ഹിത വാക്കുപാലിക്കുന്നു..!

>> Wednesday, November 23, 2011

ഇന്നലെ മാത്രം നമ്മുടെ ബ്ലോഗിന്റെ സന്ദര്‍ശനങ്ങള്‍ ഇരുപത്തയ്യായിരത്തിനടുത്ത്! ചൂടോടെ കിട്ടുന്ന ഡൗണ്‍ലോഡുകള്‍ കൊത്തിയെടുക്കാനെത്തുന്ന കൂട്ടരെ മാറ്റിനിറുത്തിയാല്‍ ബാക്കിയുള്ളവര്‍ ജോണ്‍സാറിന്റെ ഗണിത പോസ്റ്റിലെ മാതൃകാ ചോദ്യങ്ങളും ആരാധ്യനായ കൃഷ്ണന്‍ സാറിന്റെ അമൂല്യ ലേഖനവും ചോദ്യങ്ങളും കണ്ട് പാഞ്ഞെത്തിയവര്‍ തന്നെ. ഞാനടക്കമുള്ള ഗണിതാധ്യാപകര്‍ പലരും ഇതെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും തിരിച്ച് തങ്ങള്‍ക്കെന്താണ് നല്‍കാനുള്ളതെന്ന് ആലോചിക്കുന്നു പോലുമില്ലെന്നതില്‍ സങ്കടമുണ്ട്. ഈ അവസരത്തിലാണ് നമ്മുടെ ഹിതയും അര്‍ജ്ജുനുമൊക്കെ മാതൃകയാകുന്നത്. പത്താം ക്ലാസിലെ ഗണിതം ആറും ഏഴും പാഠങ്ങളായ സൂചകസംഖ്യകള്‍, സാധ്യതയുടെ ഗണിതം , ഫിസിക്സിലെ അഞ്ചാം പാഠമായ പ്രകാശപ്രതിഭാസങ്ങള്‍ എന്നിവയില്‍ നിന്നുള്ള ചില മാതൃകാചോദ്യങ്ങളുമായാണ് ഹിത രംഗത്തുവന്നിരിക്കുന്നത്. ആയിരം ദിവസം തികയുന്ന ദിവസം എന്ത് ചെയാന്‍ കഴിയും എന്നതിന് ഇന്നതെല്ലാം ചെയ്യാം എന്ന് എണ്ണമിട്ടു പറയുക മാത്രമല്ലാ പ്രവൃത്തിപഥത്തിലെത്തിക്കുക കൂടി ചെയ്തിരിക്കുന്നൂ പോസ്റ്റല്‍ ജീവനക്കാരികൂടിയായ പാലക്കാട് കോട്ടായിക്കാരി ഹിത. ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഉത്തരങ്ങള്‍ കണ്ടെത്തി സംശയങ്ങള്‍ പങ്ക് വെച്ചുകൂടേ..?
സൂചകസംഖ്യകള്‍ ( Coordinates)
സാധ്യതയുടെ ഗണിതം ( Mathematics of Chances)
പ്രകാശ പ്രതിഭാസങ്ങള്‍ (Optical phinomena)

47 comments:

VIJAYAKUMAR M D November 23, 2011 at 5:43 AM  

ഹിത എല്ലാവര്‍ക്കും മാതൃകയാകട്ടെ!!!!
അഭിനന്ദനങ്ങള്‍
തൂമ്പകൊണ്ട് വടിച്ച് ശോഖരിച്ചുവെച്ചു. ഇനി സമയം പോലെ ഉപയോഗിക്കാമല്ലോ?

JOHN P A November 23, 2011 at 5:52 AM  

ഹിതയെക്കുറിച്ച് ഞാന്‍ പറയാറുള്ള അഭിപ്രായം ശരിയാണെന്ന് ഒന്നുകൂടി ബോധ്യപ്പെടുന്നു.
വാക്കുകള്‍ക്കതീതമായ നന്ദി
സ്ക്കൂളിലെ ഫിസിക്സ് സാറിനെ വിളിച്ച് ഇന്നലെ തന്നെ പറഞ്ഞു .

VIJAYAKUMAR M D November 23, 2011 at 6:06 AM  

'ടീ പാര്‍ട്ടിക്ക് സമയം പോലെ ക്ഷണിക്കുമല്ലോ?

848u j4C08 November 23, 2011 at 6:44 AM  

@ ഹിത
ഫിസിക്സ് ചോദ്യങ്ങള്‍ download ചെയ്തു .
ചോദ്യങ്ങള്‍ നന്നായിരിക്കുന്നു .
നല്ല ചോദ്യങ്ങള്‍ ഉണ്ടാക്കുക എന്നത് ഉത്തരം എഴുതുന്നതിലും ക്ലേശകരമാണ് എന്ന തിരിച്ചറിവില്‍ നിന്നും ഹിതയുടെ പ്രയത്നത്തെ കൂടുതല്‍ പ്രശംസിക്കുന്നു .
ഫിസിക്സിലെ രണ്ടാമത്തെ ചോദ്യം പൂര്‍ണ്ണമല്ല എന്ന് തോന്നുന്നു .

ഹോംസ് November 23, 2011 at 7:02 AM  

"ഹിത വാക്കുപാലിക്കുന്നു..!"
തലക്കെട്ടിന്റെ അത്ഭുതചിഹ്നത്തിന് 'ഹിത വാക്കുപാലിക്കാത്തയാളാണെന്ന' ഒരു ദുസ്സൂചനയില്ലേയെന്ന് ഹോംസിന്റെ പൊട്ടുബുദ്ധിക്ക് ഒരു സംശയം!
എന്തായാലും എന്റെ ബ്ലോഗിലെ ഏക പോസ്റ്റില്‍ ഞാനെഴുതിയ അഭിപ്രായത്തിന് മാറ്റമൊന്നുമില്ല.

Hari | (Maths) November 23, 2011 at 7:13 AM  

ഹിത വളരെ അധ്വാനിയായ ഒരു കുട്ടിയാണെന്നതിന് ഒരു സംശയവുമില്ല. സമ്പ്രാദായിക വിദ്യാഭ്യാസകാലഘട്ടം കഴിഞ്ഞിട്ടും, വിദ്യാഭ്യാസ മേഖലയോട് ഇത്രയേറെ താല്പര്യം കാണിക്കുന്ന ഹിതയ്ക്ക് മാത്‌സ് ബ്ലോഗിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തട്ടെ. പേജുകള്‍ സെറ്റു ചെയ്തിരിക്കുന്നതിലും പഴയതിലും പ്രൊഫഷണലിസം കൂടിയിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

ഓ.ടി. സാധ്യതാഗണിത ചോദ്യങ്ങളിലെ പതിനെട്ടാമത് ചോദ്യത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ പൊതു അവധിയില്‍ പാര്‍ട്ടി നടത്താന്‍ 5/31 സാധ്യതയുണ്ടെങ്കിലും അതിന്റെ ബില്ലു കൊടുക്കാനുള്ള 100/100 സാധ്യതയും ഹിതയ്ക്ക് തന്നെയാണെന്നതിലും സംശയമില്ല.

ജനാര്‍ദ്ദനന്‍.സി.എം November 23, 2011 at 7:16 AM  

ചോദ്യങ്ങള്‍ പൊതുവേ നന്നായിരിക്കുന്നു. ഫിസിക്സിലെ രണ്ടാം ചോദ്യം പൂര്‍ണ്ണമല്ല.
25ാചോദ്യത്തിലെ പട്ടികയിലെ ആദ്യവരി ഹെഡിംഗാണെന്ന് പെട്ടെന്ന് തിരിച്ചറിയുന്നില്ല.
ഗണിതചോദ്യങ്ങള്‍ മികച്ചവ തന്നെ
അഭിനന്ദനങ്ങള്‍...........

വി.കെ. നിസാര്‍ November 23, 2011 at 7:25 AM  

ഇനിയും ഒരുപാട് ഉപകാരപ്രദങ്ങളായ പോസ്റ്റുകളുടെ പണിപ്പുരയിലാണ് ഹിത. സമയായമയങ്ങളില്‍ അത് നമുക്ക് പ്രസിദ്ധീകരിക്കാം. ഹോംസ് സാറേ, ഹിതയെ വെറുതെ പ്രകോപിപ്പിക്കല്ലേ..പ്ലീസ്.

ഗീതാസുധി November 23, 2011 at 7:39 AM  

നന്നായിരിക്കുന്നു ഹിതമോളേ..
ആയിരാം ദിവസം കഴിഞ്ഞുപോയല്ലോ..ഇനി പേജ് ഹിറ്റുകള്‍ 50 ലക്ഷമാകുമ്പോള്‍ ഉറപ്പായും പാര്‍ട്ടി നടത്തണം.
വെറും ടീ പാര്‍ട്ടി പോരാ, ബിരിയാണി തന്നെ വേണം.

848u j4C08 November 23, 2011 at 7:54 AM  

ഫിസിക്സ് പത്താമത്തെ ചോദ്യത്തില്‍ മഞ്ഞ പ്രകാശത്തില്‍ പച്ച ഇല പച്ചയായും , ചുവന്ന പൂവ് ചുവപ്പായും കാണും എന്ന് കുട്ടികള്‍ ഉത്തരം കൊടുക്കും . എന്നാല്‍ സോഡിയം വേപ്പര്‍ ലാമ്പില്‍ നിന്നും വരുന്ന മഞ്ഞ പ്രകാശം monochromatic ആയി പരിഗണിച്ചാല്‍ അത്തരം മഞ്ഞ പ്രകാശത്തില്‍ ഇലയും പൂവും ഇരുണ്ട നിറത്തില്‍ കാണപ്പെടും . incandescent bulb- ല്‍ നിന്നും കിട്ടുന്ന മഞ്ഞ പ്രകാശം ആണെങ്കില്‍ അത് broad spectrum ആയതു കൊണ്ട് കുട്ടിയുടെ ഉത്തരം ശരിയാകുന്നു . അതുകൊണ്ട് പ്രകാശ സ്രോതസ്സ് പ്രാധാന്യം അര്‍ഹിക്കുന്നു .
അതേ ചോദ്യം പട്ടിക 1 - 12 പൂരിപ്പിക്കുക എന്നത് പട്ടികയില്‍ 1 മുതല്‍ 12 വരെ പൂരിപ്പിക്കുക എന്ന് ആക്കിയാല്‍ കൂടുതല്‍ നന്നാവില്ലേ ? കാരണം അവിടെ ആകെ ഒരു പട്ടികയെ ഉള്ളു .

സുജനിക November 23, 2011 at 12:27 PM  

@Hari(maths) 'ഹിത വളരെ അദ്ധ്വാനിയായ ഒരു കുട്ടിയാണ്` ..'കണക്കില്‍ നന്നായി ഇടപെടുകയും ചെയ്യുന്നു.അഭിനന്ദനം.

Dr.Sukanya November 23, 2011 at 1:46 PM  

@ ബാബു സര്‍ & ജനാര്ദ്ധനന്‍ സര്‍

"ഫിസിക്സിലെ രണ്ടാമത്തെ ചോദ്യം പൂര്‍ണ്ണമല്ല എന്ന് തോന്നുന്നു"

ശരിയാണ് സര്‍.പട്ടികയില്‍ കടന്നു കൂടിയ തെറ്റുകള്‍ തിരുത്തുക എന്ന് ടൈപ്പ് ചെയാന്‍ വിട്ടു പോയതാണ് സര്‍.തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി പറയുന്നു.

"അതുകൊണ്ട് പ്രകാശ സ്രോതസ്സ് പ്രാധാന്യം അര്‍ഹിക്കുന്നു .
അതേ ചോദ്യം പട്ടിക 1 - 12 പൂരിപ്പിക്കുക എന്നത് പട്ടികയില്‍ 1 മുതല്‍ 12 വരെ പൂരിപ്പിക്കുക എന്ന് ആക്കിയാല്‍ കൂടുതല്‍ നന്നാവില്ലേ ? കാരണം അവിടെ ആകെ ഒരു പട്ടികയെ ഉള്ളു"

തീര്‍ച്ചയായും സാറിന്റെ അഭിപ്രായങ്ങള്‍ ശരിയാണ്.സാറുടെ അഭിപ്രായങ്ങള്‍ എനിക്ക് വലിയ ഒരു പ്രചോദനം ആണ് തരുന്നത്.സത്യത്തില്‍ ഈ ചോദ്യപേപ്പര്‍ കൊടുക്കുമ്പോള്‍ നിലവാരം വളരെ മോശം ആകുമോ എന്നാ പേടി ആയിരുന്നു.

Dr.Sukanya November 23, 2011 at 6:59 PM  

@ ബാബു സര്‍
ഈ വര്ഷത്തെ പുസ്തകത്തില് ഇലക്ട്രോണിക്സ് എന്ന പാഠഭാഗത്തില് നല്കിയിരിക്കുന്ന കാര്യങ്ങളോട് സാറിന്റെ പ്രതികരണം എങ്ങിനെ ആണ് ?

കുറെ ആശയങ്ങള് പ്രകടിപ്പിക്കാന് വ്യഗ്രത കാണിച്ചിരിക്കുന്നു എന്നാല് ഒന്നും തന്നെ വിശദമായി പഠിപ്പിക്കുന്നുമില്ല.കുറെ കാര്യങ്ങള് പറയുന്നതിനേക്കാള് നല്ലത് കുറച്ചു കാര്യങ്ങള് വിശദമായി പറയുന്നത് അല്ലെ സര്‍ നല്ലത്

ഉദാഹരണമായി ഡയോഡുകളുടെ Forward biasing,Reverse biasing എന്നിവ പഠിപ്പികണം എങ്കില് ആദ്യം N-type , P-type എന്ന അര്ധ ചാലകങ്ങളെ കുറിച്ച് കുട്ടികള്ക്ക് അറിയണം എന്നാല്‍ ഈ ആശയം ഇവിടെ പറഞ്ഞിട്ടുമില്ല.Majority and Minority Carriers എന്ന ആശയം അറിയാതെ എങ്ങിനെ ഇത് പഠിക്കും.

പിന്നെ ഇതൊക്കെ പ്ലസ്‌ ടു തലത്തില്‍ വിശദമായി പഠിക്കും എന്ന് ആണ് എങ്കില്‍ Transistor എന്നാ ആശയം വളരെ വിശദമായി തന്നെ അവിടെ പറയുന്നുണ്ട്. Transistor Configurations അടക്കം എല്ലാം അവിടെ പറയുന്നുണ്ട്. PnP & nPn transistor എന്നതിനെ പറ്റിയും ഒന്നും തന്നെ പറയുനില്ല എന്നാല്‍ സര്‍ തുടര്പ്രവര്‍ത്തനം നോക്കിയോ അതില്‍ അതില്‍ രണ്ടാം ചോദ്യത്തില്‍ Transistor പറയുന്നുമുണ്ട്

ചുരുക്കി പറഞ്ഞാല്‍ എന്റെ കാഴചപാടില്‍ ഈ പാഠം സെറ്റ് ചയ്ത രീതി ശരിയായില്ല

teenatitus November 23, 2011 at 8:21 PM  

ഹിത ,
ചോദ്യങ്ങള്‍ എല്ലാം വളരെ നന്നായിരിക്കുന്നു ...ഹിതയെ പോലുള്ളവര്‍ ബ്ലോഗിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നു . ചോദ്യങ്ങള്‍ എല്ലാം പ്രിന്റ്‌ എടുത്തു .നാളെ തന്നെ കുട്ടികള്‍ക്ക് കൊടുക്കാം ..ബ്ലോഗില്‍ വരുന്ന ഓരോ ചോദ്യ പെപറിനും വേണ്ടി അവര്‍ ആകാഷയോടെ കാത്തിരിക്കുന്നു ....ഹിത ഏതായാലും വാക്ക് പാലിച്ചിരിക്കുന്നു നന്ദി ഹിത

848u j4C08 November 23, 2011 at 9:41 PM  

@ ഹിത
കമന്റ്‌ mail ചെയ്തിട്ടുണ്ട് .

Dr.Sukanya November 24, 2011 at 12:01 PM  

@ കൃഷ്ണന്‍ സര്‍

തൊടുവരകള്‍ എന്നാ പാഠത്തില്‍ ആരമുള്ള ഒരു വൃത്തം വരച്ചു വശങ്ങള്‍ എല്ലാം വൃത്തത്തെ തൊടുന്ന രീതിയില്‍ ഒരു കോണ്‍ 40 ഡിഗ്രീ ആയ സമഭുജ സാമാന്തരികം വരക്കുക എന്ന ചോദ്യം ഉണ്ടല്ലോ

അത് ഞാന്‍ ചെയ്ത രീതി നോക്കുമല്ലോ

ഒരു ഏകദേശ ചിത്രം കാണിച്ചിരിക്കുന്നു
[im]http://2.bp.blogspot.com/-hPv6VNi8TBA/Ts3geTf5s5I/AAAAAAAAAKs/I6QQ0oPtgNY/s320/untitled.jpg [/im]

വൃത്തകേന്ദ്രം 'O' എങ്കില്‍

OCRB ഒരു ചക്രീയ ചതുര്‍ഭുജം ആണല്ലോ
അതിനാല്‍ <R=40 ഡിഗ്രീ എങ്കില്‍
<COB=140 ഡിഗ്രീ

അപ്പോള്‍ <AOC=40 ഡിഗ്രീ (രേഖീയ ജോടികള്‍)

ഇതില്‍ നിന്നും <AOD=140 ,<BOD=40 എന്നും കിട്ടുന്നു

1) തന്നിരിക്കുന്ന ആരത്തില്‍ വൃത്തം വരച്ചു
2)AB എന്നാ വ്യാസം വരച്ചു
3)<BOC=140 ആകത്തക്ക വിധം C എന്നാ ബിന്ദു വൃത്തത്തില്‍ അടയാളപെടുത്തി
4)ഇതുപോലെ D എന്ന ബിന്ദുവും കണ്ടെത്തി
5)A,B,C,D എന്നീ ബിന്ദുകളിലൂടെ തൊടുവരകള്‍ വരച്ചു
6)തൊടുവരകള്‍ കൂട്ടിമുട്ടിയ ബിന്ദുകള്‍ P,Q,R,S എന്നെടുത്ത് സമഭുജ സാമാന്തരികം വരച്ചു

ഈ രീതി ശരിയാണോ ? ഇനി ശരിയാണ് എങ്കില്‍ കുറച്ചു കൂടി ലളിതമായി അവതരിപ്പിക്കാന്‍ പറ്റിയ രീതി വേറെ ഉണ്ടോ

vijayan November 24, 2011 at 10:13 PM  

ഹിതയുടെ maths ലെ സാധ്യത കളിലെ മൂന്നാമത്തെ ചോദ്യത്തി ന്റെ ഉത്തരം 3/8 ആണോ ?

emily November 25, 2011 at 6:37 AM  

full wave & half wave rectification വിശദീകരിക്കാമോ

sajan paul November 25, 2011 at 8:35 AM  

p.152,teachers h b,std x.

x-അക്ഷത്തേയും,y-അക്ഷത്തേയും സ്പര്‍ശിക്കുന്ന ഏതെന്കിലും
വൃത്തത്തിന്റെ കേന്ദ്രം (2,3) ആകുമോ ?.ഇങ്ങനെയുള്ള വൃത്തങ്ങളുടെ കേന്ദ്രങ്ങള്‍ യോജിപ്പിച്ചാല്‍ കിട്ടുന്ന രേഖയുടെ സമവാക്യം എന്താണ് ?.(3,4) കേന്ദ്രമായി വരച്ച വൃത്തത്തിന്റെ സമവാക്യമെന്താണ്.?

Dr.Sukanya November 25, 2011 at 9:41 AM  

@ വിജയന്‍ സര്‍

ഹിതയുടെ maths ലെ സാധ്യത കളിലെ മൂന്നാമത്തെ ചോദ്യത്തി ന്റെ ഉത്തരം 3/8 ആണോ ?

Mathematics എന്നതില്‍ ആകെ 11 അക്ഷരങ്ങള്‍
അതില്‍ vowel 4 എണ്ണം (a,e,a,i)അപ്പോള്‍ എടുക്കുന്ന അക്ഷരങ്ങളില്‍ vowel ആകാനുള്ള സാധ്യത 4/11

Dr.Sukanya November 25, 2011 at 10:00 AM  
This comment has been removed by the author.
Dr.Sukanya November 25, 2011 at 10:33 AM  
This comment has been removed by the author.
Dr.Sukanya November 25, 2011 at 10:38 AM  
This comment has been removed by the author.
Dr.Sukanya November 25, 2011 at 10:45 AM  

@ save our earth

full wave & half wave rectification വിശദീകരിക്കാമോ

Rectifier is a device which is used for converting alternating current/voltage into direct current /voltage. A p-n junction diode can be used as a rectifier in two ways

1)half wave rectifier
2) full wave rectifier

Half wave rectifier

http://4.bp.blogspot.com/-CxhlwDdMHhs/Ts8kFijEbHI/AAAAAAAAALE/AM7-FTzrnmk/s320/untitled.jpg

A.C to be rectified is connected to the primary P1,P2 of a stepdown transformer . S1S2 is the secondary coil of the same transformer. S1 is connected to the portion P of the diode and S2 connected to n through a load resistor R .

During the positive half cycle of the input A.C suppose P1 is negative and P2 is positive .On account of induction S1 become positive and S2 become negative then the diode is forward biased .The resistance of the p-n junction become low and forward current flows.The out put is taken through R

During the negative half cycle of the input A.C suppose P1 is positive and P2 is negative .On account of induction S1 become negative and S2 become positive then the diode is reverse biased .it offers high resistance and no current flows through R. The process is repeated. In the out put we have current corresponding to one half of the wave, the other half is rectified.

This is why the process is called half wave rectification. It is of no much use.The output signal is bursts and not continuously.

Dr.Sukanya November 25, 2011 at 11:31 AM  

@ save our earth


ഇവിടെ നോക്കുമല്ലോ

ഫിലിപ്പ് November 25, 2011 at 12:10 PM  

Off topic


Applications are now invited for the Joint Entrance Screening Test (JEST-2012) for candidates seeking admission for a Ph. D. Programme in Physics or Theoretical Computer Science in many premier institutes in India.

The last date for submitting applications is December 15, 2011. See the link [1] for more details.


##################################


The National Board for Higher Mathematics (NBHM) invites applications for the grant of scholarships to students for pursuing research for a Ph.D. degree in Mathematics.

See more details in the linked PDF file [2].

Please share with those who may be interested.


[1] JEST 2012
[2] NBHM Scholarships

sankaranmash November 25, 2011 at 9:20 PM  

നന്നായി ഹിത... അഭിനന്ദനങ്ങള്‍....

Dr.Sukanya November 25, 2011 at 9:33 PM  

@ ശ്രീജിത്ത്‌ സര്‍

x-അക്ഷത്തേയും,y-അക്ഷത്തേയും സ്പര്‍ശിക്കുന്ന ഏതെന്കിലും വൃത്തത്തിന്റെ കേന്ദ്രം (2,3) ആകുമോ ?.

വൃത്തത്തിന്റെ കേന്ദ്രം (2,3)ആകുകയില്ല.കാരണം വൃത്തത്തിന്റെ കേന്ദ്രം x അക്ഷത്തില്‍ നിന്നും y അക്ഷത്തില്‍ നിന്നും തുല്യ അകലത്തില്‍ ആയിരിക്കണം എങ്കില്‍ മാത്രമേ അത് x-അക്ഷത്തേയും,y-അക്ഷത്തേയും സ്പര്‍ശിക്കുകയുള്ളൂ

ഇങ്ങനെയുള്ള വൃത്തങ്ങളുടെ കേന്ദ്രങ്ങള്‍ യോജിപ്പിച്ചാല്‍ കിട്ടുന്ന രേഖയുടെ സമവാക്യം എന്താണ് ?

y=x അതായത് വൃത്തത്തിന്റെ കേന്ദ്രം x അക്ഷത്തില്‍ നിന്നും y അക്ഷത്തില്‍ നിന്നും തുല്യ അകലത്തില്‍ ആയിരിക്കണം വൃത്തത്തിന്റെ കേന്ദ്രം (-1,1-) ,(1,1), (2,2,)........

y=-x എന്നാ സാഹചര്യവും ആവാം

രേഖയുടെ സമവാക്യം y=x അല്ലെങ്കില്‍ y=-x

(3,4) കേന്ദ്രമായി വരച്ച വൃത്തത്തിന്റെ സമവാക്യമെന്താണ്.?

ഇവിടെ ആരം തരാതെ ഇത് പറയാന്‍ സാധ്യമല്ല

ആരം 'r' എന്നും വൃത്ത കേന്ദ്രം (x,y) എന്നും എടുത്താല്‍

സമവാക്യം (x-3)^2+(y-4)^2 = r^2

Krishnan November 25, 2011 at 10:02 PM  

sreejith: "p.152,teachers h b,std x"

വിശദമായ ഉത്തരം ഇവിടെ
കൊടുക്കുന്നു

Dr.Sukanya November 25, 2011 at 10:20 PM  

@ ശ്രീജിത്ത്‌ സര്‍


ഇവിടെ നോക്കുമല്ലോ

MALAPPURAM SCHOOL NEWS November 26, 2011 at 7:40 AM  

പുറപ്പാട് നന്നായി.
കൊത്തിയെടുത്ത് കൂട്ടിനതക്ക് വെച്ചിട്ടുണ്ട്. ഇനിയാണ് പോസ്റ്റ്മോര്‍ട്ടം.


പിന്നെ,
ഒഫീഷ്യല്‍ സൈറ്റിനെ ബഹുദൂരം പിന്നിലാക്കിയ മാത്സ് ബ്ലോഗിനെ അംഗീകരിക്കുന്നു,അഭിനന്ദിക്കുന്നു. വിദ്യാഭ്യാസ വാര്‍ത്തകള്‍ക്ക് എല്ലാവരും സര്‍ക്കാര്‍മെഷിനറികള്‍ പോലും ആദ്യം തുറക്കുന്നത് മാത്സ് ബ്ലോഗിനെ ആണെന്നതില്‍ അഭിമാനിക്കാം.

Krish November 26, 2011 at 5:43 PM  

You can try out a few interactive graph drawing exercises related to x versus t and v versus t graphs here. You need to have Flash installed, however.

emily November 27, 2011 at 7:43 AM  

thank you very much Hithachechi

വി.കെ. നിസാര്‍ November 27, 2011 at 10:38 AM  

[im]https://sites.google.com/site/kayikam123/results/d03a3b1287e4a2673e95cb95383dc386.jpg?attredirects=0&d=1[/im]
രണ്ടാളുകള്‍ക്ക് കളിക്കാവുന്ന ചെസ്സിലെ ഒരു നിയമവും തെറ്റിക്കാതെ തന്നെ,മൂന്നാളുകള്‍ക്ക് കളിക്കാവുന്ന വൃത്താകൃതിയിലുള്ള ഈ ചെസ്സ് എങ്ങിനെ?

vijayan November 27, 2011 at 8:25 PM  

Nisar sir,
pl post the rule also.then we can start PLAYING CHESS tonight itself.

വി.കെ. നിസാര്‍ November 27, 2011 at 9:46 PM  

Vijayan Sir,
The only changes from conventional chess are some protocol issues that must be followed to maintain order where the teams border each other, which is simple and necessary. Also, please notice that the trajectory lines orienting from the outer rank, are simply visual aids to help guide diagonal moves passing through the center. If the path is clear, a diagonal move starting from the outer rank can pass through the center and sweep back around to where it originated. The complexities of the third player are infinite. Your threatened piece may be allowed to maintain occupancy as your position is beneficial to the threatening player. But how long can it last? This scenario may exist all over the board. There are multiple trust and doubt situations between all players. An unexpected move might well result in a cascading massacre. Defense is crucial since a diagonal move through the center, or a horizontal move around the center can sneak up behind you. A player can be checkmated by a combination of both other players or ultimately one player can checkmate both other players at the same time.

വി.കെ. നിസാര്‍ November 27, 2011 at 9:47 PM  

Please see this also

Harsha December 2, 2011 at 6:48 PM  

thank you Hitha chechi.....
Harsha
X STD

shambhu December 16, 2011 at 2:48 PM  

thank for all

Thasleem January 11, 2012 at 7:17 PM  

തൊടുവരയില് നിന്നും കുറചു ചൊദ്യങ്ങള് ഉള്പ്പെടുത്തിയാല് നന്നാകുമ്...thanks hitha...

Arunbabu February 1, 2012 at 9:30 PM  

PHYSICS LIGHT.CAN YOU PLEASE HELP ME TO ANSWER QUESTIONS 9,10,11,18,24,25

Arunbabu February 1, 2012 at 9:33 PM  

PHYSICS LIGHT.CAN YOU PLEASE HELP ME TO ANSWER QUESTIONS 9,10,11,18,24,25 from your post LIGHT

Sreekala February 5, 2012 at 7:37 AM  

സാധ്യതയുടെ ഗണിതത്തില്‍ നിന്നും ഒരു സംശയം.
രഘുവും ജോണും കൂട്ടുകാരാണ്. 2012 ല്‍ അവര്‍ക്ക് ഒരേ ജന്മദിനമാകാനുള്ള സാധ്യതയെന്താണ്? ജന്മദിനങ്ങള്‍ വ്യത്യസ്തമാകാനുള്ള സാധ്യതയെന്താണ്?

Anjana February 5, 2012 at 8:53 AM  

രണ്ടുപേരുടെയും ജന്മദിനങ്ങള്‍ വ്യത്യസ്ത ദിവസങ്ങളിലാകാനുള്ള സാധ്യത\[ = \frac{{365}}{{366}}\] ( ഒന്നാമത്തെയാളുടെ ജന്മദിനം 2012 ലെ 366 ദിവസങ്ങളില്‍ ഏതുവേണമെങ്കിലും ആയിക്കോട്ടെ, ആ ദിനമൊഴിച്ചു മറ്റേതു ദിവസവും രണ്ടാമത്തെയാളുടെ ജന്മദിനമാകാമല്ലോ). അപ്പോള്‍ രണ്ടു പേരുടെയും ജന്മദിനങ്ങള്‍ ഒരേ ദിവസമാകാനുള്ള സാധ്യത\[ = 1 - \frac{{365}}{{366}} = \frac{1}{{366}}\]

രണ്ടുപേരെന്നത് മാറ്റി കുറച്ചധികം ആളുകളുടെ കൂട്ടമെടുത്ത്, അതില്‍ ജന്മദിനങ്ങള്‍ ഒരേദിവസം ആകുന്നതിന്റെ സാധ്യതകള്‍ കണക്കുകൂട്ടുമ്പോള്‍ , ഒരല്പം അമ്പരപ്പുണ്ടാകുന്ന ഉത്തരങ്ങള്‍ ലഭിക്കും!

Sreekala February 5, 2012 at 9:01 AM  

എനിക്കീ ചോദ്യം ഏറെ സംശയങ്ങളുണ്ടാക്കിയിരുന്നു. പക്ഷെ ടീച്ചറുടെ വിശദമായ ഉത്തരത്തോടെ ആ സംശയം പൂര്‍ണമായി മാറി. അഞ്ജന ടീച്ചര്‍ക്കു നന്ദി. മാത്​സ് ബ്ലോഗിനും.

vijayan February 8, 2012 at 9:19 AM  

Thank you Hari sir,and Anjana Tr.

Ankitha February 18, 2012 at 8:50 PM  

thank you Hitha chechi..........enikku ente arivukale parishodichu nokkan sadhikkunna chodhyangal...........
thanks a lot...............
from Ankitha...(palakkad)

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer