Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

OEC Lumpsom Grant - Online Data Entry

>> Sunday, July 5, 2015


അധ്യാപകനായിരുന്നപ്പോള്‍ മുതലുള്ള മാത്‌സ് ബ്ലോഗ് സൗഹൃദം, മറ്റൊരു ജോലിയില്‍ പ്രവേശിച്ചിട്ടും ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുന്ന ശ്രീജിത്ത് സാറിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഏതുജോലിയും, ആത്മാര്‍പ്പണത്തോടും ആത്മാര്‍ത്ഥതയോടും ചെയ്യണമെന്നാഗ്രഹിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ നല്‍കുന്ന വിലപ്പെട്ട വിവരങ്ങള്‍ ഒഇസി ലംസം ഗ്രാന്റിനെക്കുറിച്ചും, അത് എങ്ങിനെ ഓണ്‍ലൈനായി ചെയ്യാമെന്നതിനെക്കുറിച്ചുമാണ്.
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും , 6 ലക്ഷം രൂപാ വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യം അനുവദിക്കപ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉള്ള ലംപ്സം ഗ്രാന്‍റ് നടപ്പു വര്‍ഷം മുതല്‍ പിന്നാക്ക സമുദായ വികസന വകുപ്പ് നേരിട്ട് നടപ്പിലാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് ഇത്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിക്കായി ഐ.ടി@സ്കൂളിന്‍റെ സഹായത്തോടെ സജ്ജീകരിച്ചിട്ടുള്ള സ്കോളര്‍ഷിപ്പ് പോര്‍ട്ടലായ Scholarship Portal മുഖേന തന്നെയാണ് ഒ.ഇ.സി വിദ്യാര്‍ത്ഥികളുടെ വിവരവും വകുപ്പിന് ലഭ്യമാക്കേണ്ടത്. ലോഗിന്‍ ചെയ്യുന്നതിന് സമ്പൂര്‍ണയിലെ അതേ യൂസര്‍ കോഡും പാസ് വേര്‍ഡും ഉപയോഗിക്കേണ്ടതാണ്. ഇനിയും സമ്പൂര്‍ണയില്‍ രജസിറ്റര്‍ ചെയ്യാത്ത അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകള്‍ ആയതിന് ഐ.ടി@സ്കൂള്‍ മാസ്റ്റര്‍ ജില്ലാ ആപ്പീസുമായി ബന്ധപ്പെടേണ്ടതാണ്.
എന്താണ് ഒ.ഇ.സി ?
പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരും എന്നാല്‍ അവരോളം തന്നെ സാമൂഹ്യ പിന്നാക്കാവസ്ഥയിലുമുള്ള ചില സമുദായങ്ങളെയാണ് ഒ.ഇ.സി (മറ്റര്‍ഹ വിഭാഗം) എന്ന് ക്ലാസ്സിഫിക്കേഷന്‍ നടത്തിയിരിക്കുന്നത്. ഈ സമുദായങ്ങളെല്ലാം തന്നെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 1 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങള്‍ക്ക് വരുമാന പരിധി ഇല്ലാതെ തന്നെ പട്ടികജാതി വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കും (സംവരണം ഒഴികെ) അര്‍ഹതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കോ കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസാനുകൂല്യത്തിനോ/ഉദ്യോഗത്തിനോ ഇപ്രകാരം ഒരു ക്ലാസ്സിഫിക്കേഷന്‍ ഇല്ല. ഇവിടങ്ങളിലെല്ലാം ഈ സമുദായങ്ങള്‍ക്ക് ഒ.ബി.സി ആനുകൂല്യം ലഭ്യമാണ്.
23.05.2014 ലെ സ.ഉ.(എം.എസ്). 10/2014/പി.സ.വി.വ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒ.ബി.സി ലസിറ്റില്‍ ഉള്‍പ്പെട്ട 30 സമുദായങ്ങളെക്കൂടി 6 ലക്ഷം രൂപ എന്ന വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 2 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങളേയും, ഒ.ഇ.സി വിഭാഗങ്ങളേയും ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. അതേ സമയം അനുബന്ധം 2 പ്രകാരമുള്ള ഇതര സമുദായങ്ങള്‍ക്ക് 6 ലക്ഷം രൂപയായിരിക്കും വരുമാന പരിധി. വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷാഫാറം നിര്‍ബന്ധമല്ല. എന്നാല്‍ വിവരശേഖരണത്തിന് സഹായകമാകുന്ന ഒരു മാതൃകാ അപേക്ഷാഫാറം നോട്ടിഫിക്കേഷനോടൊപ്പം തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഈ വിദ്യാഭ്യാസാനുകൂല്യം സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്.
ജൂലൈ 4 ന് ആരംഭിക്കുന്ന രജിസ്ട്രേഷന്‍ 31 ന് ക്ലോസ് ചെയ്യുന്നതാണ്. അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക സ്ഥാപനങ്ങളുടെ ഔദ്യോഗിക ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. നിലവില്‍ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഉപയോഗിക്കുന്ന അതേ അക്കൌണ്ട് തന്നെ ഈ ആവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്. മുന്‍ വര്‍ഷം എന്‍റര്‍ ചെയ്ത ഡാറ്റ ഡീഫാള്‍ട്ട് ആയി പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ബാങ് അക്കൌണ്ട് മാറിയിട്ടുള്ള സ്കൂളുകള്‍ പുതിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ് ഡേറ്റ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ നിര്‍ബന്ധമില്ല. വരും വര്‍ഷങ്ങളില്‍ തുക നേരിട്ട് കുട്ടികളുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ വിവരം ശേഖരിക്കുന്നത്.
വിവിധ വകുപ്പുകള്‍ മുഖേന ലഭ്യമാകുന്ന സ്കോളര്‍ഷിപ്പുകള്‍ ആയതുകൊണ്ടു തന്നെ ഒ.ഇ.സി ലംപ്സം ഗ്രാന്‍റ്, ഒ.ബി.സി പ്രീമെട്രിക്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ്, എസ്.സി/എസ്.റ്റി ലംപ്സം ഗ്രാന്‍റ് തുടങ്ങിയവയ്ക്ക് പ്രത്യേകം അക്വിറ്റന്‍സ് സൂക്ഷിക്കുന്നത് നന്നായിരിക്കും. അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ വിവരം പോര്‍ട്ടലില്‍ എന്‍റര്‍ ചെയ്ത ശേഷം ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ യ്ക്ക് FORWARD ചെയ്യേണ്ടതാണ്. ടി വിവരങ്ങള്‍ എ.ഇ.ഒ/ഡി.ഇ.ഒ CONFIRM ചെയ്താല്‍ മാത്രമേ ആനുകൂല്യം നല്‍കുന്നതിനായി പരിഗണിക്കൂ.

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് , ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് എന്നീ വിദ്യാഭ്യാസാനുകൂല്യങ്ങളുടെ ഒരു താരതമ്യം ഇവിടെ ചേര്‍ക്കുന്നു.
നടപ്പു വര്‍ഷത്തെ ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് രജിസ്ട്രേഷന് മാത്രമാണ് ഇപ്പോള്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നോട്ടിഫിക്കേഷന്‍ പിന്നീട് പുറപ്പെടുവിക്കുന്നതാണ്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ - 0471 2727379
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ - 0484 2429130
പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസറഗോഡ് – 0495 2377786


Letter to DPI

OEC New Order

OEC Lumpsum Grant - Govt Order

OEC Notification

Letter to DD, DEO, AEO


Read More | തുടര്‍ന്നു വായിക്കുക

Plus One SINGLE WINDOW ADMISSIONS - 2014

>> Sunday, May 25, 2014

ഏകജാലക പ്ലസ്‌വണ്‍ പ്രവേശന നടപടികളാരംഭിക്കുകയാണല്ലോ? കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തിലുള്ള സംശയങ്ങളും ആശങ്കകളുമൊക്കെ പങ്കുവെയ്ക്കുവാനും പതിവുപോലെ മാത്‌സ് ബ്ലോഗ് അവസരമൊരുക്കുന്നു. അപേക്ഷാഫോമിന്റെ മാതൃകയും പ്രോസ്പെക്ടസുമെല്ലാം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ഇത്തവണയും ഓണ്‍ലൈനായും അപേക്ഷാഫോം പൂരിപ്പിച്ചുമെല്ലാം അപേക്ഷിക്കാന്‍ സംവിധാനമുണ്ട്. ഓണ്‍ലൈനിലാണ് അപേക്ഷിക്കുന്നതെങ്കില്‍ വിവരങ്ങള്‍ സമര്‍പ്പിച്ച ശേഷം ലഭിക്കുന്ന അപേക്ഷാഫോമിന്റെ പ്രിന്റൗട്ട് ജില്ലയിലെ ഏതെങ്കിലും ഒരു ഹയര്‍സെക്കന്ററി സ്ക്കൂളില്‍ നല്‍കേണ്ടതാണ്. അതേക്കുറിച്ചെല്ലാം ചുവടെ പറഞ്ഞിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക്, ഈ പോസ്റ്റ് സമ്പുഷ്ടമാക്കുന്നതാണ്.

പ്ലസ് വണ്ണിന് എങ്ങിനെയെല്ലാം അപേക്ഷിക്കാം?
  • ഇന്റര്‍നെറ്റ് വഴി അപേക്ഷിക്കാം.
  • അപേക്ഷാ ഫോം പൂരിപ്പിച്ചു നല്‍കി അപേക്ഷിക്കാം.

അപേക്ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു വിദ്യാര്‍ത്ഥി ഒരു ജില്ലയിലേക്ക് ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ. ഒരു വിദ്യാര്‍ഥിക്ക് ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കണമെന്നുണ്ടെങ്കില്‍ ഓരോ ജില്ലയിലേക്കും വേണ്ടി പ്രത്യേകം അപേക്ഷകള്‍ അതത് ജില്ലകളില്‍ നല്‍കണം. ഇത് ഓണ്‍ലൈനായും അപേക്ഷാഫോമിലൂടെയും ചെയ്യാം.

അപേക്ഷാഫോം എവിടെ നിന്നു ലഭിക്കും?
ജൂണ്‍ ആദ്യ ആഴ്ചയോടെ പ്രിന്റു ചെയ്ത അപേക്ഷാഫോമും പ്രോസ്പെക്‌ടസും ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിന്നും ലഭിക്കുന്നതാണ്. ജൂണ്‍ ആദ്യ വാരത്തോടെ മാത്രമേ ഇത് ലഭ്യമാകൂ. അതുകൊണ്ടു തന്നെ ഓണ്‍ലൈനായി അപേക്ഷിക്കുന്നതാകും ഉചിതമെന്നു തോന്നുന്നു.

ഓണ്‍ലൈന്‍ അപേക്ഷിക്കുന്നതെങ്ങനെ?
സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ഏകജാലക സംവിധാനത്തിലൂടെയുളള പ്ലസ് വണ്‍ പ്രവേശനത്തിനായുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നവാനുളള സൗകര്യം മെയ് 26 മുതല്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതെങ്ങനെയെന്ന് ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് മനസ്സിലാക്കാം.

How to Apply Online

അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടിന്റെ കോപ്പിയില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് വിദ്യാര്‍ത്ഥിയും രക്ഷകര്‍ത്താവും ഒപ്പ് വച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് വെരിഫിക്കേഷനായി സമര്‍പ്പിക്കണം. സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷാ ഫീസായ 25 രൂപ അടക്കണം.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി
അപേക്ഷകള്‍ ഓണ്‍ലൈനായും തുടര്‍ന്ന് വെരിഫിക്കേഷനായി സ്‌കൂളിലും സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 12. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്കായി അപേക്ഷ ഫാറവും പ്രോസ്‌പെക്ടസും പ്രിന്റ് ചെയ്ത് ജൂണ്‍ ആദ്യവാരത്തോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ലഭ്യമാക്കും.

CBSEക്കാരോട്
സി ബി എസ് ഇ പത്താം തരം പാസായവര്‍ CBSE യുടെ ബോര്‍ഡ് തല പരീക്ഷ എഴുതിയവരാകണമെന്ന് നിബന്ധനയുണ്ട്. സി.ബി.എസ്.ഇയില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ബോര്‍ഡ് പരീക്ഷയാണെഴുതിയത് എന്നത് വ്യക്തമാക്കുന്നതിനായി അമ്പത് രൂപയുടെ മുദ്രപത്രത്തില്‍ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം (Annexure VIII) തയ്യാറാക്കി അപേക്ഷയോടൊപ്പം സമര്‍പ്പിക്കാന്‍ മറക്കരുത്.

അപേക്ഷസമര്‍പ്പിച്ച ശേഷം ശ്രദ്ധിക്കേണ്ട കാര്യം
ഓണ്‍ലൈന്‍ അപേക്ഷ അന്തിമമായി സമര്‍പ്പിക്കുന്നതിനുമുമ്പ്, എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സമര്‍പ്പിച്ച് പ്രിന്റെടുത്തതിനുശേഷമാണ്, എന്തെങ്കിലും തെറ്റ് കണ്ടെത്തുന്നതെങ്കില്‍, പ്രിന്റും അനുബന്ധരേഖകളും സമര്‍പ്പിക്കുന്ന സ്കൂളിലെ പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിക്കുക. അവര്‍ തിരുത്തിക്കൊള്ളും. അപേക്ഷഫോറം സമര്‍പ്പിക്കുമ്പോള്‍ സ്കൂളില്‍ നിന്നും ഒപ്പും സീലും വെച്ച് തിരികെ നല്‍കുന്ന Acknowledgement Slip പ്രവേശനനടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സൂക്ഷിച്ചു വെക്കേണ്ടതാണ്.

സ്പോര്‍ട്സ് ക്വാട്ടയിലെ അപേക്ഷ എങ്ങനെ?
2014 മെയ് 26 മുതല്‍ ജൂണ്‍ 5 വരെയാണ് സ്പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷിക്കാനുള്ള സമയം. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ വെബ്സൈറ്റായ www.sportscouncil.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക. ആദ്യ രജിസ്ട്രേഷന്‍ പൂര്‍ത്തിയായ ശേഷം അപേക്ഷകര്‍ അതത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ അപേക്ഷാഫോമിന്റെ പ്രിന്റൗട്ടും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തി വെരിഫിക്കേഷന്‍ നടത്തണം. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്ന സ്കോര്‍ കാര്‍ഡിലെ സ്പോര്‍ട്സ് രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ഹയര്‍ സെക്കന്ററി വെബ്സൈറ്റ് മുഖാന്തിരം സാധാരണ പോലെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സ്പോര്‍ട്സ് ക്വാട്ടയില്‍ രജിസ്റ്റര്‍ ചെയ്ത കായിക താരങ്ങള്‍ക്ക് ജനറല്‍ ക്വാട്ടയില്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് തടസ്സമില്ല. ഒന്നാം ഘട്ട സ്പോര്‍ട്സ് അലോട്മെന്റ് ജൂണ്‍ 24 നും അവസാന അലോട്മെന്റ് ജൂണ്‍ 30 നും നടക്കും. അലോട്മെന്റ് ലഭിച്ചാലുടന്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും ലഭിച്ച സ്കോര്‍ കാര്‍ഡും ഒറിജിനല്‍ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുമായി അലോട്മെന്റ് ലഭിച്ച സ്ക്കൂള്‍ പ്രിന്‍സിപ്പാളിനു മുന്നില്‍ നേരിട്ടു ഹാജരായി പ്രവേശനം നേടാന്‍ കഴിയും.

Sports Council Press Release

സ്പോര്‍ട്സ് കൗണ്‍സിലിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വിധം

പ്രധാന തീയതികള്‍
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം: 12/06/2014
ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്ന ദിവസം :23/06/2014
ആദ്യ അലോട്ട്മെന്റ് :30/06/2014
ക്ലാസുകള്‍ ആരംഭിക്കുന്നത് : 14/07/2014.

