STD X Unit 5 Solids
Model Questions and a seminar

>> Saturday, October 19, 2013

പത്താം ക്ലാസിലെ അഞ്ചാം യൂണിറ്റാണ് ഘനരൂപങ്ങള്‍. ഒരു ക്ലാസിലിരിക്കുന്ന വിവിധ നിലവാരത്തിലുള്ള കുട്ടികള്‍ക്ക് ഒരേ സമയം പരിശീലിക്കാവുന്ന ചോദ്യങ്ങള്‍ മാത്‍സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കണം എന്ന അധ്യാപകരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് അത്തരമൊരു മാതൃകാചോദ്യങ്ങളടങ്ങിയ ഒരു മെറ്റീരിയല്‍ ഇതോടൊപ്പം നല്‍കിയിരിക്കുന്നു. എളുപ്പം ഉത്തരം കണ്ടെത്താവുന്ന ചോദ്യങ്ങള്‍, ശരാശരി നിലവാരമുള്ള ചോദ്യങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള ചോദ്യങ്ങള്‍ എന്നിങ്ങനെ തരം തിരിച്ച് കുറേ മാതൃകാചോദ്യങ്ങളാണ് ജോണ്‍ സാര്‍ തയ്യാറാക്കി ഈ പോസ്റ്റിലൂടെ നല്‍കുന്നത്. പോസ്റ്റിനൊടുവിലുള്ള ലിങ്കില്‍ നിന്നും ഈ ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. ഇനി ഇതോടൊപ്പം തന്നെ ഒരു സെമിനാറിനുള്ള വിഷയം കൂടി നല്‍കാം. സമചതുരസ്തൂപികയുടെ പാര്‍ശ്വമുഖങ്ങള്‍ സമപാര്‍ശ്വമട്ടത്രികോണങ്ങളാകുമോ? സൂചനകള്‍ ചുവടെ നല്‍കിയിരിക്കുന്നു.

പത്താംക്ലാസിലെ പാഠപുസ്തകം പരിശീലിക്കുന്ന കുട്ടി ഇതിനകം ഉത്തരം കണ്ടെത്തിയിരിക്കും. ചിലപ്പോഴൊക്കെ ഇത് മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമാകാറുമുണ്ട്. Proof by contradiction എന്ന് ഉയര്‍ന്ന ക്ലാസുകളില്‍ വിവക്ഷിക്കുന്ന ചിന്ത ഇതിനായി ഉപയോഗിച്ചവര്‍ ചുരുക്കമായിരിക്കും. പലപ്പോഴും ഈ തിരിച്ചറിവ് പരീക്ഷണത്തിലൂടെ ആയിരിക്കും നേടിയിരിക്കുക. തുടര്‍മൂല്യനിര്‍​ണ്ണയ സോഴ്സ് ബുക്കില്‍ പരാമര്‍ശിക്കുന്ന ഒരു സെമിനാര്‍ വിഷയത്തില്‍ നിന്നുകൊണ്ട് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താം. സമചതുരസ്തൂപികയില്‍ നിന്നും നിരീക്ഷിക്കാവുന്ന ചില പൈതഗോറിയന്‍ ബന്ധങ്ങളാണ് സെമിനാര്‍ വിഷയം. താഴെ കൊടുത്തിരിക്കുന്ന മട്ടത്രികോണങ്ങളെല്ലാം സമചതുരസ്ക്കൂപികയില്‍ കണ്ടെത്താം.
  1. പാദവക്കിന്റെ പകുതി$\frac{a}{2}$ , ചരിവുയരം$l$ , പാര്‍ശ്വവക്ക് $e$ എന്നിവ ചേര്‍ന്ന് രൂപപ്പെടുന്ന മട്ടത്രികോണം
  2. ഉന്നതി$h$, പാദവക്കിന്റെ പകുതി $‌\frac{a}{2}$,ചരിവുയരം $l$ എന്നിവ ചേര്‍ന്ന് രൂപീകരിക്കുന്ന മട്ടത്രികോണം .
  3. ഉന്നതി$h$,പാദവികര്‍ണ്ണത്തിന്റെ പകുതി$\frac{d}{2}$ പാര്‍ശ്വവക്ക് $e$എന്നിവ ചേര്‍ന്ന് രൂപീകരിക്കുന്ന മട്ടത്രികോണം
  4. രണ്ട് പാദവക്കുകളും പാദവികര്‍ണ്ണവും രൂപീകരിക്കുന്ന മട്ടത്രികോണം
ഇനി നമുക്ക് തെളിവിന്റെ യുക്തിയിലേയ്ക്ക് കടക്കാം. പാര്‍ശ്വമുഖം സമപാര്‍ശ്വമട്ടത്രികോണം ആണെന്ന് കരുതുക. അപ്പോള്‍ $a=\sqrt 2 \times e$ എന്ന് എഴുതേണ്ടിവരും . അപ്പോള്‍ $d=\sqrt{ 2} \times \sqrt {2} \times e$ ആകുമല്ലോ.അതായത് $d=2e$ എന്നാകും . d യുടെ പകുതി , e , h എന്നിവ ചെര്‍ന്നുള്ള മട്ടത്രികോണത്തില്‍ h കാണാന്‍ശ്രമിച്ചാല്‍ h=0 എന്നാണ് കിട്ടുന്നത് . അത് സാധ്യമല്ലല്ലോ. അതായത് നമ്മുടെ നിഗമനം ശരിയല്ല. പാര്‍ശ്വമുഖം ഒരിക്കലും സമപാര്‍ശ്വമട്ടത്രികോണം ആകില്ല. എന്താ ഈ പോയിന്റുകള്‍ വിപുലീകരിച്ച് സെമിനാര്‍ സംഘടിപ്പിക്കാന്‍ നിങ്ങളൊരുക്കമല്ലേ? സംശയങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി കമന്റു ചെയ്യാം. ഉത്തരങ്ങള്‍ തൊട്ടു പുറകേ പ്രതീക്ഷിക്കാം. ഘനരൂപങ്ങള്‍ എന്ന യൂണിറ്റില്‍ നിന്നുള്ള വിവിധ നിലവാരത്തിലുള്ള ചോദ്യങ്ങള്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here to download the model questions from Solids
Prepared by John P.A, (Maths Blog Admin) H.I.B.H.S, Varappuzha

15 comments:

Hari | (Maths) October 17, 2013 at 9:24 AM  

ലളിതം, ശരാശരി, കഠിനം എന്നിങ്ങനെ ഭിന്നനിലവാരത്തിലുള്ള ചോദ്യങ്ങളുടെ സമാഹാരം. ഒരു ക്ലാസിലെ കുട്ടികള്‍ക്ക് ഗ്രൂപ്പ് വര്‍ക്കിനായി നല്‍കാന്‍ സാധിക്കുന്നത്.

GVHSS BLOG October 17, 2013 at 10:00 AM  

നന്ദി ജോണ്‍ സാർ

nazeer October 17, 2013 at 10:23 AM  

Thanks sir

Saikrishna October 17, 2013 at 4:14 PM  

Sir.question poolinte answer key thayarakkamo?

Anandu October 17, 2013 at 10:20 PM  

Sir, please upload English version of question paper also.

Anandu October 18, 2013 at 9:08 PM  

Sir,please upload English version question paper also.

Unknown October 19, 2013 at 6:43 PM  

THANKS SIR........CAN YOU PLEASE PREPARE AN ANSWER KEY FOR THIS

വിപിന്‍ മഹാത്മ October 20, 2013 at 11:20 AM  

@ gsk
തിരുവനന്തപുരം ജില്ലയിൽ ചില സ്കൂളുകളിൽ കൊസ്റ്യൻ പൂളിന്റെ ഒരു പുസ്തകം ലഭ്യമാണ്. (അത് എല്ലാ സ്കൂളുകളിലും എത്തിച്ചിട്ടുണ്ട് എന്നാണ് എന്റെ അറിവ്) അത് കിട്ടാൻ ശ്രമിക്കൂ.

@ Anandu
അത് ആരെങ്കിലും തയ്യാറാക്കും എന്ന് ഞാനും പ്രതീക്ഷിക്കുന്നു.

@ vandana gk
വിഭവ സമൃദ്ധമായ സദ്യ തയാറാക്കി തന്നവരോട് അത് കഴിക്കുന്നത് എങ്ങനെയെന്ന് ചോദിച്ചതുപോലെയുണ്ട്.

@ maths blog team
"ടീച്ചര്‍മാര്‍ക്കു സ്കൂളില്‍ ചുരിദാറും അനുവദിച്ചേ പറ്റൂ"
ഈ വാചകം കലക്കി. ഹ ഹാ

prakasam October 20, 2013 at 3:51 PM  

സര്‍,
IT@School ന്റെ ഉബുണ്ടു 12.04 ല്‍ ML-2161 എടുക്കുന്നില്ല. പ്രിന്റര്‍ ആഡ് ചെയ്തതായി മെസ്സേജ് വന്നുവെങ്കിലും പ്രിന്റിംഗ് നടക്കുന്നില്ല. ഇത് എങ്ങിനെയാണ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെന്ന് പറയാമോ.ഇനി ഇത് റൂട്ടിലാണോ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. അത് എങ്ങിനെയാ... ആരെങ്കിലും ഒന്നു പറഞ്ഞുതരുമോ പ്ലീസ്.... അര്‍ജന്റാണ്

rajesh October 20, 2013 at 9:46 PM  

thank you

kavitha kausthubham

Sunilkumar. HM ഹയർ ഗ്രേഡ്- സർവ്വീസ് October 31, 2013 at 9:38 PM  

pls give questions related NUMATS, We have no model questions.

N.Sreekumar November 6, 2013 at 9:34 PM  

NuMATS Sub District level Model question paper
click here for NuMATS details

Anonymous November 12, 2013 at 10:22 PM  

in the UID portal sixth working day strength is there. now it is asked to fill the UID coloumn if it is not entered. but someone says that we have to update the data in the UID portal. That is we have to delete the transferred students and enter the new students which happened after sixth working day. Is it so?

സഹൃദയന്‍ November 12, 2013 at 11:15 PM  

as far as I know..

There are two sites containing UID Details

Among this, one is for staff fixation
That site is this one
Don't do anything in this!!!!!!

Second one is this one..
you have to give the the present details of students in this site

(I got this info from various sources, don't take this as an official one)

Unknown December 6, 2013 at 9:22 PM  

സുചക സഖ,=(1,3)
ചരിവ് = 1/2 y/x (tan)

മ് സുചക സഖ കാണാന്

tan = 1/2 =y/x

മ് സുചക സഖ= (1+x,3+y)
= (1+2,3+1)
= (3,4)
മ് സുചക സഖ=(3+x,4+y)
=(3+2,4+1)
=(5,5)

മ് സുചക സഖ=(5+x,5+y)
=(5+2,5+1)
=(7,6)

PLEASE TRY IT
:muhseen98ua

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer