സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളുകളിലുമൊക്കെ ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കി വിതരണം ചെയ്യുന്ന പതിവുണ്ട്. ഇവക്കൊന്നും ഒരു പൊതു രൂപമില്ലെന്നതിന് പുറമെ പലതിലും മതിയായ വിവരങ്ങളുണ്ടാവാറുമില്ല. പലതും ആധികാരികമല്ല താനും. സ്പാര്‍ക്കിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇതിന് ഒരു പരിഹാരമാണ്. അതുകൊണ്ടു തന്നെ സ്ക്കൂളുകളടക്കം പല സര്‍ക്കാര്‍ ഓഫീസുകളും സ്പാര്‍ക്കില്‍ നിന്ന് ജനറേറ്റ് ചെയ്തെടുത്ത ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. ഇതേക്കുറിച്ച് ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന മാത്സ് ബ്ലോഗ് വായനക്കാരുടെ ആവശ്യപ്രകാരം കോഴിക്കോട് ലോ കോളേജിലെ മുഹമ്മദ് സാര്‍ തയ്യാറാക്കിയ ലേഖനമാണ് ചുവടെ നല്‍കിയിരിക്കുന്നത്. സ്പാര്‍ക്കിലെ വിവിധ മൊഡ്യുളുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മുദ്രയോടു കൂടിയ ഭംഗിയുള്ള ഐഡന്റിറ്റി കാര്‍ഡ് എളുപ്പം ഉണ്ടാക്കിയെടുക്കാം. സ്പാര്‍ക്കില്‍ നിന്ന് ജനറേറ്റ് ചെയ്തെടുത്ത ഐഡന്റിറ്റി കാര്‍ഡിന്റെ ഉദാഹരണം നോക്കുക. നിസാര്‍ സാറിന്റെ ഐഡന്റിറ്റി കാര്‍ഡാണ് ചുവടെ ഉദാഹരണമായി നല്‍കിയിരിക്കുന്നത്.
എല്ലാ വിവരങ്ങളുമടങ്ങിയ ഐഡന്റിറ്റി കാര്‍ഡുകള്‍ എങ്ങിനെ ജനറേറ്റ് ചെയ്യാമെന്ന് നോക്കാം. ആധികാരികമായി വിതരണം ചെയ്യുന്ന ഐ.ഡി കാര്‍ഡുകള്‍ക്ക് കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമാണ്. കാര്‍ഡ് വിതരണം ചെയ്യുന്നത് രേഖാമൂലമായിരിക്കുകയും വേണം. അതിനാല്‍ വലിയ ഓഫീസുകള്‍ ഈ ആവശ്യത്തിന് മാത്രമായി ഒരു ഫയലും ഒരു രജിസ്റ്ററും സൂക്ഷിക്കണം. കുറച്ച് ജീവനക്കാരുള്ള ഓഫീസാണെങ്കില്‍ രജിസ്റ്ററിന്റെ ഉപയോഗം ഫയലില്‍ തന്നെ ഉള്‍ക്കൊള്ളിക്കാം. കാര്‍ഡിന്റെ ദുരുപയോഗവും മറ്റും കാരണം ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും മറ്റും കൈകാര്യം ചെയ്യുന്നതിന് ഇത് അത്യാവശ്യമാന്. ആദ്യമായി ഐ.ഡി കാര്‍ഡ് ജനറേറ്റ് ചെയ്യാന്‍ തുടങ്ങുന്ന ഓഫീസുകള്‍ Service Matters ലെ Employee ID Card ല്‍ പ്രവേശിച്ച് Initialise Identity Card Number എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഡിപ്പാര്‍ട്ട്മെന്റും ഓഫീസും തെരഞ്ഞെടുത്ത ശേഷം ആദ്യ കാര്ഡിന് നല്‍കേണ്ട നമ്പറില്‍ നിന്നും ഒന്ന് കുറച്ച്, Card No. എന്ന ഫീല്‍ഡില്‍ നല്‍കി Proceed കൊടുക്കുക. നമ്പര്‍ 1 മുതല്‍ തുടങ്ങുന്നവരുണ്ട്. 100 മുതലോ, 1000 മുതലോ ഒക്കേ ഇഷ്ടം പോലെ ആകാം. 1, 100, 1000 നമ്പറുകളില്‍ തുടങ്ങുന്നതിന് യഥാക്രമം 0, 99, 999 എന്നിങ്ങിനെയാണ് നല്‍കേണ്ടത്. ഏത് നമ്പറാണ് ജീവനക്കാര്‍ക്ക് അലോട് ചെയ്യുന്നത് എന്ന് ഫയലിലും രജിസ്റ്ററിലും രേഖപ്പെടുത്തിയാല്‍ മതി. എന്നാല്‍ നേരത്തെ സ്പാര്‍ക്കിലൂടെ അല്ലാതെ രേഖാമൂലം ഐ.ഡി കാര്‍ഡുകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഓഫീസുകള്‍ അതിന്റെ തുടര്‍ച്ചയായ നമ്പര്‍ നല്‍കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍, ഒരു ഓഫിസില്‍ ഒരേ നമ്പറില്‍ രണ്ട് കാര്‍ഡുകള്‍ ഉണ്ടാകാനിടയായേക്കാം. ഐ.ഡി കാര്‍ഡ് നമ്പറിന് തുടക്കമിടുന്നത് ഒരിക്കല്‍ മാത്രം ചെയ്യേണ്ട പ്രവൃത്തിയാണ്. പിന്നീട് ജനറേറ്റ് ചെയ്യുന്ന കാര്‍ഡുകളില്‍ ക്രമത്തില്‍ നമ്പര്‍ വന്ന് കൊള്ളും.
കാര്‍ഡ് നമ്പറുകള്‍ക്ക് തുടക്കമിട്ട ശേഷം Back ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഏകദേശം മുഴുവന്‍ ജീവനക്കാരുടെയും കാര്‍ഡ് പ്രിന്റ് ചെയ്യാനുദ്ദേശിക്കുന്നുവെങ്കില്‍ Designation ല്‍ All സെലക്ട് ചെയ്ത് ആവശ്യമുള്ള എല്ലാവരെയും ഒരുമിച്ച് എളുപ്പത്തില്‍ സെലക്ട് ചെയ്യാം. അതല്ലെങ്കില്‍ Designation ല്‍ ബന്ധപ്പെട്ട ജീവനക്കാരുടെ തസ്തിക മാത്രം തെരഞ്ഞെടുത്തും മുമ്പോട്ട് പോകാം. Draft Print സെലക്ട് ചെയ്ത് Confirm നല്‍കിയ ശേഷം Generate ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍, തെരഞ്ഞെടുത്ത എല്ലാ ജീവനക്കാരുടെയും, കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ഡ്രാഫ്റ്റ് കാര്‍ഡുകള്‍ ഒരുമിച്ച് ഒരു പി.ഡി.എഫ് ഫയലായി ലഭിക്കും.
അവസാനമായി പ്രിന്റ് ചെയ്യുന്ന കാര്‍ഡുകളില്‍ പിശകുകളില്ല എന്നുറപ്പാക്കുന്നതിനാണ് Draft Print സൌകര്യം നല്‍കിയിരിക്കുന്നത്. അതിനാല്‍ Draft Print ല്‍ പിശകില്ല എന്നുറപ്പ് വരുത്തിയ ശേഷം മാത്രമെ Final Print നല്‍കാന്‍ പാടുള്ളൂ. Draft Card കളുടെ പ്രിന്റ് എടുത്ത് ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് പരിശോധനക്കാന്‍ നല്‍കി ഒപ്പ് വാങ്ങി ഫയല്‍ ചെയ്ത ശേഷം Final Print എടുത്താല്‍ പിശകുകളും ജീവനക്കാരുടെ പരാതിയും ഒഴിവാക്കാന്‍ കഴിയും. എത്ര തവണ വേണമെങ്കിലും Draft Print എടുക്കുന്നതിന് വിരോധമില്ല.
Draft Print ല്‍ പിശകുകളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിന്, ഐഡന്റിറ്റി കാര്‍ഡില്‍ പ്രതിഫലിക്കുന്ന വിവരങ്ങള്‍ എന്തൊക്കെയാണെന്നും ഇവയെല്ലാം ശരിയായി ലഭിക്കുന്നതിന് എന്ത് ചെയ്യണമെന്നുമാണ് താഴെ വിവരിക്കുന്നത്. (ആദ്യ കാര്‍ഡുണ്ടാക്കുന്നതിന് മുമ്പ് കാര്‍ഡ് നമ്പറിന് തുടക്കമിടണമെന്നതൊഴിച്ചാല്‍, ഐഡന്റിറ്റി കാര്‍ഡുണ്ടാക്കുന്നതിന് മാത്രമായി; സ്പാര്‍ക്കിലെ വിവിധ മോഡ്യൂളുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങളില്‍ കൂടുതലായി മറ്റൊന്നും നല്‍കേണ്ടതില്ല)
- Government Emblem: ഇത് എല്ലാ കാര്‍ഡിലുമുണ്ടാകും
- Name of Department: ഓരോ വകുപ്പിലെയും ജീവനക്കാരുടെ കാര്‍ഡില്‍ ആ വകുപ്പിന്റെ പേരുണ്ടായിരിക്കും.
- Employee Number (PEN): കാര്‍ഡില്‍ തനിയെ വരും
- Name: തെറ്റുണ്ടെങ്കില്‍ Personal Memoranda യില്‍ തിരുത്തണം
- Designation: ശരിയല്ലെങ്കില്‍ Present Service Details ല്‍ ശരിയായത് തെരഞ്ഞെടുക്കണം
- Date of Birth: Personal Memoranda യില്‍ നിന്നാണെടുക്കുന്നത്. തെറ്റുണ്ടെങ്കില്‍ അവിടെ തിരുത്തണം
- Date of joining: Present Service Details ല്‍ ചേര്‍ത്ത തിയ്യതി തന്നെയാണ് കാര്‍ഡിലും. ഇതില്‍ തെറ്റുണ്ടെങ്കിലും അവിടെ തിരുത്തണം.
- Date of issue and validity period: രണ്ടും തനിയെ വരുന്നതാണ്. (ഒരു കാര്‍ഡിന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്കാണ്)
- Photo and Signature of employee: Employee Details നിന്നുമാണ് രണ്ടും എടുക്കുന്നത്. എന്തെങ്കിലും അപാകതയുണ്ടെങ്കില്‍, Service Matters- Personal Details ലൂടെ പ്രവേശിച്ച് പഴയ ഒപ്പ്/ ഫോട്ടോക്ക് പകരം പുതിയത് അപ്‌ലോഡ് ചെയ്ത് ശരിയാക്കണം.
- Signature of issuing authority: ഏത് രീതിയില്‍ കാര്‍ഡ് ഉണ്ടാക്കുകയാണെങ്കിലും, കാര്‍ഡ് ഉണ്ടാക്കിയെടുത്ത ശേഷം ബന്ധപ്പെട്ട അധികാരി പേനയുപയോഗിച്ച് രേഖപ്പെടുത്തേണ്ടതാണ്. സ്കാന്‍ ചെയ്തും മറ്റും കാര്‍ഡില്‍ ചേര്‍ക്കരുത്.
- Permanent address and Present address: തെറ്റുകളുണ്ടെങ്കില്‍ Employee Details ലെ Contact Details ല്‍ ശരിയാക്കണം.
- Place of Posting: ഈ വിവരങ്ങള്‍ Code Masters ലെ ‘Office‘ ല്‍ നിന്നുമാണെടുക്കുന്നത്. നമ്മുടെ വരുതിയിലുള്ളതല്ല. തെറ്റുണ്ടെങ്കിലും അപൂര്‍ണ്ണമാണെങ്കിലും സ്പാര്‍ക്കിനെ സമീപിക്കണം. (ഓഫീസിന്റെ പേര്, സ്ഥലം, പോസ്റ്റ്, ജില്ല, പിന്‍, ഫോണ്‍ നമ്പര്‍ എന്നിവയടങ്ങിയതാണ് Place of Posting)
- E-mail: Contact Details ല്‍ ചേര്‍ക്കുന്ന ഇ-മെയില്‍ വിലാസമാണ് കാര്‍ഡില്‍ വരുന്നത്.
- Blood Group: Personal Memoranda യില്‍ നിന്നും.
മേല്‍ പറഞ്ഞ രീതിയില്‍ പിശകുകള്‍ തീര്‍ത്ത ശേഷം Final Print നല്‍കാം. Final Print നല്‍കുമ്പോള്‍ ലഭിക്കുന്ന പി.ഡി.എഫ് ഫയല്‍ സി.ഡി യിലും മറ്റും സേവ് ചെയ്തോ -മെയില്‍ വഴിയോ കാര്‍ഡ് മേകേഴ്സിന് എത്തിച്ച് കൊടുത്ത് 25/30 രൂപ മുതല്‍ വിലയുള്ള ഭംഗിയുള്ള കാര്‍ഡുകള്‍ തയ്യാറാക്കാം. ഈ കാര്‍ഡുകളില്‍ ഓഫീസ് തലവന്റെ ഒപ്പ് ചേര്‍ത്ത ശേഷം രജിസ്റ്ററില്‍ ചേര്‍ത്ത് ജീവനക്കാരന്റെ ഒപ്പും വാങ്ങിയ ശേഷം വിതരണം ചെയ്യാം. Final Print ന്റെ ഒരു പേപ്പര്‍ പ്രിന്റ് ഫയലിലും സൂക്ഷിക്കണം. സ്പാര്‍ക്ക് സംശയങ്ങള്‍ ചോദ്യങ്ങളാണെങ്കില്‍ ധൈര്യമായി കമന്റു ചെയ്യുമല്ലോ.
How can we make identity card using spark ? ID Card through spark
119 comments:
"ഡിപ്പാര്‍ട്ട്മെന്റും ഓഫീസും തെരഞ്ഞെടുത്ത ശേഷം ആദ്യ കാര്ഡിന് നല്‍കേണ്ട നമ്പര്‍ Card No. എന്ന ഫീല്‍ഡില്‍ നല്‍കി Proceed കൊടുക്കുക"
സര്‍,
ആദ്യ കാര്ഡിന് നല്കേണ്ട നമ്പറാണോ കാര്‍ഡ് നമ്പര്‍ എന്ന ഫീല്‍ഡില്‍ നല്‍കേണ്ടത്. കഴിഞ്ഞ കാര്‍ഡിന്റെ നമ്പറല്ലേ..
ചിത്രത്തോടൊപ്പം കൊടുത്തിരിക്കുന്ന നിസാര്‍ സാറിന്റെ ഐഡി കാര്‍ഡില്‍ പല വിവരങ്ങളും മാഞ്ഞതുപോലെയാണല്ലോ കാണുന്നത്? അദ്ദേഹത്തിന്റെ ഒപ്പും ഫോണ്‍നമ്പറുകളും അഡ്രസ്സ് പോലും പൂര്‍ണ്ണമല്ലാതെ കാണുന്നു. ഇതെന്താ ഇങ്ങനെ?
"ഡിപ്പാര്‍ട്ട്മെന്റും ഓഫീസും തെരഞ്ഞെടുത്ത ശേഷം ആദ്യ കാര്ഡിന് നല്‍കേണ്ട നമ്പര്‍ Card No. എന്ന ഫീല്‍ഡില്‍ നല്‍കി Proceed കൊടുക്കുക"
സര്‍,
ആദ്യ കാര്ഡിന് നല്കേണ്ട നമ്പറാണോ കാര്‍ഡ് നമ്പര്‍ എന്ന ഫീല്‍ഡില്‍ നല്‍കേണ്ടത്. കഴിഞ്ഞ കാര്‍ഡിന്റെ നമ്പറല്ലേ..
"ചിത്രത്തോടൊപ്പം കൊടുത്തിരിക്കുന്ന നിസാര്‍ സാറിന്റെ ഐഡി കാര്‍ഡില്‍ പല വിവരങ്ങളും മാഞ്ഞതുപോലെയാണല്ലോ കാണുന്നത്? അദ്ദേഹത്തിന്റെ ഒപ്പും ഫോണ്‍നമ്പറുകളും അഡ്രസ്സ് പോലും പൂര്‍ണ്ണമല്ലാതെ കാണുന്നു. ഇതെന്താ ഇങ്ങനെ?'
എന്റെ ഗീതടീച്ചറേ, നിങ്ങളൊരു അധ്യാപിക തന്നെയെന്ന് വീണ്ടും തെളിയിച്ചു! കാര്‍ഡ് ദുരുപയോഗം ചെയ്യാതിരിക്കാനും മറ്റുമായി അതൊക്കെ ഫോട്ടോ എഡിറ്ററിലിട്ട് മായ്ച്ചതാണെന്ന് ഒരു വില്ലേജാപ്പീസര്‍ക്ക് പോലും മനസ്സിലായി!!
സെന്‍സസ് സമയത്ത് ഇത്തരം കോമണ്‍സെന്‍സില്ലാത്ത സംശയങ്ങള്‍ ഒരുപാട് കേട്ടിരിക്കുന്നു.
@ ഹോംസ്
നിഷ്കളങ്കത ഒരു കുറ്റമല്ല...ചില "കീബോര്‍ഡ് ഗുണ്ടകള്‍"ക്ക് അത് കുറ്റമായി തോന്നാം..
@വിന്‍സന്റ് ഡി. കെ.
നിഷ്കളങ്കതയ്ക്കും ഒരു പരിധിയില്ലേ.
@ Sabah Malappuram
സർ;
പോസ്റ്റിൽ നിന്നുമുള്ള താങ്കളുടെ ഉദ്ധരണിയുടെ മുമ്പിൽ, “ആദ്യമായി ഐ.ഡി കാര്‍ഡ് ജനറേറ്റ് ചെയ്യാന്‍ തുടങ്ങുന്ന ഓഫീസുകള്‍ Service Matters ലെ Employee ID Card ല്‍ പ്രവേശിച്ച് Initialise Identity Card Number എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക“ എന്ന് കൂടിയുണ്ട്. ഒരിക്കൽ കാർഡ് എടുത്തവർ വീണ്ടും കാർഡ് എടുക്കുമ്പോൾ Initialaise Card Number ൽ പോകേണ്ടതില്ല.
മുഹമ്മദ് സാര്‍,
നല്ല പോസ്റ്റ്. എന്നാല്‍ ഒരു സംശയം നിലനില്‍ക്കുന്നു. signature of issuing Authority എന്നു പറയുന്നിടത്ത് ഹെഡ് മാസ്റ്ററുടെ ഒപ്പാണോ വരേണ്ടത്? സാമ്പിളായി നല്‍കിയിരിക്കുന്ന നിസാര്‍ സാറിന്റെ ഐഡന്റിറ്റി കാര്‍ഡില്‍ ഇഷ്യൂ ചെയ്യുന്ന അതോറിറ്റി ആരാണെന്നു കാണുന്നില്ല. അതു കൂടി ഉണ്ടെങ്കിലല്ലേ ഐഡന്റിറ്റി കാര്‍ഡിന് വിലയുണ്ടാകൂ.
ഒരു കാര്‍ഡിന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്കാണെന്നു പറഞ്ഞല്ലോ. ഇതിനിടെ ഗ്രേഡ് ലഭിക്കുമ്പോള്‍ പുതിയ ഉദ്യോഗപ്പേരിന്റെ അടിസ്ഥാനത്തില്‍ ഐഡി കാര്‍ഡ് ജനറേറ്റ് ചെയ്യാന്‍ കഴിയുമോ?
വസ്തുതകള്‍ എഡിറ്റ്ചെയ്ത് മായ്ക്കുന്ന വിരുതില്‍ ഒരല്പം പുറകിലായിപ്പോയി ഈ ഗീതാസുധി, ക്ഷമിക്കുക.
നിഷ്കളങ്കതയ്ക്ക് പരിധിയുണ്ടെന്നും അറിഞ്ഞില്ല!
ഈ കപടലോകത്തില്‍ നിഷ്കളങ്കര്‍ക്ക് സ്ഥാനമില്ലെന്നറിയിച്ചതിന് ഹോംസ് ചേട്ടനും മഹാത്മാവിനും നന്ദി.
ചോദിച്ചുപോയ മഹാ മണ്ടത്തരത്തിന് മാപ്പ് ചോദിക്കുന്നു.
@ Sreekala
സർ;
സ്പാർക്കിലെ വിവിധ മോഡ്യൂളുകളിൽ ചേർത്തിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐ.ഡി കാർഡ് ജനറേറ്റ് ചെയ്യപ്പെടുന്നത്. ഈ ഡാറ്റ അപ്ഡേറ്റ് ചെയ്യാനും ശരിയാണെന്ന് ഉറപ്പ് വരുത്തി ലോക്ക് ചെയ്യാനുമുള്ള ഉത്തരവാദിത്തം സാധാരണ ഗതിയിൽ ഡ്രോയിങ്ങ് ഓഫീസർക്ക്/ ഓഫീസ് തലവന് ആണല്ലോ? ആ നിലക്ക് സ്കൂളുകളിൽ ഹെഡ്മാസ്റ്റർ തന്നെയാണ് ഐ.ഡി കാർഡിൽ ഒപ്പിടേണ്ടത്.
@ സോമലത ഷേണായി
സർ;
5 വർഷത്തിനിടക്ക് വീണ്ടും കാർഡ് ജനറേറ്റ് ചെയ്യുന്നതിന് തടസ്സമില്ല. ആദ്യമെടുത്ത കാർഡ് തിരിച്ച് വാങ്ങണമെന്ന മെസ്സേജ് പ്രത്യക്ഷപ്പെടുമെന്ന് മാത്രമെയുള്ളൂ.
@ മുഹമ്മദ് സര്‍
പോസ്റ്റിൽ നിന്നുമുള്ള താങ്കളുടെ ഉദ്ധരണിയുടെ മുമ്പിൽ, “ആ
സര്‍, ആദ്യ കാര്‍ഡിന് 1 എന്ന് നമ്പര്‍ വരണമെങ്കില്‍ Initialise Identity Card Number എന്ന സ്ഥലത്ത് പൂജ്യം അല്ലേ കൊടുക്കേണ്ടത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്
സർ;
Identity Card Number Initialisation ൽ
“Identity Card Number can be initialised from this form. Card number given below contains the number of the last issued card.“
എന്നാണല്ലോ കാണുന്നത്.
എങ്കിലും, മുമ്പ് 1 ൽ തുടങ്ങുന്നതിന് 1 തന്നെ നൽകണമായിരുന്നു എന്നാണ് എന്റെ ഓർമ്മ. വേറെയും ചില പ്രശ്നങ്ങളുണ്ടായിരുന്നു.
പക്ഷെ, ഇപ്പോൾ പരിശോധിച്ചപ്പോൾ താങ്കൾ പറഞ്ഞത് ശരിയാണെന്ന് കാണുന്നു. അതായത് 1, 100, 1000 നമ്പറുകളിൽ തുടങ്ങുന്നതിന് യഥാക്രമം 0, 99, 999 എന്നിങ്ങിനെ നൽകണം.
വളരെ നന്ദി.
എന്‍റെ ഹെഡ്മാസ്റ്റര്‍ മാര്‍ച്ച് 31 ന് സര്‍വ്വീസില്‍ നിന്നും വിരമിച്ചു. Aided Primary ആണ്. പുതിയ senior most നെ ഹെഡ്മാസ്റ്ററായി നിയമിച്ചു. മാര്‍ച്ച് മാസത്തെ ശമ്പളം വാങ്ങാന്‍ വിരമിച്ച ടീച്ചറുടെ pen- user code ആയി ഉപയോഗിക്കാമോ..അതോ പുതിയ ടീച്ചര്‍ക്ക് usercode ഉം പാസ് വേടും കിട്ടുന്നതുവരെ കാത്തിരിക്കണോ..
ഇതിന് കാലതാമസം വരുമോ..
വിരമിച്ച ടീച്ചറുടെ പേര് മാര്‍ച്ച് മാസത്തെ bill process ചെയ്യുമ്പോള്‍ കാണുന്നില്ല....സഹായിക്കാമോ....
വിരമിച്ച ഹെഡ്‌മാസ്റ്ററുടെ PEN ഉപയോഗിച്ച് മാർച്ച് 31 ന് ശേഷം ലോഗിൻ ചെയ്യരുത്.
ഏതെങ്കിലും ഒരു ഡി.എം.യു വിനെ ബന്ധപ്പെട്ടാൽ പുതിയ ഹെഡ്മാസറ്റർക്ക് എളുപ്പം പാസ്സ്‌വേർഡ് ലഭിക്കും.
വിരമിക്കുന്നവരുടെ ലാസ്റ്റ് പേ ബിൽ മറ്റുള്ളവരുടെ കൂടെ പ്രൊസസ്സ് ചെയ്യാൻ കഴിയില്ല. വിരമിച്ചയാളുടെത് മാത്രമായി പ്രൊസസ്സ് ചെയ്യാൻ കഴിയും.
we cant processing Arears of a retired teacher his name is not shown in the list what is the remedy data is locked
ഗ്രൂപ്പ് ഇന്‍ഷൂറന്‍സിന്‍റെ കോഡ് 130 എന്നാണ് ബല്ലില്‍ വരുന്നത്.ഇത് തെറ്റാണ്,ശരിയായത് 324 ആണെന്നാണ ട്രഷറിക്കാര്‍ പറയുന്നത്.ഇത് എങ്ങിനെ ശരിയാക്കും?
CODE NUMBER IN OUTER OF ESTABLISHMENT BILL FOR G I S IS PRINTED AS 130?IS IT CORRECT ?
പ്രിയപ്പെട്ട മുഹമ്മദ് സർ,
വളരെ ആഗ്രഹിച്ചിരുന്ന ഒരു കാര്യം. പലപ്പോഴും വേർഡിലും മറ്റും ഇത്തരം കാർഡുകൾ ഉണ്ടാക്കുകയായിരുന്നു പതിവ്. ഇത്ര ആധികാരികമായ ഒരു കാര്ഡിന്റെ ലഭ്യതയെ കുറിച്ചു പോസ്റ്റ് പ്രസിദ്ധീകരിച്ചതിനു നന്ദി.
ഒരു നിർദ്ദേശം ഉണ്ട് : പോസ്റ്റിനു ചില തിരുത്തലുകളിൽ കമന്റിൽ കണ്ടു. ആ തിരുത്തലുകൾ പോസ്റ്റിലും കൂടി വരുത്തിയാൽ നന്നായിരിക്കും. പലരും പോസ്റ്റ് വായിച്ചു പോകും. കമന്റ് വ്യക്തമായി വായിച്ചില്ലെങ്കിൽ പരാജയപ്പെടുകയും ചെയ്യാനിടയുണ്ട്
സ്നേഹപൂർവ്വം
English Blog
പ്രിയപ്പെട്ട ഗീതാ സുധി ടീച്ചർ,
ധൈര്യമായി എന്ത് സംശയവും അത് എന്നാന്നേലും ചോദിച്ചോ ... പരിധി ഒന്നുമില്ല
English Blog
@ aeoiritty
സർ,
ഇപ്പോളത്തെ സ്ഥിതിയിൽ Personal Memoranda അൺലോക്ക് ചെയ്ത് വിരമിക്കൽ തിയ്യതി മാറ്റിയ ശേഷം ബില്ലെടുക്കുകയെ വഴിയുള്ളൂ എന്നാണ് തോന്നുന്നത്. ഇല്ലെങ്കിൽ മാന്വൽ ബിൽ നൽകേണ്ടി വരും. ഇങ്ങിനെ ഒരു പാട് പ്രശ്നങ്ങൽ ഇനിയും ബാക്കിയുണ്ട്. ഡാറ്റാ ലോക്കിങ്ങ് പ്രാവർത്തികമാക്കാൻ കഴിയാത്ത ഓഫീസുകൾ വരെയുണ്ട്.
കേശവനുണ്ണി സർ, ചെറുവാടി കെ.ബി.കെ സർ;
ഇതൊന്നും നമ്മൾ ചിന്തിക്കേണ്ടതില്ല. നമ്മൾ ആവശ്യപ്പെട്ടാൽ സ്പാർക്ക് ട്രഷറി ഡിഡൿഷൻ കോഡ് മാറ്റുകയുമില്ല. കോഡ് തെറ്റാണെങ്കിൽ, ട്രഷറി ഡയർകടർ ആവശ്യപ്പെടട്ടെ; നിമിഷ നേരം കൊണ്ട് Code Masters ൽ ഈ കോഡ് മാറ്റാവുന്നതെയുള്ളൂ.
rajeev joseph സർ;
പോസ്റ്റ് ഉപകാരപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം. നിർദ്ദേശങ്ങൾക്കും.
ഞാൻ പലപ്പോളും പറയുന്നത് പോലെ, സ്വന്തം അനുഭവങ്ങളും ഫോണിലൂടെയും മെയിലിലൂടെയും ലഭിക്കുന്ന പ്രശ്നങ്ങളുടെ വിലയിരുത്തലും മറ്റും വെച്ചാണ് പോസ്റ്റിന് രൂപം നൽകുന്നത്. ഇത്തരം കാര്യങ്ങളിൽ സ്പാർക്കിൽ നിന്നുമുള്ള സപ്പോർട്ട് നന്നെ കുറവാണെന്ന് തന്നെ പറയാം. മാത്‌സ് ബ്ലോഗിലെ നല്ല പ്രതികരണങ്ങളാണ് അവയെ കുറ്റമറ്റതാക്കുന്നത്. ഐ.ഡി കാർഡ് നമ്പറിന് തുടക്കമിടുന്നതിലുള്ള മാറ്റം അടുത്ത് വന്നതാണ്. എന്റെ ഓഫീസിൽ അവസാനമെടുത്ത കാർഡ് നമ്പർ 44 ആണെങ്കിലും Initialaise Card Number ൽ കിടക്കുന്ന നമ്പർ 45 ആണ്. പുതിയ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത കാർഡ് എടുക്കുന്നതിന് മുമ്പ് അത് 44 ആക്കി സെറ്റ് ചെയ്യേണ്ടതുണ്ട്. ശ്രീ. സബാഹ് മലപ്പുറത്തിന്റെ കമന്റിൽ നിന്നുമാണ് ഇക്കാര്യം അറിയുന്നത്.
ഏതായാലും പോസ്റ്റിൽ ആവശ്യമായ മാറ്റം വരുത്തുന്നതാണ്.
സാര്‍,
എന്‍റെ സ്കൂളിലെ Office attendant ന്‍റെ D A Arrears (07-2012 to 11-2012) സ്പാര്‍ക്കില്‍ കണക്കാക്കിയപ്പോള്‍ മൈനസ് ബാലന്‍സ് വരുന്നു. അദ്ദേഹം കഴിഞ്ഞ മാസത്തിലാണ് (ഫെബ്രുവരി) Revised Scale-ലിലായത്. DA bill-ല്‍ Due കുറവും (8390 ന്‍റെ 45%) drawn (8390 ന്‍റെ 120% ?) കൂടുതലുമാണ്.
എങ്ങിനെ ശരിയാക്കും.. സഹായിക്കാമോ????????
സർ,
Pay Revision Editing ൽ Pre-revised ലേക്ക് മാറ്റി Confirm ചെയ്ത ശേഷം വീണ്ടും ശരിയായ ഓപ്ഷൻ തിയ്യതി നൽകി Revised ലേക്ക് മാറ്റി Confirm ചെയ്യുക. അതിന് ശേഷം ബിൽ പ്രൊസസ്സ് ചെയ്ത് നോക്കൂ. (ഒരു സംശയമുണ്ട്. ബില്ലിൽ കാണുന്ന Drawn Pay ശരിയായാണോ?)
@ ....Pay Revision Editing ൽ Pre-revised ലേക്ക് മാറ്റി Confirm ചെയ്ത ശേഷം വീണ്ടും ശരിയായ ഓപ്ഷൻ തിയ്യതി നൽകി Revised ലേക്ക് മാറ്റി Confirm ചെയ്യുക.
മുഹമ്മദ് സര്‍, ഇങ്ങനെ ചെയ്താല്‍ ശരിയാവാന്‍ സാധ്യത കുറവാണെന്ന് തോന്നുന്നു. (അനുഭവം).
Pay Revision Editing വഴി Revised scale Pre Revised Scale ലേക്ക് ആക്കിയാല്‍ status Pre Revised കാണിക്കു മെങ്കിലും അത് Pre Revised ആകുന്നില്ല എന്നാണ് തോന്നുന്നത്.
അപ്പോള്‍ Pay Revision Editing വഴി Pre Revised Scale ലേക്ക് മാറ്റി വീണ്ടും salary Matters - Pay Revision 2009 - Pay Revision Fixation എടുത്ത് Employee Name Select ചെയ്ത് Option Date കൊടുത്ത് ബേസിക് പേ ശരിയാണോയെന്ന് പരിശോധിച്ച് Confirm Details ഉം തുടര്ന്ന് Compute തുടര്‍ന്ന് Update ക്ലിക്ക് ചെയ്യുക. എന്നിട്ട് അരിയര്‍ ബില്‍ എടുത്താല്‍ Pre Revised കാലയളവിലെ DA ശരിയായ വിധത്തില്‍ സ്പാര്‍ക്ക് കാല്‍കുലേറ്റ് ചെയതോളും.
സബാഹ് സർ;
ബന്ധപ്പെട്ട ജീവനക്കാരന്റെ പേ റിവിഷൻ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യേണ്ട കാര്യം പറയാൻ വിട്ടു പോയെങ്കിലും, ഞാൻ പറഞ്ഞ രീതിയിൽ തന്നെ പേ റിവിഷൻ സ്റ്റാറ്റസ് മാറ്റി അരിയർ ശരിയായി പ്രൊസസ്സ് ചെയ്യാൻ മുമ്പ് കഴിഞ്ഞിരുന്നു എന്നാണ് ഓർമ്മ. ഏതായാലും ആ രീതി വിജയിക്കുന്നില്ലെങ്കിൽ, ശ്രീ. Gireesh Vidyapeedham താങ്കൾ പറഞ്ഞ രീതി കൂടി പരീക്ഷിക്കട്ടെ. അദ്ദേഹത്തിന്റെ അനുഭവം ഇവിടെ പങ്ക് വെക്കുമെന്ന് പ്രതീക്ഷിക്കുന്നു.
താങ്കളുടെ ഇത്തരം ഇടപെടലുകൾക്കുള്ള നന്ദി കൂടി അറിയിക്കട്ടെ.
സര്‍,
Pay Revision Editing വഴി Pre Revised Scale ലേക്ക് മാറ്റി....മാറ്റാന്‍ പറ്റുന്നില്ല,,message.. this employee's salary already processed in Revised scale can't change into prerevised Scale. confirm ചെയ്യാതെ salary Matters - Pay Revision 2009 - Pay Revision Fixation എടുത്ത് Employee Name Select ചെയ്ത്.Employee Name വരുന്നില്ല......
സർ;
ലോഗിൻ ചെയ്ത് പരിശോധിച്ചു. ഇപ്പോൾ പഴയ പോലെ ഇഷ്ടാനുസരണം പേ റിവിഷൻ സ്റ്റാറ്റസ് മാറ്റാൻ കഴിയുന്നില്ല. അതായത്, റിവൈസ്ഡ് സ്കെയിലിൽ അരിയർ ബില്ലോ സാലറി ബില്ലോ പ്രൊസസ്സ് ചെയ്ത് കഴിഞ്ഞാൽ പിന്നെ പ്രീ-റിവൈസ്ഡ് സ്കെയിലിലേക്ക് മാറാനാകുന്നില്ല. അങ്ങിനെ വേണ്ടി വന്നാൽ സ്പാർക്ക് ഹെല്പ് സെന്ററിന്റെ സഹായം തേടുകയെ മാർഗ്ഗമുള്ളൂ.
പക്ഷെ, താങ്കളുടെ പ്രശ്നത്തിൽ ഇതിന്റെയൊന്നും ആവശ്യമില്ല. കാരണം, താങ്കൾ ഉദ്ദേശിക്കുന്ന ഡി.എ അരിയർ ബിൽ 28/12/2012 ന് തന്നെ പ്രൊസസ്സ് ചെയ്ത് വച്ചിട്ടുണ്ട്. മറന്ന് പോയതാണ്. ഇപ്പോൾ ആ ബിൽ തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്.
നന്ദി സര്‍.... അപ്പോള്‍ പഴയ DDO പ്രോസസ് ചെയ്ത ബില്ല് പുതിയ DDO യ്ക്ക് സമര്‍പ്പിക്കാമോ?
Mohamed Sir
സാധാരണ ഗതിയില്‍ പേ റിവിഷൻ സ്റ്റാറ്റസ് മാറ്റുന്നതിന് പ്രശ്നമൊന്നും ഇല്ല. പക്ഷെ സ്പാര്‍ക്കില്‍ Pay Fixation നടത്തിയവരുടേതാണെന്ന് തോന്നുന്നു പേ റിവിഷൻ സ്റ്റാറ്റസ് മാറ്റാന്‍ പറ്റാത്തത്.
@ Gireesh Vidyapeedham സർ;
അങ്ങിനെ ചെയ്യുന്നതിൽ അപാകതയൊന്നുമില്ല. ബിൽ പ്രൊസസ്സ് ചെയ്യുമ്പോൾ അദ്ദേഹം തന്നെയായിരുന്നല്ലോ ഡി.ഡി.ഒ. മാത്രമല്ല; പല ഓഫീസുകളിലും ഡി.ഡി.ഒ അല്ലാത്തവർ പ്രൊസസ്സ് ചെയ്യുന്ന ബില്ലുകൾ തന്നെയാണ് ഡി.ഡി.ഒ ഒപ്പിട്ട് സമർപ്പിക്കുന്നത്. ഡി.ഡി.ഒ അല്ലാത്തവരുടെ പാസ്സ്‌വേർഡ് ബ്ലോക്ക് ചെയ്യപെടുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് വരെ നടപ്പിലാക്കിയിട്ടില്ല.
സബാഹ് സർ;
താങ്കൾ പറഞ്ഞത് ഒരു പക്ഷെ ശരിയായിരിക്കാം. ഓരോ പ്രാവശ്യവും സ്പാർക്ക് സോഫ്റ്റ്‌വേർ അപ്ഡേറ്റ് ചെയ്യപ്പെടുമ്പോൾ ഇങ്ങിനെ പല മാറ്റങ്ങളും വരുന്നുണ്ട്. പരീക്ഷിച്ച് നോക്കിയാൽ മാത്രമെ പറയാനാകൂ.
how to give numbers in different type in ID card? card no is indicating dept,name of office id no etc ,there is any scope to give this type of numbers
സര്‍..
ഇപ്പോഴും പ്രശ്നം അവസാനിച്ചില്ല. ശശിധരന്‍റെ അരിയേഴ്സ് മാറ്റി നിര്‍ത്തി ബാക്കി ആളുകളുടെ ഡിഎ അരിയേഴ്സ് പ്രോസസ് ചെയ്ത് മെര്‍ജ് ചെയ്യുമ്പോള്‍ Processing Completed with Errors in Bill Nos 35445779869592789182 മെസേജ് വരുന്നു. ബില്ലില്‍ PF ലേക്ക് പോകുന്നതായി കാണിക്കുന്നുമില്ല.
@ aeoiritty;
സർ;
ഇപ്പോളത്തെ സ്ഥിതിയിൽ കാർഡ് നമ്പറിൽ ഇത്തരം മാറ്റങ്ങൾ ഉൾക്കൊള്ളിക്കാൻ സാധിക്കുന്നില്ല.
@ Gireesh Vidyapeedham
ഡി.എ അരിയർ മെർജ്ജിങ്ങ് കാൻസൽ ചെയ്തപ്പോൾ ചിലരുടെ അലവൻസ് ഹിസ്റ്ററിയിൽ നിന്നും മാർച്ച് മാസത്തിലെ ഡി.എ അരിയർ കാൻസൽ ആകാതെ കിടന്നത് കൊണ്ടാണ് വീണ്ടും അരിയർ മെർജ്ജ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഈ മെസ്സേജ് വന്നത്. ലോഗിൻ ചെയ്യുന്നത് ഏപ്രിൽ മാസത്തിലായതിനാൽ Present Salary Details ഇത് കാണാൻ സാധിക്കില്ല. അലവൻസ് ഹിസ്റ്ററിയിൽ നിന്നും ഈ അരിയർ ഡിലീറ്റ് ചെയ്ത ശേഷം അരിയർ ബിൽ മെർജ്ജ് ചെയ്ത് മാർച്ചിലെ ശംബളബിൽ പ്രൊസസ്സ് ചെയ്തിട്ടുണ്ട്.
ഞങ്ങളുടെ സ്പാര്‍ക്ക് ബില്ലിലെ പ്രശ്നങ്ങള്‍ തീര്‍ത്തു തന്ന മുഹമ്മദ് സാറിനും അതു സാധ്യമാക്കിയ മാത്സ് ബ്ലോഗിനും വിദ്യാപീഠം സ്കൂളിന്‍റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്നും എല്ലാവര്‍ക്കും ഇത്തരം സഹായം ലഭിയ്ക്കുമെന്നും പ്രതീക്ഷിയ്ക്കുന്നു.
എയ്ഡഡ് സ്കൂൾ സേവനത്തിലായിരിക്കെ പി.എസ്.സി വഴി സർക്കാർ സ്കൂളിൽ സമാന തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നവർ സർക്കാർ സ്കൂളിൽ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് മുമ്പ് എയ്ഡഡ് സ്കൂൾ സർവ്വീസ് കൂടി കണക്കിലെടുത്ത് ഹയർ ഗ്രേഡ് വാങ്ങിയത് തെറ്റാണെന്നും പ്രൊബേഷൻ പൂർത്തിയാകുന്ന തിയ്യതി മുതൽ മാത്രമെ ഗ്രേഡ് അനുവദിക്കാൻ പാടുള്ളൂ എന്നും, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കാർ കത്തിന്റെ അടിസ്ഥാനത്തിൽ, ഓഡിറ്റിൽ തടസ്സവാദം ഉന്നയിക്കപ്പെടുന്നുണ്ട്. ഈ പ്രശ്നം അഭിമുഖീകരിച്ചവരോ കൂടുതൽ അറിയുന്നവരോ ഉണ്ടോ?
@മുഹമ്മദ് സര്‍
വയനാട് ജില്ലയില്‍ ധാരാളം പേര്‍ മേല്‍സൂചിപ്പിച്ച പ്രശ്‌നവുമായി ബന്ധപ്പെട്ട് ഓഡിററ് ഒബ്ജക്ഷന്‍്.അഭിമുഖീകരിക്കുകയാണ്.(ഞാനുള്‍പ്പെടെ)
എന്റെ വിദ്യാലയത്തില്‍ ഞങ്ങള്‍ 3 പേര്‍ ട്രിബൂണലുമായി ബന്ധപ്പെട്ട് 2 മാസം കൂടമ്പോള്‍ സ്‌റേറ വാങ്ങി കഴിഞ്ഞുകൂടുകയാണ്.
There are many teachers who refunded the amount and revised their grade fixation due to grade before probation in gov .service in malappuram dist.
Tnx mohammed sir for detailed explaination by latest gov.order regarding blind employees!
as a general rule for sanction of grade probation is not required but next increment only given after the completion probation
സോമൻ സർ;
പ്രൊബേഷൻ കാലത്ത് ഹയർ ഗ്രേഡ് അനുവദിക്കാമെന്നും അനുവദിക്കാൻ പാടില്ലെന്നും മാറി മാറി വ്യക്തമാക്കിക്കൊണ്ട് സർക്കാർ കത്തുകൾ കാണുന്നു. അനുവദിക്കാമെന്ന് വ്യക്തമാക്കുന്ന 1988 ലെ കത്തിൽ ഒപ്പിട്ട അതെ അണ്ടർ സെക്രട്ടറി തന്നെയാണ് അനുവദിക്കാൻ പാടില്ല എന്ന് പറയുന്ന 1990 ലെ കത്തിലും ഒപ്പിട്ടിരിക്കുന്നത്. രണ്ട് കത്തിലും എന്ത് കൊണ്ട് അനുവദിക്കാമെന്നോ അനുവദിക്കാൻ പാടില്ല എന്നോ പറയുന്നില്ല. രണ്ടാമത്തെ കത്തിൽ ആദ്യത്തെ കത്തിനെപ്പറ്റി പരാമർശിക്കുന്നു പോലുമില്ല. ഒബ്ജൿഷൻ നിലവിലുള്ളവരുണ്ട്; ഒബ്ജക്ട് ചെയ്യപ്പെടാത്തവരുണ്ട്; വർഷങ്ങൾക്ക് മുമ്പ് അവിഹിത മാർഗ്ഗത്തിലൂടെ ഒബ്ജൿഷൻ നീക്കിയെടുത്ത ചിലരുമുണ്ട്. (ഇത് താൽക്കാലികമാണെന്നത് വേറെ കാര്യം. പെൻഷൻ അനുവദിക്കുമ്പോൾ അക്കൌണ്ടന്റ് ജനറൽ ഇക്കാര്യം ഒബ്ജക്ട് ചെയ്യുന്നുണ്ടെന്നാണറിയുന്നത്). നിലവിലുള്ള സർക്കാർ കത്തിന്റെ അടിസ്ഥാനത്തിൽ പ്രൊബേഷൻ കാലയളവിൽ ഗ്രേഡ് നൽകുന്നതിനെ ഒബ്ജക്ട് ചെയ്യാതിരിക്കാനാകില്ല എന്നാണ് ഡപ്യൂട്ടി ഡയരക്ടർ ഓഫീസിലെ ഉയർന്ന ഓഫീസറിൽ നിന്നും അറിയുന്നത്. പക്ഷെ, ഈ സർക്കാർ കത്തുകൾ എന്തടിസ്ഥാനത്തിലുള്ളതാണെന്ന് വിശദീകരിക്കാൻ അദ്ദേഹത്തിനും കഴിയുന്നില്ല.
ട്രൈബ്യൂണലിലായാലും കോടതിയിലായാലും അന്തിമ വിജയം അനുകൂലമാകുമെന്നാണ് എന്റെ അഭിപ്രായം. ഞാൻ താങ്കൾക്ക് ഒരു മെയിൽ അയക്കുന്നുണ്ട്. കേസിനെപ്പറ്റി കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഫോൺ നമ്പർ അറിയിക്കുമല്ലോ?
ചെറുവാടി സർ;
നിലമ്പൂരിലെ ഒരു ടീച്ചർ നൽകിയ നിവേദനം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടർ, പൊതുവിദ്യാഭ്യാസ ഡയരക്ടർ വഴി സർക്കാരിലെത്തിയപ്പോൾ, മലപ്പുറം വിദ്യാഭ്യാസ ഡയരക്ടറുടെ തടസ്സവാദം ശരിയാണെന്ന് വ്യക്തമാക്കിക്കൊണ്ട് സർക്കാർ കത്ത് നൽകിയിട്ടുണ്ട്.
@ aeoiritty
സർ;
പക്ഷെ, പ്രൊബേഷൻ കാലയളവിൽ മോണിറ്ററി ബനിഫിറ്റ് അനുവദിക്കാതെ ഗ്രേഡ് അനുവദിക്കപ്പെട്ടതും ഒബ്ജക്ട് ചെയ്യപ്പെടുന്നു.
pls go through the circular 46/2008 fin dated read para 14 it is clearly said that declaration of probation is not necessary,it is the consolidate circulars of different Grade fixation
Sir;
Para 14 is not applicable in this case. Please see para 36 of the same G.O.
There are several other orders also emphasising that time bound higher grades of teachers are governened by orders issues by the General Education dept. than the general guidelines issued by the Govt.
www.uidai.gov.in ആധാര്‍ കാര്‍ഡ് ഇനിയും കിട്ടാത്തവര്‍ ഈ വെബ്സൈറ്റില്‍ കയറി കൈയിലുള്ള ഫോട്ടോ കോപിയിലെ നമ്പര്‍ കൊടുത്താല്‍ സ്റ്റാറ്റസ് അറിയാം
സ്പാര്‍ക്കിലെക്ക് upload ചെയ്യേണ്ട photo യുടെയും signature ന്റെ യും size pixel ല്‍ എത്രയെന്ന് പറയുമോ? ,
I think, that depends on the resolution.
If the resolution is 96 px/in, size of the photo should be 115px X 144px and that of the signature should be 113px X 26px
The size of photo should not be more than 25 kb with dimension 1.2 inch (width) X 1.5 inch (height) and scan with true color and 100 dpi and save in jpeg format
The signature should be 3 cm long and 0.7cm wide on a white paper and scan with true color and 100 dpi and save in jpeg format.
[Quoted from SPARK FAQ]
ഇത്തരം പോസ്റ്റുകള്‍ അക്ഷയനിധിയാണ്,പകര്‍ന്നിടുംതോറും ഏറിടും അറിവുകള്‍ മുഹമ്മദ് സാറിന് അഭിനന്ദനങ്ങള്‍
ഇത്തരം പോസ്റ്റുകള്‍ അക്ഷയനിധിയാണ്,പകര്‍ന്നിടുംതോറും ഏറിടും അറിവുകള്‍ മുഹമ്മദ് സാറിന് അഭിനന്ദനങ്ങള്‍
മുഹമ്മദ് സാര്‍,
എന്റെ സ്കൂളില്‍ Jan 2012 മുതലാണ് Spark salary ആയത്. കുറച്ചു പേര്‍ക്ക് July 2011 മുതലുള്ള Grade Arrears കിട്ടാനുണ്ട്.Back Up ഇല്ല.ഇനി മുതല്‍ Spark Bill മാത്രമെ പാസ്സാക്കു എന്ന് D E O Office ല്‍ നിന്നും അറിയിച്ചിരിക്കുന്നു.July 2011 മുതല്‍ December 2011 വരെയള്ള salary Sparkല്‍ ചേര്‍ക്കുന്നതെങ്ങനെയെന്ന് ഒന്ന് വിശദീകരിക്കാമോ?
Babu K U. P P T M Y S S CHERUR
സർ;
“ഇനി മുതല്‍ Spark Bill മാത്രമെ പാസ്സാക്കൂ” എന്ന് ഉത്തരവില്ല. 2012 ഫെബ്രുവരി മുതൽ സ്പാർക്ക് ശംബള ബില്ലുകൾ മാത്രമെ ട്രഷറികൾ സ്വീകരിക്കൂ എന്നാണ് ഉത്തരവ്. 2012 ഫെബ്രുവരിക്ക് മുമ്പുള്ള കാലാവധി ഉൾപ്പെടുന്ന അരിയർ ബില്ലുകൾ ട്രഷറി സ്വീകരിക്കും. ഇക്കാര്യം D E O Office നെ പറഞ്ഞു മനസ്സിലാക്കുക.
എങ്കിലും, വേണമെങ്കിൽ ഈ അരിയർ ബിൽ സ്പാർക്കിൽ പ്രൊസസ്സ് ചെയ്യുന്നതിന് ശ്രമിക്കാവുന്നതാണ്. ജീവനക്കാരന്റെ ഗ്രേഡ് അനുവദിച്ച ശേഷമുള്ള ഏറ്റവും പുതിയ ശംബളം Service History യിൽ തെറ്റ് കൂടാതെ ചേർക്കുകയും 2011 ജൂലയ് മുതൽ ഡിസംബർ വരെയുള്ള Drawn Salary Details, Manually Drawn Salary യിൽ ചേർക്കുകയും ചെയ്താൽ അരിയർ ബിൽ പ്രൊസസ്സ് ചെയ്യാനാകും.
Salary Matters- Manually Drawn Salary യിൽ ഓഫീസും ജീവനക്കാരനെയും തെരഞ്ഞെടുത്ത ശേഷം ജൂലയ് മുതൽ ഓരോ മാസത്തെയും വിവരങ്ങൾ ചേർത്ത് Confirm ചെയ്യണം.
Thank You Mohammed Sir
Muhammed Sir,
എന്‍റെ സുഹൃത്ത് 1/6/2008 ല്‍ LPSA ആയി ജോലിയില്‍ പ്രവേശിച്ചു .19/08/2010 മുതല്‍ 31/05/2012 വരെ പഠാവധിയായിരുന്നു . 1/06/2012 മുതല്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. Incriment Date 1/7/2012 ആയിരുന്നു പക്ഷെ ലീവ് ഒഴിവാക്കിക്കൊണ്ട് ഒരുവര്‍ഷം തികയുന്ന തിയ്യതി 13/04/2013 ആണ്.Pay rivition anomaly 11/04/2013 ആണ്.
11/04/2013 Basic Pay 13540
13/04/2013 Basic Pay 13900 (Incriment )ഇത് എങ്ങനെയാണ് Spark ല്‍ Enter ചെയ്യുക.
1/07/2009 - 13210
1/07/2010 - 13540
19/08/2010 to 31/05/2012 (Study Leave )
1/06/2012 Rejoin date
11/04/2013 - 13540
13/04/2013 - 13900
@ Jaleel Vadakkayil;
Sir;
Pay Revision Editing ൽ Basic Pay: 13540, Last Pay Change Date: 11-4-2013, Next Increment Date: 13-4-2013 എന്ന് ചേർത്ത് അപ്ഡേറ്റ് ചെയ്ത ശേഷം 13-4-2013 ന് Increment സാങ്ഷൻ ചെയ്യാം.
അതല്ലെങ്കിൽ, Pay Revision Editing ൽ Basic Pay: 13900, Last Pay Change Date: 13-4-2013, Next Increment Date: 1-4-2014 എന്നും Service History യിൽ 11-4-2013 FN മുതൽ 12-4-2013 AN വരെ 13540 എന്നും ചേർത്ത് അപ്ഡേറ്റ് ചെയ്താലും മതിയാകും.
Thank You Sir
1 7 -4-2013 ൽ പ്രൊമോ ഷൻ ലഭിച്ച് മറ്റൊരു സ്ക്കൂളിലേക്ക് ട്രാൻസ്ഫർ ആയ അധ്യാപകന്റെ 17 ദിവസത്തെ ശമ്പളം ഞങ്ങളുടെ സ്കൂളിൽ തന്നെ വാങ്ങണമല്ലോ ഇതെങ്ങിനെ ചെയ്യാമെന്ന് പറയാമോ
സർ;
Present Salary Details ഉം Service History യും ശരിയാണെന്ന് ഉറപ്പ് വരുത്തുകയും 17 ദിവസത്തെ ശംബളത്തിൽ പിടിക്കാൻ കഴിയുന്ന വിധത്തിൽ ലോണും ഡിഡൿഷൻസും സെറ്റ് ചെയ്യുകയും ചെയ്ത ശേഷം Part Salary യിൽ "Yes" നൽകി ട്രാൻസ്ഫർ ചെയ്യുക. പ്രതിമാസ ബിൽ പ്രൊസസ്സ് ചെയ്യുമ്പോൾ ട്രാൻസ്ഫർ ചെയ്യപ്പെട്ടയാളുടെ 17 ദിവസത്തെ ശംബളം അതിലുണ്ടാകും.
റി ലീവേട് ഓണ്‍ ട്രാൻസ്ഫർ ൽ അപ്ഡേറ്റ് data കൊടുക്കുമ്പോൾ data updation failed എന്ന് വരുന്നു എന്തു ചെയ്യും ?
how can we add loan exemption for april 2013 through spark
സർ;
Transfer Order Number 20 കാരൿടറിൽ കൂടരുത്.
Remark ഫീൽഡ് ഒഴിച്ചിടുക.
റിലീവിങ്ങ് ഡേറ്റിന് ശേഷമുള്ള തിയ്യതി ഉൾപ്പെടുന്ന ഏതെങ്കിലും എൻട്രി Service History യിൽ ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്യുകയോ എഡിറ്റ് ചെയ്ത് ശരിയാക്കുകയോ ചെയ്യുക.
Kuttan സർ;
Salary Matters-
Changes in the Month-
Loans-
Exempt Recovery
വഴി Loan Exemption സെറ്റ് ചെയ്യാം
(ഇവിടെ GPF Advance ലിസ്റ്റ് ചെയ്യുന്നില്ല. സ്പാർക്കിൽ വിളിച്ച് പറഞ്ഞിട്ടുണ്ട്. അവർ NIC യിൽ റിപ്പോർട്ട് ചെയ്ത് ഉടൻ ശരിയാക്കുമെന്നാണ് പറഞ്ഞത്)
ente transfer problem sariyayi
thank u muhammad sir
sir,
arrear processed in the period of 07/12 to 11/12. the arrear bill amount is correct. but the arrear merged in the present month salary,after merging take the the salary bill arrear pf could not merged fully. in this period also take a surrender bill. how can solve this problem.
ചോദ്യം മനസ്സിലാക്കാൻ പ്രയാസമുണ്ട്. ഒന്നിലധികം ജിവനക്കാരുടെ അരിയർ ബിൽ മെർജ്ജ് ചെയ്യുമ്പോൾ ഏതെങ്കിലും ജീവനക്കാരന്റെ അരിയർ ശംബളബില്ലിൽ മെർജ്ജ് ചെയ്യപ്പെടുന്നില്ലെങ്കിൽ, മെർജ്ജിങ്ങ് കാൻസൽ ചെയ്ത ശേഷം അയാളുടെ Allowance History പരിശോധിച്ച്, മെർജ്ജ് ചെയ്യാൻ ശ്രമിക്കുന്ന മാസത്തിൽ അവിടെ Arrear Dearness Allowance ഇൻസർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്യണം. ഇത് പോലെ ഡിഡൿഷൻസിൽ Arrear PF ഉം പരിശോധിക്കണം. പിന്നീട് വീണ്ടും അരിയർ ബിൽ മെർജ്ജ് ചെയ്യാം.
സാർ ,
SDO സാലറി എടുക്കുവാൻ പുതിയ സാലറി സ്ലിപ്പ് enter ചെയ്തപ്പോൾ present salary യിലെ basic pay യുമായി match ചെയ്യുന്നില്ല എന്നാ message കാണുന്നു . സാലറി സ്ലിപ്പിലുള്ള പോലെ തന്നെ ആണ് കൊടുത്തത് . എന്തായിരിക്കും പ്രശ്നം .
സർ;
AG Pay Slip Details ലെ ഏറ്റവും പുതിയ Effective Date തന്നെ Present Salary Details ലെ Last Pay Change Date ആയും ആ തിയ്യതിയിലെ അടിസ്ഥാനശംബളം Present Salary Details ലെ Basic Pay ആയും സെറ്റ് ചെയ്യുകയും കൂടി വേണം.
Thank you for your reply.It is very helpful.
Thank you for your reply.It is very helpful.
ഏപ്രിലിലെ സാലറി 73/- രൂപ കൂടുതല്‍ ക്യാഷ് ചെയ്തു ഈ തുക തിരികെ അടക്കുന്നതിനു എന്തെക്കെ നടപടി ക്രമങ്ങളാണ് ഉള്ളത് (ഡയസ് നോണ്‍ ന്റെ പൈസ തിരികെ അടച്ചതുപോലെ) ചെലാന്‍ അടക്കുകയാണോ വേണ്ടത്? എങ്കില്‍ ഈ അടച്ചതിന്റെ റെസിപ്റ്റ് എവിടെയാണ് സൂക്ഷിക്കുക.ടീച്ചര്‍ , എച് എം , സര്‍വിസ് ബുക്കില്‍ , etc...
സർ;
കൂടുതൽ വാങ്ങിയതെങ്ങിനെയെന്ന് അറിഞ്ഞെങ്കിലല്ലെ തിരിച്ചടക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യാനാകൂ?
സര്‍,
ടീച്ചറിന്റെ ബേസിക് പേ 9440 ആയിരുന്നു എന്നാല്‍ ബില്‍ പ്രോസസ്സ് ചെയ്തപ്പോള്‍ 9490 എന്ന് തെറ്റായി വന്നു (ഡി എ അരിയര്‍ പ്രോസസസ് ചെയ്തപ്പോള്‍ എഡിറ്റ് ചെയ്തപ്പോള്‍ വന്നതെറ്റ് ആണെന്ന് തോന്നുന്നു)Basic Pay 9490-9440= 50, DA = 23 , Total =73/-
ഏപ്രിലിലെ സാലറി 73/- രൂപ കൂടുതല്‍ ക്യാഷ് ചെയ്തു ഈ തുക തിരികെ അടക്കുന്നതിനു എന്തെക്കെ നടപടി ക്രമങ്ങളാണ് ഉള്ളത് (ഡയസ് നോണ്‍ ന്റെ പൈസ തിരികെ അടച്ചതുപോലെ) ചെലാന്‍ അടക്കുകയാണോ വേണ്ടത്? എങ്കില്‍ ഈ അടച്ചതിന്റെ റെസിപ്റ്റ് എവിടെയാണ് സൂക്ഷിക്കുക.ടീച്ചര്‍ , എച് എം , സര്‍വിസ് ബുക്കില്‍ , etc...
സർ;
Deductions ൽ മെയ് മാസത്തിൽ 73 രൂപ Excess Pay Drawn ആയി ചേർത്ത് ബില്ലിന്റെ കൂടെ, ആവശ്യമെങ്കിൽ, റീഫണ്ട് ചലാൻ നൽകാം. ശംബളം മാറിക്കഴിഞ്ഞ ശേഷം Manually Drawn Salary യിൽ ഏപ്രിൽ മാസത്തിൽ (-)73 രൂപ ചേർക്കുകയും വേണം. റീഫണ്ട് വിവരങ്ങൾ PBR ൽ വരുന്നത് കൊണ്ട് ചലാൻ കോപ്പി ലഭിക്കുകയാണെങ്കിൽ ഫയലിൽ സൂക്ഷിച്ചാൽ മതിയാകും.
Sir,
While processing the DA arrear in Spark,there is a difference of Rs 1 in the due salary, how can I correct it?Thanks in advance
സർ;
മാന്വൽ ബിൽ തയ്യാറാക്കുമ്പോൾ ചെയ്യുന്നത് പോലെ D.A (Due), D.A (Drawn) എന്നിവ തമ്മിലുള്ള വ്യത്യാസത്തിന് പകരം Basic Pay x Percentage enhancement of D.A എന്ന രീതിയിലാണ് സ്പാർക്കിൽ ഡി.എ അരിയർ കണക്കാക്കുന്നത്. ഉദാഹരണത്തിന് ഡി.എ നിരക്ക് 45% ത്തിൽ നിന്നും 53% ത്തിലേക്ക് ഉയരുമ്പോൾ 13210 അടിസ്ഥാനശംബളത്തിന്റെ ഡി.എ 5945 ൽ നിന്നും 7001 ആയി വർദ്ധിക്കും. (കുടിശ്ശിക: 1056 രൂപ). എന്നാൽ 13210 x 8% = 1057 എന്നാണ് സ്പാർക്കിൽ കണക്ക് കൂട്ടുന്നത്. ഇത് തിരുത്തേണ്ട ആവശ്യമില്ല. ട്രഷറി ഒബ്ജക്ട് ചെയ്യുന്നില്ല. കൂടാതെ, വല്ലപ്പോഴുമുണ്ടാകുന്ന ഈ പൊരുത്തക്കേട് കൂടിയും കുറഞ്ഞും വരുന്നതിനാൽ കാലാകാലങ്ങളിലുള്ള ഡി.എ വർദ്ധനവിന്റെ കുടിശ്ശിക മൊത്തമായെടുത്താൽ ആകെ കുടിശ്ശികയിലുള്ള പൊരുത്തക്കേട് വളരെ തുഛമായിരിക്കും.
സർ ,
സ്പർക്കിൽ പുതുതായി വന്നിട്ടുള്ള പേ ബില് രജിസ്റ്റർ പറ്റിയുള്ള കമന്റ് പ്രതീക്ഷിക്കുന്നു
സർ ,
സ്പർക്കിൽ പുതുതായി വന്നിട്ടുള്ള പേ ബില് രജിസ്റ്റർ പറ്റിയുള്ള കമന്റ് പ്രതീക്ഷിക്കുന്നു
സർ,
പേ ബിൽ രജിസ്റ്റർ (PBR) പുതുതായി ചേർത്തതല്ല. നേരത്തെയുണ്ട്. Salary Matters ലെ PBR ൽ Office, Employee, From Year എന്നിവ സെലക്ട് ചെയ്ത് Generate ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ജീവനക്കാരന്റെ പേ ബിൽ രജിസ്റ്റർ പി.ഡി.എഫ് രൂപത്തിൽ ലഭിക്കും. ഈ മോഡ്യൂൾ ഇനിയും അപ്ഡേറ്റ് ചെയ്യപ്പെടേണ്ടതുണ്ട്.
Muhammad Sir,
6/6/2012-ൽ സർവീസിൽ കയറിയ ഒരാളുടെ സാലറി എടുക്കുന്നത് ഈ മാസമാണ്. 6/6/2012 മുതൽ 10/4/2013 വരെ പെയ് 11620 ആയി സർവീസ് ഹിസ്റ്റ്രിയിൽ ചേർത്തു last pay change 11/4/2013ഉം നെക്സ്റ്റ് ഇങ്ക്രിമെന്റ് ഡെറ്റ് 6/6/2013 ആയി pay revision edit ലൂടെയും കൊടുത്തു. സാലറി അരിയർ പ്രൊസസ്സ് ചെയ്തപ്പോൾ 2012 ജൂണിൽ 25 ദിവസത്തിനുപകരം 30ദിവസത്തെ സാലറി 11620നു പകരം13610 നിരക്കിലും ബാക്കി മാസങ്ങ്ലിൽ ക്രിത്യമായും വന്നു.ഇത് ശരിയാക്കാൻ എന്തുചെയ്യണം? (സർവീസ് ഹിസ്റ്റ്രി ഡെലിറ്റ് ചെയ്ത് last pay change 6/6/2012ഉം നെക്സ്റ്റ് ഇങ്ക്രിമെന്റ് ഡെറ്റ് 6/6/2013 ആയി pay revision editലൂടെ കൊടുത്തപ്പോൾ ജൂൺ മാസത്തെ ക്രിത്യമായി വരുകയും ചെയ്തു.
പക്ക്ഷെ ഏപ്രിൽ മുതൽ കൂടിയ നിരക്കിലുള്ള അരിയർ വേറെ ചെയ്യണം)
സർ;
ആദ്യ ബിൽ തന്നെ അരിയർബിൽ ആയെടുക്കുമ്പോളാണ് ഈ പ്രശ്നം. Date of Entry in Service പുറകോട്ട് മാറ്റിയ ശേഷം യഥാർത്ഥ Date of Entry in Service വരെയുള്ള പീരിയഡ് LWA കൊടുത്തുമൊക്കെ ഒരു പക്ഷെ ഈ ബിൽ ശരിയായി പ്രൊസസ്സ് ചെയ്യാൻ കഴിഞ്ഞേക്കാം. പക്ഷെ, ഇപ്പോൾ ഇത്തരം കുറുക്കു വഴികളൊന്നും പാടില്ല. ആദ്യബിൽ പ്രതിമാസ ബിൽ ആയി എടുത്ത ശേഷം ബാക്കിയുള്ളത് അരിയർ ബിൽ ആയി എടുത്താൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് തോന്നുന്നു.
Muhammad Sir,
ഒരു സംശയം കൂടി
3/6/2013-ന് ട്രൻസ്ഫർ ചെയ്ത ഒരാളുടെ പാർട്ട് സാലറി എടുത്ത്പ്പോൾ എറർ ആണു കാണിയ്ക്കുന്നത് ഡിഡക്ക്ഷൻസ് നിറുത്തിവെയ്ക്കൻ വിട്ടുപോയി എനി അത് ശരിയാക്കാൻ എന്തുചെയ്യണം
ട്രാൻസ്ഫർ ചെയ്യപ്പെട്ടയാളെ പുതിയ ഓഫീസിൽ ജോയിൻ ചെയ്യിപ്പിച്ച ശേഷം അവിടത്തെ യൂസറോട് താങ്കൾക്ക് വേണ്ട രീതിയിൽ പാർട്ട് സാലറി മാസത്തെ ഡിഡൿഷൻസ് സെറ്റ് ചെയ്യാൻ ആവശ്യപ്പെടണം. അതിന് ശേഷം താങ്കൾക്ക് പാർട്ട് സാലറി ബിൽ ശരിയായി പ്രൊസസ്സ് ചെയ്യാനാകും. താങ്കൾ ബില്ലെടുത്ത ശേഷം പുതിയ ഓഫീസിൽ ഡിഡൿഷൻസ് വീണ്ടും ശരിയായി റീസെറ്റ് ചെയ്യണം.
thank u sir
Sir
may മാസത്തിലെ സാലറിയിൽDA മീർജ് ചെയ~തിരുന്നു ജുൺമാസത്തിലെ സാലറി Prepare ചെയ്യുന്നതിനു മെഗിങ്ങ് കാൻസിൽചെയ്യണമേ)?
സർ;
കാൻസൽ ചെയ്യേണ്ടതില്ല
one teacher got transfer (revertion)from SSA to a Govt.Highschool.processed generate transfer order.But when try to process relieve on transfer updation coming error.how over come this?
Sir
ഇനി Controlling Officer,Password എന്നിവ സെറ്റ് ചെയ്യാൻ ആരെയാണ് സമീപിയ്കുക? DMU മാർക്ക് ഇപ്പോൾ Password സെറ്റ് കഴിയില്ലേ? Controlling Officer സെറ്റ് ചെയ്യാൻ SPARK Form No 3 ഉപയോഗിയ്കേണ്ടതുണ്ടോ
കേശവനുണ്ണി സർ;
ഈ പേജിൽ 2013 ജൂൺ 13 ലെ കമന്റ് വായിക്കുമല്ലോ.
@ Pavaratty
സർ;
പുതിയ DDO/Establishment യൂസർമാരെ സൃഷ്ടിക്കാൻ ഡി.എം.യു വിന് സാധിക്കില്ല. എന്നാൽ നിലവിലുള്ളവരുടെ പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യാൻ അവർക്ക് സാധിക്കും. കൂടാതെ, SDO, Individual യൂസർമാരെ സൃഷ്ടിക്കാനും അവരുടെ പാസ്സ്‌വേർഡ് സെറ്റ്/റീസെറ്റ് ചെയ്യാനും കൂടി അവർക്ക് കഴിയും. അതായത്, നിലവിലുള്ള DDO/Establishment യൂസർമാരെ മാറ്റുന്നതിനും പുതിയ യൂസർമാരെ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഫോറം നമ്പർ 3 ഉപയോഗിക്കുന്നത്.
കൺട്രോളിങ്ങ് ഓഫീസറെ സെറ്റ് ചെയ്യുന്നതിന് പ്രത്യേകിച്ച് ഫോറമില്ല. വിവരങ്ങൾ മെയിൽ ചെയ്താൽ മതി.
(യഥാർത്ഥ ഡി.ഡി.ഒ അല്ലാത്തവരുടെ പാസ്സ്‌വേർഡ് ബ്ലോക്ക് ചെയ്യപ്പെടുന്നതും കൺട്രോളിങ്ങ് ഓഫീസറെ സെറ്റ് ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുത്തു കൊണ്ടായിരുന്നു Data Locking നെ സംബന്ധിച്ച പോസ്റ്റിൽ, ഈ സെറ്റിങ്ങുകളെല്ലാം ചെയ്ത ശേഷം ഡാറ്റാലോക്കിങ്ങ് ആരംഭിക്കാൻ ഞാൻ അഭിപ്രായപ്പെട്ടത്.)
Sir,
പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യാൻ DMU വിനെ സമീപിച്ചപോൾ info@spark.gov.in ലേയ്ക് മെയിൽ ചെയ്യാനാണ് പറഞ്ഞത്
Malappuram EDU DMU said that their site has been blocked by spark So nothing is possible
@ (1) Pavaratty (2) CHERUVADI KBK
സർ;
ചില ഡി.എം.യു മാർക്ക് DMU Authorisation കൂടാതെ സ്വന്തം ഓഫീസിന്റെ Establishment, DDO Authorisation (D, E and M) കൂടി നൽകിയിട്ടുണ്ട്. ഫോറം നമ്പർ 3 നൽകാതെ ബിൽ പ്രൊസസ്സിങ്ങും മറ്റും തുടർന്നവരുടെയും സ്വന്തം വകുപ്പിലെ മറ്റ് ഓഫീസുകളിൽ അനധികൃതമായി ലോഗിൻ ചെയ്യാനും മറ്റും DMU Authorisation ദുരുപയോഗം ചെയ്തവരുടെയും പാസ്സ്‌വേർഡ് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ആദ്യവിഭാഗത്തിലുള്ളവർക്ക് വീണ്ടും അപേക്ഷിച്ചാൽ ആവശ്യമെങ്കിൽ, DMU Authorisation മാത്രം തിരിച്ച് ലഭിച്ചേക്കാം. (ഇങ്ങിനെ പാസ്സ്‌വേർഡ് ബ്ലോക്ക് ചെയ്യപ്പെട്ടവരുടെ പേരുകൾ DMU ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടില്ല).
അതിനാൽ DDO യുടെ പാസ്സ്‌വേർഡ് റീസെറ്റ് ചെയ്ത് കിട്ടുന്നതിന് ഓതറൈസേഷൻ നിലവിലുള്ള ഏതെങ്കിലും ഡി.എം.യു വിനെയോ ഹെൽപ് സെന്ററിനെത്തന്നെയോ സമീപിക്കേണ്ടി വരും.
സർ;
ടീച്ചർ പുതുതായി ജോയിൻ ചെയ്ത സ്കൂളിൽ അന്വേഷിച്ച് 1-6-2013 FN മുതൽ 2-6-2013 AN വരെയുള്ള സർവ്വീസ് ഹിസ്റ്ററിയിൽ അടിസ്ഥാന ശംബളം ശരിയാണോയെന്ന് പരിശോധിക്കുക. (ആദ്യം ട്രാൻസ്ഫർ ചെയ്തപ്പോൾ സർവ്വീസ് ഹിസ്റ്ററിയിൽ രേഖപ്പെടുത്തപ്പെട്ട പഴയ അടിസ്ഥാന ശംബളം ഉൾപ്പെടുന്ന എൻട്രി ഡിലീറ്റ് ചെയ്യാൻ താങ്കൾ മറന്നിട്ടുണ്ടാകുമെന്ന് തോന്നുന്നു.) സർവ്വീസ് ഹിസ്റ്ററി ശരിയാക്കിയിട്ടും പ്രശ്നം ബാക്കിയാണെങ്കിൽ ഹെല്പ് സന്ററിന്റെ സഹായം തേടേണ്ടി വന്നേക്കാം.
സർ
Education (General) നിന്നും Indian Systems Medicine ലെ DIST AYURVEDA HOSPITAL THRISSUR ലേയ്ക് PTCM നെ ട്രാൻസ്ഫർ ചെയ്തു. വേണ്ടിയിരുന്നത് RAMAVARMA DIST AYURVEDA HOSPITAL THRISSUR ലേയ്ക് ആയിരുന്നു.(രണ്ട് ഓഫീസും ഒന്നുതന്നെയാണെന്നാണവർ പറയുന്നത് ) ഇത് ശരിയാക്കാൻ എന്തു ചെയ്യും. Education (General)DMU വിനെ വിളിച്ചപ്പൊൾ Authorisation നിലവിലില്ലാത്തകാരണം SPARK -ഇൽ അറിയിയ്കാൻ പറഞ്ഞു ISM-ലെ DMU വിനെ വിളിച്ചപ്പൊൾ ISM-ലെയ്ക്ക് എത്തിയിട്ടില്ല അതു കൊണ്ട് പറ്റില്ല എന്നും.Employee Scarch-ഇൽ നോക്കുപോൾ Transit ആയി കാണുന്നുണ്ട്
സർ;
ഇവിടെ, SPARK PMU ന് പുറത്ത്, General Education DMU വിന് മാത്രമെ ട്രാൻസിറ്റിലുള്ളയാളെ താങ്കളുടെ ഓഫീസിലേക്ക് തിരിച്ച് കൊണ്ട് വരാൻ കഴിയുകയുള്ളൂ. അതും ഡാറ്റ ലോക്ക് ചെയ്തിട്ടില്ലെങ്കിൽ മാത്രം. ISM DMU വിന് സഹായിക്കാനാകില്ല. General Education ൽ Authirisation നിലവിലുള്ള DMU മാരുണ്ട്. അവരെ സമീപിക്കാം. പരിഹരിക്കപ്പെടുന്നില്ലെങ്കിൽ SPARK PMU നെ ബന്ധപ്പെടുകയെ മാർഗ്ഗമുള്ളൂ.
Sir, If it necessary to unlock an employee before transfering if locked cannot unlock because of a message, u are not autherised?
Sir;
It is not necessary to unlock the data of a transferring employee.
Only the Controlling Officer can unlock the data.
Tnx mohammed sir,
സര്‍,
പ്രൈമറി അധ്യാപകരുടെ Scale of Pay റിവൈസ് ചെയ്ത ഓര്‍ഡര്‍ പ്രകാരം (13210-22360 ) ഞങ്ങളുടെ സ്കൂളിലെ ചില അധ്യാപകരുടെ Pay scale ഉം Pay ഉം റിവൈസ് ചെയ്ത് ഉപജില്ല ഓഫീസില്‍ നിന്നും ഉത്തരവായി..പ്രസ്തുത മാറ്റം സ്പാര്‍കില്‍ എങ്ങനെയാണ് enter ചെയ്യേണ്ടത്? ഈ Scale, സ്പാര്‍കില്‍ അപ്ഡേറ്റ് ചെയ്തതായി കാണുന്നില്ല. LP School Assistant നു പഴയ Scale തന്നെയാണ് വരുന്നത്..Pay revision നു ശേഷം ജോയിന്റ് ചെയ്തവരാകയാല്‍ ആ optionilum എന്റര്‍ ചെയ്യാന്‍ സാധിക്കില്ലല്ലോ..promotion option ല്‍ ചെയ്‌താല്‍ ശരിയാകുമോ? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു..
ഹാരിസ് സർ;
ഈ ഉത്തരവിറങ്ങുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട പത്രവാർത്തകൾ ചർച്ച ചെയ്തപ്പോൾ തന്നെ, 11-4-2013 ന് മുമ്പ് സാമ്പത്തികാനുകൂല്യങ്ങൾ അനുവദിക്കാതെയുള്ള ഈ സ്കെയിൽ മാറ്റം സ്പാർക്കിൽ നടപ്പാക്കുന്നത് സാധാരണ സ്കെയിൽ മാറ്റം പോലെ എളുപ്പമാകില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതിന് സോഫ്റ്റ്‌വെയറിൽ കാതലായ മാറ്റം വേണ്ടി വരും. അത് കൊണ്ട് തന്നെയാകണം പുതിയ ഡസിഗ്‌നേഷനുകൾ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യാൻ ശ്രമിച്ചിരുന്നുവെങ്കിലും ഒറ്റ ദിവസം കൊണ്ട് തന്നെ പിൻവലിക്കുകയായിരുന്നു. (ഇക്കാര്യത്തിൽ ഇനിയും ഒരു സർക്കാർ ഉത്തരവ് കൂടി ആവശ്യമുള്ളത് കൊണ്ടാണ് സ്പാർക്കിൽ പുതിയ ഡസിഗ്‌നേഷനുകൾ അപ്ഡേറ്റ് ചെയ്യാത്തത് എന്ന് തെറ്റിദ്ധരിക്കുന്ന ചിലരുമുണ്ട്)
ഏതായാലും താങ്കൾ തൽക്കാലം സ്കെയിലുകൾ ഗൌനിക്കാതെ, Pay Revision Editing വഴി 11-4-2013 നോ അതിന് ശേഷമോ ഉള്ള ഏറ്റവും പുതിയ റിവൈസ്ഡ് ബേസിക് അപ്ഡേറ്റ് ചെയ്യുക. അത് വരെയുള്ള ശംളം Service History യിലും ശരിയാണെന്ന് ഉറപ്പ് വരുത്തിയാൽ ഇത് വരെയുള്ള അരിയർ ബില്ലും ഇനിയങ്ങോട്ടുള്ള പ്രതിമാസ ബില്ലുകളും പ്രൊസസ്സ് ചെയ്യാനാകും. (സ്റ്റാഗ്‌നേഷൻ ഇൻക്രിമെന്റിൽ വരുന്ന വളരെ ചുരുക്കമാളുകൾക്കൊഴികെ ആർക്കും ഇക്കാര്യത്തിൽ പ്രശ്നമുണ്ടാകില്ല)
part salary processing method
balavan gups nemom
എന്ത് കൊണ്ട് പാർട്ട് സാലറി?
ട്രാൻസ്ഫർ ആണെങ്കിൽ, ട്രാൻസ്ഫർ ചെയ്ത ശേഷം ബിൽ പ്രൊസസ്സ് ചെയ്താൽ മതി.
മുഹമ്മദ് സാര്‍,
ഞാന്‍ 11/08/2009 മുതല്‍ മലപ്പുറം ജില്ലയില്‍ PSC നിയമന പ്രകാരം LPSA ആയി ജോലി ചെയ്തു വരികയാണ്. എന്റെ അടിസ്ഥാന ശംബളം 14620 രൂപയാണ്.ആഗസ്റ്റ് മാസത്തിലാണ് ഇന്‍ക്രിമന്റ് ലഭിക്കുന്നത്. മലപ്പുറം ജില്ലയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനുമുന്‍പ് അപേക്ഷിച്ചതു പ്രകാരം ഇപ്പോള്‍ കോഴിക്കോട് ജില്ലയില്‍ PSC വഴി LPSA നിയമനം ലഭിച്ചിരിക്കുകയാണ് . ഈ സംപ്റ്റംബര്‍ മാസത്തില്‍ ഞാന്‍ മലപ്പുറം DDE യുടെ അനുമതിയോടെ വിടുതല്‍ ചെയ്ത് കോഴിക്കോട് ജില്ലയില്‍ 11/09/2013 ന് ജോലിയില്‍ പ്രവേശിച്ച എനിക്ക് ശംബളം സംരക്ഷിച്ചു കിട്ടുമോ ? എന്റെ അടിസ്ഥാന ശംബളം എത്രയായിരിക്കും ? ആദ്യ ഇംക്രിമെന്റ് എന്ന് ലഭിക്കും ? SPARK ല്‍ നിലവിലുള്ള PEN നമ്പര്‍ മാറ്റേണ്ടതുണ്ടോ ?
സർ;
കെ.എസ്.ആർ പാർട്ട്-1, റൂൾ 37 പ്രകാരം താങ്കളുടെ ശംബളം 14620 ൽ സംരക്ഷിക്കപ്പെടുമെന്നും ആദ്യ ഇൻക്രിമെന്റ് അടുത്ത ആഗസ്തിൽ ലഭിക്കുമെന്നുമാണ് എന്റെ അഭിപ്രായം.
പഴയ സ്കൂളിലുള്ള താങ്കളുടെ PEN പുതിയ സ്കൂളിലേക്ക് ട്രാൻസ്ഫർ ചെയ്യണം.
Sir,
I entered the details SLI Loan in SPARK, just as we enter PF loan details. The deduction is there in Inner bill and outer bill, but it didn't appear in the SLIC schedule. How to set it right?
സർ ,
എന്റെ സ്കൂളിലെ ഓഫീസ് അറ്റൻഡാന്റ്റ് പുതിയ പി എസ സി നിയമനം ലഭിച്ച് എൽ ഡി ക്ലാർക്ക് / ബിൽ കളക്ടർ തസ്തികയിൽ കോർപ റെഷനിൽ ജോയിൻ ചെയ്തു . പ്രസ്തുത ജീവനക്കാരിയുടെ സ്പാർക്ക് വിവരങ്ങൾ റിലീവ് റ്റു ജോയിൻ ഹയർ പോസ്റ്റ് വഴി ട്രാൻസ്ഫർ ചെയ്തു. പാർട്ട് സാലറി ബിൽ എടുക്കുമ്പോൾ അവരുടെ designation PDTeacher ഹയർ ഗ്രേഡ് എന്ന് കാണിക്കുന്നു . സ്പാർകിൽ ബന്ധപ്പെട്ടിട്ടും പരിഹാരമായിട്ടില്ല. ഇത് പരിഹരിച്ചു കിട്ടാൻ ആരെ സമീപിക്കണം?
Probation declare ചെയ്യാനുള്ള procedure എന്തൊക്കെയാണ്?മലപ്പുറം ജില്ലയില്‍ 2012 junil കയറിയവര്‍ക്കുപോലും ഇതുവരെ probation declare ചെയ്തിട്ടില്യ.
sir,
Daily wages ന്റെ ശമ്പളം spark വഴി process ചെയ്യാമോ ? എങ്ങനെ ?
sir,
Daily wages ന്റെ ശമ്പളം spark വഴി process ചെയ്യാമോ ? എങ്ങനെ ?
Sir
When I tried to take ID card, the following message came."Identity card has already been issued to this employee, Please surrender the old card". We haven't taken ID card before. Why this message appears?
How can I solve the problem?
Name of the School is not included in the new ID card, But the word General Education is repeated.Can I include name of school in the card ?
സർ, ഒരു സംശയം ഇപ്പോൾ സ്പാർക്കിൽ ക്രീയെറ്റ് ചെയ്യുന്ന ഐ ഡി കാർഡുകളുടെ ഫോർമാറ്റ് മാറ്റിയതായി കാണുന്നു പക്ഷെ അതിൽ സർക്കാർ ലോഗോ വരുന്നില്ല മാത്രമല്ല കാർഡ് നമ്പർ കൊടുക്കുമ്പോൾ അത് അവിടെ കൊടുത്തിരിക്കുന്ന കോളത്തിനു പുറത്താണ് നമ്പർ തെളിഞ്ഞു വരുന്നതും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ?
Can temporary employee create Id card?
സർ,
എയ്ഡഡ് സ്കൂൾ അധ്യാപകർ employee ID card സ്പാർക്കിൽ നിന്ന് എടുത്തു ഉപയോഗിക്കാൻ പാടില്ല എന്ന് സർക്കാർ ഉത്തരവ് ഉണ്ടോ?
Post a Comment