HP, Canon LBP 2900B Printer ഇന്‍സ്റ്റലേഷന്‍
>> Monday, December 26, 2011
ഐടി പ്രാക്ടിക്കല്‍ പരീക്ഷ നടക്കുന്നതിനിടെ പതിവു പോലെ പ്രിന്റര്‍ ഇന്‍സ്റ്റലേഷന്‍ നടത്തുന്നതിനെക്കുറിച്ച് പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് പലരും സമീപിക്കുകയുണ്ടായി. പ്രധാനമായും HP, Canon പ്രിന്ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതിനെപ്പറ്റിയാണ് പലര്‍ക്കും അറിയേണ്ടത്. HPയുടെ എല്ലാ പ്രിന്ററുകളും കാനോണ്‍ LBP 29900B പ്രിന്ററും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതിന്റെ രീതികള്‍ ചുവടെ കൊടുത്തിരിക്കുന്നു. ഹസൈനാര്‍ സാറാണ് ഇത്തവണയും സഹായത്തിനെത്തിയത്. 10.04 ല്‍ HP പ്രിന്ററുകള്‍ പലപ്പോഴും ഓട്ടോമാറ്റിക്കായി ഇന്‍സ്റ്റാള്‍ ആവാറുണ്ട്. എന്നാല്‍ ചില പ്രിന്ററുകള്‍ Pluggins ഇല്ല എന്ന മെസ്സേജ് കാണിച്ച് പ്രിന്റിംഗ് നടക്കാറില്ല. ഇതിന് പരിഹാരമായി താഴെയുള്ള ഡ്രൈവര്‍ ഉപയോഗിക്കാം.
1. ആദ്യം സിസ്റ്റത്തില്‍ പ്രിന്റര്‍ Add ആയിട്ടുണ്ടെങ്കില്‍ അതെല്ലാം ഡീലിറ്റ് ചെയ്യുക.
2. ഇനി Printer കണക്ട് ചെയ്യുക.
3. ഇവിടെ നിന്നും DRIVER ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്യുക.
(C the Download button on the top right corner of the new page)
4. Extract ചെയ്ത ഫോള്‍ഡറിലെ install എന്ന ഫയലില്‍ ഡബിള്‍ക്ക് ചെയ്ത് run in terminal ക്ലിക്ക് ചെയ്യുക.
( ഈ പാക്കേജ് കണ്ടെത്തി ഇന്റസ്റ്റലേഷന്‍ സ്ക്രിപ്റ്റ് തയ്യാറാക്കിയത് Malappuram IT@School Master Trainer ഹക്കീം മാഷ് ആണ്.)
5. ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാവുമ്പോള്‍ പ്രിന്റര്‍ ഓട്ടോമാറ്റിക്ക് ആയി Add ആയിട്ടുണ്ടാവും.
6. ഇനി പ്രിന്റിംഗ് നടത്താം. പ്രിന്റിംഗ് നടക്കുന്നില്ലെങ്കില്‍ സിസ്റ്റം റീബൂട്ട് ചെയ്യുക.
റീബൂട്ട് ചെയ്തിട്ടും പ്രിന്റര്‍ ഓട്ടോമാറ്റിക്ക് ആയിപ്രിന്റ് ചെയ്യുന്നില്ലെങ്കില്‍ താഴെയുള്ള രീതിയില്‍ പ്രിന്റര്‍ configure ചെയ്യുക.
(പ്രിന്റര്‍ Add ആയിട്ടുണ്ടെങ്കില്‍ ഡീലിറ്റ് ചെയ്യുക.)
7. ശേഷം ടെര്‍മിനലില്‍ താഴെയുള്ള കമാന്റ് ടൈപ്പ് ചെയ്യുക.
sudo hp-setup
ശേഷം നിര്‍ദ്ദേശത്തിനനുസരിച്ച് മുന്നോട്ട് പോയി Printer Add ചെയ്യുക. Test page പ്രിന്റ് ചെയ്യണമെന്നില്ല.
8. സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.
HP യുടെ സ്കാനറുകളും ഇത് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
NB: ചില HP പ്രിന്ററുകള്‍ താഴെയുള്ള രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരാറുണ്ട്.
http://foo2xqx.rkkda.com/
1. സിസ്റ്റത്തില്‍ cups മായി ബന്ധപ്പെട്ട പാക്കേജുകള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ളവ അപ്‌ഡേറ്റ് ചെയ്തു.
2. സിനാപ്റ്റിക്കില്‍ നിന്ന് portreserve എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്തു.
(sudo apt-get install portreserve)
ഇവിടെ നിന്ന് hplip ന്റെ പുതിയ ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ( ഇത് ആവശ്യമില്ലെങ്കിലും അത് ചെയ്തിരുന്നു എന്നത് പ്രത്യേകം ഇവിടെ ഓര്‍ക്കുന്നു.)
ശേഷം താഴെയുള്ള സ്റ്റെപ്പുകള്‍ ഓരോന്നായി ചെയ്തു.
3. നിലവിലുള്ള cndrvcups-capt ഡ്രൈവര്‍ ഉണ്ടെങ്കില്‍ അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക..
4. System-Administration-Printing ല്‍ പോയി LBP പ്രിന്റര്‍ Add ആയിട്ടുണ്ടെങ്കില്‍ ഡീലിറ്റ് ചെയ്യുക.
5. പ്രിന്റര്‍ പവര്‍ഓഫ് ചെയ്യുക.
6. ഇവിടെ നിന്നും libstdc++5 ഡൗണ്‍ലോഡ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക (C the Download button on the top right corner of the new page)
7. ശേഷം ഇവിടെ നിന്ന് Capt_driver_2.0 ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് താഴെ പറയുന്ന ക്രമത്തില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.(C the Download button on the top right corner of the new page)
cndrvcups-common_2.00-2_i386.deb
cndrvcups-capt_2.00-2_i386.deb
ഇനി താഴെയുള്ള കമാന്റ് ഓരോന്നായി റണ്‍ ചെയ്യുക, (കോപ്പി ചെയ്ത് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുക.)
sudo /etc/init.d/cups restart
sudo /usr/sbin/lpadmin -p LBP2900 -m CNCUPSLBP2900CAPTK.ppd -v ccp:/var/ccpd/fifo0 -E
sudo /usr/sbin/ccpdadmin -p LBP2900 -o /dev/usblp0
sudo /etc/init.d/ccpd start
(കമാന്റുകള്‍ ഇവിടെ നിന്ന് കോപ്പി ചെയ്ത് ടെക്സ്റ്റ് എഡിറ്ററില്‍ പേസ്റ്റ് ചെയ്യുക. ശേഷം അവിടെ നിന്ന് കോപ്പി ചെയ്യാം)
മൂന്നാമത്തെ കമാന്റ് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുമ്പോള്‍ OK എന്ന് ടെര്‍മിനലില്‍ തെളിയും. തെളിയണം. ഇത് വന്നില്ലെങ്കില്‍ System-Administration-Printing ല്‍ പോയി LBP പ്രിന്റര്‍ ഡീലിറ്റ് ചെയ്തതിന് ശേഷം സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക. ശേഷം മുകളില്‍ പറഞ്ഞ അവസാനത്തെ മൂന്ന് കമാന്റുകള്‍ മാത്രം ഓരോന്നായി വീണ്ടും ടെര്‍മിനലില്‍ റണ്‍ ചെയ്യണം.
ഇനി പ്രിന്റര്‍ പവര്‍ ഓണ്‍ ചെയ്ത് ഏതാണ്ട് 15 സെക്കന്റ് കാത്തിരിക്കുക.
LBP 2900 ready for printing എന്ന മെസ്സേജ് പാനലില്‍ തെളിയും.
8.ശേഷം താഴെയുള്ള കമാന്റ് റണ്‍ ചെയ്യുക.
sudo update-rc.d ccpd defaults 20
9.System-Administration-Printing തുറക്കുക. അവിടെ LBP യുടെ രണ്ട് പ്രിന്റര്‍ കാണാം. ഇതില്‍ LBP2900 Default ആയിട്ടില്ലെങ്കില്‍ Make default ആക്കുക. (മറ്റേതില്‍ Right Click ചെയ്ത് enable അണ്‍ ചെക്ക് ചെയ്യുക.)
10. ശേഷം ടൈപ്പ് ചെയ്ത് പ്രിന്റ് ചെയ്യാം. (Print test page വര്‍ക്ക് ചെയ്യണമെന്നില്ല.)
ഇനിയാണ് ശ്രദ്ധിക്കേണ്ടത്. സിസ്റ്റം ഓരോ പ്രാവശ്യം ഓഫ് ചെയ്യുന്നതിന് മുമ്പ് പ്രിന്റര്‍ ആദ്യം ഓഫ് ചെയ്യുക. സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്ത് login ചെയ്തത് എല്ലാ അപ്ലിക്കേഷനും പ്രവര്‍ത്തന സജ്ജമായതിന് ശേഷം മാത്രം പ്രിന്റര്‍ ഓണാക്കുക. ഇനി പ്രിന്റ് ചെയ്യാം.
പ്രിന്റര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ വെറൊരു കമാന്റും ആവശ്യമില്ല.
(എന്നാല്‍ LBP2900 പ്രിന്ററിന് സിസ്റ്റം ഓരോ പ്രാവശ്യവും റിസ്റ്റാര്‍ട്ട് ചെയ്താല്‍ മുകളിലെ അവസാനത്തെ കമാന്റ് - sudo /etc/init.d/ccpd start - ടെര്‍മിനലില്‍ റണ്‍ ചെയ്താലേ പ്രിന്റര്‍ പ്രവര്‍ത്തിക്കൂ.)
പിന്നീട് പ്രിന്റര്‍ എപ്പോഴെങ്കിലും ഓഫാക്കിയിട്ടുണ്ടെങ്കില്‍ സിസ്റ്റം റീബൂട്ട് ചെയ്ത് മുമ്പ് സൂചിപ്പിച്ച രീതിയില്‍ പ്രിന്റര്‍ ഓണ്‍ ചെയ്യുക. (LBP 2900B ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അല്പം ക്ഷമ നിര്‍ബന്ധമായും ആവശ്യമാണ് കേട്ടോ ? )
LBP സീരിസില്‍ പെട്ട മറ്റ് പ്രിന്ററുകള്‍ ഒറ്റ സ്ക്രിപ്റ്റ് ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാം.
ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സ്ക്രിപ്റ്റും ഡ്രൈവറും ഇവിടെ ഉണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്യുക.ഇന്‍സ്റ്റാള്‍ ചെയ്യാനായി extract ചെയ്ത ഫോള്‍ഡറിലെ canonLBP_install.sh എന്ന ഫയലിന് Execute Permission നല്‍കുക. ഇനി പ്രസ്തുത ഫോള്‍ഡറില്‍ Right Click ചെയ്ത് Open in Terminal വഴി ടെര്‍മിനല്‍ ഓപ്പണ്‍ ചെയ്ത് താഴെ പറയുന്ന കമാന്റ് ടൈപ്പ് ചെയ്യുക.
sudo ./canonLBP_install.sh PRINTER_MODEL
Ex: LBP3010 ആണെങ്കില്‍ കമാന്റ് ഇങ്ങനെയാണ് നല്‍കേണ്ടത്.
sudo ./canonLBP_install.sh LBP3010
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുമല്ലോ ?
അധ്യാപകരുടെ സംശയങ്ങള്‍ താഴെ പങ്കുവെക്കാം. അത് പരീക്ഷിച്ചു വിജയിച്ചിട്ടുള്ളവര്‍ മറുപടി നല്‍കുകയും വേണം.
86 comments:
HP യുടെ വിവിധ പ്രിന്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ല എന്ന പരാതിക്ക് ഇതോടെ അവസാനമാകും എന്നു പ്രതീക്ഷിക്കുന്നു. ക്ഷമയോടെ ഓരോ സ്റ്റെപ്പും കൃത്യമായി ചെയ്താല്‍ സ്വയം നമുക്ക് പ്രശ്നപരിഹാരത്തിലേക്കെത്താം. ഒപ്പം, ട്രയല്‍ ആന്റ് എറര്‍ മെത്തേഡിലൂടെ മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വിജയിച്ചവര്‍ അഭിപ്രായങ്ങള്‍ പങ്കു വെക്കുകയും വേണം.
കാനണ്‍ LBP 2900B പ്രിന്റര്‍ ശരിയായി വര്‍ക്ക് ചെയ്യുന്നില്ലെന്നും എന്താണ് പരിഹാരമെന്നും ചോദിച്ച് ആരെങ്കിലും വിളിക്കാത്ത ദിവസങ്ങളില്ല! അതെങ്ങനാ, ഈ പ്രിന്റര്‍ ഇതുവരെ കയ്യില്‍ കിട്ടാതെ ശ്രമിച്ചുപോലും നോക്കാന്‍ കഴിഞ്ഞില്ല. ഇനി ധൈര്യമായി ഫോണില്‍ മറുപടി പറയാമല്ലോ..! ഹസൈനാര്‍ സാറിന്റേയും ഹക്കീംമാഷിന്റേയും സേവനങ്ങള്‍ക്ക് ഉബുണ്ടു ആരാധകര്‍ മുഴുവന്‍ കടപ്പെട്ടിരിക്കുന്നു.
ഈ ഉബുണ്ടുവിലേക്കും മറ്റും മാറാനുള്ള ഒരു പ്രധാന തടസ്സം ഇത്തരം ഹാര്‍ഡ്‌വെയര്‍ പ്രശ്നങ്ങള്‍ തന്നെ.
"ഈ ഉബുണ്ടുവിലേക്കും മറ്റും മാറാനുള്ള ഒരു പ്രധാന തടസ്സം ഇത്തരം ഹാര്‍ഡ്‌വെയര്‍ പ്രശ്നങ്ങള്‍ തന്നെ."
അതിന് പാവം ഉബുണ്ടു എന്തുപിഴച്ചു ഫോട്ടോഗ്രാഫറേ..? ഹാര്‍ഡ്‌വെയര്‍ വെണ്ടേഴ്സിന് ഉല്‍പന്നങ്ങളുടെ ഫ്രീ സോഫ്റ്റ്‌വെയര്‍ ഡ്രൈവറുകളുണ്ടാക്കാന്‍ തോന്നണമെങ്കില്‍, അത് കൂടുതല്‍ ജനകീയമാകണം! ആകും..ഒരു രണ്ട്മൂന്ന് കൊല്ലം കഴിഞ്ഞോട്ടെ, വിന്റോസിനെ കാണാന്‍ മഷിയിട്ട് നോക്കണം!!
പ്രീയ ഹസൈനര്‍ സാര്‍
ഞാന്‍ വീട്ടില്‍ കഴിഞ്ഞ ആഴ്ച വാങ്ങിയ പ്രിന്റെറാണിത് (canon 2900B)ഇന്‍സ്റ്റലേഷന്‍ വിജയിച്ചു . പ്രിന്റ് ഭംഹിയായി കിട്ടിക്കൊണ്ടിരിക്കുന്നു.
പിന്നെ ഒരു കാര്യം
ഉബുണ്ടുവില്‍ ആദ്യം കമ്പ്യുട്ടര് ഓണ്‍ ചെയ്യണം . ഉബുണ്ട് Desktop എടുക്കണം . പിന്നെ പ്രിന്റന്‍ ഓണ്‍ചെയ്യണം . ടെര്‍മിനലില്‍ ഒരു കമന്റ് റണ്‍ ചെയ്യണം
sudo /etc/init.d/ccpd start
ഇനി xhutdown ചെയ്യുന്നവരെ പ്രിന്റെടുക്കാം .
Root ആയി ലോഗിന്‍ ചെയ്ക് root എന്ന അഡ്മിനില്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്താല്‍ വലിയ നമ്മുടെ ക്ഷമ പരീക്ഷിക്കില്ല .
നമ്മുടെ ഡൗണ്‍ലോഡില്‍ ഇത് നേരത്തെ ഉണ്ടായിരുന്നു. പിന്നെ സാറിന്റെ ബ്ലാഗ് നോക്കി , ചില കമന്റുകള്‍ വായിച്ചു . നന്ദി
ഹസൈനാര്‍ സര്‍ CANONLBP1210 ഇതുപോലെ ചെയ്യാന്‍ കഴിയുമോ
BASHEER K
TIMGHSS NADAPURAM
LBP1210 ഇതേ ഡ്രൈവര്‍ ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്താം.
'ഇനി താഴെയുള്ള കമാന്റ് ഓരോന്നായി റണ്‍ ചെയ്യുക, (കോപ്പി ചെയ്ത് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുക.) '
എന്ന ഭാഗത്തെ രണ്ടാമത്തെയും മൂന്നാമത്തെയും കമാന്റിലെ LBP2900 എന്നിവക്ക് പകരം LBP1210 എന്ന് മാറ്റി കമാന്റ് നല്‍കുക . ഇവ Text Editor ല്‍ പേസ്റ്റ് ചെയ്ത് എഡിറ്റ് ചെയ്താല്‍ മതി. എന്നാല്‍ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്താല്‍
sudo /etc/init.d/ccpd start എന്ന കമാന്റ് ഓരോ പ്രാവശ്യവും റണ്‍ ചെയ്യണം എന്ന് മാത്രം. ഈ കമാന്റിന്റെ ഒരു launcher ഡെസ്ക്ക്ടോപ്പില്‍ ഉണ്ടാക്കി അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താലും മതി. ഇങ്ങനെ ഓരോ പ്രിന്ററിന്റെയും പേര് മാറ്റുന്നതിന് പകരം എല്ലാം ഒറ്റയടിക്ക് ചെയ്യാവുന്ന സ്ക്രിപ്റ്റും നെറ്റില്‍ ലഭ്യമാണ്. LBP2900B ക്ക് മാത്രമാണ് അല്പം പ്രശ്നം ഉള്ളത്.
ഗീത ടീച്ചറുടെ നിരീക്ഷണം പ്രധാനപ്പെട്ടതാണ്.വെന്‍ഡേഴ്സ് നല്‍കുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് വിന്‍ഡോസ് സാധാരണ രീതിയില്‍ ഹാര്‍ഡ്‌വെയര്‍ പ്രശ്നങ്ങങ്ങളെ അതിജീവിക്കുന്നത്.ഗ്നുലിനക്സ് കേര്‍ണലുകളുടെ പുതിയ പതിപ്പുകള്‍ മിക്കവാറും പുതിയ ഹാര്‍ഡ്‌വെയറുകളെ സപ്പോര്‍ട്ട് ചെയ്യാറുണ്ട്.എന്നാല്‍ എല്ലാ ഹാര്‍ഡ്‌വെയറുകളെയും മൊഡ്യൂളുകള്‍ ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവില്ല എന്നത് സത്യം തന്നെയാണ്. നാം വില കൊടുത്ത് വാങ്ങുന്ന ഹാര്‍ഡ്‌വെയറിന്റെ കൂടെ നമ്മുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് അനുയോജ്യമായ സോഫ്റ്റ്‌വെയര്‍ ഉണ്ടോ എന്ന് കൂടി ചിന്തിക്കാമെന്ന് തോന്നുന്നു. ഇങ്ങനെ യൂസറില്‍ നിന്ന് ആവശ്യം വരുമ്പോള്‍ തീര്‍ച്ചയായും അതിന്റെ സോഫ്റ്റ്‌വെയറും നമുക്ക് ലഭ്യമാകും. ഇപ്പോള്‍ ലഭ്യമാകുന്ന ചില നെറ്റ് സെറ്ററുകള്‍ക്ക് ലിനക്സ് അധിഷ്ഠിത സോഫ്റ്റ്‌വെയറും ലഭ്യമായത് ഇവിടെ പരാമര്‍ശിക്കേണ്ടതാണ്.
ശാന്തിയുടെയും
സമാധാനത്തിന്റെയും
സന്ദേശം മനസ്സില്‍ ഏറ്റി കൊണ്ട്
സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!
ഈ ക്രിസ്‌മസ്സ് ആഘോഷിക്കുവാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ.
എല്ലാവര്‍ക്കും നന്മ വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ .
സ്നേഹം നിറഞ്ഞ
ക്രിസ്മസ്
ആശംസകള്‍
it@ school teachersnu vitharanam cheythe HCL laptopil UDUNTU 10.4 install cheythu. Pakshe BSNL modem vazhi wireless connection edukkan kazhiyunnilla. "AArenkilum onnu sahayikkamo"
Classteacher,
Please Install this..
I installed HP printer successfully. Thank you Sir. Now I want to get internet connection using mobile phone. pl help me to do the same.
Abdurahiman.T
LBP സീരിസില്‍ പെട്ട മറ്റ് പ്രിന്ററുകള്‍ ഒറ്റ സ്ക്രിപ്റ്റ് ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള രീതി പോസ്റ്റിന്റെ അവസാനം നല്‍കിയിട്ടുണ്ട്.
Sir
Does it work for CANON LBP 2900 and LBP 3500 models?
Does it work for Canon LBP 2900 and Canon LBP 3500 Models . OS Ubuntu 11.4 ?
Sir
Does it work for CANON LBP 2900 and LBP 3500 models?
I have successfully installed my hp printer in UBUNTU.the above post helped me very much .thank u Hassainar sir for ur great help.WISH U A VERY HAPPY NEW YEAR.
how can i install 'canon pixma ip 2770' printer in ubuntu 10.4
സര്‍,
ഇവിടെയുള്ള ഡ്രൈവര്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് Packages എന്ന ഫോള്‍ഡറിലെ cnijfilter-common_3.30-1_i386.deb , cnijfilter-ip2700series_3.30-1_i386.deb എന്നീ ക്രമത്തില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് സിസ്റ്റം restart ചെയ്യുക. ശേഷം Administration-Printing വഴി പ്രിന്റര്‍ Add ചെയ്ത് നോക്കൂ.. ഈ ഡ്രൈവര്‍ ഞാന്‍ പരീക്ഷിച്ച് നോക്കിയിട്ടില്ല. സിസ്റ്റത്തില്‍ cups, cups-common എന്നീ പാക്കേജുകള്‍ update ചെയ്തിട്ടുണ്ടാവണം.
canon pixma ip 2770 പ്രിന്റര്‍ താഴെയുള്ള രീതിയിലും ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കാം.
താഴെയുള്ള കമാന്റുകള്‍ ഓരോന്നായി ടെര്‍മിനലില്‍ റണ്‍ ചെയ്യുക.
sudo add-apt-repository ppa:michael-gruz/canon
sudo apt-get update
sudo apt-get install cnijfilter-common cnijfilter-ip2700series
സിസ്റ്റം restart ചെയ്ത് administration-Printing വഴി പ്രിന്റര്‍ Add ചെയ്ത് നോക്കൂ
HP Pakage Install ചെയ്തു. വിജയകരം. വളരെ നാളത്തെ അന്വേഷണമായിരുന്നു.ഹൃദയം നിറഞ്ഞ ഒരായിരം നന്ദി.
HP Pakage Install ചെയ്തു. വിജയകരം. വളരെ നാളത്തെ അന്വേഷണമായിരുന്നു.ഹൃദയം നിറഞ്ഞ ഒരായിരം നന്ദി.
My printer is hp desk jet 1050 J 410 series.I try to install this printer.But fail.pls give me your help. Balakrishnan Kayyur
Thank u Assainar sir for the tips (canon pixma ip 2770)
Sivadasan Thalassery
എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍
കാനണ്‍ LBP 2900B പ്രിന്റര്‍ ഹസൈനാര്‍ സാര്‍ പറഞ്ഞു തന്ന സ്റ്റെപ്പുകളിലൂടെ വിജയകരമായി ഇന്‍സ്റ്റാള്‍ ചെയ്തു.
thanks a lot
how can I install sony digital camera in ubuntu? give me a solution.
how can I install sony digital camera in ubuntu? give me a solution.
നന്ദി ഹസൈനാർ സർ,ഒരു കാനൺ പ്രിന്റർ ഉബുണ്ടു വിൽ ഉപയോഗിക്കാൻ സാധിക്കാതെ വെച്ചിരിക്കുകയായിരുന്നു. ആ പ്രശ്നം പരിഹരിച്ചു മറ്റൊരു സംശയംകൂടി സിസ്റ്റം ഓൺ ചെയ്യുമ്പോൾ കാണുന്ന മെമ്മറി ടെസ്റ്റ് കൊണ്ടുള്ള ഗുണമെന്താണ്?
@Unnikrishnan,Valanchery
Memtest86+ scans your RAM for errors.
C the link
Memtest
This tester runs independently of any OS - it is run at computer
boot-up, so that it can test *all* of your memory. You may want to
look at `memtester', which allows to test your memory within Linux,
but this one won't be able to test your whole RAM.
It can output a list of bad RAM regions usable by the BadRAM kernel
patch, so that you can still use you old RAM with one or two bad bits.
@ AVANI ,
C the link.. & Try it
Linux Hulwa
how to install CANON (pixma) ip1700
in ubuntu 10.04
WE CAN'T PRINT USING SAMSUNG ML-1666 .ML-1660 IN UBUNTU 10.04
PLEASE GIVE A SOLUTION
ANISH MALAPPURAM
SAMSUNG ML1640 പ്രിന്ററില്‍ ടോണര് ഉപയോഗം ഒരു പരിധി കഴിഞ്ഞാല് "Toner Exhausted" എന്ന മെസേജ് വരുന്നു.അത് പരിഹരിക്കുന്നതിനുള്ള യഥാര്ത്ഥ സോഫ്റ്റ്വെയറും അതു പ്രവര്ത്തിപ്പിക്കുന്ന വിധവും പങ്കുവെച്ചാല് നന്നായിരുന്നു. (സുഷേണ്‍, വല്ലപ്പുഴ ഹൈസ്കൂള്‍)
please post steps about installing samsung 1666 laser printer
jaleelpazhur@gmail.com
@ Master,
CLICK HERE
samsung ml1666, ml1676 എന്നിവയുടെ ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പുകള്‍ താഴെ ലിങ്കില്‍ ലഭ്യമാണ്.
itsidukki
How can install CANON pixma ip 1300
ഉബുണ്ടു 10.04 ല്‍ Flash Player അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ ?
How can I install the canon scanner in Edubuntu 10.4
SIVASANKAR BV
GHSS PERASSANNUR
i installed hp m1213 nf mfp .printing is ok but scanning not proper working.how can i slove this problem.
i installed hp m1213 nf mfp laser jet printer. printing is ok but can't scan.how can i solve this
nallath
ink refill cheyyunath paranhu thannal nalla upakaramayirikkum
canon Pixma ip2700 printer ununtu 10.04 install cheyyunna method onnu parayamo?
SAMSUNG ML1640 പ്രിന്ററില് ടോണര് ഉപയോഗം ഒരു പരിധി കഴിഞ്ഞാല് "Toner Exhausted" എന്ന മെസേജ് വരുന്നു.അത് പരിഹരിക്കുന്നതിനുള്ള യഥാര്ത്ഥ സോഫ്റ്റ്വെയറും അതു പ്രവര്ത്തിപ്പിക്കുന്ന വിധവും പങ്കുവെച്ചാല് നന്നായിരുന്നു.
Koshy Ooruttambalam
പ്രിയപ്പെട്ട ഹസൈനാര്‍ സാര്‍,
എന്റെ os edubuntu 10.04 ver. ആണ്.ഞാന്‍ അടുത്തിടെ canon pixma ip1188 printer വാങ്ങി.എനിക്ക് ഇത് edubuntu വില്‍ install ചെയ്യാന്‍ പറ്റുന്നില്ല.printer വാങ്ങിയ കടയില്‍ കൊടുത്തപ്പോള്‍ അവര്‍ windows install ചെയ്യാന്‍ പറഞ്ഞു.ഒരു printer install ചെയ്യാന്‍ വോണ്ടി അഭിമാനം പണയപ്പെടുത്താന്‍ താത്പര്യമില്ല സാര്‍...എന്തെങ്കിലും ഒരു പോംവഴി പറഞ്ഞു തരാമോ സാര്‍... വിശ്വസ്തതയോടെ രാകേഷ് ,ജി എല്‍ പി എസ് എടക്കാപ്പറമ്പ..
edubuntu 12.04 ഇല്‍ ഇതേ പ്രിന്‍റര്‍ എങ്ങിനെ ഇന്‍സ്റ്റോള്‍ ചെയ്യാം ? ആരേലും സഹായിക്കാനുണ്ടോ ? Capt_Driver_2.0 ഡ്രൈവര്‍ dependancy ഇഷ്യൂ ഉണ്ട് ....പുതിയ(Linux_CAPT_PrinterDriver_V250_uk_EN) തില്‍ വര്‍ക്ക് ചെയ്യുന്ന്നും ഇല്ല
ഇവിടെ കൊടുത്ത മലയാളം translator ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല എന്നും കൂടി അറിയിക്കുന്നു
help me to install CANON LBP3000 Printer Ubuntu 11.04
help me to install CANON LBP3000 Printer Ubuntu 11.04
സര്‍ ഉബുണ്‍ടുവില്‍ MG2170 printer install െചയുന്നതെങ്ങനെ എന്ന് പറഞ്ഞുതരാമോ...........
ഉബുണ്‍ടുവില്‍ net connection ഇല്ല. rekha tr.
സര്‍ ഉബുണ്‍ടുവില്‍canon MG2170 printer install െചയുന്നതെങ്ങനെ എന്ന് പറഞ്ഞുതരാമോ...........
ഉബുണ്‍ടുവില്‍ net connection ഇല്ല. rekha tr.
മറുപടിക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 10 ദിവസം കഴിഞ്ഞു. നിരാശയോടെ.......
Sir,
താഴെ പറയുന്ന രീതി ചെയ്ത് നോക്കാം..
ഇവിടെ നിന്ന് ഡ്രൈവര്‍ ഡൗണ്‍ലോഡ് ചെയ്യുക.
ഡൗണ്‍ലോഡ് ചെയ്ത cnijfilter-mg2100series-3.60-1-deb.tar.gz ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extract ചെയ്യുക.
Extract ചെയ്ത് cnijfilter-mg2100series-3.60-1-deb എന്ന ഫോള്‍ഡറിലെ packages ഫോള്‍ഡര്‍ തുറന്ന് താഴെയുള്ള ക്രമത്തില്‍ രണ്ട് പാക്കേജുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക.
cnijfilter-common_3.60-1_i386.deb
cnijfilter-mg2100series_3.60-1_i386.deb
ശേഷം സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.
തുടര്‍ന്ന് Administration-Printing ല്‍ Printer Add ചെയ്യുക.
i install canon LBP 3000 printer in Ubuntu 11.04 using the link ചർച്ച 13/12/2012.printer drive installed.give print it shows processing or printer is not connected.icon of printer is there and we get a message that you successfully installed LBP 3000 printer.help me
Hassainar sir....windows ല്‍ ആണ് net connection ഉളളത്, ഇവിടെ നിന്നും download ചെയ്താല്‍ അത് windows ല്‍ അല്ലേ വരുകയുള്ളൂ, then how will i download it into UBUNTU..... pls help me..`
രേഖ ടീച്ചര്‍,
ഉബുണ്ടുവില്‍ നെറ്റ് എടുക്കാന്‍ തടസ്സമുണ്ടെങ്കില്‍ , വിന്‍ഡോസ് വഴി തന്നെ പ്രിന്റര്‍ ഡ്രൈവര്‍ ഡൌണ്‍ലോഡ് ചെയ്യുക. പെന്‍ഡ്രൈവ് വഴി ഉബുണ്ടുവിലേക്ക് കോപ്പി ചെയ്യുക. അല്ലെങ്കില്‍ Disks മെനുവഴിയും വിന്റോസില്‍ കോപ്പി ചെയ്തിട്ടിരിക്കുന്ന ഫയല്‍ ഉബുണ്ടുവിലേക്കെടുക്കാം.
Sir,
hari sir പറഞ്ഞതുപോലെ pendrive ഉപയോഗിച്ച് copy ചെയ്തു. പക്ഷെ........., രണ്ട് packages install ചെയ്യാന്‍ പറഞ്ഞിരുന്നല്ലോ,installചെയ്യാനായി ഞാന്‍ ചെയ്തത്,package openചെയ് തു അപ്പോള്‍ package installer ല്‍ open ആയി പക്ഷെ..install package എന്ന
button default ആയിരുന്നു .പിന്നെ മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ഇങ്ങനെതന്നെയാണോ install ചെയ്യേണ്ടത് എന്ന്അറിയില്ല,പിന്നെ exam CD install ചെയ്യുന്നതു പോലെ synaptic package ഉപയോഗിച്ചും ശ്രമിച്ചുനോക്കി no raksha.പരിമിതമായ അറിവേയുള്ളൂ അതുകൊണ്ടാണ് വീണ്ടും വീണ്ടും ഇങ്ങനെ.............ക്ഷമിക്കുമല്ലോ...
rekha tr.
model exam ന്‍റെ തിരക്കിലായിരിക്കും. ubuntu വില്‍ printer എന്ന എന്‍റെ സ്വപ്നം വീണ്ടും ബാക്കി..........
*****free soft gives free thinking***********
rekha tr
model exam ന്‍റെ തിരക്കിലായിരിക്കും. ubuntu വില്‍ printer എന്ന എന്‍റെ സ്വപ്നം വീണ്ടും ബാക്കി..........
*****free soft gives free thinking***********
rekha tr
ഉബണ്ടു 10.4- ല്‍ കാനോന്‍ സ്കാനര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്നില്ല.എന്തു ചെയ്യാനാകും?
eduubuntu 10.04 il wep dotmatrix printer install cheyyan onnu sahayikkamo printerinte koodekittiya cd il 10.04 il install cheyyanulla software illa
Hassainar sir,
ubuntu 10.04 il wep LQDSI 5235 2009 printer
install cheyyanulla steps paranhu tharamo?
ഞാ൯ പറഞ്ഞിരിക്കുന്ന എല്ലാ സ്റ്റെപ്പുളും ചെയ്തു. എന്നാല്‍ പ്രിന്റ് എടുക്കാ൯മാത്രം സാധിക്കുന്നില്ല.
മൂന്നാമത്തെ കമാന്റ് റണ്‍ ചെയ്യുമ്പോള്‍
CNCUPSLBP2900CAPTK.ppd: command not found
എന്നാണു് കാണിക്കുന്നതു്. ഞാനിതു് പറയാ൯ തുടങ്ങിയിട്ടു് കുറച്ചുദിവസങ്ങളായി. എനിക്കു് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.
my hp laptop i 3 processor doesnt work wifi .can any one help me
epson l210 ഇന്‍സ്റ്റലേഷന്‍ വീശദീകര്ക്കാമൊ
This method help you to install canon lbp2900 printer: http://littleposter.blogspot.in/2015/10/how-to-install-canon-lbp2900-printer-in-ubuntu-linux-help.html
HOW INSTALL-CANON MF 3010
Canon Image Class MF 3010 ഇന്‍സ്റ്റലേഷന്‍ വീശദീകര്ക്കാമൊ
How to install driver for Canon Image CLASS MF4820d (Printer, scanner and copier) in ITschool Ubuntu 14.04. Also want to install Canon L11121E. Can anybody help?
Canon Printer setup and installation Our professional team at canon provides you the best technical assistance anytime.
ഉബുണ്ടു വിൽ ഒരു ക്വിസ് നിർമാണ സോഫ്റ്റ്‌വെയർ എങ്ങനെയാ ഡെവലപ്പ് ചെയ്യുക? സാഹായിക്കാമോ ?
Hi... i m Amey Jackson
Nice Inforation....
I suggest you read this blog very good details provider blogs services
HP Support Number
Woah! I’m enjoying the template/theme of this website. It’s simple, yet effective. A lot of times it’s very hard to get that “ perfect balance” between superb usability and visual appeal. I must say you’ve done a very good job with this.
Buy Generic Medicine is an online store that offers medicines for customers at an affordable price
peek here
navigate here
his comment is here
Hello! This is my first visit to your blog! This is my first comment here, so I just wanted to give a quick shout out and say I genuinely enjoy reading your articles. Your blog provided us useful information. You have done an outstanding job.
Ultimate Odyssey Travel Joint Stock Company is a professional company possessing extensive knowledge, expertise and resources, specializing in the design and implementation of Vietnam Package Tours and Indochina Package Tours.
Northern Vietnam Tours
Vietnam Trekking Tours
Vietnam AdvenHello! This is my first visit to your blog! This is my first comment here, so I just wanted to give a quick shout out and say I genuinely enjoy reading your articles. Your blog provided us useful information. You have done an outstanding job.
Ultimate Odyssey Travel Joint Stock Company is a professional company possessing extensive knowledge, expertise and resources, specializing in the design and implementation of Vietnam Package Tours and Indochina Package Tours.
Northern Vietnam Tours
Vietnam Trekking Tours
Vietnam Adventure Tours
Vietnam Cycling Tours
Vietnam Biking Tours
ture Tours
Vietnam Cycling Tours
Vietnam Biking Tours
how can I install lbp2900b in ub untu 18.04
QuickBooks Install Diagnostic Tool | quickbooks diagnostic tool | install diagnostic tool quickbooks | quickbooks diagnostic tool download
Qbdbmgrn not running on this computer is a common error encountered by accounting professionals that use QuickBooks accounting software. Qbdbmgrn is a piece of software developed by Intuit so that multiple users can use QB at the same time. QuickBooks Database Manager for Networks works by ensuring for multiple users both stability and performance. Read More
DKIM services - Protect your domain from email spammers. DKIM ((Domain Keys Identified Mail) is a defined process used for the email message authenticity.DKIM Services
DKIM Email Authentication
Email Authentication Service
IVF centre in Delhi have the most Trusted & Successful IVF Specialist in Delhi. Get assured chance to become parents. Consult for Best IVF Treatment in Delhi at Most Affordable Price.Best IVF Centre in Delhi
IVF Specialist in Delhi
best IVF clinic in Delhi
Canon LBP 2900B for Price Cage is the best place to find out the latest and lowest price of Canon LBP 2900B Image CLASS Laser Printer (2020)
Such a nice blog...Thank you for sharing!
123.hp.com/setup | HP 123 Com Setup | Printer Support US
Post a Comment