ലഹരിവസ്തുക്കളുടെ അമിത ഉപയോഗവും മനുഷ്യന്റെ ആരോഗ്യവും

>> Monday, December 19, 2011


ലഹരി വസ്തുക്കളുടെ ഉപയോഗം നമ്മുടെ സമൂഹത്തില്‍ കൂടിക്കൂടി വരികയാണ്. ഒരു അനുഗ്രഹം പോലെ നമുക്ക് ലഭിച്ച ഈ ഭൂമിയിലെ ജീവിതം മനുഷ്യരായിത്തന്നെ നശിപ്പിക്കാന്‍ യത്നിച്ചു കൊണ്ടിരിക്കുകയാണ്. ആദിമകാലം മുതലേ ഔഷധങ്ങള്‍ ആയോ വേദനസംഹാരികള്‍ ആയോ മതാചാരങ്ങളുടെ ഭാഗമായോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വന്നിരുന്നു. സസ്യങ്ങളുടെ ഇല, തണ്ട്, പൂവ്, കായ്‌, കറ ഇവയെല്ലാം ലഹരി വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. ഉപയോഗം കൂടുതല്‍ വിപുലമായതോടെ സുഖാനുഭൂതികള്‍ക്കു കൂടി അവ ഉപയോഗിക്കാന്‍ തുടങ്ങി. ആദ്യം ആകര്‍ഷിക്കുകയും അവസാനം ഉപയോഗിക്കുന്ന ആളിനെ അടിമയാക്കി നാശത്തിലെത്തിക്കുകയും ചെയ്യുന്നു. ആനന്ദ നിര്‍വൃതിയില്‍ ആകുന്ന മനുഷ്യന്‍ അറിയുന്നില്ല സാവകാശം ലഹരിക്കടിമയാകുകയും കരള്‍, കിഡ്നി, പാന്‍ക്രിയാസ്, തുടങ്ങിയവ രോഗഗ്രസ്തമാവുകയും ചെയ്യും എന്നും ഉള്ളത്. ഇതിനേക്കുറിച്ച് വ്യക്തമായ ബോധവല്‍ക്കരണം നമ്മുടെ സമൂഹത്തില്‍ നടക്കേണ്ടതുണ്ട്. ലഹരി വസ്തുക്കള്‍ ശരീരത്തെ കാര്‍ന്നു തിന്നുന്നതെങ്ങിനെയെന്നതിനെക്കറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാന്‍ നാം മുന്നിട്ടിറങ്ങണം. ഈ ലക്ഷ്യത്തോടെ നവി മുംബൈയില്‍ ജോലി ചെയ്യുന്ന മങ്കൊമ്പ് നിവാസിയും ബ്ലോഗറുമായ ബോബന്‍ ജോസഫ് മാത്‌സ് ബ്ലോഗിന് അയച്ചു തന്ന ലേഖനത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. ലേഖനം വായിച്ച ശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കണേ.

6000 - 4000 BC യില്‍ കരിങ്കടല്‍ / കാസ്പിയന്‍ കടല്‍ തീര പ്രദേശങ്ങളിലും, 4000 BC യില്‍ ഈജിപ്തിലും, 800 BC യില്‍ ചൈനയിലും ഇന്ത്യയിലും അങ്ങിനെ ലോകത്തിന്റെ പല സ്ഥലങ്ങളിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി archaeological തെളിവുകള്‍ ഉണ്ട്. ലഹരി വസ്തുകള്‍ മനുഷ്യന്റെ ഗുണത്തിനുപയോഗിച്ചാല്‍ അത് നല്ലതും അത് ദുരുപയോഗം ചെയ്താല്‍ നാശവും ആണ് ഫലം. വളരെ കാലം ലഹരി വസ്തുക്കളുടെ ഉപയോഗം മാറ്റമില്ലാതെ തുടര്‍ന്നു.

മരുന്നിനുപയോഗിക്കുന്നതോ രോഗങ്ങള്‍ക്കെതിരായി ഉപയോഗിക്കുന്നതോ ആയ വസ്തുക്കളെ drugs എന്ന് പൊതുവേ പറയാറുണ്ടെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശം ഇല്ലാതെ ഉപയോഗിക്കുമ്പോള്‍ അത് ദുരുപയോഗം (abuse) എന്ന് പറയുന്നു. മാത്രമല്ല അത് ശരീരത്തിനുണ്ടാക്കുന്ന ദോഷം ചെറുതായിരിക്കില്ല. കറുപ്പും അതിന്റെ ഉല്പന്നങ്ങളും ഇന്നും മരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. മറ്റുള്ള CNS , കൊക്കൈന്‍, അമ്ഭിറ്റമിന്‍ തുടങ്ങിയ ഉത്തേജക വസ്തുക്കള്‍, അരയില്‍ സൈക്ലോ ഹെക്സൈല്‍ അമീനുകള്‍ (aryl cyclo hexile amines ), ഹലുസിനോജനുകള്‍, നൈട്രസ് ഓക്സൈഡ്, മീതൈല്‍ ഈതര്‍ , കഞ്ചാവും കഞ്ചാവുല്പന്നങ്ങളും, തുടങ്ങിയ പലതും drugs ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നെങ്കിലും അവക്കൊക്കെ നിയമത്തിന്റെ അതിര്‍ത്തികള്‍ ഉണ്ട്. അത് മറികടന്നു ലഹരിക്കുവേണ്ടി ഉപയോഗിക്കുമ്പോള്‍ അത് ദുരുപയോഗം ആകുന്നു. ഇതിന്റെ ലഭ്യത കുറവായതിനാലും നിയമതിനെതിരായതിനാലും ലഹരിക്ക്‌ വേണ്ടി ഉപയോഗിക്കുന്നത് രഹസ്യത്തിലാനെന്നു മാത്രം.

പൊതുവേ Psychoactive Drug ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നു. പുകയില, നിക്കോട്ടിന്‍, മദ്യം ഇവയാണ് ലഹരിക്കുവേണ്ടി കൂടുതല്‍ ഉപയോഗിക്കുന്നത്. ഇവയ്ക് നിയമത്തിന്റെ ഊരാകുടുക്കില്ലതാതാണ് ഇതിനു കാരണം. ഇതിലും മദ്യം (alcohol) ആണ് കൂടുതല്‍ ജനകീയം. അതുകൊണ്ട് മദ്യത്തെ കുറിച്ച് അല്പം കാര്യങ്ങള്‍ ചിന്തിക്കാം.

മദ്യം (alcohol)

പല തരം ലഹരി വസ്തുക്കള്‍ ഉണ്ടെങ്കിലും ഇന്ന് ലോകത്തില്‍ ഏകദേശം 45 % ജനങ്ങള്‍ ഉപയോഗിക്കുന്നത് മദ്യം (alcohol ) എന്ന ലഹരിവസ്തുക്കള്‍ ആണ്. ആദിമ കാലം മുതലേ ഈ ദുശീലം മനുഷ്യരില്‍ നിലനിന്നിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ട്. അനുകൂലമായ സാമൂഹ്യ സാഹചര്യങ്ങള്‍ മദ്യം ഉപയോഗിക്കാന്‍ ഒരുവനെ സഹായിക്കുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് ഇവയുടെ ലഭ്യത, സമൂഹത്തില്‍ അന്തസ്സിന്റെയോ ആഭിജാത്യതിന്റെയോ ഭാഗമായും ഇവ നില നില്കുന്നു. എന്തൊക്കെയാണെങ്കിലും ദൂഷ്യഫലങ്ങളില്‍ ശീലം, ആസക്തി, സഹനശേഷി, അടിമത്തം ഇവ മറ്റു ലഹരികളെ പോലെ തന്നെ ഭീകരമായ എല്ലാ ദോഷവശങ്ങളും മദ്യത്തിനും ഉണ്ട്.

മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവര്‍ കൂടുതല്‍ പറയുന്നത് അവരുടെ ജീവിതത്തിലെ കദന കഥകള്‍ അല്ലെങ്കില്‍ ദുഖ സാഹചര്യങ്ങളെ കുറിച്ചായിരിക്കും. അവയ്കൊരു തല്‍കാല ശമനത്തിനെന്ന വ്യാജേനയായിരിക്കും ആദ്യമൊക്കെ അവ ഉപയോഗിച്ച് തുടങ്ങുക. അല്ലെങ്കില്‍ ഒരു രസത്തിനോ കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയോ ആവാം.

ഈ ദുഖ സാഹചര്യങ്ങളെ തലച്ചോര്‍ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നും അവ നോര്‍മല്‍ ആകുന്നതെങ്ങിനെയെന്നും നോക്കാം. സാധാരണ ഗതിയില്‍ സംഘര്‍ഷ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സംഘര്‍ഷം ഉണ്ടാകുകയും ആ സാഹചര്യം വിടുമ്പോള്‍ നോര്‍മല്‍ ആകുകയും ചെയ്യുന്നു എന്നാണല്ലോ നാം ചിന്തിക്കുന്നത്. എന്നാല്‍ സത്യത്തില്‍ അല്പം ശാസ്ത്രീയമായി പറഞ്ഞാല്‍ ന്യൂറോണുകളാണ് ഇതില്‍ പ്രധാന പങ്കു വഹിക്കുന്നത്. സ്‌ട്രെസ് സാഹചര്യം ഉണ്ടാകുമ്പോള്‍ അതൊരു സ്‌ട്രെസ് സൈക്കിള്‍ ആണെന്ന് പറയാം. എന്താണീ സ്‌ട്രെസ് സൈക്കിള്‍?

സ്‌ട്രെസ് സൈക്കിള്‍

സ്‌ട്രെസ് സാഹചര്യമുണ്ടാകുമ്പോള്‍ അതിനെ നേരിടാന്‍ തലചോറിലെ ലിംബിക് സിസ്റ്റം പ്രവര്‍ത്തനനിരതമാകുന്നു. സെറിബ്രല്‍ കോര്റെക്സില്‍ നിന്നും സ്‌ട്രെസ് നേരിടാനുള്ള സന്ദേശം ഹൈപോതലമാസിലെക്കെതിക്കുന്നു. ഇവയെ അവിടെ എത്തിക്കുന്നത് ടോപമിന്‍ എന്ന neurotransmitter ആണ്. അപ്പോള്‍ അവിടെ നിന്നും CRF (Corticotropin Releasing Factor) എന്ന രാസവസ്തു ഉണ്ടാകുന്നു. ഇത് രക്തവുമായി കലര്‍ന് തലച്ചോറിലെ pituitary ഗ്രന്ഥിയില്‍ എത്തുന്നു. ഇവ pituitary ഗ്രന്ഥിയില്‍ എത്തുമ്പോള്‍ അവിടെ ACTH (Adrenal copco tropic hormone) എന്നൊരു ഹോര്‍മോണ്‍ ഉണ്ടാകുന്നു. അവിടെ നിന്നും സിസ്റ്റത്തിന്റെ നിര്‍ദേശാനുസരണം CRF , ACTH ഇവ രക്തത്തില്‍ ലയിച്ചു വീണ്ടും കിട്നിയുടെ മുകളിലുള്ള adrenal ഗ്രന്ഥിയില്‍ എത്തുകയും, അവിടെ adrenaline , adrenocortico steroid മുതലായ ഹോര്‍മോണുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇപ്പോള്‍ ഇവിടെ നാല് തരം ഹോര്‍മോണുകള്‍ ഉണ്ടായിരിക്കുന്നു. ഇവ രക്തത്തില്‍ കലരുന്നു. ഇവയുടെയെല്ലാം ഫലമായി സ്ട്രെസ്സിനെ നേരിടാന്‍ ശരീരത്തിന് ശക്തി കിട്ടുന്നു. വീണ്ടും കോര്റെക്സില്‍ നിന്നും പിരി മുറുക്കം നേരിടാനുള്ള സന്ദേശം നില്‍കുമ്പോള്‍. ഹൈപോതലമാസ്സിന്റെയും pituitary യുടെയും പ്രവര്‍ത്തനം നില്കുന്നു. തന്മൂലം CRF , ACTH ഉത്പാദനം നില്കുന്നു. മനസ് നോര്‍മല്‍ ആകുന്നു. ഇതാണ് സ്‌ട്രെസ് സൈക്കിള്‍.

എന്നാല്‍ സ്‌ട്രെസ് സാഹചര്യം ആവര്‍ത്തിച്ചുണ്ടാകുമ്പോള്‍ ന്യുറോണുകള്‍ക്ക് (ഞരമ്പുകള്‍) ശക്തി കുറയുന്നു. ശരീരവും മനസും ക്ഷീണിക്കുന്നു. ഈ സാഹചര്യത്തില്‍ ലഹരികളെ ആശ്രയിച്ചാല്‍ അവനു കൂടുതല്‍ സുഖം തോന്നും (ശരീരത്തെ നശിപ്പിക്കുകയാണെന്ന് ആരറിയുന്നു?). CRF , ACTH ഇവയുടെ ഉത്പാദനം കുറയുന്നത് കൊണ്ടാണത്. ലിംബിക് സിസ്റെതില്‍ ലഹരി പ്രവര്‍ത്തികുമ്പോള്‍ CRF , ACTH ഇവയുടെ ഉത്പാദനം കുറയുന്നു. ടോപമിന്‍ (dopamine) കൂടി ലഹരിയുടെ കൂടെ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ സുഖം തോന്നുന്നു. ആ സുഖം മനുഷ്യന് രസമായി തോന്നുന്നു. (പക്ഷെ ഇതിന്റെ ഗുരുതരഭവിഷ്യത്തുകളെപ്പറ്റിപ്പോലും ആ നിമിഷം ഓര്‍ക്കണമെന്നില്ല.) ഇതാണ് ലഹരി വസ്തുക്കളോട് നമ്മുടെ തലച്ചോറിനുള്ള പ്രവര്‍ത്തനം.

ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍

ലഹരിക്ക്‌ ആദ്യം പറഞ്ഞത് പോലെ ശീലം, ആസക്തി, സഹനശേഷി (tolerance ), അടിമത്തം (dependence or addiction ) ഇങ്ങിനെ പല ഘട്ടങ്ങള്‍ ഉണ്ട്. ആദ്യമൊക്കെ ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം ക്രമേണ ശീലമായി മാറുന്നു. അത് ക്രമേണ ആസക്തിയിലേക്കും അടിമത്തത്തിലേക്കും നീങ്ങുന്നു. ഉദാ: എന്നും ഒരു പെഗ് എടുക്കുന്ന ഒരാള്‍ ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ ഒന്നര അല്ലെങ്കില്‍ രണ്ടു പെഗ് ആക്കുന്നു. അങ്ങിനെ സ്ഥിരം കഴിക്കുന്നവന്‍ അളവ് കൂട്ടി കൊണ്ട് വരും. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അവനു വലിയ "കപാസിറ്റി" ആകുന്നു എന്ന് പറയും. സത്യത്തില്‍ അവനോ കൂടുകരോ അറിയുന്നില്ല അവന്‍ സഹനശേഷി എന്ന ലെവലിലേക്ക് ആണ് പോകുന്നത് എന്ന്. അടുത്ത ലെവല്‍ അടിമത്തം ആണ്. ടോളറെന്‍സിനു രണ്ടു തലങ്ങള്‍ ഉണ്ട് കരളിന്റെ ഉപചയം കൂടുന്നത് കൊണ്ട് ലഹരി കൂട്ടാനുള്ള പ്രേരണ തലച്ചോറില്‍ നിന്നുണ്ടാകുന്നു. എത്ര കഴിച്ചാലും പ്രശ്നമില്ല എന്ന് തോന്നും. ഇതിനെ pharmaco kainatic tolerance എന്ന് പറയുന്നു. ഇത് പോലെ തന്നെ തലച്ചോറും ഒരു ടോളറന്‍സ് തരുന്നത് pharmaco dynamic tolerance എന്ന് പറയും. ചിലര്‍ ഒരു കുപ്പിയൊക്കെ ഒറ്റയടിക്ക് തീര്‍ക്കുന്നത് കാണാം. ഇത്തരക്കാര്‍ ഈ രണ്ടാമത് പറഞ്ഞ tolerance ഉള്ളവരാണ്. പക്ഷെ ശരീരത്തിന്റെ പോലെ തലച്ചോറിനു ഇത്ര മാത്രം ലഹരി പിടിച്ചു നിര്‍ത്താനുള്ള കഴിവില്ല. ഒരു പരിധിക്കു അപ്പുരമെത്തിയാല്‍ മരണം നിശ്ചയമാണ്. ആ ലെവലിനെ മരകമാത്ര (lethal level ) എന്ന് പറയും. ഇങ്ങിനെ അകാല മൃത്യു അടയുന്ന എത്രയോ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ലഹരി ഉപയോഗിക്കുന്നവര്‍കു സ്ഥലകാല ബോധങ്ങള്‍ ഇല്ലാതാകുന്നു. വെപ്രാളം, വിശപ്പ്‌, വിയര്‍പ്, വ്യാകുലത, തലവേദന, തലയ്ക്കു മന്ദത, ശര്ദി, ശരീരം കൊച്ചിവളിക്കള്‍, അമിത രക്ത സമ്മര്‍ദം അങ്ങിനെ പല ശാരീരിക വിഷമതകള്‍ ഉണ്ടാകുന്നതിനു പുറമേ, മദ്യപന് ആഹാരം വേണ്ടുവോളം എടുത്തില്ലെങ്കില്‍ അവന്‍ ശരിക്കും അനാരോഗ്യവനാകുന്നു. രോഗ പ്രതിരോധ ശക്തി കുറയുന്നതുകൊണ്ട് പല പല രോഗങ്ങള്‍ പ്രത്യേകിച്ച് ലൈംഗിക രോഗങ്ങള്‍ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 24 മണിക്കൂറിനുള്ളില്‍ withdrawal ‍ലക്ഷണങ്ങള്‍ കാണിക്കും. പെട്ടെന്ന് നിര്‍ത്തിയാല്‍ ഉണ്ടാകുന്ന withdrawal ലക്ഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കുറേശെ നിര്‍ത്തുക.

മുകളില്‍ പറഞ്ഞതില്‍ ചിലവയും മൂഡ്‌ ദിസോര്ടെര്‍, വിറയല്‍ പോലുള്ള രോഗങ്ങളും withdrawal symptoms ആയി പ്രത്യക്ഷപെടാം. ഒരാഴ്ച ക്ഷമിച്ചിരുന്നാല്‍ ഇവയോകെ അപ്രത്യക്ഷമാകും. ചിലര്‍ക് വളരെ കാലത്തെ ഉപയോഗത്താല്‍ വിറയല്‍ മരാരോഗമായി മാറുന്നു.

ലഹരി വസ്തുക്കളും ഗര്‍ഭസ്ഥ ശിശുവും

ലഹരി ഉപയോഗിക്കുന്ന ഗര്‍ഭിണികളുടെ ശിശുക്കല്കും പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറില്‍ ധാരാളം സ്വീകരിണികള്‍ (receptors - നാഡികള്‍ക്കിടയിലെ രാസപധാരധങ്ങള്‍ വഴി സന്ദേശം കൈമാറുന്ന joint ) വളരെ കൂടുതലാണ്. അതിനാല്‍ ലഹരിയുടെ പ്രത്യാഘാതങ്ങള്‍ വളരെ കൂടുതല്‍ ആണ്. ജനിച്ചയുടന്‍ ചില കുട്ടികള്‍ വളരെ വെപ്രാളവും പരവേശവും മറ്റും കാട്ടാറുണ്ട്‌. അങ്ങിനെ ഡോക്ടരമാരടക്കം പലരെയും ഭയപ്പെടുത്തുന്നു. നമ്മുടെ നാട്ടില്‍ ചില മനുഷ്യര്‍ക്ക് ഒരു ധാരണയുണ്ട്. അല്പം മദ്യം ഗര്‍ഭിണികള്‍ക്ക് നല്ലതാണെന്ന്. അതുകൊണ്ട് തന്നെ അല്പം ബ്രാണ്ടി ചിലര്‍ കൊടുക്കുന്നു. ഇത് മൂലം മുകളില്‍ പറഞ്ഞ ഗുരുതരപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതല്ലാതെ പ്രത്യേകിച്ചു ഗുണമൊന്നും കിട്ടില്ല. ഇത്തരം കുഞ്ഞുങ്ങള്‍ക് ജനിതക, മസ്തിഷ്ക തകരാറുകള്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്‌.

ലഹരിവസ്തുകളും മനുഷ്യ മസ്തിഷ്കവും സുഖാനുഭൂതിയും

സഹസ്രാബ്ദങ്ങളുടെ പരിണാമത്തിലൂടെ തലച്ചോറിന്റെ ceribral cortex എന്ന ഭാഗത്തുണ്ടായ വികാസം സസ്തനങ്ങളില്‍ മാത്രം ഉള്ള ഒരു പ്രത്യേകതയാണ്. മനുഷ്യരില്‍ വരുമ്പോള്‍ ഈ ഭാഗം കുറെ കൂടി വികസിച്ചിരിക്കുന്നു. അതിനു കാരണം അവന്റെ സാമൂഹ്യ ജീവിതം തന്നെ. ഇത് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കി. അവനു കൂടുതല്‍ ന്യുറോണുകള്‍ ഉണ്ടായി. മനുഷ്യന്റെ തലച്ചോറിലെ കേന്ദ്ര നാഡീവ്യൂഹതിലെ ന്യൂറോണുകള്‍ക്ക് കൂടുതല്‍ സംപ്രേഷണം (neurotransmission) ഉണ്ടായി. അവന്റെ ബുദ്ധി വികസിക്കാന്‍ തുടങ്ങി. അവന്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങി. അവന്‍ കൂടുതല്‍ അനുഭൂതികള്‍ തേടി അലഞ്ഞു. അങ്ങിനെ ഒരിക്കല്‍ അവന്‍ ലഹരിയുടെ സുഖം അറിഞ്ഞു. അന്ന് മുതല്‍ ഇന്നുവരെ ഈ ശീലം മനുഷ്യനില്‍ തുടര്‍ന് കൊണ്ടേയിരിക്കുന്നു. ഇന്ന് കേരളത്തിലെ മദ്യത്തിന്റെ ഉപയോഗം ഇന്ത്യയിലെ ഒന്നാം സ്ഥാനത്തിലേക്ക് മാറുന്നു. അതും തൃശൂര്‍ ജില്ല ഒന്നാം സ്ഥാനതാണെന്ന് പറയാം. ആദ്യമൊക്കെ വെറും അനുഭൂതിക്ക് വേണ്ടി തുടങ്ങുന്ന ഈ ശീലം അടിമതതിലേക്ക് (dependence) നീങ്ങുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്ന സ്ഥിരം മദ്യപാനികളായ എത്രയോ ഭര്‍ത്താക്കന്മാര്‍ ഇന്ന് നമ്മുടെ കേരളത്തിലുണ്ട്. വരുമാനം ഒന്നും ഇല്ലെങ്കിലും വീട് സാധനങ്ങള്‍ വിറ്റു അതില്‍ നിന്ന് മദ്യം വാങ്ങി കഴിക്കുന്നവര്‍. ലഹരിക്ക്‌ വേണ്ടി ഇങ്ങനെ എന്തും ചെയ്യുന്നവര്‍. ഇങ്ങിനെ എത്രയൊക്കെ സംഭവങ്ങള്‍ നടക്കുന്നു. എന്തുകൊണ്ടാണിങ്ങനെ മനുഷ്യന്‍ അധഃപതിക്കുന്നത്. പ്രധാനമായും അടിമത്തം അല്ലെങ്കില്‍ dependence എന്ന ഒരു ലെവല്‍ എത്തുമ്പോഴാണിത് തുടങ്ങുന്നത്. ഇതിനെ പറ്റി അല്പം ചിന്തിച്ചാല്‍ നമ്മുടെ തലച്ചോറിനെയും ഇതുമായി ബന്ധപെട്ട അതിന്റെ പ്രവര്‍ത്തനത്തെയും കൂടി അല്പം അറിഞ്ഞിരിക്കുന്നത്. നന്നായിരിക്കും.

തലച്ചോറിന്റെ പ്രവര്‍ത്തനം മൊത്തത്തില്‍ ഒരു വലിയ സൂപ്പര്‍ കമ്പ്യുട്ടറിനോട് ഉപമിക്കാം. തലച്ചോറിനു ധാരാളം ഭാഗങ്ങളും കോടിക്കണക്കിനു ന്യുറോണുകളും ഉണ്ട്. തലച്ചോറിനു ധാരാളം ഭാഗങ്ങള്‍ ഉണ്ടെങ്കിലും, മനസ്സിന്റെ പ്രവര്‍ത്തനവുമായി ബന്ധപെടുതിയുള്ള ഭാഗം നോക്കുമ്പോള്‍ തലച്ചോറില്‍ പ്രധാനമായും നാല് നാഡീ കേന്ദ്രങ്ങള്‍ ആണുള്ളത്. കോര്റെക്സ്, ഹൈപോതലാമസ്, ലിംബിക് സിസ്റ്റം, ബ്രെയിന്‍ സ്ടേം. ഏറ്റവും മുകളില്‍ ഉള്ളത് കോര്റെക്സ്, ലിംബിക് സിസ്റ്റത്തിന് താഴെയാണ് ബ്രെയിന്‍ സ്ടേം, ബ്രെയിന്‍ സ്റെമിനെയും കോര്റെക്സിനെയും ബന്ധിപ്പിക്കുന്നത് ലിംബിക് സിസ്റെമാണ് രണ്ടിന്റെയും നടുക്ക് കാണുന്ന ചെറിയ ഭാഗമാണ് ഹൈപോതലാമസ്. ശ്വസോച്ചാസം, ഹൃദയമിടിപ്പ്‌, ആഹാരം, ഉറക്കം, ഇവ നിയന്ത്രിക്കുന്നത്‌ കോര്റെക്സ് ആണ്. ഈ ഭാഗമാണ് തലച്ചോറിന്റെ ഭൂരിഭാഗവും, ഇവിടെ sensory കോര്റെക്സ്, motor active കോര്റെക്സ്, auditory കോര്റെക്സ് അങ്ങിനെ പല ഭാഗങ്ങളും ഉണ്ട്. ചലനം, കാഴ്ച, കേള്‍വി ഇവയൊക്കെ ഇവിടെ നിയന്ത്രിക്കപ്ടുന്നു. ഇതിനു താഴെ ലിംബിക് സിസ്റെമാണ് അമിഗ്ടല, ഹിപോകംബാസ് എനീ ഭാഗങ്ങള്‍ ഉണ്ടിവിടെ. വികാരങ്ങള്‍ ‍ ഓര്മ എന്നിവ ഇവിടെ നിയന്ത്രിക്കപെടുന്നു. ഇതിനു താഴെ ബ്രെയിന്‍ സ്ടെം. ഇതിനു midbrain , pons , medulla എനീ ഉപവിഭാഗം ഉണ്ട്. ഇവിടെ ശ്രദ്ധ ബോധം തലച്ചോറിലേക്ക് വിവരങ്ങള്‍ എത്തിക്കുക ഇവയൊക്കെ ഇവിടെ നിര്‍വഹിക്കപെടുന്നു. ഹൈപോതലാമസ് എന്ന ഭാഗം ഉറക്കം, ദാഹം ഇങ്ങിനെയുല്ലവയെ പ്രധാനമായും നിയന്ത്രിക്കുന്നു.

സുഖാനുഭൂതി

സുഖം എന്ന അനുഭൂതി ആണ് ഏതു മനുഷ്യന്റെയും നിലനില്പിന് തന്നെ കാരണം. ശാരീരികവും മാനസികവുമായ സാസ്ത്യമാണ് സുഖം എന്നതുകൊണ്ട്‌ ഉദ്യേശിക്കുന്നത്. തലച്ചോറിലെ ലിംബിക് സിസ്റെവും ടോപമിന്‍ എന്ന രാസവസ്തുവിനെറെയും പ്രവര്‍ത്തനഫലമാണ് സുഖാനുഭൂതിയുടെ അടിസ്ഥാനം. മുകളില്‍ വിവരിച്ച സ്‌ട്രെസ് സൈക്കിള്‍ എന്ന അവസ്ഥയില്‍ നിന്ന് രക്ഷ പെടാന്‍ മനുഷ്യന്‍ ലഹരി ഉപയോഗിക്കുകയും. ലഹരി ഉള്ളില്‍ ചെന്നാല്‍ ടോപമിന്‍ എന്ന രാസവസ്തു ലിംബിക് സിസ്റെതില്‍ ഉണ്ടാകുകയും ചെയ്യുന്നു. അത് കോര്റെക്സില്‍ എത്തുമ്പോള്‍ സുഖമായി എന്ന വികാരം ഉണ്ടാകുകയും അത് അനുഭവപ്പെടുകയും ചെയ്യുന്നു. പുറമേ എത്ര വലിയ പ്രശ്നങ്ങള്‍ നടക്കുന്നു എങ്കിലും കൊര്റെക്സില്‍ ലഹരിയുടെ സന്ദേശം എത്തിയാല്‍ സുഖം, പരമാനന്ദം എന്ന അനുഭവം തന്നെ ഫലം. ഈ അനുഭവം ആവര്‍ത്തിക്കാന്‍ തലച്ചോര്‍ ആവശ്യപെടുന്നു. തലച്ചോര്‍ നശിക്കാന്‍ തുടങ്ങുന്നുവെന്ന് അര്‍ത്ഥം.

വിമോചന മാര്‍ഗങ്ങള്‍

ഈ ഒരു ഊരാക്കുടുക്കില്‍ നിന്നും രക്ഷ പെടണമെന്ന് വളരെ പേര്‍ ആഗ്രഹിക്കുന്നുണ്ടാകും. ചിലര്‍ക്ക് സാധിക്കുന്നു. ചിലര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കത്തവരാകുമ്പോള്‍ മദ്യപാനം നിര്‍ത്തനാകുകയില്ല. തുടരുന്നു. സമൂഹവും വ്യക്തിയും ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ ആര്‍ക്കും രക്ഷപ്പെടാന്‍ പറ്റും. alcoholic anonymous , narcotic anonimous മുതലായ സന്നദ്ധ സംഘടനകള്‍ വഴിയും ആര്‍കും രക്ഷ പെടാന്‍ പറ്റും. ചുരുക്കത്തില്‍ ലഹരികളില്‍ നിന്നും മോചനം വേണമെന്നുള്ള മനസ്സിന്റെ ആത്മാര്‍ത്ഥമായ ആഗ്രഹമാണ് ആദ്യം വേണ്ടത്. അതില്ലാതെ പ്രാര്‍ഥനയോ ധ്യാനമോ കൊണ്ടു മാത്രം ഒന്നും ഫലിക്കില്ല. ചിലര്‍ മറ്റുള്ളവര്‍ക് മുന്നില്‍ കൂടുതല്‍ വിധേയത്തം പുലര്‍ത്തുന്നു. ഒരു പെഗ്ഗ് ഓഫര്‍ ചെയ്താല്‍ 'നോ' എന്ന് പറയാനുള്ള ആര്‍ജ്ജവമാണ് നമുക്ക് ഉണ്ടാകേണ്ടത്. അടിമയായ ഒരുവന്‍ ചികിത്സക്ക് പോയാല്‍ ആ ചികിത്സയും BP , പ്രമേഹ ചികിത്സ പോലെ ജീവിതകാലം മുഴുവന്‍ നീണ്ടു നില്കും.

നിയമത്തിന്റെ വഴി

പല രാജ്യങ്ങല്കും ലഹരിയുടെ നിയമാവലി വ്യതസ്തമാനെകിലും ലോകതാദ്യമുണ്ടായതും ലോകാരോഗ്യ സങ്കടന കൈകാര്യം ചെയ്യുന്നതിനും പ്രാധാന്യമേരുന്നു.എന്നാല്‍ AD 1800 ഓടുകൂടി അമേരിക്കയില്‍ ഉണ്ടായ സാമൂഹ്യ ദുരന്തത്തോടെ അമേരിക്കന്‍ ജനതയാണ് ഇതിന്റെ ദുരവസ്ഥ ആദ്യമായി മനസിലാക്കിയത്. 1906 ഓടുകൂടി ഒരു Drug Act (Pure Drug Act 1906) ലോകാരോഗ്യ സംഘടന ഇറക്കിയതോടെ പല രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. പക്ഷെ പ്രതീക്ഷിച്ച അത്ര വിജയകരം ആയില്ല. പിന്നെ 1988 വര്‍ഷത്തില്‍ 106 അംഗരാജ്യങ്ങള്‍ അംഗീകരിച്ച NDPS Act (Narcotic Drugs and Psychotropic Substances Act, 1988) WHO ഇറക്കിയതോടുകൂടി ഇത് കുറച്ചുകൂടി ശക്തി പ്രാപിച്ചു. നമ്മുടെ രാജ്യത്തും ഇത് നടപ്പിലുണ്ട്.

നമ്മുടെ സമൂഹം നന്നാകണമെങ്കില്‍ വ്യക്തികള്‍ തന്നെ പരിശ്രമിക്കണം. അവന്‍ അങ്ങിനെ ഇവന്‍ ഇങ്ങിനെ എന്ന് ചിന്തിക്കുന്നതിനു മുമ്പ് ഞാന്‍ ശരിയാണോ എന്ന് ചിന്തിച്ചാല്‍ നാമെന്ന സമൂഹത്തിന്റെ ഭാഗം നന്നാകുകകയും ക്രമേണ സമൂഹവും നന്നാകും. ഒരു മദ്യ വിമുക്ത ലഹരി വിമുക്ത നാടിനു വേണ്ടി, ജനങ്ങളെ ബോധവാന്മാരാക്കാന്‍ നമ്മളാല്‍ ആകുന്ന വിധം പരിശ്രമിക്കാം.

14 comments:

Hari | (Maths) December 19, 2011 at 9:37 AM  

"വേണ്ട" എന്നോ "അരുത്" എന്നോ ആവശ്യമായ ഘട്ടങ്ങളില്‍ പറയാനുള്ള ആര്‍ജ്ജവമില്ലായ്മയാണ് നമ്മെ പലപ്പോഴും നാശങ്ങളിലേക്ക് നയിക്കുന്നത്. ഒരു രസത്തിന് കൈകാര്യം ചെയ്യുന്ന ലഹരി എപ്രകാരം ജീവിതം നശിപ്പിക്കുമെന്ന് തിരിച്ചറിയാന്‍ ഈ ലേഖനം സഹായിക്കും. ഈ ലേഖനത്തിലൂടെ കണ്ണോടിച്ചപ്പോള്‍ പണ്ട് ഒന്‍പതാം ക്ലാസിലെ മലയാളം പാഠപുസ്തകത്തില്‍ സുഗുതകുമാരിയെഴുതിയ ലേഖനം മനസ്സിലേക്കോടിയെത്തി. ലഹരി ഉപയോഗം സെല്ലിലേക്കെത്തിച്ച ഒരു യുവാവിന്റെ ജീവിതം പറയുന്ന ആ പാഠഭാഗം ആത്മാര്‍ത്ഥമായി വായിച്ച ഒരാള്‍ക്ക് പിന്നീട് ലഹരിയിലേക്ക് തിരിയാനേ കഴിയില്ല. അത്തരത്തില്‍ കുട്ടികളെ ശരിതെറ്റുകള്‍ മനസിലാക്കിക്കൊടുക്കുന്നതിന് ഈ ലേഖനവും സഹായിക്കും. അതിനെ സമ്പുഷ്ടമാക്കാന്‍ പോന്ന കമന്റുകള്‍ പ്രതീക്ഷിക്കുന്നു.

ജനാര്‍ദ്ദനന്‍.സി.എം December 19, 2011 at 10:23 AM  

മദ്യത്തിനും മയക്കുമരുന്നിനും എയിരായ പ്രവര്‍ത്തനങ്ങള്‍ക്കോ ചിന്തകള്‍ക്കോ ഈ ലേഖനം വഴിമരുന്നിടുകയാണെങ്കില്‍ നാം അല്പമെങ്കിലും കൃതാര്‍ത്ഥരായി. ഞാനും എന്റെ പഞ്ചായത്തിലെ ബഹുഭൂരിപക്ഷവും ഇത്തരമൊരു പ്രവര്‍ത്തനത്തിന്റെ നടുവിലാണ്. ഞങ്ങളുദ്ദേശിച്ചതിലും വലിയ പ്രതികരണങ്ങളാണ് ജനങ്ങളില്‍ നിന്ന് വിശേഷിച്ച് സ്ത്രീജനങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇതിനായി പഞ്ചായത്ത് വാര്ഷികപദ്ധതില്‍ ഒരു പ്രൊജക്ട് തന്നെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ സുകുമാര്‍ അഴീക്കോട് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു.
ഈ ക്രിസ്മസ് കാലത്ത് മൂന്നു കോളേജുകളിലെ NSS കേമ്പുകളാണ് പഞ്ചായത്തില്‍ നടക്കാന്‍ പോവുന്നത്. മേല്‍പ്പറഞ്ഞ പ്രോജക്ടിന്റെ വിജയത്തിന്നാവശ്യമായ സര്‍വേകളും കൗണ്‍സിലിഗുകളും തുടര്‍ചികിത്സകളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ച് അയല്‍ പഞ്ചായത്തുകളെല്ലാം സമാനമായ പരിപാടികളുമായി രംഗത്തെത്തിയിട്ടുണ്ട് എന്നു പറയാന്‍ അതീവ സന്തോഷമുണ്ട്

വിപിന്‍ മഹാത്മ December 19, 2011 at 11:23 AM  

മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ എന്ന പേരില്‍ ദിനംപ്രതി വിലകൂട്ടി ലാഭ കണ്ണുകളോടെ മാത്രം എക്സൈസ് വകുപ്പിനെ കാണുന്ന ഭരണാധികാരികള്‍ ഉള്ള നാട്ടില്‍ എന്തുചെയ്യനാകും ഒരു വ്യക്തിക്കോ ഒരു സംഘടനക്കോ. ഒന്നും കഴിയില്ല. ഒരുപക്ഷെ ഏതെങ്കിലും ഒരു ഭരണാധികാരി മദ്യനിരോധനം എന്ന ആശയം നടപ്പിലാക്കിയാല്‍ കേരളത്തില്‍ വ്യാജമദ്യം ഒഴുകും എന്നത് നാം കണ്ട യാഥാര്‍ഥ്യമാണ് .

രണ്ടു രൂപയ്ക്കും ഇപ്പോള്‍ ഒരു രൂപയ്ക്കും അരി നല്‍കുന്ന ബില്ലിനെ കളിയാക്കി നമ്മുടെ മിമിക്രി സഹോദരങ്ങള്‍ പറയുന്നത് കേട്ടിട്ടില്ലേ "ഭര്‍ത്താവ് വെള്ളമടിച്ചാലും ആ കുപ്പി ആക്രിക്കാരന് കൊടുത്താല്‍ കിട്ടുന്ന 1 രൂപ കൊണ്ട് 1 കിലോ അരി വാങ്ങാം എന്ന് ". അത് തമാശ അല്ല . നോവുന്ന ഒരു സത്യം മാത്രം.

സര്‍ക്കാര്‍ ഓഫീസുകളിലും "രണ്ടെണ്ണം വിടാതെ" ഫയല്‍ നോക്കിയാല്‍ കൈ വിറയ്ക്കുന്ന ഉദ്യോഗസ്ഥരുണ്ടല്ലോ?

ഇന്ത്യയില്‍ ഇനി ഒരു മാറ്റവും വരന്‍ പോകുന്നില്ല സര്‍. ഇന്ത്യയും ഇന്ത്യയിലെ ജനങ്ങളും ഇങ്ങനെ ജീവിച്ചു കുടിച്ചു നശിക്കുകയെ ഉള്ളൂ

ഇത് ശാപമല്ല മറിച്ചു എന്റെ നാടിനെ ഓര്‍ത്തുള്ള വേദന മാത്രം

Hari | (Maths) December 19, 2011 at 11:36 AM  

മഹാത്മ,
അങ്ങയുടെ വരികള്‍ വായിച്ചപ്പോള്‍ അതിന് കീഴെ ഒരു കയ്യൊപ്പ് ചേര്‍ക്കാന്‍ തോന്നി. വളരെ ശക്തമത്തായ അഭിപ്രായപ്രകടനം. പ്രതിഷേധാഗ്നിയുടെ എല്ലാ ചൂടും ആ വരികളില്‍ നിന്നും വായിച്ചറിയാനായി.

ജനാര്‍ദ്ദനന്‍ മാഷിന്റെ നാട്ടില്‍ നടന്നതു പോലെയുള്ള പദ്ധതികള്‍ ഗ്രാമങ്ങളില്‍ നടപ്പാക്കണം. അതിന് ഭരണാധികാരികളും ജനനേതാക്കളും ഒരുമിച്ച് നില്‍ക്കണം. ഒന്നിച്ചൂ കൂടുമ്പോള്‍ ലഹരിയില്‍ മുങ്ങുന്ന ആഘോഷം ഉപേക്ഷിക്കാന്‍ നാം സന്നദ്ധരാകണം. അതിന് നാമോരോരുത്തരും തയ്യാറാകണം.

വിപിന്‍ മഹാത്മ December 19, 2011 at 2:50 PM  

ഹരിസാറിന്റെ അഭിപ്രായത്തിനെ ഹൃദയംകൊണ്ടു സ്വാഗതം ചെയ്യുന്നു.

ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയുന്ന ഒരുവിഭാഗം ഉണ്ട് സര്‍.

അഭിനവ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ ആയ നമ്മുടെ സിനിമാ നടന്മാരും, രാഷ്ട്രീയ നേതാക്കളും
അവര്‍ പറയട്ടെ കേരളത്തിലെ യുവത്വത്തിനോട്.
ടി വി യിലൂടെ ഉള്ള വാചക കസര്‍ത്ത് അല്ല,
എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ക്കും യുവജന സംഖടനകള്‍ ഉണ്ട് . എല്ലാ യുവജന സംഘടനകളിലെക്കും സര്‍ക്കുലറുകള്‍ പോകട്ടെ " മദ്യപിക്കുന്നവര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകേണ്ടി വരുമെന്ന്"
ഒപ്പം മമ്മൂട്ടി മോഹന്‍ലാലുമാരും അവരുടെ ഫാന്‍സ്‌ അസോസിയേഷനുകള്‍ വഴി അവര്‍ അഭിപ്രായങ്ങള്‍ നടപ്പിലാക്കട്ടെ.
മദ്യപിക്കുന്ന സീനുകള്‍ ഉള്ള സിനിമകളില്‍ അഭിനയിക്കില്ല എന്നും അവര്‍ തീരുമാനിക്കട്ടെ. പിന്നെ കഥാപാത്രം അങ്ങനെയാണെങ്കില്‍ മദ്യപിക്കുന്ന സീന്‍ ഒഴിവാക്കി. ലഹരി പിടിച്ചതിനു ശേഷം ഉള്ളത് അഭിനയിക്കട്ടെ.

അഭിപ്രായങ്ങള്‍ പറഞ്ഞിട്ട് ഒരുവരി ചേര്‍ക്കുന്നു

" ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം "

സഹൃദയന്‍ December 19, 2011 at 8:44 PM  

സോറി ഓഫ് ടോപ്പിക്ക്

1. സെന്‍സസ്‍ ഡ്യൂട്ടി വന്നു.. കേട്ടത് നാല്‍പ്പതു ദിവസത്തേക്കു റിലീവ് ചെയ്യുമെന്ന്. ഹൈസ്കൂള്‍ ടീ്ച്ചേഴ്സിനെ മാത്രം എന്യൂമറേറ്റേഴ്സാക്കി വച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ എന്തെങ്കിലും ആര്‍ക്കെങ്കിലും അറിയാമോ..?

2.സമ്പൂര്‍ണ്ണയ്ക്ക് പൈസ കിട്ടുമെന്നു കേട്ടു(അങ്ങിനെ കൊടുക്കുന്നതിന്റെ ആവശ്യകതയെന്തെന്ന ചര്‍ച്ച അവിടെ നില്‍ക്കട്ടെ...)അതെപ്പോ എങ്ങിനെ എവിടുന്ന് കിട്ടും..? കഴിഞ്ഞ പത്തിന്റെ എന്റെര്‍ ചെയ്തു കണ്‍ഫേം ചെയതല്ലോ.... അതിന്റെ കാശിന്റെ കാര്യം എങ്ങിനെയാ..?

Ameerjan December 19, 2011 at 10:26 PM  

Drinking is the mother of all other bad habits/////

ജനാര്‍ദ്ദനന്‍.സി.എം December 19, 2011 at 10:47 PM  

[im]http://3.bp.blogspot.com/-QVSvfa61XyI/To3Z7fb1nlI/AAAAAAAABEY/yJ-4bcYhWUo/s320/kuppi.JPG[/im]

എന്റെ ഒരു സുഹൃത്തിന്റെ വരികള്‍ എഴുതുന്നു.

അമ്മ എന്നെ കുപ്പിപ്പാലു തന്നു പറ്റിച്ചു
ഇന്നെനിക്ക് അമ്മയെക്കാളധികം ഇഷ്ടം
കുപ്പികളെയാണ്

Thasleem December 20, 2011 at 7:37 AM  

ente schoolil lahari upayogikkunna kuttikalude ennam valare kootuthalanu...ithu nirthalakkan enthelum margam sweegariche pattooo..anyway good thread....

വിപിന്‍ മഹാത്മ December 20, 2011 at 11:33 AM  

കാളിദാസന്‍ മാഷിനെ കാണാനില്ലല്ലോ. എവിടെയാ സാറെ താങ്കള്‍

ബീന്‍ December 21, 2011 at 6:52 AM  

ഇപ്പോള്‍ നടന്നു വരുന്ന പരീക്ഷകളുടെ ചോദ്യങ്ങളുടെ നിലവാരത്തെ കുറിച്ചും ഒരു ചര്‍ച്ച നല്ലതാണ്.

rajeshmash December 26, 2011 at 10:47 AM  

what u think of a CM not finding time to visit MULLAPERIYAR?enough time to guard AG spiting the venum in court!malayalees have bad time in TN.But CM finish his job in writing letters.

muralichathoth December 27, 2011 at 7:54 AM  

I wish to reply on Rajesmasters comment
"what u think of a CM not finding time to visit MULLAPERIYAR?malayalees have bad time in TN". sir you are making a big mistake by generalising all malayalees are having problems in TN. few malayalees might have faced problems from some narrow minded political groups from TN.the same complaints,some Tamilians are also raised against Keraliate,we know that there is no fact in it.If we generalise this , it may turn like Bihar -Maharashtra Issue. As a C.M,Mr. Ommen Chandi is doing a good job by pressurising P.M to mediate in this issue, partly he have succeeded in it. Hope that this matter will be settled without any Tamilian-malayalee conflict.

Math Teacher from India

Unnikrishnan,Valanchery January 16, 2012 at 6:49 PM  

നല്ല ലേഖനം

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer