നവപ്രഭ - Remedial Teaching Programme

>> Tuesday, December 13, 2016


ഒന്‍പതാം ക്ലാസ്സില്‍ നിശ്ചിത ശേഷികള്‍ ആര്‍ജ്ജിക്കാതെ എത്തിപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്കി, ഗണിതം, ഭാഷ (മലയാളം), ശാസ്ത്രം എന്നിവയുടെ പഠന നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആര്‍.എം.എസ്.എ. കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന ഒരു പുതിയ പദ്ധതിയാണ് നവപ്രഭ. പഠന പ്രവര്‍ത്തനങ്ങളിലെ പിന്നോക്കാവസ്ഥ ഒരു ന്യൂനതയായി കാണാതെ, സഹായവും പിന്തുണയും ആവശ്യമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രത്യേക ശ്രദ്ധയും കൈത്താങ്ങും നല്കുന്ന സവിശേഷ പദ്ധതിയാണിതെന്ന് അദ്ധ്യാപകന്‍ കൂടിയായ ബഹു. വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഈ Remedial Teaching Programme ന്റെ പ്രവര്‍ത്തന രൂപരേഖ (Modules) താഴെ നിന്ന് download ചെയ്തെടുക്കാം.
1. ഗണിതം
2. ഭാഷ (മലയാളം)‍
3. ശാസ്ത്രം (ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം)
ഗണിതം, ഭാഷ (മലയാളം), ശാസ്ത്രം എന്നിവയ്ക്കായി ആകെ 45 മണിക്കൂര്‍ സമയമാണ് ക്രമീകരിച്ചിരിക്കുന്നത്. ഗണിതത്തിന് 20 മണിക്കൂര്‍, ഭാഷയ്ക്ക് 15 മണിക്കൂര്‍, ശാസ്ത്രത്തിന് 10 മണിക്കൂര്‍. 1 മണിക്കൂര്‍ വീതമുള്ള മൊഡ്യൂളുകളായി വിവിധ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു.
Feedback കമന്റിലൂടെ അറിയിക്കുമല്ലോ.



21 comments:

ccv mayyil December 13, 2016 at 11:30 PM  

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന ഒരുപാട് കുട്ടികള്‍ക്ക് മലയാളം ശരിയായി എഴുതാനും അടിസ്ഥാന ശാസ്ത്ര,; ഗണിത ക്രിയകളും അറിയില്ല എന്ന സത്യം നിലനില്‍കുന്നു. ഹൈ ടെക് വിദ്യാഭ്യാസം നല്‍കാന്‍ പോകുകയാ നമ്മള്‍.കേരളത്തില്‍ നടത്തിയ പാട്യ പദ്ധതി പരിഷ്കാരങ്ങളുടെ ബാകിപത്രം ആണെ ഇത്. ഒരു തലമുറയോട് മാപ്പ് പറഞാല്‍ തീരില്ല ഈ തെറ്റ്.DPEP തുടങ്ങിയ കാലം മുതല്‍ പൊതു സമൂഹം പ്രകടിപ്പിച്ച ഉത്കണ്ട അക്ഷരാര്‍തത്തില്‍ ശരിയായിരിക്കുന്നു. 8 വരെ ALL PRAMOTION ; 9 ഇല്‍ പഠനം തുടങ്ങണം. ഉത്തരവാദ പെട്ടവര്‍ എനിയെങ്കിലും പിടിവാശി കളയണം . ഒന്നാം ക്ലാസ്സില്‍ തുടങ്ങാം നമുക്ക്. പഴയത്ന്‍ മേന്മ നിലനിര്‍ത്താം. ആടുത്ത തലമുറ എങ്കിലും റെക്ഷപെടട്ടെ By Vinod Kannur

ബി.ആര്‍.സി കോലഞ്ചേരി December 14, 2016 at 8:54 AM  

നവപ്രഭ മൊഡ്യൂള്‍ തയ്യാറാക്കിയ ആര്‍.എം.എസ്.എ യ്ക്ക് അഭിനന്ദനങ്ങള്‍...

suja December 14, 2016 at 11:19 AM  

I would say that remedial teaching should be given from LP level itself. The child should be able to read and write well before he reaches std 5. From U P classes onwards, the student is expected to posses more specific knowledge on each subject. Finding remedy at 9th is too late. Mere reading and writing won't empower him to face SSLC. As a primary teacher I would say that all LP schools should ensure that their students are promoted only after attaining reading, writing and basic mathematical skills.
Let the syllabus be anything, a teacher can train a slow learner to attain these skills in an academic year.

hari um unniramath mana December 14, 2016 at 7:11 PM  

ഈ പ്രോഗ്രാം തീർച്ചയായും ഗുണപരമായ മാറ്റത്തിന് വഴിയൊരുക്കും. പക്ഷേ ഇത്തരം പ്രോഗ്രാമുകൾ അക്കാഡമിക് ഇയറിന്റെ അവസാന ദിവസങ്ങളിലേക്ക് മാറ്റിയതിലുള്ള ശക്തമായ എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു. ജൂൺ മുതൽ തുടങ്ങേണ്ട ഒരു പദ്ധതിയായി ഞാൻ ഇതിനെ കാണുന്നു.അടുത്ത അദ്ധ്യയന വർഷമെങ്കിലും ഇത്തരം പ്രോഗ്രാമുകൾ അതാതു ക്ലാസ്സുകളിൽ അക്കാഡമിക് വർഷത്തിന്റെ ആരംഭത്തിൽ തുടങ്ങുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു.

ജനാര്‍ദ്ദനന്‍.സി.എം December 14, 2016 at 7:57 PM  

@ ccv mayyil

പാട്യ പദ്ധതി, ബാകി പത്രം, റെക്ഷപ്പെടട്ടെ, ഉത്കണ്ട എന്നിങ്ങനെയെല്ലാം കാണുമ്പോള്‍ മലയാളം ശരിയായി എഴുതാന്‍ കഴിയുന്നില്ല എന്നു ബോധ്യമായി. താങ്കള്‍ ഏതായാലും ഡി.പി.ഈ .പിയായിരിക്കുകയില്ലല്ലോ?ഒന്നാം ക്ലാസു മുതല്‍ തുടങ്ങുന്നത് നന്നായിരിക്കും

Unknown December 18, 2016 at 11:09 AM  

പാഠ്യ പദ്ധതിയെ പഴിചാരുന്നവർ ഒരു കാര്യം ഓർക്കണം പഴയ രീതിയിൽ 210 നേടുന്നവർ 45% ലും താഴെ ആയിരുന്നു. പ0ന വേഗത കുറഞ്ഞ കുട്ടികളെ എത്ര പ്രാവശ്യം തോൽപ്പിച്ചാലും അവരെ വിജയിപ്പിക്കാനാവില്ല.
അവരുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത് '

സോമലത ഷേണായി December 18, 2016 at 5:23 PM  

പാഠ്യപദ്ധതിയെ പഴിചാരരുതെന്നോ? കുട്ടിയുടെ പ്രശ്‌നം പാഠ്യപദ്ധതി തന്നെയാണ്. പഴയ രീതിയില്‍ നിരന്തരമൂല്യനിര്‍ണ്ണയം ഉണ്ടായിരുന്നില്ല. അതിന്റെ മറവിലാണ് ഇന്നത്തെ വിജയശതമാനമെന്ന പൊങ്ങച്ചമിരിക്കുന്നത്. ഒമ്പതാം ക്ലാസിലെ ഗണിതം തന്നെയെടുക്കാം. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നത്. അദ്ധ്യാപകര്‍ക്ക് പഠിപ്പിച്ചു തീരാന്‍ കഴിയാത്തത്ര കണ്ടന്റാണ് സെക്കന്റ് ടേമില്‍ നല്‍കിയിരിക്കുന്നത്. (ആദ്യടേമിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല).

നേരെ പഠിപ്പിക്കേണ്ടവ അങ്ങിനെ തന്നെ പഠിപ്പിക്കണം. അല്ലാതെ വളച്ചു പുളച്ച് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടെന്ത് ഫലം? ഓരോ പാഠത്തിലേയും കണക്കുകള്‍ സങ്കീര്‍ണ്ണമായ തെളിയിക്കല്‍ പ്രക്രിയയിലുള്ളവയാണ്. ഇതെല്ലാം കൂടി ഒന്നിച്ചു കുട്ടിക്ക് നല്‍കാന്‍ ശ്രമിച്ചാല്‍ ദഹനക്കേടുണ്ടാകും. ഫലം തികട്ടല്‍ മാത്രം.അതുകൊണ്ട് എത്രയും പെട്ടന്ന് ശുദ്ധീകരണം നടത്തി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുകയേ രക്ഷയുള്ളു. അല്ലെങ്കില്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഏതെങ്കിലും സ്‌ക്കൂള്‍ ദത്തെടുത്ത് അവിടത്തെ കുട്ടികളെ പഠിപ്പിച്ച് റിസല്‍ട്ടുണ്ടാക്കി കാണിക്കട്ടെ. അതിനെങ്കിലുമുള്ള ആര്‍ജ്ജവം പുസ്തകമെഴുത്തുകാര്‍ കാണിക്കണം

kizhakkemuttom December 19, 2016 at 7:36 PM  

I would say that remedial teaching should be from L.P level. It is difficult to learn read and write Malayalam in class 9 .Also it is very difficult to get time forthe H.S teachers

kizhakkemuttom December 19, 2016 at 7:37 PM  

I would say that remedial teaching should be from L.P level. It is difficult to learn read and write Malayalam in class 9 .Also it is very difficult to get time forthe H.S teachers

JOSEY December 19, 2016 at 8:29 PM  

സോമലത ഷേണായി യെ പൂർണ്ണമായി പിന്തുണക്കുന്നു

മരിയറ്റ December 20, 2016 at 10:04 PM  

it is a good idea but it is so late .we should get more time to take care of them. so please reduce the bulky portion.prepare special worksheets for the slow leaners.

മരിയറ്റ December 20, 2016 at 10:04 PM  
This comment has been removed by the author.
Unknown December 21, 2016 at 1:57 PM  

Goodwork

Unknown December 21, 2016 at 1:59 PM  

Goodwork

Misrav Cultural Society December 22, 2016 at 1:04 PM  

സോമലത ഷേണായി പറഞ്ഞതിനോട് യോജിക്കുന്നു
ഒമ്പതാം ക്ലാസ്സിന്റെ കാര്യം മാത്രമല്ല പത്താം ക്ലാസ്സിന്റേയും കാര്യം തഥൈവ. പതിനൊന്ന് പാഠങ്ങളും ഓര്‍ത്ത്(പഠിച്ച്) പരീക്ഷ എഴുതേണ്ടത് വിദ്യാര്‍ത്ഥികളാണെന്നോര്‍ക്കണം. അതിന് CBSE യെ സമ്മതിക്കതെ വയ്യ. അവര്‍ രണ്ട് ടേമായിയാണല്ലോ പരീക്ഷ നടത്തുന്നത്. ഒന്നാം ടേമിലുള്ളത് പിന്നീട് വീണ്ടും പഠിക്കേണ്ടതുമില്ല.

SREENIVAS PAI KOTTACHERY December 25, 2016 at 10:49 PM  

ബന്ധപ്പെട്ടവർ കേൾക്കാൻ വേണ്ടി രണ്ടാം പാദവാർഷിക പരീക്ഷ ചോദ്യപേപ്പർ ചോർന്നിരുന്നു എനിക് നല്ല സംശയമുണ്ട്

Lekha babulal January 2, 2017 at 10:54 AM  

somaletha teacher paranjathu 100 thavana saryanu

gogee January 11, 2017 at 12:20 PM  

ചെറിയ ക്ളാസുകൾ മുതൽ വേണം

ഹാരീഷ് . എം January 12, 2017 at 11:24 AM  

സോമലത ടീച്ചർ 100%ശരിയാണ്, റെമഡിയൽ കൊച്ചുക്ളാസ്സ് മുതൽ തുടങ്ങണം.പിന്നെ ചോദ്യം തയ്യാറാക്കുന്നവർ കുട്ടികൾക്കാണ് പരീക്ഷ എന്ന് കരുതി ചോദ്യംതയ്യാറാക്കണം.അവരുടെ കഴിവ് ചോദ്യത്തിൽ കാട്ടരുത്

Unknown August 11, 2021 at 7:48 PM  


Your website is so nice, and I am very thankful to you for sharing this information. Visit site

Emma October 19, 2023 at 2:51 PM  

The culture of Himachal Pradesh is a blend of Hindu and Tibetan influences. The state celebrates various festivals with enthusiasm, including Diwali, Dussehra, and Losar.
Indiahighlight

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer