Oscilloscope
>> Thursday, March 28, 2013
സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ ടീച്ചിങ് എയ്ഡ് വിഭാഗത്തില്‍ നമ്മുടെ നിധിന്‍ജോസ് സാറിന് ഒന്നാം സ്ഥാനം കിട്ടിയ സമയം.
"നിധിന്‍ ജോസ് സാറിന് അഭിനന്ദനങ്ങള്‍. സമ്മാനാര്‍ഹമായ ടീച്ചിങ് എയ്ഡ് ബ്ലോഗിലൂടെ പങ്കുവെക്കാമോയെന്ന് ചോദിച്ചാല്‍ അത് അവിവേകമാകുമോ എന്തോ? ക്ഷമിക്കണേ...പങ്കുവെക്കലിന്റെ മാഹാത്മ്യം നാഴികയ്ക്ക് നാല്‍പ്പതുവട്ടവും ഉത്ഘോഷിക്കുന്ന ഒരു ബ്ലോഗ് ടീമംഗമായതുകൊണ്ട് മാത്രം ചോദിച്ചുപോയതാണേ..!"
ഗീതടീച്ചറിന്റെ ഈ കമന്റിന് അദ്ദേഹം അന്ന് ഇങ്ങനെ ഒരു മറുകമന്റ് ഇട്ടിരുന്നു.
"മുനവച്ച ഇമ്മാതി വര്‍ത്തമാനം ഇനി ആവര്‍ത്തിക്കരുതെന്ന് അപേക്ഷ.....ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച കുറച്ച് പഠനോപകരണങ്ങളാണ് ഞാന്‍ പ്രദര്‍ശിപ്പിച്ചത്. അവ ഓരോന്നും വിശദീകരിക്കാന്‍ സമയമെടുക്കും.പലതും പലര്‍ക്കും അറിയാവുന്നതുമായിരുക്കും..എങ്കിലും ഞാന്‍ തന്നെ പരീക്ഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ഒരു പഠനോപകരണത്തിന്റെ വിശദാംശങ്ങള്‍ മാത്സ് ബ്ലോഗിലുടെ ഉടന്‍ പ്രതീക്ഷിക്കാം.ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപകര്‍ക്ക് അത് വളരെയധികം പ്രയോജനം ചെയ്യുമെന്നുറപ്പാണ്.ഇപ്പോള്‍ കലോല്‍സവത്തിരക്കിലാണ്.ബിഎഡ് ന്റെ പരീക്ഷയും തുടങ്ങാറായി. തിരക്കുകള്‍ കഴിഞ്ഞാലുടന്‍ ഒരു വീഡിയോപോസ്റ്റ് പ്രതീക്ഷിക്കാം..... sure...."
ഇതാണ് അന്ന് പറഞ്ഞ പോസ്റ്റ്..!
"നിധിന്‍ ജോസ് സാറിന് അഭിനന്ദനങ്ങള്‍. സമ്മാനാര്‍ഹമായ ടീച്ചിങ് എയ്ഡ് ബ്ലോഗിലൂടെ പങ്കുവെക്കാമോയെന്ന് ചോദിച്ചാല്‍ അത് അവിവേകമാകുമോ എന്തോ? ക്ഷമിക്കണേ...പങ്കുവെക്കലിന്റെ മാഹാത്മ്യം നാഴികയ്ക്ക് നാല്‍പ്പതുവട്ടവും ഉത്ഘോഷിക്കുന്ന ഒരു ബ്ലോഗ് ടീമംഗമായതുകൊണ്ട് മാത്രം ചോദിച്ചുപോയതാണേ..!"
ഗീതടീച്ചറിന്റെ ഈ കമന്റിന് അദ്ദേഹം അന്ന് ഇങ്ങനെ ഒരു മറുകമന്റ് ഇട്ടിരുന്നു.
"മുനവച്ച ഇമ്മാതി വര്‍ത്തമാനം ഇനി ആവര്‍ത്തിക്കരുതെന്ന് അപേക്ഷ.....ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച കുറച്ച് പഠനോപകരണങ്ങളാണ് ഞാന്‍ പ്രദര്‍ശിപ്പിച്ചത്. അവ ഓരോന്നും വിശദീകരിക്കാന്‍ സമയമെടുക്കും.പലതും പലര്‍ക്കും അറിയാവുന്നതുമായിരുക്കും..എങ്കിലും ഞാന്‍ തന്നെ പരീക്ഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ഒരു പഠനോപകരണത്തിന്റെ വിശദാംശങ്ങള്‍ മാത്സ് ബ്ലോഗിലുടെ ഉടന്‍ പ്രതീക്ഷിക്കാം.ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപകര്‍ക്ക് അത് വളരെയധികം പ്രയോജനം ചെയ്യുമെന്നുറപ്പാണ്.ഇപ്പോള്‍ കലോല്‍സവത്തിരക്കിലാണ്.ബിഎഡ് ന്റെ പരീക്ഷയും തുടങ്ങാറായി. തിരക്കുകള്‍ കഴിഞ്ഞാലുടന്‍ ഒരു വീഡിയോപോസ്റ്റ് പ്രതീക്ഷിക്കാം..... sure...."
ഇതാണ് അന്ന് പറഞ്ഞ പോസ്റ്റ്..!
18 comments:
നന്ദി നിധിന്‍സാര്‍.
പക്ഷേ വീഡിയോ കാണാന്‍ കഴിയുന്നില്ല. ബിഎസ്എന്‍എല്‍ മാസാവസാനമാകുമ്പോഴേക്കും ബ്രോഡ്ബാന്റ് സ്പീഡ് കുറക്കും.
സ്ട്രീം ചെയ്യാന്‍ വലിയ പ്രയാസം.
രണ്ടുദിവസം കഴിയട്ടെ, അഭിപ്രായം പറയാം.
ഗീതടീച്ചര്‍....
ആദ്യം വീഡിയോ ഡൗണ്‍ലോഡ് ചെയ്യൂ. എന്നിട്ട് കാണൂ....
നിധിൻ സാർ,
വളരെ നല്ല ആശയം, മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. വിദ്യാർത്ഥികളിൽ ഈ വിഷയത്തെപ്പറ്റി കൗതുകവും ജിജ്ഞാസയും വളർത്താൻ സഹായിക്കുന്നതും, അതേസമയം ചെലവ് കുറഞ്ഞതും (കണ്ടുകഴിഞ്ഞാൽ) ലളിതവുമായ നിർമിതിയും വീഡിയോയും. സാറിന്റെ വിദ്യാർത്ഥികൾ ഭാഗ്യം ചെയ്തവർ തന്നെ!
ഗാർഹിക വൈദ്യുതിയുമായി ഇടപഴകുന്പോൾ —റ്റ്രാൻസ്‌ഫോർമറും മറ്റും സ്വയം ബന്ധിപ്പിക്കുന്പോൾ പ്രത്യേകിച്ച് —നല്ല ഇൻസുലേഷനും മറ്റ് സുരക്ഷാരീതികളും പാലിക്കുന്ന കാര്യം സൂചിപ്പിക്കാമായിരുന്നെന്ന് തോന്നുന്നു.
നിധിന്‍ സാര്‍... അഭിനന്ദനങ്ങള്‍... കുട്ടികളും അധ്യാപകരും ശാസ്ത്രമേള കഴിഞ്ഞാല്‍ തങ്ങളുടെ ഇനങ്ങള്‍ മറ്റാരും കാണാതെ പായ്ക്ക് ചെയ്ത് മാറ്റുന്നത് പതിവു കാഴ്ച്ചയാണ്. മാത്സ് ബ്ലോഗ് അംഗങ്ങളും ഈ കൂട്ടായ്മയെ സ്നേഹിക്കുന്നവരും അങ്ങനെയല്ല എന്നറിയാം.. എങ്കിലും ഈ കമിറ്റ്മെന്റിന് പ്രത്യേക അഭിനന്ദനങ്ങള്‍..
ഫിലിപ്പ് സാര്‍ പറഞ്ഞത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. 230V AC കൈകാര്യം ചെയ്യുമ്പോള്‍ നന്നായി ഇന്‍സുലേറ്റ് ചെയ്തിരിക്കണം.
അതോടൊപ്പം ഒരുകാര്യം കൂടി ഒര്‍മിപ്പിക്കട്ടെ.
സര്‍ക്യുട്ട് ഉണ്ടാക്കി Audio i/p jack ല്‍ കണക്ട് ചെയ്യുന്നതിന് മുമ്പ് Digital Multimeter(DM) ഉപയോഗിച്ച് jack ലെ വോള്‍ട്ടേജ് milliVolt റേഞ്ചിലാണോ എന്ന് പരിശോധിച്ച് നോക്കാന്‍ മറക്കരുത്....
കൃത്യതയും സൂക്ഷമതയും ഇല്ലാതെ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതുമൂലമുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് എനിക്കോ, മാത്സ്ബ്ലോഗിനോ യാതോരുവിധ ഉത്തവാദിത്വവും ഉണ്ടാകുന്നതല്ല......
@Tony Sir....
"Share Knowledge... Grow together ....."
അതാവട്ടെ നമ്മുടെ മുദ്രാവാക്യം....
"Share Knowledge... Grow together ....."നല്ല ശ്രമം...ശാസ്ത്രവുമായി സല്ലപിക്കാറില്ലെങ്കിലും ഇത്തരം ശ്രമങ്ങൾ മറ്റുള്ളവർക്കും എന്തെങ്കിലും ചെയ്യാൻ പ്രചോദനമാണ്..പൊന്നിൽ മാത്രം മുട്ടാതെ ഇടയ്ക്കെങ്കിലും നമ്മളിൽ ചിലർ കല്ലിൽ മുട്ടുന്നത് കൊണ്ടാണ് മാത് സ് ബ്ലോഗ് കേരള വിദ്യാഭ്യാസരംഗത്ത് വെന്നിക്കൊടി പാറിക്കുന്നത്..അഭിനന്ദനങ്ങൾ...നിധിൻസാറിനും മാത് സ് ബ്ലോഗിനും...
നന്നായി നിധിന്‍ പലര്‍ക്കും ഈ അറിവ് പ്രയോജനപ്പെടും,തീര്‍ച്ച.ഇനിയും ധാരാളം ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യണം.
@ ഗീതാസുധി ടീച്ചർ,
ഇൻറർനെറ്റിൽ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യുവാനുള്ള ഏതാനും മാർഗ്ഗങ്ങൾ ഇവിടെയുണ്ട് .
സമ്മാനാര്‍ഹമായ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ കുറേപ്പേര്‍ക്കെങ്കിലും വിമുഖതയുണ്ടാകുമെന്നത് മുന്നനുഭവത്തിന്റെ കൂടി വെളിച്ചത്തിലാണ് ഞാനിത്ര ധൈര്യമായെഴുതുന്നത്. അപ്പോഴാണ് ഒന്നാം സമ്മാനാര്‍ഹനായ ഒരാള്‍ തനിക്ക് സമ്മാനം കിട്ടിയ ഐറ്റത്തെക്കുറിച്ച് പൊതുവേദിയില്‍ ചര്‍ച്ച ചെയ്യുന്നത്. ഇത്തരമൊരു സംരംഭം ഇതാദ്യമായിരിക്കുമെന്ന് പറയാന്‍ എനിക്ക് ധൈര്യം പകരുന്നത് മാത്സ് ബ്ലോഗിലൂടെ ലഭിച്ച അധ്യാപകസമൂഹവുമായുള്ള പരിചയം തന്നെയാണ്. ഒന്നരലക്ഷത്തോളം അധ്യാപകരുള്ള കേരളത്തില്‍ തങ്ങള്‍ ക്ലാസ് റൂമില്‍ വിനിമയം ചെയ്യുന്ന അറിവുകള്‍ മാത്സ് ബ്ലോഗ് പോലൊരു പൊതുവേദിയിലൂടെ പങ്കുവെക്കുന്ന അധ്യാപകരുടെ എണ്ണം തന്നെ നോക്കാം. വിരലിലെണ്ണാവുന്ന അധ്യാപകരല്ലേ അതിനു ധൈര്യം കാട്ടാറുള്ളു. പതിനായിരക്കണക്കിനു ഡൗണ്‍ലോഡുകളാണ് എസ്.എസ്.എല്‍.സിയുമായി ബന്ധപ്പെട്ട ഉത്തരസൂചികളുടെ കാര്യത്തില്‍ ഉണ്ടായത്. എന്നാല്‍ ഉത്തരങ്ങളെഴുതിത്തരാന്‍ സന്മനസ്സ് കാണിച്ചവരുടെ എണ്ണമോ? സംഗതി രസകരമാണ്.
എന്തായാലും ശാസ്ത്രമേളയില്‍ സമ്മാനാര്‍ഹനായതിന് ഒരിക്കല്‍ക്കൂടി നിധിന്‍ സാറിന് അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.
നിധിന്‍ സാറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ഗ്രാഫിക്സ്-ആനിമേഷന്‍ ഏറെ ഇഷ്ടമാണ്. മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയത്തിലൂടെയും സ്ക്കൂള്‍ ദിനങ്ങളിലൂടെയും അദ്ദേഹം തന്റെ കഴിവ് ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്തു. അദ്ദേഹത്തെ തേടിവന്ന ഈ അംഗീകാരം തീര്‍ച്ചയായും അദ്ദേഹം അര്‍ഹതപ്പെട്ടതുതന്നെയാണ്. അഭിനന്ദനങ്ങള്‍.
CAUTION
Potentially feeding signals into your microphone socket which could damage the soundcard.
if you deliver excessive current to the sound card :it will fry components.
sound cards are designed for audio signals which are in the range 20Hz - 20000Hz.
"ഇല മുറിക്കുന്ന കത്രിക കൊണ്ട് മരം മുറിക്കരുത് "
മാത്സ് ബ്ലോഗ് പ്രവര്‍ത്തകര്‍ ഇന്നലത്തെ ദുഃഖത്തില്‍ നിന്നു മോചിതരായില്ലെന്നു തോന്നുന്നു. ബ്ലോഗിലെ "ചരിത്രത്തില്‍ ഇന്ന്" മാര്‍ച്ച് 29 തന്നെയായി കിടക്കുന്നതു കൊണ്ടു ചോദിച്ചതാണ്.
നിധിന്‍ സാറിന്റെ നോളഡ്ജ് ഷെയറിങ്ങിന് നന്ദി.
ബീന്‍ സാര്‍....
സന്തോഷമായി...
കമന്റ് ബോക്സ് ഒന്ന് ചലിപ്പിച്ച് തന്നതിനുള്ള നന്ദി ആദ്യമേ പറയട്ടെ.
"ഇല മുറിക്കുന്ന കത്രിക കൊണ്ട് മരം മുറിക്കരുത് "
ശരിതന്നെ....പക്ഷെ
"വല്ലഭന് പുല്ലും ആയുധം"
എന്നൊരു ചൊല്ലും കൂടി മലയാളക്കരയിലുണ്ട്.
വീഡിയോയിലെ സര്‍ക്യുട്ട് ശ്രദ്ധിച്ചു കാണുമല്ലോ?
ഇല്ലെങ്കില്‍ ഇത് നോക്കൂ [im]https://docs.google.com/file/d/0BxYTazxjNKVZTHFtaW5NQVcwVWs/edit[/im]
12V ന് പകരം 325V പിക്ക് വോള്‍ട്ട്(=230V rms) വന്നാലും 100ohm റെസിസ്റ്ററിന് across ആയി ഉണ്ടാവുന്ന വോള്‍ട്ടേജ് ഡ്രോപ്പ് 0.32V മാത്രമായിരിക്കും.(may or may not be risk, 0.5V വരെയൊന്നും ഒരു റിസ്ക്കിനും സാധ്യതയില്ല- diffrent manufactures of sound card provides varying data about maximum input volt.)
പക്ഷെ ഞാന്‍ ഉപയോഗിച്ച 6V(rms) transformer ന് 8.5V പീക്ക് വോള്‍ട്ടേജ് ഉണ്ടാകും. 100ohm റെസിസ്റ്ററിന് across ആയി ഉണ്ടാവുന്ന വോള്‍ട്ടേജ് ഡ്രോപ്പ് .008V or 8 mV ആയിരിക്കും. അത് ഒരിക്കലും ഒരു റിസ്ക്ക് ആണെന്ന് തോന്നുന്നില്ല. മാത്രമല്ല transformer ഗാര്‍ഹിക വൈദ്യുതിയുമായി ഒരു coupling ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതിനാല്‍ കോമണ്‍ ഗ്രൗണ്ട് മുലം ഉണ്ടാകാന്‍ സാദ്ധ്യതയുള്ള റിസ്ക്കും ഒഴിവാകും.
"sound cards are designed for audio signals which are in the range 20Hz - 20000Hz."
അത് തന്നെയാണ് നമുക്ക് വേണ്ടതും. ഗാര്‍ഹിക വൈദ്യുതി 50Hz ആവൃത്തിയുള്ളതാണ്. 20Hz നും 20000Hz ഇടയില്ലേ??
വ്യക്തമായി കാര്യങ്ങ്ള്‍ പഠിക്കാതെ എടുത്ത് ചാടി ഇത് നിര്‍മിച്ച് വേണ്ട മെഷര്‍മെന്റുകള്‍ നടത്താതെ input ല്‍ കണക്ട് ചെയ്യുന്നതാണ് ഏറ്റവും വലിയ റിസ്ക്ക്....
പ്രിയ നിധിൻ സാർ,
എന്നെ തെറ്റി ധരിച്ചെന്നു വ്യക്തം.
അങ്ങയുടെ കഴിവുകളെ ഞാൻ വിമർശിക്കുകയോ ചെറുതായി കാണുകയോ ചെയ്തിട്ടില്ല. പ്രത്യേകിച്ച് താങ്കൾ പഠിച്ച വിദ്യാലത്ത്തിൽ തന്നെ (St .Ephrems Mnm ) മുൻഗാമിയായി പഠിക്കാൻ എനിക്കും സാധിച്ചല്ലോ എന്ന അഭിമാനം മാത്രമേ ഉള്ളൂ .
ഞാൻ എഴുതിയ കമന്റ് "വല്ലഭൻ" മാരെ ഉദ്ദേശിച്ച് അല്ലേ അല്ല. മറിച്ച് ഈ പരീക്ഷണങ്ങൾ ചെയ്തു നോക്കണമെന്ന് വിചാരിക്കുന്ന "വല്ലഭന്മാർ" അല്ലാത്തവർ ആരെങ്കിലും ഉണ്ടെകിൽ പുല്ലുകൊണ്ടുപോലും അവർക്ക് മുറിവ് എല്ക്കരുത് എന്ന് കരുതി മാത്രമാണ് .
സദയം ക്ഷമിക്കുക.
very useful post nidhin sir
@ഗീതാസുധി
കമന്റൂന്ന് പറഞ്ഞിട്ട്..... കമന്റൊന്നും കണ്ടില്ല്......
...................................
...................................
@ബീന്‍ ....
St .Ephrems Mnm ആണോ പഠിച്ചത്? എത് വര്‍ഷമാണ്? ഇപ്പെ എവിടെയാ?
അറിഞ്ഞതില്‍ വലിയ സന്തോഷം...
മാഷ് സുചിപ്പിച്ച കാര്യങ്ങള്‍ക്ക് എന്റെ അറിവിനൊത്ത മറുപടി പറഞ്ഞെന്നല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിച്ചില്ല .... മാഷാണ് എന്നെ തെറ്റിധരിച്ചത് !!
ഒരുകാര്യത്തിലും ഞാനൊരു തീവ്രവാദിയല്ല...
തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍, അത് ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍, അത് അംഗീകരിക്കാന്‍ ഒരു മടിയുമില്ലെന്ന് സാരം
Post a Comment