സമഗ്ര IT പരീക്ഷാ ചോദ്യങ്ങള്‍

UID Status Updation (സംസ്ഥാനത്തെ എല്ലാ ഗവ., ഗവ.എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും)

>> Sunday, March 31, 2013

സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷംമുതല്‍ തലയെണ്ണല്‍ എന്ന പ്രക്രിയ ഒഴിവാക്കിയല്ലോ..? പകരം കുട്ടികളുടെ ഏകീകൃത തിരിച്ചറിയല്‍ നമ്പറിലൂടെയാണ് കാര്യങ്ങള്‍ പകരംവെയ്ക്കുന്നത്. എന്നാല്‍ പ്രസ്തുതപ്രക്രിയയ്ക്ക് നിയോഗിക്കപ്പെട്ടിരുന്നത് കെല്‍ട്രോണ്‍, അക്ഷയ എന്നീ ഏജന്‍സികളാണ്. പ്രസ്തുത പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി ഒരു ആക്ഷന്‍ പ്ലാന്‍ അടിയന്തിരമായി സര്‍ക്കാര്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന UID സ്കീം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു വേണ്ടി നിലവില്‍ UID/EID/NPR വഴി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായി നല്‍കിയിരിക്കുന്ന സൈറ്റിലൂടെയാണ് വിവരങ്ങള്‍ upload ചെയ്യേണ്ടത്. അതിന്റെ ചുമതലകളാകട്ടെ ഓരോ വിദ്യാലയത്തിലേയും അതത് ക്ലാസ് ടീച്ചര്‍മാര്‍ക്കാണെന്ന് വിശദമാക്കുന്ന ഡി.പി.ഐയുടെ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. യു.ഐ.ഡി വിവരങ്ങള്‍ പോര്‍ട്ടലിലേക്ക് എന്റര്‍ ചെയ്യേണ്ടതെങ്ങനെയെന്ന് ചുവടെ വിശദീകരിച്ചിരിക്കുന്നു.
UID പോര്‍ട്ടലില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിദ്യാഭ്യാസവകുപ്പിന്റെ UID എന്‍റോള്‍മെന്റ് സ്റ്റാറ്റസ് രേഖപ്പെടുത്തുന്നതിനുള്ള സൈറ്റിലേക്കാണ് ആധാര്‍ രജിസ്ട്രേഷന്‍ കഴിഞ്ഞ കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യേണ്ടത്.
സൈറ്റിന്റെ ഹോംപേജില്‍ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കുക.ഓരോ സ്ക്കൂളിന്റേയും സ്ക്കൂള്‍ കോഡാണ് ലോഗിന്‍ ചെയ്യാനായി യൂസര്‍നെയിമായും പാസ്‌വേഡായും നല്‍കേണ്ടത്. UID പോര്‍ട്ടലില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതെങ്ങനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഈ ലിങ്കില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

28 comments:

വി.കെ. നിസാര്‍ September 16, 2012 at 9:07 AM  

പുതുതായി എയ്ഡഡ് വിദ്യാലയങ്ങളില്‍ ജോലിയില്‍ പ്രവേശിച്ച നമ്മുടെ സുഹൃത്തുക്കള്‍ക്ക്, തസ്തികനിര്‍ണ്ണയവും അതുവഴി ശമ്പളവും വേഗത്തില്‍ ലഭിക്കാന്‍ കൂടി ഇത് എല്ലാ സ്കൂളുകളും എത്രയും വേഗം ചെയ്യേണ്ടത് ആവശ്യമാണ്

JIM JO JOSEPH September 16, 2012 at 4:45 PM  

sampoorna വഴിയുള്ള UID അല്ലേ ഉദ്ദേശിച്ചത്...?sampoorna ചെയ്യാന്‍ sep30 വരെ സമയം തന്നിരുന്നു...എഡിറ്റിങ് ബാക്കി കിടക്കുന്നു...വേഗത്തിലാക്കണോ?

JIM JO JOSEPH September 16, 2012 at 4:45 PM  

sampoorna വഴിയുള്ള UID അല്ലേ ഉദ്ദേശിച്ചത്...?sampoorna ചെയ്യാന്‍ sep30 വരെ സമയം തന്നിരുന്നു...എഡിറ്റിങ് ബാക്കി കിടക്കുന്നു...വേഗത്തിലാക്കണോ?

വി.കെ. നിസാര്‍ September 16, 2012 at 7:38 PM  

"sampoorna വഴിയുള്ള UID അല്ലേ ഉദ്ദേശിച്ചത്...?"
അല്ല സര്‍. ടീച്ചേഴ്സ് പാക്കേജ്

sudha September 16, 2012 at 8:40 PM  

എന്റെ സ്ക്കൂളില്‍ ഈ വര്‍ഷം (June, July) പണികഴിഞ്ഞ കെട്ടിടമുണ്ട് അത് ക്സാസ് മുറികളുടെ എണ്ണത്തില്‍ കൂട്ടാമോ?

Baby September 17, 2012 at 6:05 AM  

സര്‍, ഒരു സംശയം ചോദിച്ചോട്ടെ,അബദ്ധവശാല്‍ confirmed ആയ 'സമ്പൂര്‍ണ്ണ'details ,edit ചെയ്യാന്‍ പറ്റുമോ ?

Baby September 17, 2012 at 6:05 AM  

സര്‍, ഒരു സംശയം ചോദിച്ചോട്ടെ,അബദ്ധവശാല്‍ confirmed ആയ 'സമ്പൂര്‍ണ്ണ'details ,edit ചെയ്യാന്‍ പറ്റുമോ ?

JIM JO JOSEPH September 17, 2012 at 12:24 PM  

To edit confirmed data, pls contact ur ItSchool Coordinator(school code and adm.no of student needed)

JIM JO JOSEPH September 17, 2012 at 12:25 PM  

To edit confirmed data, pls contact ur ItSchool Coordinator(school code and adm.no of student needed)

M.R.S.ALAPPUZHA September 17, 2012 at 12:40 PM  

sampoorna വഴിയുളള UID ആല്ല,ആധാര്‍ വഴിയുളള PHOTO എടുത്തവരുടെ എ​ണ്ണമാണ് ഉദ്ദേശിക്കുന്നത്

Cherish Abraham September 17, 2012 at 8:27 PM  

ഒരു സ്കൂള്‍ ഇലക്ഷന്‍ സോഫ്ട് വേറും ഹെല്‍പ് ഫയലും ഇവിടെ കിട്ടും Virtual Voting Machine ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്യുമ്പോള്‍ ലഭിക്കുന്നഫോള്‍ഡറിലുള്ള Help.pdf പരിശോധിക്കുക

chitrasala September 19, 2012 at 1:30 PM  

"എന്നാല്‍ പ്രസ്തുതപ്രക്രിയയ്ക്ക് നിയോഗിക്കപ്പെട്ട കെല്‍ട്രോണ്‍, അക്ഷയ എന്നീ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ഭാഗ്യവവശാല്‍ മന്ദഗതിയിലാണ് നടക്കുന്നത്."
UID എന്‍റോള്‍മെന്‍റ് പ്രക്രിയക്ക് സ്കൂളുകളുടെ സഹകരണം വളരെ കുറവാണ്..ഒരു ദിവസം ഏകദേശം 70-80 എന്‍റോള്‍മെന്റ് നടന്നാല്‍ മാത്രമെ ഈ പ്രക്രിയക്ക് "അക്ഷയ"സംരഭകര്‍ താല്‍പര്യപ്പെടുകയുള്ളൂ. നിലവില്‍ 30-45 എണ്ണമേ എന്‍റോള്‍ ചെയ്യാന്‍ സാധിക്കുന്നുള്ളൂ.ഇതിന് കാരണം സ്കൂളുകള്‍ വേണ്ട രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്താത്തതു കൊണ്ടാണ്.
താഴെ പറയുന്ന നിര്‍ദേശങ്ങള്‍ ഇതിനായി സ്വീകരിക്കാവുന്നതാണ്
1.കുട്ടികളുടെ എന്‍റോള്‍മെന്റ് രാവിലെ 9.30 ന് ആരംഭിച്ച് 4.30 ന് അവസാനിക്കുന്ന രീതിയില്‍ ക്രമീകരിക്കണം. ഇതിനായി സ്കൂളിന് സമീപമുള്ളവര്‍ക്ക് രാവിലെയും വൈകുന്നേരവുമായി എന്‍റോള്‍മെന്റ് സമയം കൊടുക്കുക(നിലവില്‍ ഇത് 10.45 മുതല്‍ 3 വരെയാണ്)
2.ഇന്റര്‍വെല്‍ സമയങ്ങളില്‍ എന്‍റോള്‍മെന്റിന് തടസം ഉണ്ടാകരുത്(നിലവില്‍ ഇന്റര്‍വെല്‍ സമയങ്ങളില്‍ എന്‍റോള്‍മെന്റ് നടക്കുന്നില്ല)
3.ക്ലാസ് ടീച്ചറോ ഉത്തരവാദിത്തപെട്ട മറ്റാരെങ്കിലും എന്‍റോള്‍മെന്റ് സ്ഥലത്ത് നിര്‍ബന്ധമായും വേണം(നിലവില്‍ കുട്ടികളെ എന്‍റോള്‍മെന്റിന് പറഞ്ഞയക്കുന്നതേ ഉള്ളൂ)
4.എന്‍റോള്‍മെന്റ് ഫോം അദ്ധ്യാപകര്‍ കൃത്യമായി പൂരിപ്പിക്കുക(നിലവില്‍ കുട്ടികള്‍ തനിയെ പൂരിപ്പിക്കുകയാണ്)
5.സ്കൂള്‍ സമയത്തിനു ശേഷം രക്ഷകര്‍ത്താക്കള്‍ക്കും നാട്ടുകാര്‍ക്കും എന്‍റോള്‍മെന്റ് ചെയ്യുന്നതിനുള്ള സൗകര്യം ചെയ്യുക(നിലവില്‍ സ്കൂള്‍ അധികാരികള്‍ ഇത് സമ്മതിക്കുന്നില്ല ,അവര്‍ക്ക് അവരുടെ കാര്യം മാത്രം)
6.സമീപത്തുള്ള കുട്ടികളുടെ എണ്ണം കുറവുള്ളLP,UP സ്കൂളുകളിലെ കുട്ടികളെ എന്‍റോള്‍മെന്റ് നടക്കുന്ന സ്കൂളില്‍ എത്തിച്ച് എന്‍റോള്‍മെന്റ് നടത്തുക.(നിലവില്‍ എല്ലാവരും തങ്ങളുടെ സ്കൂളില്‍ വച്ച് തന്നെ എന്‍റോള്‍മെന്റ് നടക്കട്ടെ എന്ന് വിജാരിക്കുന്നു.)

വി.കെ. നിസാര്‍ September 19, 2012 at 1:37 PM  

Chithrasala, താങ്കള്‍ ചൂണ്ടിക്കാണിച്ച വസ്തുതകള്‍ അധികാരികള്‍ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു.
(അക്ഷയ,കെല്‍ട്രോണ്‍ സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുക എന്ന ഉദ്ദേശം ആ പരാമര്‍ശത്തില്‍ വിവക്ഷിച്ചിരുന്നില്ല). അങ്ങനെ ഒരു ധ്വനി തോന്നിയെങ്കില്‍ ക്ഷമിക്കുമല്ലോ..!)

തണ്ണീര്‍മുക്കം September 20, 2012 at 1:25 PM  

Chithrasala നിര്‍ദ്ദേശിച്ചിരിക്കുന്ന എല്ലാ കര്യങ്ങളും കൃത്യമായി ചെയ്യണമെന്ന് എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും വിദ്യാഭ്യാസ ഡപ്യട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാകുന്നു ഇതിനോട് സഹകരിക്കാത്ത സകൂളുകള്‍ ഉണ്ടെങ്കില്‍ ആസ്കൂളുകളുടെ വിവരം വിദ്യാഭ്യാസ ഡപ്യട്ടി ഡയറക്ടറുടെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്.

stjosephs September 26, 2012 at 10:19 AM  

ബാബു സാര്‍,
ഞങ്ങള്‍ ഈ(സപ്തംബര്‍)മാസത്തിലെ ശമ്പളബില്ലില്‍ ആദായ നികുതി ഡിഡക്ഷനായി ചേര്‍ത്ത് ഇനിയെന്ത്? എന്നിരികുമ്പോഴാണ് സാറിന്‍െറ ഈ പൊസ്ററ്!
വളരെ നന്ദി.

Feroze Bin Mohamed September 29, 2012 at 4:48 PM  

Very nice and useful post ! Read useful information by malayala manorama nallpaadam and educationkeralam blog:-

Janangalum Sarkarum

Manorama Nalla paadam

Jaleel Vadakkayil April 2, 2013 at 4:58 PM  

സര്‍ ,
ഞങ്ങളുടെ സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ EID No നഷ്ടപ്പെട്ടു EID No ലഭിക്കാനുള്ള മാര്‍ഗം നിര്‍ദേശിക്കാമൊ ?

ashikh p kakkad April 3, 2013 at 9:16 AM  

EID നംബർ നഷ്റ്റെപ്റ്റ കുറ്റികലുദെ കാര്യതിൽ എന്താ eചയ്യുക.? ഒരു മാർഗം നിരെദ്ഷിക്ക​‍ൂ.

CHERUVADI KBK April 3, 2013 at 2:42 PM  

@ashish kakkad, Surely the student will get ADHAR card soon. In that card u can see EID number Kindly ask student to submit adhar card

Hari | (Maths) April 3, 2013 at 3:10 PM  

ജലീല്‍ സര്‍ & ആഷിക് സര്‍,
ചോദ്യം പൂര്‍ണ്ണമല്ലെന്നു തോന്നിയതിനാലാണ് മറുപടി എഴുതാന്‍ വൈകിയത്. കുട്ടി എന്ന് ആധാര്‍ രജിസ്ട്രേഷന്‍ നടത്തി? സ്ക്കൂള്‍ വഴിയാണോ, കുടുംബം വഴിയാണോ രജിസ്ട്രേഷന്‍ നടത്തിയത് തുടങ്ങിയ കാര്യങ്ങളെല്ലാം ഇവിടെ വേണ്ടതുണ്ടായിരുന്നു. അപ്പോള്‍ ചുരുങ്ങിയ വാക്കുകളില്‍ മറുപടി നല്‍കാന്‍ കഴിയുമായിരുന്നു. കുഴപ്പമില്ല, നിലവില്‍ EID Recovery ക്ക് സാധ്യതകളൊന്നുമില്ലെന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. ഒരു സിസ്റ്റത്തില്‍ 200 പേര്‍ക്കടുത്ത് ഡാറ്റ ക്യാപ്ചറിങ് കഴിയുമ്പോള്‍ ആ വിവരങ്ങള്‍ UID പോര്‍ട്ടലിലേക്ക് അയക്കാറാണ് പതിവ്. പിന്നെ ഈ വിവരങ്ങള്‍ ആര്‍ക്കും തിരുത്താനോ തിരയാനോ കഴിയാത്ത വിധത്തിലാകും. പിന്നീട് ആധാര്‍ നമ്പര്‍ ലഭിച്ചാല്‍ മാത്രമേ തിരുത്തലും തിരയലുമെല്ലാം സാധ്യമാകൂ.

EID നമ്പര്‍ നഷ്ടപ്പെട്ടു എന്നുദ്ദേശിച്ചത് Data Capturing നടത്തിയപ്പോള്‍ ലഭിച്ച പ്രിന്റൗട്ട് നഷ്ടപ്പെട്ടു എന്നാണോ?

കുട്ടിയുടെ ആധാര്‍ എന്‍റോള്‍മെന്റ് കഴിഞ്ഞിട്ട് എത്ര നാളായി? രണ്ടു മാസമായെങ്കില്‍ ഉടനേ തന്നെ തപാല്‍ മാര്‍ഗം ആധാര്‍ കാര്‍ഡെത്തും. UID നമ്പറും EID നമ്പറും അതിലുണ്ടാകും. ആധാര്‍ കാര്‍ഡ് ലഭിച്ചാല്‍ പിന്നെ UID നമ്പറിനാണ് പ്രസക്തി. ആധാര്‍ കാര്‍ഡ് ലഭിച്ചാല്‍ അതിന്റെ ഫോട്ടോ കോപ്പി സ്ക്കൂളിലെത്തിക്കാന്‍ നിര്‍ദ്ദേശിക്കാമല്ലോ.

സ്ക്കൂള്‍ വഴിയാണ് Data Capturing നടത്തിയതെങ്കില്‍ ഉടനേ തന്നെ ആ നമ്പര്‍ വിദ്യാഭ്യാസവകുപ്പിന്റെ UID Portalല്‍ അതാത് ക്ലാസ് ടീച്ചര്‍മാര്‍ തന്നെ എന്റര്‍ ചെയ്തിട്ടുണ്ടാകുമല്ലോ? ഈ പോര്‍ട്ടലില്‍ എന്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ വീണ്ടും തുറന്ന് ഡാറ്റ എടുക്കാം.

ഇനി അതല്ല, കുട്ടിയുടെ രക്ഷിതാക്കളാണ് ഡാറ്റാ ക്യാപ്ചറിങ്ങ് നടത്തിയിട്ടുള്ളതെങ്കില്‍ അപേക്ഷാ ഫോമില്‍ മൊബൈല്‍ നമ്പര്‍ ഉണ്ടാകുമല്ലോ? ആ നമ്പറിലേക്ക് ആധാര്‍ നമ്പര്‍ ലഭിക്കാനുള്ള ഓപ്ഷന്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അതിന് അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നതാകും ഉചിതം.

നിലവില്‍ EID നമ്പര്‍ റിക്കവര്‍ ചെയ്തെടുക്കാന്‍ മാര്‍ഗങ്ങളൊന്നുമില്ല. എന്നാല്‍ EID Receipt ലെ വിവരങ്ങള്‍ ഉപയോഗിച്ച് Aadhar Number എടുക്കാന്‍ കഴിയും.

kunjunni April 3, 2013 at 10:26 PM  

ഈ വര്‍ഷവൂം കഴിഞ വര്‍ഷത്തെ അതേ DIVISIONകള്‍ നിലനിര്‍ത്താമോ? 128കൂട്ടികളുള്ള 10ന് 4 DIVISIONആകാമോ?

ashikh p kakkad April 4, 2013 at 10:18 PM  

വളരെ നന്ദി ഹരി സാർ നിരദശങൾക്.,
EID നമ്പര്‍ നഷ്ടപ്പെട്ടു എന്നുദ്ദേശിച്ചത് Data Capturing നടത്തിയപ്പോള്‍ ലഭിച്ച പ്രിന്റൗട്ട് നഷ്ടപ്പെട്ടു എന്നാ..
ഈ കുട്ടികള​‍ൂടെ ADHAR No. through post വന്നിടുമില്ല.ഇനി
UID enter last dateനു
മുംബ് വല​‍ാ വഴിയുമുണ്ടെൊ?

Jaleel Vadakkayil April 11, 2013 at 11:32 AM  

ആഷിക്ക് സര്‍

ആധാര്‍ കാര്‍ഡ് പോസ്റ്റോഫീസുകളില്‍ വന്നു കിടപ്പുണ്ട് ഒന്നു പോയി അന്വേഷിച്ചു നോക്ക്

abuanand June 18, 2013 at 9:07 PM  
This comment has been removed by the author.
വില്‍സണ്‍ ചേനപ്പാടി June 29, 2013 at 7:42 AM  

കുട്ടികളുടെ UID കയറുന്നുണ്ട്.EID enter ചെയ്യുമ്പോള്‍ അവിടെ കാണുന്നില്ല.എന്താ പ്രശ്നമെന്നറിയാമോ...

nadaganga July 6, 2013 at 11:23 PM  

നല്‍കിയിരിക്കുന്ന സൈറ്റിലൂടെയാണ് വിവരങ്ങള്‍ upload ചെയ്യേണ്ടത്. അതിന്റെ ചുമതലകളാകട്ടെ ഓരോ വിദ്യാലയത്തിലേയും അതത് ക്ലാസ് ടീച്ചര്‍മാര്‍ക്കാണെന്ന് വിശദമാക്കുന്ന ഡി.പി.ഐയുടെ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ.PLS UPLOAD THIS CIRCULAR.AND EDUCATION CALENDER

Hari | (Maths) July 7, 2013 at 8:52 AM  

@ nadaganga,

സര്‍, UID ഡാറ്റ, ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ട ചുമതല, ഓരോ വിദ്യാലയത്തിലേയും അതത് ക്ലാസ് ടീച്ചര്‍മാര്‍ക്കാണെന്ന് വിശദമാക്കുന്ന ഡി.പി.ഐയുടെ സര്‍ക്കുലര്‍ UID Status Updation എന്ന ഈ പോസ്റ്റില്‍ത്തന്നെ നല്‍കിയിട്ടുണ്ട്.

Education Calendar, Scheme of Work എന്നിവയെക്കുറിച്ച് ഈ വര്‍ഷം ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ല.

jennifer j July 9, 2013 at 7:40 AM  

sir, minority corporate management il staff fixation 1;30 enganayanu? single unit aayano? ato individual school ayo? PPLSSS REPLYYYYY

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer