Showing posts with label സ്ക്കൂളുകള്‍ക്ക്. Show all posts
Showing posts with label സ്ക്കൂളുകള്‍ക്ക്. Show all posts

Sasthrolsavam Manual 2019

>> Saturday, September 14, 2019


കേരള സ്കൂൾ ശാസ്‍ത്രോത്സവ മാന്വൽ പത്ത് വർഷങ്ങൾക്ക് ശേഷം പരിഷ്കരിച്ച് പുറത്തിറങ്ങിയിരിക്കുകയാണല്ലോ. 2019-20 വർഷം മുതലുള്ള മേളകൾ ഈ മാന്വൽ പ്രകാരമായിരിക്കും നടത്തപ്പെടുക. ഒട്ടേറെ പുതുമകളും മാറ്റങ്ങളുമായാണ് പുതിയ മാന്വലിന്റെ കടന്നുവരവ്.

പുതിയ മാന്വൽ (2019) ഇവിടെയും
റഫറൻസ് ആവശ്യങ്ങൾക്കായി മാത്രം പഴയ മാന്വൽ (2009) ഇവിടെയും നല്കുന്നു.

പഴയതിൽ നിന്നുള്ള പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തെല്ലാമാണെന്ന് ചർച്ച ചെയ്യാനായി ഈ കുറിപ്പ് പ്രയോജനപ്പെടുമെന്ന് കരുതുന്നു.

പ്രധാനപ്പെട്ട മാറ്റങ്ങൾ ചുവടെ നല്കുന്നു:

ശാസ്‍ത്രോത്സവം പൂർണമായും ഹരിത പെരുമാറ്റചട്ടത്തിനു വിധേയമായിരിക്കും.

LP, UP വിഭാഗം മത്സരങ്ങൾ ഉപജില്ലാ തലത്തിൽ അവസാനിക്കും.

ഉപജില്ലാ/ജില്ലാ തലത്തിൽ A ഗ്രേഡ് സഹിതം ഒന്നും രണ്ടും സ്ഥാനം നേടുന്ന HS, HSS വിഭാഗം വിദ്യാർത്ഥികൾക്ക്‌ അടുത്ത ലെവലി
(ജില്ലാ/സംസ്ഥാന തല മത്സരത്തിൽ) പങ്കെടുക്കാം.

ഗ്രേഡ് കണക്കാക്കുന്ന സ്ലാബിലും മാറ്റമുണ്ട്.
80% - 100% : A Grade
70 - 79 : B

60 - 69 : C

പഴയതിൽ ഇത് 70 – 100, 60 – 69, 50 – 59 എന്നിങ്ങനെ ആയിരുന്നു.
പുതിയ മാന്വൽ പ്രകാരം 60% ൽ താഴെയുള്ള സ്കോർ, ഗ്രേഡ് ചെയ്യുന്നതല്ല.

ശാസ്‍ത്രോത്സവത്തിൽ ഒരു ഇനത്തിൽ മാത്രമേ ഒരു വിദ്യാർത്ഥിക്ക് പങ്കെടുക്കാൻ അവസരമുള്ളു.
ഇത് കൂടാതെ ഏതെങ്കിലും ക്വിസ് മത്സരത്തിലും പങ്കെടുക്കാം.

സംസ്ഥാന മേളയിൽ കുട്ടികൾ അവരുടെ ഇനത്തേക്കുറിച്ച് മത്സര സമയത്ത് ലഘു കുറിപ്പ് തയ്യാറാക്കി നൽകണം. ഈ വിവരണത്തോടൊപ്പം ഫോട്ടോകളും ഉൾപ്പെടുത്താം.

അദ്ധ്യാപകർക്കായി Teacher’s Project എന്ന പുതിയ മത്സര ഇനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്


അപ്പീൽ കമ്മറ്റിയ്ക്കായി പുതിയ മാന്വലിൽ ഒരു അധ്യായം തന്നെയുണ്ട്. അപ്പീൽ ഫീസും വർദ്ധിപ്പിച്ചിട്ടുണ്ട്.(പഴയ ഫീസ് ബ്രാക്കറ്റിൽ)

സ്കൂൾ തലത്തിൽ അപ്പീൽ ഫീസ് ഇല്ല.
ഉപജില്ലാ തലത്തിൽ 500 രൂപ.(പഴയ ഫീസ് 250 രൂപ.)
റവന്യൂജില്ലാ തലത്തിൽ 1500 രൂപ. (500 രൂപ.)
സംസ്ഥാന തലത്തിൽ 2000 രൂപ. (1000 രൂപ.)

  9,10,11,12 ക്ലാസ്സുകളി
ൽ പഠിക്കുന്ന, മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ വിദ്യാർത്ഥിയും 20 രൂപ രജിസ്‍ട്രേഷൻ ഫീസ് നല്കണം.

ഒരു മേളയുടേയും അദ്ധ്യാപക മത്സരങ്ങൾ, Talent Search Examination, മാഗസിൻ മത്സരം എന്നിവ ചാമ്പ്യൻഷിപ്പിന് പരിഗണിക്കുന്നതല്ല.

ശാസ്‍ത്രമേളയിലെ മത്സര ഇനങ്ങളിൽ മാറ്റമൊന്നുമില്ല. എങ്കിലും അവയുടെ മൂല്യ നിർണയ ഉപാധികളിൽ ചെറിയ പരിഷ്കാരങ്ങളുണ്ട്.

ഗണിതശാസ്‍ത്രമേളയിൽ എൽ. പി. വിഭാഗത്തിൽ നമ്പർ ചാർട്ട് എന്ന മത്സര ഇനം കൂടുതലായി ഉൾപ്പെടുത്തി.
യു. പി. വിഭാഗത്തിൽ ഗെയിം കൂടുതലായി ഉൾപ്പെടുത്തി.
എൽ. പി. ഒഴികെയുള്ള വിഭാഗങ്ങളിൽ Talent Search Examination എന്ന മത്സര ഇനം പുതുതായി ഉൾപ്പെടുത്തി.

സാമൂഹ്യശാസ്‍ത്രമേളയിൽ ക്വിസ് മത്സരത്തിൽ രണ്ട് കുട്ടികൾ അടങ്ങിയ ടീമിന് പകരം ഒരു കുട്ടി എന്നതാണ് മാറ്റം.

പ്രവൃത്തിപരിചയമേളയിൽ തത്‍സമയ നിർമ്മാണ മത്സരത്തിൽ
എൽ. പി., യു. പി. വിഭാഗങ്ങളിൽ മാറ്റമൊന്നുമില്ല.
HS, HSS
വിഭാഗങ്ങളിൽ പച്ചക്കറി പഴവർഗ സംസ്കരണം എന്ന മത്സര ഇനവും ചെലവു ചുരുങ്ങിയ പോഷകാഹാര വിഭവങ്ങൾ എന്ന മത്സര ഇനവും ചേർത്ത് ഒറ്റ മത്സര ഇനമാക്കി മാറ്റി.

ഐ.ടി. മേള ആദ്യമായി മാന്വലിന്റെ ഭാഗമാകുന്നുവെന്ന അർത്ഥത്തിൽ എല്ലാ മത്സര ഇനങ്ങളും പുതിയ മത്സര ഇനങ്ങളാണ്. എങ്കിലും മുൻ കാല ഐ.ടി. മേളയുമായി താരതമ്യപ്പെടുത്തുമ്പോൾ
യു. പി. വിഭാഗം മത്സര ഇനങ്ങളിൽ മാറ്റമൊന്നുമില്ല.
HS, HSS
വിഭാഗങ്ങളിൽ സ്‍ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നീ മത്സര ഇനങ്ങൾ പുതുതായി ഉൾപ്പെടുത്തി.
മൾട്ടി മീഡിയ പ്രസന്റേഷന്‍ എന്നത് രചനയും അവതരണവും (പ്രസന്റേഷൻ)‍ എന്നാക്കി മാറ്റിയിട്ടുണ്ട്. അതുപോലെ മലയാളം ടൈപ്പിംഗ് എന്നത് മലയാളം ടൈപ്പിങ്ങും രൂപകല്പനയും എന്നും മാറ്റിയിട്ടുണ്ട്.
ഐ.ടി. പ്രോജക്ട് മത്സരം ഒഴിവാക്കി.

ഈ അഞ്ച് മേളകളും ഒന്നിച്ച് ഒരു മാന്വലിന്റെ കീഴിൽ, കേരള സ്കൂൾ ശാസ്‍ത്രോത്സവം എന്ന പേരിലാണ് ഇനി അറിയപ്പെടുക.


വിദ്യാർത്ഥികളിൽ അന്തർലീനമായ ശാസ്‍ത്ര കഴിവുകളെ സ്കൂൾ തലത്തിൽ തന്നെ കണ്ടെത്തി, പ്രോത്സാഹിപ്പിച്ച് കേരളത്തിന് അഭിമാനമായി ലോകത്തിന് മുമ്പിൽ ഭാരതത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന പ്രതിഭകളെ വാർത്തെടുക്കുക എന്നതാണ് ശാസ്‍ത്രോത്സവത്തിന്റെ ലക്ഷ്യമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ മാന്വലിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഈ ലക്ഷ്യത്തിലേക്കായി നമുക്കും പ്രയത്നിക്കാം.....


Read More | തുടര്‍ന്നു വായിക്കുക

നമുക്കും QR code നിർമ്മിക്കാം...

>> Sunday, July 28, 2019



  ഈ വർഷം സ്കൂൾ വിദ്യാഭ്യാസ രംഗത്ത് QR code വിപ്ലവം നടക്കുകയാണല്ലോ. പാഠപുസ്തകങ്ങളിലും വിദ്യാഭ്യാസ മാസികകളിലും ജനപ്രിയ വാരികകളിലുമൊക്കെ ഇവ നിറ‍ഞ്ഞിരിക്കുന്നു.    അദ്ധ്യാപകരെപ്പോലെ വീട്ടമ്മമാരും ഇന്ന് ഇത് ഉപയോഗിച്ച് വിദ്യാഭ്യാസരംഗത്ത് ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
    Quick Response (QR) code എന്നത് ഒരു ടെക്സ്റ്റിന്റെ encoded ദൃശ്യരൂപമാണല്ലോ. അത് വായിക്കാൻ നമ്മൾ പഠിച്ച എഞ്ചുവടി പോരാ. അതിനു സോഫ്റ്റ്‌വെയർ വേണം, മൊബൈലിൽ QR കോഡ് റീഡർ ആപ്പ് വേണം.
    നമുക്ക് നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച്  QR code നിർമ്മിക്കാൻ കഴിയും. അതിനു ഈ കുറിപ്പ്  സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

    QR Code generate ചെയ്യാൻ നമ്മുടെ ഉബുണ്ടു 18.04 ലെ Scribus ഉപയോഗിക്കാം. Applications- Graphics- Scribus NG എന്ന രീതിയിൽ തുറക്കുക. New document- OK നൽകുക. Menu ബാറിലെ Insert ൽ നിന്നും Barcode എന്നത് തുറക്കുക. Barcode family എന്ന സ്ഥലത്തു Two dimensional symbols എന്നും Barcode എന്ന സ്ഥലത്തു QR code എന്നും മാറ്റുക. Contents എന്ന സ്ഥലത്തുള്ള default matter ഒഴിവാക്കി നമുക്ക് വേണ്ട matter ടൈപ്പ് ചെയ്യാം. താഴെ QR കോഡ് preview ദൃശ്യമാകും. Click OK. Mouse pointer ഒരു പ്രത്യേക ആകൃതിയിൽ ആയില്ലേ, ക്ലിക്ക് ചെയ്യൂ. പേജിൽ QR code കാണാം.
    Ctrl+Shift+dragging വഴി  QR code ന്റെ വലുപ്പം വ്യത്യാസപ്പെടുത്താവുന്നതാണ്. File-Export വഴി, pdf ആയോ, image(png) ആയോ, svg ആയോ save ചെയ്യാം.
    Contents എന്ന സ്ഥലത്തു matter ടൈപ്പ് ചെയ്യാം എന്നു പറഞ്ഞല്ലോ. ഇവിടെ matter എന്നത് വെറും Text ആകാം, വെബ്സൈറ്റ് അഡ്രസ് ആകാം, വെബ്‌പേജ് ലിങ്ക് ആകാം, Google Drive ൽ നിന്നുള്ള ഷെയർ ചെയ്ത ഫയൽ ന്റെ url ആകാം.......അങ്ങനെ e ലോകത്തിലെ എന്തുമാകാം.
    ഇങ്ങനെ Google Drive ൽ Upload ചെയ്ത ഒരു ഫയൽ എങ്ങനെയാണ് QR code ആക്കി മാറ്റുന്നതെന്ന് അടുത്തതായി നോക്കാം.  ഫയൽ എന്നു പറയുമ്പോൾ.. ഏത് ടൈപ്പ് ഫയലും ആകാം... pdf, Image, Document, Audio, Video,... അങ്ങനെ എന്തും.
    Google Drive ലെ  ആ ഫയൽ തുറക്കാതെ, റൈറ്റ് ക്ലിക്ക് ചെയ്ത് share എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ദൃശ്യമാകുന്ന Get Shareable link എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ലിങ്ക് ശ്രദ്ധിക്കുക. https://drive.google.com/files/d/ എന്നതിന് ശേഷമുള്ള കോഡ് copy ചെയ്യുക. /view?usp=sharing എന്നത് വേണ്ട. ഇവിടെ നിന്നും ഈ പ്രത്യേക ഭാഗം ഇങ്ങനെ copy ചെയ്യാൻ പ്രയാസം നേരിടുന്നുവെങ്കിൽ മുഴുവനും copy ചെയ്ത് ഏതെങ്കിലും word processor ൽ paste ചെയ്യുക. തുടർന്ന് ആവശ്യമുള്ളത് copy ചെയ്യാം.
    Done ക്ലിക്ക് ചെയ്ത് ആ വിൻഡോ അടയ്ക്കാം.  Google Drive ഉം അടയ്ക്കാം.
    ഇനി നേരത്തെ പറഞ്ഞപോലെ Scribus ലെ QR code matter ടൈപ്പ് ചെയ്യാനുള്ള contents എന്ന സ്ഥലത്ത്, താഴെ കൊടുത്തിരിക്കുന്ന പോലെ ടൈപ്പ് ചെയ്യുക.
http://drive.google.com/uc?export=download&id=
ഈ = നു ശേഷം നേരത്തെ copy ചെയ്ത link code (code മാത്രം) paste ചെയ്യുക.
    നമ്മൾ ഉദ്ദ്യേശിച്ച ഫയലിന്റെ direct download QR code തയ്യാർ.
    ഈ കുറിപ്പിന്റെ pdf രൂപം ഇങ്ങനെ QR code ആക്കി മാറ്റിയത്, ഇതിന്റെ ആരംഭത്തിലുള്ള ചിത്രത്തിൽ ഉണ്ട്.


Read More | തുടര്‍ന്നു വായിക്കുക

ഗണിതശാസ്ത്ര ജേണലുകള്‍ - ഭാഗം 2

>> Wednesday, November 28, 2018


        സ്കൂൾതലത്തിൽ പ്രയോജനപ്പെടുന്ന ഗണിത ശാസ്ത്ര ജേണലുകളെക്കുറിച്ചുള്ള ആദ്യ ലേഖനത്തിന്റെ  തുടർച്ചയായ അന്വേഷണമാണ് ഈ കുറിപ്പ്. ധാരാളം അധ്യാപകർ AtRiA യുടെ വരിക്കാരായി എന്നറിയാന്‍ കഴിഞ്ഞതിൽ സന്തോഷമുണ്ട്.  
          അതിനോട് ചേർന്ന് പരാമർശിച്ച മലയാളത്തിലുള്ള അനന്തതയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട്, കണ്ണൂർ ജില്ലകളിലുള്ള ഗണിതശാസ്ത്ര പ്രേമികളെ സമീപിച്ചു. ഇവരിൽ കോഴിക്കോട് RDMCA യുടെ സെക്രട്ടറിയും എന്റെ സ്നേഹിതനുമായ ശ്രീ. കെ. ജി. രൂപേഷ് സാര്‍, അനന്തതയുടെ തന്റെ പക്കലുള്ള ലക്കങ്ങൾ എനിക്ക് തന്നു. അതിൽ അനന്തതയുടെ പൂർവ്വ രൂപമായിരുന്ന നേർരേഖ യും ഉൾപ്പെട്ടിരുന്നു. കാസർഗോഡ് DIET ല്‍ നിന്നും വിരമിച്ച, അനന്തതയുടെ എഡിറ്ററായിരുന്ന ശ്രീ. ടി. സുരേഷ് സാര്‍, കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ AKKR ഹൈസ്കൂളിലെ ഹെഡ‍്‌മാസ്റ്റര്‍ ശ്രീ. കെ. ബാബുരാജൻ സാര്‍ എന്നിവരുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും കൂടെ ലഭിച്ചു. ബാബുരാജൻ സാറിന്റെ ലേഖനങ്ങൾ അനന്തതയിൽ നമുക്ക് വായിക്കാം.         
        ലഭ്യമായ എല്ലാ ജേണലുകളും സ്കാൻ ചെയ്ത് Digital Documentation എന്ന നിലയിലും Reference ന് ഉപകരിക്കുമെന്ന പ്രതീക്ഷയിലും PDF രൂപത്തില്‍ ചുവടെ നൽകുന്നു. ഇനിയും ചില ലക്കങ്ങൾ കിട്ടാനുണ്ട്. അവ കൈയ്യിലുള്ള പ്രിയവായനക്കാർ, കമന്റിലൂടെ PDF രൂപത്തില്‍ കൂട്ടിച്ചേർത്താൽ നന്നായിരുന്നു.
          മലയാളത്തിലുള്ള ഒരു ഗണിത ജേണല്‍ ഇപ്പോഴും അന്യമായിരിക്കുന്ന പുതിയ തലമുറയിലെ കുട്ടികൾക്കും അധ്യാപകർക്കും ഇത് സമർപ്പിക്കുന്നു.
നേര്‍രേഖ - ലക്കം 2 - ഡിസംബര്‍ 2006


Read More | തുടര്‍ന്നു വായിക്കുക

Face Cropper Software by Nidhin Jose

>> Friday, December 23, 2016

ആവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്നാരോ പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്. ഞാനൊരു പ്രൊഫഷണല്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പറോ ടാലന്റഡ് പ്രോഗ്രാമറോ ഒന്നുമല്ല. കേവലം ഒരു പ്രൈമറി അധ്യാപകന്‍. ഒരുപാട് കാലമായി ഞാന്‍ മനസില്‍ കൊണ്ടു നടന്ന ഒരു സോഫ്റ്റ്‌വെയര്‍ സ്വപ്നം ഇന്ന് യാഥാത്ഥ്യമായിരിക്കുകയാണ് -ഒരു ഫോള്‍ഡറില്‍ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകളിലെ മുഖങ്ങള്‍ കണ്ടെത്തി അവയെ പ്രത്യേകം പ്രത്യേകമായി നാം ആഗ്രഹിക്കുന്ന വലുപ്പത്തിലേക്ക് ക്രമപ്പെടുത്തി സേവ് ചെയ്യാന്‍ കഴിവുള്ള FaceCropper എന്ന സോഫ്ട്‌വെയര്‍. ഇങ്ങനെ ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചുപോയിട്ടുണ്ട്. അജ്ഞനായ ഈയുള്ളവന്‍ പ്രജ്ഞനെന്ന് ഭാവിച്ച് രചിച്ച ഈ 'സോഫ്റ്റ്‌വെയര്‍ഗാഥ' ബ്ലോഗുലകത്തോട് വിളിച്ചു പറയാന്‍ വെമ്പല്‍ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി. ഇന്നിത് മാലോകര്‍ക്ക് പ്രയോജനപ്പെടാന്‍ വേണ്ടി ഇന്റര്‍നെറ്റിന്റെ സിരകളിലൂടെ സ്വതന്ത്രമായി ഒഴുകാന്‍ അനുവദിക്കുമ്പോള്‍ ഉള്ളില്‍ അലയടിക്കുന്ന സന്തോഷം എനിക്ക് പറഞ്ഞറിയിക്കാവുന്നതിനുമപ്പുറമാണ്. FaceCropper എന്ന എന്റെ ആദ്യസോഫ്റ്റ്‌വെയര്‍ കണ്‍മണിയുടെ ജനനത്തിനു പിന്നിലെ കഥയാണിത്.

2007- 08 അദ്ധ്യയന വര്‍ഷത്തില്‍, ഞങ്ങളുടെ സബ് ജില്ലയുടെ (കുറവിലങ്ങാട്)ചുമതലക്കാരനായ IT@School മാസ്റ്റര്‍ ട്രെയ്നര്‍, ജോളിസാറാണ് ആദ്യമായി കലോത്സവത്തിന്റെ സോഫ്റ്റ്‍വെയര്‍ പരിപാലനവുമായി എന്നെ ബന്ധിപ്പിച്ചത്. പിന്നീടതങ്ങോട്ട് എന്റെ കുത്തകയായി മാറുകയായിരുന്നു. സബ് ജില്ല സയന്‍സ് ക്ലബ് സെക്രട്ടറി ആയതോടുകൂടി ശാസ്ത്രമേളയുടെ സോഫ്റ്റ്വെയര്‍ പരിപാലനവും എന്റെ ചുമതലയായി. പൊതുവേ ഒരു ടെക്നോക്രാറ്റായതിനാല്‍ ഈ ജോലികള്‍ എനിക്ക് ഇഷ്ടവുമായിരുന്നു. നടേശന്‍ സാറിനെയും TSN ഇളയത് സാറിനെയുമെല്ലാം കൂടുതല്‍ അടുത്ത് പരിചയപ്പെട്ടതും ഈ വഴിക്കാണ്.

അങ്ങനെയിരിക്കെയാണ് മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം കലശലായത്. ലീവെടുത്തു. ഒരു വര്‍ഷത്തേക്ക് എല്ലാത്തില്‍ നിന്നും വിട. പഠനം പൂര്‍ത്തിയാക്കി വീണ്ടും പഴയ സുഹൃത്തുക്കളോടൊപ്പം കളത്തിലിറങ്ങണമെന്ന ആഗ്രഹവുമായി തിരിച്ചെത്തിയപ്പോഴാണ് ഇരുട്ടിടി കിട്ടിയത്. കുറവിലങ്ങാട് സബ്ജില്ലയില്‍ ഒഴിവില്ല!! പണിപാളി!! പോസ്റ്റിങ്ങ് കിട്ടിയത് തൊട്ടടുത്തുള്ള സബ്ജില്ലയായ വൈക്കത്ത് വെച്ചൂര്‍ ഗവ. ഹൈസ്കൂളില്‍. മനസില്ലാ മനസോടെ കിട്ടിയ പോസ്റ്റില്‍ വലിഞ്ഞ് കേറി. അങ്ങനെ ഫീല്‍ഡ് ഔട്ടായി നില്‍ക്കുന്ന നേരത്താണ് നടേശന്‍ സാറിന്റെ വിളി.

"സബ്ജില്ലാ കലോത്സവമാണ്. കാരിക്കോട് അച്ചന്റെ സ്കൂളില്‍. നാളെ കമ്മറ്റിക്ക് വരണം."

"പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്തുകാര്യം?" എന്റെ മറുപടി.

പോയാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ എങ്ങനാ ജോലി ചെയ്യുന്ന സബ് ജില്ലയിലല്ലാതെ ഇത്തരമൊരു വര്‍ക്കിന് പോകുന്നത്? എച്ച്. എം. എന്ത് പറയും? തുടങ്ങിയ കാര്യങ്ങളോര്‍ത്തപ്പോള്‍..........

"നടക്കില്ല സാറേ .... സ്കൂളീന്ന് വിടൂന്ന് തോന്നുന്നില്ല"

"അതൊന്നും പ്രശനമില്ല. AEO യെക്കൊണ്ട് ഞാന്‍ HM നെ വിളിപ്പിച്ചോളാം.. വന്നേപറ്റൂ.... ഇത്തവണ ഞാനാണ് കണ്‍വീണര്‍. സംഗതി ഉഗ്രനാക്കണം.. "

"ശരി നോക്കട്ടെ HM സമ്മതിച്ചാല്‍ വരാം"

മനസില്ലാ മനസോടെയാണെങ്കിലും HM സമ്മതിച്ചു. അങ്ങനെ വീണ്ടും കലോത്സവ നഗരിയിലേക്ക്......

കലോത്സവ ബ്ലോഗ്, ലൈവ് വീഡിയോ സ്ട്രീമിങ്, ലൈവ് സ്കോര്‍ ബോര്‍ഡ്, ഫോട്ടോ ഗാലറി..... അങ്ങനെ പല നൂതന സങ്കേതങ്ങളുമായി കലോത്സവം പതിവിലും ഗംഭീരമായി നടന്നു. നന്ദി പറയേണ്ടത് കാരിക്കോട് സ്കൂളിലെ മനോജ് സാറിനും പ്രിയടീച്ചര്‍ക്കും അച്ചടക്കത്തോടെ കൂടെ നിന്ന ഒരു പറ്റം വിദ്യാര്‍ത്ഥികളോടുമാണ്.

അങ്ങനെ കലോത്സവമെല്ലാം കഴിഞ്ഞ് സ്കൂളില്‍ തിരിച്ചെത്തി ആത്മനിര്‍വൃതിയോടെ പരിലസിക്കുമ്പോഴാണ് ഒരുവിളി വന്നത്.......
"ഹലോ.... നിധിന്‍ സാറല്ലേ...... നടേശനാ.......
അതേ ഒരു ചെറിയ പ്രശ്നമുണ്ട്...... ജില്ലേപോവണ്ട പിള്ളാരുടെ ഫോട്ടോ കൂടി വേണമെന്ന്.... യു.പി കാരുടെ ഇല്ലേലും ഹൈസ്കൂളിന്റെ നിര്‍ബന്ധമാണെന്ന്.... എന്താ മ്പക്ക് ചെയ്യാമ്പറ്റുക.... ? "
"കലോത്സവത്തിന്റെ ഓഫ് ലൈന്‍ സോഫ്റ്റ്‍വെയറില്‍ ഫോട്ടോ കേറ്റാനുള്ള ഒപ്ഷനുണ്ട്. ഡാറ്റ എക്സ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് ഫോട്ടോ കേറ്റിയാല്‍ മതി........"
"ഫോട്ടോയൊക്കെ സീഡിലാക്കി തരാം... ഒന്ന് കൈകാര്യം ചെയ്തുതരണം..... "
പണികിട്ടി........എട്ടിന്റെ............
പറഞ്ഞ് സമ്മതിപ്പിക്കാന്‍ നടേശന്‍ സാറിന് ഒരു പ്രത്യേക ചാതുര്യമാണ്. ചെന്ന് പണിമേടിക്കാന്‍ എനിക്കും.

"അപ്പോ രണ്ട് ദിവസത്തിനകം ലാപ്ടോപ്പും ഫോട്ടോകളും സ്കൂളിലെത്തിക്കാം..... യൂ,പിക്കാരുടെ കൂടി സംഘടിപ്പിച്ചാലോ?"
"ഹും ... വിട്ടുപൊക്കോണം..... ഇതുതന്നെ പറ്റുമോന്ന് അറിയില്ല... അപ്പളാ..."
പതിവു ചിരിയും പാസാക്കി സാര്‍ ഫോണ്‍വച്ചു.
പറഞ്ഞതുപോലെ രണ്ട് ദിവസത്തിനകം ലാപ്പ്ടോപ്പ് എത്തി. പണിതുടങ്ങി. അപ്പോഴാണ് മനസിലായത് അത് അത്ര എളുപ്പമല്ലെന്ന്.

200X200 PIX സൈസേ പാടുള്ളു. ബാച്ച് റീസൈസ് ചെയ്യാന്‍ ടൂളുകള്‍ ഉബുണ്ടുവിലുണ്ടല്ലോ... പക്ഷെ ആസ്പക്റ്റ് റേഷ്യോയുടെ കാര്യം കടുംപിടുത്തം പിടിച്ചാല്‍ ഫോട്ടോ പലതും ചളുങ്ങിപ്പോകും. കിട്ടിയ ഫോട്ടോയെല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. ചിലതില്‍ സൂംഡ് ഔട്ടായാണ് മുഖം. എല്ലാം കൊണ്ടും വെട്ടിലായി. സോഫ്റ്റ്‌വെയറുകള്‍ പലതുമാറി നോക്കി മുഖംമാത്രം 200X200 ല്‍ തന്നെ മുറിച്ചെടുക്കാന്‍ ഒരുപാട് ക്ലിക്കും ഡബിള്‍ ക്ലിക്കും റൈറ്റ് ക്ലിക്കും ഡ്രാഗുമെല്ലാം ചെലവാക്കാതെ നടക്കില്ലെന്ന് മനസിലായി. തദ്വാരാ നടേശന്‍സാറിനെ 'നന്ദി'പൂര്‍വം സ്മരിച്ചു.....

ഒടുവില്‍ എല്ലാ ഫോട്ടോയും വെട്ടിനിരത്തി അപ് ലോഡ് കര്‍മം നടത്തി. ഒരുപാട് ക്ഷീണിച്ചെങ്കിലും മനസ് സംതൃപ്തിയുടെ മധുരം നുണഞ്ഞു. അന്ന് മനസില്‍ കുറിച്ചിട്ടതാണ് മുഖം കണ്ടെത്തി ബുദ്ധി പൂര്‍വം ക്രോപ്പ് ചെയ്യാന്‍ കഴിവുള്ള ഒരു സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കണമെന്ന്. എനിക്കതിന് കഴിയുമെന്ന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. ഈ വിശ്വാസത്തിനു പിന്നിലെ ഊര്‍ജം ഷാജിസാറായിരുന്നു. എം.എസ്.സി ക്ക് ജാവയുടെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുതന്ന ഷാജി സാര്‍. എന്നെ ഇന്‍സ്പെയര്‍ ചെയ്തിട്ടുള്ള അധ്യാപകരില്‍ എറ്റവും പ്രധാനിയാണ് അദ്ദേഹം. അദ്ദേഹം പറയുമായിരുന്നു.

"ഒരു പ്രോഗ്രാമര്‍ക്ക് ആവശ്യമുള്ളതെന്തും ജാവയില്‍ ലഭ്യമാണ്. ഒഫീഷ്യലും അല്ലാത്തതുമായ ഒരുപാട് API കള്‍ ജാവയിലുണ്ട്. നിങ്ങള്‍ ഒരുകാര്യം റൂട്ട് ലെവലില്‍ നിന്ന് ചെയ്തെടുക്കണമെന്ന് വിചാരിച്ച് ജാവയുടെ മുന്നിലിരുന്ന് സമയം കളയെണ്ട കാര്യമില്ല. Just Google... ആ കാര്യം ചെയ്തെടുക്കാന്‍ പറ്റിയ ഒരു API നിങ്ങള്‍ക്ക് കിട്ടിയിരിക്കും. അതുതന്നെയാണ് ജാവയുടെ സ്ട്രെങ്ത്തും."

ഈ വാക്കുകളായിരുന്നു എം.എസ്‍സിക്ക് ഫൈനല്‍ പ്രോജക്റ്റായി ജാവയും മൈക്രോകണ്ട്രോളറും കൂട്ടിക്കുഴച്ച് ഒരു ലാബ് എക്സ്പിരിമെന്റ് ഓട്ടോ മേറ്റ് ചെയ്തെടുക്കാന്‍ എനിക്ക് ഊര്‍ജം നല്‍കിയത്.

കാര്യങ്ങള്‍ എന്തൊക്കെയായാലും ഒന്നിന്ന് പുറകേ ഒന്നായി വന്നുകൊണ്ടിരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടും ചാടിച്ചാടി എന്റെ മനസ് ബ്രൗണിയന്‍ ചലനം തുടര്‍ന്നു കൊണ്ടിരുന്നു. കുറച്ചുനാള്‍ ആനിമേഷന്റെ പുറകേയാണെങ്കില്‍ കുറച്ചുനാള്‍ ഇലക്ട്രോണിക്സിന്റെ പുറകേ. പിന്നെ വെബ്, ആന്‍ഡ്രോയിഡ് ഡെവലപ്പ്മെന്റ്, കീബോഡ് പഠനം അങ്ങനെയങ്ങനെ ചിതറിയ ചിന്തകളുമായി നടക്കുന്ന തിനിടെയാണ് പത്താം ക്ലാസുകാരായ എന്റെ ചില സ്കൂള്‍ ശിങ്കിടികള്‍ മേളകള്‍ക്ക് വേണ്ടി എന്തേലും ചെയ്യണമെന്ന ആവശ്യവുമായി വന്നത്. വര്‍ക്കിംഗ് മോഡല്‍ ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍ യുഎസ്ബിയില്‍ കണക്ട്ചെയ്തിരിക്കുന്ന വെബ്ക്യാം എങ്ങനെ ആക്സസ് ചെയ്യാമെന്നും മറ്റൊരു യുഎസ്ബി പോര്‍ട്ടില്‍ നിന്നും വരുന്ന സിഗ്നല്‍ കൊണ്ട് വീഡിയോ / ചിത്രം എടുക്കുന്നത് നിയന്ത്രിക്കാമെന്നും ചിന്തിക്കേണ്ടി വന്നു. "ശ്രമിച്ചു നോക്കട്ടെ" എന്ന് കുട്ടികളോട് പറഞ്ഞ് കളം വിട്ടു. അങ്ങനെ എന്നെക്കൊണ്ട് പറയിച്ചത് ഷാജിസാര്‍ പകര്‍ന്നു തന്ന ആത്മവിശ്വാസമൊന്നുമാത്രമാണ്.

ഇതിനോടകം എന്റെ വീട്ടിലെ ഒരു മുറി ലാബാക്കി മാറ്റിയിരുന്നു. നിവര്‍ത്തി പറഞ്ഞാല്‍ ഇലക്ട്രോണിക്സ് പരീക്ഷണങ്ങള്‍ക്കായി കമ്പോണന്റ്സും ബോര്‍ഡുകളും സോള്‍ഡറിഗ് അയണും മറ്റും മറ്റും.... + എന്റെ സകല ആക്രിസമ്പാദ്യങ്ങളും നിറച്ച ആക്രിപ്പെട്ടിയും, സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്മെന്റ് പരീക്ഷണങ്ങള്‍ക്കും PCB ഡിസൈനിംഗിനുമായി ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു ലാപ്ടോപ്പും സജ്ജീകരിച്ച ഒരു മുറി. ചുരുക്കി പറഞ്ഞാല്‍ ഒരു സോഫ്റ്റ്-ട്രോണിക്സ് ലാബ്.
പിന്നെ കുറച്ച് മാസങ്ങള്‍ പരീക്ഷണങ്ങളുടെ നാളുകളായിരുന്നു......... 'ഘോര പരീക്ഷണങ്ങള്‍'. സ്വന്തമായി PCB യുണ്ടാക്കാനുള്ള ടെക്നോളജി സ്വായത്തമാക്കിയതോടെ പരീക്ഷണങ്ങളുടെ വേഗതയും കൃത്യതയും പ്രൊഫഷ്ണല്‍ ടച്ചും കൂടി വന്നു. എന്റെ പരീക്ഷണങ്ങളെ കൗതുകത്തോടെ നോക്കിക്കാണാനും പ്രോത്സാഹിപ്പിക്കാനും എന്റെ പ്രിയ പത്നിയും ഇടയ്ക്കിടെ ലാബിലെത്താറുണ്ട്. (അല്ലാതെ ഈ മനുഷ്യന്‍ എന്ത് കടുംകയ്യാണ് ചെയ്യുന്നതെന്നറിയാനൊന്നുമല്ലാട്ടോ...)
പാവം അറിഞ്ഞിരുന്നില്ല, എന്നെ കല്യാണം കഴിച്ചാല്‍ ഇങ്ങനെയൊക്കെ 'തോളോടു തോള്‍ചേര്‍ന്ന് നിന്ന് പോരാടേണ്ടി വരുമെന്ന്, ചിലപ്പോള്‍ ഇലക്ടിക്ക് സ്പാര്‍ക്കിനെയും പൊട്ടിത്തെറികളെയും ഷോക്കിനെയുമെല്ലാം നേരിടേണ്ടി വരുമെന്ന്. ഞാന്‍ പെണ്ണു കാണാന്‍ പോയപ്പോള്‍ ഇതെല്ലാം ബുദ്ധിപൂര്‍വം മറച്ചു വച്ചു..... ഹ.. ഹ...

ഇതിനിടെ വിജയാഘോഷങ്ങളില്‍ പങ്കുചേരാന്‍ ഞങ്ങള്‍ക്കൊരു കാന്താരി കുഞ്ഞും പിറന്നു...... അതെ ശരിക്കും ഒരു കൊച്ചു കാന്താരി......

സയന്‍സ് വര്‍ക്കിംഗ് മോഡലിനോട് ഇന്റര്‍ഫേസു ചെയ്യാനുള്ള വെബ്ക്യാം ആപ്ലിക്കേഷന്റെ നിര്‍മാണവേളയില്‍ വലയിലൂടെ ഒരുപാട് അലയേണ്ടി വന്നു. അതിനിടയില്‍ ഫേസ് ഡിറ്റക്ഷന്‍ അല്‍ഗോരിതങ്ങളെ പറ്റിയുള്ള ഒരു ലേഖനം ശ്രദ്ധയില്‍പ്പെട്ടു. കൂടുതല്‍ വായിച്ച് സമയം കളയാനില്ലാതിരുന്നതിനാല്‍ ആ പേജ് സേവ് ചെയ്തിട്ട് പണിതുടര്‍ന്നു. എന്തായാലും ഒടുവില്‍ ഉദ്ദേശിച്ച പോലൊരു വെബ്ക്യാം ആപ്ലിക്കേഷന്‍ ഉണ്ടാക്കുക എന്ന എന്റെ ഉദ്യമം വിജയം കണ്ടു. അതിനൊപ്പിച്ച് മൈക്രോകണ്‍ട്രോളറും പ്രോഗ്രാം ചെയ്തെടുത്തു.... പിള്ളാര്സെറ്റ് ഹാപ്പി.... കുറച്ച് നാള് അവധി ദിവസങ്ങളില്‍ അവന്മാര്‍ വീട്ടില്‍ തന്നെയായിരുന്നു. എന്റെ കൂടെ കൂടി ഇലക്ടോണിക്സിന്റെ ബാലപാഠങ്ങളെല്ലാം വശത്താക്കി.
അതില്‍ ജയശങ്കര്‍ സ്റ്റേറ്റ് വര്‍ക്ക് എക്സ്പീരിയന്‍സ് മേളയില്‍ ഇലക്ട്രോണിക്സിന് A grade വാങ്ങി.
മേളകള്‍ കഴിഞ്ഞു. എന്റെ ലാബില്‍ ആര്‍ക്കും കാലുകുത്താന്‍ കഴിയാത്തവിധം ആക്രി സാധനങ്ങള്‍ കൊണ്ട് നിറഞ്ഞു. ഒടുവില്‍ ഹെഡ് ഓഫീസില്‍ നിന്ന് ഓര്‍ഡര്‍ വന്നു - മുറിയൊഴിയണം..... ഞാന്‍ ഓര്‍ഡര്‍ അവഗണിച്ചെങ്കിലും സഹധര്‍മിണി ഒരറ്റം മുതല്‍ തൂത്തുവാരാന്‍ തുടങ്ങിയപ്പോള്‍ ഞാനും കൂടി. എല്ലാം തവിടുപൊടിയായാലോ എന്ന് പേടിച്ചിട്ടാണെന്ന് മാത്രം. ഇപ്പോള്‍ താമസിക്കുന്ന വീട് പണിയുന്നതിന് മുമ്പ്തന്നെ ഒരു ഔട്ട് ഹൗസ് ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു. അങ്ങോട്ട് എല്ലാം കൂടി ഷിഫ്റ്റ് ചെയ്തു.... ആ വീടിന് ഒരു പേരുമിട്ടു..... NJLAB.....

കുറച്ച്കാലമായിട്ടുള്ള ഓട്ടത്തിന് അറുതി വരുത്തി കുറച്ച് കാലം വിശ്രമിക്കാമെന്നു കരുതി NJLAB തല്കാലം പൂട്ടിയിട്ടു. എങ്ങനെ വിശ്രമിക്കും ????
ഉറങ്ങി നോക്കി.... മടുത്തു......ടിവി കണ്ടു നോക്കീ..... അതും മടുത്തു.........
അങ്ങനെയിരിക്കുമ്പോള്‍ മേശപ്പുറത്തിരിക്കുന്ന ലാപ്ടോപ്പ് എന്നെ മാടി വിളിക്കുന്ന പോലെ തോന്നി.....
ഇല്ല.... ഞാന്‍ വരില്ല..... ഞന്‍ ഉറപ്പിച്ചു പറഞ്ഞു.....
പക്ഷെ ഏതോ ഒരു മാസ്മര ശക്തിയുടെ ആകര്‍ഷണ വലയില്‍ പെട്ടപോലെ ലാപ്ടോപ്പി നരികിലേക്ക് ഞാന്‍ എത്തപ്പെട്ടു.....
സാരമില്ല... ഇതിനുമുമ്പിലിരുന്നും ആവാല്ലോ വിശ്രമം.....

കുറച്ചുനേരം മെയിലും ഫേസ്ബുക്കുമെല്ലാം നോക്കി വിശ്രമിച്ചു.
ഇനി ഒരു സിനിമകണ്ടു വിശ്രമിക്കാമെന്നു കരുതി ഫോള്‍ഡറുകള്‍ ചികയുമ്പോഴാണ് അവനെ കണ്ണിലുടക്കിയത്..... " Article on Face Detection Algorithms".
എങ്കില്‍ അതുവായിച്ച് വിശ്രമിക്കാമെന്നു കരുതി വായന തുടങ്ങിയപ്പോഴാണ് എനിക്കും ഇത് വഴങ്ങുമെന്ന് മനസിലായത്. അതോടെ വിശ്രമചിന്ത പറപറന്നു.
ജാവയുടെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന പ്രിയ ഗുരുവിനെ മനസില്‍ ധ്യാനിച്ച് എക്ലിപ്സ് IDE ക്ക് ദക്ഷിണയും വച്ച് തുടങ്ങി...... File-New-Java Project ........
ജനിക്കുന്നതിന് മുമ്പേ ആ ജാവാ സോഫ്റ്റ്‌വെയര്‍ കുഞ്ഞിനൊരു പേരുമിട്ടു..... "FaceCropper".

കോഡിങ്ങ് തുടങ്ങി.... മനസിന്റെ ശൂന്യതയ്ക്കുമേല്‍ ക്രീയേഷ്ന്‍, അനിഹീലേഷന്‍ ഓപ്പറേറ്ററുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി..... പുതിയ ആശയങ്ങള്‍ ഉരുത്തിരിഞ്ഞു വന്നു.... തള്ളേണ്ടതിനെ തള്ളിയും കൊള്ളേണ്ടതിനെ കൊണ്ടും മുന്നേറി....... കോഡറിയാതെ ഇടക്കിടെ വഴിയില്‍ പകച്ചു നിന്നുപോയി.... അപ്പോള്‍ വഴിവിളക്ക് തെളിച്ചുതന്നു വലയിലെ ചങ്ങാതിമാര്‍. ലക്ഷ്യത്തിലെത്തണമെന്ന ആഗ്രഹം, വലയിലെ പല ചര്‍ച്ചാവേദികളിലെ ചോദ്യങ്ങിലൂടെയും ഉത്തരങ്ങളിലൂടെയും ഒരുപാട് അലഞ്ഞുതിരിഞ്ഞിട്ടും മനസിനെ ക്ഷീണിപ്പിച്ചില്ല . അങ്ങനെ ആ ജാവാ ഭ്രൂണം വളരാന്‍ തുടങ്ങി..... 0.1, 0.2, 0.3, 0.3.1.... അങ്ങനെയങ്ങനെ.....എല്ലാ ഘട്ടങ്ങളിലെയും സ്കാനിഗ് റിപ്പോര്‍ട്ടുകള്‍ മങ്കടമാഷിനും, മാത്സ് ബ്ലോഗിന്റെ സൃഷ്ടാക്കളായ ഹരി-നിസാര്‍ മാഷുമ്മാര്‍ക്കും, ടോണിസാര്‍, തുടങ്ങിയ സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുത്തുകൊണ്ടിരുന്നു.

മാത് സ് ബ്ലോഗ് ടീമിനെയാണ് ഇതുമായ് ബന്ധപ്പെട്ട് ആദ്യം ഫോണില്‍ വിളിച്ചത്. അവര്‍ പറഞ്ഞു "സോഫ്റ്റ്‌വെയര്‍ കലക്കി. നന്നായി വിശക്കുമ്പോള്‍ വേണം വിളമ്പാന്‍. സമയമാവുമ്പോ മാത്സ് ബ്ലോഗു വഴി നമുക്കിത് വിളമ്പാം". എങ്കിലും എനിക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. ആകാംക്ഷ സഹിക്കാനാവാതെ 0.7 വേര്‍ഷനായപ്പോഴേക്കും ലോഞ്ച്പാഡില്‍ വച്ച് സിസേറിയന്‍ നടത്തി ..... ആദ്യമായി പുറംലോകം കണ്ടു. പക്ഷെ കാര്യമായ പബ്ലിസിറ്റി കൊടുത്തില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ചില ചില പ്രശ്നങ്ങള്‍ ഇപ്പോഴും നില നില്‍പ്പുണ്ട്. ഈ കുറിപ്പ് എഴുതുമ്പോള്‍ വേര്‍ഷന്‍ 0.8.4 ല്‍ എത്തി നില്‍ക്കുന്നു. അവന്‍ വളര്‍ന്നു വന്ന വഴി ...... ഇല്ല. ഞാനൊന്നും പറയുന്നില്ല..... ദാ കണ്ടോളൂ......
വേര്‍ഷന്‍ 0.1


ഇതാണ് നവജാത ശിശു
(ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായിക്കാണാം)

വേര്‍ഷന്‍ 0.2

GUI യില്‍ കുറച്ച് അടുക്കും ചിട്ടയും വരുത്തി.
മെനുബാര്‍ കുട്ടിച്ചേര്‍ത്തു.
കൂടാതെ കണ്ണില്‍പെടാതിരുന്ന ഒരു ചെറിയ വണ്ടിനെ (bug) ഞെക്കിക്കൊന്നു.
വേര്‍ഷന്‍ 0.3

GUI യില്‍ മാറ്റമൊന്നും വരുത്തിയില്ല.
CropFaces ബട്ടന്‍ ക്ലിക്ക് ചെയ്യുമ്പേള്‍ ക്രോപ്പിങ്ങിന്റെ പുരോഗതി കാണിക്കാനായി ഒരു progress bar കൂട്ടിച്ചേര്‍ത്തു.
വേര്‍ഷന്‍ 0.4

GUI യില്‍ മാറ്റമൊന്നും വരുത്തിയില്ല.
കണ്ണില്‍ പെടാതിരുന്ന ഒരു വലിയ വണ്ടിനെ തല്ലിക്കൊന്നു.
അതിനിടെ നമ്മുടെ സമ്മതി സോഫ്റ്റ്‌വെയറിന്റെ തലതൊട്ടപ്പന്‍ THE GREAT നന്ദുവിന്റെ റിപ്ലെ മെയില്‍ വന്നു. (സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സ് സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കാനും മൊത്തത്തിലുള്ള അഭിപ്രായങ്ങള്‍ ആരായാനും വേണ്ടി ഞാനൊരു മെയില്‍ അയച്ചിരുന്നു.)
------------------------------------------------------------
"ഉഗ്രന്‍ സോഫ്റ്റ്‌വെയര്‍! ഉപകാരപ്രദമാവുമെന്നതില്‍ സംശയമില്ല.
ലൈബ്രറി മെര്‍ജ് ചെയ്യുന്ന കാര്യത്തില്‍ ചില പ്രശ്നങ്ങളുണ്ട്.
ലൈസന്‍സിന്റെ കാര്യം നൂലാമാലയാണ്. ഞാന്‍ ഫ്രീ സോഫ്റ്റ്‌വെയര്‍
ഫൗണ്ടേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ചര്‍ച്ച ചെയ്ത് തീരുമാനം പറയാം."
-------------------------------------------------------------
എനിക്ക് ഒരുപാട് സന്തോഷമായി.......
വേര്‍ഷന്‍ 0.5

പൂഞ്ഞാര്‍ ബ്ലോഗ് മുതലാളി ടോണി സാറും ITSchool കോട്ടയം മാസ്റ്റര്‍ ട്രെയിനര്‍ ടോണി സാറും എന്റെ ചേട്ടന്‍, ആഴകം ജി.യു.പി സ്കുളിലെ നിഖില്‍ മാഷും കുറേ ഫോട്ടോകള്‍ സോഫ്റ്റ്‌വെയറില്‍ ഉപയോഗിച്ച് കിട്ടിയ റിസല്‍റ്റുകള്‍ മെയില്‍ അയച്ചു തന്നു. ചില്ലറ പ്രശ്നങ്ങളും അവര്‍ ചൂണ്ടിക്കാട്ടി. അവ പരിഹരിക്കാനൊരു ശ്രമം ഈ വേര്‍ഷനില്‍ നടത്തി.

GUI യൂടെ സ്ട്രക്ചറില്‍ മാറ്റമൊന്നും വരുത്തിയില്ല. പക്ഷെ look and feel ചെറുതായൊന്നു മാറ്റി.

ഈ സമയം മങ്കടമാഷ് സ്മാര്‍ട്ട് ക്ലാസ്റൂം എന്ന വിഷയത്തിന്റെ പൈലറ്റ് സ്റ്റ‍ഡിയുമായി ബന്ധപ്പെട്ട് അനന്തപുരിയില്‍ തിരക്കിലായിരുന്നു. തിരിച്ച് വരുന്ന വഴി ട്രെയിനില്‍ വച്ച് എന്റെ മെയില്‍ കണ്ട് വിളിച്ചു. സോഫ്റ്റ്‌വെയറിന്റെ കാര്യം ചര്‍ച്ച ചെയ്തു. കുറേ നിര്‍ദേശങ്ങള്‍ അദ്ദേഹം പറഞ്ഞുതന്നു. ഒടുവില്‍,

"നന്നായിരിക്ക്ണു മാഷിന്റെ സോഫ്റ്റ്‌വെയര്‍. ആളുകള്‍ക്കിത് തീര്‍ച്ചയായും ഉപകാരപ്പെടും എന്നതില്‍ തര്‍ക്കോല്ല്യ. എനിക്ക് ഒരാളെ എന്തങ്കിലും ഐ.ടി. സംബന്ധമായ കാര്യത്തിന് വിളിക്കാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ മാഷിനെ വിളിച്ചിരിക്കും...... തീര്‍ച്ച..... ങ്ളെ പ്പോലുള്ള ടെക്നോക്രാറ്റുകളയാണ് IT@SCHOOL ന് ആവശ്യം....."

അക്ഷരാര്‍ത്ഥത്തില്‍ എന്റെ മനസ് നിറഞ്ഞു. കണ്ണുകളില്‍ ഈറന്‍ പൊടിഞ്ഞു. IT@SCHOOL ല്‍ ഞാൻ ഏറെ ആരാധനയോടെ കണ്ടിരുന്ന ഒരു വ്യക്തിയുടെ നാവില്‍ നിന്ന് ഇത് കേള്‍ക്കാനായല്ലോ........

വേര്‍ഷന്‍ 0.6

GUI അടിമുടി പരിഷ്കരിച്ചു.
മങ്കടമാഷ് പറഞ്ഞതനുസരിച്ച്, സോഫ്റ്റ്‌വെയറില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ പറ്റി യൂസര്‍ക്ക് കുടുതല്‍ അറിവ് നല്കുന്ന തരത്തിലേക്ക് ഒരു മാറ്റം.
GUI എങ്ങനെ വേണമെന്ന് ഒരു പടം വരച്ചു നോക്കി. വരയ്ക്കുന്നത് നോക്കി ഭാര്യ പുറകില്‍ നില്‍പ്പുണ്ടായിരുന്നു.
"എല്ലാം താഴെത്താഴെ വേണ്ട..... അത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്ക്......"
എന്ന് തുടങ്ങി നിര്‍ദ്ദേശ ശരങ്ങള്‍. 'അടിയന്‍' അതെല്ലാം അക്ഷരം പ്രതി അനുസരിച്ചു.

എന്നിട്ട് ജാവയമ്മച്ചിയുടെ ലെയൗട്ട് മാനേജര്‍ ഭാണ്ഡക്കെട്ടഴിച്ച് വേണ്ട കോഡെല്ലാം പെറുക്കിയെടുത്തുവെച്ചു് GUI പടത്തില്‍ കണ്ട പരുവത്തിലാക്കി. പ്രോഗ്രസ് ബാര്‍ ആവശ്യമുള്ളപ്പോള്‍ മാത്രം മെയിന്‍ വിന്‍ഡോയില്‍ തന്നെ പ്രത്യക്ഷപ്പെടുന്ന വിധത്തിലാക്കി.

"ഇത് കലക്കി" ഞാന്‍ എന്നെത്തന്നെ സമ്മതിച്ചു കൊടുത്തു.
ഓരോ തവണയും മാറ്റം വരുത്തിയതു കാണാന്‍ വിളിക്കുമ്പോള്‍ സഹധര്‍മിണി പറയാറുള്ള ഡയലോഗ് മനസില്‍ തന്നെയുണ്ടായിരുന്നു.
"എന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിന് സിമ്പിളായിരിക്കണം സോഫ്റ്റ്‌വെയര്‍"
ഇത് കണ്ടപ്പോള്‍ അവളും സമ്മതിച്ചു. "കൊള്ളാം"
വേര്‍ഷന്‍ 0.7


അതിനിടെ നന്ദുവിന്റെ ഒരു മെയില്‍ വന്നു.
-------------------------------------------------------------
"IMPORTANT

I strongly recommend you not to publish the package before you solve

this BIG PROBLEM:

Your program can literally crash the RAM.

Each time it processes a folder, the program grabs a lot of memory,

but no de-allocation is done. Run it a ten times with a 50 photo

folder and a 1 GB RAM is full."
-----------------------------------------------------------
മെമ്മറി ലീക്കേജ്........ !!!! അതൊരു വലിയപ്രശ്നമായിരുന്നു. ജാവ തനിയെ അണ്‍യൂസ്ഡ് ഒബ്ജക്ടുകളെ Automatic Garbage Collector നെ പറഞ്ഞ് വിട്ട് പെറുക്കിയെടുത്ത് മെമ്മറി ഫ്രീയാക്കും എന്നാണ് പഠിച്ചിട്ടുള്ളത്. എന്നെ പറ്റിച്ചല്ലേ.... എന്ന് പറഞ്ഞ് ഞാന്‍ കുറച്ചു ദിവസം ജാവയമ്മച്ചിയുമായി പിണങ്ങി നടന്നു. ഒടുവില്‍ പ്രശ്നം ജാവയുടേതല്ലെന്നും ഉപയോഗിച്ചിരിക്കുന്ന API യുടെയാണെന്നും തിരിച്ചറിഞ്ഞു. ഗാര്‍ബേജിനെ മാനുവലായി പെറുക്കിയെടുത്ത് മെമ്മറി വൃത്തിയാക്കാന്‍ അല്ലറ ചില്ലറ കോ‍ഡ് തിരുത്തലൊക്കെ നടത്തി മെമ്മറി ലീക്കേജ് പ്രോബ്ളം പരിഹരിച്ചു. Process completed മെസേജ്ബോക്സിന്റെ കൂടെ സമ്മറിയും output ഫോള്‍ഡര്‍ തുറക്കാനും തുറക്കാതിരിക്കാനുമുള്ള ബട്ടനുകളും സ്ഥാപിച്ചു. കൂടാതെ പ്രോഗ്രസ്ബാറിന്റെ നിറവും ലുക്കും ഒന്ന് പരിഷ്കരിക്കുകയും ചെയ്തു.
വേര്‍ഷന്‍ 0.8

ഫേയ്സ്‍ക്രോപ്പറിന്റെ ഡെവലപ്പ്മെന്റ് ആരംഭിച്ചപ്പോള്‍ തന്നെ എന്റെ മനസില്‍ ഒരു ചിത്രം ഉണ്ടായിരുന്നു. ഡിറ്റെക്റ്റ് ചെയ്യപ്പെടുന്ന മുഖങ്ങളുടെ ഒരു പ്രിവ്യു ചെയ്യുക എന്നത് അതില്‍ പ്രധാനപ്പെട്ട ഒരു ഫീച്ചര്‍ ആയിരുന്നു. ഓരോ പുതിയ വേര്‍ഷനിറക്കുമ്പോളും പിന്നെയാകട്ടെ എന്ന് പറഞ്ഞ് അത് മാറ്റി വച്ചുകൊണ്ടിരുന്നു. മുമ്പ് സൂചിപ്പിച്ചപ്പോലെ മാസം തികയാതെ പിറന്നതിന്റെ ​എല്ലാ പോരായ്മകളും ഫേയ്സ്‍ക്രോപ്പറിനുണ്ട്. മുഖം കണ്ടെത്തി അതിനെ പുതിയ ക്യാന്‍വാസില്‍ പ്രതിഷ്ഠിക്കുന്നതിലെ കൃത്യതക്കുറവ് അതിലൊന്നാണ്. ഇന്‍പുട്ടായി കൊടുക്കുന്ന ഫോട്ടോകളിലെ മുഖങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമാണല്ലോ, ആ വ്യത്യസ്തത പോസിഷനിങ്ങിനെയും ബാധിക്കും. ഈ പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗരേഖ മനസിലുണ്ട്. കുറച്ച്കൂടി ഗവേഷണം അതിനാവശ്യമാണ്. ഒരു താല്‍ക്കാലിക പരിഹാരം എന്ന നിലയ്ക്ക് ഒരു പ്രിവ്യു വിന്‍ഡോയും അതില്‍ പോസിഷന്, സൂം, ഫയല്‍ നാമം എന്നിവ യുസറുടെ ഇഷ്ടാനുസരണം ക്രമീകരിക്കാന്‍ കഴിയും വിധം ചില സംവിധാനങ്ങള്‍ 0.8.2 എന്ന വേര്‍ഷനില്‍ കൂട്ടിച്ചേര്‍ത്തു.

ജാവ റണ്‍ടൈം എന്‍വിയോണ്‍മെന്റ് (JRE) ഇന്‍സ്റ്റോള്‍ ചെയ്ത മെഷീനുകളില്‍(windiws /linux) മാത്രമേ ഫേയ്സ്‍ക്രോപ്പര്‍ വര്‍ക്ക് ചെയ്യുകയുള്ളു. അതിന് പരിഹാരമായി JRE കൂടി ഫേയ്സ്‍ക്രോപ്പറിനോട് ബണ്ടില്‍ ചെയ്താലോ എന്നായി ആലേചന. പക്ഷെ പാക്കേജിന്റെ സൈസ് കൂടും. ഈ JRE മറ്റ് ജാവ സോഫ്റ്റ്‌വെയറുകള്‍ക്ക് പ്രയോജനപ്പെടുകയുമില്ല. അഭിപ്രായം ആരായാന്‍ മങ്കടമാഷിനെ വിളിച്ചു. അത് അത്ര ആശാസ്യമായ മാര്‍ഗമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനാല്‍ ആ ശ്രമം ഉപേക്ഷിച്ച് JRE ഇല്ലാത്ത മെഷീന്‍ യുസറിനെ കൊണ്ട് JRE ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പ്രേരിപ്പിക്കാനും സമ്മതമാണെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്ത് JRE ഇന്‍സ്റ്റോള്‍ ചെയ്യാനും കഴിവുള്ള ഒരു ലോഞ്ചര്‍ സ്ക്രിപ്റ്റ് ഉണ്ടാക്കി. സ്ക്രിപ്റ്റ് പരിശോധിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ മ‌െയില്‍ വഴി പറഞ്ഞു തന്നത് ഫ്രീ സോഫ്റ്റ്‌വെയര്‍ രംഗത്തെ മറ്റൊരു പ്രഗല്ഭനായ, മാത്സ്ബ്ലോഗ് SSLC റിസല്‍റ്റ് ആന്‍ഡ്രോയിഡ് ആപ്പ് ഉണ്ടാക്കിയ ശ്രീനാഥ് ആണ്. ആ ലോഞ്ചര്‍ സ്ക്രിപ്റ്റും ചേര്‍ത്ത് 0.8.4 എന്ന നിലവിലെ വേര്‍ഷനില്‍ എത്തിനില്‍ക്കുന്നു.

ഉബുണ്ടു/വിന്‍ഡോസ് ഇന്‍സ്റ്റാളര്‍ പാക്കേജുകള്‍ (Ver0.8.4)
For Ubuntu (both 32 bit and 64 bit) - Version (0.8.4)

For Windows (32bit offline installer) - Version (0.8.4)

ഉപയോഗിക്കേണ്ട വിധം
  • Application-Graphics-face-cropper എന്ന ക്രമത്തില്‍ Ubuntu വില്‍ തുറക്കുക. വിന്‍ഡോസില്‍ Start -‍‍‍All Programmes -FaceCropper-FaceCropper എന്ന ക്രമത്തിലും.
  • Select Folderബട്ടന്‍ ക്ലിക്ക് ചെയ്യുക.

  1. ഫോട്ടോകള്‍ സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡര്‍ ബ്രൗസ് ചെയ്ത് സെലക്റ്റ് ചെയ്യുക.
  2. Options ല്‍ ഔട്ട്പുട്ടായി ലഭിക്കേണ്ട ചിത്രത്തെ സംബന്ധിച്ച ക്രമീകരണങ്ങള്‍ വരുത്തുക.
  3. ഓരോ മുഖവും സേവ് ചെയ്യുന്നതിന് മുമ്പ് പ്രിവ്യു കണ്ട് സൂം, പോസിഷന്‍, ഫയല്‍ നെയിം എന്നിവയില്‍ മാറ്റം വരുത്താന്‍ Edit, Preview and Proceed സ്വിച്ച് കൂടി ഓണ്‍ ആക്കുക.
  4. CropFaces ബട്ടന്‍ ക്ലിക്ക് ചെയ്യുക.
  5. പ്രോഗ്രസ്ബാര്‍ 100 % ല്‍ എത്തുന്ന വരെ കാത്തിരിക്കുക.
  6. ഫോട്ടോകള്‍ സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡറിന് സബ് ഫോള്‍ഡറായി Faces എന്ന ഒരു ഫോള്‍ഡര്‍ സോഫ്റ്റ്‌വെയര്‍ തനിയെ ഉണ്ടാക്കി ക്രോപ്പ് ചെയ്ത മുഖങ്ങള്‍ അതില്‍ സേവ് ചെയ്തിട്ടുണ്ടാകും.

ചില പരീക്ഷണ ഫലങ്ങള്‍
ഇന്‍പുട്ട് ഫയലുകള്‍
ഔട്ട്പുട്ട് ഫയലുകള്‍
ഇനിയും സോഫ്റ്റ്‌വെയറിന്റെ പുരോഗതിക്കായി ഒരുപാട് പദ്ധതികള്‍ മനസിലുണ്ട്. പി.എസ്.സി. അപേക്ഷര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പേരും തിയതിയും ഫോട്ടോയ്ക്ക് മേല്‍ എഴുതാനുള്ള സംവിധാനം..... അങ്ങനെയങ്ങനെ....... എന്തായാലും കുറച്ച് നാള്‍ ഇനി വിശ്രമം.....


Read More | തുടര്‍ന്നു വായിക്കുക

നവപ്രഭ - Remedial Teaching Programme

>> Tuesday, December 13, 2016


ഒന്‍പതാം ക്ലാസ്സില്‍ നിശ്ചിത ശേഷികള്‍ ആര്‍ജ്ജിക്കാതെ എത്തിപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്കി, ഗണിതം, ഭാഷ (മലയാളം), ശാസ്ത്രം എന്നിവയുടെ പഠന നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആര്‍.എം.എസ്.എ. കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന ഒരു പുതിയ പദ്ധതിയാണ് നവപ്രഭ. പഠന പ്രവര്‍ത്തനങ്ങളിലെ പിന്നോക്കാവസ്ഥ ഒരു ന്യൂനതയായി കാണാതെ, സഹായവും പിന്തുണയും ആവശ്യമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രത്യേക ശ്രദ്ധയും കൈത്താങ്ങും നല്കുന്ന സവിശേഷ പദ്ധതിയാണിതെന്ന് അദ്ധ്യാപകന്‍ കൂടിയായ ബഹു. വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഈ Remedial Teaching Programme ന്റെ പ്രവര്‍ത്തന രൂപരേഖ (Modules) താഴെ നിന്ന് download ചെയ്തെടുക്കാം.
1. ഗണിതം
2. ഭാഷ (മലയാളം)‍
3. ശാസ്ത്രം (ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം)
ഗണിതം, ഭാഷ (മലയാളം), ശാസ്ത്രം എന്നിവയ്ക്കായി ആകെ 45 മണിക്കൂര്‍ സമയമാണ് ക്രമീകരിച്ചിരിക്കുന്നത്. ഗണിതത്തിന് 20 മണിക്കൂര്‍, ഭാഷയ്ക്ക് 15 മണിക്കൂര്‍, ശാസ്ത്രത്തിന് 10 മണിക്കൂര്‍. 1 മണിക്കൂര്‍ വീതമുള്ള മൊഡ്യൂളുകളായി വിവിധ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു.
Feedback കമന്റിലൂടെ അറിയിക്കുമല്ലോ.




Read More | തുടര്‍ന്നു വായിക്കുക

സ്കൂള്‍ തലത്തില്‍ പ്രയോജനപ്പെടുന്ന ഗണിതശാസ്ത്ര ജേണലുകള്‍

>> Thursday, June 9, 2016

ഗണിതമേളയിലെ മത്സരങ്ങള്‍ക്കുള്ള സംഗതികള്‍ നെറ്റില്‍ തേടി നടക്കുന്നതിനിടയിലാണ് ഓണ്‍ലൈന്‍ ഗണിതശാസ്ത്ര ജേണലുകളെക്കുറിച്ച് ചിന്തിച്ചത്. സ്കൂള്‍ തലത്തില്‍ പ്രയോജനപ്പെടുന്നവയായിരുന്നു ലക്ഷ്യം. മലയാളത്തില്‍ അത്തരം ജേണലുകളുണ്ടോ എന്ന അന്വേഷണം പയ്യന്നൂര്‍ കോളേജില്‍ എത്തി നിന്നു.
അനന്തത.... മലയാളത്തിലെ ആദ്യത്തെ/ഒരേയൊരു ഗണിതശാസ്ത്ര മാസിക. എന്നൊരു ടാഗ് ലൈനും.........കൊള്ളാം. നോക്കൂ..
പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ ഞാന്‍ അനന്തതയോടൊപ്പം നടന്നു. വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം പാതിരാക്കാറ്റുണ്ട്............ആ കാറ്റേറ്റിട്ടാണെന്നു തോന്നുന്നു, അനന്തതയുടെ അഞ്ച് ലേഖനങ്ങള്‍ മാത്രമേ ഇ-ലോകത്ത് ഇപ്പോള്‍ ബാക്കിയുള്ളൂ.....കൃഷ്ണന്‍ സാറിന്റെ ഒരു ലേഖനം ഉള്‍പ്പെടെ..
ഒരു ഗണിതശാസ്ത്ര മാസിക, അതും മലയാളത്തില്‍ പ്രസിദ്ധീകരിക്കാനുള്ള പയ്യന്നൂര്‍ കോളേജിലെ ഗണിതശാസ്ത്ര ഡിപ്പാര്‍ട്ട്മെന്റിന്റെ പരിശ്രമം തികച്ചും അഭിനന്ദനാര്‍ഹമാണ്. തുടര്‍ന്ന് നടത്തിക്കൊണ്ടുപോകാനുള്ള പ്രയാസം നമുക്കൂഹിക്കാവുന്നതേയുള്ളൂ.....
തുടര്‍ന്നുള്ള അന്വേഷണം എത്തിച്ചേര്‍ന്നത് “ At Right Angles “ എന്ന പേരിലുള്ള ഒരു ഗണിത മാഗസിനിലാണ്.

ചുരുക്കി AtRiA എന്നു വിളിക്കുന്നു. സ്കൂള്‍ തല ഗണിതാദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും പ്രയോജനകരമാകുന്ന Resource എന്ന രീതിയിലാണ് ഈ മാഗസിന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആന്ധ്രപ്രദേശിലെ Rishi Valley School ലെ Community Mathematics Centre ( CoMaC ) ന്റെയും ബാംഗ്ളൂരിലെ Azim Premji University യുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് ഇത് പുറത്തിറങ്ങുന്നത്.ഇവയിലൂടെ നടത്തിയ ഒരു ഓട്ടപ്രദക്ഷിണത്തില്‍ കണ്ട കാര്യങ്ങളില്‍ ചിലത് ഇവിടെ കുറിക്കുന്നു...

പ്രഥമ ലക്കം June 2012 ല്‍ പുറത്തിറങ്ങി, രണ്ടാം ലക്കം Dec. 2012 ലും. മൂന്നാം ലക്കം മുതല്‍ വര്‍ഷത്തില്‍ മൂന്നു ലക്കങ്ങള്‍ March, July, November മാസങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന രീതി തുടര്‍ന്നു വരുന്നു.

ഓരോ ലക്കത്തിലും Primary School Teachers നെ ലക്ഷ്യമിട്ട് ഒരു detachable PULL OUT കൂടി നല്കി വരുന്നു. ലേഖനങ്ങള്‍ക്ക് Reference കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നതും E-Mail വിലാസം നല്കിയിരിക്കുന്നതും ശ്രദ്ധേയമാണ്. കൂടാതെ ഓരോ ലക്കത്തിലും ധാരാളം Problems ഉം, Middle School നും Senior School നും വെവ്വേറെ പ്രസിദ്ധീകരിക്കുന്നു.
ഇതുവരെ പ്രസിദ്ധീകരിച്ച മുഴുവന്‍ ലക്കങ്ങളും ഇന്റര്‍നെറ്റില്‍, ഇവിടെ ലഭ്യമാണ്. കൂടാതെ മാഗസിന്‍ സൗജന്യമായി തപാലില്‍ ലഭിക്കാന്‍ atrightangles@apu.edu.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് Postal Address ഉം മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തി ഒരു Request അയച്ചാല്‍ മതി, തുടര്‍ന്നുള്ള ലക്കങ്ങള്‍ തപാലില്‍ ലഭിക്കും. ഈ ലേഖകന് അങ്ങനെ ലഭിക്കുന്നുണ്ട്.
Main Server ല്‍ നിന്നും download ചെയ്യാന്‍ പ്രയാസമനുഭവിക്കുന്നെങ്കില്‍ ഓരോ ലക്കത്തിന്റേയും സ്വന്തം Drive ല്‍ നിന്നുമുള്ള ലിങ്കുകള്‍ ചുവടെ നല്കാം.

പ്രഥമ ലക്കത്തില്‍ (Vol. 1, No.1 - June 2012) പൈഥഗോറസ് പ്രമാണത്തെ ചരിത്രപരമായ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന ലേഖനമാണ് ആദ്യം. വ്യത്യസ്തമായ തെളിവുകള്‍ തുടര്‍ന്നുള്ള ലേഖനങ്ങളില്‍ കാണാം. പൈഥഗോറിയന്‍ ത്രയങ്ങള്‍ രൂപീകരിക്കുന്ന രീതി മറ്റൊരു ലേഖനത്തില്‍ വിശദീകരിക്കുന്നു.
“ഒരു ചതുരത്തില്‍ അന്തര്‍ലേഖനം ചെയ്തിരിക്കുന്ന ഒരു ചതുര്‍ഭുജത്തിന്റെ ചുറ്റളവ്, ചതുരത്തിന്റെ വികര്‍ണത്തിന്റെ ഇരട്ടിയേക്കാള്‍ കുറവാകില്ല” എന്ന വിചിത്രമായ ഒരു പ്രശ്നത്തിന്റെ geometrical proof, “Proof without Words” എന്ന പേരില്‍ നല്കിയിരിക്കുന്നു. ചിത്രത്തിന്റെ പ്രതിബിംബം ചിത്രീകരിച്ചാണ് ഇത് തെളിയിക്കുന്നത് എന്നത് അത്ഭുതകരം തന്നെ.
Heron’s Formula യുടെ വ്യത്യസ്തങ്ങളായ രണ്ട് തെളിവുകള്‍ തുടര്‍ന്നുള്ള ലേഖനത്തില്‍ കാണാം.
ഭിന്നസംഖ്യ എന്ന ആശയവുമായി ബന്ധപ്പെട്ട ഒരു ലേഖനമാണ് Pull Out ആയി നല്കിയിരിക്കുന്നത്. ചിത്രങ്ങളുടെ സഹായത്തോടെയും പേപ്പര്‍ ഫോള്‍ഡിംഗിലൂടെയും വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

ഏതൊരു എണ്ണല്‍ സംഖ്യയേയും നാല് പൂര്‍ണ്ണവര്‍ഗങ്ങളുടെ തുകയായി എഴുതാമെന്ന ലെഗ്രാന്‍ഷെയുടെ വിഖ്യാതമായ Four Square Theorem ത്തെ ആസ്പദമാക്കിയുള്ള ഒരു ലേഖനത്തോടെയാണ് രണ്ടാം ലക്കം (Vol. 1, No.2 – Dec. 2012) ആരംഭിക്കുന്നത്. പേപ്പര്‍ ഫോള്‍ഡിംഗിലൂടെ ജ്യാമിതിയുടെ ബാലപാഠങ്ങള്‍ അവതരിപ്പിക്കുന്ന മറ്റൊരു ഫീച്ചര്‍ തുടര്‍ന്നു കാണാം.
ഒരു കോണിനെ മൂന്നു തുല്യഭാഗങ്ങളാക്കുന്ന രീതി പേപ്പര്‍ ഫോള്‍ഡിംഗിലൂടെ, വളരെ രസകരമായി തുടര്‍ന്നു അവതരിപ്പിച്ചിരിക്കുന്നു. പൈഥഗോറിയന്‍ ത്രയങ്ങളെക്കുറിച്ചുള്ള ലേഖനം ഈ ലക്കത്തിലും കാണാം.

ഗണിതത്തില്‍ Open Ended ചോദ്യങ്ങള്‍ എങ്ങിനെ രൂപപ്പെടുത്താം എന്നത് വിശദമാക്കുന്ന ലളിതമായ ഒരു ലേഖനവും ഈ ലക്കത്തിലുണ്ട്.
“ദശാംശ സംഖ്യകളും ഭിന്നസംഖ്യകളും” ആണ് Pull Out ആയി നല്കിയിരിക്കുന്നത്.

മൂന്നാം ലക്കത്തില്‍ (Vol. 2, No.1 – March 2013 )ഗണിതമേളയിലെ സ്റ്റില്‍ മോഡല്‍ മത്സരത്തിനു പറ്റിയ ഒരു രൂപത്തിന്റെ (Dodecahedron) നിര്‍മ്മാണ രീതി ചിത്രങ്ങള്‍ സഹിതം വിശദമാക്കുന്ന ഒരു ഫീച്ചറാണാദ്യം. GeoGebra യിലൂടെ Problem Solving അവതരിപ്പിക്കുന്ന ഒരു ലേഖനം തുടര്‍ന്നുള്ള പേജുകളില്‍ കാണാം.
സംഖ്യകളിലെ സ്ഥാന വിലകളെക്കുറിച്ചാണ് ഈ ലക്കത്തിലെ Pull Out.

അടുത്ത ലക്കത്തില്‍ (Vol. 2, No.2 – July 2013) ചക്രീയ ചതുര്‍ഭുജങ്ങളുടെ പരപ്പളവ് കാണാനുള്ള “ബ്രഹ്മഗുപ്ത സിദ്ധാന്ത” ത്തിന് ഒരു തെളിവ് വിശദീകരിക്കുന്ന ലേഖനം ഉണ്ട്.
“സങ്കലനം” ആണ് Pull Out ആയി നല്കിയിരിക്കുന്നത്.

Vol. 2, No.3 – Nov. 2013 ലക്കത്തില്‍ കൗതുകമുണര്‍ത്തുന്നത് Ambigrams എന്ന സംഗതിയാണ്. 180 ഡിഗ്രി തിരിച്ചാലും ഒരു വാക്ക് അതുപോലെ തന്നെ വായിക്കാന്‍ കഴിയുന്ന രീതിയില്‍ ദൃശ്യമാകുന്ന, കലയും ഗണിതവും ഒത്തുചേരുന്ന ഒരു വ്യത്യസ്ത ഫീച്ചര്‍ ഈ ലക്കത്തിലെ അത്ഭുതം തന്നെ.
ഒരു ലംബകത്തിന്റെ സമാന്തരമല്ലാത്ത വശങ്ങളുടെ മധ്യ ബിന്ദുക്കള്‍ യോജിപ്പിച്ചു കിട്ടുന്ന വരയുടെ നീളത്തെ സംബന്ധിച്ച ഒരു ലേഖനവും തുടര്‍ന്ന് വായിക്കാം.
ഊഹിക്കാവുന്നതു പോലെ “വ്യവകലനം” ആണ് Pull Out.

Vol. 3, No.1 – March 2014 ലക്കത്തിലും Ambigrams ഉണ്ട്. നമ്മുടെ പാഠപുസ്തകത്തിന്റെ പരിധിക്കകത്ത് നിന്നുകൊണ്ട് Sin 15 ഡിഗ്രി കാണുന്ന വ്യത്യസ്തമായ ഒരു രീതിയും ഒരു വരയെ ഒരു അംശബന്ധത്തില്‍ വിഭജിക്കുന്നതും തുടര്‍ന്നുള്ള ഒരു ലേഖനത്തില്‍ കാണാം.
ഫിബോനാച്ചി സീരിസിന്റെ spreadsheet ന്റെ സഹായത്താലുളള വിശകലനവും ഈ ലക്കത്തില്‍ കാണാം.
“ഗുണനം” ആണ് Pull Out.

Vol. 3, No.2 – July 2014 ലക്കത്തിലും Ambigrams കാണാം. മാജിക് സ്ക്വയറുകളെക്കുറിച്ചുള്ള രസകരമായ ഒരു ലേഖനം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.
“മൂന്നിനേക്കാള്‍ വലിയ ഒരു അഭാജ്യ സംഖ്യയുടെ വര്‍ഗത്തില്‍ നിന്നും ഒന്ന് കുറച്ചാല്‍ കിട്ടുന്ന സംഖ്യ 24 ന്റെ ഗുണിതമായിരിക്കും” എന്ന ഒരു സവിശേഷതയുടെ തെളിവ് തുടര്‍ന്നുള്ള ഒരു ലേഖനത്തില്‍ കാണാം. ഒരു സമാന്തര ശ്രേണിയുടെ പദങ്ങളുടെ തുക കാണുന്ന രീതിയെക്കുറിച്ചുള്ള ഒരു ലേഖനവും തുടര്‍ന്നു കൊടുത്തിട്ടുണ്ട്. ഇത്തവണ Pull Out “ഹരണം” തന്നെ ആയിരിക്കണമല്ലോ!

Vol. 3, No.3 – Nov. 2014 ല്‍ ഭാസ്കരാചാര്യരുടെ ബീജഗണിതത്തെക്കുറിച്ചുള്ള ലേഖനമുണ്ട്. കുറേ Geometrical Problems ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ലക്കത്തില്‍ “ജ്യാമിതി” തന്നെയാണ് Pull Out ആയി നല്കിയിരിക്കുന്നത്.

Vol. 4, No.1 – March 2015 ല്‍ Proof without words എന്ന രീതിയില്‍ പൈഥഗോറസ് പ്രമാണം, കൊസൈന്‍ റൂള്‍ എന്നിവയുടെ Geometrical Proof കാണാം. Ambigrams ഈ ലക്കത്തിലും ഉണ്ട്. Some Problems from the Olympiads കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഈ ലക്കത്തില്‍ വായനക്കാര്‍ക്കായി രണ്ടു പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നു: 1) രണ്ടു ന്യൂനസംഖ്യകളുടെ ഗുണനഫലം അധിസംഖ്യ ആയിരിക്കും എന്ന് എങ്ങനെ പഠിപ്പിക്കും ? (Page 15)... 2) Circle Challenge (Page 35). (അടുത്ത ലക്കത്തില്‍ വായനക്കാരുടെ പ്രതികരണങ്ങളും ഉണ്ട്.)
ഈ ലക്കത്തിലും “ജ്യാമിതി” തന്നെയാണ് Pull Out. ജ്യാമിതി Part II.

Vol. 4, No.2 – July 2015 ല്‍ Divisibility Tests by Powers of 2 എന്ന ലേഖനം കാണാം. തുടര്‍ന്ന് നല്കിയിരിക്കുന്ന A flower with Four Petals എന്ന പ്രശ്നം കൗതുകമുണര്‍ത്തുന്ന ഒന്നാണ്.
കഴിഞ്ഞ ലക്കത്തിലെ Circle Challenge എന്ന പ്രശ്നത്തിന്റെ പരിഹാരം ഈ ലക്കത്തില്‍ കാണാം. സൂചക സംഖ്യകളുപയോഗിച്ച് ഉത്തരം കണ്ടെത്തുന്ന രീതി രസകരം തന്നെ. അതുപോലെ രണ്ടു ന്യൂനസംഖ്യകളുടെ ഗുണനഫലം അധിസംഖ്യ ആയിരിക്കും എന്ന് എങ്ങനെ പഠിപ്പിക്കും ? എന്നതിന്റെ വായനക്കാരുടെ പ്രതികരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മലയാളിയായ ജോര്‍ജ് ഗീവര്‍ഗീസ് ജോസഫിന്റെ പ്രസിദ്ധമായ “The Crest of the Peacock – Non European roots of Mathematics” എന്ന പുസ്തകത്തിന്റെ Review ഉം ഈ ലക്കത്തില്‍ ഉണ്ട്.
“Measurements” ആണ് Pull Out ആയി നല്കിയിരിക്കുന്നത്.

Vol. 4, No.3 – Nov. 2015 ല്‍ അഭാജ്യ സംഖ്യകള്‍ മാത്രം ഉള്‍പ്പെടുന്ന മാജിക് സ്ക്വയറുകളെക്കുറിച്ചുള്ള ഫീച്ചര്‍ കാണാം. തുടര്‍ന്ന് ടാന്‍ഗ്രാമുമായി ബന്ധപ്പെട്ട ഒരു ലേഖനം വരുന്നു. രാമാനുജന്റെ ജനനത്തീയ്യതിയുമായി ബന്ധപ്പെട്ട പ്രശസ്തമായ മാജിക് സ്ക്വയറിന്റെ വിശദാംശങ്ങള്‍ മറ്റൊരിടത്ത് വായിക്കാം.
വായനക്കാര്‍ക്കുള്ള പ്രശ്നം – Octagon in a Square, Page 61 ല്‍. “Thinking Skills” എന്നതാണ് Pull Out ന്റെ വിഷയം.

Vol. 5, No.1 – March 2016 ല്‍ ഇന്‍ഫിനിറ്റിയെക്കുറിച്ചുള്ള ഒരു ഫീച്ചര്‍ നല്കിയിരിക്കുന്നു. മറ്റൊരിടത്ത് 2016 എന്ന സംഖ്യയുടെ (ഈ കലണ്ടര്‍ വര്‍ഷം 2016) വിവിധ രൂപങ്ങള്‍ കാണാം. 2016 എന്ന സംഖ്യ ഒരു ത്രികോണ സംഖ്യയാണെന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ ജനുവരിയില്‍ തന്നെ ക്ലാസ്സില്‍ അവതരിപ്പിക്കാമായിരുന്നു...........
കഴിഞ്ഞ ലക്കത്തിലെ വായനക്കാര്‍ക്കുള്ള പ്രശ്നത്തിന്റെ പരിഹാരം തുടര്‍ന്ന് കാണാം. Pull Out ന്റെ വിഷയം “Word Problems” എന്നതാണ്.

ഗണിതമേളയായിരുന്നു ഈ തെരെയലിന്റെ ആദ്യ ലക്ഷ്യമെങ്കിലും ദൈനംദിന ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ അങ്ങിങ്ങ് ഉപയോഗപ്പെടുത്താവുന്ന ഒട്ടേറെ വിഭവങ്ങള്‍ തുടര്‍ന്ന് ഈ മാഗസിനിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നു. ഗണിത ലിറ്ററേച്ചര്‍ വായിക്കാനുള്ള ക്ഷമ കൂടുതലായി ആവശ്യമുണ്ടെങ്കിലും ഓരോ ലക്കവും വായിക്കാന്‍ (പഠിക്കാന്‍ ) നാല് മാസം സമയം ഉണ്ടെന്നത് അനുകൂലമാണല്ലോ. സ്കൂള്‍ തലത്തില്‍ ഒരു ഗണിതശാസ്ത്ര മാഗസിന്‍ തയ്യാറാക്കുന്നതിന്റെ പ്രയാസങ്ങള്‍ ശരിക്കറിയാവുന്നവര്‍ക്ക് ഈ മാഗസിന്‍ ഒരു അത്ഭുതമായിരിക്കും.

പുതിയ പാഠപുസ്തകങ്ങളും പുതിയ സമീപനവും എന്ന ഈ സന്ദര്‍ഭത്തില്‍ TB യ്ക്കും TT ക്കും അപ്പുറത്തേക്ക് പുതിയ വായനാനുഭവങ്ങള്‍ ക്ലാസ് മുറികളില്‍ പങ്കുവെക്കാന്‍ ഇത്തരം മാഗസിനുകള്‍ നമ്മെ പ്രാപ്തരാക്കുന്നുവെങ്കില്‍ ശ്രീ. ശൈലേഷ് ഷിരാലി ചീഫ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന മാഗസിന്‍ ടീമിന്റെ ശ്രമങ്ങള്‍ ഫലവത്തായി; തീര്‍ച്ച..


Read More | തുടര്‍ന്നു വായിക്കുക

ഹെഡ്മാസ്റ്റര്‍ മാറുമ്പോള്‍ സ്പാര്‍ക്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍

>> Wednesday, June 1, 2016

ഒരു വിദ്യാലയത്തിലെ ഹെഡ്മാസ്റ്റര്‍ റിട്ടയര്‍ ചെയ്യുകയോ സ്ഥലം മാറിപ്പോവുകയോ ചെയ്താല്‍ പുതിയതായി സ്ഥാനമേല്‍ക്കുന്ന മേലധികാരി ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? ഇതേക്കുറിച്ച് പലര്‍ക്കും പല ആശങ്കകളാണ്. വളരെ ചെറിയൊരു നടപടിക്രമം മാത്രമേ ഇതുമായി ബന്ധപ്പെട്ട് സ്പാര്‍ക്കില്‍ ചെയ്യാനുള്ളു. സ്പാര്‍ക്കിന്റെ കീഴിലുള്ള ഏതൊരു ഓഫീസിലും നിലവിലുള്ള DDO മാറി പുതിയ ആള്‍ വരുമ്പോള്‍ ഓഫീസില്‍ നിന്നും ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. info.spark.gov.in എന്ന SPARK സൈറ്റില്‍ നിന്നോ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍ നിന്നോ Form3,Form 5 ഇവ ഡൗണ്‍ലോഡ് ചെയ്ത്, പ്രിന്റെടുത്തു്, അതില്‍ എല്ലാ വിവരങ്ങളും എഴുതിചേര്‍ത്ത്, ഒപ്പ്, സീല്‍ എന്നിവ സഹിതം സ്കാന്‍ ചെയ്ത് info@spark.gov.in ലേക്കോ, ജില്ലാ ട്രഷറീലെ Help Desk ലേക്കോ മെയില്‍ ചെയ്യുക.

  1. Form 3 (Nomination/Change of DDO)
  2. Form 5 (Setting Controlling Officer)
പുതിയ ആള്‍ വരാത്ത സാഹചര്യത്തില്‍ സീനിയര്‍ ആയിട്ടുള്ള ആളുടെ വിവരങ്ങള്‍ വച്ച് ഈ ഫോമുകള്‍ അയക്കുക. എയിഡഡ് സ്കൂളുകള്‍ Form 3 (Nomination/Change of DDO) മാത്രം അയച്ചാല്‍ മതി. എയിഡഡ് സ്കൂളുകളുടെ Controlling Officer അതാത് PA/Superintendent ആയതിനാലാണ് Form 5 ആവശ്യമില്ലാത്തത്.
എന്നാല്‍ ഇപ്പോള്‍ One Office One DDO System നിലവില്‍ വന്നതിനാല്‍ Form 3 അയക്കാതെ നിലവിലുള്ള യൂസര്‍ നിന്നു കൊണ്ട് തന്നേ ആര്‍ക്കാണോ ചാര്‍ജ് Hand Over ചെയ്യാനുദ്ദേശിക്കുന്നേ, അദ്ദേഹത്തിന്റെ PEN നമ്പറില്‍ പുതിയ Login ജനറേറ്റു ചെയ്യാം.

ഇതിനായി DDO Login ല്‍ DDO യുടെ Transfer Order ജനറേറ്റു ചെയ്യുക. ഇതിനു ശേഷം Relieve Transfer ല്‍ ആളെ select ചെയ്യപമ്പോള്‍ “You cannot relieve yourself. Please hand over the charge of Establishment to the concerned officer and he in turn can relieve you. Do you want to hand over the charge to anyone now?” എന്ന മെസ്സേജ് ലഭിക്കും. ഇവിടെ OK ല്‍ press ചെയ്യുമ്പോള്‍, താഴെ കാണുന്ന പോലുള്ള ഒരു പേജ് കാണാം.
ഇതില്‍ ചാര്‍ജ് Hand Over ചെയ്യാനുദ്ദേശിക്കുന്ന ആളുടെ Designation, Name എന്നിവ സെലക്ട് ചെയ്യുക. അപ്പോള്‍ താഴേക്ക് കുറച്ചു കാര്യങ്ങള്‍ കൂടി പ്രത്യക്ഷമാകും.
ഇവിടെ Password നല്കി, ആവശ്യമുള്ള Authorizations സെലക്ട് ചെയ്ത് Submit ചെയ്യുക. D,E,P,Q ഇവ എല്ലാവരും സെലക്ട് ചെയ്യുന്നതാണ് ഉചിതം. പുതിയ ആള്‍ക്ക് DDO യുടെ ചാര്‍ജ് ഉണ്ടെങ്കില്‍ അതും സെലക്ട് ചെയ്യണം. ഇത്രയുമായാല്‍ ചാര്‍ജ് Hand Over ചെയ്യാനുദ്ദേശിക്കുന്ന ആളുടെ PEN നമ്പറും, പുതിയ Password ഉം നല്കി Login ചെയ്ത് DDO യെ Relieve ചെയ്യാം.

ബില്ലില്‍ PA/ Superintendent ന്റെ പേര് വരേണ്ടതുണ്ടെങ്കില്‍, എന്നു മുതലാണോ PA/ Superintendent ഈ ഓഫീസിന്റെ ചാര്‍ജ് എടുത്തത് ആ ഡേറ്റ് , PA/ Superintendent യുടെ PEN, Office Name (PA/ Superintendent ന്റെ) എന്നിവ കാണിച്ച്, info.spark.gov.in / ജില്ലാ ട്രഷറീലെ Help Desk ലോ DMU നോ ഒരു റിക്വസ്റ്റ് അയക്കുക.DDO Change ന് ഇപ്പോള്‍ ഈ ഒരു മാര്‍ഗ്ഗമേ ഉള്ളൂ. പുതിയ DDO ചാര്‍ജ് എടുക്കുമ്പോള്‍ ഈ രീതിയില്‍ തന്നെ DDO Change ചെയ്യാവുന്നതാണ്. എപ്പോഴും DDO യുടെ Retirement Date (സ്പാര്‍ക്കിലേത്) ആവുന്നതിന് മുമ്പേ ഈ പറഞ്ഞ കാര്യങ്ങള്‍ ചെയ്തു വയ്ക്കുന്നത് നന്ന്.


Read More | തുടര്‍ന്നു വായിക്കുക

OEC Lumpsom Grant - Online Data Entry

>> Sunday, July 5, 2015


അധ്യാപകനായിരുന്നപ്പോള്‍ മുതലുള്ള മാത്‌സ് ബ്ലോഗ് സൗഹൃദം, മറ്റൊരു ജോലിയില്‍ പ്രവേശിച്ചിട്ടും ഒളിമങ്ങാതെ കാത്തുസൂക്ഷിക്കുന്ന ശ്രീജിത്ത് സാറിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഏതുജോലിയും, ആത്മാര്‍പ്പണത്തോടും ആത്മാര്‍ത്ഥതയോടും ചെയ്യണമെന്നാഗ്രഹിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ നല്‍കുന്ന വിലപ്പെട്ട വിവരങ്ങള്‍ ഒഇസി ലംസം ഗ്രാന്റിനെക്കുറിച്ചും, അത് എങ്ങിനെ ഓണ്‍ലൈനായി ചെയ്യാമെന്നതിനെക്കുറിച്ചുമാണ്.
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും , 6 ലക്ഷം രൂപാ വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യം അനുവദിക്കപ്പെട്ട സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉള്ള ലംപ്സം ഗ്രാന്‍റ് നടപ്പു വര്‍ഷം മുതല്‍ പിന്നാക്ക സമുദായ വികസന വകുപ്പ് നേരിട്ട് നടപ്പിലാക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് ഇത്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിക്കായി ഐ.ടി@സ്കൂളിന്‍റെ സഹായത്തോടെ സജ്ജീകരിച്ചിട്ടുള്ള സ്കോളര്‍ഷിപ്പ് പോര്‍ട്ടലായ Scholarship Portal മുഖേന തന്നെയാണ് ഒ.ഇ.സി വിദ്യാര്‍ത്ഥികളുടെ വിവരവും വകുപ്പിന് ലഭ്യമാക്കേണ്ടത്. ലോഗിന്‍ ചെയ്യുന്നതിന് സമ്പൂര്‍ണയിലെ അതേ യൂസര്‍ കോഡും പാസ് വേര്‍ഡും ഉപയോഗിക്കേണ്ടതാണ്. ഇനിയും സമ്പൂര്‍ണയില്‍ രജസിറ്റര്‍ ചെയ്യാത്ത അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകള്‍ ആയതിന് ഐ.ടി@സ്കൂള്‍ മാസ്റ്റര്‍ ജില്ലാ ആപ്പീസുമായി ബന്ധപ്പെടേണ്ടതാണ്.
എന്താണ് ഒ.ഇ.സി ?
പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരും എന്നാല്‍ അവരോളം തന്നെ സാമൂഹ്യ പിന്നാക്കാവസ്ഥയിലുമുള്ള ചില സമുദായങ്ങളെയാണ് ഒ.ഇ.സി (മറ്റര്‍ഹ വിഭാഗം) എന്ന് ക്ലാസ്സിഫിക്കേഷന്‍ നടത്തിയിരിക്കുന്നത്. ഈ സമുദായങ്ങളെല്ലാം തന്നെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 1 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങള്‍ക്ക് വരുമാന പരിധി ഇല്ലാതെ തന്നെ പട്ടികജാതി വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കും (സംവരണം ഒഴികെ) അര്‍ഹതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കോ കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസാനുകൂല്യത്തിനോ/ഉദ്യോഗത്തിനോ ഇപ്രകാരം ഒരു ക്ലാസ്സിഫിക്കേഷന്‍ ഇല്ല. ഇവിടങ്ങളിലെല്ലാം ഈ സമുദായങ്ങള്‍ക്ക് ഒ.ബി.സി ആനുകൂല്യം ലഭ്യമാണ്.
23.05.2014 ലെ സ.ഉ.(എം.എസ്). 10/2014/പി.സ.വി.വ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒ.ബി.സി ലസിറ്റില്‍ ഉള്‍പ്പെട്ട 30 സമുദായങ്ങളെക്കൂടി 6 ലക്ഷം രൂപ എന്ന വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി ക്ക് തുല്യമായ വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരാണ്. ലിസ്റ്റ് നോട്ടിഫിക്കേഷനില്‍ അനുബന്ധം 2 ആയി ചേര്‍ത്തിട്ടുണ്ട്. ഈ സമുദായങ്ങളേയും, ഒ.ഇ.സി വിഭാഗങ്ങളേയും ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. അതേ സമയം അനുബന്ധം 2 പ്രകാരമുള്ള ഇതര സമുദായങ്ങള്‍ക്ക് 6 ലക്ഷം രൂപയായിരിക്കും വരുമാന പരിധി. വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷാഫാറം നിര്‍ബന്ധമല്ല. എന്നാല്‍ വിവരശേഖരണത്തിന് സഹായകമാകുന്ന ഒരു മാതൃകാ അപേക്ഷാഫാറം നോട്ടിഫിക്കേഷനോടൊപ്പം തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഈ വിദ്യാഭ്യാസാനുകൂല്യം സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്.
ജൂലൈ 4 ന് ആരംഭിക്കുന്ന രജിസ്ട്രേഷന്‍ 31 ന് ക്ലോസ് ചെയ്യുന്നതാണ്. അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക സ്ഥാപനങ്ങളുടെ ഔദ്യോഗിക ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. നിലവില്‍ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഉപയോഗിക്കുന്ന അതേ അക്കൌണ്ട് തന്നെ ഈ ആവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്. മുന്‍ വര്‍ഷം എന്‍റര്‍ ചെയ്ത ഡാറ്റ ഡീഫാള്‍ട്ട് ആയി പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ബാങ് അക്കൌണ്ട് മാറിയിട്ടുള്ള സ്കൂളുകള്‍ പുതിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ് ഡേറ്റ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ നിര്‍ബന്ധമില്ല. വരും വര്‍ഷങ്ങളില്‍ തുക നേരിട്ട് കുട്ടികളുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ വിവരം ശേഖരിക്കുന്നത്.
വിവിധ വകുപ്പുകള്‍ മുഖേന ലഭ്യമാകുന്ന സ്കോളര്‍ഷിപ്പുകള്‍ ആയതുകൊണ്ടു തന്നെ ഒ.ഇ.സി ലംപ്സം ഗ്രാന്‍റ്, ഒ.ബി.സി പ്രീമെട്രിക്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ്, എസ്.സി/എസ്.റ്റി ലംപ്സം ഗ്രാന്‍റ് തുടങ്ങിയവയ്ക്ക് പ്രത്യേകം അക്വിറ്റന്‍സ് സൂക്ഷിക്കുന്നത് നന്നായിരിക്കും. അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ വിവരം പോര്‍ട്ടലില്‍ എന്‍റര്‍ ചെയ്ത ശേഷം ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ യ്ക്ക് FORWARD ചെയ്യേണ്ടതാണ്. ടി വിവരങ്ങള്‍ എ.ഇ.ഒ/ഡി.ഇ.ഒ CONFIRM ചെയ്താല്‍ മാത്രമേ ആനുകൂല്യം നല്‍കുന്നതിനായി പരിഗണിക്കൂ.

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് , ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് എന്നീ വിദ്യാഭ്യാസാനുകൂല്യങ്ങളുടെ ഒരു താരതമ്യം ഇവിടെ ചേര്‍ക്കുന്നു.
നടപ്പു വര്‍ഷത്തെ ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് രജിസ്ട്രേഷന് മാത്രമാണ് ഇപ്പോള്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നോട്ടിഫിക്കേഷന്‍ പിന്നീട് പുറപ്പെടുവിക്കുന്നതാണ്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ - 0471 2727379
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ - 0484 2429130
പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസറഗോഡ് – 0495 2377786


Letter to DPI

OEC New Order

OEC Lumpsum Grant - Govt Order

OEC Notification

Letter to DD, DEO, AEO


Read More | തുടര്‍ന്നു വായിക്കുക

LSS-USS 2014-ONLINE REGISTRATION
A USER GUIDE

>> Thursday, January 8, 2015


LSS / USS / Screening Test എന്നിവയ്ക്കായി സ്കൂളുകളില്‍ നിന്നും ഇത്തവണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടതുണ്ട്. ഇടുക്കി ജില്ലയില്‍ നിന്നുള്ള അധ്യാപകനായ ശ്രീ ജോര്‍ജ്ജ് കുട്ടി സാറാണ് ഈ സംവിധാനത്തിന്റെ ശില്പി. എഇഒ മാരും സ്കൂളുകാരും ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വളരേ വിശദമായിത്തന്നെയാണ് ചേര്‍പ്പുളശ്ശേരി എഇഒ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ആയ ശ്രീ ഉണ്ണികൃഷ്ണന്‍ സാര്‍ തയ്യാറാക്കി നല്‍കുന്നത്. അദ്ദേഹത്തിന്റെ ഇ മെയില്‍ : unni9111 at gmail dot com. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും LSS/USS/Screening Test എന്നിവക്കായി കുട്ടികളെ രജിസ്റ്റര്‍ ചെയ്യേണ്ടത് ഓണ്‍ലൈന്‍ വഴിയാണ്. കേരള പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ആയതിനുള്ള സൗകര്യം തയ്യാറായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സോഫ്റ്റ് വെയര്‍ തയ്യാറാക്കിയ ശ്രീ ജോര്‍ജ് കുട്ടി സാര്‍ (ഇടുക്കി) തന്നെയാണ് ഈ വര്‍ഷവും സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത്. പരീക്ഷാ തീയ്യതികളും മറ്റ് കാര്യങ്ങളും നോട്ടിഫിക്കേഷനില്‍ വിശദമാക്കിയിരിക്കുന്നു.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രധാനമായും 2 തലമാണുള്ളത്. 1.എ.ഇ.ഓ.തലം.2.സ്കൂള്‍തലം. കുട്ടികളുടെ രജിസ്ട്രേഷന്‍ നടത്തുന്നത് അതാത് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ തന്നെയാണ്.എന്നാല്‍ ഇതിനുള്ള സജ്ജീകരണം എ.ഇ.ഒമാര്‍ ആദ്യം നടത്തിക്കൊടുക്കേണ്ടതുണ്ട്.

സാങ്കേതികം
മോസില്ല ഫയര്‍ ഫോക്സ് ബ്രൗസറാണ് ഓണ്‍ലൈനായി ഡാറ്റ എന്റര്‍ ചെയ്യുന്നതിന് കൂടുതല്‍ സൗകര്യം. ഇതിനനുസരിച്ചാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത് എന്നതിനാലാണ് ഇത്. ഇത് വിന്‍ഡോസിലും ലിനക്സിലും ലഭ്യമാണ്.ഏറ്റവും പുതിയ വെബ് ഡിസൈനിങ്ങ് ടെക്നോനളജി (CSS 3 etc) ഉപയോഗിച്ചിരിക്കുന്നതിനാല്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യണം. വിന്‍ഡോസില്‍ ഫയര്‍ ഫോക്സ് എടുത്ത് ഹെല്‍പ് മെനു എടുത്താല്‍ തന്നെ അപ്ഡേറ്റ് ആകും. ലിനക്സില്‍ (IT@School Ubuntu) ടെര്‍മിനലില്‍ താഴെ പറയുന്ന കമാന്‍ഡ് നല്‍കിയാല്‍ മതിയാകും.(റൂട്ട് പാസ് വേഡ് നല്‍കേണ്ടിവരും)
sudo apt-get update
sudo apt-get install firefox



എ.ഇ.ഓ മാര്‍ ചെയ്യേണ്ടത്


1. ഇവിടെ ക്ലിക്ക് ചെയ്താല്‍ രജിസ്ട്രേഷന്‍ സൈറ്റില്‍ പ്രവേശിക്കാം.


നോട്ടിഫിക്കേഷന്‍ തുടങ്ങിയ വിവരങ്ങള്‍ ഇവിടെ ലഭിക്കും.


മുകളില്‍ വലതു മൂലയിലെ Sign in ക്ലിക്ക് ചെയ്യുക.ലോഗിന്‍ പേജിലെത്തും.



യൂസര്‍ നെയിമായി AEOXXX(AEO എന്നതിന്റെ കൂടെ എ.ഇ.ഒ.കോഡ് കൂടി കൊടുക്കുക.ആകെ 6 കാരക്റ്റര്‍ )ആദ്യമായി കയറുന്നതിന് പാസ് വേഡ് അതുതന്നെ.(ഇവിടെ യൂസര്‍നെയിമില്‍ AEO എന്നത് കാപ്പിറ്റലോ സ്മാളോ ലെറ്റര്‍ ആകാം.എന്നാല്‍ പാസ് വേഡില്‍ ആദ്യം കാപ്പിറ്റല്‍ തന്നെ വേണം. പിന്നീട് മാറ്റിയാല്‍ അത് ഉപയോഗിക്കാം . പാസ് വേഡ് എങ്ങനെയാണോ സെറ്റ് ചെയ്തത് അതേ കേസ് (UPPER CASE/LOWERCASE(CAPITAL/SMALL))ഉപയോഗിക്കണം.

പുതിയ വിന്‍ഡോയിലെത്താം.അവിടെ പാസ് വേഡ് മാറ്റണം.



അവിടെ യൂസര്‍ നെയിം കൊടുക്കുക. പുതിയ പാസ് വോഡ് കൊടുക്കുക. അത് തന്നെ വീണ്ടും കൊടുക്കുക. Current Password എന്നതില്‍ ആദ്യത്തെ പാസ് വേഡ് തന്നെ കൊടുക്കുക.ചെയ്ഞ്ച് പാസ് വേഡില്‍ ക്ലിക്ക് ചെയ്താല്‍ പാസ് വേഡ് മാറും.



ഇപ്രാവശ്യം അഡ്മിനിസ്ട്രേറ്റീവ് പാസ് വേഡ് കൂടിയുണ്ട്. ആയത് പിന്നീട് പറയാം.(എ.ഇ.ഒ.വിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിരിക്കുന്നു. ആയത് പ്രയോഗിക്കാന്‍ ഇത് വേണ്ടിവരും) ഹോം പേജില്‍ എത്തിയാല്‍ സബ് ജില്ലയിലെ സ്കൂളുകളുടെ വിവരം കാണാം.



ഇവിടെ മെനു ശ്രദ്ധിക്കുക. Control Panel അവസാനം പറയാം.Change Password എന്നത് പാസ് വേഡ് മാറ്റാനുള്ളതാണ്.നമുക്ക് വേണ്ടത് Registration1 എന്നതാണ്.അവിടെ ക്ലിക്ക് ചെയ്യുക.



ഇവിടെ സ്കൂളുകള്‍ എയ്ഡഡ് /ഗവ/അണ്‍ എയ്ഡഡ് ആണോ എന്നതും ഓരോ സ്കൂളിലും ഓരോ പരീക്ഷക്കും സെന്റര്‍ ഉണ്ടോ എന്നതും ആ സ്കൂളുകളിലെ സ്റ്റാന്‍ഡേഡ് എന്നിവ സെറ്റ് ചെയ്യേണ്ടതാണ്.ഇതിനായി നേരത്തെ തയ്യാറാക്കിയ spread sheet (മുന്‍പ് ഞാന്‍ അയച്ചിട്ടുണ്ട്) ഉപകരിക്കും. അപ്ഡേറ്റ് ചെയ്തതിനുശേഷം അപ്ഡേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഏറ്റവും താഴെ കാണുന്ന റിപ്പോര്‍ട്ട് ബട്ടണ്‍ എടുത്ത് എ.ഇ.ഓ മാര്‍ പരിശോധിച്ചതിനുശേഷം മാത്രം ഇടത്തേ അറ്റത്തുള്ള make final ബോക്സില്‍ ടിക് ചെയ്തതിനുശേഷം വീണ്ടും അപ്ഡേറ്റ് ചെയ്യുക. മെയ്ക് ഫൈനല്‍ ചെയ്യുന്നതിനു മുന്‍പ് മാറ്റങ്ങള്‍ വരുത്താന്‍ കഴിയും . എന്നാല്‍ MAKE FINAL ടിക് ചെയ്ത് അപ്ഡേറ്റ് ചെയ്താല്‍ മാറ്റങ്ങള്‍ സാദ്ധ്യമല്ല. ശ്രദ്ധിക്കുക.

തുടര്‍ന്ന് Registration II വില്‍ (മുകളില്‍ മെനു) പോകുക. Registration I കംപ്ലീറ്റ് ചെയ്ത സ്കൂളുകളുടെ മാത്രമെ Registration II ചെയ്യാന്‍ കഴിയൂ.



ഇവിടെ ഓരോ സ്കൂളിന്റെയും പരീക്ഷാ സെന്‍ററുകള്‍ (പരീക്ഷാ സെന്റര്‍ ആയ സ്കൂളിന്റെ കോഡ്) ചേര്‍ത്ത് പഞ്ചായത്ത് കൂടി ചേര്‍ത്ത് പേജിന്റെ അവസാനം കാണുന്ന റിപ്പോര്‍ട്ട് എടുത്ത് പരിശോധിച്ച് ഫൈനലാക്കുക.എ.ഇ.ഒ.യുടെ പ്രധാന ജോലി തീര്‍ന്നു. Downloads മെനുവില്‍ ഇപ്പോഴുള്ളത് പ്രകാരം ഓരോ പരീക്ഷയുടെയും കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് എടുക്കാം. ആയത് പലതരത്തില്‍ സോര്‍ട്ട് ചെയ്ത് അവിടെനിന്നെടുക്കാം.



ഇനി കംട്രോള്‍ പാനല്‍

ഹോം മെനുവില്‍ പോയി കംട്രോള്‍ പാനല്‍ എടുക്കുക.പാസ് വേഡ് നല്‍കണം. സെറ്റ് ചെയ്ത് പാസ് വേഡ് വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞിട്ടുണ്ട്.ആദ്യം അത് എന്റര്‍ ചെയ്യുക.അപ്പോള്‍ പുതിയ വിന്‍ഡോ കാണാം. പാസ് വേഡ് മാറ്റുന്നതിനുള്ള നിര്‍ദ്ദേശം കാണാം. പാസ് വേഡ് മാറ്റുക. ഇത് വളരെ പ്രധാനമായ ഒരു പാസ് വേഡ് ആയതിനാല്‍ സുരക്ഷിതമായി സൂക്ഷിക്കക.



Change Administrator Password only എന്നതില്‍ ടിക് ഇടുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക.
പാസ് വേഡ് മാറ്റിയതിനു ശേഷം ഹോമില്‍ പോയി കണ്‍ട്രോള്‍ പാനല്‍ വീണ്ടും എടുക്കുക. വീണ്ടും Administrator Password നല്‍കേണ്ടി വരും.(പുതുതായി സെറ്റ് ചെയ്തത്) . ഇവിടെ എ.ഇ.ഒ മാര്‍ക്കുള്ള പ്രത്യേക അധികാരം എങ്ങനെ ചെയ്യാം എന്നു കാണാം.ഇതില്‍ ഓരോന്നും വിശദമാക്കാം.
1.ഒരു പ്രത്യേക സ്കൂളിന്റെ പാസ് വേഡ് റീസെറ്റ് ചെയ്യാം.
2.ഇപ്പോള്‍ ബാധകമല്ല.(റിസള്‍ട്ട് എന്ട്രി സമയത്ത് ഉപയോഗിക്കാന്‍)
3.സ്കൂളുകളുല്‍ ചെയ്ത ഡാറ്റ് അബദ്ധവശാല്‍ തെറ്റായി കണ്‍ഫോം ചെയ്താല്‍ അതിന്റെ കണ്‍ഫര്‍മേഷന്‍ എടുത്തുകളയുന്നതിന്( പ്രധാനാദ്ധ്യാപകന്‍ ആവശ്യപ്പെട്ടാല്‍)(ഇവിടെ ഒരു കുട്ടിയുടെ മാത്രമായി അണ്‍ലോക്ക് ചെയ്യാന്‍ കഴിയില്ല. ആ സ്കൂളിലെ മുഴുവന്‍ കൂട്ടികളെയും റീസെറ്റ് ചെയ്ത് പ്രാധാനാദ്ധ്യാപകന്‍ മേണ്ട മാറ്റങ്ങള്‍ വരുത്തി അവിടെ നിന്നുതന്നെ കണ്‍ഫര്‍മേഷന്‍ ചെയ്യണം)
4.അടുത്തുവരുന്ന 6 ഓപ്ഷനുകള്‍ (പരീക്ഷാ സെന്‍ററുകള്‍ മാറ്റുന്നത് ഉള്‍പ്പടെ ) വളരെ കുറച്ച് മാത്രം വരുന്നതിനാല്‍ ഇപ്പോള്‍ ഒഴിവാക്കുന്നു.
5.ഏറ്റവും അവസാനത്തെ ഓപ്ഷന്‍ ( സ്കൂളുകള്‍ക്ക് പരീക്ഷക്ക് കുട്ടികളെ രജിസ്ട്രേഷന്‍ നടത്തുന്നതിന് അനുവാദം നല്‍കണം.ഇതിനായി മൊത്തം സ്കൂളുകള്‍ക്ക് ഒന്നിച്ചോ, ഓരോന്ന് വെവ്വേറെയായോ അനുവദിക്കാം) ഇവിടെ ശ്രദ്ധിക്കുക. ഹൈസ്കൂളുകള്‍ക്ക് സ്റ്റാന്‍ഡേഡ് അനുസരിച്ച് മാത്രം രജിസ്ട്രേഷന്‍ അനുമതി നല്‍കുക. ഏതു സമയത്തും എ.ഇ.ഒ.വിന് പെര്‍മിഷന്‍ റിവോക് ചെയ്യാം. ഇങ്ങനെ പെര്‍മിഷന്‍ നല്‍ക് കഴിഞ്ഞാല്‍ മാത്രമേ സ്കൂളുകള്‍ക്ക് ഡാറ്റ എന്‍ട്രി ചെയ്യാന്‍ കഴിയൂ. എ.ഇ.ഒ മാര്‍ സ്കൂളുകളുടെ സെറ്റിങ്ങുകള്‍ നടത്തുമ്പോള്‍ പെര്‍മിഷന്‍ റിവോക്ക് ചെയ്തിടുക. പ്രക്രിയ പൂര്‍ണ്ണമായതിനുശേഷം ഗ്രാന്റ് ചെയ്യുക.



8 മുതല്‍ 10 വരെയുള്ള ഹൈസ്കൂളുകള്‍ക്ക് ഈ പരീക്ഷകള്‍ക്ക് രജിസ്ട്രേഷന്‍ നടത്തേണ്ടതില്ല. അവരുടെ രജിസ്ട്രേഷന്‍ എ.ഇ.ഓ.മാര്‍ തന്നെ ഇത്തരം സ്കൂളുകളുടെ കാര്യം ഫൈനലൈസ് ചെയ്യേണ്ടതാണ്.


സ്കൂളുകളില്‍ ചെയ്യേണ്ടത്

ഇവിടെ ക്ലിക്ക് ചെയ്താല്‍ രജിസ്ട്രേഷന്‍ സൈറ്റില്‍ പ്രവേശിക്കാം.
സ്കൂളിന്റെ അടിസ്ഥാന സജ്ജീകരണങ്ങള്‍ എ.ഇ.ഒ ചെയ്തിട്ടുണ്ടാകും. സ്കൂളിലെ ലോഗിന്‍ ഇങ്ങനെ..
യൂസര്‍ നെയിം-SXXXXX(ആകെ 6 കാരക്റ്റര്‍ ആദ്യം ഇംഗ്ലീഷ് വലിയ അക്ഷരം എസ്. തുടര്‍ന്ന് സ്കൂള്‍ കോഡ്) പാസ് വേഡ് അതുതന്നെ നല്‍കുക.



പാസ് വേഡ് മാറ്റുക.



പുതിയ പേജിലെത്താം.



രജിസ്ട്രേഷന്‍ മെനു എടുക്കുക. അവിടെ ഇങ്ങനെ കാണാം.



This Site Does Not Accept Registration Now ആണ് കാണിക്കുന്നതെങ്കില്‍ എ.ഇ.ഒ സൈറ്റ് സജ്ജമാക്കല്‍ പ്രക്രിയ പൂര്‍ണമായിട്ടില്ലെന്ന് വേണം മനസ്സിലാക്കാന്‍. അതിനു പകരം SUBMIT എന്നാണ് സൈറ്റ് സജ്ജമായാല്‍ കാണിക്കേണ്ടത്.




സ്റ്റാന്‍ഡേഡ് & എക്സാം എന്നിടത്ത് പരീക്ഷ സെലക്റ്റ് ചെയ്യുക.(IV-LSS.VII-USS). Apply STGS എന്നിടത്ത് സ്ക്രീനിങ്ങ് ടെസ്റ്റിന് അപേക്ഷിക്കുന്നെങ്കില്‍ ടിക് ചെയ്യുക. എല്‍.എസ്.എസ് പരീക്ഷക്ക് സെലക്റ്റ് ചെയ്താല്‍ ഈ ഓപ്ഷന്‍ അതു പോലെത്തന്നെ ഫസ്റ്റ് ലാങ്ക്വേജ് എന്നിവ ഇനാക്റ്റീവ് ആകും.തുടര്‍ന്ന് അഡ്മിഷന്‍ നമ്പര്‍ (അക്കങ്ങള്‍ മാത്രം), പേര് എന്നിവ എന്റര്‍ ചെയ്ത് മറ്റുളളവ സെലക്റ്റ് ചെയ്യുക. ഐ.ഇ.ഡി കുട്ടിയാണെങ്കില്‍ Whether CWSN എന്നത് സെലക്റ്റ് ചെയ്യണം.ഇങ്ങനെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞ് പേജ് റീലോഡ് ചെയ്താല്‍ താഴെ കാണുന്ന കോളങ്ങളില്‍ ലിസ്റ്റ് ആക്കി കാണാം.അവിടെ വീണ്ടും തെറ്റുകള്‍ തിരുത്താം. അപ്ഡേറ്റ് ചെയ്തതിനുശേഷം ഏറ്റവും താഴെ (ആ പേജിന്റെ )റിപ്പോര്‍ട്ട് എടുത്ത് ഒത്തുനോക്കി മെയ്ക് ഫൈനല്‍ കൊടുത്ത് അപ്ഡേറ്റ് ചെയ്യുക.ഡൗണ്‍ലോഡ് പേജില്‍ ലഭിക്കുന്ന Final Report ആണ് എ. ഇ. ഒ. ക്ക് നല്‍കേണ്ടത്. തെറ്റ് തിരുത്തുവാനുള്ള പരിശോധനക്ക് ഉപയോഗിക്കേണ്ട റിപ്പോര്‍ട്ട് സ്കൂളിന്റെ രജിസ്ട്രഷന്‍ പേജിന്റെ Footer ല്‍ Get a Report എന്ന ലിങ്കു വഴി ലഭ്യമാക്കിയിരിക്കുന്നു.ഡൗണ്‍ലോഡ്സ് എന്ന മെനുവില്‍ നിന്നും റിപ്പോര്‍ട്ട് എടുക്കാം. എ.ഇ.ഒ.യില്‍ കൊടുക്കേണ്ടത് ഈ റിപ്പോര്‍ട്ട് ആണ്.




ഹോം പേജില്‍ മുകളില്‍ കാണുന്ന പോലെയുള്ള ഭാഗത്ത് ടിക് ചെയ്ത് സബ്മിറ്റ് ചെയ്തതിനുശേഷം ഫിനിഷ് ചെയ്ത് ഡൗണ്‍ലോഡ് മെനുവില്‍ പോയി റിപ്പോര്‍ട്ട് എടുത്ത് എ.ഇ.ഒ.യില്‍ കൊടുക്കുക.പാസ് വേഡ് മറന്നുപോകുകയോ, ഡാറ്റ എന്‍ട്രി നടത്താന്‍ കഴിയാതിരിക്കുകയോ അബദ്ധവശാല്‍ കണ്‍ഫേം ചെയ്യുകയോ ചെയ്താല്‍ ഉടനെ എ.ഇ.ഓ. യെ സമീപിക്കുക.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer