ഗണിതശാസ്ത്ര ജേണലുകള്‍ - ഭാഗം 2

>> Wednesday, November 28, 2018


        സ്കൂൾതലത്തിൽ പ്രയോജനപ്പെടുന്ന ഗണിത ശാസ്ത്ര ജേണലുകളെക്കുറിച്ചുള്ള ആദ്യ ലേഖനത്തിന്റെ  തുടർച്ചയായ അന്വേഷണമാണ് ഈ കുറിപ്പ്. ധാരാളം അധ്യാപകർ AtRiA യുടെ വരിക്കാരായി എന്നറിയാന്‍ കഴിഞ്ഞതിൽ സന്തോഷമുണ്ട്.  
          അതിനോട് ചേർന്ന് പരാമർശിച്ച മലയാളത്തിലുള്ള അനന്തതയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട്, കണ്ണൂർ ജില്ലകളിലുള്ള ഗണിതശാസ്ത്ര പ്രേമികളെ സമീപിച്ചു. ഇവരിൽ കോഴിക്കോട് RDMCA യുടെ സെക്രട്ടറിയും എന്റെ സ്നേഹിതനുമായ ശ്രീ. കെ. ജി. രൂപേഷ് സാര്‍, അനന്തതയുടെ തന്റെ പക്കലുള്ള ലക്കങ്ങൾ എനിക്ക് തന്നു. അതിൽ അനന്തതയുടെ പൂർവ്വ രൂപമായിരുന്ന നേർരേഖ യും ഉൾപ്പെട്ടിരുന്നു. കാസർഗോഡ് DIET ല്‍ നിന്നും വിരമിച്ച, അനന്തതയുടെ എഡിറ്ററായിരുന്ന ശ്രീ. ടി. സുരേഷ് സാര്‍, കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ AKKR ഹൈസ്കൂളിലെ ഹെഡ‍്‌മാസ്റ്റര്‍ ശ്രീ. കെ. ബാബുരാജൻ സാര്‍ എന്നിവരുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും കൂടെ ലഭിച്ചു. ബാബുരാജൻ സാറിന്റെ ലേഖനങ്ങൾ അനന്തതയിൽ നമുക്ക് വായിക്കാം.         
        ലഭ്യമായ എല്ലാ ജേണലുകളും സ്കാൻ ചെയ്ത് Digital Documentation എന്ന നിലയിലും Reference ന് ഉപകരിക്കുമെന്ന പ്രതീക്ഷയിലും PDF രൂപത്തില്‍ ചുവടെ നൽകുന്നു. ഇനിയും ചില ലക്കങ്ങൾ കിട്ടാനുണ്ട്. അവ കൈയ്യിലുള്ള പ്രിയവായനക്കാർ, കമന്റിലൂടെ PDF രൂപത്തില്‍ കൂട്ടിച്ചേർത്താൽ നന്നായിരുന്നു.
          മലയാളത്തിലുള്ള ഒരു ഗണിത ജേണല്‍ ഇപ്പോഴും അന്യമായിരിക്കുന്ന പുതിയ തലമുറയിലെ കുട്ടികൾക്കും അധ്യാപകർക്കും ഇത് സമർപ്പിക്കുന്നു.
നേര്‍രേഖ - ലക്കം 2 - ഡിസംബര്‍ 2006


Read More | തുടര്‍ന്നു വായിക്കുക

8,9&10 ഐ.ടി. Midterm പരീക്ഷാ പരിശീലനം 2018-19 (UPDATED)

>> Friday, November 9, 2018


ഐ.ടി. Midterm പരീക്ഷ നവംബര്‍ 12 മുതല്‍ തുടങ്ങുകയാണല്ലോ. 8,9,10 ക്ലാസ്സുകളിലെ ഐടി തിയറി പരീക്ഷയുടെയും, പ്രാക്ടിക്കല്‍ പരീക്ഷയുടെയും ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ പോസ്റ്റില്‍.


വീഡിയോ പാഠങ്ങള്‍ മൊബൈലില്‍ ലഭ്യമാകാന്‍ പ്ലേസ്റ്റോറില്‍ നിന്നും VIPINMAHATHMA App ഡൗണ്‍ലോഡ് ചെയ്യൂ...

Standard 10
പ്രാക്ടിക്കല്‍
1. ഇങ്ക്സ്കേപ്പ്
2. റൈറ്റര്‍
3. വെബ്ഡിസൈനിംഗ്
4. പൈത്ത​ണ്‍ ഗ്രാഫിക്സ്

തിയറി - English Medium - മലയാളം മീഡിയം

Standard 9
പ്രാക്ടിക്കല്‍
1. ജിമ്പ്
2. റൈറ്റര്‍
3. പൈത്തണ്‍ പ്രോഗ്രാം
4. ജിയോജിബ്ര
5. ജി പ്ലേറ്റ്സ്
6. റാസ്‌മോള്‍

തിയറി - English Medium - മലയാളം മീഡിയം

Standard 8
പ്രാക്ടിക്കല്‍
1. റൈറ്റര്‍
2.  ജിമ്പ്
3. മലയാളം ടൈപ്പിങ്
4. സ്‌ക്രാച്ച്

തിയറി - English Medium - മലയാളം മീഡിയം


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer