Kerala SSLC Examination Result 2013 Analyser (for Ubuntu & Windows) Updated
>> Sunday, April 21, 2013
- പരീക്ഷ എഴുതിയ ആകെ കുട്ടികളുടെ എണ്ണം
- ഉപരിപഠനത്തിനു അര്‍ഹത നേടിയ കുട്ടികളുടെ എണ്ണം.
- ഉപരിപഠനത്തിനു അര്‍ഹത നേടാത്ത കുട്ടികളുടെ എണ്ണവും പേരുവിവരങ്ങളും
- വിജയ ശതമാനം
- ഉന്നത വിജയം നേടിയ കുട്ടികളുടെ പേരുവിവരങ്ങള്‍ (10 A +, 9A +, 8A+, ....)
- subject wise grade analysis (subject തിരിച്ചു എത്ര A +, A തുടങ്ങിയ വിവരങ്ങള്‍.
- ഓരോ വിഷയത്തിന്റെയും Average Grade
- SSLC Analyser സോഫ്റ്റ്വെയര്‍ ഇവിടെ നിന്നും download ചെയ്യുക.
- നിങ്ങളുടെ വിന്‍ഡോസ് വേര്‍ഷനില്‍ പൈത്തണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? എങ്കില്‍ SSLC Analyser ന്റെ Windows Version ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)
- Download ചെയ്തുകിട്ടുന്ന compressed ഫയല്‍ Extract ചെയ്യുക (Mouse right ക്ലിക്ക് ചെയ്ത് Extract Here എന്ന് കൊടുത്താല്‍ മതിയാകും)
- അപ്പോള്‍ കിട്ടുന്ന SSLC Analyser എന്ന ഫോള്‍ഡര്‍ തുറക്കുക.
- install.sh എന്ന ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്തു Properties-->Permission--> tab എടുത്തു Allow Executing file as Programme എന്നതിന് നേരെ tick മാര്‍ക്കുണ്ടെന്നു ഉറപ്പുവരുത്തുക.
- install.sh ഫയലില്‍ double click ചെയ്തു run in terminal എന്ന് കൊടുക്കുക
- ആവശ്യപ്പെട്ടാല്‍ പാസ്സ്‌വേര്‍ഡ് എന്റര്‍ ചെയ്യുക.
- ഇനി മെനുവിലെ Applications ---> Accessories----> SSLC Analyser എടുത്തു പ്രവര്‍ത്തിപ്പിച്ചാല്‍ സോഫ്റ്റ്വെയര്‍ തുറന്നു വരുന്നു.
സോഫ്റ്റ്വെയറില് നിന്ന് ലഭിക്കുന്ന ഔട്ട്പുട്ട് ഫയലുകളുടെ മാതൃക ചുവടെ നല്‍കിയിരിക്കുന്നു.
- റിസല്‍ട്ട് അനലൈസ് കൊണ്ടുള്ള റിപ്പോര്‍ട്ട് (മാതൃക)
പി.ഡി.എഫ് രൂപത്തിലായിരിക്കും ഇത് ലഭിക്കുക. ഇതില്‍ സ്ക്കൂളിന്റെ പേര്, സ്ക്കൂള്‍ കോഡ്, പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം, ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ എണ്ണം, ശതമാനം, ഉപരിപഠനത്തിന് അര്‍ഹത നേടാത്തവരുടെ എണ്ണം, 10 വിഷയത്തിനും എ പ്ലസ് നേടിയവരുടെ പേര്, 9 വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയവരുടെ പേര്, 8 വിഷയങ്ങളിലും 7 വിഷയങ്ങളിലും 6 വിഷയങ്ങളിലുമെല്ലാം എ പ്ലസ് നേടിയവരുടെ പേരും ഉപരിപഠനത്തിന് അര്‍ഹത നേടാത്തവരുടെ പേരും ലഭ്യമാകും. തുടര്‍ന്ന് വിഷയാധിഷ്ഠിതമായ അപഗ്രഥനമാണ് ലഭിക്കുക. അതില്‍ ഓരോ വിഷയത്തിനും എ പ്ലസ്, എ, ബി പ്ലസ് എന്നിങ്ങനെ ഗ്രേഡ് ലഭിച്ച കുട്ടികളുടെ എണ്ണവും അതിനു താഴെ അതിന്റെ ശതമാനവും ടേബിളായി നല്‍കിയിട്ടുണ്ടാകും. ഇതിനെ ആധാരമാക്കി ഓരോ വിഷയത്തിനും വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ച ഗ്രേഡിനെ ആസ്പദമാക്കി അതാത് വിഷയത്തിന് ഓവറോള്‍ ഗ്രേഡും നല്‍കിയിട്ടുണ്ടാകും. - ഗ്രേഡ് റിപ്പോര്‍ട്ട് (മാതൃക)
ഇത് സ്പ്രെഡ് ഷീറ്റ് ഫോര്‍മാറ്റിലായിരിക്കും ലഭിക്കുക. ഇതില്‍ സ്ക്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും ഗ്രേഡുകളും EHS/NI സ്റ്റാറ്റസും ഉണ്ടായിരിക്കും.
മാത്രമല്ല, മുന്‍പോസ്റ്റില്‍ പ്രോഗ്രാമിങ് അറിയുന്നവരോട് നമ്മള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. സബ്ജില്ലാ-ജില്ല-റവന്യൂ ജില്ലാ ശരാശരികളുടെ അനാലിസിസ് നമുക്ക് നല്‍കാന്‍ കഴിയണം. അതിനുതകുന്ന പോര്‍ട്ടല്‍/പ്രോഗ്രാം നമുക്ക് വളരെ അത്യാവശ്യമാണ്. പ്രോഗ്രാമിങ്ങ് ശേഷിയുള്ളവര്‍ അതിനായി ശ്രമിക്കുമല്ലോ. ഈ പ്രോഗ്രാമിലൂടെ നമ്മുടെ വിദ്യാലയത്തിന്റെ മാത്രമല്ലല്ലോ, തൊട്ടടുത്ത വിദ്യാലയങ്ങളുടേയും എസ്.എസ്.എല്‍.സി വിജയശതമാനവും ഫുള്‍ എ പ്ലസുകളുമെല്ലാം കണ്ടെത്താന്‍ ഈ സോഫ്റ്റ്വെയര്‍ ഉപയോഗപ്പെടുത്താമല്ലോ. അങ്ങനെ ഈ പ്രോഗ്രാം നമുക്കേറെ സമയലാഭമുണ്ടാക്കിത്തരുന്നു. സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു നോക്കുന്നവരുടെ കമന്റുകളാണ് ആസിഫ് സാറിനെപ്പോലുള്ളവര്‍ക്ക് തുടര്‍ന്നും ഇത്തരം കണ്ടെത്തലുകള്‍ നടത്തുന്നതിന് പ്രചോദനമാകുന്നത്. ആ നിലക്ക് അദ്ദേഹത്തിനു പ്രോത്സാഹനം നല്‍കാന്‍ നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തുമല്ലോ.
145 comments:
ആസിഫ് സാറിനെപ്പോലുള്ള അധ്യാപകരാണ് മാത്സ് ബ്ലോഗിന്റെ ശക്തിയും ധൈര്യവും. ഒരു സ്ക്കൂളിന്റെ എസ്.എസ്.എല്‍.സി റിസല്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സെക്കന്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയറാണിത്. ഏറെ സമയമെടുത്ത് നാം തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളെല്ലാം ഞൊടിയിടയില്‍. ആസിഫ് സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
മുഹമ്മദ് ആസിഫ് സർ സാറിനും മത്സ് ബ്ലോഗിനും നന്ദി .
കഴിഞ്ഞ വർഷത്തെ റിസൾട്ട് അനലൈസ് ചെയ്തു. SUCCESS
Good Work Sir !
very good.....
thank you sir.............
ഗംഭീരം!
സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സായി GPL3 തെരഞ്ഞെടുത്തതും ഉചിതം തന്നെ.
പിന്നെ,
പി.ഡി.എഫ്. നിര്‍മ്മാണത്തിന് (/usr/share/sslcanalyser/pdfgenerator.py) Arial-ന് പകരം ഏതെങ്കിലും ഫ്രീ ഫോണ്ട് ഉപയോഗിയ്ക്കാം.
Ubuntu 11.04-ല്‍
dpkg: error processing /home/nandakumar/Downloads/SSLC_Analyser/sslc_analyser_3_all.deb (--install):
parsing file '/var/lib/dpkg/tmp.ci/control' near line 7 package 'sslcanalyser':
blank line in value of field 'Description'
Errors were encountered while processing:
/home/nandakumar/Downloads/SSLC_Analyser/sslc_analyser_3_all.deb
കണ്ട്രോള്‍ ഫയല്‍ തിരുത്തി റീപാക്ക് ചെയ്തപ്പോള്‍ ശരിയായി. സാറും അങ്ങനെ ചെയ്ത് അപ്‌ലോഡ് ചെയ്യാല്‍ പലര്‍ക്കും ഉപകാരമാവും.
/usr/share/sslcanalyser/licences/about കാലിയാണ്.
Result analyzer works superbly. Congrats. Sivadasan Thalassery
വളരേ ഉപകാരപ്രദം..... ആസിഫ് സാറിന് നന്ദി..
ഉപയോഗിച്ചുനോക്കി.. അത്ഭുതപ്പെട്ടുപോയി... എത്ര Simple ആയി വിശദവിവരങ്ങള്‍ ലഭിക്കുന്നു..! ആസിഫ് സാറേ.. സമ്മതിച്ചിരിക്കുന്നു.. അഭിനന്ദനങ്ങള്‍.. മാത്സ്ബ്ലോഗ് ടീമിനും പ്രത്യേക Congrats...
പുത്തന്‍ സാങ്കേതിക വിദ്യകളോട് പുറം തിരിഞ്ഞു നിലക്കാത്ത ഒരു അധ്യാപക സമൂഹം ഇവിടെ ഉണ്ടാവട്ടെ..
അതിനുള്ള വേദി ഒരുക്കുന്ന മാത്സ് ബ്ലോഗിന് എല്ലാ ആശംസകളും ...
ആസിഫ് സാറിന് 100 വട്ടം നന്നി. റിസൾട്ട് അനലൈസ് ചെയ്തു. good result.
ഹായ് എത്ര സുന്ദരം! Thanks Asif sir.
പ്രോഗ്രാം റണ്‍ ചെയ്തപ്പോള്‍ ഞെട്ടിപ്പോയി. വിചാരിച്ചതിലും വേഗത്തില്‍ റിപ്പോര്‍ട്ട് കിട്ടി. ഗ്രേഡ് കൗണ്ടും പെര്‍ഫോമന്‍സുമെല്ലാം ഒരു റിപ്പോര്‍ട്ടില്‍. ഞാന്‍ ഉപയോഗിച്ചതില്‍ വെച്ചേറ്റവും മികച്ചതും പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് വികസിപ്പിച്ചതുമായ ഒരു സോഫ്റ്റ്വേറാണിത്. സന്തോഷം സഹിക്കാനാകുന്നില്ല. മുഹമ്മദ് ആസിഫ് സാറിനും മാത്സ് ബ്ലോഗിനും നന്ദി.
മാത്സ് ബ്ലോഗിന് 5000 അംഗങ്ങളായത് ആരും ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ഇത് ആഘോഷിക്കേണ്ടേ?
സാര്‍,
ഈ സോഫ്റ്റ് വെയറില്‍ ടെക്നിക്കല്‍ ഹൈസ്ക്കൂളിന്റെ ഡാറ്റ കൂടി ഉള്‍പ്പെടുത്തിയാല്‍ വളരെ ഉപയോഗപ്രദമാകും
മുഹമ്മദ് ആസിഫ് സാറിനും മാത്സ് ബ്ലോഗിനും നന്ദി.
THSLC യുടെ റിസല്‍ട്ട് ഇതില്‍ അനലൈസ്സുചെയ്യാന്‍ കഴിയുന്നില്ല. അതുകൂടി ലഭ്യമാക്കിയിരുന്നെങ്കില്‍ !!!
ആസിഫ് സാറിനും മാത്ത്സ് ബ്ലോഗിനും ഒരായിരം നന്ദി.
Result Analyser സൂപ്പര്‍ work തന്നെ.
അഭിനന്ദനങ്ങള്‍
Glad to see it's useful. Wl try to consider all suggestions.
Thanx to Nandakumar's for proactive comment.The shadow of depth u have in pyhton amazes me. Skilled head on young shoulders ! Great..
My Test OS's were Ubuntu 10.4,10.10,and 11.10(64 bit).. I didnt encounter that error.., As u suggested,the control file has been rewrittten. And the about file is intentionally left empty which is not used.
All this, and many other shortcomings happened because i created the applet stressing on the functionality only. Standard coding parameters are not used..
VERY GOOD THANK YOU SIR.
സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു നോക്കി. അത്ഭുതാവഹം! മനോഹരം! ആസിഫ് സാറിന് നന്ദി.
'ജയവിശകലനം' എന്ന പേരില്‍ ഒരെണ്ണം ഞാനുണ്ടാക്കുന്നുണ്ട്. SSLC, HSE, VHSE, KTET റിസല്‍റ്റുകള്‍ ഉള്‍പ്പെടുത്തുന്നു.
ഉപയോഗിച്ചുനോക്കി.. അത്ഭുതപ്പെട്ടുപോയി... എത്ര Simple ആയി വിശദവിവരങ്ങള്‍ ലഭിക്കുന്നു..! ആസിഫ് സാറേ.. സമ്മതിച്ചിരിക്കുന്നു.. അഭിനന്ദനങ്ങള്‍.. മാത്സ്ബ്ലോഗ് ടീമിനും പ്രത്യേക Congrats...
നന്ദകുമാറിന്റെ ജയവിശകലനത്തില്‍ പുതിയ ഐറ്റങ്ങള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
ഈ പൈത്തണ്‍ പ്രോഗ്രാം പബ്ളിഷ് ചെയ്യുന്നതിന്റെ ഭാഗമായി മുഹമ്മദ് ആസിഫ് സാറിനെ പലവട്ടം ഫോണില്‍ വിളിച്ചിരുന്നു. പ്രോഗ്രാമിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വളരെ ലളിതമായി യാതൊരു മടിയും കൂടാതെ അദ്ദേഹം എനിക്ക് വിശദീകരിച്ചു തന്നു. ലാളിത്യമേറിയ ആ സ്വഭാവം കൊണ്ടു തന്നെ ഉയര്‍ച്ചയുടെ പടവുകള്‍ കയറാന്‍ അദ്ദേഹത്തിന് സാധിക്കും. ഏപ്രില്‍ 26 നു നടക്കുന്ന എച്ച്.എസ്.എസ്.ടി ഇന്റര്‍വ്യൂയില്‍ വിജയിക്കാന്‍ ആസിഫ് സാറിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.
Will it work only in Udumbu?
If its on Windows, so many like me can install and check.
We need such a one for CBSE too....
ഉപയോഗിച്ചുനോക്കി..
അത്ഭുതപ്പെട്ടുപോയി...
എത്ര Simple ആയി വിശദവിവരങ്ങള്‍ ലഭിക്കുന്നു..! ആസിഫ് സാറേ.. സമ്മതിച്ചിരിക്കുന്നു..
അഭിനന്ദനങ്ങള്‍..
മാത്സ്ബ്ലോഗ് ടീമിനും പ്രത്യേക അഭിനന്ദനങ്ങള്‍..
Python programmes can b run on Windows also provided u hv python installed. Install python and wxpython first.
A windows version of sslc analyser is available.
Once download the software, locate main.py nd open it with python
GOOD WORK SIR!THANK YOU SO MUCH........
very good effort keep it up.warm regards. one more thing sir,pls make library software useful in schools.property softwares very costly ,not afford to govt schools. thank you. jayan p ghs chullikode 9745137987
.
ഇക്കഴിഞ്ഞ ദിവസം ഒരു പത്താം ക്ലാസുകാരിയെ വഴിയില്‍ കണ്ടു മുട്ടി...
സാറേ..എന്നാ റിസല്‍ട്ടു വരുന്നത്..?
26 -ന് പത്രത്തില്‍ കണ്ടില്ലേ..?
വീട്ടില്‍ പത്രം വരുത്തുന്നില്ല..സാര്‍..എങ്ങിനെയാ റിസല്‍ട്ട് അറിയുന്നേ..?
ഏതെങ്കിലും ഇന്റെര്‍നെറ്റ് കഫേയില്‍ ചെന്നാ മതിയാകും..പൈസ കൊടുത്താല്‍ അവരെടുത്തു തരും..(അല്ലെങ്കില്‍ സ്കൂളില്‍ വന്നാലും മതി..പക്ഷെ കോപ്പി എടുത്തു കിട്ടുമോന്ന് അറിയില്ല)
കഫേയില്‍ ചെല്ലുന്പോള്‍ നമ്മള്‍ എന്തൊക്കെ കാര്യങ്ങളാ കൊടുക്കേണ്ടത്..? പേരും പിന്നേ...?
രജിസ്റ്റര്‍ നമ്പറു മാത്രം മതി..
*************
ഇവിടെ നമ്മളു വലിയ വലിയ കാര്യങ്ങള്‍ ചര്ച്ച ചെയ്യുന്നു.. ഈ റിസല്‍ട്ട് എങ്ങിനെയെന്ന് എടുക്കുന്നതെന്നും മറ്റും കുട്ടികളെ അറിയിക്കേണ്ടത് ആരാണ്..?എപ്പോഴാണ്?
പത്രങ്ങള്‍ .. ചാനലുകള്‍ എന്നിവ.. അവരുടെ വെബ്സൈറ്റില്‍ നിന്നും അറിയാന്‍ കഴിയും എന്നു പറഞ്ഞ് ലിങ്കു കൊടുക്കുന്പോള്‍
സ്കൂളുകളില്‍ റിസല്‍ട്ട് അറിയിക്കാന്‍ എന്തെങ്കിലും സംവിധാനം ഇപ്പോള്‍ ഔദ്യോഗികമായി ഉണ്ടോ ?
ലഭ്യമായ റിസല്ട്ട് നോട്ടീസ് ബോര്‍ഡില്‍ ഇടാന്‍ പറഞ്ഞാലെന്താ പ്രശ്നം ?
ആസിഫ് മാഷേ ഗംഭീരം..!
എന്റെ സഹൃദയന്‍മാഷേ, നിങ്ങളുടെ സ്കൂളിനെയോര്‍ത്ത് പുച്ഛം തോന്നുന്നു.
റിസല്‍ട്ട് വരുന്ന ദിവസം ഒരു കെട്ട് A4 പേപ്പറുമായി ലാബിലിരുന്നൂടേ..? സര്‍ക്കാര്‍, കംപ്യൂട്ടറുകളും പ്രിന്ററുകളുമൊക്കെ തന്നിട്ടില്ലേ, ആവശ്യത്തിന്?
അതിന്റെയൊക്കെ പ്രധാന ഗുണഭോക്താക്കള്‍ കുട്ടികള്‍ തന്നെയല്ലേ..?
ഇനി പേപ്പറിന്റെ കാശ് സ്കൂളീന്ന് കിട്ടീലെങ്കില്‍ കുട്ട്യോള്‍ക്ക് വേണ്ടി അതങ്ങ് സഹിച്ചൂടേ..?
Down loaded installed I got it from application>asccessories> but icould not enter school code pse letme know dear nandakumar iam using upgraded ver.11.04
കഴിഞ്ഞ ബ്ലോഗ് പോസ്റ്റിലൂടെ നമ്മള്‍ ആവശ്യപ്പെട്ട സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് തയ്യാറാക്കിത്തരാമെന്നേറ്റവരിലൊരാളായ തോമാസ് ആന്റണി സാറുമായി ഇപ്പോള്‍ ഫോണിലൂടെ കോണ്ടാക്ട് ചെയ്യാന്‍ കഴിഞ്ഞു. വടക്കേ അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ നിന്നാണ് അദ്ദേഹം വിളിച്ചത്. നമ്മുടെ ബ്ലോഗ് ഇടക്കിടെ അദ്ദേഹം സന്ദര്‍ശിക്കാറുണ്ടെന്നും അങ്ങനെയാണ് 'പ്രോഗ്രാമേഴ്സിന്റെ സഹായം ആവശ്യമുണ്ട്' എന്ന നമ്മുടെ ബ്ലോഗ് പോസ്റ്റ് കാണാനിടയായതെന്നും അദ്ദേഹം പറഞ്ഞു. ഒരു അധ്യാപകേതര സുഹൃത്തില്‍ നിന്നും ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഏറെ സന്തോഷം തോന്നി.
മാത്സ് ബ്ലോഗിന്റെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഇത്തരം അധ്യാപകേതര സുഹൃത്തുക്കളില്‍ നിന്നു ലഭിച്ച സേവനങ്ങള്‍ അവിസ്മരണീയങ്ങളാണല്ലോ. മുഹമ്മദ് സാര്‍, ഫിലിപ്പ് സാര്‍, ഹിത, അഞ്ജന ടീച്ചര്‍ എന്ന അഞ്ജന, അമേരിക്കയില്‍ നിന്നുള്ള ഉമേഷ് സാര്‍, അനിരുദ്ധന്‍ നിലമേല്‍ എന്ന അനിരുദ്ധന്‍ സാര്‍, ശ്രീജിത്ത് മുപ്ലിയം എന്ന ശ്രീജിത്ത് സാര്‍, ബ്ലോഗ് ടീമംഗവും പ്രോഗ്രാമറുമായ ശ്രീനാഥ് എന്നിങ്ങനെ അധ്യാപകേതര സുഹത്തുക്കള്‍ നമുക്കെന്നും ബലമായിരുന്നു.
റിസല്‍ട്ട് അടങ്ങിയ ടെക്സ്റ്റ് ഫയല്‍ സാസ് എന്ന ആപ്ലിക്കേഷനിലേക്ക് ഇന്‍പുട്ട് ചെയ്ത് ആ വിവരങ്ങള്‍ SQL ഉപയോഗിച്ചു നമുക്ക് വേണ്ട എല്ലാ കാര്യങ്ങളും അടങ്ങിയ എക്സെല്‍ ഫോര്‍മാറ്റിലേക്ക് ആക്കിത്തരാന്‍ ശ്രമിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്തായാലും നമുക്കെല്ലാം വേണ്ടി സമയം കണ്ടെത്താന്‍ തയ്യാറായ അദ്ദേഹത്തിന്റെ സന്മനസ്സിന് ഞാന്‍ അധ്യാപകസമൂഹത്തിന്റെ പേരില്‍ നന്ദി പറയുന്നു.
നമ്മുടെ സംസ്ഥാനത്ത് 14 റവന്യൂജില്ലകള്‍ക്കു കീഴില്‍ 36 വിദ്യാഭ്യാസജില്ലകളും അതിനു കീഴിലായി 2885 ഹൈസ്ക്കൂളുകളുമാണ് ഉള്ളതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുപ്രകാരം ഓരോ റവന്യൂജില്ലകളുടെ പേരിനു താഴെയായി വിദ്യാഭാസ ജില്ലകളും അതിനു താഴെയായി സ്ക്കൂള്‍ കോഡുകളും നല്‍കിക്കൊണ്ടുള്ള എക്സെല്‍ ഫയല്‍ ഇതാ. എന്തെങ്കിലും പിശകുകളുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുമല്ലോ?
റീസല്‍ട്ട് അനലൈസര്‍ ഗംഭീരം.മുഹമ്മദ് ആസിഫ് സാറിനും മാത്സ് ബ്ലോഗിനും ഒരായീരം നന്ദി.
fantastic
what an idea sir ji!!!