Important Downloads

PROSPECTUS of HSE Application 2014-2015

How to Apply Online? - A detailed Help file

Instruction for viewing Last Rank


Sample Filled up form for HSE Admission 2014-2015

Directions on Sports Quota Admission

  1. Directions on filling the application form
  2. Format of undertaking to be submitted by Parent/Guardian of CBSE Applicant in Stamp Paper
  3. List of Reservation Community
  4. More Seats allotted Schools under Sports Quota
  5. List of prescribed Schools to which Printout of Applications & Demand Draft to be send by online Applicant's Out of State/ District
  6. Schools with Linguistic Minority Reservation


Taluk & Panchayath Code, Schools with Courses & Languages
  1. Thiruvananthapuram : Taluk & Panchayath | School & Courses
  2. Kollam : Taluk & Panchayath | School & Courses
  3. Pathanamthitta : Taluk & Panchayath | School & Courses
  4. Alappuzha : Taluk & Panchayath | School & Courses
  5. Kottayam : Taluk & Panchayath | School & Courses
  6. Idukki : Taluk & Panchayath | School & Courses
  7. Ernakulam : Taluk & Panchayath | Schools & Courses
  8. Thrissur : Taluk & Panchayath | School & Courses
  9. Palakkad : Taluk & Panchayath | School & Courses
  10. Kozhikkode : Taluk & Panchayath | School & Courses
  11. Malappuram : Taluk & Panchayath | School & Courses
  12. Wayanad : Taluk & Panchayath | School & Courses
  13. Kannur : Taluk & Panchayath | School & Courses
  14. Kasaragod : Taluk & Panchayath | School & Courses


Click here to Apply for Plus One Course

ഏകജാലകം ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍

ഹയര്‍ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചവര്‍ അപേക്ഷയുടെ പ്രിന്റൗട്ടും സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളും വെരിഫിക്കേഷനായി സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. സ്‌കൂളുകള്‍ വെരിഫിക്കേഷന്‍ നടത്തുന്ന അപേക്ഷകള്‍ മാത്രമേ അലോട്ട്‌മെന്റിന് പരിഗണിക്കുകയുളളു. അപേക്ഷകരുടെ പരിചയക്കുറവ് മൂലം ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഏതെങ്കിലും തരത്തിലുളള തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അവ സ്‌കൂളില്‍ നിന്നുളള വെരിഫിക്കേഷന്‍ സമയത്ത് തിരുത്താം. അപേക്ഷയില്‍ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കിലും, കൂടുതല്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തണമെങ്കിലും അപേക്ഷ വെരിഫിക്കേഷനായി നല്‍കുന്ന അവസരത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് രേഖാമൂലം വെളളപേപ്പറില്‍ അപേക്ഷ നല്‍കിയാല്‍ മതി. അപേക്ഷാസമര്‍പ്പണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയ നിവാരണത്തിനും അപേക്ഷകര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യുന്നതിനും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് ജില്ലകളില്‍ അപേക്ഷിക്കുന്നവര്‍ക്ക്, അപേക്ഷയുടെ പ്രിന്റൗട്ട് ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നേരിട്ട് സമര്‍പ്പിക്കുവാന്‍ കഴിയുമെങ്കില്‍ ഇമവെ ജമശറ ീേ ടരവീീഹ എന്ന രീതിയില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. സ്‌കൂളില്‍ അപേക്ഷയുടെ പ്രിന്റൗട്ട് നേരിട്ട് സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ ജില്ലയുടെ നിര്‍ദ്ദിഷ്ട സ്‌കൂള്‍ പ്രിന്‍സിപ്പാളിന് (സ്‌കൂള്‍ വിലാസം ഉള്‍പ്പെടെ) ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്തശേഷം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് പ്രിന്റൗട്ടും അനുബന്ധരേഖകളും ഡിമാന്റ് ഡ്രാഫ്റ്റും തപാലില്‍ അയച്ച് നല്‍കണം. വിഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുളള ജില്ലാതല കൗണ്‍സിലിങ് ജൂണ്‍ ഒന്‍പത് മുതല്‍ ആരംഭിക്കുന്നതിനാല്‍ ഈ വിഭാഗത്തിലുളള വിദ്യാര്‍ത്ഥികള്‍ ജില്ലാതല കൗണ്‍സിലിങ് കഴിഞ്ഞശേഷം മാത്രം ഏകജാലക അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ്/ ഇന്റര്‍നെറ്റ് സൗകര്യവും വേണ്ടുന്ന മറ്റു മാര്‍ഗ്ഗ നിര്‍ദ്ദേശവും അപേക്ഷകര്‍ക്കു നല്‍കാന്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്‌കൂളില്‍ സമര്‍പ്പിക്കുമ്പോള്‍, സ്‌കൂള്‍ തല ഹെല്‍പ്പ് ഡെസ്‌ക്കിലുളളവര്‍ അവ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണം. അപേക്ഷയില്‍ തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അപേക്ഷകരെ ബോധ്യപ്പെടുത്തേണ്ടതും, ഓപ്ഷനുകള്‍ ഉള്‍പ്പെടെ ഏതു തരത്തിലുളള തിരുത്തലുകള്‍ക്കുമുളള അപേക്ഷ വെളളപേപ്പറില്‍ പ്രത്യേകമായി രക്ഷകര്‍ത്താവിന്റെ ഒപ്പോടുകൂടി കൈപ്പറ്റി ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റിനൊപ്പം സൂക്ഷിക്കേണ്ടതും അവ വെരിഫിക്കേഷന്‍ സമയത്ത് അപ്‌ഡേറ്റ് ചെയ്യേണ്ടതുമാണ്.

ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നോക്കി ഉറപ്പു വരുത്താന്‍ മറക്കല്ലേ...


Read More | തുടര്‍ന്നു വായിക്കുക

പത്താം ക്ലാസ്സുകാര്‍ക്ക് VICTERSന്റെ പുതുവര്‍ഷ സമ്മാനം..!

>> Tuesday, December 31, 2013


പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐടി@സ്കൂളിന്റെ സ്വന്തം ടിവി ചാനലായ VICTERS നെ ഒന്നുരണ്ടുകൊല്ലം കൊണ്ട് ഏറ്റവും മികച്ചതാക്കുകയാണ്, തന്റെ പ്രഥമ ലക്ഷ്യമെന്ന് സ്ഥാനമേറ്റെടുത്തയുടന്‍ ഡിപിഐ ശ്രീ ബിജുപ്രഭാകര്‍ സാര്‍ പറയുകയുണ്ടായി. അതിന്റെ മുന്നോടിയായുള്ള ഒരു മികച്ച കാല്‍വെപ്പിന് ഈ പുതുവത്സരത്തില്‍ തുടക്കം കുറിക്കപ്പെടുകയാണ്. കണ്ണീര്‍സീരിയലുകളുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും നമ്മുടെ കുട്ടികളെ അറിവിന്റെ ലോകത്തിലേക്കെത്തിക്കാന്‍കൂടി ഈ ശ്രമത്തിന് കഴിഞ്ഞേക്കും. അതെന്താണെന്നല്ലേ..?
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു സംഘം വിദഗ്ദ അധ്യാപകര്‍ 2014ജനുവരി 1മുതല്‍ പത്താംക്ലാസ്സിലെ കുട്ടികളുടെ ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സോഷ്യല്‍സയന്‍സ് എന്നീ വിഷയങ്ങളിലുള്ള സംശയങ്ങള്‍ ഒരു ലൈവ് പ്രോഗ്രാമിലൂടെ പരിഹരിക്കുന്നതാണ് ഈ പരിപാടി.
വൈകീട്ട് 7മുതല്‍ 8വരേയാണ് ഇത് പ്രക്ഷേപണം ചെയ്യുക.പിറ്റേദിവസം രാവിലെ ഏഴ് മുതല്‍ എട്ടുവരെ ഈ പരിപാടിയുടെ പുന:സംപ്രേഷണവും ഉണ്ടായിരിക്കും.
തിങ്കള്‍: ഗണിതം
ചൊവ്വ: ഫിസിക്സ്
ബുധന്‍: കെമിസ്ട്രി
വ്യാഴം: ബയോളജി
വെള്ളി: സോഷ്യല്‍സയന്‍സ്
എന്നിങ്ങനെയാണ് സമയക്രമം.
കുട്ടികള്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ victersquestion@gmail.com എന്ന മെയിലിലേക്ക് അയക്കാം. ഇ-മെയിലിലൂടെ സംശയങ്ങള്‍ അയക്കുന്ന വിദ്യാര്‍ത്ഥികള്‍ വിഷയം, പേര്, പഠിക്കുന്ന സ്‌കൂളിന്റെ പേര് എന്നിവ വ്യക്തമാക്കിയിരിക്കണം. ഇതോടൊപ്പം വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും അയക്കാവുന്നതാണ്.
തത്സമയ സംശയങ്ങള്‍ 18004259877 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചും ദുരീകരിക്കാവുന്നതാണ്. നിങ്ങള്‍ക്ക് കേബിള്‍വഴി വിക്ടേഴ്സ് ചാനല്‍ ലഭിയ്ക്കുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ലൈവായി കാണാവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

TECHNITIA 2013

>> Wednesday, October 30, 2013

കോട്ടയം ജില്ലയിലെ ചേര്‍പ്പുംങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്കുളില്‍ 10 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന ACE ക്ലബിന്റെ ( Association of Computer Enthusiasts ) ആഭിമുഖ്യത്തിന്‍ നടത്തുന്ന ഓള്‍ കേരള ഇന്റര്‍ സ്കുള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ +2 വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. 5001/- രൂപയാണ് ഒന്നാം സമ്മാനം. 3001/- , 2001/- രണ്ടും മൂന്നും സമ്മാനങ്ങള്‍. ഫൈനല്‍ റൗണ്ടില്‍ എത്തുന്ന എല്ലാവര്‍ക്കും 501/- രൂപ. സ്കൂളിലെ കംപ്യുട്ടര്‍ സയന്‍സ് ബാച്ച് കുട്ടികളുടെ നേതൃത്വത്തിലാണ് പുര്‍ണമായും ഇതിന്റെ നടത്തിപ്പ് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. രസകരമായ റൗണ്ടുകള്‍ കുട്ടികള്‍ തന്നെ മള്‍ട്ടി മീഡിയ സൗകര്യങ്ങളുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ ഈ സംരഭം പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. മേളകളിലെ ക്വിസ് മത്സരങ്ങള്‍ക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്ന കൂട്ടുകാര്‍ക്ക് ഇത് ഏറെ പ്രയോജനകരവുമായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് ബ്രോഷര്‍ വായിക്കുക.


Read More | തുടര്‍ന്നു വായിക്കുക

തൃശൂരിലേക്ക്....വരുന്നോ?

>> Saturday, October 12, 2013

മലയാളഭാഷയുടെ ഡിജിറ്റല്‍ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ച "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്"ഒരു വ്യാഴവട്ടം പിന്നിടുന്നൂവെന്നത് ആ ഭാഷയെ സ്നേഹിക്കുന്ന ഏവര്‍ക്കും ആഹ്ലാദം പകരുക തന്നെ ചെയ്യും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പന്ത്രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ക്കു് ഒക്റ്റോബര്‍ 14, 15 തീയതികളില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ചു തുടക്കമാകുകയാണു്.വിശദമായ പ്രോഗ്രാം നോട്ടീസ് ഇവിടെ ഉണ്ട്.
സ്വാര്‍ത്ഥത തീരെ വെടിഞ്ഞ്, അറിവിന്റെ സ്വതന്ത്രമായ കൈമാറ്റത്തിന് അക്ഷീണം യത്നിക്കുകയും യത്നിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരുപറ്റം മനുഷ്യസ്നേഹികളുടെ പ്രയത്നമാണ് ഇന്ന് നാമേവര്‍ക്കും അഭിമാനകരമായരീതിയില്‍ ഈ പ്രസ്ഥാനത്തെ വളര്‍ത്തിയത്. അതിന്റെ സത്ഫലങ്ങളില്‍ വേരൂന്നിയാണ് നമ്മുടെ 'മാത്‌സ് ബ്ലോഗ്'ലക്ഷക്കണക്കിന് ജനഹൃദയങ്ങളിലേക്ക് പ്രവേശിച്ചതെന്നതിനാല്‍ ഇതില്‍ പങ്കെടുക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും നന്ദിപൂര്‍വ്വമായ കടമയായി ബ്ലോഗ്ടീം കരുതുന്നു.

കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥിയായിരുന്ന ബൈജു എം 2001-ല്‍ ആരംഭിച്ച മലയാളം ലിനക്സ് എന്ന ഓണ്‍ലൈന്‍ സമൂഹമാണു് ഏതാണ്ടു് പത്തുമാസങ്ങള്‍ക്ക് ശേഷം 'സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്' എന്ന പേരു സ്വീകരിച്ചതു്. തുടര്‍ന്നുള്ള 12 വര്‍ഷം കൊണ്ട് മലയാളം കമ്പ്യൂട്ടിങ്ങിനെ കൈപിടിച്ചു നടത്തുവാനും മറ്റേതു ഇന്ത്യന്‍ ഭാഷയ്ക്കും മാതൃകയാക്കാനും സാധിക്കുന്ന വിധത്തില്‍ വളര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കാന്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനായി. സ്വതന്ത്ര സോഫ്റ്റ്‌‌വെയറുകളുടെ പ്രാദേശികവല്‍കരണം, ഫോണ്ടുകളുടെ നിര്‍മാണവും പുതുക്കലും കമ്പ്യൂട്ടര്‍ /മൊബൈല്‍ സമ്പര്‍ക്കമുഖങ്ങളിലെ കൃത്യമായ മലയാള ചിത്രീകരണം ഉറപ്പുവരുത്തല്‍, മലയാളം ടൈപ്പു ചെയ്യുന്നതിനായുള്ള നിരവധി രീതികളുടെ നിര്‍മ്മാണവും പുതുക്കലും , എന്നുതുടങ്ങി ഭാഷാകമ്പ്യൂട്ടിങ്ങിന്റെ ഏതാണ്ടെല്ലാ മേഖലകളിലും വ്യക്തമായ ഇടപെടലുകള്‍ ഈ കാലയളവുകൊണ്ടു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് നടത്തി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി സര്‍ക്കാര്‍ / സര്‍ക്കാരിതര കമ്പ്യൂട്ടിങ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാനും , ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിനു രണ്ടു തവണ മെന്ററിങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുക്കപ്പെടാനും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു സാധിച്ചു. ഐടി അറ്റ് സ്കൂളിലെ മലയാളലഭ്യത, കേരളസര്‍ക്കാരിന്റെ 2008 ല്‍ തുടങ്ങിയ മലയാളം കമ്പ്യൂട്ടിങ്ങ് കാമ്പൈന്‍ , തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനുള്ള സ്വതന്ത്രമായ സാങ്കേതിക അടിത്തറ നിര്‍മ്മിക്കാനായതും ഈ കൂട്ടായ്മയുടെ ഒരു നേട്ടമാണു്. ഇന്നു് ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഡെവലപ്പര്‍ കൂട്ടായ്മയാണു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്.

ഈ ദ്വിദിന സമ്മേളനം മലയാളത്തെ കമ്പ്യൂട്ടിങ്ങിനു പ്രാപ്തമാക്കിയ ഒട്ടനവധി വ്യക്തികളുടെയും കൂട്ടങ്ങളുടെയും ഇടപെടലുകളെ ഓര്‍മ്മിക്കാനും പരിചയപ്പെടാനും അവരുമായി സംവദിക്കാനും പുതുവഴികളെപ്പറ്റി കൂട്ടായി അന്വേഷിക്കാനുമുള്ള ഒരു സന്ദര്‍ഭമൊരുക്കല്‍ കൂടിയാണു്.കേരളത്തിന്റെ മാതൃഭാഷോന്മുഖമായ ഐടി വികസനത്തിന്റെ ഒരു സുപ്രധാന ചരിത്രമുഹൂര്‍ത്തമായ ഈ കൂടിച്ചേരലില്‍ താങ്കളുടെയും സുഹൃത്തുക്കളുടെയും സജീവസാന്നിധ്യവും സഹകരണവും ഉണ്ടായിരിക്കുമല്ലോ?

ഇവന്റ് വെബ്സൈറ്റ്

രജിസ്റ്റര്‍ ചെയ്യാന്‍

ഇതോടനുബന്ധിച്ച് നടക്കുന്ന വിക്കിസംഗമം


Read More | തുടര്‍ന്നു വായിക്കുക

How to connect aadhar card with gas connection as online..?

>> Wednesday, September 4, 2013

പാചകവാതക സബ്സിഡി ലഭിക്കാനായി ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്യാസ് ഏജന്‍സിയില്‍ പോയി ക്യൂ നില്‍ക്കാതെ തന്നെ എളുപ്പത്തില്‍ രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കും. എസ് എം എസ് സംവിധാനത്തിലൂടെയും ഫോണ്‍വിളിയിലൂടെയും ഓണ്‍ലൈനിലൂടെയും ഇതിന് അവസരമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായി എങ്ങനെ ഗ്യാസ് കണക്ഷനോട് ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാം എന്നതിനെക്കുറിച്ച് ചിത്രങ്ങളുടെ സഹായത്തോടെ ലളിതമായി വിശദീകരിക്കുകയാണ് കാസര്‍കോഡ് ഗവ.ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളിലെ അധ്യാപകനായ അഹമ്മദ് ഷെരീഫ് കുരിക്കള്‍. വെറും മൂന്നു മിനിറ്റു കൊണ്ട് ആധാര്‍ നമ്പറും എല്‍.പി.ജി കണക്ഷനും ലിങ്ക് ചെയ്യുന്നതിനുള്ള പ്രക്രിയ നമുക്ക് പൂര്‍ത്തീകരിക്കാം. ഇതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

ഓണ്‍ലൈന്‍ സംവിധാനം.

rasf.uidai.gov.in എന്ന വെബ്സൈറ്റ് വഴി വീട്ടിലിരുന്നും ലോകത്തിന്റെ ഏതു കോണിലിരുന്നും ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം. ഈ സൈറ്റില്‍ കയറി ‘start now’ എന്ന കോളത്തില്‍ ക്ളിക് ചെയ്താല്‍ ആധാര്‍ സീഡിങ് ആപ്ളിക്കേഷന്‍ എന്ന പേജ് ലഭിക്കും.
ഇതിലെ റസിഡന്‍റ് സെല്‍ഫ് സര്‍വീസ് എന്ന തലക്കെട്ടിന് താഴെയുള്ള കോളങ്ങള്‍ കൃത്യമായി പൂരിപ്പിക്കണം. സ്റ്റെപ് 1 എന്ന കോളത്തില്‍ സംസ്ഥാനം സെലക്ട് ചെയ്യണം. വലതു വശത്തെ ആരോ മാര്‍ക്കില്‍ ക്ളിക് ചെയ്താല്‍ സംസ്ഥാനത്തിന്റെ പേരുകള്‍ ലഭിക്കും.
ഓരോ ക്ളിക്കിനു ശേഷവും രേഖകള്‍ സ്വീകരിക്കുമെന്നതിന്റെ വൃത്ത രൂപം കമ്പ്യൂട്ടറില്‍ തെളിയും.
അടുത്ത കോളത്തിലെ ജില്ലയും ഇങ്ങനെത്തന്നെ രേഖപ്പെടുത്തണം.
രണ്ടാം ഘട്ടത്തിലെ ബെനഫിറ്റ് ടൈപ് എന്ന കോളത്തില്‍ ‘എല്‍.പി.ജി’ എന്ന പേര് സെലക്ട് ചെയ്യണം.
അതിന് താഴെയുള്ള ‘സ്കീം നെയിം’ കോളത്തില്‍ ഗ്യാസ് കമ്പനിയുടെ ചുരുക്കപ്പേര് ക്ളിക് ചെയ്യണം. ഭാരത് പെട്രോളിയം കമ്പനിക്ക് ബി.പി.സി.എല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിക്ക് എച്ച്.പി.സി.എല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ‘ഐ.ഒ.സി.എല്‍’ എന്നിങ്ങനെയാണ് ചുരുക്കപ്പേര്.
ഡിസ്ട്രിബ്യൂട്ടര്‍ നെയിം കോളത്തിന്റെ വലതുവശത്തെ ആരോ ക്ളിക് ചെയ്താല്‍ ആ ജില്ലയിലെ ഗ്യാസ് ഏജന്‍സികളുടെ പേരുകള്‍ ദൃശ്യമാകും. ഇതില്‍നിന്ന് അവരവരുടെ ഗ്യാസ് ഏജന്‍സിയുടെ പേര് തെരഞ്ഞെടുക്കണം.
അടുത്ത കണ്‍സ്യൂമര്‍ നമ്പര്‍ എന്ന കോളത്തില്‍ നമ്പര്‍ ചേര്‍ക്കണം. നമ്പര്‍ എന്‍റര്‍ ചെയ്താലുടന്‍ ഉപഭോക്താവിന്റെ പേര് വലതു വശത്ത് തെളിഞ്ഞു വരും. അങ്ങിനെ വന്നില്ലെങ്കില്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചാലുടന്‍ പേരു വന്നു കൊള്ളും.
മൂന്നാം ഘട്ടത്തില്‍ ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ നല്‍കണം. ഇ-മെയില്‍ ഐഡിയോ ഫോണ്‍ നമ്പറോ ഏതെങ്കിലും ഒന്ന് നല്‍കിയാലും മതി. ആധാര്‍ നമ്പര്‍ കൃത്യമായി നല്‍കി താഴെയുള്ള ‘സബ്മിറ്റ്’ കോളത്തില്‍ ക്ളിക് ചെയ്യണം.

തുടര്‍ന്ന്, Are you sure want to submit? എന്ന അറിയിപ്പ് ദൃശ്യമാകും.
ഇതിലെ ok ക്ളിക് ചെയ്താല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒരു ഘട്ടം പൂര്‍ത്തിയാകുകയും അപേക്ഷയില്‍ കാണിച്ച ഇ-മെയില്‍ വിലാസത്തിലും മൊബൈല്‍ ഫോണ്‍ നമ്പറിലും നാലക്ക പിന്‍ നമ്പര്‍ അയച്ചു കിട്ടുകയും ചെയ്യും. അടുത്തതായി വരുന്ന പേജില്‍ പിന്‍ നമ്പര്‍ ടൈപ് ചെയ്ത് മുഴുവന്‍ നിര്‍ദേശവും പാലിക്കുന്നതോടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകും.

ഓണ്‍ലൈനില്‍ ഈ പ്രൊസസ് പൂര്‍ത്തിയാക്കിയ ശേഷം നമ്മുടെ ബാങ്ക് അക്കൗണ്ട് നമ്പറും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാനും മറക്കരുത്. സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്നാണല്ലോ പറയുന്നത്. അതിന് ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കേണ്ടേ? അതിനുള്ള ഫോം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. നമുക്ക് അക്കൗണ്ടുള്ള ബാങ്കില്‍ പൂരിപ്പിച്ച ഫോമിനോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പു കൂടി നല്‍കണം.

പിന്നീട് ഗ്യാസ് കണക്ഷനും ആധാര്‍കാര്‍ഡും ബാങ്ക് അക്കൌണ്ട് നമ്പറും തമ്മില്‍ കണക്ട് ആയോ എന്നറിയാന്‍ ചുവടെ നല്‍കിയിരിക്കുന്ന നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ കമ്പനിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക.

HPCL | BPCL | IOCL


Read More | തുടര്‍ന്നു വായിക്കുക

Teachers day wishes

>> Monday, September 2, 2013

രാവിലെ 10 മണിക്ക് ഓടിയെത്തുകയും 4 മണിക്ക് പുറത്തുപ്പോരുകയും ചെയ്യുന്ന സാധാരണ 10 to 4 അദ്ധ്യാപകരെകുറിച്ചുള്ള ദിനാചരണമല്ല . 24 മണിക്കൂറും അദ്ധ്യാപകരായിരിക്കുന്ന കുറച്ചുപേര്‍ ഏതു പ്രദേശത്തും ഇന്നും ഉണ്ടല്ലോ. അവരെക്കുറിച്ചുള്ള ദിനാചരണമാണ്` നമുക്ക് ആഘോഷിക്കേണ്ടത്. പഠിച്ചുപോന്നവരും പഠിക്കുന്നവരും ഇനി പഠിക്കാനിരിക്കുന്നവരും സ്നേഹപൂര്‍വം "സാറ് " എന്ന് വിളിക്കുന്ന -അപൂര്‍വമെങ്കിലും സമൂഹത്തില്‍ നിലനില്‍ക്കുന്ന - അദ്ധ്യാപകര്‍. അദ്ധ്യാപന പാരമ്പര്യത്തിന്റേയും ആധുനികതയുടേയും നക്ഷത്രശോഭകള്‍ നമുക്കിടയിലേക്ക് സജീവതയോടെ പകര്‍ന്നുതരുന്നവര്‍.


ഇവര്‍

ക്ളാസ്‌‌റൂം പ്രവര്‍ത്തനങ്ങളിലും ക്ളാസ്മുറിക്ക് പുറത്തുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും സമയവും സമ്പത്തും നോക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ ....

നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ വിയര്‍പ്പൊഴുക്കുന്നവര്‍

അത്

റിസല്‍ട്ട് വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍

കലാകായിക പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍

നിലനില്‍പ്പിനായുള്ള കഠിനശ്രമങ്ങള്‍

കുട്ടികളുടെ സര്‍ഗാത്മകത പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍

വിദ്യാഭ്യാസം കുട്ടിയുടെ അവകാശം എന്ന തത്വം സാക്ഷാല്‍ക്കരിക്കാന്‍ പാടുപെടുന്നവര്‍

കുട്ടിയുടേയും അദ്ധ്യാപകന്റേയും അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നവര്‍

എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന ജീവിതം നയിക്കുന്നവര്‍

സമൂഹത്തിന്റെ സുഖ ദു:ഖങ്ങളില്‍ അലിഞ്ഞുചേരുന്നവര്‍

പുതിയ ലോകവും പുതുപുലരിയും യാഥാര്‍ഥ്യമാക്കന്‍ ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ...............


അദ്ധ്യാപകദിനങ്ങള്‍ ആചരിക്കപ്പെടുന്നത്

ഇവരെ ആസ്പദമാക്കിയാണ്` തീര്‍ച്ച.

മഴയേല്‍ക്കാത്ത കവചങ്ങളിവര്‍ക്കില്ല

കാലമഴയേറ്റു കാക്കിയായ കുപ്പായങ്ങളുമല്ല

ഓരോ മഴയിലും പുതുക്കത്തോടെ പുനര്‍ജനിക്കുന്ന ഉടയാടകളുള്ളവര്‍

ഊരുന്ന ഉറകള്‍ പുതുക്കുകയാണെന്ന അറിവുള്ളവര്‍

നിസ്തന്ദ്രമായി

തന്റെ മുന്നിലിരിക്കുന്ന കുട്ടികളില്‍ മാത്രമല്ല

മുന്നിലില്ലെങ്കിലും തന്നെപ്രതീക്ഷിച്ച് ദൂരെയെവിടെയോ

അവനുണ്ടെന്ന ഉറപ്പോടെ

തന്റെ ക്ളാസുകളില്‍ ഉണ്ടാവുന്ന

അറിവിന്റെ / സര്‍ഗാത്മകതയുടെ ഊര്‍ജ്ജം

അവനും

ഇനിയും വരാനിരിക്കുന്നവര്‍ക്കും

മുഴുവനാണെന്ന് വിശ്വസിച്ചുകൊണ്ട്

അദ്ധ്യാപകനായിരിക്കുന്നവരെ

അനുമോദിക്കാനായി

ആദരിക്കാനായി

നമുക്ക് ഈ ദിനാചരണം

പ്രയോജനപ്പെടുത്താം.

അസ്സല്‍ മാഷമ്മാരെ

പ്രണമിക്കാം

കൈതവങ്ങളില്ലാതെ

നിരുപാധികമായി.

അവാര്‍ഡുജേതാക്കള്‍ക്കടക്കം എല്ലാ അധ്യാപകര്‍ക്കും അധ്യാപകദിനാശംസകള്‍.


Read More | തുടര്‍ന്നു വായിക്കുക

UID Status Updation (സംസ്ഥാനത്തെ എല്ലാ ഗവ., ഗവ.എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും)

>> Sunday, March 31, 2013

സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷംമുതല്‍ തലയെണ്ണല്‍ എന്ന പ്രക്രിയ ഒഴിവാക്കിയല്ലോ..? പകരം കുട്ടികളുടെ ഏകീകൃത തിരിച്ചറിയല്‍ നമ്പറിലൂടെയാണ് കാര്യങ്ങള്‍ പകരംവെയ്ക്കുന്നത്. എന്നാല്‍ പ്രസ്തുതപ്രക്രിയയ്ക്ക് നിയോഗിക്കപ്പെട്ടിരുന്നത് കെല്‍ട്രോണ്‍, അക്ഷയ എന്നീ ഏജന്‍സികളാണ്. പ്രസ്തുത പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി ഒരു ആക്ഷന്‍ പ്ലാന്‍ അടിയന്തിരമായി സര്‍ക്കാര്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന UID സ്കീം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു വേണ്ടി നിലവില്‍ UID/EID/NPR വഴി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായി നല്‍കിയിരിക്കുന്ന സൈറ്റിലൂടെയാണ് വിവരങ്ങള്‍ upload ചെയ്യേണ്ടത്. അതിന്റെ ചുമതലകളാകട്ടെ ഓരോ വിദ്യാലയത്തിലേയും അതത് ക്ലാസ് ടീച്ചര്‍മാര്‍ക്കാണെന്ന് വിശദമാക്കുന്ന ഡി.പി.ഐയുടെ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. യു.ഐ.ഡി വിവരങ്ങള്‍ പോര്‍ട്ടലിലേക്ക് എന്റര്‍ ചെയ്യേണ്ടതെങ്ങനെയെന്ന് ചുവടെ വിശദീകരിച്ചിരിക്കുന്നു.
UID പോര്‍ട്ടലില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിദ്യാഭ്യാസവകുപ്പിന്റെ UID എന്‍റോള്‍മെന്റ് സ്റ്റാറ്റസ് രേഖപ്പെടുത്തുന്നതിനുള്ള സൈറ്റിലേക്കാണ് ആധാര്‍ രജിസ്ട്രേഷന്‍ കഴിഞ്ഞ കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യേണ്ടത്.
സൈറ്റിന്റെ ഹോംപേജില്‍ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കുക.ഓരോ സ്ക്കൂളിന്റേയും സ്ക്കൂള്‍ കോഡാണ് ലോഗിന്‍ ചെയ്യാനായി യൂസര്‍നെയിമായും പാസ്‌വേഡായും നല്‍കേണ്ടത്. UID പോര്‍ട്ടലില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതെങ്ങനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഈ ലിങ്കില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

ഒ.ബി. സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ 2012-13
(Updated with FAQ)

>> Wednesday, January 16, 2013

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്‍റെ ഡാറ്റാ എന്‍ട്രി സംബന്ധമായ ചില സംശയങ്ങള്‍ക്ക് പരിഹാരവുമായി പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നു.

* ഓരോ പ്രാവശ്യവും ലോഗിന്‍ ചെയ്യുന്നതിന് ജില്ല/ഉപജില്ല/സ്കൂള്‍ എന്നിവ സെലക്ട് ചെയ്യേണ്ടതില്ല. നേരിട്ട് യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ടൈപ്പ് ചെയ്ത് ലോഗിന്‍ ക്ലിക്ക് ചെയ്താല്‍ മതി
* ഐ.ഇ.ഡി.സി ഗ്രാന്‍റ് ലഭിക്കുന്നു എന്ന കാരണത്താല്‍ ആ വിഭാഗം വിദ്യാര്‍ത്ഥികളെ ഈ സ്കോളര്‍ഷിപ്പിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കേണ്ടതില്ല.
* പാസ്വേര്‍ഡ്/കണ്‍ഫേം ചെയ്ത ഡാറ്റ എന്നിവ റീസെറ്റ് ചെയ്യുന്നതിനായി ദയവായി obcdirectorate@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയില്‍ ആയി സ്കൂള്‍ കോഡ്, സ്കൂളിന്‍റെ പേര് എന്നിവ സഹിതം റിക്വസ്റ്റ് അയച്ചാല്‍ മതി. ഇതിനായി ഫോണ്‍ വിളി കഴിവതും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
* എ.ഇ.ഒ/ഡി.ഇ.ഒ/ഡി.ഡി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമേ പ്രിന്‍റ് ഔട്ട് സമര്‍പ്പിക്കേണ്ടതുള്ളൂ. അല്ലാത്ത പക്ഷം കണ്‍സോളിഡേറ്റഡ് പ്രിന്‍റ് സ്കൂളില്‍ തന്നെ സൂക്ഷിക്കുക .
* ഓരോ കുട്ടിയുടേയും ആപ്ലിക്കേഷന്‍ നമ്പര്‍ എന്നത് സ്കൂള്‍ കോഡും, അഡ്മിഷന്‍ നമ്പരും ചേര്‍ന്ന സംഖ്യയാണ്. അത് അപേക്ഷാഫാറത്തില്‍ എഴുതി വയ്ക്കുന്നത് പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് ഉപകരിക്കും.
* സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ഡാറ്റ എന്‍ട്രി നടത്തുന്നവര്‍ പാസ് വേര്‍ഡ് മാറ്റുന്നതാണ് ഉചിതം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പാസ് വേര്‍ഡ് ഡയറിയില്‍ കുറിച്ച് വയ്ക്കണേ.... ഒരു പാട് സോഫ്റ്റ് വെയറുകളും പാസ് വേര്‍ഡുകളും ഉള്ളതല്ലേ.....
* ബാങ്ക് ഡിറ്റെയില്‍സ് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ശ്രദ്ധിക്കണം. തുക ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. . . .
ചില പൊതുവായ സംശയങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും..

1) റിപ്പോര്‍ട്ട് പ്രിന്‍റ് എടുക്കുന്നതിന് – Login --> Reports --> Entry Status --> Click here to print
2) സ്കൂളിന്‍റെ പേര് ലിസ്റ്റ് ചെയ്യുന്നില്ല/ കോഡ് മറ്റൊരു സ്കൂളിന്‍റേതായി കാണുന്നു ഐ.ടി അറ്റ് സ്കൂളുമായി എത്രയും വേഗം ബന്ധപ്പെടുക – ഫോണ്‍ - 0471 2529897
3) അപേക്ഷ ഡിലീറ്റ് ചെയ്യുന്നതിന് – Enter Admission Number in Search box --> Search --> Clisk on APPLICATION ID --> DELETE
4) സ്കൂള്‍ ഡിറ്റെയില്‍സ്/ബാങ്ക് ഡിറ്റെയില്‍സ് എന്‍റര്‍ ചെയ്യുമ്പോള്‍ “Block field is required” എന്ന് കാണിക്കുന്നു. Block/Municipality/Corporation --> Select Block/Municipality/Corporation --> Select Type --> OK --> Select Block --> ....
5) മരാശാരി എന്ന വിഭാഗത്തെ വിശ്വകര്‍മ്മ ആയി ഉള്‍പ്പെടുത്തുക .
6) സ്റ്റേറ്റ് ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ കമ്മ്യൂണിറ്റികളും (ഒ.ഇ.സി/മൈനോരിറ്റി ഒഴികെ) സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റ് ചെയ്യാത്ത സമുദായങ്ങള്‍ ഈ സ്കോളര്‍ഷിപ്പിന് അര്‍ഹരല്ല എന്ന് സാരം.

നിങ്ങളുടെ സംശയങ്ങള്‍ കമന്‍റുകളായി രേഖപ്പെടുത്തുക. അവയ്ക്കുള്ള മറുപടികള്‍ മറ്റുള്ളവര്‍ക്കും സഹായകമാകട്ടെ...

ഇതോടൊപ്പം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ സജ്ജീകരിച്ച് നല്‍കിയ ഐ.ടി അറ്റ് സ്കൂളിലെ ശ്രീ ബിനോജ്, ധന്യ, ഫാരിസ് എന്നിവര്‍ക്ക് നന്ദി കൂടി ഇവിടെ രേഖപ്പെടുത്തുന്നു.

പോസ്റ്റിലേക്ക്.

സ്കോളര്‍ഷിപ്പുകള്‍ അര്‍ഹരായ കുട്ടികളിലേക്ക് എത്തിക്കുന്നതില്‍ അധ്യാപകര്‍ എന്നും ശ്രദ്ധിക്കാറുണ്ട്. തങ്ങളുടെ കുട്ടികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ (തങ്ങളുടെ ഭാഗത്തു നിന്നുള്ള പാളിച്ച കൊണ്ട് )ഒരിക്കലും നഷ്ടപ്പെടരുത് എന്നാണ് അധ്യാപകര്‍ എന്നും ചിന്തിക്കാറ്. സ്കോളര്‍ഷിപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ വൈകി അറിഞ്ഞതു കൊണ്ടും, അതു പോലെ അത് വേണ്ടത്ര രേഖകളുടെ പിന്‍ബലത്തോടെ യഥാസമയം സമര്‍പ്പിക്കാത്തതു കൊണ്ടും എല്ലാം കുട്ടികളുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാറുള്ളത് അവരുടെ അധ്യാപകരില്‍ ഉണ്ടാക്കുന്ന വേദന ചെറുതല്ല.

ഇന്നത്തെ കാലത്ത് സ്കോളര്‍ഷിപ്പിന്‍റെ വിവരങ്ങള്‍ ഇന്‍റെര്‍നെറ്റ് വഴിയാണ് നല്‍കേണ്ടത്. പലപ്പോഴും ക്ലാസ് അധ്യാപകര്‍ തന്നെയാണ് ഡാറ്റ എന്‍ട്രി നടത്താറ്. തെറ്റു കുറ്റങ്ങളും പാകപ്പിഴകളും ഒഴിവാക്കാന്‍ പരമാവധി നാം ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ സന്തത സഹചാരിയായി സംശയങ്ങളും എത്താറുണ്ട്. ഒ.ബി.സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ആധികാരികമായ മറുപടി നല്‍കാന്‍ കഴിയുന്ന പിന്നോക്ക വികസന വകുപ്പ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ നമ്മുടെ ശ്രീജിത്ത് മുപ്ലിയം സാറാണ് ഇന്നത്തെ പോസ്റ്റ് തയാറാക്കിയിരിക്കുന്നത്. സംശയങ്ങള്‍ കമന്‍റുകളായി ചോദിക്കൂ..

50 ശതമാനം കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ഒ.ബി.സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ പദ്ധതി, 2012 നവംബറില്‍ പിന്നോക്ക സമുദായ വികസന വകുപ്പ്‌ രൂപീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ്‌ സംസ്ഥാനത്ത്‌ ആദ്യമായി നടപ്പാക്കിത്തുടങ്ങിയത്‌.
ഈ വര്‍ഷം നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറത്തിലാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അപേക്ഷാഫാറത്തിന്‍റെ മാതൃക www.scholarship.itschool.gov.in, www.education.kerala.gov.in, www.prd.kerala.gov.in, www.ksbcdc.com എന്നീ വെബ്‌ സൈറ്റുകളില്‍ ലഭ്യമാണ്‌. ആയത്‌ ഡൌലോഡ്‌ ചെയ്ത്‌ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുവാന്‍ എല്ലാ പ്രധാനാധ്യാപകരും ശ്രദ്ധിക്കുമല്ലോ.

അപേക്ഷാഫാറത്തിന്‍റെ ഫോമിന്‍റെ ഫോട്ടോസ്റ്റാറ്റ്റ്റ് കോപ്പി ഉപയോഗിച്ചാല്‍ മതി. സര്‍ക്കാര്‍/എയ്ഡഡ്‌ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ മാത്രമാണ്‌ ഈ വര്‍ഷവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപേക്ഷിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി 44500/- രൂപയാണ്‌. വാര്‍ഷിക വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം അപേക്ഷയില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുതിനാല്‍ ഇത്തവണ മുദ്രപ്പത്രം ആവശ്യമില്ല. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്‌ പരിഗണിക്കുതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വികസന വകുപ്പ്‌ വഴി ലംപ്സം ഗ്രാന്‍റ് അനുവദിക്കുതിനാല്‍ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.

പൂരിപ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍ സ്വീകരിക്കേണ്ട അവസാന തീയതി 2013 ജനുവരി 15 ആണ്‌. ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച്‌ പിന്നോക്ക സമുദായ വികസന വകുപ്പ്‌ ഡയറക്ടറേറ്റിന്‌ ലഭ്യമാക്കേണ്ടത്‌ ഐ.ടി സ്കൂളിന്‍റെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ള www.scholarship.itschool.gov.in എന്ന സ്കോളര്‍ഷിപ്പ്‌ പോര്‍ട്ടല്‍ വഴിയാണ്‌. ജനുവരി 1 മുതല്‍ 20 വരെ ആണ്‌ ഡാറ്റാ എന്‍ട്രി നടത്തുതിനുള്ള സമയം. മെനോരിറ്റി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ ഡാറ്റാ എന്റെര്‍ ചെയ്തതില്‍ നിന്ന് അല്‍പം വ്യത്യാസമേ ഇതിനുള്ളൂ. ആയതിനാല്‍ ഡാറ്റാ എന്‍ട്രിക്ക്‌ പ്രത്യേക പരിശീലനം ലഭിക്കുതല്ല. ഗൈഡ്‌ ലൈന്‍സ്‌ മേല്‍പ്പറഞ്ഞ സൈറ്റുകളിലും, മാത്സ്‌ ബ്ലോഗിലും താമസിയാതെ പ്രസിദ്ധീകരിക്കും.

അടുത്ത വര്‍ഷം മുതല്‍ റിന്യൂവല്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സോഫ്റ്റ്‌ വെയറില്‍ തെ ലഭ്യമാകുന്ന രീതിയിലാണ്‌ ഇത്‌ സജ്ജീകരിച്ചിട്ടുള്ളത്‌. ആയതിനാല്‍ ഡാറ്റാ എന്‍ട്രി കൂടുതല്‍ എളുപ്പമാവും. ഓരോ വിദ്യാര്‍ത്ഥിക്കും സ്കൂള്‍ കോഡും അഡ്മിഷന്‍ നമ്പരും ചേര്‍ന്ന രജിസ്ട്രേഷന്‍ നമ്പരും ലഭ്യമാകും. ഇത്‌ അപേക്ഷാ ഫാറത്തില്‍ രേഖപ്പടുത്തി സൂക്ഷിക്കണം. ഈ നമ്പര്‍ ഉപയോഗിച്ച്‌ കുട്ടികള്‍ക്ക്‌ തങ്ങളുടെ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുകയും ചെയ്യാം. ഒരു കുട്ടിക്ക്‌ ഒന്നിലധികം സ്കോളര്‍ഷിപ്പ്‌ ലഭ്യമാകുന്നില്ലായെന്ന് പ്രധാനാധ്യാപകര്‍ സാക്ഷ്യപ്പെടുത്തേണ്ടാതാണ്‌. ഡാറ്റാ വെരിഫിക്കേഷന്‍ സ്കൂള്‍ തലത്തില്‍ മാത്രമാണ്‌ ഉള്ളത്‌. ആയതിനാല്‍ അര്‍ഹരായവരെ മാത്രം ഉള്‍പ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

ജാതി, വരുമാനം എന്നിവ സംബന്ധിച്ച്‌ സംശയം തോന്നിയാല്‍ പ്രധാനാധ്യാപകന്‌ റവന്യൂ അധികാരിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കുവാന്‍ ആവശ്യപ്പെടാവുതാണ്‌. സ്കോളര്‍ഷിപ്പ്‌ സംബന്ധമായ സംശയങ്ങള്‍ക്ക്‌ ഈ നമ്പരുകളില്‍ ബന്ധപ്പെടാവുതാണ്‌.

ഓഫീസ്‌ : 0471 2727379
ശ്രീജിത്ത്‌ മുപ്ളിയം : 9495506426

ഇ-മെയില്‍ :obcdirectorate@gmail.com
sreejithmupliyam@gmail.com

Advertisement OBC Premetric Scholarship 2012-13
Letter to DDs
Application Form
Circular OBC Premetric 2012-13
New Data Entry User Guide
FAQ


Read More | തുടര്‍ന്നു വായിക്കുക

ഓണക്കാഴ്ചയായി "കാഴ്ച"

>> Thursday, August 30, 2012

വയനാട് ജില്ലയിലെ  കബനിഗിരി നിര്‍മ്മല ഹൈസ്ക്കൂള്‍ വിക്കി ഗ്രന്ഥശാലയിലേക്ക് കുന്ദലത എന്ന കൃതി ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള പോസ്റ്റ് ഓര്‍ക്കുന്നുണ്ടാകുമല്ലോ? വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആ കൃതി ടൈപ്പ് ചെയ്ത് വിക്കി ഗ്രന്ഥശാലയിലുള്‍പ്പെടുത്തിയത് തലമുറകള്‍ക്ക് ഗുണകരമാകുമെന്നതില്‍ സംശയിക്കാനില്ല.

കബനിഗിരിയുടെ ഈ വര്‍ഷത്തെ പ്രൊജക്ട് - കാഴ്ച

ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഇത്തവണ ഓണക്കാഴ്ചയൊരുക്കിയത് ഒരു ഓണ്‍ലൈന്‍ മാഗസിന്‍ തയ്യാറാക്കിക്കൊണ്ടാണ്. "കാഴ്ച"യെന്നാണിതിന്റെ പേര്. 35 പേജുള്ള ഒരു ഡിജിറ്റല്‍ മാഗസിനാണ് "കാഴ്ച". ഒരു പുസ്തകം പോലെ താളുകള്‍ മറിച്ച് നമുക്ക് കുട്ടികളുടെ സൃഷ്ടികള്‍ വായിക്കാം. പുസ്തകത്തിലെ പേജുകള്‍ വലുതാക്കിയും ചെറുതാക്കിയുമെല്ലാം കാഴ്ച ആസ്വദിക്കാവുന്നതേയുള്ളു. സൃഷ്ടികള്‍ ടൈപ്പു ചെയ്തെടുത്തതും വെബ്ഡിസൈനിങ്ങ് നടത്തിയതുമെല്ലാം കുട്ടികള്‍ തന്നെ. ചുരുക്കത്തില്‍ വായനയുടെ ഒരു പുതിയ തലം നമുക്കു മുന്നിലേക്ക് അവതരിപ്പിക്കുകയാണ് കബനിഗിരിയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും.

കാഴ്ചയെന്ന ഓണ്‍ലൈന്‍ മാഗസിന്റെ ഉദ്ഘാടനം വയനാട് ജില്ലാ IT കോര്‍ഡിനേറ്റര്‍ തോമസ്സ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. കുട്ടികള്‍ സ്വന്തമായി അവരുടെ സൃഷ്ടികള്‍ ടൈപ്പ് ചെയ്ത് അപ്‌ലോഡ് ചെയ്യാന്‍ സഹായിച്ചത് കഴിഞ്ഞ വര്‍ഷത്തെ sslc ബാച്ചിലെ വെബ്‌ ഡിസൈനര്‍മാരാണ്. മാഗസിന്റെ അടുത്ത ലക്കവും പ്രസിദ്ധീകരിക്കാനാണ് കുട്ടികള്‍ ശ്രമിക്കുന്നത്.ഇത് അപ്‌ലോഡ് ചെയ്തിട്ടുള്ളത് വയനാട് ജില്ലാ വിദ്യാഭ്യാസപോര്‍ട്ടല്‍ അറിവിടത്തിലാണ്.
കാഴ്ച കാണണ്ടേ..? ഇവിടെ ക്ലിക്ക് ചെയ്യൂ..
പിന്‍കുറി :
കാഴ്ചയുടെ ആദ്യലക്കം ഏതാണ്ട് ഒരു മാസം മുന്നേ കണ്ടിരുന്നു. എന്നാല്‍ വളരെ പ്രൊഫഷണലായി പുറത്തു നിന്നാരോ ചെയ്തതാണെന്നാണ് കരുതിയത്. എന്നാല്‍ സ്കൂളിന്റെ അഭിമാനങ്ങളായ കുട്ടികളാണിത് ഡിസൈന്‍ ചെയ്തതെന്നറിയാന്‍ വൈകി. മധുസാറിനോട് ഒരു ചെറിയ ക്ഷമാപണം.


Read More | തുടര്‍ന്നു വായിക്കുക

'ഉസ്കൂളു'കളുടെ സംരക്ഷണം - ഒരു പരുത്തിപ്പുള്ളി മാതൃക

>> Sunday, August 19, 2012

പരുത്തിപ്പുള്ളി എ എല്‍ പി സ്കൂള്‍ 2012-13 ല്‍ നൂറാംവര്‍ഷത്തിന്റെ നിറവിലാണ്.അതിലിത്ര വാര്‍ത്താ പ്രാധാന്യമെന്തിരിക്കുന്നു എന്നാണോ ആലോചിക്കുന്നത്? ഉണ്ടല്ലോ..!
പരുത്തിപ്പുള്ളി എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഒരു ഗുരുവിനേയും ശിഷ്യയേയും ഓര്‍മ്മവരും - കണ്ണന്‍സാറും, ശിഷ്യ ഹിതയും. പാലക്കാട് ജില്ലയിലെ പെരുങ്ങാട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിലെ പരുത്തിപ്പുള്ളിഗ്രാമത്തിലെ എ എല്‍ പി സ്കൂളില്‍ പഠിച്ചുവളര്‍ന്ന പ്രഗത്ഭരുടെ  നീണ്ട നിരയിലെ ഇങ്ങേയറ്റത്തെ കണ്ണികള്‍ ആണ് പാലക്കാട് ബ്ലോഗ്‌ ടീമിലെ പലരും . നാടിന്റെ സ്വത്തായ ആ പൊതുവിദ്യാലയം സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ആ ഗ്രാമം മുഴുവന്‍ രംഗത്തുവന്നിരിക്കുകയാണ്. എല്ലാ മാസവും മുന്നാസൂത്രണത്തോടെയുള്ള വിവിധ പരിപാടികളോടെയാണ് ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തില്‍ പെരിങ്ങാട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രാധാമുരളീധരന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശതാബ്ധി ആഘോഷങ്ങളുടെ ഉദ്ഘാടനവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടന്നു. പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എസ് അബ്ദുല്‍റഹിമാന്‍ മാസ്റ്ററാണ് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നടത്തിയത്. പ്രശസ്ത സര്‍ജനും വിശിഷ്ടസേവാമെഡല്‍ ജേതാവും സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ഡോക്ടര്‍ സുഭാഷാണ് സംഗമം ഉത്ഘാടനം ചെയ്തത്. സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ കെ എ ശിവദാസന്‍ സാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ പി കുമാരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ഇനി ഓരോമാസവും ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികള്‍ എന്തൊക്കെയാണെന്നോ..?

സെപ്തംബര്‍മാസം - പൊതുജനങ്ങള്‍ക്കുള്ള സൗജന്യ കണ്ണുപരിശോധന

ഒക്ടോബര്‍മാസം - സൗജന്യ രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് ( Rare group blood data collection), ആരോഗ്യ ക്ലാസ്സുകള്‍

നവംബര്‍മാസം - വിദ്യാഭ്യാസ അവകാശ നിയമം ക്ലാസ്സ്, അമ്മമാര്‍ക്ക് കൗണ്‍സലിങ് ക്ലാസ്, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്നശതാബ്ദിസ്മാരക സ്റ്റേജ് കം ക്ലാസ്റൂം തറക്കല്ലിടല്‍

ഡിസംബര്‍മാസം - കുട്ടികള്‍ക്ക് ക്വിസ് മല്‍സരം, സ്റ്റഡി ടൂര്‍, കൈയ്യെഴുത്ത് മാസിക - സുവനീര്‍ നിര്‍മ്മാണം

ജനുവരിമാസം - വിദ്യാഭ്യാസ സെമിനാര്‍, ഗുരുസമാഗമം, സ്കൂളിലേക്ക് ഒരു പുസ്തകം സമാഹരണം, വായനാമത്സരം, സ്കൂള്‍പത്രം

ഫെബ്രുവരി - ശതാബ്ദിസ്മാരക സ്റ്റേജ് കം ക്ലാസ്റൂം ഉത്ഘാടനം, ശതാബ്ദി ആഘോഷ സമാപനം

ഇതുപോലെ, അതിജീവനത്തിനായി വെമ്പിനില്‍ക്കുന്ന അനേകം പ്രാഥമിക പൊതുവിദ്യാലയങ്ങള്‍ നമ്മുടെ ചുറ്റുവട്ടത്തിലുണ്ടാകില്ലേ..? അവയെയൊക്കെ ഒന്ന് ഉയര്‍ത്തിയെടുക്കാന്‍ നമുക്ക് ഈ മാതൃക അവലംബിച്ചാലോ..?പ്രതികരണങ്ങള്‍ക്കായി കാക്കുന്നു.

പിന്‍കുറി : സോമന്‍കടവൂരിന്റെ കവിത
നിന്റെ മകന്‍ സെന്റ് തോമാ ഇംഗ്ലീഷ്മീഡിയത്തില്‍
എന്റെ മകള്‍ വിവേകാനന്ദ വിദ്യാഭവനില്‍
അവന്റെ മകനും മകളും ഇസ്ലാമിക് പബ്ലിക് സ്കൂളില്‍

ഒരേ ബഞ്ചിലിരുന്ന്
ഒരേ പാഠപുസ്തകം പങ്കിട്ട്
ഒരേ വിശപ്പ് വായിച്ച്
നമ്മള്‍ പഠിക്കാതെ പഠിച്ച
ആ പഴയ 'ഉസ്കൂള്‍' ഇപ്പോഴുമുണ്ട്

പണ്ടത്തെ നമ്മുടെ അച്ചനമ്മമാരെപ്പോലെ
പരമദരിദ്രരായ ചിലരുടെ മക്കള്‍
അവിടെ പഠിക്കുന്നുണ്ട്.
കുരിശും വാളും ശൂലവുമായി നമ്മുടെ മക്കള്‍
ഒരിക്കല്‍ കലി തുള്ളുമ്പോള്‍
നടുക്ക് വീണു തടുക്കുവാന്‍
അവരെങ്കിലും മിടുക്കരാകട്ടെ..!


Read More | തുടര്‍ന്നു വായിക്കുക

കായക്കൊടിയുടെ ആഹ്ലാദം.. നമ്മുടേതും !

>> Wednesday, July 11, 2012

              കായക്കൊടി ഹൈസ്കൂളിലെ ഐടി കോ-ഓര്‍ഡിനേറ്റര്‍ കെ ടി കുഞ്ഞമ്മദ് മാസ്റ്റര്‍ 2010ലെ ഐ.സി.ടി ദേശീയ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ വെച്ചുനടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കപ്പെടും. കോഴിക്കോട് ജില്ലയിലെ മലയോരഗ്രാമമായ കായക്കൊടിയിലെ ജനങ്ങളും സ്കൂള്‍ കുട്ടികളും അത്യന്തം ആഹ്ലാദത്തിലാണ്. ആ നിഷ്കളങ്ക ആഹ്ലാദത്തില്‍ മാത്​സ് ബ്ലോഗും പങ്കാളികളാവുകയാണ് - സസന്തോഷം.
             1985ലാണ് മാഷ് ജീവശാസ്ത്രാധ്യാപനായി ജോലിയില്‍ പ്രവേശിക്കുന്നത്. 2002ല്‍ ഐടി@സ്കൂള്‍ പ്രോജക്ട് നിലവില്‍ വന്നതോടെ സ്കൂളിലെ ഐടി കോ-ഓര്‍ഡിനേറ്ററായി സേവനമാരംഭിച്ചു. ജില്ലാതലത്തില്‍ ആറുതവണ ഐടി മേലാ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, സംസ്ഥാനതലത്തിലെ ഏറ്റവും നല്ല ഐ.ടി സ്കൂള്‍ എന്ന ബഹുമതി രണ്ടുതവണ, ഏറ്റവും നല്ല കമ്പ്യൂട്ടര്‍ ലാബിനുള്ള വിദ്യാഭ്യാസമന്ത്രിയുടെ രണ്ടരലക്ഷം രൂപയുടെ അവാര്‍ഡ്, വിവരവിനിമയ സാങ്കേതികവിദ്യ രക്ഷിതാക്കള്‍ക്ക് പകര്‍ന്ന് കൊടുത്തതിന് സ്കൂളിന് ഒരു ലക്ഷം രൂപയുടെ പാരിതോഷികം എന്നിവ ഈ കാലയലവില്‍ ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ ആഴം വ്യക്തമാക്കുന്ന ചില സംഗതികള്‍ മാത്രം.
           വിവിധ വിഷയങ്ങളില്‍ റിസോഴ്സ് സിഡികള്‍ തയ്യാറാക്കി അധ്യാപനത്തിന് ഉപയോഗിക്കുന്നതില്‍ കെ ടി കുഞ്ഞമ്മദ് മാസ്റ്ററുടെ പങ്ക് നിസ്തുലമാണ്.ഐ.ടി പ്രോജക്ടിന്റെ ഗൈഡ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ പ്രോജക്ട് അവതരിപ്പിച്ച കുട്ടികള്‍ക്ക് സംസ്ഥാനതലത്തില്‍ നാലുതവണ ഒന്നാംസ്ഥാനവും രണ്ടു തവണ എ ഗ്രേഡുകളും ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ നടന്ന ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച പ്രോജക്ടിന്റെ ഗൈഡും മറ്റാരുമായിരുന്നില്ല.
            കായക്കൊടി ഗ്രാമത്തെയാകെ കമ്പ്യൂട്ടര്‍ രംഗത്തെ ബഹുരാഷ്ട്ര കുത്തകകളില്‍ നിന്നും മോചിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ച് പരിശീലനങ്ങളുടെ പരമ്പര നടത്തിയതാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും തിളക്കമേറിയത്. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ സഹായത്തോടെ പഠനം അനായാസമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൊന്‍തൂവലാണ് ദേശീയതലത്തിലുള്ള ഈ അവാര്‍ഡ്.അദ്ദേഹത്തിന്റെ സ്കൂളിലെ പ്രധാനാധ്യാപകന്‍ ജയചന്ദ്രന്‍പിള്ളസാര്‍ ഇത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
പിന്‍കുറി: കോഴിക്കോടന്‍ സുഹൃത്ത് കെ പി സുരേഷ്സാറാണ് ഈ വിവരങ്ങള്‍ മെയില്‍ചെയ്ത് തന്നത്.


Read More | തുടര്‍ന്നു വായിക്കുക

അര്‍ഹര്‍ക്ക് 'അക്ഷയ' തുണ..!

>> Saturday, May 19, 2012

ആഗോളപ്രശസ്തമായ ഇന്‍ഫോസിസ് എന്ന ഐടി ഭീമനെക്കുറിച്ച് കേള്‍ക്കാത്തവരാരാണ്? അതിന്റെ ഇപ്പോഴത്തെ സിഇഒ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍) എസ് ഡി ഷിബുലാലിനെക്കുറിച്ചും കേള്‍ക്കാത്തവര്‍ ചുരുങ്ങും. എന്നാല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി-ദാമോദരന്‍ ഫൗണ്ടേഷനെന്നോ, അക്ഷയ സ്കോളര്‍ഷിപ്പെന്നോ കേള്‍ക്കാത്തവരായിരിക്കും അധികപേരും. പാലക്കാട് ബ്ലോഗ് ടീമിന്റെ നായകന്‍ കണ്ണന്‍സാറാണ് ഈ വിലപ്പെട്ട വിവരം പങ്കുവെക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്ന, പ്ലസ് ടു വിന് ശേഷവും മികച്ച നിലവാരം തുടരുന്നുണ്ടെങ്കില്‍ തുടര്‍ന്നും ലഭിക്കുന്ന ഒരു സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. അര്‍ഹരായ കുട്ടികള്‍ക്ക് വലിയൊരു കൈത്താങ്ങായേക്കാവുന്ന ഈ സംരംഭത്തില്‍ തങ്ങളുടെ അര്‍ഹതയുള്ള 'മക്കളെ' രജിസ്റ്റര്‍ ചെയ്യിക്കാന്‍ എല്ലാ അധ്യാപകരും ശ്രദ്ധിക്കണേ.

ഇന്‍ഫോസിസ് സിഇഒ ശ്രീ ഷിബുലാലിന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അക്ഷയ സ്കോളര്‍ഷിപ്പ്, 2011-12 അധ്യയനവര്‍ഷം എസ് എസ് എല്‍ സിയ്ക്ക് എ+, എ ഗ്രേഡുകള്‍ കിട്ടിയ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകളില്‍ സ്കോളര്‍ഷിപ്പായി 4000 രൂപാവീതം ലഭിയ്ക്കും. ആ കുട്ടികള്‍ക്ക് പ്ലസ് ടുവിന് 85% മാര്‍ക്ക് ലഭിയ്ക്കുകയാണെങ്കില്‍ തുടര്‍ വിദ്യാഭ്യാസത്തിന് സാമാന്യം വലിയ തുക വര്‍ഷം തോറും ലഭിച്ചുകൊണ്ടിരിക്കുമെന്നതാണ് ഈ സ്കോളര്‍ഷിപ്പിന്റെ പ്രത്യേകത.
അപേക്ഷിക്കേണ്ട വിധം
ഈ വെബ്​സൈറ്റിലെ Register New Account എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് Username, Password, email id എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. (അപേക്ഷക(ന്)യ്ക്ക് സ്വന്തമായി ഇ മെയില്‍ ഐഡി വേണം, കേട്ടോ..! അപേക്ഷ പൂര്‍ണ്ണമാണോയെന്നറിയാനും മറ്റും ഇമെയില്‍ ഇടയ്ക്കിടെ ചെക്കുചെയ്യണം.)

സ്കോളര്‍ഷിപ്പ് നല്‍കുന്നത് കൂടിക്കാഴ്ചയുടെകൂടി അടിസ്ഥാനത്തിലാണ്.
അപേക്ഷ മെയ് 31 ന് മുമ്പ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍, ചെയ്യിക്കാന്‍ എല്ലാവരും ഉത്സാഹിക്കുമല്ലോ..?
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്..
ഡോ. ജയചന്ദ്രബാബു 9446424617
ബി രാധാകൃഷ്ണന്‍ 9446469046.


Read More | തുടര്‍ന്നു വായിക്കുക

വിദ്യാഭ്യാസ അവകാശ നിയമം - ഘടനാപരമായ മാറ്റം

>> Saturday, April 21, 2012

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്ക്കൂളുകളില്‍ ഘടനാപരമായ മാറ്റം നടപ്പാക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞു കാണുമല്ലോ. ഘടനാപരമായ മാറ്റത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് ഗുണപരമായ നിര്‍ദ്ദേശങ്ങള്‍ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമെല്ലാം സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. അതിന്റെ കരട് രൂപം ചുവടെ നല്‍കിയിരിക്കുന്നു. അവ വ്യക്തമായി വായിച്ച് നോക്കി ഗുണപരമായ അഭിപ്രായങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിദ്യാഭ്യാസ അവകാശ നിയമം - ഘടനാപരമായ മാറ്റം ഇങ്ങനെ

1-4-2010-ല്‍ നിലവില്‍ വന്ന സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം 2009 രാജ്യത്ത 6 വയസിനും 14 വയസിനുമിടയില്‍ പ്രായമുളള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനുളള അവകാശം ഉറപ്പു വരുത്തുന്നു. രക്ഷാകര്‍ത്താവിനോടൊപ്പം ഈ ഉത്തരവാദിത്വം ഗവണ്‍മെന്റിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും ഉളളതാണ്. ഈ ആക്ടിലെ ഷെഡ്യൂളില്‍ അനുശാസിക്കുന്ന വിധം വിദ്യാര്‍ത്ഥി അധ്യാപക അനുപാതം, വാര്‍ഷിക അധ്യയന ദിനങ്ങള്‍, അധ്യാപന സമയം, പഠന മുറികളുടെ എണ്ണം, പഠനോപകരണങ്ങളുടെ ലഭ്യത, ഗ്രന്ഥശാല, ടോയിലറ്റ്, കുടിവെളളം, കളിസ്ഥലം, ഉച്ചഭക്ഷണത്തിനുളള പാചകപ്പുര, 6 മുതല്‍ 8 വരെയുളള ക്ളാസ്സുകള്‍ക്ക് വിഷയം തിരിച്ചുളള അധ്യാപകര്‍, കല, പ്രവൃത്തി,കായിക പരിശീലനം എന്നിവയ്ക്കു വേണ്ട അധ്യാപകര്‍ ഇവയും ഉറപ്പാക്കേതുണ്ട്. ഇത് ആക്ട് നിലവില്‍ വന്ന് 3 വര്‍ഷത്തിനകം നിര്‍ബന്ധമായും പാലിക്കപ്പടണം.ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാര്‍ത്ഥി അധ്യാപക അനുപാതം എല്‍.പി വിഭാഗത്തില്‍ 30:1 ആയും യു.പിയിലും ഹൈസ്കൂളിലും 35:1 ആയും ആകേണ്ടതുണ്ട്. അതോടൊപ്പം 150 കുട്ടികള്‍ വീതമുളള എല്‍.പി. സ്കൂളിലും 100 കുട്ടികളുളള ഒരു യു.പി.സ്കൂളിലും സ്വതന്ത്രചുമതലയുളള ഒരു ഹെഡ്മാസ്ററുടെ തസ്തികയും അനുവദനീയമാണ്.

ഈ ആക്ടിനെ തുടര്‍ന്ന് സംസ്ഥാനത്തു വന്ന വിദ്യാഭ്യാസ അവകാശ ചട്ടമനുസരിച്ച് (1 മുതല്‍ 5 വരെ) എല്‍.പി.സ്കൂള്‍ ഒരു കിലോമീറ്ററിനും അപ്പര്‍ പ്രൈമറി സ്കൂള്‍ (6 മുതല്‍ 8 വരെ) 3 കിലോ മീറ്ററിനുളളിലും സ്ഥിതി ചെയ്യുന്ന “അയല്‍പക്ക വിദ്യാലയങ്ങള്‍” പ്രവര്‍ത്തിക്കേണ്ടതാണ്. ഈ ഏകീകരണം നടപ്പിലാക്കുമ്പോള്‍ ഭൌതികവും ഘടനാപരവും മാനവശേഷി വ്യതിയാനവും പാഠ്യക്രമത്തിലും പാഠ്യപദ്ധതിയിലും മാറ്റവും അനിവാര്യമാണ്. ലഭ്യമായ കണക്കുകള്‍ പ്രകാരം 2852 യു.പി. സ്കൂളുകളില്‍ നിന്ന് 5-ം ക്ളാസ് മാറ്റി എല്‍.പി.സ്കൂളില്‍ ചേര്‍ക്കേണ്ടതായി വരും. അതോടൊപ്പം 2780 ഹൈസ്കൂളുകളില്‍ നിന്നും 8-ം ക്ളാസ് മാറേണ്ടതുണ്ട്. 5801 എല്‍.പി.സ്കൂളുകളില്‍ 5-ം ക്ളാസും 2851 യു.പി.സ്കൂളുകളോടൊപ്പം 8-ാം ക്ളാസും ചേര്‍ക്കേണ്ടതായി വരും.

ഇപ്രകാരം മാറ്റി സ്ഥാപിക്കുന്നതോടൊപ്പം പുതുക്കിയ വിദ്യാര്‍ത്ഥി അധ്യാപക അനുപാതം അനുസരിച്ചാകണം ക്ളാസ് മുറികള്‍ ഒരുക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ 5-ം തരം ചേര്‍ക്കുന്നതിനും എല്‍.പി.സ്കൂളുകളില്‍ 11305 ക്ളസ് മുറികള്‍ പണിതുണ്ടാക്കണം. 8-ാം തരം കൂട്ടിച്ചര്‍ക്കുന്ന യു.പി. സ്കൂളുകളില്‍ 6681 ക്ളാസ് മുറികള്‍ കൂടി വേണ്ടി വരുന്നു. ആകെ 17986 മുറികള്‍. ഇതിനു പുറമേയാണ് വിദ്യാര്‍ത്ഥി അധ്യാപക അനുപാതം കുറയ്ക്കുന്നതു വഴി എല്ലാ ക്ളാസുകള്‍ക്കുമായി അധികമായി വേണ്ടി വരുന്ന കെട്ടിട നിര്‍മാണം. ഘടനപരമായ മാറ്റം നടപ്പാക്കുന്നതിനു വേണ്ടി വരുന്ന 18000 ക്ളാസ് കെട്ടിട നിര്‍മ്മാണം വിദ്യാര്‍ത്ഥി സമൂഹത്തിന് ഇന്ന് നഷ്ടപ്പട്ടു കൊണ്ടിരിക്കുന്ന പൊതു സൌകര്യങ്ങളും കളിസ്ഥലവും, തുറസായ സഹവാസവും ഇല്ലാതാക്കും. വര്‍ഷം മുഴുവനും നീണ്ട നില്‍ക്കുന്ന കെട്ടിടനിര്‍മ്മാണമാകും ഫലം. കെട്ടിട നിര്‍മ്മാണമെന്ന ദുരിതം മാറാത്ത വിദ്യാലയ അന്തരീക്ഷം കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

കീഴ്വഴക്കങ്ങള്‍ മാറ്റിവച്ച് പുതു തലമുറയുടെ ഭാവിയാണ് പ്രധാനമെന്ന ലക്ഷ്യത്തോടെ ഒരുമിച്ചു നിന്നാല്‍ ഈ സാഹചര്യം മറികടക്കാനാകും. പൊതു വിദ്യാഭ്യാസം നിലനിര്‍ത്തണ്ടതിന് കൂട്ടായ പരിശ്രമമാണ് വേണ്ടത്. ഈ കൂട്ടായ്മയില്‍ പൊതു ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് നടത്തിക്കൊണ്ടുപോകുന്ന എയ്ഡഡ്-സര്‍ക്കാര്‍ സ്കൂളുകള്‍ ഒന്നായി കാണാന്‍ കഴിയണം. ഒരു പ്രദേശത്ത ജനങ്ങളുടെ പൊതു സ്വത്തോയി ഈ വിദ്യാലയങ്ങള്‍ ഉയരണം.

മദര്‍ സ്കൂള്‍

സംസ്ഥാനത്ത് അഞ്ചാം തരം പഠിപ്പിക്കുന്ന എല്ലാ വിദ്യാലയങ്ങളേയും അവ സ്ഥിതി ചെയ്യുന്ന അയല്‍പക്ക എല്‍.പി.സ്കൂളിന്റേയും “മദര്‍ സ്കൂള്‍ ആക്കി” മാറ്റുകയെന്നതാണ് ലക്ഷ്യമിടുന്നത്. “മദര്‍ സ്കൂളില്‍” നിന്നും ഒരു കിലോ മീറ്റര്‍ ചുറ്റളവിലുളള എല്ലാ എല്‍.പി.സ്കൂളുകളും ഈ സ്കൂളിന്റെ ഫീഡര്‍ സ്കൂളൂകളായിരിക്കും. ഒരു കിലോ മീറ്റര്‍ പരിധിയില്‍ മദര്‍ സ്കൂളുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലേറ്റവും അടുത്തുളള സ്കൂളായിരിക്കും മദര്‍ സ്കൂള്‍.

മദര്‍ സ്കൂളിനൊപ്പം ആ ഗണത്തിലുള്‍പ്പടുന്ന എല്ലാ സ്കൂളുകളേയും ഒരു കേന്ദ്രമായി പരിഗണിച്ച് വികസന പദ്ധതികള്‍ നടപ്പാക്കും. ഒരു ഗണത്തില്‍ (ക്ളസ്റര്‍) പരിഗണിക്കപ്പടുന്ന മദര്‍ സ്കൂള്‍ ആ പ്രദേശത്ത കുട്ടികളുമായി അകന്നു നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുളളതെങ്കില്‍ അത്തരം മദര്‍ സ്കൂളുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി വികസിപ്പിച്ച് എടുക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നേരിട്ട് നേതൃത്വം നല്‍കും. ബന്ധപ്പട്ട വിദ്യാഭ്യാസ ഓഫീസര്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടുന്ന വിധം പ്രത്യേക ചുമതല നല്‍കും.

ഇതിനായി ഡി.പി.ഐ.യില്‍ ഒരു പ്രത്യേക സെല്‍ പ്രവര്‍ത്തനം ആരംഭിക്കും. എം.എല്‍.എ/എസ്.എസ്.എ/തദ്ദേശ സ്വയംഭരണപദ്ധതി വിഹിതം ഉപയോഗിച്ച് ഈ ക്ളസ്റര്‍ സ്കൂളുകളില്‍ ആവശ്യമായ എല്ലാ സൌകര്യങ്ങളും നിശ്ചിതകാലയളവില്‍ നടപ്പാക്കും.

ഫീഡര്‍ സ്കൂളുകള്‍

പ്രധാനമായും ഒന്നു മുതല്‍ നാലുവരെയുളള സ്കൂളുകളാണ് ഫീഡര്‍ സ്കൂളുകള്‍. കുട്ടി ഇപ്പാള്‍ പഠിക്കുന്ന സ്കൂളിലെ “റോള്‍’’ പ്രകാരം അവര്‍ക്ക് അഞ്ചാം ക്ളാസ്സിലും പഠനം തുടരാവുന്നതാണ്. മദര്‍ സ്കൂളിലെ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുതകുംവിധമായിരിക്കും ഒരു ഫീഡര്‍ സ്കൂള്‍.ഒന്നിലധികം മദര്‍ സ്കൂളുകളില്‍ ദൂര പരിധിയിലാകുമെങ്കിലും പ്രധാനമായും സര്‍ക്കാര്‍ നിശ്ചയിക്കുന്ന മദര്‍ സ്കൂളിന്റെ ഫീഡര്‍ സ്കൂളായി മാത്രമായിരിക്കും വികസന പദ്ധതിയില്‍ അംഗമായി നിശ്ചയിക്കുന്നത്. അഞ്ചു തരം മദര്‍-ഫീഡര്‍ സ്കൂളുകളാണ് ഉണ്ടാകുക.

1) ഗവ: മദര്‍ സ്കൂള്‍ + ഗവ: ഫീഡര്‍ സ്കൂളുകള്‍
2) ഗവ: മദര്‍ സ്കൂള്‍ + ഗവ: എയ്ഡഡ് ഫീഡര്‍ സ്കൂളുകള്‍
3) എയ്ഡഡ് മദര്‍ സ്കൂള്‍ + ഗവ:ഫീഡര്‍ സ്കൂളുകള്‍
4) എയ്ഡഡ് മദര്‍ സ്കൂള്‍ + ഗവ:/എയ്ഡഡ് ഫീഡര്‍ സ്കൂളുകള്‍
5) എയ്ഡഡ് മദര്‍ സ്കൂള്‍ + എയ്ഡഡ് ഫീഡര്‍
സ്കൂള്‍കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ വാഹന സൌകര്യം സൌജന്യമായി നല്‍കേണ്ടുന്ന ഉത്തരവാദിത്വം മദര്‍ സ്കൂളൂകള്‍ക്കായിരിക്കും.

ആശ്വാസ് “ASWAS”

വിദ്യാഭ്യാസ അവകാശ നിയമം വിഭാവനം ചെയ്യുന്ന കലാ-കായിക പ്രവൃത്തി പരിചയമായ കുട്ടികള്‍ എന്നത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് “ ASWAS ” – (Arts, Sports, Work Experience inSchool) നിശ്ചിത മദര്‍ സ്കൂളുകളിലെ ഒരു ഫീഡര്‍ സ്കൂളിനെ കലാകായിക പ്രവൃത്തി പരിചയ വിദ്യാഭ്യാസത്തിനുതകും വിധം പരിവര്‍ത്തനം ചെയ്ത് മുഖ്യധാര പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ക്കുന്നതാണ്.ഇതിനായി കലാകായിക പ്രവൃത്തി പരിചയത്തിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗപ്പടുത്തും.

ആശ്വാസ് സകൂളുകളില്‍ പ്രവര്‍ത്തിയെടുക്കുന്നതിന് തയ്യാറാകുന്ന സ്പെഷ്യലിസ്റ് അധ്യാപകര്‍ക്ക് പ്രസ്തുത സ്കൂളിലെഹെഡ്മാസ്റര്‍ക്കു പുറമെ ആര്‍ട്ട്/പ്രവൃത്തി/കായിക പരിശീലന വിഭാഗത്തിന്റെ പ്രത്യേക മേല്‍നോട്ട ചുമതലയും നല്‍കുന്നതാണ്.വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതുവഴി സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയിലെ സമഗ്രപരിഷ്കരണം എന്ന നിലക്ക് ആശ്വാസ് സ്കൂളുകള്‍ വരുന്ന അധ്യയനവര്‍ഷം തെര‌ഞ്ഞെടുക്കപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളില്‍ നടപ്പാക്കുന്നതാണ്.

അധ്യാപക വിന്യാസം

സംസ്ഥാനത്ത് ആകെയുള്ള കുട്ടികളുടെ എണ്ണവും നിലവിലുള്ള ആകെ അധ്യാപകരുടെ എണ്ണവുമായി പരിശോധിക്കുമ്പോള്‍ 22 കുട്ടികള്‍ക്ക് ഒരു അധ്യാപകര്‍ എന്ന അനുപാതമാണുള്ളത്. അതോടൊപ്പം വിദ്യാഭ്യാസ അവകാശനിയമം അനുപാതത്തില്‍ കുട്ടികളെ തിരിച്ചിരുത്തി കഴിയുമ്പോഴും 6209 ക്ളാസ് മുറികള്‍ അധികമായി വരും. പക്ഷെ ഈ കണക്ക് യഥാര്‍ത്ഥ ഡിവിഷന്‍ അടിസ്ഥാനത്തിലുള്ള ആവശ്യവുമായി പൊരുത്തപ്പടുന്നില്ല.അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത പുനര്‍നിശ്ചയിക്കപ്പടുന്ന സാഹചര്യത്തില്‍ യു.പി. വിഭാഗത്തില്‍ ബിരുദവും ടി.ടി.സിയും യോഗ്യതയും ഇല്ലാത്ത അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സമാകും. എന്നാല്‍ ആ അധ്യാപകര്‍ക്ക് അഞ്ചാം ക്ളാസില്‍ പഠിപ്പിക്കുന്നതിന് മതിയായ യോഗ്യതയും ഉണ്ട്. മദര്‍ സ്കൂളുകളിലെ അഞ്ചാം ക്ളാസ്സില്‍ പഠിപ്പിക്കുന്നതിന് ഇവരുടെ സേവനം ഉപയോഗപ്പടുത്തണം. ഇപ്രകാരം എട്ടാം ക്ളാസിലെ അധ്യാപനത്തിന് ഇപ്പാള്‍ ഹൈസ്കൂളുകളിലെ അധ്യാപകരെയും വിന്യസിക്കാന്‍ കഴിയും.

അധ്യാപക പാക്കേജ് നടപ്പാക്കിയതു മുതല്‍ എയ്ഡഡ് സര്‍ക്കാര്‍ സ്കൂളുകളിലെ 2010-11 തസ്തികകളുടെ എണ്ണം ആ സ്കൂളിലെ സ്ഥിരം തസ്തികയാണ്. ആകയാല്‍ കുട്ടികളുടെ കുറവുകാരണം 2010-11 ല്‍ സര്‍വീസിലുള്ളഅധ്യാപകന് തസ്തിക നഷ്ടപ്പടുന്നില്ല. എന്നാല്‍ ഘടനാപരമായ മാറ്റം അധ്യാപകരുടെ തരം താഴ്ത്തലിനും സ്ഥലം മാറ്റത്തിനും ഇടയാക്കും. ഉദ്ദേശം 21000 അധ്യാപകര്‍ക്ക് സ്ഥാനചലനം ഉണ്ടാകാനുളള തിനു പുറമെ അഞ്ചാം ക്ളാസിലും എട്ടാം ക്ളാസിലും ചില എയ്ഡഡ് സ്കൂളുകളിലെങ്കിലും പുതിയ നിയമനങ്ങള്‍ക്ക് അവസരം നല്‍കേണ്ട സ്ഥിതിയുമുണ്ടാകും.

ഇതിനു പരിഹാരമായി മദര്‍ സ്കൂളും ഫീഡര്‍ സ്കൂളും ചേരുന്ന ഒരു ഗണത്തില്‍ ഒരു ടീച്ചര്‍ ക്ളസ്റര്‍ പ്രവര്‍ത്തിക്കുകയും ആ അധ്യാപകര്‍ക്ക്നിലവിലുള്ള തസ്തികയില്‍ തന്നെ വേതനവും അവകാശവും ആനുകൂല്യവും ഉറപ്പാക്കുകയും ചെയ്തുകൊണ്ട് ഈ അധ്യാപകരുടെ സേവനം പ്രസ്തുത ഗണത്തില്‍പ്പടുന്ന ഏതു സ്കൂളിലും ഉപയോഗിക്കുന്നതായിരിക്കും.

വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സമ്പുഷ്ടമാക്കുന്ന അധ്യാപകരുടെ കൂട്ടായ അഭിപ്രായങ്ങള്‍ ഈ പദ്ധതിക്ക് കാതലായ സംഭാവന ചെയ്യുവാന്‍ കഴിയും.

1000 കോടി രൂപ അധിക ചെലവു നടത്തി പുതിയ ക്ളാസ് മുറികള്‍നിര്‍മ്മിക്കുകയും അതേ സമയം നിലവിലുളള 6290 ക്ളാസ് മുറികള്‍ വെറുതെ ഒഴിച്ചിടുന്ന അവസ്ഥയും ഒഴിവാക്കാനും 21000 അധ്യാപകര്‍ക്ക് സ്ഥാനചലനം ഉണ്ടാക്കുന്ന അവസ്ഥയും തുടര്‍ന്നുളള വ്യാപകമായ സ്ഥലമാറ്റങ്ങളും ഒഴിവാക്കുന്നതിനുളള ഇത്തരമൊരു ഘടനാപരമായ പുന:സംവിധാനത്തക്കുറിച്ചുളള ഈ കുറിപ്പ് താങ്കളുടെ സംഘടനയുടെ തലങ്ങളില്‍ ചര്‍ച്ച ചെയ്ത് വ്യക്തമായ മറുപടിക്കുറിപ്പ് തയ്യാറാക്കി നല്‍കണമെന്നഭ്യര്‍ത്ഥിക്കുന്നു.

RTE - Structural Changes (Draft) PDF File

ഇത്തരത്തിലുള്ള ഒരു ചര്‍ച്ച നമുക്കു നയിക്കുകയാണെങ്കില്‍, ഗുണപരമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയാണെങ്കില്‍ മാത്​സ് ബ്ലോഗിന്റെ പേരില്‍ നമുക്കും അവ നിര്‍ദ്ദേശിക്കാവുന്നതേയുള്ളു.


Read More | തുടര്‍ന്നു വായിക്കുക

പരീക്ഷോത്സവം 2012

>> Sunday, January 29, 2012

പാലക്കാട് ജില്ലയില്‍, വരുന്ന എസ്.എസ്.എല്‍.സി പരീക്ഷയൊരുക്കം, ഫിബ്രുവരിയില്‍ ആരംഭിക്കുന്ന മോഡല്‍ പരീക്ഷക്കു മുന്‍പ് ജില്ലയിലെ എല്ലാ സ്കൂളുകളിലും നടക്കുന്ന പരീക്ഷോത്സവങ്ങളോടെ കുട്ടികളില്‍ പുതിയൊരനുഭവമായി മാറുകയാണ്`. 02-02-2012 നു ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ടാര്‍ജറ്റ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ ഏകദിന വര്‍ക്ക്ഷോപ്പില്‍ പാലക്കാട് ജല്ല വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ ശ്രീ. വി.രാമചന്ദ്രന്‍ ജില്ലയിലെ എല്ലാ സ്കൂളുകളിലും എസ്.എസ്.എല്‍.സി . മോഡല്‍ പരീക്ഷക്ക് മുന്‍പ് പരീക്ഷോത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. ഫെബ്രുവരി പത്താം തീയതിയാണ് ഈ വേറിട്ട പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കണ്ടിരിക്കുന്ന സുദിനം. സംസ്ഥാനത്തുതന്നെ കുട്ടികള്‍ക്ക് പുതിയൊരനുഭവമായിരിക്കും ഇതെന്ന് തീര്‍ച്ച. എന്താണ് പരീക്ഷോത്സവം. പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്ന ഹരിശ്രീ പദ്ധതിയുടെ ജില്ലാ കോഡിനേറ്റര്‍ കൂടിയായ മാത്​സ് ബ്ലോഗ് ടീമംഗം രാമനുണ്ണി സാര്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നു.

പരീക്ഷകളൊക്കെയും നമ്മുടെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആദ്യം സമ്മാനിക്കുന്നത് ഭീതിയാണ്`. പിന്നെയത് വിജയവും ആഹ്ളാദവും അഭിമാനവും നല്കും. പരീക്ഷ - കടമ്പ എന്നാണ്` പരിഗണിക്കാറ് . സ്വാഭാവികമായും ഈ ' പരീക്ഷാപ്പേടി' ഒഴിവാക്കാനായാല്‍ വിജയവും ആഹ്ളാദവും ശതഗുണീഭവിക്കും. അതുകൊണ്ടുതന്നെ രക്ഷിതാക്കളും സ്കൂളുകളും സര്‍ക്കാരും മാധ്യമങ്ങളും ഈ 'പേടി' ഒഴിവാക്കാനുള്ള പരിപാടികള്‍ ആവിഷ്കരിക്കുന്നു. നടപ്പാക്കുന്നു. ഫലം കാണുന്നു.

പരീക്ഷ ഭയക്കേണ്ട ഒന്നല്ല. പഠനത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചതന്നെയാണ്` പരീക്ഷ. പഠനം പോലെ , പ്രവേശനോത്സവം പോലെ പരീക്ഷയും ഉത്സവമാക്കുമ്പോള്‍ ഈ ഭയം അസ്തമിക്കുന്നു. പരീക്ഷയില്‍ നിന്ന് ഒളിച്ചോടുകയല്ല ; അതിനെ ഉത്സാഹത്തോടെ വരവേല്ക്കുകയാണ് പാലക്കാട് ജില്ലയിലെ സ്കൂളുകളും കുട്ടികളും.

എങ്ങനെയൊക്കെ....

തകൃതിയായി പഠനം നടക്കുന്ന സമയമാണിപ്പോള്‍ - സ്കൂളുകളിലും വീടുകളിലും. രാവിലെ നേരത്തെ ക്ളാസുകള്‍, വൈകീട്ട് ക്ളാസുകള്‍, രാത്രി ക്ളാസുകള്‍, ഒഴിവു ദിവസക്ളാസുകള്‍ ... ഒരു നിമിഷം ആര്‍ക്കും ഒഴിവില്ല. അധ്യാപകരും രക്ഷിതാക്കളും സര്‍ക്കാര്‍ സംവിധാനങ്ങളും പാലക്കാട് ജില്ലയില്‍ ഹരിശ്രീ വിദ്യാഭ്യാസ പദ്ധതിയും എല്ലാം എല്ലാ സഹായവുമായി കുട്ടികള്‍ക്കൊപ്പം ഉണ്ട്. ഇത്രയധികം സമ്പത്തും ആള്‍സഹായവും അധ്വാനവും മറ്റൊന്നിനും ഇവിടെ സമാഹരിക്കയും ചെലവാക്കപ്പെടുകയും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ക്രമത്തില്‍ വിജയനിലവാരം വര്‍ദ്ധിക്കുന്നുമുണ്ട്. ഇതാണ്` നാം ആഘോഷമാക്കുന്നത് . പരീക്ഷയെ വരവേറ്റുകൊണ്ട് ഉത്സവപ്രതീതിയിലേക്ക് പരിണമിപ്പിക്കുന്നത്.

മോഡല്‍ പരീക്ഷക്കു മുമ്പ് ....

* സ്കൂളും പരിസരവും കഴിയുന്നത്ര വെടിപ്പും ചന്തവുമുണ്ടാക്കുന്നു.
* ചെറിയതോതില്‍ സ്കൂള്‍ തോരണങ്ങളും പോസ്റ്ററുകളും കൊണ്ട് അലങ്കരിക്കുന്നു. [ പോസ്റ്ററുകള്‍ വിജയാശംസകളും , പാഠ്യ വസ്തുതകളും ചിത്രങ്ങളും. ]
* ഇനിയുള്ള ദിവസങ്ങളില്‍ സ്കൂള്‍ ഭക്ഷണം കഴിയുന്നത്ര മികച്ചതും ആകര്‍ഷകവുമാക്കുന്നു. വിതരണത്തില്‍ രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പിക്കുന്നു.
* എസ്.എസ്.എല്‍.സി ക്കിരിക്കുന്ന കുട്ടികളുടെ ചെറിയൊരു യോഗവും അതില്‍ പി.ടി.എ, ത്രിതലപഞ്ചായത്ത്, വിദ്യാഭ്യാസ ഔദ്യാഗിക രംഗത്തുള്ളവര്‍ എന്നിവരുടെ സാന്നിധ്യം... ഒരു മണിക്കൂറില്‍ താഴെയുള്ള യോഗം. പൊതു പ്രസംഗം വേണ്ട... കുട്ടികളുടെ ചെറിയഗ്രൂപ്പുകളില്‍ ഇവര്‍ ചിലര്‍ നേരിട്ട് ആശംസിച്ച് കുട്ടികള്‍ക്ക് ആത്മവിശ്വാസവും ഉണര്‍വും നല്കുന്നു. .. എന്ന രീതി. [ നന്നായി പ്ളാന്‍ ചെയ്യണം]
* കൂള്‍ ഓഫ് ടയിം, പരീക്ഷകളിലെ സമയ മാനേജ്മെന്റ് എന്നിവയില്‍ കുട്ടികള്‍ക്ക് ബോധവത്ക്കരണം. [ ഒഴിവ് സമയങ്ങളില്‍]. ഒഴിവ് സമയങ്ങള്‍ വേണം.[ ഇപ്പോള്‍ കുട്ടിക്ക് ഒഴിവില്ല... ഭയങ്കര ടൈറ്റ്.. ] അപ്പോള്‍ അക്കാദമിക് കാര്യങ്ങളില്‍
* ചെറിയ ക്വിസ്സ് , എല്ലാ ഭാഷകളിലേയും കവിതകളുടെ ആലാപനം, ചിത്രരചനാവേളകള്‍ [ എല്ലാ കുട്ടികളും [ പ്രത്യേകിച്ച് പിന്നാക്കം നില്‍ക്കുന്നവര്‍ ] നിരന്നിരുന്ന് രസകരമായി കണ്ണ്, ഹൃദയം, ഇലക്ട്രിക്ക് മോട്ടോര്‍.... അന്തര്‍വൃത്തം... ഭൂപടം.... എന്നിങ്ങനെയുള്ള ചിത്രരചന.... ]
* ഉപന്യാസ രചന [ ഭാഷ, സാമൂഹ്യശാസ്ത്രം....]
* പോസ്റ്റര്‍ , ബയോഡാറ്റ രചന.... [ എല്ലാം ഒഴിവ് സമയത്താണ്`... നന്നായി പ്ളാന്‍ ചെയ്യണം... ]
* കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധം അക്കാദമിക്ക് കാര്യങ്ങള്‍ക്കായി വര്‍ദ്ധിപ്പിക്കുക..
* റിവിഷന്‍ ടെസ്റ്റുകള്‍... പോരായ്മകള്‍ കുട്ടികളുമായി നേരിട്ട് [ ടാഗ്...] സംസാരിക്കല്‍, സഹായിക്കല്‍, ഉഷാറാക്കല്‍....
* ....................
* ......................
തുടങ്ങി ഓരോ സ്കൂളിന്റേയും സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും.
സാധാരണ സ്കൂളിന്റെ മടുപ്പ് ഒഴിവാക്കുന്നതിലൂടെ കുട്ടികള്‍ അധിക മികവിലേക്കെത്തുകയും അതെല്ലാം പരീക്ഷയില്‍ പ്രതിഫലിക്കുകയും ചെയ്യും.

പി.എസ്.

കഴിഞ്ഞകാലങ്ങളില്‍ നാം ചെയ്തുപോന്ന ഹരിശ്രീ പ്രവര്‍ത്തനങ്ങള്‍, വിജയശ്രീ, കലാമുന്നേറ്റം, കായികമുന്നേറ്റം, റീപ്പ്, ഗണിതം പോലുള്ള വിഷയങ്ങളില്‍ ശ്രദ്ധിച്ച് വികസിപ്പിച്ചെടുത്ത പുതിയ പഠനസാമഗ്രികള്‍, വെബ് സൈറ്റ്, ഇ-ലേണിങ്ങ് മെറ്റീരിയല്സ്, ജിയോജിബ്ര പോലെ ഐ.ടി.രംഗത്തുള്ള മികവുകള്‍ , കൈത്താങ്ങ്, അറിവരങ്ങ്, പെഡഗോഗി ലാബ്.... തുടങ്ങി എല്ലാം തന്നെ സംസ്ഥനത്തിനൊട്ടാകെ മാതൃകയായി മാറിയവയാണ്`. എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റിയവയാണ്`. ആ കൂട്ടത്തിലേക്ക് 'പരീക്ഷോത്സവം ' കൂടി എത്തുകയാണ്`. നമുക്ക് ശ്രമിക്കാം..... അഭിപ്രായങ്ങള്‍ അറിയാനാഗ്രഹമുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

റിച്ചാഡ് സ്റ്റാള്‍മാനോടൊപ്പം മാത്​സ് ബ്ലോഗ് ടീം

>> Monday, January 23, 2012

2012 ജനുവരി 22. ഞങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനം. ഇന്റര്‍നെറ്റിലേയും പുസ്തകങ്ങളിലേയും ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തെ കുലപതിയും ജീവനാഡിയുമായ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനെ നേരിട്ടു കാണാന്‍ ഒരു അവസരം. അദ്ദേഹവുമായി സംസാരിക്കാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനും കേരളത്തിലെ അധ്യാപകര്‍ക്കായി ഒരു ഓട്ടോഗ്രാഫ് വാങ്ങാനുമെല്ലാം കിട്ടിയ അവസരം ജീവിതത്തിലെ അത്യപൂര്‍വങ്ങളില്‍ അപൂര്‍വമായ മൂഹൂര്‍ത്തമെന്നു വിശേഷിപ്പിക്കുന്നതില്‍ തീര്‍ത്തും അനൗചിത്യമുണ്ടാവില്ല. മാത്​സ് ബ്ലോഗിനെ പരിചയപ്പെടുത്തുന്നതിനിടെ അധ്യാപകര്‍ക്കായി ഒരു ഓട്ടോഗ്രാഫ് വേണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ Happy Hacking, Thanks for spreading freedom, Rechard Stallman എന്നെഴുതി അദ്ദേഹം നല്‍കിയ ഓട്ടോഗ്രാഫ് മുകളിലെ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. കൊച്ചിന്‍ ഐലഗിന്റെ (Indian Libre User Group) മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനു വേണ്ടി കൊച്ചിയിലെത്തിയപ്പോഴാണ് RMS എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാനുമായുള്ള അപൂര്‍വ കൂടിക്കാഴ്ചയ്ക്ക് മാത്​സ് ബ്ലോഗ് ടീമംഗങ്ങള്‍ക്ക് അവസരം ലഭിച്ചത്. അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രഭാഷണത്തിലെ ചില ഭാഗങ്ങളും ചുവടെ കാണാം. കാര്യങ്ങള്‍ കുറേക്കൂടി വിശദമായി പറയാം. ഞായറാഴ്ച വൈകുന്നേരം നാല് അന്‍പത്തഞ്ചിനായിരുന്നു അദ്ദേഹം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. ചിത്രങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
RMSന് എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്നേഹോഷ്ണമളമായ സ്വീകരണം

നിറ‌ഞ്ഞ സന്തോഷം.

ഐലഗ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ നെടുമ്പാശ്ശേരി-ആലുവ-ഇടപ്പള്ളി-കണ്ടെയ്നര്‍ റോഡ് വഴി ഗോശ്രീ റോഡിലൂടെ എറണാകുളത്തേക്ക് ‌ഞങ്ങള്‍ക്കൊപ്പം യാത്രയ്ക്കൊരുങ്ങുന്നു.
കോണ്‍ഫറന്‍സ് ഹാളിലേക്ക് മീറ്റിങ്ങിനായി.

സ്റ്റാള്‍മാനുമൊത്ത് ഐലഗ് കോഡിനേറ്റര്‍ ജേ ജേക്കബ്.

ഹാസ്യവും വാസ്തവവും കൂട്ടിക്കലര്‍ന്ന മനോഹരമായ പ്രഭാഷണം.

പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
അറിവ് എപ്പോഴും പങ്കുവെക്കപ്പെടണം. എങ്കിലേ എല്ലാവര്‍ക്കും വളര്‍ച്ചയുണ്ടാവുകയുള്ളുവെന്ന് സ്റ്റാള്‍മാന്‍ പറഞ്ഞു. കേരളത്തിലെ പാഠപുസ്തകങ്ങള്‍ കോപ്പി റൈറ്റില്ലാതെ പ്രസിദ്ധീകരിക്കണമെന്ന് താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതേ വരെ ഒരു തീരുമാനവുമുണ്ടായിട്ടില്ല. ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തേണ്ടതാണ്. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ രംഗത്ത് കേരളം ഏറെ മുന്നിലാണ്. കേരളത്തിലെ പ്രവര്‍ത്തകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കൂടി തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രദ്ധിക്കണം. സ്വതന്ത്ര സോഫ്റ്റ്‌വെയറും കുത്തകസോഫ്റ്റ്‌വെയറും തമ്മിലുള്ള സമരത്തില്‍ ആരു വിജയിക്കും എന്നു പറയാനാകില്ല. പക്ഷേ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ക്ക് വിജയം അനിവാര്യമാണെന്ന കാര്യം മറക്കരുത്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നതു പോലെ സ്വതന്ത്ര ഹാര്‍ഡ്​വെയറുകളുടെ നിര്‍മ്മാണങ്ങളിലേക്കും ശ്രദ്ധപതിപ്പിക്കാനാണ് ഭാവിപരിപാടി. ഇടയ്ക്ക് ദാഹമകറ്റുന്നതിനിടെ ബഹുരാഷ്ട്രകമ്പനികളുടെ കോളകള്‍ ഉപേക്ഷിക്കാനുള്ള തന്റെ ഉദ്യമത്തില്‍ ഇന്‍ഡ്യയില്‍ നിന്നുള്ളവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സ്‌കൂളുകളും സര്‍ക്കാരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണം - സ്റ്റാള്‍മാന്‍
മാത്​സ് ബ്ലോഗ് ടീമംഗങ്ങളുമൊത്തുള്ള ചിത്രങ്ങള്‍


Read More | തുടര്‍ന്നു വായിക്കുക

ബ്ലോഗ് മെസ്സേജ് ഗ്രൂപ്പില്‍ 13000 പേര്‍ അംഗങ്ങള്‍.

>> Sunday, January 15, 2012


മാത്​സ് ബ്ലോഗില്‍ നിന്നുള്ള അറിയിപ്പുകള്‍ അധ്യാപകരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ഞങ്ങളാരംഭിച്ച SMS ഗ്രൂപ്പില്‍ മാസങ്ങള്‍ക്കകം പതിനായിരം പേരില്‍ക്കൂടുതല്‍ അംഗങ്ങളായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. ആക്ടിവേറ്റ് ചെയ്യാനുള്ള മെസ്സേജ് നിങ്ങളുടെ മൊബൈലില്‍ നിന്ന് അയക്കുന്നതോടെ അറിയിപ്പുകള്‍ തീര്‍ത്തും സൗജന്യമായി ലഭിക്കുന്ന ഒരു സേവനമാണ് SMS ഗ്രൂപ്പ്. ഓരോ ദിവസവും പല കോണുകളില്‍ നിന്നും ലഭിക്കുന്ന അറിയിപ്പുകള്‍, ഉത്തരവുകള്‍ എന്നിവയെപ്പറ്റിയെല്ലാം ഗ്രൂപ്പിലെ അംഗങ്ങള്‍ക്കെത്തിക്കാന്‍ ഞങ്ങള്‍ നിതാന്തജാഗ്രത പുലര്‍ത്തിവരുന്നുണ്ട്.

ഈ മെസ്സേജുകള്‍ ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നിങ്ങളുടെ മൊബൈലില്‍ ON mathsblog എന്നു ടൈപ്പ് ചെയ്ത് 9870807070 എന്ന നമ്പറിലേക്ക് മെസ്സേജ് ചെയ്യുക

നേരത്തേ ലഭിച്ചു കൊണ്ടിരുന്ന മാത്‌സ് ബ്ലോഗില്‍ നിന്നുള്ള SMS ഇപ്പോള്‍ ലഭിക്കുന്നില്ലെങ്കില്‍
START 6 എന്ന് ടൈപ്പ് ചെയ്ത് 1909 ലേക്ക് SMS ചെയ്യുക


(തുടര്‍ന്നും നിങ്ങള്‍ക്ക് മെസ്സേജ് ലഭിക്കുന്നില്ലെങ്കില്‍ hariekd@gmail.com എന്ന വിലാസത്തിലേക്ക് മൊബൈല്‍ നമ്പര്‍ സഹിതം മെയില്‍ ചെയ്യുമല്ലോ. ഈ വിവരം ക്ലസ്റ്ററിലെ സുഹൃത്തുക്കളോടും പങ്കുവെക്കണേ)


വിദ്യാഭ്യാസ സംബന്ധിയായ ഉത്തരവുകളും സര്‍ക്കുലറുകളുമെല്ലാം ഒട്ടും വൈകാതെ തന്നെ അധ്യാപകരിലേക്കെത്തിക്കാന്‍ ഞങ്ങള്‍ എന്നും ശ്രമിച്ചിട്ടുണ്ട്. അതിന് നിങ്ങള്‍ തന്നെ പിന്തുണയും ഒട്ടും ചെറുതല്ല. ഐടി@സ്ക്കൂളില്‍ നിന്നും വിവിധ ഡി.ഇ.ഒകളില്‍ നിന്നും നമുക്കു ലഭിച്ച പിന്തുണയുമെല്ലാം അവിസ്മരണീയം തന്നെ. അതുപോലെ തന്നെയാണ് ഒട്ടേറെ അധ്യാപക-അധ്യാപകേതരസുഹൃത്തുക്കള്‍ കുടുംബാംഗങ്ങളേപ്പോലെ നമുക്കൊപ്പം ചരിക്കുന്നതും. എറണാകുളം സൈബര്‍ സെല്‍ എസ്.ഐ ഫ്രാന്‍സിസ് പെരേരയോടുമുള്ള നന്ദി ഈ ഘട്ടത്തില്‍ രേഖപ്പെടുത്തട്ടെ.

അധ്യാപകര്‍ക്കു വേണ്ടി അധ്യാപകര്‍ തന്നെ മുന്‍കൈയ്യെടുത്ത് നടത്തുന്ന ഈ സംരംഭത്തെ നമ്മുടെ സമൂഹം കൈനീട്ടി സ്വീകരിച്ചത് ചെറിയൊരു കാര്യമല്ല. ആയിരത്തിന് മേല്‍ സുഹൃത്തുക്കളും(ഫോളോവേഴ്സും) രണ്ടു കൊല്ലത്തിനകം ലഭിച്ച പതിനഞ്ച് ലക്ഷത്തിനപ്പുറത്തെത്തിയ ഹിറ്റുകളും ഓരോ പോസ്റ്റിനൊപ്പമുള്ള കമന്റുകളുമെല്ലാം അതിന് തെളിവ്. കേരളത്തിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥവിഭാഗമാണ് അധ്യാപകര്‍. പ്രൈമറി, സെക്കന്ററി, ഹയര്‍സെക്കന്ററി, കോളേജ് തലങ്ങളിലായി ഒരു ലക്ഷത്തില്‍ക്കൂടുതല്‍ പേരാണ് ഈ വിഭാഗത്തിലുള്ളത്. തീര്‍ത്തും സ്വാതന്ത്ര്യത്തോടെ നമുക്ക് വിദ്യാഭ്യാസവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനൊരു വേദി. അതായിരുന്നു ഐടി@സ്ക്കൂള്‍ പ്രൊജക്ട് ജില്ലാ കോഡിനേറ്റര്‍ ജോസഫ് ആന്റണി സാറിന്റെ ആഗ്രഹം. അതിന് സര്‍വ്വാത്മനാ പിന്തുണയുമായി ജയദേവന്‍ സാറും സുനില്‍ പ്രഭാകര്‍ സാറുമെല്ലാം എന്നും ഒപ്പം നിന്നു. ഞങ്ങളാദരിക്കുന്ന ഡോ.ഇ കൃഷ്ണന്‍ സാറും ഡോ.അച്യുത്ശങ്കര്‍ സാറും ഞങ്ങളുടെ മാര്‍ഗനിര്‍ദ്ദേശകരായി. എല്ലാവരോടുമുള്ള കടപ്പാട് ഒറ്റവാക്കില്‍ അറിയക്കട്ടെ. നന്ദി.


Read More | തുടര്‍ന്നു വായിക്കുക

ടെക്സ്റ്റ്ബുക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ് 2012

>> Tuesday, November 29, 2011

2012-13 വര്‍ഷത്തേക്കാവശ്യമായ സ്കൂള്‍ പാഠപുസ്തകങ്ങളുടെ ഓര്‍ഡര്‍ നല്‍കുന്നതിന് മുന്‍ വര്‍ഷങ്ങളിലെ രീതിയില്‍ ഓണ്‍ലൈന്‍ ഇന്‍ഡന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ഗവണ്‍മെന്റ്/എയിഡഡ് സ്കൂളുകള്‍ക്കും www.keralabooks.org എന്ന വെബ്സൈറ്റിലെ online text book indent management system എന്ന ലിങ്കില്‍ പ്രവേശിച്ച് തങ്ങള്‍ക്കാവശ്യമായ പുസ്തകങ്ങളുടെ ക്ളാസ്സ്, ഇനം തിരിച്ച ഓര്‍ഡര്‍ നല്‍കാവുന്നതാണ്. ഇതിനുളള ഗൈഡ്ലൈന്‍സും സംശയദൂരീകരണത്തിനായുളള ഹെല്‍പ് ലൈന്‍ നമ്പരുകളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ മാസം 21-ന് തുടങ്ങി ഡിസംബര്‍ 10-ന് അകം പൂര്‍ത്തിയാകത്തക്ക രീതിയിലാണ് ഇന്‍ഡന്റിംഗ് സംവിധാനം ഒരുക്കിയിട്ടുളളത്. സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്/എയിഡഡ് സ്കൂളുകളും ഈ സമയ പരിധിക്കുളളില്‍ തങ്ങളുടെ ആവശ്യകത രേഖപ്പെടുത്തിയിരിക്കണം.

ഈ വര്‍ഷം ആറാം പ്രവൃത്തി ദിവസം റോളിലുണ്ടായിരുന്ന കുട്ടികളുടെ എണ്ണത്തില്‍ ഓരോ ക്ളാസ്സ് കയറ്റി വേണം അടുത്ത വര്‍ഷത്തെ ആവശ്യകത കണക്കാക്കേണ്ടത്. ഇപ്പോള്‍ ഒന്നാം ക്ളാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ അടുത്ത വര്‍ഷം രണ്ടാം ക്ളാസ്സിലാകും എന്ന രീതിയില്‍ ആവശ്യകത തയ്യാറാക്കാവുന്നതാണ്. മുന്‍ വര്‍ഷങ്ങളിലെ പരിചയവും യുക്തിയും ഉപയോഗിച്ച് വരും വര്‍ഷത്തെ ഓരോ ക്ളാസ്സിലേയും കുട്ടികളുടെ എണ്ണം മുന്‍കൂട്ടി കണ്ടുവേണം ഇന്‍ഡന്റ് നല്‍കേണ്ടത്.

ഇങ്ങനെ ഓര്‍ഡര്‍ നല്‍കുമ്പോള്‍ അറബി, ഉര്‍ദു, സംസ്കൃതം എന്നീ ഭാഷകള്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പ്രസ്തുത വിഷയങ്ങളുടെ ഓര്‍ഡര്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 5 മുതല്‍ 10 വരെ ക്ളാസ്സുകളില്‍ അറബി, സംസ്കൃതം ഓറിയന്റല്‍ പുസ്തകങ്ങള്‍ നിലവിലുണ്ട്. ഒന്നും രണ്ടും ഭാഷകള്‍ക്കു പകരം അറബി, സംസ്കൃതം പഠിപ്പിക്കുന്ന ചുരുക്കം ചില ഓറിയന്റല്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് വേണ്ടി മാത്രമുളളതാണ് ഈ പുസ്തകങ്ങള്‍. സാധാരണ സ്കൂളുകളിലെ കുട്ടികള്‍ ഈ ഓറിയന്റല്‍ പുസ്തകങ്ങള്‍ പഠിക്കേണ്ടതില്ല. അതിനാല്‍ ഇന്‍ഡന്റ് ഫോമിലെ Arabic (OS), Sanskrit (OS) എന്നിവ അക്കാഡമിക് സ്കൂളുകളിലെ കുട്ടികള്‍ക്കായി ഓര്‍ഡര്‍ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാരും തങ്ങളുടെ മേഖലയിലെ ഹൈസ്കൂളുകള്‍ ഉള്‍പ്പെടെയുളള മുഴുവന്‍ സ്കൂളുകളും കൃത്യമായി ഓര്‍ഡര്‍ നല്‍കി എന്ന് ഉറപ്പുവരുത്തണം. ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ മേല്‍പ്പറഞ്ഞ സമയപരിധിയില്‍ വിവിധ സ്കൂളുകളില്‍ നേരിട്ട് പരിശോധന നടത്തുകയും ഇന്‍ഡന്റിംഗ് കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

ഓരോ ഉപജില്ലയിലേയും എല്ലാ പ്രഥമ അധ്യാപകരുടേയും യോഗം വിദ്യാഭ്യാസ ആഫീസര്‍ ഡിസംബര്‍ 8-ന് അകം വിളിച്ചു ചേര്‍ത്ത് ഇന്‍ഡന്റിംഗിലെ പുരോഗതിയും വിശ്വാസ്യതയും ഉറപ്പു വരുത്തണം. ഇതു സംബന്ധിച്ച മേല്‍നോട്ടം ജില്ലാ വിദ്യാഭ്യാസ ആഫീസറും ഉപഡയറക്ടറും യഥാവിധി കൈക്കൊളളുകയും വേണം.

കഴിഞ്ഞ വര്‍ഷം സ്വീകരിച്ച അതേ രീതിയില്‍ തന്നെ ഇപ്രാവശ്യവും ഓണ്‍ലൈന്‍ ഇന്‍ഡന്റ് നല്‍കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നതിനും അവ താഴേക്ക് പ്രചരിപ്പിക്കുന്നതിനുമായി എല്ലാ വിദ്യാഭ്യാസ ആഫീസര്‍മാര്‍ക്കും വരുന്ന ആഴ്ചയില്‍ സീമാറ്റിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന പരിശീലനം നല്‍കുന്നതാണ്. ഇതു സംബന്ധിച്ച അറിയിപ്പ് പിന്നാലെ നല്‍കും. അണ്‍ എയിഡഡ് സ്കൂളുകള്‍ക്കായി പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം പിന്നീട് ഏര്‍പ്പെടുത്തുമെന്നതിനാല്‍ ഈ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ അണ്‍എയിഡഡ് സ്കൂളുകള്‍ക്ക് ബാധകമല്ല.

Text Book officer's Circular
Instructions

ONLINE INDENTING – TEXTBOOKS 2012-13
HELP LINE NUMBERS
Thiruvananthapuram
Kollam
Pathanamthitta
999 54 11 786
Alappuzha
Kottayam
Idukki
Ernakulam
999 54 12 786
Thrissur
Palakkad
Malappuram
999 54 13 786
Kozhikode
Wayanad
Kannur
Kasaragod
999 54 14 786
General
999 54 16 786

Officer in charge: 9446565034
State Coordinator: 9447068383


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer