പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2012-2013

>> Monday, July 2, 2012

2012-2013 അധ്യയന വര്‍ഷത്തേക്ക് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തെ അപേക്ഷാ ഫോമിന് മാറ്റമുള്ളതു കൊണ്ടു തന്നെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷയില്‍ ഓര്‍ഡര്‍ നമ്പര്‍ തിരുത്തി വരുന്ന അപേക്ഷ യാതൊരു കാരണവശാലും സ്വീകരിക്കേണ്ടതില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജൂലൈ ഒന്നു മുതല്‍ ജൂലൈ 31 വരെ അപേക്ഷിക്കാം. വരുമാനം, മതം എന്നിവയ്ക്കുള്ള സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനായി ഇപ്രാവശ്യം മുദ്രപത്രം ആവശ്യമില്ലെന്നത് അപേക്ഷകര്‍ക്ക് ആശ്വാസമാകും. സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി. മുന്‍വര്‍ഷങ്ങളേതില്‍ നിന്നു വ്യത്യസ്തമായി അപേക്ഷയുടെ മൂന്നാം പേജില്‍ രശീതി നല്‍കാനുള്ള ഓപ്ഷന്‍ കാണാന്‍ കഴിഞ്ഞു. ഇത്തവണ മുതല്‍ ഓണ്‍ലൈനില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതു കൊണ്ടു തന്നെ അപേക്ഷകര്‍ അടുത്ത വര്‍ഷം അപേക്ഷിക്കുമ്പോള്‍ വീണ്ടും അവരുടെ ഡാറ്റ എന്റര്‍ ചെയ്യേണ്ടി വരില്ല. ഈ വര്‍ഷത്തെ അപേക്ഷകള്‍ സ്വീകരിക്കുന്ന മുറയ്ക്ക് സ്ക്കൂളില്‍ നിന്നു തന്നെ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണം. അതിനുള്ള നിര്‍ദ്ദേശങ്ങളും സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള പാസ്‌വേഡുമെല്ലാം ഒട്ടും വൈകാതെ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കുമെന്നാണറിയുന്നത്. ഈ വര്‍ഷത്തെ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം ഓരോ സ്ക്കൂളിനും അനുവദിക്കുന്ന തുക അതാത് ഹെഡ്മാസ്റ്റര്‍മാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും നേരിട്ട് ഇ-ട്രാന്‍സ്ഫര്‍ ചെയ്യാനാണ് പദ്ധതി. അതുകൊണ്ടു തന്നെ അപേക്ഷാ ഫോമിന്റെ പാര്‍ട്ട് 2 ലെ ഒമ്പതാം കോളം പൂരിപ്പിക്കുന്നതിന് നാഷണലൈസ്ഡ് ബാങ്കില്‍ സേവിംങ്സ് അക്കൗണ്ട് ഇല്ലാത്ത സ്ക്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ സമീപത്തുള്ള നാഷണലൈസ്ഡ് ബാങ്കില്‍ ഉടന്‍ തന്നെ അക്കൗണ്ട് തുടങ്ങിയ ശേഷം വേണം അപേക്ഷകളില്‍ രേഖപ്പെടുത്താന്‍. നിലവില്‍ അക്കൗണ്ടുള്ള സ്ക്കൂളുകള്‍ ആ വിവരം രേഖപ്പെടുത്തിയാല്‍ മതി. ഡാറ്റാ എന്‍ട്രിക്ക് മുന്നോടിയായി ട്രെയിനിങ്ങും ഉണ്ടായേക്കാം. അപേക്ഷകര്‍ക്കുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളടങ്ങിയ ഡി.പി.ഐ സര്‍ക്കുലറും അപേക്ഷാ ഫോമും ചുവടെ ഡൗണ്‍ലോഡ് ചെയ്യാനായി നല്‍കിയിരിക്കുന്നു.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ്

ആര്‍ക്കെല്ലാം അപേക്ഷിക്കാം.
  • കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികളായിരിക്കണം.
  • സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകരിച്ച അണ്‍ എയ്ഡഡ്/അഫിലിയേഷനുള്ള CBSE/ICSE സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
  • കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷങ്ങള്‍ക്കുള്ള ഈ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ നിര്‍ബന്ധമായും അപേക്ഷയിലെ Renewal കോളം ടിക് ചെയ്യണം.
  • മുന്‍ വാര്‍ഷിക പരീക്ഷയില്‍ അപേക്ഷകര്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം.
  • അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല.
കുടുംബവും വരുമാന നിബന്ധനയും
  • ഒരു കുടുംബത്തില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ക്കേ അര്‍ഹതയുണ്ടാവൂ.
  • അപേക്ഷകരുടെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
  • രക്ഷകര്‍ത്താക്കള്‍ അവരുടെ വരുമാനം സംബന്ധിച്ച് മുദ്രപത്രം ഹാജരാക്കേണ്ടതില്ല.
  • സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുമാണ് നല്‍കേണ്ടത്.
  • അപേക്ഷകന്റെ മതം തെളിയിക്കാനായി സത്യവാങ് മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
  • സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ നല്‍കിയാല്‍ മതിയാകും.
അപേക്ഷാ ഫോം

Click here for download Pre-matric Scholarship Application form 2012-2013
അപേക്ഷാ ഫോമും വിശദവിവരങ്ങളും വിദ്യാഭ്യാസ ഡയറക്ടറുടെ വെബ്സൈറ്റില്‍ നിന്നും സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലും ലഭിക്കുന്നതാണ്.

നിര്‍ദ്ദേശങ്ങള്‍

DPI Circular : Directions for Applicants

Directions for Applicants

DPI Circular for HMs

Latest Directions (dated : 9-7-2012)

PRE-MATRIC SCHOLARSHIP - 2012-13 :

Instructions to HMs & Educational Officers


Instructions to Applicants

43 comments:

Sreejithmupliyam July 2, 2012 at 4:33 PM  

മൈനോരിറ്റി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ന്യൂനപക്ഷ സമുദായങ്ങളിലുള്‍പ്പെടുന്ന അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികളും അപേക്ഷിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഈ സ്കോളര്‍ഷിപ്പ് അനുവദിക്കുന്നതിനാല്‍ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഈ വര്‍ഷം മുതല്‍ ഈ വിദ്യാര്‍ത്ഥികളെ പരിഗണിക്കാന്‍ സാധ്യതയില്ല.
ശ്രീജിത്ത്മുപ്ലിയം

JOHN P A July 2, 2012 at 5:49 PM  

ഒരു ചെറിയ സംശയം ചോദിക്കട്ടെ. റിന്യൂവല്‍ അപേക്ഷകര്‍ക്കും 50 ശതമാനം മുന്‍വര്‍ഷ പരീക്ഷയില്‍ നിര്‍ബന്ധമാണോ?

Sreenilayam July 2, 2012 at 7:20 PM  

ശ്രീജിത്ത് മാഷിന്റെ കമന്റ് പ്രകാരം ഇനി അടുത്തതായി ഒ.ബി.സി പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുമെന്നര്‍ത്ഥം. അപ്പോള്‍ ഇനി അപേക്ഷിക്ക ക്ഷണിക്കാന്‍ പോകുന്ന ഒ.ബി.സി പ്രീമെട്രിക്കിന് ക്രിസ്ത്യന്‍-മുസ്ലീം വിഭാഗങ്ങളില്‍പെട്ടവര്‍ അപേക്ഷിക്കേണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. എന്തിനാണ് ഇങ്ങനെ രണ്ടു ഘട്ടമായി അപേക്ഷിക്കുന്നത്? ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുള്ള പ്രീമെട്രിക്കാണെങ്കില്‍ എല്ലാവരും അപേക്ഷിക്കട്ടെ. സ്കോളര്‍ഷിപ്പിന് സൈറ്റ് വന്ന സ്ഥിതിക്ക് ജാതി തിരിച്ച് വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് നല്‍കാമല്ലോ. അപ്പോള്‍ അദ്ധ്യാപകരെ അധികം ബുദ്ധിമുട്ടിക്കാനാകില്ല്ലലോ. അദ്ധ്യാപകരുടെ ജോലി തെറിപ്പിക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നയാളാണ് തലപ്പത്ത്. ഇങ്ങിനെ വന്നില്ലെങ്കിലേ അത്ഭുതമുള്ളു.

50 ശതമാനം മാര്‍ക്ക് / ഗ്രേഡ് ഉള്ളവര്‍ക്കേ പ്രീമെട്രിക്കിന് അപേക്ഷിക്കാനാകൂ? ഗ്രേഡില്‍ നിന്ന് 50 ശതമാനം എങ്ങിനെ തിരിച്ചറിയും?

അപേക്ഷിക്കാതെ തന്നെ കുട്ടികളുടെ 'സമ്പൂര്‍ണ' വിവരങ്ങളില്‍ നിന്നും സ്കോളര്‍ഷിപ്പ് അനുവദിക്കുന്ന സ്ഥിതി നമുക്ക് സ്വപ്നം കാണാനാകുമോ? അദ്ധ്യയന വര്‍ഷാരംഭം മുതല്‍ അദ്ധ്യയന വര്‍ഷാവസാനം വരെ സ്കോളര്‍ഷിപ്പ് അപേക്ഷയും വിതരണവുമായി വില്ലേജ് ആഫീസുകളേക്കാള്‍ കഷ്ടമായി സ്ക്കൂളുകളുടെ അവസ്ഥ.

പ്രീമെട്രിക്ക് അപേക്ഷയുടെ സ്പെസിമന്‍ സാക്ഷ്യപത്രത്തിനു പകരം ഫോര്‍മാറ്റായിരുന്നു നല്‍കിയിരുന്നതെങ്കില്‍ അപേക്ഷകരുടെ രക്ഷകര്‍ത്താക്കള്‍ക്കും ഫോട്ടോസ്റ്റാറ്റ് കടയുടമകള്‍ക്കും എളുപ്പമായിരുന്നു.

Zain July 2, 2012 at 8:37 PM  

@50 ശതമാനം മാര്‍ക്ക് / ഗ്രേഡ് ഉള്ളവര്‍ക്കേ പ്രീമെട്രിക്കിന് അപേക്ഷിക്കാനാകൂ? ഗ്രേഡില്‍ നിന്ന് 50 ശതമാനം എങ്ങിനെ തിരിച്ചറിയും?

Are you not a teacher, sir?
How do you convert marks to grades?

kifli July 2, 2012 at 11:13 PM  

സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി എന്നത് ,അപേക്ഷകര്‍ അടുത്ത വര്‍ഷം അപേക്ഷിക്കുമ്പോള്‍ വീണ്ടും അവരുടെ ഡാറ്റ എന്റര്‍ ചെയ്യേണ്ടി വരില്ല,എന്നത് ആശ്വാസമാകും.

sathyasheelan July 3, 2012 at 7:10 AM  

അപേക്ഷ സ്കൂളില്‍ തന്നെ സൂക്ഷിക്കുന്നെന്കില്‍ പിന്നെ ഫോട്ടോ എന്തിന്? റിന്യൂവലിനും ഫോട്ടോ വേണ്ട എന്നുള്ള നിര്‍ദ്ദേമുണ്ടോ?

sathyasheelan July 3, 2012 at 7:11 AM  

അപേക്ഷ സ്കൂളില്‍ തന്നെ സൂക്ഷിക്കുന്നെന്കില്‍ പിന്നെ ഫോട്ടോ എന്തിന്? റിന്യൂവലിനും ഫോട്ടോ വേണ്ട എന്നുള്ള നിര്‍ദ്ദേമുണ്ടോ?

വി.കെ. നിസാര്‍ July 3, 2012 at 8:27 AM  

ഈ വരുന്ന ജൂലായ് 6 നു ശേഷം എല്ലാ പ്രധാനാധ്യാപകര്‍ക്കും ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ പ്രീമെട്രിക് ഓണ്‍ലൈന്‍ ഡാറ്റാ എന്റ്റി സംബന്ധമായി പരിശീലനം ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്ന് അറിയുന്നു. (ജൂലായ് 6 ന് ആണ് ഓരോ വിദ്യാഭ്യാസജില്ലയില്‍ നിന്നുമുള്ള മാസ്റ്റര്‍ട്രെയിനര്‍മാരുടെ ആര്‍പി പരിശീലനം.)

Unknown July 3, 2012 at 11:36 AM  

ഒരു ഓഫ് ടോപിക്.
മാത്​സ് ബ്ലോഗിന് പച്ച ബാഗ്രൗണ്ട് വന്നിട്ട് അധികകാലമായോ..?

ബാബു ജേക്കബ് July 3, 2012 at 1:41 PM  

പ്രശ്നം ബാക്ക് ഗ്രൗണ്ട് അല്ല ഫോര്‍ ഗ്രൗണ്ട് ആണ് .

Sreenilayam July 3, 2012 at 6:46 PM  

Zain, ഒരു യു.പി മാഷാണ്. അറിവു കേടാണെങ്കില്‍ ക്ഷമിക്കണം.

യു.പി സെക്ഷനിലെ മാര്‍ക്ക് ലിസ്റ്റ് ലഭിക്കുമ്പോള്‍ ഏഴ് വിഷയങ്ങള്‍ക്കായി A, B, C, D, E എന്നിങ്ങനെയാണ് ഗ്രേഡ് നല്‍കിയിരിക്കുന്നത്. നാല് വിഷയങ്ങള്‍ക്ക് C ഗ്രേഡും മൂന്ന് വിഷയങ്ങള്‍ക്ക് D ഗ്രേഡും ലഭിച്ചിട്ടുണ്ടെങ്കില്‍ കുട്ടിക്ക് പ്രീമെട്രിക്കിന് അപേക്ഷിക്കാമോ? എന്തു മാനദണ്ഡമാണ് ഇതിനുള്ളതെന്ന് വിശദീകരിക്കാമോ? നല്‍കാന്‍ പോകുന്ന വിശദീകരണത്തിന് എന്തെങ്കിലും ഉത്തരവുകളുടെ പിന്‍ബലമുണ്ടോ?

പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പിന് സിറിയന്‍ ക്രിസ്ത്യന്‍, ജാക്കോബൈറ്റ് ക്രിസ്ത്യന്‍, കണ്‍വെര്‍ട്ടഡ് ക്രിസ്ത്യന്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുമോ?

Zain July 3, 2012 at 9:03 PM  

@ Sreenilayam...
Pls visit:
https://www.box.com/s/a1edde7540e5f3f204b9

Zain July 3, 2012 at 9:08 PM  

or visit :
http://www.minorityaffairs.gov.in/prematric

ഫൊട്ടോഗ്രഫര്‍ July 3, 2012 at 9:45 PM  

Off Topic:
CM and Ministers had a talk with Microsoft Officials at Delhi today. Welcome Microsoft..!
Please save the Kerala Children and Teachers from the clutches of Linux.
Let's welcome WINDOWS..!!
Great move from a great Government!!!!

ഫൊട്ടോഗ്രഫര്‍ July 3, 2012 at 9:48 PM  

I hope, from the very next year Windows will replace useless Ubuntu in Class rooms of Kerala.
Jai Jai WINDOWS
Down Down Linux

ബീന്‍ July 4, 2012 at 7:20 AM  

മെല്ലെ പറയൂ .
ഗീതസുധി ടീച്ചര്‍ വരുന്നുണ്ട്
.

Nidhin Jose July 4, 2012 at 7:33 AM  

അതിനുള്ളകാശ് ഫോട്ടോഗ്രാഫറാണോ മുടക്കുന്നത്?. അതോ വകുപ്പ് തലത്തില്‍ ആര്‍ക്കേലും കോഴകൊടുത്തോ?

ഗീതാസുധി July 4, 2012 at 7:42 AM  

"മെല്ലെ പറയൂ .
ഗീതസുധി ടീച്ചര്‍ വരുന്നുണ്ട് ."
പ്രിയ ഫോട്ടോഗ്രാഫറേ,
താങ്കളുടെ ആഹ്ലാദം മനസ്സിലാക്കാം. പക്ഷേ, മേല്‍ കമന്റിലൂടെ ഒരധ്യാപകനായ മി.ബീന്‍സാറിന്റെ ഗൂഢസ്മിതത്തിന്റെ കാരണം എത്ര ആലോചിച്ചിട്ടും പിടികിട്ടണില്ല. കഴിഞ്ഞ അഞ്ചെട്ടുവര്‍ഷങ്ങളായി കേരളത്തെ ആഗോളപ്രശസ്തിയിലെത്തിച്ചത് പൊതുവിദ്യാഭ്യാസമേഖലയില്‍ സ്വതന്ത്രസോഫ്റ്റ്​വെയര്‍ കൊണ്ടുവന്ന വിപ്ലവമല്ലാതെ മറ്റൊന്നുമല്ല! അഞ്ചുവര്‍ഷത്തിലധികമായി വിന്റോസ് ഉപയോഗിച്ചിട്ടുപോലുമില്ല. ഇന്നലെ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല. ബില്‍ഗേറ്റ്സിന്റെ കരാളഹസ്തങ്ങള്‍ ശ്വാസംമുട്ടിക്കുന്നതുപോലെ.സുധിയേട്ടന്‍ പറയുന്നൂ നിനക്ക് പ്രാന്താണെന്ന്!
ബഹുമാനപ്പെട്ട മുഖ്യനും റബ്ബിനും നല്ലബുദ്ധി ഉപദേശിക്കാന്‍ മാത്​സ് ബ്ലോഗും ഐടി@സ്കൂളും മുന്നോട്ടുവരണം.
വിന്റോസ് തിരിച്ചുവന്നാല്‍, അന്ന് ഈ ഗീതാസുധി അധ്യാപനത്തില്‍ നിന്നും വിരമിക്കും. ഇത് ഒരു ദൃഢപ്രതിജ്ഞയാണ്. കട്ടായം!!!

ബീന്‍ July 4, 2012 at 7:59 AM  

അഭിപ്രായം ഇരുമ്പുലക്ക അല്ലാത്തതുകൊണ്ട് കാലദേശ ഭേദങ്ങള്‍ക്ക് അനുസരിച്ച് അത് വളയ്കാവുന്നതാണ് . പ്രതിഷേധ സൂചകമായി അന്‍പത്തിയാറാം വയസ്സില്‍ രാജിയും വെക്കാവുന്നതാണ് .

സുദൂര്‍ വളവന്നൂര്‍ July 4, 2012 at 7:08 PM  

ഉമ്മുക്കുലുസു രണ്ടാം കഌസിലാണ് പഠിക്കുന്നത്,പാവം കുട്ടിയാണ്,സ്‌കൊളപര്‍ഷിപ്പിന് അര്‍ഹയാണ്,പക്ഷേ അന്‍പത് ശതമാനം മാര്‍ക്ക് വാങ്ങാന്‍ അവളുടെ കോര്‍ട്ടേഴ്‌സ് ജീവിതം അനുവദിക്കുന്നില്ല,പാവം വിദ്ൃാര്‍ത്ഥികള്‍ എന്ത് പിഴച്ചു

Zain July 4, 2012 at 8:02 PM  

I welcome Windows and I welcomed Ubuntu when it was introduced! I used different versions of Windows as well as Linux Distros! Not only Ubuntu. Ubuntu is a more user friendly version than many other debian distros. I tried other than debian distros also. BUT I HAVE NO ANY SORT OF "AYITHAM" TOWARDS WINDOWS ( I started with win 95 and used almost all the desktop versions of windows and some server versions. I USE BOTH WINDOWS IN MY PC, NOTEBOOK. I AM ALSO A TEACHER. I ALSO TAUGHT IT AND THE SO CALLED ICT! and even Stalman may respect Windows! and Bil Gates the linux!!!

PLEASE DISCUSS THE REAL ISSUES EFFECTING STUDENT PERFORMANCES, FRIENDS!!

abhilashbabu p July 4, 2012 at 9:07 PM  

കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവി ഉഭയജീവി , ഇരു കൈക്കും ഒരു പോലെ സ്വാധീനമുള്ളവന്‍ സവ്യസാചി എങ്കില്‍ ലിനക്‌സിലും വിന്‍ഡോസിലും ഒരു പോലെ സ്വാധീനമുള്ള ഒരുത്തനെ എന്തു വിളിക്കും

abhilashbabu p July 4, 2012 at 9:08 PM  
This comment has been removed by the author.
abhilashbabu p July 4, 2012 at 9:19 PM  

എനിക്ക് ലിനക്‌സിനോടോ വിന്‍ഡോസിനോടോ പ്രത്യേകിച്ച് മമതയോ വിദ്വേഷമോ ഇല്ല. ചില കാര്യങ്ങള്‍ക്ക് വിന്‍ഡോസിന് ചില മേന്‍മകള്‍ ഉള്ളതായി തോന്നിയിട്ടുണ്ട്. എന്റെ സ്‌കൂളില്‍ വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂള്‍ മാനേജ്‌മെന്‍് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുണ്ട്. സംപൂര്‍ണ്ണ ആ സോഫ്റ്റ് വെയറുമായി താരതമ്യം ചെയ്യൂബോള്‍ ഒട്ടും യൂസര്‍ ഫ്രണ്ട്‌ലി അല്ല. ഐ ടി സ്‌കൂളിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ നെറ്റി ചുളിക്കരുത് ഇത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇതില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ അതു ദുരീകരിക്കാന്‍ ഞാന്‍ തയ്യാറാണ്.

ജനാര്‍ദ്ദനന്‍.സി.എം July 4, 2012 at 9:26 PM  

ഇരു കൈക്കും ഒരു പോലെ സ്വാധീനമുള്ളവന്‍ സവ്യസാചി എങ്കില്‍ ലിനക്‌സിലും വിന്‍ഡോസിലും ഒരു പോലെ സ്വാധീനമുള്ള ഒരുത്തനെ എന്തു വിളിക്കും?

സവ്യ ഓയെസ്സെന്‍

Zain July 5, 2012 at 8:16 AM  

@സംപൂര്‍ണ്ണ ആ സോഫ്റ്റ് വെയറുമായി താരതമ്യം ചെയ്യൂബോള്‍ ഒട്ടും യൂസര്‍ ഫ്രണ്ട്‌ലി അല്ല. ഐ ടി സ്‌കൂളിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ നെറ്റി ചുളിക്കരുത് ഇത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇതില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ അതു ദുരീകരിക്കാന്‍ ഞാന്‍ തയ്യാറാണ്.
You are absolutely right, sir!!!!
If you consider the available timetable softwares in the market based on Windows, what is the standard of Sampoornna Time Table software? We must agree with facts!! Ubuntu or any Open Source Software is to be supported for the benefit of the community, but why should we hate windows? Or, is it the policy of pro-ubuntu team?
MY QUESTION IS THIS: WHAT IS THE REAL ISSUE IN OUR SCHOOLS RELATED TO ICT OR OT EDUCATION? IS IT ON WHICH PLATFORM WE ARE WORKING?

Zain July 5, 2012 at 9:21 PM  

സവ്യ ഓയെസ്സെന്‍
HA HA HA HA HA
NICE!

ഫൊട്ടോഗ്രഫര്‍ July 5, 2012 at 10:13 PM  

The political ideologist who is crazy about free software and want to exclude proprietary software from school curriculum should explain whether he would give state government jobs to all school kids; otherwise ask him to shut his mouth and not to play with kid's future; we don't want our kids to be guinea pigs for these ideologists

ബീന്‍ July 6, 2012 at 7:53 AM  

നാട്ടിലെ പ്രധാന പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെട്ടു . ഇനി ഒന്നേ അവശേഷിക്കുന്നുള്ളൂ . ഏത് സായിപ്പിനെ ചുമക്കണം എന്നത് . സ്വന്തമായി ഒന്നുമില്ലാത്തവന്‍ അവന്റെ ആവശ്യങ്ങള്‍ സാധിക്കാന്‍ മറ്റുള്ളവനെ ആശ്രയിക്കുന്നു . ഒരു സായിപ്പിന്റെ ഉല്‍പ്പന്നങ്ങള്‍ കിട്ടണമെങ്കില്‍ പണം കൊടുക്കണം . പണം കൊടുത്തു കഴിഞ്ഞാല്‍ പ്രശ്നം തീര്‍ന്നു . രണ്ടാമത്തെ സായിപ്പിന് പണം വേണ്ടേ വേണ്ട . പക്ഷെ സായിപ്പിനെ നാട് നീളെ ചുമലിലേറ്റി നടക്കണം . ഉല്‍പ്പന്നങ്ങളുടെ വില ചുമട്ടു കൂലിയായി തട്ടി കിഴിച്ചുകൊള്ളും. രണ്ടില്‍ ഏത് option വേണമെങ്കിലും ആര്‍ക്കും സ്വീകരിക്കാം.
ചുമന്നു കൊണ്ട് നടക്കുന്നവര്‍ ദയവായി ഇടയ്ക് താഴെ ഇട്ടുകളയരുത് . സായിപ്പിന് എങ്ങാനും വേദനിച്ചാലോ !!!

MUHAMMED ALI,GUPS VELLAMUNDA July 6, 2012 at 1:46 PM  

50% mark undayal mathi. pakshe mattu scholilek poya kuttikalk mark list thanne kodukkende.

MUHAMMED ALI,GUPS VELLAMUNDA July 6, 2012 at 1:47 PM  

lkjl;k

MUHAMMED ALI,GUPS VELLAMUNDA July 6, 2012 at 1:47 PM  

50% mark undayal mathi. pakshe mattu scholilek poya kuttikalk mark list thanne kodukkende.

സുദൂര്‍ വളവന്നൂര്‍ July 7, 2012 at 12:13 PM  

ഉള്‍ക്കാഴ്ചയുളളവരെ പറയൂ..ഉബണ്ടുവിനെക്കാളും നല്ല ഒരു പഹയനെ ഇറക്കുമതി ചെയ്യാന്‍ വകുപ്പ് തയ്യാറെടുക്കുന്നുണ്ടൊ

ഗീതാസുധി July 7, 2012 at 10:25 PM  


"വിന്‍ഡോസിനോടുള്ള എതിര്‍പ്പിന്റെ രാഷ്ട്രീയം നമ്മുടെ പല അധ്യാപക സൂഹൃത്തുക്കളും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. വിന്‍ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തോടല്ല എതിര്‍പ്പ്, അതിലെ അംഗീകരിക്കാന്‍ പറ്റാത്ത ലൈസന്‍സ് (EULA )എഗ്രിമെന്റിനോടാണ്.വ്യാജസിനിമാ സി.ഡി. ഉപയോഗിക്കുന്നത് നിയമപരമല്ല എന്ന് നമുക്കറിയാം. അതിനെതിരെ പോലീസ് റെയ്ഡ് നടത്തുന്നില്ലേ?. ഇതിനോട് നമ്മുടെ നിലപാടെന്താണ് ? ഇതേ കാഴ്ചപ്പാടു തന്നെയാണ് വിലകൊടുത്ത് നിയമപരമായി ഉപയോഗിക്കേണ്ട കുത്തക സോഫ്റ്റ്‌വെയറുകള്‍ നിയമപരമല്ലാതെ ഉപയോഗിക്കുന്നതിനോടും വേണ്ടത്.
വില കൊടുത്ത് മൈക്രോസോഫ്റ്റ് O.S ഉപയോഗിക്കുന്നത് എതിര്‍ക്കേണ്ട കാര്യമല്ല. മാത്രമല്ല , ഗ്നുലിനക്സ് തന്നെ dual booting ന് സപ്പോര്‍ട്ടുള്ള ഗ്രബ് ബൂട്ട് ലോഡറുമായിട്ടാണ് പബ്ലിഷ് ചെയ്തിരിക്കുന്നത്. നിയമാനുസൃതമായി ഏത് OS ഉം ഉപയോഗിക്കാനുള്ള ഒരു യൂസറുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നിലവില്‍ ഗ്നുലിനക്സ് ഈ സ്വാതന്ത്ര്യം നിഷേധിക്കുന്നുമില്ല.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും യഥേഷ്ടം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനും സോഫ്റ്റ്‌വെയറിനെക്കുറിച്ച് പഠിക്കാനുമുള്ള അവകാശം നിയമപരമായി ഇനിയും ലഭിക്കണം. GPL ഇത് നല്‍കുന്നു. നിലവിലുള്ള അവസ്ഥയില്‍ കുത്തക സോഫ്റ്റ്‌വെയറുകള്‍ ഈ അവകാശം നിഷേധിക്കുന്നു. ഈ അവകാശത്തിന് വേണ്ടിയാവണം നമ്മുടെ വാദമുഖങ്ങള്‍ നിരത്തേണ്ടത് .
കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോക്താക്കളുടെ മേല്‍ അടിച്ചേല്പിക്കുന്ന ലൈസന്‍സ് എഗ്രിമെന്റിലെ ചതിക്കുഴികളെക്കുറിച്ച് ഒരു സാധാരണ യൂസര്‍ അജ്ഞനാണ്. ഇതുകൊണ്ടാവാം തനിക്ക് ' സൗജന്യമായി' ലഭിച്ച വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ എതിര്‍‌ക്കുന്നതിന്റെ രാഷ്ട്രീയം നമ്മുടെ അധ്യാപകര്‍ക്ക് പിടിയും കിട്ടാത്തതും. ഇങ്ങനെയുള്ള വര്‍ക്ക് സൗജന്യം എന്നത് വെറും 'ഫ്രീ' യാണ്."Hassainar Mankada

ജി എല്‍ പി എസ് വളയന്നൂര്‍ July 8, 2012 at 11:50 AM  

പാസ്‌വേര്‍ഡ്‌ എവിടുന്നു കിട്ടും

ജി എല്‍ പി എസ് വളയന്നൂര്‍ July 8, 2012 at 11:51 AM  

പാസ്‌വേര്‍ഡ്‌ എവിടുന്നു കിട്ടും

JOHN P A July 8, 2012 at 4:23 PM  

അത് HM കോണ്‍ഫറന്‍സില്‍ കൊടുക്കുമെന്നാണ് അറിഞ്ഞത്

സുദൂര്‍ വളവന്നൂര്‍ July 8, 2012 at 10:26 PM  

വിന്‍ഡോസിനെക്കുറിച്ചും കൊര്‍പറേറ്റുകളുടെ ഒളിഞ്ഞുകിടക്കുന്ന ചതികളെ കുറിച്ചും സാറിന്റെ വിശദീകരണം അസ്സലായി..അഭിനന്ദനങ്ങള്‍

Hassainar Mankada July 9, 2012 at 10:02 PM  

ആഗോള വത്ക്കരണത്തിന്‍റെ പാല്‍പ്പൊടിക്കഥയുമായി കുത്തക സോഫ്റ്റ് വെയറുകള്‍ക്ക് അഭ്യേമായ ബന്ധമുണ്ട്. പാല്‍പ്പൊടി സൗജന്യമായി വിതരണം ചെയ്ത് ഒരു രാജ്യത്തെ കുട്ടികളെ മുലപ്പാലില്‍ നിന്നകറ്റിയ ശേഷം പാല്‍പ്പൊടി വിലയിട്ടുവില്‍ക്കുന്ന തന്ത്രം തന്നെയാണ് സോഫ്റ്റ് വെയര്‍ ലോകത്ത് കുത്തക സോഫ്റ്റ്‌വെയറുകള്‍ ശ്രമിക്കുന്നത് .
സമയം കിട്ടുകയാണെങ്കില്‍ വായിക്കാം

krk July 19, 2012 at 1:24 PM  

WHEN SHALL HINDUS CAN GET SCHOLARSHIPS IN THE PLACES THEY ARE MINORITY?.THE VERY POOR BUT INTELLIGENT HINDU STUDENTS CAN GET ANY SCHOLARSHIPS OR ANY GOVERNMENT ISWILLING TO HELP HINDU STUDENTS WHO ARE IN NEED OF SUCH HELP

suseela teacher July 27, 2012 at 8:05 PM  

കഴിഞ്ഞവര്‍ഷം OBC സ്കോളര്‍ഷിപ്പ്(900രുപ) ലഭിച്ച കുട്ടികളില്‍നിന്നും പഞ്ചായത്ത് അനുവദിച്ച 125 രൂപ സ്കോളര്‍ഷിപ്പ്(BPL) ഹെഡ്മാസ്റ്റര്‍മാര്‍ തിരിച്ച് പിടിച്ചിരുന്നു. ഇത് ഇപ്പോഴും അവരുടെ പോക്കറ്റില്‍ തന്നെയാണ്.
ഈ കാര്യം ഒന്നു വ്യക്തമാക്കിയാല്‍ നന്നായിരുന്നു.(തിരിച്ചു പിടിച്ച സംഖ്യ എന്തു ചെയ്യണം?

Sreejithmupliyam July 31, 2012 at 4:42 PM  

തിരിച്ചു പിടിച്ച തുക ബന്ധപ്പെട്ട ഹെഡ് ഓഫ് അക്കൌണ്ടില്‍ ട്രഷറിയില്‍ തിരിച്ചടയ്ക്കണം. ആരും പോക്കറ്റില്‍ വച്ചുകൊണ്ടിരിക്കേണ്ട...............

Sreejithmupliyam July 31, 2012 at 4:42 PM  

തിരിച്ചു പിടിച്ച തുക ബന്ധപ്പെട്ട ഹെഡ് ഓഫ് അക്കൌണ്ടില്‍ ട്രഷറിയില്‍ തിരിച്ചടയ്ക്കണം. ആരും പോക്കറ്റില്‍ വച്ചുകൊണ്ടിരിക്കേണ്ട...............

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer