Ubuntu based Kalolsavam Software for School Level
>> Tuesday, October 15, 2013
ഒട്ടേറെ പേര്‍ കാലങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണ് സ്ക്കൂള്‍ തലത്തില്‍ കലോത്സവം നടത്താനൊരു സോഫ്റ്റ്‌വെയര്‍ വേണമെന്നത്! ഇപ്പോഴിതാ അതിനൊരു അവസരം വന്നിരിക്കുന്നു. സാങ്കേതികതല്പരരും പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറുള്ളവരുമായ അധ്യാപകരില്‍ നിന്നും ഒരു ഫീഡ്ബാക്ക് പ്രതീക്ഷിച്ചു കൊണ്ടാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. സ്ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് ഗാമ്പസില്‍ തയ്യാറാക്കിയ ഒരു സോഫ്റ്റ്വെയറിന്റെ ട്രയല്‍ വേര്‍ഷന്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് സോഫ്റ്റ്‌വെയര്‍ ഡിസൈനറും നല്ലൊരു വയലിനിസ്റ്റും കൂടിയായ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസിലെ അധ്യാപകന്‍ പ്രമോദ് മൂര്‍ത്തി സാര്‍. ട്രയല്‍ വേര്‍ഷനാകുമ്പോഴുള്ള പ്രത്യേകതകള്‍ നമുക്കറിയാമല്ലോ; പരീക്ഷണാടിസ്ഥാനത്തില്‍ ഒരു സോഫ്റ്റ്‌വെയര്‍ പുറത്തിറക്കുമ്പോള്‍, അതിലെ പിഴവുകളും കുറവുകളും എല്ലാം പരിഹരിക്കുകയും കൂട്ടിച്ചേര്‍ക്കലുകളുണ്ടെങ്കില്‍ അതു വരുത്താനുമെല്ലാം രൂപകല്പന ചെയ്യുന്നയാള്‍ കാത്തിരിക്കുന്നുണ്ടാകും. സ്ക്കൂള്‍ കലോത്സവം നടത്താന്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടോ എന്നു ചോദിച്ച അധ്യാപകര്‍ക്ക് വേണ്ടി ഇത് സമര്‍പ്പിക്കുന്നു. ഈ വര്‍ഷം ഒരു ട്രയല്‍ റണ്‍ നടത്തുന്നതിലൂടെ അത്തരമൊരു സുവര്‍ണാവസരമാണ് നമ്മെത്തേടി എത്തുന്നത്. സോഫ്റ്റ്വെയറും അതിന്റെ ഇന്‍സ്റ്റലേഷനും ചുവടെ നല്‍കിയിരിക്കുന്നു.
Guidelines
Database Connectivity
Certificates and Reports :
സര്‍ട്ടിഫിക്കറ്റുകളും റിപ്പോര്‍ട്ടുകളുമെല്ലാം നമ്മുടെ സിസ്റ്റത്തിലെ ഡെസ്കോടോപ്പിലുള്ള "കലോത്സവം" എന്ന ഫോള്‍ഡറിലാകും വരുന്നത്. ഈ സോഫ്റ്റ്വെയറിന്റെ ഇന്‍സ്റ്റലേഷന്‍ വിശദമാക്കുന്ന ഹെല്‍പ്പ് ഫയല്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. സ്ക്കൂള്‍ തല കലോത്സവ നടത്തിപ്പിനു വേണ്ടിയുള്ള ഒരു സോഫ്റ്റ്വെയറിന്റെ ട്രയല്‍ വേര്‍ഷനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത് എന്നത് ഓര്‍ക്കുമല്ലോ. അതുകൊണ്ട് തന്നെ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച ശേഷം ലഭിക്കുന്ന നിങ്ങളുടെ ഫീഡ്ബാക്കുകള്‍ക്ക് പ്രാധാന്യമേറെയാണ്. അത് കമന്റായി പോസ്റ്റ് ചെയ്യുമല്ലോ.
Guidelines
- ഐടി പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാത്തതും ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം ഉള്ളതുമായ ഒരു കമ്പ്യൂട്ടറില്‍ കലോത്സവം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
- ഇവിടെ നിന്നും കലോത്സവം സോഫ്റ്റ്‌വെയര്‍ ഡെസ്കോപ്പിലേക്ക് കോപ്പി ചെയ്തിട്ട ശേഷം Gdebi Package Manager ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു മുന്നോടിയായി നമ്മുടെ Admin പാസ്സ് വേര്‍ഡ് സിസ്റ്റം ആവശ്യപ്പെട്ടേക്കാം. അത് കൃത്യമായി നല്‍കുക.
- ഇന്‍സ്റ്റലേഷനു ശേഷം Application→Education→Kalolsavam1.0 എന്ന ക്രമത്തില്‍ സോഫ്റ്റ്‌വെയര്‍ തുറക്കാം.
Database Connectivity
- ഒരു ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനും സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടിയാണ് MySql ഉപയോഗിക്കുന്നത്
- ഇന്റര്‍നെറ്റ് വഴി MySql ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചുവടെ നിന്നും Mysql ന്റെ പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ആകാം. Click here for download Mysql part - I | Part -II
- Part-I, Part-II ലിങ്കുകളിലുള്ള rar ഫയല്‍ right click ചെയ്ത് എക്സ്ട്രാക്ട് ചെയ്യുക. രണ്ട് ഫോള്‍ഡറിലേയും ഫയലുകള്‍ ഒരു ഫോള്‍ഡറിലേക്ക് ഇടുക. ഇപ്പോള്‍ ഈ ഫോള്‍ഡറില്‍ ആകെ 12 deb പാക്കേജുകള്‍ കാണും. ആ ഫോള്‍ഡറില്‍ right click ചെയ്ത് Open in terminal എടുത്ത ശേഷം sudo dpkg -i *.* എന്ന കമാന്റ് ടെപ്പ് ചെയ്യുക. (ഇവിടെ നിന്ന് കമാന്റ് കോപ്പി പേസ്റ്റ് ചെയ്താലും മതി)
- ഇന്‍സ്റ്റലേഷനിടെ വരുന്ന വിന്‍ഡോയില്‍ Mysql പാസ് വേര്‍ഡ് root എന്നു തന്നെ നല്‍കുക. retype ചെയ്യുമ്പോഴും root എന്നു തന്നെ പാസ്വേഡ് നല്‍കുക. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഡാറ്റാബേസ് കണക്ട് ചെയ്യാന്‍ സാധിച്ചെന്നു വരില്ല.
- ഇനി Applications-Education-kalolsavam 1.0 എന്ന ക്രമത്തില്‍ ഇനി സോഫ്റ്റ്‌വെയര്‍ തുറക്കാം
Certificates and Reports :
സര്‍ട്ടിഫിക്കറ്റുകളും റിപ്പോര്‍ട്ടുകളുമെല്ലാം നമ്മുടെ സിസ്റ്റത്തിലെ ഡെസ്കോടോപ്പിലുള്ള "കലോത്സവം" എന്ന ഫോള്‍ഡറിലാകും വരുന്നത്. ഈ സോഫ്റ്റ്വെയറിന്റെ ഇന്‍സ്റ്റലേഷന്‍ വിശദമാക്കുന്ന ഹെല്‍പ്പ് ഫയല്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. സ്ക്കൂള്‍ തല കലോത്സവ നടത്തിപ്പിനു വേണ്ടിയുള്ള ഒരു സോഫ്റ്റ്വെയറിന്റെ ട്രയല്‍ വേര്‍ഷനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത് എന്നത് ഓര്‍ക്കുമല്ലോ. അതുകൊണ്ട് തന്നെ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച ശേഷം ലഭിക്കുന്ന നിങ്ങളുടെ ഫീഡ്ബാക്കുകള്‍ക്ക് പ്രാധാന്യമേറെയാണ്. അത് കമന്റായി പോസ്റ്റ് ചെയ്യുമല്ലോ.
27 comments:
ഒട്ടേറെ പേര്‍ കാലങ്ങളായി ചോദിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് സ്ക്കൂള്‍ തലത്തില്‍ കലോത്സവം നടത്താന്‍ ഒരു സോഫ്റ്റ്‌വെയര്‍ വേണമെന്നത്. അങ്ങനെ ആ ആവശ്യത്തിന് ഒരു പരിഹാരമായി. ഇനി പന്ത് നിങ്ങളുടെ കയ്യിലാണ്. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു നോക്കി അഭിപ്രായം പറയുക. പോരായ്മകളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ പ്രമോദ് സാര്‍ റെഡി. കുറ്റമറ്റൊരു സോഫ്റ്റ്‌വെയര്‍ കേരളത്തിലെ സ്ക്കൂളുകള്‍ക്കു സമ്മാനിക്കാന്‍ തയ്യാറല്ലേ?
ഏറെ നാളായി കാത്തിരുന്ന സോഫ്റ്റ്‌വെയര്‍.സ്കൂളിലെ സ്ഥിരം കലോല്‍സവകണ്‍വീനര്‍മാര്‍ക്ക് ആശ്വാസം.പ്രമോദ്‌സാറിന് അഭിനന്ദനങ്ങള്‍.
KALOTSAVAM software good please post a violin music
അയ്യോ ഹരി സാറേ ആ ഫോട്ടോ ഇടണ്ടായിരുന്നു.
ചിലപേര്‍ വിളിച്ചിരുന്നു mysql connectivity യെപറ്റി ചോദിക്കാന്‍...അതു ശരിയായില്ലെന്നു പറഞ്ഞു.
ഞങ്ങളുടെ സ്കൂള്‍ കലോത്സവം മുഴുവനായും ഇതുപയോഗിച്ചാണ് നടത്തിയത്.നല്ല കിടിലന്‍ സര്‍ട്ടിഫിക്കറ്റുകളും അന്നേക്കന്നു തന്നെ ചൂടോടെ കുുട്ടികള്‍ക്ക് വിതരണം ചെയ്തു.
ചില errors ഉണ്ട് ട്രയല്‍ വേര്‍ഷനില്‍......
അടുത്ത വര്‍ഷത്തേക്ക് പക്കയാക്കാമെന്നു തോന്നുന്നു.
Sourcecode ആവശ്യമുള്ളവരോട് mail ചെയ്യാന്‍ പറയൂ. file size വളരെയധികമാണ്
i am not a good violinist but i am a violinist...thank you
03 mysql.rar,04mysql2.rar ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വഴി കൂടി ചേര്‍ക്കുമോ?
പ്രമോദ്‌സാറിന് അഭിനന്ദനങ്ങള്‍
PRAMOD MASTER YOU HAVE ESTABLISHED YOUR ABILITY ... THANK YOU
congratulations and thanks to sri.pramod moorthy, for his dedicated works such as setigam exams, and kalolsavam software,,,really useful to convenors of schools...all wishes to your future endeavours-KRISHNAKUMAR.N.P.SITC,GHSS KUNNAKKAVU,MALAPPURAM.DT
സര്‍ ubundu 13.4 (gambas3)ല്‍ work ചെയ്യുന്നില്ല
Gambas3 latest version ആണ്.സ്കൂള്‍ ഉബുണ്ടുവില്‍ അത് ഉള്‍പ്പെടുത്താത്തനിലാണ് Gambas2 തന്നെ ഉപയോഗിക്കുന്നത്. Gambas3 യില്‍ Gambas2 വിനെ Gambas3 യിലേക്ക് convert ചെയ്യുവാനുള്ള option ഉണ്ടെന്നു തോന്നുന്നു. Gambas3 കൂടുതല്‍ സൗകര്യങ്ങളുള്ള ഒരു environment ആണ്. എന്തുകൊണ്ടാണ് സ്കൂള്‍ ഉബുണ്ടു പാക്കേജില്‍ അത് ഉള്‍പ്പെടുത്താത്തതെന്ന് അറിയില്ല
usefull....congrats.....
അഭിനന്ദനങ്ങള്‍.............
there is a windows based software for kalolsavam in the site http://hsslive.blogspot.in
congratulations...............
CERTIFICATE PRINT CHEYYAN KODUKUMBOL E MESSAGE VARUNNU.
this application has raised an unexpected error and must abort.result is not available.certificate ok
ENTHAN KARANAM.PARIHARAM PARANJU THARUMO
sir engane anu ee mysql install cheyuka?ee command adichu password adikumbol keys onnum work cheyunilla
I have also experienced such a problem mentioned by Niyas sir .I think, still there are certain connectivity problem with My sql . Pls post a solution to this problem
Dear Promod sir, It's a gud effort.Though I didn't test it yet,hope it'll be fine. There was a space for it and U hit it!
From the comments I get there is a unease with Mysql DB connectivity. What about Some light db? I am not good at Gambas, so don't know if something like sqlite is available there. Though it's not much secure, it's handy and may b apposite for an application like this.
Anyway Congrats :)
സ്കൂള്‍ ലൈബററിക്കൂ പററിയ ഒരു സോഫ്ററുവെയര്‍ കിട്ടുമോ
we have written a library software in Gambas2 already.But havnt tested it yet completely.If u wan2 test it plz znd ur mail id to moorthypramod@gmail.com
Mysql is the database . If you hav installed Kalolsavam software then i think librarysoftware will also work properly
Please sir, IX standard xmas exam english medium model questions
thank you sir for this software
sir kalolsavam software install cheyan try cheythapol system has broken depencies ennu vannu enthu cheyannam
Sir
I couldnot install kalotsavam software... its showing error .. so please let me know kindly what is the problem..
Thank you
Social relevance is far reaching than one would expect. School, college and University Kalolsavam are a big part of India’s especially Kerala’s cultural history. Managing these mega events is not an easy task. A lot of hard work goes behind this events. Sometimes, after all the efforts put in coordinators are blamed for certain wins and losses causing a lot of controversy in these events.
eTalenter is an online competition manager. It has a log that makes note of every action that goes within the software, including scoring marks and publishing results. Everything is accountable for and this makes the software a very reliable and trustworthy service to manage competitions.
Time schedule manager is a feature of eTalenter that can help set up programs on different stages very easily and doesn’t take much brain work to figure out when and where. This also assures that the event concludes earlier than it used to, when conducted with the help of just paper, pen and man.
Results are tabulated instantly and can be published anytime from then. The results can also be shared online in eTalenter homepage and also on other social sites. The candidates will not have to wait for a long time to know the results. Actually the candidate can know the results anytime from any part of the world. The internet carries them all.
Usage of paper is considerably reduced. A chat system planned within eTalenter can help easy conversation b/w the coordinator and the members of the competition. Time is saved drastically. The advantages are numerous.
End Result: The participants can have fair and accurate results sooner. The coordinators will have eTalenter to manage their competitions for them.
Post a Comment