വേങ്ങര തുടക്കം കുറിക്കുന്നു..!
>> Sunday, January 22, 2012
ഐടി@സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി ഹൈസ്കൂള്‍ക്ലാസ്സുകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നത് ഇപ്പോള്‍ എല്‍.പി, യു.പി, ഹയര്‍ സെക്കന്ററികളിലേക്കും വ്യാപിച്ചിരിക്കുകയാണ്. എല്‍.പി അധ്യാപകര്‍, പ്രധാനാധ്യാപകര്‍, ഹയര്‍സെക്കന്ററി അധ്യാപകര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന ട്രെയിനിങ്ങുകളുടെ തെരക്കിലാണ് വിവിധ ജില്ലകളിലെ ട്രെയിനിങ് സെന്ററുകള്‍. ഐസിടിയുടെ അനന്തസാധ്യതകളുടെ പുതുലോകം തങ്ങള്‍ക്കുമുന്നില്‍ തുറക്കുന്നത് വിസ്മയത്തോടെ കണ്‍കുളിര്‍ക്കെ നോക്കിയിരിക്കുന്ന അധ്യാപകര്‍ക്ക് ഇത് അല്പം നേരത്തേയായില്ലല്ലോയെന്ന പരിഭവം മാത്രം! ഐടി@സ്കൂള്‍ മലപ്പുറം ടീം തയ്യാറാക്കിയ ഉബുണ്ടു ജൂനിയര്‍ ഓപ്പറേറ്റിങ് സിസ്റ്റം ക്ലാസ് മുറികളില്‍ അത്ഭുതം സൃഷ്ടിക്കുന്നത് ഇനിയുള്ള ദിവസങ്ങളില്‍ കണ്ടുകൊള്‍ക! ഇത്രയും ഇപ്പോള്‍ എഴുതാനുള്ള കാരണം, മലപ്പുറത്തെ വേങ്ങര ഉപജില്ലയിലെ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ ടി കെ അബ്ദുല്‍ റഷീദ് അയച്ചുതന്ന വാര്‍ത്തയും ചിത്രങ്ങളുമാണ്. അതെന്താണെന്നല്ലേ..?
വേങ്ങര ഉപജില്ലയിലെ എല്‍ പി സ്കൂളുകള്‍ കുട്ടികള്‍ക്കുവേണ്ടി വേങ്ങര ഉപജില്ലയിലെ SITC Forum സംഘടിപ്പിച്ച LP IT Mela 2012 ജനുവരി 20 വെള്ളിയാഴ്ച ക്ലാരി GUPSല്‍ നടന്നു. ശ്രീ.അബ്ദുറഹിമാന്‍രണ്ടത്താണി MLA മേളയുടെഉദ്ഘാടനം നിര്‍വ്വഹിച്ചു. എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നാസര്‍ അദ്ധ്യക്ഷനായിരുന്നു. DIGITAL PAINTING,ENGLISH TYPING, IT QUIZ എന്നിവയായിരുന്നുമത്സര ഇനങ്ങള്‍.
25 സ്കൂളുകളില്‍ നിന്ന് 40 കുട്ടികള്‍പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാന ദാനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങില്‍ സുലൈഖ നിര്‍വ്വഹിച്ചു.
20 comments:
എല്‍ പി വിഭാഗത്തിന് കുട്ടികളുടെ ഐടി പഠനമാണോ അതോ അധ്യാപകരെ ഐസിടിക്ക് ശാക്തീകരിക്കലാണോ നല്ലത്?
ഐടി പഠനവും ഐടി മേളയും യുപി മുതല്‍ പോരേ..?
എല്ലാ കുഞ്ഞ് ഐടി പ്രതിഭകള്‍ക്കും അഭിനന്ദനങ്ങള്‍.....
എന്റെ ഗീതടീച്ചറേ.... വെറുതേ ഒരു പിതിരുപ്പിയാവരുത്.... കതിരിലല്ല വളമിടേണ്ടത് എന്ന് പ്രത്യകിച്ച് എടുത്തു പറഞ്ഞാലേ മനസിലാവൂ.....??
നാലാം ക്ലാസിലെ എന്റെ 10 മക്കള്‍ക്കും ലാബ് തുറന്ന് കൊടുക്കേണ്ട കാര്യമേയുള്ളു ബാക്കി അവര്‍ തനിയെ കൈകാര്യം ചെയ്തുകൊള്ളും. ഇത് അതിശയോക്തി കലര്‍ത്തി പറയുന്നതല്ല. എന്നും ഉച്ചക്ക് 1 മുതല്‍ 2 വരെ അവര്‍ക്ക് ഞാന്‍ തന്നെയാണ് ലാബ് തുറന്ന് കൊടുക്കുന്നത്. മലയാളം ടൈപ്പിങ്ങും പഠിച്ചു തുടങ്ങിയിരിക്കുന്നു....
പിന്നെ, അധ്യാപകര്‍ ട്രെയിനിംഗ് കൊടുത്താലുള്ള അവസ്ഥ നേരിട്ട് കണ്ട് അനുഭവിച്ചിട്ടുളഅളതാണ്. പഠനത്തിന്റെ ആവേശമോക്കെ കോഴ്സ് കഴിഞ്ഞ് സ്കൂളിലെത്തുമ്പോള്‍ 80 ശതമാനം പേരുടേയും അവസാനിക്കും...
ഒരുകാര്യം കൂടി, പോതുവേ നിങ്ങള്‍ "ചില" ഐസ്കൂള് മാഷമ്മാര്‍ക്കും ടീച്ചര്‍ മാര്ക്കും ഒരു വിചാരേണ്ട്.... ഈ ഐ.ടി. നിങ്ങടെ കുടുമ്പസ്വത്താണന്ന്. പാവം ഞങ്ങള്‍ എല്‍പിഎസ്എ മാര്‍ക്ക് ഒരു വിവരോം ഇല്ലന്ന്. അതു ശരിയല്ലാട്ടോ.... ( എന്റെ നേരിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് അടിവരയിട്ട് പറയണത്. ആരും എന്നോട് പെണങ്ങരുതേ...)
"ഒരുകാര്യം കൂടി, പോതുവേ നിങ്ങള്‍ "ചില" ഐസ്കൂള് മാഷമ്മാര്‍ക്കും ടീച്ചര്‍ മാര്ക്കും ഒരു വിചാരേണ്ട്.... ഈ ഐ.ടി. നിങ്ങടെ കുടുമ്പസ്വത്താണന്ന്. പാവം ഞങ്ങള്‍ എല്‍പിഎസ്എ മാര്‍ക്ക് ഒരു വിവരോം ഇല്ലന്ന്. അതു ശരിയല്ലാട്ടോ...."
അയ്യോ..നിധിന്‍മാഷ് എന്നെ തെറ്റിദ്ധരിച്ചു..!
കുട്ടികളുടെ psychomotor developmentന് ഏറ്റവും അനുയോജ്യമായ പ്രായത്തില്‍ അവരെ കമ്പ്യൂട്ടറുമായി ചങ്ങാത്തത്തിലാക്കണോയെന്ന് ഒരു സംശയം മാത്രേ ഞാനുന്നയിച്ചുള്ളൂ...!
ഐ.ടി. ഒക്കെ നല്ലതു തന്നെ. ആദ്യം കുഞ്ഞുങ്ങളെ മലയാളം തെറ്റുകൂടാതെ എഴുതാനും വായിക്കാനും പഠിപ്പിക്കുയാല്ലേ വേണ്ടത്?
psycho-motor development ന് സൂക്ഷ്മ ചലനങ്ങള്‍ പരിശീലിക്കുന്നത് അത്യാവശ്യമല്ലേ? കമ്പ്യുട്ടറിന്റെ ഉപയോഗം ഈ കാര്യത്തിന് നല്ലതല്ലേ?? കീബോര്‍ഡിലെ കട്ടകള്‍ കൃത്യമായി അമര്‍ത്തുക, ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് കൃത്യമായി മൗസ് പോയിന്റര്‍ എത്തിക്കുക ഞെക്കുക ചെയ്യുക, ഞക്കി വലിച്ച് നിക്ഷേപിക്കുക(Click, drag and drop.. )തുടങ്ങയവയോക്കെ.... ഒടുകയും ചാടുകയും കളിക്കുകയുമൊക്കെ വേണം. ഒപ്പം ഇതും നല്ലതാണ് ആക്ടിവിറ്റികളിലെ വൈറൈറ്റി ആര്‍ക്കാ ഇഷ്ടമല്ലാത്ത്??
Congrats to Malappuram team for their effort: This may bring a further changes in our IT Education.IT is a part of every subject at present, so early education of IT won't affect learning of other subjects, It may give motivation in studies, depends on how we deal with it as teachers.
Congrats to Malappuram team for their effort: This may bring a further changes in our IT Education.IT is a part of every subject at present, so early education of IT won't affect learning of other subjects, It may give motivation in studies, depends on how we deal with it as teachers.
എല്ലാ കുഞ്ഞ് ഐടി പ്രതിഭകള്‍ക്കും അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍ ..
നല്ലത് മാത്രം കുട്ടികള്‍ക്ക്.............
അഭിനന്ദനങ്ങള്‍
ഐസ്കൂള് പ്രയോഗങ്ങൾ ഗംഭീരം
ഉബുണ്ടു ജൂനിയര്‍ ഓപ്പറേറ്റിങ് സിസ്റ്റം software mathsblogil nalkumo?
അധ്യാപകരെ ഐസിടിക്ക് ശാക്തീകരിക്കണം. അധ്യാപകര്‍ക്ക് ട്രെയിനിംഗ് കൊടുത്താല്‍ ഇപ്പോഴുള്ള അവസ്ഥ മാറും. പഠിപ്പി ക്കലിന്റെ ആവേശമോക്കെ കോഴ്സ് കഴിഞ്ഞ് സ്കൂളിലെത്തുമ്പോള്‍ അവസാനിക്കുരുത്.( നിധിന്‍ സാര്‍ പറഞ്ഞത് ഓര്‍ക്കുമല്ലോ !!!) നാലാം ക്ലാസ് വരേയുള്ള കുട്ടികളുടെ ഐടി പഠനത്തേ ക്കാള്‍ അധ്യാപകരെ ഐസിടിക്ക് ശാക്തീകരിക്കലിനാണ് പ്രാമുഖ്യം നല്കേണ്ടത്.
ഗീതാസുധി പറഞ്ഞത് ശരി
എല്‍ പി കുട്ടികള്‍ ഒരു പഠനവിഷയം എന്നാ നിലയില്‍ കമ്പ്യൂട്ടര്‍ പഠിക്കേണ്ടതില്ല.എല്‍ പി വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം അതല്ല.ഇത് അക്കാദമിക പ്രശനം
ഇത് ഒരു വശം
മറുവശം കൂടി നോക്കാം.സാങ്കേതിക വിദ്യാ മേല്‍കോയ്മ സമൂഹത്തില്‍ ഉണ്ടാകുന്നു.പൊതു വിദ്യാലയങ്ങള്‍ക്കു പുറത്തുള്ള സ്കൂളില്‍ പോകാന്‍ കഴിയുന്ന സാമ്പത്ത്ജിക ശേഷി ഉള്ള കുട്ടികള്‍ ഐ ടി അനായാസം കൈകാര്യം ചെയ്യുന്നു.അധീശത്വം സാങ്കേതികവിദ്യയുടെ -അത് അറിവിന്റെ സഞ്ചിത രൂപങ്ങള്‍ ആവാഹിക്കുവാന്‍ കെല്പുള്ള സാങ്കേതികവിദ്യയുടെ -ഉണ്ടാകുമ്പോള്‍ നമ്മുടെ കുട്ടികള്‍ ചെറുത്തു നില്‍ക്കണോ പിന്‍വാങ്ങണോ ? ഇത് സാമൂഹിക പ്രശ്നം .
ഇനി മറ്റൊന്ന് കൂടി ഞാന്‍ നൂറു കണക്കിന് സ്കൂളുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട് .മിക്കയിടത്തും ഐ ടി പഠനം ഉണ്ട്.പക്ഷെ ക്ലാസിലെ അധ്യാപികമാര്‍ ഈ സാധ്യത ഉപയോഗിക്കില്ല.ആദ്യം അധ്യയനത്ത്തില്‍ ഐ ടി പ്രയോജനപ്പെടുത്തട്ടെ .അങ്ങേ ഉണ്ടാകുന്ന ചെങ്ങാത്തം ക്ലാസ് സംസ്കാരത്തെ ഐ ടി അധിഷ്ടിതം ആക്കും
ലാപ് ടോപ് ക്ലാസുകളില്‍ ചെല്ലണം .നെറ്റ് കണക്ഷനും വേണം .വിദേശരാജ്യങ്ങളില്‍ കഥ പറയാന്‍ പോലും ചെറിയ ക്ലാസുകളില്‍ ഐ ടി ഉപയോഗിക്കുന്നത് പോലെ അനുഭവതീക്ഷ്നത എല്ലാത്തിലും ആകാം.
പിന്നെ ഫീസ് പിരിക്കാനും പ്രത്യേകം ആളെ വെച്ച് അധികം പഠിപ്പിക്കാനും ആരും മുതിരരുത്,ഐ ടി ക്വിസ് നടത്തിയത് അല്പം കൂടിയ പാപം ആയി
കലാധരന്‍ മാഷും സുരേഷ് മാഷും കൂടെനിന്നപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം!
എന്റെ അഭിപ്രായത്തെ ഇത്ര ദിവസവും ആരും പിന്തുണക്കാനില്ലാത്തതില്‍ വല്ലാത്ത നിരാശ തോന്നിയതായിരുന്നു.
ഇതു കൂടി വായിക്കുക..!
കമ്പ്യൂട്ടര്‍വല്‍ക്കരണം psychomotor development നെ ബാധിച്ചേക്കും.കീ ബോര്‍ഡിന്‍റെ ഉപയോഗത്തിന് പരിമിതി ഉണ്ടല്ലോ
കമ്പ്യൂട്ടര്‍വല്‍ക്കരണം psychomotor development നെ ബാധിച്ചേക്കും.കീ ബോര്‍ഡിന്‍റെ ഉപയോഗത്തിന് പരിമിതി ഉണ്ടല്ലോ
MATHSBLOG acronyms
മലയാളനാട്ടിലെ അദ്ധ്യാപകർക്ക് തീർത്തും ഹാപ്പിയാകാൻ സാധിക്കുന്ന ബ്ലോഗ്.
Malayalanaattile Adhyapakarkku Theerthum Happyakan Sadhikkunna BLOG.
Post a Comment