അനാവശ്യ സെര്‍ച്ചിങ്ങ് നിയന്ത്രിക്കാം
>> Tuesday, December 6, 2011
വീട്ടിലും സ്കൂളിലുമൊക്കെ ഇന്റര്‍നെറ്റ് ഉപയോഗം വ്യാപിക്കുന്നതിലെ സന്തോഷത്തോടൊപ്പം രക്ഷിതാക്കളുടേയും അധ്യാപകരുടേയും ഉറക്കംകെടുത്തുന്ന ഒന്നായി മാറുകയാണ്, അതിന്റെ ദുരുപയോഗം. സെര്‍ച്ച് എഞ്ചിനുകളുടെ സെര്‍ച്ച് ബോക്സില്‍ എന്ത് ടൈപ്പ് ചെയ്ത് കൊടുത്താലും വിവരങ്ങളായും ഇമേജുകളായും വീഡിയോകളായും നിമിഷത്തിനുള്ളില്‍ നിരന്നു കിടക്കുന്ന തമ്പ് നേലുകളില്‍ പലതും പരിസരത്തേക്കുപോലും അടുപ്പിക്കാന്‍ കൊള്ളാവുന്നവയല്ലെന്നത് ഒരു സത്യം മാത്രമാണ്. എല്‍സിഡി പ്രൊജക്ടര്‍ വെച്ച് ലൈവായി യൂട്യൂബിലും മറ്റും ചില തിരച്ചിലുകള്‍ നടത്തി കുട്ടികളുടെ മുന്നില്‍ വഷളായ അപൂര്‍വ്വം പേരെങ്കിലും അനുഭവം പങ്കുവെച്ചിട്ടുണ്ട്. 'പാരന്റല്‍ കണ്ട്രോള്‍' എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും നമ്മുടെ ഉബുണ്ടുവിലും മറ്റും ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന സൗജന്യമായ ഒന്നിനു വേണ്ടി വിഫലമായി ഏറെ തിരഞ്ഞിരുന്നു. എന്നാല്‍ ഫയര്‍ഫോക്സ് മോസില്ല ഉപയോഗിക്കുന്നവര്‍ക്ക് (ഉബുണ്ടുവായാലും വിന്റോസായാലും)ഒരു മിനുറ്റില്‍ താഴെ സമയം കൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒരു 'ആഡ് ഓണ്‍ 'ആയ Foxfilter നെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ആലപ്പുഴ കുട്ടനാട് മാസ്റ്റര്‍ ട്രൈനര്‍ കോ-ഓര്‍ഡിനേഷന്‍ ശ്രീ. കെ.ഒ. രാജേഷിന്റെ പഴയ ഒരു മെയിലില്‍ നിന്നാണ് ഇത് കണ്ടുകിട്ടിയത്. ഇവിടെ ക്ലിക്ക് ചെയ്തോ Tools -> Add-ons -> Search ->Foxfilter വഴിയോ ചുരുങ്ങിയ സമയം കൊണ്ട് ഇത് ഇന്‍സ്റ്റാള്‍ ചെയ്യാം. Installation പൂര്‍ത്തിയാകുമ്പോള്‍ Firefox റീസ്റ്റാര്‍ട്ട് ചെയ്താല്‍ മതി. കൂടുതല്‍ പദങ്ങള്‍ ഫില്‍ട്ടറിംഗിന് ഉള്‍പ്പെടുത്തണമെങ്കില്‍ Firefox ന്റെ Tools മെനുവില്‍ നിന്നും Foxfilter settings എടുത്ത് Blocked എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ നല്‍കിയിരിക്കുന്ന പദങ്ങളുടെ കൂടെ Type ചെയ്ത് സേവ് ചെയ്യുക.പിന്‍കുറി:
കൂടുതല്‍ പദങ്ങള്‍ ഫില്‍ട്ടറിംഗിന് ഉള്‍പ്പെടുത്തണമെങ്കില്‍ Firefox ന്റെ Tools മെനുവില്‍ നിന്നും Foxfilter settings എടുത്ത് Blocked എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ നല്‍കിയിരിക്കുന്ന പദങ്ങളുടെ കൂടെ ഒഴിവാക്കേണ്ട പദങ്ങളൊക്കെ Type ചെയ്ത് ചേര്‍ത്ത് സേവ് ചെയ്യുക. ഇത് പാസ്വേഡ് വെച്ച് പ്രൊട്ടക്ട് ചെയ്യുകയുമാകാം. പക്ഷേ കുറച്ച് പണം മുടക്കേണ്ടി വരുമെന്നാണ് മനസ്സിലാകുന്നത്!
51 comments:
ഫയര്‍ഫോക്സ് മോസില്ല ഉപയോഗിക്കുന്നവര്‍ക്ക് (ഉബുണ്ടുവായാലും വിന്റോസായാലും)ഒരു മിനുറ്റില്‍ താഴെ സമയം കൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒരു 'ആഡ് ഓണ്‍ 'ആയ Foxfilter നെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
വളരെ പ്രയോജനപ്രദം. എല്ലാ സ്കൂളുകാരും ഈ പ്രതിവിധി ഇന്റര്‍നെറ്റ് ലഭ്യമാകുന്ന സിസ്റ്റങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറുന്നു.മാത്‌സ് ബ്ലോഗിനും നിസാര്‍മാഷിനും ഒത്തിരി നന്ദി.
ഇന്‍സ്റ്റാള്‍ ചെയ്തു നോക്കി. നന്നായി വര്‍ക്ക് ചെയ്യുന്നുണ്ട്. സ്കൂളില്‍ ചെന്ന് മുഴുവന്‍ കംപ്യൂട്ടറുകളിലും ഇന്‍സ്റ്റാള്‍ ചെയ്യും.നമ്മുടെ ബിഎസ്എന്‍എല്‍ മോഡം പോര്‍ട്ടില്‍ (192.168.1.1) പാരന്റല്‍ കണ്‍ട്രോള്‍ എന്നോരു മെനു കണ്ടതായോര്‍ക്കുന്നു. ആരെങ്കിലും ആക്ടിവേറ്റ് ചെയ്താരുന്നോ..?
In many schools, the clerks and the last grade staff are using the broadband connection available there only for 'Porn purpose'. In so many schools, the modems were set up in the office room rather than in the Lab!The computer teachers should control this too.
ഇങ്ങോട്ട് നോക്ക്യേ
വെബ് സൈറ്റ് ബ്ലോക്ക് ചെയ്യാന്‍ മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്ക് -ലെ വിവരങ്ങള്‍ വളരെ ഫലപ്രദമാണ് .
ശ്രദ്ധിക്കേണ്ട ഒരു കാര്യം ബ്ലോക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വെബ് സൈറ്റ് സിസ്ടത്തില്‍ bookmark ചെയ്തത് ആയിരിക്കരുത് .
ബ്ലോക്ക് ചെയ്യേണ്ടാത്ത അവസരത്തില്‍ hosts ല്‍ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യാന്‍ കൊടുത്ത line ഒഴിവാക്കിയാല്‍ മതി .
hosts ല്‍ മൂന്നാമത്തെ ലൈന്‍ തുടങ്ങി ബ്ലോക്ക് ചെയ്യേണ്ട വെബ് അഡ്രസ് - കള്‍ line by line ആയി കൊടുക്കാം .
ഓരോ ലൈന്‍ തുടങ്ങുമ്പോഴും 127.0.0.1 എന്ന് തുടങ്ങണം .
ഒന്ന് പരീക്ഷിച്ചു നോക്കൂ .
അങ്ങനെ ബാബു സാര്‍ ഉബുണ്ടു പരീക്ഷണം ഏറ്റെടുത്തു കഴിഞ്ഞു. നല്ല കാര്യം..എന്തെല്ലാം പുകിലായിരുന്നു പണ്ട് ഇങ്ങോട്ട് മാറാന്‍ .. എന്തെല്ലാം നാം കേട്ടു.. വായിച്ചു..
ഗീതടീച്ചര്‍ക്ക് സന്തോഷിക്കാം..
HOW TO CONNECT WLL BSNL DIAL UP CONNECTION WITH UBUNDU TO GET INTERNET.plsss help....am searching for this .....long days................
കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവം വിജയഫലം ഇവിടെ
അധ്യാപകര്‍ക്ക് ഒരു കുഴപ്പം ഉണ്ട് തങ്ങള്‍ പറയുന്നതും ചെയ്യുന്നതും മാത്രമാണ് ശരി എന്ന ധാരണ ഒരു തരത്തിലുള്ള ബ്ലോക്കിങ്ങും നെറ്റില്‍ സാധ്യമല്ല കുട്ടികള്‍ക്ക് അത് അറിയുകയും ചെയ്യാം മെഗാ പ്രോക്സി , പബ്ലിക് പ്രോക്സി തുടങ്ങിയ സേവറുകള്‍ വഴി ഇതു സൈറ്റിലും പോകാന്‍ പറ്റും , ആകെ കൂടി ചെയ്യാന്‍ കഴിയുന്നത് സീ ടൈകിന്റെ സൈറ്റില്‍ ഫ്രീ ആയി ഇട്ടിരിക്കുന്ന എഫ് റാറ്റ് എന്ന സോഫ്ട്വെയര്‍ വഴി കുട്ടികള്‍ ഏതൊക്കെ സൈറ്റില്‍ പോയി എന്ന് കണ്ടുപിടിക്കാം അത്ര തന്നെ, സെക്സ് തടയല്‍ പ്രായോഗികം അല്ല അത് ഇത്രയേ ഉള്ളു എന്ന് കുട്ടിയെ ബോധവല്‍ക്കരിക്കുകയാണ് നല്ലത്
ആര് ഏത് സൈറ്റുകള്‍ വേണമെങ്കിലും സന്ദര്‍ശിക്കട്ടെ. പക്ഷെ നമുക്ക് മേല്‍ എല്ലാം നിരീക്ഷിക്കുന്ന ചില കണ്ണുകള്‍ ഉണ്ടെന്ന് മറക്കാതിരിക്കുക. കേരളത്തില്‍ നിന്നും അശ്ലീലസൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരെ കണ്ടെത്തി അവരുടെ ഐപി.അഡ്രസുകള്‍ നല്‍കണമെന്ന് സൈബര്‍ പോലീസ് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസമല്ലേ പത്രത്തില്‍ വന്നത്. ബോധവല്‍ക്കരണം കുട്ടികളില്‍ നടത്തുകയും സ്ക്കൂളുകളില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുകയും വേണം.
"അധ്യാപകര്‍ക്ക് ഒരു കുഴപ്പം ഉണ്ട് തങ്ങള്‍ പറയുന്നതും ചെയ്യുന്നതും മാത്രമാണ് ശരി എന്ന ധാരണ"
ഇല്ല സുശീലാ..സുശീലന്‍ പറയുന്നതില്‍ ശരികളെന്ന് തോന്നുന്നത് അംഗീകരിക്കുകയും തോന്നാത്തത് ബഹുമാനപൂര്‍വ്വം തന്നെ വിയോജിക്കുകയും ചെയ്യും. ഇനിയും അഭിപ്രായങ്ങളുമായി വരണേ..!
സര്‍,
ഒരു SSLC A List സംശയം
സ്കൂളില്‍ നിന്ന് SAMPOORNA യിലേക്ക് enter ചെയ്ത data കളിലെ മലയാളം linux ല്‍ നിന്നു നോക്കമ്പോള്‍ ശരിയാണ് പക്ഷെ windows ല്‍ തെറ്റയായി കാണുന്നു. Pareeksha bhavan ല്‍ നിന്നും ലഭിച്ച Printout ലും തെറ്റയായി കാണുന്നു. ഇതിന് എന്താ ഒരു solution?
"മലയാളം linux ല്‍ നിന്നു നോക്കമ്പോള്‍ ശരിയാണ് പക്ഷെ windows ല്‍ തെറ്റയായി കാണുന്നു. Pareeksha bhavan ല്‍ നിന്നും ലഭിച്ച Printout ലും തെറ്റയായി കാണുന്നു. ഇതിന് എന്താ ഒരു solution?"
വിന്റോസില്‍ നോക്കാതിരിക്കുക. അതുതന്നെ സൊല്യൂഷന്‍! ഹല്ല പിന്നെ!!
സര്‍
ഈ blog കളിയാക്കാന്‍ വേണ്ടിയുളളതാണോ?
ഒരു സംശയം ചോദിച്ചാല്‍ മറുപടി
വിന്റോസില്‍ നോക്കാതിരിക്കുക. അതുതന്നെ സൊല്യൂഷന്‍! ഹല്ല പിന്നെ!!
ഇതു ,സംശയങ്ങളെ കളിയാക്കാനുളള അധ്യാപകരുടെ കൂട്ടായ്മ അണോ?
sslc forms 2012 ലഭിച്ചത് കഴിഞ്ഞ വര്ഷം ലഭിചച്തു പൊലെ അല്ലല്ലൊ. എന്താനൊരു മാര്ഗ്ഗം. പഴയ forms എവിടെ തപ്പിയാല് കിട്ടും.
PCN CANDIDATE നെ എങ്ങനെയാണു online വഴി enter ചെയ്യുക? അതു sampoorna യിലും enter ചെയയ്ണോ?
Vixhnu sir
മിക്കവാറും എല്ലാ സ്ക്കളുകലിലും സമ്പൂര്‍ണ്ണ ഉബുണ്ടുവില്‍ ചെയ്തിരിക്കാനാണ് സാധ്യത .ഞാന്‍ ചെയ്തത് ഉബുണ്ടുവിലാണ്. A list print out ല്‍ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. അശ്രദ്ധകൊണ്ടുവന്ന ചില ചെറിയ തെറ്റുകള്‍ മാത്രം .ഇത്തരം തെറ്റുവന്നതിനു് കാരണം വിദഗ്ദരായ ആരെങ്കിലും പറയുമല്ലോ
Dear teacher friends,
- Mr. Vishnu got a very bad reply from Geetha Sudhi.
- Sampoorna is an online facility. It must be properly accessed from any platform. Instead of providing facilities for entering malayalam, they have suggested us to use transliteration! They could have included a virtual malayalam key board in the home page. In my school, in the print out we got, there were a lot of errors. We came into the conclusion that they had generated the list before corrections, as we could see corrected data online and erroneous one in the print out. I have handled sampoorna in both the platforms.
AND AT LAST, WINDOWS IS NOT AT ALL A BAD PLATFORM. THERE OTHER PLATFORMS ALSO OTHER THAN WINDOWS. HOW MANY OF US HAVE TRIED IT.... DEAR TEACHERS I STARTED USING LINUX SOME TEN YEARS BACK. STILL USING BOTH WINDOWS AND LINUX.... MANY VERSIONS OF LINUX..... EVERY THING GOT MERITS AND DEMERITS.........
വിഷ്ണൂ,
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായ വിവരസാങ്കേതിക വിനിമയ വിദ്യയാണ് കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതു കൊണ്ട് തന്നെ സമ്പൂര്‍ണ പോലുള്ള പരിപാടികള്‍ സര്‍ക്കാര്‍ പോളിസിക്ക് വിരുദ്ധമായി വിന്‍ഡോസ് ഉപയോഗിച്ചു ചെയ്യൂ എന്നു പ്രോത്സാഹിപ്പിക്കാന്‍ പൊതുവെ അധ്യാപകര്‍ക്ക് ബുദ്ധിമുട്ടുണ്ട്. മാത്‌സ് ബ്ലോഗും ഇത്തരം കാര്യങ്ങളില്‍ ലിനക്സ് ഉപയോഗിക്കാനേ നിര്‍ദ്ദേശിക്കുകയുള്ളു. അത്തരമൊരു മറുപടിയാണ് ഗീത ടീച്ചറില്‍ നിന്ന് ലഭിച്ചത്.
അതു കൊണ്ട് തന്നെ സമ്പൂര്‍ണ പോലുള്ള പരിപാടികള്‍ സര്‍ക്കാര്‍ പോളിസിക്ക് വിരുദ്ധമായി വിന്‍ഡോസ് ഉപയോഗിച്ചു ചെയ്യൂ എന്നു പ്രോത്സാഹിപ്പിക്കാന്‍ പൊതുവെ അധ്യാപകര്‍ക്ക് ബുദ്ധിമുട്ടുണ്ട്.
Many government offices are still using Windows! Even Education department Offices..... and it is funny thing that many TEP Modules prepared under the supervision of SCERT were prepared in windows based softwares!!!!! I had to convert such files to open source before sharing the materials to teachers in TEPs!!!!
സര്‍
ഞാന്‍ പറഞ്ഞിട്ടില്ല sampoorna enter ചെയ്തത് windows ല്‍ ആണെന്ന്
sampoorna യിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും enter ചെയ്ത്ത് ubuntu ല്‍ തന്നെയാണ്.
പരീക്ഷാഭവനില്‍ നിന്നു വന്ന എ ലിസ്റ്റിന്റെ printout ല്‍ ന്, ള്‍ ല്‍ എന്നിവ ല്, ന്, ള് ഇങ്ങനെയാണ് വന്നിരിക്കുന്നത്.
പക്ഷെ sampoornaയില്‍ ശരിയാണ്.
ഈ സമയം windows ല്‍ കയറി നോക്കിയപ്പോള്‍ ന്, ല്, ള് എന്നാണ് കിടക്കുന്നത് അതു മാത്രമാണ് സൂചിപ്പിച്ചത്
ഹരി സര്‍
സാറിന് ഉറപ്പു തരാന്‍ കഴിയുമോ pareeksha bhavan ഇത് print എടുത്തത് ubuntu വില്‍ ആണെന്ന്?
വിന്റോസില്‍ നോക്കാതിരിക്കുക. അതുതന്നെ സൊല്യൂഷന്‍! ഹല്ല പിന്നെ!!
ഈ വാക്കുകള്‍ സ്ഥിരമായി ഈ ബ്ലോഗിന്റെ കമന്റ്കളില്‍ നിന്ന് പരിചയപ്പെട്ട ഗീതാസുധി ടീചറില്‍ നിന്നു കേട്ടതില്‍ വളരെയധികം മാനസിക വേദനയുണ്ട്
Zain,
ഞാന്‍ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞല്ലോ. സര്‍ക്കാരിന്റെ പോളിസി സ്വതന്ത്ര സോഫ്ററ്വെയര്‍ അധിഷ്ഠിതമാണെന്നിരിക്കേ ആരെല്ലാം അതിനെ അനുകൂലിച്ചാലും ഇല്ലെങ്കിലും മാത്‌സ് ബ്ലോഗ് എന്ന അധ്യാപക കൂട്ടായ്മയ്ക്ക് അതിന് സര്‍ക്കാര്‍ പോളിസിക്ക് വിരുദ്ധമായി നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ അഭിപ്രായങ്ങള്‍ പറയാനോ ബുദ്ധിമുട്ടുണ്ട്. ഞാനടക്കം പലരും മറ്റു പ്ലാറ്റ്ഫോമുകള്‍ തേടിപ്പോകുന്നുണ്ടാകാം. സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമല്ലാതെ പല ഡിപ്പാര്‍ട്ടുമെന്റുകളുടേയും വെബ്സൈറ്റുകളും പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടാകാം. പക്ഷെ അതൊന്നും നമുക്ക് പ്രഖ്യാപിത പോളിസിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ കാരണമാകുന്നില്ലല്ലോ.
സാറിന് ഉറപ്പു തരാന്‍ കഴിയുമോ pareeksha bhavan ഇത് print എടുത്തത് ubuntu വില്‍ ആണെന്ന്?
ഇല്ല വിഷ്ണു, ഇക്കാര്യത്തില്‍ നമുക്ക് ഒരു ഉറപ്പും തരാനാവില്ലല്ലോ.
ഒരു സംശയവും വേണ്ട. പരീക്ഷാഭവന്‍ പ്രിന്റെടുത്തിരിക്കുന്നത് വിന്‍ഡോസ് തുറന്നുവെച്ചു തന്നെയാണ്. പിന്നെ, ചില്ലക്ഷരപ്രശ്നം വ്യാപകമായ പ്രശ്നമായതിനാല്‍ അതിന് പരീക്ഷാഭവനും ഐടി@സ്ക്കൂളും കൂടി പ്രശ്നപരിഹാരം കണ്ടെത്തണം.
ഇല്ല സാര്‍ ഇനി ഈ ബ്ലോഗില്‍ സംശയം ചോദിക്കാന്‍ ഞാന്‍ ഇല്ല. വെറുതേ എന്തിനാ പരിഹാസം കേള്‍ക്കുന്നത്
@ vishnu
പ്രശ്നം O .S . അല്ല .
anjalioldlipi , മീര , രചന പോലെയുള്ള ഒരു മലയാളം unicode ഫോണ്ട് സിസ്ടത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ പ്രശ്നം തീരുമെന്ന് തോന്നുന്നു .
പരീക്ഷാ ഭവന്‍ പ്രിന്റ് ഔട്ട് എടുക്കാന്‍ ഉപയോഗിച്ച സിസ്ടങ്ങളിലെ ഫോണ്ട് പ്രശ്നം കാരണം ചില്ല് അക്ഷരങ്ങളില്‍ തെറ്റ് പറ്റിയിട്ടുണ്ട് . മാത്രമല്ല ഇപ്പോള്‍ കിട്ടിയ പ്രിന്റ് ഔട്ട് നവംബര്‍ 21 -നു തയ്യാറാക്കിയതുകൊണ്ട് അതിനു ശേഷം വരുത്തിയ corrections സംപൂര്‍ണയില്‍ വന്നിട്ടുണ്ടെങ്കിലും പ്രിന്റ് ഔട്ടില്‍ വന്നിട്ടില്ല . സംപൂര്‍ണയില്‍ confirm ചെയ്തതിനു ശേഷം പ്രിന്റൌട്ട് എടുത്ത് തരുന്നതായിരുന്നു നല്ലത് .
ഓഫ് ടോപിക് :-
സാധാരണ സംഭാഷണങ്ങളില്‍ തമാശയും , നിര്‍ദ്ദോഷ പരിഹാസങ്ങളും ഒക്കെ ആകാമെങ്കിലും സംശയം ചോദിക്കുമ്പോള്‍ കളിയാക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല . പ്രത്യേകിച്ചും അധ്യാപകര്‍ . കുട്ടികള്‍ സംശയം ചോദിക്കുന്നത് തടയുക എന്ന പഴയ തന്ത്രത്തിന്റെ ബാക്കിപത്രമാണ് അത് .ചോദ്യം നേരിട്ട് ചോദിക്കുമ്പോള്‍ ഉത്തരം അറിയില്ലെങ്കില്‍ " അറിയില്ല " എന്ന് പറയുന്നതാണ് നല്ലത് . ഉപയോഗിക്കുന്ന Operating സിസ്റ്റം അല്ല ഒരു വ്യക്തിയെ മാന്യനാക്കുന്നത് . മറിച്ച് സമൂഹത്തിലെ അയാളുടെ പെരുമാറ്റമാണ് .
സരിഗമ ചോദിച്ച പ്രസക്തമായ ഒരു ചോദ്യം ആരും ഉത്തരം പറഞ്ഞില്ല. PCN നു വേണ്ടി സമ്പൂര്‍ണ്ണയില്‍ എന്തെങ്കിലും ചെയ്യണോ? non regular admission എന്ന ഒരു ഭാഗം കാണുന്നുണ്ടല്ലോ അതില്‍ . പ്രത്യേകിച്ച് നിരദ്ദേശമൊന്നും കിട്ടിയിട്ടുമില്ല . ആരെങ്കിലും പ്രതികരിക്കണം
സരിഗമ,
PCN CANDIDATE നെ എങ്ങനെയാണു online വഴി enter ചെയ്യുക? അതു sampoorna യിലും enter ചെയയ്ണോ?
PCN Candidateനെ Sampoorna വഴി എന്റര്‍ ചെയ്യേണ്ടതില്ല. ഡി.ഇ.ഒയില്‍ നിന്നും B List വാങ്ങി PCN വിവരങ്ങള്‍ അതില്‍ രേഖപ്പെടുത്തി ഡിസംബര്‍ 10 നു മുമ്പ് തിരിച്ചേല്‍പ്പിക്കണം.
ഈ വിവരങ്ങളെല്ലാം അടങ്ങുന്ന പരീക്ഷാ ഭവന്റെ സര്‍ക്കുലര്‍ മാത്‌സ് ബ്ലോഗ് ഡൗണ്‍ലോഡ്സില്‍ 29-11-2011 ല്‍ പ്രസിദ്ധീകരിച്ചിരുന്നു. നോക്കുമല്ലോ.
@ ജോണ്‍ സാര്‍ ,
non regular students എന്നിടത്ത് attendance recouped ആയിട്ടുള്ള കുട്ടികളെയല്ലേ ചേര്‍ക്കേണ്ടത് ? PCN കുട്ടികളെ സംബന്ധിച്ചു പ്രത്യേക നിര്‍ദ്ദേശം ഒന്നും ഇതുവരെ കിട്ടിയിട്ടില്ലാത്തതുകൊണ്ട് അവരുടെ ലിസ്റ്റ് കൈയ്യെഴുത്തു പ്രതിയായി തന്നെ കൊടുക്കേണ്ടി വരും .
ഗീത ടീച്ചറിന്റെ ഫലിതം വിഷ്ണുസാറിന് ആസ്വാദ്യമാകാത്തത് Windowsന്റെ പരിമിതികളെ പരാമര്‍ശിക്കാതെ പോയതിനാലാവാം. സ്വതന്ത്ര സോഫ്റ്റുവെയറുകളുടെ മേന്മയില്‍ അനുഗ്രഹീതരായ, കരുത്തരായ അദ്ധ്യാപകസമൂഹമാണ് നമ്മുടേത്. ബാബു സാര്‍ വ്യക്തതയോടെ പരിമിതികളെ തരണം ചെയ്യാനുള്ള മാര്‍ഗ്ഗവും പറഞ്ഞിട്ടുണ്ട്, ഹരിയും. പരീക്ഷാഭവനും ഐ.ടി.@സ്കൂളും തമ്മില്‍ 'അകല'മേയില്ല. ഇടയ്ക്ക് NICയുടെ ചില്ലറ ശാഠ്യങ്ങള്‍ മാത്രമാണെന്നു തോന്നുന്നു. നല്ല നാളെ ഉടനേയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം !
JHON സാറിനും HARI സാറിനും BABU JACOB സാറിനും പ്രത്യേകം THANKS
@ ഹരി സാര്‍
സമ്പൂര്‍ണ്ണയില്‍ കണ്‍ഫേം ചെയ്ത എ ലിസ്റ്റ് ഡാറ്റ മൊത്തമായി റീ-സെറ്റ് ചെയ്യേണ്ടവര്‍ sampoorna@itschool.gov.in എന്ന മെയില്‍ ഐഡിയിലേക്ക് സ്കൂള്‍ കോഡടക്കം മെയില്‍ ചെയ്യുക...
എന്ന് മുകളില്‍ സ്ക്രോള്‍ ചെയ്യുന്നു .
അതുകൊണ്ടുള്ള പ്രയോജനം ?
സര്‍ക്കാരിന്റെ പോളിസി എന്നൊന്നുണ്ടോ സര്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമാണ് എന്നു കരുതി തോന്നുന്ന പോലെ വാര്‍ഷികാസൂത്രണം തയ്യാറാക്കിയാലോ?
ഒമ്പതാം സ്റ്റാന്റേര്‍ഡിലെ ഐടി വാര്‍ഷികാസൂത്രണം കണ്ടോ?
ജൂണ്‍ - യൂണിറ്റ് 1
ജൂലായ്- യൂണിറ്റ് 3, 6
ആഗസ്റ്റ് - യൂണിറ്റ് 2
സപ്തംബര്‍ - യൂണിറ്റ് 5, 7
ഒക്ടോബര്‍- യൂണിറ്റ് 7 (തുടര്‍ച്ച)
നവംബര്‍- യൂണിറ്റ് 11
ഡിസംബര്‍- യൂണിറ്റ് 8
ജനുവരി- യൂണിറ്റ് 9, 4
ഫെബ്രുവരി- യൂണിറ്റ് 12
ഇതു തന്നെയല്ലേ ഒന്‍പതാം ക്ലാസ് ഐടിയുടെ വാര്‍ഷികാസൂത്രണം? ആണെങ്കില്‍ തലതിരിവായി ഇതു പോലെ ആരെങ്കിലും പഠിപ്പിച്ചിട്ടുണ്ടാകുമോ?
തലക്കു വെളിവുള്ള ആരെങ്കിലുമാണോ അത് തയ്യാറാക്കിയത്?
"സമ്പൂര്‍ണ്ണയില്‍ കണ്‍ഫേം ചെയ്ത എ ലിസ്റ്റ് ഡാറ്റ മൊത്തമായി റീ-സെറ്റ് ചെയ്യേണ്ടവര്‍ sampoorna@itschool.gov.in എന്ന മെയില്‍ ഐഡിയിലേക്ക് സ്കൂള്‍ കോഡടക്കം മെയില്‍ ചെയ്യുക...അതുകൊണ്ടുള്ള പ്രയോജനം ?"
ചോദ്യം ഹരിസാറിനോടാണെങ്കിലും ആ സ്ക്രോള്‍ ഇട്ടയാളെന്ന നിലയില്‍ മറുപടിയാകാം. പലരും (എറണാകുളം ജില്ലയില്‍ പ്രത്യേകിച്ചും) 30 ആം തീയ്യതിയോടെ പത്താം ക്ലാസ് ഡാറ്റ ഓരോന്നായി കണ്‍ഫേം ചെയ്തു. അതിനുശേഷം ശ്രദ്ധയില്‍ പെട്ട അബദ്ധങ്ങള്‍ എഡിറ്റുചെയ്യാനായി പാടുപെടുകയാണ്. ജില്ലാ അഡ്മിന് ഓരോന്നായി റീസെറ്റ് ചെയ്യാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. മാത്രമല്ല, Open ആയി കിട്ടുന്നതിനേക്കാള്‍ നല്ലതല്ലേ Unconfirm ആകുന്നത്?
വിന്റോസ് ആണോ ലിനക്സ് ആണോ കൂടുതല്‍ സൗകര്യപ്രദം?എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അപ്രസക്തമാണ്.
ഓപ്പണ്‍ സോഴ്സ് സോഫ്റ്റുവെയറിന്റെ വ്യാപനം ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്നവരാണ് എന്നതുകൊണ്ടുതന്നെ ഇപ്പോഴത്തെ പരിമിതികള്‍ മറന്നുകൂടാ.പല ഉപകരണങ്ങളും പ്രവര്‍ത്തിക്കാനുള്ള ശരിയായ ഡ്രൈവര്‍ ലഭ്യമല്ല എന്നതാണ് എനിക്കു് ഒരു പ്രധാനപ്രശ്നമായി തോന്നിയിട്ടുള്ളത്. ഇത് പരിഹരിക്കുവാന്‍ ലിനക്സ് കൂട്ടായ്മ ശക്തമായുണ്ടെങ്കിലും പല ഉപകരണനിര്‍മാതാക്കളും ഡ്രൈവര്‍ നല്‍കാന്‍ തയ്യാറാവുന്നില്ല.ഉദാഹരണമായി വിന്‍ഡോസ് ഒ.എസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ എന്‍.വീഡിയ ഗ്രാഫിക് ഡ്രൈവറുകള്‍ ( ഉദാ.കുഡ)അവരുടെ സൈറ്റില്‍ നിന്നും സ്വയം ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുമ്പോള്‍ ലിനക്സ് ഉപയോക്താക്കള്‍ക്ക് ആ സൗകര്യം അവര്‍ നിഷേധിച്ചിരിക്കുകയാണ്.
ഈ കുട്ടാഴ്മക്ക്എല്ലാവിധ ആശംസകളും...........
എ.യു.പി .സ്കൂള്‍ ചിറ്റിലഞ്ചേരി
ഞങളുടെ സ്കൂള്‍ ബ്ലോഗ് വിസിറ്റ് ചെയ്യുക.
www.aupsnotebook.blogspot.com
മൊത്തമായി റീസെറ്റ് ചെയ്യാന്‍ അയക്കുന്ന മെയിലിനൊട് പെട്ടന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ പ്രതികരിക്കുന്നുണ്ട് . സന്തോഷം. എനിക്ക് തുറന്നുകിട്ട് . രാവിലെ അയച്ചിട്ട് അധികം താമസിച്ചില്ല. നിസാര്‍ സാര്‍ പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തത്.
ഒരു biology സംശയം.
അമ്മയുടെ രക്തം എ പോസിടിവും കുട്ടിയുടെ രക്തം AB നെഗടിവും ആയാല്‍ placenta വേര്‍പെടുത്തുമ്പോള്‍ കുഴപ്പം സംഭവിക്കുമോ ?
Rh factor antigen ഇല്ല എന്നതുകൊണ്ടാണ് അമ്മയുടെ രക്തം negative group ആയത്.
കുട്ടിയുടെ രക്തത്തിനു വിരുദ്ധമായ ആന്റിബോഡി നിര്‍മ്മാണം നടക്കുവാനുള്ള സാധ്യത ഇല്ല.
എമിലി ടീച്ചറേ...
എടവനക്കാടന്‍ അയച്ചുതന്ന ടേബിള്‍
WE CAN PROTECT OUR CULTURE
HOW TO CONNECT WLL BSNL DIAL UP CONNECTION WITH UBUNDU TO GET INTERNET.plsss help....am searching for this .....long days................
സുശീലൻ സാർ,സീ ടൈകിന്റെ സൈറ്റില്‍ ഫ്രീ ആയി ഇട്ടിരിക്കുന്ന എഫ് റാറ്റ് എന്ന സോഫ്ട്വെയറിന്റെ ലിങ്ക് പോസ്റ്റ് ചെയ്യുമോ
സുശീലൻ സാർ,സീ ടൈകിന്റെ സൈറ്റില്‍ ഫ്രീ ആയി ഇട്ടിരിക്കുന്ന എഫ് റാറ്റ് എന്ന സോഫ്ട്വെയറിന്റെ ലിങ്ക് പോസ്റ്റ് ചെയ്യുമോ
സര്‍
10.04 umundu വില്‍ compaq laptop ല്‍ wifi net കിട്ടാനാവശ്യമായ driver ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ ഒന്ന് സഹായിക്കാമോ
BASHEER MASTER TIMGHSS NADAPURAM
basheerk.k2@gmail.com
flash news ന് എന്താ ഇത്ര സ്പീഡ്?...........
Post a Comment