>>Down loaded installed I got it from application>asccessories> but icould not enter school code pse letme know dear nandakumar iam using upgraded ver.11.04
If the window comes properly and you couldn't type the reg.no., please check your keyboard layout. It shouldn't be Malayalam. Switch to English. If you can enter the reg.no., but the result doesn't come when you press the button(normally, this will take a minute), check your Internet connection.
At last, open the terminal and try the comment:
sslcanalyser
Work with the software and watch the the terminal for error reports.
If still the problem exists, you can contact the author by mail with more precise report of the problem.
Good Work Sir !
sir
മാതൃകയിലെ
NASHWA RAHMAN T K
(reg no.208173)
എന്നകുട്ടി എല്ലാ വിഷയത്തിലും A Grade നേടിയിട്ടും എങ്ങനെ
NHS ആയി (Absent ആണോ)
2012-ലെ result ok.വളരെ നല്ല post.മുഹമ്മദ് ആസിഫ് സാറിനും മാത്സ് ബ്ലോഗിനും അഭിനന്ദനങ്ങള്‍!
sir,
after installation, its not opening when tried through application - accessories-sslc analysys. i am using version 10.04. pls help me
Try the command sslcanalyser in the terminal.(in small letter) if u get any error.msg, pls post it here or mail to my email asif.kodur@gmail.com
പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തു. 2012 റിസള്‍റ്റ് അനലൈസ് ചെയ്തു.2013 ലെ റിസള്‍റ്റിനായി കാത്തിരിക്കുന്നു. ഈ പ്രയത്നത്തിന് നന്ദി.
good nannayi abhinandanangal
Muraleedaran Sir, as u guesses Reg No 208173 was absent. 'A' stood for Absence not grade.
ആസിഫ് സാറിനും മാത്ത്സ് ബ്ലോഗിനും ഒരായിരം നന്ദി.
ഉപയോഗിച്ചുനോക്കി.. അത്ഭുതപ്പെട്ടുപോയി
Result Analyser സൂപ്പര്‍ work തന്നെ.
അഭിനന്ദനങ്ങള്‍
ANIL.D,KKMHSS VANDITHAVALAM,PALAKKAD
asif , usharayi.gambheeram! ella vijayasamsakalum nerunnu. jamal kodiyathur
പ്രിയ മാത്സ് ബ്ലോഗിന്,
ഞാന്‍ ഖത്തറില്‍ CBSE സിലബസ്സില്‍ 10th എഴുതിയിരിക്കുന്ന വിദ്യാര്‍ത്ഥിനിയാണ്. എനിക്ക് തുടര്‍ പഠനം കേരളത്തില്‍ ചെയ്യാനാണ് താല്പര്യും. ഇവിടെ എനിക്ക് പ്ലസ്ടുവിന് ചേരുന്നതിന് വല്ല സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടോ..? ഗവണ്‍മെന്റ് സ്കൂളില്‍ എനിക്ക് ചേരാന്‍ സാധിക്കുമോ... ?
ചേരുന്നതിന് എന്തെല്ലാം ചെയ്യണം..കോമേഴ്സ് ചെയ്യാനാണ് എനിക്ക് താല്പര്യം.അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും കൂട്ടായ്മയില്‍ മുന്നോട്ട് പോകുന്ന മാത്സ് ബ്ലോഗില്‍ നിന്നും എന്റെ സംശയത്തിന് മറുപടി പ്രതീക്ഷിക്കുന്നു.
downloaded the file.did everything as directed.sslc analyser appears in Applications--accessories.but it does not work.
ASIF SIR,
KUDOS.....VERY NICE PROGRAMME,LOT OF THANKS........CONGRATS
YESUDAS,KOLLAM
ആസിഫ് സാർ,
ഒരു സംശയം
Absent എന്നത് "A " എന്ന് represent ചെയ്‌താൽ grade A - യോടൊപ്പം അതുകൂടി എണ്ണപ്പെടുകയില്ലേ ?
ഉദാഹരണമായി english വിഷയത്തിന് ഒരു സ്കൂളിൽ 21 A ഗ്രേഡ് കിട്ടുന്നു. ഒരു കുട്ടി Absent ആയി. റിസൾട്ട് അനലൈസ് ചെയ്യുമ്പോൾ A ഗ്രേഡ് ന്റെ എണ്ണം 21+1=22 ആവില്ലേ ?
മാത്സ് ബ്ലോഗിന് ഒരു പൊന്‍തൂവല്‍ കൂടി.
സൂപ്പര്‍...
സര്‍ ,
ഒരായിരം നന്ദി......
Mathsblog teamന് ഒരായിരം നന്ദി...
ആസിഫ് സാറിന് ഒരായിരം നന്ദി
heart felt thanks
keep up the good work
ആസിഫ് സാറിന് ഒരായിരം നന്ദി.......................
hai nandakumar in terminal command not found is message no error message keyboard is USA I couldnot enter school code curser is there?
Hai asif sir icould not enter the number ,the submit button not active also ? please reply
വളരെ ഉപകാരപ്രദം.നിസ്വാര്‍ത്ഥ,സ്തുത്യര്‍ഹ സേവനത്തിന് മുഹമ്മദ് ആസിഫ് സാറിനും മത്സ് ബ്ലോഗിനും നന്ദിയും അഭിനന്ദനവും
really great sir
sajith punalur
usually it will be difficulty to find the result of each subject seperately.
so really it is a great work sir
sajith punalur
Thanks for the attempt
VRV GHSS ANCHAL WEST
വളരെ ഉപകാരപ്രദം....നന്ദി....ഒരായിരം.....
ഡിവിഷന്‍ ക്രമത്തില്‍ കിട്ടാന്‍ വഴിയുണ്ടോ?.......
>> CHERUVADI KBK wrote:
hai nandakumar in terminal command not found is message no error message keyboard is USA I couldnot enter school code curser is there?
Hai asif sir icould not enter the number ,the submit button not active also ? please reply
If the programme is correctly installed, the terminal will execute the command
sslcanalyser
If it says any error, please check for the file sslcanalyser in /usr/bin.
Check if it has the permission to execute (rightclick->prpts).
The submit button enables automatically when you enter something to the text entry.
Find the error msgs from terminal and contact Asif sir.
എസ് എസ് എല്‍ സി റിസല്‍ട്ട് അനലൈസര്‍ കണ്ടു പരീക്ഷിച്ചു നോക്കി.അതി മനോഹരം. തയ്യാറാക്കിയ ആസിഫ് സാറിനും പ്രസിദ്ധീകരിച്ച മാത്സ് ബ്ലോഗിനും sitcforumpalakkad -ന്റെ ആശംസകള്‍
CHERUVADI KBK
Try not using Numerical Keypad.
Install it by double clicking sslc_analyser_3_all.deb ie through software center
Asif sir,
when i tried the command "sslcanalysis" in terminal, it says command not found.pls tell me solution to work this wonderfull application
അഭിനന്ദനങ്ങള്‍ S S L C റിസള്‍ട്ടില്‍ താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും അനാലിസിസ് നടത്തി ആധികാരികമായി വിവരങ്ങള്‍ നല്‍കാം.
S S M V H S S EDAKKAZHIYUR.
CHERUVADI KBK ബന്ധപ്പെട്ടിരുന്നു. ഫോണായതുകൊണ്ട് നംപാഡാണ് പ്രശ്നമെന്ന് കണ്ടെത്തി.
Good work....
Hope Cheruvadi KBK's issue has been solved.
And Susmitha Ma'm, command is sslcanalyser not sslcanalysis..pls try this and post result
Yes Been, That's a bug. Will fix it soon. Nw a bit busy. As it affects only absentees wont make a big problem.. Thnx to Murali sir and Been for bringing this to notice
cannot find 'install.sh'....plz help me
windowsil install cheyunnadu yenginayanu yennu parayamo
thank you Asif Sir & mathsblog
Thanks sir, All teachers are thankful to you
A column for percentage of total passed in each subject may also be added.
കിടിലന്‍ വര്‍ക്ക്...ഇത് നാളെ നന്നായി ക്ലിക്കാകും എന്നതില്‍ യാതൊരു തര്‍ക്കവുമില്ല..എന്റെ ഹരിസാറെ..താങ്കളുടെ മാത്സ്ബ്ലോഗ് നടത്തുന്ന ഇത്തരം സേവനങ്ങള്‍ക്ക് എങ്ങനെയാണ് നന്ദി പറയുക????
ആസിഫ് സാറെ..അങ്ങ് ഏറ്റെടുത്ത് വിജയിപ്പിച്ച ഈ സദുദ്യമത്തിന് ഒത്തിരിയൊത്തിരി നന്ദി.....
മനോജ് സാറിന്റേത് നല്ലൊരു നിര്‍ദ്ദേശമാണ്. ഈ പ്രോഗ്രാമുകള്‍ ഡവലപ് ചെയ്യുന്നവര്‍ തീര്‍ച്ചയായും അക്കാര്യം ശ്രദ്ധിക്കുമെന്ന് തീര്‍ച്ച.
കഴിഞ്ഞവര്‍ഷമോ അതിനു മുന്‍പത്തെ വര്‍ഷമോ ഒന്നോ രണ്ടോ വിഷയങ്ങള്‍ക്ക് ആബ്സന്റായതു മൂലം NHS ആയ കുട്ടികളുടെ നമ്പറിനു നേരെ (-----absent------) എന്നാണോ കാണിക്കുക? അത്തരം കുട്ടികളുടെ രജി നമ്പര്‍ തരാന്‍ കഴിയുമെങ്കില്‍ വര്‍ഷം, വിദ്യാഭ്യാസജില്ല, സ്ക്കൂളിന്റെ പേര്, കുട്ടിയുടെ രജിസ്റ്റര്‍ നമ്പര്‍, എഴുതാതിരുന്ന പരീക്ഷ എന്ന ക്രമത്തില്‍ വിവരങ്ങള്‍ mathsblogteam@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരാമോ?
അനലൈസര്‍ ഇന്‍സ്റ്റാള്‍ ചെയ്തു.പക്ഷേ തുറന്നു വരുന്നില്ല.എന്താണു ചെയ്യേണ്ടതു് Murali Wandoor
great work sir, Thanks for your effort
HEADMASTER GHSS KADAVALLUR THRISSUR DT
എസ് . എസ് . എൽ. സി . പരീക്ഷാഫലം വിശകലനം ചെയ്യുന്നവർക്ക് വിലപ്പെട്ട അറിവ് പകർന്നു നൽകിയ മുഹമ്മത് ആസിഫ് സാറിനും മാത് സ് ബ്ലോഗിനും നന്ദി ..... ................
മുഹമ്മദ് ആസിഫ് സർ സാറിനും മത്സ് ബ്ലോഗിനും നന്ദി
മുഹമ്മദ് ആസിഫ് സർ സാറിനും മത്സ് ബ്ലോഗിനും നന്ദി
Since my system was on the way of reformatting, there is no Ubuntu re-installed. So I tried it in Windows. The only issue I had to face: I could not enter school code. I used number pad. When I used the other number keys, it worked!
മാത്സ്ബ്ലോഗുമായി ചേര്‍ന്നൊരുക്കാനുദ്ദേശിയ്ക്കുന്ന 'ജയവിശകലനം' ഓണ്‍ലൈന്‍ SSLC Analyser താഴെ കാണുന്ന വിലാസത്തില്‍ ലഭിയ്ക്കും:
http://file1.hpage.com/010886/79/html/index.html
സര്‍ക്കാര്‍ തരുന്ന റിസല്‍ട്ടിന്റെ ഫോര്‍മാറ്റിനനുസരിച്ച് ലഭ്യത മാറാം. ഉപയോഗിച്ചുനോക്കി അഭിപ്രായം അറിയിയ്ക്കണേ. ഞാനത് ഇപ്പോഴും മുഴുവനാക്കിയിട്ടില്ല. ചിലപ്പോള്‍ നാളെ രാവിലെയേ ആകൂ.
നന്ദി ആസിഫ് സാര്‍ :)
സോഫ്റ്റ് വേർ ഇൻസ്റ്റാൾ ചെയ്തു.(ഉബുണ്ടു 12.04)പക്ഷേ ഓപ്പൺ ആയി വരുന്നില്ല
സോഫ്റ്റ് വേർ ഇൻസ്റ്റാൾ ചെയ്തു.(ഉബുണ്ടു 12.10)പക്ഷേ ഓപ്പൺ ആയി വരുന്നില്ല. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍
TRIED 2012 RESULT, SUCCESS. WOUNDERFUL &VERY USEFUL THANKS SIR. BY JAYA
ആസിഫ് സർ;
കമന്റുകൾ ശ്രദ്ധിക്കാറുണ്ടെങ്കിലും ഇതൊന്ന് പരീക്ഷിക്കാൻ കഴിഞ്ഞത് ഇപ്പോളാണ്.
ഗംഭീരം തന്നെ; വളരെ ലളിതവും
super super abhivadhyangal,asif sir great,tnx nandu also
TNX SACHIN G NAIR ,I GOT IT OK TNX FOR UR REPLY
A very good software.Congratulations both mathsblog and Asif Sir
VERY VERY EFFECTIVE AND HELPFULL
install cheyyumbol (windows 7)installsh enna option varunnillallo?enth cheyyanam?
Asifji,
"No words".We wish to use all the superlatives.Greatness in your effort,perfection,ability............ and what not.
You understand what we want.
hi
i got the window. but after typing the school code, the 'submit' is inactive. what can i do?
വിന്‍ഡോസില്‍ (എക്സ്.പി) ഇന്‍സ്ററാള്‍ ചെയ്യുന്നത് ഉടന്‍ വിശദീകരിക്കുമോ.
ഉബുണ്ടുവില്‍ ചെയ്തു സൂപ്പര്‍ ..വിന്‍ഡോസ്7 ല്‍ ഓപ്പണ്‍ വിത്ത് കിട്ടുന്നില്ല കമാണ്ട് ചെയ്‌താല്‍ ഇറരും വിന്‍ഡോസ്7ല്‍ ഒന്ന് വിശദമായ വിവരം തരുമോ?
ആസിഫ് സാറിന് നന്ദി..
ഉബുണ്ടുവില്‍ ചെയ്തു സൂപ്പര്‍ ..വിന്‍ഡോസ്7 ല്‍ ഓപ്പണ്‍ വിത്ത് കിട്ടുന്നില്ല കമാണ്ട് ചെയ്‌താല്‍ ഇറരും വിന്‍ഡോസ്7ല്‍ ഒന്ന് വിശദമായ വിവരം തരുമോ? please
വിന്‍ഡോസില്‍ ഇന്‍സ്ററാള്‍ ചെയ്യുന്നത് അറിയാന്‍ കാത്തിരിക്കുന്നു.റിസള്‍ട്ട് വരുന്നതിനു മുന്‍പ് ശരിയാകില്ലേ ?
സോഫ്റ്റ് വെയര്‍ ഉഗ്രന്‍, ആസിഫ് സാറിനും മാത്‌സ് ബ്ലോഗ്ഗിനും അഭിനന്ദങ്ങള്‍. ഉബുണ്ടു 12.04 ല്‍ പ്രവര്‍ത്തിക്കുന്നില്ല.
ആസിഫ് മാഷിനും മാത്സ്ബ്ലോഗിനും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍....
ആസിഫ് മാഷിനും മാത്സ്ബ്ലോഗിനും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍....
റിസള്‍ട്ട് അനലൈസ് ചെയ്യാനായി സമ്പൂര്‍ണ്ണയില്‍ നിന്നും സ്ക്കൂള്‍ ഡാറ്റ എടുത്ത് ഡിവിഷന്‍ക്രമത്തില്‍ spreadsheetലേക്ക് കൊണ്ടുവന്ന് ഇനി റിസള്‍ട്ട് spreadsheet ല്‍ എങ്ങിനെ ഈ വര്‍ഷം കൊണ്ടുവരാം എന്ന് തലപുകഞ്ഞു നില്‍ക്കുമ്പോളാണ് എന്നും സഹായത്തിനെത്താറുള്ള mathsblogല്‍ എത്തിയത്.അപ്പോഴല്ലെ SSLC ANLYSER എന്ന കിടിലന്‍ സാധനം വന്നുകിടക്കുന്നത്.അഭിനന്ദനം മാത്രമല്ല....മാതൃകയാണിത്. ആസിഫ് സാര്‍,ഹരിസാര്‍.....പിന്നെ നമ്മുടെ ബ്ലോഗിന് ആശംസകള്‍.
ഇഖ്ബാല്‍.പി
ജി.വി.എച്ച്.എസ്.എസ് കൊപ്പം
മുഹമ്മദ് ആസിഫ് സർ സാറിനും മത്സ് ബ്ലോഗിനും നന്ദി . സാറിനു അഭിനന്ദനങ്ങള്‍
Great work Sir... congratulations....
GREAT GREAT ASIF SIR ! THANK YOU VERY MUCH.
GREAT GREAT ASIF SIR ! THANK YOU VERY MUCH.
For running sslcanalyser in windows 7
pls download wxpython for windows7 users from http://wxpython.org/download.php.
i installed succesfully but when i pres submit button after putting school code,i saw error 104(connection rest by peer)so what i couldo do?pls respond
go to the link - http://210.212.24.33/sslcresult/schoolwiseresulthome.php
and get school wise result. Then save the file as html format. Open 'SSLC analyser' and press the "Browse" button. then open the result file already saved.
you will get analysis in pdf immediately.
thank u asif sir for result analyser
ആസിഫ് സാര്‍ ,നിങ്ങളില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു
സഹപ്രവര്‍ത്തകര്‍
CHENNAMANGALLURHSS
അഭിനന്ദന സഹസ്രങ്ങളില്‍ ഒരായിരം ഞങ്ങളുടേതും ചേര്‍ത്തുവെക്കില്ലേ.......
സി.കെ .മുജീബുറഹ്മാന്‍
ഒ. മഹ്റൂഫ്
very good software thanks asifsir I have
analysed our school result with ur software .
അഭിനന്ദനങ്ങള്‍
നമ്മുടെ ഇടയിലും പ്രഗത്ഭരായ
എഞ്ചീനിയര്‍മാര്‍ ഉളളത് നമുക്കും അഭിമാനിക്കാം....
നന്ദി........ഒരായിരം.
SSLC ANALYSER IS GREAT
sslc analyser software is great.Thank u sir.
Mr:asif റിസള്‍ട്ട് അനലൈസര്‍ തികച്ചും ഉപകാരപ്രദം സന്ദര്‍ഭോചിതം.എന്റെ നാട്ടുകാരനും അയല്‍വാസിയുമായ അസിഫിന് അഭിനന്ദനങ്ങള്‍
പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തു... റിസള്‍റ്റ് അനലൈസ് ചെയ്തു..ഗംഭീരം...വളരെ ഉപകാരപ്രദം..ആസിഫ് സാറിന് നന്ദി..
Thanks 2 Mr. Nandakumar 4 his high class software which runs superbly. Sivadasan Thalassery
ആസിഫ് സാറിന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സബ്ജില്ലയുടെ അനാലിസിസ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു,,,നന്ദി സര്‍.....
നന്ദകുമാറിന്റെ കഴിവിനെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല.ബാക്കി കുടി പ്രതീക്ഷിക്കുന്നു.
മുഹമ്മദ് ആസിഫ് സർ സാറിനും മത്സ് ബ്ലോഗിനും നന്ദി
100 വട്ടം.
Dear Maths blog friends,
You've done a great job in giving result and analysis. Thanks to Nandakumar and Md Asif.
JAYARAM.V.O
http://emssghsspappinisseri.wordpress.com/
Respected asif sir
sir i didn't get ths sslc result from your analyser please help me sir
computer displays peer not found
ഇൗ സോഫ്ററ്വെയര്‍ വിന്‍ഡോസില്‍ വര്‍ക്ക് ചെയ്യുന്നില്ലെന്ന് പലരും പരാതിപ്പെട്ടു.പക്ഷെ പരിഹാരത്തിനായി ആരും പ്രതികരിച്ചില്ല.ആസിഫ് സാര്‍ പോലും.വിഷമമുണ്‍ഭ്.
ആസിഫ് മുഹമ്മദ് സാര്‍ നിര്‍മ്മിച്ച SSLC Analyser സോഫ്റ്റ്‌വെയര്‍ ഉപയോഗ്ച്ച് സ്ക്കൂളിന്റെ result ഞൊടിയിടെ അവലോകനം ചെയ്യ്തപ്പോഴുണ്ടായ സന്തോഷത്തിന് അതിരില്ല. പുതിയ software രൂപപ്പടുത്തിയ ആസിഫ് മുഹമ്മദ് സാറിനും അതിനുപ്രചോദനം നല്‍കിയ mathsblog team നും ശതകോടി അഭിനന്ദനങ്ങള്‍
ആസിഫ് മുഹമ്മദ് സാര്‍ നിര്‍മ്മിച്ച SSLC Analyser സോഫ്റ്റ്‌വെയര്‍ ഉപയോഗ്ച്ച് സ്ക്കൂളിന്റെ result ഞൊടിയിടെ അവലോകനം ചെയ്യ്തപ്പോഴുണ്ടായ സന്തോഷത്തിന് അതിരില്ല. പുതിയ software രൂപപ്പടുത്തിയ ആസിഫ് മുഹമ്മദ് സാറിനും അതിനുപ്രചോദനം നല്‍കിയ mathsblog team നും ശതകോടി അഭിനന്ദനങ്ങള്‍
GREAT WORK ASIF SIR, KERALA GOVT SHOULD ACKNOWLEDGE SUCH A GREAT EFFORT BY A SCHOOL TEACHER.
very nice attempt
ആസിഫ് സാറിന് ഒരായിരം നന്ദി!!!!
ജിഷമാത്യു
ജി.എച്.എസ്.എസ്.പുലൂററ്
Dear Gafoor sir and other commenters, Sorry for not responding to queries and doubts..I was offline these days. I was facing a two day interview and above all I became a father yesterday. Was toooo busy. Sorry
Gratitude must be extended to Mathsblog Team for observing the software on the day of result publication and and patching it on the spur of the moment!
Dowload has crossed 8700..
Thnx to those who used and liked it.
And special thanks to Hari sir and mathsblog for stimulatin me.
ok very good
asif u r very genius
congratulation
PUDUKKUDI
ok very good
asif u r very genius
congratulation
PUDUKKUDI
അന്യ ജീവനുതകി സ്വ ജീവിതം ധന്യമാക്കുമമലേ വിവേകികള്‍...അണിയറ പ്റവര്‍ത്തകര്‍ക്ക് അനുമോദനങ്ങള്‍
അന്യ ജീവനുതകി സ്വ ജീവിതം ധന്യമാക്കുമമലേ വിവേകികള്‍...അണിയറ പ്റവര്‍ത്തകര്‍ക്ക് അനുമോദനങ്ങള്‍
ആസിഫ് സാറിന് ഒരായിരം നന്ദി!!!!SSLC Analyser സോഫ്റ്റ്‌വെയര്‍ ഉപയോഗ്ച്ച് സ്ക്കൂളിന്റെ result ഞൊടിയിടെ അവലോകനം ചെയ്യ്തപ്പോഴുണ്ടായ സന്തോഷത്തിന് അതിരില്ലആസിഫ് സാര്‍ ,നിങ്ങളില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു
.
Government model HSS Venganoor thiruvananthapuram school code Ella
MPBSE 10th Result 2017 check out at official site by using Roll no and date of birth.
Post a Comment