റിച്ചാഡ് സ്റ്റാള്‍മാനോടൊപ്പം മാത്​സ് ബ്ലോഗ് ടീം

>> Monday, January 23, 2012

2012 ജനുവരി 22. ഞങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു ദിനം. ഇന്റര്‍നെറ്റിലേയും പുസ്തകങ്ങളിലേയും ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തെ കുലപതിയും ജീവനാഡിയുമായ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനെ നേരിട്ടു കാണാന്‍ ഒരു അവസരം. അദ്ദേഹവുമായി സംസാരിക്കാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനും കേരളത്തിലെ അധ്യാപകര്‍ക്കായി ഒരു ഓട്ടോഗ്രാഫ് വാങ്ങാനുമെല്ലാം കിട്ടിയ അവസരം ജീവിതത്തിലെ അത്യപൂര്‍വങ്ങളില്‍ അപൂര്‍വമായ മൂഹൂര്‍ത്തമെന്നു വിശേഷിപ്പിക്കുന്നതില്‍ തീര്‍ത്തും അനൗചിത്യമുണ്ടാവില്ല. മാത്​സ് ബ്ലോഗിനെ പരിചയപ്പെടുത്തുന്നതിനിടെ അധ്യാപകര്‍ക്കായി ഒരു ഓട്ടോഗ്രാഫ് വേണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ Happy Hacking, Thanks for spreading freedom, Rechard Stallman എന്നെഴുതി അദ്ദേഹം നല്‍കിയ ഓട്ടോഗ്രാഫ് മുകളിലെ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. കൊച്ചിന്‍ ഐലഗിന്റെ (Indian Libre User Group) മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനു വേണ്ടി കൊച്ചിയിലെത്തിയപ്പോഴാണ് RMS എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാനുമായുള്ള അപൂര്‍വ കൂടിക്കാഴ്ചയ്ക്ക് മാത്​സ് ബ്ലോഗ് ടീമംഗങ്ങള്‍ക്ക് അവസരം ലഭിച്ചത്. അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രഭാഷണത്തിലെ ചില ഭാഗങ്ങളും ചുവടെ കാണാം. കാര്യങ്ങള്‍ കുറേക്കൂടി വിശദമായി പറയാം. ഞായറാഴ്ച വൈകുന്നേരം നാല് അന്‍പത്തഞ്ചിനായിരുന്നു അദ്ദേഹം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. ചിത്രങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
RMSന് എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്നേഹോഷ്ണമളമായ സ്വീകരണം

നിറ‌ഞ്ഞ സന്തോഷം.

ഐലഗ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ നെടുമ്പാശ്ശേരി-ആലുവ-ഇടപ്പള്ളി-കണ്ടെയ്നര്‍ റോഡ് വഴി ഗോശ്രീ റോഡിലൂടെ എറണാകുളത്തേക്ക് ‌ഞങ്ങള്‍ക്കൊപ്പം യാത്രയ്ക്കൊരുങ്ങുന്നു.
കോണ്‍ഫറന്‍സ് ഹാളിലേക്ക് മീറ്റിങ്ങിനായി.

സ്റ്റാള്‍മാനുമൊത്ത് ഐലഗ് കോഡിനേറ്റര്‍ ജേ ജേക്കബ്.

ഹാസ്യവും വാസ്തവവും കൂട്ടിക്കലര്‍ന്ന മനോഹരമായ പ്രഭാഷണം.

പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
അറിവ് എപ്പോഴും പങ്കുവെക്കപ്പെടണം. എങ്കിലേ എല്ലാവര്‍ക്കും വളര്‍ച്ചയുണ്ടാവുകയുള്ളുവെന്ന് സ്റ്റാള്‍മാന്‍ പറഞ്ഞു. കേരളത്തിലെ പാഠപുസ്തകങ്ങള്‍ കോപ്പി റൈറ്റില്ലാതെ പ്രസിദ്ധീകരിക്കണമെന്ന് താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതേ വരെ ഒരു തീരുമാനവുമുണ്ടായിട്ടില്ല. ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തേണ്ടതാണ്. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ രംഗത്ത് കേരളം ഏറെ മുന്നിലാണ്. കേരളത്തിലെ പ്രവര്‍ത്തകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കൂടി തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രദ്ധിക്കണം. സ്വതന്ത്ര സോഫ്റ്റ്‌വെയറും കുത്തകസോഫ്റ്റ്‌വെയറും തമ്മിലുള്ള സമരത്തില്‍ ആരു വിജയിക്കും എന്നു പറയാനാകില്ല. പക്ഷേ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ക്ക് വിജയം അനിവാര്യമാണെന്ന കാര്യം മറക്കരുത്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നതു പോലെ സ്വതന്ത്ര ഹാര്‍ഡ്​വെയറുകളുടെ നിര്‍മ്മാണങ്ങളിലേക്കും ശ്രദ്ധപതിപ്പിക്കാനാണ് ഭാവിപരിപാടി. ഇടയ്ക്ക് ദാഹമകറ്റുന്നതിനിടെ ബഹുരാഷ്ട്രകമ്പനികളുടെ കോളകള്‍ ഉപേക്ഷിക്കാനുള്ള തന്റെ ഉദ്യമത്തില്‍ ഇന്‍ഡ്യയില്‍ നിന്നുള്ളവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സ്‌കൂളുകളും സര്‍ക്കാരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണം - സ്റ്റാള്‍മാന്‍
മാത്​സ് ബ്ലോഗ് ടീമംഗങ്ങളുമൊത്തുള്ള ചിത്രങ്ങള്‍

40 comments:

സുജനിക January 23, 2012 at 6:13 AM  

സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങള്‍
[ഒരക്ഷരം നേരത്തെ തെറ്റിപ്പോയി; ഡിലീറ്റ്ഡ് ]

Nidhin Jose January 23, 2012 at 6:38 AM  

സ്വാതന്ത്യം തന്നെ അമൃതം സ്വാതന്ത്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം.....

പ്രിയ സ്റ്റാള്‍മാന്‍, ഞങ്ങളുമുണ്ട് ഒപ്പം ...

St. John's Higher Secondary School, Mattom January 23, 2012 at 7:13 AM  

സ്വതന്ത്രസോഫ്റ്റ്വെയര്‍ കുലപതിക്കൊപ്പം സമയം ചിലവഴിക്കാന്‍ കഴിഞ്ഞനിങ്ങള്‍ ഭാഗ്യവാന്മാര്‍ ഞങ്ങളും അഭിമാനിക്കുന്നു.........ഇത് മറ്റൊരു പൊന്‍തൂവല്‍

ഗീതാസുധി January 23, 2012 at 7:14 AM  

ഈശ്വരാ..
വരുന്നത് അറിഞ്ഞില്ലല്ലോ..!
എന്തേ വരുന്ന വിവരം ബ്ലോഗിലൂടെ അറിയിക്കാതിരുന്നേ..?
ഒന്നു കാണണമായിരുന്നു..സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ഏവര്‍ക്കും പകര്‍ന്നുനല്കിയ ആ യുഗപുരുഷനെ..!!
തല്‍ക്കാലം ഓട്ടോഗ്രാഫില്‍ തൃപ്തിപ്പെടുന്നു.ഹും.

Anjana January 23, 2012 at 7:18 AM  

ഗ്രേറ്റ്‌ ന്യൂസ്‌ !
ദാഹിക്കുന്ന മനുഷ്യന് കുടിവെള്ളം വെറുതെ കൊടുക്കരുതെന്നും കാശ് വാങ്ങി വില്‍ക്കാനെ പാടുള്ളൂ എന്നും പറയുന്ന വിദഗ്ധര്‍ വാഴുന്ന നമ്മുടെ രാജ്യത്ത് സ്റ്റാള്‍മാന്റെ അറിവ് പങ്കുവെക്കണമെന്ന ആശയം നടപ്പിലാകാന്‍ വഴിയില്ല. എങ്കിലും പൊരുതി നോക്കാം, മാത് സ് ബ്ലോഗ്‌ ചെയ്യുന്നത് പോലെ.

RIAS January 23, 2012 at 7:29 AM  

വളരെ ഇശ്ടപ്പെട്ടു ഉപയോകപ്രധമായീരൂന്ന സംഗദിയായിരുന്നു
എനിക്ക് ലിനക്സ്3.8 ഇൺ"സ്റ്റാൾ ചെയ്യാൺ പഠിപ്പിച്ചില്ലാ

Hari | (Maths) January 23, 2012 at 7:32 AM  

ഇന്നലത്തെ ദിവസം ഒരു സ്വപ്നം പോലെ തോന്നുന്നു. ഒപ്പം ചിലവഴിക്കാന്‍ കഴിഞ്ഞ മണിക്കൂറുകള്‍ പകര്‍ന്നു തന്ന ഊര്‍ജ്ജം ചെറുതല്ല. അവിസ്മരണീയം.

JOHN P A January 23, 2012 at 7:41 AM  

വാര്‍ത്ത കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു . സത്യമായ സ്വാതന്ത്രത്തിന്റെ ആയിരത്തിലേറെ ദിനങ്ങള്‍ കമ്ടറിഞ്ഞ ബ്ലോഗ് കൂട്ടായ്മക്ക് ഇത് ഒരു പ്രചോദനമാകും

വി.കെ. നിസാര്‍ January 23, 2012 at 7:48 AM  

പണ്ടൊരിക്കല്‍ ഫോണിലൂടെ സംസാരിക്കാനുള്ള ഭാഗ്യമുണ്ടായി.
ഇന്നലെ നേരിട്ടും!
ഒരു മണിക്കൂര്‍ നേരത്തെ പ്രഭാഷണം പകര്‍ന്നുതന്ന ഊര്‍ജ്ജവും പോസിറ്റീവ് എനര്‍ജിയും അവിസ്മരണീയം!
കഠിനാധ്വാനത്തിന്റെ പ്രസക്തിയെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ..
"ചിലപ്പോള്‍ ഒരു ബഗ് ഫിക്സ് ചെയ്യുന്നതിന്റെ ശ്രമം മൂന്ന് വട്ടം വിഫലമാകുമ്പോള്‍ നിരാശപ്പെട്ട് തല ചുവരിലിടിപ്പിച്ച സന്ദര്‍ഭങ്ങള്‍ ധാരാളം..എന്നാല്‍ ഞാനിത് ചെയ്തില്ലെങ്കില്‍ മറ്റാരും ചെയ്യാനുണ്ടാകില്ലെന്ന തിരിച്ചറിവിലൂടെ നാലാമത്തെയും അഞ്ചാമത്തേയും കഠിനശ്രമം വിജയത്തിലേക്ക് വഴി തുറക്കുകതന്നെ ചെയ്യും!"

manoth January 23, 2012 at 7:58 AM  

I am so happy to see RICHARD STALLMAN
with MATHS BLOG TEAM.

manoth January 23, 2012 at 8:00 AM  

I am so happy to see RICHARD STALLMAN
with MATHS BLOG TEAM.

ഫൊട്ടോഗ്രഫര്‍ January 23, 2012 at 8:13 AM  

What is this man's real contribution?
In my opinion, he is the main culprit behind so many unprofessional softwares which ruined so many genius...
Don't angry with me....for example Gimp instead of my beloved Photoshop!

sanu January 23, 2012 at 9:26 AM  

ജിമ്പിനെ unprofessional എന്നുവിളിക്കുന്ന ഇവനേതാ?????
ഫോട്ടോഷോപ്പും വിന്‍ഡോസും ക്രാക്ക് ചെയ്തുപയോഗിക്കുന്നവന്റെ ധാര്‍മ്മികരോഷത്തിന് ആര് ചെവിയോര്‍ക്കും.......

ജനാര്‍ദ്ദനന്‍.സി.എം January 23, 2012 at 10:39 AM  

[im]http://4.bp.blogspot.com/-BXbdWISw_fA/Txzq8G1vR4I/AAAAAAAABTc/yn8EiaSpbeY/s400/jasss.png[/im]

mons January 23, 2012 at 1:09 PM  

Happy to see him

Hassainar Mankada January 23, 2012 at 2:10 PM  

സന്തോഷം ! അഭിനന്ദനങ്ങള്‍ !
സ്റ്റാള്‍മാനുമായുള്ള കൂടിക്കാഴ്ചക്കല്ല, ആ നിമിഷങ്ങളില്‍ അനുഭവിച്ച ആവേശം അതു പോലെ അക്ഷരങ്ങളിലൂടെ പകര്‍ന്നു നല്കാന്‍ ഹരിസാറിന് സാധിച്ചതിന്. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ എന്നത് സുന്ദരമായ, കാല്പനികമായ ആദര്‍ശമാണെന്നും പ്രായോഗികതലത്തില്‍ അതിന് നിലനില്പില്ല എന്ന് പറഞ്ഞിനുന്ന ധാരാളം പേര്‍ ഇന്ന് കേരളത്തില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. നമ്മുടെ കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസിനോടൊപ്പം ഉബുണ്ടുവും കൂടി സ്ഥാനം പിടിച്ചല്ലോ ? കേരളത്തിലെ സ്കൂളുകളില്‍ ഐ.സി.ടി. വിദ്യാഭ്യാസത്തില്‍ ഇത്രയധികം മാറ്റം വരുത്താന്‍ സാധിച്ചത് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചത് കൊണ്ട് മാത്രമാണ്.(സ്വാതന്ത്ര്യം എന്നത് കൊണ്ട് സ്റ്റാള്‍മാന്‍ വിവക്ഷിക്കുന്നതെന്താണെന്ന് ഇപ്പോഴും നാം ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കിയിട്ടില്ലെങ്കിലും). കേന്ദ്രപദ്ധതിയായ ഐ.സി.ടി. ഫണ്ട് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ അളവില്‍ ലഭിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ ഓരോ വര്‍ഷവും ഈ ഫണ്ടിന്റെ ഭൂരിപക്ഷവും ഹാര്‍ഡ്‌വെയറിനും പ്രോപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ക്കും special computer teachers നും വേണ്ടി ചെലവാക്കുന്നു. എന്നാല്‍ കേരളത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത് കൊണ്ട് വളരെയധികം ഫണ്ട് ലാഭിക്കാന്‍ കഴിയുന്നു. ഇത് ഉപയോഗിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് സാധിക്കുന്നു.പുത്തന്‍ ആശയങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നു.അത് കൊണ്ട് മാത്രമാണ് കേരളത്തിലെ ​എല്ലാ ഹൈസ്കൂളുകളിലും ഇന്റര്‍നെറ്റും അത്യാവശ്യം കമ്പ്യൂട്ടറുകളും നമുക്ക് എത്തിക്കാന്‍ സാധിച്ചത്. ഈ കമ്പ്യൂട്ടര്‍ ലഭ്യതയാണ് നമ്മുടെ കമ്പ്യൂട്ടര്‍ പഠനത്തിന്റ ആരംഭം. മാത്രമല്ല, കമ്പ്യൂട്ടര്‍ പഠിപ്പിക്കാന്‍ നിലവിലുള്ള അധ്യാപകരെ ഏല്പിച്ചത് ഇവിടുത്തെ ഭൂപരിക്ഷം അധ്യാപക സമൂഹത്തെയും (എല്ലാവരും ഉണ്ടോ ?)വളരെ വേഗത്തില്‍ കമ്പ്യൂട്ടര്‍സാക്ഷരരാക്കി. ഈ കമ്പ്യൂട്ടര്‍ സാക്ഷരത നമുക്ക് ഇപ്പോള്‍ ഒരനുഗ്രഹമാണ്. നമ്മുടെ മേളകളും കലോത്സവങ്ങളും തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം.
ഈയിടെ കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ നടന്ന ഒരു സെമിനാറില്‍ വച്ചുണ്ടായ രസകരമായ ഒരു സംഭവം പറയട്ടെ. IIT Mumbay യുടെ സഹായത്തോടെയുള്ള ഐ.ടി. ലേണിംഗ് പദ്ധതിയായ Computer masti യെ കേരളത്തിലെ സ്കൂളുകളില്‍ പരിചയപ്പെടുത്തുന്ന ഒരു സെമിനാറില്‍ ഐ.ടി.@.സ്കൂളിനെ പ്രതിനിധീകരിച്ച് ഞങ്ങളും പങ്കെടുത്തു. (Computer Masti is a research based product from IIT Bombay and InOpen Technologies) ഗ്നു/ലിനക്സിലെ വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചുള്ള ഒരു പരിശീലന പദ്ധതി. ശാസ്ത്രീയമായ രീതിയില്‍ തയ്യാറാക്കിയ പരിശീലന പുസ്തകങ്ങള്‍, സിഡി,കള്‍. നാം ഉപയോഗിക്കുന്ന ജികോമ്പ്രിസും ചൈല്‍ഡ്സ് പ്ലെയും ടക്സ് മാത്സും സ്ക്രാച്ചും എല്ലാം ഒറ്റ സി.ഡി.യില്‍. സി.ഡി.യും പുസ്തകവും ഫ്രീ. പക്ഷേ സ്കൂളില്‍ ഇത് നടപ്പില്‍ വരുത്തണമെങ്കില്‍ ഓരോ കുട്ടിയില്‍ നിന്നും നിശ്ചിത സംഖ്യ വര്‍ഷം തോറും അവര്‍ക്ക് നല്‍കണം. കമ്പ്യൂട്ടര്‍ അധ്യാപകര്‍ക്കുള്ള പരിശീനം അവര്‍ നല്‍കും. തമാശ അതല്ല. അവര്‍ തയ്യാറാക്കിയ സി.ഡി. വിന്‍ഡോസില്‍ മാത്രമേ വര്‍ക്ക് ചെയ്യൂ. ( സി.ഡി.യിലെ ഒരു ഇന്‍സ്റ്റാളര്‍ ഉപയോഗിച്ചാല്‍ പ്രത്യേക interface വരും.) ഇതിനിടയില്‍ ഐ.ടി. സ്കൂള്‍ തയ്യാറാക്കിയ ജൂനിയര്‍ ലിനക്സും എഡ്യു ഉബുണ്ടുവും കണ്ട് ഐ.ഐ.ടി ക്കാര്‍ ( ? )അന്തം വിട്ടു. ജികോമ്പ്രിസിനെ ഐ.ടി.@.സ്കൂള്‍ പൂര്‍ണ്ണമായും localization (മലയാളത്തിലേക്ക്) നടത്തിയാണ് പ്രൈമറി തലത്തിലേക്ക് ഉപയോഗിക്കുന്നത് എന്നത് കണ്ടപ്പോഴാണത്. മാത്രമല്ല എല്ലാം ഒറ്റ കുടക്കീഴിലാക്കിയ IT@School Ubuntu.ഇതൊക്കെ ചെയ്യുന്നത് വെറും ബിരുദവും ബി.എഡും ഉള്ള ഹൈസ്കൂള്‍ അധ്യാപകരാണെന്ന ( SITCs, MTs) വിവരം അറിഞ്ഞപ്പോഴാണ് കേരളമോഡല്‍ ഐ.സി.ടി. വിദ്യാഭ്യാസം കൊണ്ടുള്ള മെച്ചം എന്താണെന്ന് അവര്‍ക്ക് മനസ്സിലായത്.

ഫ്രീ സോഫ്റ്റ്‌വെയറിനെ അതിന്റെ ശരിയായ അര്‍ഥത്തില്‍ കാണുമ്പോഴാണ് സ്റ്റാള്‍മാന്റെ സ്വപ്നം യാഥാര്‍ഥ്യമാകുന്നത്. അറിവിന്റെ അതിരുകളില്ലാത്ത ആകാശം. വിക്കിപീഡിയ ഈയിടെ സമരം പ്രഖ്യാപിച്ചത് ഈ ആകാശത്തിന് വേണ്ടിയാണ്. സ്റ്റാള്‍മാന്റെ ആദര്‍ശമാണ് ഒരര്‍ഥത്തില്‍ വിക്കീപീഡിയയുടെ പിറവിക്ക് നിദാനവും.

സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ചരിത്രം സ്റ്റാള്‍മാന്റെ ജീവചരിത്രം കൂടിയാണ്.
മാത്സ്ബ്ലോഗിന് നന്ദി !

majeed alloor January 23, 2012 at 2:36 PM  

DSLPS Kuttur
ആശംസകള്‍ ..

ഫൊട്ടോഗ്രഫര്‍ January 23, 2012 at 6:27 PM  

ജിമ്പിനെ unprofessional എന്നുവിളിക്കുന്ന ഇവനേതാ?????
ഫോട്ടോഷോപ്പും വിന്‍ഡോസും ക്രാക്ക് ചെയ്തുപയോഗിക്കുന്നവന്റെ ധാര്‍മ്മികരോഷത്തിന് ആര് ചെവിയോര്‍ക്കും.......
Mr. Sanu,
I challenge you..
Let's manipulate a foto
I'll use PS
You may use Gimp
Let the readers decide which is best.
Take up the challenge.

SUNIL V PAUL January 23, 2012 at 7:35 PM  

We salute the King of Freedom.

ANOOP January 23, 2012 at 7:50 PM  

ജിമ്പിനെ unprofessional എന്നുവിളിക്കുന്ന ഇവനേതാ?????
കഷ്ടം !
ഈ കമന്റ് എഴുതിയത് ഒരു teacher ആകാതിരിക്കട്ടെ
ഇത്തരം ഭാഷ ഉപയോഗിക്കുന്നതിലും മാന്യത , ഫോട്ടോഷോപ്പും വിന്‍ഡോസും ക്രാക്ക് ചെയ്തുപയോഗിക്കുന്നതാണ് .

Sreenilayam January 23, 2012 at 9:10 PM  

നേട്ടങ്ങളുടെ പട്ടികയില്‍ മാത്സ് ബ്ലോഗിനിത് പുത്തന്‍ ചുവടാണ്. ഞങ്ങള്‍ അഭിമാനിക്കുന്നു. ഇത് അദ്ധ്യാപകരുടെ വിജയമാണ്. സോഫ്റ്റ്വെയര്‍ സ്വാതന്ത്ര്യത്തിന്റെ മുന്നണിപ്പോരാളിയായ സ്റ്റാള്‍മാനുമായി ഇടപെടാനായത് മാത്സ് ബ്ലോഗിന്റെ മറ്റൊരു ചുവടുവെപ്പു തന്നെ. ബ്ലോഗ് ടീമിന് അഭിമാനിക്കാം. ഹരി സാറിനും നിസാര്‍ സാറിനും അഭിവാദനങ്ങള്‍. ഇനിയും നേട്ടങ്ങള്‍ വന്നു ചേരട്ടെയെന്ന് ആശംസിക്കുന്നു.

Sahani R. January 23, 2012 at 11:15 PM  

@ മങ്കട മാഷ്
അഭിമാനിക്കാം. മസ്​തിയുടെ ആഘോഷങ്ങളുമായി അവര്‍ തുടര്‍ന്നോട്ടെ. സ്വാതന്ത്ര്യത്തിന്റെയും പങ്കുവയ്​ക്കലിന്റെയും കേരളമാതൃക ഇവര്‍ക്കെല്ലാം കാട്ടിക്കൊടുക്കാന്‍ താങ്കളും ഹക്കീം മാഷുമൊക്കെയുള്ളത് നമ്മുടെ ഭാഗ്യമാണ്. തുടരട്ടെ ജൈത്രയാത്ര....

Hari | (Maths) January 24, 2012 at 7:32 AM  

സഹാനി സാര്‍ പറഞ്ഞതിനോട് യോജിക്കുന്നു. ഹക്കീം മാഷും ഹസൈനാര്‍ മാഷുമെല്ലാം നമ്മുടെ ഭാഗ്യമാണ്. സ്റ്റാള്‍മാന്റെ ആശയങ്ങളെ ഇത്രമാത്രം സ്വാംശീകരിച്ചിട്ടുള്ള സ്റ്റേറ്റുകള്‍ അദ്ദേഹത്തിന്റെ നാടായ അമേരിക്കയില്‍ പോലും ഉണ്ടാകില്ല. പക്ഷെ കേരളത്തിലെ ഈ വിപ്ലവം ലോകശ്രദ്ധയിലേക്ക് കൊണ്ടുവരത്തക്ക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്നതാണ് സത്യം. അങ്ങിനെയുണ്ടായിരുന്നെങ്കില്‍ മാത്രമേ ഹക്കീം മാഷിന്റേയും ഹസൈനാര്‍ മാഷിന്റേയും അവര്‍ക്കൊപ്പം സഹകരിക്കുന്നവരുടേയും യഥാര്‍ത്ഥ വിലയെന്താണെന്ന് ഈ സമൂഹം അറിയുമായിരുന്നുള്ളു.

NEETHIVISESHAM January 24, 2012 at 7:32 AM  

അഭിനന്ദനങ്ങള്‍... ഈ കൂടിക്കാഴ്ചയിലെ ഈ ആവേശം കുട്ടികളോട് RMS നെക്കുറിച്ച് ആദരവോടെയും അഭിമാനത്തോടെയും അവതരിപ്പിക്കാന്‍ നമുക്ക് ഇടവരട്ടെ. ഓരോ കുട്ടിയോടും നീ RMS നെപ്പോലെ ആവണം എന്ന് പറയാന്‍ നമുക്ക് ശ്രമിക്കാം....

പാഠപുസ്തകങ്ങള്‍ തീര്‍ച്ചയായും കോപ്പി റൈറ്റ് ഒഴിവാക്കേണ്ടതാണ്. ആരെങ്കിലും വിജ്ഞാനും പകര്‍ന്നു നല്‍കുന്നതിന് ശ്രമിച്ചാല്‍ കോപ്പിറൈറ്റ് അവനെ/അവളെ തടയാന്‍ പാടില്ലല്ലോ... പക്ഷേ, നമ്മുടെ മാത്സ് ബ്ലോഗ് ഇപ്പോഴും കോപ്പി റൈറ്റിലാണല്ലോ ഓടിക്കൊണ്ടിരിക്കുന്നത്...? അതെന്താ ക്രിയേറ്റീവ് കോമണ്‍സിലേയ്കോ ഗ്നൂ ലൈസന്‍സിലേക്കോ ഇതുവരെ മാറാഞ്ഞത്...?

Sreekala January 24, 2012 at 1:59 PM  

ഓരോ ചുവടുവെയ്പിലും മാത്സ് ബ്ലോഗ് ഞങ്ങളെ വിസ്മയിപ്പിക്കുന്നു. ഇത് അഭിമാനകരം തന്നെ. എത്തിപ്പിടിക്കാനാവാത്തതായി ഒന്നുമില്ലെന്ന് മാത്സ് ബ്ലോഗ് ടീം തെളിയിക്കുന്നു.

shemi January 24, 2012 at 2:15 PM  

ഒരുപാട് സന്തോഷം തോന്നുന്നു. ജീവവായു പോലും വാങ്ങേണ്ട അവസ്ഥ ഉണ്ടാകുമെന്ന് ഭയപ്പെടേണ്ട ഒരു കാലത്ത് ...ഒപ്പം ഹരി സാറിനും നിസാര്‍ സാറിനും അഭിനന്ദനങ്ങള്‍.

വി.കെ. നിസാര്‍ January 24, 2012 at 9:33 PM  

Thanks, but it is in a language I can't read, it seems.
സ്റ്റാള്‍മാന്റെ ഇ മെയില്‍

Augusta Vimla Vincent January 25, 2012 at 7:07 AM  

BEST WISHES TO MATHS BLOG TEAM

I appreciate the Maths Blog Team and members of I.T@School, the pioneers of free software in Kerala State Public Education, for being with the founder of Free Software, Mr.Richard Stallman, on his visit to Kerala. I hope you have conveyed to him the depth of the progress of the use of Free Software in the field of education among our children.

Hassainar Mankada January 25, 2012 at 8:06 AM  

C Here

GLEN PRAKASH.V.L January 25, 2012 at 10:31 PM  

WELL DONE RMS I AM GREAT PROUD OF YOU ,BEST WISHES FOR THE REAL MAN IN UN REAL WORLD.
BY
GLEN PRAKASH.V.L
BRC BALARAMAPURAM

www.adimaliweb.com January 26, 2012 at 12:14 AM  

പോസ്റ്റ്‌ നല്ലൊരു അനുഭവം ആയിരുന്നു...
ടീമിന് അഭിനന്ദനങള്‍ ...

shyamlal t pushpan January 27, 2012 at 12:55 PM  

sanu January 23, 2012 9:26 AM
ജിമ്പിനെ unprofessional എന്നുവിളിക്കുന്ന ഇവനേതാ?????
ഫോട്ടോഷോപ്പും വിന്‍ഡോസും ക്രാക്ക് ചെയ്തുപയോഗിക്കുന്നവന്റെ ധാര്‍മ്മികരോഷത്തിന് ആര് ചെവിയോര്‍ക്കും.......
This is the real face of free software movement. not tolerant to any of the criticism and does not promote any other voice and still you people call it Freedom.

Free software movement has become a religion where stallman is the god.

vivek m l January 28, 2012 at 10:36 AM  

വളരെ സന്തോഷം



വിവേക് നെടുവേലി

PALLIYARA SREEDHARAN January 28, 2012 at 2:52 PM  

very happy to know the good news
congrads
palliyara sreedharan

എന്‍.ബി.സുരേഷ് January 31, 2012 at 11:30 AM  

you done it

Unnikrishnan,Valanchery February 8, 2012 at 9:34 PM  

Gr8

Rahul Madhavan March 1, 2012 at 12:01 AM  

http://www.thehindu.com/news/states/karnataka/article2801673.ece

Why this report? Kerala Govt. has introduced all these softs to the teachers well before through IT@school Project. But we fools are never giving attention. We are simply slaves of MeecroSooft.

Special thanks to all THOSE TEACHERS WHO ARE ACTIVE IN OPEN IT@SCHOOL.

Rahul Madhavan March 1, 2012 at 12:03 AM  

Aadhaar's client software ran into trouble with the Kerala Government (which has a Free Software or GNU/Linux-only policy for its public software) because it ran only in a Microsoft Windows environment. then the cost of biometric de-duplication was pegged at Rs. 20 per ID, 2 years ago. And now on running on Open Source it's Rs. 2.75, and is only falling.

Jai OpenSource Technology
Jai Kerala

Read More Here:

http://www.thehindu.com/sci-tech/technology/article2840496.ece

Rahul Madhavan March 1, 2012 at 1:27 AM  

@ ഫൊട്ടോഗ്രഫര്‍
ഭൂരിപക്ഷം വരുന്ന Home users നെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് മിക്ക സ്വതന്ത്ര സോഫ്റ്റ്​വേറും ലഭ്യമാകുന്നത്. അവ highly professional ആയിരിക്കണമെന്നില്ല.
എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്​വേര്‍ ആയ Mozilla Firefox, VLC media player, 7-zip തുടങ്ങിയവ ഏത് Proprietary soft-നെക്കാളും മികച്ചു നില്‍ക്കുന്നു.
സ്വതന്ത്ര സോഫ്റ്റ്​വേറുകളുടെ മികവ് വര്‍ദ്ധിപ്പിക്കേണ്ടത് നാം ഓരോരുത്തരും ചേര്‍ന്ന് തന്നെയാണ്.
എന്നാല്‍ "highly professional software" തന്നെ വേണമെങ്കില്‍ മറ്റുള്ളവ പരീക്ഷിച്ചു നോക്കുക.
Adobe Photoshop CS5 Full edition costs USD 699. (= 34,950INR)
Windows 7 Professional costs 10,690 INR
MS. Office Professional-2010 costs 24,890 INR
Norton 360 Antivirus costs 3,220 INR.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ pirated soft ഉപയോഗിക്കാന്‍ സാധിക്കാത്തതിനാലും computer ഉപയോഗിക്കാന്‍ സാമാന്യ അറിവ് നേടുന്നതിന് professionalism ഒരു പ്രശ്നമാകാത്തതിനാലും RMS ദൈവത്തിന് സ്തുതി.

ഒരല്‍പ്പസമയം ചെലവഴിക്കാമെങ്കില്‍ വായിക്കുക ( In malayalam, 6 pages, multicolor with pics) https://sites.google.com/site/pranavamdigital/down_loads/whyGNU-LINUX.pdf

Rahul Madhavan March 13, 2012 at 12:57 AM  
This comment has been removed by the author.
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer