Showing posts with label Pay Revision. Show all posts
Showing posts with label Pay Revision. Show all posts

Pay Revision Arrear Preparation Excel Program

>> Monday, June 13, 2016

പത്താം ശമ്പളപരിഷ്ക്കരണഉത്തരവ് പ്രകാരം 2014 ജൂലൈ മുതല്‍ 2016 ജനുവരി വരെയുള്ള ശമ്പള കുടിശിക നാലു തുല്യഗഡുക്കളായി പണമായി ലഭിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ തുക 1/4/2017, 1/10/2017, 1/4/2018, 1/10/2018 എന്നിങ്ങനെയുള്ള തീയതികളിലായി നമുക്ക് നല്‍കും. ഇതിനു മുന്നോടിയായി finance Department ന്റെ No:46/2016/Fin, Dated: 19/05/2016 സര്‍ക്കുലര്‍ പ്രകാരം എല്ലാ DDO മാരും 01.07.2014 മുതല്‍ 31.01.2016 വരെ ഉള്ള കാല ഘട്ടത്തിലെ ഓരോ മാസത്തേയും Earned Leave Surrender ന്റേത് ഉള്‍പ്പടെയുള്ള Pay Revision Arrear, Interest സഹിതം കണക്കാക്കി, Consolidate ചെയ്ത്, Department Head ന് 31/07/2016 ന് മുമ്പ് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദശിച്ചിട്ടുണ്ട്. ഓരോ Department Head ഉം ഇത് Consolidate ചെയ്ത് payment നടത്തേണ്ട financial year ലെ budget proposal ല്‍ വകയിരുത്തണമെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു. ഈ രീതിയില്‍ Pay Revision Arrear, Interest ഉള്‍പ്പടെ കണക്കാക്കുന്നതിനുള്ള ഒരു സോഫ്ട്​വെയര്‍ കോഴിക്കോട് സെയില്‍സ് ടാക്സ്‌ കോംപ്ലെക്സിലെ വാണിജ്യനികുതി ഇന്‍സ്പെക്ടര്‍ ആയ ഷിജോയ് ജെയിംസ് തയ്യാറാക്കിയത് ഇവിടെ പരിചയപ്പെടുത്തുന്നു.

ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു സിപ്പ് ഫയലാണ് ഡൗണ്‍ലോഡ് ആവുക. ഇത് എക്സ്ട്രാക്ട് ചെയ്ത് കഴിയുമ്പോള്‍ അതില്‍ ഓരോ വ്യക്തിയുടേയും പേ റിവിഷന്‍ അരിയര്‍ കണക്കാക്കുന്നതിനും ഗ്രൂപ്പിന്റെ പേ റിവിഷന്‍ അരിയര്‍ കണക്കാക്കുന്നതിനുമുള്ള രണ്ട് എക്സെല്‍ ഫയല്‍ കാണാം. ഇത് കൂടാതെ പ്രോഗ്രാം റണ്‍ ചെയ്യുന്നതിനുള്ള ഹെല്‍പ്പ് ഫയലും കാണാവുന്നതാണ്. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമല്ലോ.

Pay revision Arrear Software V.3.92
Prepared by Shijoy Thalakottur

Pay revision Arrear Software


Read More | തുടര്‍ന്നു വായിക്കുക

Pay Revision and New Salary

>> Sunday, April 10, 2016

പുതിയ ശമ്പളപരിഷ്‌ക്കരണ ഉത്തരവ് പുറത്തിറങ്ങി നാളുകളായിട്ടും എങ്ങനെ പേ റിവിഷന്‍ ചെയ്യണമെന്നതിനെക്കുറിച്ച് പലരുടേയും മനസ്സില്‍ സംശയം മാറിയിട്ടേയില്ല. പോലീസ് പോലെയുള്ള പല സര്‍ക്കാര്‍ വകുപ്പുകളിലും പേ ഫിക്‌സ് ചെയ്ത് പുതിയ സാലറി മാറിക്കഴിഞ്ഞു. എങ്ങനെയാണ് പുതിയ ശമ്പളം കിട്ടിത്തുടങ്ങുന്നതെന്നും അതിന് സ്പാര്‍ക്കില്‍ അപഡേറ്റ് ചെയ്യേണ്ടതെന്നുമൊക്കെ വിശദീകരിക്കണമെന്ന് സ്‌ക്കൂളുകളില്‍ നിന്നും മാത് സ് ബ്ലോഗിനോട് ആവശ്യപ്പെടുകയുണ്ടായി. അതുപ്രകാരം നമ്മുടെ ബ്ലോഗിന്റെ സന്തതസഹചാരിയും എറണാകുളം ഐടി@സ്‌ക്കൂള്‍ മാസ്റ്റര്‍ ട്രെയിനറുമായ അനില്‍ സാര്‍ ഇതേക്കുറിച്ച് ചുവടെയുള്ള പോസ്റ്റില്‍ വിശദീകരിക്കുന്നു. നിങ്ങളുടെ സംശയങ്ങള്‍ കമന്റായി ചോദിക്കുക. പുതിയ ശമ്പളം കിട്ടിത്തുടങ്ങിയെങ്കില്‍ അതേക്കുറിച്ച് വിശദീകരിക്കുകയുമാകാം.

Pay Fixation ചെയ്യുന്നത് ഇത്തവണ സ്പാര്‍ക്ക് വഴിയാണ്. അതിന്റെ മുന്നൊരുക്കങ്ങള്‍ എന്തെല്ലാമെന്ന് ആദ്യം നോക്കാം.
  • SPARK ല്‍ Service History പൂര്‍ണ്ണമായും update ആയിരിക്കണം.
    പുതിയ സാലറി വാങ്ങുന്നതിനുള്ള യാതൊരു ഒരുക്കവും ആയിട്ടില്ലെങ്കിലും ഇപ്പോള്‍ത്തന്നെ സര്‍വീസ് ഹിസ്റ്ററി കൃത്യമാക്കി വെക്കുക. കാരണം, പേ റിവിഷന്‍ പ്രകാരം പേ ഫിക്സ് ചെയ്യുന്നതിനു വേണ്ടി സ്പാര്‍ക്ക് തുറക്കുമ്പോള്‍ സര്‍വീസ് ഹിസ്റ്ററിയിലെ പിഴവുകള്‍ കൃത്യമായി പേ ഫിക്സ് ചെയ്യുന്നതിന് തടസ്സമായേക്കാം.
  • Break ഒന്നും ഇല്ലാതെ തുടര്‍ച്ചയായ Date കളില്‍ entry ഉണ്ടാവണം.
  • ഒരാളുടെ present salary ല്‍ last pay change date 01/06/2015 ആണെങ്കില്‍, Service History ല്‍ last entry 31/05/2015 (To Date) വരെ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു.
  • Current Designation (Scale of pay) തെറ്റാണങ്കില്‍, promotion, appointment to higher post എന്നീ ഏതെങ്കിലും ഒരു മാര്‍ഗ്ഗത്തിലൂടെ അത് കൃത്യമാക്കണം. അല്ലെങ്കില്‍ ഇപ്പോള്‍ എല്ലാ ജില്ലകളിലും District Treasury യില്‍ SPARK Help Desk പ്രവര്‍ത്തിക്കുന്നുണ്ട്, അവിടെ നിന്ന് ശരിയാക്കിയെടുക്കാം.
  • District Treasury Help Desk കളുടെ Phone നമ്പറുകള്‍ ചേര്‍ത്തിരിക്കുന്നു.
  • Present Service Details ലെ Date of Joining Current Dept. / Govt. Service എന്നിവ തെറ്റു തിരുത്തിയിരിക്കണം.
    ഫെബ്രുവരി 2016 ന് മുമ്പുള്ള എല്ലാ സാലറി അരിയറുകളും എഴുതി മാറിയിരിക്കണം, DA അരിയറുകളും മെര്‍ജു ചെയ്തിരിക്കണം, Increment, Grade എന്നിവ ചെയ്തിരിക്കണം. Pay Fix ചെയ്തു കഴിഞ്ഞാല്‍ ഇത്തരം കാര്യങ്ങള്‍ നിലവില്‍ സാധ്യമല്ലാത്തതു കൊണ്ടാണ്.
  1. ഇനി Pay Fixation ചെയ്യാം. Salary Matters/ Pay Revision 2014/ Pay Revision Fixation എന്ന വഴി പ്രവേശിക്കുക. Employee യെ select ചെയ്യുക.
  2. ഇപ്പോള്‍ കാണുന്ന വിവരങ്ങള്‍ എല്ലാം ശരിയാണോ എന്ന് ഉറപ്പു വരുത്തുക. Non Qualifying Service ഉണ്ടെങ്കില്‍, എത്ര ദിവസമെന്ന് ചേര്‍ക്കണം. ഇവിടെ താഴെ 01/07/2014 ന് ശേ‍ഷമുള്ള Increment, Grade എന്നിവ കാണാം. അതില്‍ Grade ന് നേരെ promotion rule ല്‍ തെറ്റുണ്ടെങ്കില്‍ അധവാ blank ആണെങ്കില്‍, അത് ഇടത്തേ അറ്റത്തുള്ള edit എന്ന button വഴി Update ചെയ്യാം. Rule നെ സംബന്ധിച്ച വിവരണം അവിടെത്തന്നെ താഴെ ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
  3. അതിനു ശേഷം confirm details എന്ന button, press ചെയ്യാം. ഇപ്പോള്‍ Click Compute button to proceed എന്ന Dialogue box പ്രത്യക്ഷപ്പെടും. Compute button, press ചെയ്യുക. Fixation Details, Changes due to Pay Fixation എന്നീ വിവരങ്ങള്‍ ഇപ്പോള്‍ താഴേ പ്രദര്‍ശിപ്പിക്കപെടും.
  4. എല്ലാ വിവരങ്ങളും ശരിയാണെങ്കില്‍ മാത്രം, Pay Fixation Statement എന്ന button, press ചെയ്ത് Statement ന്റെ pdf , download ചെയ്യാം, Update എന്ന button, press ചെയ്ത് Pay revision, Update ചെയ്യാം.
    Confirm details, Compute, Pay Fixation Statement എന്നീ വഴികളിലൂടെ എത്ര തവണ പോയാലും കുഴപ്പമില്ല. എന്നാല്‍ Update എന്നതില്‍ ഒരിക്കല്‍ മാത്രമേ ക്ലിക്ക് ചെയ്യാവൂ. അതിനു മുമ്പ് Fixation Details, Changes due to Pay Fixation എന്നീ വിവരങ്ങള്‍ എല്ലാം ശരിയാണെന്ന് ഉറപ്പാക്കിയിട്ടുണ്ടാകണം
  5. തെറ്റായ രീതിയില്‍ Update ചെയ്തു പോയാല്‍, pre revised scaleലേക്ക് മാറ്റികിട്ടുന്നതിന് വിശദ വിവരങ്ങള്‍ കാണിച്ച് (Emloyee ടെ പേര്, PEN എന്നിവ ഉള്‍പ്പടെ )DDO യുടെ ഒരു letter തയ്യാറാക്കി ഒപ്പിട്ട് സീല്‍ വെച്ച്, info@spark.gov.in ലേക്കോ, spark.fin@kerala.gov.in ലേക്കോ മെയില്‍ അയക്കുക. 2004 ലെ Pay Revision തുടര്‍ന്ന് പോരുന്നോരുടേയും, fresh ആയി join ചെയ്തവരുടേയും മറ്റും Pay Revision year മാറിക്കിടപ്പുണ്ടെങ്കിലോ, Pay തെറ്റി കിടപ്പുണ്ടെങ്കിലോ ഇതേ പോലെ letter തയ്യാറാക്കി അയക്കുക.
  6. Aided School കളിലെ സ്റ്റാഫിന്റെ കാര്യത്തില്‍ Fixation Statement ന്റെ pdf , download ചെയ്യുന്നിടം വരേ ചെയ്തു വയ്ക്കുക. Fixation Statement എടുത്ത് AEO/DEO നല്‍കി sanction ലഭിച്ചാല്‍ SPARK ല്‍ Update ചെയ്യാം. അതിനുശ്ശേഷം AEO/DEO ലോഗിനിലെ pay revision editing വഴി പുതിയ Pay, Authenticate (Confirm) ചെയ്യേണ്ടതുമാണ്.
  7. Self Drawing Officials ഒരു Undertaking , covering letter വെച്ച് AG യ്ക്ക് അയക്കണം. ഇപ്പോള്‍ AG യില്‍ നിന്നും Electronic Payslip updation തുടങ്ങിയതിനാല്‍, Service History മാത്രം update ചെയ്താല്‍ മതി.


Read More | തുടര്‍ന്നു വായിക്കുക

Tenth Pay Revision - Pay fixation softwares

>> Thursday, January 21, 2016

Updated on 07.02.2016 at 10.24pmസര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം സംബന്ധിച്ച് മന്ത്രിസഭ തീരുമെടുത്തു. ഫിബ്രവരിയിലെ ശമ്പളം മുതല്‍ പുതിയ ശമ്പളം നല്കാനും മന്ത്രിസഭ തീരുമാനിച്ചു. പരിഷ്‌കരിച്ച ശമ്പളത്തിനും പെന്‍ഷനും 2014 ജൂലായ് ഒന്നു മുതല്‍ പ്രാബല്യമുണ്ടാകും. കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതിനു പകരം പി.എഫ്. നിരക്കിലെ പലിശ സഹിതം 2017 ഏപ്രില്‍ ഒന്നുമുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്കും. മാര്‍ച്ച് ഒന്നു മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 2000 മുതല്‍ 12,000വരെ രൂപയുടെവര്‍ദ്ധനയാണുണ്ടാവുക. പത്തുവര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്‌കരിച്ചാല്‍ മതിയെന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചില്ല.
  1. ശമ്പള പരിഷ്കരണത്തിന് 1.7.2014 മുതല്‍ മുന്‍കാല പ്രാബല്യം
  2. പുതുക്കിയ നിരക്കില്‍ ഫെബ്രുവരി മാസത്തെ ശമ്പളം ലഭിക്കും
  3. DA as on 01/07/2014- 0% (Total DA - 0%)
    DA as on 01/01/2015- 3% (Total DA - 3%)
    DA as on 01/07/2015- 3% (Total DA - 6%)
  4. വര്‍ദ്ധന 2000 രൂപ മുതല്‍ 12000 രൂപ വരെ
  5. സ്പെഷ്യല്‍ അലവന്‍സ് റിസ്ക് അലവന്‍സ് ഇവയ്ക്ക് 10% വാര്‍ഷിക വര്‍ദ്ധന
  6. HRA, CCA ഇവ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം. (HRA ശുപാര്‍ശ ചുവടെ)
  7. Sl.NoPay RangeB2 Class Cities&aboveOther Cities/TownOther Places
    116500-26500150012501000
    227150-42500200015001250
    343600-68700250017501500
    470350 & above300020001750
  8. 2014 മുതലുള്ള കുടിശിക നാല് ഇന്‍സ്റ്റാള്‍മെന്റായി നല്‍കും.ഈ കുടിശികയ്ക്ക് PF നിരക്കില്‍ പലിശ
  9. ദിവസ വേതനത്തിലും വര്‍ദ്ധന. ആ തസ്തികയുടെ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായിരിക്കും പുതിയ ദിവസവേതനം
  10. DCRGയുടെ പരിധി 7 ലക്ഷത്തില്‍ നിന്നും 14 ലക്ഷമാക്കി
  11. ഏറ്റവും കുറഞ്ഞ ശമ്പളം 16500 രൂപ
  12. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്
അഞ്ചുവര്‍ഷത്തേക്കാണ് ഇപ്പോള്‍ ശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് നാല് പ്രോഗ്രാമുകള്‍ ചുവടെ നല്‍കുന്നു. അഭിപ്രായങ്ങള്‍, പ്രശ്‌നങ്ങള്‍, സംശയങ്ങള്‍ എല്ലാം കമന്റ് ചെയ്താല്‍ മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകും.

  1. Government Order : GO(P)No 7/2016 Dated 20-01-2016
  2. Government Decisions on 20/1/2016
  3. Tenth Pay revision Commission Report
സര്‍വകലാശാല ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമായി പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 7222 കോടിയുടെ അധികബാധ്യതയുണ്ടാകുമെന്ന് മന്ത്രിസഭാ തീരുമാനത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പെന്‍ഷന്‍കാരുടെ ദീര്‍ഘകാല ആവശ്യമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും തത്ത്വത്തില്‍ അംഗീകരിച്ചു. ഫുള്‍പെന്‍ഷനുള്ള സേവനകാലം 30 വര്‍ഷമായി തുടരും.

കമ്മീഷന്‍ ശുപാര്‍ശകളില്‍ പ്രധാനമായും മൂന്നു മാറ്റങ്ങളാണ് സര്‍ക്കാര്‍ വരുത്തിയത്. മാസ്റ്റര്‍ സ്‌കെയിലില്‍ ശുപാര്‍ശ ചെയ്തിരുന്ന 17,000 എന്ന അടിസ്ഥാന ശമ്പളം 16,500 രൂപയാക്കിക്കുറച്ചു. ശമ്പളപരിഷ്‌കരണ തീയതിക്ക് മുമ്പ് സര്‍വീസിലുള്ളവര്‍ക്ക് ഇത് ബാധകമാവില്ല. ടൈം സ്‌കെയിലുകളില്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത പൊതു ഫോര്‍മുലയ്ക്ക് അനുസൃതമായി മാറ്റം വരുത്തി. കമ്മിഷന്‍ ശുപാര്‍ശ ചെയ്ത സ്‌കെയില്‍ ഉയര്‍ത്തി നല്‍കല്‍ നിലവിലെ സ്‌കെയിലായ 24,040 -38,840 സ്‌കെയിലുകളില്‍ മാത്രമായി പരിമിതപ്പെടുത്തി. ഇവര്‍ക്കും ഒരു ഉയര്‍ത്തല്‍ മാത്രമേ നല്‍കൂ. ഇതിന് മുകളിലുള്ള സ്‌കെയിലുകളില്‍ വര്‍ദ്ധന അനുവദിക്കില്ല.

ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിലെ ഹയര്‍ഗ്രേഡുകളൊന്നും സര്‍ക്കാര്‍ അംഗീകരിച്ചില്ല. നിലവിലുള്ള ഹയര്‍ ഗ്രേഡുകളിലെ ശുപാര്‍ശ ചെയ്ത വര്‍ധന 2:1 (കുറഞ്ഞ സ്‌കെയിലുകള്‍ക്ക്), 3:1 (ഉയര്‍ന്ന സ്‌കെയിലുകള്‍ക്ക്, 24,040 - 38,840 മുതല്‍) എന്നിങ്ങനെ പരിമിതപ്പെടുത്തി. സ്‌കെയില്‍ വര്‍ധനവും ആനുപാതിക വര്‍ധനവും ഒരുമിച്ച് ശുപാര്‍ശചെയ്ത കേസുകളില്‍ സ്‌കെയിലെ വര്‍ദ്ധന ഒരു തട്ടില്‍ മാത്രമാണ് അനുവദിച്ചത്. ഈ നിര്‍ദ്ദേശങ്ങളിലൂടെ അധിക ചെലവിലെ 900 കോടി കുറക്കാനായതായി മുഖ്യമന്ത്രി അറിയിച്ചു.

മറ്റുതീരുമാനങ്ങള്‍:
  • വീട്ടുവാടക അടക്കം മുഴുവന്‍ അലവന്‍സുകളും കമ്മീഷന്‍ ശുപാര്‍ശചെയ്ത അതേ നിരക്കില്‍ നല്‍കും.
  • സ്‌പെഷ്യല്‍ അലവന്‍സ് റിസ്‌ക് അലവന്‍സ് എന്നിവയില്‍ ശുപാര്‍ശയില്‍ നിന്ന് 10 ശതമാനം വാര്‍ഷിക വര്‍ദ്ധന.
  • പെന്‍ഷന്‍കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിക്ക് അംഗീകാരം. വിശദാംശങ്ങള്‍ ധനവകുപ്പ് തീരുമാനിക്കും.
  • പുതുക്കിയ ശമ്പളത്തോടൊപ്പം 2015 ജനവരി ഒന്നുമുതലുള്ള 3 % ഉം 2015 ജൂലായ് മുതലുള്ള 6% ഉം ക്ഷാമബത്തയും.
  • ഇതാദ്യമായി പെന്‍ഷന്‍ കുടിശ്ശികയ്ക്ക് പലിശ.
  • ലീവ് സറണ്ടര്‍, എല്‍.ടി.സി എന്നിവ തുടരും.
  • ശമ്പളത്തിന് 12% ഫിറ്റ്‌മെന്റ് ബെനിഫിറ്റ് (മിനിമം ബെനിഫിറ്റ് 2000രൂപ) ഒരോ വര്‍ഷ സര്‍വ്വീസിനും അരശതമാനം വെയിറ്റേജ്.
  • പെന്‍ഷന് 18% ഫിറ്റ്‌മെന്റ് ബെനിഫിറ്റ്.
  • ഡി.സി.ആര്‍.ജി പരിധി ഏഴില്‍ നിന്ന് 14 ലക്ഷമാക്കി.
  • മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടരും.
  • എക്‌സ്‌ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ക്ക് ഡി.ആറും കുടുംബപെന്‍ഷനും പുതുതായി അനുവദിക്കും.
  • സമയബന്ധിത ഹയര്‍ ഗ്രേഡ് പ്രൊമോഷന്റെ കാലപരിധി നിലവിലുള്ള രീതിയില്‍ തുടരും.
  • ശമ്പളം നിര്‍ണയിക്കുമ്പോള്‍ ഇത്തരം പ്രൊമോഷനുകള്‍ക്കും സാധാരണ പ്രൊമോഷന്റെ ശമ്പളനിര്‍ണയ ആനുകൂല്യങ്ങള്‍ നല്‍കും.
  • അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാര്‍ക്ക് പുതുതായി 90 ദിവസത്തെ പ്രത്യേക അവധി.
  • ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് സ്‌പെഷല്‍പേ സമ്പ്രദായംതുടരും.
  • പരാതി പരിശോധിക്കാന്‍ അനോമലി സെല്‍.

ചില പ്രധാന തസ്തികകളുടെ പുതുക്കിയ കുറഞ്ഞ ശമ്പളം
എല്‍.ഡി. ക്ലര്‍ക്ക് 19000 രൂപ (നിലവില്‍ 9940 രൂപ),
പോലീസ് കോണ്‍സ്റ്റബിള്‍ 22200 രൂപ (നിലവില്‍ 10480 രൂപ)
എല്‍.പി/യു.പി അദ്ധ്യാപകര്‍ 25200 രൂപ (നിലവില്‍ 13210 രൂപ)
ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ 29200 രൂപ (നിലവില്‍ 15380 രൂപ)
ഹയര്‍സെക്കന്ററി അദ്ധ്യാപകര്‍ 39500 രൂപ (നിലവില്‍ 20740 രൂപ)
അസിസ്റ്റന്റ് എന്‍ജിനീയര്‍ 39500 രൂപ (നിലവില്‍ 20740 രൂപ)
അസിസ്റ്റന്റ് സര്‍ജന്‍ 51600 രൂപ (നിലവില്‍ 27140 രൂപ)
സ്റ്റാഫ് നഴ്‌സ് 27800 രൂപ (നിലവില്‍ 13900 രൂപ)
NB: വാര്‍ത്തയ്ക്ക് മാതൃഭൂമി ഓണ്‍ലൈനോട് കടപ്പാട്‌


Read More | തുടര്‍ന്നു വായിക്കുക

Teachers pay revision anomaly rectified

>> Wednesday, April 3, 2013

ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍, പ്രൈമറി അധ്യാപകരുടെ ശമ്പള പരിഷ്കരണത്തില്‍ സംഭവിച്ച അപാകത പരിഹരിച്ചു കൊണ്ട് ഉത്തരവിറങ്ങി. ഉത്തരവിറങ്ങിയ തീയതി മുതലാണ് ആനുകൂല്യത്തിന് അര്‍ഹത. അരിയര്‍ ലഭിക്കുന്നതിനുള്ള അവസരം നല്‍കാതെ അത് Notional ആയി കാണാനാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ശമ്പള സ്കെയിലിലെ അപാകത പരിഹരിച്ചതിനു പുറമെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ (ഹയര്‍ഗ്രേഡ്) ശമ്പള സ്കെയിലും വര്‍ധിപ്പിച്ചു. നിലവില്‍ 21240-37040 ആയിരുന്നത് 22360-37940 ആയി. ഹൈസ്കൂള്‍ അധ്യാപകരുടെ(ബിരുദ-ഭാഷാ) ശമ്പള സ്കെയില്‍ 14620-25280 എന്നതില്‍നിന്ന് 15380-25900 ആയി ഉയര്‍ത്തി. പ്രൈമറി, പ്രീപ്രൈമറി, നഴ്സറി വിഭാഗത്തില്‍പ്പെടുന്ന അസിസ്റ്റന്റ് ടീച്ചര്‍ ഗ്രേഡ് രണ്ട്, ഹൈസ്കൂള്‍ വിഭാഗത്തില്‍ വരുന്ന ഇന്‍സ്ട്രക്ടര്‍ -സ്പെഷലിസ്റ്റ് അധ്യാപകര്‍ എന്നിവരുടെ ശമ്പള സ്കെയിലും 11620-20240 എന്നതില്‍നിന്ന് 13210-22360 ആയി വര്‍ധിപ്പിച്ചു. എന്നാല്‍ ഈ സ്കെയില്‍ മാറ്റം കൊണ്ട് ഇപ്പോള്‍ എല്ലാ അധ്യാപകരുടേയും ശമ്പളം ഉയരണമെന്നില്ല. പേ റിവിഷന്‍ സമയത്ത് ശമ്പളം ഫിക്സ് ചെയ്തപ്പോള്‍ ഇപ്പോള്‍ ഉയര്‍ത്തിയ ശമ്പളസ്കെയിലാണ് ശമ്പളം ലഭിക്കുന്നതെങ്കില്‍, അത്തരം അധ്യാപകരുടെ ശമ്പളത്തില്‍ ഇപ്പോള്‍ വ്യത്യാസം വരികയില്ല. ഒട്ടേറെ അധ്യാപകര്‍ ശമ്പളം റീഫിക്സ് ചെയ്യേണ്ടി വരുമോയെന്ന് അന്വേഷിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഈ ഉത്തരവിനെക്കുറിച്ച് ഒരു അവലോകനം ആവശ്യമായി വരുന്നത്. ലളിതമായൊരു പോസ്റ്റിലൂടെ ആ ധര്‍മ്മം നിര്‍വഹിക്കുകയാണ് മാത്​സ് ബ്ലോഗിലെ അനിഷേധ്യസാന്നിധ്യമായ കോഴിക്കോട് ലോകോളേജിലെ എ.പി. മുഹമ്മദ് സാര്‍.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുടെ 1-7-2009 പ്രാബല്യത്തില്‍ പരിഷ്കരിച്ച വിവിധ ശമ്പളസ്കെയിലുകള്‍ ഭേദഗതി ചെയ്ത് കൊണ്ട് G.O (P) No. 168/2013/(147)/Fin Dated 11-4-2013 പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സമാനമായ സ്കെയിലുകളില്‍ ശമ്പളം വാങ്ങിക്കൊണ്ടിരുന്നവര്‍ക്ക് ലഭിച്ച വര്‍ദ്ധനവ് ശമ്പളപരിഷ്കരണത്തില്‍ അദ്ധ്യാപകര്‍ക്ക് ലഭിക്കുന്നില്ല എന്ന് പൊതുവെ വിശ്വസിക്കപ്പെടുകയും ഇക്കാര്യം പ്രതിഷേധത്തിനിടയാകുകയും ചെയ്തു. വിവിധ സര്‍വ്വീസ് സംഘടനകളുടെ ഇടപെടലുകള്‍ കാരണം, ഈ അനോമലി പരിഹരിക്കുമെന്ന് ബഹുമാനപ്പെട്ട ധനമന്ത്രി പ്രഖ്യാപിച്ചതായി 2013 ഫെബ്രു‌വരിയിലും ഏപ്രിലിലും പത്രവാര്‍ത്തകളുമുണ്ടായിരുന്നു.

ശമ്പളപരിഷ്കരണത്തിന്റെ പൊതുമാനദണ്ഡങ്ങളനുസരിച്ച്, ഓപ്ഷന്‍ തിയ്യതിയിലെ അടിസ്ഥാന ശമ്പളത്തിന്റെ കൂടെ 64% ഡി.എ, 1000 രൂപയില്‍ കുറയാതെയുള്ള ഫിറ്റ്മെന്റ് ബെനിഫിറ്റ്, സര്‍വ്വീസ് വെയിറ്റേജ് എന്നിവ ചേര്‍ത്താണ് പരിഷ്കരിച്ച സ്കെയിലിലെ ശമ്പളം നിര്‍ണ്ണയിക്കുന്നത്. 1-7-2009 ന് മുമ്പ് സര്‍വ്വീസിലുള്ള അദ്ധ്യാപകരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്. എന്നാല്‍ ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരമുള്ള പ്രീ-റിവൈസ്ഡ് സ്കെയിലുകളും റിവൈസ്ഡ് സ്കെയിലുകളും പരിശോധിച്ചാല്‍ അദ്ധ്യാപകരുടേത് ഉള്‍പ്പെടെയുള്ള ചില തസ്തികകളുടെ റിവൈസ്ഡ് സ്കെയിലുകളുടെ മിനിമം മേല്‍‌പറഞ്ഞ പൊതുമാനദണ്ഡമനുസരിച്ചുള്ള കുറഞ്ഞ വര്‍ദ്ധനവ് ലഭിക്കത്തക്ക രീതിയിലുള്ളവയല്ല എന്ന് കാണാം. ഉദാഹരണത്തിന് പ്രൈമറി ടീച്ചറുടെ 6680-10790 ന്റെ റിവൈസ്ഡ് സ്കെയില്‍ 11620-20240 ആണ്. 6680 നെ റിവൈസ് ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞത് 12220 ലഭിക്കും. ഇതിനെക്കാള്‍ രണ്ട് ഇന്‍‌ക്രിമെന്റ് കുറവാണല്ലോ റിവസ്ഡ് സ്കെയിലിന്റെ മിനിമം ആയ 11620. ഇക്കാരണം കൊണ്ട് പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ശമ്പളപരിഷ്കരണത്തില്‍ വിഭാവനം ചെയ്യുന്ന വര്‍ദ്ധനവ് ലഭിക്കാതെ വരും.

വിവിധ തസ്തികകളുടെ കാര്യത്തില്‍ മേല്‍പ്പറഞ്ഞ ഈ അനോമലി ഉണ്ടായിരുന്നു. ശമ്പളപരിഷ്കരണ ഉത്തരവില്‍ തന്നെ ഭേദഗതി വരുത്തിക്കൊണ്ടോ അതിന് ശേഷമുള്ള ഉത്തരവുകള്‍ വഴിയോ ഇക്കൂട്ടത്തില്‍ പെടുന്ന ക്ലര്‍ക്ക്, സീനിയര്‍ ക്ലര്‍ക്ക്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയ ഭൂരിഭാഗം തസ്തികകളുടെയും സ്കെയിലുകള്‍ ഉയര്‍ത്തിയപ്പോള്‍, അദ്ധ്യാപകരുടെത് മാത്രം പഴയ നിലയില്‍ തുടര്‍ന്നതാണ് പക്ഷപാതപരമായ അനീതിയായി വ്യാഖ്യാനിക്കപ്പെട്ടത്. ഉദാഹരണത്തിന് 2004 ലെ പരിഷ്കരണ ഉത്തരവ് പ്രകാരം 6680-10790 എന്ന ഒരെ സ്കെയിലിലുള്ള സീനിയര്‍ ക്ലര്‍ക്ക്, പ്രൈമറി ടീച്ചര്‍ തസ്തികകളുടെ റിവൈസ്ഡ് സ്കെയിലുകള്‍ യഥാക്രമം 13210-22360, 11620-20240 എന്നിങ്ങിനെയാണ്. ഇത് കൊണ്ട് 1-7-2009 ന് മുമ്പ് ജോലിയില്‍ പ്രവേശിച്ചിരുന്ന പ്രൈമറി ടീച്ചര്‍ക്ക് ഒരു സീനിയര്‍ ക്ലര്‍ക്കിന്റെ മിനിമം ശമ്പളം ലഭിക്കുമായിരുന്നപ്പോള്‍ 1-7-2009 ന് ശേഷം ജോലിയില്‍ പ്രവേശിക്കുന്ന പ്രൈമറി ടീച്ചര്‍ക്ക് സീനിയര്‍ ക്ലര്‍ക്കിനെക്കാള്‍ 1590 രൂപ കുറഞ്ഞ അടിസ്ഥാന ശമ്പളമെ ലഭിക്കുന്നുള്ളൂ. വിവിധ അദ്ധ്യാപക തസ്തികകളുടെ കാര്യത്തിലുള്ള ഇത്തരം വിവേചനങ്ങളാണ് ഇപ്പോളത്തെ ഉത്തരവ് വഴി പരിഹരിക്കപ്പെട്ടതെന്ന് പറയാം.

എന്തായിരുന്നു അനോമലി?
2009 ലെ ഓപ്ഷന്‍ തീയതി മുതല്‍ ഒരു അധ്യാപകന്റെ ബേസിക് പേ ഇപ്പോള്‍ പുതുക്കിയ ശമ്പളസ്കെയിലാണോ വരുന്നതെന്നു നോക്കുക. ആ ശമ്പളസ്കെയിലില്‍ വരുന്നില്ലെങ്കില്‍ അതാണ് അനോമലി. ഉദാഹരണത്തിന് ഒരു ഒരു ഹൈസ്ക്കൂള്‍ അധ്യാപകന്റെ കാര്യമെടുക്കാം. അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം 2009 ലെ ഓപ്ഷന്‍ തീയതിയില്‍ 15380-25900 എന്ന സ്കെയിലില്‍ ഇല്ലെങ്കില്‍ അത് പരിഷ്ക്കരണത്തിലെ അനോമലിയായിരുന്നു. അതുപരിഹരിക്കലാണ് ഈ അനോമലി റെക്ടിഫിക്കേഷന്‍ കൊണ്ട് ഉദ്ദേശിച്ചത്. അവരെ ഈ സ്കെയിലിലേക്ക് കൊണ്ടു വരുന്നതാണ് ഇപ്പോഴത്തെ അനോമലി റെക്ടിഫിക്കേഷന്‍ ഉത്തരവ്. ശമ്പളപരിഷ്ക്കരണത്തിന്റെ ഭാഗമായി 2009 ലെ തീയതി വെച്ച് ഓപ്ഷന്‍ നല്‍കിയവരുടെ ബേസിക് പേ 15380 ന് മുകളിലാണ് ഫിക്സ് ചെയ്തിരിക്കുന്നതെങ്കില്‍ ഇപ്പോഴത്തെ സ്കെയില്‍ മോഡിഫിക്കേഷന്‍ പ്രകാരം അവരുടെ ബേസിക് പേ മാറുന്നില്ല. കാരണം, അവരുടെ അടിസ്ഥാനശമ്പളം 2009 ല്‍ വച്ചുതന്നെ 15380-25900 എന്ന സ്കെയിലിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. അതായത് സമീപകാലത്ത് സര്‍വീസില്‍ പ്രവേശിച്ച കുറച്ചു പേരുടെ അടിസ്ഥാനശമ്പളത്തില്‍ മാത്രമേ മാറ്റം വരൂ. അവരുടെ ഈ മാറ്റത്തിന്റെ ഭാഗമായി 2009 മുതലുള്ള അരിയറൊന്നും ലഭിക്കുകയുമില്ല. അതെല്ലാം Notional ആയി കാണാനാണ് പറഞ്ഞിരിക്കുന്നത്. ചുരുക്കത്തില്‍ 11-4-2013 മുതല്‍ മാത്രമാകും അക്കൂട്ടരുടെ ശമ്പളത്തിലെ വര്‍ദ്ധനവ്.

2004ല്‍ ഹൈസ്ക്കൂള്‍ അധ്യാപകരുടേതിനു സമാനമായ 8390-13270 എന്ന ശമ്പള സ്കെയിലുണ്ടായിരുന്നവരെ താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോളും അനോമലിയുണ്ടെന്ന് പറയേണ്ടി വരും. ഉദാഹരണത്തിന്, എച്ച്.എസ്.എ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ലൈബ്രേറിയന്‍ ഗ്രേഡ്-3 എന്നീ മൂന്ന് തസ്തികകളുടെയും പഴയ സ്കെയില്‍ 8390-13270 ആയിരുന്നു. ഇപ്പോള്‍ അത് യഥാക്രമം 15380-25900, 15380-25900, 16180-29180 എന്നിങ്ങിനെയാണ്. ലൈബ്രേറിയന്‍ ഗ്രേഡ്-3 ഒരു സ്കെയില്‍ മുകളിലായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ലൈബ്രേറിയന്‍ ഗ്രേഡ്-3 എന്നിവര്‍ക്ക് അരിയര്‍ അടക്കമുള്ള ആനുകൂല്യത്തോടെ 1-7-2009 മുതല്‍ പ്രാബല്യം. ഇങ്ങിനെ നോക്കുമ്പോള്‍ എച്ച്.എസ്.എ ആണ് ഏറ്റവും അവഗണിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ അനോമലി പരിഹരിക്കപ്പെട്ടു എന്നു പറയുന്നത് ശരിയാണോ?

ആര്‍ക്കെല്ലാമാണ് ഗുണം?
ഇപ്പോളത്തെ സ്കെയില്‍ മോഡിഫിക്കേഷന്റെ ഗുണം 1-7-2009 ന് മുമ്പ് ഇപ്പോള്‍ മോഡിഫൈ ചെയ്യപ്പെട്ട സ്കെയിലുകളുടെ തസ്തികകളില്‍ വന്ന കുറച്ച് അദ്ധ്യാപകര്‍ക്ക് കൂടി ലഭിക്കും. 30-6-2009 ന് പഴയ സ്കെയിലില്‍ 8390 രൂപ വാങ്ങുന്ന എച്ച്.എസ്.എ ക്ക് ഈ സ്കെയില്‍ മാറ്റം കൊണ്ട് വെറും 400 രൂപ മാത്രമല്ലെ വര്‍ദ്ധനവുള്ളൂ. ഒരു ഇന്‍ക്രിമെന്റ് എങ്കിലും വാങ്ങിയവര്‍ക്ക് യാതൊരു ആനുകൂല്യവുമില്ല. അക്കൂട്ടര്‍ സര്‍വ്വീസ് ബുക്കില്‍ സ്കെയില്‍ മോഡിഫൈ ചെയ്ത കാര്യം എഴുതിച്ചേര്‍ക്കുക മാത്രമെ വേണ്ടതുള്ളൂ. ഇപ്രകാരം 11620-20240 സ്കെയിലുകാര്‍ 13210-22360 ലേക്ക് മാറുമ്പോള്‍ പരമാവധി ആനുകൂല്യം 1590 രൂപയാണ്. 4 ഇന്‍ക്രിമെന്റുകാര്‍ക്ക് വരെ ആനുകൂല്യം കുറഞ്ഞതോതില്‍ ലഭിക്കും.

എന്നാല്‍ 1-4-2013 ന് സര്‍വ്വീസില്‍ വരുന്ന ഒരു എച്ച്.എസ്.എ ക്ക് ഈ മാറ്റം കൊണ്ട് 1102 രൂപയുടെ വര്‍ദ്ധനവുണ്ടാകും. പക്ഷെ, അയാള്‍ക്ക് 31-3-2013ല്‍ ജോലിയില്‍ കയറുന്നയാളേക്കാള്‍ 2230 രൂപ കുറവാണ് ലഭിക്കുക. (10% NPS Contribution കഴിച്ച്).

2004 ലെ പോലെ 2009 ലും എല്ലാ സ്കെയിലുകളും ഒരു മാസ്റ്റര്‍ സ്കെയിലിന്റെ ഭാഗമായതിനാലും മോഡിഫൈഡ് സ്കെയിലുകളുടെയും പ്രീ-മോഡിഫൈഡ് സ്കെയിലുകളുടെയും മിനിമത്തിലും മാക്സിമത്തിലും മാത്രമെ വ്യത്യാസമുള്ളൂ എന്നതിനാലും വിവിധ തസ്തികളില്‍ സര്‍വീസ് കൂടുതലുള്ളവര്‍ക്ക് പ്രസ്തുത തസ്തികയുടെ സ്കെയില്‍ മോഡിഫിക്കേഷന്‍ കൊണ്ട് വര്‍ദ്ധിച്ച ആനുകൂല്യങ്ങലൊന്നും ലഭിക്കുന്നില്ല. സര്‍വ്വിസ് രജിസ്റ്ററിലും സ്പാര്‍ക്കിലുമൊക്കെ അവരുടെ സ്കെയില്‍ മാറ്റിയതായി രേഖപ്പെടുത്തണമെന്നല്ലാതെ മറ്റൊന്നും ചെയ്യേണ്ടതില്ല. കൂടാതെ, 1-7-2009 മുതല്‍ സ്കെയിലുകള്‍ മോഡിഫൈ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിന്റെ സാമ്പത്തിക ഗുണം 11-4-2013 മുതല്‍ മാത്രമെ ലഭിക്കുകയുള്ളൂ എന്നതും ശ്രദ്ധേയമാണ്. ഇതേക്കുറിച്ച് ഒരു അനുബന്ധ സര്‍ക്കുലര്‍ ഇറക്കുന്നത് അധ്യാപകര്‍ക്ക് ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല.


Read More | തുടര്‍ന്നു വായിക്കുക

പേ ഫിക്സ് ചെയ്യുന്നത് എങ്ങിനെ?

>> Monday, April 25, 2011


ലേഖകന്‍ കോഴിക്കോട് ജില്ലയിലെ ആര്‍ .ഇ.സി.ഗവ.ഹൈസ്‌കൂള്‍ ചാത്തമംഗലത്തെ ഒരു പ്രൈമറി അദ്ധ്യാപകനാണ്. അഞ്ചു വര്‍ഷം കോഴിക്കോട് എസ്.എസ്.എ യില്‍ പ്രവര്‍ത്തിച്ച പരിചയം മാത്രമാണ് ഇത്തരം ഒരു സംരംഭത്തിന് മുതിരാന്‍ പ്രേരിപ്പിച്ചത്. അന്ന് ലഭിച്ച കംപ്യൂട്ടര്‍ ട്രെയിനിങ്ങുകളും, കോഴിക്കോട് ഡി.പി.ഒ ആയിരുന്ന അബ്ബാസ്അലി, കോഴിക്കോട് റൂറല്‍ ബി.പി.ഒ ആയിരുന്ന ഇ.രാജഗോപാലന്‍ ‍, ട്രെയിനര്‍ ആയിരുന്ന കെ.ജെ.ജോയ് എന്നിവര്‍ നല്‍കിയ പ്രോത്സാഹനങ്ങളും എന്നും തനിക്ക് പ്രചോദമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കേരള സര്‍ക്കാര്‍ 26.02.2011 ന് പുറത്തിറക്കിയ ശമ്പളപരിഷ്‌കരണ ഉത്തരവിലേക്ക് വെളിച്ചം വീശാനാണ് ഈ ലേഖനത്തില്‍ ഉദ്ദേശിച്ചിരിക്കുന്നത്. ആയത് ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തിരികൊളുത്തുമെന്ന് പ്രത്യാശിക്കുന്നു. ആക്ഷേപങ്ങളും അഭിപ്രായങ്ങളും സവിനയം ക്ഷണിച്ചുകൊള്ളുന്നു. ശമ്പള പരിഷ്ക്കരണം എങ്ങനെയാണ് ചെയ്യുന്നതെന്നതിനെക്കുറിച്ച് ഉദാഹരണസഹിതം വിശദീകരിക്കുന്നതോടൊപ്പം ഇക്കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യാന്‍ ഉപകരിക്കുന്ന ഒരു സോഫ്റ്റ്​വെയറും താഴെ നല്‍കിയിരിക്കുന്നു. നോക്കുമല്ലോ.

ശമ്പളപരിഷ്ക്കരണത്തിലെ ചില ഭാഗങ്ങളില്‍ ക്ലാരിഫിക്കേഷന്‍ ലഭിച്ചെങ്കില്‍ മാത്രമേ അധ്യാപകരുടെ ഗ്രേഡിന്റെ കാര്യത്തില്‍ വ്യക്തതവരികയുള്ളു. ഉദാഹരണത്തിന് ഹൈസ്ക്കൂള്‍ അധ്യാപകരുടെ ഗ്രേഡ് 7, 15, 22 വര്‍ഷങ്ങളിലേക്ക് മാറ്റിയത് പ്രകാരം (ഉത്തരവിന്റെ പേജ് 2, 3 കാണുക) ഇത്തരം കാര്യങ്ങള്‍ ഫലത്തില്‍ വരുന്ന 1-2-2011 ന് (ഉത്തരവിന്റെ പേജ് 16 കാണുക) ഏഴര വര്‍ഷം സര്‍വീസ് തികയുന്നവര്‍ ഏത് തിയതിയില്‍ ഗ്രേഡ് ഫിക്സ് ചെയ്യണം? ഇത്തരം കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ പബ്ളിഷ് ചെയ്യുന്ന ഓപ്ഷന്‍ ഫോമിനുമെല്ലാം വേണ്ടി അല്പം കൂടി കാത്തിരിക്കേണ്ടതുണ്ട്. അനക്സര്‍ 4-12 വെബ്സൈറ്റില്‍ വരാനുമുണ്ട്. അതു കൊണ്ടു തന്നെ നമുക്ക് കുറച്ചു കൂടി കാത്തിരിക്കാം. ഗ്രേഡ് ഒഴികെയുള്ള കാര്യങ്ങളില്‍ നമുക്ക് ചര്‍ച്ച തുടരാം. എന്തായാലും അധ്യാപകര്‍ക്കൊപ്പം മാത്​സ് ബ്ലോഗ് എന്നുമുണ്ടാകും. ചര്‍ച്ച തുടരട്ടെ.
ശമ്പളപരിഷ്‌കരണം - എന്ത് ?
കാലാസൃതമായി ജീവിതനിലവാരത്തില്‍ വരുന്ന മാറ്റങ്ങള്‍ പൊതുവിപണിയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഏകോപ്പിക്കാനാണ് ശമ്പളപരിഷ്‌കരണം നടത്തുന്നതെന്ന് പൊതുവില്‍ പറയാം. അങ്ങിനെ ഏകോപിപ്പിക്കുമ്പോള്‍ പൊരുത്തക്കേടുകളും സ്വാഭാവികമാണ്. അതിനെ അനോമലി എന്നാണ് പറയുക. അത് പരിഹരിക്കുന്നതിനും സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കും.

ശമ്പളപരിഷ്‌കരണം എങ്ങിനെ ?
1.07.2009ല്‍ നിലവിലുണ്ടായിരുന്ന ശമ്പളത്തോട് 64 % ഡി.എ, ഫിറ്റ്‌മെന്റ്, സര്‍വ്വീസ് വെയിറ്റേജ് എന്നിവ കൂട്ടിയാണ് പുതുക്കിയ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. 1-1-2010 മുതല്‍ പുതുക്കിയ അടിസ്ഥാന ശമ്പളത്തിന്റെ 8% ഡി.എയും 1-7-2010 മുതല്‍ 18% ഡി.എയും നമുക്ക് ലഭിക്കും. ഹൌസ് റെന്റ് അലവന്‍സിലും സിറ്റി കോമ്പന്‍സേറ്ററി അലവന്‍സിലും മാറ്റമുണ്ട്. പക്ഷേ അടിസ്ഥാന ശമ്പളം നിര്‍ണയിക്കുന്നതിന് അതൊന്നും പരിഗണിക്കുന്നതേയില്ല. അതിനായി വേണ്ടത് സര്‍വ്വീസില്‍ പ്രവേശിച്ച തീയതി, ഓപ്ഷന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന ദിവസം, 1-7-2009 ലെ അടിസ്ഥാന ശമ്പളം (Basic Pay) എന്നിവയാണ്. പിന്നെ അല്പം ലോജിക്കും.


House Rent Allowance
Pay Range B2 Class City C Class city/ Town Cities not in B2 & C Class Other places
8500-8729 350 270 270 250
8730-12549 560 390 390
12550-24039 840 550 480
24040-29179 1050 700 530
29180-33679 1400 950 530
33680 & above 1680 1110 530

സിറ്റി കോമ്പന്‍സേറ്ററി അലവന്‍സിന്റെ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. ഇതും അടിസ്ഥാന ശമ്പളം ഫിക്സ് ചെയ്യുമ്പോള്‍ ആവശ്യമായി വരുന്നേയില്ല. എങ്കിലും അധിക വിവരം എന്ന നിലയില്‍ നല്‍കിയതാണ്.
City Compensatory Allowance
Sl. No Pay Range Rate per Month
1 Below Rs.9440 Rs.200/-
2 Rs.9440 and above but below Rs.13540 Rs.250/-
3 Rs.13540 and above but below Rs.16980 Rs.300/-
4 Rs.16980 and above Rs.350/-

ശമ്പളപരിഷ്‌കരണം എങ്ങിനെ നടത്താം
ശമ്പളപരിഷ്‌കരണം തുടങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

  1. ഓപ്ഷന്‍ കൊടുക്കല്‍
  2. ഓപ്ഷന്‍ തിയ്യതി നിശ്ചയിക്കല്‍
  3. നഷ്ടലാഭങ്ങളെപറ്റിയുള്ള ഉള്‍ക്കാഴ്ച.

1. ഓപ്ഷന്‍ കൊടുക്കല്‍
26.02.2011 മുതല്‍ 6 മാസത്തിനകം ഓപ്ഷന്‍ നിര്‍ബന്ധമായും എഴുതി കൊടുക്കേണ്ടതുണ്ട്. (അനക്‌സ് 2 പേജ് 4 13)

2. ഓപ്ഷന്‍ തിയ്യതി നിശ്ചയിക്കല്‍
ഓപ്ഷന്‍ തിയ്യതി 26.02.2011 മുതല്‍ ഒരു വര്‍ഷത്തില്‍ കൂടുതലാവാന്‍ പാടില്ല. അങ്ങിനെ വരുമ്പോള്‍ 1.07.2009 മുതല്‍ 26.02.2012 ന്റെയുള്ളില്‍ ഏതു തിയതിയും ഒരാള്‍ക്ക് നിശ്ചയിക്കാം. (അനക്‌സ് 2 പേജ് 6 26)

3. നഷ്ടലാഭങ്ങളെപറ്റിയുള്ള ഉള്‍ക്കാഴ്ച.
ചിലര്‍ കൂടുതല്‍ തുക പിഎഫില്‍ ലഭിക്കുമെന്നതിനാല്‍ ഓപ്ഷന്‍ നിശ്ചയിക്കും. ചിലര്‍ ബാക്കിയുള്ള സര്‍വ്വീസ് കണക്കിലെടുത്ത് കൂടുതല്‍ ബേസിക് പേ ലഭിക്കുന്ന വിധത്തില്‍ ഓപ്ട് ചെയ്യും. എല്ലാവര്‍ക്കും 1.07.2009 മുതല്‍ 26.02.2012 ന്റെയുള്ളില്‍ ഏതു തിയതിയും ഒരാള്‍ക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ടെന്ന് ഓര്‍ക്കുക.

ശമ്പളം പുതുക്കി നിശ്ചയിക്കുമ്പോള്‍

ഓപ്ഷന്‍ എ
1.7.2009 ലെ അടിസ്ഥാനശമ്പളം + 64 % ഡി.എ + ഫിറ്റ്‌മെന്റ് ബെനഫിറ്റ് (1000 രൂപ അല്ലെങ്കല്‍ അടിസ്ഥാനശമ്പളത്തിന്റെ 10 % ഏതാണോ കൂടുതല്‍ അത്) + സര്‍വ്വീസ് വെയിറ്റേജ് (അടിസ്ഥാനശമ്പളം പൂര്‍ത്തിയായ സര്‍വ്വീസ് വര്‍ഷം (പരമാവധി 30 വര്‍ഷം) / 200 ). ഇതിന്റെ ആകെ തുകയെ എക്‌സിസ്റ്റിങ് എമോളിമെന്റ്‌സ് എന്ന് പറയും. എക്‌സിസ്റ്റിങ് എമോളിമെന്റ്‌സിന്റെ തൊട്ടടുത്ത സ്റ്റേജായി അടിസ്ഥാനശമ്പളം 1.07.2009 മുതല്‍ ഫിക്‌സ് ചെയ്യാം. അടുത്ത ഇംക്രിമെന്റ് തിയതി 1.07.2010 ആയിരിക്കും.
ഓപ്ഷന്‍ ബി
1.07.2009 ന് ശേഷമുള്ള അടുത്ത ഇംക്രിമെന്റ് തിയതിയിലേക്ക് നിശ്ചയിക്കാം. അപ്പോഴും മേല്‍പറഞ്ഞതുപോലെ ഫിക്‌സ് ചെയ്യാം. ഇംക്രിമെന്റ് തിയതിയിലെ അടിസ്ഥാനശമ്പളം + 64 % ഡി.എ + ഫിറ്റ്‌മെന്റ് ബെനഫിറ്റ് (1000 രൂപ അല്ലെങ്കല്‍ അടിസ്ഥാനശമ്പളത്തിന്റെ 10 % ഏതാണോ കൂടുതല്‍ അത്) + സര്‍വ്വീസ് വെയിറ്റേജ് (അടിസ്ഥാനശമ്പളം പൂര്‍ത്തിയായ സര്‍വ്വീസ് വര്‍ഷം (പരമാവധി 30 വര്‍ഷം) / 200 ).
ഓപ്ഷന്‍ സി
ഇതുപോലെ അതിനടുത്ത ഇംക്രിമെന്റ് തിയതിയിലേക്കും നിശ്ചയിക്കാം. ഇത്തരത്തില്‍ മൂന്നോ നാലോ തിയതികളില്‍ ഫിക്‌സ് ചെയ്ത് നോക്കി കൂടുതല്‍ ലാഭകരമേതെന്ന് തീരുമാനിച്ച് വേണം ഓപ്ഷന്‍ നല്‍കാന്‍. ഓര്‍ക്കുക ഒരിക്കല്‍ നല്‍കിയ ഓപ്ഷന്‍ റദ്ദ് ചെയ്യാനോ പുതുതായി നല്‍കാനോ പ്രോവിഷനില്ല.

ചില ഉദാഹരണങ്ങള്‍
നാല് വര്‍ഷം സര്‍വീസുള്ള ഒരു അധ്യാപകന്റെ അടിസ്ഥാന ശമ്പളം ഫിക്സ് ചെയ്യുന്ന വിധം
ഉദ്യോഗപ്പേര് H.S.A
സര്‍വീസില്‍ പ്രവേശിച്ച തീയതി 05-06-2006
ഇന്‍ക്രിമെന്റ് തീയതി* 01-06-2009
അടിസ്ഥാനശമ്പളം (1-7-2009 ല്‍ ) 8990
64 % ഡി.എ 5754
ഫിറ്റമെന്റ് 1000
സര്‍വ്വീസ് വെയിറ്റേജ് (3 year)** (3x0.5)% of Basic pay 135
ആകെ 15879
പുതുക്കിയ അടിസ്ഥാന ശമ്പളം (മാസ്റ്റര്‍ സ്കെയിലില്‍ തൊട്ടു മുകളിലെ തുക) 16180
* ഇന്‍ക്രിമെന്റ് തിയതിയില്‍ മാറുന്നില്ല
** സര്‍വീസ് കാലം 5-6-2006 മുതല്‍ 1-7-2009 വരെ 3 വര്‍ഷം


(താഴെ നല്‍കിയിരിക്കുന്നത് എട്ടു വര്‍ഷം സര്‍വ്വീസുള്ള മറ്റൊരു അധ്യാപകന്റെ ശമ്പളം ഫിക്സ് ചെയ്യുന്ന രീതിയാണ്. ഈ അധ്യാപകന് 2009 ല്‍ ഗ്രേഡ് ലഭിക്കുന്നതിനാല്‍ രണ്ട് തരത്തിലും ഫിക്സ് ചെയ്തു നോക്കണം. ഗ്രേഡിന് മുമ്പ് ഫിക്സ് ചെയ്യുന്ന രീതിയും ഗ്രേഡിനു ശേഷം ഫിക്സ് ചെയ്യുന്ന രീതിയും. ഇത് രണ്ടു കേസുകളാക്കി തിരിച്ച് ചുവടെ നല്‍കിയിരിക്കുന്നു.
കേസ് 1 : ഗ്രേഡിനു മുമ്പ് ഫിക്സ് ചെയ്യുന്നു. എന്നിട്ട് ഗ്രേഡ് വാങ്ങുന്നു.
ഉദ്യോഗപ്പേര് H.S.A
സര്‍വീസില്‍ പ്രവേശിച്ച തീയതി 03-08-2001
അടുത്ത ഇന്‍ക്രിമെന്റ് തീയതി* 01-07-2010
അടിസ്ഥാനശമ്പളം (1-7-2009 ല്‍ ) 9390
64 % ഡി.എ 6010
ഫിറ്റമെന്റ് 1000
സര്‍വ്വീസ് വെയിറ്റേജ് (7 year)** (7x0.5)% of Basic pay 329
ആകെ 16729
പുതുക്കിയ അടിസ്ഥാന ശമ്പളം (മാസ്റ്റര്‍ സ്കെയിലില്‍ തൊട്ടു മുകളിലെ തുക) 16980
* കഴിഞ്ഞ ശമ്പളപരിഷ്ക്കരണത്തിനു ശേഷം ഇന്‍ക്രിമെന്റ് തീയതി മാറി ജൂലൈ 1 ആയി
** സര്‍വീസ് കാലം 3-8-2001 മുതല്‍ 1-7-2009 വരെ 7 വര്‍ഷം
ഗ്രേഡ് കണക്കാക്കുന്നത് (3/8/2009 ല്‍ 8 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ )
പുതുക്കിയ അടിസ്ഥാന ശമ്പളം 16980
ഇതിനു മുകളിലെ രണ്ട് ഇന്‍ക്രിമെന്റ് 440 + 440 880
ഗ്രേഡ് ഫിക്സ് ചെയ്ത ശേഷം അടിസ്ഥാന ശമ്പളം
17860


കേസ് 2 : പഴയ ശമ്പളത്തില്‍ 3-8-2009 വരെ കാത്തിരുന്ന് ഗ്രേഡ് വാങ്ങുന്നു. അതിനു ശേഷം ഫിക്സ് ചെയ്യുന്നു.
ഗ്രേഡ് കണക്കാക്കുന്നത് (3/8/2009 ല്‍ 8 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ )
അടിസ്ഥാന ശമ്പളം (1-8-2009 ല്‍ ) 9390
പഴയ സ്കെയിലിലെ രണ്ട് ഇന്‍ക്രിമെന്റ് 200 + 240 440
ഗ്രേഡ് ഫിക്സ് ചെയ്ത ശേഷം അടിസ്ഥാന ശമ്പളം
9830
അടുത്ത ഇന്‍ക്രിമെന്റ് തീയതി* 01-08-2010
അടിസ്ഥാനശമ്പളം (1-8-2009 ല്‍ ) 9830
64 % ഡി.എ 6291
ഫിറ്റമെന്റ് 1000
സര്‍വ്വീസ് വെയിറ്റേജ് (8 year)** (8 x 0.5)% of Basic pay 393
ആകെ 17514
പുതുക്കിയ അടിസ്ഥാന ശമ്പളം (മാസ്റ്റര്‍ സ്കെയിലില്‍ തൊട്ടു മുകളിലെ തുക) 17860
* കഴിഞ്ഞ ശമ്പളപരിഷ്ക്കരണത്തിനു ശേഷം ഇന്‍ക്രിമെന്റ് തീയതിക്ക് ആഗസ്റ്റ് 3 വരെ കാത്തിരിക്കുന്നു.
** സര്‍വീസ് കാലം 3-8-2001 മുതല്‍ 1-8-2009 വരെ 8 വര്‍ഷം

ഈ അധ്യാപകന് ഗ്രേഡിനു മുമ്പ് (കേസ് 1) പേ ഫിക്സ് ചെയ്യുന്നതാണ് ഗുണം. കാരണം, അദ്ദേഹം ശമ്പളവര്‍ദ്ധനവിനു വേണ്ടി ഒരു മാസം കൂടി കാത്തിരിക്കണം. ആ കാലയളവിലെ തുക നഷ്ടമാണല്ലോ.

Pay Fixation software (Exe in Zip file)
Contact : mohan7805@gmail.com

Pay Fixation software (Final Version) (Prepared by Anirudhan nilamel)

Pay fixation Excel Program (Updated on 28-4-2011)
Contact : Shijoy@yahoo.com


Read More | തുടര്‍ന്നു വായിക്കുക

kerala Pay fixation software

>> Saturday, March 6, 2010

Pay Revision Order-2011 G.O/(P) No. 85/2011/Fin dated, 26/02/2011 annexure I to III -annexure IV to XII


Pay fixation Excel Program


Kerala 9th Pay fixation software finance department Government Nineth Pay revision order GO (p) 85/2011 dated 26/02/2011
ninth pay commission report


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer