SSLC മാര്‍ച്ച് 2012 ഗണിതശാസ്ത്രം ഒന്ന് (updated)
>> Monday, January 16, 2012
ഈ വര്‍ഷത്തെ പത്താംക്ലാസ് പൊതുപരീക്ഷയ്ക്കുള്ള പരിശീലന ചോദ്യപേപ്പറും വിശകലനവും ഇന്ന് പ്രസിദ്ധീകരിക്കുകയാണ്. (ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം ലഭിച്ച, വയനാട് ജില്ലയിലെ പരിയ ജി.എച്ച്.എസ്.എസിലെ മുരളീധരന്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ കൂടി ചുവടെ ഉള്‍പ്പെടുത്തിയിട്ടുണ്ട് മാതൃകാ ചോദ്യങ്ങള്‍ കൂടുതല്‍ പേരില്‍ നിന്നും പ്രതീക്ഷിക്കുന്നു.) ഉത്തരങ്ങള്‍ എഴുതുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറ്റൊരു ഫയലായി നല്‍കിയിട്ടുണ്ട് . നിര്‍ദ്ദേശങ്ങള്‍ അതേപടി പിന്‍തുടരാതിരിക്കുന്നതാണ് നല്ലത്. കാരണം ഓരോ ചോദ്യവും കുട്ടി സ്വയം ചിന്തിച്ച് സ്വന്തമായ കാഴ്ചപ്പാട് രൂപീകരിച്ച് മുന്നേറുന്നതാണ് ഏറ്റവും അഭികാമ്യം . പരമാവധി മേഖലകളെ സ്പര്‍ശിച്ചുകൊണ്ടാണ് ചോദ്യങ്ങള്‍ ഇട്ടിരിക്കുന്നത് . എങ്കിലും ചില മേഖലകള്‍ വിട്ടുപോയിട്ടുണ്ട് . സമാന്തരശ്രേണിയില്‍ ഉള്ള പ്രധാന മേഖലകള്‍ നോക്കാം . ശ്രേണി , സംഖ്യാശ്രേണി , സമാന്തരശ്രേണി എന്ന ക്രമത്തില്‍ തന്നെയാണ് പഠനം തുടങ്ങുന്നത് .അങ്ങനെ വിവിധ സാഹചര്യങ്ങളില്‍ നിന്നും രൂപം കൊള്ളുന്ന സമാന്തരശ്രേണികളെ വിശകലനം ചെയ്ത് മുന്നേറുമ്പോള്‍ അത് സമാന്തരശ്രേണിയെക്കുറിച്ചുള്ള സ്വതന്ത്രമായ പഠനമായി പുരോഗമിക്കുന്നു.
സംഖ്യകളെക്കുറിച്ചുള്ള പഠനമായല്ല മറിച്ച് സംഖ്യാപാറ്റേണുകളില്‍ അന്തര്‍ലീനമായിരിക്കുന്ന ഗണിതസൗന്ദര്യം ബീജഗണിതപ്രയോഗത്താല്‍ സാമാന്യവല്‍ക്കരിക്കുകയും മറ്റു സാഹചര്യങ്ങളിലേയ്ക്ക് പകരുകയമാണ് ചെയ്യുന്നത് . അതുകൊണ്ട് തന്നെ ശ്രേണിയുടെ നേര്‍രൂപം അഥവാ ബീജഗണിതരൂപം വളരെ പ്രധാനപ്പെട്ടതാണ്.
-117 , -112 , -107 ... എന്ന സമാന്തരശ്രേണിയുടെ എത്രാമത്തെ പദമാണ് ആദ്യമായി ഒരു പോസിറ്റീവ് സംഖ്യ ആകുന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഏറ്റവും എളുപ്പം നേര്‍രൂപത്തെക്കുറിച്ചുള്ള ചിന്തയാണ്. സമാന്തരശ്രേണികളുടെ തനതായ പ്രത്യേകതകള്‍ കണ്ടെത്തുന്നതിന് ബീജഗണിതരൂപം പഠിതാവിന് സഹായകരമാകും.
എണ്ണല്‍സംഖ്യകള്‍ രൂപീകരിക്കുന്ന സംഖ്യാശ്രേണികളാണ് മറ്റോരു പഠനവിഷയം . അതില്‍ നിന്നാണ് സമാന്തരശ്രേണിയുടെ പദങ്ങളുടെ തുക കണ്ടെത്തുന്നതിനുള്ള രീതി ആവിഷ്ക്കരിച്ചിരിക്കുന്നത്.തുക കണക്കാക്കല്‍ ശ്രേണിയുടെ പ്രായോഗീകതലമാണ്. ധാരാളം ചോദ്യങ്ങള്‍ ചെയ്ത് പരിശീലിക്കേണ്ടതാണ്.ചില ചോദ്യങ്ങള്‍ മറ്റോരു പോസ്റ്റിന്റെ ഭാഗമായി തന്നിരുന്നു. അവ വീണ്ടും ഇവിടെ ചേര്‍ക്കുകയാണ് .
ഈ പോസ്റ്റില്‍ ഒരു ചോദ്യപേപ്പര്‍ , അതിന്റെ ഇംഗ്ലിഷ് പരിഭാഷ , ഉത്തരങ്ങളിലേയ്ക്കുള്ള വഴികള്‍ , സമാന്തരശ്രേണിയിലെ ചില മുന്‍ചോദ്യങ്ങള്‍ എന്നിവയാണ് നല്‍കിയിരിക്കുന്നത് . ഇവ പരമാവധി നമ്മുടെ കു്ട്ടികള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
പരിശീലന ചോദ്യപേപ്പര്‍ ഒന്ന് SSLC 2012
ഉത്തരസൂചനകള്‍ ,വിശകലനങ്ങള്‍
കൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ സമാന്തരശ്രേണി ചോദ്യങ്ങള്‍
സമാന്തരശ്രേണി
Model paper prepared by Muralidharan sir , GHSS Pariya , Wayanad
105 comments:
A very good job. Thanks a lot!
പത്താംക്ലാസ് പൊതുപരീക്ഷയ്ക്കു തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഇത് വളരെ പ്രയോജനപ്പെടും. കൂടുതല്‍ ചോദ്യങ്ങള്‍ ചെയ്തുശീലിക്കുകയാണല്ലോ ഇനിയുള്ള ദിവസങ്ങളില്‍ വേണ്ടത് . അതിന് സാറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സഹായകമാകും.
Thanks John Sir ..
"ഈ പോസ്റ്റില്‍ ഒരു ചോദ്.പേപ്പര്‍ , അതിന്റെ ഇംഗ്ലിഷ് പരിഭാഷ , ഉത്തരങ്ങളിലേയ്ക്കുള്ള വഴികല്‍ , സമാന്തരശ്രേണിയിലെ ചില മുന്‍ചോദ്യങ്ങള്‍ എന്നിവയാണ് നല്‍കിയിരിക്കുന്നത്"
ഇതില്‍ ഇംഗ്ലിഷ് പരിഭാഷ കാണുന്നില്ല പകരം കൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ സമാന്തരശ്രേണി ചോദ്യങ്ങള്‍ രണ്ടു തവണയും കാണാം ശ്രദ്ധിക്കുമല്ലോ
how many grace marks should be given to first A grade in state sasthramela?
@ Hitha
ഒരു പ്രശ്നം പരിഹരിച്ചു. പരിഭാഷ ഉടന്‍ ചേര്‍ക്കാം . നന്ദി ഹിത
@ RHYTHM sir
30 marks only
ജോണ്‍സാറിന് നന്ദി.
മറ്റു ചില അധ്യാപകര്‍ കൂടി ഇതു പോലുള്ള പരിശീലനചോദ്യങ്ങള്‍ അയച്ചു തന്നിട്ടുണ്ട്. അവ കൂടി ഈ പോസ്റ്റില്‍ അപ്ഡേറ്റു ചെയ്യുന്നതാണ്. അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ആവശ്യങ്ങള്‍ കമന്റിലൂടെ അറിയിക്കാം.
ഈ സമയത്ത് കുട്ടികള്‍ക്ക് ഇത് വളരെ പ്രയോജനപ്പെടും
Thanks a lot!
പിന്നെ ഓരോ chapterല്‍ നിന്നും ഉണ്ടാകാവുന്ന score നെ പ്പറ്റി ഊഹം കേള്‍ക്കുന്നു
അതായത്
സമാന്തരശ്രേണി 9 (2+3+4)
വൃത്തങ്ങള്‍ 9 (2+3+4)
രണ്ടാംകൃതി... 8 (3+5)
ത്രികോണമിതി 8 (3+5)
ഘനരൂപങ്ങള്‍ 8 (3+5)
സൂചകസംഖ്യകള്‍ 5 (2+3)
സാധ്യത...... 3
തൊടുവരകള്‍ 8 (4+4)
ബഹുപദങ്ങള്‍ 7 (3+4)
ജ്യമിതിയും..... 8 (3+5)
സ്ഥിതിവിവര.... 7(3+4)
കൂടാതെ 3,4 മാര്‍ക്കുവീതമുള്ള രണ്ടുചോദ്യങ്ങള്‍ക്കും 5മാര്‍ക്കുള്ള ഒരു ചോദ്യത്തിനും 'or question'
ഉണ്ടാകുമെന്നും കേള്‍ക്കുന്നു
ഇത് ശരിയാണോ
കുട്ടികള്‍ക്ക് ഉപകാരപ്രദം തന്നെ സര്‍.
ചോദ്യം 23 രണ്ടാം ഭാഗം മനസ്സിലായില്ല .AB വ്യാസവും <BCA=30 ഡിഗ്രിയും ആയാല്‍ ആ ഭാഗം മനസ്സിലായില്ല
Thank u Sir................Sir plz tell us an easy way to factorize a 3rd degree plynomial completely...
john sir,
Thank you very much for the revision paper1. Sir In question No:23, I doubt there is a printing error, AB as diameter instead of dimater BC.{ if AB is diameter, then <BCA=90 not 30.If BC is diameter the required angle should be 30
john sir,
Thank you very much for the revision paper1. Sir In question No:23, I doubt there is a printing error, AB as diameter instead of dimater BC.{ if AB is diameter, then <BCA=90 not 30.If BC is diameter the required angle should be 30
Maths bloginum krishnan sirinum Thanks a lot.
half yearly exam nte 14 district question paper kandu. that questiones are prepared by SCERT. there for in final exam may i expect all the questions should come from that question pool?
മുരളിസാര്‍ , പാലക്കാട് ടീം
തിരുത്തിയിട്ടുണ്ട് .
സതീശന്‍ സാര്‍
അങ്ങനെയൊന്നും ധരിക്കരുത് . പണ്ടൊരിക്കല്‍ പടവുകള്‍ക്ക് പറ്റിയതോര്‍മ്മയുണ്ടല്ലോ.
ഇതെല്ലാം പരിശീലനചോദ്യങ്ങള്‍ മാത്രമാണ്. ഇത്തരം പരിശീലനത്തിനൊടുവില്‍ കുട്ടി നേടിയിരിക്കേണ്ട ചിലതുണ്ട് . അവ കൃത്യമായി നേടിയാല്‍ നമ്മുടെയൊക്ക പ്രയക്നങ്ങള്‍ ഫലവത്താകും.
പത്താംക്ലാസ് കുട്ടിയുടെ അറിവില്ലായ്മ പരീക്ഷിക്കുന്നതായിരിക്കരുത് പരീക്ഷ എന്നുമാത്രം നമുക്ക് പ്രതീക്ഷിക്കാം
John sir,
sorry, I did not notice that
Thank you.
thank you sir
വളരെ ഉപകാരപ്രദമായ പോസ്റ്റ് പത്താം ക്ലാസ്സ് കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ ജോണ്‍ സാറിന് നന്ദി . ചോദ്യങ്ങള്‍ എല്ലാം നന്നായിരിക്കുന്നു.ഇംഗ്ലീഷ് ചോദ്യങ്ങള്‍ കൂടി പ്രതീഷിക്കുന്നു
noticing a mistake in qn. no.7. no.s even or odd?
a good attempt. like maths, can we get questions of other subjects?
@ john sir
sir ,
its very very very good.
its also a help for sslc students .sir shall we get the model question paper of all subject like maths ?
if you dont get all qp's please try to post ss model qp
@ johnsir
ഉത്തരസൂചനകള്‍,വിശകലനങ്ങള്‍ എന്നതിന്റെ link ചോദ്യത്തിലേക്ക് തന്നെയാണ് കൊടുത്തിരിക്കുന്നത്.
@ജോണ്‍ സര്‍
മോന്‍സ് സര്‍ പറഞ്ഞത് പോലെ
ചോദ്യം 7
സംഖ്യകള്‍ x,x+2 എന്ന് കരുതുക
(x)^2 + (x+2)^2 = 74
x^2+ x^2+4x+ 4 = 74
2x^2+4x-70=0
x^2+2x-35=0
(x+7)(x-5)=0
ഇതില്‍ നിന്നും
x=5
സംഖ്യകള്‍ 5,7 എന്ന് അല്ലെ കിട്ടുക . അപ്പോള്‍ ചോദ്യം ഒറ്റ സംഖ്യകളുടെ എന്ന് വേണ്ടേ
ശ്രീജിത്ത് സര്‍ കാണിച്ച പോലെ ലിങ്ക് മാറി പോയിട്ടുമുണ്ട്
ഗണിത ക്ലബ് സംസ്ഥാന ഭാരവാഹികളറിയാന്‍..
ശാസ്ത്രോത്സവത്തില്‍ (ക്വിസ് ഒഴികെ)പങ്കെടുക്കുന്ന കുട്ടികള്‍ക്ക് SSLC ക്ക് ഗ്രേസ് മാര്‍ക്ക് കിട്ടത്തക്ക വിധത്തില്‍ ജഡ്ജസ് C ഗ്രേഡ് എങ്കിലും കൊടുക്കും. എന്നാല്‍ ഒന്നോ രണ്ടോ പോയിന്റിന് C ഗ്രേഡ് ലഭിക്കാതെ പോകുന്ന, ക്വിസ് മത്സരാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും നീതി കിട്ടുമോ.....?
ശ്രിജിത്ത് സാര്‍
ശരിയാക്കിയിട്ടുണ്ട് . ഇപ്പോള്‍ ഒന്നു നോക്കി പറയണം .
@palakkad team , Mons sir
പിശക് ചൂണ്ടിക്കാട്ടിയതിന് നന്ദി . ഇന്ന് കുട്ടികളും ഇതു പറഞ്ഞു . എന്റെ ടെക്ക് ഫയല്‍ കാണാനില്ല. നോക്കട്ടെ എന്നാല്‍ മാത്രമേ തിരുത്താന്‍ കഴിയൂ
വിജയന്‍ സാര്‍
ഗ്രേഡ് ഒന്നും ഇടാത്ത പല ഇനങ്ങളും കുട്ടികളും ഉണ്ട് . വയനാട് മേളയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുവാങ്ങിഗ്രേഡ് കൂട്ടിക്കൊടുത്ത സംഭവം ഉമ്ടായിട്ടുണ്ട്
SIR THODU VARAKALIL NINNUM CHODYANGAL NALKAMO?
RAJYA PURASKAR KITTILYAL ETHRA MARK LABIKKUM?
ജോണ്‍ സാറിനുള്ള നന്ദി അറിയിക്കുന്നതോടൊപ്പം ഒരു വിയോജന കുറിപ്പ് രേഖപ്പെടുത്തിക്കോട്ടെ. നമ്മള്‍ ആദ്യത്തെ കുറെ പാഠങ്ങള്‍ ചര്‍ച്ച ചെയ്തതാണ്. വീണ്ടും ആദ്യം മുതല്‍ തുടങ്ങാതെ രണ്ടാമത്തെ പുസ്തകം വര്‍ക്ക് ചെയ്യാമായിരുന്നു.
"പങ്കെടുക്കുന്ന കുട്ടികള്‍ക്ക് SSLC ക്ക് ഗ്രേസ് മാര്‍ക്ക് കിട്ടത്തക്ക വിധത്തില്‍ ജഡ്ജസ് C ഗ്രേഡ് എങ്കിലും കൊടുക്കും."
"RAJYA PURASKAR KITTILYAL ETHRA MARK LABIKKUM?"
പൂരകളിയുടെ നാട്ടില്‍ ഒരു ചുരിക കൂടി കൊടുത്താല്‍ നല്ലൊരു അങ്കം കൂടി കാണാമായിരുന്നു.അങ്കം ജയിച്ച അമ്മക്ക് മാര്‍ക്ക്
30 അച്ഛന് 30 ഗുരുവിനു 30 കുട്ടിക്ക് 30 കണ്ടു നിന്ന ജനത്തിന് 30 രാവും പകലും അലഞ്ഞു കുട്ടിയുടെ ജീവിത കഥ പകര്‍ത്തുന്ന ചാനല്‍ ജീവികള്‍ക്ക് 30 എല്ലാം കൂടി 180.
ജഡ്ജസിന് ബ്ലാക്ക് കാറ്റ് സംരക്ഷണം കൊടുക്കുന്ന ലോകത്തിലെ ഏക മേള എന്ന പേരില്‍ ഇത് മറ്റേ പുസ്തകത്തില്‍ (എന്താ അതിന്റെ പേര് ആ കിട്ടി ഗിനെസ്സ് പുസ്തകം)
ഈ വര്ഷം കയറി പറ്റും
പണ്ട് മാമാങ്കത്തിന് പോയി പട വെട്ടി തിരിച്ചു വന്നാല്‍ വന്നു എന്ന് പറയുന്ന പോലെ ഇന്ന് ജഡ്ജ് ആയി പോകുമ്പോഴും സ്ഥിതി ഇത് തന്നെ.
Thank you John sir
Rajan vv ernakulam
Thank you John sir
Thanks to Krishnan Sir & Blog Team
sir,I am shambhu.I like this revision paper very much.It is very useful and I have a doubt.what is the answer of 7th question?
sir,I am shambhu.I like this revision paper very much.It is very useful and I have a doubt.what is the answer of 7th question?
sir,I am shambhu.I like this revision paper very much.It is very useful and I have a doubt.what is the answer of 7th question?
what is the answer of the 7th question?
in the 7th question we can see that
x^2+(x+2)^2=74
x^2+x^2+4x+4=74
x^2+x^2+4x=70
2x^2+4x-70=0
x^2+2x-35=0
b^2-4ac=121
x=5 or -7
so that question is wrong
ഇതില്‍ ഇംഗ്ലിഷ് പരിഭാഷ കാണുന്നില്ല
7 മത്തെ ചോദ്യം ശരിയാകാകിയിട്ടുണ്ട്
നന്ദിയുണ്ട് ജോണ്‍സാര്‍ . റിവിഷന്‍ നടക്കുന്ന ഈ വേളയില്‍ നിലവാരമുള്ള ഏതാനും ചോദ്യങ്ങള്‍ വളരെ ഉപകാരപ്രദമാണ് .അടുത്ത പാക്കേജ് ചോദ്യങ്ങളും ഉടന്‍ ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു.
ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ കൂടി ഉല്‍പ്പെടുത്തിയാല്‍ നന്നായിരുന്നു.... അതുപോലെ യൂണിറ്റ് അടിസ്ഥാനത്തിലുള്ള വെയിറ്റേജ് മുരളി സാര്‍ കമന്റില്‍ സൂചിപ്പിച്ചത് ശരിയാണോ എന്നറിയാനും താല്‍പ്പര്യമുണ്ട്.
Questions very useful.Thanks to all
മുരളീധരന്‍ സാര്‍ അയച്ചുതന്ന ഒരു പേപ്പര്‍ ചേര്‍ത്ത് പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു
നന്ദി ഉണ്ട് . അടുത്ത ചാപ്റ്റര്‍ പ്രതീക്ഷിയ്ക്കുന്നു
സുജി. ശിവഗിരി എച്ച്.എസ്.എസ്. വര്‍ക്കല
http://kalolsavamphotos.blogspot.com/
kalolsavam photo blog
Thanks to Muralidharan Sir. Noticing a mistake in accuracy of qn.no 12 prepared by Muralidharan Sir. (8,12) is not in between (3,2) & (5,6). The line segment is formed by joining the above two points only.Qn. may be corrected as the line passing through.......
Thanks a lot!
thanks john sir
bose
X+\/X=6 എന്ന സമവാക്യം രണ്ടാംകൃതി സമവാക്യത്തിന്ടെ പൊതുരൂപത്തിലെഴുതുക.ഈ സമവാക്യത്തിന് എത്ര പരിഹാരങ്ങളുണ്ടായിരിക്കും.ഉത്തരം പറഞ്ഞുതരാമോ?
NIYA
X+\/X=6 എന്ന സമവാക്യം രണ്ടാംകൃതി സമവാക്യത്തിന്ടെ പൊതുരൂപത്തിലെഴുതുക.ഈ സമവാക്യത്തിന് എത്ര പരിഹാരങ്ങളുണ്ടായിരിക്കും.ഉത്തരം പറഞ്ഞുതരാമോ?
2 പരിഹാരമല്ലേ ഉള്ളൂ (4,9)
X+\/X=6
X = (6-X)^2
X=36-12X+X^2
X^2-13X+36=0
(X-4)(X-9)=0
X=4,9
NIYA
മറ്റൊരുവഴി
Put \/X =y weget
y^2 + y = 6
y^2 + y - 6 = 0
(y+3)(y-2) = 0
y = -3,2
x = 9,4
SIR
X+ ROOT X =6 ആണെങ്കില്..?
പിന്നെ... RIVISION PAPER 1, 10TH QN,
<APC =X,<BQC=Y എന്നെടുത്താല് AP//BQ ആയതുകൊണ്ട് X+Y=180.വൃത്തം <BQC യുടെ വശങ്ങളെ സ്പര്ശിക്കുന്നതിനാല് <OQC=y/2 അതുപോലെ<OPC=x/2
x/2 + y/2 +<POQ =180
<POQ =180- 1/2 (x + y)
=180- 1/2 *180
=180-90
=90
IS IT CORRECT?
മുകളില്‍ ചെയ്തിരിക്കുന്ന കണക്കില്‍ x=9 കൊടുത്താല്‍ സമവാക്യത്തിന്റെ വില 12 ആകുന്നില്ലേ..
X+\/X=6
\/X = 6-x
squaring on both sides
x = 36 -12x +x^2
x^2-13x+36=0
(x-9) (x-4)=0
x-9=0 or (x-4)=0
x=9 or 4
putting x=9 in the given equation
\/9 = 6-9 which is not true.
Hence x=9 is an extraneous solution.
putting x=4 in the given equation
\/4 = 6-4 which is true.
Hence x=4 is the only solution of the given equation.
A solution which is obtained by solving an equation but does not satisfy the equation is called an extraneous solution.Such solution enter the equation in the process of squaring because this process is irreversible.
(x-4)=0
x=4
X+\/X=6
\/X = 6-x
squaring on both sides
x = 36 -12x +x^2
x^2-13x+36=0
(x-9) (x-4)=0
x-9=0 or (x-4)=0
x=9 or 4
putting x=9 in the given equation
\/9 = 6-9 which is not true.
Hence x=9 is an extraneous solution.
putting x=4 in the given equation
\/4 = 6-4 which is true.
Hence x=4 is the only solution of the given equation.
A solution which is obtained by solving an equation but does not satisfy the equation is called an extraneous solution.Such solution enter the equation in the process of squaring because this process is irreversible.
@ നിയ
Consider the equation \/X = x-2
squaring x = (x-2)^2
ie, x^2-4x+4=4
ie, x^2-5x+4=0
(x-4)(x-1)=0
x=4 or x=1
Putting x=1 in the equation we get
\/1 = 1-2
1=-1 which is not true.
Hence x=1 is an extraneous solution.
putting x=4 in the given equation
\/4 = 4-2 which is true.
Hence x=4 is the only solution of the given equation.
നിയ കുട്ടി പത്താം ക്ലാസ്സില്‍ ആണോ പഠിക്കുന്നത്.അടുത്ത വര്ഷം അതായാത് പതിനൊന്നാം ക്ലാസ്സില്‍ സയന്‍സ് ഗ്രൂപ്പ് എടുത്തു പഠിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ വിശദമായി പഠിക്കും.
പാലക്കാട് ടീം
കുട്ടികള്‍ നിരന്തരം ബ്ലോഗില്‍ ഉന്നയിച്ച ഒരു കാര്യം തൊടുവരകള്‍ എന്നാല്‍ പാഠത്തില്‍ നിന്നും കൂടുതല്‍ ചോദ്യങ്ങള്‍ വേണം എന്ന് ആയിരുന്നു അതനുസരിച്ച് കുറച്ചു ചോദ്യങ്ങള്‍ കൊടുക്കുന്നു കൂടുതല്‍ ചോദ്യങ്ങള്‍ ഇത് പോലെ ഇനിയും കൊടുക്കുന്നതാണ്
തൊടുവരകള്‍
മാത്സ് ബ്ലോഗ് ടീം
പാലക്കാട്
Thank you very much for the revision paper1.
john sir ...please update it with its english version.....
ചോദ്യങ്ങള്‍ നന്നായിരിക്കുന്നു. ചോദ്യം6,9,10,24 ഇവ ചെയ്യാന്‍ സാധാരണ കുട്ടികള്‍ക്ക് കഴിയില്ല. ചോദ്യം 24ന്റെ ഉത്തരം കണ്ടെത്തുന്നതിന് മാര്‍ഗം പറഞ്ഞുതരുമോ? ഇത്തരം ചോദ്യങ്ങള്‍ s.s.l.c ക്ക് പ്രതീക്ഷിക്കാമോ....?
നമിത സുരേഷ്.
നമിത ടീച്ചറെ
y=7 എന്ന വര x അക്ഷത്തിനു സമാന്തരമായി y അക്ഷത്തെ (0,7) ല്‍ മുറിക്കുമല്ലോ. ആ വര y=-x നെ (-7,7) ലും y=x നെ (7,7) ലും ഖണ്ഡിക്കും. ഇവ തമ്മിലുള്ള അകലം 14 , ത്രികോണത്തിന്റെ ഉന്നതി 7
ഇനി ചെയ്യാമല്ലോ
@ നമിത ടീച്ചര്‍
ജോണ്‍ സര്‍ പറഞ്ഞു തന്നല്ലോ എന്നാലും ഇവിടെ കൂടി നോക്കുമല്ലോ
പാലക്കാട് ടീമിന് വേണ്ടി
ഹിത
@കൃഷ്ണന്‍ സര്‍
സ്ഥിതിവിവര കണക്കു എന്നാ പാഠത്തിലെ മധ്യമം കാണുന്ന കണക്കുകള്‍ ഈ രീതിയില്‍ ചെയുന്നതില്‍ എന്താണ് തെറ്റ് ?
മധ്യമം
ഒരു കുട്ടി ഈ രീതിയല്‍ ചെയ്തപ്പോള്‍ ടീച്ചര്‍ ഇത് ശരിയല്ല എന്ന് പറഞ്ഞു അത് തെറ്റ് ഇട്ടു കൊടുത്തു
എന്നിട്ട് ഒരു താകീതും "ഇത് ഗണിതം ആണ് നിന്റെ തോന്നുന്ന വഴി ഒന്നും ഇവിടെ കാണികണ്ട പാട പുസ്തകത്തില്‍ പറഞ്ഞ രീതിയില്‍ തന്നെ എഴുതിയാലേ മാര്‍ക്ക് കിട്ടുകയുള്ളൂ".
എന്താണ് ഈ രീതിയിലെ തെറ്റ്. നിങ്ങള്‍ വിഭാവനം ചെയ്ത ഒരു ഗണിത വിദ്യാഭ്യാസ രീതിക്ക് തുരങ്കം വെക്കുന്ന ഇത്തരം അധ്യാപകര്‍ ഉള്ളിടത്തോളം കാലം നമ്മുടെ കുട്ടികള്‍ വട്ട പൂജ്യം ആയി തന്നെ നിലനില്‍ക്കും
maths blog; the precious blog
thankyou mathsblog for giving revision questions .
I would like to make a comment on concern of Palakkad team.
The child used the basic concept to calculate the median of continuous data-The teacher may not be good at statistical part of Mathematics.
There is a story about Ramanujan sir,-the greatest mathematician-when he was a student, he had a tough time from his math teacher. because many of his method the teacher could not follow.We are here to promote the subject mathematics. not to kill the subject. If a teacher insist for one particular method subject will not grow.
As teachers our aim is to give basic idea of the concept to students, let them come out with interesting method of solving mathematical problems and apreciate their talents.If there is any mistake in the method correct it.
murali.ch
I would like to make a comment on concern of Palakkad team.
The child used the basic concept to calculate the median of continuous data-The teacher may not be good at statistical part of Mathematics.
There is a story about Ramanujan sir,-the greatest mathematician-when he was a student, he had a tough time from his math teacher. because many of his method the teacher could not follow.We are here to promote the subject mathematics. not to kill the subject. If a teacher insist for one particular method subject will not grow.
As teachers our aim is to give basic idea of the concept to students, let them come out with interesting method of solving mathematical problems and apreciate their talents.If there is any mistake in the method correct it.
murali.ch
English medium qns കണ്ടില്ലല്ലോ സര്‍ കിട്ടിയെങ്കില്‍ കൊള്ളാമായിരുന്നു.
@ Palakkad Team
"നിങ്ങള്‍ വിഭാവനം ചെയ്ത ഒരു ഗണിത വിദ്യാഭ്യാസ രീതിക്ക് തുരങ്കം വെക്കുന്ന ഇത്തരം അധ്യാപകര്‍ ഉള്ളിടത്തോളം കാലം നമ്മുടെ കുട്ടികള്‍ വട്ട പൂജ്യം ആയി തന്നെ നിലനില്‍ക്കും"
നമ്മള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഗണിതവിദ്യാഭ്യാസരീതിയെ
ആരും ബോധപൂര്‍വം "തുരങ്കം വെക്കുന്നു" എന്നൊന്നും എനിക്കു തോന്നുന്നില്ല. അതിനോടൊത്തു പോകാന്‍ ചിലര്‍ക്ക് വിഷമമുണ്ട്. നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ അങ്ങിനെയുള്ളവരുടെ എണ്ണം കുറയ്ക്കാന്‍ കഴിയും. ശരാശരി നോക്കിയാല്‍, നമ്മുടെ കുട്ടികളും അധ്യാപകരും പൂജ്യത്തില്‍നിന്ന് ഒരു $\epsilon>0$ ആയിക്കഴിഞ്ഞു എന്നാണ് എനിക്കു തോന്നുന്നത്. ഈ $\epsilon$ വലുതാക്കാനുള്ള ശ്രമങ്ങളാണ് ഇനി വേണ്ടത്.
നല്ലതല്ലാത്ത അവസ്ഥകളെക്കുറിച്ചുള്ള ചില ഉദാഹരണങ്ങളുടെ അടിസ്ഥാനത്തില്‍, ലോകം ഇനി നന്നാകില്ലെന്ന നിഗമങ്ങളോട് എനിക്കു യോജിക്കാന്‍ കഴിയില്ല. എല്ലാക്കാര്യങ്ങളിലും എക്കാലത്തും നന്മയും തിന്മയും ഉണ്ടാകും. നന്മ നിലനില്‍ക്കും എന്നതാണ് ഇന്നോളമുള്ള മനുഷ്യപുരോഗതി തെളിയിക്കുന്നത്. ഈ വിശ്വാസമാണ് പുരോഗമനപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നത്. മറിച്ചുള്ള ചിന്തയാകട്ടെ, പലപ്പോഴും അലസതയ്ക്ക് സാധൂകരണവും ആകാറുണ്ട്
@കൃഷ്ണന്‍ സര്‍
ശരാശരി നോക്കിയാല്‍, നമ്മുടെ കുട്ടികളും അധ്യാപകരും പൂജ്യത്തില്‍നിന്ന് ഒരു ϵ>0 ആയിക്കഴിഞ്ഞു എന്നാണ് എനിക്കു തോന്നുന്നത്. ഈ ϵ വലുതാക്കാനുള്ള ശ്രമങ്ങളാണ് ഇനി വേണ്ടത്.
സര്‍ അതിനു വേണ്ടി തന്നെ ആണ് ഞങ്ങള്‍ ശ്രമിക്കുന്നതും.ഞങ്ങള്‍ ഈ ടീം ആയി എഴുതുന്നതില്‍ ആരും അധ്യാപകര്‍ ഇല്ല.എന്നാലും ഞങ്ങള്‍ പുസ്തകം വിശദമായി തന്നെ പഠിക്കുന്നുണ്ട് സര്‍
"നന്മ നിലനില്‍ക്കും എന്നതാണ് ഇന്നോളമുള്ള മനുഷ്യപുരോഗതി തെളിയിക്കുന്നത്."
നില നില്കണം എന്ന് തന്നെ ആണ് ഞങ്ങളും ആത്മാര്‍ഥമായി ആഗ്രഹിക്കുനത്
ഞങ്ങള്‍ കൊടുത്ത രീതിയല്‍ ഉത്തരം എഴുതുന്നതും ശരിയല്ലേ എന്ന് കൂടി അറിയണം
teaching is not just a job,its a service to the mankind,a commitment...a mission.
Palakkad Team : "ഞങ്ങള്‍ കൊടുത്ത രീതിയല്‍ ഉത്തരം എഴുതുന്നതും ശരിയല്ലേ എന്ന് കൂടി അറിയണം"
അത് ആദ്യം പറഞ്ഞതില്‍നിന്നുതന്നെ വ്യക്തമായില്ലേ? ഇനി അതു തുറന്നു പറയണമെങ്കില്‍ ഇതാ: ശരിയാണ്! ശരിയാണ്! ശരിയാണ്! പോരേ?
@കൃഷ്ണന്‍ സര്‍
മതി മതി മതി അല്ല പിന്നെ കാര്യായിട്ട് എന്തെങ്കിലും പറഞ്ഞാല്‍ കളിയാകുന്ന സ്വഭാവം ആദ്യം ആദ്യം നിര്‍ത്തണം
"എക്കാലത്തും നന്മയും തിന്മയും ഉണ്ടാകും. നന്മ നിലനില്‍ക്കും എന്നതാണ് ഇന്നോളമുള്ള മനുഷ്യപുരോഗതി തെളിയിക്കുന്നത്."
ഞങ്ങള്‍ എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നതും അത് തന്നെ എല്ലാവര്ക്കും തിരിച്ചു കൊടുക്കാന്‍ ശ്രമിക്കുന്നതും അത് തന്നെ.എവിടെയും തൊടാതെ എന്തെങ്കിലും പറഞ്ഞിട്ട് മനസിലായോ എന്ന് ചോതിച്ചാല്‍ ഞങ്ങള്‍ എന്താ ചെയാ. ഞങ്ങള്‍ ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയുന്ന സാറില്‍ നിന്നും ഇത്തരം ഒരു മറുപടി കിട്ടിയതില്‍ ഞങ്ങള്‍ക്ക് വിഷമം ഉണ്ട്
very good attempt
very good attempt
@ ANIRUDH NARAYANAN
ഇവിടെ നോക്കുമല്ലോ
My name is archana i am a malayalam medium student in tenth standard. I have a doubt in biology.The question appeared in our unit test series
"Raktha groupukale kurichu oru skoolil oru seminar nadannu kondirikkumbol doctor chila sthreekalkku prasava shesham oru divasathinullil oru kuthi veyppu nadathanam ennu paranju
a) enthannu aa kuthi veypu
b) ithinu kaarnam enthu
@ അര്‍ച്ചന
A)ആ കുത്തി വെയ്പ്പ് ആന്റി ഡൊമൈന്‍ വാക്സിന്‍ അഥവാ ആന്റി ഡി
B)അച്ഛന്റെ രകതത്തിലെ Rh ഘടകം + ഉം അമ്മയുടെ രകതത്തിലെ Rh ഘടകം - ഉം ആയാല്‍ കുഞ്ഞിന്റെത് + ആയിരുക്കുമല്ലോ
ആദ്യ പ്രസവത്തില്‍ കുട്ടിയുടെ രക്തം അമ്മയുടെതുമായി കലരുന്നു.ഇത് കുട്ടിയില്‍ Rh+
നു എതിരെ ആന്റിബോഡികള്‍ ഉല്പാധിപ്പികാന്‍ കാരണം ആകുന്നു.
ഈ ആന്റിബോഡികള്‍ രണ്ടാമത് ജനിക്കുന്ന കുട്ടി മരിക്കാന്‍ കാരണം ആകും ഈ അവസ്ഥക്ക്
എറിത്രോ ബ്ലാസ്റ്റൊസിസ് എന്ന് പറയുന്നു
തുടര്നുള്ള അതായത് രണ്ടാമത്തെ പ്രസവത്തില്‍
Rh+ നു എതിരെയുള്ള ആന്റി ബോഡി രൂപപെടുന്നത് ഒഴിവാക്കാന്‍ ആണ് ആദ്യ പ്രസവത്തിനു ശേഷം 24 മണിക്കൂറിനുള്ളില്‍ ആന്റി ഡി കുത്തി വെയ്പ്പ് നടത്തുന്നത്
പാലക്കാട് ടീം
Thanks john sir and hari sir.ithra pettannu answer kittumennu karuthiylla.Njan ee answer thanne aanu ezhuthiyathu ennalum enikkoru dount undaayirunnu.iniyum sansayangal undenkil njan chothikkam
@ അര്‍ച്ചന
"Thanks john sir and hari sir."
അപ്പോള്‍ പാലക്കാട് ടീം ഔട്ട് അല്ലെ
ഒരു തമാശയായി പറഞ്ഞതാണ് കേട്ടോ അര്‍ച്ചന.ഇവിടെ പാലക്കാട് ടീം എന്നോ മാത്സ് ബ്ലോഗ് ടീം എന്നോ ഒന്നും ഇല്ല എല്ലാം ഒന്നും തന്നെ.അര്‍ച്ചനയുടെ ഇതു സംശയങ്ങളും ഇവിടെ കൊടുക്കാം . ആരെങ്കിലും ശരിയായ ഉത്തരം തരും കേട്ടോ.പിന്നെ കഴിയുമെങ്കില്‍ മലയാളം ടൈപ്പിംഗ് പഠിക്കണം.ഇപ്പോള്‍ എന്തായാലും പഠനത്തില്‍ ശ്രദ്ധിക്കൂ.
പരീക്ഷകള്‍ എഴുതി ശീലിക്കുനത് നല്ലതാണ് സമയം ക്രമീകരിച്ചു പരീക്ഷ എഴുതാന്‍ അത് ഗുണകരം ആകും.കഴിയുന്നത്ര ചോദ്യങ്ങള്‍ പരിചയപെടണം.
Thank u very much maths blog team we expect more model papers from experts.....rajesh.r
Thank u very much mathsblog team for their effort to give model q papers we expect more...
@ Arunbabu
Palakkad Team
1 doubt...
12121212121210
------------------ = ?
1121212121211
1 doubt...
12121212121210
------------------ = ?
1121212121211
Sir, In the numerator, if the last three digit is 200 instead of 210, it would have been a beautiful fracation with common factor 303030303 and then you may be getting 400/37, even for this given fraction the approximate value will be 10.811(correct to 3 d.p)
1 doubt...
12121212121210
------------------ = ?
1121212121211
Sir, In the numerator, if the last three digit is 200 instead of 210, it would have been a beautiful fracation with common factor 303030303 and then you may be getting 400/37, even for this given fraction the approximate value will be 10.811(correct to 3 d.p)
Question no 24
x=y....(1)
x=-y....(2)
y=7.......(3)
solving 1&2 we get x=0, y=0
solving 2&3 we get x=-7, y=7
solving 3&1 we get x=7, y=7
there for the triangle formed is A(0,0); B(-7,7): C(7,7)
which is equilateral rightangled triangle
(can be proved by distance formula )
question no 23 (second part ???? )Angle BCA can not be 30 it is 90 always by the previous explanation
Question no 24
x=y....(1)
x=-y....(2)
y=7.......(3)
solving 1&2 we get x=0, y=0
solving 2&3 we get x=-7, y=7
solving 3&1 we get x=7, y=7
there for the triangle formed is A(0,0); B(-7,7): C(7,7)
which is equilateral rightangled triangle
Sir,
Shall I correct it as Isosceless right angled triangle.
Question no 24
x=y....(1)
x=-y....(2)
y=7.......(3)
solving 1&2 we get x=0, y=0
solving 2&3 we get x=-7, y=7
solving 3&1 we get x=7, y=7
there for the triangle formed is A(0,0); B(-7,7): C(7,7)
which is equilateral rightangled triangle
Sir,
Shall I correct it as Isosceless right angled triangle.
a very good attempt please go on
KRK
Anirudh Narayanan,
RAJYA PURASKAR KITTILYAL ETHRA MARK LABIKKUM?
രാജ്യപുരസ്ക്കാര്‍ ജേതാവിന് പരമാവധി 25 മാര്‍ക്കാണ് (എഴുത്തു പരീക്ഷയുടെ 5%) ലഭിക്കുക.
HARI SIR 25 MARKS ENGANEYANU EXAMINU KITTUKA? ORO VISHAYATHINUM PRATHYEKAM MARKS AYANO? ATHO AAKE 25 MARKS A+ KITTATHA VISHAYANGALIL ADD CHEYTHANO?
maths question papers john sir thannathellam thanne workout cheythu.sir please give me some more rivision papers. gyamithiyum beejaganithavum enna padathile pradana notes onnu tharamo??//
HARI SIR 25 MARKS ENGANEYANU EXAMINU KITTUKA? ORO VISHAYATHINUM PRATHYEKAM MARKS AYANO? ATHO AAKE 25 MARKS A+ KITTATHA VISHAYANGALIL ADD CHEYTHANO?
HARI SIR 25 MARKS ENGANEYANU EXAMINU KITTUKA? ORO VISHAYATHINUM PRATHYEKAM MARKS AYANO? ATHO AAKE 25 MARKS A+ KITTATHA VISHAYANGALIL ADD CHEYTHANO?
test
test
sir,tan,cos.sin ennivayude vilakal parikshakku question paperil tharumo?.....atho..kaanathe padikkano?
sir,tan,cos.sin ennivayude vilakal parikshakku question paperil tharumo?.....atho..kaanathe padikkano?
sir,tan,cos.sin ennivayude vilakal parikshakku question paperil tharumo?.....atho..kaanathe padikkano?
അങ്കിതാ, പരീക്ഷയ്ക്ക് 30 ഡിഗ്രി, 45 ഡിഗ്രി, 60 ഡിഗ്രി എന്നിവയുടെ വിലകളൊഴികെ മറ്റേത് കോണുകളുടേയും sin, cos, tan വിലകള്‍ ചോദ്യപേപ്പറില്‍ തന്നിട്ടുണ്ടാകും. അതില്‍ നിന്നും അനുയോജ്യമായത് തിരഞ്ഞെടുക്കണം. 30 ഡിഗ്രി, 45 ഡിഗ്രി, 60 ഡിഗ്രി എന്നിവയുടെ വിലകള്‍ മനഃപാഠമായിരിക്കണം.
Post a Comment