OEC Lumpsom Grant - Online Data Entry

>> Sunday, July 5, 2015


അധ്യാപകനായിരുന്നപ്പോള്‍ മുതലുള്ള മാത്‌സ് ബ്ലോഗ് സൗഹൃദം, മറ്റൊരു ജോലിയില്‍ പ്രവേശിച്ചിട്ടും ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുന്ന ശ്രീജിത്ത് സാറിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഏതുജോലിയും, ആത്മാര്‍പ്പണത്തോടും ആത്മാര്‍ത്ഥതയോടും ചെയ്യണമെന്നാഗ്രഹിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ നല്‍കുന്ന വിലപ്പെട്ട വിവരങ്ങള്‍ ഒഇസി ലംസം ഗ്രാന്റിനെക്കുറിച്ചും, അത് എങ്ങിനെ ഓണ്‍ലൈനായി ചെയ്യാമെന്നതിനെക്കുറിച്ചുമാണ്.
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും , 6 ലക്ഷം രൂപാ വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യം അനുവദിക്കപ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉള്ള ലംപ്സം ഗ്രാന്‍റ് നടപ്പു വര്‍ഷം മുതല്‍ പിന്നാക്ക സമുദായ വികസന വകുപ്പ് നേരിട്ട് നടപ്പിലാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് ഇത്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിക്കായി ഐ.ടി@സ്കൂളിന്‍റെ സഹായത്തോടെ സജ്ജീകരിച്ചിട്ടുള്ള സ്കോളര്‍ഷിപ്പ് പോര്‍ട്ടലായ Scholarship Portal മുഖേന തന്നെയാണ് ഒ.ഇ.സി വിദ്യാര്‍ത്ഥികളുടെ വിവരവും വകുപ്പിന് ലഭ്യമാക്കേണ്ടത്. ലോഗിന്‍ ചെയ്യുന്നതിന് സമ്പൂര്‍ണയിലെ അതേ യൂസര്‍ കോഡും പാസ് വേര്‍ഡും ഉപയോഗിക്കേണ്ടതാണ്. ഇനിയും സമ്പൂര്‍ണയില്‍ രജസിറ്റര്‍ ചെയ്യാത്ത അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകള്‍ ആയതിന് ഐ.ടി@സ്കൂള്‍ മാസ്റ്റര്‍ ജില്ലാ ആപ്പീസുമായി ബന്ധപ്പെടേണ്ടതാണ്.
എന്താണ് ഒ.ഇ.സി ?
പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരും എന്നാല്‍ അവരോളം തന്നെ സാമൂഹ്യ പിന്നാക്കാവസ്ഥയിലുമുള്ള ചില സമുദായങ്ങളെയാണ് ഒ.ഇ.സി (മറ്റര്‍ഹ വിഭാഗം) എന്ന് ക്ലാസ്സിഫിക്കേഷന്‍ നടത്തിയിരിക്കുന്നത്. ഈ സമുദായങ്ങളെല്ലാം തന്നെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 1 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങള്‍ക്ക് വരുമാന പരിധി ഇല്ലാതെ തന്നെ പട്ടികജാതി വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കും (സംവരണം ഒഴികെ) അര്‍ഹതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കോ കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസാനുകൂല്യത്തിനോ/ഉദ്യോഗത്തിനോ ഇപ്രകാരം ഒരു ക്ലാസ്സിഫിക്കേഷന്‍ ഇല്ല. ഇവിടങ്ങളിലെല്ലാം ഈ സമുദായങ്ങള്‍ക്ക് ഒ.ബി.സി ആനുകൂല്യം ലഭ്യമാണ്.
23.05.2014 ലെ സ.ഉ.(എം.എസ്). 10/2014/പി.സ.വി.വ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒ.ബി.സി ലസിറ്റില്‍ ഉള്‍പ്പെട്ട 30 സമുദായങ്ങളെക്കൂടി 6 ലക്ഷം രൂപ എന്ന വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 2 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങളേയും, ഒ.ഇ.സി വിഭാഗങ്ങളേയും ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. അതേ സമയം അനുബന്ധം 2 പ്രകാരമുള്ള ഇതര സമുദായങ്ങള്‍ക്ക് 6 ലക്ഷം രൂപയായിരിക്കും വരുമാന പരിധി. വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷാഫാറം നിര്‍ബന്ധമല്ല. എന്നാല്‍ വിവരശേഖരണത്തിന് സഹായകമാകുന്ന ഒരു മാതൃകാ അപേക്ഷാഫാറം നോട്ടിഫിക്കേഷനോടൊപ്പം തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഈ വിദ്യാഭ്യാസാനുകൂല്യം സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്.
ജൂലൈ 4 ന് ആരംഭിക്കുന്ന രജിസ്ട്രേഷന്‍ 31 ന് ക്ലോസ് ചെയ്യുന്നതാണ്. അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക സ്ഥാപനങ്ങളുടെ ഔദ്യോഗിക ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. നിലവില്‍ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഉപയോഗിക്കുന്ന അതേ അക്കൌണ്ട് തന്നെ ഈ ആവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്. മുന്‍ വര്‍ഷം എന്‍റര്‍ ചെയ്ത ഡാറ്റ ഡീഫാള്‍ട്ട് ആയി പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ബാങ് അക്കൌണ്ട് മാറിയിട്ടുള്ള സ്കൂളുകള്‍ പുതിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ് ഡേറ്റ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ നിര്‍ബന്ധമില്ല. വരും വര്‍ഷങ്ങളില്‍ തുക നേരിട്ട് കുട്ടികളുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ വിവരം ശേഖരിക്കുന്നത്.
വിവിധ വകുപ്പുകള്‍ മുഖേന ലഭ്യമാകുന്ന സ്കോളര്‍ഷിപ്പുകള്‍ ആയതുകൊണ്ടു തന്നെ ഒ.ഇ.സി ലംപ്സം ഗ്രാന്‍റ്, ഒ.ബി.സി പ്രീമെട്രിക്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ്, എസ്.സി/എസ്.റ്റി ലംപ്സം ഗ്രാന്‍റ് തുടങ്ങിയവയ്ക്ക് പ്രത്യേകം അക്വിറ്റന്‍സ് സൂക്ഷിക്കുന്നത് നന്നായിരിക്കും. അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ വിവരം പോര്‍ട്ടലില്‍ എന്‍റര്‍ ചെയ്ത ശേഷം ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ യ്ക്ക് FORWARD ചെയ്യേണ്ടതാണ്. ടി വിവരങ്ങള്‍ എ.ഇ.ഒ/ഡി.ഇ.ഒ CONFIRM ചെയ്താല്‍ മാത്രമേ ആനുകൂല്യം നല്‍കുന്നതിനായി പരിഗണിക്കൂ.

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് , ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് എന്നീ വിദ്യാഭ്യാസാനുകൂല്യങ്ങളുടെ ഒരു താരതമ്യം ഇവിടെ ചേര്‍ക്കുന്നു.
നടപ്പു വര്‍ഷത്തെ ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് രജിസ്ട്രേഷന് മാത്രമാണ് ഇപ്പോള്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നോട്ടിഫിക്കേഷന്‍ പിന്നീട് പുറപ്പെടുവിക്കുന്നതാണ്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ - 0471 2727379
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ - 0484 2429130
പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസറഗോഡ് – 0495 2377786


Letter to DPI

OEC New Order

OEC Lumpsum Grant - Govt Order

OEC Notification

Letter to DD, DEO, AEO

68 comments:

p m mohamadali July 5, 2015 at 2:43 PM  

ഇതതരം ഉപകാരപര്‍ാതമായ കാരൃം ഇനിയൂംപ്റതീകഷികകും

mathew July 6, 2015 at 6:16 AM  

Very useful and timely help

Sreejithmupliyam July 6, 2015 at 2:39 PM  

പട്ടികജാതിയില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ (ഉദാ - സാംബവര്‍/ചേരമര്‍ ക്രിസ്റ്റ്യന്‍ etc) മതം ക്രിസ്റ്റ്യന്‍ എന്ന് സെലക്ട് ചെയ്യുക. ജാതി Schedule Castes Converted to Christianity എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.

Sadajaya Muraleedharan July 6, 2015 at 9:15 PM  

ഒ ഇ സി വിഭാഗത്തിലെ അരയ വിഭാഗം സെലക്ഷനില്‍ കാണുന്നില്ല. അവരെ ധീവരയില്‍ ഉള്‍പ്പെടുത്തണോ? അതോ Araya എന്നുകൂടി കോമ്പോബോക്സില്‍ ഉള്‍പ്പെടുത്തുമോ? തൃശൂര്‍ ജില്ലയില്‍ ഹിന്ദു അരയ വിഭാഗത്തില്‍ പെട്ടവരാണ് കൂടുതലും.ധീവരരുടെ sub-caste ഏതാണെന്ന് രക്ഷിതാക്കള്‍ക്കും അറിയില്ല. സംശയങ്ങള്‍ Maths Blog ല്‍ തീര്‍ത്തു തരുമെന്ന് പ്രതീക്ഷിക്കുന്നു.Maths Blog ന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍.

Sunu July 7, 2015 at 12:19 PM  

ആശാരിയല്ലാത്ത്‌ തച്ച്ൻ കഴിഞ്ഞ വർഷം ഒ.ഇ.സി വിഭാഗത്തിൽ ഗ്രാന്റ്‌ കിട്ടിയ കുട്ടിക്ക്‌ ഓൺലയിനിൽ അപേക്ഷ കൊടുക്കുമ്പോൾ ഏതു വിഭാഗത്തിൽ ഉൾപ്പെടുത്തണം

Sreejithmupliyam July 7, 2015 at 5:10 PM  

Araya is the subcaste of Dheevara. So Please include these community in Dheevara & select the subcaste as Araya.
See the Annexure 2 of Notification for Castes & Subcastes.

Remani.N July 7, 2015 at 10:01 PM  
This comment has been removed by the author.
Remani.N July 7, 2015 at 10:03 PM  

Is the caste MARUTHUA including in OEC?

Sreejithmupliyam July 8, 2015 at 10:13 AM  

MARUTHUA is not belongs to OEC

desy July 9, 2015 at 8:14 PM  

IS HINDU NADAR BELONGS TO OEC?

lps adayamon July 10, 2015 at 8:53 AM  

CHRISTIAN NADAR EATHU VIBHAGATHIL VARUM?

Sreejithmupliyam July 10, 2015 at 10:22 AM  

ഹിന്ദു നാടാര്‍ - ഒ.ബി.സി ആണ്. (ഒ.ഇ.സി അല്ല)- ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
ക്രിസ്റ്റ്യന്‍ നാടാര്‍ സംസ്ഥാനത്തെ ഒ.ബി.സി ലിസ്റ്റില്‍ ഇല്ല. ആയതിനാല്‍ ഇവര്‍ക്ക് ഒ.ഇ.സി ആനുകൂല്യമോ ഒ.ബി.സി ആനുകൂല്യമോ അനുവദിക്കുന്നില്ല.
എസ്.ഐ.യു.സി നാടാര്‍ - ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

Unknown July 11, 2015 at 9:51 AM  

Hindu Karuvan OEC vibhagathil Pedunnathano?

Nikhil KP Mavilayi July 12, 2015 at 10:48 AM  

ആദ്യമൊക്കെ അഡ്മിഷൻ നമ്പർ കൊടുത്താൽ ബാക്കി വരുമായിരുന്നു . അതുകൊണ്ട് ഡാറ്റ എൻട്രി എളുപ്പമായിരുന്നു . എന്നാൽ കഴിഞ്ഞ ദിവസം മുതൽ എല്ലാ കോളവും എൻട്രി ചെയ്യേണ്ടതായി വരുന്നു . എന്താണ് പോംവഴി .

