Christmas SSLC New Question papers

>> Monday, January 2, 2012


എസ്.എസ്.എല്‍.സി പരീക്ഷയുടെ ചൂടിലേക്ക് കുട്ടികളും അധ്യാപകരും എത്തിക്കഴിഞ്ഞു. ഇനി പരമാവധി ചോദ്യങ്ങള്‍ കുട്ടികള്‍ക്കു നല്‍കി പരീക്ഷയെ നേരിടാനാണ് അധ്യാപകരുടെ ശ്രമം. അതിന് നമുക്കൊരു മാര്‍ഗവുണ്ട്. വിവിധ ജില്ലകളില്‍ നടന്ന ഗണിതശാസ്ത്രം അടക്കമുള്ള എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ സ്വീകരിച്ച് അത് പങ്കുവെക്കാനുള്ള ഒരു വേദിയാക്കി മാത്​സ് ബ്ലോഗിനെ മാറ്റണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഓരോ വിഷയത്തിനും പതിനാലു ജില്ലകളില്‍ പതിനാലു പരീക്ഷകള്‍. അതെല്ലാം നമുക്കു സമാഹരിച്ചാലോ? വിവിധ ജില്ലകളില്‍ നടന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ അധ്യാപകര്‍ മാത്​സ് ബ്ലോഗിന് മെയില്‍ ചെയ്ത് തന്നിട്ടുണ്ട്. അതെല്ലാം ഡൗണ്‍ലോഡ് ചെയ്തെടുക്കാനാകും വിധം ചുവടെ നല്‍കിയിരിക്കുന്നു. എല്ലാ ജില്ലകളില്‍ നിന്നുമുള്ള പത്താം ക്ലാസ് ഗണിത ചോദ്യപേപ്പര്‍ ശേഖരിക്കാന്‍ ബ്ലോഗ് കൂട്ടായ്മയ്ക്കു കഴിഞ്ഞു. ഇപ്പോള്‍ അധ്യാപകര്‍ ആവശ്യപ്പെടുന്നത് ഓരോ ജില്ലയിലും നടന്ന മുഴുവന്‍ ചോദ്യപേപ്പറുകളുമാണ്. ചോദ്യപേപ്പര്‍ സമാഹരണപരിപാടിയില്‍ പത്തനം തിട്ട, ആലപ്പുഴ, മലപ്പുറം, കാസര്‍കോഡ് ജില്ലകളില്‍ നിന്നുമുള്ള പത്താം ക്ലാസിലെ ഗണിതവും മറ്റു ചില വിഷയങ്ങളും ഒഴികെയുള്ള മുഴുവന്‍ ചോദ്യപേപ്പറുകളും നമുക്ക് സമാഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. കമന്റില്‍ റസാഖ് സാര്‍ ആവശ്യപ്പെട്ടതു പോലെ ഒറ്റ ക്ലിക്കില്‍ ഒരു ജില്ലയുടെ മുഴുവന്‍ ചോദ്യപേപ്പറുകളും.. അതാണ് നമ്മുടെ ലക്ഷ്യം. അതിനു കഴിയുന്നവര്‍ ദയവായി മുഴുവന്‍ ചോദ്യപേപ്പറുകളും സ്കാന്‍ ചെയ്ത് സിപ്പ് ചെയ്ത് പോസ്റ്റിനൊടുവില്‍ നല്‍കിയിട്ടുള്ള ഞങ്ങളുടെ വിലാസത്തിലേക്ക് അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അങ്ങിനെ ഈ ശാക്തീകരണ പരിപാടി നൂറു ശതമാനം നമുക്ക് വിജയമാക്കിത്തീര്‍ക്കണം.

Question paper for All Subjects


Trivandrum : Part 1 | Part 2 (thanks to Govind Kalamachal)

Kollam (Fullpack) : STD X | STD IX (thanks to Mahatma, Kollam)

Part 1 (thanks to Suresh. T, SN Trusts HSS, Punalur)

Kottayam : Part I (Thanks to Vijayakumar M.D,Govt.THS, Kanjirappally)

Idukki Full Pack (Both Mediums): STD X | STD IX ‌| STD VIII
(Thanks to Rajeev Joseph,St.Philomena's HS, Upputhara)

Ernakulam : All in one (Uploaded by Hari, Maths Blog)

Thrissur : STD X | STD IX (Thanks to Sathya Bhama. V.S, GHSS, Punkunnam)

Palakkad : Part 1 (Thanks to Manuchandran, PSHS Chittur) | Part 2 (Thanks to M.G Geetha, HSA (Phy. science), Patasala Sanskrit HS, Chittur)

Kozhikode : Malayalam Medium | Part 2 | English Medium (Thanks to Suresh Babu Edakkudi, CKGM HSS, Chingapuram)

Wayanad : STD X (Thanks to Sathyendran.K, GHSS Koyileri)

Malappuram : STD X | STD IX (Thanks to Unnikrishnan VHSS Valanchery)

Kannur : All in One (English Medium) | (Malayalam Medium)(Thanks to Teena Titus)

Subject Question papers


8, 9, 10 AT, BT Malayalam

Kasaragod (Thanks to Ramesan Punnathiriyin, GHSS, Shiriya)

8, 9, 10 English

A compilation of Second Terminal Exam Questions
(Thanks to Tom Thomas, LFHS, Vadakara, Koothattukulam)

Kollam (Thanks to Suresh. T, SN Trusts HSS, Punalur)

Malappuram X (Thanks to Zainul Abideen Kodi, VPKMM HSS, Malappuram)

Pathanamthitta (Thanks to Renjith.N, Padmanabhodayam HSS,Mezhuveli)

Hindi

Kollam (Thanks to Rajesh Hari, GHSS, Thevannoor)

Alappuzha (Thanks to Ashok kumar)

Malappuram (Thanks to Abdul Razak.P)

Social Science

Palakkad (Thanks to Manuchandran, PSHS Chittur)

Physics

Wayanad (Thanks to Sathyendran K)

Palakkad (Thanks to Hitha Kottayi)

Kasaragod (Thanks to Babu Jacob, TIHSS Naimarmoola)

Kollam (Thanks to R Anil Kumar, HS for Girls, Thevalakara)

Chemistry

Alappuzha (Thanks to Sajith.T, GHSS Cherthala South)

Mathematics


Trivandrum (thanks to Govind kalamachal.)

Kollam(thanks to Vineethakumari. K. S, Govt. MGHSS, Chadayamangalam)
& thanks to John Varghese, HM, SNSMHSS, Elampalloor, Kundara

Pathanamthitta (Thanks to Gigi Varughese, St.Thomas HSS, Eruvellipra)

Alappuzha (Thanks to Surendran Nair, Therumthanam)

Kottayam (Thanks to Vijayakumar M.D,Govt.THS, Kanjirappally)

Idukki (Thanks to Dolly P. Francis, SAHS, Vandanmedu)

Ernakulam (Uploaded by Hari, Maths Blog)

Thrissur (Thanks to Sreejith Mupliyam)

Palakkad (Thanks to Muraleedharan C.R, Chalissery)

Malappuram (Thanks to G.Muraleedharan Pillai, GHSS, Karakunnu)

Kozhikode (Thanks to Sreejith, Kozhikode)

Wayanad (Thanks to Muraleedharan Chathoth)

Kannur (Thanks to Teena Titus)

Kasaragod (Thanks to Babu Jacob, TIHSS Naimarmoola)


Answer Key for District wise Question Paper


Kasaragod Physics (Thanks to Babu Jacob, TIHSS Naimarmoola)

Palakkad Physics (Thanks to Hitha Kottayi)

Wayanad Physics (Thanks to Sathyendran K)

Wayanad Maths (Thanks to C V Francis, Sarvodaya HSS, Eachome P O, Wayanad)

Palakkad Maths (Thanks to Hitha Kottayi)

Kozhikod Maths (Thanks to Arjun Vijayan, Kottayam)

STD VIII & IX Maths

Kozhikode (Thanks to Jose Thomas)

STD IX Idukki - English & SS (Thanks to Rajeev Joseph,St.Philomena's HS, Upputhara)

U.P Maths

Kozhikode (Thanks to Thomas V. T)

ഈ പോസ്റ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ചോദ്യപേപ്പറുകള്‍ സ്കാന്‍ ചെയ്ത് mathsblogteam@gmail.com, hariekd@gmail.com എന്നീ വിലാസങ്ങളില്‍ ഇ-മെയില്‍ ചെയ്യുകയോ Maths Blog Team, Edavanakad 682502, Ernakulam എന്ന വിലാസത്തില്‍ പോസ്റ്റലായി ചോദ്യപേപ്പര്‍ അയച്ചു തരികയോ ചെയ്താല്‍ മാത്​സ് ബ്ലോഗില്‍ അവ പ്രസിദ്ധീകരിക്കുന്നതാണ്. അയച്ചു തരുന്ന അധ്യാപകര്‍ അവരുടെ സ്ക്കൂളിന്റെ പേരു കൂടി അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

239 comments:

Hari | (Maths) December 27, 2011 at 7:21 AM  

കൊടുക്കല്‍ വാങ്ങലുകള്‍ക്ക് തയ്യാറായാല്‍ ഏതു പദ്ധതിയും വന്‍വിജയമാകും. അതു പോലെ എല്ലാ ജില്ലയിലേയും ഗണിത ചോദ്യപേപ്പറുകള്‍ സമാഹരിക്കാനുള്ള ഈ പരിപാടി വിജയിപ്പിക്കൂ. അവധിക്കാലമാണ്. എങ്കിലും സാധിക്കാവുന്നവരെല്ലാം സഹകരിക്കുമല്ലോ.

PRAVEEN KUMAR December 27, 2011 at 8:41 AM  

Thanks for sharing the Question Papers. It is really a great help to the students.
PRAVEEN KUMAR. KOCHI-2

Lekha babulal December 27, 2011 at 9:36 AM  

maths answers koody publish cheythal nallathayirunnu

MALAPPURAM SCHOOL NEWS December 27, 2011 at 10:21 AM  

14 ജില്ലകളിലെ 10 വിഷയങ്ങളുടെ ചോദ്യപ്പേപ്പറുകളും ഒരു ക്ലിക്കില്‍ എത്തിക്കാന്‍ കഴിയുന്നത് കാത്തിരിക്കുന്നു. സുമനസ്സുകള്‍ക്ക് നന്ദി.

VINCENT R C December 27, 2011 at 10:53 AM  

njan agrahicha karyam maths blogiloodae sadhichu...by. Rc Vincent.(headmaster:SMHS:KANNANKARA)

sajan paul December 27, 2011 at 11:12 AM  

"maths answers koody publish cheythal nallathayirunnu"
സംശയം തോന്നുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നതല്ലെ കൂടുതല്‍ സൗകര്യപ്രദം.മറുപടി ഉറപ്പ്..

Dr.Sukanya December 27, 2011 at 2:09 PM  

പാലക്കാട് ജില്ലയിലെ ഫിസിക്സ്‌ ചോദ്യ പേപ്പര്‍ ചോദ്യം നമ്പര്‍ (9)
അന്തരീക്ഷത്തില്‍ ജലകണികകള്‍ ഉള്ളപ്പോഴൊക്കെ മഴവില്ല് ഉണ്ടാകുന്നു എന്ന് റീന അഭിപ്രായപെടുന്നു ഇത് ശരിയാണ് എങ്കില്‍ എന്ത് കൊണ്ടാണ് ഇപ്പോഴും മഴവില്ല് ദൃശ്യം ആകാത്തത് ?

ഈ ചോദ്യത്തിനു വ്യക്തമായ ഒരു ഉത്തരം പ്രതീക്ഷിക്കുന്നു

Hari | (Maths) December 27, 2011 at 2:33 PM  

ചോദ്യപേപ്പറുകള്‍ അയച്ചു തന്നവര്‍ക്ക് ആദ്യം നന്ദി രേഖപ്പെടുത്തട്ടെ. ഈ സമാഹരണ പരിപാടി ഏതാണ്ട് വിജയത്തോടടുക്കുമ്പോള്‍ സന്തോഷവും സംതൃപ്തിയുമുണ്ട്. അതു തന്നെയാണ് ബ്ലോഗിനു വേണ്ടി ദിവസം മുഴുവന്‍ നീക്കി വെച്ച് അപ്ഡേഷന്‍ വര്‍ക്കുകള്‍ക്ക് വേണ്ടി സമയം ചെലവഴിക്കാന്‍ ഒരു മടിയും തോന്നാത്തതിന് കാരണവും.

ഇനി ചോദ്യപേപ്പര്‍ എങ്ങിനെ സ്കാന്‍ ചെയ്ത് അയക്കാം എന്ന് ചോദിച്ചവര്‍ക്ക് വേണ്ടി..

1. പ്രവര്‍ത്തനസജ്ജമായ സ്കാനര്‍ ഘടിപ്പിച്ചിട്ടുള്ള ഉബുണ്ടുവിലെ Applications-Graphics-Simple Scan തുറക്കുക.
2. തുറന്നു വരുന്ന ജാലകത്തിലെ മെനുവില്‍ നിന്നും Document-Preferences എടുത്ത് Text Resolution ഉം Photo Resolution ഉം 150 dpi ആക്കുക. Page size എ ഫോര്‍ Select ചെയ്യുക. close ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
NB: സാധാരണ ചിത്രങ്ങളെല്ലാം സ്കാന്‍ ചെയ്യുമ്പോള്‍ കുറഞ്ഞത് 300 dpi എങ്കിലും റസല്യൂഷന്‍ വേണം. എന്നാലേ ചിത്രം കൂടുതല്‍ മിഴിവുറ്റതാകൂ. ഇവിടെ വേഗത്തില്‍ സ്കാനിങ് നടക്കാനും ഫയലിന്റെ വലിപ്പം കുറക്കാനുമാണ് റസല്യൂഷന്‍ കുറച്ചു കൊണ്ടു വന്നത്.

3. ഇനി സ്കാനറില്‍ ചോദ്യപേപ്പറിന്റെ ആദ്യ പേജ് വെക്കുക. Scan ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് രണ്ടാം പേജ് വെച്ച് വീണ്ടും Scan ചെയ്യുക. എത്ര പേജുണ്ടോ അത്രയും തവണ ഈ പ്രക്രിയ ആവര്‍ത്തിക്കുക.

4. ഒരു ചോദ്യപേപ്പര്‍ മുഴുവനായും സ്കാന്‍ ചെയ്തു കഴിഞ്ഞാല്‍ വിഷയത്തിന്റെ പേര് നല്‍കി Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

5. തുടര്‍ന്ന് Open office writer തുറക്കുക. പേജിന്റെ ഇടം-വലം-മേല്‍-കീഴ് മാര്‍ജിനുകള്‍ പരമാവധി ഡ്രാഗ് ചെയ്ത് വലുതാക്കുക. ഇനി ഫയലുകള്‍ ഓരോന്നോരോന്നായി ഓരോ പേജിലേക്ക് ഗ്രാഗ് ചെയ്തിടുക. എല്ലാ പേജുകളും വന്നെന്ന് ഉറപ്പു വരുത്തിയ ശേഷം റൈറ്ററിന്റെ ഐക്കണ്‍ ബാറിലുള്ള PDF (Export directly as PDF) ഐക്കണില്‍ ക്ലിക്ക് ചെയ്ത് പി.ഡി.എഫ് ഫയല്‍ എക്സ്പോര്‍ട്ട് ചെയ്തെടുക്കുക.

ഇപ്രകാരം പത്തു ചോദ്യപേപ്പറുകളും സ്കാന്‍ ചെയ്തെടുക്കാന്‍ സാധാരണഗതിയില്‍ പരമാവധി ഒരു മുപ്പത്-നാല്‍പ്പത്തഞ്ച് മിനിറ്റ് മാത്രമേ വേണ്ടി വരികയുള്ളു. നാം ചെലവഴിക്കുന്ന ഒരു നാല്‍പ്പത്തഞ്ചു മിനിറ്റ് കേരളത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഡെഡിക്കേറ്റ് ചെയ്യുന്നത് ഒരു പുണ്യപ്രവൃത്തിയാണെന്നു പറയേണ്ടതില്ലല്ലോ.

അര്‍ജുന്‍ .കെ പെരിന്തല്‍മണ്ണ December 27, 2011 at 3:11 PM  

@ഹിത
The Rainbow
It is an example of the dispersion of the sunlight by a water drops in the atmosphere.
This is a phenomenon due to combined effect of Dispersion,Refraction,and Reflection of sunlight by spherical water droplets.

The required condition for the appearance of the phenomenon is that, the SUN GIVE SHINING IN ONE PART OF THE SKY and RAIN BE FALLING IN THE OPPOSITE PART OF THE SKY. AN OBSERVER CAN SEE A RAINBOW ONLY WHEN HIS BACK IS TOWARDS THE SUN.
[im]http://rebeccapaton.net/rainbows/rnbwbmp.gif[/im]

Nueman December 27, 2011 at 3:48 PM  

St.Dominics സ്കൂളില്‍ നടന്ന ഹാ൪ഡ് വെയ൪ ട്രെയിനിങ്ങില്‍മാ ത് സ് ബ്ലോഗ് പരിചയപ്പെടുത്തി.

Nueman Nassar
Std-9
St.Dominics H S S KPLY

Sreekala December 27, 2011 at 4:50 PM  

മാത്സ് ബ്ലോഗിന്റെ ഈ 'ലൈവ് പ്രോഗ്രാം' ഗംഭീരമായി. ഇടക്കിടെ വന്ന് എത്ര ചോദ്യപേപ്പറുകള്‍ പോസ്റ്റ് ചെയ്തു, ഏതെല്ലാം ഇനി വരാനുണ്ട് എന്ന് നോക്കാനൊരു രസമുണ്ട്. ഈ പരീക്ഷണത്തിന് എല്ലാ ഭാവുകങ്ങളും.

KALADEVI December 27, 2011 at 4:59 PM  

thanks for sharing the questions.could you please upload our onam question bank?it will be a great help to all.

ELECTA December 27, 2011 at 6:52 PM  

2012 ഗണിതശാസ്ത്രവര്‍ഷമായി ആഘോഷിക്കുകയാണ്.dec 22 ramanujan dayയാണെന്ന് maths teachers ആരും അറിഞ്ഞില്ലേ.എന്തൊക്കെയാണ് mathsblog ന്‍റ പരിപാടികള്‍......

ജി.പത്മകുമാര്‍, കാവശ്ശേരി December 27, 2011 at 7:08 PM  

ഗണിത ബ്ലോഗിന്റെ ക്രിസ്തുമസ്സ് പുതുവത്സര ഉപഹാരത്തിന് ആയിരമായിരം നന്ദി...

848u j4C08 December 27, 2011 at 8:21 PM  

[box]great effort .......
congrats [/box]

Renji Ravi December 27, 2011 at 9:06 PM  

This "Live program" is very helpful. Thanks for sharing question papers
Renji Ravi

snhss December 27, 2011 at 9:43 PM  

thanks for sharing question papers...expecting its english versions also..please......

Priya.N December 27, 2011 at 11:34 PM  

Thanks for sharing the questions. It is very useful for the students. Thanks for all those persons who worked behind this project.

girish marayamangalam December 28, 2011 at 8:04 AM  

ഒന്നാം ക്ലാസുമുതലുള്ള ചോദ്യപേപ്പറുകൾ ശേഖരിക്കുന്നത് നന്നായിരിക്കും..വർക്ക് ഷീറ്റ് ആയി കൊടുക്കാൻ പ്രയോജനപ്പെടും..

ജനാര്‍ദ്ദനന്‍.സി.എം December 28, 2011 at 10:55 AM  

അര്‍ജുന്റെ ചിത്രം മുഴുവനായി ഇതാ
[im]http://4.bp.blogspot.com/-mC7knov_6qg/Tvqn6FOFI5I/AAAAAAAABOE/kJrDJS3MgjU/s400/rnbwbmp.gif[/im]

Ragesh December 28, 2011 at 1:01 PM  

thanks for sharing question papers. please publish question papers of all subjects.

vijayan December 28, 2011 at 5:38 PM  

സാര്‍,
ഞാന്‍ ഉബുണ്ടുവില്‍ Canon സ്കാനര്‍ കുത്തിയിട്ടും detect ചെയ്യുന്നില്ല.
ഒരു പരിഹാരം പറഞ്ഞു തരുമോ. Qn.Papers scann ചെയ്യാനായിരുന്നു.

ബാബു ജേക്കബ് December 28, 2011 at 6:17 PM  

[box]എല്ലാ ജില്ലകളിലെയും മുഴുവന്‍ ചോദ്യ പേപ്പറുകളും ഉത്തര സൂചികയും വിദ്യാഭ്യാസ വകുപ്പ് നേരിട്ട് പ്രസിദ്ധീകരിക്കേണ്ടത് ആയിരുന്നു . [/box]

ബാബു ജേക്കബ് December 28, 2011 at 6:25 PM  

ഈ അവധിക്കാലത്ത്‌ പോലും വിവിധ ജില്ലകളിലെ കണക്കു പരീക്ഷകളുടെ ചോദ്യ പേപ്പറുകള്‍ സമാഹരിച്ച് ഈ യജ്ഞം 93 % വിജയപ്രദം ആക്കിയത് 100 % അഭിനന്ദനം അര്‍ഹിക്കുന്നു . അവശേഷിക്കുന്നതില്‍ kollam സ്വദേശികള്‍ ആരെങ്കിലും കൂടി ചോദ്യപേപ്പര്‍ അയച്ചു കൊടുത്ത് ഈ പരിപാടിയെ kollaam എന്ന് മറ്റുള്ളവരെക്കൊണ്ട് പറയിക്ക് .

jithin December 28, 2011 at 7:16 PM  

is there a site for language question papers? or else can some one please upload for languages too... it will be of great help.....

Anonymous December 28, 2011 at 7:57 PM  

Sir,can i get the answer of the following qn(20th)of maths,kasaragod.
In trianglePQR,drawn above the x-axis with angleP>90degree,the coordinates of P are (-4,3)and Qare(6,3).The length of PR is 13u and the area of the triangle is 60sq.u.Find the coordinates of R

Lekha babulal December 28, 2011 at 8:43 PM  

Kollam maths key kittiyal nallathayirunnu.(Mayyanad HSS Kollam ,JSITC)

കടലാസ് December 28, 2011 at 8:59 PM  

കൊള്ളാലൊ മാഷേ പരിപാടി

Rajeev December 28, 2011 at 9:27 PM  

എന്നാലും ഹരി സാറെ,
എന്റെ ബ്ലോഗിൽ (http://english4keralasyllabus.blogspot.com/) ചെയ്യണം എന്നു ഞാൻ മനസ്സിൽ പ്ലാൻ ചെയ്ത കാര്യം പഹയാ നിങ്ങൾ ചെയ്തു.... അതു കൊണ്ട് ഞാനും ഇതിൽ പങ്കാളി ആകുവാൻ തീരുമാനിച്ചു. ഇടുക്കിയുടെ ചോദ്യം അയച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ....

ഗീതാസുധി December 28, 2011 at 9:50 PM  

"ചെയ്യണം എന്നു ഞാന്‍ മനസ്സില്‍ പ്ലാന്‍ ചെയ്ത കാര്യം പഹയാ നിങ്ങള്‍ ചെയ്തു.... "
ആ മാമുക്കോയ ശൈലി ഇഷ്ടായി

അര്‍ജുന്‍ .കെ പെരിന്തല്‍മണ്ണ December 28, 2011 at 10:08 PM  

@shyma
"Maths Q(no20) Kasargod answer"
Please click here

Babu December 28, 2011 at 10:21 PM  

FINE EFFORT FROM MATHS BLOG

ഹായ് ,ഗണിതം December 28, 2011 at 10:51 PM  

ഈ പരിപാടി വളരെ ഗംഭീരം.
ഇതിനായി പരിശ്രമിച്ച എല്ലാ ആളുകള്‍ക്കും അഭിനന്ദനങ്ങള്‍ .
തുടര്‍ന്നും ഇതുപോലെയുള്ള സഹകരണം പ്രതീക്ഷിക്കുന്നു.

Sreenilayam December 28, 2011 at 11:38 PM  

കൊല്ലം ജില്ലക്കാര്‍ക്ക് അഭിമാനിക്കാം. Mathematics Question Paper ആര്‍ക്കും കൊടുക്കൂല്ലാന്ന് വാശി പിടിക്കുന്നതിന്. ബാക്കി പതിമൂന്ന് ജില്ലക്കാരും സഹകരിച്ചില്ലേ. അതു തന്നെ ധാരാളം.

sajan paul December 29, 2011 at 6:51 AM  

8ലേയും 9ലേയും ചോദ്യങ്ങള്‍ കൂടി കിട്ടിയിരുന്നെന്കില്‍ നന്നായിരുന്നു

snhssthrikkanarvattom December 29, 2011 at 10:28 AM  

kollathukarkku oru paperum kodukkenda

Anonymous December 29, 2011 at 10:44 AM  

@arjun.k
thank you for the answer sir

remani December 29, 2011 at 10:48 AM  

Thanks for sharing the Question Papers.It is a great help to students and teachers.Standard 5,6,7Question Papers in mathematics was very tough in alappuzha district.

sujisuresh December 29, 2011 at 11:08 AM  

ഈ ഉപകാരത്തിന് വളരെ നന്ദി.......ഇത് തുടന്നും പ്രതീക്ഷിക്കുന്നു suji suresh,vannappuram

ഏകലവ്യൻ December 29, 2011 at 11:26 AM  

add higher secondary questions also...........

Dr.Sukanya December 29, 2011 at 12:39 PM  

@ Shyma

സംശയത്തിനു അര്‍ജുന്‍ കൊടുത്ത ഉത്തരം ശ്രദ്ധിച്ചു കാണുമല്ലോ ?അര്‍ജുന്‍ നല്‍കിയ ഉത്തരം വളരെ മികച്ചത് ആണ് എന്നതില്‍ തെല്ലും സംശയം ഇല്ല എന്നാലും മറ്റൊരു ഉത്തരം കൂടി കൊടുക്കുന്നു.

വിശകലന ജ്യാമിതി

RADHAKRISHNAN.C,PRINCIPAL December 29, 2011 at 12:45 PM  

To Maths blog team
Your efforts are highly appreciated. Timely intervention in different aspects is helpful to the whole teacher-student community.
Please try to include matters related with Higher Secondary students also.

RADHAKRISHNAN.C,PRINCIPAL December 29, 2011 at 12:46 PM  

To Maths blog team
Your efforts are highly appreciated. Timely intervention in different aspects is helpful to the whole teacher-student community.
Please try to include matters related with Higher Secondary students also.

Dr.Sukanya December 29, 2011 at 12:48 PM  

@
Respected Anil Kumar Sir
HS for Girls
Thevalakara

സര്‍ കൊല്ലം ജില്ലയുടെ ഫിസിക്സ്‌ ചോദ്യ പേപ്പര്‍ നോക്കുമ്പോള്‍ പല ചോദ്യങ്ങളും വ്യക്തമായി കാണുനില്ല സര്‍ വേറെ ഒരു കോപ്പി കൂടി കൊടുക്കുമോ

848u j4C08 December 29, 2011 at 12:54 PM  

ഗീതാ സുധി ടീച്ചര്‍ ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് മലപ്പുറം ജില്ലയിലെ ഫിസിക്സ് ചോദ്യവും ഉത്തര സൂചികയും കൊടുത്ത് സഹായിക്ക് . അറിവിന്റെ പങ്കുവെയ്ക്കലിനു വേണ്ടി ഘോരഘോരം കമന്റ് എഴുതുന്ന ആള്‍ അല്ലെ .

adoorsalam December 29, 2011 at 6:32 PM  

Appreciable Work...Happy New Year...

vinesh December 29, 2011 at 8:13 PM  

വളരെ നല്ല സംരംഭം. IT PRACTICAL ചോദ്യങ്ങള്‍ കൂടി കിട്ടിയിരുന്നെങ്കില്‍ കുട്ടികള്‍ക്ക് സ്വയം ചെയ്ത് ശീലിക്കാമായിരുന്നു.

Arjun December 29, 2011 at 8:16 PM  

കോഴിക്കോട് ജില്ലയുടെ ചോദ്യം 11
"8,14,20 ...എന്ന സമാന്തരശ്രേണിയുടെ തുടര്‍ച്ചായ പദങ്ങളുടെ തുക 280 ആകുമോ?ഉത്തരം സമര്‍ത്ഥിക്കുക."
ഇതിനുത്തരം ദയവായി തരുക.

Dr.Sukanya December 29, 2011 at 8:34 PM  

sum = n/2 ( x1 + xn)
240 = n/2 (8+ 8+(n-1)6)
240 = n/2 (8 + 8 +6n-6)
280 = n/2 (10+6n)
280 = n/2 x 2 (5+3n)
280 = 5n + 3n^2
3n^2+5n-280 =0

b^2-4ac = 25 + 3360
b^2-4ac = 3385

since b^2-4ac is not a perfect square the equation has no positive integer solution hence sum can't be 280

Anonymous December 29, 2011 at 9:12 PM  

മത്സ്ബ്ലൊഗ്ന്റെ ഈ സംരംബതിനു നന്ദി .8ത് ലെയും 9ത് ലെയും ചൊദ്യപപെർ കൂദി പൊസ്റ്റ് ചൈതൽ നന്നയിരുന്നു

teenatitus December 29, 2011 at 9:37 PM  

പത്താം ക്ലാസ്സ്‌ പരീക്ഷക്ക് ഇനി രണ്ടു മാസങ്ങള്‍ കൂടി ..പാഠ ഭാഗങ്ങള്‍ തീര്‍ത്തതിനു ശേഷം കുട്ടികളെ പരീക്ഷക്ക്‌ ഒരുക്കാന്‍ ഇനി മത്സ് ബ്ലോഗ്‌ തുറക്കുകയെ വേണ്ടൂ .....ചോദ്യങ്ങളുടെ ഒരു കലവറ തന്നെ !!!!!!!!!!!! ...........മത്സ് ബ്ലോഗിന്റെ ചോദ്യ പേപര്‍ സമാഹരണ പരിപാടി വളരെ ഗംഭീരമായിരിക്കുന്നു . കേരളത്തിലെ മുഴുവന്‍ കുട്ടികളുടെയും വിജയത്തിന് വേണ്ടി പ്രയത്നിക്കുന്ന മത്സ് ടീം അംഗങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ...ഈ യജ്ഞം മഹാ വിജയമാക്കിയത്തില്‍ ബ്ലോഗിന് അഭിനന്ദനങ്ങള്‍

Arjun December 29, 2011 at 10:07 PM  

@ HITHA TEACHER,
നന്ദി,എന്റെ ഉത്തരം ഇതു തന്നെയാണ്. എന്നാല്‍ എന്റെ അച്ഛന്‍ ഈ ചോദ്യത്തെ സമീപിച്ചത് താഴെക്കാണിക്കുന്ന വിധത്തിലാണ്. ചര്‍ച്ച ചെയ്യുമല്ലോ?
11) പദങ്ങളുടെ എണ്ണം ഒറ്റസംഖ്യയായാല്‍ :-
മധ്യപദം xപദങ്ങളുടെ എണ്ണം = തുക
അതു കൊണ്ട് മധ്യപദവും പദങ്ങളുടെ എണ്ണവും 280 ന്റെ ഘടകങ്ങളായിരിക്കണം.
പദങ്ങളുടെ എണ്ണം 5 ആയാല്‍ മധ്യപദം = 280/5 =56
56 = 9 x 6 + 2 ആയതുകൊണ്ട്, 56 എന്നസംഖ്യ 8,14,20, …. എന്ന സമാന്തരശ്രേ ണിയിലെ പദമാണ്.
അതുകൊണ്ട് തന്നിരിക്കുന്ന സമാന്തരശ്രേരണിയിലെ തുടര്‍ച്ചയായ പദങ്ങളുടെ തുക 280 ആകാം. (പദങ്ങള്‍ 44,50,56,62,68)

Anonymous December 30, 2011 at 11:52 AM  

I like your new activity. and I like to join mathsblog with sending technical high school question papers. -Rasin.c

Dr.Sukanya December 30, 2011 at 11:52 AM  

@ അര്‍ജുന്‍

ആദ്യം തന്നെ നമുക്ക് ഇവിടെ ചോദ്യം എന്താണ് എന്ന് പരിശോധിക്കാം. അര്‍ജുന്‍ ആദ്യം തന്നിരിക്കുന്ന ചോദ്യത്തിലേക്ക് ഒന്ന് തുറിച്ചു നോക്കൂ(ശാസ്ത്രകാരന്മാരുടെ ഭാഷയില്‍ ഇതിനെ gaze at എന്ന് പറയും)

8,14,20 ...എന്ന സമാന്തരശ്രേണിയുടെ തുടര്‍ച്ചായ പദങ്ങളുടെ തുക 280 ആകുമോ?

അര്‍ജുനിന്റെ അച്ഛന്‍ പറഞ്ഞത് ശരി തന്നെ എന്നാല്‍ ഇവിടെ ചോദ്യം ആദ്യ പദം എട്ടില്‍ തുടങ്ങി പൊതു വ്യത്യാസം ആറ് ആയി വരുന്ന ശ്രേണിയിലെ ഒരു നിശ്ചിത പദങ്ങളുടെ തുക 280 ആകുമോ എന്നതല്ലേ അത് ആകുകയില്ല.

Dr.Sukanya December 30, 2011 at 11:59 AM  

@ അര്‍ജുന്‍


"HITHA TEACHER"

ഹിത എന്ന് മാത്രം വിളിച്ചാല്‍ മതി . ഹിത ടീച്ചര്‍ എന്ന് വേണ്ട.

"8,14,20 ...എന്ന സമാന്തരശ്രേണിയുടെ തുടര്‍ച്ചായ ഏതെങ്കിലും പദങ്ങളുടെ തുക 280 ആകുമോ?ഉത്തരം സമര്‍ത്ഥിക്കുക."

ഇങ്ങനെ ആയിരുന്നു ചോദ്യം എങ്കില്‍ അര്‍ജുനിന്റെ അച്ഛന്‍ പറഞ്ഞത് ശരിയാകുമായിരുന്നു എന്ന് തോന്നുന്നു .

Dr.Sukanya December 30, 2011 at 2:24 PM  

@ ഏകലവ്യന്‍ സര്‍

"add higher secondary questions also........"


സര്‍ അത് പ്രായോഗികമാണോ ?ഹൈ സ്കള്‍ തലത്തില്‍ ചെയുന്ന പോലെ ഒരു രീതി എന്ത് കൊണ്ട് ഹയര്‍ സെക്കണ്ടറി തലത്തിലും ചെയ്തു കൂടാ ? ഹൈ സ്കൂള്‍ തലത്തില്‍ scert ചോദ്യ ശേഖരം ഉണ്ടാക്കി അതില്‍ നിന്നും ചോദ്യങ്ങള്‍ തിരഞ്ഞെടുത്തു ഓരോ ജില്ലയിലും ചോദ്യ പേപ്പര്‍ തയാറാക്കി. പതിനാലു ജില്ലകളെയും ചോദ്യങ്ങള്‍ മാത്സ് ബ്ലോഗ്‌ നല്‍കിയപ്പോള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇവ ഡൌണ്‍ ലോഡ് ചെയ്തു എടുക്കാനും ഇവയുടെ അപഗ്രഥനത്തിലൂടെ ചോദ്യങ്ങളെ കുറിച്ച് ഒരു ധാരണ ഉണ്ടാകാനും കഴിയും എന്നാല്‍ പ്ലസ്‌ ടു തലത്തില്‍ ഇതാണോ സ്ഥിതി .

ഒരു ജില്ലയിലെ തന്നെ വിവിധ സ്കൂളുകളില്‍ ഓരോ തരത്തിലുള്ള ചോദ്യ പേപ്പര്‍ അത് തയാറാക്കിയത് ആകട്ടെ യാതൊരു മുന്‍വിധികളും ഇല്ലാതെ പാലക്കാട് ജില്ലയിലെ തന്നെ വിവിധ സ്കൂളുകളില്‍ നടത്തിയ ഒരു പത്തു തരം ചോദ്യ പേപ്പര്‍ കാണാം.മോഡല്‍ പരീക്ഷക്ക്‌ പോലും ഏകീകൃത സ്വഭാവം ഇല്ല.ഒരു ജില്ലയിലെ തന്നെ വിവിധ സ്കൂളുകളില്‍ ഓരോ തരത്തിലുള്ള ചോദ്യ പേപ്പര്‍ ആണ് മോഡല്‍ പരീക്ഷക്ക്‌ പോലും . അത് കൊണ്ട് കുട്ടിക്കോ അധ്യാപകനോ പൊതു പരീക്ഷയെ കുറിച്ച് ഒരു വ്യക്തമായ ധാരണ ലഭികുന്നില്ല .

ഇതൊരു ഒരു സ്ഥിതിക്ക് മാറ്റം വരണം . മാറ്റം വരണം എങ്കില്‍ പ്ലസ്‌ ടു തലത്തിലുള്ള അധ്യാപകര്‍ ഒരുമിച്ചു ചേര്‍ന്ന് പരീക്ഷ ബോര്‍ഡിനെ കാര്യം ധരിപ്പികണം. മൂന്ന് കൊല്ലം മുന്‍പ് വരെ തുടര്‍ന്ന് വന്ന രീതി തന്നെ വീണ്ടും നടപ്പിലാക്കണം . കഴിഞ്ഞ മൂന്നു കൊല്ലം ആയാണ് തോന്നുന്ന രീതിയില്‍ പരീക്ഷ നടത്തുന്ന ഒരു രീതി തുടങ്ങിയത് .

എന്ത് കൊണ്ട് മാത്സ് ബ്ലോഗ്‌ പോലെ ഒരു ബ്ലോഗ്‌ പ്ലസ്‌ ടു തലത്തിലെ അധ്യാപകര്‍ക്ക് തുടങ്ങി കൂട്ടാ എന്നൊരു ചോദ്യവും ബാക്കി നില്‍ക്കുന്നു

MURALEEDHARAN.C.R December 30, 2011 at 3:03 PM  

arjun
കോഴിക്കോട് ജില്ലയുടെ ചോദ്യം 11
"8,14,20 ...എന്ന സമാന്തരശ്രേണിയുടെ തുടര്‍ച്ചായ പദങ്ങളുടെ തുക 280 ആകുമോ?ഉത്തരം സമര്‍ത്ഥിക്കുക."
ഇതിനുത്തരം ദയവായി തരുക.
2-)ം പദം തൊട്ട് 9-)ം വരെ യുള്ള പദങ്ങളുടെ തുക കണ്ടു നോക്കൂ
ie 14+20+26+32+38+44+50+56

Anonymous December 30, 2011 at 6:05 PM  

dear mathsblog, please solve this problem,5²x5⁴x5⁶x…x5²ⁿ=(0.04)⁻²⁸ solve the value of "n" in the equation. rasin.c

muralichathoth December 30, 2011 at 6:18 PM  

Murali sir,

In the question, It is implied that sequence start from 8 and Common difference is 6.
otherwise possiblities are
14,20,.....56(8 terms) or 44,50,....68 (5 terms)

Thank you

Muralichathoth

അര്‍ജുന്‍ .കെ പെരിന്തല്‍മണ്ണ December 30, 2011 at 7:00 PM  

@resin
"solve this problem,5²x5⁴x5⁶x…x5²ⁿ=(0.04)⁻²⁸ solve the value of "n" in the equation. rasin.c"
[box]
(5^2)(5^4)(5^6).....(5^2n)=(0.04^-28)
5^(2+4+6+8.......2n)=[5^-2]^-28
5^[2(1+2+3+4+...n)]=5^56
5^[n(n+1)]=5^56
n(n+1)=56
n=7 [/box]

Dr.Sukanya December 30, 2011 at 7:42 PM  

@resin


ഇവിടെ നോക്കുമല്ലോ

Dr.Sukanya December 30, 2011 at 8:01 PM  

@ ബാബു സര്‍

കാസര്‍കോട് ജില്ല ഫിസിക്സ്‌ ചോദ്യം നമ്പര്‍ 11
ഇതില്‍ കുറച്ചു പ്രസ്താവന തന്നു അവയെ ഇന്ഫ്രാറെഡ്,അള്‍ട്രാവയലറ്റ് എന്ന് തരാം തിരിക്കാന്‍ പറഞ്ഞതില്‍

ശരീരത്തില്‍ തുളച്ചു കടക്കാന്‍ കഴിയും എന്നത് രണ്ടിനും ബാധകം അല്ലെ.ബാഹ്യ ആവരണമായ Epidermis ഇവ തുളച്ചു കടക്കും എന്ന് ഒരു പുസ്തകത്തില്‍ വായിച്ചതായി ഓര്‍മയുണ്ട് ശരിയാണോ എന്ന് അറിയില്ല.അത് പോലെ സില്‍വര്‍ ബ്രോമൈഡ് എന്ന് പറയുന്നത് ഫോട്ടോ ഗ്രാഫിക് ഫിലിം അല്ലെ അതില്‍ രാസ മാറ്റം വരുത്താന്‍ രണ്ടു കിരണങ്ങള്‍ക്കും കഴിയില്ലേ ?

സാറിന്റെ ഉത്തരങ്ങള്‍ എല്ലാം കണ്ടു വളരെ നന്നായിട്ടുണ്ട് .സര്‍ തയാറാക്കിയ ചോദ്യ പേപ്പര്‍ ഉണ്ടെങ്കില്‍ എനിക്ക് അയച്ചു തരുമോ ?

sajan paul December 30, 2011 at 8:46 PM  

@ rasin.c
ഹിതയും.അര്‍ജുനും ചെയ്ത വഴിയൊക്കെതന്നെ ലാറ്റക്സ് വഴങ്ങുമോ എന്ന് നോക്കട്ടെ
let y=$5^2$
.04=$\frac{4}{100}$=$\frac{1}{25}$=$\frac{1}{y}$=$y^-1$
$y^1$x$y^2$x$y^3.$........x$y^n$=$y^28$
$\frac{n(n+1)}{2}$=28
n(n+1)=56
gives n=7

muralichathoth December 30, 2011 at 9:21 PM  

Shyama,
Q.No: 20 of Kasarkode,

Since the area of triangle is 60, perpendicular distance from R to QP extended is 12. Given that PR=13, Therefore, length of PS = 5 units, where , S is the foot of perpendicular from R to QP extended.
Therefore , Co ordinate of R is (-9,15)[because, angle P is obtuse]also you can find another coordinate R', opposite side of QP,where its coordinates (-9,-9). If no condition is given such as angle P is more than 90, you would have been getting 4 co ordinates

thank you

muralichathoth

chera December 30, 2011 at 11:04 PM  

പത്തനംതിട്ടയിലെ ചോദ്യപേപ്പറിലെ ചോദ്യം 7 , R, S എന്നീബിന്ദുക്കളുടെ സ്ഥാനം പരസ്പരം മാറ്റിയാലേ ഉത്തരത്തിലേക്ക് എത്തുകയുള്ളു. കണ്ണൂരിലെ ചോദ്യം 6 നോക്കുക.

848u j4C08 December 31, 2011 at 6:01 AM  

@ ഹിത
കണക്ക് , ഫിസിക്സ്‌ വിഷയങ്ങളുടെ എല്ലാ ചോദ്യ പേപ്പറുകളും നന്നായി വിശകലനം ചെയ്യുന്നുണ്ട് എന്ന് കാണുന്നു .അഭിനന്ദനാര്‍ഹമായ നല്ല കാര്യം .

ഇന്‍ഫ്രാ റെഡ് കിരണങ്ങളില്‍ 10 മുതല്‍ 1000 മൈക്രോ മീറ്റര്‍ വരെ തരംഗ ദൈര്‍ഘ്യമുള്ള കിരണങ്ങള്‍ക്ക് (far infrared) മനുഷ്യ ശരീരത്തില്‍ 6 inch വരെ തുളച്ചു കയറാന്‍ കഴിയും . ഈ penetrating പവര്‍ മൂലമാണ് ഇത്തരം കിരണങ്ങളെ ചികിത്സാ രംഗത്ത് far infrared therapy (heat therapy) യില്‍ പ്രയോജനപ്പെടുത്തുന്നത് . എന്നാല്‍ ഇത് മുഴുവന്‍ IR കിരണങ്ങളുടെയും പൊതു സ്വഭാവം അല്ലാത്തതുകൊണ്ട് ഉത്തര സൂചികയില്‍ കൊടുക്കാതിരുന്നതാണ് . എന്നാല്‍ കുട്ടിയ്ക്ക് score കൊടുക്കുന്നതിന് അപാകത ഇല്ല .

UV കിരണങ്ങള്‍ക്ക് penetrating പവര്‍ താരതമ്യേന കുറവാണ് . തൊലിയിലും കണ്ണിലും ഇവയ്ക്കു തുളച്ചു കയറാന്‍ കഴിയും .

silver halide (silver chloride , bromide , iodide ) അടങ്ങിയ സാധാരണ ഫോട്ടോ ഫിലിമുകള്‍ IR കിരണങ്ങള്‍ക്ക് sensitive അല്ല . IR ഫോട്ടോഗ്രഫിയ്ക്ക് IR ഡിജിറ്റല്‍ ക്യാമറകളാണ് ഉപയോഗിക്കുന്നത് .

NB:- sorry , ഞാന്‍ പ്രസിദ്ധീകരണ യോഗ്യമായ ചോദ്യപേപ്പറുകള്‍ ഒന്നും തയ്യാറാക്കിയിട്ടില്ല .

Arjun December 31, 2011 at 7:39 AM  

@ chera sir
"കണ്ണൂരിലെ ചോദ്യം 6 നോക്കുക."
Answer

PS X PR = PQ^2
PS X 18 = 12 X 12
PS = 12 X 12 /18 =8
RS = PR - PS =18 - 8 = 10
ആരം = RS/2 = 5 cm

Arjun December 31, 2011 at 8:21 AM  

@ ഹിതയേച്ചി, MURALEEDHARAN.C.R sir, muralichathoth sir
THANKS

sreejith December 31, 2011 at 10:10 AM  

രണ്ട് വൃത്തസ്തൂപികകളുടെ ആരങ്ങളുടെ അംശബന്ധം 3:5,ഉയരങ്ങളുടെ അംശബന്ധം 2:3 എന്‍കില്‍ അവയുടെ വ്യാപ്തങ്ങള്‍ തമ്മിലുള്ള അംശബന്ധമെന്ത്.?

Dr.Sukanya December 31, 2011 at 3:17 PM  

@ ശ്രീജിത്ത്‌ സര്‍

രണ്ട് വൃത്തസ്തൂപികകളുടെ ആരങ്ങളുടെ അംശബന്ധം 3:5,ഉയരങ്ങളുടെ അംശബന്ധം 2:3 എന്‍കില്‍ അവയുടെ വ്യാപ്തങ്ങള്‍ തമ്മിലുള്ള അംശബന്ധമെന്ത്.?


ഇവിടെ നോക്കുമല്ലോ

Dr.Sukanya December 31, 2011 at 3:25 PM  

വൃത്തസ്തൂപികകളുടെ ആരങ്ങള്‍ a,b എന്ന് കരുതുക
എങ്കില്‍ a:b = 3:5 അതിനാല്‍
a/3 = b/5 = r അത് കൊണ്ട് a=3r ,b=5r

വൃത്തസ്തൂപികകളുടെ ഉയരങ്ങള്‍ p,q എന്ന് കരുതുക
എങ്കില്‍ p:q = 2:3 അതിനാല്‍
p/2 = q/3 = h അത് കൊണ്ട് p=2h ,q=3h

V1=1/3x piex 3rx 3r x2h=
6x pie x r^2 x h -----------(1)

V2 = 1/3x piex 5r x 5r x 3h =
25 x pie x r^2 x h ---------(2)

V1 / V2 = 6/25

V1 : V2 = 6 : 25

Dr.Sukanya December 31, 2011 at 3:43 PM  

@ Chera Sir

R, S എന്നീബിന്ദുക്കളുടെ സ്ഥാനം പരസ്പരം മാറ്റിയാലേ ഉത്തരത്തിലേക്ക് എത്തുകയുള്ളു എന്നത് ശരി തന്നെ ആണ് . അര്‍ജുന്‍ ഒരു ഉത്തരം കൊടുത്തു അല്ലോ എന്നാലും ഞാനും ഒരു ഉത്തരം കൊടുക്കുന്നു

തൊടുവരകള്‍

Dr.Sukanya December 31, 2011 at 4:09 PM  

പരീക്ഷ കഴിഞ്ഞല്ലോ ഇനി എസ്.സി.ഇ.ആര്‍.ടി സൈറ്റ് തുറന്നു തരാമല്ലോ ? അത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വളരെ പ്രയോജനം ചെയും.

sreejith December 31, 2011 at 8:14 PM  

@ ഹിത
thanks 4 the clear answer

ബാബു ജേക്കബ് December 31, 2011 at 10:39 PM  

@ ഹിത
എല്ലാ ജില്ലകളിലെയും എല്ലാ വിഷയങ്ങളുടെയും ചോദ്യങ്ങള്‍ കിട്ടണമെങ്കില്‍ എസ് സി ആര്‍ റ്റി കനിയണം . അല്ലെങ്കില്‍ അതതു ജില്ലകളിലെ അധ്യാപകര്‍ മനസ്സ് വെയ്ക്കണം . കമന്റുകളില്‍ പരസ്നേഹം നിറഞ്ഞു കവിയുന്ന പലരും ഇത്തരം സംരംഭങ്ങളില്‍ സഹകരിക്കാറില്ല എന്നതാണ് വസ്തുത . അറിവിന്റെ പങ്കുവെയ്ക്കലിനെ വാനോളം വാഴ്ത്തിപ്പാടുന്ന പലരും അറിവിന്റെ പങ്കുവെയ്ക്കലിന്റെ സമയം വരുമ്പോള്‍ മുങ്ങി കളയുകയാണ് പതിവ് . പ്രസംഗിക്കാന്‍ എന്ത് എളുപ്പം ? അതിനു പ്രത്യേകിച്ച് ചിലവൊന്നും ഇല്ലല്ലോ ? പരസ്പരം സഹായിച്ചാല്‍ എല്ലാ ജില്ലകളിലെയും എല്ലാ ചോദ്യങ്ങളും കുട്ടികള്‍ക്ക് പ്രയോജനകരമായ രീതിയില്‍ പ്രസിധീകരിക്കാവുന്നതെ ഉള്ളൂ . ഹിത , അര്‍ജ്ജുന്‍ തുടങ്ങിയ കുട്ടികളൊക്കെ ആവശ്യമായ ഗൈഡ് ലൈന്‍ നല്‍കാന്‍ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ട് . പക്ഷെ ചോദ്യ പേപ്പര്‍ സമാഹരണത്തില്‍ ഭൂരിപക്ഷം അധ്യാപകരുടെ ഭാഗത്തുനിന്നും കിട്ടുന്ന സഹകരണം തൃപ്തികരമല്ല എന്ന സത്യം തുറന്നു പറയേണ്ടി വരുന്നു .

Anonymous December 31, 2011 at 11:42 PM  

thank you for the answers teacher,arjun,thomas sir - rasin.c(kozhikode)

ഗീതാസുധി January 1, 2012 at 9:07 AM  

"കമന്റുകളില്‍ പരസ്നേഹം നിറഞ്ഞു കവിയുന്ന പലരും ഇത്തരം സംരംഭങ്ങളില്‍ സഹകരിക്കാറില്ല എന്നതാണ് വസ്തുത . അറിവിന്റെ പങ്കുവെയ്ക്കലിനെ വാനോളം വാഴ്ത്തിപ്പാടുന്ന പലരും അറിവിന്റെ പങ്കുവെയ്ക്കലിന്റെ സമയം വരുമ്പോള്‍ മുങ്ങി കളയുകയാണ് പതിവ് . പ്രസംഗിക്കാന്‍ എന്ത് എളുപ്പം ? അതിനു പ്രത്യേകിച്ച് ചിലവൊന്നും ഇല്ലല്ലോ ?"
ബാബുസാറിന്റെ കമന്റ് പ്രധാനമായും ഊന്നുന്നത് എന്നെയാണെന്ന് മനസ്സിലായി. കൂട്ടായ്മയിലൂടെ അത്ഭുതങ്ങള്‍ ചെയ്യുന്ന ഈ ബ്ലോഗിന്റെ ഏറ്റവും മികച്ച ഒരു പ്രവര്‍ത്തനമാണ് ഈ ചോദ്യപ്പേപ്പര്‍ സമാഹരണം എന്ന് നിര്‍ഭാഗ്യവശാല്‍ ഗീതടീച്ചര്‍ക്ക് അഭിപ്രായമില്ല!(പലവട്ടം ഇത് പറയണമെന്നു തോന്നിയിരുന്നൂവെങ്കിലും പറയാതിരുന്നത്, നല്ല പല കാര്യങ്ങളുടേയും നിരുത്സാഹപ്പെടുത്തലായി കരുതിയെങ്കിലോ എന്ന് വിചാരിച്ചാണ്.)കുറേ ചോദ്യപ്പേപ്പറുകള്‍ കലക്കിക്കുടിപ്പിച്ച് കുട്ടികളെ പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കുന്നത് നമ്മുടെ ആധുനികവിദ്യാഭ്യാസ സങ്കല്പങ്ങള്‍ക്കുതന്നെ കടകവിരുദ്ധമല്ലേ ബാബുസാറേ..?

Dr.Sukanya January 1, 2012 at 10:28 AM  

പ്രിയപ്പെട്ട ഗീത ടീച്ചര്‍

അനാവശ്യമായി ഇടപെടുകയാണ് എന്ന് കരുതരുത്.
ഒരു തരത്തില്‍ പറഞ്ഞതില്‍ ബാബു സര്‍ അങ്ങിനെ ഒരു കമന്റ്‌ ഇടാന്‍ ഞാന്‍ കൂടി കാരണം ആണ് മറ്റു ജില്ലകളിലെ ചോദ്യ പേപ്പര്‍ ചോതിച്ചുകൊണ്ട് ഞാന്‍ കൊടുത്ത കമന്റിനു ആണ് ബാബു സര്‍ മറുപടി ഇട്ടത്.അത് ഒരിക്കലും ടീച്ചറെ ഉധേശിച്ചല്ല.ബാബു സര്‍ ഒരിക്കലും ടീച്ചറെ വേദനിപ്പിക്കണം എന്ന് കരുതി പറഞ്ഞതല്ല.

ഏറ്റവും ബഹുമാനിക്കുന്ന ഗീത ടീച്ചറോട് ഞാന്‍ ക്ഷമ പറയുന്നു ..

ഒരിക്കലും കുട്ടികളെ യാന്തികമായി തയാറാക്കാന്‍ വേണ്ടി അല്ല ചോദ്യ പേപ്പര്‍ ചോതിച്ചത് .ചോദ്യങ്ങള്‍ വിവിധ തലത്തില്‍ നിന്ന് കൊണ്ട് ആലോചിക്കുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം.

Dr.Sukanya January 1, 2012 at 10:32 AM  

ഗീത ടീച്ചര്‍

ചില കാര്യങ്ങളില്‍ എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്.ടീച്ചര്‍ അനുവദിക്കുന്നു എങ്കില്‍ മാത്രം ഞാന്‍ അത് പറയാം

848u j4C08 January 1, 2012 at 10:54 AM  

പ്രിയ ഗീതാ സുധി ടീച്ചര്‍ ,
പരാമര്‍ശിക്കപ്പെട്ട കമന്റ് ഞാന്‍ എഴുതുമ്പോള്‍ ടീച്ചറിന്റെ വിദൂര ഛായ പോലും എന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല . അങ്ങനെ ആണെന്ന് ടീച്ചറിന് തോന്നിയത് ടീച്ചറിന്റെ നിഷ് കളങ്കത കൊണ്ട് മാത്രമാണ് .
"ആധുനികവിദ്യാഭ്യാസ സങ്കല്പവും ചോദ്യ പേപ്പറുകളുടെ സമാഹരണവും" എന്ന വിഷയത്തില്‍ പ്രബന്ധം തയ്യാറാക്കാനുള്ള അറിവൊന്നും എനിക്കില്ല .അധ്യാപകര്‍ സഹായിക്കുകയാണെങ്കില്‍ പല ജില്ലകളില്‍ നിന്നുമുള്ള വ്യത്യസ്തങ്ങളായ ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടാന്‍ കഴിയുമല്ലോ എന്ന അബദ്ധ ധാരണ കൊണ്ട് ഞാന്‍ ആ കമന്റ് ഇട്ടു പോയതാണ് . ആധുനിക വിദ്യാഭ്യാസ സങ്കല്‍പ്പത്തെ കുറിച്ചൊന്നും ആ നേരം ചിന്തിക്കാന്‍ പറ്റിയില്ല എന്നത് എന്റെ തെറ്റ് . ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന മാത്സ് ബ്ലോഗും , സ്നേഹിക്കുന്ന ഹരിസാറും ഒരു പരിശ്രമം തുടങ്ങിയപ്പോള്‍ അത് നല്ലത് എന്ന് തോന്നിയതുകൊണ്ട് അതിനോട് സഹകരിച്ചു എന്ന് മാത്രം .
ഒന്നുമില്ലാത്തവന് കലക്കിക്കുടിക്കാന്‍ കുറച്ചു ചോദ്യക്കടലാസ്സുകളെങ്കിലും ഉള്ളത് നല്ലതല്ലേ ?

ഗീതാസുധി January 1, 2012 at 11:16 AM  

"ചില കാര്യങ്ങളില്‍ എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്.ടീച്ചര്‍ അനുവദിക്കുന്നു എങ്കില്‍ മാത്രം ഞാന്‍ അത് പറയാം"
എന്റെ ഹിതാ, നമ്മുടെ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ പരസ്പരം മനസ്സിലാക്കാന്‍ ഇതിനേക്കാള്‍ നല്ല വേദിയില്ല. ധൈര്യമായി പങ്കുവെക്കുക.കാത്തിരിക്കുന്നു. പിന്നെ, ടീച്ചറുടെ കമന്റ് യാതൊരുവിധ വിഷമങ്ങളില്‍ നിന്നും ഉളവായതല്ല.പല സ്കൂളുകളും മാര്‍ച്ചോടെ എടുത്തുതീര്‍ക്കേണ്ട ,സമയബന്ധിതമായി ശാസ്ത്രീയമായി പഠിപ്പിച്ചുതീര്‍ക്കേണ്ട, പാഠങ്ങള്‍ ഒക്ടോബറിലും മറ്റും കടത്തുകഴിച്ച് തീര്‍ത്ത് പരീക്ഷാവീക്ഷണകോണില്‍ മാത്രം പഠിപ്പിക്കുന്നത് കാണുന്നതുകൂടി മനസ്സില്‍വെച്ച് എഴുതിപ്പോയതാണ്.
ബാബുസാറേ,
"ഗീതാ സുധി ടീച്ചര്‍ ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് മലപ്പുറം ജില്ലയിലെ ഫിസിക്സ് ചോദ്യവും ഉത്തര സൂചികയും കൊടുത്ത് സഹായിക്ക് . അറിവിന്റെ പങ്കുവെയ്ക്കലിനു വേണ്ടി ഘോരഘോരം കമന്റ് എഴുതുന്ന ആള്‍ അല്ലെ ."
ഇത് സാറുതന്നെ എഴുതിയതല്ലേ..?

Anjana January 1, 2012 at 11:23 AM  

"കുറേ ചോദ്യപ്പേപ്പറുകള്‍ കലക്കിക്കുടിപ്പിച്ച് കുട്ടികളെ പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കുന്നത് " ഒരു പക്ഷെ നിലവിലെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണമായിരിക്കാം. അതാത് കാലത്ത് സ്കൂള്‍ -കോളേജ് തലത്തില്‍ ഉള്ള പഠനരീതി മനസ്സില്‍വെച്ചുകൊണ്ടുതന്നെ ഗണിതം (അനുബന്ധ വിഷയങ്ങളും) കുറേക്കൂടി നന്നായി കൈകാര്യം ചെയ്യാനുള്ള അവസരം മാതസ് ബ്ലോഗ്‌ ഉപയോഗപ്പെടുത്തിയോ എന്ന സംശയം ബാക്കി നില്‍ക്കുന്നു. ചോദ്യം - ഉത്തരം- സമാധാനം , ചോദ്യം - ഉത്തരം- സമാധാനം ഇങ്ങനെയൊരു അവസ്ഥയല്ലാതെ പഠിക്കുന്ന (പഠിപ്പിക്കുന്ന) വിഷയത്തില്‍ മറ്റൊരു കര്‍മ്മ പദ്ധതിക്കും സാധ്യതയില്ലേ ? ചുരുങ്ങിയ കാലംകൊണ്ട് വലിയ ഒരു വയാനസമൂഹത്തിലേക്ക് വേര് പടര്‍ത്താന്‍ കഴിഞ്ഞ ഈ ബ്ലോഗ്‌ , ഏറ്റവും മികച്ച ആളുകളെ ആകര്‍ഷിക്കാനും അണിനിരത്താനും കഴിഞ്ഞ ഈ ബ്ലോഗ്‌ , പരീക്ഷയെ മാത്രം മുന്നില്‍കണ്ടുകൊണ്ടുള്ള പഠനം, ഒപ്പം സര്‍വ്വീസ് കാര്യങ്ങളും ഭരണകാര്യങ്ങളും എന്ന ലക്ഷ്യത്തിലെക്കാണോ നീങ്ങുന്നത് എന്ന തോന്നല്‍ ഇപ്പോള്‍ മാതസ് ബ്ലോഗ്‌ തുറക്കുമ്പോള്‍ അനുഭവപ്പെടുന്നു. ഇങ്ങനെയാവരുതെന്നു കടുത്ത ആഗ്രഹമുണ്ടെങ്കിലും എന്ത് ന്യായത്തിലാണ് അത് സൂചിപ്പിക്കുക എന്ന് ആലോചിച്ചു ഇതുവരെയും പിന്മാറുകയായിരുന്നു. ( ഗീത ടീച്ചറുടെ മറവില്‍ നിന്ന് ഇത് ഇപ്പോള്‍ പറയുമ്പോഴും ആശങ്കയുണ്ട് )

KTP.Abdul Gafoor January 1, 2012 at 11:46 AM  

Please I kindly request you my friends to publish all District's English medium Question papers of X standard like Kozhikode. Question papers of standard 8, 9 also requested.

Dr.Sukanya January 1, 2012 at 12:21 PM  

കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ കൊണ്ട് ആണോ നമ്മുടെ വിദ്യാഭ്യാസരീതി പോലും മുന്നേറുന്നത് എന്ന് സംശയമുണ്ട്‌ .കുറെ കാര്യങ്ങള്‍ യാന്ത്രികമായി പഠിച്ചു മാര്‍ക്ക് ഉണ്ടാകുക എന്നത് തന്നെ ആണ് നമ്മുടെ വിദ്യാഭ്യാസരീതി ലക്‌ഷ്യം വക്കുന്നത് .ഒരു പരിധി വരെ അധ്യാപകരും.താഴെ പറയുന്ന ഏതാനം കാര്യങ്ങളെ മുന്‍നിര്‍ത്തി ആണ് ഞാന്‍ ഇത് പറയുന്നത്.

1)ഒരു സ്കൂളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഗണിതത്തില്‍(എല്ലാ വിഷയങ്ങളിലും)
സി .ഇ മാര്‍ക്ക് 20/20 നല്‍കുന്നു . അല്ലെങ്കില്‍ നല്‍കണം എന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിക്കുന്നു.ശേഷിക്കുന്ന 10/80 കിട്ടാന്‍ എന്ത് പ്രയാസം ഇങ്ങനെ വിജയ ശതമാനം 93% ആകി ഉയര്‍ത്തുന്നതില്‍ എന്ത് കാര്യം ? ഇതിനു പിന്നില്‍ അറിവ് ഉയര്‍ത്തുക എന്നാ ലക്‌ഷ്യം ഉണ്ടോ ?
ചോദ്യപ്പേപ്പറുകള്‍ കലക്കിക്കുടിപ്പിച്ച് 10 മാര്‍ക്ക് കിട്ടുക സ്കൂളിന്റെ വിജയ ശതമാനം ഉയര്‍ത്തുക എന്നതല്ലേ അധ്യാപകരും ലക്‌ഷ്യം വക്കുനത് ?

2)പത്താം ക്ലാസിലെ Electronics എന്നാ പാഠം ശ്രദ്ധിച്ചോ ? ആര്‍ക്കു വേണ്ടി ആണ് എന്തിനു വേണ്ടി ആണ് ഈ പാഠം ഉള്‍പെടുത്തിയത് ? അര്‍ദ്ധചാലകങ്ങളെ കുറിച്ചോ Dopping, n-Type ,P-Type അര്‍ദ്ധചാലകങ്ങളെ കുറിച്ചോ ഒരു ധാരണ നല്‍കാതെ Transistor,
Amplification, Full Rectification എന്നിവ ഒക്കെ കുത്തി നിറച്ചിട്ട്‌ ആര്‍ക്ക് ഗുണം ? Doppler Effect ഇങ്ങനെ ആണോ അവതരിപ്പികുക ? കുട്ടിക്ക് മനസ്സിലാക്കാന്‍ വേണ്ടി വിഷയത്തെ ലഖൂകരിച്ചിട്ടു എന്ത് കാര്യം ?
പറയുന്നു എങ്കില്‍ കാര്യം വിശദമായി പറയുക ഇല്ലെങ്കില്‍ ഉയര്‍ന്ന ക്ലാസുകളില്‍ ഇവ വിശദമായി പറയുന്നുണ്ടല്ലോ

Dr.Sukanya January 1, 2012 at 12:41 PM  

3)എത്ര സ്കൂളുകളില്‍ ലാബ് സംവിധാനം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് ? സര്‍ക്കാര്‍ ഫണ്ട്‌ കൊണ്ട് വാങ്ങിച്ച പല ഉപകര ണങ്ങളും നോക്കുകുത്തികള്‍ അല്ലെ ? Diode,Resistor,Capacitor,
Rheostat,Inductor എന്നിവ നല്ക്കി ഇവയെ തരം തിരക്കാന്‍ പറഞ്ഞാല്‍ എത്ര കുട്ടികള്‍ക്ക് അതിനു കഴിയും ? എന്നാല്‍ വസ്തുക്കള്‍ കാണാ പാഠം പഠിച്ചു എ പ്ലസ്‌ ഫിസിക്സ്‌ പരീക്ഷയില്‍ കുട്ടി വങ്ങും ഇവിടെ കുട്ടിക്ക് മാര്കാണോ അറിവാണോ കിട്ടുന്നത് ?

4)നമ്മുടെ മേളകള്‍ എന്താണ് അളക്കുന്നത് ?
അറിവാണോ അവിടെ പരിഗണിക്കപെടുന്നത് ?
മേളകള്‍ക്ക് വേണ്ടി മോഡല്‍ ഉണ്ടാകി കൊടുക്കുന്ന കടകള്‍ എല്ലാ ജില്ലകളിലും കാണാം .5000 മുതല്‍ 10,000 രൂപ വരെ കൊടുത്താല്‍ മോഡല്‍ കിട്ടും അതിന്റ്റെ പ്രവര്‍ത്തനവും പടിപിച്ചു തരും . നാകിന്റെ നീളം കൂടി അയാള്‍ ജഡ്ജസ് ഫ്ലാറ്റ്. 2009 ല്‍ പാലക്കാട് ജില്ല മേളയില്‍ Theme Science & Technology for harnessing energy എന്നത് ആയിരുന്നു. ജില്ലയിലെ മേളയില്‍ മികച്ചു നിന്ന മോഡല്‍ അന്ധരായ ആളുകളെ പര സഹായം കൂടാതെ തടസങ്ങള്‍ മനസ്സിലാക്കി നടന്നു നീങ്ങാന്‍ സഹായിക്കുന്ന ഒരു തരം ഇന്ഫ്ര റെഡ് കണ്ണട ആയിരുന്നു.സ്വന്തമായ ആശയത്തിലൂടെ രൂപ കല്പന ചെയ്ത ആ മോഡല്‍ Theme ല്‍ പെടില്ല എന്ന് പറഞ്ഞു പുരതാകിയ കുട്ടിയുടെ വിഷമം ഇന്നും എന്റെ മനസ്സില്‍ ഉണ്ട്. കുട്ടികളുടെ നൂതനമായ ഏതു കണ്ടു പിടിത്തവും ഇവിടെ പരിഗണിക്കണം . ഇവിടെ എന്താണ് ലക്ഷ്യം വക്കുന്നത് അറിവാണോ ? ഈ കുട്ടിക്ക് വലാരാനുള്ള സാഹചര്യമ നമ്മുടെ വിദ്യാ ഭ്യാസ രീതി ലക്‌ഷ്യം വക്കുനുണ്ടോ

5)Youth Festival ,Sports , Science Maths Fair എന്നിവയ്ക്ക് എ ഗ്രേഡ് കിട്ടിയാല്‍ എന്തിനാണ് ഈ ഗ്രയിസ് മാര്‍ക്ക് . താല്പര്യം ഉള്ളവര്‍ പങ്കെടുകട്ടെ അവരുടെ തുടര്‍ പഠനത്തില്‍ ഈ വഴി തന്നെ അവര്‍ തിരഞ്ഞെടുക്കുന്നു എങ്കില്‍ അന്ന് ഇതിനു പ്രാധാന്യം നല്കട്ടെ. ഒന്പതാം ക്ലാസില്‍ Students Police Cadet ആയ ഒരു കുട്ടിയോട് എന്തിനാന്നു ഇതില്‍ ചേര്‍ന്നത്‌ എന്ന് ചോതിച്ചപ്പോള്‍ പത്താം ക്ലാസ്സില്‍ 60 മാര്‍ക്ക് കിട്ടും എന്നതായിരുന്നു മറുപടി.

6)ഒരു അഡ്മിഷന് ചെല്ലുമ്പോള്‍ ആദ്യം ചോതിക്കുനത് മാര്‍ക്ക് ആണ് അറിവല്ല .Engg Admission ആഗ്രഹിക്കുന്ന കുട്ടി അറിവുണ്ട് എന്ന് പറഞ്ഞു വെറുതെ ഇരുനിട്ടു കാര്യമില്ല അവനു അഡ്മിഷന്‍ കിട്ടണം എങ്കില്‍ കുറെ ചോദ്യങ്ങള്‍ സമയ ക്രമം അനുസരിച്ച് ചെയ്തു ശീലിച്ചേ പറ്റു.
ഏതു പരീക്ഷ രീതിയിലും ഇത് പ്രധാനം ആണ്.

Dr.Sukanya January 1, 2012 at 12:54 PM  

കുറെ ചോദ്യങ്ങള്‍ കുട്ടി ചെയ്തു ശീലിക്കുമ്പോള്‍ അവന്റെ അറിവും വികസിക്കപെന്നുണ്ട്. ഒരു ആശയത്തെ ഏതൊക്കെ രീതിയില്‍ സമീപ്പികാം എന്ന് ചോദ്യം മനസ്സിരുത്തി വിശകലനം ചെയുന്ന കുട്ടിക്ക് മനസ്സിലാക്കാന്‍ കഴിയും.

ത്രീ ഫേസ്,സിംഗിള്‍ ഫേസ് എന്ന് കേട്ടിരിക്കുമല്ലോ എന്നാല്‍ ടു ഫേസ് അത്രയ്ക്ക് പ്രായോഗികം അല്ല എന്ത് കൊണ്ട് എന്നൊരു ചോദ്യം കാണുന്ന കുട്ടി അതിന്റെ ഗ്രാഫിക ചിത്രീകരണം വരക്കുമ്പോള്‍ മനസ്സിലാകുന്നത്‌ ഒരു സുപ്രധാനമായ ആശയം കൂടി ആണ്.

Dr.Sukanya January 1, 2012 at 1:00 PM  

അപ്പോള്‍ ചോദ്യങ്ങള്‍ കുട്ടികള്‍ പരിചയപെടുകയും അവ ചെയ്തു നോക്കി സമയ ക്രമം പാലിച്ചു പരീക്ഷ എഴുതാന്‍ പഠിക്കുകയും ചെയുക എന്നതിന് മാത്സ് ബ്ലോഗ്‌ സഹായിച്ചു എന്ന് മാത്രം

Hari | (Maths) January 1, 2012 at 1:19 PM  

"കുറേ ചോദ്യപ്പേപ്പറുകള്‍ കലക്കിക്കുടിപ്പിച്ച് കുട്ടികളെ പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കുന്നത് നമ്മുടെ ആധുനികവിദ്യാഭ്യാസ സങ്കല്പങ്ങള്‍ക്കുതന്നെ കടകവിരുദ്ധമല്ലേ .." എന്ന ഗീത ടീച്ചറുടെ കമന്റിനോട് അതി ശക്തമായി പ്രതിഷേധിക്കുന്നു. കാരണം, കുറച്ച് ചോദ്യപേപ്പറുകളെങ്കിലും കുട്ടികള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ കിട്ടുന്ന അവസരമാണോ, അതോ ഒന്നുമില്ലാതെ പാഠപുസ്തകം മാത്രം ആധാരമാക്കിയുള്ള പഠനമാണോ, നല്ലതെന്നു ചിന്തിക്കുമ്പോള്‍ പ്രതിഷേധിക്കാതിരിക്കാന്‍ നിവര്‍ത്തിയില്ല. ആധുനിക വിദ്യാഭ്യാസ സമ്പ്രദായമാണെന്നു ഒരു പേരിനു പറയാമെങ്കിലും ഇന്നും പരീക്ഷാ കേന്ദ്രീകൃതമായ വിദ്യാഭ്യാസമല്ലേ ഇവിടെ നടക്കുന്നത്? വകുപ്പു തന്നെ ചോദ്യപേപ്പറുകളുണ്ടാക്കുന്നു. ചോദ്യബാങ്കുണ്ടാക്കുന്നു.

പരീക്ഷ കഴിഞ്ഞപ്പോള്‍ ചോദ്യബാങ്ക് തുറന്നു കിട്ടാന്‍ വേണ്ടി ശ്രമിച്ചപ്പോള്‍ പെര്‍മിഷന്‍ ഇല്ലായെന്നു മറുപടി. എങ്കില്‍പ്പിന്നെ, ഈ ചോദ്യങ്ങളെല്ലാം സമാഹരിക്കാമെന്നു തീരുമാനിച്ചത് ശക്തമായ ഒരു പ്രതിഷേധമായിത്തന്നെയാണ്. ഒതുക്കി വെക്കലുകള്‍ക്കും ഒളിപ്പിക്കലുകള്‍ക്കുമെതിരെയുള്ള പ്രതിഷേധം. എല്ലാ ജില്ലകളിലേയും സുമനസ്സുകളായ അധ്യാപകര്‍ ഉടന്‍ ആ നല്ല ലക്ഷ്യത്തോട് സഹകരിക്കുകയും ചെയ്തു. എല്ലായിടത്തും സമാഹരണപരിപാടി ചര്‍ച്ചയാവുകയും ചെയ്തു. ഇനിയെങ്കിലും ചോദ്യബാങ്ക് തുറന്നു കിട്ടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. തുറന്നു കിട്ടിയാല്‍ മാത്​സ് ബ്ലോഗിന്റെ സദുദ്ദേശപൂര്‍ണമായ പ്രതിഷേധം വിജയിച്ചുവെന്നര്‍ത്ഥം. (പക്ഷെ ഒരു ജില്ലയിലെ ചോദ്യപേപ്പറുകള്‍ ഒരുമിച്ച് സ്കാന്‍ ചെയ്ത് അയക്കാന്‍ സാങ്കേതിക പരിജ്ഞാനമുള്ള പലരും ഈ പരിപാടിയോട് അനുഭാവം പ്രകടിപ്പിക്കാതിരുന്നതിലും എനിക്ക് വിഷമമുണ്ട്). ഓരോ ജില്ലയിലേയും ഓരോരുത്തര്‍ ഒരു മണിക്കൂര്‍ ചിലവഴിച്ചാല്‍ എല്ലാ വിഷയങ്ങളുടേയും ചോദ്യപേപ്പര്‍ നമുക്ക് സമാഹരിക്കാമായിരുന്നുവെന്നത് വേറൊരു വശം. (അവധി കഴിഞ്ഞ് സ്ക്കൂളിലെത്തിക്കഴിയുമ്പോള്‍ എല്ലാ ചോദ്യപേപ്പറും സ്കാന്‍ ചെയ്ത് അയച്ചു തരാമെന്ന് ചില അധ്യാപകര്‍ ഉറപ്പു തന്നിട്ടുള്ളതും ഈ ഘട്ടത്തില്‍ മറക്കുന്നില്ല.)

പരിപൂര്‍ണമായും ഗണിതത്തില്‍ ഊന്നി, പാഠഭാഗങ്ങളും മറ്റും കാര്യഗൗരവമായി ചര്‍ച്ച ചെയ്യാനുള്ള നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നു. അതൊന്നും ആരും വേണ്ട വിധം വിനിയോഗിച്ചില്ലെന്ന് ആ പോസ്റ്റുകളിലെ കമന്റുകള്‍ നോക്കിയാലറിയാം. ഇന്നത്തെ സാഹചര്യത്തിലും അത്തരം പോസ്റ്റുകള്‍ വന്നാല്‍ ഫലം മറിച്ചായിരിക്കില്ല. പിന്നെന്താ ചെയ്യുക? ഗണിതാധ്യാപകരേക്കാള്‍ കൂടുതല്‍ കാര്യഗൗരവമായി ചര്‍ച്ചയ്ക്ക് വരുന്നത് അധ്യാപകേതര വിഭാഗവും കുട്ടികളും രക്ഷകര്‍ത്താക്കളുമെല്ലാമാണെന്നു കാണാം. ഈ പോസ്റ്റ് തന്നെ ഉദാഹരണം. ഹിതയെയും സംഘത്തെയും അര്‍ജുനേയുമെല്ലാം പേരെടുത്ത് സ്ത്യുത്യര്‍ഹമാം വിധം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.

പിന്നെ, മാത്​സ് ബ്ലോഗിലെ ഗണിത പോസ്റ്റുകള്‍ തയ്യാറാക്കുന്നത് ജോണ്‍ സാറാണ്. ജോണ്‍ സാര്‍ തയ്യാറാക്കുന്ന ചോദ്യങ്ങള്‍ ഇടക്കിടെ പ്രസിദ്ധീകരിക്കണമെന്നുള്ള മെയിലുകള്‍ പലപ്പോഴും എനിക്ക് ലഭിക്കാറുണ്ട്. രക്ഷിതാക്കളും കുട്ടികളും അധ്യാപകരുമെല്ലാം ആവശ്യപ്പെടുന്നതും ഇത്തരം പോസ്റ്റുകളാണ്. എന്നാല്‍ ഇത്തരത്തിലുള്ള പോസ്റ്റുകളോ പ്രവര്‍ത്തനങ്ങളോ ചിന്തകളോ മാത്​സ് ബ്ലോഗിലൂടെ ചര്‍ച്ചയ്ക്ക് വിധേയമാക്കാന്‍ എത്ര പേര്‍ ശ്രമിച്ചിട്ടുണ്ട്?

മേല്‍ഘടകങ്ങളില്‍ നിന്നുമുള്ള അറിവുകളും അറിയിപ്പുകളും നിര്‍ദ്ദേശങ്ങളുമെല്ലാം താഴെത്തട്ടിലേക്കെത്തുമ്പോള്‍ ചോര്‍ന്നു പോകുന്നതോ, ആശയ വ്യക്തത നഷ്ടപ്പെട്ടോ എത്തുന്നതോ ആയ സാഹചര്യത്തില്‍ മനംമടുത്തായിരുന്നു ബ്ലോഗ് ആരംഭിക്കാന്‍ മൂന്നു വര്‍ഷം മുമ്പ് ഞങ്ങള്‍ തീരുമാനിച്ചത്. അധ്യാപകര്‍ക്ക് സ്വതന്ത്രമായി ചര്‍ച്ച ചെയ്യാനുള്ള ഒരിടമുണ്ടാക്കുക എന്നതായിരുന്നു പ്രധാനമായും ബ്ലോഗ് കൊണ്ട് ഉദ്ദേശിച്ചത്. അത് നമ്മുടെ അധ്യാപകര്‍ പ്രയോജനപ്പെടുത്തുന്നുണ്ടോയെന്ന കാര്യം അധ്യാപകസമൂഹത്തിന് തന്നെ ചിന്തിക്കാന്‍ വിടുന്നു.

Hari | (Maths) January 1, 2012 at 1:25 PM  

കൃഷ്ണന്‍ സാര്‍ പത്താം ക്ലാസ് പാഠപുസ്തകമുണ്ടാക്കുന്ന സമയം ഗണിതാധ്യാപകരുടെ കൂടി അഭിപ്രായം ചോദിച്ചിരുന്നു. എന്തായിരുന്നു ഫലം? ഒന്നും സംഭവിച്ചില്ല. ഈ അവസ്ഥയില്‍ ഗണിതത്തെ ഗണിതത്തിന്റേതായ രസഗണിതരീതിയില്‍ അവതരിപ്പിക്കാന്‍ നിന്നാല്‍ അത് ആസ്വദിക്കാനോ അതിനെ ഗൗരവകരമായി സമീപിക്കാനോ ആളുണ്ടാകില്ലെന്ന് നൂറ്റിക്കു നൂറുശതമാനം ഉറപ്പാണ്. ഓരോ പോസ്റ്റിന്റേയും പേജ് ഹിറ്റുകളെക്കൂടി അവലംബിച്ചു കൊണ്ടാണ് ഞാനിത്ര ഉറപ്പിച്ചൊരു അഭിപ്രായം പറയുന്നത്.

സ്ക്കൂള്‍ സമയം ഒഴികെയുള്ള മിക്കവാറും സമയങ്ങള്‍ ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവഴിച്ച് തന്നെയാണ് പിന്നിട്ട മൂന്നു വര്‍ഷവും ബ്ലോഗിന്റെ വളര്‍ച്ചയ്ക്കായി ശ്രമിച്ചിട്ടുള്ളത്. പലപ്പോഴും കുടുംബത്തോടൊപ്പം ചെലവഴിക്കാതെ പാഴാക്കിക്കളഞ്ഞ സമയത്തെക്കുറിച്ചോര്‍ത്ത് വേദന തോന്നാറുണ്ടെങ്കിലും ബ്ലോഗിനെ സമീപിക്കുന്നവരുടെ എണ്ണം നോക്കുമ്പോള്‍ ആ വേദനയെല്ലാം മറക്കുകയും ചെയ്യും. ഈ അവസരത്തിലും പോസ്റ്റുകള്‍ തയ്യാറാക്കി നല്‍കാന്‍ സുമനസ്സുകള്‍ മുന്നോട്ടു വരണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.

താരതമ്യേന ശക്തമായ പിന്തുണ തരുന്നത് ബാബു ജേക്കബ് സാറിനേയും ഗീത ടീച്ചറേയും പോലുള്ള ഗണിതേതര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരാണെന്നു കാണാം. ഗണിതപഠനത്തിന് മാത്​സ് ബ്ലോഗിനെ ഉപയോഗപ്പെടുത്തുന്നില്ലെങ്കില്‍ പിന്നെ ഓരോ ഘട്ടത്തിലും അധ്യാപക സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കു വേണ്ടി പോസ്റ്റുകള്‍ ഉണ്ടാക്കുകയാണ് ഉചിതമെന്നു തോന്നി. അതാണ് ശുദ്ധഗണിതം വിട്ട് പരീക്ഷയെ മാത്രം മുന്നില്‍കണ്ടുകൊണ്ടുള്ള പഠനവും സര്‍വ്വീസ് കാര്യങ്ങളും ഭരണകാര്യങ്ങളുമൊക്കെയായി മാത്​സ് ബ്ലോഗ് മുന്നോട്ടു നീങ്ങുന്നത്. അതിന് സ്വീകാര്യത ലഭിക്കുന്നുമുണ്ട്.

എന്നാലും പറയട്ടെ, കൂടുതല്‍ അധ്യാപകര്‍ ചര്‍ച്ചയ്ക്ക് വരാത്തതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. അധ്യാപകരും രക്ഷകര്‍ത്താക്കളും കുട്ടികളുമടക്കമുള്ള കൂട്ടായ്മയിലാണ് നമ്മുടെ ശക്തി. കമന്റിലൂടെയും മറ്റും അഭിപ്രായമെഴുതാനും മറ്റും ഒപ്പം നിന്നാല്‍ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനും അവ അധികാരികളുടെയും സംഘടനാ ഭാരവാഹികളുടെയുമെല്ലാം ശ്രദ്ധയില്‍പ്പെടുത്താനും മാത്​സ് ബ്ലോഗ് ഒപ്പം നില്‍ക്കും. ഏറ്റവും ഒടുവിലായി തയ്യാറാക്കിയ സെന്‍സസുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പരാതി തന്നെ ഉദാഹരണം. പക്ഷേ ഒന്നര ലക്ഷത്തോളം അധ്യാപകരുള്ളിടത്ത് ഒരു ശതമാനമെങ്കിലും കമന്റ് രേഖപ്പെടുത്താന്‍ എത്തിയിരുന്നെങ്കില്‍....

വല്ലപ്പോഴുമെങ്കിലും കമന്റു ചെയ്യണേ എന്നു പറയുമ്പോള്‍ എപ്പോഴും, സമയമില്ല, തിരക്കാണ് എന്നാണ് നിങ്ങള്‍ക്കു പറയാനുള്ളതെങ്കില്‍ നിങ്ങള്‍ ഒട്ടും ഓര്‍ഗനൈസ്ഡ് അല്ല എന്നാണര്‍ത്ഥം.

ഒപ്പം നില്‍ക്കുക. നമുക്ക് ഹിമാലയം വരെ കീഴടക്കാം.

ഗീതാസുധി January 1, 2012 at 2:32 PM  

ഹരിസാറേ,
നിങ്ങള്‍ തുടങ്ങിവെച്ചു മുന്നോട്ടുകൊണ്ടുപോകുന്ന അസൂയാര്‍ഹമായ കൂട്ടായ്മയെ വിലകുറച്ചുകാണലായിരുന്നില്ല ഗീതടീച്ചറുടെ ഉദ്ധേശ്യം. പരീക്ഷകളെ വലിയ കാര്യമായി കണ്ട് വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന സമൂഹത്തിന് മറ്റൊരുവശം കൂടി ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. അഭംഗുരം മുന്നേറുക.
(മറ്റാരെ വേദനിപ്പിച്ചാലും ഈ ബ്ലോഗിന്റെ ശില്പികളേയും ഏറ്റവും പ്രിയപ്പെട്ട ബാബുസാര്‍, ഹിത തുടങ്ങിയവരേയും ഈ എളിയവളുടെ വാക്കുകള്‍ വേദനിപ്പിക്കുന്നത് അചിന്ത്യം! മഹത്തായ കഠിനാധ്വാനത്തെ വിലകുറച്ച് കണ്ടതായിത്തോന്നിയിട്ടുണ്ടെങ്കില്‍ ഹരിസാറിനോട് ആത്മാര്‍ത്ഥമായ ക്ഷമാപണം.)

രാവണന്‍ January 1, 2012 at 2:44 PM  

ചോദ്യങ്ങള്‍ ധാരാളം ഉണ്ടാകണം എന്നതിനെ സംബന്ധിച്ച് എന്റെ അഭിപ്രായം

Dr.Sukanya January 1, 2012 at 3:00 PM  

@ ഗീത ടീച്ചര്‍

അയ്യോ ടീച്ചര്‍ എന്താ ഇങ്ങനെ ഒക്കെ പറയുന്നത്.
ടീച്ചര്‍ ടീച്ചറുടെ അഭിപ്രായം പറഞ്ഞു ഞാന്‍ എന്റെ കാഴ്ചപാട് പറഞ്ഞു അത് പോലെ ഹരി സാറും അഞ്ജന ചേച്ചിയും ബാബു സാറും പറഞ്ഞു. അത്രയേ ഉള്ളു കാര്യം.

ഇവിടെ ഇപ്പൊ ആര്‍ക്കും ആരോടും ഒരു ദേഷ്യവും ഇല്ല ഒന്നും ഇല്ല.നമുക്ക് ഈ ചര്‍ച്ച ഇവിടെ നിര്‍ത്താം അല്ല പിന്നെ.

ഒപ്പം നില്‍ക്കുക. നമുക്ക് ഹിമാലയം വരെ കീഴടക്കാം.അത് തന്നെ ശരി.ഞാന്‍ ഒക്കെ അടുത്ത് ബ്ലോഗില്‍ വന്ന ആളുകള്‍ ആണ് ടീച്ചര്‍ ഒക്കെ ആദ്യം മുതലേ ഉള്ളവര്‍ ആണ്.
ശൈശവ ദശയില്‍ കൂടെ നിന്നവര്‍ ആണ് വളര്‍ച്ചക്ക് പിന്നിലെ യഥാര്‍ഥ ശക്തികള്‍ ഞാന്‍ ഒക്കെ ബ്ലോഗ്‌ ഹിറ്റ്‌ ആയപ്പോള്‍ അത് കണ്ടു വന്നതാണ് . അപ്പോള്‍ എല്ലാ പിണക്കവും തീര്ര്‍ന്നു .ഇനി ആരും ഇതിനെ പറ്റി ഒരറ്റ അക്ഷരം മിണ്ടരുത് .

Dr.Sukanya January 1, 2012 at 3:09 PM  

@ രാവണന്‍ സര്‍

"വിമര്‍ശനങ്ങള്‍ ആശയ പൂര്‍ണവും ആരോഗ്യകരവും ആയിരിക്കണം"

തീര്‍ച്ചയായും

നന്നായിരിക്കുന്നു ലേഖനം

അടികുറിപ്പ് : എങ്ങിനെ നന്നാകാതിരിക്കും പത്തു തല അല്ലെ .

Dr.Sukanya January 1, 2012 at 5:45 PM  

@ Sathyendran Sir

വയനാട് ജില്ല ഫിസിക്സ്‌ ചോദ്യം 8(d)

ചിത്രത്തിലെ പ്രകാശ സ്രോതസ്സുകള്‍ മൂന്നും ഒരുമിച്ചു പ്രകാശിപിച്ചാല്‍ വെള്ള പേപ്പറില്‍ കാണുന്ന വര്‍ണം എന്തായിരിക്കും ?

ഇവിടെ സ്രോതസ്സുകള്‍ മഞ്ഞ , മജന്ത , സയന്‍ എന്നിവ ആണല്ലോ .ഇവ മൂന്നും ഒരുമിച്ചു ചേരുമ്പോള്‍ കറുപ്പ് അല്ലെ കിട്ടുക

ബാബു ജേക്കബ് January 1, 2012 at 7:22 PM  

@ ഹിത
പ്രകാശ സ്രോതസ്സുകളോടൊപ്പം ഫില്‍റ്ററുകളും കൂടി പരിഗണിക്കുമല്ലോ .

Dr.Sukanya January 1, 2012 at 7:28 PM  

@ ബാബു സര്‍

അതായിരുന്നു സര്‍ എന്റെ സംശയം ഫില്‍റ്റര്‍ പരിഗണിക്കണോ എന്ന്.ഇപ്പോള്‍ ഉത്തരം വ്യക്തമായി .നന്ദി

Dr.Sukanya January 2, 2012 at 9:35 AM  

ഇന്ന് മുതല്‍ ആരംഭിക്കുന്ന പാലക്കാട് റെവന്യൂ ജില്ല കലോല്‍സവ വേദികള്‍ മത്സര ഫലങ്ങള്‍ എന്നിവ അറിയുന്നതിന് മാത്സ് ബ്ലോഗിന്റെ മുകളില്‍ വലതു വശത്തായി കാണുന്ന ലിങ്ക് നോക്കുക

മാത്സ് ബ്ലോഗ്‌ ടീം പാലക്കാട്

Mubarak January 2, 2012 at 9:31 PM  

ഡിസംബര്‍ 29 ല്‍ അര്‍ജുന്‍ ചോദിച്ച ഒരു ചോദ്യവും അതിന് ഹിത നല്‍കിയ മറുപടിയും കണ്ടു ഇതിലുണ്ടായ ഒരു സംശയമാണ് ഈ കുറിപ്പ്
"8,14,20,... എന്ന ശ്രേണിയുടെ തുടര്‍ച്ചയായ കുറെ പദങ്ങളുടെ തുക 280 ആകുമോ?" ഈചോദ്യത്തിന് കിട്ടിയ ഉത്തരം ആകില്ല എന്നായിരുന്നു. ചോദ്യത്തില്‍ "ആദ്യത്തെ തുടര്‍ച്ചയായ കുറെ പദങ്ങളുടെ തുക 280 ആകുമോ?" എന്നല്ലാത്തതിനാല്‍ എവീടെയെങ്കിലുമുള്ള തുടര്‍ച്ചയായ പദങ്ങളായാലും മതിയല്ലോ. അങ്ങനെയെങ്കില്‍ ആ ശ്രേണിയുടെ തുടര്‍ച്ചയായ പദങ്ങളായ 44,50,56,62,68 എന്നീ 5 പദങ്ങളുടെ തുക 280 ആണ്. ചോദ്യം തിരുത്തണോ ഉത്തരം തിരുത്തനോ?

suresh t January 2, 2012 at 10:55 PM  

CAN U PLEASE PUBLISH THE ANSWER KEYS TOO.......SURESH T SN TRUSTS HSS PUNALUR

suresh t January 2, 2012 at 10:58 PM  

CAN U PLEASE UPLOAD THE ANSWER KEYS TOOOO.... SURESH T SN TRUSTS HSS PUNALUR

suresh t January 2, 2012 at 10:59 PM  

THE ENGLISH QUESTION PAPERS OF KOLLAM DISTRICT WILL BE UPLOADED NEXT DAY....SURESH T SN TRUSTS HSS PUNALUR

blogger2348 January 2, 2012 at 11:17 PM  

ഇംഗ്ലീഷ് മീഡിയം ചോദിയ പേപ്പറും കിടിഇരുനകില്‍ കൂടുതല്‍\ കുട്ടികള്‍ക്ക്‌ ഫലപ്രധമയെന

blogger2348 January 2, 2012 at 11:18 PM  

ഇംഗ്ലീഷ് മീഡിയം ചോദിയ പേപ്പറും കിടിഇരുനകില്‍ കൂടുതല്‍\ കുട്ടികള്‍ക്ക്‌ ഫലപ്രധമയെന

Hafsana January 3, 2012 at 12:35 AM  

Thanks for maths blog. This s realy vry helpfl to us. This is the real way to study maths, only through these we can taste the sweetness of maths. What we needed, maths blog just give us dat. Again a iot of thanks to "MATHS BLOG"!!!!!!!!!!!!!.......

Hari | (Maths) January 3, 2012 at 7:12 AM  

Last updated : Idukki STD IX - English & SS (Eng. Med) Thanks to Rajeev Joseph,St.Philomena's HS, Upputhara

Chemistry and IT (Palakkad)
Thanks to M.G Geetha, HSA (Phy. science), Patasala Sanskrit HS, Chittur)

kizhakkemuttom January 3, 2012 at 11:08 AM  

please provide Eng medium question papers also

kizhakkemuttom January 3, 2012 at 11:10 AM  

share Eng medium question papers also

CKGMHSS January 3, 2012 at 11:37 AM  

പ്രിയ ഹരിസര്‍,
മാത് സ് ബ്ലോഗിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഏത് നല്ല കാര്യം ചെയ്യുമ്പോഴും വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. അതുകൊണ്ട് ഭാവിയല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ വൈമുഖ്യം തോന്നിയേക്കാം. ഒരിക്കലും അങ്ങനെ ചിന്തിച്ചു പോകരുതേ എന്നാണെന്റെ പ്രാര്‍ഥന. ഈ സംരഭത്തില്‍ ഒരു ചെറിയ കണ്ണിയാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളോട് ആത്മാര്‍ഥമായി സഹകരിക്കാന്‍ തയ്യാറാണെന്നു മാത്രം പറഞ്ഞു കൊണ്ട് നിര്‍ത്തട്ടെ.

SATHYEN January 3, 2012 at 3:25 PM  

ഹിതയുടെ സംശയം പലര്‍ക്കുമുണ്ടാകാമല്ലോ!
മഞ്ഞ പ്രകാശം നീല ഫില്‍ട്ടറിലൂടെ കടത്തിവിടാത്തതിനാല്‍ ഫലം ഇരുണ്ടത് തന്നെ.എന്നാല്‍ പല രീതിയിലുമുള്ള OVERLAP കൂടി പരിഗണിക്കാമല്ലോ!

Hari | (Maths) January 3, 2012 at 6:26 PM  

Last updated : Kottayam : Part I (Thanks to Vijayakumar M.D,Govt.THS, Kanjirappally)

Kozhikode : Part 2 (Thanks to Suresh Babu Edakkudi, CKGM HSS, Chingapuram)

shaharbana January 3, 2012 at 9:27 PM  

കണ്ണൂരിലെ മാത് സ് ചോദ്യം22 plz answer it.soon.......

shaharbana January 3, 2012 at 9:28 PM  

കണ്ണൂരിലെ മാത് സ് ചോദ്യം22 plz answer it.soon.......

Dr.Sukanya January 3, 2012 at 10:24 PM  

@ shaharbana


Look Here

Dr.Sukanya January 3, 2012 at 10:39 PM  

shaharbana


Click Here

അര്‍ജുന്‍ .കെ പെരിന്തല്‍മണ്ണ January 3, 2012 at 11:09 PM  

@shaharbana
"kannur22 question"
Answers Including or Question

sajan paul January 4, 2012 at 5:25 AM  

7-maths-kozhikode
6-maths-kozhikode
5-maths-kozhikode

Hari | (Maths) January 4, 2012 at 7:11 AM  

Last Updated : Thrissur full Question papers (Thanks to Sathya Bhama. V.S, GHSS, Punkunnam)

Kannur full Question papers (Malayalam Medium) (Thanks to Teena Titus)

Kozhikode UP Maths Question Papers (Thanks to Thomas V. T)

Dr.Sukanya January 4, 2012 at 8:21 AM  

@shaharbana

സംശയത്തിന്റെ ഉത്തരം മനസ്സിലായില്ലേ അര്‍ജുന്‍ നല്‍ക്കിയ ഉത്തരം നോക്കിയാല്‍ മതി.ഇനി കുറച്ചു കാര്യങ്ങള്‍ കൂടി പറയാം ഇതൊരു ഉപദേശം ആയി എടുക്കണ്ട ഞാന്‍ മനസ്സിലാകിയ ചില കാര്യങ്ങള്‍ പറയുന്നു എന്ന് മാത്രം

1) മേല്‍കോണ്‍,കീഴ് കോണ്‍ എന്നിവയുടെ ആശയം വരുന്ന ചോദ്യം എല്ലാ ജില്ലകളിലെ ചോദ്യ പേപ്പര്‍ നോക്കിയാലും കാണാം.ഇവ ചെയ്തു ശീലിക്കുക.
2)കഴിഞ്ഞ വര്‍ഷത്തെ പുസ്തകം നല്ലൊരു Reference Book ആണ് അതില്‍ കുറെ കണക്കുകള്‍ കാണണം ഇവ മനസ്സിലാക്കി പഠിക്കുക.
3)കഴിഞ്ഞ വര്‍ഷങ്ങളിലെ ചോദ്യ പേപ്പര്‍ നോക്കാം .വരയുടെ ചരിവ് ,വരയുടെ സമവാക്യം ,സാധ്യതയുടെ ഗണിതം,മധ്യമം എന്നിവ ഒഴികെ എല്ലാം മുന്‍ വര്‍ഷത്തെ പുസ്തകത്തിലും ചോദ്യ കടലാസിലും കാണും.ഇവയെല്ലാം സമയം കിട്ടുമ്പോള്‍ ആശയം മനസ്സിലാകി ചെയ്തു നോക്കണം

4) കഴിഞ്ഞ വര്‍ഷത്തെ പുസ്തകം മാറി എന്ന് ഒന്നും കരുതണ്ട . ചില മാറ്റങ്ങള്‍ വരുത്തി എന്ന് മാത്രം . സ്പര്‍ശരേഖ ആയാലും തൊടുവര ആയാലും ഇനി വൃത്തത്തെ മുട്ടി കൊണ്ട് പോകുന്ന വര എന്ന് പറഞ്ഞാലും അടിസ്ഥാന ആശയം മാറുനില്ല.

5)എ പ്ലസ്‌ എന്നത് തന്നെ ആയിരിക്കണം ലക്ഷ്യം .ഏതു ഗ്രേഡ് കിട്ടിയാലും കുഴപ്പം ഇല്ല പക്ഷെ ലക്‌ഷ്യം വക്കുന്നത് ഏറ്റവും ഉയര്‍ന്നത് തന്നെ ആകണം അതിനായി പരിശ്രമിക്കുകയും വേണം

vijayan January 4, 2012 at 11:10 PM  

ഒരു സംശയം ചോദിച്ചോട്ടെ..
(-1,-1),(6,6),(5,7),(-2,6) എന്നീ ബിന്ദുക്കള്‍ ക്രമമായി യോജിപ്പിച്ചാല്‍ ലഭിക്കുന്ന ചതുര്‍ഭുജം ചക്രീയമാണെന്നു തെളിയിക്കുക. എങ്ങനെ ?

suresh t January 4, 2012 at 11:27 PM  

MAXIMUM CO OPERATION IS EXPECTED FROM ALL DISTRICTS...PLEASE UPLOAD THE X ENGLISH QUESTION PAPERS ..

suresh t January 4, 2012 at 11:28 PM  

MAXIMUM CO OPERATION IS EXPECTED FROM ALL DISTRICTS...PLEASE UPLOAD THE X ENGLISH QUESTION PAPERS ..

suresh t January 4, 2012 at 11:28 PM  

MAXIMUM CO OPERATION IS EXPECTED FROM ALL DISTRICTS...PLEASE UPLOAD THE X ENGLISH QUESTION PAPERS ..

suresh t January 4, 2012 at 11:30 PM  

kindly co operate by sending atleast the X standard english question papers of all districts...it will be so helpful
Suresh T
S N TRUSTS HSS PUNALUR

അര്‍ജുന്‍ .കെ പെരിന്തല്‍മണ്ണ January 5, 2012 at 2:46 AM  

@vijayan
"(-1,-1),(6,6),(5,7),(-2,6) എന്നീ ബിന്ദുക്കള്‍ ക്രമമായി യോജിപ്പിച്ചാല്‍ ലഭിക്കുന്ന ചതുര്‍ഭുജം ചക്രീയമാണെന്നു തെളിയിക്കുക. എങ്ങനെ ?"
ഉത്തരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

vijayan January 5, 2012 at 7:43 AM  

Thank You Arjun. Can't we use the idea of slopes?

Dr.Sukanya January 5, 2012 at 10:08 AM  

@ Vijayan sir

"Can't we use the idea of slopes?"


Slopes and Cyclic


Maths Blog Team Palakkad

Dr.Sukanya January 5, 2012 at 10:22 AM  

@ സ്നേഹം നിറഞ്ഞ വിജയന്‍ സര്‍

നമ്മുടെ ഗണിതപുസ്തകം രണ്ടാം ഭാഗം
Page no:187,188 എന്നിവയിലെ സൈഡ് ബോക്സ്‌ ശ്രദ്ധിച്ചു കാണുമല്ലോ സമാന്തരങ്ങള്‍ ആയ രണ്ടു വരകളുടെ ചരിവ് തുല്ല്യം എന്നും പരസ്പരം ലംബം ആയ രണ്ടു വരകളില്‍ ഒരു വരയുടെ ചരിവ് മറ്റേ വരയുടെ ചരിവിന്റെ വുല്‍ക്രമത്തിന്റെ ന്യൂനം ആണ് എന്നും അവിടെ പറയുന്നുണ്ടല്ലോ.
ഈ ആശയം വളരെ പ്രധാനം ആണല്ലോ.

Dr.Sukanya January 5, 2012 at 10:35 AM  

സര്‍ ഈ ആശയത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് പാലക്കാട് ബ്ലോഗ്‌ ടീം ഉണ്ടാക്കിയ കുറച്ചു ചോദ്യങ്ങള്‍ ഉണ്ട് അത് മാത്സ് ബ്ലോഗ്‌ ഉടന്നെ കൊടുക്കും സാറിന്റെ മെയില്‍ ഐ .ഡി തരോ അയച്ചു തരാം

jentytharian January 5, 2012 at 11:35 AM  

എന്തുകൊണ്ട് നിങ്ങള്‍ പത്താം ക്ലാസില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു Lp,UP ലെവലിനെ പറ്റി ചിന്തിക്കാത്തതെന്ത്!!
http://jentytharian.blogspot.com

jentytharian January 5, 2012 at 11:38 AM  

എന്തുകൊണ്ട് നിങ്ങള്‍ പത്താം ക്ലാസില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു LP,UP Class-നെ പറ്റി ചിന്തിക്കാത്തതെന്ത്!!

jithin January 5, 2012 at 11:44 AM  

this is a very useful site... hope all the students become aware of this and reap the use of this endeavour..... it will be greatful if the moderators of this site help in adding more english question papers....

Younus Saleem January 5, 2012 at 2:16 PM  


off Topic

സമ്പൂര്‍ണ്ണ ഉപയോഗിച്ച് കുട്ടികളുടെ വിവരങ്ങള്‍ എല്ലാം ചേര്‍ത്തതിന് ശേഷം ADMIT STUDENT ബട്ടനില്‍ ക്ലിക്ക് ചെയ്തിട്ട് ഒരു പ്രതികരണവും കാണുന്നില്ല. വിവരങ്ങള്‍ ഒന്നും തന്നെ SAVE ആയിട്ടുമില്ല.എന്തായിരിക്കും കാരണം.

Arunbabu January 5, 2012 at 6:12 PM  

mMALAPPURAM MATHS QUESTIONS 11&20 ANSWER PLEASE.......

Arunbabu January 5, 2012 at 6:17 PM  

MALAPPURAM MATHS QUESTION NUMBERS 11&20 ANSWERS PLEASE

Arunbabu January 5, 2012 at 6:19 PM  

john sir where are you? kanane ellallo

Hari | (Maths) January 5, 2012 at 7:09 PM  

Last Updated :

Kollam STD VIII, IX & X English Thanks to Suresh. T, SN Trusts HSS, Punalur

Idukki STD IX, VIII (Full) Thanks to Rajeev Joseph,St.Philomena's HS, Upputhara

Thrissur STD IX (Full) Thanks to Sathya Bhama. V.S, GHSS, Punkunnam

Wayanad : STD X (Full) Thanks to Sathyendran.k, GHSS, Koyileri

muralichathoth January 5, 2012 at 7:20 PM  

Arunbabu, for Question No:11,

If tp:tq = a:b, then,
tp+na : tq+nb =a:b

since t5:t8 = 1:7, t(5+1):t(8+7)=1:7

Therefore: t6:t15 = 1:7

Also, t(5+2X1): t(8+2X7)= 1:7

So, If t7= 10, t22 = 70.

Another Method: let t5 = x, t8= 7x, therefore: d =2x. using this you can calculate t6:t15 and t7:t22


for Question No: 20, given that 4times the volume of cone with given radius is Volume of cylinder with given radius and height.
by equation you will get,

height of cone = 20cm

Thank you,

ജനാര്‍ദ്ദനന്‍.സി.എം January 5, 2012 at 7:28 PM  

ജില്ല കലോത്സവ ബ്ലോഗുകള്‍
തല്‍സമയ സംപ്രേഷണവുമായി വയനാട് എല്ലാവരേയും കടത്തി വെട്ടിയിരിക്കുന്നു. ‌
അഭിനന്ദനങ്ങള്‍

Palakkad Team January 5, 2012 at 7:39 PM  

@ അരുണ്‍ ബാബു

ഇവിടെയും കാണാം

അര്‍ജുന്‍ .കെ പെരിന്തല്‍മണ്ണ January 5, 2012 at 8:36 PM  

@Arunbabu
"Malappuram 11,20 answers"
Please Click here

ANIRUDH NARAYANAN January 5, 2012 at 9:52 PM  

hitha chechi malappuram district maths question paperinte answer key kittan entha margam? (sslc)

Palakkad Team January 5, 2012 at 9:56 PM  

പ്രിയപ്പെട്ട ലാലേട്ടന്‍

നാളെ ഈ സമയം ആകുമ്പോഴേക്കും ഇവിടെ കൊടുക്കാം.

ANIRUDH NARAYANAN January 5, 2012 at 9:58 PM  

S.S MATTU DIsTRICTILE QUESTION PAPERS VANNITTILLA?

ANIRUDH NARAYANAN January 5, 2012 at 9:59 PM  

hitha please give me malappuram, maths answer key

sreejith January 5, 2012 at 11:03 PM  

@ q no.11 malapuram

t5=a+4d
t8=7a+28d (for t5:t8=1:7)
t6=a+4d
t15=7a+35d (t8+7d)
so t6:t5=1:7

t7=a+6d=10
t22=7a+42d (t15+7d)
t7:t22=1:7
hence t22=70

Remya C January 5, 2012 at 11:21 PM  

we want biology qns

അര്‍ജുന്‍ .കെ പെരിന്തല്‍മണ്ണ January 6, 2012 at 4:08 AM  

@lalettan,ANIRUDH NARAYANAN
മലപ്പുറം maths answer key യ്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Palakkad Team January 6, 2012 at 10:16 AM  

@ Lalettan,Anirudh Narayanan

മലപ്പുറം ജില്ലയുടെ വിശധമായ ഉത്തരങ്ങള്‍ അര്‍ജുന്‍ നല്കിയ്യിരിക്കുന്നത് നോക്കുമല്ലോ.

@ Arjun

കുട്ടികളുടെ ആവശ്യം അനുസരിച്ച് വിശധമായ ഉത്തരങ്ങള്‍ തയാറാക്കി നല്‍കിയതിനു മാത്സ് ബ്ലോഗ്‌ ടീം നന്ദി പറയുന്നു.തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

SATHYEN January 6, 2012 at 11:55 AM  

സര്‍ ചോദ്യപേപ്പര്‍ വയനാട് ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എറണാകുളമാണ് വരുന്നത്

Arunbabu January 6, 2012 at 12:16 PM  

THANKS TO ARJUN.K,MURALI CHATHOTH&PALAKKAD TEAM

Hari | (Maths) January 6, 2012 at 4:40 PM  

Last Updated : Idukki Full Pack (Both Mediums): STD X | STD IX ‌| STD VIII
(Thanks to Rajeev Joseph,St.Philomena's HS, Upputhara)

Malappuram X (Thanks to Zainul Abideen Kodi, VPKMM HSS, Malappuram)

Wayanad : STD X (Thanks to Sathyendran.K, GHSS Koyileri)

ANIRUDH NARAYANAN January 6, 2012 at 4:56 PM  

LALETTAN ME.ANY WAY MALAPPURAM MATHS 11'TH QUESTION ANSWER?

ANIRUDH NARAYANAN January 6, 2012 at 4:59 PM  

MATTU JILLAKALILE S.S QUESTION PAPER KITTAN ENTHA HITHA ORU VAZHI?

ANIRUDH NARAYANAN January 6, 2012 at 5:00 PM  

THANKS ARJUN

Aswin January 6, 2012 at 8:04 PM  

can anyone pls tell me how to upload an image here??

Tom January 6, 2012 at 9:09 PM  

IT Practical Questions - Std X - can be downloaded from the link below

Download IT Practical Questions Std X

snhssthrikkanarvattom January 6, 2012 at 9:31 PM  

@aswinsir i think picasadownload software download cheyhal blogukalilekku pictures upload cheyyamennanu sir GOOGLE nte search enginil e code search cheyyuka
3.8.117.43

Ann January 7, 2012 at 2:50 AM  

chila question papers open cheyyan pattunnilla.

Hari | (Maths) January 7, 2012 at 8:56 AM  

Last Updated:

Idukki Full Pack STD X (Both Mediums): Thanks to Rajeev Joseph,St.Philomena's HS, Upputhara

Malappuram : STD IX (Thanks to Unnikrishnan, Malappuram)

Hacker Adhi January 7, 2012 at 1:40 PM  

Sir,
I am a 10th stc stdnt...and really tenshioned of the sslc exam....ehat to du??? pls tel me!!!!

Hari | (Maths) January 7, 2012 at 5:53 PM  

പ്രിയ ആദി,

എസ്.എസ്.എല്‍.സി പരീക്ഷയെ ഭയപ്പാടോടെ കാണേണ്ട യാതൊരു കാര്യവുമില്ല. ഇനി എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് രണ്ടു മാസത്തോളം നീണ്ടു നിവര്‍ന്നു കിടക്കുന്നു. ഹൃദിസ്ഥമാക്കാത്ത പാഠങ്ങള്‍ പഠിച്ചെടുക്കാനും ഉയര്‍ന്ന ഗ്രേഡു കരസ്ഥമാക്കുന്നതിനും ഈ രണ്ടു മാസം ധാരാളം. ആദിയുടെ പേരിലെ 'ഹാക്കര്‍' പരീക്ഷ കഴിയുന്ന വരെ മാറ്റി വെക്കുക. ഒപ്പം അനാവശ്യ ചിന്തകളും. ഇനി മനസ്സില്‍ ഒരേ ഒരു ലക്ഷ്യം മാത്രം. പരീക്ഷയിലെ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തവും കൃത്യവുമായി ഉത്തരമെഴുതാന്‍ കഴിയണം. എസ്.എസ്.എല്‍.സി പരീക്ഷ എങ്ങിനെയുണ്ടെന്നറിയാന്‍ മോഡല്‍ പരീക്ഷ സഹായിക്കും. അതുകൊണ്ട് ലക്ഷ്യം മോഡല്‍ പരീക്ഷ തന്നെയാകട്ടെ.

1. നാളെ ചെയ്യാനുള്ളത് ഇന്നു ചെയ്യുക. ഇന്നു ചെയ്യാനുള്ളത് ഇപ്പോള്‍ ചെയ്യുക.
2. ഒന്നും പഠിക്കാതിരിക്കുന്നതില്‍ ഭേദമാണ് എന്തെങ്കിലും പഠിക്കുന്നത്.

പരീക്ഷകള്‍ തീരുന്നതു വരെ രണ്ടു മന്ത്രങ്ങള്‍ മനസ്സില്‍ ആവര്‍ത്തിച്ച് ഉരുവിടണം. ഈ രണ്ടു മാസവും ടൈംടേബിളിട്ട് ആത്മാര്‍ത്ഥതയോടെ പഠിക്കുക. മറ്റെല്ലാ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മൂന്നു മാസത്തേക്കു മാറ്റി വെക്കുക. തീര്‍ച്ചയായും ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കാന്‍ ആദിക്കു കഴിയും. ആദിക്കു മാത്രമല്ല, ഇപ്രകാരം പഠിക്കുന്ന എല്ലാവര്‍ക്കും. പക്ഷേ പാഠ്യേതരമല്ലാത്ത മറ്റെല്ലാ പ്രവര്‍ത്തനങ്ങളിലും ഇടപെടില്ലെന്നു ദൃഢപ്രതിജ്ഞയെടുത്തേ പറ്റൂ.

ആശംസകളോടെ
മാത്​സ് ബ്ലോഗ് ടീം

ANIRUDH NARAYANAN January 7, 2012 at 9:52 PM  

dear friends i can't get as much as marks in english.what should i do for it?

ANIRUDH NARAYANAN January 7, 2012 at 9:53 PM  

dear friends i can't get as much as marks in english.what should i do for it?

Zainaba Saleem January 7, 2012 at 10:02 PM  

Itwill be very useful for rivision.Thanks mathsblog team.PLease attach english version also if possible

Rajeev January 8, 2012 at 9:10 AM  

Blogger ANIRUDH NARAYANAN said...

dear friends i can't get as much as marks in english.what should i do for it?

Dear Anirudh Narayan,
You will definitely get good marks in English because you really want to improve your standard in English. That is why you came here with such a question and you are the first one here to post such a question.
The problem many students of English face is with spelling and grammar and of course with vocabulary (the use of right words).
For e.g. The 'd' of dear, the 'i', the 'e' of English, the 'w' of 'what' etc. in your question should be capital letters. Your expression 'i can't get as much as marks in english' is not correct. It could be " I can't get as much marks in English as I wish' or something like that.
So when most of the students make such mistakes they will not get good marks. It is clear that most students understand well what is being taught in the class and they know answers for almost all the questions but they find it difficult to express it in good language.

1) What you need to do is learn as many English words and their meanings as possible.

2) Learn grammar

3) Read the text thoroughly so that you can answer questions reading passages and poems.

(not complete)

There are helpful audio video materials, articles etc in this blog
http://english4keralasyllabus.blogspot.com/

വി.കെ. നിസാര്‍ January 8, 2012 at 9:38 AM  

@ Rajeev Joseph Sir,
This is what we expect from other subject teachers..!
Thanks a lot

Hari | (Maths) January 8, 2012 at 9:17 PM  

Last updated : A compilation of Second Terminal Exam English Questions - Thanks to Tom Thomas, LFHS, Vadakara, Koothattukulam

Kollam Pack : thanks to Suresh. T, SN Trusts HSS, Punalur

ചോദ്യപേപ്പര്‍ സമാഹരണപരിപാടിയില്‍ പത്തനം തിട്ട, ആലപ്പുഴ, മലപ്പുറം, കാസര്‍കോഡ് ജില്ലകളില്‍ നിന്നുമുള്ള മുഴുവന്‍ ചോദ്യപേപ്പറുകളും നമുക്ക് സമാഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ ജില്ലകളില്‍ നിന്നുള്ള അധ്യാപകര്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ജനാര്‍ദ്ദനന്‍.സി.എം January 9, 2012 at 8:21 PM  

[im]http://1.bp.blogspot.com/-0TXEI_llNZo/Twr9ZrHZn0I/AAAAAAAABSA/Af8rjz-Kuos/s320/how.png[/im]

കുട്ടി പരീക്ഷയെഴുതുമ്പോള്‍ ക്രിയകള്‍ ചോദ്യപ്പേപ്പറില്‍ ചെയ്തു നോക്കിയിരിക്കുന്ന. സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഞാനക്കാര്യം ശ്രദ്ധിച്ചത്.
നിങ്ങളും നോക്കൂ 12x10,
10x20
ഇതു രണ്ടുമാണ് ഒമ്പതാം ക്ലാസുകാരന്‍ എഴുതി ഗുണിച്ച് കണ്ടു പിടിച്ചത്!!
ഗണിതം പലര്‍ക്കും ബാലികേറാമലയാണോ?

Unnikrishnan,Valanchery January 9, 2012 at 8:52 PM  

പ്രിയ ഹരിമാഷ് ,ഉടനെ തന്നെ മലപ്പുറം ജില്ലയിലെ മറ്റ് ചോദ്യ പേപ്പർ അയച്ചുതരാം ,പിന്നെ ഗീതടീച്ചർ ആധുനികവിദ്യാഭ്യാസത്തിന്റെ കാഴ്ചപാടുകൾ നമ്മുടെ നാട്ടിൽ എത്തികൊണ്ടിരിക്കുന്നേ ഉള്ളൂ ഗ്രേഡിംഗ് വേണോ എന്ന് പണ്ട് എത്ര പ്രാവശ്യം നമ്മൾ ചർച്ച ചെയ്തിട്ടുണ്ട്? ടോട്ടോച്ചാൻ വായിച്ചു നോക്കൂ
പ്രോഗ്രസ്സ് കാർഡിൽ എ,ബി എന്നിങ്ങനെ ഗ്രേഡുകളുടെ കാര്യം ടോട്ടോച്ചാൻ ഓർക്കുന്നുണ്ട് അതും രണ്ടാം ലോകയുദ്ധത്തിന് മുൻപ്.ഇതുപോലെ എത്ര എത്ര ഉദാഹരണങ്ങൾ!!,നമ്മൾ എത്രയോ പിന്നിലാണ് (കേരളം പോലും)

വിപിന്‍ മഹാത്മ January 10, 2012 at 10:46 AM  

സങ്കടഹര്‍ജി

ഹരിസാര്‍ 9 10 ക്ലാസ്സുകളിലെ ചോദ്യങ്ങള്‍ ഒരുമിച്ചു pdf ആക്കാന്‍ ഒരുപാട് സമയം എടുത്തു. തയ്യാറാക്കാന്‍ വൈകി എന്നത് നേരാണ്.
എങ്കിലും കൊല്ലം ജില്ലയിലെ എല്ലാ ചോദ്യങ്ങളും ഒറ്റ ക്ലിക്കില്‍ കിട്ടുന്ന തരത്തില്‍ തയ്യാറാക്കി മെയില്‍ ചെയ്തിട്ടും അത് പ്രസിദ്ധീകരിക്കാത് വളരെ വിഷമം ആയി സാര്‍.
അതിനു പിന്നില്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു.

ഇപ്പോള്‍ കൊല്ലം ജില്ലയിലെ മുഴുവന്‍ ചോദ്യങ്ങള്‍ എന്ന് കിടക്കുന്ന ലിങ്കില്‍ എല്ലാ ചോദ്യങ്ങളും ഇല്ല എന്നത് കണ്ടിട്ട് തയ്യാറാക്കിയതാണ്.

Hari | (Maths) January 10, 2012 at 12:05 PM  

പ്രിയ മഹാത്മ,
എനിക്ക് ലഭിച്ച എല്ലാ ചോദ്യപേപ്പറുകളും കൃത്യമായി അപ്​ലോഡ് ചെയ്തിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ. എന്തായാലും മനുഷ്യനല്ലേ, പിശകു സംഭവിക്കാം. ഇപ്പോഴും മെയില്‍ തുറന്നു നോക്കി. സെര്‍ച്ചു ചെയ്തു. പക്ഷെ കൊല്ലം ജില്ലയില്‍ നിന്നും സുരേഷ് സാര്‍ അയച്ചു തന്ന ചോദ്യങ്ങള്‍ മാത്രമേ മെയില്‍ ബോക്സിലുള്ളു. വിരോധമില്ലെങ്കില്‍ hariekd@gmail.com എന്ന വിലാസത്തിലേക്ക് ഒരു വട്ടം കൂടി അയച്ചു തരാമോ?

സ്നേഹത്തോടെ
ഹരി

ജനാര്‍ദ്ദനന്‍.സി.എം January 10, 2012 at 12:14 PM  

അതവിടെയുണ്ട് ഹരിജി. പേര് വിപിന്‍ കുമാര്‍ എന്നാണ്.മഹാത്മ എന്നല്ല??

Dr.Sukanya January 10, 2012 at 2:56 PM  

@ മാത്സ് ബ്ലോഗ്‌ ടീം

പാലക്കാട് തന്നെ ആണ് എങ്കിലും മേള കാണുവാന്‍ തരാം കിട്ടിയില്ല അത് കൊണ്ട് ഗണിത ക്വിസ് ചോദ്യങ്ങള്‍ ഇവിടെ കൊടുക്കുമോ ? വൈകുന്നേരം ഒരു ഒന്പതു മണിവരെ ആന്‍സര്‍ കൊടുക്കണ്ട.

Dr.Sukanya January 10, 2012 at 3:00 PM  

@ ജോണ്‍ സര്‍

പാലക്കാട്‌ ഉണ്ടോ ?എന്നെ വിളിക്കാം എന്ന് പറഞ്ഞല്ലോ ?വിളിച്ചില്ല.ലീവ് കിട്ടിയില്ല അത് കൊണ്ട് മേളക്ക് വരാന്‍ പറ്റിയില്ല .

Hari | (Maths) January 10, 2012 at 5:45 PM  

Last Updated:

Maths Quiz UP & HS winners

Kollam full pack : STD X & STD IX (Thanks to Vipin V.G (Mahatma), Kollam

Wayanad X Maths (Thanks to C V Francis, Sarvodaya HSS, Eachome P O, Wayanad)

വിപിന്‍ മഹാത്മ January 10, 2012 at 6:08 PM  

നന്ദി

>>>>> Kollam full pack : STD X & STD IX (Thanks to Vipin V.G (Mahatma), Kollam

ഞാന്‍ Vipin V.G അല്ല.

My name is VIPIN KUMAR. R.

NB:- പേരിനു പകരം മഹാത്മ എന്ന് ചേര്‍ത്താല്‍ കൂടുതല്‍ സന്തോഷം

Hacker Adhi January 10, 2012 at 8:10 PM  

Sir,
I'm very much thankful to you...
The only way from which i came to know the pros and cons of the chapters are from THE MATHS BLOG!!!!
Itz really a helping hand for me who coudn't attend for the tuition classess like, leading by SCERT Maths experts ect.....
I'm from Kozhicode and i scored 9 A+/10 and i have lost my maths worstly with a B+ grade....Usually it hadn't happend before...Will you please suggst some tips and learning time table for me????

Admin January 10, 2012 at 9:01 PM  

സര്‍,
എന്റെ സ്‌കൂളില്‍ നടത്തിയ യൂണിറ്റ് ടെസ്റ്റിലെ ഒരു ചോദ്യമാണിത്.
ഒരു സമാന്തര ശ്രേണിയുടെ മൂന്നാം പദവും ഏഴാം പദവും തമ്മിലുള്ള അംശബന്ധം 5:7 ആണ്‌.അതിന്റെ പതിമൂന്നാം പദവും ഇരുപത്തഞ്ചാം പദവും തമ്മിലുള്ള അംശബന്ധം 5:7 ആണെന്ന് തെളിയിക്കുക.ഞാന്‍ ചെയ്തുനോക്കുമ്പോള്‍ ഈ ഉത്തരം കിട്ടുന്നില്ല. ഈ ചോദ്യം തെറ്റാണോ? അല്ലെങ്കില്‍ ഇതിന്റെ ഉത്തരം ഒന്നു പറഞ്ഞുതരഅമോ?

Rajeev January 10, 2012 at 9:49 PM  

ഇംഗ്ലിഷ് ഫോർ കേരള സിലബസ് എന്ന പേരിൽ ഒരു ബ്ലൊഗ് എഴുതന്ന ആളാണ് ഞാൻ. മാത്സ് ബ്ലോഗിൽ ചോദ്യങ്ങൾ ശേഖരിച്ചതുപോലെ ഇംഗ്ലിഷ് ചോദ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമം എന്റെ ബ്ലോഗിലും നടന്നു കൊണ്ടിരിക്കുന്നു. നിലവിൽ കൊല്ലം , പത്തനംതിട്ട , ഇടുക്കി ജില്ലകളുടെ ചോദ്യങ്ങൾ ചേർത്തിട്ടുണ്ട്. മറ്റു ജില്ലകളുടെ കൂടി ചേർത്താൽ കൊള്ളാമെന്നുണ്ട്. സാഹചര്യവും സമയവും അനുകൂലമായിട്ടുള്ളവർ സഹകരിക്കാമോ ? അല്ലെങ്കിൽ അത് ചെയ്യാൻ സന്നദ്ധതയുള്ളവരോട് ഒന്നു സൂചിപ്പിച്ചാലും മതി.
Visit http://english4keralasyllabus.blogspot.com/

or
send it as an email to

rajeevjosephkk@gmail.com
rajeevjosephkk@yahoo.co.in

MURALEEDHARAN.C.R January 11, 2012 at 12:14 AM  

ലിജി തോമസ് ,കോഴിക്കോട്
25-)0 പദമല്ല,21-)0 പദമാണ്

Admin January 11, 2012 at 6:39 AM  

thanks sir

Hari | (Maths) January 11, 2012 at 9:04 AM  

Last updated

Malappuram : STD X | STD IX (Thanks to Unnikrishnan, Malappuram)

GVHSS BLOG January 11, 2012 at 4:24 PM  

THANKYOU MATHS BLOG

ANIRUDH NARAYANAN January 12, 2012 at 5:23 PM  

dear friends, in my school i told about the question papers of maths blog.they don't knowhow to search. so please help them to get all question papers from the home.take it as a request

Palakkad Team January 12, 2012 at 7:19 PM  

"എന്റെ സ്‌കൂളില്‍ നടത്തിയ യൂണിറ്റ് ടെസ്റ്റിലെ ഒരു ചോദ്യമാണിത്.ഒരു സമാന്തര ശ്രേണിയുടെ മൂന്നാം പദവും ഏഴാം പദവും തമ്മിലുള്ള അംശബന്ധം 5:7 ആണ്‌.അതിന്റെ പതിമൂന്നാം പദവും ഇരുപത്തഞ്ചാം പദവും തമ്മിലുള്ള അംശബന്ധം 5:7 ആണെന്ന് തെളിയിക്കുക.ഞാന്‍ ചെയ്തുനോക്കുമ്പോള്‍ ഈ ഉത്തരം കിട്ടുന്നില്ല. ഈ ചോദ്യം തെറ്റാണോ? "

യാതൊരു സംശയവും വേണ്ട ചോദ്യം തെറ്റ് തന്നെ

"അതിന്റെ പതിമൂന്നാം പദവും ഇരുപത്തി ഒന്നാം പദവും തമ്മിലുള്ള അംശബന്ധം 5:7

Palakkad Team January 12, 2012 at 7:46 PM  

@ ലിജി തോമസ്

മൂന്നാം പദവും ഏഴാം പദവും തമ്മിലുള്ള അംശബന്ധം = 5:7

a+2d/a+6d = 5/7
7a+14d = 5a+30d
2a = 16d
a = 8d

അതിന്റെ പതിമൂന്നാം പദവും ഇരുപത്തി ഒന്നാം പദവും തമ്മിലുള്ള അംശബന്ധം =
a+12d : a+20d = 8d+12d : 8d+20d
= 20d : 28d
= 5:7

Admin January 14, 2012 at 4:43 PM  
This comment has been removed by the author.
Admin January 14, 2012 at 5:25 PM  

സര്‍,
3സെ.മി ആരമുള്ള വൃത്തം വരക്കുക. കോണുകള്‍ 60 ഡിഗ്രിയും,70 ഡിഗ്രിയും വശങ്ങള്‍ വൃത്തത്തെ തൊടുന്നതുമായോരു ത്രികോണം നിര്‍മ്മിക്കുക. ഇത് അര്‍ധവാര്‍ഷിക പരീക്ഷക്ക് വന്ന ചോദ്യമാണ്. ഇതിന്റെ ഉത്തരം ആരെങ്കിലും ഒന്നു ചെയ്ത് തരാമോ?

muralichathoth January 14, 2012 at 5:28 PM  

Mr.Francis sir,
clarification require on answer for question No. 12 of Wayanad Math question paper(second terminal examination-2011). Since no condition is given about the angle A (In Malayalam version ), Coordinate of C can be (5,4),(5,-4) , (-1,4) and (-1,-4)

Admin January 14, 2012 at 5:30 PM  
This comment has been removed by the author.
muralichathoth January 14, 2012 at 5:44 PM  

സര്‍,
3സെ.മി ആരമുള്ള വൃത്തം വരക്കുക. കോണുകള്‍ 60 ഡിഗ്രിയും,70 ഡിഗ്രിയും വശങ്ങള്‍ വൃത്തത്തെ തൊടുന്നതുമായോരു ത്രികോണം നിര്‍മ്മിക്കുക. ഇത് അര്‍ധവാര്‍ഷിക പരീക്ഷക്ക് വന്ന ചോദ്യമാണ്. ഇതിന്റെ ഉത്തരം ആരെങ്കിലും ഒന്നു ചെയ്ത് തരാമോ?

Draw a circle of radius 3cm,with centre O, Draw <AOB= 120degree, and
<AOC=110degree,where A,B,C are points on the circle(If AOB is clockwise,AOC should be anticlockwise) . Draw Tangent to the circle from A,B &C, They meet at P,Q,R. It is the required triangle with given condition. Also you can construct triangle without using centre,by using the property of alternate segment theorem.
thank you

Harsha January 14, 2012 at 7:20 PM  

please publish the mukulam books

Admin January 14, 2012 at 7:49 PM  

Thank you, Murali sir

RafiqRahim January 16, 2012 at 1:01 AM  

great work u do. v r frm UAE. I got thid blog from a friend. Here we run only English Medium School. the given papers proved to be very useful to us. Now v r veery greedy to get more.

Rafiq, New Indian School, UAQ

RafiqRahim January 16, 2012 at 1:02 AM  

great work u do. v r frm UAE. I got thid blog from a friend. Here we run only English Medium School. the given papers proved to be very useful to us. Now v r veery greedy to get more.

Rafiq, New Indian School, UAQ

Arunbabu January 17, 2012 at 10:33 PM  

UNIT TEST QUESTION PAPER MAIL CHEYTHIRUNNU.PUBLISH CHEYYUMO.

Rajeev January 17, 2012 at 11:11 PM  

Dear Sir,
It would be good if u organise the labels on the left margin under easier heads. The labels now seem too much and confusing as well.

And it would be good if u arrange the question papers in a more convenient way.

Why not request the teachers to send sets of questions that they have prepared for revision and publish it as a collection?

JOHN P A January 17, 2012 at 11:25 PM  

ANIRUDH SIR

ഹോം പേജിന്റെ വലതുവശത്ത് താഴെയായി ഈ ബ്ളോഗില്‍ തിരയുക ​ എന്ന ചെറിയ വെളുത്ത ഒരു ഭാഗം കാണുന്നുണ്ടല്ലൊ. അവിടെ നമുക്ക് വേണ്ടത് ടൈപ്പ് ചെയ്ത് സര്‍ച്ച് ചെയ്താല്‍ അതിന് സമാനമായ പോസ്റ്റുകല്‍ വരും.
സംശയം ഉണ്ടെങ്കില്‍ വീണ്ടും കമന്റ് ചെയ്യുക .

www.abc.org January 20, 2012 at 1:44 AM  

NANNAYI ALL THE BEST

www.abc.org January 20, 2012 at 1:44 AM  

valare nannayi

«Oldest ‹Older 1 – 200 of 239 Newer› Newest»
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer