കായക്കൊടിയുടെ ആഹ്ലാദം.. നമ്മുടേതും !

>> Wednesday, July 11, 2012

              കായക്കൊടി ഹൈസ്കൂളിലെ ഐടി കോ-ഓര്‍ഡിനേറ്റര്‍ കെ ടി കുഞ്ഞമ്മദ് മാസ്റ്റര്‍ 2010ലെ ഐ.സി.ടി ദേശീയ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ വെച്ചുനടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കപ്പെടും. കോഴിക്കോട് ജില്ലയിലെ മലയോരഗ്രാമമായ കായക്കൊടിയിലെ ജനങ്ങളും സ്കൂള്‍ കുട്ടികളും അത്യന്തം ആഹ്ലാദത്തിലാണ്. ആ നിഷ്കളങ്ക ആഹ്ലാദത്തില്‍ മാത്​സ് ബ്ലോഗും പങ്കാളികളാവുകയാണ് - സസന്തോഷം.
             1985ലാണ് മാഷ് ജീവശാസ്ത്രാധ്യാപനായി ജോലിയില്‍ പ്രവേശിക്കുന്നത്. 2002ല്‍ ഐടി@സ്കൂള്‍ പ്രോജക്ട് നിലവില്‍ വന്നതോടെ സ്കൂളിലെ ഐടി കോ-ഓര്‍ഡിനേറ്ററായി സേവനമാരംഭിച്ചു. ജില്ലാതലത്തില്‍ ആറുതവണ ഐടി മേലാ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, സംസ്ഥാനതലത്തിലെ ഏറ്റവും നല്ല ഐ.ടി സ്കൂള്‍ എന്ന ബഹുമതി രണ്ടുതവണ, ഏറ്റവും നല്ല കമ്പ്യൂട്ടര്‍ ലാബിനുള്ള വിദ്യാഭ്യാസമന്ത്രിയുടെ രണ്ടരലക്ഷം രൂപയുടെ അവാര്‍ഡ്, വിവരവിനിമയ സാങ്കേതികവിദ്യ രക്ഷിതാക്കള്‍ക്ക് പകര്‍ന്ന് കൊടുത്തതിന് സ്കൂളിന് ഒരു ലക്ഷം രൂപയുടെ പാരിതോഷികം എന്നിവ ഈ കാലയലവില്‍ ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ ആഴം വ്യക്തമാക്കുന്ന ചില സംഗതികള്‍ മാത്രം.
           വിവിധ വിഷയങ്ങളില്‍ റിസോഴ്സ് സിഡികള്‍ തയ്യാറാക്കി അധ്യാപനത്തിന് ഉപയോഗിക്കുന്നതില്‍ കെ ടി കുഞ്ഞമ്മദ് മാസ്റ്ററുടെ പങ്ക് നിസ്തുലമാണ്.ഐ.ടി പ്രോജക്ടിന്റെ ഗൈഡ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ പ്രോജക്ട് അവതരിപ്പിച്ച കുട്ടികള്‍ക്ക് സംസ്ഥാനതലത്തില്‍ നാലുതവണ ഒന്നാംസ്ഥാനവും രണ്ടു തവണ എ ഗ്രേഡുകളും ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ നടന്ന ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച പ്രോജക്ടിന്റെ ഗൈഡും മറ്റാരുമായിരുന്നില്ല.
            കായക്കൊടി ഗ്രാമത്തെയാകെ കമ്പ്യൂട്ടര്‍ രംഗത്തെ ബഹുരാഷ്ട്ര കുത്തകകളില്‍ നിന്നും മോചിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ച് പരിശീലനങ്ങളുടെ പരമ്പര നടത്തിയതാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും തിളക്കമേറിയത്. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ സഹായത്തോടെ പഠനം അനായാസമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൊന്‍തൂവലാണ് ദേശീയതലത്തിലുള്ള ഈ അവാര്‍ഡ്.അദ്ദേഹത്തിന്റെ സ്കൂളിലെ പ്രധാനാധ്യാപകന്‍ ജയചന്ദ്രന്‍പിള്ളസാര്‍ ഇത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
പിന്‍കുറി: കോഴിക്കോടന്‍ സുഹൃത്ത് കെ പി സുരേഷ്സാറാണ് ഈ വിവരങ്ങള്‍ മെയില്‍ചെയ്ത് തന്നത്.

69 comments:

വി.കെ. നിസാര്‍ July 11, 2012 at 10:35 PM  

അര്‍ഹതയ്ക്ക് അംഗീകാരം. കുഞ്ഞമ്മദ് മാസ്റ്റര്‍ക്ക് മാത്​സ് ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍..!

ജനാര്‍ദ്ദനന്‍.സി.എം July 11, 2012 at 10:53 PM  

എന്റേയും

sreevalsam July 11, 2012 at 11:26 PM  
This comment has been removed by the author.
sreevalsam July 11, 2012 at 11:26 PM  

അഭിനന്ദനങ്ങള്‍..!

സാറിന്റെ phone number ഒന്നു തരാമോ? കുറച്ചുസംശയങ്ങള്‍ തീര്‍ക്കാനാണ്.

tim July 12, 2012 at 5:44 AM  

അഭിനനിദമങ്ങന്‍

tim July 12, 2012 at 5:44 AM  

അഭിനനിദമങ്ങന്‍

KARIMBA July 12, 2012 at 6:21 AM  

കരിമ്പ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ(പാലക്കാട്) അഭിനന്ദനങ്ങള്‍

muhammad July 12, 2012 at 6:35 AM  

അഭിനന്ദനങ്ങള്‍............. ഒരായിരം

muhammad July 12, 2012 at 6:35 AM  

അഭിനന്ദനങ്ങള്‍............. ഒരായിരം

i am fasal July 12, 2012 at 6:55 AM  

അഭിനന്ദനങ്ങള്‍............. ഒരായിരം

i am fasal July 12, 2012 at 6:55 AM  

അഭിനന്ദനങ്ങള്‍............. ഒരായിരം

i am fasal July 12, 2012 at 6:56 AM  

അഭിനന്ദനങ്ങള്‍............. ഒരായിരം

ബീന്‍ July 12, 2012 at 7:35 AM  
This comment has been removed by the author.
ബീന്‍ July 12, 2012 at 7:39 AM  

ഇതോടൊപ്പം സമ്മാനിതനായ, വയനാട് പനങ്കണ്ടി സ്കൂളിലെ കെ. പി. ഷൌക്കമാനെ തമസ്കരിച്ചത് അദ്ദേഹം പ്രത്യേക നിറത്തിലുള്ള കുപ്പായം ഇടാത്തത് കൊണ്ടാണോ?


ഇവിടെ

Sreejithmupliyam July 12, 2012 at 8:23 AM  

രണ്ട് പേര്‍ക്കും അഭിനന്ദനങ്ങള്‍........... ...........
കായക്കൊടി/കായത്തൊടി - ഏതാ ശരി?

Suresh Master July 12, 2012 at 8:29 AM  

കായക്കൊടി ഹൈസ്കൂളിന്റെ അഭിമാന താരമായി മാറിയ ഞങ്ങളുടെ കുഞ്ഞമ്മദ് മാസ്റ്ററെ മാത്‍സ് ബ്ലോഗിലൂടെ പരിചയപ്പെടുത്തിയതിന് ഒരായിരം നന്ദി.അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍-9388887670

Sreejithmupliyam July 12, 2012 at 8:29 AM  

മാത്സ് ബ്ലോഗ് IS GREAT

ഇന്നലെ വൈകീട്ട് 5 മണിക്കാണ് ഹയര്‍ സെക്കന്‍ററി വിഭാഗം ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പ് നിരക്കും, വരുമാന പരിധിയും ഉയര്‍ത്തിയ വാര്‍ത്ത പി.ആര്‍...ഡി ക്ക് നല്‍കിയത്. ഇന്നിതാ മാത്സ് ബ്ലോഗില്‍ ഫ്ലാഷ് ന്യൂസ്.....

വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള ഈ പ്രതിബദ്ധതക്ക് ഒരായിരം നന്ദി.........

Suresh Master July 12, 2012 at 8:29 AM  

കായക്കൊടി ഹൈസ്കൂളിന്റെ അഭിമാന താരമായി മാറിയ ഞങ്ങളുടെ കുഞ്ഞമ്മദ് മാസ്റ്ററെ മാത്‍സ് ബ്ലോഗിലൂടെ പരിചയപ്പെടുത്തിയതിന് ഒരായിരം നന്ദി.അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍-9388887670

Hari | (Maths) July 12, 2012 at 8:41 AM  

ഐസിടി ദേശീയ അവാര്‍ഡിന് അര്‍ഹരായ കായക്കൊടി കുഞ്ഞമ്മദ് മാസ്റ്റര്‍ക്കും വയനാട് പനങ്കണ്ടി സ്കൂളിലെ കെ. പി. ഷൌക്കമാന്‍ മാസ്റ്ററിനും അഭിനന്ദനങ്ങള്‍. തങ്ങളുടെ അറിവുകളെ മറ്റുള്ളവരിലേക്ക് പകരുന്നതിന് തീര്‍ച്ചയായും ഇവര്‍ ശ്രമിച്ചിട്ടുണ്ടാകണം.ഇവര്‍ അധ്യാപകര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കി. തീര്‍ച്ചയായും അവാര്‍ഡിന് അര്‍ഹരാണിവര്‍. മാത്​സ് ബ്ലോഗ് ആത്മാര്‍ത്ഥമായി ഇവരെ പ്രോത്സാഹിപ്പിക്കുന്നു.

പ്രിയ ബീന്‍,
മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളില്‍ ബഹുഭൂരിപക്ഷവും ടീമിനു പുറത്തു നിന്നുള്ള അധ്യാപകര്‍ തയ്യാറാക്കിത്തരുന്നതാണ്. മാത്​സ് ബ്ലോഗില്‍ രണ്ടാളും ഇതേ വരെ ഇടപെട്ടു കണ്ടിട്ടില്ല. എങ്കിലും കുഞ്ഞമ്മദ് മാസ്റ്ററേക്കുറിച്ച് നന്നായി അറിയാവുന്ന സുഹൃത്തുക്കള്‍ തയ്യാറാക്കിത്തന്ന ലേഖനം സസന്തോഷം ഈ അധ്യാപകക്കൂട്ടായ്മ പ്രസിദ്ധീകരിച്ചു. കെ.പി.ഷൗക്കമാന്‍ മാസ്റ്ററേക്കുറിച്ച് നല്ലൊരു ലേഖനം എഴുതിത്തന്നാല്‍ അതും മാത്​സ് ബ്ലോഗ് പ്രസിദ്ധീകരിക്കും. കാരണം, മാത്​സ് ബ്ലോഗിന് ജാതി-മത-വര്‍ഗ-വര്‍ണ-കേതു വ്യത്യാസങ്ങളില്ല.

എന്തായാലും മറ്റൊരു വ്യക്തിപരമായ അഭിപ്രായം കൂട്ടത്തില്‍ എഴുതിച്ചേര്‍ക്കട്ടെ. മലപ്പുറത്തെ ഹക്കീം സാറിനേയും ഹസൈനാര്‍ മങ്കട സാറിനേയും പോലുള്ള പ്രതിഭകളെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വ്യാപനത്തിന് സഹായിച്ചതിന്റേയും നിരഹങ്കാരപരമായി പ്രശ്നനിര്‍ദ്ധാരണങ്ങള്‍ക്ക് നിര്‍ലോഭപിന്തുണ നല്‍കുന്നതിന്റേയും പേരില്‍ പ്രത്യേക പുരസ്ക്കാരത്തിന് പരിഗണിക്കേണ്ടതായിരുന്നു.

Nidhin Jose July 12, 2012 at 12:22 PM  

കുഞ്ഞമ്മദ് മാസ്റ്റര്‍ക്കും കെ. പി. ഷൌക്കമാന്‍ മാസ്റ്ററിനും ഹൃദ്യമായ അഭിനന്ദനങ്ങള്‍.

mspemhschool July 12, 2012 at 12:42 PM  


congratulations, we are proud of you sir.

mspemhschool July 12, 2012 at 12:43 PM  

Congratulations Sir. We are proud of you.

mspemhschool July 12, 2012 at 12:43 PM  


congratulations, we are proud of you sir.

ബീന്‍ July 12, 2012 at 1:57 PM  
This comment has been removed by the author.
ബീന്‍ July 12, 2012 at 2:00 PM  

ഗപ്പ് ഒന്നും കിട്ടിയില്ലെങ്കിലും ഹക്കീം സാറും ,ഹസൈനാര്‍ മങ്കട സാറും തീര്‍ച്ചയായും ആദരവ് അര്‍ഹിക്കുന്നു.

ഗീതാസുധി July 12, 2012 at 3:22 PM  

ഹക്കീംസാറോടും മങ്കടയോടും ഈ അവാര്‍ഡിനായി ഒരപേക്ഷ പൂരിപ്പിച്ച് തരുവാന്‍, ഇതിന്നായി ശുപാര്‍ശ ചെയ്യാന്‍ ഉത്തരവാദിത്തമുള്ള ഒരു ഉന്നതവ്യക്തി, ആവശ്യപ്പെടുന്നത് നേരില്‍ കണ്ട ഒരാള്‍ പറഞ്ഞുകേട്ടതാണ് ഞാന്‍. "ഞങ്ങള്‍ കേമന്മാരാണെന്ന് എങ്ങിനെയാണുസാര്‍ ഞങ്ങള്‍തന്നെ പറയുന്നത്?" എന്നായിരുന്നൂവത്രെ ഇവരിലൊരാളുടെ മറുപടി!

bhama July 12, 2012 at 4:39 PM  

കുഞ്ഞമ്മദ് മാസ്റ്റര്‍ക്കും കെ. പി. ഷൌക്കമാന്‍ മാസ്റ്ററിനും ഹൃദ്യമായ അഭിനന്ദനങ്ങള്‍.

vijayan July 12, 2012 at 4:48 PM  

കുഞ്ഞമ്മദ് മാസ്റ്റര്‍ക്ക് എന്റേയും അഭിനന്ദനങ്ങള്‍

GREEBI GEORGE July 12, 2012 at 5:09 PM  

Hearty congratulations to both

GREEBI GEORGE July 12, 2012 at 5:10 PM  

Hearty congratulations to both

ആനന്ദ് കുമാര്‍ സി കെ July 12, 2012 at 8:33 PM  

എന്റെ സുഹൃത്ത് കുഞ്ഞമ്മദ് മാസ്റ്റര്‍ക്കും ഷൗക്കമാന്‍ മാസ്റ്റര്‍ക്കും അഭിനന്ദനങ്ങള്‍
ആനന്ദ്
JNM Govt.HSS Puduppanam

ആനന്ദ് കുമാര്‍ സി കെ July 12, 2012 at 8:34 PM  

എന്റെ സുഹൃത്ത് കുഞ്ഞമ്മദ് മാസ്റ്റര്‍ക്കും ഷൗക്കമാന്‍ മാസ്റ്റര്‍ക്കും അഭിനന്ദനങ്ങള്‍
ആനന്ദ്
JNM Govt.HSS Puduppanam

KERALA SANSKRIT TEACHERS FEDERATION, KERALA STATE July 12, 2012 at 8:53 PM  

കായക്കൊടി ഹൈസ്കൂളിന്റെ അഭിമാന താരമായി മാറിയകുഞ്ഞമ്മദ് മാസ്റ്റര്‍ക് അഭിനന്ദനങ്ങള്‍
വയനാട് പനങ്കണ്ടി സ്കൂളിലെ കെ. പി. ഷൌക്കമാന്‍ മാസ്റ്ററിനും അഭിനന്ദനങ്ങള്‍
www.sanskritteacher.blogspot.com

സുദൂര്‍ വളവന്നൂര്‍ July 12, 2012 at 10:17 PM  

അഭിനന്ദനങ്ങള്‍ക്കൊപ്പം ഒരു പിടിവാടാമലരുകളും സ്‌നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു....

സുജനിക July 13, 2012 at 8:19 AM  

ഐസിടി ദേശീയ അവാര്‍ഡിന് അര്‍ഹരായ കായക്കൊടി കുഞ്ഞമ്മദ് മാസ്റ്റര്‍ക്കും വയനാട് പനങ്കണ്ടി സ്കൂളിലെ കെ. പി. ഷൌക്കമാന്‍ മാസ്റ്ററിനും അഭിനന്ദനങ്ങള്‍.

Sivadasan July 13, 2012 at 4:38 PM  

Congratulation to Kunhammed master. ....
How can i install 'smasung ml 1676' printer to the chirag laptop with ubuntu 11.04.12

ali July 13, 2012 at 6:16 PM  

അഭിനന്ദനങ്ങള്‍

1 സംസ്ഥാനതലത്തിലെ ഏറ്റവും നല്ല ഐ.ടി സ്‌കൂള്‍ എന്ന ബഹുമതി രണ്ടുതവണ കിട്ടിയെന്ന് മേലെ പരാമര്‍ശിച്ചതായി കാണുന്നു
എന്തിന് ? എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് അവിടെ നടത്തിയതെന്ന് അറിയിക്കുന്ന ബ്ലോഗോ, മറ്റു ലിങ്കുകളോ വിവരങ്ങളോ അറിയിച്ചാല്‍ മറ്റു സ്‌കുളുകളില്‍ നിന്ന് എന്തെല്ലാം പദ്ധതികളാണ് അവിടെ നടന്നതെന്ന് മനസ്സിലാക്കാന്‍ പ്രിയ വായനക്കാര്‍ക്ക് സാധിക്കും.
അതോടൊപ്പം അവ പങ്കുവെച്ചാല്‍ മറ്റു സ്‌കുളുകളിലെ അധ്യാപകര്‍ക്ക് അത്തരം പദ്ധതികളും അതിനപ്പുറവും തങ്ങളുടെ സ്‌കൂളുകളില്‍ നടപ്പിലാക്കാനും സാധിക്കുമായിരുന്നില്ലേ.......?

2 വിവിധ വിഷയങ്ങളില്‍ റിസോഴ്‌സ് സിഡികള്‍ തയ്യാറാക്കി അധ്യാപനത്തിന് ഉപയോഗിക്കുന്നതില്‍ കെ ടി കുഞ്ഞമ്മദ് മാസ്റ്ററുടെ പങ്ക് നിസ്തുലമാണ് . ഈ റിസോഴ്‌സ് സിഡികള്‍ വിവരങ്ങളുടെ സ്വതന്ത്ര വിതരണ പ്രകാരം പങ്കുവെക്കാന്‍ സാധിക്കുമോ..അല്ലെങ്കില്‍ എങ്ങിനെ ലഭ്യമാക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ?

3 ((( ഐ.ടി പ്രോജക്ടിന്റെ ഗൈഡ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ പ്രോജക്ട് അവതരിപ്പിച്ച കുട്ടികള്‍ക്ക് സംസ്ഥാനതലത്തില്‍ നാലുതവണ ഒന്നാംസ്ഥാനവും രണ്ടു തവണ എ ഗ്രേഡുകളും ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ നടന്ന ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച പ്രോജക്ടിന്റെ ഗൈഡും മറ്റാരുമായിരുന്നില്ല.)))

ഈ പ്രൊജക്ടുകളൊക്കെ കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. ആ സ്‌കൂളിന്റെ ബ്ലോഗ് ലിങ്ക് അറിയുന്നവര്‍ ഒന്നു പങ്കുവെച്ചാല്‍ കുറെപേര്‍ക്ക് ഉപകാരപ്രദമാകുമായിരുന്നു

BETHEL HOMESTAY WAYANAD July 13, 2012 at 7:17 PM  

CONGRATULATIONS!!!

mathivanan somu.

BETHEL HOMESTAY WAYANAD July 13, 2012 at 7:17 PM  
This comment has been removed by the author.
ബീന്‍ July 13, 2012 at 7:18 PM  

@ അലി സാര്‍ ,
അഭിനന്ദനങ്ങളോടൊപ്പം എല്ലാവരും ആവശ്യപ്പെടെണ്ടിയിരുന്നത് താങ്കള്‍ സൂചിപ്പിച്ച കാര്യങ്ങള്‍ ആയിരുന്നു . എന്നാല്‍ ആരും അത്തരം ഒരു ആവശ്യം ഉന്നയിച്ചു കണ്ടില്ല . ആഗോള കുത്തക ഭീകരന്‍മാര്‍ക്കെതിരെ പോരാടി സമ്മാനിതരായവര്‍ അവരുടെ പ്രയത്ന ഫലം തീര്‍ച്ചയായും പങ്കു വെയ്ക്കേണ്ടത് തന്നെയല്ലേ? . മാത്സ് ബ്ലോഗിനേക്കാള്‍ അതിനു പറ്റിയ വേദി വേറെ ഇല്ല താനും . എന്തുകൊണ്ടോ മേല്പറഞ്ഞ മഹാനുഭാവന്മാരെ ഈ ബ്ലോഗിന്റെ പരിസരത്തെങ്ങും കണ്ടിട്ടുമില്ല . എന്തിന് സ്വന്തം സ്കൂള്‍ ബ്ലോഗില്‍ പോലും ഈ പങ്കു വെയ്ക്കല്‍ കണ്ടില്ല (http://kpeshsskayakkodi.blogspot.in/) ഈ സാഹചര്യത്തിലാണ് ഹക്കീം സാറും ,ഹസൈനാര്‍ മങ്കട സാറും കൂടുതല്‍ ആദരണീയരാകുന്നത് ." നമ്മള് കൊയ്യും വയലെല്ലാം " നമ്മള്‍ മാത്രം കൈവശം വെയ്ക്കുകയും മറ്റുള്ളവരുടെ വയല്‍ പങ്കു വെക്കണമെന്ന് വാശി പിടിക്കുകയും ചെയ്യുന്നതും ഒരു തരത്തില്‍ പോരാട്ടം തന്നെയാണ്.
.
ഇക്കാര്യത്തില്‍ മാത്സ് ബ്ലോഗിന്റെ അഭിപ്രായം അറിയുവാന്‍ താല്‍പ്പര്യം ഉണ്ട് .

Aswathy July 13, 2012 at 7:24 PM  

ഇങ്ക് സ്കേപ്പിന്റെ വീഡിയോ ഡൗണ്‍ലോഡു ചെയ്യാന്‍ കഴിഞ്ഞില്ല. പത്താം ക്ലാസ്സിന്റെ ഐ.റ്റി.പുസ്തകത്തിന്റെ നോട്ടുകള്‍ വളരെ പ്രയോജനകരമാണ്. വീണ്ടും നോട്ടുകളും,വീഡിയോകളും പ്രതീക്ഷിക്കുന്നു.ആശംസകളോടെ...

Aswathy July 13, 2012 at 7:25 PM  

ഇങ്ക് സ്കേപ്പിന്റെ വീഡിയോ ഡൗണ്‍ലോഡു ചെയ്യാന്‍ കഴിഞ്ഞില്ല. പത്താം ക്ലാസ്സിന്റെ ഐ.റ്റി.പുസ്തകത്തിന്റെ നോട്ടുകള്‍ വളരെ പ്രയോജനകരമാണ്. വീണ്ടും നോട്ടുകളും,വീഡിയോകളും പ്രതീക്ഷിക്കുന്നു.ആശംസകളോടെ...

ali July 13, 2012 at 11:14 PM  

വിവരങ്ങളുടെ സ്വതന്ത്രമായ പങ്കുവെക്കലിന്റെ കാലമാണിത്.റിച്ചാള്‍ഡ് സ്റ്റാള്‍മാനും മാത്സ് ബ്ലോഗുമെല്ലാം ഈ വിവര പങ്കുവെക്കലിന്റെയും ജനായത്ത പങ്കാളിത്തത്തിന്റെയും ഉത്തമോദാഹരണമാണ്.
ഹക്കീം സാറുടെയും ഹസൈനാര്‍ സാറുടെയുമെല്ലാം പ്രവര്‍ത്തനങ്ങള്‍ പറഞ്ഞറിയിക്കാതെ തന്നെ ആളുകള്‍ അനുഭവിച്ചവരാണ്. നേരത്തെ അധ്യാപക അവാര്‍ഡ് നേടിയ രാമനുണ്ണിസാറുമെല്ലാം അവരുടെ പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കുന്നത് കാണുമ്പോള്‍ സന്തോഷംതോന്നുന്നു. പുതിയ അവാര്‍ഡ് സ്വീകര്‍ത്താക്കളും ഇവിടെ വരുമെന്ന് പ്രതീക്ഷിക്കുന്നു

Anonymous July 14, 2012 at 6:05 AM  
This comment has been removed by the author.
Anonymous July 14, 2012 at 6:06 AM  

Congrats Sir, We Proud of You

Anonymous July 14, 2012 at 6:09 AM  

ഒരായിരം അഭിനന്ദനങ്ങള്‍ സര്‍ ................

Unknown July 14, 2012 at 12:47 PM  

അഭിനന്ദനങ്ങള്‍ സര്‍.ഐടി സംബന്ധമായ വാര്‍ത്തകളോടൊപ്പം ഗണിതവാര്‍ത്തകളും കൂടുതലായി കാണണമെന്ന് ആഗ്രഹമുണ്ട് .ദേശീയഗണിത വര്‍ഷാചരണത്തിന്‍റെ ഭാഗമായി സ്കൂളില്‍ നടത്താവുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയും ദിനാചരണങ്ങളെപ്പറ്റിയും ഭാരതത്തിലെയും കേരളത്തിലെയും ഗണിതശാസ്ത്രസംഭാവനകളെപ്പറ്റിയും എല്ലാം ഈ ബ്ലോഗിലൂടെ കൂടുതല്‍ അറിയാന്‍ കഴിയുമെന്ന് കരുതുന്നു.

lakshmi kp
GVHSS Ayyanthole

chandrabose July 14, 2012 at 8:10 PM  

congratulations to both

chandrabose July 14, 2012 at 8:11 PM  

congratulations to both

SADANANDAN.T.V July 14, 2012 at 11:03 PM  

congratulations, we are proud of you sir.

SADANANDAN.T.V July 14, 2012 at 11:13 PM  
This comment has been removed by the author.
SADANANDAN.T.V July 14, 2012 at 11:27 PM  

സാറിന് അഭിനന്ദനങ്ങള്‍

yoosuf.k July 15, 2012 at 5:12 PM  

Congratulations sir

chmelayavoor July 16, 2012 at 11:27 PM  

congratulations to the winners

chmelayavoor July 16, 2012 at 11:28 PM  

congratulations to the winners

വിമല യു.പി.സ്കൂള്‍, മഞ്ഞുവയല്‍. July 18, 2012 at 12:31 PM  

[ma]അഭിനന്ദനങ്ങള്‍.....[/ma]

MARY ELIZABETH July 18, 2012 at 11:17 PM  

അഭിനനഌള്‍

MARY ELIZABETH July 18, 2012 at 11:19 PM  

അര്‍ഹതയ്ക്ക് അംഗീകാരം. കുഞ്ഞമ്മദ് മാസ്റ്റര്‍ക്ക് മാത്​സ് ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍..!

mountcarmelchathiath July 18, 2012 at 11:23 PM  

അര്‍ഹതയ്ക്ക് അംഗീകാരം. കുഞ്ഞമ്മദ് മാസ്റ്റര്‍ക്ക് മാത്​സ് ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍..!

MARY ELIZABETH July 18, 2012 at 11:25 PM  

അഭിനഌനങള്‍

MUHAMMED. E.C July 19, 2012 at 7:48 PM  

congratulation- really it is a deserving award

MUHAMMED. E.C July 19, 2012 at 7:48 PM  

congratulation- really it is a deserving award

sankaranmash July 19, 2012 at 9:21 PM  

ഐസിടി ദേശീയ അവാര്‍ഡിന് അര്‍ഹരായ കുഞ്ഞമ്മദ് മാസ്റ്റര്‍ക്കും കെ. പി. ഷൌക്കമാന്‍ മാസ്റ്ററിനും എന്റെ അഭിനന്ദനങ്ങള്‍.

ജി.പത്മകുമാര്‍, കാവശ്ശേരി July 21, 2012 at 11:45 AM  

കുഞ്ഞമ്മദ് മാസ്റ്റര്‍ക്കും കെ. പി. ഷൌക്കമാന്‍ മാസ്റ്ററിനും കാവശ്ശേരി കെ.സി.പി.സ്കൂളിന്റെ ഹൃദ്യമായ അഭിനന്ദനങ്ങള്‍.

Devachaithanyam July 22, 2012 at 10:52 PM  

മാത്‌സ് ബ്ലോഗില്‍ കൂലിക്കു കോളമെഴുതുന്ന ഹസൈനാര്‍ മങ്കടയോ നെറ്റില്‍ നിന്ന് ഡൗണ്‍ലോഡു ചെയ്യുന്ന പാക്കേജുകള്‍ പുതിയ ബണ്ടിലിലാക്കി പുറത്തു വിടുന്ന ഹക്കീം മാസ്റ്ററോ ഇത്തരം ഒരവാര്‍ഡിനര്‍ഹരാണെന്ന് അവര്‍ പോലും കരുതുകയില്ല അങ്ങനെയാണെങ്കില്‍ ഈ അവാര്‍ഡ് ആദ്യം നല്‍കേണ്ടത് വിമലിനോ അരുണിനോ ആയിരുന്നു.കെ ടി തികഞ്ഞ ഒരക്കാഡമിഷ്യനാണ്. ക്ലാസ്സ് മുറിയിലും സ്കൂളിലും ഐ സി ടി സാധ്യതകള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്ന വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനു ലഭിച്ച അംഗീകാരമാണിത്. ഹസൈനാര്‍ മങ്കടയോ ഹക്കീം മാസ്റ്ററോ ഒരു ക്ലാസ്സിലെങ്കിലും ഐ സി ടി സാധ്യതകള്‍ ഉപയോഗപ്പെടുത്തി പഠിപ്പിക്കാന്‍ ശ്രമിക്കട്ടെ അപ്പോഴറിയാം വ്യത്യാസം രക്ഷിതാക്കളുടെ പരാതി സഹിക്കാന്‍ വയ്യാതെ സ്കൂള്‍ വിട്ട് ഐ ടി സ്കൂളിലഭയം തേടിയവരേയും കെ ടി യേയും താരതമ്യം ചെയ്യരുത് പ്ലീസ്. അവാര്‍ഡ് വേണമെങ്കില്‍ നമുക്കൊപ്പിക്കാം.
http://kpeshskayakkody.blogspot.in/2010/12/blog-post_25.html

ജനാര്‍ദ്ദനന്‍.സി.എം July 22, 2012 at 11:19 PM  

ചൈതന്യം പേരില്‍ മാത്രമുണ്ടായാല്‍ പോരാ.വാക്കിലും ചിന്തയിലും വേണം.
ഒരാളെ അഭിനന്ദിക്കുന്നതു മനസ്സിലാക്കാം. അതിനു മറ്റുള്ളവരെ ഇകഴ്ത്തണമെന്നു കരുതുന്നത് ദേവനായാലും ഭൂഷണമല്ല.

ത്വമൈശ്വരാദി സര്‍വ്വ സമ്പല്‍സമൃദ്ധ്യാ ചിരം സമംഗള ചിരംജ്ജീവീ ഭവ:

ബീന്‍ July 23, 2012 at 7:48 AM  

"അവാര്‍ഡ് വേണമെങ്കില്‍ നമുക്കൊപ്പിക്കാം."
ഇതോടെ ഈ അവാര്‍ഡിന്റെ സര്‍വ്വ മെരിറ്റും കളഞ്ഞു കുളിച്ചു .

ഹസൈനാര്‍ മങ്കട, ഹക്കീം മാസ്റര്‍ തുടങ്ങിയ മഹാമേരുക്കളുടെ മുന്‍പില്‍ വന്നു നിന്ന് ഇങ്ങനെ ദീര്‍ഘശ്വാസം വിടരുത് . അവരെങ്ങാനും മറിഞ്ഞു വീണാലോ?
സൂര്യനെക്കാള്‍ പ്രഭ മെഴുകുതിരി വെളിച്ചത്തിനുണ്ടെന്ന് തോന്നിപ്പോയത് വളരെ അടുത്ത് നിന്ന് അതിനെ നോക്കിയത് കൊണ്ടാണ് .
സ്വന്തം കഴിവുകള്‍ O വട്ടത്തില്‍ ഒതുക്കുന്നവരെക്കാള്‍ എന്ത് കൊണ്ടും അഭിനന്ദനീയരാണ് നെറ്റില്‍ നിന്ന് ഡൗണ്‍ലോഡു ചെയ്യുന്ന പാക്കേജുകള്‍ പുതിയ ബണ്ടിലിലാക്കി പുറത്തു വിട്ട് സമൂഹത്തിനു പ്രയോജനം ചെയ്യുന്നവര്‍.

ബീന്‍ July 23, 2012 at 7:53 AM  

മുന്‍ കമന്റിന് ആധാരമായ ആരോപണം പിന്‍ വലിച്ചത്കൊണ്ട് എന്റെ കമന്റ് നിലനില്‍ക്കുന്നില്ല .

Devachaithanyam July 23, 2012 at 8:23 AM  

എന്റെ കമന്റ് എടുത്തുകളഞ്ഞതിന് വളരെ നന്ദി എന്നാല്‍ ഒന്നു ചിന്തിക്കുക തങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ ശരിയാംവണ്ണം അപഗ്രഥിച്ച് വസ്തുതകളെ ഉള്‍ക്കൊള്ളുന്നതാണ് മഹത്വം ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ക്കും ബീനിനും ഹസൈനാര്‍ മങ്കടയും ഹക്കീം മാസ്റ്ററും ആരാധ്യരായിരിക്കാം. അതുപോലെ മറ്റുള്ളവരുടെ അംഗീകരിക്കാന്‍ ഞങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട്.കെ.ടി എന്റെ അഭിപ്രായത്തില്‍ സോഫ്റ്റ്‌വെയര്‍ നിര്‍മ്മാമരംഗത്ത് വട്ടപ്പൂജ്യമാണ് എന്നാല്‍ പ്രായോഗിക അധ്യാപനരംഗത്ത് ഏറെ കഴിവുള്ളയാളാണ്. ഈ അവാര്‍ഡ് സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണത്തിനുള്ളതല്ലല്ലോ പ്രായോഗിക അധ്യാപന രംഗത്തുനിന്നും ഏറെ വര്‍ഷമായി മാറി നില്‍ക്കുന്ന ഒരാള്‍ക്ക് ഈ അവാര്‍ഡ് നല്‍കുന്നതില്‍ എന്ത് ഔചിത്യമാണുള്ളത്. തങ്ങള്‍ക്ക് താല്‍പര്യമുള്ളയാളുകള്‍ക്ക് അവാര്‍ഡു കിട്ടണമെന്ന് നമുക്കാശിക്കാം. എന്നാല്‍ അവര്‍ക്കു കിട്ടാത്തതു കൊണ്ട് അവാര്‍ഡ് കിട്ടിയവര്‍ മോശക്കാരാണെന്ന് ചിത്രീകരിക്കുന്നത് ശരിയാണോ. ഇത്തരം അവാര്‍ഡ് വിവാദങ്ങള്‍ ഒഴിവാക്കിക്കൂടെ

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer