സമഗ്ര IT പരീക്ഷാ ചോദ്യങ്ങള്‍

SETIGam Exam Physics and Chemistry

>> Thursday, October 10, 2013

വിവരവിനിമയ സാങ്കേതികവിദ്യയുടെ സാക്ഷാത്കാരമാണ് ഇതെന്നാണ് ‌നമ്മുടെ പൊതുവിദ്യാഭ്യാസഡയറക്ടറായ ബിജു പ്രഭാകര്‍ സാര്‍ മാത്​സ് ബ്ലോഗിനെക്കുറിച്ച് ഈയിടെ അഭിപ്രായപ്പെട്ടത്. അക്ഷരാര്‍ത്ഥത്തില്‍ മാത്​സ് ബ്ലോഗ് കൂട്ടായ്മയുടെ ഭാഗമായ അധ്യാപകസമൂഹത്തിന് ഒന്നടങ്കം അഭിമാനിക്കാനുള്ള വാക്കുകളാണ് അദ്ദേഹത്തില്‍ നിന്നും നമുക്ക് ലഭിച്ചത്. ഔദ്യോഗികത്തിരക്കുകള്‍ക്കു ശേഷം വീട്ടിലെത്തുന്ന അധ്യാപകര്‍ ഈ സമൂഹത്തിനു വേണ്ടി ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനമാണ് മാത്​സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കപ്പെടുന്ന ഓരോ പോസ്റ്റുകളും. മാത്​സ് ബ്ലോഗിന്റെ പിന്നണിയിലുള്ളവര്‍ അവസരോചിതമായി ഈ പോസ്റ്റുകളെ അധ്യാപകസമൂഹത്തിലേക്കെത്തിക്കുന്നുവെന്നേയുള്ളു. അതുകൊണ്ടു തന്നെ മാത്​സ് ബ്ലോഗ് കൂട്ടായ്മയ്ക്കു കിട്ടുന്ന ഓരോ അഭിനന്ദനവും അധ്യാപകസമൂഹത്തിനു കൂടി അവകാശപ്പെട്ടതാണ്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒന്നാണ് നിസ്വാര്‍ത്ഥമതിയായ ഒരു അധ്യാപകന്റെ പരിശ്രമമായ സെറ്റിഗാം സോഫ്റ്റ്​വെയര്‍. കുട്ടിക്ക് സ്വന്തമായി പരീക്ഷയെഴുതി നോക്കാനും അതുവഴി സ്വയം വിലയിരുത്താനുമൊക്കെയുള്ള അവസരം നല്‍കുന്ന ഈയാണ്ടിലെ വിപ്ലവമാണത്. തല്‍പ്പരരായ വിദ്യാര്‍ത്ഥികളെക്കൊണ്ട് സെറ്റിഗാം പരീക്ഷകളെഴുതിക്കാന്‍ നമ്മുടെ അധ്യാപകര്‍ നിര്‍ദ്ദേശിക്കാറുണ്ട്. കുട്ടിക്ക് ഈ സോഫ്റ്റ്​വെയറിലേക്കുള്ള ഒരു ചൂണ്ടിക്കാട്ടല്‍ മാത്രം മതിയാകും. ആവേശത്തോടെ ഈ പുതിയ രീതിയില്‍ പരീക്ഷകളെഴുതാന്‍ അവന്‍ സ്വയം സന്നദ്ധനായിക്കോളും. ഇത്തവണ പ്രമോദ് മൂര്‍ത്തിസാര്‍ നമുക്ക് അയച്ചു തന്നിരിക്കുന്നത് ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഫിസിക്സ് നാല്, അഞ്ച് യൂണിറ്റുകളുടേയും കെമിസ്ട്രി നാലാം യൂണിറ്റിന്റേയും നോട്ടുകളെ അടിസ്ഥാനമാക്കിയുള്ള സെറ്റിഗാം പരീക്ഷകളാണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Download Physics Unit 4 Part 1 | Part 2

Download Physics Unit 5 Part 1 | Part 2

Download Chemistry Unit 5 Part 1 | Part 2

17 comments:

Subhash Soman October 10, 2013 at 11:14 AM  

പ്രമോദ് സാറിന് അഭിനന്ദനങ്ങൾ! ഹരി സാറിന്റെ ശ്രദ്ധയ്ക്ക് ഇബ്രാഹിം സാറിന്റെ നോട്ട് ഉപയോഗിച്ചാണ് സെറ്റിഗാം തയ്യാറാക്കിയിരിക്കുന്നത് എന്ന വിവരം ചേർക്കാൻ വിട്ടുപോയിട്ടുണ്ട് .
From
BIO-VISION VIDEO BLOG

Rajat K. Shaju October 10, 2013 at 9:46 PM  

thank u sir

prakasam October 11, 2013 at 2:16 PM  

സര്‍, അഭിനന്ദനങ്ങള്‍ ..... സത്യമായിട്ടുംസെറ്റിഗാം ഒരു വിപ്ലവം തന്നെയാണെന്നു സമ്മതിക്കുന്നു.കെ എഡ്യുക്ക പോലുള്ള സോഫ്റ്റ്‍വെയറില്‍ നിന്നും വ്യത്യസ്തമായതു കൊണ്ടുതന്നെ ആകര്‍ഷകവുമാണിത്. സെറ്റിഗാം സോഫ്റ്റ്‍വെയറിന്റെ സോഴ്സ് കോഡ് എങ്ങിനെയാണ് ഒന്നു കാണുക.ഗാംബാസിലാണിത് തയ്യാറാക്കിയിരിക്കുന്നതെന്നു കണ്ടു.താല്പര്യമുള്ളവര്‍ക്ക് സോഴ്സ് കോഡ് നോക്കി സ്വയം തയ്യാറാക്കിക്കൂടേയെന്ന് പ്രമോദ് സാര്‍ മുമ്പ് ചോദിച്ചിരുന്നു

pramu October 11, 2013 at 7:46 PM  

സാര്‍ , SETIGam ന്റെ ഒന്നാമത്തെ പോസ്റ്റില്‍ സോര്‍സ്കോഡ് ഉണ്ട്. നോക്കുമല്ലോ.......

ഓരോപോസ്റ്റിലും അതില്‍ നിന്ന് ചെറിയചെറിയ മാറ്റങ്ങള്‍...അത്രമാത്രം.....

prakasam October 12, 2013 at 11:41 AM  

സര്‍,
സോറി ... ഞാന്‍ നോക്കിയിട്ട് കാണണില്ല.സെറ്റിഗാമിന്റെ സോഴ്സ്‍കോഡ് നോക്കാന്‍ അറിയാത്തതുകൊണ്ടാണ്....ക്ഷമിക്കുമല്ലോ...പറയാമോ എങ്ങിനെയാ കാണുന്നതെന്ന്

Hari | (Maths) October 12, 2013 at 8:39 PM  

പ്രമോദ് സാര്‍,
സെറ്റിഗാമിന്റെ സോഴ്സ് കോഡ് ഉപയോഗിച്ച് എങ്ങിനെ ഇതുപോലെ പരീക്ഷകള്‍ തയ്യാറാക്കാം എന്ന് വിശദീകരിച്ചു കൊടുക്കുന്നത് നന്നായിരിക്കും. സമയം കിട്ടുന്നതിനനുസരിച്ച് അക്കാര്യം കൂടി കമന്റ് ചെയ്യുമല്ലോ?

pramu October 12, 2013 at 9:30 PM  

source code is in the downloaded file itself. Extract the file "9496352140-mathsexamap_0.0.7.orig.tar.gz". In the extracted folder open the folder "9496352140-mathsexamap-0.0.7.orig" then the folder "src".and open and copy the folder mathsexamAP to Desktop and open Application-Programing-Gambas2
Open Project-

ഈ കമന്റ് SETIGam ന്റെ ഒന്നാമത്തെ പോസ്റ്റില്‍ തന്നെ ഞാന്‍ ഇട്ടിരുന്നതാണ്. അതാരും ശ്രദ്ധിച്ചിട്ടെല്ലുന്നു തോന്നുന്നു.

Naived Eapen October 14, 2013 at 9:58 AM  

എനിക്കത് വിന്‍ഡോസില്‍ ഉപയോഗിക്കാന്‍ സാധിക്കുമോ?????????

pramu October 14, 2013 at 12:26 PM  

windows ല്‍ GAMBAS ഉപയോഗിക്കാന്‍ കഴിയില്ല.... plz switch on to linux...

siva October 15, 2013 at 1:10 PM  

പത്താം ക്ലാസുകാര്‍ക്ക് മാത്രം മതിയോ എട്ടും ഒന്‍പതും ഒക്കെ വേണ്ടേ......?

MARYKUTTY JOSEPH October 16, 2013 at 10:23 AM  

please publish the post setigam series chapter 3 physics

MARYKUTTY JOSEPH October 16, 2013 at 10:27 AM  

hearty congradulations for the hardwork

MARYKUTTY JOSEPH October 16, 2013 at 10:28 AM  

please publish the post setigam series chapter 3 physics

angel ashi October 16, 2013 at 11:44 AM  

ഈ വിപ്ലവം ആവശ്യമായിരുന്നു. എല്ലാ സയന്‍സ് പാഠങ്ങള്‍ക്കും സെടിഗ്രാം പരീക്ഷ വേണം...കണക്കിനും

pramu October 16, 2013 at 7:20 PM  

സെടിഗ്രാം അല്ല.... സെറ്റിഗാം(SETIGam)

prakasam October 19, 2013 at 6:23 PM  

സര്‍,
സന്മനസ്സിനു നന്ദി. സെറ്റിഗാം സോഴ്സ്‍കോഡ് കാണുവാന്‍ പറഞ്ഞവഴിയൊന്നു നോക്കിയപ്പോള്‍ gb.qt.kde,gb.qt.kde.html എന്നീ കമ്പോണന്റ്സ് മിസ്സിങ്ങ് എന്ന മെസ്സേജ് ആണ് കാണുന്നത് .

pramu October 21, 2013 at 9:02 PM  

gb.qt.kde,gb.qt.kde.html എന്നീ ഫയലുകള്‍ internet വഴി install ചെയ്തുനോക്കുക

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer