വിദ്യാഭ്യാസമന്ത്രി അറിയാന്‍....!
>> Saturday, January 12, 2013
ഞായറാഴ്ചകളിലെ ചൂടേറിയ സംവാദങ്ങളായിരുന്നു ഒരുകാലത്ത് മാത്സ് ബ്ലോഗിനെ പ്രശസ്തിയുടെ ഉത്തുംഗങ്ങളിലെത്തിച്ചിരുന്നത്.അനുകൂലവും പ്രതികൂലവുമായ ആരോഗ്യകരമായ കമന്റുകളും തുടര്‍ കമന്റുകളുമൊക്കെ ആവേശത്തോടെ ആസ്വദിച്ചിരുന്നവരുടെ ഒരു നീണ്ടനിരതന്നെയുണ്ടായിരുന്നൂ ഇവിടെ.ആ സുഖകരമായ കാലം നമുക്കിനി വീണ്ടെടുക്കാം.
ഇത്തവണ, ബ്ലോഗിലെ വിവിധ പോസ്റ്റുകളിലൂടെ സുപരിചിതനായ വയനാട്ടിലെ കബനിഗിരി സ്കൂളിലെ ശ്രീ മധുമാസ്റ്റര്‍ ബഹു.വിദ്യാഭ്യാസ മന്ത്രിക്കെഴുതിയ സുപ്രധാനമായ ഒരു കത്താണ് പ്രസിദ്ധീകരിക്കുന്നത്. കത്ത് മുഴുവന്‍ വായിച്ചതിനു ശേഷം പ്രതികരിക്കൂ...
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്,
നമ്മുടെ പൊതു വിദ്യാലയങ്ങളിലെ വിവിധ മേളകളില്‍ നടക്കുന്ന ചില അസ്വാഭാവികമായ പ്രവണതകളെ അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് ഈ കത്തയക്കുന്നത്.
വയനാട് ജില്ലയിലെ തികച്ചും പിന്നോക്ക പ്രദേശമായ ഒരു സ്ഥലത്തെ ഹൈസ്കൂളില്‍ പഠിപ്പിക്കുന്ന ഒരദ്ധ്യാപകനാണ് ഈ കത്തയക്കുന്നത്.ശാസ്ത്രരംഗത്തും ഐടി രംഗത്തും വളരെ മികവു പുലര്‍ത്തുന്ന ഒരു വിദ്യാലയമാണിത്. അതുകൊണ്ടുതന്നെ രണ്ടുവര്‍ഷം മുമ്പ് ദൂരദര്‍ശനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയും 94% മാര്‍ക്കു് നേടുകയും ചെയ്തിരുന്നു.
1993-ലാണ് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് എന്ന ഇനം വിദ്യാലയങ്ങളില്‍ ആരംഭിക്കുന്നത്.1994-മുതല്‍ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുക്കുകയും സംസ്ഥാനതലത്തിലും തുടര്‍ന്ന ദേശീയ തലത്തിലും പ്രോജക്ട് അവതരിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.തുടര്‍ന്ന് 2007 വരെ തുടര്‍ച്ചയായി സംസ്ഥാനതലത്തിലും ദേശീയ തലത്തിലും പ്രോജക്ട് അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചു.തുടര്‍ച്ചയായ 14 വര്‍ഷക്കാലം ദേശീയതലത്തില്‍ ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ പങ്കെടുത്ത മറ്റൊരു വിദ്യാലയവും കേരളത്തിലുണ്ടാകില്ല എന്നാണെന്റെ വിശ്വാസം.ഓരോ വര്‍ഷവും ദേശീയ തലത്തില്‍ പ്രോജക്ട് അവതരിപ്പിച്ചവരുടെയും പങ്കെടുത്ത സ്ഥലങ്ങളുടെയും വിശദവിവരങ്ങള്‍ ഈ വിദ്യാലയത്തിന്റെ വെബ്സൈറ്റിലുണ്ട് .
2005 വരെ ബാലശാസ്ത്രകോണ്‍ഗ്രസ്സിന് ഗ്രേസ് മാര്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ 2006-ല്‍ ഗ്രേസ്‌മാര്‍ക്ക് വന്നതോടുകൂടി ബാലശാസ്ത്രകോണ്‍ഗ്രസ്സിന്റെ ലക്ഷ്യം തന്നെ തകിടം മറിക്കപ്പെട്ടു. 2006ലും 07ലും നടന്ന കോണ്‍ഗ്രസില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുക്കുകയും ദേശീയതലത്തിലേക്ക് പോകുകയും സ്വാഭാവികമായും ഗ്രേസ് മാര്‍ക്ക് (75 മാര്‍ക്ക് ) ലഭിക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് കണ്ടത് ചില സയന്റിസ്റ്റുകളുടെ നേതൃത്വത്തില്‍ തീവ്രപരിശീലനം നേടുന്ന കുട്ടികളുടെ പ്രോജക്ടവതരണമാണ്. ആ ഇനവും മറ്റ് പല ഇനങ്ങളെപ്പോലെ അദ്ധ്യാപകരില്‍ നിന്നും മാറി രക്ഷകര്‍ത്താക്കളുടെയും ട്രെയിനിംഗ് പ്രൊഫഷണലുകളുടേയും കൈകളിലമര്‍ന്നു. അതുനുമുമ്പുള്ള 11 വര്‍ഷക്കാലവും ഞങ്ങളുടെ കുട്ടികള്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും പോയത് ഗ്രേസ് മാര്‍ക്കിനുവേണ്ടിയായിരുന്നില്ല. നല്ല പഠനങ്ങളും പ്രോജക്ടുകളും അവിടെ അവതരണത്തിനെത്തിയിരുന്നു.
നമ്മുടെ എല്ലാ മേളകളിലും നല്‍കുന്ന ഗ്രേസ് മാര്‍ക്ക് സമ്പ്രദായം നിര്‍ത്തേണ്ട കാലമെത്തിയില്ലേ? എന്റെ ഉപജില്ലയില്‍ ഈ വര്‍ഷം നടന്ന കലാമേളയില്‍ കയ്യാങ്കളി വരെ എത്തിയത് ഈ മാര്‍ക്കിനുവേണ്ടിയുള്ള തത്രപ്പാടിന്റെ ബാക്കി പത്രമാണ്. കേരളത്തില്‍ ജന്മം കൊണ്ട ശാസ്ത്രജ്ഞന്മാര്‍ - സംഗമഗ്രാമ മാധവന്‍,ജി.മാധവന്‍നായര്‍, അച്യുത്ശങ്കര്‍ തുടങ്ങി നിരവധി പേര്‍ ഗ്രേസ് മാര്‍ക്കിനുവേണ്ടിയല്ല ശാസ്ത്രവും ഗണിതവും അഭ്യസിച്ചത്. കലാമണ്ഡലം കൃഷ്ണന്‍കുട്ടി, ഹൈദര്‍ അലി, സരസ്വതി ഇവര്‍ ഗ്രേസ് മാര്‍ക്കിനുവേണ്ടിയല്ല കഥകളിയും മോഹിനിയാട്ടവും അഭ്യസിച്ചത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ചെണ്ട അഭ്യസിച്ചതും പി.ടി.ഉഷയും, ഷൈനിയും, വല്‍സമ്മയും കായികഅഭ്യസനം നടത്തിയതും ഗ്രേസ് മാര്‍ക്കിനുവേണ്ടിയായിരുന്നില്ല.
യഥാര്‍ത്ഥത്തില്‍ ഗ്രേസ് മാര്‍ക്കിനു പിന്നാലെ പോകുമ്പോള്‍ കലയും സാഹിത്യവും ശാസ്ത്രവും ഗണിതവും മരിക്കുകയാണ്. ഇവ എത്തേണ്ട കൈകളില്‍ എത്തുന്നില്ല. മറിച്ച് എത്തുന്നത് മാര്‍ക്കിനുവേണ്ടി നടക്കുന്ന ഒരു കൂട്ടം ഭോഷന്മാരുടെ കൈകളിലാണ്.അവര്‍ ആവശ്യം കഴിയുമ്പോള്‍ ഇതെല്ലാം ഉപേക്ഷിക്കുകയും ചെയ്യുന്നു. നൈസര്‍ഗികമായി പലതരം ജന്‍മവാസനകള്‍ സിദ്ധിച്ച ഗ്രാമങ്ങളില്‍ ജീവിക്കുന്ന ലക്ഷക്കണക്കിനു കുരുന്നുകള്‍ മേളകളിലെ ഉയര്‍ന്ന തലങ്ങളില്‍നിന്ന് അകലുന്നു. ഗ്രേസ് മാര്‍ക്കില്ലെങ്കിലും ഭരതനാട്യവും മോഹിനിയാട്ടവും സിദ്ധിച്ച കുട്ടികള്‍ കലാമേളകളിലും നല്ല ഒരു ഓട്ടക്കാരന്‍ കായികമേളയിലും, ബുദ്ധിശാലി ക്വിസ് മല്‍സരത്തിലും, ശാസ്ത്ര ബോധമുള്ളവര്‍ ശാസ്ത്രമേളയിലുമെത്തും.
ഗ്രേസ് മാര്‍ക്ക് CE യുടെ ഭാഗമായി നമ്മള്‍ വിദ്യാലയങ്ങളില്‍ നിന്നുതന്നെ കൊടുത്തിട്ടുണ്ടല്ലോ. ഗ്രേസ് മാര്‍ക്കെന്ന ഈ ദുര്‍ഭൂതത്തെ മല്‍സരങ്ങളില്‍നിന്നും നമുക്ക് ഒഴിവാക്കാനായാല്‍ നമ്മുടെ മേളകളെ കുറേക്കൂടി ഭംഗിയായി, വര്‍ദ്ധിച്ചു വരുന്ന അപ്പീല്‍ പ്രളയങ്ങളില്ലാതെ, നടത്തുവാനാകുമെന്നാണെന്റെ വിശ്വാസം.ഒപ്പം ആ ഇനത്തോട് ചെയ്യുന്ന നിതിയും.
വിനയപൂര്‍വ്വം,
മധുമാസ്റ്റര്‍
നിര്‍മ്മല ഹൈസ്കൂള്‍,
കബനിഗിരി.
വയനാട്.
കോപ്പികള്‍ അയക്കുന്നത് :
ബഹു : കേരളാ മുഖ്യമന്ത്രി.
ബഹു : പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
ബഹു : പരീക്ഷാ സെക്രട്ടറി
എക്സിക്യുട്ടീവ് ഡയറക്ടര്‍ : ഐ.ടി.അറ്റ് സ്കൂള്‍
ബഹു : എം.പി. ശ്രീ.എം.ഐ.ഷാനവാസ്.വയനാട് നിയോജക മണ്ഡലം
ബഹു : എം.എല്‍.എ.സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍.വയനാട്
ജില്ലാവിദ്യാഭ്യാസ ഓഫീസര്‍.വയനാട്
53 comments:
916 പരിശുദ്ധിയുള്ള അഭിപ്രായം
വളരെ നല്ല അഭിപ്റായം മധു സാറിനു നന്ദി
മധു മാസ്റ്റരുദെ അഭിപ്രായതോദ് യോജിക്കാനാവാത പലതുമുണ്ട് . അതൊക്കെ പിന്നെ പറയാം . കലോൽസവതിലെ അടിപിടി കാണുംബോൾ എനിക്കൊരാശയം . കമ്പ്യൂട്ടർ വിദഗ്ധന്മാർ നോക്കിയാൽ ഈ കലാ മൽസരങ്ങൾ ജഡ്ജ് ചെയ്യാൻ ഒരു സോഫ്റ്റ് വെയർ ഉണ്ടാക്കാൻ കഴിയില്ലേ? അല്പം തെറ്റുകുറ്റങ്ങൾ ഉണ്ടായാലും ധൈര്യമുള്ളവർ ഒന്നു പരീക്ഷിക്കണം.
മധു മാസ്റ്റരുദെ അഭിപ്രായതോദ് യോജിക്കാനാവാത പലതുമുണ്ട് . അതൊക്കെ പിന്നെ പറയാം . കലോൽസവതിലെ അടിപിടി കാണുംബോൾ എനിക്കൊരാശയം . കമ്പ്യൂട്ടർ വിദഗ്ധന്മാർ നോക്കിയാൽ ഈ കലാ മൽസരങ്ങൾ ജഡ്ജ് ചെയ്യാൻ ഒരു സോഫ്റ്റ് വെയർ ഉണ്ടാക്കാൻ കഴിയില്ലേ? അല്പം തെറ്റുകുറ്റങ്ങൾ ഉണ്ടായാലും ധൈര്യമുള്ളവർ ഒന്നു പരീക്ഷിക്കണം.
Sir
Grace markine angane kuttam parayaruth.grace markillenkil ee melakalilellam kuttikal karyamayi panketukkumennu thonnunundo?
Sir
Grace markine angane kuttam parayaruth.grace markillenkil ee melakalilellam kuttikal karyamayi panketukkumennu thonnunundo?
കലോല്‍സവം ഉപജില്ല വിദ്യാബ്യസജില്ല സംസ്ഥാനം എന്ന ക്രമത്തിലും വിദ്യാഭ്യാസജില്ല മല്‍സരത്തിന്ഗ്രേഡ് അനുസരിച്ചു ഗ്രേസ് മാര്‍ക്ക് നല്കുക മല്‍സര ഇനങ്ങള്‍ പുന ക്രമീകരിക്കുക അറബിക് കലോല്‍സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മോണോയാക്റ്റ് ജനറല്‍ വിഭാഗത്തിലുള്ള മോണോയാക്റ്റ് ഇവ തമ്മില്‍ എന്താണ് വ്യത്യാസമ വിദ്യാരംഗം മല്‍സരം ഉള്ളപ്പോള്‍ രചനാമല്‍സരത്തിന്റെ പ്രസക്തി എന്ത്.............
കലോല്‍സവം ഉപജില്ല വിദ്യാബ്യസജില്ല സംസ്ഥാനം എന്ന ക്രമത്തിലും വിദ്യാഭ്യാസജില്ല മല്‍സരത്തിന്ഗ്രേഡ് അനുസരിച്ചു ഗ്രേസ് മാര്‍ക്ക് നല്കുക മല്‍സര ഇനങ്ങള്‍ പുന ക്രമീകരിക്കുക അറബിക് കലോല്‍സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മോണോയാക്റ്റ് ജനറല്‍ വിഭാഗത്തിലുള്ള മോണോയാക്റ്റ് ഇവ തമ്മില്‍ എന്താണ് വ്യത്യാസമ വിദ്യാരംഗം മല്‍സരം ഉള്ളപ്പോള്‍ രചനാമല്‍സരത്തിന്റെ പ്രസക്തി എന്ത്.............
എന്റെ പേര് അശ്വന്ത്.ഇ.പി.കൂടാളി.H.S.S,KANNUR ല് പത്താം തരത്തില് പഠിക്കുന്നു.GOLDEN SHOWER പറഞ്ഞതിനോട് യോജിക്കാലാകില്ല.കാരണം കുട്ടികളുടെ
കഴിവുകളാണവിടെ വിലയിരുത്തപ്പടുന്നത്.ഗ്രേസ് മാറക്ക് ഒഴിവാക്കേണ്ടതുതന്നെയാണ്.ഇതു വരുന്നതിനു മുന്ബും ഇതൊക്ക ഭംഗിയായി നടന്നിരുന്നില്ലേ........?
ഞാനൊരുദാഹരണം പറയാം.എന്റെ ജില്ലയിലെ ഒരു പ്രമുഖ സ്കൂളില് നിന്നും കലോത്സവത്തിലെ ഒരിനത്തിനു തന്നെ 2 പേരാണ് മത്സരിച്ചത്.സ്കൂള് തലം മുതല് അപ്പീല് നല്കുകയാണ്.ഗ്രേസ് മാറക്കിനേക്കാള് അപ്പീലുകളാണ് വില്ലന്.സ്കൂളില്റെ പോയിന്റ് കൂട്ടാനപ്പീലുകളുടെ പ്രളയമാണ്.ഇതു മാറേണ്ടിയിരിക്കുന്നു.
ഗോള്‍ഡന്‍ ഷവര്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നില്ല. മധു മാസ്റര്‍ പറഞ്ഞത് തന്നെയാണ് ശരി. ഉള്ളില്‍ തീ ഉള്ളവന്‍ ഗ്രെയ്സ് മാര്‍ക്ക് ഇല്ലെങ്കിലും തന്റെ കഴിവ് പുറത്തെടുക്കാനുള്ള വേദി തിരഞ്ഞെത്തും. അവിടെ ഗ്രെയ്സ് മാര്‍ക്കല്ല അംഗീകാരമാണ് അവനു പ്രധാനം...
Rajeev
english4keralasyllabus.com
Grace marks should be abolished, no doubt.I've to point out another thing. The media is concentrating in State school Kalolsavam much more than it deserves. There are CBSE ICSE youth Fests too. Very little coverage is there.It is not fair.The state school teachers like Madhu master, Nizar master etc. should second my opinion.(I'm sure, their children are studying in CBSE Public schools)
Awarding grace marks to deserved students may not be a bad idea. Problem is, like Madhu sir said, students are trained by professional teams.
കലോല്‍സവങ്ങള്‍ക്കും മറ്റുമേളകള്‍ക്കും ഗ്രേസ് മാര്‍ക്ക് കിട്ടാന്‍ വേണ്ടി കളിക്കുന്ന നാറിയ കളികള്‍ അവസാനിപ്പിക്കാന്‍ മധുമാഷിന്റെ കത്ത് ഉപകരിക്കട്ടെ.
കലോല്‍സവ Photos കാണാന്‍ ക്ളിക്കുക
ഗ്രേസ് മാര്‍ക്ക് മാത്രമല്ല CE മാര്‍ക്കും നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോഴത്തെ കുട്ടികള്‍ ഒന്നും പഠിക്കാനില്ലെന്ന തരത്തിലാണ് വീട്ടിലും സ്‌കൂളിലും പ്രവര്‍ത്തിക്കുന്നത്. ഒരു പ്രോജക്ടും കുട്ടി നേരാംവണ്ണം ചെയ്തിട്ടില്ല, ചെയ്യുന്നില്ല. മറ്റു പലരുമാണ് ഇതിനെ സഹായിക്കുന്നത്. Sorry, സഹായിക്കുകയല്ല, എഴുതിത്തന്നെ കൊടുക്കുകയാണ്. പണ്ടുള്ള വര്‍ഷങ്ങളില്‍ moderation കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ അതിനേക്കാള്‍ കൂടിയ CE ലഭിക്കുന്നു. Moderation എത്ര മാര്‍ക്ക് വരെ കൊടുത്തിട്ടുണ്ടെന്ന് ഓര്‍മ്മ വരുന്നില്ല. എന്നാല്‍ CE 130 മാര്‍ക്ക് വരെ കിട്ടുന്നുണ്ട്, irrespective on anything.(പല അധ്യാപകരും project, assignment എന്നിവയ്കു വേണ്ടിയും IT Exam നടത്തുന്നതിനു വേണ്ടിയും കുട്ടികളുടെ വീട്ടില്‍ കയറി ഇറങ്ങുന്നതായി നമ്മള്‍ കാണുന്നില്ലേ).
വീട്ടില്‍ ചെന്നാല്‍ കുട്ടി ഒരക്ഷരം പോലും പഠിക്കുന്നില്ലെന്ന അഭിപ്രായം മിക്ക രക്ഷകര്‍ത്താക്കളും പ്രകടിപ്പിക്കുന്നുണ്ട്. പുസ്തകത്തില്‍നിന്നല്ല ചോദ്യങ്ങള്‍, TV കണ്ടാല്‍ ഉത്തരം എഴുതാം, പത്രത്തില്‍ നിന്നാണ് ചോദ്യങ്ങള്‍, എന്നിങ്ങനെ പല അഭിപ്രായങ്ങള്‍ കുട്ടി നിരത്തുന്നു. പണ്ടത്തെ പുസ്തകത്തിലെ എത്രയോ പാട്ടുകള്‍ നമുക്ക് കാണാതെ അറിയാം. ആദ്യ വരി കിട്ടിയാല്‍ മിക്ക വരികളും ഓര്‍മ്മ വരുന്നില്ലേ? മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയുടേതെല്ലാം.(കാണാതെ പഠിക്കുന്നതൊഴിവാക്കിയതു കൊണ്ട് ഇതൊന്നും കുട്ടിക്ക് പഠിക്കേണ്ട, ഗുണനപ്പട്ടിക പോലും പഠിക്കുന്നില്ല) പുസ്തകത്തിലുള്ളതൊന്നും ഇപ്പോള്‍ കുട്ടി പഠിക്കുന്നില്ല, സിനിമാ പാട്ടുകള്‍ കാണാതെ പഠിക്കുകയും ചെയ്യുന്നു.(മലയാളത്തിലെ വൃത്തം, അലങ്കാരം എന്നിവ എന്താണെന്നു പോലും കുട്ടിക്കറിയില്ല എന്ന അവസ്തയിലേക്കെത്തിച്ചില്ലേ.......) നല്ലതു പോലെ പഠിക്കാതെ ഇറങ്ങുന്ന കുട്ടികളുടെ കൂടുതലാണോ ഇപ്പോള്‍ ഉടനീളം കാണുന്ന, കേള്‍ക്കുന്ന സമൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമെന്നു പോലും ചിന്തിച്ചു പോകുന്നു.സ്കൂളിലെങ്ങാനും ഒരു വടി എടുത്താല്‍ അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന കുട്ടികള്‍ (അവര്‍ക്കതിനുള്ള സ്വാതന്ത്ര്യവും കൊടുത്തു) എങ്ങനെ വളരാതെ ഇരിക്കും!!!
8 മുതല്‍ 12 വരെയുള്ള ഒരു സ്‌കൂളിലാണ് ഞാന്‍ പഠിപ്പിക്കുന്ന്ത്. 8 ല്‍ വരുന്ന പല കുട്ടികള്‍ക്കും മലയാളം പോലും വായിക്കാനും എഴുതാനും അറിയില്ല. അധിക സമയങ്ങളില്‍ അവരെ മലയാളം, ഇംഗ്ളീഷ്, ഹിന്ദി എന്നിവയും(അക്ഷരങ്ങള്‍ വരെ), കണക്കിന്റെ a,b,c,d യും പഠിപ്പിക്കുകയാണ്.
വെറുതെ കൊടുക്കുന്ന മാര്‍ക്ക് ഒഴിവാക്കുകയും കുറെ കാണാതെ പഠിക്കാനുള്ള അവസരം കൊടുക്കുകയും, അല്‍പം ശിക്ഷണ നടപടികള്‍ ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ഭാവിയിലെങ്കിലും നല്ല ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നു.
test
@ mubhmed
പ്രതിഭാധനരായ ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ ഇതെല്ലാം വളരെ നല്ല നടപടികള്‍ ആണെന്നു നമ്മുടെ സംഘടനാ നേതാക്കളോടൊപ്പം നമ്മളും ഉച്ചൈസ്തരം ഉദ്ഘോഷിച്ചു നടന്നത് മറന്നു പോയോ ? അന്ന് നടന്നു കൊണ്ടിരുന്ന എല്ലാ കോഴ്സുകളിലും പ്രകമ്പനം കൊണ്ടിരുന്നത് , ഇന്ന് മോശമെന്ന് കമന്റില്‍ ചൂണ്ടിക്കാണിച്ചവയുടെ ഗുണഗണങ്ങള്‍ ആയിരുന്നു. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയേണ്ടവരോട് പറയേണ്ട രീതിയില്‍ പറയാതിരുന്നതിന്റെ ദുരന്തം അനുഭവിച്ചു തന്നെ തീര്‍ക്കണം . ഇപ്പോള്‍ കുട്ടികളൊന്നും പഠിക്കുന്നില്ല , സ്വഭാവം മോശമാകുന്നു , ഗുണന പട്ടിക അറിയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല . സ്വയം കൃതാനാര്‍ത്ഥം എന്ന് കരുതിയാല്‍ മതി .
അന്നേ വിവരമുള്ളവര്‍ പറഞ്ഞില്ലേ "വിദ്യാഭ്യാസം കളിയല്ല, കാര്യമായി എടുക്കണമെന്ന് "
വളര്‍ന്നുവരുന്ന കലാപ്രതിഭകള്‍ക്ക് പ്രോത്സാഹനം കൊടുക്കാനാണ് ഗ്രേസ് മാര്‍ക്കെങ്കില്‍ അത് എസ് എസ് എല്‍ സി പരീക്ഷക്ക് അല്ല കൊടുക്കേണ്ടത്. കാരണം, sslcക്കു നൃത്തം പാട്ട് തുടങ്ങിയ ഇനങ്ങളില്‍ അര്‍ഹതയോടെയോ അല്ലാതെയോ ഗ്രേസ് മാര്‍ക്ക് വാങ്ങുന്ന കുട്ടി പിന്നീട് ആ മേഖലയിലേക്കേ തിരിഞ്ഞു നോക്കുന്നില്ല..ഡോക്ടറോ എഞ്ചിനീയറോ ഒക്കെ ആവാനുള്ള പരിഗണനാമാര്‍ക്കില്‍ കൂട്ടിക്കിട്ടാനുള്ള എളുപ്പവഴിയായി ഇത് തെരഞ്ഞെടുക്കുമ്പോള്‍ നഷ്ടം കലാകേരളത്തിനു തന്നെയാണ്. അതുകൊണ്ട്, അതേ മേഖലയില്‍ ഉപരിപഠനത്തിനുപോയാല്‍ (അല്ലെങ്കില്‍ സമാനമായ എന്തെങ്കിലും) അവിടെത്തെ അഡ്മിഷന് ഇത്ര വെയ്റ്റേജ് എന്ന മട്ടില്‍ വേണമെങ്കില്‍ കൊടുക്കാം എന്നുതോന്നുന്നു..അതായത്, ഗ്രേസ് മാര്‍ക്ക് കൂടിയേ തീരൂ എന്നാണെങ്കില്‍ മാത്രം.. അല്ലെങ്കില്‍ മൊത്തം എടുത്തുകളയുകതന്നെയാണ് വേണ്ടത്..ശരിക്കും താല്പര്യമുള്ളവര്‍ വന്നാല്‍ മതിയെന്നേ... പണക്കൊഴുപ്പിന്റെ ആധിക്യം കുറയുകയും ചെയ്യും...വിധികര്‍ത്താക്കളെ നിയമിക്കുന്നതിലും ഒക്കെ കൂടുതല്‍ ശ്രദ്ധിക്കുകയും വേണം.. മാര്‍ക്കിടാനുള്ള മാനദണ്ഡം എത്ര പൈസ ചെലവാക്കി എന്തു സെറ്റപ്പിലാണ് വന്നത് എന്നാവരുത്....
പൊതുപരീക്ഷകളില്‍ ഗ്രെയ്സ് മാര്‍ക്ക് നല്‍കേണ്ടതില്ല എന്ന നിര്‍ദേശത്തോട് യോജിക്കാന്‍ കഴിയുന്നില്ല .
അര്‍ഹരായ, പ്രതിഭാശാലികളായ കുട്ടികള്‍ക്ക് ഗ്രെയ്സ് മാര്‍ക്ക് നല്‍കുന്ന നടപടി പ്രശംസനീയമാണ് .
എന്നാല്‍ ഗ്രെയ്സ് മാര്‍കിനുവേണ്ടി മേളകള്‍ പണക്കൊഴുപ്പിന്റേതാക്കി തീര്‍ക്കുന്ന മനോഭാവമാണ് മാറേണ്ടത് .
അതിനിടയില്‍ ആരോ വിദ്യാരംഗത്തെക്കുറിച്ച് പറഞ്ഞു .
വിദ്യരംഗത്തിന് ഗ്രെയ്സ് മാര്‍ക്ക് ഇന്നേവരെ അനുവദിച്ചിട്ടില്ല
Golden Shover paranjath thikachum sariyayilla
ഗ്രൈസ് മാര്‍ക്ക് കൊടുക്കുന്നതിനോട് വിയോജിക്കാന്‍ കഴിയില്ല.പക്ഷെ എഴുത്ത് പരീക്ഷയും ഇതും ആയി കൂട്ടിക്കുഴക്കുന്നത് ശരിയല്ല.
പഠനവിഷയങ്ങള്‍ പഠിക്കേണ്ട സമയം വളരെയേറെ നഷ്ടപ്പെടുത്തിയാണല്ലോ ഒരുകുട്ടി കലാമത്സരങ്ങളില്‍ പങ്കെടുക്കുകയും മികവ് നേടുകയും അത് ആ കുട്ടിക്കു് തന്നെയും പഠിക്കുന്ന സ്കൂളിനും,നാടിനും നേട്ടമാവുകയും ചെയ്യുന്നത്. നഷ്ടപ്പെട്ട പഠനസമയത്താല്‍ പരീക്ഷയില്‍ മികവ് പുലര്‍ത്താന്‍ പറ്റാതിരുന്ന ഇത്തരം കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്കല്ലാതെ വേറെ എന്തു ചെയ്യും? ഉചിതമായ പകരം സംവിധാനങ്ങള്‍ ചെയ്യേണ്ടത് തന്നെയാണ്.
[im]https://sites.google.com/site/mytestsites123/734950_352266754880872_1298334066_n%20%281%29.jpg?attredirects=0[/im]
1998 മുതല് എല്ലാവര്‍ഷവും ഗണിതശാസ്ത്രമേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന അദ്ധ്യാപകനാണ് .വിഷയം തെരഞ്ഞെടുത്ത് പുറത്താരെക്കൊണ്ടെങ്കിലും അത് നന്നായി ചെയ്യിച്ച് അതവതരിപ്പിക്കാന്‍ കഴിവുള്ള കുട്ടിയെ കണ്ടെത്തി പഠിപ്പിച്ച് മേളകളില്‍ പങ്കെടുപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. തികഞ്ഞ കുറ്റബോധത്തൊടെ ഇന്ന് അതോര്‍ക്കുന്നു. അങ്ങനെ ചെയ്യിക്കാതെ സംസ്ഥാനസമ്മാനം കിട്ടില്ലായിരുന്നു. കുട്ടിയെന്ന പാവയെ ചരടുകെട്ടി ചാടിക്കുന്ന സമൂഹത്തിനുനേരെയുള്ള ഒരു തിരിഞ്ഞുനില്‍പ്പാണ് മധുസാറിന്റെ കാഴ്ചപ്പാടുകള്‍
കാലം കടന്നുപോയി. എന്റെ വിദ്യാലയത്തിന്റെ മുന്നിലുള്ള പെരിയാറിലൂടെ ഒത്തിരി വെള്ളം ഒഴുകിപ്പോയി . മേളകള്‍ തല്‍സമയ മല്‍സരങ്ങളായി . പാഠഭാഗങ്ങളില്‍ നിന്നായിരിക്കണം എന്ന് നിയമമായി . ഗണിതമല്‍സരങ്ങള്‍ ഒരു വിധം ഭംഗിയായി എന്നാണ് കരുതിയത് . മൂല്യനിര്‍ണ്ണയത്തിലെ അപാകതകളും , ശരിയായി കുട്ടിയെ കേള്‍ക്കായ ജഡ്ജിമാരും , ഒരിക്കല്‍പോലും സ്വന്തം വിദ്യാലയത്തില്‍നിന്ന് ഒരു ഐറ്റം പോലും മേളയില്‍ പങ്കെടുപ്പിക്കാതെ വിധിവാചകവും ചൊല്ലി നടക്കുന്ന നടത്തിപ്പുകാരും (ജഡ്ജിമ്രുമുണ്ട് കൂട്ടത്തില്‍) ഗണിതമേളകളെ വീണ്ടും അവതാളത്തിലാക്കി .
സതേണ്‍ ഇന്‍ഡ്യ ശാസ്ത്രമേളകളില്‍ ഞാന്‍ കുട്ടികളെ അയച്ചിട്ടുനണ്ട് . അവിടെ കാര്യങ്ങള്‍ മല്‍സരമായിട്ടല്ല നടത്തുന്നത് .
കലാമത്സരങ്ങളില്‍ കുട്ടികള്‍ പങ്കെടുക്കട്ടെ. മാതാപിതാക്കളും അദ്ധ്യാപകരും സ്കൂളുകളും 'പങ്കെടുക്കേണ്ട '. അപ്പോള്‍ പ്രശ്നങ്ങള്‍ എല്ലാം തീരും. ഇന്നിതിപ്പോള്‍ പണക്കാരുടെയും പണമുള്ള സ്കൂളുകളുടെയും 'കലാപമത്സര'മാണെന്നു നമുക്കെല്ലാം അറിയാം.
Rajeev
english4keralasyllabus.com
Please avoid all types of grace marks,please add these grace marks to part 2 or 3(Co-curricular activities),please don't give this marks to PART 1(ie to subjects).
it is v very fantastic one.
recently all schools are fight for grace marks.
kindly avoid it
it is v very fantastic one.
recently all schools are fight for grace marks.
kindly avoid it
excellent opinion But no one will not mind it
excellent opinion But no one will not mind it
മധു മാഷിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.എല്ലാ മേളകളും ഉടച്ച് വാര്‍ക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.മാഷുടെ ഈ തുറന്ന കത്ത് ബന്ധപ്പെട്ട അധികാരികള്‍ക്ക് അതിന് പ്രചോദകമാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.എല്ലാ മേളകളും ഉടച്ച് വാര്‍ക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.മാഷുടെ ഈ തുറന്ന കത്ത് ബന്ധപ്പെട്ട അധികാരികള്‍ക്ക് അതിന് പ്രചോദകമാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം..www.ghssadoor.blogspot.in
മൂല്യനിര്‍ണ്ണയത്തിലെ അപാകതകളും , ശരിയായി കുട്ടിയെ കേള്‍ക്കായ ജഡ്ജിമാരും , ഒരിക്കല്‍പോലും സ്വന്തം വിദ്യാലയത്തില്‍നിന്ന് ഒരു ഐറ്റം പോലും മേളയില്‍ പങ്കെടുപ്പിക്കാതെ വിധിവാചകവും ചൊല്ലി നടക്കുന്ന നടത്തിപ്പുകാരും (ജഡ്ജിമ്രുമുണ്ട് കൂട്ടത്തില്‍) ഗണിതമേളകളെ വീണ്ടും അവതാളത്തിലാക്കി . എന്റെ അനുഭവവും ഇതു തന്നെ
ഗ്രേസ് മാര്‍ക്കല്ല,മറിച്ച് മേളകളിലെ രക്ഷിതാക്കളുടേയും അദ്ധ്യാപകരുടേയും തെറ്റായ മത്സരമാണ് അവസാനിപ്പിക്കേണ്ടത്.ഇന്ന് മേളകള്‍ പണകൊഴുപ്പിന്റെ തിമിര്‍ത്താട്ടമാണ്-സാധാരണക്കാരന് നോക്കി നില്‍ക്കാനെ കഴിയുകയുള്ളു(സാധാരണക്കാരനെ ആര്‍ക്ക് വേണം?).എത് രംഗത്തും പണകൊഴുപ്പിന്റെ 'തിളക്കം' ഇല്ല എങ്കില്‍ പുറത്ത് -എന്ന അവസ്ഥ മാറണം.
കലോല്‍സവങ്ങള്‍ എന്തിനാണ് സബ് ജില്ലാ,ജില്ല,സംസ്ഥാനതലത്തില്‍ നടത്തുന്നത്.ഏതെങ്കിലും ഒരുതലത്തില്‍ പോരെ(ഏറ്റവും ഉചിതം ജില്ല).കുട്ടികളുടെ പഠനസമയം വെറുതെകളയണ്ടല്ലോ!അനാവശ്യ പണചെലവ് ഒഴിവാക്കുകയും ആവാം.
Antony A X,
St.Mary'H.S Kannamaly.
കലോല്‍സവങ്ങള്‍ എന്തിനാണ് സബ് ജില്ലാ,ജില്ല,സംസ്ഥാനതലത്തില്‍ നടത്തുന്നത്.ഏതെങ്കിലും ഒരുതലത്തില്‍ പോരെ(ഏറ്റവും ഉചിതം ജില്ല).കുട്ടികളുടെ പഠനസമയം വെറുതെകളയണ്ടല്ലോ!അനാവശ്യ പണചെലവ് ഒഴിവാക്കുകയും ആവാം.
Antony A X,
St.Mary'H.S Kannamaly.
ഗ്രേസ് മാർക്ക് ഒഴിവാക്കേണ്ട കാലം പണ്ടേ കഴിഞ്ഞു...
ഗ്രേസ്സ് മാർക്ക് കൊടുത്തേ തീരൂ എന്നാണെങ്കിൽ എത്ര മാർക്ക് എന്തിനു കൊടുത്തു എന്നു കൂടി സർട്ടിഫിക്കറ്റിൽ ചേർക്കുക. ഉപരിപഠനത്തിനു ഗ്രേസ്സ് മാർക്ക്, മാർക്ക് എന്നിവ പരിഗണിക്കരുത്. ഗ്രേസ്സ് മാർക്ക് ലഭിച്ച മേഖലയിൽ ഉപരിപഠനം നടത്തുന്നു എങ്കിൽ മാത്രം അതു പരിഗണിക്കുക.....
കോട്ടയം ജില്ല കലാമേളയിലും പാലാ ഈരാറ്റുപേട്ട സപ്ജില്ലാ മത്സരങ്ങളിലും എ ഗ്രേഡ് ലഫിച്ചവര്‍ക്കു മാത്രമാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്.ജില്ലാതലത്തില്‍ കവിതാ രചനയില്‍ അഞ്ചാം സ്ഥാനം ലഭിച്ചിട്ടും ബി ഗ്രേഡ് ആയതിനാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല.പൂരക്കളിയില്‍ പാലാ സബ്ജിജില്ലയില്‍ ഒന്നാം സ്ഥാനക്കാര്‍ക്കും എ ഗ്രേഡ് ലഭിക്കാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല.
ഗ്രേഡ് ഏതാണെങ്കിലും അത് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് ലഭിക്കേണ്ടതാണ്.ഗ്രേസ് മാര്‍ക്ക് ഉള്ളതുകൊണ്ട് താഴെ ത്തട്ടില്‍ തന്നെ അനര്‍ഹര്‍ സംസ്ഥാനതലത്തില്‍ എത്താനുള്ള ചരടുവലി നടത്തുന്നു
How Calicut frequently winning the game
Cheap game plan of Calicut Team, which is doing it in every year.
The plan is to increase the appeals from the district . First in Calicut District competitions they give first prize to the competitor who actually deserves 2nd prize. Then they give appeal to the the first competitor. Then in State level they will get two competitors who will participate for the district. Then the District will get the points of the two competitors. This is the secret of Calicut Team winning every year. Some teachers from the district, DD office staff are promoting these cheap games to get publicity by getting Gold Cup with lot of media coverage. This is not healthy.
From next year onwards Government should take decision to give points only to one competitor from each District. If the other student from the same District is getting A grade or other prize the point should be given only to the Student , not to the District.
കോഴിക്കോടിന്റെ വിജയരഹസ്യത്തില്‍ ഗവേഷണം നടത്തിയ ജോമിന്‍ സാറിന് അഭിനന്ദനങ്ങള്‍. പക്ഷെ അതു പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് വിവരമുള്ള ആരോടെങ്കിലും ഒന്നന്വേഷിക്കാമായിരുന്നു.
ജില്ലക്കുള്ള പോയന്റു കൂട്ടുമ്പോള്‍ ഒരാളുടെ പോയന്റ് മാത്രമേ പറരിഗണിക്കുള്ളൂ മാഷേ. പിന്നെ അപ്പീലുകളുടെ കണക്കു പരിശോധിച്ച് ഓരോ ജില്ലക്കാരും എത്ര അപ്പീലുകള്‍ നല്കിയി്ടുണ്ട് എന്നു പരിശോധിക്കുക. അപ്പീലിലൂടെ വന്നവര്‍ ഏറ്റവും കൂടുതല്‍ വിജയിച്ചത് ഏതു ജില്ലകളില്‍ നിന്നാണെന്നും പരിശോധിക്കുക. അതിനു ശേഷം മാത്രം ഇത്തരം മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുക.
സാർ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കുക
Kasargod vartha
One India
One India
Madhyamam
Mathrubhumi
സര്‍,
പത്രവാര്‍ത്തകള്‍ മാത്രം വായിച്ച് കാര്യങ്ങള്‍ ശരിയാണെന്നു ധരിക്കരുത്. മുപ്പതിലേറെ വര്‍ഷങ്ങള്‍ ഞാന്‍ മേളകളുമായി സഹകരിച്ചിട്ടുണ്ട്. അവസാന വര്‍ഷങ്ങളില്‍ കോഴിക്കോട് ജില്ലാ ടീമിന്റെ ചുമതലക്കാരനായും പങ്കെടുത്തിട്ടുണ്ട്.പക്ഷെ ഏതെങ്കിലും ഒരിനത്തിന് 5 ല്‍ കൂടുതല്‍ പോയന്റ് ലഭിച്ച അനുഭവമില്ല. അപ്പീലിലൂടെ വന്ന് ജയിക്കുന്നവര്‍ക്ക് സ്ഥാനങ്ങള്‍ ലഭിക്കുന്നുണ്ട്. അപ്പീലുകള്‍ അനുവദിക്കണോ, വേണ്ടയോ എന്നുള്ളത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. എന്നാല്‍ അപ്പീല്‍ കൊടുത്ത്ാണ് കിരീടം നേടുന്നത് എന്നതിനെയാണ് ഞാന്‍ അനുകൂലിക്കാത്തത്.
ആദ്യത്തെ 3 സ്ഥാനങ്ങളും അപ്പീലുകാര്‍ നേടിയത് ഈ വര്‍ഷത്തെ ചരിത്രം.
മധു സാറിന്റേത് ശ്രദ്ധേയമായ അഭിപ്രായം, ഇതൊരു വമ്പന്‍ ബിസ്സിനസ്സ് ശൃംഖല,ആര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയും...
There is a confusion regarding the public exam time table given in the link to pareekshabhavan site.In the time table the IT exam date is given as 23 march 2013. But this year we havn't conducted any theory exam for ICT.It is conducted along with the exam software for practicals.So pl.give us a clarification.
The above comment is not based on grace marks.It is a general doubt regarding the circular \w.C.FIvkv/kn.Pn.FÂ(1)/ 68664 /2012/kn.Pn.C given as alink in maths blog.
sir nanum oru wayanadukaranan nanum kalolsavathil poyi grace mark kittiya oru 10 class vidhyarthiyann kalamalsarathinte practisin pokkubol ente kure classukal nashtapedunund athukondthanne eeth ente markkine badhikuunna karyaman grace markum kudi enik kittiyittillenkil nan pareeshayil nan failakkunakaryam urrapan athukond thanne grace mark oyivakkenda avasyamella so............?????
thanks sir...............
Post a Comment