Showing posts with label scholarships. Show all posts
Showing posts with label scholarships. Show all posts

Pre Matric Scholarship തെറ്റുകള്‍ തിരുത്താം

>> Monday, October 31, 2016

പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്റെ അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നവമ്പര്‍ 30 വരെ നീട്ടിക്കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങിക്കഴിഞ്ഞു. സ്ക്കൂളുകളാകട്ടെ ലഭിച്ച അപേക്ഷകള്‍ വെരിഫൈ ചെയ്യാനുള്ള തിരക്കിലുമാണ്. ഇതിനിടയിലാണ് പല തരത്തിലുമുള്ള തെറ്റുകള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നത്. തെറ്റുകള്‍ തിരുത്തുന്നതിനുള്ള രീതി ചുവടെ ചേര്‍ത്തിട്ടുണ്ട്. അതോടൊപ്പം സ്ക്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ചുവടെയുണ്ട്.

  • National Scholarship Portal ല്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ക്കൂളുകള്‍ അടിയന്തിരമായി പൊതുവിദ്യാഭ്യാസഡയറക്ടറുടെ ആഫീസിലെ സ്കോളര്‍ഷിപ്പ് സെല്ലുമായി ബന്ധപ്പെടേണ്ടതാണ്.
  • Institution Login ചെയ്യുന്നതിന് മുമ്പ് Home Pageലുള്ള Serviceല്‍ NSP 2.0 User Manual വായിച്ച് മനസ്സിലാക്കുക
  • E-Mail വഴി ലഭിച്ചിട്ടുള്ള യൂസര്‍ ഐ.ഡി/പാസ് വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്തവരും ഇത് ലഭിച്ചിട്ടില്ലാത്തവരുമായ സ്ക്കൂളുകള്‍ അടിയന്തിരമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
  • Re-Set ചെയ്ത യൂസര്‍ ഐഡിയും പാസ് വേര്‍ഡും മൊബൈല്‍ ഫോണ്‍ വഴി മെസ്സേജ് ആയി ലഭിക്കുന്നതാണ്.
  • ലഭിച്ചിട്ടുള്ള യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്്ച Institution Login വഴി Login ചെയ്ത (Current Session) Profile Update/Add and Update വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയ ശേഷം Submit ചെയ്യുക. അതിനു ശേഷം മാത്രമേ Verification (Fresh/Renewal) Link ലഭിക്കുകയുള്ളു.
  • Fresh അപേക്ഷകരായ കുട്ടികളുടെ അപേക്ഷയില്‍ തെറ്റുകള്‍ (സ്ക്കൂളിന്റെ പേര്, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് etc) ഉണ്ടെങ്കില്‍ സൂക്ഷ്മ പരിശോധന നടത്തുമ്പോള്‍ അത്തരം അപേക്ഷകള്‍ Defective ആയി രേഖപ്പെടുത്തുകയും ആ വിവരം കുട്ടിയെ അറിയിക്കേണ്ടതുമാണ്.
  • Re-submit ചെയ്യുന്ന അപേക്ഷകള്‍ സൂക്ഷ്മപരിശോധനയ്ക്കു വേണ്ടി Application Re-verification എന്ന ലിങ്കില്‍ ലഭിക്കുന്നതാണ്.
  • എന്നാല്‍ Renewal അപേക്ഷകളില്‍ ഉണ്ടാകുന്ന തെറ്റുകള്‍ തിരുത്തുന്നതിന് നിലവില്‍ സാധിക്കുന്നതല്ല.
  • അംഗപരിമിതരായ (Disabilities) കുട്ടികള്‍ ലഭിക്കുന്ന പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകളും നവമ്പര്‍ 30 വരെ സമര്‍പ്പിക്കാവുന്നതാണ്. പ്രസ്തുത അപേക്ഷകളുടെ വെരിഫിക്കേഷന്‍ നവമ്പര്‍ 30 നകം പൂര്‍ത്തിയാക്കേണ്ടതാണ്. ഈ അപേക്ഷകള്‍ വെരിഫിക്കേഷന്‍ നടത്തുന്നതിന് Institution Login ചെയ്തതിന് ശേഷം Schemeല്‍ സെലക്ട് ചെയ്ത് Pre-Matric Scholarship for Students with Disabilities എന്ന ലിങ്ക് പരിശോധിക്കുക.
  • പ്രീമെട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷകളുടെ സൂക്ഷ്മപരിശോധന സമയബന്ധിതയമായി എല്ലാ സ്ക്കൂളുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്.

ഏതെങ്കിലും കുട്ടികളുടെ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ മറ്റേതെങ്കിലും സ്ക്കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി/പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രസ്തുത സ്ക്കൂളുകളിലെ പ്രഥമാധ്യാപകര്‍ നിര്‍ബന്ധമായും വെരിഫിക്കേഷന്‍ നടത്തി അന്തിമപരിശോധനകള്‍ക്കായി പൊതുവിദ്യാഭ്യാസഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. യാതൊരരു കാരണവശാലും അപേക്ഷകളുടെ വെരിഫിക്കേഷന്‍ നടത്തുന്നതില്‍ സ്ക്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടാകുവാന്‍ പാടുള്ളതല്ല.

പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ചുവടെ പറയുന്ന വിലാസങ്ങളിലും ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

Email Id : scholarshipdpi@gmail.com helpdesk@nsp.gov.in
Phone Numbers : 0471-2580583, 0471-2328438
Mobile Number : 9447990477 (DPI Scholarship Cell)

പ്രീമെട്രിക് സ്കോളര്‍ഷിപ്പ് തെറ്റുതിരുത്തല്‍ എങ്ങിനെ?
പ്രീ- മെട്രിക് സ്കോളർഷിപ്പിന്റെ അപേക്ഷ ഫോമിൽ വന്ന തെറ്റുകൾ സ്കൂള്‍ ലോഗിനില്‍ തന്നെ തിരുത്താവുന്നതാണ്. ഇതിനു വേണ്ടി ആദ്യം പ്രീമെട്രിക് സ്‌ക്കൂള്‍ ലോഗിനില്‍ കയറി കുട്ടിയെ defected list-ൽ ഉൾപ്പെടുത്തണം. ഇതിനായി Application verification ൽ പോയി കുട്ടിയുടെ ന്യൂനത remarks കോളത്തിൽ രേഖപ്പെടുത്തി defect സെലക്ട് ആക്കിയാൽ defected list-ൽ വരും. Reports എന്ന option-ൽ പോയി നമുക്ക് ഇത് പരിശോധിക്കാവുന്നതാണ്.

അതിന് ശേഷം scholarshipന്റെ home siteൽ പോയി login to apply എന്ന ലിങ്കിൽ (Student Login)കുട്ടിയുടെ application IDയും DOBയും നൽകി, കുട്ടിയുടെ site-ൽ കയറി വേണ്ട മാറ്റങ്ങൾ വരുത്തി save & continue -> final submit നൽകിയാൽ കുട്ടി വീണ്ടും നമ്മുടെ സ്കൂൾ ലിസ്റ്റിൽ Application Re-verification ല്‍ വരും.

അതിന് ശേഷം സ്കൂൾ സൈറ്റിൽ കയറി, application Re-verification-ൽ പോയി verify ചെയ്യുക. ഇതിൽ കുട്ടിയുടെ പേര്, Aadhaar number, DOB, gender ഇവ തിരുത്തണമെങ്കിൽ രജിസ്റ്റർ ചെയ്ത ഫോണിന്റെ ഉടമ സമീപത്ത് വേണം. ഫോണിൽ OTP number വരും. അത് പ്രകാരം മാത്രമേ ഇവ തിരുത്താൻ കഴിയുകയുള്ളു.

സ്കൂൾ മാറിയ ന്യൂനതയാണെങ്കിൽ, ഏത് സ്കൂളിന്റെ പേരാണോ കുട്ടിയുടെ ഫോമിലുള്ളത്, പ്രസ്തുത സ്കൂൾ കുട്ടിയെ defected listൽ ഉൾപ്പെടുത്തണം. അപ്പോള്‍ കുട്ടിയുടെ ലോഗിനില്‍ സ്കൂള്‍ മാറ്റി കൊടുത്ത് save & continue-> final submit നൽകിയാൽ കുട്ടി വീണ്ടും നമ്മുടെ സ്കൂൾ ലിസ്റ്റിൽ Application Re-verification ല്‍വരും. കുട്ടിയുടെ വിവരങ്ങളിൽ മാറ്റം വരുത്തിയ ശേഷം സ്കൂൾ സൈറ്റിൽ കയറി, application re verification പോയി verify ചെയ്യാനും മറക്കരുത്.

പാസ് വേര്‍ഡ് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശിങ്ങളടങ്ങിയ ഒരു സര്‍ക്കുലര്‍ ഏവരും കണ്ടിരിക്കുമല്ലോ. നിങ്ങളുടെ സംശയങ്ങളും അറിവുകളും ഇവിടെ പങ്കുവെക്കുമല്ലോ. ഒട്ടേറെ പേര്‍ക്ക് അത് ഉപകാരപ്രദമാകും.


Read More | തുടര്‍ന്നു വായിക്കുക

Minority Prematric Data Entry
for STD IX and X

>> Wednesday, July 29, 2015

Data Collection form for Easy data entry (Not official)
Prepared by Jayaprakash P, Govt HSS, Chittaripparambu

ഈ വര്‍ഷം മുതല്‍ ഒമ്പതും പത്തും ക്ലാസ്സുകളിലെ കുട്ടികള്‍ MINORITY PREMATRIC SCHOLARSHIP ന് അപേക്ഷിക്കേണ്ടത്, കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് വെബ്സൈറ്റിലൂടെ ആണ്. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 15 വരെ നീട്ടിയിട്ടുണ്ട്. ഈ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നുള്ള അഡീഷണല്‍ ഡി.പി.ഐയുടെ 30.7.2015 ലെ സര്‍ക്കുലര്‍ ഏവരും കണ്ടിരിക്കുമല്ലോ. എറണാകുളം ജില്ലയിലെ അദ്ധ്യാപകര്‍ക്കു വേണ്ടി ഡാറ്റാ എന്‍ട്രി ക്ലാസുകള്‍ നയിച്ച ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ അനില്‍കുമാര്‍ ഈ പോര്‍ട്ടല്‍ വഴി മൈനോറിറ്റി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട വിധത്തെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം വിശദീകരിച്ചിരിക്കുന്നു.

ഇതില്‍ മെയിന്‍ മെനുവിലെ Student Login ലൂടെയോ വലതു വശത്തായി “Who Am I” എന്ന ലിങ്കിലൂടെയോ Student Login സാധ്യമാണ്. Institution Login, Official Login, State Admin Login, എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മെയിന്‍ മെനുവിലെ Services ല്‍ Register School/College എന്നതിലൂടെ ഏതെല്ലാം സ്കൂളുകള്‍ ലിസ്റ്റിലുണ്ടെന്ന് അറിയാം. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഇതേ മെനുവിലൂടെ സ്കൂള്‍ രജിസ്റ്റര്‍ ചെയ്യണം. സ്കൂള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് UDISE Code അനിവാര്യമാണ്.
“ Who Am I” ലെ Institution Login എന്ന ലിങ്കിലൂടെ സ്കൂളുകള്‍ക്ക് ലോഗിന്‍ ചെയ്യാം.
Student Login ല്‍ ID യും Password ഉം ഉള്ളവര്‍ക്ക് പ്രവേശിക്കുവാന്‍ Login എന്ന ലിങ്കും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് Register എന്ന ലിങ്കും ലഭ്യമാണ്.
ഇവിടെയുള്ള Video Link, User Manual, എന്നിവിടെ നിന്നും ഹെല്‍പ്പു ഫയലുകള്‍ ലഭ്യമാണ്. Complaintsഎന്ന ലിങ്കിലുടെ Complaintsരജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമുണ്ട്. Register ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍, ഒരു രജിസ്ട്രേഷന്‍ ഫോം ലഭിക്കുന്നു.
ഇതിലെ * മാര്‍ക്കു ചെയ്തിട്ടുള്ള വിവരങ്ങള്‍ Mandatory ആയിട്ടുള്ളതാണ്. ഇവിടുള്ള വിവരങ്ങള്‍ ചേര്‍ത്ത് താഴെ Submit ബട്ടണില്‍ പ്രസ്സ് ചെയ്യുക.
ഇപ്പോള്‍ കുട്ടി ചേര്‍ത്ത മോബൈല്‍ നമ്പറിലേക്ക് ഒരു Temporary ID, message ആയി ലഭിക്കുകയും ,ഒപ്പം Temporary ID അവിടെ display ആവുകയും ചെയ്യും. ഈ Temporary ID യൂസര്‍ നേയിമായും, Date of Birth , password ആയും ഉപയോഗിച്ച് കുട്ടിക്ക് Login ചെയ്യാവുന്നതാണ്. അതിനാല്‍ തന്നെ ഒറ്റ spell ല്‍ മുഴുവന്‍ ഡാറ്റായും ചേര്‍ക്കണമെന്നില്ല.
ഇവിടെ Proceed ബട്ടണില്‍ ക്ലിക്കു ചെയ്യുക. തുടര്‍ന്നു വരുന്ന 5 പേജുകളിലെ PERSONAL DETAILS , ACADEMIC DETAILS, SCHEME DETAILS, BANK DETAILS, CONTACT DETAILS എന്നിവയിലെ വിവരങ്ങ മുഴുവന്‍ ചേര്‍ക്കുന്നതോടെ കുട്ടിയുടെ ഡാറ്റാ എന്‍ഡ്രി പ്രോസ്സസ്സ് കഴിയുന്നു. ഓരോ പേജിലും താഴെയുള്ള Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്ത് അടുത്ത പേജിലോട്ട് നീങ്ങാവുന്നതാണ്.
ഇവിടുള്ള വിവരങ്ങള്‍ ചേര്‍ത്ത് താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. ഇപ്പോള്‍ ACADEMIC DETAILS എന്ന പേജിലെത്തുന്നു.
ഇവിടെ Nation, Course Level ഇവ എന്റര്‍ ചെയ്ത് Institution എന്നതിന് നേരെ കാണുന്ന "Select Your Institution” എന്ന സംവിധാനത്തിലൂടെ സ്കൂള്‍ Map ചെയ്തു നല്‍കേണ്ടതാണ്.
ഇവിടെ State, District എന്നിവ മാത്രം നല്‍കി Get Institution List ല്‍ ക്ലിക്കു ചെയ്യുക.
ഇതില്‍ Search എന്നിടത്ത് സ്കൂളിന്റെ പേരിലെ ഏതാനും ലെറ്ററുകള്‍ ടൈപ്പു ചെയ്യുമ്പോള്‍ സ്വന്തം സ്കൂള്‍ സെലക്ട് ചെയ്യുവാന്‍ സാധിക്കും. ഇപ്പോള്‍ ACADEMIC DETAILS എന്ന പേജിലേക്ക് തിരികെ വരുകയും മറ്റു വിവരങ്ങള്‍ നല്‍കി Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. ഇവിടെ Previous Academic Details എന്നത് Mandatory അല്ല.
അടുത്തതായി SCHEME DETAILS എന്ന പേജിലെത്തും.
ഇതില്‍ List of Eligible Schemes എന്നതിലെ PRE-MATRIC SCHOLARSHIP SCHEME FOR MINISTRY OF MINORITY AFFAIRS - MINISTRY OF MINORITY AFFAIRS സെലക്ട് ചെയ്യുക. Show Required Documents ല്‍ ക്ലിക്കു ചെയ്യുക.
ഇവിടെ Application ന് അനുബന്ധമായി നല്‍കേണ്ട ഡോക്കുമെന്റുകള്‍ Upload ചെയ്യണം. Upload ചെയ്യേണ്ട ഏതാനും ഡോക്യുമെന്റുകളുടെ ടെംപ്ലേറ്റുകളുടെ വെബ്സൈറ്റില്‍ നിന്നുള്ള ലിങ്കുകള്‍ ഇവിടെ ലഭ്യമാണ്. ഇത് Download ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Self Declaration about Family Income
Self Declaration about Community
Declaration of the Student
Institution verification form
NOTE-Students above the age of 10 years should open bank account independently in the name of student. However those students below 10 years should open Joint account. Student needs to be careful while entry bank account details as wrong may lead to rejection of scholarship.
താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. അടുത്തതായി BANK DETAILS എന്ന പേജിലെത്തും.
Note – In case if student is not able to select Bank or Branch then they are requested to contact the National Scholarships Portal Help Desk Numbers : 040-23120500 (501 /502 /503 /504 /505)
താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. അടുത്തതായി CONTACT DETAILS എന്ന പേജിലെത്തും.
ഇവിടെയും എല്ലാ വിവരങ്ങളും ചേര്‍ത്ത് Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുമ്പോള്‍ Application Form ന്റെ ഒരു Print Preview ലഭിക്കുന്നു.
ഇവിടെ കാണുന്ന Confirm ബട്ടണ്‍ പ്രസ്സ് ചെയ്യുന്നതോടെ submission പ്രോസ്സസ്സ് കഴിയുന്നു. ഇപ്പോള്‍ ലഭിക്കുന്ന Permanent Registration Number ഉപയോഗിച്ച് കുട്ടിക്ക് Application Status പരിശോധിക്കാവുന്നതാണ് .
Confirm ചെയ്താല്‍ പിന്നീട് എഡിറ്റു ചെയ്യാന്‍ സാധിക്കില്ലാത്തതിനാല്‍ എല്ലാ വിവരങ്ങളും ശരിയെന്ന് ഉറപ്പു വരുത്തിയശ്ശേഷം മാത്രം Confirm ചെയ്യുക.
രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ സ്കൂള്‍ ലോഗിനില്‍ HM വെരിഫൈ ചെയ്ത് Confirm ചെയ്യേണ്ടതാണ്.


Read More | തുടര്‍ന്നു വായിക്കുക

OEC Lumpsom Grant - Online Data Entry

>> Sunday, July 5, 2015


അധ്യാപകനായിരുന്നപ്പോള്‍ മുതലുള്ള മാത്‌സ് ബ്ലോഗ് സൗഹൃദം, മറ്റൊരു ജോലിയില്‍ പ്രവേശിച്ചിട്ടും ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുന്ന ശ്രീജിത്ത് സാറിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഏതുജോലിയും, ആത്മാര്‍പ്പണത്തോടും ആത്മാര്‍ത്ഥതയോടും ചെയ്യണമെന്നാഗ്രഹിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ നല്‍കുന്ന വിലപ്പെട്ട വിവരങ്ങള്‍ ഒഇസി ലംസം ഗ്രാന്റിനെക്കുറിച്ചും, അത് എങ്ങിനെ ഓണ്‍ലൈനായി ചെയ്യാമെന്നതിനെക്കുറിച്ചുമാണ്.
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും , 6 ലക്ഷം രൂപാ വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യം അനുവദിക്കപ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉള്ള ലംപ്സം ഗ്രാന്‍റ് നടപ്പു വര്‍ഷം മുതല്‍ പിന്നാക്ക സമുദായ വികസന വകുപ്പ് നേരിട്ട് നടപ്പിലാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് ഇത്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിക്കായി ഐ.ടി@സ്കൂളിന്‍റെ സഹായത്തോടെ സജ്ജീകരിച്ചിട്ടുള്ള സ്കോളര്‍ഷിപ്പ് പോര്‍ട്ടലായ Scholarship Portal മുഖേന തന്നെയാണ് ഒ.ഇ.സി വിദ്യാര്‍ത്ഥികളുടെ വിവരവും വകുപ്പിന് ലഭ്യമാക്കേണ്ടത്. ലോഗിന്‍ ചെയ്യുന്നതിന് സമ്പൂര്‍ണയിലെ അതേ യൂസര്‍ കോഡും പാസ് വേര്‍ഡും ഉപയോഗിക്കേണ്ടതാണ്. ഇനിയും സമ്പൂര്‍ണയില്‍ രജസിറ്റര്‍ ചെയ്യാത്ത അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകള്‍ ആയതിന് ഐ.ടി@സ്കൂള്‍ മാസ്റ്റര്‍ ജില്ലാ ആപ്പീസുമായി ബന്ധപ്പെടേണ്ടതാണ്.
എന്താണ് ഒ.ഇ.സി ?
പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരും എന്നാല്‍ അവരോളം തന്നെ സാമൂഹ്യ പിന്നാക്കാവസ്ഥയിലുമുള്ള ചില സമുദായങ്ങളെയാണ് ഒ.ഇ.സി (മറ്റര്‍ഹ വിഭാഗം) എന്ന് ക്ലാസ്സിഫിക്കേഷന്‍ നടത്തിയിരിക്കുന്നത്. ഈ സമുദായങ്ങളെല്ലാം തന്നെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 1 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങള്‍ക്ക് വരുമാന പരിധി ഇല്ലാതെ തന്നെ പട്ടികജാതി വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കും (സംവരണം ഒഴികെ) അര്‍ഹതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കോ കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസാനുകൂല്യത്തിനോ/ഉദ്യോഗത്തിനോ ഇപ്രകാരം ഒരു ക്ലാസ്സിഫിക്കേഷന്‍ ഇല്ല. ഇവിടങ്ങളിലെല്ലാം ഈ സമുദായങ്ങള്‍ക്ക് ഒ.ബി.സി ആനുകൂല്യം ലഭ്യമാണ്.
23.05.2014 ലെ സ.ഉ.(എം.എസ്). 10/2014/പി.സ.വി.വ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒ.ബി.സി ലസിറ്റില്‍ ഉള്‍പ്പെട്ട 30 സമുദായങ്ങളെക്കൂടി 6 ലക്ഷം രൂപ എന്ന വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 2 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങളേയും, ഒ.ഇ.സി വിഭാഗങ്ങളേയും ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. അതേ സമയം അനുബന്ധം 2 പ്രകാരമുള്ള ഇതര സമുദായങ്ങള്‍ക്ക് 6 ലക്ഷം രൂപയായിരിക്കും വരുമാന പരിധി. വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷാഫാറം നിര്‍ബന്ധമല്ല. എന്നാല്‍ വിവരശേഖരണത്തിന് സഹായകമാകുന്ന ഒരു മാതൃകാ അപേക്ഷാഫാറം നോട്ടിഫിക്കേഷനോടൊപ്പം തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഈ വിദ്യാഭ്യാസാനുകൂല്യം സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്.
ജൂലൈ 4 ന് ആരംഭിക്കുന്ന രജിസ്ട്രേഷന്‍ 31 ന് ക്ലോസ് ചെയ്യുന്നതാണ്. അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക സ്ഥാപനങ്ങളുടെ ഔദ്യോഗിക ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. നിലവില്‍ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഉപയോഗിക്കുന്ന അതേ അക്കൌണ്ട് തന്നെ ഈ ആവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്. മുന്‍ വര്‍ഷം എന്‍റര്‍ ചെയ്ത ഡാറ്റ ഡീഫാള്‍ട്ട് ആയി പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ബാങ് അക്കൌണ്ട് മാറിയിട്ടുള്ള സ്കൂളുകള്‍ പുതിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ് ഡേറ്റ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ നിര്‍ബന്ധമില്ല. വരും വര്‍ഷങ്ങളില്‍ തുക നേരിട്ട് കുട്ടികളുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ വിവരം ശേഖരിക്കുന്നത്.
വിവിധ വകുപ്പുകള്‍ മുഖേന ലഭ്യമാകുന്ന സ്കോളര്‍ഷിപ്പുകള്‍ ആയതുകൊണ്ടു തന്നെ ഒ.ഇ.സി ലംപ്സം ഗ്രാന്‍റ്, ഒ.ബി.സി പ്രീമെട്രിക്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ്, എസ്.സി/എസ്.റ്റി ലംപ്സം ഗ്രാന്‍റ് തുടങ്ങിയവയ്ക്ക് പ്രത്യേകം അക്വിറ്റന്‍സ് സൂക്ഷിക്കുന്നത് നന്നായിരിക്കും. അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ വിവരം പോര്‍ട്ടലില്‍ എന്‍റര്‍ ചെയ്ത ശേഷം ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ യ്ക്ക് FORWARD ചെയ്യേണ്ടതാണ്. ടി വിവരങ്ങള്‍ എ.ഇ.ഒ/ഡി.ഇ.ഒ CONFIRM ചെയ്താല്‍ മാത്രമേ ആനുകൂല്യം നല്‍കുന്നതിനായി പരിഗണിക്കൂ.

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് , ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് എന്നീ വിദ്യാഭ്യാസാനുകൂല്യങ്ങളുടെ ഒരു താരതമ്യം ഇവിടെ ചേര്‍ക്കുന്നു.
നടപ്പു വര്‍ഷത്തെ ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് രജിസ്ട്രേഷന് മാത്രമാണ് ഇപ്പോള്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നോട്ടിഫിക്കേഷന്‍ പിന്നീട് പുറപ്പെടുവിക്കുന്നതാണ്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ - 0471 2727379
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ - 0484 2429130
പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസറഗോഡ് – 0495 2377786


Letter to DPI

OEC New Order

OEC Lumpsum Grant - Govt Order

OEC Notification

Letter to DD, DEO, AEO


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer