പരീക്ഷോത്സവം 2012

>> Sunday, January 29, 2012

പാലക്കാട് ജില്ലയില്‍, വരുന്ന എസ്.എസ്.എല്‍.സി പരീക്ഷയൊരുക്കം, ഫിബ്രുവരിയില്‍ ആരംഭിക്കുന്ന മോഡല്‍ പരീക്ഷക്കു മുന്‍പ് ജില്ലയിലെ എല്ലാ സ്കൂളുകളിലും നടക്കുന്ന പരീക്ഷോത്സവങ്ങളോടെ കുട്ടികളില്‍ പുതിയൊരനുഭവമായി മാറുകയാണ്`. 02-02-2012 നു ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ടാര്‍ജറ്റ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ ഏകദിന വര്‍ക്ക്ഷോപ്പില്‍ പാലക്കാട് ജല്ല വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ ശ്രീ. വി.രാമചന്ദ്രന്‍ ജില്ലയിലെ എല്ലാ സ്കൂളുകളിലും എസ്.എസ്.എല്‍.സി . മോഡല്‍ പരീക്ഷക്ക് മുന്‍പ് പരീക്ഷോത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. ഫെബ്രുവരി പത്താം തീയതിയാണ് ഈ വേറിട്ട പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കണ്ടിരിക്കുന്ന സുദിനം. സംസ്ഥാനത്തുതന്നെ കുട്ടികള്‍ക്ക് പുതിയൊരനുഭവമായിരിക്കും ഇതെന്ന് തീര്‍ച്ച. എന്താണ് പരീക്ഷോത്സവം. പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്ന ഹരിശ്രീ പദ്ധതിയുടെ ജില്ലാ കോഡിനേറ്റര്‍ കൂടിയായ മാത്​സ് ബ്ലോഗ് ടീമംഗം രാമനുണ്ണി സാര്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നു.

പരീക്ഷകളൊക്കെയും നമ്മുടെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ആദ്യം സമ്മാനിക്കുന്നത് ഭീതിയാണ്`. പിന്നെയത് വിജയവും ആഹ്ളാദവും അഭിമാനവും നല്കും. പരീക്ഷ - കടമ്പ എന്നാണ്` പരിഗണിക്കാറ് . സ്വാഭാവികമായും ഈ ' പരീക്ഷാപ്പേടി' ഒഴിവാക്കാനായാല്‍ വിജയവും ആഹ്ളാദവും ശതഗുണീഭവിക്കും. അതുകൊണ്ടുതന്നെ രക്ഷിതാക്കളും സ്കൂളുകളും സര്‍ക്കാരും മാധ്യമങ്ങളും ഈ 'പേടി' ഒഴിവാക്കാനുള്ള പരിപാടികള്‍ ആവിഷ്കരിക്കുന്നു. നടപ്പാക്കുന്നു. ഫലം കാണുന്നു.

പരീക്ഷ ഭയക്കേണ്ട ഒന്നല്ല. പഠനത്തിന്റെ സ്വാഭാവികമായ തുടര്‍ച്ചതന്നെയാണ്` പരീക്ഷ. പഠനം പോലെ , പ്രവേശനോത്സവം പോലെ പരീക്ഷയും ഉത്സവമാക്കുമ്പോള്‍ ഈ ഭയം അസ്തമിക്കുന്നു. പരീക്ഷയില്‍ നിന്ന് ഒളിച്ചോടുകയല്ല ; അതിനെ ഉത്സാഹത്തോടെ വരവേല്ക്കുകയാണ് പാലക്കാട് ജില്ലയിലെ സ്കൂളുകളും കുട്ടികളും.

എങ്ങനെയൊക്കെ....

തകൃതിയായി പഠനം നടക്കുന്ന സമയമാണിപ്പോള്‍ - സ്കൂളുകളിലും വീടുകളിലും. രാവിലെ നേരത്തെ ക്ളാസുകള്‍, വൈകീട്ട് ക്ളാസുകള്‍, രാത്രി ക്ളാസുകള്‍, ഒഴിവു ദിവസക്ളാസുകള്‍ ... ഒരു നിമിഷം ആര്‍ക്കും ഒഴിവില്ല. അധ്യാപകരും രക്ഷിതാക്കളും സര്‍ക്കാര്‍ സംവിധാനങ്ങളും പാലക്കാട് ജില്ലയില്‍ ഹരിശ്രീ വിദ്യാഭ്യാസ പദ്ധതിയും എല്ലാം എല്ലാ സഹായവുമായി കുട്ടികള്‍ക്കൊപ്പം ഉണ്ട്. ഇത്രയധികം സമ്പത്തും ആള്‍സഹായവും അധ്വാനവും മറ്റൊന്നിനും ഇവിടെ സമാഹരിക്കയും ചെലവാക്കപ്പെടുകയും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ക്രമത്തില്‍ വിജയനിലവാരം വര്‍ദ്ധിക്കുന്നുമുണ്ട്. ഇതാണ്` നാം ആഘോഷമാക്കുന്നത് . പരീക്ഷയെ വരവേറ്റുകൊണ്ട് ഉത്സവപ്രതീതിയിലേക്ക് പരിണമിപ്പിക്കുന്നത്.

മോഡല്‍ പരീക്ഷക്കു മുമ്പ് ....

* സ്കൂളും പരിസരവും കഴിയുന്നത്ര വെടിപ്പും ചന്തവുമുണ്ടാക്കുന്നു.
* ചെറിയതോതില്‍ സ്കൂള്‍ തോരണങ്ങളും പോസ്റ്ററുകളും കൊണ്ട് അലങ്കരിക്കുന്നു. [ പോസ്റ്ററുകള്‍ വിജയാശംസകളും , പാഠ്യ വസ്തുതകളും ചിത്രങ്ങളും. ]
* ഇനിയുള്ള ദിവസങ്ങളില്‍ സ്കൂള്‍ ഭക്ഷണം കഴിയുന്നത്ര മികച്ചതും ആകര്‍ഷകവുമാക്കുന്നു. വിതരണത്തില്‍ രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പിക്കുന്നു.
* എസ്.എസ്.എല്‍.സി ക്കിരിക്കുന്ന കുട്ടികളുടെ ചെറിയൊരു യോഗവും അതില്‍ പി.ടി.എ, ത്രിതലപഞ്ചായത്ത്, വിദ്യാഭ്യാസ ഔദ്യാഗിക രംഗത്തുള്ളവര്‍ എന്നിവരുടെ സാന്നിധ്യം... ഒരു മണിക്കൂറില്‍ താഴെയുള്ള യോഗം. പൊതു പ്രസംഗം വേണ്ട... കുട്ടികളുടെ ചെറിയഗ്രൂപ്പുകളില്‍ ഇവര്‍ ചിലര്‍ നേരിട്ട് ആശംസിച്ച് കുട്ടികള്‍ക്ക് ആത്മവിശ്വാസവും ഉണര്‍വും നല്കുന്നു. .. എന്ന രീതി. [ നന്നായി പ്ളാന്‍ ചെയ്യണം]
* കൂള്‍ ഓഫ് ടയിം, പരീക്ഷകളിലെ സമയ മാനേജ്മെന്റ് എന്നിവയില്‍ കുട്ടികള്‍ക്ക് ബോധവത്ക്കരണം. [ ഒഴിവ് സമയങ്ങളില്‍]. ഒഴിവ് സമയങ്ങള്‍ വേണം.[ ഇപ്പോള്‍ കുട്ടിക്ക് ഒഴിവില്ല... ഭയങ്കര ടൈറ്റ്.. ] അപ്പോള്‍ അക്കാദമിക് കാര്യങ്ങളില്‍
* ചെറിയ ക്വിസ്സ് , എല്ലാ ഭാഷകളിലേയും കവിതകളുടെ ആലാപനം, ചിത്രരചനാവേളകള്‍ [ എല്ലാ കുട്ടികളും [ പ്രത്യേകിച്ച് പിന്നാക്കം നില്‍ക്കുന്നവര്‍ ] നിരന്നിരുന്ന് രസകരമായി കണ്ണ്, ഹൃദയം, ഇലക്ട്രിക്ക് മോട്ടോര്‍.... അന്തര്‍വൃത്തം... ഭൂപടം.... എന്നിങ്ങനെയുള്ള ചിത്രരചന.... ]
* ഉപന്യാസ രചന [ ഭാഷ, സാമൂഹ്യശാസ്ത്രം....]
* പോസ്റ്റര്‍ , ബയോഡാറ്റ രചന.... [ എല്ലാം ഒഴിവ് സമയത്താണ്`... നന്നായി പ്ളാന്‍ ചെയ്യണം... ]
* കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധം അക്കാദമിക്ക് കാര്യങ്ങള്‍ക്കായി വര്‍ദ്ധിപ്പിക്കുക..
* റിവിഷന്‍ ടെസ്റ്റുകള്‍... പോരായ്മകള്‍ കുട്ടികളുമായി നേരിട്ട് [ ടാഗ്...] സംസാരിക്കല്‍, സഹായിക്കല്‍, ഉഷാറാക്കല്‍....
* ....................
* ......................
തുടങ്ങി ഓരോ സ്കൂളിന്റേയും സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും.
സാധാരണ സ്കൂളിന്റെ മടുപ്പ് ഒഴിവാക്കുന്നതിലൂടെ കുട്ടികള്‍ അധിക മികവിലേക്കെത്തുകയും അതെല്ലാം പരീക്ഷയില്‍ പ്രതിഫലിക്കുകയും ചെയ്യും.

പി.എസ്.

കഴിഞ്ഞകാലങ്ങളില്‍ നാം ചെയ്തുപോന്ന ഹരിശ്രീ പ്രവര്‍ത്തനങ്ങള്‍, വിജയശ്രീ, കലാമുന്നേറ്റം, കായികമുന്നേറ്റം, റീപ്പ്, ഗണിതം പോലുള്ള വിഷയങ്ങളില്‍ ശ്രദ്ധിച്ച് വികസിപ്പിച്ചെടുത്ത പുതിയ പഠനസാമഗ്രികള്‍, വെബ് സൈറ്റ്, ഇ-ലേണിങ്ങ് മെറ്റീരിയല്സ്, ജിയോജിബ്ര പോലെ ഐ.ടി.രംഗത്തുള്ള മികവുകള്‍ , കൈത്താങ്ങ്, അറിവരങ്ങ്, പെഡഗോഗി ലാബ്.... തുടങ്ങി എല്ലാം തന്നെ സംസ്ഥനത്തിനൊട്ടാകെ മാതൃകയായി മാറിയവയാണ്`. എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റിയവയാണ്`. ആ കൂട്ടത്തിലേക്ക് 'പരീക്ഷോത്സവം ' കൂടി എത്തുകയാണ്`. നമുക്ക് ശ്രമിക്കാം..... അഭിപ്രായങ്ങള്‍ അറിയാനാഗ്രഹമുണ്ട്.

21 comments:

Hari | (Maths) February 4, 2012 at 6:53 AM  

ശരിയാണ്. എല്ലാ സ്ക്കൂളുകളിലും എസ്.എസ്.എല്‍.സി പരീക്ഷയോടനുബന്ധിച്ച് തീവ്രപരിശീലന പരിപാടി നടന്നു കൊണ്ടിരിക്കുകയാണ്. കുറച്ചു കുട്ടികളെങ്കിലും സമ്മര്‍ദ്ദത്തിലായിട്ടുണ്ടെന്നതു വാസ്തവം. പരീക്ഷയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആധിയുള്ളവര്‍ക്കും ഇനി പൊതുപരീക്ഷകളെ അഭിമുഖീകരിക്കേണ്ട ചെറിയ കുട്ടികള്‍ക്കും ഈ പരീക്ഷോത്സവാഘോഷങ്ങള്‍ പുതുമയായിരിക്കും. പരീക്ഷയോടുള്ള ഭയം ലഘൂകരിക്കാന്‍ ഇത്തരം പരീക്ഷണങ്ങള്‍ സഹായിക്കുമെന്നു തീര്‍ച്ച. ഈ ഉത്സവം കെങ്കേമമാക്കാന്‍ പോന്ന അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

വി.കെ. നിസാര്‍ February 4, 2012 at 7:40 AM  

പാലക്കാട് ജില്ലയില്‍ രാമനുണ്ണിമാഷിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഇത്തരം മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കുറേ മുമ്പുതന്നെ ശ്രദ്ധയില്‍ പെട്ടിരുന്നു. പരീക്ഷോത്സവങ്ങള്‍ എന്ന പേരിനുതന്നെ പ്രസക്തിയുണ്ട്. സംസ്ഥാനത്ത് മൊത്തം ഈ മാതൃക പിന്തുടരാവുന്നതല്ലേ..? അനാവശ്യ സമ്മര്‍ദ്ധങ്ങളില്‍ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ ഇത്തരം ഉത്സവങ്ങള്‍ക്കാകുമെന്നത് മൂന്നരത്തരം! അഭിനന്ദനങ്ങള്‍.

സുജനിക February 4, 2012 at 7:47 AM  

പാലക്കാട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ. വി.രാമചന്ദ്രന്‍ സാറിനെ അഭിനന്ദിക്കുന്നു. ജില്ലയിലെ ഈ പരിപാടി സംസ്ഥാനമൊട്ടാകെ [ ഓരോ സ്കൂളിനും ചെയ്യാവുന്ന രീതിയില്‍ ] ചെയ്യാന്‍ സാധ്യതയുണ്ടാക്കിയ മാത്സ് ബ്ളോഗിനെ നന്ദി അറിയിക്കുന്നു.
അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. അധിക സാധ്യതകളും.

fasal February 4, 2012 at 2:43 PM  

മുന്‍വര്‍ഷങ്ങളില്‍ പാലക്കാട് ജില്ലയിലെ വിജയശതമാനം കുറവായിരുന്നുവെന്നാണ് എന്റെ പരിമിതമായ അറിവ്. എന്തായാലും പരീക്ഷോത്സവങ്ങള്‍ അതില്‍ മാറ്റം വരുത്തുമെന്നുറപ്പുണ്ടെങ്കില്‍, പ്രാദേശികഭേദമില്ലാതെ എല്ലാവരും പരീക്ഷോത്സവങ്ങള്‍ സംഘടിപ്പിക്കും. എന്തായാലും കാത്തിരുന്നു കാണാം. എല്ലാ ആശംസകളും.

ടെക്കി പ്രാന്തൻ - ടെക്‌നോളജി വട്ട് മൂത്ത് പ്രാന്തായവൻ February 4, 2012 at 6:06 PM  

ithokke ella schoolilum undenkil nallakaryam .

santhosh1600 February 4, 2012 at 6:46 PM  

if we use the capabilities of counselors in schools(both in planning and implementation), it will be morre useful and productive, good luck for this kind of variety works

Feroze February 4, 2012 at 7:52 PM  

എസ് ശരിയാണ്, ഇത് പരീക്ഷാകാലം, !! കുട്ടികളെ നന്നായി, ട്രെയിന്‍ ചെയ്തെടുകൂ അധ്യാപകരെ !!

അഖില്‍ പി രാജ് February 4, 2012 at 8:46 PM  

oru sslc vidyarthi enna nilayilum,school leader enna nilayilum etharam pravarthanagal njan lead cheythu nadatham...
-GHSS KOKKALLUR,balussery-kozhikode

അഖില്‍ പി രാജ് February 4, 2012 at 8:57 PM  

oru sslc vidyarthi enna nilayilum,school leader enna nilayilum etharam pravarthanagal njan lead cheythu nadatham...
-GHSS KOKKALLUR,balussery-kozhikode

ബാബു ജേക്കബ് February 4, 2012 at 10:37 PM  

പരീക്ഷയെ വരവേറ്റുകൊണ്ട് , ആശങ്കയെ ഉത്സവപ്രതീതിയിലേക്ക് പരിണമിപ്പിക്കുന്ന വിലപെട്ട നിര്‍ദ്ദേശങ്ങളാണ് രാമനുണ്ണി സാര്‍ നല്‍കിയത്.

എങ്കിലും .......................

പരീക്ഷക്കാലമാകുമ്പോള്‍ ജില്ലാപഞ്ചായത്തും , PTA യും , സന്നദ്ധ സംഘടനകളും , സര്‍വ്വോപരി അധ്യാപകരും ലക്‌ഷ്യം വെയ്ക്കുന്നത് SSLC എന്ന കടമ്പ കലമുടയാതെ ചാടിക്കടക്കുക എന്നത് മാത്രമാണെന്ന അവസ്ഥയാണ് മിക്കവാറും സ്ഥലങ്ങളിലെല്ലാം കാണുവാന്‍ കഴിയുന്നത്‌ . അതിനു താഴെയുള്ള ക്ലാസുകളെക്കൂടി സമാന ഗൌരവത്തില്‍ പരിഗണിച്ചില്ലെങ്കില്‍ അവര്‍ വൈജ്ഞാനികമായി പട്ടിണിക്കാരും SSLC ക്കാര്‍ അമിത പരിലാളന മൂലം അജീര്‍ണ്ണക്കാരുമായി മാറും എന്നതാണ് വസ്തുത .സ്കൂളിന്റെ പ്രശസ്തി വാനോളമുയര്‍ത്തേണ്ട മുന്നണി പോരാളികളായ SSLC ക്കാര്‍ക്ക് കൊടുക്കുന്ന പരിഗണനയുടെ ഒരു ഭാഗമെങ്കിലും 8 , 9 ക്ലാസ്സുകാര്‍ക്ക്‌ കൂടി കൊടുത്തില്ലെങ്കില്‍ ഗണിതം , ശാസ്ത്രം തുടങ്ങിയവയുടെ അടിസ്ഥാന കാര്യങ്ങള്‍ , എന്തിന് മാതൃഭാഷ തെറ്റുകൂടാതെ എഴുതുവാനും വായിക്കുവാനും പോലും , അറിയാതെ ആസന്നമായ വര്‍ഷങ്ങളില്‍ പത്താം ക്ലാസ്സിലേയ്ക്ക് നല്ലൊരു വിഭാഗം കുട്ടികള്‍ എത്തിച്ചേരും . അന്ന് അവര്‍ക്കും കിട്ടും സ്കൂളുകളിലും വീടുകളിലും. രാവിലെ നേരത്തെ ക്ളാസുകള്‍, വൈകീട്ട് ക്ളാസുകള്‍, രാത്രി ക്ളാസുകള്‍, ഒഴിവു ദിവസക്ളാസുകള്‍ .

അവര്‍ പരീക്ഷയെ പേടിച്ചില്ലെങ്കില്‍ അല്ലെ അത്ഭുതമുള്ളൂ .

emily February 5, 2012 at 3:15 PM  

of topic

social science questions labhyamano ?

Pradeep Kumar February 5, 2012 at 7:20 PM  

അശാസ്ത്രീയമായ തീവ്രപരിശീലന പരിപാടികളും കുട്ടികളുടെ മാനസിക സംഘര്‍ഷം കൂട്ടുന്നതില്‍ നല്ല പങ്കു വഹിക്കുന്നുണ്ട്.

എസ്.എസ്.എല്‍,സി പരീക്ഷ എന്നത് ലളിതമായ ഒരു പരീക്ഷ മാത്രമാണെന്നും,ഭയപ്പെടേണ്ടതില്ലെന്നും ഉള്ള ഒരു സന്ദേശം കുട്ടികള്‍ക്കു നല്‍കേണ്ടതിനു പകരം അനാവശ്യമായ ആശങ്കകളും പിരിമുറുക്കങ്ങളും അവരില്‍ നിറക്കുന്നുണ്ട് ഇത്തരം തീവ്രപരിശീലന പരിപാടികള്‍ എന്ന വസ്തുത എന്തുകൊണ്ടാണ് തിരിച്ചറിയപ്പെടാതെ പോവുന്നത്.

ഗീതാസുധി February 5, 2012 at 8:01 PM  

"എസ്.എസ്.എല്‍,സി പരീക്ഷ എന്നത് ലളിതമായ ഒരു പരീക്ഷ മാത്രമാണെന്നും,ഭയപ്പെടേണ്ടതില്ലെന്നും ഉള്ള ഒരു സന്ദേശം കുട്ടികള്‍ക്കു നല്‍കേണ്ടതിനു പകരം അനാവശ്യമായ ആശങ്കകളും പിരിമുറുക്കങ്ങളും അവരില്‍ നിറക്കുന്നുണ്ട് ഇത്തരം തീവ്രപരിശീലന പരിപാടികള്‍ എന്ന വസ്തുത എന്തുകൊണ്ടാണ് തിരിച്ചറിയപ്പെടാതെ പോവുന്നത്?"
ഞാനും ഇമ്മട്ടില്‍ത്തന്നെയാണ് ചിന്തിച്ചത്.

ബീന്‍ February 5, 2012 at 8:38 PM  

പരീക്ഷാ മേളകളും മാമാങ്കങ്ങളുമൊക്കെ വെറും പ്രകടനപരമായ അഭ്യാസങ്ങള്‍ മാത്രമാണ് . സ്കൂളുകള്‍ തമ്മിലുള്ള പരസ്പര മത്സരത്തില്‍ ആര് നടത്തുന്ന മാമാങ്കത്തിനാണ് കൂടുതല്‍ ജനശ്രദ്ധ കിട്ടുന്നത് എന്നതാണ് കാര്യം . ഒരു സ്കൂളിലെ നിലപാട് തറയില്‍ രാത്രി 8 വരെ യാണ് മാമാങ്കമെങ്കില്‍ , അടുത്ത സ്കൂളുകാര്‍ക്ക് പിറകിലാകാന്‍ പറ്റില്ലല്ലോ . അവരുടെ പ്രകടനങ്ങള്‍ രാത്രി 9 വരെ നീളും . നാട്ടുകാരെ പറ്റിക്കാം എന്നല്ലാതെ ഇതുകൊണ്ടൊന്നും വലിയ പ്രയോജനം ഇല്ല. പത്താം ക്ലാസില്‍ മാത്രമല്ല , എല്ലാ ക്ലാസ്സിലും പഠിപ്പിക്കേണ്ട സമയത്ത് പഠിപ്പിക്കേണ്ട രീതിയില്‍ പഠിപ്പിച്ചാല്‍ ഇത്തരം മേളകളുടെ യാതൊരു ആവശ്യവും ഇല്ല . ഈ വസ്തുത അധ്യാപകര്‍ തിരിച്ചറിയുന്നു എന്നുള്ളതുകൊണ്ടാണ് പോസ്റ്റിനു കിട്ടിയ കമന്റുകള്‍ അംഗുലീ പരിമിതമായത് .

Anonymous February 5, 2012 at 9:40 PM  

നിലവാരവുള്ള സിലബസും വിദ്യാര്‍ത്ഥി സംഘടനകളില്ലാത്ത സ്കൂളും,ഒരു തൊഴിലെന്നതിനപ്പുറം 'സേവനമാണ് അദ്ധ്യാപനം'എന്നു കരുതുന്ന അദ്ധ്യാപകരുമുണ്ടെങ്കില്‍ ഈ നാടകങ്ങളൊന്നും വേണ്ട നല്ല റിസള്‍ട്ടിന്.K V R

സുജനിക February 6, 2012 at 6:59 AM  

നിലവിലുള്ള അവസ്ഥകളെ ഒക്കെ മനസ്സിലാക്കിക്കൊണ്ട് കുട്ടികളുടെ പക്ഷത്ത് നിന്ന് അല്ലോചിച്ചപ്പോഴാണ്` ഇങ്ങനെ തോന്നിയത്. അത്രയേ ഉള്ളൂ.കാര്യകാരണങ്ങളുടെ പരിശോധനയൊന്നും ഇതിലില്ല. സ്കൂള്‍, അധ്യാപകന്‍, സിസ്റ്റം... തുടങ്ങിയ കാര്യങ്ങളിലെ ചര്‍ച്ചകളൊന്നും അല്ല ഇത്. അതൊക്കെ കാര്യമായി ആലോചിക്കേണ്ടതുതന്നെ. അതാണല്ലോ മാത്സ് ബ്ളോഗ് പോലുള്ളത് നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നതും വായനക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നതും- അംഗുലീ പരിമിതമെങ്കിലും...

krishnakumar,Cherukara February 6, 2012 at 8:41 PM  

ALL THE GOODNESS AND BEST WISHES TO THE PROGRAMMES SUGGESTED BY SRI.RAMANUNNI SIR,BUT THE TIME AVAILABILITY FOR THE TEACHERS IS VERY LESS, AT THIS EXAMINATION THRESHOLD. TEACHERS, OFCOURSE ALL ARE EFFICIENT, IN THEIR SUBJECTS AND ARE SEERRIOUSLY ENGAGED IN VARIOUS TYPES OF DATA ENTRY WORKS...CE UPLOAD,SAMPOORNA UPLOAD,AADAR PHOTO, MODEL IT EXAM ,NEXT WEEK MODEL EXAM.....I THINK ALL ARE HELPLES, AND PUPILS ARE GETTING VERY LESS SUPPORT, REALLY FOR THE DESERVING, THE CE MARKS CONTRIBUTE MAJORITY OF THE WINNERS, WHERE THE ABOVE AVERAGE STUDENTS,FIND IT DIFFICULT TO DIFFERENCIATE BETWEEN THEM AND OTHER WEEK STUDENTS OF HIS CLASS, WHICH HE/SHE HAS BEEN SEEING INSIDE THE CLASS ROOM. THIS SYSTEM IS TO BE FIRST CORRECTED, AND OVER IMPORTANCE TO THE EXAMINATION PREPARATIONS TO BE REDUCED,WHICH WILL HAVE A "NEGATIVE INDIRECT EFFECT"-KRISHNAKUMAR.N.P,SITC,GHSSKUNNAKKAVU,MALAPPURAM.DT

krishnakumar,Cherukara February 6, 2012 at 8:46 PM  

ALL THE GOODNESS AND BEST WISHES TO THE PROGRAMMES SUGGESTED BY SRI.RAMANUNNI SIR,BUT THE TIME AVAILABILITY FOR THE TEACHERS IS VERY LESS, AT THIS EXAMINATION THRESHOLD. TEACHERS, OFCOURSE ALL ARE EFFICIENT, IN THEIR SUBJECTS AND ARE SEERRIOUSLY ENGAGED IN VARIOUS TYPES OF DATA ENTRY WORKS...CE UPLOAD,SAMPOORNA UPLOAD,AADAR PHOTO, MODEL IT EXAM ,NEXT WEEK MODEL EXAM.....I THINK ALL ARE HELPLES, AND PUPILS ARE GETTING VERY LESS SUPPORT, REALLY FOR THE DESERVING, THE CE MARKS CONTRIBUTE MAJORITY OF THE WINNERS, WHERE THE ABOVE AVERAGE STUDENTS,FIND IT DIFFICULT TO DIFFERENCIATE BETWEEN THEM AND OTHER WEEK STUDENTS OF HIS CLASS, WHICH HE/SHE HAS BEEN SEEING INSIDE THE CLASS ROOM. THIS SYSTEM IS TO BE FIRST CORRECTED, AND OVER IMPORTANCE TO THE EXAMINATION PREPARATIONS TO BE REDUCED,WHICH WILL HAVE A "NEGATIVE INDIRECT EFFECT"-KRISHNAKUMAR.N.P,SITC,GHSSKUNNAKKAVU,MALAPPURAM.DT

വില്‍സണ്‍ ചേനപ്പാടി February 7, 2012 at 6:31 AM  

പരീക്ഷോല്‍സവം ..പേരുതന്നെ സുന്ദരം.നല്ല ആശയം.
വൃത്തിയും ഭംഗിയുമുള്ള ക്ലാസ്സന്തരീക്ഷവും നല്ല ഭക്ഷണവും കുട്ടികള്‍ക്ക് ലഭ്യമാക്കുന്നത് സന്തോഷകരമാണ്.അതിനിടയ്ക്ക് ത്രിതലപഞ്ചായത്ത് പ്രതിനിധികളുടെയും മറ്റ് വിശിഷ്ടവ്യക്തികളുടെയും ഒരു യോഗത്തിന്റെ കാര്യമുണ്ടല്ലോ അത് കുട്ടികള്‍ക്ക് ഭാരമാകാനെ തരമുള്ളു.

അധ്യാപകര്‍ സമയത്തിന് ക്ലാസില്‍ പോയാല്‍ സായാഹ്നക്ലാസുകളും രാത്രിക്ലാസുകളുമൊക്കെ ഒഴിവാക്കാം.സത്യത്തില്‍ ക്ലാസ് സയത്തു തീര്‍ക്കാന്‍ കഴിയുന്ന ഒരു സിലബസാണ് -നമ്മള്‍ കുട്ടികള്‍ക്ക് ഭാരമാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്.

പരസ്പരമുള്ള മത്സരങ്ങളുടെ പേരില്‍ ആരെയൊക്കെയോ കാണിക്കാന്‍ വേണ്ടി ഈ കുഞ്ഞുങ്ങളെ എത്രമണിക്കൂറാണ് ക്ലാസ് മുറിയുടെ പരിമിതിയില്‍ തളച്ചിടുന്നത്.

പണ്ടൊക്കെ അണ്‍എയ്ഡഡ് സ്കൂളുകള്‍ ചെയ്തിരുന്ന ഈ ആചാരം ഇന്ന് എല്ലാവരും ഏറ്റെടുക്കേണ്ടി വരുന്നു.കുട്ടികള്‍ക്ക് മാനസികസമ്മര്‍ദ്ദം മാത്രമല്ല ശാരിരിക സമ്മര്‍ദ്ദവും ഉണ്ടാവുന്നുണ്ട്.

പരീക്ഷോല്‍സവത്തിന് ഭാവുകങ്ങള്‍.മീറ്റിംഗുകള്‍ക്കുവേണ്ടി സമയം കളയാതെ നല്ലസാഹചര്യമൊരുക്കി നമുക്കിത് ആഘോഷമാക്കാം.

amoghms February 8, 2012 at 10:00 PM  

nothing is impossible........

മണിമുത്ത് May 29, 2012 at 11:31 AM  

pareesholsavathine alla bavakagalum

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer