2017-2018 അദ്ധ്യയന വര്‍ഷത്തെ തസ്തികനിര്‍ണയം സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഡൗണ്‍ലോഡ്‌സ് കാണുക


മുന്‍വര്‍ഷങ്ങളിലേതു പോലെ മാത് സ് ബ്ലോഗില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനസഹായികള്‍ പ്രസിദ്ധീകരിക്കുന്നു. നിങ്ങള്‍ക്കും ഇവ തയ്യാറാക്കി mathsblogteam@gmail.com എന്ന വിലാസത്തിലേക്ക് അയക്കാവുന്നതേയുള്ളു. തയ്യാറാക്കുന്ന മെറ്റീരിയലിനോടൊപ്പം അതേക്കുറിച്ചുള്ള രണ്ടോ മൂന്നോ പാരഗ്രാഫ് വരുന്ന ഒരു കുറിപ്പ്, തയ്യാറാക്കുന്നയാളിന്റെ പേര്, ഔദ്യോഗിക വിലാസം, ഫോട്ടോ എന്നിവ കൂടി അയക്കേണ്ടതാണ്.

Noon Meal Data Entry

TECHNITIA 2013

>> Wednesday, October 30, 2013

കോട്ടയം ജില്ലയിലെ ചേര്‍പ്പുംങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്കുളില്‍ 10 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന ACE ക്ലബിന്റെ ( Association of Computer Enthusiasts ) ആഭിമുഖ്യത്തിന്‍ നടത്തുന്ന ഓള്‍ കേരള ഇന്റര്‍ സ്കുള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ +2 വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. 5001/- രൂപയാണ് ഒന്നാം സമ്മാനം. 3001/- , 2001/- രണ്ടും മൂന്നും സമ്മാനങ്ങള്‍. ഫൈനല്‍ റൗണ്ടില്‍ എത്തുന്ന എല്ലാവര്‍ക്കും 501/- രൂപ. സ്കൂളിലെ കംപ്യുട്ടര്‍ സയന്‍സ് ബാച്ച് കുട്ടികളുടെ നേതൃത്വത്തിലാണ് പുര്‍ണമായും ഇതിന്റെ നടത്തിപ്പ് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. രസകരമായ റൗണ്ടുകള്‍ കുട്ടികള്‍ തന്നെ മള്‍ട്ടി മീഡിയ സൗകര്യങ്ങളുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ ഈ സംരഭം പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. മേളകളിലെ ക്വിസ് മത്സരങ്ങള്‍ക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്ന കൂട്ടുകാര്‍ക്ക് ഇത് ഏറെ പ്രയോജനകരവുമായിരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് ബ്രോഷര്‍ വായിക്കുക.

2 comments:

ഗീതാസുധി October 31, 2013 at 2:02 PM  

ഡിപിഐയുടെ പുതിയ യുഐഡി സര്‍ക്കുലര്‍ പ്രകാരം സൈറ്റില്‍ കയറി എഡിറ്റുചെയ്യാന്‍ നോക്കുമ്പോള്‍, എഇഒയെ ബന്ധപ്പെടാനുള്ള സന്ദേശമാണ് കിട്ടിയത്.കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്, സൈറ്റിന്റെ പണി ഐടി@സ്കൂള്‍ തുടങ്ങിയിട്ടുള്ളൂവത്രെ! ആരും പഴയ സൈറ്റില്‍പോയി എഡിറ്റ്ചെയ്ത് സമയം കളയേണ്ട!!
സൈറ്റ് ശരിയായി വരുമ്പോള്‍ സമയം നീട്ടിത്തരുമായിരിക്കും, അല്ലേ?

sahani November 2, 2013 at 8:38 AM  

@ഗീതാസുധി:ഏകോപനവും വിളംബരവും നിര്‍മ്മിതിയും പരിപാലനവുമെല്ലാം ഒരു ക്രമത്തിലായിരിക്കണം.കളിയല്ല കാര്യം !

♡ Copying is an act of love. Love is not subject to law. - 2016 | Disclaimer