ഐ.ടി പാഠം രണ്ട് - ക്ലാസ് നോട്ട്സും വര്‍ക്ക്ഷീറ്റും (Updated)

>> Thursday, July 5, 2012

പത്താംക്ലാസ്സിലെ 'മിഴിവാര്‍ന്ന ചിത്രലോകം' എന്ന ആദ്യപാഠം ജോണ്‍സാറിന്റെ മിഴിവാര്‍ന്ന അവതരണത്തോടെ തുടങ്ങി, നിധിന്‍ജോസ് സാറിന്റെ ആകര്‍ഷകമായ വീഡിയോയിലൂടെയും സുഹൃത്ത് റഷീദ് ഓടയ്ക്കലിന്റെ നോട്ടുകളിലൂടെയും വികസിച്ച് കേരളത്തിലെ അധ്യാപകസമൂഹം ആവേശത്തോടെ ഏറ്റുവാങ്ങിയത് നാം കണ്ടു. വര്‍ക്ക്ഷീറ്റ് മുഴുവന്‍ ഇംഗ്ലീഷിലാക്കിത്തന്ന സുഹൃത്ത് ജോമോന്‍സാറിനും ഈ പോസ്റ്റിന്റെ വിജയത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ഒരു പോസ്റ്റ് അത് പബ്ലിഷ് ചെയ്യുമ്പോള്‍ ഒരിയ്ക്കലും പൂര്‍ണ്ണമാകുന്നില്ല. കമന്റുകളും കൂട്ടിച്ചേര്‍ക്കലുകളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുമ്പോഴേ ഈ കൂട്ടായ്മയുടെ ഗുണഫലം നമുക്ക് അനുഭവപ്പെടുകയുള്ളൂ. ജോണ്‍സാര്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റ് ചുവടെ കൊടുത്തിട്ടുണ്ട്. GVHSS Kondotty യിലെ റഷീദ് ഓടക്കല്‍ സാര്‍ അയച്ചു തന്ന ക്ലാസ് നോട്സ് പോസ്റ്റില്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഇത് തിയറി ക്ലാസില്‍ നമുക്ക് ഏറെ ഉപകാരപ്രദമാകുമെന്നതില്‍ സംശയമില്ല. നോക്കുമല്ലോ.


ജോണ്‍സാര്‍ (എച്ച്ഐബിഎസ് വരാപ്പുഴ)തയ്യാറാക്കിയ വര്‍ക്ക് ഷീറ്റ്

വര്‍ക്ക് ഷീറ്റിന്റെ ഇംഗ്ലീഷ് രൂപാന്തരം (ജോമോന്‍ ജോണി സാര്‍ - കെപിഎംഎച്ച്എസ് പൂത്തോട്ട)

ക്ലാസ് നോട്സ്
Prepared By - റഷീദ് ഓടക്കല്‍, GVHSS Kondotty)
ചോദ്യരൂപങ്ങളെക്കുറിച്ചുള്ള ധാരണ കഴിഞ്ഞപോസ്റ്റിലൂടെ കിട്ടിക്കാണുമല്ലോ..? എങ്കില്‍ പിന്നെ ഈ പോസ്റ്റിലെ മാതൃകാചോദ്യങ്ങള്‍ കമന്റിലൂടെ മുഴുമിപ്പിക്കരുതോ..?

67 comments:

JOHN P A June 29, 2012 at 5:21 AM  

മൂന്നുതരം ചോദ്യങ്ങളാണ് പത്തുമാര്‍ക്കിന്റെ തിയറിഭാഗത്ത് ഉണ്ടാകുന്നത് . ആദ്യയൂണിറ്റില്‍ മാതൃക തന്നിട്ടുണ്ടല്ലോ. ഈ യൂണിറ്റിലും ഇത്തരം ഒരു ചോദ്യശേഖരം ഉണ്ടാക്കേണ്ടതാണ് . വിലയേറിയ കമന്റുകളിലൂടെയും മെയിലിലൂടെയും സാധിക്കുന്നവരെല്ലാം ഇത് നിര്‍വ്വഹിക്കുമല്ലോ.

nazeer June 29, 2012 at 6:50 AM  

was waiting for this post...John sir.....

nazeer June 29, 2012 at 6:56 AM  

John Sir....
Your posts are our "BADGES".....
To all @ maths blog...This is DEDICATION.............
Hope your father will get well soon...
Nazeer

Joyal Abraham June 29, 2012 at 8:02 PM  
This comment has been removed by the author.
Joyal Abraham June 29, 2012 at 8:02 PM  

can u mathsblog team start a series of posts to help +1 students in studying mathematics.please

ഹാരീഷ് . എം June 29, 2012 at 9:56 PM  

John sir ur post is grate.. keep it up !

ഫിലിപ്പ് June 29, 2012 at 10:10 PM  

Joyal,

Till the mathsblog team finds the resources to start such a series, you can try asking your doubts at the Mathematics Stackexchange site. From their blurb:

"This is a collaboratively edited question and answer site for people studying math at any level and professionals in related fields."

Please read the FAQ before asking questions there; pay special attention to the advice on asking homework questions.


-- Philip

chandrabose June 29, 2012 at 10:33 PM  

great work sir

chandrabose June 29, 2012 at 10:33 PM  

great work sir

JOHN P A June 30, 2012 at 7:12 AM  

ജോയല്‍
ഇങ്ങനെ ഒരു ചിന്ത ഉണ്ട് . ഈ വര്‍ഷം ഇതു ചെയ്യാമെന്ന് കുരുതുന്നു. അതില്‍ entrance mathematics കൂടി ചേര്‍ക്കണമെന്നും പ്ലാനുണ്ട്

Arunbabu June 30, 2012 at 2:43 PM  

good attempt

leena June 30, 2012 at 5:15 PM  

dear john sir
thanks a lot for this great work. For me really a great encouragement to take it class.Anyway God will give u all strength in ur hands.Promise my prayer for u
leena teacher
Ghss chaipankuzhy

leena June 30, 2012 at 5:17 PM  

dear john sir
thanks a lot for this great work. For me really a great encouragement to take it class.Anyway God will give u all strength in ur hands.Promise my prayer for u
leena teacher
Ghss chaipankuzhy

JOHN P A June 30, 2012 at 7:07 PM  

ലീന ടീച്ചറെ
ടീച്ചറെപ്പോലുള്ളവരുടെ പ്രോല്‍സാഹനമാണ് മാത്സ്ബ്ലോഗിന്റെ ശക്തി . ഞാന്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ തയ്യാറാക്കുന്നതാണ് പോസ്റ്റ് ചെയ്തത് .

ali June 30, 2012 at 10:32 PM  

ഓപ്പണ്‍ ഓഫീസ് കാല്‍ക്കിലെ കണ്ടീഷണല്‍ സ്റ്റേറ്റ്‌മെന്റ് ഉപയോഗിച്ച് എങ്ങിനെ ഗ്രേഡ് തിരിച്ചുകാണുന്ന രീതിയൊന്ന് വിശദീകരിക്കാമോ

NAZEER July 1, 2012 at 8:34 AM  

സാ൪,
വിവര‌ശേഖരണതിന്റെ പുതുരീതിക‌ള്‍ എന്ന അധ്യായത്തിലെ ‌work sheet കള്‍
വളരെ പ്രയോജനകരമാണ്. work sheet No.8 ല്‍‌ Data Form തറക്കുന്നതും വിവരങ്ങള്‍ എഴതിചേ൪ക്കുവാനും (പ്രവ൪ത്തനക്രമം 3) Data Head കളെ ഒന്നിച്ച് സെലക്ട് ചെയ്ത്
Date ---Data form എന്നതിനു പകരം Data-Data form എന്നാണ് വേണ്ടിയിരുന്നത്.
M.Abdul Nazeer, Ghss Thiruvali

SUJA SARASA KUMAR July 1, 2012 at 12:20 PM  

CCPLM TEACHERS
THANK YOU JONN SIR FOR YOUR GREAT WORK.

BETHEL HOMESTAY WAYANAD July 1, 2012 at 2:57 PM  

JOHN SIR, BIG THANKS!

MATHIVANAN SOMU

BETHEL HOMESTAY WAYANAD July 1, 2012 at 3:01 PM  

JOHN SIR, BIG THANKS!

MATHIVANAN SOMU

ali July 1, 2012 at 11:09 PM  

കാല്‍ക്കില്‍ കണ്ടീഷണല്‍ സേറ്റ്റ്റ്‌മെന്റ് ഉപയോഗിച്ച് ഗ്രേഡിംഗ് കാണുന്ന രീതിയൊന്ന് വിശദീകരിക്കാമോ

SITC'S DESK July 2, 2012 at 7:51 PM  
This comment has been removed by the author.
SITC'S DESK July 2, 2012 at 7:51 PM  

Thank u Very much, we can take classes & give notes very easily, once again, many many thanks...

ബാബു ജേക്കബ് July 2, 2012 at 8:22 PM  
This comment has been removed by the author.
ബാബു ജേക്കബ് July 2, 2012 at 8:27 PM  

@ Ali Sir
ഇതൊന്നു പരീക്ഷിച്ചു നോക്കൂ .

ആദ്യത്തെ കുട്ടിയുടെ മാര്‍ക്ക്‌ സെല്‍ A1 ല്‍ കൊടുക്കുന്നു എന്ന് കരുതുക . തൊട്ടു വലതു വശത്തെ B1 സെല്ലില്‍ താഴെ കൊടുത്തിരിക്കുന്ന കമാന്റ് കോപ്പി , പേസ്റ്റ് ചെയ്തു എന്റര്‍ കീ ഹിറ്റ്‌ ചെയ്യുക .ബാക്കി കുട്ടികളുടെ ഗ്രേഡ് കാണാന്‍ സെല്‍ B1 ഡ്രാഗ് ചെയ്യുക . (ആദ്യ മാര്‍ക്ക് cell A1 ല്‍ അല്ല എങ്കില്‍ അതനുസരിച്ച് കമാന്റില്‍ മാറ്റം വരുത്തുക . )

ആകെ score 80 ഉള്ള വിഷയങ്ങള്‍ക്ക്‌ (Eng , Maths , SS) :-

=IF(AND(A1>=72,A1<= 80),"A+",IF(AND(A1>=64,A1<=71) ,"A",IF(AND(A1>=56,A1<=63),"B+" ,IF(AND(A1>=48,A1<=55),"B",IF( AND(A1>=40,A1<=47),"C+",IF(AND(A1>=32,A1<= 39),"C",IF(AND(A1>=24,A1<=31) ,"D+",IF(AND(A1>=16,A1<=23),"D" ,IF(AND(A1>=0,A1<=15),"E")))))

ആകെ score 40 ഉള്ള വിഷയങ്ങള്‍ക്ക്‌ (Lang, Hind, Phy, Che, Bio) :-

=IF(AND(A1>=36,A1<= 40),"A+",IF(AND(A1>=32,A1<=35) ,"A",IF(AND(A1>=28,A1<=31),"B+" ,IF(AND(A1>=24,A1<=27),"B",IF( AND(A1>=20,A1<=23),"C+",IF(AND(A1>=16,A1<= 19),"C",IF(AND(A1>=12,A1<=15) ,"D+",IF(AND(A1>=8,A1<=11),"D" ,IF(AND(A1>=0,A1<=7),"E")))))

ali July 2, 2012 at 11:49 PM  

രണ്ടു തവണ ശ്രമിച്ചു നോക്കി. നിര്‍ഭാഗ്യവശാല്‍ ശരിയായിട്ടില്ല മാഷെ. AND ല്‍ എവിടെയോ പ്രശ്‌നമുണ്ടോ എന്നൊരു സംശയം. ഏതായാലും വീണ്ടും ശ്രമിച്ചുനോക്കട്ടേ......

Muhammad A P July 3, 2012 at 12:18 AM  

മുകളിലെ IF Statement ന്റെ അവസാനത്തിലെ Closing Parenthesis 5 ന് പകരം 9 എണ്ണം വേണ്ടതല്ലേ?

ബാബു ജേക്കബ് July 3, 2012 at 5:36 AM  

ഓപ്പണ്‍ ഓഫീസ് കാല്‍ക് 3 .2 - ല്‍ ശരിയാവുന്നുണ്ട് .[im]https://docs.google.com/open?id=0B9SDw21EPFfHSndyanZEd3JncWs[/im]

Abdu Razak.C.H.S.Kurumbathur July 3, 2012 at 7:40 AM  

sir ur post is grate

വിവര‌ശേഖരണതിന്റെ പുതുരീതിക‌ള്‍ എന്ന അധ്യായത്തിലെ ‌work sheet കള്‍
വളരെ പ്രയോജനകരമാണ്.വളരെ നന്ദി സര്‍.

sajeese July 3, 2012 at 9:41 PM  

@Ali
വെറുതെ AND function ഉപയോഗിച്ചു കുഴപ്പത്തില്‍ ചാടേണ്ട കാര്യമില്ലല്ലോ. ഇതൊന്നു പേസ്റ്റു ചെയ്തു നോക്കു. ഏതു വെര്‍ഷനിലും കാല്‍ക്കില്‍ മാത്രമല്ല എക്സസലിലും ഫലിക്കും

=IF(A1>71.5,"A+",IF(A1>63.5,"A",IF(A1>55.5,"B+",IF(A1>47.5,"B",IF(A1>39.5,"C+",IF(A1>31.5,"C",IF(A1>23.5,"D+",IF(A1>15.5,"D","E"))))))))

ali July 3, 2012 at 11:37 PM  

ബാബുജേക്കബ് സാര്‍, സജീഷ് സാര്‍ വളരെ നന്ദി.ഇപ്പോള്‍ ശരിയായി. ഇതുപയോഗിച്ച് മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കാന്‍ എളുപ്പമായിരിക്കുമല്ലോ......
ഇങ്ങിനെ ചിന്തിച്ചപ്പോഴാണ് ഒരു എളുപ്പ വിദ്യകൂടി അറിഞ്ഞിരുന്നെങ്കില്‍ എന്നു തോന്നുന്നത്.

എ പ്ലസ് കിട്ടിയവരെ എല്ലാം പച്ച (Eg) എ ഗ്രേഡ് കിട്ടിയവരെ (നീല) ബി പ്ലസ് കിട്ടിയവരുടെ ഗ്രേഡ് നിറം കറുപ്പ് എന്നിങ്ങനെ കാണിക്കാന്‍ എന്തെങ്കിലും എളുപ്പ വിദ്യഉണ്ടോ....

ഫില്‍ട്ടര്‍ ഉപയോഗിച്ച് പ്രത്യേക വിഭാഗത്തെ സെലക്ട് ചെയ്ത് മൊത്തമായി കളര്‍കൊടുക്കുന്ന രീതി അവലമ്പിക്കാം. ഇതല്ലാതെ വേറെ വഴികളുണ്ടെങ്കില്‍ പങ്കുവെക്കുമല്ലോ...........

ബാബു ജേക്കബ് July 4, 2012 at 7:07 AM  
This comment has been removed by the author.
ബാബു ജേക്കബ് July 4, 2012 at 7:15 AM  

@ sajeese

നന്നായിരിക്കുന്നു .
ചെറിയ ഒരു കുഴപ്പം .കൊടുക്കുന്ന digit , total score - നേക്കാള്‍ എത്ര വലുതായാലും A+ എന്ന് കിട്ടുന്നു .

sajeese July 4, 2012 at 12:26 PM  

@ ബാബു ജേക്കബ്
ആകെ മാര്‍ക്കിനെക്കാല്‍ വലിയ സംഖ്യ എന്റര്‍ ചെയ്യാതെ തടയുകയല്ലേ വേണ്ടത്? അതിന് മാര്‍ക്ക് എഴുതുന്ന സെല്ലുകള്‍ സെലക്റ്റു ചെയ്ത് വലിഡേഷന്‍ നല്കിയാല്‍ മതി.
Data-Validity-Creteria-Allowe -whole numbers-below 81(ആകെ സ്കോര്‍ 80 ആണെങ്കില്‍) പരീക്ഷിച്ചു നോക്കുക

mountcarmelchathiath July 4, 2012 at 3:07 PM  

very very thanks for john sir and johnjohny sir we expect more help for 10 standard

sajeese July 4, 2012 at 10:59 PM  

@ ali
conditional formatting പരീക്ഷിച്ചു നോക്കു
ആദ്യം Tools-Cell content-വഴി പോയി autocalculate ശരിയടയാളം ഇട്ടിട്ടുണ്ടെന്നു ഉറപ്പാക്കുക.പിന്നെ സ്പ്രഡ്ഷീറ്റില്‍ എവിടെയെങ്കിലും ഒരു സെല്‍ സെലക്റ്റ് ചെയ്ത ശേഷം Formats-Styles and formatting -ജാലകത്തില്‍ New styles from selection ഉപയോഗിച്ച് എന്തെങ്കിലും പേരു(eg.blue) നല്കി സ്റ്റൈല്‍ ക്രിയേറ്റ് ചെയ്യുക.style name-ല്‍ rightclick ചെയ്തു modify option വഴി ഇഷ്ടമുള്ള നിറം (eg. blue) background colour ആയോ font colour ആയോ നല്കാം ഇതേ രീതിയില്‍ അടുത്തടുതത സെല്ലുകളിലും വേണ്ടത്ര styles define ചെയ്യാവുന്നതാണ്.(green,yellow red etc.). ഇനി ഗ്രേഡിനനുസരിച്ച് നിറവ്യത്യാസം നല്കേണ്ട സെല്‍ -ല്‍ (ഉദാഹരണത്തിന് കുട്ടിയുടെ പേരെഴുതിയ സെല്‍)നിന്നുകൊണ്ട് format-conditonal formatting -ല്‍ ക്ലിക്ക് ചെയ്തു വരുന്ന ജാലകത്തില്‍ formuala is എന്ന option ഉപയോഗിച്ച് ഒന്നാമത്തെ condition,style ഇവ നല്കുക.ഉദാഹരണത്തിന് A grade ലഭിച്ചവരുടെ പേര് നീല നിറത്തില്‍ കാണണമെങ്കില്‍.,ഗ്രേഡ് രേഖപ്പെടുത്തിയിരിക്കന്ന cell E2 ആണെങ്കില്‍ formula is E2="A" എന്നു കൊടുത്ത് style list-ല്‍ നിന്നും blue style select ചെയ്യുക.ഇതു പോലെ മറ്റ് കണ്ടീഷനുകളും (E2="B",E2="C", E2="D" etc) സ്റ്റൈലുകളും നിര്‍വചിച്ച ശേഷം OK അടിച്ചാല്‍ മതി. ഫലം കാണാവുന്നതാണ്.മറ്റു സെല്ലുകളിലും ഇതുപോലെ നിറം നല്കാന്‍ copy ചെയ്ത് paste special option- ല്‍ Format മാത്രം ശരിയടയാളമാട്ട് പേസ്റ്റ് ചെയ്താല്‍ മതി.
ഇനി ഗ്രേഡ് കുറയുന്നതനുസരിച്ച് പിള്ളേരുടെ നിറം മാറുന്നത് കാണാം.

UK July 5, 2012 at 12:26 PM  

THANK YOU
GOOD ATTEMPT

UK July 5, 2012 at 12:27 PM  
This comment has been removed by the author.
indulekha July 6, 2012 at 7:15 PM  

very good and useful attempt. we are waiting for the further chapters.

ali July 7, 2012 at 10:24 PM  

വിവരങ്ങള്‍ പങ്കുവെച്ച എല്ലാവര്‍ക്കും നന്ദി
പരീക്ഷിച്ചുനോക്കിയ ശേഷം വരാം.

PATHUMMAKUTTY A July 8, 2012 at 9:54 PM  

thank you for the work sheet

PATHUMMAKUTTY A July 8, 2012 at 9:55 PM  

thank you for your worksheet

rajeevjosephkk July 8, 2012 at 10:08 PM  

പത്താം ക്ലാസ് ഐ. റ്റി. പഠനത്തിന് ഏറെ സഹായകരമായ ഈ പോസ്റ്റിന്റെ പിന്നിൽ പ്രവർത്തിച്ച ഏവർക്കും അധ്യാപക വിദ്യാർത്ഥി ലോകത്തിന്റെ അഭിനന്ദനങ്ങൾ. തുടർന്നുള്ള പാഠങ്ങൾക്കും ഇത്തരം പോസ്റ്റുകൾ പ്രതീക്ഷിച്ചു കാത്തിരിക്കുകയാണ് പലരും.

ഫോൺ തകരാർ കാരണം ഒരു മാസമായി ഇന്റെനെറ്റ് ലോകത്തിനു പുറത്തായിരുന്നതു കൊണ്ട് ചോദിക്കുകയാണേ... എട്ട് , ഒൻപത് ക്ലാസുകളിലെ ഇത്തരം നോട്സ് മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ചിരുന്നോ ? ഇല്ല എങ്കിൽ മറ്റേതെങ്കിലും ബ്ലോഗ് അവ പ്രസിദ്ധീകരിച്ചതായി അറിയുന്നവർ ലിങ്ക് ഒന്നു നൽകാമോ ?
english4keralasyllabus.com

JOHN P A July 8, 2012 at 10:38 PM  

രാജീവ് സാര്‍
അടുത്ത തിങ്കളാഴ്ച മൂന്നാംപാഠം പ്രസിദ്ധീകരിക്കും . അതിന്റെ വര്‍ക്കുകള്‍ തീര്‍ന്നു. ഇനി ഇംഗ്ലീഷ് പരിഭാഷ കിട്ടിയാല്‍ മതി . ഇത്തരം വര്‍ക്കുകള്‍ mathsblog എട്ട് ഒന്‍പത് ക്ലാസുകളില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. .

ali July 9, 2012 at 12:06 AM  

പ്രസ്തുത പാഠഭാഗവുമായി ബന്ധപ്പെട്ടുള്ള സംശയമല്ലെങ്കിലും വേറെ ലിങ്ക് കിട്ടാത്തതിനാല്‍ ഇവിടെ ചോദിക്കുന്നു.
സ്‌കൂളുകളില്‍ വിവിധ ക്ലബുകളും അവയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളില്‍ ചെയ്യാനുതകുന്നതുമായ പദ്ധതികളെകുറിച്ചുള്ള ഒരു പോസ്റ്റ് അല്ലെങ്കില്‍ ചര്‍ച്ചയോ ഉണ്ടായിരുന്നെങ്കില്‍ നന്നായിരിക്കുമല്ലോ.......ഇനി മറ്റു സ്ഥലങ്ങളില്‍ ചര്‍്ച്ച നടന്നിട്ടുണ്ടെങ്കില്‍ ലിങ്ക് പങ്കുവെക്കുമല്ലോ........
വിഷയം മാറ്റാന്‍ ഉദ്ദേശ്യമില്ല. കാല്‍ക്കുമായി ബന്ധപ്പെട്ട സംശയനിവാരണവും കമന്റും തുടരട്ടേ........ആശംസകള്‍

SHIBU B July 10, 2012 at 12:49 PM  

Expecting more about inkscape

Shibu.b
HSS Mayyanad

SHIBU B July 10, 2012 at 12:49 PM  

Expecting more about inkscape

Shibu.b
HSS Mayyanad

GHSS Peringolam School July 10, 2012 at 9:11 PM  
This comment has been removed by the author.
GHSS Peringolam School July 10, 2012 at 9:12 PM  

8,9 ക്ലാസ്സുകളിലെ നോട്സും കിട്ടുകയാണെങ്കില്‍ ഞങ്ങളെപ്പോലെയുള്ള തുടക്കക്കാര്‍ക്ക് വളരെ പ്രയോജനപ്പെടുമായിരുന്നു

rajeevjosephkk July 11, 2012 at 8:30 AM  

പെരിങ്ങളം സ്കൂൾ നടത്തിയ അഭ്യർത്ഥന വളരെ പ്രസക്തമാണ്. വളരെയേറെ അധ്യാപകർ ഉണ്ട് ഐ. റ്റി. കാര്യത്തിൽ വെള്ളം കുടിക്കുന്നവർ.

preethy July 12, 2012 at 1:47 PM  

To calculate BMI = weight/height/height.
The other formula is BMI = weight/(height*height). The weight must be in meter, ie.150cm = 1.50m.

preethy July 12, 2012 at 1:49 PM  

To calculate BMI = weight/height/height.
The other formula is BMI = weight/(height*height). The weight must be in meter, ie.150cm = 1.50m.

rajeevjosephkk July 12, 2012 at 11:51 PM  

ജോൺ സാറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഞാനും ഒരു ശ്രമം നടത്തി. എട്ടാം ക്ലാസിലെ ആദ്യ പാഠമായ ജിമ്പിനായി ഒരു നോട്ട്. തുടക്കകാരായ അധ്യാപകർക്കു പ്രയോജനപ്പെടുമെന്നു വിശ്വസിക്കുന്നു. മാത്സ് ബ്ലോഗിലേക്കയക്കാൻ മാത്രം സ്റ്റാൻഡാർഡ് ഉണ്ടോ എന്നു സംശയം ഉള്ളതു കൊണ്ട് എന്റെ ബ്ലോഗിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. ലിങ്ക് ഇതാ... അഭിപ്രായങ്ങൾ അറിയിക്കണേ....english4keralasyllabus.com

JOHN P A July 13, 2012 at 5:05 PM  

രാജീവ് സാര്‍
സര്‍ എല്ലാ ചാപ്റ്ററുകളുടെയും ചെയ്യുമോ? പ്രത്യേകിച്ച് സണ്‍ക്ലാക്ക് പോലുള്ളവ ഇപ്പോഴും പലര്‍ക്കും പ്രശ്നം തന്നെയാണ് . നമുക്ക് പ്രസിദ്ധീകരിക്കാം

ambattu July 17, 2012 at 7:37 PM  

JOHN Sir,
your 10th IT notes and worksheet is very helpful to us. Many teachers are following this notes
THANK YOU VERY MUCH
ONCE AGAIN THANKS FOR THIS GREAT WORK
DANEESH PAHANAMTHITTA

rajeevjosephkk July 18, 2012 at 11:06 PM  

ആദ്യം പ്രസിദ്ധീകരിച്ച ജിമ്പ് നോട്സിന്റെ പരിഷ്കരിച്ച പതിപ്പ് ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. ലിങ്ക് ഇതാ. english4keralasyllabus.com

ജോണ്‍ സര്‍ സന്‍ ക്ലോക്ക് ചെയ്തുകൊണ്ടിരിക്കുന്നു.

ravi July 19, 2012 at 2:11 PM  

sir
notes r good and keeping high standard
ravi
sitc
hss peringode

ravi July 19, 2012 at 2:12 PM  

sir
notes r good and keeping high standard
ravi
sitc
hss peringode

wilson July 20, 2012 at 11:17 AM  

off topic
please help to install a samsung ML1676 PRINTER I need the driver

wilson July 20, 2012 at 11:18 AM  

off topic
please help to install a samsung ML1676 PRINTER I need the driver

naveen July 20, 2012 at 1:04 PM  

റഷീദ് തയ്യാറാക്കിയ 10-ാം ക്ലാസ് ഐ.ടി.പഠനസഹായി വളരെ ഉപകാരപ്രദമാണ്. അഭിനന്ദനങ്ങള്‍
നവീന്‍ താനൂര്‍

PATHEYAM July 20, 2012 at 7:34 PM  

വളരെ നന്ദി സാര്‍. എല്ലാ യൂണിറ്റുകള്‍ക്കും ഇത്തരം സഹായം പ്രതീക്ഷിക്കുന്നു.

PATHEYAM July 20, 2012 at 7:35 PM  

വളരെ നന്ദി സാര്‍. എല്ലാ യൂണിറ്റുകള്‍ക്കും ഇത്തരം സഹായം പ്രതീക്ഷിക്കുന്നു.

GHSS THAYANNUR July 22, 2012 at 7:34 PM  

Thanks John sir&friends for the greatwork.
The IT Worksheets&notes are very helpful to us
GHSS THAYNNUR

memans July 23, 2012 at 4:25 PM  

ഓപ്പണ്‍ ഓഫീസ് WRITER ല്‍ Frame insert ചെയ്ത് ടെംബ്ലേറ്റ് ഉണ്ടാക്കി (HEALTH CARD) mail merge ചെയ്യുമ്പോള്‍ ഒരു പേജ് മാത്രമേ വരുന്നുള്ളൂ. ഇത് എങ്ങനെ പരിഹരിക്കാം ടെംബ്ലേറ്റ് ഇല്ലാതെ mail merge ചെയ്കാല്‍ കിട്ടുന്നുണ്ട്. വിശദീകരിക്കാമോ ?

bhama July 23, 2012 at 5:44 PM  

ഓപ്പണ്‍ ഓഫീസ് WRITER ല്‍ Frame insert ചെയ്ത് (HEALTH CARD) mail merge ചെയ്യുമ്പോള്‍ ഒരു പേജ് മാത്രമേ വരുന്നുള്ളൂ. ഇത് എങ്ങനെ പരിഹരിക്കാം ?

Frame നെ Anchor To page ചെയ്താല്‍ പ്രശ്നം പരിഹരിക്കപ്പെടും . ജോണ്‍ സാര്‍ വര്‍ക്ക് ഷീറ്റില്‍ ഇത് പറഞ്ഞിട്ടുണ്ടല്ലോ.

Unknown July 25, 2012 at 2:57 PM  

spreadsheet-ല്‍ ഒരൂ file save ചെയ്തൂ.but not able to open.filter selection എന്ന box,കൂറെ software-ന്‍റെ പേരും ആണ് വന്നത്,(star calc,star writer etc.)how can i open my file
geetha

Jinsha Philip August 6, 2012 at 12:09 PM  

pls update the ICT Question paper in English

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer