ഒ.ബി. സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2012-13
(Updated with FAQ)
>> Wednesday, January 16, 2013
ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്‍റെ ഡാറ്റാ എന്‍ട്രി സംബന്ധമായ ചില സംശയങ്ങള്‍ക്ക് പരിഹാരവുമായി പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നു.
* ഓരോ പ്രാവശ്യവും ലോഗിന്‍ ചെയ്യുന്നതിന് ജില്ല/ഉപജില്ല/സ്കൂള്‍ എന്നിവ സെലക്ട് ചെയ്യേണ്ടതില്ല. നേരിട്ട് യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ടൈപ്പ് ചെയ്ത് ലോഗിന്‍ ക്ലിക്ക് ചെയ്താല്‍ മതി
* ഐ.ഇ.ഡി.സി ഗ്രാന്‍റ് ലഭിക്കുന്നു എന്ന കാരണത്താല്‍ ആ വിഭാഗം വിദ്യാര്‍ത്ഥികളെ ഈ സ്കോളര്‍ഷിപ്പിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കേണ്ടതില്ല.
* പാസ്വേര്‍ഡ്/കണ്‍ഫേം ചെയ്ത ഡാറ്റ എന്നിവ റീസെറ്റ് ചെയ്യുന്നതിനായി ദയവായി obcdirectorate@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയില്‍ ആയി സ്കൂള്‍ കോഡ്, സ്കൂളിന്‍റെ പേര് എന്നിവ സഹിതം റിക്വസ്റ്റ് അയച്ചാല്‍ മതി. ഇതിനായി ഫോണ്‍ വിളി കഴിവതും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
* എ.ഇ.ഒ/ഡി.ഇ.ഒ/ഡി.ഡി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമേ പ്രിന്‍റ് ഔട്ട് സമര്‍പ്പിക്കേണ്ടതുള്ളൂ. അല്ലാത്ത പക്ഷം കണ്‍സോളിഡേറ്റഡ് പ്രിന്‍റ് സ്കൂളില്‍ തന്നെ സൂക്ഷിക്കുക .
* ഓരോ കുട്ടിയുടേയും ആപ്ലിക്കേഷന്‍ നമ്പര്‍ എന്നത് സ്കൂള്‍ കോഡും, അഡ്മിഷന്‍ നമ്പരും ചേര്‍ന്ന സംഖ്യയാണ്. അത് അപേക്ഷാഫാറത്തില്‍ എഴുതി വയ്ക്കുന്നത് പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് ഉപകരിക്കും.
* സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ഡാറ്റ എന്‍ട്രി നടത്തുന്നവര്‍ പാസ് വേര്‍ഡ് മാറ്റുന്നതാണ് ഉചിതം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പാസ് വേര്‍ഡ് ഡയറിയില്‍ കുറിച്ച് വയ്ക്കണേ.... ഒരു പാട് സോഫ്റ്റ് വെയറുകളും പാസ് വേര്‍ഡുകളും ഉള്ളതല്ലേ.....
* ബാങ്ക് ഡിറ്റെയില്‍സ് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ശ്രദ്ധിക്കണം. തുക ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. . . .
ചില പൊതുവായ സംശയങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും..
1) റിപ്പോര്‍ട്ട് പ്രിന്‍റ് എടുക്കുന്നതിന് – Login --> Reports --> Entry Status --> Click here to print
2) സ്കൂളിന്‍റെ പേര് ലിസ്റ്റ് ചെയ്യുന്നില്ല/ കോഡ് മറ്റൊരു സ്കൂളിന്‍റേതായി കാണുന്നു ഐ.ടി അറ്റ് സ്കൂളുമായി എത്രയും വേഗം ബന്ധപ്പെടുക – ഫോണ്‍ - 0471 2529897
3) അപേക്ഷ ഡിലീറ്റ് ചെയ്യുന്നതിന് – Enter Admission Number in Search box --> Search --> Clisk on APPLICATION ID --> DELETE
4) സ്കൂള്‍ ഡിറ്റെയില്‍സ്/ബാങ്ക് ഡിറ്റെയില്‍സ് എന്‍റര്‍ ചെയ്യുമ്പോള്‍ “Block field is required” എന്ന് കാണിക്കുന്നു. Block/Municipality/Corporation --> Select Block/Municipality/Corporation --> Select Type --> OK --> Select Block --> ....
5) മരാശാരി എന്ന വിഭാഗത്തെ വിശ്വകര്‍മ്മ ആയി ഉള്‍പ്പെടുത്തുക .
6) സ്റ്റേറ്റ് ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ കമ്മ്യൂണിറ്റികളും (ഒ.ഇ.സി/മൈനോരിറ്റി ഒഴികെ) സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റ് ചെയ്യാത്ത സമുദായങ്ങള്‍ ഈ സ്കോളര്‍ഷിപ്പിന് അര്‍ഹരല്ല എന്ന് സാരം.
നിങ്ങളുടെ സംശയങ്ങള്‍ കമന്‍റുകളായി രേഖപ്പെടുത്തുക. അവയ്ക്കുള്ള മറുപടികള്‍ മറ്റുള്ളവര്‍ക്കും സഹായകമാകട്ടെ...
ഇതോടൊപ്പം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ സജ്ജീകരിച്ച് നല്‍കിയ ഐ.ടി അറ്റ് സ്കൂളിലെ ശ്രീ ബിനോജ്, ധന്യ, ഫാരിസ് എന്നിവര്‍ക്ക് നന്ദി കൂടി ഇവിടെ രേഖപ്പെടുത്തുന്നു.
പോസ്റ്റിലേക്ക്.
സ്കോളര്‍ഷിപ്പുകള്‍ അര്‍ഹരായ കുട്ടികളിലേക്ക് എത്തിക്കുന്നതില്‍ അധ്യാപകര്‍ എന്നും ശ്രദ്ധിക്കാറുണ്ട്. തങ്ങളുടെ കുട്ടികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ (തങ്ങളുടെ ഭാഗത്തു നിന്നുള്ള പാളിച്ച കൊണ്ട് )ഒരിക്കലും നഷ്ടപ്പെടരുത് എന്നാണ് അധ്യാപകര്‍ എന്നും ചിന്തിക്കാറ്. സ്കോളര്‍ഷിപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ വൈകി അറിഞ്ഞതു കൊണ്ടും, അതു പോലെ അത് വേണ്ടത്ര രേഖകളുടെ പിന്‍ബലത്തോടെ യഥാസമയം സമര്‍പ്പിക്കാത്തതു കൊണ്ടും എല്ലാം കുട്ടികളുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാറുള്ളത് അവരുടെ അധ്യാപകരില്‍ ഉണ്ടാക്കുന്ന വേദന ചെറുതല്ല.
ഇന്നത്തെ കാലത്ത് സ്കോളര്‍ഷിപ്പിന്‍റെ വിവരങ്ങള്‍ ഇന്‍റെര്‍നെറ്റ് വഴിയാണ് നല്‍കേണ്ടത്. പലപ്പോഴും ക്ലാസ് അധ്യാപകര്‍ തന്നെയാണ് ഡാറ്റ എന്‍ട്രി നടത്താറ്. തെറ്റു കുറ്റങ്ങളും പാകപ്പിഴകളും ഒഴിവാക്കാന്‍ പരമാവധി നാം ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ സന്തത സഹചാരിയായി സംശയങ്ങളും എത്താറുണ്ട്. ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ആധികാരികമായ മറുപടി നല്‍കാന്‍ കഴിയുന്ന പിന്നോക്ക വികസന വകുപ്പ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ നമ്മുടെ ശ്രീജിത്ത് മുപ്ലിയം സാറാണ് ഇന്നത്തെ പോസ്റ്റ് തയാറാക്കിയിരിക്കുന്നത്. സംശയങ്ങള്‍ കമന്‍റുകളായി ചോദിക്കൂ..
50 ശതമാനം കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി, 2012 നവംബറില്‍ പിന്നോക്ക സമുദായ വികസന വകുപ്പ് രൂപീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിത്തുടങ്ങിയത്.
ഈ വര്‍ഷം നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാഫാറത്തിന്‍റെ മാതൃക www.scholarship.itschool.gov.in, www.education.kerala.gov.in, www.prd.kerala.gov.in, www.ksbcdc.com എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. ആയത് ഡൌലോഡ് ചെയ്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുവാന്‍ എല്ലാ പ്രധാനാധ്യാപകരും ശ്രദ്ധിക്കുമല്ലോ.
അപേക്ഷാഫാറത്തിന്‍റെ ഫോമിന്‍റെ ഫോട്ടോസ്റ്റാറ്റ്റ്റ് കോപ്പി ഉപയോഗിച്ചാല്‍ മതി. സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ മാത്രമാണ് ഈ വര്‍ഷവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപേക്ഷിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി 44500/- രൂപയാണ്. വാര്‍ഷിക വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം അപേക്ഷയില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുതിനാല്‍ ഇത്തവണ മുദ്രപ്പത്രം ആവശ്യമില്ല. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് പരിഗണിക്കുതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വികസന വകുപ്പ് വഴി ലംപ്സം ഗ്രാന്‍റ് അനുവദിക്കുതിനാല്‍ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
പൂരിപ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍ സ്വീകരിക്കേണ്ട അവസാന തീയതി 2013 ജനുവരി 15 ആണ്. ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടറേറ്റിന് ലഭ്യമാക്കേണ്ടത് ഐ.ടി സ്കൂളിന്‍റെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ള www.scholarship.itschool.gov.in എന്ന സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴിയാണ്. ജനുവരി 1 മുതല്‍ 20 വരെ ആണ് ഡാറ്റാ എന്‍ട്രി നടത്തുതിനുള്ള സമയം. മെനോരിറ്റി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഡാറ്റാ എന്റെര്‍ ചെയ്തതില്‍ നിന്ന് അല്‍പം വ്യത്യാസമേ ഇതിനുള്ളൂ. ആയതിനാല്‍ ഡാറ്റാ എന്‍ട്രിക്ക് പ്രത്യേക പരിശീലനം ലഭിക്കുതല്ല. ഗൈഡ് ലൈന്‍സ് മേല്‍പ്പറഞ്ഞ സൈറ്റുകളിലും, മാത്സ് ബ്ലോഗിലും താമസിയാതെ പ്രസിദ്ധീകരിക്കും.
അടുത്ത വര്‍ഷം മുതല്‍ റിന്യൂവല്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ തെ ലഭ്യമാകുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്. ആയതിനാല്‍ ഡാറ്റാ എന്‍ട്രി കൂടുതല്‍ എളുപ്പമാവും. ഓരോ വിദ്യാര്‍ത്ഥിക്കും സ്കൂള്‍ കോഡും അഡ്മിഷന്‍ നമ്പരും ചേര്‍ന്ന രജിസ്ട്രേഷന്‍ നമ്പരും ലഭ്യമാകും. ഇത് അപേക്ഷാ ഫാറത്തില്‍ രേഖപ്പടുത്തി സൂക്ഷിക്കണം. ഈ നമ്പര്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുകയും ചെയ്യാം. ഒരു കുട്ടിക്ക് ഒന്നിലധികം സ്കോളര്‍ഷിപ്പ് ലഭ്യമാകുന്നില്ലായെന്ന് പ്രധാനാധ്യാപകര്‍ സാക്ഷ്യപ്പെടുത്തേണ്ടാതാണ്. ഡാറ്റാ വെരിഫിക്കേഷന്‍ സ്കൂള്‍ തലത്തില്‍ മാത്രമാണ് ഉള്ളത്. ആയതിനാല്‍ അര്‍ഹരായവരെ മാത്രം ഉള്‍പ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ജാതി, വരുമാനം എന്നിവ സംബന്ധിച്ച് സംശയം തോന്നിയാല്‍ പ്രധാനാധ്യാപകന് റവന്യൂ അധികാരിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുവാന്‍ ആവശ്യപ്പെടാവുതാണ്. സ്കോളര്‍ഷിപ്പ് സംബന്ധമായ സംശയങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപ്പെടാവുതാണ്.
ഓഫീസ് : 0471 2727379
ശ്രീജിത്ത് മുപ്ളിയം : 9495506426
ഇ-മെയില്‍ :obcdirectorate@gmail.com
sreejithmupliyam@gmail.com
Advertisement OBC Premetric Scholarship 2012-13
Letter to DDs
Application Form
Circular OBC Premetric 2012-13
New Data Entry User Guide
FAQ

98 comments:
ഇതുസംബന്ധമായ എല്ലാ സംശയങ്ങള്‍ക്കും ആധികാരികമായ മറുപടി നല്‍കാന്‍ കഴിയുന്ന പിന്നോക്ക വികസന വകുപ്പ് ഡയറക്ടറേറ്റിലെ ജീവനക്കാരനായ ആയ നമ്മുടെ ശ്രീജിത്ത് മുപ്ലിയം സാറാണ് ഇന്നത്തെ പോസ്റ്റ് തയാറാക്കിയിരിക്കുന്നത്. സംശയങ്ങള്‍ കമന്‍റുകളായി ചോദിക്കൂ..
അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും ബാങ്ക് അക്കൗണ്ട് വേണോ?
പാര്‍ട്ട് 2 ലെ വിവരങ്ങള്‍ സ്കൂള്‍ ഡിറ്റെയില്‍സ് ആണ്.
ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ സ്കൂളിന്‍റ/പ്രധാനാധ്യാപകന്‍റെ അക്കൌണ്ട് വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്.
ഈ സ്കോളര്‍ഷിപ്പിനായി ഓരോ വിദ്യാര്‍ത്ഥികള്‍ക്കും അക്കൌണ്ട് ചേര്‍ക്കേണ്ടതില്ല.
Happy New Year to all
എല്ലാവര്‍ക്കും സമാധാനപൂര്‍ണമായ ഒരു പുതുവര്‍ഷം ആശംസിക്കുന്നു......
എല്ലാവര്‍ക്കും സമാധാനപൂര്‍ണമായ ഒരു പുതുവര്‍ഷം ആശംസിക്കുന്നു......
സാര്‍
കഴിഞ്ഞ വര്‍ഷം വളരെ പ്രയാസപ്പെട്ട് 5 വരെയുള്ള കുട്ടികള്‍ അപേക്ഷിച്ചു.
ആറാം ക്ലാസ് വരെയാണ് പരിഗണിച്ചത് .ഈ പ്രാവശ്യം ഇവര്‍ അപേക്ഷിച്ചാല്‍
കാര്യമുണ്ടാകുമോ?

ഏവര്‍ക്കും പുതുവല്‍സര ആശംസകള്‍
മുസ്ലിം വിഭാഗത്തിലുള്ള കുട്ടികള്‍ ന്യൂനപക്ഷത്തിലും ഉള്‍പ്പെടുമല്ലോ. അവര്‍ ഈ scholarship ന് അര്‍ഹരല്ലേ?
മുസ്ലിം വിഭാഗത്തിലുള്ള കുട്ടികള്‍ ന്യൂനപക്ഷത്തിലും ഉള്‍പ്പെടുമല്ലോ. അവര്‍ ഈ scholarship ന് അര്‍ഹരല്ലേ?
@ viswanathan sir,
ഈ വര്‍ഷം 1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികളേയും പരിഗണിക്കും.
@ abumashvembilly,
ന്യൂന പക്ഷ വിഭാഗങ്ങളിലുള്‍പ്പെടുന്നതിനാല്‍ മുസ്ലീം കുട്ടികളെ പരിഗണിക്കുന്നതല്ല
അപേക്ഷാ ഫാറത്തിന്‍റെ പാര്‍ട്ട് 2 (പ്രധാനാധ്യാപകന്‍റെ ഒപ്പ് ഒഴികെ) പൂരിപ്പിച്ച ശേഷം ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികള്‍ക്ക് ലഭ്യമാക്കിയാല്‍ എല്ലാ ഫോമിലും ടീച്ചര്‍മാര്‍ ഡീറ്റയില്‍സ് പൂരിപ്പിക്കേണ്ട ആവശ്യമില്ല.
സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ ഡാറ്റാ എന്‍ട്രിക്ക് സജ്ജമായിട്ടുണ്ട്. ആദ്യം
സ്കൂള്‍ കോഡ് തന്നെ യൂസര്‍ നെയിം ആയും പാസ്വേഡ് ആയും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.
മുസ്ലീം പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് വേണ്ടി തുടങ്ങിയ അക്കൗണ്ട് തന്നെ ഇതിനും ഉപയോഗിക്കാമോ.അതോ പുതുതായി അക്കൗണ്ട് തുടങ്ങണോ
അതേ അക്കൌണ്ട് തന്നെ ഉപയോഗിക്കമല്ലോ....
Did
the students who are studying in std.x in the year 2012-13 can apply for the OBC pre metric scholarship???
Kutti mark listil shathamanam mathram ezhuthiyal mathiyo? schoolil ninnum mark list vangendathundo ?

@ Chinnamma,
2012-13 ല്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
തുക വിതരണം മാര്‍ച്ച് മാസത്തിനുള്ളില്‍ ഉണ്ടാകും.
@ Muhammedali Sir,
മാര്‍ക്കിന്‍റെ ശതമാനം രേഖപ്പെടുത്തിയാല്‍ മതി. മുന്‍ വര്‍ഷം അതേ സ്കൂളില്‍ പഠിച്ച കുട്ടികളുടെ മാര്‍ക്ക് സ്കൂളില്‍ത്തന്നെ ലഭ്യമാണല്ലോ. മറ്റൊരു സ്കൂളില്‍ നിന്ന് മാറി വന്ന കുട്ടിയാണെങ്കില്‍ മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കുവാന്‍ ആവശ്യപ്പെടാവുന്നതാണ്.
This is the Official blog of PALAKKAD DISTRICT KALOLSAVAM 2012-13 http://pkdkalolsavam.hpage.com//
muslim vibhagam ozhikeyulla varumanam kuranja ella obc kuttikalkkum apply cheyyamallo
muslim vibhagam ozhikeyulla varumanam kuranja ella obc kuttikalkkum apply cheyyamallo
@ anitha,
മൈനോരിറ്റി വിഭാഗം ഒഴകെയുള്ള, മറ്റ് സ്കോളര്‍ഷിപ്പുകള്‍ക്കൊന്നും അപേക്ഷിക്കാത്ത, ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക്,( വരുമാനത്തിനും, മാര്‍ക്കിനും വിധേയമായി) അപേക്ഷിക്കാവുന്നതാണ്.
ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍ 2/1/13 ന് മരണപ്ഫെട്ടു.
Chargil ഉള്ള യാള്‍ എക്കൗണ്ട് എന്ത് ചെയ്യണം
ഞങ്ങളുടെ HM മരണപ്പെട്ടു.
accountഎന്ത് ചെയ്യണം
@ GUPS PARAMBIL
HEAD MASTER എന്ന ഡെസിഗ്നേഷനില്‍ ഉള്ള അക്കൌണ്ട് ചാര്‍ജ് ഉള്ള ടീച്ചര്‍ക്ക് ഓപ്പറേറ്റ് ചെയ്യാമല്ലോ....
theannual income of a student in sampoorna is 70000.her father in abroad and mother a house wife. is she eligible to apply?
how can we assess the annual income whose parent not a govt servant?
മൈനോരിറ്റി വിഭാഗം ഒഴകെയുള്ള ഒബിസി വിഭാഗങ്ങളുടെ ലിസ്ററ് പ്രസിദ്ധീകരിക്കാമോ?
@ Anitha,
വാര്‍ഷിക വരുമാന പരിധി 44500 രൂപയാണ്. വരുമാനം സംബന്ധിച്ച വ്യക്തതയ്ക്ക് ആവശ്യമെങ്കില്‍)))) ) റവന്യൂ അധികാരിയില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്.
@ BJIU JOY,
തീര്‍ച്ചയായും ഇന്ന് തന്നെ പ്രസിദ്ധീകരിക്കാം ....
List of Communities eligible to OBC Prematric Scholarship 2012-13
1 Agasa
2 Ambalakkaran
3 Aremahrati
4 Arya
5 Bandari
6 Billava
7 Chakkala
8 Chavalakkaran
9 Chetty
10 Chetties
11 Kottar Chetties
12 Parakka Chetties
13 Elur Chetties
14 Attingal Chetties
15 Pudukkada Chetties
16 Iraniel Chetties
17 Sri Pandara Chetties
18 Telugu Chetties
19 Udayamkulangara Chetties
20 Peroorkada Chetties
21 Sadhu Chetties
22 24 Manai Chetties
23 Wayanadan Chetties
24 Kalavara Chetties
25 24 Manai Telugu Chetties
26 Moundadan Chetties
27 Edanadan Chetty
28 Devadiga
29 Devanga
30 Ezhava
31 Thiyyas
32 Izhavan
33 Ishavan
34 Ezhavan
35 Ezhuva
36 Izhuva
37 Ishuva
38 Izhuvan
39 Ishuvan
40 Ezhuvan
41 Izhava
42 Izhavan
43 Ishavan
44 Illuva
45 Illuvan
46 Irava
47 Iruva
48 Ezhavathi
49 Ezhuthachan
50 Ganika
51 Gatti
52 Gowda
53 Hegde
54 Jogi
55 Kaduppattan
56 Kaikolan
57 Kelasi
58 Kalasi Panicker
59 Kalari Kurup
60 Kalari Panicker
61 Viswakaramas
62 Asari
63 Chaptegra
64 Kallassary
65 Kalthachan
66 Kammala
67 Kamsala
68 Kannan
69 Karuvan
70 Kitaran
71 Kollan
72 Malayala Kammala
73 Moosari
74 Pandikammala
75 Pandithattan
76 Perumkollan
77 Thachan
78 Thattan
79 Vilkurup
80 Villasan
81 Viswabrahmanan
82 Viswabrahmanar
83 Viswakarmala
84 Palisa Perumkollan
85 Kannadiyans
86 Kanisu
87 Kaniyar Panicker
88 Kani
89 Kaniyar
90 Ganaka
91 Kanisan
92 Kamnan
93 Kavuthiyan
94 Kavudiyaru
95 Koteyar
96 Krishnanvaka
97 Kerala Mudalis
98 Kuruba
99 Madivala
100 Mahendra-Medara
101 Maravans
102 Maruthuvar
103 Nadars (Hindu)
104 Naikkans
105 Odans
106 Pandithars
107 Panniyar
108 Pattariyas
109 Varanavar
110 Rajapur
111 Chakravar
112 Sakravar(Kavathi)
113 Sourashtras
114 Saliyas
115 Chaliya
116 Chaliyan
117 Senai Thalavan
118 Elavaniar
119 Thachar
120 Tholkollans
121 Thottian
122 Vaduvans
123 Vadugans
124 Vadukars
125 Vadukas
126 Vadukans
127 Vanians
128 Vanika
129 Vanika Vaisya
130 Vanibha Chetty
131 Vaniya Chettty
132 Ayiravar
133 Nagarathar
134 Vaniyan
135 Vaniar
136 Vakkaliga
137 Veerasaivas
138 Yogis
139 Yogeeswara
140 Poopandaram
141 Maalapandaram
142 Jangam
143 Pandaram
144 Veluthedathu Nair
145 Veluthedan
146 Vannathan
147 Vilakkithala Nair
148 Vilakkithalavan
149 Yadavas
150 Kolaya
151 Ayar
152 Mayar
153 Maniyani
154 Iruman
155 Kongu Navithan
156 Vettuva Navithan
157 Aduthon
158 Moopar
159 Kallan Mooppan
160 Kallan Mooppar
161 Kongu Vellala Gounder
162 Vellala Gounder
163 Nattu Gounder
164 Pala Gounder
165 Poosari Gounder
166 Pala Vellala Gounder
167 Boyan (In Malabar District)
168 Ganjam Reddis (In Malabar District)
169 Vishavan (In Malabar District)
170 Kammara (Except Malabar District)
171 Malayekandi (Except Malabar District)
172 Reddiars (Except Malabar District)
173 Thandan (In Malabar District)
ഐ.ഇ.ഡി,ബീഡി സ്കോളര്‍ഷിപ്പുകള്‍ വാങ്ങുന്ന കുട്ടികളെ ഇതിനായി പരിഗണിക്കാമോ?
ഐ.ഇ.ഡി,ബീഡി സ്കോളര്‍ഷിപ്പുകള്‍ വാങ്ങുന്ന കുട്ടികളെ ഇതിനായി പരിഗണിക്കാമോ?
IEDC kuttikale consider cheyyam .
Sir pls contact me 9495506426
Can we consider Christian Latin in OBC ?. In school we consider them as OBC
@ JOMON,
Latic Christian ഒ.ബി.സി യില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ മൈനോരിറ്റി വിഭാഗമായതിനാല്‍ ഈ സ്കോളര്‍ഷിപ്പിന് പരിഗണിക്കില്ല
sir,hindu/ thiyya is not in the list published.
instead of thiyya ,thiyyas seen in the list. pl clear whether thiyya and thiyyas are same
sir,hindu/ thiyya is not in the list published.
instead of thiyya ,thiyyas seen in the list. pl clear whether thiyya and thiyyas are same
സര്‍,
തിയ്യ എന്ന് തന്നെ ചേര്‍ത്ത് ഇന്ന് തന്നെ അപ്ഡേറ്റ് ചെയ്യാം. . .
സര്‍,
ഡാറ്റാ എന്‍ട്രി ആരംഭിക്കുന്നതിനു മുമ്പേ, അറിയാതെ HM Conformationല്‍ ക്ലിക്ക് ചെയ്തു പോയി. ഇപ്പോള്‍ You have confirmed all applications on 16-01-2013 എന്നാണ് കാണിക്കുന്നത്. ഈ കണ്‍ഫര്‍മേഷന്‍ റീസെറ്റ് ചെയ്തു കിട്ടാന്‍ എന്തു ചെയ്യണം?
"ഡാറ്റാ എന്‍ട്രി ആരംഭിക്കുന്നതിനു മുമ്പേ, അറിയാതെ HM Conformationല്‍ ക്ലിക്ക് ചെയ്തു പോയി. ഇപ്പോള്‍ You have confirmed all applications on 16-01-2013 എന്നാണ് കാണിക്കുന്നത്. ഈ കണ്‍ഫര്‍മേഷന്‍ റീസെറ്റ് ചെയ്തു കിട്ടാന്‍ എന്തു ചെയ്യണം?"
സര്‍,
താങ്കളുടെ ഐടി@സ്കൂള്‍ ജില്ലാ ആപ്പീസുമായി ബന്ധപ്പെടുക.
@ sreenilayam,
Confirm ചെയ്ത ഡാറ്റാ റിസെറ്റ് ചെയ്ത് തരാമല്ലോ. Please call me 9495506426
@ All Schools...
ഡാറ്റാ എന്‍റര്‍ ചെയ്ത്, പ്രിന്‍റ് എടുത്ത് അപേക്ഷാഫാറവുമായി ഒത്തുനോക്കി, തെറ്റുകള്‍ തിരുത്തിയ ശേഷം , ബാങ്ക് അക്കൌണ്ട് ഡിറ്റെയില്‍സ് ശരിയാണെന്ന് കൂടി ഉറപ്പുവരുത്തി കണ്‍ഫേം ചെയ്യുക. പ്രിന്‍റ് ഔട്ട് സ്കൂളില്‍ സൂക്ഷിക്കുക.
sir last date 20/01/2013 anello..
date extend cheyyumo ?
Kuttikal form fill cheythu konduvarunnathe ullu...
@ ALL SCHOOLS,
ഡാറ്റ എന്‍ട്രിയ്ക്കുള്ള അവസാന തീയതി 27.01.2013 വരെ ദീര്‍ഘിപ്പിക്കും. സമാധാനമായി എന്‍റര്‍ ചെയ്തോളൂ. എല്ലാവരും അവസാന തീയതി കാത്തിരുന്ന് സൈറ്റ് ബ്ലോക്കാക്കല്ലേ .....
thank you sir
After entering the details of a student, when I click to save the data, the page is getting broken.I am having good internet speed also. What can be done?
@ So many users are logging in simultaneously. Server is so busy.
This is the problem.
Please enter tomorrow
Sir,
I'm a HM of a UP School .On 18/1/13 we entered some datas of students regarding "OBC PREMETRIC SCHOLARSHIP".but today while i was entering the datas site ,suddenly it disappeared and 1 of the student has not get his registeration number.Now we are not able to continue the work .So please can u help me to do this work easily and immidiatly as possible.
ON 20/1/2013 AT WHAT TIME THE SITE ("OBC PREMETRIC SCHOLARSHIP") WILL BE CLOSED?
@ Sheela,
Please mention your school code and contact number.
@ Anjaly, Anju, Tony,
The last date extended(officially) upto 25.01.13
Malappuram ജില്ലയിലെ Ponnaniസബ് ജില്ലയിലെ 2 വിദ്യാലയങ്ങള്‍ . 19501 A. M. L. P. S. Biyyam ,19502 G. L. P. S. Kadavanad എന്നി വിദ്യാലയങ്ങള്‍ OBC Pre metric siteല്‍ കാണുന്നില്ല, സ്കൂള്‍ കോഡ് 19501 എന്നത് എടപ്പാള്‍ സബ് ജില്ലയിലെ മറ്റൊരു വിദ്യാലയത്തിലെ കോഡ് ആയി കാണുന്നു. ഇതു ശരിയാക്കാന്‍ എന്താണ് ചെയ്യേണ്ടത്?
WE HAVE SUCESSFULLY COMPLETED THE WORK WITH UR KIND HELP. THANK U SIR..
WE HAVE SUCESSFULLY COMPLETED THE WORK WITH UR KIND HELP. THANK U SIR..
@ Keerthi,
സമ്പൂര്‍ണ സോഫ്റ്റ് വെയറിലെ ഡാറ്റാബേസ് ആണ് ഈ പോര്‍ട്ടലില്‍ ഉപയോഗിച്ചിരിക്കുന്നത്.
സ്കൂള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാ എങ്കില്‍ ഐ.ടി. അറ്റ് സ്കൂളുമായി ബന്ധപ്പെടണം.
ഫോണ്‍ നമ്പര്‍ 0471 2529897
(Working days only)
thanks
സാര്‍..,
എന്‍റെ സ്കൂളില്‍ ചെട്ടിയാര്‍ വിഭാഗത്തിലുള്ള കുട്ടികളുണ്ട്..ആ ജാതി ലിസ്റ്റില്‍ കാണുന്നില്ലല്ലോ...
chetty & chetties..ഇവ ചെട്ടിയാര്‍ ആണോ?
ചെട്ടിയാര്‍ എന്ന കമ്മ്യൂണിറ്റി നിലവിലെ സ്റ്റേറ്റ് ഒ.ബി.സി ലിസ്റ്റില്‍ ഇല്ല. ഈ വിഭാഗം ചെട്ടി/ചെട്ടീസ് എന്ന ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഉള്‍പ്പെടുത്താവുന്നതാണ്,. അല്ലെങ്കില്‍ റിജക്ട് ചെയ്യുക
മുസ്ലിം വിഭാഗത്തില്‍ പെടുന്ന കുട്ടികള്ക് അപേക്ഷിക്കാം എന്ന പുതിയ വിവരം ഉണ്ടല്ലോ?
അത് കൂടി പുതിയ വിവരമായി ഉള്പെടുതിക്കൂടെ
@ thekkil,
pls call me 9495506426
or pls give your mobile number
save ചെയ്ത അപേക്ഷ Delete ചെയ്യുക എങ്ങിനെയാണ്? ചെട്ട്യാര്‍ ജാതി തെറ്റായി ചെട്ടിയെന്ന് സേവ് ചെയ്തു....ഈ കുട്ടി ചെട്ടി/ചെട്ടീസ് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല..
@Gireesh
കുറച്ച് വിവരങ്ങള്‍ ചേര്‍ത്ത് പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. അപേക്ഷ ഡിലിറ്റ് ചെയ്യുന്ന വിധം FAQ ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റിന്‍റെ ഏറ്റവും അവസാനത്തില്‍ നിന്ന് അത് ഡൌണ്‍ലോഡ് ചെയ്യാം.
ഡിലീറ്റ് ചെയ്യുന്ന വിധം
Type admission number in search box -- Click on SEARCH button -- When the students details displays, Click on the APPLICATION ID -- then click DELETE
sir,
ശാലിയ ഇതിലില്ലല്ലോ..Saliyas ശാലിയയോണോ?
@Gireesh Vidyapeedham
ശാലിയയെ ശാലിയാസ് എന്നതില്‍ ഉള്‍പ്പെടുത്തിക്കൊള്ളൂ...............
@ THEKKIL,....
Please give me your mobile number, or contact me
sir kadayan obc alle
@ Shafeeq,
കടയൈന്‍ (kadaiyan) എന്ന കമ്മ്യൂണിറ്റി SC യില്‍ ഉള്‍പ്പെടുന്നു.
മുസ്ലിം വിഭാഗത്തില്‍ പെടുന്ന കുട്ടികള്ക് അപേക്ഷിക്കാം എന്ന പുതിയ വിവരം ഉണ്ടല്ലോ?
അത് കൂടി പുതിയ വിവരമായി ഉള്പെടുതിക്കൂടെ....
ٌതെക്കിലിന്റെ ഈ സംശയം നിലനില്‍ക്കുന്നു..
Althaf Hussain.K said...
മുസ്ലീം വിഭാഗത്തിന് ന്യൂനപക്ഷ സ്കോളര്‍ഷിപ്പണെന്നു തോന്നുന്നു.പുറകെ വരും
Pandithar ലിസ്റ്റിൽ കാണുന്നില്ലല്ലോ.Pandithars തന്നെയാണോ
Pandithar.
Pandithars ല്‍ ഉള്‍പ്പെടുത്തിക്കൊള്ളൂ.....
'മൂവാരി' ജാതിയില്‍ ഉള്ളവര്‍ ഓ.ബി.സി യില്‍ പെടുമോ?(ഇവിടെ പ്രസിദ്ധികരിച്ച ലിസ്റ്റില്‍ കാണുന്നില്ല...'മൂശാരി' എന്ന് കാണുന്നുണ്ട്.)
'മൂവാരി' ജാതിയില്‍ ഉള്ളവര്‍ ഓ.ബി.സി യില്‍ പെടുമോ?(ഇവിടെ പ്രസിദ്ധികരിച്ച ലിസ്റ്റില്‍ കാണുന്നില്ല...'മൂശാരി' എന്ന് കാണുന്നുണ്ട്.)
ശ്രീജിത്ത് സര്‍ നമ്മുടെ ഉപ ജില്ലയിലെ ഒരു സ്കൂള്‍ കണ്‍ഫേം ബട്ടണ്‍ ക്ലിക്ക് ചെയ്ത് പോയതിനാല്‍ അവര്‍ക്ക് പുതിയ എന്‍ട്രി നടത്താന്‍ കഴിയുന്നില്ല അവരുടെ സ്കൂളിന്റെ എന്റ്രീസ് റീസെറ്റ് ചെയ്യാന്‍ കഴിയുമോ അതിനായി എന്താണ് ചെയ്യേണ്ടത് സ്കൂള്‍ കോഡ് 14850,ഗവ യു പി സ്കൂള്‍ ചെട്ടിയം പറമ്പ ,ഇരിട്ടി ഉപജില്ല
@ നാരായണന്‍ മാഷ് ഒയോളം,
നിലവിലെ സ്റ്റേറ്റ് ഒ.ബി.സി ലിസിറ്റില്‍ മൂവാരി/മുഖാരി എന്ന സമുദായം ഉള്‍പ്പെട്ടിട്ടില്ല.
@ aeo iritty,
ഇപ്പോള്‍ server busy ആയി കാണുന്നു. 10 മണിക്കുള്ളില്‍ റീസെറ്റ് ചെയ്ത് തരാം.....
@ AEO Iritty,
സര്‍,
14850 - റിസെറ്റ് ചെയ്തിട്ടുണ്ട്......
sir, Muthaliyar, vellala pilla, navithan, thamil pilla enniva obc yano
@Shafeeq ,
ഈ നാല് കമ്മ്യൂണിറ്റികളും സ്റ്റേറ്റ് (ഒ.ബി.സി) ലിസ്റ്റില്‍ ഇല്ല.
എന്നാല്‍ KONGU NAVITHAN, VETTUVA NAVITHAN എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. നാവിതന്‍ എന്ന് അവകാശപ്പെടുന്ന വിദ്യാര്‍ത്ഥികളെ KONGU NAVITHAN/ VETTUVA NAVITHANഈ രീതിയിലുള്ള ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഉള്‍പ്പെടുത്താവുന്നതാണ്
kurup OBC LIST ല്ല് പ്പെടൂമോ?
ശൈവ-വെള്ളാള ഒ ബി സി ആണോ......? ലിസ്റ്റില്‍ കാണുന്നില്ല...
Sir Thamil chetty obc yano, last date neettiyo
Sir, chetty pilla, tamilchetty enniva chettiyil ulpeduthamo, thotti naikar thottianil pedumo
"Sir, chetty pilla, tamilchetty enniva chettiyil ulpeduthamo, thotti naikar thottianil pedumo.."
ഇല്ലെന്നറിയിക്കാന്‍ ശ്രീജിത്ത് സാര്‍ പറഞ്ഞു.
ഒട്ടേറെ സ്കൂളുകള്‍ ഡാറ്റ കണ്‍ഫേം ചെയ്യാത്തതായി കാണുന്നു. ഫെബ്രുവരി 15 നകം തന്നെ എല്ലാവരും കണ്‍ഫേം ചെയ്യാന്‍ ശ്രദ്ധിക്കണം. സ്കൂള്‍ ലെവല്‍ വെരിഫിക്കേഷന്‍ മാത്രമാണ് ഉള്ളത്. ആയതിനാല്‍ പ്രധാനാധ്യാപകന്‍ വെരിഫൈ ചെയ്യാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതിന് തടസ്സമാകും.....
BENEFICIARIES LIST WILL BE PUBLISHED ON 25.03.2013. AFTERNOON.......
പല സ്കൂളുകളും കണ്‍ഫേം ചെയ്യാന്‍ വൈകിയതിനാലാണ് ലിസ്റ്റ് പറഞ്ഞ സമയത്തിന് പ്രസിദ്ധീകരിക്കാന്‍ കഴിയാഞ്ഞത്.
Beneficiaries list അപ് ലോഡ് ചെയ്തു കൊണ്ടിരിക്കുന്നു......
അല്പ സമയം കൂടി കാത്തിരിക്കാമല്ലോ................
ശ്രീജിത്ത് മുപ്ലിയം
sir,
Ente schoolil ninnu 11 students
scholorship application koduthu. 3studentsnu kitti. 75% mark kittiya varkku kittiyilla. mattu schoolinu kittiyitundu. athenthanu?
ശൈവ വെളളാള ഒ ബി സി ആണോ?
Post a Comment