Showing posts with label English Medium. Show all posts
Showing posts with label English Medium. Show all posts

Social Science STD X
Histroy and Geography for First Term Exam

>> Wednesday, August 20, 2014

ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രത്യേകത സോഷ്യല്‍ സയന്‍സ് അധ്യാപകരുടെ മാത് സ് ബ്ലോഗിനോടുള്ള സഹകരണ മനോഭാവമാണ്. ഇത്തവണ സോഷ്യല്‍ സയന്‍സുമായി ബന്ധപ്പെട്ട് ഒട്ടേറെ മെറ്റീരിയലുകള്‍ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഐടിയെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഇവരുടെ ശ്രമങ്ങള്‍ വലിയ പ്രതീക്ഷയേകുന്നു. ഈ മെറ്റീരിയലുകള്‍ സംസ്ഥാനത്തെ സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ ക്ലാസ് മുറികളില്‍ പങ്കുവെക്കുകയാണെങ്കില്‍ ഇത്തവണത്തെ പരീക്ഷയില്‍ ഇതിന്റെ ഗുണഫലങ്ങള്‍ കാണാന്‍ കഴിയും. എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്ക്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനായ മൈക്കല്‍ ആഞ്ജലോ തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയലുകള്‍ ഓര്‍മ്മയുണ്ടാകുമല്ലോ. അവയുടെ തുടര്‍ച്ചയായ ഹിസ്റ്ററി യൂണിറ്റ് മൂന്ന്, പത്ത് എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രസന്റേഷന്‍ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും വിധം ഈ പോസ്റ്റിനോടൊപ്പം നല്‍കിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ യൂണിറ്റുകളെ അടിസ്ഥാനമാക്കി വകടരയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസിലെ അധ്യാപകനും എസ്.ആര്‍.ജിയുമായ യു.സി അബ്ദുള്‍ വാഹിദ് തയ്യാറാക്കി അയച്ചിരിക്കുന്ന രണ്ട് പ്രസന്റേഷന്‍ ഫയലുകളും ഇതോടൊപ്പം കാണാന്‍ കഴിയും. മലപ്പുറം മഞ്ചേരിയിലെ നെല്ലിക്കുത്ത് ജി.വി.എച്ച്.എസ്.എസിലെ സോഷ്യല്‍ സയന്‍സ് അധ്യാപകരായ കോളിന്‍ ജോസും എം.ബിജുവും ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കിയ ഹിസ്റ്ററി വര്‍ക്ക് ഷീറ്റുകളും മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ജി.എച്ച്.എസ്.എസിലെ അധ്യാപകനായ പി.ജ്യോതിപ്രകാശ് തയ്യാറാക്കിയ ജ്യോഗ്രഫി ഇംഗ്ലീഷ് മീഡിയം പഠനക്കുറിപ്പുകളും ഈ പോസ്റ്റിന് ഒടുവിലായി നല്‍കിയിട്ടുള്ളത് ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്ക്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനായ മൈക്കല്‍ ആഞ്ജലോ തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയലുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. അദ്ദേഹത്തിന്റെ നേരത്തെ പ്രസിദ്ധീകരിച്ച രണ്ടു പോസ്റ്റുകള്‍ക്കും നല്ല പ്രതികരണമായിരുന്നു. ഇയര്‍ പ്ലാന്‍ അനുസരിച്ച് പത്താം ക്ലാസ് ഹിസ്റ്ററിയില്‍ പഠിപ്പിക്കേണ്ടത് രണ്ട് പാഠങ്ങളാണ്. മൂന്നാമത്തെ പാഠമായ Growth of imperialism എന്ന പാഠഭാഗത്ത് imperialism, working Class Movement, Nationalism, Anti colonial movement എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. വകടരയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസിലെ അധ്യാപകനും എസ്.ആര്‍.ജിയുമായ യു.സി അബ്ദുള്‍ വാഹിദ് തയ്യാറാക്കി അയച്ചിരിക്കുന്ന രണ്ട് പ്രസന്റേഷന്‍ ഫയലുകളാണ് പത്താം യൂണിറ്റായ Democracyയില്‍ ജനാധിപത്യത്തിന്റെ വിവിധ തലങ്ങളും ഇന്‍ഡ്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നു. കഴിഞ്ഞ പാഠഭാഗങ്ങളിലേതു പോലെ തന്നെ ആക്ടിവിറ്റി ഓറിയന്റഡ് ആയിട്ടാണ് പാഠഭാഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് ക്ലാസെടുക്കുമ്പോഴുള്ള അനുഭവങ്ങളും ഇതിലെ പോരായ്മകളും ബ്ലോഗിലൂടെ പങ്കുവെക്കണേ....

History : Unit 3 (Growth of imperialism)
odt | Ppt | pdf
History : Unit 10 (Democracy)
Odt | ppt | pdf


വകടരയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസിലെ അധ്യാപകനും എസ്.ആര്‍.ജിയുമായ യു.സി അബ്ദുള്‍ വാഹിദ് തയ്യാറാക്കി അയച്ചിരിക്കുന്ന രണ്ട് പ്രസന്റേഷന്‍ ഫയലുകളാണ് ചുവടെയുള്ളത്. ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Social Science History Unit 3 (Growth of imperialism)
Click here for presentation file
Social Science History Unit 10 (Democracy)
Click here for presentation file
Social Science - II Unit 8
Click here to download PDF | ODP

Social Science Continent Unit 3
PDF | ODP



സോഷ്യല്‍ സയന്‍സിന്റെ ഹിസ്റ്ററി വിഭാഗത്തു നിന്നുള്ള ചില ചോദ്യങ്ങള്‍ ചുവടെ നല്‍കുന്നു. മലപ്പുറം മഞ്ചേരിയിലെ നെല്ലിക്കുത്ത് ജി.വി.എച്ച്.എസ്.എസിലെ സോഷ്യല്‍ സയന്‍സ് അധ്യാപകരായ കോളിന്‍ ജോസും എം.ബിജുവും ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കിയ നാല് വര്‍ക്ക് ഷീറ്റുകളാണ് ഇവ. പരീക്ഷക്ക് വരുന്ന ചോദ്യരീതിയില്‍ വ്യത്യാസമുണ്ടാകാം. എങ്കിലും പാദവാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഉപകാരപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ചോദ്യപേപ്പര്‍ മാതൃകയിലുള്ള ഈ വര്‍ക്ക് ഷീറ്റ് ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Social Science Work sheet for First Terminal Exam

മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ജി.എച്ച്.എസ്.എസിലെ അധ്യാപകനായ പി.ജ്യോതിപ്രകാശ് തയ്യാറാക്കിയ ജ്യോഗ്രഫി ഇംഗ്ലീഷ് മീഡിയം പഠനക്കുറിപ്പുകള്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

CHAPTER 1 EMERGENCE OF THE MODERN WORLD
CHAPTER 2 MODERN TECHNIQUES IN GEOGRAPHY
CHAPTER 8 DEVELOPMENT AND SOCIETY


Read More | തുടര്‍ന്നു വായിക്കുക

STD IX, STD X Biology Notes
for First Terminal Examination

>> Friday, August 15, 2014

മുന്‍വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ബയോളജിയിലെ ഒട്ടേറെ മെറ്റീരിയലുകള്‍ തയ്യാറാക്കിത്തന്ന അധ്യാപകനാണ് റഷീദ് സാര്‍. അദ്ദേഹം ഒന്‍പത്, പത്ത് ക്ലാസുകളിലെ ഇത്തവണത്തെ ഓണപ്പരീക്ഷയുടെ ബയോളജി പാഠഭാഗങ്ങളുടെ നോട്ടുകള്‍ കൂടി തയ്യാറാക്കിത്തന്നിട്ടുണ്ട്. മലയാളം മീഡിയത്തിലേതു മാത്രമല്ല, ഈ വര്‍ഷം ഇംഗ്ലീഷ് മീഡിയം നോട്ടുകള്‍ കൂടി ഇതോടൊപ്പം നല്‍കുന്നുണ്ട്. ഒന്നാം പാദവാര്‍ഷിക പരീക്ഷ അടുത്തെത്തിയ സാഹചര്യത്തില്‍ പരീക്ഷക്കൊരുങ്ങാന്‍ ഈ നോട്ടുകള്‍ നിങ്ങളെ സഹായിക്കും. അഭിപ്രായങ്ങളും സംശയങ്ങളുമെല്ലാം കമന്റുകളായി അറിയിക്കുമല്ലോ?

പത്താം ക്ലാസുകാര്‍ക്കു വേണ്ടി ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം, പ്രതികരണങ്ങള്‍ ഇങ്ങനെയും, പ്രതികരണങ്ങള്‍ക്കു പിന്നിലെ രസതന്ത്രം എന്നീ പാഠഭാഗങ്ങളുടെ നോട്ടുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഒമ്പതാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജീവന്റെ അടയാളം, ആഹാരത്തിന്റെ രാസമാറ്റങ്ങള്‍, സംവഹനത്തിന്റെ വഴികള്‍ എന്നീ പാഠഭാഗങ്ങളുടെ നോട്ടുകളുമുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Click here to Download

STD X Biology Unit 1
Malayalam Medium | English Medium

STD X Biology Unit 2
Malayalam Medium | English Medium

STD X Biology Unit 3
Malayalam Medium | English Medium

STD IX Biology Unit 1
Malayalam Medium | English Medium

STD IX Biology Unit 2
Malayalam Medium | English Medium

STD IX Biology Unit 3
Malayalam Medium | English Medium


Read More | തുടര്‍ന്നു വായിക്കുക

STD X Physics Unit 1 and 2
Video Lessons

>> Friday, August 8, 2014

എസ്.എസ്.എല്‍.സി ഫിസിക്സ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഇബ്രാഹിം സാര്‍ തയ്യാറാക്കിയ നോട്സ് ഏവരും കണ്ടിരിക്കുമല്ലോ. ഈ പാഠങ്ങളെ അടിസ്ഥാനമാക്കി കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ ഭൗതികശാസ്ത്രവിഭാഗം അധ്യാപകനായ നസീര്‍ സാര്‍ തയ്യാറാക്കിയ വീഡിയോ പാഠങ്ങളാണ് ചുവടെയുള്ളത്. വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍, വൈദ്യുതകാന്തിക പ്രേരണം എന്നീ യൂണിറ്റുകളെ ആധാരമാക്കിയാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇത് പ്രയോജനം ചെയ്യും. സ്വന്തം അധ്യാപകരില്‍ നിന്നു ലഭിക്കുന്നതു കൂടാതെ മറ്റൊരു അധ്യാപകനില്‍ നിന്നു കൂടി കാര്യങ്ങള്‍ കണ്ടും കേട്ടും മനസ്സിലാക്കുമ്പോള്‍ പരീക്ഷാറിവിഷന്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാവുന്നതേയുള്ളു. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍, മറ്റൊരാള്‍ എപ്രകാരം അവതരിപ്പിക്കുന്നു എന്ന് അധ്യാപകര്‍ക്കും വിലയിരുത്താം. വിദേശരാജ്യങ്ങളിലെ സ്ക്കൂളുകളില്‍ പഠിപ്പിച്ച്, അവിടെ നിന്ന് ഉയര്‍ന്ന തലം വരെയെത്തി പേരെടുത്ത നസീര്‍ സാറിന്റെ അവതരണം നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്നു തീര്‍ച്ച. ഇവ കൂടാതെ രണ്ടാമത്തെ യൂണിറ്റിലെ ചോദ്യോത്തരങ്ങളും ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ഫിസിക്സ് ഒന്നാം യൂണിറ്റായ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന ഭാഗത്തെ പ്രധാന ആശയങ്ങളായ വൈദ്യുതലേപനം, താപഫലം, വൈദ്യുതപവര്‍, സുരക്ഷാഫ്യൂസ്, ഡിസ്ചാര്‍ജ്ജ് ലാമ്പ്, ഫ്ലൂറസെന്റ് ലാമ്പ്, സി.എഫ്.എല്‍ എന്നിവ വിശദീകരിച്ചിട്ടുണ്ട്.

രണ്ടാമത്തെ യൂണിറ്റായ വൈദ്യുതകാന്തിക പ്രേരണം എന്ന ഭാഗത്തെ എസി/ഡിസി ജനറേറ്റര്‍, മൈക്രോഫോണ്‍, സെല്‍ഫ് ഇന്‍ഡക്ഷന്‍, മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍, ട്രാന്‍സ്ഫോര്‍മര്‍, വൈദ്യുത മോട്ടോര്‍, ലൗഡ് സ്പീക്കര്‍ എന്നീ ഭാഗങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.
Physics Unit 1 (Part 1)



Physics Unit 1 (Part 2)


Physics Unit 2 (Part 1)



Physics Unit 2 (Part 2)



Physics Unit 2 (Part 3)

Questions and Answers From Unit 2

Questions : Malayalam Medium | English Medium
Answers : Malayalam Medium | English Medium


Read More | തുടര്‍ന്നു വായിക്കുക

Question Papers of First four chapters :Mathematics X

>> Wednesday, July 30, 2014

ഓണപ്പരീക്ഷ അടുക്കുകയാണ്. പല തരം ശേഷികളുള്ള കുട്ടികളായിരിക്കും ഒരു ക്ലാസ് റൂമിലുണ്ടാകുക. ഇവര്‍ക്കെല്ലാം അവരുടെ നിലവാരത്തിലുള്ള ചോദ്യപേപ്പറുകള്‍ നല്‍കാനാകുമെങ്കിലോ? എല്ലാവര്‍ക്കും സന്തോഷമായിരിക്കും. അത്തരത്തില്‍ ഒരു ക്ലാസ് റൂമിലെ എല്ലാ വിദ്യാര്‍ത്ഥികളേയും പരിശീലിപ്പിക്കുന്നതിനായി പുതിയ കുറേ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയാണ് മാത്​സ്ബ്ലോഗ്. സമാന്തരശ്രേണികള്‍, വൃത്തങ്ങള്‍, രണ്ടാംകൃതി സമവാക്യങ്ങള്‍, ത്രികോണമിതി എന്നിങ്ങനെ പത്താം ക്ലാസിലെ ആദ്യ നാലു യൂണിറ്റുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യപേപ്പറുകളാണ് ഇതോടൊപ്പമുള്ളത്. Basic Level, Average Level, Higher Level എന്നിങ്ങനെ മൂന്നു തരത്തിലുള്ള ചോദ്യപേപ്പറുകള്‍ ചുവടെ കാണാന്‍ കഴിയും. കുട്ടികള്‍ക്കും അവരെ പരിശീലിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും ഈ ചോദ്യങ്ങള്‍ പ്രയോജനം ചെയ്യുമെന്ന് ഉറപ്പാണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യപേപ്പറുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

SET 1 - Basic Level
Malayalam Medium | English Medium

SET 2 - Medium Level
Malayalam Medium | English Medium

SET 3 - Advanced level
Malayalam Medium | English Medium


Read More | തുടര്‍ന്നു വായിക്കുക

STD X: Circles - one word Questions

>> Monday, July 28, 2014

സമാന്തരശ്രേണികള്‍ എന്ന യൂണിറ്റിനെ അടിസ്ഥാനമാക്കി പാലക്കാട് കിഴക്കഞ്ചേരി ജി.എച്ച്.എസിലെ ഗണിതശാസ്ത്രാധ്യാപകനായ ഗോപീകൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ ഒറ്റവാക്കു പരീക്ഷ നിരവധി പേര്‍ക്ക് പ്രയോജനപ്പെട്ടു എന്നറിയിച്ചിരുന്നു. അത് തുടര്‍ന്ന് പ്രസിദ്ധീകരിക്കേണ്ടതുണ്ടോയെന്ന് അറിയുന്നതിനാണ് യഥാര്‍ത്ഥത്തില്‍ അടുത്ത യൂണിറ്റിന്റെ ചോദ്യങ്ങള്‍ നല്‍കാന്‍ അല്പം വൈകിയത്. പ്രതീക്ഷിച്ചതിനേക്കാളപ്പുറം അടുത്ത യൂണിറ്റ് പ്രസിദ്ധീകരിക്കാന്‍ വൈകുന്നതിനേക്കുറിച്ച് നിരവധി പേര്‍ അന്വേഷിക്കുകയുണ്ടായി. പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ രണ്ടാം യൂണിറ്റായ വൃത്തങ്ങളെ ആധാരമാക്കിയുള്ള ചോദ്യങ്ങള്‍ വളരെ നേരത്തേ തന്നെ അദ്ദേഹം അയച്ചു തന്നിരുന്നു. ഈ ചോദ്യങ്ങളുടെ ഇംഗ്ലീഷ് വേര്‍ഷനും തയ്യാറാക്കിക്കൊണ്ട് ഇത്തവണ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളേയും അദ്ദേഹം പരിഗണിച്ചിട്ടുണ്ട്. ഒറ്റവാക്കിലുള്ള ഉത്തരങ്ങളാണെങ്കിലും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരു യൂണിറ്റിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണമാണ് ഈ പരീക്ഷ. എല്ലാ വിധ ലേണിങ് ഒബ്ജക്ടീവ്സിലൂടെയും കടന്നു പോകാന്‍ പ്രത്യേക ശ്രദ്ധപതിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ചുവടെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. സംശയങ്ങള്‍, ചൂണ്ടിക്കാട്ടലുകള്‍, അഭിപ്രായങ്ങള്‍ എന്നിവ കമന്റിലൂടെ പ്രകടിപ്പിക്കാം.

പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ രണ്ടാം യൂണിറ്റാണ് വൃത്തങ്ങള്‍ (Circles). ഒരു വൃത്തത്തിലെ കേന്ദ്രകോണ്‍, ഒരു ചാപം മറുചാപത്തിലുണ്ടാക്കുന്ന കോണും കേന്ദ്രകോണും തമ്മിലുള്ള ബന്ധം, ഒരേ വൃത്തഖണ്ഡത്തിലെ കോണുകള്‍, ചക്രീയ ചതുര്‍ഭുജം, ചക്രീയ ചതുര്‍ഭുജത്തിലെ എതിര്‍കോണുകള്‍ അനുപൂരകങ്ങള്‍, ഒരു വൃത്തത്തിനകത്ത് കൂട്ടിമുട്ടുന്ന രണ്ടു ഞാണുകളുടെ അളവുകള്‍ തമ്മിലുള്ള ബന്ധം, നിര്‍ദ്ദിഷ്ട ആരത്തിലുള്ള ഒരു വൃത്തത്തിനകത്ത് തന്നിരിക്കുന്ന അളവുകളുള്ള ഒരു ത്രികോണം നിര്‍മ്മിക്കുന്ന വിധം, ഒരു ത്രികോണത്തിന്റേയും ചതുര്‍ഭുജത്തിന്റേയും അതേ പരപ്പളവുള്ള ചതുര്‍ഭുജം നിര്‍മ്മിക്കുന്ന വിധം എന്നിങ്ങനെ ഈ പാഠഭാഗത്ത് നിരവധി പഠനലക്ഷ്യങ്ങളാണുള്ളത്. പത്തു മാര്‍ക്കോളം ഈ യൂണിറ്റില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ചോദിക്കാറുണ്ട്. മേല്‍പ്പറഞ്ഞ ഓരോ പഠനലക്ഷ്യത്തേയും കൂടുതല്‍ അടുത്തറിയാന്‍ ഗോപീകൃഷ്ണന്‍ സാറിന്റെ ചോദ്യങ്ങള്‍ സഹായിക്കുമെന്നു തീര്‍ച്ച.

One Word Questions from Unit 2
Prepared by Gopikrishnan.V.K
Malayalam Medium | English Medium
15 minute One word online Test for SSLC Maths Unit 1
based on the questions prepared by Gopikrishnan V.K


Read More | തുടര്‍ന്നു വായിക്കുക

Social Science : Geography Unit 1 & 2 Presentations

>> Monday, July 21, 2014

സെന്റ് മേരീസ് ഹൈസ്ക്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനായ മൈക്കല്‍ ആഞ്ചലോ സാര്‍ അയച്ചു തന്ന സാമൂഹ്യശാസ്ത്രത്തിലെ ഹിസ്റ്ററി ആദ്യ യൂണിറ്റിന്റെ പ്രസന്റേഷന്‍ മാത്​സ് ബ്ലോഗില്‍ ഒരു പോസ്റ്റായി പ്രസിദ്ധീകരിച്ചിരുന്നു. അന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം അടുത്ത യജ്ഞത്തിലേക്ക് പ്രവേശിച്ചു. പത്താം ക്ലാസ് ജ്യോഗ്രഫിയിലെ ആദ്യ രണ്ടു യൂണിറ്റുകളായ Atmospheric Phenomena (Unit-1), Modern Techniques in geography (Unit 2) എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള ഇംഗ്ലീഷ് മീഡിയം പ്രസന്റേഷന്‍ ഫയലുകളാണ് ഇതോടൊപ്പമുള്ളത്. History യിലെ ഒന്നും രണ്ടും യൂണിറ്റുകളിലേതു പോലെ വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ppt ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന odp ഫോര്‍മാറ്റുകളോടൊപ്പം നിന്ന് പുതുതായി pdf ഫോര്‍മാറ്റുകൂടി ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ക്ക് ഇതുപയോഗിച്ച് ക്ലാസെടുക്കാവുന്ന രീതിയില്‍ ആക്ടിവിറ്റി ഓറിയന്റഡ് ആയിട്ടാണ് പ്രസന്റേഷനുകള്‍ തയ്യാറാക്കിയിരിക്കുന്നത്. odp, ppt ഫോര്‍മാറ്റുകള്‍ ഇതോടൊപ്പം ഉണ്ട് എന്നുള്ളത് കൊണ്ടുതന്നെ വേണ്ട കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താവുന്നതാണ്. അപ്രകാരം മെച്ചപ്പെടുത്തലുകള്‍ വരുത്തുന്നുണ്ടെങ്കില്‍ അക്കാര്യം കമന്റായി സൂചിപ്പിക്കുമെന്നു കരുതുന്നു. ഈ പാഠഭാഗങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു. ചുവടെ നിന്നും പ്രസന്റേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Geography Unit 1 (Atmospheric Phenomena)
ODP File | PPT File | PDF File

Geography Unit 2 (Modern Techniques in geography)
ODP File | PPT File | PDF File


Read More | തുടര്‍ന്നു വായിക്കുക

SSLC Social Science Unit 1
(Presentation files)

>> Thursday, July 10, 2014

പാഠങ്ങള്‍ ക്ലാസ് റൂമില്‍ വിശദീകരിച്ചു കൊടുക്കുമ്പോള്‍ കാഴ്ചയ്ക്കായി ചിത്രങ്ങളും വീഡിയോകളും കൂടിയുണ്ടെങ്കിലോ? പരമ്പരാഗത രീതിയില്‍ ക്ലാസുകള്‍ കേട്ടിരിക്കുന്ന കുട്ടികള്‍ക്ക് തീര്‍ച്ചയായും അതൊരു വ്യത്യസ്തമായ അനുഭവമായിരിക്കും! എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്ക്കൂളിലെ സോഷ്യല്‍ സയന്‍സ് വിഭാഗം ഇത്തവണ കുട്ടികള്‍ക്ക് മുന്നിലേക്ക് തങ്ങളുടെ പാഠഭാഗങ്ങള്‍ എത്തിക്കുന്നത് കമ്പ്യൂട്ടറിന്റെ കൂടി സഹായത്തോടെയാണ്. ഇംഗ്ലീഷ് മീഡിയം പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന ആവശ്യ​വും ഈ പോസ്റ്റിലൂടെ പരിഹരിക്കപ്പെടുമെന്നതില്‍ ഞങ്ങള്‍ക്കും സന്തോഷമുണ്ട്. കാരണം പത്താം ക്ലാസ് ഹിസ്റ്ററിയിലെ Emergence of the Modern World, Age of Revolutions എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇംഗ്ലീഷ് മീഡിയത്തെ ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രസന്റേഷന്‍ ഫയലുകളാണ് ഇതോടൊപ്പമുള്ളത്. എങ്കിലും മലയാളം മീഡിയം കുട്ടികള്‍ക്കു വേണ്ടിയും ഈ പ്രസന്റേഷന്‍ ഉപയോഗിക്കാവുന്നതേയുള്ളു. പൂര്‍ണമായും ഓപ്പണ്‍ ഓഫീസ് പ്രസന്റേഷന്റെ സഹായത്തോടെയാണ് പാഠഭാഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇത് ഉപയോഗിച്ച് ക്ലാസ് എടുക്കാവുന്ന രീതിയില്‍ പാഠഭാഗത്തെ ആസ്പദമാക്കി ഷോര്‍ട് നോട്സും ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇതേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ട്. കമന്റ് ചെയ്യുമല്ലോ.

ഈ പ്രസന്റേഷന്‍ ഫയലുകളില്‍ ഓരോരുത്തര്‍ക്കും ആവശ്യമായ എഡിറ്റിങ് നടത്തി ഉപയോഗിക്കാവുന്നതാണ്. ഉബുണ്ടുവിലും വിന്‍ഡോസിലും പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള ppt, odp ഫോര്‍മാറ്റുകളിലുള്ള ഫയലുകള്‍ ചുവടെ നല്‍കുന്നു. ഇവ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചു നോക്കുമല്ലോ. നിങ്ങള്‍ക്ക് ഇത് ഉപകാരപ്രദമായി തോന്നുന്നുണ്ടെങ്കില്‍ മറ്റ് അധ്യായങ്ങളുടേയും പ്രസന്റേഷന്‍ ഫയലുകള്‍ അയച്ചു തരുന്നതാണ്. പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുന്നു.

Open office Impress (Ubuntu) files
Click here to download Unit 1 | Unit 2

Power point (Windows) files
Click here to download Unit 1 | Unit 2


Read More | തുടര്‍ന്നു വായിക്കുക

Mathematics X : 2014-2015

>> Monday, June 16, 2014


2014 -15 അധ്യയനവര്‍ഷത്തേയ്ക്കുള്ള ഗണിതപാഠങ്ങളാണ് ഗോപീകൃഷ്ണന്‍ സാറിന്റെ പോസ്റ്റിലൂടെ ആരംഭിച്ചത്. അതിന്റെ തുടര്‍ച്ചയായി നമുക്ക് വീണ്ടും കണക്കുപഠനം ആരംഭിക്കാം. ഈ വര്‍ഷത്തേ കുറേ പഠനവിഭവങ്ങള്‍ യഥാസമയത്ത് ഈ പോസ്റ്റില്‍തന്നെ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു. സമാന്തരശ്രേണിയില്‍ നിന്നുള്ള മലയാളചോദ്യങ്ങളും അതിന്റെ ഇംഗ്ലീഷു പരിഭാഷയുമാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. അടുത്ത ദിവസം തന്നെ മറ്റു ചില കാര്യങ്ങളും കൂടി ചേര്‍ത്ത് അപ്ഡേറ്റ് ചെയ്യുന്നതാണ്. അടിസ്ഥാനചോദ്യങ്ങള്‍, തുടര്‍മൂല്യനിര്‍ണ്ണയം, യൂണിറ്റ് ടെസ്റ്റുകള്‍ എന്നിവ ഇക്കൂട്ടത്തില്‍ പെടുത്താം.

ഈ വര്‍ഷത്തെ പഠനപ്രവര്‍ത്തനങ്ങള്‍ ശരിയാംവിധം തുടര്‍മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളുമായി യോജിപ്പിച്ചുമുന്നേറാന്‍ കഴിയണം. അദ്ധ്യാപകശാക്തീകരണത്തിന്റെ ലക്ഷ്യവും അതുതന്നെയായിരുന്നു. അതിന് സാധ്യമാകുന്നതരത്തില്‍ വിഭവങ്ങള്‍ തയ്യാറാക്കാന്‍ മാത്സ് ബ്ലോഗ് എപ്പോഴും സന്നദ്ധമാണ്. പരിചയസമ്പന്നരായ ഒട്ടേറെ ഗണിതാദ്ധ്യാപകരുണ്ട് ഇതിനായി മുന്നോട്ടുവരുന്നത്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും മാത്രമല്ല രക്ഷിതാക്കള്‍ക്കും ഈ സംരംഭത്തില്‍ പങ്കാളികളാകാം. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ ചെയ്തു നോക്കി അഭിപ്രായം രേഖപ്പെടുത്തുമല്ലോ.
സമാന്തര ശ്രേണി( Arithmetic Sequences)
1.Additional Problems on AP Malayalam‌
2.Additional Problems on AP English"
3. Unit test in AP English + Malayalam


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer