ടെക്സ്റ്റ്ബുക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ് 2012
>> Tuesday, November 29, 2011
2012-13 വര്‍ഷത്തേക്കാവശ്യമായ സ്കൂള്‍ പാഠപുസ്തകങ്ങളുടെ ഓര്‍ഡര്‍ നല്‍കുന്നതിന് മുന്‍ വര്‍ഷങ്ങളിലെ രീതിയില്‍ ഓണ്‍ലൈന്‍ ഇന്‍ഡന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ഗവണ്‍മെന്റ്/എയിഡഡ് സ്കൂളുകള്‍ക്കും www.keralabooks.org എന്ന വെബ്സൈറ്റിലെ online text book indent management system എന്ന ലിങ്കില്‍ പ്രവേശിച്ച് തങ്ങള്‍ക്കാവശ്യമായ പുസ്തകങ്ങളുടെ ക്ളാസ്സ്, ഇനം തിരിച്ച ഓര്‍ഡര്‍ നല്‍കാവുന്നതാണ്. ഇതിനുളള ഗൈഡ്ലൈന്‍സും സംശയദൂരീകരണത്തിനായുളള ഹെല്‍പ് ലൈന്‍ നമ്പരുകളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ മാസം 21-ന് തുടങ്ങി ഡിസംബര്‍ 10-ന് അകം പൂര്‍ത്തിയാകത്തക്ക രീതിയിലാണ് ഇന്‍ഡന്റിംഗ് സംവിധാനം ഒരുക്കിയിട്ടുളളത്. സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്/എയിഡഡ് സ്കൂളുകളും ഈ സമയ പരിധിക്കുളളില്‍ തങ്ങളുടെ ആവശ്യകത രേഖപ്പെടുത്തിയിരിക്കണം.
ഈ വര്‍ഷം ആറാം പ്രവൃത്തി ദിവസം റോളിലുണ്ടായിരുന്ന കുട്ടികളുടെ എണ്ണത്തില്‍ ഓരോ ക്ളാസ്സ് കയറ്റി വേണം അടുത്ത വര്‍ഷത്തെ ആവശ്യകത കണക്കാക്കേണ്ടത്. ഇപ്പോള്‍ ഒന്നാം ക്ളാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ അടുത്ത വര്‍ഷം രണ്ടാം ക്ളാസ്സിലാകും എന്ന രീതിയില്‍ ആവശ്യകത തയ്യാറാക്കാവുന്നതാണ്. മുന്‍ വര്‍ഷങ്ങളിലെ പരിചയവും യുക്തിയും ഉപയോഗിച്ച് വരും വര്‍ഷത്തെ ഓരോ ക്ളാസ്സിലേയും കുട്ടികളുടെ എണ്ണം മുന്‍കൂട്ടി കണ്ടുവേണം ഇന്‍ഡന്റ് നല്‍കേണ്ടത്.
ഇങ്ങനെ ഓര്‍ഡര്‍ നല്‍കുമ്പോള്‍ അറബി, ഉര്‍ദു, സംസ്കൃതം എന്നീ ഭാഷകള്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പ്രസ്തുത വിഷയങ്ങളുടെ ഓര്‍ഡര്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 5 മുതല്‍ 10 വരെ ക്ളാസ്സുകളില്‍ അറബി, സംസ്കൃതം ഓറിയന്റല്‍ പുസ്തകങ്ങള്‍ നിലവിലുണ്ട്. ഒന്നും രണ്ടും ഭാഷകള്‍ക്കു പകരം അറബി, സംസ്കൃതം പഠിപ്പിക്കുന്ന ചുരുക്കം ചില ഓറിയന്റല്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് വേണ്ടി മാത്രമുളളതാണ് ഈ പുസ്തകങ്ങള്‍. സാധാരണ സ്കൂളുകളിലെ കുട്ടികള്‍ ഈ ഓറിയന്റല്‍ പുസ്തകങ്ങള്‍ പഠിക്കേണ്ടതില്ല. അതിനാല്‍ ഇന്‍ഡന്റ് ഫോമിലെ Arabic (OS), Sanskrit (OS) എന്നിവ അക്കാഡമിക് സ്കൂളുകളിലെ കുട്ടികള്‍ക്കായി ഓര്‍ഡര്‍ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാരും തങ്ങളുടെ മേഖലയിലെ ഹൈസ്കൂളുകള്‍ ഉള്‍പ്പെടെയുളള മുഴുവന്‍ സ്കൂളുകളും കൃത്യമായി ഓര്‍ഡര്‍ നല്‍കി എന്ന് ഉറപ്പുവരുത്തണം. ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ മേല്‍പ്പറഞ്ഞ സമയപരിധിയില്‍ വിവിധ സ്കൂളുകളില്‍ നേരിട്ട് പരിശോധന നടത്തുകയും ഇന്‍ഡന്റിംഗ് കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
ഓരോ ഉപജില്ലയിലേയും എല്ലാ പ്രഥമ അധ്യാപകരുടേയും യോഗം വിദ്യാഭ്യാസ ആഫീസര്‍ ഡിസംബര്‍ 8-ന് അകം വിളിച്ചു ചേര്‍ത്ത് ഇന്‍ഡന്റിംഗിലെ പുരോഗതിയും വിശ്വാസ്യതയും ഉറപ്പു വരുത്തണം. ഇതു സംബന്ധിച്ച മേല്‍നോട്ടം ജില്ലാ വിദ്യാഭ്യാസ ആഫീസറും ഉപഡയറക്ടറും യഥാവിധി കൈക്കൊളളുകയും വേണം.
കഴിഞ്ഞ വര്‍ഷം സ്വീകരിച്ച അതേ രീതിയില്‍ തന്നെ ഇപ്രാവശ്യവും ഓണ്‍ലൈന്‍ ഇന്‍ഡന്റ് നല്‍കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നതിനും അവ താഴേക്ക് പ്രചരിപ്പിക്കുന്നതിനുമായി എല്ലാ വിദ്യാഭ്യാസ ആഫീസര്‍മാര്‍ക്കും വരുന്ന ആഴ്ചയില്‍ സീമാറ്റിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന പരിശീലനം നല്‍കുന്നതാണ്. ഇതു സംബന്ധിച്ച അറിയിപ്പ് പിന്നാലെ നല്‍കും. അണ്‍ എയിഡഡ് സ്കൂളുകള്‍ക്കായി പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം പിന്നീട് ഏര്‍പ്പെടുത്തുമെന്നതിനാല്‍ ഈ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ അണ്‍എയിഡഡ് സ്കൂളുകള്‍ക്ക് ബാധകമല്ല.
Text Book officer's Circular
Instructions
HELP LINE NUMBERS |
Kollam Pathanamthitta 999 54 11 786 |
Kottayam Idukki Ernakulam 999 54 12 786 |
Palakkad Malappuram 999 54 13 786 |
Wayanad Kannur Kasaragod 999 54 14 786 |
999 54 16 786 Officer in charge: 9446565034 State Coordinator: 9447068383 |
17 comments:
ഈ മാസം 21-ന് തുടങ്ങി ഡിസംബര്‍ 10-ന് അകം പൂര്‍ത്തിയാകത്തക്ക രീതിയിലാണ് ഇന്‍ഡന്റിംഗ് സംവിധാനം ഒരുക്കിയിട്ടുളളത്. സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്/എയിഡഡ് സ്കൂളുകളും ഈ സമയ പരിധിക്കുളളില്‍ തങ്ങളുടെ ആവശ്യകത രേഖപ്പെടുത്തിയിരിക്കണം.
ഈ വര്‍ഷം ആറാം പ്രവൃത്തി ദിവസം റോളിലുണ്ടായിരുന്ന കുട്ടികളുടെ എണ്ണത്തില്‍ ഓരോ ക്ളാസ്സ് കയറ്റി വേണം അടുത്ത വര്‍ഷത്തെ ആവശ്യകത കണക്കാക്കേണ്ടത്. ഇപ്പോള്‍ ഒന്നാം ക്ളാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ അടുത്ത വര്‍ഷം രണ്ടാം ക്ളാസ്സിലാകും എന്ന രീതിയില്‍ ആവശ്യകത തയ്യാറാക്കാവുന്നതാണ്. മുന്‍ വര്‍ഷങ്ങളിലെ പരിചയവും യുക്തിയും ഉപയോഗിച്ച് വരും വര്‍ഷത്തെ ഓരോ ക്ളാസ്സിലേയും കുട്ടികളുടെ എണ്ണം മുന്‍കൂട്ടി കണ്ടുവേണം ഇന്‍ഡന്റ് നല്‍കേണ്ടത്.
മാത്സ് ബ്ലോഗിന് നന്ദി.. ഇങ്ങനെയുള്ള അറിയിപ്പുകള്‍ കൃത്യസമയത്തുതന്നെ മറ്റെവിടെനിന്ന് അറിയാനൊക്കും.. ഇതിന് പിന്നിലെ നിരന്തര പരിശ്രമത്തിനും കഠിനാധ്വാനത്തിനും ഹരിസാറിനെയും നിസാര്‍ സാറിനെയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു..ഒരു ചെറിയ ബ്ലോഗ് മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ വിഷമം ഞങ്ങള്‍ അറിയുന്നുണ്ട്.. അപ്പോള്‍ മാത്സ് ബ്ലോഗിന്റ മഹത്തായ വിജയങ്ങള്‍ക്കു പിന്നിലെ കഷ്ടപ്പാട് ഊഹിക്കാവുന്നതേയുള്ളൂ..ഒരിക്കല്‍കൂടി അഭിനന്ദനങ്ങളും ആശംസകളും...
"ഞങ്ങള്‍ വന്നാല്‍ ഈ രീതിയൊക്കെ മാറ്റും, വിതരണം ഡിപ്പോ വഴി ആക്കും" എന്നൊക്കെ വീമ്പ് പറഞ്ഞ സംഘടനാ നേതാക്കള്‍ ഇപ്പോള്‍ ഈ ഇന്ടന്റ്റ് സര്‍ക്കുലര്‍ ചൂണ്ടി കാട്ടിയാല്‍ "മുല്ലപ്പെരിയാര്‍ പൊട്ടാന്‍ പോവുമ്പോ എന്ത് പുസ്തകം" എന്ന നിലപാടിലാണ്...
കാര്യം ചര്‍ച്ച ചെയ്യുന്ന സ്ഥലത്ത് അരസികന്മാര്‍ കടന്നു വന്ന് അരോചകമായി ബഹളം വെയ്കുന്നതു പോലെയാണ് അടിമാലി കൊളബ്ബന്റെ മറുപടി. മുല്ലപ്പെരിയാര്‍ എന്ന ജല ബോംബ് അടിമാലിക്കാരന്റെ തലയ്കു മീതെ ഏതു നിമിഷവും പൊട്ടാന്‍ വെമ്പി നില്‍ക്കുമ്പോള്‍ തന്നെ വേണോ എന്റെ അടിമാലി ഈ ഭരണ നഷ്ട ബോധത്തിന്റെ വൈരം ....
പിന്നെ സംഘടന എന്നു പറയുന്നത് 'sum' 'കടിച്ചെടുക്കുന്ന' ചിലരുടെ സൂത്രമാണെന്ന് ആര്‍ക്കാണറിയാത്തത്.
"ഉദര നിമിത്തം ബഹുഹൃത വേഷം ... പിന്നെ ചില വൈകൃത ഭാവം...."
കഷ്ടം ....
@ അടിമാലി വെബ്
അരാഷ്ട്രീയ നേതാക്കന്മാരുടെ വായില്‍ നിന്നും വീഴുന്നതുകെട്ടു കൈയ്യടിക്കാനും അവനെയൊക്കെ പൊക്കിയെടുത്ത് നടക്കാനും ഞങ്ങളില്ല . ഇത് മാത്സ് ബ്ലോഗ് ആണ് . ഇവിടെ സന്ദര്‍ശകര്‍ക്ക് പ്രയോജനപ്രദമാവുന്ന ഗൌരവതരമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത് .
@ USHUS
എന്റെ കമന്റ് നെ "ഭരണ നഷ്ട ബോധത്തിന്റെ വൈരം" എന്ന രീതിയില്‍ വ്യാഖ്യാനിച്ചത് നിര്‍ഭാഗ്യകരമായി പോയി. ഞാന്‍ ഉദ്ദേശിച്ചത് ആര് വന്നാലും അധ്യാപകന്റെ / വകുപ്പ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ മാറുന്നില്ല എന്നാണ്. കഴിഞ്ഞ വര്‍ഷം പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ പൊല്ലാപ്പുകള്‍ അനുഭവിച്ച ഒരാള്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലാക്കാനാവും എന്ന് പ്രത്യാശിക്കുന്നു (മനസ്സിലാക്കണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല). ചുരുങ്ങിയ പക്ഷം സാറിന്റെ പാഠപുസ്തക സൊസൈറ്റി സെക്രട്ടറിയോടോ, എ ഇ ഓ യോടോ ഒന്ന് അന്വേഷിച്ച ശേഷം പ്രതികരിക്കൂ.. പിന്നെ ഇക്കൊല്ലം കാര്യങ്ങള്‍ കാര്യക്ഷമമായി നടക്കണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം.
"പിന്നെ സംഘടന എന്നു പറയുന്നത് 'sum' 'കടിച്ചെടുക്കുന്ന' ചിലരുടെ സൂത്രമാണെന്ന് ആര്‍ക്കാണറിയാത്തത്."
എല്ലാവര്‍ക്കും അറിയാം എങ്കില്‍ എങ്ങനെയാണ് മാഷേ ഇപ്പോളും സംഘടനകള്‍ നിലനില്‍ക്കുന്നത് ?? സംഘടനകള്‍ വേണം, പക്ഷെ ഇപ്പോള്‍ ഉള്ളവയുടെ നിലപാടിലാണ് പ്രശ്നം.
@ BEAN
"അരാഷ്ട്രീയ നേതാക്കന്മാരുടെ വായില്‍ നിന്നും വീഴുന്നതുകെട്ടു കൈയ്യടിക്കാനും അവനെയൊക്കെ പൊക്കിയെടുത്ത് നടക്കാനും ഞങ്ങളില്ല."
നല്ലതാണ്. പക്ഷെ എന്തിനാണ് സര്‍ അപൂര്‍ണമായ ഒരു പ്രൊഫൈല്‍ ഉം ഒരു കോമാളി കഥാപാത്രത്തിന്‍റെ പേരും വച്ച് ഈ ആദര്‍ശ പ്രഖ്യാപനം?? സ്വന്തം പേരില്‍ അഭിപ്രായം പറയാന്‍ എന്തിന് മടിക്കുന്നു? (തല്ല് കിട്ടിയാല്‍ കൊള്ളണ്ടേ, അല്ലെ??)
@ HARI Sir..
ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞു എന്നേ ഉള്ളൂ... ഞാന്‍ മുന്‍പ് പറഞ്ഞപോലെ തന്നെ സമയോചിതമായ പോസ്റ്റുകള്‍ ആണ് മാത്സ് ബ്ലോഗിനെ മാത്സ് ബ്ലോഗ് ആക്കുന്നത്. അഭിനന്ദനങള്‍ ...
"ടെക്സ്റ്റ്ബുക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ് ..ഇതിനെ കുറിച്ച് ഒരു സംശയവും ബാക്കിയില്ല. ഈ ബ്ലോഗിന് വീണ്ടും നന്ദി. V.K.KRISHNA KUMAR KVRHS SHORANUR.1
"ടെക്സ്റ്റ്ബുക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ് ..ഇതിനെ കുറിച്ച് ഒരു സംശയവും ബാക്കിയില്ല. ഈ ബ്ലോഗിന് വീണ്ടും നന്ദി. V.K.KRISHNA KUMAR KVRHS SHORANUR.1
ഇതു ഒരു ഓഫ് ടോപ്പിക് കമന്റ് ആണ്..
കേരള്ത്തിന്റെ വിദ്യഭ്യാസമേഖലയില്‍ കര്യക്ഷമമായ ഓണ്‍ലൈന്‍ ഇടപെടലുകള്‍ നടത്തുന്ന മാത്സ്ബ്ലോഗ് ടീമിന് അഭിനന്ദനങ്ങളൊടെ തുടങ്ങട്ടെ.
മാത്സ് ബ്ലോഗിലെ ലിങ്കില്‍ നിന്നും കിട്ടിയത് 2009ലെ സയന്‍സ് ഫെയര്‍ മാനുവലാണ്..അതില്‍ ഐ.റ്റി മേളയെക്കുറിച്ചൊന്നും പരാമര്‍ശിക്കുന്നില്ല...
മലയാളം ടൈപ്പിങ്ങ് മത്സരത്തിന്റെ മൂല്യനിര്‍ണ്ണയം എങ്ങനെയാണ് എന്നറിയണമെന്നുണ്ടായിരുന്നു..എന്താണ് വഴി?
(പോസ്റ്റുകളിലെ കമ്മ്ന്റ് സംവിധാനം കൂടാതെ മാത്സ്ബ്ലോഗ് ടീമുമായി സംവദിക്കാന്‍ ഒരു സംവിധാനം ഉണ്ടാക്കിയാല്‍ നന്നായിരുന്നു)
മിണ്ടാപ്പൂച്ചേ..
"മാത്സ് ബ്ലോഗിലെ ലിങ്കില്‍ നിന്നും കിട്ടിയത് 2009ലെ സയന്‍സ് ഫെയര്‍ മാനുവലാണ്..അതില്‍ ഐ.റ്റി മേളയെക്കുറിച്ചൊന്നും പരാമര്‍ശിക്കുന്നില്ല...
മലയാളം ടൈപ്പിങ്ങ് മത്സരത്തിന്റെ മൂല്യനിര്‍ണ്ണയം എങ്ങനെയാണ് എന്നറിയണമെന്നുണ്ടായിരുന്നു..എന്താണ് വഴി?"
ഇതാ ഇവിടെയുണ്ട്!
ഇന്റന്റ് സംശയങ്ങളൊന്നുമില്ലെങ്കില്‍ ഇതാ ഉമേഷേട്ടന്റെ ബ്ലോഗില്‍ കണ്ട ഒരു പസില്‍..

In the figure,
* AOB and DCE are right angles
* AB = 18 feet 5 inches (= 221 inches)
* DC = CE = 5 feet ( = 60 inches)
* OA is longer than OB.
Find OA.
Wonderful
Yes tomorrow is a working day...
ഒരു sslc സംശയം.........
PCN CANDIDATE നെ എങ്ങനെയാണു online വഴി enter ചെയ്യുക? അതു sampoorna യിലും enter ചെയയ്ണോ?
sslc forms 2012 ലഭിച്ചത് കഴിഞ്ഞ വര്ഷം ലഭിചച്തു പൊലെ അല്ലല്ലൊ. എന്താനൊരു മാര്ഗ്ഗം. പഴയ forms എവിടെ തപ്പിയാല് കിട്ടും.
സഹായിക്കണേ......................................
അധ്യാപക പാക്കേജിന് ഇത്ര വലിയ പ്രാധാന്യം മാത്സ് ബ്ലോഗ് നല്‍കേണ്ടതുണ്ടോ? പ്രസ്തുത പാക്കേജ് കൊണ്ട് തലവരി വാങ്ങിയ മാനേജര്‍ക്കല്ലേ കൂടുതല്‍ ഗുണം ലഭിക്കുക.
51 എ യിലും ജാതീയ മത സാമ്പത്തിക പരിഗണനയില്‍ ജോലി തരപ്പെടുത്തിയവരെ സംരക്ഷിക്കുന്ന ഈ നടപടിയെ ഇത്രമാത്രം പുകഴത്തുന്നത് അധ്യാപന്റെ സാമൂഹ്യ ബോധത്തിന് ചേര്‍ന്നതാണോ? ഒന്നര ലക്ഷത്തോളം തസ്തികയുള്ല എയ്ഡഡ് മേഖലയില്‍ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ന്യൂനപക്ഷ/ഭൂരിപക്ഷ സ്ഥാപനങ്ങള്‍ അവരുടെ സകല ആനുകൂല്യങ്ങളും തരപ്പെടുത്തി കൂട്ടികളെ ചാക്കിട്ട് പിടിച്ച് തസ്തിക ഉറപ്പിച്ച് സ്വന്തം കുട്ടികളെ അണ്‍ എയ്ഡഡിലേക്ക് തള്ളി വിടുന്ന അധ്യാപഹയന്‍മാരെ സംരക്ഷിക്കേണ്ടതുണ്ടോ?
അധ്യാപക പാക്കേജിന് ഇത്ര വലിയ പ്രാധാന്യം മാത്സ് ബ്ലോഗ് നല്‍കേണ്ടതുണ്ടോ? പ്രസ്തുത പാക്കേജ് കൊണ്ട് തലവരി വാങ്ങിയ മാനേജര്‍ക്കല്ലേ കൂടുതല്‍ ഗുണം ലഭിക്കുക.
51 എ യിലും ജാതീയ മത സാമ്പത്തിക പരിഗണനയില്‍ ജോലി തരപ്പെടുത്തിയവരെ സംരക്ഷിക്കുന്ന ഈ നടപടിയെ ഇത്രമാത്രം പുകഴത്തുന്നത് അധ്യാപന്റെ സാമൂഹ്യ ബോധത്തിന് ചേര്‍ന്നതാണോ? ഒന്നര ലക്ഷത്തോളം തസ്തികയുള്ല എയ്ഡഡ് മേഖലയില്‍ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ന്യൂനപക്ഷ/ഭൂരിപക്ഷ സ്ഥാപനങ്ങള്‍ അവരുടെ സകല ആനുകൂല്യങ്ങളും തരപ്പെടുത്തി കൂട്ടികളെ ചാക്കിട്ട് പിടിച്ച് തസ്തിക ഉറപ്പിച്ച് സ്വന്തം കുട്ടികളെ അണ്‍ എയ്ഡഡിലേക്ക് തള്ളി വിടുന്ന അധ്യാപഹയന്‍മാരെ സംരക്ഷിക്കേണ്ടതുണ്ടോ?
Post a Comment