Useful for Income Tax (Updated with Easy Tax 2015 and Relief calculating software)

>> Tuesday, January 13, 2015

(പോസ്റ്റിന്റെ അവസാനം, Easy Tax 2015ഉം Tax Relief Calculation softwareഉം ഉള്‍പ്പെടുത്തി അപ്‍ഡേറ്റ് ചെയ്തിട്ടുണ്ട്)
ഇൻകം ടാക്സ് അടച്ചു കഴിഞ്ഞാലും വീണ്ടും അടയ്ക്കാനുള്ള നോട്ടീസ് ചിലർക്ക് ലഭിക്കാറുണ്ട്.സ്ഥാപനത്തിൽ നിന്നും TDS റിട്ടേണ്‍ ഫയൽ ചെയ്യാതിരുന്നത് കൊണ്ടോ,ചെയ്തപ്പോൾ വന്ന തെറ്റുകൾ മൂലമോ ആവാം ഇത്. ഇതിനെന്താ പരിഹാരം? പതിവുപോലെ ഈ ചോദ്യങ്ങള്‍ക്ക് ലളിതവും സുവ്യക്തവുമായ മറുപടികളുമായി സുധീര്‍കുമാര്‍ സാറുണ്ട്. സംശയങ്ങളെല്ലാം കമന്റ് ചെയ്തോളൂ... ഇൻകം ടാക്സ് അടച്ച PAN കാർഡുള്ള ഏതൊരു വ്യക്തിക്കും ഒരു വര്ഷം ശമ്പളത്തിൽ നിന്നും കുറച്ചോ ബാങ്കിൽ അടച്ചോ PAN നമ്പറിൽ ക്രെഡിറ്റ്‌ ചെയ്യപ്പെട്ട ടാക്സ് എത്രയെന്നു കൃത്യമായി അറിയാൻ ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് സൗകര്യമൊരുക്കിയിട്ടുണ്ട്. TRACES ൽ നിന്നും കിട്ടുന്ന 'Tax Credit Statement' അല്ലെങ്കിൽ 'Form 26AS' വഴി നമുക്ക് ഇത് അറിയാൻ കഴിയും. നമ്മുടെ PAN നമ്പറിൽ ബാങ്ക് വഴി അടച്ചതോ TDS വഴി അടച്ചതോ ആയ മുഴുവൻ തുകയുടെ വിവരങ്ങളും ഇതിൽ ലഭ്യമാണ്. കൂടാതെ Default ഉണ്ടെങ്കിൽ അതും അധികം അടച്ച ടാക്സ് തിരിച്ചു നൽകിയ വിവരങ്ങളും ഇതിൽ നിന്നും മനസ്സിലാക്കാം.
ഇൻകം ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്യുന്ന 'E Filing Portal' വഴി Form 26 AS എടുക്കാൻ കഴിയും.
നേരത്തെ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ആദ്യം ഇതിൽ രജിസ്റ്റർ ചെയ്യണം.രജിസ്റ്റർ ചെയ്യുന്നതെങ്ങിനെ എന്ന് ഇൻകം ടാക്സ് റിട്ടേണ്‍ ഇ ഫയലിങ്ങിനെ കുറിച്ചുള്ള പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. അത് വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ "E Filing Portal" തുറക്കുക.

E Filing Portal ൽ എത്താൻ ഇതിൽ ക്ലിക്ക് ചെയ്യുക.

ഹോം പേജിലുള്ള "View Form 26 AS" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.അപ്പോൾ ലോഗിൻ ചെയ്യാനുള്ള പേജ് തുറക്കും.

ഇതിൽ User ID (PAN Number), Password, ജനന തിയ്യതി എന്നിവ ചേർത്ത് ചുവടെയുള്ള ചിത്രത്തിൽ കാണുന്ന Verification Code താഴെയുള്ള കള്ളിയിൽ അടിച്ച് "Login' ക്ലിക്ക് ചെയ്യുക. ഇതോടെ നമ്മുടെ PAN നമ്പറിൽ ലോഗിൻ ചെയ്യപ്പെടും.
ഈ പേജിൽ ഇടതുവശത്ത് കാണുന്ന "View Form 26 AS (Tax Credit)" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജിലെത്തുന്നു.
ഇതിൽ കാണുന്ന "Confirm" ക്ലിക്ക് ചെയ്യുന്നതോടെ നാം "TRACES" ലെ 26 AS പേജിലെത്തുന്നു. അതിൽ ഒരു പക്ഷെ "Attention Tax Payer" എന്ന വിൻഡോ ഉണ്ടാവും.
ഉണ്ടെങ്കിൽ, അതിനു താഴെയുള്ള "I agree ..............." എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് "Proceed" അമർത്തുക. അതോടെ ആ വിൻഡോ മാറിക്കൊള്ളും.
ഈ പേജിൽ താഴെയുള്ള "View Tax Credit (26 AS)" ക്ലിക്ക് ചെയ്യുക. ഇതോടെ നമ്മുടെ Form 26 AS പേജ് തുറക്കുന്നു.
ഇതിൽ "Assessment Year", സെലക്ട്‌ ചെയ്ത് "View/ Download" ക്ലിക്ക് ചെയ്യുക. അതോടെ ആ സാമ്പത്തിക വർഷത്തിൽ അടച്ച ടാക്സിന്റെ വിവരങ്ങൾ ആ പേജിൽ താഴെ ദൃശ്യമാകും. ഇതിൽ Part A എന്ന ഒന്നാമത്തെ പട്ടികയിൽ നമ്മുടെ ശമ്പളത്തിൽ നിന്നും കുറച്ച ടാക്സിന്റെ വിവരങ്ങൾ കാണാം. ഈ പട്ടികയിലെ ആദ്യ കോളത്തിലെ "+" ചിഹ്നം ക്ലിക്ക് ചെയ്‌താൽ ഓരോ മാസത്തിലും കുറച്ച ടാക്സ് പ്രത്യേകം കാണാം.
ഏറ്റവും അടിയിലുള്ള "Part G" പരിശോദിച്ചാൽ TDS Defaults ഉണ്ടെങ്കിൽ അതും കാണാൻ സാധിക്കും. ഇൻകം ടാക്സ് റിട്ടേണ്‍ സമർപ്പിക്കുന്നതിനു മുമ്പ് Form 26 AS പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
Sudheer Kumar TK
sudeeeertk@gmail.com
phone ; 9495050552
Easy Tax 2015
Tax Relief Calculating Software

60 comments:

ASOK KUMAR January 5, 2015 at 10:10 AM  

very relevent post...
thanks sudheerji.....

aslamkc January 5, 2015 at 1:05 PM  

due undankil enthu cheyyanam

Sudheer Kumar T K January 5, 2015 at 7:08 PM  

അടയ്ക്കെണ്ടതായ ടാക്സ് അടയ്ക്കാതിരുന്നത് കൊണ്ടാണ് (deduct ചെയ്യാതിരുന്നത് കൊണ്ടാണ്) due വന്നതെങ്കിൽ നോട്ടീസിൽ പറഞ്ഞ സംഖ്യ അടയ്ക്കേണ്ടി വരും.

suja January 5, 2015 at 10:02 PM  

sir,
hope you would give the link to the latest version of RPU soon

Sudheer Kumar T K January 6, 2015 at 6:17 PM  

This is the link to the latest version (4.2) of RPU. RPU 4.2

Unknown January 6, 2015 at 7:31 PM  

nothing explained regarding the heading......tax paid ,but recd notice....what to do....

SAMOOHYASASTHRAM January 6, 2015 at 9:45 PM  

2013-14 വര്‍ഷത്തെ ടാക്സ് ശമ്പളത്തില്‍ നിന്നും കുറവ് ചെയ്ത് അടവാക്കിയിട്ടുള്ളതാണ്. Form 26 AS ല്‍ ആയത് ക്രഡിറ്റ് ചെയ്തതായി കാണുന്നില്ല. വീണ്ടും മേല്‍തുക അടവാക്കുന്നതിന് വേണ്ടി Registered വന്നിരിക്കുന്നു. എന്താണ് ചെയ്യേണ്ടത് ?

mathew January 7, 2015 at 7:48 AM  

Very useful and timely post thank a lot sir

Sudheer Kumar T K January 7, 2015 at 9:20 PM  

Hiran Sir and Abdunassar Sir,
നിങ്ങളുടെ സ്ഥാപനത്തിൽ നിന്നും 2013-14 വർഷത്തിൽ നിങ്ങൾ ടാക്സ് അടച്ച Quarter ലെ TDS റിട്ടേണ്‍ ഫയൽ ചെയ്യാതിരുന്നത് കൊണ്ടോ അല്ലെങ്കിൽ ഫയൽ ചെയ്തപ്പോൾ നിങ്ങളുടെ PAN നമ്പർ തെറ്റായി ചേർത്തത് കൊണ്ടോ നിങ്ങളുടെ PAN നമ്പരിലേക്ക് നിങ്ങൾ അടച്ച ടാക്സ് വന്നിട്ടുണ്ടാവില്ല. (26AS ഫോം പരിശോധിച്ചതിൽ നിന്നും അറിയാമല്ലോ) നിങ്ങളുടെ സ്ഥാപനത്തിൽ നിന്നും ഫയൽ ചെയ്യാൻ വിട്ടുപോയ TDS റിട്ടേണ്‍ ഫയൽ ചെയ്യുകയോ തെറ്റ് വന്നതാണെങ്കിൽ Correction Statement ഫയൽ ചെയ്യുകയോ (As the case may be) ചെയ്‌താൽ പ്രശ്നം പരിഹരിക്കാം.

CHERUVADI KBK January 7, 2015 at 10:05 PM  

Can we do correction statement even this time What are the procedures?

Sudheer Kumar T K January 8, 2015 at 7:46 AM  
This comment has been removed by the author.
Sudheer Kumar T K January 8, 2015 at 7:52 AM  

Cheruvadi Sir,
Correction Statement നെ പറ്റി ഇതിൽ വിവരിച്ചിട്ടുണ്ട്. നേരത്തേ തയ്യാറാക്കിയതാണ്.

12070ghsbare.blog.spot.com January 8, 2015 at 11:32 AM  

File validation not possible. Nothing happens when I click validate button. No confirmation message or error message appears. Can you help me?

CHERUVADI KBK January 8, 2015 at 7:26 PM  

Thank you Sudheerkumar sir for valuable information

aslamkc January 8, 2015 at 9:21 PM  

Tax 6769 returnil 6770 tax adachath 6769 one rupee due kaanich notice vannu enginaya correct cheyyuka

Sudheer Kumar T K January 8, 2015 at 10:17 PM  

@Bare GHS,
I think the the problem is with the Java (JRE)

Sudheer Kumar T K January 8, 2015 at 10:21 PM  

@aslam kc,
You can revise the return through E filing portal. Downloading Excel Utility and create XML file and can upload through the portal.

babu. January 9, 2015 at 5:46 AM  

Sudheer Kumar sir,

NICE PRESENTATION. SIMPLE, BUT HUMBLE.
CONGRATULATIONS SIR
THANKS TO MATHS BLOG
BABU VADUKKUMCHERY

Sudheer Kumar T K January 9, 2015 at 7:21 PM  

ബാബു സർ,
ഏറെയൊന്നും അറിയില്ലെങ്കിലും അറിയുന്നത് മറ്റുള്ളവർക്കു കൂടി പകരാൻ സഹായിക്കുന്ന MATHSBLOG നു നന്ദി പറയാം.

Unknown January 9, 2015 at 9:57 PM  

SIR,
I AM PREVIOUS WORKING JAIL DEPT.NOW IAM WORKING AS HSA.THAT DAYS SURRENDER I AM CASHED NOW IN EDUCATION DEPT.IS PREVIOUS DAYS EARN LEAVE SURRENDER NOW TAXABLE??? MOHANAN C P
9847829323

AYOOBKHAN.C. January 10, 2015 at 9:37 AM  

Mohanan mampally: EL surrender is taxable in the financial year it is surrendered. Not in the year it is earned

Unknown January 10, 2015 at 5:51 PM  

That's a great news government should do this type of thing often. Thanks for sharing.
social media ads in Indore

Unknown January 12, 2015 at 9:34 PM  

Sir,plse post the latest version of tax calculating software for the financial year 2014 -15(ass.year15-16) for our friends.
Sir, Is there any change in calculating tax for this year from the last year 13-14. if so plse give details
Sir,Is there any change in calculating tax using tax consultant software(you published earlier) at present. if any plse give details because our school using this software from august onwards
Thank you for everthing

Sudheer Kumar T K January 12, 2015 at 10:23 PM  

Thanks St Aloysius HSS, Please download it by clicking this link EASY TAX 2015

Unknown January 13, 2015 at 9:50 PM  

മലയാളത്തില്‍ ചെയ്യാന്‍ പറ്റുന്നതു ഉണ്ടോ അതില്‍ കുറേക്കൂടി എളുപ്പത്തില്‍ ചെയ്തിരുന്നു. അല്ലെങ്കില്‍ ഇതിനെ മലയാളത്തില്‍ മാട്ടിക്കിട്ടാ ന്‍ എന്തോ ചെയ്‌താല്‍ പറ്റും എന്ന്‍ കേട്ടിട്ടുണ്ട്. ആരെങ്കിലും സഹായിക്കുമോ

ചെങ്ങുമാഷ്

SHANAVAS January 15, 2015 at 8:14 AM  

Really a wonderful and most helpful software. thanks for ur effort

Unknown January 16, 2015 at 6:56 AM  

FORM 16 TRACES ല്‍ നിന്നും DOWNLOAD ചെയ്ത് TAX പിടിച്ചിട്ടുള്ളവര്‍ക്ക് DDO മാര്‍ നല്‍കണമെന്ന് പറയുന്നു. എങ്ങനെയാണ് അത് ചെയ്യുന്നത്?
RAJMOHAN,Sr.CLERK, GPTC NEDUMANGAD

Sudheer Kumar T K January 16, 2015 at 7:15 AM  

നന്ദി SHANAVAS SIR ,
@ CHENGUMASH ,
മലയാളം വേർഷൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
@ GRM ,
ഈ ലിങ്കിൽ കക്ലിക്ക് ചെയ്യൂ. MATHSBLOG ലെ പോസ്റ്റ്‌ ആണ്.
CLICK HERE

N.R.P.M.H.S.S January 16, 2015 at 1:08 PM  

dear sir, can i download the salary details of teachers from spark for calculating tax ? if yes how?

Sudheer Kumar T K January 16, 2015 at 5:25 PM  

@ NRPM HSS,
You will get it from SPARK. Login to Spark -> Income Tax -> Salary Drawn Statement.

Unknown January 16, 2015 at 5:29 PM  

Thanks for sharing your info. I really appreciate your efforts and I will be waiting for your further write ups thanks once again.

Brain Development

MTLPS January 17, 2015 at 10:48 AM  

Q2 return il error ഉണ്ടായിരുന്നു ,തുടര്‍ന്ന്
Correction Statement file ചെയ്തു.ഇനി Q3 return ഫയല്‍ ചെയുമ്പോള്‍ last receipt numberenna fieldil ഏതു receipt number ആണ് കൊടുകേണ്ടത്‌ ? error ഉണ്ടായ receipt number ആണോ, അതോ Correction ചെയ്തു കഷിഞ്ഞു ഉള്ള receipt number ആണോ ?

Jose J Edavoor January 17, 2015 at 1:12 PM  

Sir, It is very help ful to me and my friends to prepare tax statements. But I think, if our salary deduction of Income tax to be in the column of salary details. Thank you once again for your effort
Jose J Edavoor

Sudheer Kumar T K January 17, 2015 at 5:50 PM  

@Richard jackson- Thanks sir.
@MTLPS, Enter The Provisional Receipt Number of Regular Statement.
@ Jose, Thanks for your suggestion. I will change it accordingly later. Too busy now.

batterydoctor January 19, 2015 at 8:53 AM  

നല്ല വിവരങ്ങള്‍

Simon, Moovattupuzha January 19, 2015 at 8:41 PM  

ഞാന്‍ ഒരു tax practitioner ആണ്. എന്റെ ഭാര്യ ഒരു സ്കൂള്‍ ജീവനക്കാരിയും. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാര്യയില്‍ നിന്ന് കിട്ടിയ അറിവ് വച്ചാണ് maths blog മായി ഞാന്‍ സൌഹൃദം പുലര്‍ത്തിയതെന്നു പറയാം. അന്ന് പോസ്റ്റ്‌ ചെയ്തിരുന്ന income tax സംബന്ധമായ വളരെ രസകരമായ ഒരു ലേഖനവും ഒപ്പം കിട്ടിയിരുന്ന ഒരു ടാക്സ് സോഫ്റ്റ്‌വെയറും ഉപയോഗിച്ചായിരുന്നു. അന്ന് നികുതി statement തയ്യാറാക്കിയത്. വാസ്തവത്തില്‍ ഞങ്ങള്‍ advanced professional software കള്‍ ഉപയോഗിച്ചാണ് clients നു ഇത് തയ്യാറാക്കാറുള്ളതെങ്കിലും ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഈ ബോഗില്‍ ലഭ്യമായിരുന്ന ആ സംവിധാനം അന്ന് ഉപയോഗിക്കുകയായിരുന്നു. ഒരു വാസ്തവവും ഇതോടൊപ്പം പറയാതെ വയ്യ. അന്നത്തെ ആ ‘അധ്യാപക സോഫ്റ്റ്‌വെയര്‍’ വന്നതിനു ശേഷം അദ്ധ്യാപക ലോകത്തില്‍ നിന്നും പിന്നീട് ഒരു client നെ പോലും നികുതി statement തയ്യാറാക്കാന്‍ ഞങ്ങളെ പോലുള്ളവരെ സമീപിക്കാറില്ല
സുധീര്‍കുമാര്‍ സാറിന്റെ ലേഖനം വായിച്ചു തരക്കേടില്ല. എങ്കിലും ചില തിരുത്തലുകള്‍ ആവാം.
1. “15000 രൂപയിൽ കൂടുതലുള്ള Medical Reimbursement, ഇതോടൊപ്പം (ശമ്പളം) കൂട്ടണം” ഇതു ശരിയല്ല. മുഴുവന്‍ Medical Reimbursement ഉം വരുമാനമായി കാണിച്ച്, സെക്ഷന്‍ 17(2) പ്രകാരം ഇളവിന് കാണിക്കണം . 15000 രൂപയിൽ കൂടുതലുള്ളത് കാണിച്ചാല്‍ മതി എന്നത് തെറ്റായ നിര്‍ദ്ദേശമാണ്.
2. “Travelling Allowance, Daily Allowance, Uniform Allowance , Hill Track Allowance, Conveyance Allowance എന്നിവ Gross Salary Income ത്തിൽ കൂട്ടേണ്ടതില്ല.” ഇതും ശരിയല്ല. മേല്‍ പറഞ്ഞ അലവന്‍സുകള്‍ വരുമാനമായി കാട്ടി പിന്നീട് ഇളവിന് അപേക്ഷിക്കണം.
രണ്ടു രീതിയായാലും ഉത്തരം ഒന്നല്ലേ എന്ന് ചോദിച്ചേക്കാം. അല്ല എന്ന് ഉത്തരം. കാരണം വരുമാനം മുഴുവന്‍ വെളിപ്പെടുത്തി പിന്നീട് ഇളവിന് അപേക്ഷിക്കണം, അല്ലാത്തത് disclosure സംബന്ധമായ രീതികള്‍ക്ക് വിരുദ്ധമാണ്.
3. “Scheduled Bank കളിലോ പോസ്റ്റ്‌ ഓഫീസിലോ 5 വർഷത്തിൽ കുറയാത്ത കാലത്തേക്കുള്ള സ്ഥിരനിക്ഷേപം.” [80c deduction നെ പറ്റിയുള്ള പരാമര്‍ശം ] ഇതു ശരിയല്ല. ഇവിടങ്ങളിലെ എല്ലാ 5 year deposit നും ഈ വകുപ്പ് പ്രകാരം ഇളവില്ല. അവ പ്രത്യേക. Tax saving deposits ആകണം. ഇതിനു പലിശ അല്‍പ്പം കുറവാണ്. പലരും സാധാരണ deposit എടുത്ത് വന്നേക്കാം.
4. Housing loan interest നെ പറ്റി പറയുമ്പോള്‍ 80ee പ്രകാരമുള്ള മറ്റൊരും ഇളവിനെ പരാമര്‍ശിക്കുന്നതേ ഇല്ല. വാസ്തവത്തില്‍ 2 ലക്ഷമല്ല ഇളവ് ലഭിക്കുക പലര്‍ക്കും 3 ലക്ഷം വരെ കിട്ടാനുള്ള അവസരമുണ്ട്. അവരുടെ അവസരം നമ്മളായി കളയരുത് !!
ഒരു ഓടിച്ചുള്ള വായനയില്‍ കണ്ട പിഴവുകള്‍ ചൂണ്ടിക്കാട്ടി എന്ന് മാത്രം. കൂടുതല്‍ കണ്ടാല്‍ സൂചിപ്പിക്കാം. അതോടൊപ്പം തന്നെ സോഫ്റ്റ്‌വെയര്‍ കാര്യത്തില്‍ പല പരിമിതി കളും കാണുന്നുണ്ട്. Relief calculator പ്രത്യേകമായി ഉപയൊഗിച്ച് Relief കണ്ടാല്‍ തെറ്റ് വരുമെന്നു ഉറപ്പ്. കാരണം pf ലേക്ക് arrear credit പോയിട്ടുണ്ടെങ്കില്‍ മുന്‍കാല വരുമാനമായ pf ലേക്ക് പോയ തുകയെ 2015 ലെ നിക്ഷേപമായി ഉള്‍പ്പെടുത്തുകയും എന്നാല്‍ വരുമാനത്തില്‍ കുടിശ്ശികയെ ഉള്‍പെടുത്താന്‍നോക്കാതെയും വേണം 10 e യില്‍ ഒരിടത്ത് തുക കാണിക്കേണ്ടതുണ്ട്. അത് തെറ്റിപ്പോകും ഉറപ്പ് .
ലേഖനം നല്‍കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ വിദഗ്ധരോട് ചോദിക്കുന്നത് നന്നായിരിക്കും. മേല്‍പ്പറഞ്ഞവ advanced ആയ കാര്യങ്ങള്‍ അല്ല. ഏതൊരു സാധാരണ ജീവനക്കാരനേയും ബാധിക്കുന്നവയാണ്. അദ്ധ്യാപകര്‍ക്ക് ഇണങ്ങുന്ന ലളിതമായ മറ്റു സോഫ്റ്റ്‌വെയര്‍ IT ലോകത്ത് വിഹരിക്കുന്നതായി കാണുന്നുണ്ട്. അബ്ദുല്‍ രഹിമാന്‍ സാറിന്റെയും ബാബു വടക്കാഞ്ചേരി സാറിന്റെയും വളരെ നന്നായി താരതമ്യേന പഴുതകറ്റി തയ്യാറാക്കിയിട്ടുണ്ട്. ഈ കുറിപ്പ് എഴുതിയില്ലെങ്കില്‍ വ്യക്തി പരമായി എനിക്കും ഒരു പ്രശനമുണ്ട്. അദ്ധ്യാപക സമൂഹം ഈ ബ്ലോഗില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുന്നു. ഒരു പക്ഷെ നാളെ ഞാന്‍ income tax law പുസ്തകം തുറന്നിരിക്കുമ്പോള്‍ നാളെ ഭാര്യ പറഞ്ഞേക്കാം നിങ്ങളുടെ പുസ്തകം മുഴുവന്‍ തെറ്റാണല്ലോ, മാത്സ് ബ്ലോഗിലെ വകുപ്പ് വേറെയാ..
simon Moovattupuzha
Tax practitioner

Sudheer Kumar T K January 19, 2015 at 9:56 PM  

@ Simon Sir,
തെറ്റുകൾ ചൂണ്ടിക്കാണിച്ചു തന്നതിന് നന്ദി. ഇൻകം ടാക്സ് സംബന്ധമായി എനിക്കുള്ള അറിവ് വളരെ പരിമിതമാണ് എന്ന് എനിക്കറിയാം. ഞാൻ ഈ വിഷയത്തിലെ ഒരു വിദ്യാർഥി മാത്രമാണ്. തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്താം.

Unknown January 19, 2015 at 10:51 PM  

സുധീര്‍ സാര്‍, സായ്മന്‍ സര്‍,
തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ simon sir നും അത് സത്യസന്ധമായി ഏറ്റുപറഞ്ഞ സുധീര്‍ സാരിനും അഭിനന്ദനങ്ങള്‍. എന്തായാലും മാറ്റം വരുത്തട്ടെ .ഒപ്പം തന്നെ Maths blog നോട്‌ ഒരപേക്ഷയുണ്ട്. ബാബു വടക്കാഞ്ചേരി സാറിന്റെയും അബ്ദുല്‍ റഹിമാന്‍ സാറിന്റെയും സോഫ്റ്റ്‌വെയര്‍ കൂടെ പോസ്റ്റ്‌ ചെയ്യണം. ഞങ്ങള്‍ മുന്‍ കാലങ്ങളില്‍ അതാണ്‌ ഉപയോഗിച്ചിരുന്നത്. അത് കുറെ കൂടെ വിശദാംശങ്ങള്‍ ഉള്ളതാണ്. ബാബു സാറിന്റെ മലയാളത്തിലാണെന്ന് തോന്നുന്നു. മലയാളം ബ്ലോഗില്‍ അത് ചേരും. ബാബു സാര്‍ ഇപ്പോള്‍ ആക്ടീവ് അല്ലേ ? അല്ലെങ്കില്‍ മത്സ് ബോഗിനു അത് നല്കാഞ്ഞിട്ടാണോ ? എല്ലാ പ്രശസ്തരുടെ സോഫ്റ്റ്‌വെയരും ഉണ്ടാകുമ്പോള്‍ താത്പര്യം ഉള്ളത് അദ്ധ്യാപകര്‍ക്ക് ഉപയോഗിക്കാമല്ലോ. അല്ലെങില്‍ ആരെങ്കിലും അതിന്റെ ലിങ്ക് തന്നായാല്‍ നന്നായി.
മറുപടി പ്രതീക്ഷിക്കട്ടെ
chengu master

Unknown January 20, 2015 at 11:15 AM  

DEAR MATHS BLOG,

KINDLY POST SOFTWARES OF ABDULRAHIMAAN SIR, AND BABU SIR.
OR ANY BODY PLESE GIVE LINK TO THEM HERE
CHENGU MASH

Unknown January 20, 2015 at 7:47 PM  

സൈമണ്‍ സാറിന്‍റെ നിര്‍ദ്ദേശങ്ങള്‍ കണ്ടു. നല്ല കാര്യം. നമ്മുടെ സഹോദരിമാരോ സഹോദരന്‍മാരൊ ഇതു പോലുളള വ്യക്തികളുടെ ജീവിതപങ്കാളികള്‍ ആകാം. അത്തരത്തിലുള്ള വ്യക്തികളെ നമ്മുടെ അറിവ് പങ്കുവെക്കാനും തിരുത്താനും സഹായിക്കുന്ന തരത്തില്‍ ഇടപെടാന്‍ പറയുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷം. സൈമണ്‍ സാറിനു ഒരു പാടു നന്ദി. അതില്‍ കൂടുതല്‍ അദ്ദേഹത്തിന്‍റെ ഭാര്യക്കും.

Sudheer Kumar T K January 21, 2015 at 8:37 AM  

@ Simon Tax Practitioner Muvattupuzha,
Sir,
Income Tax 2014-15 At a Glance എന്ന പോസ്റ്റിൽ തിരുത്തലുകൾ ആവശ്യപ്പെട്ടു കൊണ്ടുള്ള നിർദേശങ്ങൾ കണ്ടു.
അതിൽ ഒന്നാമത്തേതും രണ്ടാമത്തേതും തിരുത്തലുകൾ ആവശ്യമില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
Circular No.17/ 2014 Dated 10-12-2014 by Central Board of Direct Taxes ഇങ്ങിനെ പറയുന്നു. "Any income falling within any of the following clauses shall not be included in computing the income from salaries for the purpose of section 192 of the Act:-" ഇതിനു ശേഷം പറഞ്ഞ clause 5.3.10 ൽ Hill Tract Allowance ഉം clause 5.3.14 ൽ 15,000 രൂപ വരെയുള്ള Medical Reimbursement ഉം ഉണ്ട്.Section 192 (TDS) പ്രകാരമുള്ള ശമ്പളത്തിൽ നിന്നുള്ള വരുമാനം കണക്കാക്കുന്നതിന് അവ ഉൾപ്പെടു ത്തരുത് എന്നാണ് പറഞ്ഞിരിക്കുന്നത്. അതിൽ നിന്നും കുറയ്ക്കണം എന്നല്ല. അത് കൊണ്ട് അവ Income from Salaries കണക്കാക്കാനുള്ള Statement ൽ ഉൾപ്പെടുത്താതിരിക്കുന്നത് ആണ് ശരി എന്നാണു ഞാൻ മനസ്സിലാക്കുന്നത്. അവ ഉൾപ്പെടുത്തിയ ശേഷം കുറയ്ക്കുക എന്നത് നിർദേശങ്ങൾക്ക് വിരുദ്ധവും സങ്കീർണ്ണവും ആവുകയല്ലേ ചെയ്യുന്നത്.
Scheduled Bank കളിലെയും Post Office ലെയും 5 വർഷത്തെ Fixed Deposit കൾ Approved tax savings schemes ആവണം എന്നത് കൂട്ടിച്ചേർക്കാം. 80EE ഉൾപ്പെടുത്താം.

Unknown January 22, 2015 at 6:31 AM  

Simon sir ന്‍റെ നീണ്ട വിലയേറിയ കുറിപ്പും കൃഷണദാസ് സാറിന്‍റെ കുറിപ്പും വായിച്ചു. അദ്ദേഹം ഉദ്ദേശിച്ച പോലെ “അദ്ധ്യാപകര്‍ക്ക് ഇണങ്ങുന്ന ലളിതമായ മറ്റു സോഫ്റ്റ്‌വെയര്‍ IT ലോകത്ത് വിഹരിക്കുന്നതായി കാണുന്നുണ്ട്. “ മാത്സ് ബ്ലോഗ്‌ ഈ കാര്യത്തില്‍ വേണ്ട ശ്രദ്ധ കാണിക്കാതിരിക്കുന്നത് ശരിയല്ല. “ നാലെണ കൂലി വാങ്ങുന്ന” പഴയ വാദ്യാന്മാരല്ല ഇന്ന് നമ്മള്‍ . അവരുടെ നിക്ഷേപ മേഖലകളും സാമ്പത്തീക വ്യാപ്തിയും വിശാലമായി കൊണ്ടിരിക്കുന്നു. പലപ്പോഴും ഇവിടെ വരുന്ന നികുതി പ്രശ്നങ്ങളും , അവ തരണം ചെയ്യാനുള്ള ഒറ്റമൂലികളും കൊച്ചു സോഫ്റ്റ്‌ വെയര്‍ സംവിധാനങ്ങള്‍ കൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല. അപ്പോള്‍ ചോദിച്ചേക്കാം , അതിനല്ലേ ടാക്സ് “സങ്കീര്‍ണണതകള്‍ കയ്യിലൊതുക്കാന്‍ സങ്കീര്‍ണമായ സോഫ്റ്റുവെയറുകള്‍ ഇന്‍കംടാക്സുവകുപ്പിന്റേതടക്കം പലതും ഓണ്‍ലൈനില്‍ ലഭ്യമാണല്ലോ.” എന്നിങ്ങനെ... ശരിയാണ് അത് തന്നെ യാണ് ഉദ്ദേശിച്ചതും. അധ്യാപക ലോകത്തുള്ള വിദഗ്ധര്‍ തന്നെ ഇവ കൈപ്പിടിയില്‍ ആക്കാനുള്ള സംവിധാനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുമ്പോള്‍ “ഈ വാദ്യാര്‍ക്ക് സൂത്രപ്പണി സംവിധാനങ്ങള്‍ ധാരാളം .! എന്ന രീതിയില്‍” സ്വയം താറടിച്ചു കാണിക്കുന്നത്. അന്യായമാണെന്ന് പറയാതെ വയ്യ. മാത്സ് ബ്ലോഗ്‌ മുന്‍ കാലങ്ങളില്‍ കാട്ടിയിരുന്ന ചടുലമായ സ്വയം പരിശോധന ഇവിടെ ആവശ്യമാണ്. സുധീര്‍ കുമാര്‍ ന്റെ TDS ഫയലിംഗ് സംബന്ധമായ ലേഖനങ്ങള്‍ നന്നാവാറുണ്ട്. എങ്കിലും ഇന്‍കം ടാക്സ് സോഫ്റ്റ്‌വെയര്‍ ന്റെ കാര്യത്തില്‍ മറ്റു സോഫ്റ്റ്‌വെയര്‍കള്‍ക്ക് ഒരു പാട് സാധ്യതകള്‍ കാണാന്‍ കഴിഞ്ഞു. അത് മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കാന്‍ ഈ ബ്ലോഗ്‌ എന്തുകൊണ്ടാണ് മടി കാണിക്കുന്നത് ?
ചെങ്ങു മാഷ്‌

MTLPS January 22, 2015 at 10:34 PM  

Correction ചെയ്യ്തത്തിനു മുന്‍പ് ഉള്ള receipt number ആണോ ഇനി പുതിയ Q3 return Prepare ചെയുമ്പോള്‍ കൊടുകേണ്ടത്‌ ? അതായതു ERROR ഉണ്ട് എന്ന് പറഞ്ഞ Q2 receipt number ?

Unknown January 29, 2015 at 1:38 PM  

ഇന്‍കംടാക്സ്ഇനത്തില്‍അധികംഅടച്ചുപോയതുകതിരിച്ചുകിട്ടാന്‍എന്‍താണ്ചെയേണ്ടത്

12070ghsbare.blog.spot.com January 31, 2015 at 1:59 PM  

റിട്ടേണ്‍ ഫയല്‍ ചെയ്ടതിനു ശേഷം അധികം അടച്ച തുക റീഫണ്ട് ആവശ്യപ്പെടാം. റിട്ടേണീല്‍ ഈ കാര്യം കാണിക്കണം.

Unknown February 3, 2015 at 5:58 PM  

https://drive.google.com/file/d/0B9fL6iLmXtmQSFJaV3FXem9tTjQ/view?usp=sharing

This link is provided to use whatsApp in your system.

Unknown February 3, 2015 at 6:50 PM  

വാട്സ്പ്പ് കന്പ്യൂട്ടറിയില്‍ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കിന്നെങ്കില്‍ മുകളിലെ ലിങ്ക് ഉപയോഗപ്പെടുത്തുക.

Unknown February 5, 2015 at 8:08 PM  

ചെങ്ങു മാഷ്‌
ഇത്രയും കടുത്ത ഭാഷയില്‍ പറയല്ലേ സാര്‍. അദ്ദേഹത്തിന്‍റെ ഭാര്യ നമ്മുടെ പോലെ ഒരദ്ധ്യാപികയാണ്. അവരെ മനസ്സിലാക്കണം. എന്തായാലും അദ്ദേഹം ഒരു പോസ്റ്റിടാന്‍ സമയം കണ്ടെത്തിയല്ലോ. ആ മനസ്സിനെ നമിക്കണം. ഇങ്ങിനെ പറയല്ലെ സാര്‍. നമ്മുടെ ഒരു സഹോദരിയാണ് ( പറഞ്ഞതു സത്യമാണെങ്കില്‍ ) അദ്ദേഹത്തിന്‍റെ ഭാര്യ.

ANIL PEZHUMKAD February 12, 2015 at 10:12 PM  

പുതുതായി ഇൻ കം ടാക്സ്‌ അടക്കേണ്ടവർ അടക്കേണ്ട തുക ഫെബ്രുവരിയിലെ ശമ്പളത്തിൽ കിഴിവ്‌ ചെയ്താൽ മതിയോ?
വിശദമാക്കാമോ?

Sudheer Kumar T K February 13, 2015 at 9:39 PM  

ഓരോ സാമ്പത്തിക വര്‍ഷത്തിലും തുടക്കത്തില്‍ Anticipatory Income Statement തയ്യാറാക്കി കണക്കാക്കിയ പ്രതീക്ഷിക്കുന്ന ടാക്സിന്റെ 12 ഒരു ഭാഗം ആദ്യമാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കണമെന്നാണ് നിര്‍ദേശം. സാമ്പത്തികവര്‍ഷത്തിന്‍റെ ആരംഭത്തില്‍ ടാക്സ് ഇല്ലെന്നു കാണുകയും പിന്നീട് ശമ്പളവര്‍ദ്ധനവ്‌ മൂലം ടാക്സ് ഉണ്ടെന്ന് കണ്ടാല്‍ ആ മാസം മുതല്‍ ആകെയുള്ള ടാക്സിനെ വരാനുള്ള മാസങ്ങള്‍ കൊണ്ട് ഹരിച്ച്‌ ഒരു വിഹിതം ഓരോ മാസവും കുറയ്ക്കാം. ജനുവരി മാസത്തെ ശമ്പളം വരെ ടാക്സ് ഒന്നും കുറച്ചില്ലെങ്കില്‍ ഇനി ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും ടാക്സ് കുറയ്ക്കുക തന്നെ.

ANIL PEZHUMKAD February 15, 2015 at 10:59 AM  

@ Sudheer sir.

Thanks....thanks

MK February 15, 2015 at 5:57 PM  

Digital signatures display a question mark and "Signature not verified!" .
How we can solve this problem in ubuntu 10.04 .Can you help me?

MO CHC Trikkanapuram February 23, 2015 at 2:12 PM  

എന്റ്രൻസ് പരീക്ഷയ്ക്കുള്ള ഫീസായി അടയ്കുന്ന സംഖ്യയ്ക്ക് ( രൂ: 8000 ) + ട്യൂഷൻ ഫീസ് ഇനത്തിൽ നികുതിയിളവിനായി അർഹത ഉണ്ടോ ?

Sudheer Kumar T K February 23, 2015 at 6:47 PM  

Entrance Coaching ഒരു പ്രത്യേക Course അല്ലല്ലോ. അത് ഒരു കോഴ്സില്‍ ചേരാനുള്ള പരിശീലനം മാത്രമാണ്. അതിന്റെ ഫീസോ എന്‍ട്രന്‍സ് പരീക്ഷയുടെ ഫീസോ 80 C യില്‍ കിഴിവിന് അര്‍ഹമല്ല.

Social Science blog February 28, 2015 at 10:33 PM  

spark ല്‍ dies-non ചേര്‍ത്തപ്പോള്‍ dies-non ല്‍ ഇല്ലാത്ത employee കൂടി ഉള്‍പ്പെട്ടു. അത് cancel ചെയ്യാന്‍ മാര്‍ഗ്ഗം ഉണ്ടോ?

Social Science blog February 28, 2015 at 10:38 PM  

spark ല്‍ dies-non ചേര്‍ത്തപ്പോള്‍ dies-non ല്‍ ഇല്ലാത്ത employee കൂടി ഉള്‍പ്പെട്ടു. അത് cancel ചെയ്യാന്‍ മാര്‍ഗ്ഗം ഉണ്ടോ?

Unknown June 27, 2015 at 5:43 PM  

ITR-V തുറക്കാന്‍ വേണ്ട പാസ് വേഡ് ഏതാണ്?

Sudheer Kumar T K June 28, 2015 at 10:37 PM  

Small letter ആയി പാന്‍ നമ്പരും ജനനതിയ്യതിയും ആണ് password ആയി നല്‍കേണ്ടത്. (ഉദാ. 1960 ജനുവരി 1 ജനനത്തിയതിയും ABCDE1234R പാന്‍ നമ്പരും എങ്കില്‍ abcde1234r01011960 ആയിരിക്കും പാസ്സ്‌വേര്‍ഡ്‌.

rajat July 12, 2015 at 10:03 PM  

Very good blog post. govt vacancy

Maketting SEO March 20, 2019 at 1:59 PM  

Беҳтарин муносибати( đá quý sapphire viên đá của trí tuệ )зерин аст: 'Рафи ман( mặt dây chuyền đá ruby đỏ ) почтаи овоз нест. Лутфан ҳама( đá sapphire ) чизро дар пеши ман хоҳед гуфт '.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer