Chemistry A Plus Winner

>> Sunday, March 17, 2013


വേറിട്ട വഴികളിലൂടെ ചിന്തിക്കുന്നവരാണ് ലോകത്ത് മാറ്റങ്ങളുണ്ടാക്കുന്നത്. വെട്ടിത്തെളിക്കപ്പെട്ട പാതയിലുടെ കടന്നു പോകാന്‍ ആര്‍ക്കും സാധിക്കും. സ്വന്തമായി പാത വെട്ടിത്തെളിക്കുമ്പോഴാണ് നാം വ്യത്യസ്തരാകുന്നതും മാറ്റങ്ങള്‍ക്ക് കാരണക്കാരാകന്നതും. ഇത്തരത്തില്‍ വ്യത്യസ്തമായി ചിന്തിക്കുമ്പോള്‍ സമാന ചിന്താഗതിക്കാര്‍ ഒരുമിച്ചു കൂടുമെന്നും അതു പുതിയ കൂട്ടുകെട്ടിനും ഉത്പന്നങ്ങള്‍ക്കും കാരണമാകുമെന്നും ശാസ്ത്രം നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നില്‍ നിരത്തുന്നു.

മാത്‍സ് ബ്ലോഗ് ഇത്തരത്തിലൊരു കൂട്ടായ്മയ്ക്കാണ് വഴിയൊരുക്കുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഗണിതശാസ്ത്രം ഒരുക്കത്തിലെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്. ഗണിതശാസ്ത്രം ഒരുക്കത്തിന് ഉത്തരങ്ങള്‍ തയ്യാറാക്കിയ ടീമിലെ അധ്യാപകരുടെ ഉണര്‍വ് ഞങ്ങള്‍ക്കും ഏറെ പ്രചോദനമായി. മാത്​സ് ബ്ലോഗിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വിവിധ വിഷയങ്ങളില്‍ ലഭിക്കുന്ന resources പരിഗണിക്കുമ്പോള്‍ എന്നെ പോലുള്ള അദ്ധ്യാപകര്‍ ഇത്രയെങ്കിലും സഹായിച്ചില്ലെങ്കിലോ എന്ന ആമുഖത്തോടെയാണ് സപ്പോര്‍ട്ടിങ് ടീമിലെ അംഗമായ സിന്ധു ടീച്ചര്‍ മൂന്നു യൂണിറ്റിനാണ് ഉത്തരമെഴുതിത്തന്നത്. അതുപോലുള്ള അധ്യാപകരാണ് മാത്​സ് ബ്ലോഗിന്റെ ശക്തി.

അത്തരത്തിലൊരു നൂതന ഉത്പന്നമാണ് നമ്മുടെ ഇന്നത്തെ പോസ്റ്റ്. എറണാകുളത്തെ 'എ പ്ലസ് ക്ലിനിക്കി'ലെ കെമിസ്ട്രി റിസോഴ്സ് അധ്യാപകനായ ചോറ്റാനിക്കര ഗവണ്‍മെന്റ് വി.എച്ച്.എസ്.എസിലെ അധ്യാപകനായ ബെന്നി സാര്‍ എ പ്ലസ് വിദ്യാര്‍ത്ഥികളെ മുന്നില്‍ കണ്ടു കൊണ്ട് ഒരുക്കിയ ചോദ്യാവലികളാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നമ്മുടെ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടുവാന്‍ സാധ്യതയുള്ള ഈ പഠനസഹായി അവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമല്ലോ.
ചുവടെയുള്ള ലിങ്കില്‍ നിന്നും കെമിസ്ട്രി ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here to download Chemistry A+ Winner Question Bank

32 comments:

aswanthep March 6, 2013 at 7:32 AM  

നന്നായി.വലിയ ബുദ്ധിമുട്ടില്ല.

പാഠം ഒന്നിലെ Q4 ല് ഗ്രാഫ് B യിലാണ് തുടങ്ങിയിരിക്കുന്നത്.graph Aവിട്ടുപോയി............

aswanthep March 6, 2013 at 7:45 AM  

മോളാര്‍ ലായനി ഒന്നു വിശദീകരിക്കാമോ?

Krishnan Namboodiri.K.K March 6, 2013 at 11:57 AM  

very good job.

ZEENA MICHEAL March 6, 2013 at 12:14 PM  

please post physics A+ WINNER

ZEENA MICHEAL March 6, 2013 at 12:14 PM  

please post physics A+ WINNER

Unknown March 6, 2013 at 1:49 PM  

മലയാളത്തില്ക്കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു..

Unknown March 6, 2013 at 6:50 PM  

ഇംഗ്ലിഷില്‍ കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നാണ് പലപ്പോഴും കാണാറുള്ള കമന്റ്. ഇത്തവണ ആദ്യ കമന്റ് വായിച്ചപ്പോള്‍ തന്നെ ചിരി വന്നു.


മാത്സ് ബ്ലോഗും മലയാളത്തെ ക്രൂശിക്കുകയാണോ???????
മലയാളത്തില്‍ വേണം എന്നതില്‍ എന്തിരിക്കുന്നു ചിരിക്കാന്‍ ??
"ഇംഗ്ലീഷ് മീഡിയം കീ ജയ്" എന്നാണോ !!!!

Unknown March 6, 2013 at 6:52 PM  

@
ഇംഗ്ലിഷില്‍ കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നാണ് പലപ്പോഴും കാണാറുള്ള കമന്റ്. ഇത്തവണ ആദ്യ കമന്റ് വായിച്ചപ്പോള്‍ തന്നെ ചിരി വന്നു.
Rajeev
english4keralasyllabus.com

മാത്സ് ബ്ലോഗും മലയാളത്തെ ക്രൂശിക്കുകയാണോ???????
മലയാളത്തില്‍ വേണം എന്നതില്‍ എന്തിരിക്കുന്നു ചിരിക്കാന്‍ ??
"ഇംഗ്ലീഷ് മീഡിയം കീ ജയ്" എന്നാണോ !!!!

Rajeev March 6, 2013 at 7:12 PM  

ജോബിന്‍,
കാര്യമറിയാതെ പെട്ടന്ന് കയറി ക്രൂശിക്കാതെ...
അങ്ങനെ എഴുതാന്‍ കാരണം പലതുണ്ട് . മാത്സ് ബ്ലോഗില്‍ മലയാളത്തില്‌ എന്ത് എന്ത് പ്രസിദ്ധീകരിച്ചാലും അതിന്റെ ഇംഗ്ലിഷ് പരിഭാഷ ആ പോസ്റ്റിന്റെ കമന്റില്‍ പലരും ആവശ്യപ്പെടാറുണ്ട് . മാത്സ് ബ്ലോഗിന്റെ സ്ഥിരം സന്ദര്‍ശകര്‍ക്ക് ഈ വിശദീകരണം ഇല്ലാതെ തന്നെ അത് അറിയാം. അങ്ങനെ ആവശ്യപ്പെടുന്നവരില്‍ പലരും അധ്യാപകര്‍ തന്നെ ആയിരിക്കും. അവര്‍ വിചാരിച്ചാല്‍ അതിന്റെ പരിഭാഷ ഒന്നോ രണ്ടോ മണിക്കൂറില്‍ നടത്താവുന്നതേ ഉള്ളൂ. പക്ഷെ ചെയ്യില്ല. കഷ്ടപ്പെട്ട് ആ പോസ്റ്റ്‌ തയ്യാറാക്കിയ ആള്‍ തന്നെ അല്ലെങ്കില്‍ മറ്റാരെങ്കിലും അത് പരിഭാഷപ്പെടുത്ത് കൊടുക്കണം. അത് ഒരു 'ഗിവ് ആന്‍ഡ് ടെയ്ക്‌ പോളിസി' അല്ല.
സാധാരണ മാത്സ് ബ്ലോഗില്‍ മലയാളത്തില്‍ പോസ്റ്റുകള്‍ വരികയും കമന്റ്സില്‍ അതിന്റെ ഇംഗ്ലിഷ് പരിഭാഷ ആവശ്യപ്പെടുകയും ചെയ്യപ്പെടുകയാണ് പതിവ്. സംശയം ഉണ്ടെങ്കില്‍ പഴയ ഏതാനും പോസ്റ്റുകള്‍ ചുമ്മാ ഒന്ന് പരതി നോക്കൂ...

ഇത്തവണ ഇംഗ്ലിഷില്‍ പോസ്റ്റ്‌. അപ്പോഴതാ മലയാളത്തില്‌ വേണമെന്ന്. ഏറെ കാലത്തെ നിരീക്ഷണത്തിന്റെ ഭാഗമായി ചിരിച്ചു പോയെന്നു മാത്രം.

പിന്നെ ഞാന്‍ ഇംഗ്ലിഷിന്റെ 'മാത്രം' വക്താവാണോ എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


വിപിന്‍ മഹാത്മ March 7, 2013 at 1:08 PM  

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ വിജയസോപനം ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
വൈകിപ്പോയി.എന്നാലും ഒരാള്‍ക്കെങ്കിലും ഉപയോഗപ്രദമാകുന്നെങ്കില്‍ അത് മതി.
http://gvhskadakkal.blogspot.in/

Unknown March 7, 2013 at 5:33 PM  

Dear brothers,sisters and teachers.
Malayala manorama was created a web page only for students who had to face SSLC Exam 2013....
I am a 10th student and the web page was very useful me...
It maximized my confidents level and I studied tips and tricks in very short time.
Hope this page was very useful to others
http://www.manoramaonline.com/advt/Education/SSLC-Exam13/index.html

Good luck for SSLC exam to my brothers and sisters...
My personal blog
http://rm-mahesh.blogspot.in
mail-rmechhu@gmail.com

manesh March 7, 2013 at 6:22 PM  
This comment has been removed by the author.
Babu March 7, 2013 at 6:59 PM  

ഇന്ന് നടന്ന Mathematics examination (Ninth standard) അദ്ധ്യാപകര്‍ക്കോ അതോ കുട്ടികള്‍ക്കോ?എന്തിനാണിങ്ങനെ കുട്ടികളെ പരീക്ഷിക്കുന്നത്?

Babu March 7, 2013 at 6:59 PM  

ഇന്ന് നടന്ന Mathematics examination (Ninth standard) അദ്ധ്യാപകര്‍ക്കോ അതോ കുട്ടികള്‍ക്കോ?എന്തിനാണിങ്ങനെ കുട്ടികളെ പരീക്ഷിക്കുന്നത്?

സോമലത ഷേണായി March 7, 2013 at 7:38 PM  

ഇന്ന് ഒമ്പതാം ക്ലാസുകാര്‍ക്ക് നടന്നത് ഗണിതശാസ്ത്രം പരീക്ഷയോ അതോ ബാങ്ക് ടെസ്റ്റോ? ഒരു ചോദ്യപേപ്പറിനു വേണ്ട യാതൊരു ഘടനയും ഈ ചോദ്യപേപ്പറിനുണ്ടായില്ല. ഒരു ചോദ്യപേപ്പറിനു വേണ്ട മാന്യതയും വിനയവും ഇന്നത്തെ പരീക്ഷയ്ക്കുണ്ടായില്ല. പരിധി വിട്ട കാല്‍ക്കുലേഷനുകളായിരുന്നു ഇതില്‍ നിറയെ. കുട്ടികളെ കഷ്ടപ്പെടുത്തണം എന്ന ഒരേയൊരു ഉദ്ദേശ്യം മാത്രമേ ചോദ്യങ്ങള്‍ക്കുണ്ടായിരുന്നുള്ളു. കാല്‍ക്കുലേഷന്‍ നടത്തി നടത്തി കുട്ടികളിരുന്ന് വിഷമിക്കുന്നതു കണ്ടപ്പോള്‍ ദയനീയത തോന്നി. ഗൈഡുകമ്പനിക്കാര്‍ക്ക് ചോദ്യങ്ങള്‍ തയ്യാറാക്കിക്കൊടുക്കുന്നതു പോലെ ചോദ്യങ്ങളിടുമ്പോള്‍ പരീക്ഷയെഴുതാനിരിക്കുന്നവരില്‍ പകുതിയോളം പേര്‍ ശരാശരിയ്ക്കും താഴെയാണെന്ന് ഈ 'ബുദ്ധിരാക്ഷസന്മാര്‍' പലപ്പോഴും മറന്നു പോകുന്നു. ഈ ചോദ്യപേപ്പറിന് അവരോട് നീതി പുലര്‍ത്താനായോയെന്ന് ചോദ്യകര്‍ത്താക്കള്‍ മനസ്സില്‍ ചോദിക്കുന്നത് നന്നായിരിക്കും. ഇതിനെ ചതിയെന്ന് വേണം വിശേഷിപ്പിക്കാന്‍! കുട്ടികളുടെ മനസ്സു നിറഞ്ഞാല്‍ അതിന് ഒരനുഗ്രഹം ലഭിക്കും. അവരെ വേദനിപ്പിച്ചാലോ...?

Unknown March 7, 2013 at 7:54 PM  

Want watch SSLC orukkam which is broadcasted by Victers channel?
http://www.youtube.com/user/itsvicters?feature=watch
copy the link and paste it your address bar.
prepare well

muralichathoth March 7, 2013 at 8:20 PM  
This comment has been removed by the author.
Unknown March 7, 2013 at 10:51 PM  

"ഇന്ന് ഒമ്പതാം ക്ലാസുകാര്‍ക്ക് നടന്നത് ഗണിതശാസ്ത്രം പരീക്ഷയോ അതോ ബാങ്ക് ടെസ്റ്റോ?"
ടീച്ചറേ , നമ്മള്‍ ക്ലാസ്സില്‍ ഇടക്കിടെ പറയാറില്ലേ- ഗണിതം മധുരം , പാല്‍പ്പായസം എന്നൊക്കെ ? രാമാനുജന്‍ വര്‍ഷത്തില്‍ പ്രത്യേകിച്ചും. ഇങ്ങനൊക്കെ പാടിപ്പാടി കുട്ടികള്‍ ഇത് അധികം കോരിക്കുടിച്ചു പോയാലോ ? പിന്നെ ഗണിതത്തിന് എന്താ ഒരു വില? പിന്നെ ഇനി പോകേണ്ടതോ മഹത്തായ പത്താം തരത്തിലേക്കും. ഇരിക്കട്ടെ ഒരു മുന്നറിയിപ്പ്. ജാഗ്രതൈ !!. മുന്നില്‍ ഗണിതമുണ്ട് , സൂക്ഷിക്കുക!

സഹൃദയന്‍ March 7, 2013 at 11:05 PM  

എസ്.എസ്.എല്‍.സി ക്ക് ഐ.ഇ.ഡി ല്സ്റ്റ് ഇനി വരുമോ ?

fasal March 7, 2013 at 11:20 PM  

ഇന്നത്തെ കണക്കു പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കിയ ആളോട് ഒന്‍പതിലെ പരീക്ഷയ്ക്കു വേണ്ടിയാണ് ചോദ്യങ്ങളെന്നു പറഞ്ഞിട്ടില്ലെന്നു തോന്നുന്നു. അതിയാന്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു വേണ്ടിയാണ് ചോദ്യങ്ങളെന്നു തെറ്റിദ്ധരിച്ചിരിക്കുന്നു. എന്തായാലും കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡില്‍ ഉള്ള ആളാണെന്നു തോന്നുന്നു ചോദ്യമിട്ടത്. ചോദ്യം 10 കാണുക.

ഒരു നിര്‍മ്മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരപ്പായ തറയില്‍ ഏതാനും കുറ്റികള്‍ അടിച്ചിരിക്കുന്നു. A, B എന്നീ കുറ്റികളില്‍ ഒരു ചരട് വലിച്ച് കെട്ടിയിട്ടുണ്ട്. B യില്‍ നിന്നും 36 മീറ്റര്‍ അകലെ AB യ്ക്ക് ലംബമായി C എന്ന കുറ്റിയും അവിടെ നിന്നും 39 മീറ്റര്‍ അകലം AB എന്ന ചരടില്‍ D എന്ന നാലാമതൊരു കുറ്റിയും അടിച്ചിരിക്കുന്നു. Dയില്‍ നിന്നും 26 മീറ്റര്‍ അകലെ CD യ്ക്ക് ലംബമായി E യില്‍ അ‍ഞ്ചാമത്തെ കുറ്റി അടിച്ചിരിക്കുന്നു.
(a)തന്നിരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ഒരു ഏകദേശചിത്രം വരക്കുക
(b) E എന്ന അഞ്ചാമത്തെ കുറ്റി AB യില്‍ നിന്നും എത്ര മീറ്റര്‍ അകലെയാണ് എന്നു കണക്കാക്കുക?

ഓരോ ചോദ്യത്തിനും ഉത്തരമെഴുതാന്‍ ശ്രമിക്കുമ്പോള്‍ കുട്ടികളുടെ മുഖത്തു നിഴലിക്കുന്ന ദയനീയത ഒരു ഗണിതാദ്ധ്യാപകന്‍ എന്ന നിലയില്‍ കണ്ടു നില്‍ക്കാന്‍ കഴിയാത്തതാണ്. ഒരുപക്ഷേ പത്താം ക്ലാസിലെ ഗണിതപാഠപുസ്തകത്തെക്കുറിച്ചും പരീക്ഷയെക്കുറിച്ചുമെല്ലാമായിരിക്കും അവരുടെ ചിന്ത. എന്തായാലും പരീക്ഷയെഴുതിയ കുട്ടികളും പഠിപ്പിച്ച അദ്ധ്യാപകരും തോറ്റു. ചോദ്യപേപ്പറിട്ടയാള്‍ മാത്രം ജയിച്ചു. എ പ്ലസോടെ...

ഗീതാസുധി March 8, 2013 at 7:24 AM  

പ്രിയപ്പെട്ട സഹൃദയാ,
മൂന്ന് നാലു കൊല്ലങ്ങളായി മനസ്സിനെ മദിച്ചുകൊണ്ടിരുന്ന ഒരു വിഷയമാണ് മാതൃഭൂമി ലേഖകന്‍ നിരത്തിവെച്ചിരിക്കുന്നത്. പച്ച പരമാര്‍ത്ഥം! ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുത്ത് ഏജന്റുമാര്‍ മുഖേന, തോല്‍ക്കുമെന്നുറപ്പായ കുട്ടികളെ ഐഇഡിയാക്കി വിജയിപ്പിച്ച് നൂറുശതമാനം ഉറപ്പുവരുത്തുന്ന ഈ വളഞ്ഞ വിദ്യ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതുതന്നെ.
എന്നാല്‍ വാര്‍ത്തയില്‍ പറയുന്ന പോലെ, ഇത്തവണ ലിസ്റ്റ് പരിമിതപ്പെട്ടുവെന്ന് ഞാന്‍ കരുതുന്നില്ല. ഇന്നോ നാളെയോ മുഴുവന്‍ ലിസ്റ്റും അഡീഷണലായി വരും. ഉറപ്പ്.

Unknown March 8, 2013 at 10:44 AM  

thank you for posting in english

Unknown March 8, 2013 at 10:45 AM  

thank you for posting in english

amal March 8, 2013 at 6:48 PM  

please post physics A+ WINNER...........

മലയാളത്തില്ക്കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു..

Shihavudeen Peringolam March 9, 2013 at 6:54 PM  

SSLC Physics Short Notes @
studyguide4you.blogspot

athma rani baby March 15, 2013 at 8:57 PM  

pls transtlate in malayalam??????????????

R.Sunimol March 16, 2013 at 5:58 PM  

great job......

R.Sunimol March 16, 2013 at 6:01 PM  

please post physics A+ winner

Unknown March 19, 2013 at 10:22 PM  

thank you for chemistry A+ winner.thank you mathsblog.................ithinte malayalam ayache thrumo?.molukaludepdathinte pdf upload cheytholo

എഡിറ്റർ March 20, 2013 at 7:25 AM  

ഇത് വല്ലാത്ത തമാശയാണ്...എല്ലാവരും വയനാട്ടിൽ നിന്നും പോരുമ്പോൾ മാത് സ് ബ്ലോഗ് മാത്രം വയനാട്ടിലേക്ക്”. കെമിസ്ട്രി എ+ വിന്നർ (ഇംഗ്ഗ്ലീഷ്) പോസ്റ്റിന്റെ കാര്യമാണ് പറഞ്ഞത്.

Hari | (Maths) March 20, 2013 at 8:26 AM  

എഡിറ്റര്‍ സാറേ...
എല്ലാവരും സഞ്ചരിക്കുന്ന വഴികളിലൂടെ മാത്രമല്ല മാത്​സ് ബ്ലോഗ് ഇതേ വരെ സഞ്ചരിച്ചത്. അതുകൊണ്ടു തന്നെ ആരെല്ലാം വയനാടിനെ ഉപേക്ഷിച്ചാലും മാത്​സ് ബ്ലോഗിന് വയനാടിനെ ഉപേക്ഷിക്കാന്‍ കഴിയില്ല. ഉപേക്ഷിക്കുകയുമില്ല.

കെമിസ്ട്രി എ പ്ലസ് വിന്നര്‍ (ഇംഗ്ലീഷ്) പോസ്റ്റിന്റെ തൊട്ടു താഴെയുള്ള പോസ്റ്റുകള്‍ എഡിറ്റര്‍ സാര്‍ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ഇതാ അതിന്റെ ലിങ്ക്. ഇതില്‍ നിന്നും മനസ്സിലായില്ലേ, പതിനാലു ജില്ലകളും മാത്​സ് ബ്ലോഗിന് ഒരുപോലെ തന്നെയാണ്.

Unknown March 20, 2013 at 10:03 AM  

മലയാളത്തില്ക്കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു..

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer