഏകദേശ ധാരണ കിട്ടാ‌ന്‍ ഈ പോസ്റ്റ് സഹായകമാകും എന്നു കരുതുന്നു. നമ്മുടെ സുമനസ്സുകളും ശ്രേഷ്ഠരുമായ സുഹൃത്തുക്കളോട് കമന്റുകളിലൂടെ ഇതിലിടപെട്ട് പിശകുകളും കുറവുകളും പരിഹരിച്ച് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നേര്‍വഴികാട്ടാന്‍ അഭ്യര്‍ത്ഥിക്കുന്നു. മണിക്കൂറുകള്‍ ഓണ്‍ലൈനില്‍ നിന്ന് ചോദ്യപേപ്പറും വിശകലനവും ചര്‍ച്ച ചെയ്ത് പരമാവധി കുറ്റമറ്റതാക്കാന്‍ സഹായിച്ച മലപ്പുറം താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ജയദീപ് മാഷിനോടുള്ള പ്രത്യേക നന്ദിയും രേഖപ്പെടുത്താതെ വയ്യ. സോമശേഖരന്‍ സാര്‍ ഹിന്ദിസഭ എന്ന ബ്ലോഗിന്റെ ശില്പി കൂടിയാണ്.

SSLC Hindi Model Question Paper (Prepared By G.Somasekharan,G.H.S.S.Sadanandapuram, Kottarakkara)

Hindi Answer Key

Social Science Time Line (Prepared By Kiran Baby, Ex.Guest Teacher, Govt Palace HS Tripunithura/Govt HSS Chottanikkara)

Chemistry SSLC Help (Noushad, Freelance Teacher, Parappanangadi, Malappuram)

Click here to Download the IT Theory Notes IT Practical Notes (Prepared By CK Muhammed, JDTIHS, Vellimadukunnu, Calicut)


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer