LSS-USS 2014-ONLINE REGISTRATION
A USER GUIDE

>> Thursday, January 8, 2015


LSS / USS / Screening Test എന്നിവയ്ക്കായി സ്കൂളുകളില്‍ നിന്നും ഇത്തവണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടതുണ്ട്. ഇടുക്കി ജില്ലയില്‍ നിന്നുള്ള അധ്യാപകനായ ശ്രീ ജോര്‍ജ്ജ് കുട്ടി സാറാണ് ഈ സംവിധാനത്തിന്റെ ശില്പി. എഇഒ മാരും സ്കൂളുകാരും ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വളരേ വിശദമായിത്തന്നെയാണ് ചേര്‍പ്പുളശ്ശേരി എഇഒ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ആയ ശ്രീ ഉണ്ണികൃഷ്ണന്‍ സാര്‍ തയ്യാറാക്കി നല്‍കുന്നത്. അദ്ദേഹത്തിന്റെ ഇ മെയില്‍ : unni9111 at gmail dot com. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും LSS/USS/Screening Test എന്നിവക്കായി കുട്ടികളെ രജിസ്റ്റര്‍ ചെയ്യേണ്ടത് ഓണ്‍ലൈന്‍ വഴിയാണ്. കേരള പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ആയതിനുള്ള സൗകര്യം തയ്യാറായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സോഫ്റ്റ് വെയര്‍ തയ്യാറാക്കിയ ശ്രീ ജോര്‍ജ് കുട്ടി സാര്‍ (ഇടുക്കി) തന്നെയാണ് ഈ വര്‍ഷവും സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത്. പരീക്ഷാ തീയ്യതികളും മറ്റ് കാര്യങ്ങളും നോട്ടിഫിക്കേഷനില്‍ വിശദമാക്കിയിരിക്കുന്നു.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രധാനമായും 2 തലമാണുള്ളത്. 1.എ.ഇ.ഓ.തലം.2.സ്കൂള്‍തലം. കുട്ടികളുടെ രജിസ്ട്രേഷന്‍ നടത്തുന്നത് അതാത് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ തന്നെയാണ്.എന്നാല്‍ ഇതിനുള്ള സജ്ജീകരണം എ.ഇ.ഒമാര്‍ ആദ്യം നടത്തിക്കൊടുക്കേണ്ടതുണ്ട്.

സാങ്കേതികം
മോസില്ല ഫയര്‍ ഫോക്സ് ബ്രൗസറാണ് ഓണ്‍ലൈനായി ഡാറ്റ എന്റര്‍ ചെയ്യുന്നതിന് കൂടുതല്‍ സൗകര്യം. ഇതിനനുസരിച്ചാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത് എന്നതിനാലാണ് ഇത്. ഇത് വിന്‍ഡോസിലും ലിനക്സിലും ലഭ്യമാണ്.ഏറ്റവും പുതിയ വെബ് ഡിസൈനിങ്ങ് ടെക്നോനളജി (CSS 3 etc) ഉപയോഗിച്ചിരിക്കുന്നതിനാല്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യണം. വിന്‍ഡോസില്‍ ഫയര്‍ ഫോക്സ് എടുത്ത് ഹെല്‍പ് മെനു എടുത്താല്‍ തന്നെ അപ്ഡേറ്റ് ആകും. ലിനക്സില്‍ (IT@School Ubuntu) ടെര്‍മിനലില്‍ താഴെ പറയുന്ന കമാന്‍ഡ് നല്‍കിയാല്‍ മതിയാകും.(റൂട്ട് പാസ് വേഡ് നല്‍കേണ്ടിവരും)
sudo apt-get update
sudo apt-get install firefox



എ.ഇ.ഓ മാര്‍ ചെയ്യേണ്ടത്


1. ഇവിടെ ക്ലിക്ക് ചെയ്താല്‍ രജിസ്ട്രേഷന്‍ സൈറ്റില്‍ പ്രവേശിക്കാം.


നോട്ടിഫിക്കേഷന്‍ തുടങ്ങിയ വിവരങ്ങള്‍ ഇവിടെ ലഭിക്കും.


മുകളില്‍ വലതു മൂലയിലെ Sign in ക്ലിക്ക് ചെയ്യുക.ലോഗിന്‍ പേജിലെത്തും.



യൂസര്‍ നെയിമായി AEOXXX(AEO എന്നതിന്റെ കൂടെ എ.ഇ.ഒ.കോഡ് കൂടി കൊടുക്കുക.ആകെ 6 കാരക്റ്റര്‍ )ആദ്യമായി കയറുന്നതിന് പാസ് വേഡ് അതുതന്നെ.(ഇവിടെ യൂസര്‍നെയിമില്‍ AEO എന്നത് കാപ്പിറ്റലോ സ്മാളോ ലെറ്റര്‍ ആകാം.എന്നാല്‍ പാസ് വേഡില്‍ ആദ്യം കാപ്പിറ്റല്‍ തന്നെ വേണം. പിന്നീട് മാറ്റിയാല്‍ അത് ഉപയോഗിക്കാം . പാസ് വേഡ് എങ്ങനെയാണോ സെറ്റ് ചെയ്തത് അതേ കേസ് (UPPER CASE/LOWERCASE(CAPITAL/SMALL))ഉപയോഗിക്കണം.

പുതിയ വിന്‍ഡോയിലെത്താം.അവിടെ പാസ് വേഡ് മാറ്റണം.



അവിടെ യൂസര്‍ നെയിം കൊടുക്കുക. പുതിയ പാസ് വോഡ് കൊടുക്കുക. അത് തന്നെ വീണ്ടും കൊടുക്കുക. Current Password എന്നതില്‍ ആദ്യത്തെ പാസ് വേഡ് തന്നെ കൊടുക്കുക.ചെയ്ഞ്ച് പാസ് വേഡില്‍ ക്ലിക്ക് ചെയ്താല്‍ പാസ് വേഡ് മാറും.



ഇപ്രാവശ്യം അഡ്മിനിസ്ട്രേറ്റീവ് പാസ് വേഡ് കൂടിയുണ്ട്. ആയത് പിന്നീട് പറയാം.(എ.ഇ.ഒ.വിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിരിക്കുന്നു. ആയത് പ്രയോഗിക്കാന്‍ ഇത് വേണ്ടിവരും) ഹോം പേജില്‍ എത്തിയാല്‍ സബ് ജില്ലയിലെ സ്കൂളുകളുടെ വിവരം കാണാം.



ഇവിടെ മെനു ശ്രദ്ധിക്കുക. Control Panel അവസാനം പറയാം.Change Password എന്നത് പാസ് വേഡ് മാറ്റാനുള്ളതാണ്.നമുക്ക് വേണ്ടത് Registration1 എന്നതാണ്.അവിടെ ക്ലിക്ക് ചെയ്യുക.



ഇവിടെ സ്കൂളുകള്‍ എയ്ഡഡ് /ഗവ/അണ്‍ എയ്ഡഡ് ആണോ എന്നതും ഓരോ സ്കൂളിലും ഓരോ പരീക്ഷക്കും സെന്റര്‍ ഉണ്ടോ എന്നതും ആ സ്കൂളുകളിലെ സ്റ്റാന്‍ഡേഡ് എന്നിവ സെറ്റ് ചെയ്യേണ്ടതാണ്.ഇതിനായി നേരത്തെ തയ്യാറാക്കിയ spread sheet (മുന്‍പ് ഞാന്‍ അയച്ചിട്ടുണ്ട്) ഉപകരിക്കും. അപ്ഡേറ്റ് ചെയ്തതിനുശേഷം അപ്ഡേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഏറ്റവും താഴെ കാണുന്ന റിപ്പോര്‍ട്ട് ബട്ടണ്‍ എടുത്ത് എ.ഇ.ഓ മാര്‍ പരിശോധിച്ചതിനുശേഷം മാത്രം ഇടത്തേ അറ്റത്തുള്ള make final ബോക്സില്‍ ടിക് ചെയ്തതിനുശേഷം വീണ്ടും അപ്ഡേറ്റ് ചെയ്യുക. മെയ്ക് ഫൈനല്‍ ചെയ്യുന്നതിനു മുന്‍പ് മാറ്റങ്ങള്‍ വരുത്താന്‍ കഴിയും . എന്നാല്‍ MAKE FINAL ടിക് ചെയ്ത് അപ്ഡേറ്റ് ചെയ്താല്‍ മാറ്റങ്ങള്‍ സാദ്ധ്യമല്ല. ശ്രദ്ധിക്കുക.

തുടര്‍ന്ന് Registration II വില്‍ (മുകളില്‍ മെനു) പോകുക. Registration I കംപ്ലീറ്റ് ചെയ്ത സ്കൂളുകളുടെ മാത്രമെ Registration II ചെയ്യാന്‍ കഴിയൂ.



ഇവിടെ ഓരോ സ്കൂളിന്റെയും പരീക്ഷാ സെന്‍ററുകള്‍ (പരീക്ഷാ സെന്റര്‍ ആയ സ്കൂളിന്റെ കോഡ്) ചേര്‍ത്ത് പഞ്ചായത്ത് കൂടി ചേര്‍ത്ത് പേജിന്റെ അവസാനം കാണുന്ന റിപ്പോര്‍ട്ട് എടുത്ത് പരിശോധിച്ച് ഫൈനലാക്കുക.എ.ഇ.ഒ.യുടെ പ്രധാന ജോലി തീര്‍ന്നു. Downloads മെനുവില്‍ ഇപ്പോഴുള്ളത് പ്രകാരം ഓരോ പരീക്ഷയുടെയും കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് എടുക്കാം. ആയത് പലതരത്തില്‍ സോര്‍ട്ട് ചെയ്ത് അവിടെനിന്നെടുക്കാം.



ഇനി കംട്രോള്‍ പാനല്‍

ഹോം മെനുവില്‍ പോയി കംട്രോള്‍ പാനല്‍ എടുക്കുക.പാസ് വേഡ് നല്‍കണം. സെറ്റ് ചെയ്ത് പാസ് വേഡ് വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞിട്ടുണ്ട്.ആദ്യം അത് എന്റര്‍ ചെയ്യുക.അപ്പോള്‍ പുതിയ വിന്‍ഡോ കാണാം. പാസ് വേഡ് മാറ്റുന്നതിനുള്ള നിര്‍ദ്ദേശം കാണാം. പാസ് വേഡ് മാറ്റുക. ഇത് വളരെ പ്രധാനമായ ഒരു പാസ് വേഡ് ആയതിനാല്‍ സുരക്ഷിതമായി സൂക്ഷിക്കക.



Change Administrator Password only എന്നതില്‍ ടിക് ഇടുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക.
പാസ് വേഡ് മാറ്റിയതിനു ശേഷം ഹോമില്‍ പോയി കണ്‍ട്രോള്‍ പാനല്‍ വീണ്ടും എടുക്കുക. വീണ്ടും Administrator Password നല്‍കേണ്ടി വരും.(പുതുതായി സെറ്റ് ചെയ്തത്) . ഇവിടെ എ.ഇ.ഒ മാര്‍ക്കുള്ള പ്രത്യേക അധികാരം എങ്ങനെ ചെയ്യാം എന്നു കാണാം.ഇതില്‍ ഓരോന്നും വിശദമാക്കാം.
1.ഒരു പ്രത്യേക സ്കൂളിന്റെ പാസ് വേഡ് റീസെറ്റ് ചെയ്യാം.
2.ഇപ്പോള്‍ ബാധകമല്ല.(റിസള്‍ട്ട് എന്ട്രി സമയത്ത് ഉപയോഗിക്കാന്‍)
3.സ്കൂളുകളുല്‍ ചെയ്ത ഡാറ്റ് അബദ്ധവശാല്‍ തെറ്റായി കണ്‍ഫോം ചെയ്താല്‍ അതിന്റെ കണ്‍ഫര്‍മേഷന്‍ എടുത്തുകളയുന്നതിന്( പ്രധാനാദ്ധ്യാപകന്‍ ആവശ്യപ്പെട്ടാല്‍)(ഇവിടെ ഒരു കുട്ടിയുടെ മാത്രമായി അണ്‍ലോക്ക് ചെയ്യാന്‍ കഴിയില്ല. ആ സ്കൂളിലെ മുഴുവന്‍ കൂട്ടികളെയും റീസെറ്റ് ചെയ്ത് പ്രാധാനാദ്ധ്യാപകന്‍ മേണ്ട മാറ്റങ്ങള്‍ വരുത്തി അവിടെ നിന്നുതന്നെ കണ്‍ഫര്‍മേഷന്‍ ചെയ്യണം)
4.അടുത്തുവരുന്ന 6 ഓപ്ഷനുകള്‍ (പരീക്ഷാ സെന്‍ററുകള്‍ മാറ്റുന്നത് ഉള്‍പ്പടെ ) വളരെ കുറച്ച് മാത്രം വരുന്നതിനാല്‍ ഇപ്പോള്‍ ഒഴിവാക്കുന്നു.
5.ഏറ്റവും അവസാനത്തെ ഓപ്ഷന്‍ ( സ്കൂളുകള്‍ക്ക് പരീക്ഷക്ക് കുട്ടികളെ രജിസ്ട്രേഷന്‍ നടത്തുന്നതിന് അനുവാദം നല്‍കണം.ഇതിനായി മൊത്തം സ്കൂളുകള്‍ക്ക് ഒന്നിച്ചോ, ഓരോന്ന് വെവ്വേറെയായോ അനുവദിക്കാം) ഇവിടെ ശ്രദ്ധിക്കുക. ഹൈസ്കൂളുകള്‍ക്ക് സ്റ്റാന്‍ഡേഡ് അനുസരിച്ച് മാത്രം രജിസ്ട്രേഷന്‍ അനുമതി നല്‍കുക. ഏതു സമയത്തും എ.ഇ.ഒ.വിന് പെര്‍മിഷന്‍ റിവോക് ചെയ്യാം. ഇങ്ങനെ പെര്‍മിഷന്‍ നല്‍ക് കഴിഞ്ഞാല്‍ മാത്രമേ സ്കൂളുകള്‍ക്ക് ഡാറ്റ എന്‍ട്രി ചെയ്യാന്‍ കഴിയൂ. എ.ഇ.ഒ മാര്‍ സ്കൂളുകളുടെ സെറ്റിങ്ങുകള്‍ നടത്തുമ്പോള്‍ പെര്‍മിഷന്‍ റിവോക്ക് ചെയ്തിടുക. പ്രക്രിയ പൂര്‍ണ്ണമായതിനുശേഷം ഗ്രാന്റ് ചെയ്യുക.



8 മുതല്‍ 10 വരെയുള്ള ഹൈസ്കൂളുകള്‍ക്ക് ഈ പരീക്ഷകള്‍ക്ക് രജിസ്ട്രേഷന്‍ നടത്തേണ്ടതില്ല. അവരുടെ രജിസ്ട്രേഷന്‍ എ.ഇ.ഓ.മാര്‍ തന്നെ ഇത്തരം സ്കൂളുകളുടെ കാര്യം ഫൈനലൈസ് ചെയ്യേണ്ടതാണ്.


സ്കൂളുകളില്‍ ചെയ്യേണ്ടത്

ഇവിടെ ക്ലിക്ക് ചെയ്താല്‍ രജിസ്ട്രേഷന്‍ സൈറ്റില്‍ പ്രവേശിക്കാം.
സ്കൂളിന്റെ അടിസ്ഥാന സജ്ജീകരണങ്ങള്‍ എ.ഇ.ഒ ചെയ്തിട്ടുണ്ടാകും. സ്കൂളിലെ ലോഗിന്‍ ഇങ്ങനെ..
യൂസര്‍ നെയിം-SXXXXX(ആകെ 6 കാരക്റ്റര്‍ ആദ്യം ഇംഗ്ലീഷ് വലിയ അക്ഷരം എസ്. തുടര്‍ന്ന് സ്കൂള്‍ കോഡ്) പാസ് വേഡ് അതുതന്നെ നല്‍കുക.



പാസ് വേഡ് മാറ്റുക.



പുതിയ പേജിലെത്താം.



രജിസ്ട്രേഷന്‍ മെനു എടുക്കുക. അവിടെ ഇങ്ങനെ കാണാം.



This Site Does Not Accept Registration Now ആണ് കാണിക്കുന്നതെങ്കില്‍ എ.ഇ.ഒ സൈറ്റ് സജ്ജമാക്കല്‍ പ്രക്രിയ പൂര്‍ണമായിട്ടില്ലെന്ന് വേണം മനസ്സിലാക്കാന്‍. അതിനു പകരം SUBMIT എന്നാണ് സൈറ്റ് സജ്ജമായാല്‍ കാണിക്കേണ്ടത്.




സ്റ്റാന്‍ഡേഡ് & എക്സാം എന്നിടത്ത് പരീക്ഷ സെലക്റ്റ് ചെയ്യുക.(IV-LSS.VII-USS). Apply STGS എന്നിടത്ത് സ്ക്രീനിങ്ങ് ടെസ്റ്റിന് അപേക്ഷിക്കുന്നെങ്കില്‍ ടിക് ചെയ്യുക. എല്‍.എസ്.എസ് പരീക്ഷക്ക് സെലക്റ്റ് ചെയ്താല്‍ ഈ ഓപ്ഷന്‍ അതു പോലെത്തന്നെ ഫസ്റ്റ് ലാങ്ക്വേജ് എന്നിവ ഇനാക്റ്റീവ് ആകും.തുടര്‍ന്ന് അഡ്മിഷന്‍ നമ്പര്‍ (അക്കങ്ങള്‍ മാത്രം), പേര് എന്നിവ എന്റര്‍ ചെയ്ത് മറ്റുളളവ സെലക്റ്റ് ചെയ്യുക. ഐ.ഇ.ഡി കുട്ടിയാണെങ്കില്‍ Whether CWSN എന്നത് സെലക്റ്റ് ചെയ്യണം.ഇങ്ങനെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞ് പേജ് റീലോഡ് ചെയ്താല്‍ താഴെ കാണുന്ന കോളങ്ങളില്‍ ലിസ്റ്റ് ആക്കി കാണാം.അവിടെ വീണ്ടും തെറ്റുകള്‍ തിരുത്താം. അപ്ഡേറ്റ് ചെയ്തതിനുശേഷം ഏറ്റവും താഴെ (ആ പേജിന്റെ )റിപ്പോര്‍ട്ട് എടുത്ത് ഒത്തുനോക്കി മെയ്ക് ഫൈനല്‍ കൊടുത്ത് അപ്ഡേറ്റ് ചെയ്യുക.ഡൗണ്‍ലോഡ് പേജില്‍ ലഭിക്കുന്ന Final Report ആണ് എ. ഇ. ഒ. ക്ക് നല്‍കേണ്ടത്. തെറ്റ് തിരുത്തുവാനുള്ള പരിശോധനക്ക് ഉപയോഗിക്കേണ്ട റിപ്പോര്‍ട്ട് സ്കൂളിന്റെ രജിസ്ട്രഷന്‍ പേജിന്റെ Footer ല്‍ Get a Report എന്ന ലിങ്കു വഴി ലഭ്യമാക്കിയിരിക്കുന്നു.ഡൗണ്‍ലോഡ്സ് എന്ന മെനുവില്‍ നിന്നും റിപ്പോര്‍ട്ട് എടുക്കാം. എ.ഇ.ഒ.യില്‍ കൊടുക്കേണ്ടത് ഈ റിപ്പോര്‍ട്ട് ആണ്.




ഹോം പേജില്‍ മുകളില്‍ കാണുന്ന പോലെയുള്ള ഭാഗത്ത് ടിക് ചെയ്ത് സബ്മിറ്റ് ചെയ്തതിനുശേഷം ഫിനിഷ് ചെയ്ത് ഡൗണ്‍ലോഡ് മെനുവില്‍ പോയി റിപ്പോര്‍ട്ട് എടുത്ത് എ.ഇ.ഒ.യില്‍ കൊടുക്കുക.പാസ് വേഡ് മറന്നുപോകുകയോ, ഡാറ്റ എന്‍ട്രി നടത്താന്‍ കഴിയാതിരിക്കുകയോ അബദ്ധവശാല്‍ കണ്‍ഫേം ചെയ്യുകയോ ചെയ്താല്‍ ഉടനെ എ.ഇ.ഓ. യെ സമീപിക്കുക.

41 comments:

A.E.O,CHERPULASSERY December 6, 2013 at 10:30 AM  

Sri.George kutty Master, (Developer of the software) has informed that a blog for online discussion about the doubts in this software.
His information

Procedure is as below

Visit the BLOG http://support4lssuss.wordpress.com

Follow the link "Visit Discussions Page" or click the menu DISCUSSIONS on Home Page of the BLOG

On Discussions Page click on "View All Discussions"

Post your queries / Doubts in the 'Leave a Reply' box at the bottom of the page
OR
Reply an already existing post in the REPLY button of that post

Please make use of that facility because most of the queries from the field are repeated questions and simply reading an already replied post may make your doubt clear

Unknown December 6, 2013 at 8:42 PM  

സര്‍ എന്നാണ് LSS/USS Exam ?

January 18 or 25

ഈ നോട്ടിഫിക്കേഷനില്‍ January 18

ഈ നോട്ടിഫിക്കേഷനില്‍ January 25

രണ്ടിലും ഒരേ Number :
EX No.H(1)76167/2013/C.G.E.
ഒരേ date :28/11/2013...

A.E.O,CHERPULASSERY December 6, 2013 at 8:52 PM  
This comment has been removed by the author.
UNNI December 6, 2013 at 8:54 PM  

തീരുമാനിച്ചിരുന്നത് 25/01/2013.അന്ന് സംസ്ഥാന സ്കൂള്‍ കലോല്‍സവം .18/01/2013 ലേക്ക് മാറ്റി വെച്ചു.(വീഡിയോ കോണ്‍ഫറന്‍സിലൂടെ പരീക്ഷാ സെക്രട്ടറി എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെയും അറിയിച്ചു)

Unknown December 6, 2013 at 9:41 PM  

18.01.2014 ന് സ്കൂളുകള്‍ക്ക് പ്രവൃത്തി ദിവസമാണെന്ന് വിദ്യാഭ്യാസ കലണ്ടറില്‍....അപ്പോള്‍ അന്ന് പരീക്ഷാകേന്ദ്രങ്ങള്‍ക്ക് അവധി നല്കേണ്ടി വരുമോ....

R. P. Georgekutty December 7, 2013 at 9:02 AM  

Good Work

P.KrishnanNamboodiri December 8, 2013 at 5:31 PM  

ഉപകാരപ്റദം

P.KrishnanNamboodiri December 8, 2013 at 5:32 PM  

ഉപകാരപ്റദം

Unknown December 8, 2013 at 7:28 PM  

"This Site Does Not Accept Registration Now ആണ് കാണിക്കുന്നതെങ്കില്‍ എ.ഇ.ഒ സൈറ്റ് സജ്ജമാക്കല്‍ പ്രക്രിയ പൂര്‍ണമായിട്ടില്ലെന്ന് വേണം മനസ്സിലാക്കാന്‍. അതിനു പകരം SUBMIT എന്നാണ് സൈറ്റ് സജ്ജമായാല്‍ കാണിക്കേണ്ടത്."
സർ ഇങ്ങനെ കാണുന്നു....
സൈറ്റ് സജ്ജമാക്കല്‍ പ്രക്രിയ പൂര്‍ത്തിയാകുന്നതിനു മുന്പേ login ചെയ്ത് Password മാറ്റിയത് Problem ആകുമോ ?

UNNI December 8, 2013 at 8:26 PM  

ഇല്ല. പാസ് വേഡ് മാറ്റുന്നത് ഇതിനെ ബാധിക്കില്ല. ഇനി അഥവാ പുതുതായി സെറ്റ് ചെയ്ത പാസ് വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ പ്രശ്നം കാണിക്കുന്നുവെങ്കില്‍ എ.ഇ.ഒ.യെ ബന്ധപ്പെടുക. എ.ഇ.ഒ.ക്ക് പാസ് വേഡ് റീ സെറ്റ്(ഡീഫാള്‍ട്ട്) ആക്കി പഴയതുപോലാക്കാന്‍ സാധിക്കുന്നതാണ്.

PRAPANCHAM December 9, 2013 at 10:48 AM  

Thanks for the detailed information about LSS\USS Regn.

ആനന്ദ് കുമാര്‍ സി കെ December 9, 2013 at 7:52 PM  

@ Govt. Order in Downloads

H M Promotion ന് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 50 വയസ്സ് കഴിഞ്ഞവര്‍ക്ക് exemption അനുവദിക്കില്ല എന്നത് Departmental High School H M/A E O പ്രമോഷനുകള്‍ക്കും ബാധകമാക്കേണ്ടതല്ലേ?

VINOD VK December 10, 2013 at 9:32 AM  

വളരെ ഉപകാരപ്രദമായ പോസ്റ്റ്‌.നന്ദി ഉണ്ണികൃഷ്ണന്‍ സര്‍.മാത്സ് ബ്ലോഗ്‌.


ഡയറ്റ് തൃശൂര്‍ അടക്കമുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ LSS/USS പരീക്ഷകളുടെ ACTIVITY ORIENTED ആയിട്ടുള്ള പുതിയതും(2013-14) പഴയതുമായ(2011-12) ചോദ്യോത്തരങ്ങളുടെ ശേഖരം. ഇനം തിരിച്ച് നല്‍കിയിരിക്കുന്നു.
സന്ദര്‍ശിക്കുക
http://pmsaups.blogspot.com

Gujarathi School December 10, 2013 at 11:29 AM  

Thank you so much sir......

A.E.O,CHERPULASSERY December 10, 2013 at 11:32 AM  

Thanks Master.......Very Useful for students and teachers......

വി.കെ. നിസാര്‍ December 17, 2013 at 8:09 AM  

ഇവിടെ ഇതുസംബന്ധമായ ഉപകാരപ്രദമായ ഡിസ്കഷനുകള്‍ നടക്കുന്നുണ്ട്.

Unknown December 18, 2013 at 7:06 PM  

പരീക്ഷാ ഭവന്റെ വെബ്സൈറ്റ് ഇപ്പോൾ ലഭിക്കുന്നില്ലല്ലോ .. Time :07:05 Pm

ittyci December 18, 2013 at 7:25 PM  

how to access a wesite when server is too busy. Once I saw a solution, but now I can't remember. Do anyone know?(I entered the website with the help of other website . )

ittyci December 18, 2013 at 7:26 PM  
This comment has been removed by the author.
raj December 18, 2013 at 9:13 PM  

18/12/2013
innu kaalathumuthal ithumaayi bandhappetta oru siteum kittunnilla can eny body can say what to do

raj December 18, 2013 at 9:14 PM  

18/12/2013
innu kaalathumuthal ithumaayi bandhappetta oru siteum kittunnilla can eny body can say what to do

raj December 19, 2013 at 8:53 AM  

Before four days u have to wake up at mid night to make the data entry other wise site will not be available
For what the hell such an on line data entry

raj December 19, 2013 at 8:53 AM  

Before four days u have to wake up at mid night to make the data entry other wise site will not be available
For what the hell such an on line data entry

SUNIL PALLIPPAD December 21, 2013 at 9:56 PM  

വളരെ നന്ദി സര്‍

Unknown January 10, 2014 at 10:44 PM  

LSS/USS EXAM DATE ?

Unknown January 10, 2014 at 10:44 PM  

LSS/USS EXAM DATE ?

വി.കെ. നിസാര്‍ January 11, 2014 at 7:35 AM  

എല്‍.എസ്.എസ്. പരീക്ഷ ഫിബ്രവരി 22 നും യു.എസ്.എസ്. പരീക്ഷ മാര്‍ച്ച് ഒന്നിനും തുടങ്ങും എന്നല്ലേ നസീര്‍മാഷേ ഏറ്റവും അവസാനമായി കാണപ്പെട്ടത്?

Unknown January 16, 2014 at 10:12 PM  

Sir
Actually LSS exam എന്നാണ്?6/1 ഇറങ്ങിയ G O പ്രകാരം ജനുവരി 25
നാണു എക്സാം . ഇനിയും ഡേറ്റ് മാറുമോ?

RAMAKRISHNAN January 12, 2015 at 7:38 PM  

Make final cheythu update um cheythu. Ippol oru school nte panchayath mari kanunnu. correct cheyyan ini anthanu vazhi sir?
RAMAKRISHNAN

UNNI January 13, 2015 at 12:50 PM  

YOU CAN UNSET FINAL STATUS OF REGISTRATION THROUGH CONTROL PANEL

NSSHSS PANAVALLY January 13, 2015 at 1:30 PM  

CWSN NO കൊടുത്തിട്ടുംYES വരുന്നു.എന്തുചെയ്യും

achusnellaya January 13, 2015 at 4:34 PM  

THANKS

വി.കെ. നിസാര്‍ January 13, 2015 at 5:58 PM  

Explanation from George Kutty Sir
"ഈ പിശക് സ്കൂളുകള്‍ക്ക് തെറ്റു പരിശോധിക്കുന്നതിന് ലഭ്യമാക്കിയിട്ടുള്ള
Get a Report എന്ന ലിങ്ക് വഴി ലഭിക്കുന്ന പ്രിന്റില്‍ മാത്രമാണ് ഉള്ളത്.
സ്കൂളുകള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിക്കുന്ന ലിസ്റ്റില്‍
യഥാവിധിതന്നെ (CWSN എന്നോ Blank ആയിട്ടോ) ആയിരിക്കും ഇതുണ്ടാവുക.
വെബ്സൈറ്റിലെ, സ്കൂളിന്റെ രജിസ്ട്രേഷന്‍ പേജിലും പിശക് ഉണ്ടാവുകയില്ല.

ഈ രണ്ടു പ്രിന്റൗട്ടുകളിലും Yes എന്നോ No എന്നോ വരത്തക്കവിധം പരിഷ്കരിച്ച
ഫയലുകള്‍ സെര്‍വറിന്റെ ചുമതലയുള്ള ഓഫീസര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്.
സംസ്ഥാന സ്കൂള്‍ കലോല്‍സവുമായി ബന്ധപ്പെട്ട തിരക്കുകളില്‍ ആയതിനാല്‍
അവ അപ്‍ലോഡ് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായേക്കാം.

Get a Report എന്ന ലിങ്ക് വഴി ലഭിക്കുന്ന ചെക് ലിസ്റ്റിലെ പിശക്
ഡേറ്റയെ ഒരു വിധത്തിലും ബാധിക്കുകയില്ലെന്ന് അറിയിക്കുന്നു.
ഈ പ്രശ്നം മൂലം സ്കൂളുകള്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ക്കും
ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നു.
"

Unknown January 14, 2015 at 6:49 AM  

Thank you sir

Shukoorali
msphss mpm

Unknown January 14, 2015 at 7:07 AM  

CWSN NO കൊടുത്തിട്ടും YES വരുന്നു. എന്തു ചെയ്യണം. CONFORM ചെയ്തത് കൊണ്ട്‌ EDITചെയ്യാനും കഴിയുന്നില്ല....PLS HELP

Gujarathi School January 14, 2015 at 9:56 AM  

"Screening test option" kanunillalo...ath tick cheyande.

Latheef Mangalasseri January 15, 2015 at 11:16 AM  

നോട്ടിഫിക്കെഷനില്‍ ഒന്ന്നം ഭാഷയില്‍ അറബിക് ഇല്ലല്ലോ...

vvupskothaparambu January 15, 2015 at 11:28 AM  

Sir,
Do not get 'screening test option'

Unknown January 15, 2015 at 12:12 PM  

ഈ സ്കൂളിെല എല്‍ എസ് എസ് രജിസ്ടേറഷന്‍ െചയ്യാന്‍ സാധിക്കുന്നില്ല.അബദ്ധത്തില്‍ ഫിനിഷ് ബട്ടണ്‍ അമര്‍ത്തിയതിനാലാണ് ഇങ്ങെന പറ്റിയത്. സ്കൂള്‍ കോഡ്:36466 സ്കൂളിന്െറ േപര്: എച്ച്.എച്ച്. വൈ.എസ്.എം.യു.പി.എസ്

suja February 21, 2015 at 11:12 AM  

sir,
I am not able to log in to LSS/USS site using my password and ID. No error message either. How can I log in?
there is no contact address or phone number in that site. please help

Unknown October 11, 2017 at 11:40 AM  

HP Board 10th Class Result 2018,will be declared soon, check & download HPBOSE 10th (Matric) Exam Results 2018 &HP Board 10th Exam Result 2018.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer