മാത്സ് ബ്ലോഗ് ഒരുക്കം - മലയാളം
>> Wednesday, January 23, 2013
സാധാരണ രണ്ടു ദിവസത്തെ എങ്കിലും ഇടവേളകളിലാണ് മാത്സ് ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാറ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ സര്‍പ്രൈസ് പോസ്റ്റുകളും പ്രസിദ്ധീകരിക്കാറുണ്ട്. റിവിഷന്‍ പോസ്റ്റുകള്‍ക്കായുള്ള വിവിധ വിഷയങ്ങളുടെ പഠനസഹായികള്‍ ഒരുക്കി ഡേറ്റ് നിശ്ചയിച്ചു ഷെഡ്യൂള്‍ ചെയ്യുകയാണ് പലപ്പോഴും ചെയ്യാറ്. ഈ മാസം ആ പ്ലാനിംഗ് വിജയകരമായി നടത്താന്‍ സാധിച്ചില്ല എന്നത് ഒരല്‍പം സന്തോഷത്തോടെ(?) അറിയിക്കട്ടെ..
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി റിവിഷന്‍ പോസ്റ്റുകള്‍ ക്ഷണിച്ചു കൊണ്ടുള്ള സ്ക്രോളിംഗിന് ലഭിച്ച അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ഈ സന്തോഷത്തിനു കാരണം. ഒട്ടേറെ പഠനസഹായികള്‍ അതുമായി ബന്ധപ്പെട്ടു ലഭിച്ചു. ഒരു ദിവസം ഒരു പോസ്റ്റ് എന്ന നിലയില്‍ പ്രസിദ്ധീകരിച്ചാലോ എന്ന ചിന്തയിലാണ് ഞങ്ങളിപ്പോള്‍.
മലയാളം വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റാണ് ഇന്ന്. മലയാളത്തിലെ വിവിധ പാഠങ്ങളുടെ സംഗ്രഹം ഉള്‍ക്കൊള്ളുന്ന ഈ പഠന സഹായി ഒരുക്കിയിരിക്കുന്നത് കാസര്‍ഗോഡ് ഷിറിയ ജി.എച്ച്.എസ്.എസിലെ രമേശന്‍ സാറാണ്. ഇതു തയാറാക്കുന്നതിനു വേണ്ടി രമേശന്‍ സാര്‍ എടുത്ത പ്രയത്നം ഈ പഠനസഹായിയിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. മലയാളം അദ്ധ്യാപകര്‍ കണ്ടു വിലയിരുത്തുമെന്നും വേണ്ട തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ കമന്റിലൂടെ നടത്തുമെന്നും സര്‍വ്വോപരി ഇതു കുട്ടികളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയില്‍ ഈ പഠനസഹായി നിങ്ങളുടെ മുന്നിലേക്ക്...
Click here to Download Malayalam Notes
30 comments:
രമേശന്‍ മാഷിന്‍റെ ഈ " മികവ് " കുട്ടികള്‍ക്ക് പ്രയോജനപ്പെടും .. തീര്‍ച്ച.............
എല്ലാ വിഷയങ്ങളുടേയും പഠന സഹായികള്‍ പരമാവധി കുട്ടികള്‍ക്കും ലഭ്യമാക്കുവാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥന.......
(ഒട്ടേറെ മറ്റ് പണികള്‍ - OBCPREMATRIC/UID/SAMPOORNA etc...)ഉണ്ടെന്നറിയാം. എങ്കിലും ......
@"ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി റിവിഷന്‍ പോസ്റ്റുകള്‍ ക്ഷണിച്ചു കൊണ്ടുള്ള സ്ക്രോളിംഗിന് ലഭിച്ച അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ഈ സന്തോഷത്തിനു കാരണം. ഒട്ടേറെ പഠനസഹായികള്‍ അതുമായി ബന്ധപ്പെട്ടു ലഭിച്ചു. ഒരു ദിവസം ഒരു പോസ്റ്റ് എന്ന നിലയില്‍ പ്രസിദ്ധീകരിച്ചാലോ എന്ന ചിന്തയിലാണ് ഞങ്ങളിപ്പോള്‍." മാത്സ്ബ്ലോഗ് ടീം
ഹൃദയം നിറഞ്ഞ സന്തോഷം തോന്നുന്നു. കാരണം ദിവസം 30000 നു മേല്‍ സന്ദര്‍ശനങ്ങള്‍ ഉള്ള മാത്സ്ബ്ലോഗില്‍ ഇത്ര സജീവമായ ഇടപെടലുകള്‍ ഉണ്ടായി കണ്ടത് തന്നെ. ഹരി സാറിന്റെയും നിസാര്‍ സാറിന്റെയും ജോണ്‍ സാറിന്റെയും പിന്നിലുള്ള മറ്റെല്ലാവരുടെയും ഏറെക്കാലത്തെ സ്വപ്നവും അവരുടെ ഇത്ര കാലത്തെ അത്യധ്വാനത്ത്തിന്റെ പ്രതിഫലവും ആണ് അഭൂതപൂര്‌ണ്ണമായ ഈ പ്രതികരണം. ഇത്തരം സജീവമായ ഇടപെടലുകളും പങ്കുവെയ്ക്കലുകളുമാണു നമ്മെ മുന്നോട്ടു നയിക്കുക. നമുക്കിത് പരീക്ഷാക്കാലത്ത് മാത്രം ആക്കാതെ വര്‍ഷം മുഴുവന്‍ നടത്തുവാന്‍ ശ്രദ്ധിക്കാം. മാറുന്ന സമൂഹത്തിനു വഴി കാട്ടുവാന്‍ ഒന്നിച്ചു നില്‍ക്കാം. ആശയങ്ങള്‍ പങ്കു വെയ്ക്കാം. പരസ്പരം സഹായിക്കാം. തിരുത്താം...
Rajeev
english4keralasyllabus.com
നന്ദി രമേശന്‍ സര്‍,..
കഷ്ടപ്പാട് ഊഹിക്കാന്‍ ആവുന്നുണ്ട്...
സമഗ്രം...
പ്രായോഗികം...
ഉപകാരപ്രദം....
നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍..
രമേശന്‍ മാഷിന് അഭിനന്ദനങ്ങള്‍ !
നല്ല സംരംഭം
താങ്കള്കെങ്കിലും തോന്നിയല്ലോ മലയാളത്തില്‍ ഇങ്ങനെ ഒരു പ്രവര്‍ത്തനത്തിന്
അഭിമാനം തോന്നുന്നു.
(ഒപ്പം ലജ്ജയും to me like people )
ഇനിയും ഇതുപോലെ നല്ല നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ !
രമേശന്‍ മാഷിന് അഭിനന്ദനങ്ങള്‍ !
നല്ല സംരംഭം
താങ്കള്കെങ്കിലും തോന്നിയല്ലോ മലയാളത്തില്‍ ഇങ്ങനെ ഒരു പ്രവര്‍ത്തനത്തിന്
അഭിമാനം തോന്നുന്നു.
(ഒപ്പം ലജ്ജയും to me like people )
ഇനിയും ഇതുപോലെ നല്ല നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ !
നന്ദി.......രമേശന്‍സാര്‍..വിദ്യാരംഗം ബ്ലോഗ്...അപ്രസക്തമായിരിക്കുന്നു ഇനിയും വിവിധവിഷയങ്ങളുടെ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു........അഭിനന്ദനങ്ങള്‍............
സമരത്തില്‍ പങ്കെടുത്തവര്‍ക്ക് എത്ര ദിവസം ഡയസ് നോണ്‍ വരും ? നാലോ ആറോ ?
വളരെ നല്ല ഉദ്യമം തന്നെ. രമേശന്‍ മാഷിന് അഭിനന്ദനങ്ങള്‍
വളരെ നന്നായിരിക്കുന്നു
നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍
വളരെ നല്ല ഉദ്യമം തന്നെ. രമേശന്‍ മാഷിന് അഭിനന്ദനങ്ങള്‍
വളരെ നല്ല ഉദ്യമം ... അഭിനന്ദനങ്ങള്‍ ....
ആദ്യം തന്നെ രമേഷന്‍ മാഷിന് അഭിനന്ദനങ്ങളറിയിക്കട്ടെ.........rajeev joseph sir പറഞ്ഞതുശരിയാണ്.ഇത്തരം പഠനസഹായികള് പഠനപ്രവറത്തനങ്ങള് നടക്കുന്ന സമയത്ത് തന്നെ വിദ്യാറത്ഥികളിലേക്ക് എത്തിക്കാല് ശ്രമിക്കുന്നത് ഉചിതമായിരിക്കും.hindisabha യും english4keralasyllabus ഉം ഈയൊരാശയത്തെ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു..........ഈ വറഷം sslc എഴുതുന്ന എന്നെപ്പോലുളേളവറക്ക് ഇതുപകരിക്കുമെന്നുതീറച്ചയാണ്....കൂടുതല് പോസ്റ്റുകള് പ്രതീക്ഷിക്കുന്നു...........................
please publish physics revision notes
please publish physics class 10
additional questions
സമഗ്രത ഉണ്ട്. അഭിനന്ദനം
hello pgmghss
I have some physics questions. if you given your email id i must send it to you.
noushad parappanangadi
Ph: 9447107327
hello pgmghss
I have some physics questions. if you given your email id i must send it to you.
noushad parappanangadi
Ph: 9447107327
Sir,
mathsblogteam@gmail.com
നന്ദി ,രമേശന്‍ സര്‍.
Physics Chemistry pole SS revision tips available ?
thank you sir
Sir I have a doubt in first question in SSLC MODEL exam Malayalam.
What is the meaning of Dindimakalpanmar in the lesson Sahitttyattlie Stri by Joseph Mundaseri
അബ്രഹാം മാത്യൂ,
ചെണ്ടകൊട്ടുന്നവര്‍ എന്നാണെന്ന് തോന്നുന്നു
ഡിണ്ടിമം ചെണ്ടയല്ലേ..?
ഏറെ പ്രയോജനപ്രദമായ ചോദ്യങ്ങള്‍.........
നന്ദി സാര്‍..........
മോഡല്‍ പരീക്ഷ കേരളപാഠാവലി ചോദ്യം 4 തെറ്റാണ്
ഉത്തരം: സ്ഥലം,നാമം,പട്ടിക.
വിനോദ്
Tnx
Iam student
I like
Thanks !
Post a Comment