Unknown July 12, 2015 at 5:35 PM  

THANKS FOR YOUR INFORMATION......

Anonymous July 12, 2015 at 9:29 PM  

online aayi cheytha application cancel cheyyan pattumo?

Sreejithmupliyam July 13, 2015 at 10:26 AM  

@ Arshad Ktr,
കരുവാന്‍ ഒ.ഇ.സി യില്‍ ഉള്‍പ്പെടുന്നില്ല

Sreejithmupliyam July 13, 2015 at 10:27 AM  

@Nikhil KP Mavilayi,
സമ്പൂര്‍ണയില്‍ എന്‍ട്രി ഉള്ള വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ അഡ്മിഷന്‍ നമ്പര്‍ നല്‍കിയാല്‍ ലഭ്യമാകും. അല്ലാത്ത പക്ഷം എല്ലാ വിവരങ്ങളും എന്‍റര്‍ ചെയ്യേണ്ടതായി വരും.

Sreejithmupliyam July 13, 2015 at 10:29 AM  

@ VS Gireesh,
ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷ ഡിലീറ്റ് ചെയ്യാം. Search ക്ലിക്ക് ചെയ്താല്‍ Delete ഓപ്ഷന്‍ കിട്ടും.

Sreejithmupliyam July 13, 2015 at 12:21 PM  

ഒട്ടേറെ സ്കൂളുകള്‍ ഒരേ സമയം സമ്പൂര്‍ണ, ഒ.ഇ.സി, മൈനോരിറ്റി ഡാറ്റാ എന്‍ട്രിക്കായി ഒരേ സെര്‍വ്വറിനെ ആശ്രയിക്കുന്നതിനാല്‍ സൈറ്റ് ആക്സസ് ചെയ്യാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ സമ്പൂര്‍ണയിലെ ഡാറ്റാബേസ് ഒ.ഇ.സി എന്‍ട്രിക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കിയതായി ഐ.ടി@സ്കൂള്‍ അറിയിച്ചു. ആയതിനാല്‍ മുഴുവന്‍ വിവരങ്ങളും എന്‍റര്‍ ചെയ്യേണ്ടതായി വരും.

ST.ALOYSIUS H.S.S KOLLAM July 15, 2015 at 1:44 PM  

PLEASE HELP..... christian Bharatha is OEC but they cannot be entered in the list

Sreejithmupliyam July 15, 2015 at 3:19 PM  

@ST.ALOYSIUS H.S.S KOLLAM ,
christian Bharatha is not included in OEC List
Pls contact 0484 2429130

desy July 17, 2015 at 10:27 PM  

IS THERE ANY ONLINE ENTRY FOR OBC PREMATRIC 2015-16

Sreejithmupliyam July 20, 2015 at 10:29 AM  

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2015-16 നോട്ടിഫൈ ചെയ്തിട്ടില്ല.
ആഗസ്റ്റ് മാസത്തിനു ശേഷം പ്രതീക്ഷിക്കാം.

Unknown July 20, 2015 at 11:39 AM  
This comment has been removed by the author.
Unknown July 20, 2015 at 11:49 AM  
This comment has been removed by the author.
Unknown July 20, 2015 at 11:50 AM  

Christian pulaya, pulaya vettuvan option aano kodukkendathu?

Sreejithmupliyam July 20, 2015 at 1:25 PM  

Christian pulaya - Please select the option "Scheduled castes Converted to Christianity"

desy July 20, 2015 at 8:46 PM  

IS THE 9 &10 STUDENTS NEED APPLY THROUGH NATIONAL SCHOLARSHIP PORTAL ?IF YES IS THERE ANY NEED OF SCANNING OF CERTIFICATES? (IN SCHEME DETAILS)

സോനമോന്‍ July 20, 2015 at 10:09 PM  

Hindu thacher is not in the list,what can we do?

Unknown July 21, 2015 at 8:07 AM  

How can we add pre-primary students also in this list ? There is no option for them. Last year they also got this OEC scholarship. Please help.....

Unknown July 21, 2015 at 8:07 AM  
This comment has been removed by the author.
Unknown July 22, 2015 at 10:19 AM  

hindu Thachar cast listil illa.......ethil kodukkum?

Sreejithmupliyam July 22, 2015 at 10:24 AM  

@സോനമോന്‍ ,Vimalambika LPS Kottarakkara

The caste THACHAR is not belongs to OEC now. They can apply for OBC Prematric scholarship.

Sreejithmupliyam July 22, 2015 at 10:28 AM  

@desy,

ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് വിതരണം ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഇതിന് നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ എന്‍റര്‍ ചെയ്യേണ്ടതില്ല. ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ആണ് ഉദ്ദേശിച്ചത് എങ്കില്‍ 9, 10 ക്ലാസ്സുകളിലെ അപേക്ഷകരുടെ വിവരം നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം എന്ന നിര്‍ദ്ദേശം ആണ് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുള്ളത് എന്ന് മനസ്സിലാക്കുന്നു. ദയവായി നോട്ടിഫിക്കേഷനുകള്‍ ശ്രദ്ധാ പൂര്‍വ്വം വായിക്കണമെന്ന് അപേക്ഷ

Unknown July 22, 2015 at 10:37 AM  

thank u sooo much sreejith sir......

Unknown July 22, 2015 at 10:41 AM  
This comment has been removed by the author.
Unknown July 22, 2015 at 10:46 AM  

OBC pre metric bank of baroda kottarakkara branch illa......

Sreejithmupliyam July 22, 2015 at 11:35 AM  

@Vimalambika LPS Kottarakkara,
Pls mention the IFSC code also

Sreejithmupliyam July 22, 2015 at 11:38 AM  

@Vimalambika LPS Kottarakkara,

Bank of Baroda Kottarakara branch (BARB0KOTTAR)added in the database

Unknown July 22, 2015 at 1:56 PM  

"മുക്കുവ" ലിസ്റ്റില്‍ കാണുന്നില്ലല്ലോ?

Sreejithmupliyam July 22, 2015 at 2:05 PM  

@SINDHU A ,
SELECT THE CASTE DHEEVARA THEN SELECT THE SUBCASTE MUKKUVAN

vallikeezhu July 24, 2015 at 7:08 PM  

ഉദിയന്നൂര്‍ചെട്ടി ഒ ഇ സി അല്ലേ?

Sreejithmupliyam July 25, 2015 at 9:54 AM  

No

aups chiamangalam July 25, 2015 at 11:52 AM  

THANKS FOR DETAILS

A U P S CHIRAMANGALAM July 25, 2015 at 1:12 PM  

SPECIAL THANKS

A U P S CHIRAMANGALAM July 25, 2015 at 1:13 PM  

SPECIAL THANKS

stgeorge July 25, 2015 at 4:00 PM  

HINDU-VELAAR is not in the list.Pls help.........

AJAYAKUMAR July 25, 2015 at 7:42 PM  

Is there any cast named "sankathara" or "sankatharu
"

Sreejithmupliyam July 27, 2015 at 10:02 AM  

@stgeorge ,
Please select the caste VELAAN for Velaar

Sreejithmupliyam July 27, 2015 at 10:03 AM  

@AjayaKumar B.S ,
"sankathara" or "sankatharu is not included in the state list of OBCs or OECs

PPMHSS KOTTUKKARA July 29, 2015 at 12:54 PM  

KERALA GRAMIN BANK KIZHISSERY BRANCH NOT INCLUDED IN THE LIST IFSC CODE KLGB0040113

deepthi luke July 29, 2015 at 12:56 PM  

Vanika vyasya and chakkala nair are included for OEC scholarship. Can we add Ezhava students also in this category. if so, what caste has to be selected?Is there any scholarship for girl students and minority students. Please provide the link of these scholarship also.

Sreejithmupliyam July 30, 2015 at 9:35 AM  

@ PPMHSS KOTTUKKARA,
Kerala Gramin Bank - KIZHISSERY Branch added to the database

Sreejithmupliyam July 30, 2015 at 9:38 AM  

@deepthi luke ,
ഒ.ഇ.സി ലംപ്സം ഗ്രാന്‍റിന് അര്‍ഹരായ സമുദായങ്ങളുടെ പട്ടിക നോട്ടിഫിക്കേഷനില്‍ അനുബന്ധമായി നല്‍കിയിട്ടുണ്ട്. ഈഴവ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്ന മുറയ്ക്ക് അപേക്ഷിക്കാവുന്നതാണ്. മൈനോരിറ്റി വിഭാഗത്തിലുള്ളവര്‍ക്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. www.scholarship.itschool.gov.in എന്ന സെറ്റില്‍ വിശദ വിവരങ്ങള്‍ ലഭ്യമാണ്.

AJAYAKUMAR July 30, 2015 at 8:55 PM  

thank u sreejith sir.....sankatharu castil varunna oru kutty ente clasil und avane eth vibhagathil ulpeduthanam ennu oru ideayum illa...tamilnattu karananu parents..now settled in tvm(dist). village officel ninnum suitable reply kittiyilla...plks help

Sreejithmupliyam July 31, 2015 at 1:36 PM  

കേരളത്തിലെ ഒ.ഇ.സി/ഒ.ബിസി/എസ്.സി/എസ്.റ്റി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതും, അന്യ സംസ്ഥാനത്ത് ഈ വിഭാഗത്തില്‍പ്പെടുന്നതുമായ സമുദായങ്ങളെ കേരളത്തില്‍ ജനറല്‍ ആയി മാത്രമേ പരിഗണിക്കാനാവൂ.

PPMHSS KOTTUKKARA August 1, 2015 at 10:37 AM  

Thank you Sir

www.adimaliweb.com August 12, 2015 at 1:09 AM  

എ ഇ ഓ /ഡിഇ ഓ മാർക്ക് വേരിഫൈ ചെയ്യാൻ അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നും കുട്ടികളുടെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പ് നൽകേണ്ടതുണ്ടോ ശ്രീജിത്ത് സർ? എച്ച് എം ഒപ്പിട്ട ലിസ്റ്റ് മാത്രം മതിയാവില്ലേ??

Sreejithmupliyam August 13, 2015 at 1:26 PM  

ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. എന്നാല്‍ എ.ഇ.ഒ/ഡി.ഇ.ഒ ആവശ്യപ്പെടുന്ന പക്ഷം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്

Unknown August 17, 2015 at 11:29 AM  

please send english medium(scert all subject) questions for 8th class

Unknown August 31, 2015 at 3:02 PM  

OEC REGISTRATION CHEYYAN PATTUNNILLA .PLS HELP ME

prakash B M October 12, 2015 at 5:28 PM  

This blog is helpful to everyone. It may help to clear out the doubts regarding govt. announcements. Thanks a lot.

prakash B M October 12, 2015 at 5:28 PM  

This blog is helpful to everyone. It may help to clear out the doubts regarding govt. announcements. Thanks a lot.

Anonymous July 10, 2018 at 12:30 PM  

We are urgently in need of kIdney donors in Kokilaben Hospital India for the sum of $500,000,00,WhatsApp +91 8681996093
Email: hospitalcarecenter05@gmail.com

ANAND September 13, 2018 at 11:46 PM  


One such portal that offers all this and much more is Buddy4Study. The portal offers free registration and guides students to many national/international scholarships. for more: http://bit.ly/2wBqTkf

Unknown July 10, 2019 at 6:13 PM  

സർ . Sc ആയ കുട്ടിയെ oec എന്നു തെറ്റായി കൊടുത്തത് തിരുത്താൻ എന്തു ചെയ്യണം.. Application forward ചെയ്തതാണ്.

Mount Carmel August 2, 2019 at 9:52 AM  
This comment has been removed by the author.
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer