എവിടെയാണ് കോത്താഴം

>> Thursday, November 17, 2011

നാ­ടോ­ടി­ക്ക­ഥ­കള്‍­കൊ­ണ്ട്‌ സമ്പ­ന്ന­മാ­ണ്‌ ഓരോ ജന­സാ­മാ­ന്യ­വും. വി­ഷ­യം­കൊ­ണ്ടും ആഖ്യാ­ന­രീ­തി­കൊ­ണ്ടും ഭാ­വ­ത­ലം­കൊ­ണ്ടു­മൊ­ക്കെ നാ­ട്ടു­ക­ഥ­ക­ളില്‍ വ്യ­ത്യ­സ്‌­ത­ത­ക­ളു­ടെ തു­രു­ത്തു­ക­ളു­ണ്ടാ­വു­ന്നു. നാ­ടോ­ടി­ക്ക­ഥ­ക­ളി­ലെ ഒരു സവി­ശേഷ ഇന­മാ­ണ്‌ ഫലി­ത­ക­ഥ. ലൗ­കിക കഥ­കള്‍ എന്ന നാ­ടോ­ടി­ക്ക­ഥാ­വി­ഭാ­ഗ­ത്തില്‍ ഉള്‍­പ്പെ­ടു­ത്താ­വു­ന്ന ഫലിത കഥ­കള്‍ പല തര­ത്തി­ലു­ണ്ട്‌. നിര്‍­ദോഷ ഫലി­ത­ക­ഥ, ആക്ഷേപ രീ­തി­യി­ലു­ള്ള ­ക­ഥ എന്നിവ അവ­യില്‍ പ്ര­ധാ­ന­പ്പെ­ട്ട­താ­ണ്‌. ­ആ­ലുവ യു­.­സി­.­കോ­ള­ജിലെ മലയാളവിഭാഗത്തില്‍ അസി­സ്റ്റ­ന്റ് പ്ര­ഫ­സ­റും പ്രമുഖ ഫോ­ക് ലോര്‍ പണ്ഡി­ത­നു­മാ­യ ഡോ.അ­ജു നാ­രാ­യ­ണന്‍ എഴുതിയ രസകരമായ അന്വേഷണത്തിലേക്ക് നമുക്ക് കണ്ണോടിക്കാം. എന്‍.ബി.എസ് പുറത്തിറക്കിയ ഫോക്‌ലോര്‍ - പാഠങ്ങള്‍, പഠനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നുള്ള ഈ ലേഖനം അദ്ദേഹത്തിന്റെ അനുമതിയോടെയാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ ആമുഖം അദ്ദേഹം അയച്ചു തന്നിട്ടുള്ളത് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം. ഫ­ലിത കഥ­ക­ളില്‍ വലി­യൊ­രു വി­ഭാ­ഗം, ഏതെ­ങ്കി­ലും ജാ­തി­ക്കാ­രെ അവ­രു­ടേ­തെ­ന്നു പറ­യ­പ്പെ­ടു­ന്ന വി­ഡ്‌­ഢി­ത്ത­ങ്ങ­ളെ പരി­ഹ­സി­ക്കു­ന്ന­വ­യാ­ണ്‌. എന്നാല്‍ ജാ­തി സമു­ദാ­യ­ങ്ങ­ളെ മാ­ത്ര­മ­ല്ല സ്ഥ­ല­ത്തെ­/­ദേ­ശ­ത്തെ കേ­ന്ദ്ര­മാ­ക്കി­യു­ള്ള ഫലി­ത/­വി­ഡ്‌­ഢി­ത്ത കഥ­ക­ളു­മു­ണ്ട്‌. ­കോ­ത്താ­ഴം­ കഥ­കള്‍ എന്ന­റി­യ­പ്പെ­ടു­ന്ന നാ­ടോ­ടി­ക്ക­ഥ­കള്‍ ഈ സം­വര്‍­ഗ­ത്തില്‍­പ്പെ­ടു­ന്നു­. എ­വി­ടെ­യാ­ണ്‌ കോ­ത്താ­ഴം? കേ­ര­ള­ത്തി­ലാ­ണ്‌ എന്നെ­ല്ലാ­വ­രും സമ്മ­തി­ച്ചേ­ക്കും. പക്ഷേ കേ­ര­ള­ത്തില്‍ എവി­ടെ? ചി­ലര്‍ കോ­ത്താ­ഴം കാ­ട്ടി­ത്ത­രാന്‍ കോ­ട്ട­യ­ത്തി­ന്റെ പ്രാ­ന്ത­പ്ര­ദേ­ശ­ങ്ങ­ളി­ലേ­ക്ക്‌ വി­രല്‍ ചൂ­ണ്ടി­യെ­ന്നി­രി­ക്കും. ഔദ്യേ­ാ­ഗിക റി­ക്കേ­ാര്‍­ഡു­ക­ളില്‍ കോ­ത്താ­ഴ­മൊ­ന്നു സ്ഥ­ല­നാ­മം നാ­മൊ­രി­ക്ക­ലും കണ്ടെ­ത്തു­ക­യി­ല്ല.

­കോ­ട്ട­യ­ത്തി­ന്‌ കി­ഴ­ക്ക്‌ മണി­മ­ല­യ്‌­ക്ക­ടു­ത്തു­ള്ള ചി­റ­ക്ക­ട­വാ­ണ്‌ കോ­ത്താ­ഴ­മെ­ന്ന്‌ പൊ­തു­വേ പറ­ഞ്ഞു വരു­ന്നു. ചി­റ­ക്ക­ട­വു­കാര്‍­ത­ന്നെ തങ്ങ­ളു­ടെ സ്ഥ­ല­മാ­ണ്‌ കോ­ത്താ­ഴ­മെ­ന്ന­റി­യ­പ്പെ­ടു­ന്ന­ത്‌ എന്നു സമ്മ­തി­ക്കു­ന്നു­ണ്ട്‌. ചി­റ­ക്ക­ട­വി­ന്റെ സമീ­പ­സ്ഥ­ല­ത്തു­നി­ന്ന്‌ വരു­ന്നു­വെ­ന്ന കാ­ര­ണ­ത്താ­ലാ­വാം പ്ര­ഥ­മ­കേ­രള നി­യ­മ­സ­ഭ­യി­ലെ പ്ര­തി­പ­ക്ഷ നേ­താ­വാ­യി­രു­ന്ന ശ്രീ­.­പി­.­ടി. ചാ­ക്കോ­യെ അന്ന­ത്തെ വി­ദ്യാ­ഭ്യാ­സ­മ­ന്ത്രി ജോ­സ­ഫ്‌ മു­ണ്ട­ശ്ശേ­രി കോ­ത്താ­ഴ­ത്ത്‌ യാ­ജ്ഞ­വല്‍­ക്യന്‍ എന്ന്‌ അധി­ക്ഷേ­പി­ച്ച്‌ വി­ളി­ച്ച­ത്‌.

­കൂ­വ­ത്താ­ഴ­ത്തി­ന്റെ വാ­മൊ­ഴി ഭേ­ദ­മാ­ണ്‌ കോ­ത്താ­ഴം എന്നൊ­രു നി­രീ­ക്ഷ­ണ­മു­ണ്ട്‌. മണ്ട­ന്മാ­രു­ടെ നാ­ടെ­ന്നു പു­കള്‍­പെ­റ്റ ഗോ­റ്റ്‌ ഹാം - Gotham- (ഇം­ഗ്ല­ണ്ടി­ലെ ഒരു സ്ഥ­ലം) ആണ്‌ കോ­ത്താ­ഴ­മാ­യി രൂ­പാ­ന്ത­ര­പ്പെ­ട്ട­തെ­ന്നാ­ണ്‌ മറ്റൊ­രു നി­രീ­ക്ഷ­ണം. ഇതു ശരി­യാ­ണെ­ങ്കില്‍, ബ്രി­ട്ടീ­ഷു­കാര്‍ കേ­ര­ള­ത്തില്‍ വേ­രു­റ­പ്പി­ച്ച­തി­നു ശേ­ഷം ഗോ­റ്റ്‌­ഹാം കഥ­കള്‍ സ്ഥ­ല­വും കഥാ­പാ­ത്ര­ങ്ങ­ളും മാ­റി ഇവി­ടെ പ്ര­ച­രി­ച്ച­താ­വ­ണം­.

­കോ­ത്താ­ഴ­ത്തി­ന്റെ പി­ന്നാ­മ്പു­റ­ക്ക­ഥ­കള്‍ എന്താ­യി­രു­ന്നാ­ലും (കോ­ത്താ­ഴം ഒരു സാ­ങ്കല്‍­പ്പിക സ്ഥ­ല­മാ­ണെ­ങ്കില്‍­പ്പോ­ലും) വി­ഡ്‌­ഢി­ക­ളു­ടെ നാ­ടാ­ണ്‌ അതെ­ന്നും ഇവി­ട­ത്തെ ആള്‍­ക്കാര്‍­ക്ക്‌ ധാ­രാ­ളം വി­ഡ്‌­ഢി­ത്ത­ങ്ങള്‍ പി­ണ­ഞ്ഞി­ട്ടു­ണ്ടെ­ന്നും ഏവ­രും സമ്മ­തി­ക്കും; കോ­ത്താ­ഴ­ത്തു­കാര്‍ വരെ­!

­കോ­ത്താ­ഴ­ത്തി­നു സമാ­ന­മായ സ്ഥ­ല­ങ്ങ­ളാ­യി മറ്റു പല­യി­ട­ങ്ങ­ളും പരി­കല്‍­പ്പി­ക്ക­പ്പെ­ടു­ന്നു­ണ്ട്‌. അതി­ലൊ­ന്നാ­ണ്‌ എറ­ണാ­കു­ളം ജി­ല്ല­യി­ലെ പെ­രു­മ്പാ­വൂ­രി­നു തെ­ക്കു­ള്ള കു­മ്മ­നോ­ട്‌ ഗ്രാ­മം. കു­മ്മാ­ട്ടോ­ട്ടു­കര ലോ­പി­ച്ച്‌ കു­മ്മ­നോ­ടാ­യി­ത്തീര്‍­ന്നു­വെ­ന്നൊ­രു പ്ര­ബ­ല­മായ നാ­ട്ട­റി­വു­ണ്ട്‌. ഈ പ്ര­ദേ­ശ­ത്തും അനു­ബ­ന്ധ­സ്ഥ­ല­ങ്ങ­ളി­ലും പ്ര­ച­രി­ച്ചു വരു­ന്ന നാ­ടോ­ടി­ക്ക­ഥ­ക­ളില്‍ കു­യെ­യേ­റെ കഥ­കള്‍ ഇവി­ടു­ത്തു­കാര്‍ പമ്പര വി­ഡ്‌­ഢി­ക­ളാ­ണെ­ന്നു പ്ര­ത്യ­ക്ഷ­മാ­യി വി­ളം­ബ­രം ചെ­യ്യു­ന്ന­വ­യാ­ണ്‌; കോ­ത്താ­ഴം കഥ­ക­ളി­ലെ­ന്ന പോ­ലെ­.

­വി­ത്തു വി­ത­യ്‌­ക്കു­ന്ന­യാ­ളി­ന്റെ കാല്‍­പ്പാ­ടു പതി­ഞ്ഞ്‌ പാ­ടം വൃ­ത്തി­കേ­ടാ­വാ­തി­രി­ക്കാന്‍ വേ­ണ്ടി പല്ല­ക്കു പോ­ലൊ­രു മഞ്ചം കെ­ട്ടി­യു­ണ്ടാ­ക്കി നാ­ലു­പേര്‍ ചേര്‍­ന്ന്‌ വി­ത­ക്കാ­ര­നെ ചു­മ­ന്നു­വെ­ന്നൊ­രു കഥ­യു­ണ്ട്‌. നെ­ല്ലി­ക്ക തി­ന്ന­തി­നു ശേ­ഷം കു­ടി­ച്ച വെ­ള്ള­ത്തി­ന്റെ മാ­ധു­ര്യ­ത്തില്‍ മതി മറ­ന്ന്‌ വെ­ള്ള­മെ­ടു­ത്ത കി­ണ­റി­നെ കെ­ട്ടി­വ­ലി­ച്ച്‌ നാ­ട്ടി­ലെ­ത്തി­ക്കാന്‍ കു­മ്മ­നോ­ട്ടു­കാര്‍ ശ്ര­മി­ച്ചു­വെ­ന്നാ­ണ്‌ മറ്റൊ­രു കഥ. അട­യ്‌­ക്ക എറി­ഞ്ഞു വീ­ഴ്‌­ത്തി­ക്കൊ­ണ്ടി­രു­ന്ന കര്‍­ഷ­കന്‍, പാള അടര്‍­ന്നു വീ­ണ്‌ അട­യ്‌­ക്ക കാ­ണാ­താ­യ­തി­നെ തു­ടര്‍­ന്ന്‌ കാ­വു­ങ്ങില്‍ കയ­റി പാള മാ­റ്റി­യ­ശേ­ഷം താ­ഴെ­യി­റ­ങ്ങി ഏറു തു­ട­ങ്ങി­യ­ത്രേ. ചു­രു­ട്ടി­വെ­ച്ച പായ നി­വര്‍­ത്താന്‍ വഴി­യി­ല്ലാ­തെ അതി­ന്റെ ഒര­റ്റം ചവി­ട്ടി­പ്പി­ടി­ച്ച്‌ നി­ല­ത്തു വീ­ണ­വ­രും ഇവി­ടു­ത്തു­കാര്‍ തന്നെ. പാ­വല്‍ പടര്‍­ത്തി വി­ടാന്‍ പരു­വ­ത്തി­ലു­ള്ള ചെ­ടി­ക­ളോ മര­ങ്ങ­ളോ കാ­ണാ­ഞ്ഞ കര്‍­ഷ­കന്‍ അടു­ത്തു നി­ന്നി­രു­ന്ന മുള വലി­ച്ചു­താ­ഴ്‌­ത്തി അതില്‍ പാ­വല്‍ ബന്ധി­ച്ചു­വെ­ന്നും പി­ടി­വി­ട്ട­പ്പോള്‍ പാ­വല്‍ വേ­രോ­ടെ പി­ഴു­തു പോ­യെ­ന്നും വേ­റൊ­രു കഥ.

ഈ കഥ­കള്‍ സാ­ര­മായ വ്യ­ത്യാ­സ­ങ്ങള്‍ കൂ­ടാ­തെ കോ­ത്താ­ഴ­ത്തു­കാ­രെ­പ്പ­റ്റി­യും പരി­ഹാ­സ­രൂ­പേണ പറ­ഞ്ഞു­വ­രു­ന്നു. കേ­ര­ള­ത്തി­ലെ മറ്റി­ട­ങ്ങ­ളെ­ക്കു­റി­ച്ചോ ജാ­തി­സ­മു­ദാ­യ­ങ്ങ­ളെ­ക്കു­റി­ച്ചോ ഈ കഥ­കള്‍ നി­റം മാ­റി വന്നേ­ക്കാം. എന്നാല്‍ കു­മ്മ­നോ­ട്ടു­കാ­രെ­ക്കു­റി­ച്ച്‌ ചു­വ­ടെ ചേര്‍­ക്കു­ന്ന ആന­ക്ക­ഥ­യ്‌­ക്ക്‌ പ്ര­ഭേ­ദ­ങ്ങ­ളോ സമാ­ന്ത­ര­ങ്ങ­ളോ ഉള്ള­താ­യി അറി­വി­ല്ല. ഈ കഥ­യു­ടെ കാ­ര്യ­ത്തില്‍ കു­മ്മ­നോ­ട്ടു­കാര്‍ മു­ഴു­വ­നാ­യും ഒറ്റ തി­രി­ഞ്ഞു നില്‍­ക്കു­ന്നു­വെ­ന്നു പറ­യാം­.

ആ­ന­യെ­ക്കൊ­ന്ന­വര്‍

­പാ­ട­ത്തു വി­ള­ഞ്ഞു നി­ന്നി­രു­ന്ന നെ­ല്ല്‌ നശി­പ്പി­ക്കാന്‍ രാ­ത്രി­യില്‍ എത്തിയ ഒരു സാ­ധ­ന­മാ­ണ്‌ ഈ അന്യാ­ദൃ­ശ്യ­ത­യു­ടെ മൂ­ലം. നെ­ല്ല്‌ നശി­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്ന്‌ എത്ര തല­പു­ക­ഞ്ഞി­ട്ടും നാ­ട്ടു­കാര്‍­ക്കു മന­സ്സി­ലാ­യി­ല്ല. വയ­ലില്‍ ദൃ­ശ്യ­മായ വട്ട­ത്തി­ലു­ള്ള അട­യാ­ള­ങ്ങള്‍ കണ്ടി­ട്ട്‌ ഉര­ലും തെ­ങ്ങും രാ­ത്രി ഇറ­ങ്ങി നട­ക്കു­ന്ന­താ­ണെ­ന്ന സം­ശ­യം ബല­പ്പെ­ട്ടു. അതു­കൊ­ണ്ട്‌ ഇവ­യെ­ല്ലാം രാ­ത്രി­യില്‍ പി­ടി­ച്ചു കെ­ട്ടി­യി­ട്ടു. അപ്പോ­ഴും വയ­ലില്‍ വി­കൃ­തി തു­ടര്‍­ന്നു. ഒടു­വില്‍ നാ­ട്ടു­കാര്‍ എല്ലാ­വ­രും രാ­ത്രി­യില്‍ സം­ഘ­ടി­ച്ച്‌ ആയു­ധ­ങ്ങ­ളു­മാ­യി വയ­ലില്‍ കാ­ത്തി­രു­ന്നു. പാ­തി­രാ­ത്രി­യില്‍ വയ­ലി­ലേ­യ്‌­ക്ക്‌ എന്തോ വരു­ന്ന­താ­യി തോ­ന്നി­യ­പ്പോള്‍ ഒന്നി­ച്ച്‌ ആക്ര­മി­ച്ചു. വെ­ളി­ച്ച­ത്തില്‍ നോ­ക്കി­യ­പ്പോ­ഴാ­ണ്‌ വന്ന­ത്‌ കണ്ണു­പൊ­ട്ട­നായ ഒരു ആന­യാ­യി­രു­ന്നു എന്നും തങ്ങ­ളു­ടെ ആക്ര­മ­ണ­ത്തില്‍ അത്‌ കൊ­ല്ല­പ്പെ­ട്ടു­വെ­ന്നും നാ­ട്ടു­കാര്‍­ക്ക്‌ മന­സ്സി­ലാ­യ­ത്‌.

ഈ കഥ­യി­ലെ സം­ഭ­വം നട­ന്ന­യി­ടം എന്നു വി­ശ്വ­സി­ക്ക­പ്പെ­ടു­ന്ന ചങ്ങ­ല­പ്പാ­ടം ഇപ്പോ­ഴു­മു­ണ്ട്‌. കു­മ്മ­നോ­ട്ടു­കാ­രെ ഇരു­ട്ടു­കൊ­ട്ടി­കള്‍ എന്നു കളി­യാ­ക്കി വി­ളി­ക്കു­ന്ന­തി­ന്റെ സൂ­ച­ന­കള്‍ ഈ കഥ­യി­ലേ­ക്കു നീ­ളു­ന്നു. കു­മ്മ­നോ­ട്ടു­ള്ള ഏഴ്‌ വീ­ട്ടു­കാര്‍ ചേര്‍­ന്നാ­ണ്‌ ആന­യു­ടെ ശവം വെ­ട്ടി­മു­റി­ച്ച്‌ പങ്കി­ട്ടെ­ടു­ത്ത്‌ മറ­വു ചെ­യ്‌­ത­ത്‌ എന്നാ­ണ്‌ വി­ശ്വാ­സം.
മസ്‌­ത­കം, കണ്ണ്‌, എല്ല്‌, വാ­ല്‌, പല്ല്‌ എന്നീ ഭാ­ഗ­ങ്ങള്‍ യഥാ­ക്ര­മം മഠ­ത്തില്‍, കണി­യ­ത്താന്‍, എമ്പാ­ശേ­രി, വാ­ത്യാ­പ­റ­മ്പന്‍, പന­യ­ഞ്ചേ­രി എന്നീ നാ­യര്‍ തറ­വാ­ട്ടു­കാര്‍ എടു­ത്തു. നടു­ഭാ­ഗം, പൃ­ഷ്‌­ട­ഭാ­ഗം എന്നിവ നാ­ടു­വാ­ണി എന്ന ഈഴവ കു­ടും­ബ­ത്തി­നും കഴി­മു­ണ്ട എന്ന വി­ശ്വ­കര്‍­മ്മ വീ­ട്ടു­കാര്‍­ക്കും ലഭി­ച്ചു. ഇതി­ലെ നാ­ടു­വാ­ണി കു­ടും­ബം ഇന്നി­ല്ല. അവര്‍ എവി­ടേ­ക്കു പോ­യെ­ന്ന്‌ നാ­ട്ടു­കാര്‍­ക്ക്‌ അറി­വി­ല്ല.

­കു­മ്മ­നോ­ട്ടു­കാര്‍ കൊ­ന്ന കണ്ണു­പൊ­ട്ട­നായ ആന ഇട­പ്പ­ള്ളി കോ­വി­ല­ക­ത്തേ­താ­ണെ­ന്ന്‌ അറി­യാ­മാ­യി­രു­ന്ന അങ്ക­മാ­ലി പട­പ്പു­മ­ന­യി­ലെ ഒരു നമ്പൂ­തി­രി വി­വ­ര­ങ്ങള്‍ അറി­ഞ്ഞ്‌ കു­മ്മ­നോ­ടി­ന്റെ അധി­കാ­രം കൈ­ക്ക­ലാ­ക്കാ­നാ­യി ഇട­പ്പ­ള്ളി രാ­ജാ­വി­നെ സമീ­പി­ച്ചു. അന്ധ­നായ ഒരു ആന­യെ ദാ­ന­മാ­യി ആവ­ശ്യ­പ്പെ­ട്ടു. ആന ചരി­ഞ്ഞ വി­വ­ര­മൊ­ന്നും അറി­യാ­തി­രു­ന്ന രാ­ജാ­വ്‌ ആന­യു­ടെ അവ­കാ­ശ­ത്തി­ന്റെ ചി­ഹ്ന­മായ തോ­ട്ടി നമ്പൂ­തി­രി­ക്കു നല്‍­കി­യ­ത്രേ. ഇതു­മാ­യി കു­മ്മ­നോ­ട്ടെ­ത്തിയ നമ്പൂ­തി­രി­യെ നേ­രി­ടാന്‍, തങ്ങ­ളു­ടെ തടി­യും നി­ല­വും മറ്റും സം­ര­ക്ഷി­ക്കാന്‍ കു­മ്മ­നോ­ട്ടു­കാര്‍ വി­ഡ്‌­ഢി­വേ­ഷം കെ­ട്ടാന്‍ തീ­രു­മാ­നി­ച്ചു. ഇങ്ങ­നെ­യാ­ണ്‌ ഇരു­ട്ടെ­ന്നു വി­ചാ­രി­ച്ച്‌ ആന­യെ­ക്കൊ­ന്നു­വെ­ന്ന കഥ അവര്‍­ത­ന്നെ പറ­ഞ്ഞു പര­ത്തി­യ­ത്‌. തങ്ങ­ളു­ടെ വി­ഡ്‌­ഢി­ത്തം ഊട്ടി­യു­റ­പ്പി­ക്കാ­നാ­യി കോ­ത്താ­ഴം കഥ­കള്‍­ക്ക്‌ രൂ­പാ­ന്ത­രം നല്‍­കി അതി­ലെ കഥാ­പാ­ത്ര­ങ്ങ­ളാ­യി അവര്‍ സ്വ­യം അവ­രോ­ധി­ച്ചു­.

എ­ന്നാല്‍ ഈ തന്ത്രം പൂര്‍­ണ­മാ­യി ഫലി­ച്ചി­ല്ല. ആന­യെ­ക്കൊ­ന്ന­തി­ന്റെ നഷ്ട­പ­രി­ഹാ­ര­മാ­യി ഏതാ­നും കു­ടും­ബ­ങ്ങ­ളു­ടെ വസ്‌­തു­വി­ന്റെ ആധാ­ര­ങ്ങള്‍ നമ്പൂ­തി­രി പി­ടി­ച്ചെ­ടു­ത്തു. ഒപ്പം നാ­ട്ടി­ലെ ദേ­വീ ക്ഷേ­ത്ര­ത്തി­ന്റെ ഊരാ­ണ്മ­യും അദ്ദേ­ഹ­ത്തി­നു വന്നു ചേര്‍­ന്നു. ഇന്നും ക്ഷേ­ത്ര­ത്തി­ന്റെ ഉട­മ­സ്ഥാ­വ­കാ­ശം അങ്ക­മാ­ലി പട­പ്പു­മ­ന­യ്‌­ക്കാ­ണ്‌. നട­ത്തി­പ്പ്‌ എന്‍.എ­സ്‌.എ­സ്‌. കര­യോ­ഗ­ത്തി­നും­.

­ക­ഥ­യും ചരി­ത്ര­വും­

­ച­രി­ത്രം­ അതേ­പ­ടി പേ­റു­ന്ന­വ­യ­ല്ല നാ­ടോ­ടി­ക്ക­ഥ­കള്‍. ചരി­ത്രാം­ശ­ങ്ങ­ളു­ള്ള നാ­ടോ­ടി­ക്ക­ഥ­കള്‍ ഉണ്ടാ­വാം എന്നു മാ­ത്രം. എന്നാല്‍ പൂര്‍­ണ­മാ­യും ചരി­ത്ര­സ­ത്യ­മെ­ന്ന നി­ല­യി­ലാ­ണ്‌ ഇവി­ടെ സൂ­ചി­പ്പി­ച്ച കഥ­യെ ജന­ങ്ങ­ളു­ടെ കൂ­ട്ടാ­യ്‌മ പരി­ഗ­ണി­ക്കു­ന്ന­ത്‌. ഗോ­റ്റ്‌ ഹാം കഥ­ക­ളും തദ്ദേ­ശീ­യര്‍ തന്നെ പ്ര­ച­രി­പ്പി­ച്ച­വ­യാ­ണെ­ന്നു കരു­ത­പ്പെ­ടു­ന്നു. അന്ന­ത്തെ നി­യ­മ­മ­നു­സ­രി­ച്ച്‌ രാ­ജാ­വ്‌ ഒരു പ്ര­ദേ­ശ­ത്തു കൂ­ടി കട­ന്നു­പോ­യാല്‍ അവി­ടം കൊ­ട്ടാ­രം വക­യാ­യി മാ­റും. ഒരി­ക്കല്‍ രാ­ജാ­വ്‌ ഗോ­റ്റ്‌­ഹാം വഴി സഞ്ച­രി­ക്കു­ന്ന­താ­യി അറി­യി­പ്പു­ണ്ടാ­യി. തങ്ങ­ളു­ടെ സ്ഥ­ലം സം­ര­ക്ഷി­ക്കാ­നാ­യി ഗോ­റ്റ്‌­ഹാം നി­വാ­സി­കള്‍, രാ­ജാ­വി­ന്റെ യാ­ത്ര­യു­ടെ കാ­ര്യ­ങ്ങള്‍ തീ­രു­മാ­നി­ക്കാന്‍ വന്ന ഉദ്യേ­ാ­ഗ­സ്ഥ­രു­ടെ മു­ന്നില്‍ വി­ഡ്‌­ഢി­ക­ളോ അര­ക്കി­റു­ക്ക­ന്മാ­രോ ആയി അഭി­ന­യി­ച്ചു­വ­ത്രേ! വി­ഡ്‌­ഢി­ക­ളു­ടെ നാ­ട്ടി­ലൂ­ടെ­യു­ള്ള യാ­ത്ര രാ­ജാ­വ്‌ ഒഴി­വാ­ക്കു­ക­യും ചെ­യ്‌­തു­.

ഇ­തി­നു സമാ­ന്ത­ര­മായ ഒരു കഥാ­പാ­ഠ­ത്തില്‍ തങ്ങ­ളു­ടെ നാ­ട്ടില്‍ കൊ­ട്ടാ­രം നിര്‍­മ്മി­ക്കാ­നൊ­രു­ങ്ങിയ രാ­ജാ­വി­നെ പറ്റി­ക്കാ­നാ­യി­രു­ന്ന­ത്രേ ഈ തന്ത്രം. എന്താ­യാ­ലും ഗോ­റ്റ്‌­ഹാം­കാ­രു­ടെ മണ്ട­ത്ത­ര­ങ്ങള്‍­ക്ക്‌ പി­ന്നീ­ട്‌ പ്ര­ചാ­രം ലഭി­ക്കു­ക­യും അതു മാ­യ്‌­ച്ചു കള­യാ­നാ­വാ­ത്ത വി­ധം ജന­മ­ന­സ്സില്‍ ആഴ്‌­ന്നി­റ­ങ്ങു­ക­യും ചെ­യ്‌­തു­.

ഇ­തേ ഘട­ന­യും അടി­സ്ഥാന മോ­ട്ടി­ഫു­ക­ളും തന്നെ­യാ­ണ്‌ കു­മ്മ­നോ­ടന്‍ കഥ­യി­ലും തെ­ളി­ഞ്ഞു നില്‍­ക്കു­ന്ന­ത്‌. മനു­ഷ്യ­നിര്‍­മ്മി­ത­മായ അധി­കാര ബന്ധ­ങ്ങ­ളെ അതി­വര്‍­ത്തി­ക്കു­ന്ന ഭ്രാ­ന്തി­ലും വി­ഡ്‌­ഢി­ത്ത­ത്തി­ലും അഭ­യം തേ­ടുക വഴി ഭര­ണ­വര്‍­ഗ­ത്തോ­ടു­ള്ള കല­ഹ­ത്തി­ന്റെ ജ്ഞാ­ന­മാ­തൃ­ക­കള്‍ നിര്‍­മ്മി­ച്ചെ­ടു­ക്കു­ക­യാ­ണ്‌ ഈ രണ്ടു കഥാ­സം­ഭ­വ­ങ്ങ­ളും. അടു­ത്ത കാ­ലം­വ­രെ ഭ്രാ­ന്തും വി­ഡ്‌­ഢി­ത്ത­വും താ­ര­ത­മ്യേന വ്യ­വ­ച്ഛേ­ദി­ച്ച­റി­യാ­നാ­വാ­ത്ത അവ­സ്ഥ­ക­ളാ­യി­രു­ന്നു­വെ­ന്ന മി­ഷേല്‍ ഫൂ­ക്കോ­യു­ടെ ­നി­രീ­ക്ഷ­ണം­ ഏറെ പ്ര­സ­ക്ത­മാ­ണി­വി­ടെ. One Flew Over the Cuckoos Nest എന്ന നോ­വ­ലി­ലും സി­നി­മ­യി­ലും ബധി­ര­നും മൂ­ക­നു­മാ­യി­ന­ടി­ക്കു­ന്ന ചീ­ഫ്‌ ബ്രോം­ഡന്‍ എന്ന റെ­ഡ്‌ ഇന്ത്യന്‍ കീ­ഴാ­ളന്‍ എങ്ങ­നെ­യാ­ണ്‌ അധി­കാ­ര­ത്തി­ന്റെ പി­ടി­യില്‍ നി­ന്ന്‌ നാ­യ­ക­നെ രക്ഷി­ക്കു­ന്ന­തെ­ന്നും (അ­തു മര­ണ­ത്തി­ലേ­ക്കാ­യാല്‍­പ്പോ­ലും) സ്വ­യം സ്വ­ത­ന്ത്ര്യം പ്രാ­പി­ക്കു­ന്ന­തെ­ന്നും ചേര്‍­ത്ത്‌ ആലോ­ചി­ക്കാ­വു­ന്ന­താ­ണ്‌.

­പൊ­തു­വെ കീ­ഴാ­ള­ത്തം അനു­ഭ­വി­ച്ച­വ­രെ ചു­റ്റി­പ്പ­റ്റി­യു­ള്ള­താ­ണ്‌ കു­മ്മ­നോ­ടന്‍ കഥ. ഇവര്‍­ക്കു മേ­ലെ­യാ­ണ്‌ പട­പ്പ്‌ മന­യി­ലെ നമ്പൂ­തി­രി അധി­കാ­രം സ്ഥാ­പി­ക്കു­ന്ന­ത്‌. എല്ലാ സ്വ­ത്തു­ക്കള്‍­ക്കും ഉട­മ­ക­ളാ­യി­രു­ന്ന ആദി­മ­ജ­ന­ത­യെ ബ്രാ­ഹ്മ­ണന്‍ കു­ടില തന്ത്ര­ങ്ങ­ളി­ലൂ­ടെ കീ­ഴ്‌­പ്പെ­ടു­ത്തി നാ­ട്ടു­കാര്‍­ക്കു­മേല്‍ അധി­കാ­രം നേ­ടി­യെ­ന്ന ചരി­ത്ര­ത്തി­ന്റെ / വി­ശ്വാ­സ­ത്തി­ന്റെ മാ­തൃ­ക­യാ­യി ഈ കഥ­യെ­യും പരി­ഗ­ണി­ക്കാം­.

­കു­മ്മ­നോ­ട്‌ ക്ഷേ­ത്ര­ത്തി­ന്റെ ഇപ്പോ­ഴ­ത്തെ അവ­കാ­ശി­യായ പട­പ്പ്‌ മന­യില്‍ പര­മേ­ശ്വ­രന്‍ നമ്പൂ­തി­രി ആന­യെ­ക്കൊ­ന്ന കഥ കേ­ട്ടി­ട്ടു­ണ്ട്‌. കാ­ര­ണ­വ­ന്മാ­രില്‍­നി­ന്ന്‌ പകര്‍­ന്നു കി­ട്ടി­യ­താ­ണ­ത്‌. എന്നാല്‍ അദ്ദേ­ഹ­ത്തി­നു പാ­ര­മ്പ­ര്യ­മാ­യി ലഭി­ച്ച കഥ­യില്‍ പട­പ്പു­മ­ന­യി­ലെ പഴയ നമ്പൂ­തി­രി കു­മ്മ­നോ­ട്ടു­കാ­രു­ടെ മേല്‍ അധി­കാ­രം നേ­ടു­ന്ന കഥാ­ഭാ­ഗ­ങ്ങ­ളി­ല്ല. നാ­ട്ടു­കാര്‍ പറ­യു­ന്ന കഥ­യില്‍ അങ്ങ­നെ­യൊ­രു ഭാ­ഗം ഉണ്ടെ­ന്നു സൂ­ചി­പ്പി­ക്കു­മ്പോള്‍ അത്‌ ഐക്ക­ര­നാ­ട്ടി­ലെ തു­രു­ത്തു­ക്കാ­ട്‌ എന്ന­റി­യ­പ്പെ­ട്ടി­രു­ന്ന പട­പ്പ്‌ മന­യെ­ക്കു­റി­ച്ചാ­വാ­നേ തര­മു­ള്ളൂ എന്നാ­ണ്‌ അദ്ദേ­ഹ­ത്തി­ന്റെ അഭി­പ്രാ­യം. ആഖ്യാ­ന­ങ്ങള്‍ കേ­വല ആഖ്യാ­ന­ങ്ങ­ള­ല്ല, അതി­ന്റെ പി­ന്നി­ലും ­രാ­ഷ്‌­ട്രീ­യം­ പ്ര­വര്‍­ത്തി­ക്കു­ന്നു­ണ്ട്‌.

30 comments:

സുജനിക November 17, 2011 at 7:24 AM  

ഗവേഷണ സ്വഭാവമുള്ള ഒരു പഠനം. ഓരോ പ്രദേശങ്ങളിലും ഈ 'കോത്താഴങ്ങള്' ഉണ്ട്. അവിടങ്ങളിലൊക്കെയും ഇതുപോലുള്ള വിവരക്കേടിന്റെ കഥകളും. പലതും ആരോപിതങ്ങളാവാം. ഒരു പ്രദേശത്തെ ജനങ്ങളെ മണ്ടന്മാരെന്ന് സ്റ്റാമ്പ് ചെയ്യുകയാണ്`. ജാതിശ്രേണിയില്‍ ചിലരെ ഇങ്ങനെ മണ്ടന്മാരെന്ന് മുദ്രകുത്തും. ചില വീട്ടുകാരെ മണ്ടരെന്ന് ആരോപികും. (എന്നേന്കിലുമൊക്കെ ആരെന്കിലും ചെറിയ ചില മണ്ടത്തങ്ങള്‍ ചെയ്തിട്ടുമുണ്ടാകാം. )
ഇതിന്ന് വിപരീതമായി ചിലയിടങ്ങളെ, ചില കുടുമ്ബങ്ങളെ അതി സമര്‍ഥരെന്നും , പ്രകീര്ത്തിക്കപ്പെട്ടവരെന്നും സ്റ്റാമ്പ് ചെയ്ത കഥകള്‍ ഉണ്ട്. ശല്യമില്ലാത്തവര്‍, കള്ളന്മാര്‍, വിദഗ്ദ്ധര്‍, വ്യഭിചാരികള്‍, അരോഗര്‍, സൗന്ദര്യമുള്ളവര്‍, രോഗികള്‍, ...ഇങ്ങനെയൊക്കെ മുദ്രകുത്തപ്പെട്ട പ്രദേശങ്ങളും കുടുമ്ബങ്ങളും ഉണ്ടെന്ന കഥകള്‍ നിറയെ. എല്ലാം കണ്ടെത്താന്‍ ശ്രമിക്കുന്ന പഠനങ്ങള്‍ നമ്മുടെ ചരിത്രത്തേയും സമ്സ്കാരത്തേയും ഒക്കെ കുറിച്ചുള്ള അന്വേഷണങ്ങള്‍ തന്നെ.
'നാട്ടുകഥകളുടെ സമാഹാരം' എന്റെ ബളോഗില്‍ കഴിഞ്ഞ 5 വര്ഷമായി ചെയ്തുകൊണ്ടിരിക്കുന്നു.. അഭിനന്ദനം.

വിന്‍സന്റ് ഡി. കെ. November 17, 2011 at 7:28 AM  

A good article.
Like Kothazham, we have other names like Olavakkodan means a fool,Pothanikkadan means a useless fellow .......

ഹോംസ് November 17, 2011 at 7:46 AM  

എറ­ണാ­കു­ളം ജി­ല്ല­യി­ലെ പെ­രു­മ്പാ­വൂ­രി­നു തെ­ക്കു­ള്ള കു­മ്മ­നോ­ട്‌ ഗ്രാ­മത്തിലെ ചില വ്യക്തികള്‍ നിര്‍മ്മിച്ച ശവമഞ്ചത്തെക്കുറിച്ച് കേട്ടതോര്‍മ്മ വരുന്നു.മയ്യത്തു കട്ടിലിന്റെ (മുസ്ലിം ശവമഞ്ചം)പിടിയില് ഗ്ലൂക്കോസ് കുപ്പി തൂക്കിയിടാനുള്ള ഹുക്കിട്ടുവത്രെ അവര്‍!
കോത്താഴത്തെക്കുറിച്ചുള്ള ഈ അറിവുകള്‍ പണ്ടെങ്ങോ നിന്നുപോയ വായനയിലേക്ക് തിരിച്ചു നടക്കാന്‍ പ്രേരകമാകുന്നുവെന്ന ഒറ്റക്കാര്യം മതി ഡോ.അജു നാരായണന്റെ ഈ പോസ്റ്റിനെ എനിക്ക് നെഞ്ചേറ്റാന്‍..
നന്ദി ഡോക്ടര്‍, നന്ദി ഹരിമാഷേ..

Hari | (Maths) November 17, 2011 at 7:58 AM  

ചെറിയ പ്രായത്തില്‍ കേട്ട ചില കഥകള്‍ മനസ്സിലേക്കോടി വന്നു. കോത്താഴം രാജാവിന് കൊക്ക് കറി (കൊറ്റിക്കറി) തിന്നാന്‍ കലശലായ ആഗ്രഹം. ആശ്രിതജനസഹസ്രം പരക്കം പാഞ്ഞു. കൊക്കിനെ പിടിച്ചിട്ടു തന്നെ കാര്യം. ഇന്നത്തെപ്പോലെ എയര്‍ഗണും മറ്റും ഇല്ലല്ലോ. അമ്പെയ്തിട്ടും കവണിയെറിഞ്ഞിട്ടും ഒരു രക്ഷയുമില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കൊട്ടാരത്തിലെ ഉപദേശകസമിതിയും പൗരപ്രമുഖരും പൊതുയോഗം കൂടി. യോഗത്തില്‍ പല നിര്‍ദ്ദേശങ്ങള്‍ വന്നെങ്കിലും ഒരു തീരുമാനവും അംഗീകരിക്കപ്പെട്ടില്ല. ഒടുവില്‍ കോത്താഴത്തെ ഒരു യുവപ്രജയുടെ അഭിപ്രായം എല്ലാവരും ഐകകണ്ഠേന അംഗീകരിച്ചു. രാജാവിനു മാത്രമല്ല, പ്രജകള്‍ക്കു വരെ എക്കാലവും ഒരു ബുദ്ധിമുട്ടും കൂടാതെ കൊക്കിനെ പിടിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ വിശദീകരിച്ചു തീര്‍ന്നപ്പോള്‍ അയാള്‍ക്ക് ലഭിച്ചത് നിര്‍ത്താതെയുള്ള കയ്യടിയായിരുന്നു. അയാളുടെ പദ്ധതിയെന്തായിരുന്നെന്നോ? കൊക്കുകള്‍ വെളുപ്പിനേ മീന്‍പിടുത്തം കഴിഞ്ഞ് രാവിലെ ഒറ്റക്കാലില്‍ നിന്ന് മയങ്ങും. ഈ സമയം ശബ്ദമുണ്ടാക്കാതെ അല്പം വെണ്ണയുമായി കൊക്കിനടുത്തേക്ക് ചെല്ലണം. ഒച്ചയുണ്ടാക്കാതെ,അനങ്ങാതെ വെണ്ണ കൊക്കിന്റെ തലയില്‍ വെക്കണം. ഈ സമയം സൂര്യന്റെ കിരണങ്ങളില്‍ വെണ്ണ ഉരുകാന്‍ തുടങ്ങും. ഉരുകിയ വെണ്ണ കൊക്കിന്റെ കണ്ണിലൂടെ ഒലിച്ചിറങ്ങും. എത്ര ശ്രമിച്ചാലും കൊക്കിന് കണ്ണ് തുറക്കാന്‍ കഴിയില്ല. കണ്ണ് തുറക്കാനാകാത്തതിനാല്‍ നമ്മെ കാണാനും കഴിയില്ല. ഈ സമയം വളരെയെളുപ്പത്തില്‍ കൊക്കിനെ പിടികൂടാം. എത്ര വേണമെങ്കിലും... നിര്‍ത്താതെയുള്ള കരഘോഷത്തിനൊടുവില്‍ പ്രധാനമന്ത്രി യോഗം പിരിച്ചു വിട്ടു. കോത്താഴത്തുകാര്‍ ഓടുകയായിരുന്നു.. ആദ്യം വെണ്ണക്കടയിലേക്ക്.. പിന്നെ...

BOBANS November 17, 2011 at 10:13 AM  

സത്യത്തില്‍ 'കോത്താഴം' എന്നൊരു സ്ഥലം കേരള ഭൂപടത്തില്‍ കാണാനില്ല.
പക്ഷെ ചെറുപ്പം മുതലേ ഞാനും ഒന്ന് കേട്ടിട്ടുണ്ട് അതായതു എന്തെങ്കിലും ഇഷ്ടപെടാത്ത കാര്യം ആരെങ്കിലും നമ്മോടു പറഞ്ഞാല്‍ അല്ലെങ്കില്‍ ചോദിച്ചാല്‍ ഉടന്‍ പറയും "അതങ്ങ് കൊത്തഴത്തു പോയി പറഞ്ഞാല്‍ മതി", എന്ന് വെച്ചാല്‍ അതൊരു കളിയാക്കാന്‍ ഉപയോഗിക്കുന്ന സങ്കല്പ
സ്ഥലം ആണെന്ന് മാത്രം.

ഗീതാസുധി November 17, 2011 at 11:13 AM  

കോത്താഴംകാരെല്ലാവരും കൂടി മാങ്ങ ഉപ്പിലിടാനൊരുപായം കണ്ടെത്തിയ കഥ അമ്മമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.ഉപ്പവെള്ളമുണ്ടായിരുന്ന ഒരു വലിയ കുളത്തിലേക്ക് മാങ്ങകള്‍ ഓരോ വീട്ടുകാരായി എണ്ണിയിട്ടത്രെ! രണ്ടുമാസം കഴിഞ്ഞ് കഴുത്തില്‍ ഭരണി കെട്ടിത്തൂക്കി ആദ്യത്തെയാള്‍ തന്റെ മാങ്ങകള്‍ ശേഖരിക്കാന്‍ ചാടി. കുറച്ചുസമയം കഴിഞ്ഞിട്ടും അയാള്‍ പൊങ്ങാത്തതുകണ്ട് ആകെ ബഹളമായി - അയാള്‍ക്കെന്തുപറ്റിയെന്നോര്‍ത്തല്ല, വിഹിതമായ 35മാങ്ങകളേക്കാള്‍ കൂടുതല്‍ വാരിയെടുക്കുകയാകുമെന്നോര്‍ത്ത്!! ബാക്കി ആളുകളും ക്ഷമയില്ലാതെ കഴുത്തില്‍ ഭരണിയുമായി പുറകേചാടുന്ന രംഗം ഒരുപാടുകാലം മനസ്സില്‍ കണ്ട് ആസ്വദിച്ചതായോര്‍ക്കുന്നു.

ഫൊട്ടോഗ്രഫര്‍ November 17, 2011 at 11:19 AM  

(There is a story about the origin of the name Kothazham (am not sure whether this is correct). Chirakkadavu Mahadevan have another name as "Koovathazhe Mahadevan". This is because there is a belief that the idol of Mahadeva was come up from the earth when one old lady was digging "Koova" (something similar to ginger & turmeric ), she found blood coming from earth and she informed the people. Once they digged more, they found the idol of Lord Shiva. Bcos this idol was escavated from underneath the Koova plant, he got named as "Koova thazhe Mahadevan")

The British during their rule had changed the name of several places, as they could not twist their tongues to pronounce it. Thus Kollam became Quilon, Thrissur Trichur, Kozhikkode Calicut and Kothazham Kottayam. But, for some strange reasons Kottayam was never known as Kothazham, but this village 34 kilometers southeast of Kottayam came to be known as Kothazham, with none raising their fingers.

K.P.Sukumaran November 17, 2011 at 11:29 AM  

നന്നായിട്ടുണ്ട്, നല്ല ലേഖനം .

faisu madeena November 17, 2011 at 11:55 AM  

വളരെ നല്ല ലേഖനം ...താങ്ക്സ്

jayanEvoor November 17, 2011 at 11:59 AM  

രസകരം!

ഈ ‘അങ്കമാലീലെ പ്രധാനമന്ത്രി’ എന്നൊക്കെ പറയുന്നത് വെറുതെയല്ല എന്നു മനസ്സിലായി!!!

Dr.Sukanya November 17, 2011 at 2:51 PM  

ഇവയില്‍ പലതിനും ചരിത്ര സാധുതകള്‍ ഇല്ലായിരിക്കാം.പലതും സങ്കല്പ സൃഷ്ടികള്‍ ആവാം പലതിലും യുക്തിഭംഗങ്ങള്‍ കണ്ടെന്നു വരാം എങ്കിലും മതപരവും സാമൂഹികവും ആയ പഴയ കാലത്തെ ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും ഒരു ഏകദേശ രൂപം ഇത്തരം കഥകളില്‍ കലര്‍ന്ന് കാണുമെന്നു വിശ്വസികാതെ വയ്യ.

കേരളത്തിലെ അല്ലെങ്കില്‍ ലോകത്തിലെ തന്നെ പല പ്രദേശങ്ങളുടെയും കേള്‍വികേട്ട വ്യക്തികളുടെയും ചരിത്രം അറിയുന്നത് ഇത്തരം നാടോടി കഥകളിലൂടെ ആണ്.ഇവയില്‍ എത്രമാത്രം സത്യാംശം ഉണ്ടെന്നു പറയാന്‍ കഴിയില്ല എന്നാലും സത്യത്തിന്റെ പൊട്ടും പൊടിയും കുറച്ചൊക്കെ അരിചെടുക്കാന്‍ ഇവയില്‍ നിന്നും സാധിക്കും.എന്തായാലും ഒരു കാലഘട്ടത്തിന്റെ അവ്യക്തതയും അസത്യാംശങ്ങളും കലര്ന്നതെങ്കിലും അനുസ്മരണീയമായ ഒരു ചിത്രം പ്രധാനം ചെയുന്നതില്‍ നാടോടികഥകള്‍ വഹിക്കുന്ന പങ്കു വലുതാണ്‌ .

വളര്‍ന്നു വരുന്ന തലമുറയ്ക്ക് അന്യം നിന്ന് പോകാതെ ഇത്തരം നാടോടി കഥകള്‍ വായനകാരിലേക്ക്(കുട്ടികളിലേക്കും) എത്തിക്കുന്നതിന് മുന്‍കൈ എടുത്ത
ഡോ.അ­ജു നാ­രാ­യ­ണന്‍ സാറിനു നന്ദി.
പുസ്തകത്തെ കുറിച്ച് പറഞ്ഞു തന്നെ മാത്സ് ബ്ലോഗിനും നന്ദി പറയുന്നു.

പട്ടേപ്പാടം റാംജി November 17, 2011 at 4:36 PM  

കോത്താഴം എവിടെ ആണെന്നാറിഞ്ഞില്ലെന്കിലും അവിടത്തുകാര്‍ വിഡ്ഢികളാണെന്ന ധാരണ വരും എന്ന് പറഞ്ഞത്‌ നേരാണ്. ചില നിസ്സാര കാര്യങ്ങള്‍ എന്താണ് എവിടെയാണ് എന്ന് ചോദിച്ചാല്‍ സാധാരണ പറയാന്‍ കഴിയാറില്ല. അര്‍ത്ഥം സ്വയം കണ്ടെത്തി പറഞ്ഞുപോരുകയാണ് സാധാരണ എല്ലാരും ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത്തരം അറിവുകള്‍ ലഭിക്കുന്നത് ആഹ്ലാദം സൃഷ്ടിക്കുന്നു.

പഥികൻ November 17, 2011 at 5:00 PM  

വളരെ നന്നായി ഈ അറിവ്..ഞങ്ങൾ തിരുവനന്തപുരത്തുകാർ സാധാരണ ഉപയോഗിക്കുന്ന പ്രയോഗം നീ ഏതു കാച്ചാണിക്കാരനാടാ എന്നാണ്‌...

Muralee Mukundan , ബിലാത്തിപട്ടണം November 17, 2011 at 5:02 PM  

നാട്ടിലെ മണ്ടൻ പ്രദേശങ്ങളെ പറ്റി നല്ലൊരു പഠനം നടത്തി നന്നായി എഴുതിയിരിക്കുന്നു ....


ഇവിടെ ഇംഗ്ലണ്ടിലുമുണ്ട് ഇത്തരം പ്രദേശങ്ങൾ..
Any Foolham fellow (ഏത് കോത്താഴത്തുകാരനും)
Any Dick & Harry (ഏത് അണ്ടനും അഴകോടനും) സംസാര ഭാഷയിൽ കേട്ടൊ ഭായ്.

സുജനിക November 17, 2011 at 5:02 PM  

http://ramanunnis.blogspot.com/
can read more stories here

Dr.Kanam Sankar Pillai MS DGO November 17, 2011 at 8:50 PM  

കോല്‍ത്താഴ് എന്നയിനം താഴ്(പൂട്ട്) നിര്‍മ്മിച്ചിരുന്ന
സ്ഥലമായിരുന്നു പൊന്‍കുന്നം ഉള്‍പ്പെടുന്ന കോത്താഴം.
കോല്‍ത്താഴു കാണണമെങ്കില്‍ ഇവിടെ ക്ലിക്കുക
http://chirakadavu.blogspot.com/

ഗീത November 17, 2011 at 9:57 PM  

ചിറക്കടവ് അമ്പലത്തിൽ പലതവണ പോയിട്ടുണ്ട്. ആ സ്ഥലത്തിന് ഇങ്ങനേയും ഒരു പേരുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. രസകരമായ പോസ്റ്റ്.

mons November 18, 2011 at 11:30 AM  

a good article

Hari | (Maths) November 20, 2011 at 8:33 AM  

ഈ പേജില്‍ സമാനമായ കുറേ കഥകള്‍ കൂടി പ്രതീക്ഷിച്ചിരുന്നു. പക്ഷെ വായനക്കാര്‍ക്ക് സമയമില്ലാത്തതു കൊണ്ടോ കഥകളുടെ അഭാവം കൊണ്ടോ പ്രതീക്ഷിത്തതു നടന്നതുമില്ല. എങ്കിലും സമയം കിട്ടുന്നതിനനുസരിച്ച് കമന്റ് ബോക്സ് സമ്പുഷ്ടമാകുമെന്നു വിചാരിക്കുന്നു.

സുജനിക November 20, 2011 at 8:39 AM  

http://ramanunnis.blogspot.com/ 100 കണക്കിന്ന് കഥകള്‍ ഞാന്‍ ശേഖരിച്ചവ നോക്കുമല്ലോ.

Unknown November 22, 2011 at 7:37 AM  

am jazeel , working @ NIMLPS Perambra
am giving to maths and students a bloge that u need for your carrier develepment also please visit
http://sgcperambra.blogspot.com/
thanks maths bloge a lot..

എന്‍.ബി.സുരേഷ് November 22, 2011 at 2:13 PM  

informative and interesting

കലോത്സവം വടകര November 26, 2011 at 8:29 PM  

വടകര ഉപജില്ല കലോത്സവം,ശാസ്ത്രോത്സവം Results Visit
http://kskvatakara.blogspot.com

K.Lal November 29, 2011 at 7:40 PM  

കോത്താഴം കഥകൾക്കായി എന്റെ ബ്ലോഗ് സന്ദർശിയ്ക്കൂ http://kothazhathukaranlal.blogspot.com

വി.കെ. നിസാര്‍ December 1, 2011 at 11:46 AM  

[im]https://sites.google.com/site/kayikam123/results/2500.jpg?attredirects=0&d=1[/im]

rajendrakumar July 29, 2012 at 11:10 AM  

കോന്നി താഴം(കോന്നിക്കടുത്താണ്)
അതും കോത്താഴമാവാം

rajendrakumar July 29, 2012 at 11:11 AM  

കോന്നി താഴം(കോന്നിക്കടുത്താണ്)
അതും കോത്താഴമാവാം

navas January 12, 2013 at 11:50 AM  

എന്താണ് പണ്ടോരയുടെപെട്ടി പോലെയെന്നുപരഞ്ഞാല്‍?

navas January 12, 2013 at 11:50 AM  

എന്താണ് പണ്ടോരയുടെപെട്ടി പോലെയെന്നുപരഞ്ഞാല്‍?

Hari | (Maths) January 12, 2013 at 5:18 PM  

നവാസ്,
ഗ്രീക്ക് പുരാണത്തിലെ ഒരു കഥാപാത്രമാണ് പന്‍ഡോറ. അതുകൊണ്ടു തന്നെ 'പന്‍ഡോറയുടെ പെട്ടി' എന്ന ശൈലിയുടെ പ്രഭവകേന്ദ്രവും ഗ്രീക്ക് പുരാണം തന്നെ. പന്‍ഡോറയും ഭര്‍ത്താവ് എപ്പിമെത്യൂസും കൂടി ഒരു താഴ്വരയിലൂടെ നടക്കുമ്പോള്‍ നല്ല ഭാരമുള്ള പെട്ടിയുമായി നടന്നു വരുന്ന ഹെര്‍മിസ് ദേവനെക്കണ്ടു. താന്‍ ഒരു യാത്രയിലാണെന്നും കയ്യിലുള്ള പെട്ടി എപ്പിമെത്യൂസിന്റെ വീട്ടില്‍ സൂക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഒരു കാരണവശാലും തുറന്നു നോക്കരുതെന്നും വലിയ വിപത്തായിരിക്കും തുറന്നു നോക്കിയാലുണ്ടാവുകയെന്നും ഹെര്‍മിസ് ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എപ്പിമെത്യൂസും പന്‍ഡോറയും അത് സമ്മതിച്ചു. ഹെര്‍മിസ് യാത്ര തിരിച്ചു. എപ്പിമെത്യൂസും പന്‍ഡോറയും പെട്ടി തങ്ങളുടെ മുറിയില്‍ വെച്ചു. പെട്ടി വീട്ടിലെത്തിയ മുതല്‍ അതു തുറക്കണമെന്നായി പന്‍ഡോറയുടെ മനസ്സില്‍. അവളാ പെട്ടിയുടെ അടുത്തു ചെല്ലുമ്പോഴേക്കും എപ്പിമെത്യൂസ് അതു വിലക്കും. ഹെര്‍മിസ് നല്‍കിയ അപകടനിര്‍ദ്ദേശം ഓര്‍മ്മിപ്പിക്കും. പക്ഷെ പന്‍ഡോറ അസ്വസ്ഥയായിരുന്നു. ഒരിക്കല്‍ അവള്‍ അയാളുടെ കണ്ണു വെട്ടിച്ച് പെട്ടിയുടെ മീതേ കെട്ടിയിരുന്ന സ്വര്‍ണ ചരട് അഴിച്ചു. അപ്പോഴേക്കും പെട്ടിയില്‍ നിന്നും 'സുന്ദരീ, നീ ഞങ്ങളെ തുറന്നു വിടൂ' എന്നുള്ള അഭ്യര്‍ത്ഥന മുഴങ്ങി. സുന്ദരി എന്ന വിളി അവളെ കോരിത്തരിപ്പിച്ചു. പിന്നെയവള്‍ ഒട്ടും സമയം പാഴാക്കിയില്ല. പെട്ടി തുറന്നു. പെട്ടി നിറയെ കടന്നലുകള്‍.. അവള്‍ പെട്ടി അടച്ചുവെങ്കിലും ഇതിനോടകം പുറത്തിറങ്ങിയ കടന്നലുകള്‍ അവളെ നിര്‍ദ്ദയം കുത്തുകയായിരുന്നു. പന്‍ഡോറ വേദനകൊണ്ട് അലറി. അവളുടെ കരച്ചില്‍ കേട്ട് എപ്പിമെത്യൂസും കൂട്ടരും ഓടി വന്നു. കടന്നല്‍ക്കൂട്ടം അവരെയും ശരിക്കു പെരുമാറിയ ശേഷം പുറത്തേക്ക് പറന്നു പോയി. പെട്ടി വാങ്ങിയത് എന്തിനെന്ന് പന്‍ഡോറ, പെട്ടി തുറന്നതെന്തിന് എപ്പിമെത്യൂസ്. വലിച്ചു വെച്ച വിനയെക്കുറിച്ചോര്‍ത്ത് ഇരുവരും വഴക്കായി. പെട്ടന്ന് പെട്ടിയില്‍ നിന്ന് വീണ്ടുമൊരു ആര്‍ത്ത നാദം. എപ്പിമെത്യൂസ് പെട്ടി തുറക്കാനോടി. പന്‍ഡോറ തടഞ്ഞെങ്കിലും അയാള്‍ അതു വക വെച്ചില്ല. 'ഞാന്‍ നിങ്ങളെ ശിക്ഷിക്കില്ല, പകരം രക്ഷിക്കുകയേയുള്ളു'വെന്ന് വീണ്ടും പെട്ടിയില്‍ നിന്ന് ശബ്ദമുയര്‍ന്നു. പക്ഷേ അതു തുറക്കരുതെന്ന് പന്‍ഡോറ കരഞ്ഞു പറഞ്ഞു. പക്ഷെ താന്‍ പെട്ടിതുറക്കും, ഇതില്‍ കൂടുതല്‍ ആപത്തെന്തു വരാനെന്നായിരുന്നു എപ്പിമെത്യൂസിന്റെ ചോദ്യം. അയാള്‍ പെട്ടി തുറന്നു. അതില്‍ നിന്നും ഒരു ശലഭം പറന്നുയര്‍ന്ന് അവരുടെ മേല്‍ വന്നിരുന്നു. അത്ഭുതം; ആ നിമിഷം അവരുടെ വേദന ഇല്ലാതായി. അയാള്‍ സംഭവിച്ചതെന്താണെന്ന് ആ ശലഭത്തോട് തിരക്കി. അതു പറഞ്ഞു. "പന്‍ഡോറ ആദ്യം തുറന്നു വിട്ടത് ഇന്നു വരെ ലോകത്തില്‍ ആര്‍ക്കും ഇല്ലാതിരുന്ന തിന്മകളായ ഭയം, കോപം, അസൂയ, പക തുടങ്ങിയവയെയായിരുന്നു. ഇനി മുതല്‍ അവ ലോകത്തെ ജനങ്ങളെ ബാധിക്കും." എന്നാല്‍ അതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന വേദന ഇല്ലാതാക്കുന്നതിനും അവരെ ആശ്വസിപ്പിക്കുന്നതിനും വേണ്ടി താന്‍ ശ്രമിക്കുമെന്നു പറഞ്ഞ് ശലഭം പറന്നു പോയി. ഇതാണ് കഥ.

വലിയ വലിയ വിപത്തുകള്‍ സൃഷ്ടിക്കാന്‍ പോകുന്ന നീക്കങ്ങളേയും സംഭവങ്ങളെയും വിശേഷിപ്പിക്കാനാണ് ഇന്ന് 'പണ്ടോറയുടെ പെട്ടി' എന്ന ശൈലി ഉപയോഗിക്കുന്നത്. എന്തായാലും 'പണ്ടാറം പിടിക്കാന്‍' എന്ന കേരളത്തിലെ ശൈലിക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് കാര്യമായി അന്വേഷിക്കേണ്ടതുണ്ട്.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer