ക്ലാസ് ലീഡര്‍ ഇലക്ഷന്‍ കമ്പ്യൂട്ടറിലൂടെ നടത്താന്‍ റെഡിയാണോ?
>> Monday, June 18, 2012
ഇക്കഴിഞ്ഞ ജൂലൈ 16 ശനിയാഴ്ച എന്റെ ചുമതലയിലുള്ള ക്ലാസിന്റെ ലീഡറുടെ ഇലക്ഷന്‍ നടത്തി. പതിവില്‍ നിന്നു വ്യത്യസ്തമായി വോട്ടിങ്ങിന് കമ്പ്യൂട്ടര്‍ ഉപയോഗിച്ചപ്പോള്‍ കുട്ടികള്‍ക്കും അതൊരു പുതുമയാര്‍ന്ന അനുഭവമായി. സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന് സ്വീകരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ലീഡറെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി ഇലക്ഷന്‍ നടത്തിയത്. മൂന്നു പേരാണ് നാമനിര്‍ദ്ദേശപട്ടിക നല്‍കിയത്. വോട്ടര്‍ പട്ടിക പ്രസിദ്ധീകരണവും പത്രിക പരിശോധിക്കലുമെല്ലാം നടത്തിയിട്ടും രംഗത്ത് മൂന്നു പേര്‍ അവശേഷിച്ചു. കമ്പ്യൂട്ടര്‍ ലാബ് പോളിങ്ങ് ബൂത്തായി. യഥാര്‍ത്ഥ ഇലക്ഷനെ അനുസ്മരിപ്പിക്കും വിധം പ്രിസൈഡിങ്ങ് ഓഫീസറും പോളിങ്ങ് ഓഫീസര്‍മാരുമുണ്ടായിരുന്നു. ഒരു മൂലയില്‍ രഹസ്യമായി കമ്പ്യൂട്ടര്‍ മോണിറ്ററും മൗസും ഒരുക്കി വെച്ചു. മൗസ് ക്ലിക്കിലൂടെ വോട്ടര്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്താം. മറ്റൊരു ഭാഗത്ത് പ്രിസൈഡിങ്ങ് ഓഫീസര്‍ക്കു മുന്നില്‍ കമ്പ്യൂട്ടര്‍ കീബോര്‍ഡ് കണ്‍ട്രോളിങ്ങ് യൂണിറ്റായി സജ്ഝീകരിച്ചിട്ടുണ്ടായിരുന്നു. ഒരാള്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ കീബോര്‍ഡില്‍ എന്റര്‍ കീ പ്രസ് ചെയ്താല്‍ മാത്രമേ അടുത്തയാള്‍ക്ക് വോട്ട് രേഖപ്പെടുത്താനാകൂ. എല്ലാവരും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞ ശേഷം ഹെഡ്മിസ്ട്രസ്സിന്റെ സാന്നിധ്യത്തില്‍ എല്ലാ കുട്ടികളേയും കമ്പ്യൂട്ടറിനടുത്തേക്ക് വിളിച്ചു വരുത്തി. പ്രിസൈഡിങ്ങ് ഓഫീസര്‍ രഹസ്യകോഡ് എന്റര്‍ ചെയ്തപ്പോള്‍ അടുത്ത സെക്കന്റില്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ലഭിച്ച വോട്ടിന്റെ അവരോഹണക്രമത്തില്‍ വിജയികളുടെ പേര് തെളിഞ്ഞു. അതും ശതമാനം സഹിതം. കുട്ടികളുടെ കരഘോഷത്താല്‍ കമ്പ്യൂട്ടര്‍ ലാബ് ശബ്ദമുഖരിതമായി. ഇത്തരമൊരു ഇലക്ഷന് സഹായിച്ച പ്രോഗ്രാം ഒരുക്കിയത് മലപ്പുറം ജില്ലയിലെ പൂമംഗലം Z.M.H.Sലെ ഇ.നന്ദകുമാര്‍ എന്ന ഒരു പത്താം ക്ലാസുകാരനായിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന സമ്മതി എന്ന ഈ ഇലക്ഷന്‍ സോഫ്റ്റ്‌വെയര്‍ പൈത്തണ്‍ ഭാഷയിലാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. എന്താ, നിങ്ങളുടെ വിദ്യാലയത്തിലും ഇത്തരമൊരു ഇലക്ഷന്‍ നടത്തണമെന്നാഗ്രഹമുണ്ടോ? തീര്‍ച്ചയായും വ്യത്യസ്തമായൊരു പരിപാടിയായിരിക്കും അത്. കുട്ടികള്‍ ഒരിക്കലും മറക്കുകയുമില്ല ഈ ഇലക്ട്രോണിക് വോട്ടിങ്ങ്. താഴെ കാണുന്ന വിലാസത്തില്‍ നിന്നും വെറും 200 കെ.ബി. മാത്രമുള്ള സമ്മതി സൗജന്യമായി ഡൗണ്‍ലോഡു ചെയ്യാം:
സമ്മതി ഇലക്ഷന്‍ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ ഡെബ് ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് open with GDebi Package installer വഴി ഇന്‍സ്റ്റാള്‍ ചെയ്യാം.
ഇന്‍സ്റ്റലേഷനു ശേഷം Applications -> Other -> Sammaty Election Engine എന്ന ക്രമത്തില്‍ ഇലക്ഷന്‍ സോഫ്റ്റ്‌വെയര്‍ തുറക്കാം. താഴെ കാണുന്ന പോലൊരു വിന്‍ഡോ ആയിരിക്കും തുറന്നു വരിക.
അതില്‍ ആദ്യത്തെ മെനുവായ Election Setup ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Terminal ല്‍ Enter a title for the election : എന്നു വരുന്നു. Election for Class Leader എന്നോ മറ്റോ ടൈറ്റില്‍ നല്‍കാം. തുടര്‍ന്ന് ഇംഗ്ലീഷ് ചെറിയ ലിപിയില്‍ ഒരു പാസ്‌വേഡ് നല്‍കാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ഉറപ്പു വരുത്തുന്നതിനായി വീണ്ടും എന്റര്‍ ചെയ്യേണ്ടി വരും. ഇതേ സമയം Home ഡയറക്ടറിയില്‍ sammaty_election എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടാകും.
തുടര്‍ന്ന് ഓരോ കാന്‍ഡിഡേറ്റിന്റെയും പേര് ചുവടെ കാണുന്ന വലിപ്പത്തില്‍ Gimpല്‍ നിര്‍മ്മിച്ച ശേഷം Home ഡയക്ടറിയിലെ sammaty_election എന്ന ഫോള്‍ഡറിനകത്തുള്ള Candidates എന്ന ഫോള്‍ഡറില്‍ 1.png, 2.png, 3.png എന്നു പേരു നല്‍കി നിക്ഷേപിക്കുക.
ഓരോ കാന്‍ഡിഡേറ്റിനും വേണ്ടി നിര്‍മ്മിക്കുന്ന ഫയല്‍ .png ഫോര്‍മാറ്റിലായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണേ. തുടര്‍ന്ന് ഇലക്ഷന്‍ സോഫ്റ്റ്‌വെയറിന്റെ മെനുവിലെ List of Candidates ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ പേര് ബ്രൗസറില്‍ തുറന്നു വരുന്നതു കാണാം.
ഇനി ഇലക്ഷന്‍ മെനുവിലെ Start Election ക്ലിക്ക് ചെയ്യുക. വോട്ടിങ്ങിന് കമ്പ്യൂട്ടര്‍ തയ്യാറായി. ഇനി ഓരോരുത്തര്‍ക്കും വോട്ട് രേഖപ്പെടുത്താം. മോണിറ്ററില്‍ കാണുന്ന തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ മൗസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്തു കൊണ്ട് വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്താം. ഒരാള്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ മോണിറ്ററില്‍ തെളിഞ്ഞു കാണുന്ന പേജ് ഹൈഡാകും. വീണ്ടും വോട്ടു ചെയ്യാനാകില്ല. പിന്നെ അടുത്തയാള്‍ക്ക് വോട്ട് രേഖപ്പെടുത്താനായി പ്രിസൈഡിങ്ങ് ഓഫീസര്‍ കീബോര്‍ഡില്‍ എന്റര്‍ കീ പ്രസ് ചെയ്യണം.
എല്ലാവരും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ഇനി ഫലം പ്രഖ്യാപിക്കാം. അതിനായി ടാബ് കീ പ്രസ് ചെയ്ത ശേഷം പാസ്‌വേഡ് ടൈപ്പ് ചെയ്യണം. അതോടെ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചയാളുടെ പേര് സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. അതിനു നേരെ ശതമാനവുമുണ്ടാകും. തൊട്ടു താഴെ അതില്‍ കുറവ് വോട്ടു ലഭിച്ചവരുടെ പേരും വോട്ടും ശതമാനവും ക്രമത്തില്‍ കാണാം.
ഇത്തരമൊരു പ്രോഗ്രാം തയ്യാറാക്കിയ നന്ദകുമാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പൈത്തണ്‍ പ്രോഗ്രാമിങ്ങ് നമ്മുടെ ബ്ലോഗിലൂടെ പഠിപ്പിക്കാനും നന്ദകുമാര്‍ തയ്യാറായിട്ടുണ്ട്. വഴിയേ നമുക്കതിലേക്കു കടക്കാം. വിശദമായ ഒരു പി.ഡി.ഫ്. ഹെല്‍പ്പ് സമ്മതിയ്ക്കുണ്ട്. ഹെല്‍പ്പ് ബട്ടണ്‍
വഴി ഇതു തുറക്കാം. സോഫ്റ്റ്വെയറിന്റെ ഐക്കണ്‍ നിര്‍മ്മിച്ചത് ഇങ്ക്സ്കേപ്പിലാണ്. ഇ-ഇലക്ഷനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റായി രേഖപ്പെടുത്തുമല്ലോ.
80 comments:
Great work Nandakumar.......Let me try today....after that I will give a post in detail about that..ok
നന്ദകുമാര്‍ അഭിനന്ദനങ്ങള്‍....ഞങ്ങളുടെ സ്കൂളിലും ഒന്ന് ശ്രമിക്കട്ടെ.കുട്ടികള്‍ക്ക് അതൊരു നല്ല അനുഭവമാകും
അഭിനന്ദനങ്ങള്‍
നന്ദകുമാര്‍ അഭിനന്ദനങ്ങള്‍...................
ഇലക്ഷന്‍ സോഫ്റ്റവെയര്‍ സമ്മതി ഞങ്ങളുടെ സ്കൂളിലും ഒന്ന് ശ്രമിക്കട്ടെ.Ubuntuവില്‍ ഉപയോഗിക്കാവുന്ന സോഫ്റ്റ് വെയര്‍നെ കുറിച്ച് search ചെയ്യുകയായിരുന്നു.കുട്ടികള്‍ക്ക് ഇതൊരു നല്ല അനുഭവമാകും
Sampathy is a great work,Thanks a lot.
നന്ദൂ, അഭിനന്ദനങ്ങള്‍ ഒരിക്കല്‍ കൂടി.
നന്ദകുമാര്‍ അഭിനന്ദനങ്ങള്‍...................
ഇലക്ഷന്‍ സോഫ്റ്റവെയര്‍ സമ്മതി ഞങ്ങളുടെ സ്കൂളിലും ഒന്ന് ശ്രമിക്കട്ടെ.Ubuntuവില്‍ ഉപയോഗിക്കാവുന്ന സോഫ്റ്റ് വെയര്‍നെ കുറിച്ച് search ചെയ്യുകയായിരുന്നു.കുട്ടികള്‍ക്ക് ഇതൊരു നല്ല അനുഭവമാകും
Sampathy is a great work,Thanks a lot.
നന്ദുവിന്റെ വിജയം സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന്റെ കൂടി വിജയമാണ്. തനിയ്ക്ക് കിട്ടിയ അറിവ്,പങ്കുവെക്കലുകളിലൂടെ മെച്ചപ്പെടുത്താന്‍ ചുരുങ്ങിയപക്ഷം അധ്യാപകരെങ്കിലും മുന്നോട്ടുവന്നില്ലെങ്കില്‍..പിന്നെയാരെ കുറ്റം പറയണം?
ഇപ്പോഴും മൈക്രോസോഫ്റ്റിന്റെ പാരതന്ത്ര്യം മഹത്തരമെന്ന് കരുതി, അതും കെട്ടിപ്പിടിച്ചോണ്ടിരിക്കുന്നവരെക്കുറിച്ചോര്‍ത്ത് സഹതപിക്കുന്നു.
എന്റെ സ്കൂളില്‍ ഇത്തവണ 'സമ്മതി' ഉപയോഗിക്കും. നിങ്ങളോ..?
നന്ദകുമാര്‍ അഭിനന്ദനങ്ങള്‍....ഞങ്ങളുടെ സ്കൂളിലും ഇത്തവണ 'സമ്മതി' ഉപയോഗിക്കും.കുട്ടികള്‍ക്ക് അതൊരു നല്ല അനുഭവമാകും
നന്ദകുമാര്‍ അഭിനന്ദനങ്ങള്‍....
നന്ദകുമാര്‍
വളരെ ഇഷ്ടപ്പെട്ടു . അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍
നന്ദകുമാര്‍ അഭിനന്ദനങ്ങള്‍...................
DANIEL PIRAVOM
നന്ദകുമാര്‍ അഭിനന്ദനങ്ങള്‍...................DANIEL PIRAVOM
നന്ദകുമാര്‍ അഭിനന്ദനങ്ങള്...................
DANIEL PIRAVOM
നന്ദകുമാറിന് അഭിനന്ദനങ്ങള്‍.
സ്വന്തമായി പ്രത്യേക കഴിവുകള്‍ ഒന്നും ഇല്ലെങ്കിലും ,കഴിവുള്ളവനെ കെട്ടിപ്പിടിച്ചു "ആരുണ്ട് ഞങ്ങളെ നേരിടാന്‍" എന്ന് വെല്ലുവിളിക്കുന്നവര്‍ക്ക് ഈ അഭിനന്ദനം ബാധകമല്ല.
അഭിനന്ദനം നന്ദകുമാറിന് മാത്രം.
നന്ദു ഒരായിരം അഭിനന്ദനങ്ങള് ..........
എന്റെ സ്കൂളില്‍ ഇത്തവണ 'സമ്മതി' ഉപയോഗിക്കും. നിങ്ങളോ..?
ഇങ്ങനെ വെല്ലു വിളിക്കാന്‍ ഈ സോഫ്റ്റ്‌വെയര്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചതാണോ? തെരഞ്ഞെടുപ്പ് പോലെ തര്‍ക്കസാധ്യതയുള്ള ഒരു സംഭവം അധ്യാപകരുടെ ഇഷ്ടത്തിനനുസരിച്ച് നടത്താന്‍ പറ്റുമോ? പ്രത്യേകിച്ച് കക്ഷി രാഷ്ട്രീയാതിപ്രസരമുള്ള ചില സ്ഥലങ്ങളില്‍ സ്കൂള്‍ ഇലക്ഷനില്‍ പൊതുജനങ്ങള്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിക്കാറും ഉണ്ട് . സോഫ്റ്വേയറില്‍ പരാജയപ്പെട്ടവന്‍ കോടതി കയറിയാലോ?
അറിവില്ലായ്മ കൊണ്ട് ചോദിച്ചു പോയതാണ് . അറിവുള്ളവര്‍ ക്ഷമിക്കണം.
കൊള്ളാം.
നന്ദുവിനും സ്കൂള്‍കുട്ടികള്‍ക്കു പോലും കടന്നു വരാന്‍ പാകത്തില്‍ വിവരസാങ്കേതിക വിദ്യ ജനകീയമാക്കിയവര്‍ക്കും.
അഭിനന്ദനങ്ങള്
congratulations NANDA KUMAR
നന്നായി.പരീക്ഷിച്ചു നോക്കട്ടെ..
wonderful nandakumar
മിടുമിടുക്കന്‍ നന്ദകുമാറിന് അഭിനന്ദനങ്ങള്‍...
പ്രിയ നന്ദകുമാര്‍ ,
സമ്മതി ഇന്‍സ്റ്റാള്‍ ചെയ്തു. പക്ഷേ ഒരു പ്രശ്നം. ടാബ് കീ അമര്‍ത്തുമ്പോള്‍ പാസ്സ്വേര്‍ഡ് കൊടുക്കാനും റിസല്‍ട്ട് എടുക്കാനും കഴിയുന്നില്ല. എന്താണ് പ്രശ്നം? നാളെത്തന്നെ മറുപടി പോസ്റ്റ് പ്രതീക്ഷിക്കുന്നു.
കൊള്ളാം... നന്ദു...
ഒരു ക്ലാസ്സിലെ തെരെഞ്ഞെടുപ്പിനു ശേഷം അടുത്ത ക്ലാസ്സിലെ നടത്താന്‍ എന്തു ചെയ്യണം .?
കൊള്ളാം... നന്ദു...
ഒരു ക്ലാസ്സിലെ തെരെഞ്ഞെടുപ്പിനു ശേഷം അടുത്ത ക്ലാസ്സിലെ നടത്താന്‍ എന്തു ചെയ്യണം .?
ബീന്‍ സാര്‍,
പോസ്റ്റിന്റെ തലക്കെട്ട് ശ്രദ്ധിച്ചു കാണുമല്ലോ. ക്ലാസ് ലീഡര്‍ ഇലക്ഷനാണ് ഇപ്പോള്‍ നടത്തുന്നത്. അത് സ്വാഭാവികമായും ക്ലാസ് ടീച്ചര്‍ തന്നെയാണല്ലോ സംഘടിപ്പിക്കുന്നത്. നമുക്ക് ധൈര്യമായി നന്ദകുമാറിന്റെ 'സമ്മതി' ഉപയോഗിക്കാം. ആ കുട്ടി എത്ര പ്രൊഫഷണലായാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. കമ്പ്യൂട്ടറും മൗസും കീബോര്‍ഡുമെല്ലാം വോട്ടിങ്ങ് മെഷീന്റെ ഭാഗങ്ങള്‍ക്കു പകരം വിദഗ്ദ്ധമായി ഉപയോഗിച്ചിരിക്കുന്നു. അതു പോട്ടേ, റിസല്‍ട്ട് സമയത്തോ, വോട്ടുകള്‍ ലഭിച്ച ക്രമത്തില്‍ സ്ഥാനാര്‍ത്ഥികളെ ലിസ്റ്റു ചെയ്യിക്കുന്നതടക്കം വളരെ ജാഗ്രതയോടെയാണ് ഈ പ്രോഗ്രാമിന്റെ ഓരോ ഘട്ടവും ചെയ്തിരിക്കുന്നത്.
റസാഖ് സാര്‍,
വോട്ടുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ടാബ് കീ അമര്‍ത്തിയ ശേഷം Election Setup മെനു വഴി ഇലക്ഷന്‍ കോണ്‍ഫിഗര്‍ ചെയ്തപ്പോള്‍ ടെര്‍മിനലില്‍ നല്‍കിയ അതേ പാസ്വേഡ് ടൈപ്പ് ചെയ്യുക.. പാസ്‌വേഡായി ഇംഗ്ലീഷ് ക്യാപ്പിറ്റല്‍ ലറ്റര്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം ശ്രദ്ധിച്ചിരിക്കുമല്ലോ.
വിജയന്‍ സാര്‍,
ഒരു ക്ലാസിലെ ഇലക്ഷന്‍ കഴിഞ്ഞ ശേഷം ഹോം ഡയറക്ടറിയില്‍ നിന്നും sammaty_election എന്ന ഫോള്‍ഡര്‍ ഡിലീറ്റ് ചെയ്തു കളയുക. Applications -> Other -> Sammaty Election Engine എന്ന ക്രമത്തില്‍ ഇലക്ഷന്‍ സോഫ്റ്റ്‌വെയര്‍ തുറന്ന് വീണ്ടും Election Setup തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അടുത്ത ക്ലാസ് ഇലക്ഷനായി ചെയ്യാം.
great............congratulations
great............congratulations
നന്ദകുമാര്‍ ആയിരം അഭിനന്ദനങ്ങള്‍.
നന്ദകുമാര്‍ ആയിരം അഭിനന്ദനങ്ങള്‍.
നന്ദകുമാര്‍ ആയിരം അഭിനന്ദനങ്ങള്.
[im]https://sites.google.com/site/geethacorp/gee/2.jpg?attredirects=0&d=1[/im]
"സ്വന്തമായി പ്രത്യേക കഴിവുകള്‍ ഒന്നും ഇല്ലെങ്കിലും ,കഴിവുള്ളവനെ കെട്ടിപ്പിടിച്ചു "ആരുണ്ട് ഞങ്ങളെ നേരിടാന്‍" എന്ന് വെല്ലുവിളിക്കുന്നവര്‍ക്ക് ...."
അതാണ് സര്‍ വേണ്ടതും.!കഴിവുള്ളവര്‍ അതില്ലാത്തവരെക്കൂടി ചേര്‍ത്തുപിടിക്കുകതന്നെ വേണം.എല്ലാവരും സര്‍വ്വജ്ഞരായി ജനിക്കില്ല. (മി. ബീനിനെപ്പോലെയുള്ള അപവാദങ്ങള്‍ വിസ്മരിക്കുന്നില്ല) എന്നാല്‍ ഈ സമൂഹത്തില്‍നിന്ന് കിട്ടിയതും സ്വന്തം കഴിവിനാല്‍ വികസിപ്പിച്ചതും കൂടി സ്വാര്‍ത്ഥതയില്ലാതെ പങ്കുവെക്കപ്പെടണം.അത്രയേ ഗീത മൊഴിഞ്ഞുള്ളൂ..!!
ഇവിടെയെങ്കിലും തര്‍ക്കവിതര്‍ക്കങ്ങള്‍ ഒഴിവാക്കി,ആ കുട്ടിയെ അകമഴിഞ്ഞ് അഭിനന്ദിക്കാം.അഭിനന്ദനങ്ങള്‍...നന്ദി നന്ദകുമാര്‍
സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പനായ സ്റ്റാള്‍മാനടക്കം ആരാധിക്കുന്നവ്യക്തിയാണ് നന്ദകുമാര്‍ എന്നാണറിവ്.
നന്ദകുമാറിന്റെ അക്ഷയഖനിയിലെ മറ്റിനങ്ങളും മാത്സ് ബ്ലോഗിലൂടെ ലോകത്തിനു ലഭ്യമാകണം.
ഞാനടക്കമുള്ള ആചാര്യലോകം(?) അഹന്തവിട്ട് ശിഷ്യനിലെ ഗുരുവിനെ നമിക്കട്ടെ...
നന്ദകുമാറിന് ആദരങ്ങള്‍, അഭിനന്ദനങ്ങള്
സ്വന്തമായി പ്രത്യേക കഴിവുകള്‍ ഒന്നും ഇല്ലെങ്കിലും ,കഴിവുള്ളവനെ കെട്ടിപ്പിടിച്ചു "ആരുണ്ട് ഞങ്ങളെ നേരിടാന്‍" എന്ന് വെല്ലുവിളിക്കുന്നവര്‍ക്ക് ഈ അഭിനന്ദനം ബാധകമല്ല.
അഭിനന്ദനം നന്ദകുമാറിന് മാത്രം.
പ്രിയപ്പെട്ട ബീന്‍ സാര്‍,
താങ്കളെ സമ്മതിച്ചു തന്നിരിക്കുന്നു. എത്ര യുക്തിഭദ്രമായ അഭിപ്രായം.നമിക്കുന്നു.
പക്ഷെ ഞങ്ങള്‍ക്ക് നന്ദകുമാറിനേയും സ്റ്റാള്‍മാനേയും എഡിസണേയും ന്യൂട്ടനേയും പൈത്തഗോരസ്സിനേയും ഭാസ്ക്കരനേയും എന്തിന് ബീനിനെപ്പോലും കെട്ടിപ്പിടിച്ചേ മുന്നോട്ടുപോകാന്‍ കഴികയള്ളൂ. ഞങ്ങള്‍ വെറും സാധാരണക്കാര്‍.
അഭിനന്ദനങ്ങള്‍
പ്രിയ നന്ദകുമാര്‍ ,
ഞാന്‍ കോടതികാര്യം സൂചിപ്പിച്ചത് സോഫ്റ്റ്വെയറിന്റെ ലൈസന്‍സ് എഗ്രിമെന്റുമായി ബന്ധപ്പെടുത്തിയല്ല . മറിച്ച് , വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കാത്ത ഒരു സോഫ്റ്റ്‌വെയര്‍ election - നു ഉപയോഗിക്കുന്നതിന്റെ സാധുതയുമായി ബന്ധപ്പെടുത്തിയാണ് . നന്ദകുമാറിന്റെ കഴിവുകളെ ഒരിക്കലും കുറച്ചു കാണുന്നില്ല . അത്യധികം അത്ഭുതത്തോടെ നോക്കി കാണുന്നു.
പ്രിയ ജനാര്‍ദ്ദനന്‍ സാര്‍,
No man is an island .Human beings do not thrive when isolated from others. --- John Donne
പരസ്പര സഹായമില്ലാതെ ആര്‍ക്കും വളരുവാനും പുരോഗതി പ്രാപിക്കാനും കഴിയില്ല .ഞങ്ങള്‍ക്ക് നന്ദകുമാറിനേയും സ്റ്റാള്‍മാനേയും എഡിസണേയും ന്യൂട്ടനേയും പൈത്തഗോരസ്സിനേയും ഭാസ്ക്കരനേയുംകെട്ടിപ്പിടിച്ചേ മുന്നോട്ടുപോകാന്‍ കഴികയള്ളൂ. അങ്ങനെ തന്നെ വേണം സര്‍ . പക്ഷെ അവരുടെ തോളില്‍ കയറി ഇരുന്ന് എനിക്ക് ഇമ്മിണി പൊക്കം കൂടുതലാണ് എന്ന് അഹങ്കരിക്കുന്നവരെ മാത്രമേ ഞാന്‍ കമന്റിലൂടെ പരാമര്‍ശിച്ചുള്ളൂ . അതില്‍ ഞാനും പെടുമായിരിക്കും. പക്ഷെ താങ്കളെയോ , മാത്സ് ബ്ലോഗിനേയോ അക്കൂട്ടത്തില്‍ ഉദ്ദേശിച്ചിരുന്നില്ല .
ഗീത ടീച്ചര്‍ ,
ചിത്രം ഒരുപാട് ഇഷ്ടായി .
അത് ഒഴിവാക്കേണ്ടിയിരുന്നില്ല .
പെട്രോള്‍ വില 73 രൂപയായ സാഹചര്യത്തില്‍ അധ്യാപകര്‍ അവരുടെ സ്റ്റാന്‍ഡേര്‍ഡ് വാഹനമായ maruti alto യില്‍ സഞ്ചരിക്കുന്നതിനേക്കാള്‍ നല്ലത് കാള വണ്ടിയില്‍ സഞ്ചരിക്കുന്നതാണ് എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുവാന്‍ ആ ചിത്രത്തിന് കഴിഞ്ഞു . കാളയാകുമ്പോള്‍ 1 ലിറ്റര്‍ കഞ്ഞിവെള്ളത്തിന് 2 കി. മി. മൈലേജ് കിട്ടുമല്ലോ .
കലക്കി..എന്റെയും കുഞ്ഞു അഭിനന്ദനങ്ങള് ...
www.thasleemp.co.cc
പ്രിയ നന്ദകുമാര്‍ ,
സമ്മതി ഇന്‍സ്റ്റാള്‍ ചെയ്തു. പക്ഷേ ഒരു പ്രശ്നം. ടാബ് കീ അമര്‍ത്തുമ്പോള്‍ പാസ്സ്വേര്‍ഡ് കൊടുക്കാനും റിസല്‍ട്ട് എടുക്കാനും കഴിയുന്നില്ല. അതായത് വോട്ട് ചെയ്യാനുള്ള സ്ക്രീന്‍ മാറുന്നില്ല. എന്താണ് പ്രശ്നം? നാളെത്തന്നെ മറുപടി പോസ്റ്റ് പ്രതീക്ഷിക്കുന്നു.
ഈ സോഫ്റ്റ്‌വെയര്‍ സോഴ്സ് കോഡ് ഉള്‍പ്പെടെ കൊടുക്കുന്നതിനാല്‍ അങ്ങനെ ഉള്ള പ്രശ്നങ്ങള്‍ കാണില്ല. സോഴ്സ് കോഡ് ലഭ്യമല്ലെങ്കില്‍ നീതിപൂര്‍വ്വമാണോ നടത്തുന്നത് എന്ന് അറിയാന്‍ പറ്റില്ല.
നന്ദകുമാറിന് അഭിനന്ദനങ്ങള്.
നന്ദകുമാര്‍ അസൂയാവഹമായ ഒരു കാര്യമാണ് ചെയ്തത് എന്നതില്‍ തര്‍ക്കമില്ല! ഇതുപോലുള്ള കുഞ്ഞുകുഞ്ഞു പ്രതിഭകളെ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കണം.
നന്ദകുമാറിന് ആശംസകള്‍ :-)
ടാബ് കീ അമര്‍ത്തുമ്പോള്‍ സ്ക്രീനൊന്നും മാറില്ല. നേരിട്ട് പാസ്വേഡ് അടിച്ചാല്‍ മതി.
ഇംഗ്ലീഷ് ചെറിയ അക്ഷരങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. അക്കങ്ങള്‍ പോലും വേണ്ട.
നിലവില്‍ ബ്രൗസര്‍ ഓപ്പണാണെങ്കില്‍ റിസല്‍ട്ട് അതിലാവും വരിക.
റിസല്‍ട്ട് വന്നില്ലെങ്കില്‍ ഹോമിലെ സമ്മതി എലക്ഷന്‍ ഫോള്‍ഡറില്‍ ടെക്സ്റ്റ് ഫയലായുണ്ടാവും.
pass എന്ന് പാസ്വേഡ് കൊടുത്തുനോക്കൂ. ഞാന്‍ അതു കൊടുത്താണ് ഒടുവില്‍ പരിശോധിച്ചത്. മറ്റു ധാരാളം പാസ്വേഡുകളും പലരും കൊടുത്തിട്ടുണ്ട്. എല്ലാം ശരിയായിട്ടുണ്ട്.
നന്ദകുമാറിന് നൂറു നൂറു അഭിവാദ്യങ്ങള്‍. കൊടി മൂത്ത മാസ്റ്റര്‍ ട്രെയിനറാദി സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ഉത്തുംഗശ്രൃംഗങ്ങളില്‍ വിരാജിക്കുന്ന പുംഗവന്മാര്‍ക്ക് നടക്കാത്തത് നടത്തിയെടുത്ത നന്ദകുമാറിന് അഭിനന്ദനത്തിന്റെ ചെമ്പൂച്ചെണ്ടുകള്‍.
"കാളയാകുമ്പോള്‍ 1 ലിറ്റര്‍ കഞ്ഞിവെള്ളത്തിന് 2 കി. മി. മൈലേജ് കിട്ടുമല്ലോ." ശ്രീ.ബാബു ജേക്കബ് വ്യത്യസ്തനാകുന്നത് ഇത്തരം കമന്റുകളിലൂടെയാണ്. ആസ്വദിക്കുന്നു.
Great work, Master Nandakumar!
great work............
sammathichu thannirikkunnau.
sammathichu thannirikkunnau.
അഭിനന്ദനങ്ങള് നന്ദൂസ്....സൂപ്പര്‍.....!
thatparyam, prothsahanam, katinadhwanam,bhavana,manassile nanma , angeekaaram orouthareyum unarthunnu.aasamsakal nerunnu, Nadu.
നന്ദൂ.... ഉഗ്രനായിട്ടുണ്ട്.
അസ്സലായി...ഞാന്‍ ചെയ്തു നോക്കി..പക്ഷെ ഒരു ചെറിയ പ്രശ്നം..എന്റെ സിസ്റെതിന്റെതാണോ എന്നെനിക്കറിയില്ല.. start election ശേഷം ടാബ് കീ പ്രസ് ചെയ്തിട്ടും സ്ക്രീന്‍ മാറുന്നില്ല...shut down ചെയ്യേണ്ടി വന്നു...
വോട്ടിങ് കഴിഞ്ഞ ശേഷം, ടാബ് കീ പ്രസ് ചെയ്ത ശേഷം പാസ് വേഡ് എന്റര്‍ ചെയ്താലേ റിസല്‍ട്ട് പേജ് വരികയുള്ളു. പിന്നീട് നമുക്ക് ക്ലോസ് ചെയ്യാം.
ഇതൊന്നും ചെയ്യാതെ ക്ലോസ് ചെയ്യണമെന്നുണ്ടെങ്കില്‍ Alt കീയും ടാബ് കീയും കൂടി ഒരുമിച്ച് പ്രസ് ചെയ്യുക.
We are proud of you...Nandoo
We are proud of you...Nandoo
We are proud of you...Nandoo
ഗംഭീര മായി.
അതി ഗംഭീരം.
എനിക്ക് ഇതിന്റെ സോര്‍സ് കോഡും എങ്ങനെ സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കാമെന്നും എന്റെ മെയിലേക്ക് അയച്ചു തരാമോ?
അഭിനന്ദനങ്ങള്‍.......
https://www.youtube.com/watch?v=5_DVw_kzZ34&feature=player_embedded
Congratulations Nandakumar. . . . . I installed this software very useful. . . . next week we conducting School Election using this software …. . . .thank u expecting any more software’s
അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍
Hi,Nanda.....
Congratulations....i download ur software from mathsblog...it amazing....u create the application very professionally.
Wish u a good future...
സര്‍,
പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്‌ക്കൂളുകളില്‍ സ്‌ക്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍(SMC) കള്‍ രൂപീകരിക്കാനുള്ള ഗവ.ഉത്തരവ് ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. കാലങ്ങളായി സ്‌ക്കൂളുകളില്‍ നിലനിന്നിരുന്ന PTA കളെ അപ്രസക്ത മാക്കുക യെന്ന ലക്ഷ്യ മാണോ ഈ ഉത്തരവിന്റെ പിന്നിലെന്ന് സംശയിക്കേണ്ടിയരിക്കുന്നു. PTA കല്‍ക്കുണ്ടായിരുന്ന ജനകീയ സ്വഭാവം SMC കള്‍കളില്‍ ഒട്ടും തന്നെയില്ല. SMC ല്‍ PTA പ്രസിഡന്റിന് സ്ഥാനമില്ല. രക്ഷിതാക്കളില്‍ നിന്നും തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ SMC യില്‍ ഉണ്ടാവണമെന്നു പറയുന്നുണ്ട്. എങ്ങനെ തെരഞ്ഞെടുക്കണമെന്നുപറയുന്നില്ല. ജനറല്‍ ബോഡി വിളിക്കുന്നകാര്യവും എവിടേയും പറയുന്നില്ല. സര്‍ക്കാരില്‍ നിന്നും കിട്ടുന്ന ഫണ്ടുകളുടെ കണക്കും വിനിയോഗച്ചുമതലയും ഇനിമേല്‍ SMC ക്കാണ്. ഗവ.ഫണ്ടുേേപാഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ഇനി SMC യാണ് ചെയ്യേണ്ടത്. PTA ഇതില്‍ ഇടപെടേണ്ട.
ളര്‍ക്കാര്‍ ഫണ്ടുകള്‍ എന്നു പറയുന്നിടത്ത് ഏതെല്ലാമെന്നു വ്യക്തമാക്കുന്നില്ല. SSA,RMSA,ത്രിതല പഞ്ചായത്ത്, മുന്‌സിപ്പാലിറ്റി എന്നിവയില്‍ നിന്നും ലഭിക്കുന്ന എല്ലാ ഫണ്ടുകളും SMCയിലേ# വരുമൊ.
സ്‌ക്കൂള്‍ ഭരണ സംവിധാനത്തില്‍ ആകെ ആശയക്കുഴപ്പമുണ്ടാക്കാവുന്ന ഈ ഉത്തരവ് അദ്ധ്യാപക ലോകം ചര്‍ച്ചചെയ്യുമെന്ന് കരുതുന്നു.
സര്‍,
പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്‌ക്കൂളുകളില്‍ സ്‌ക്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍(SMC) കള്‍ രൂപീകരിക്കാനുള്ള ഗവ.ഉത്തരവ് ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. കാലങ്ങളായി സ്‌ക്കൂളുകളില്‍ നിലനിന്നിരുന്ന PTA കളെ അപ്രസക്ത മാക്കുക യെന്ന ലക്ഷ്യ മാണോ ഈ ഉത്തരവിന്റെ പിന്നിലെന്ന് സംശയിക്കേണ്ടിയരിക്കുന്നു. PTA കല്‍ക്കുണ്ടായിരുന്ന ജനകീയ സ്വഭാവം SMC കള്‍കളില്‍ ഒട്ടും തന്നെയില്ല. SMC ല്‍ PTA പ്രസിഡന്റിന് സ്ഥാനമില്ല. രക്ഷിതാക്കളില്‍ നിന്നും തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ SMC യില്‍ ഉണ്ടാവണമെന്നു പറയുന്നുണ്ട്. എങ്ങനെ തെരഞ്ഞെടുക്കണമെന്നുപറയുന്നില്ല. ജനറല്‍ ബോഡി വിളിക്കുന്നകാര്യവും എവിടേയും പറയുന്നില്ല. സര്‍ക്കാരില്‍ നിന്നും കിട്ടുന്ന ഫണ്ടുകളുടെ കണക്കും വിനിയോഗച്ചുമതലയും ഇനിമേല്‍ SMC ക്കാണ്. ഗവ.ഫണ്ടുേേപാഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ഇനി SMC യാണ് ചെയ്യേണ്ടത്. PTA ഇതില്‍ ഇടപെടേണ്ട.
ളര്‍ക്കാര്‍ ഫണ്ടുകള്‍ എന്നു പറയുന്നിടത്ത് ഏതെല്ലാമെന്നു വ്യക്തമാക്കുന്നില്ല. SSA,RMSA,ത്രിതല പഞ്ചായത്ത്, മുന്‌സിപ്പാലിറ്റി എന്നിവയില്‍ നിന്നും ലഭിക്കുന്ന എല്ലാ ഫണ്ടുകളും SMCയിലേ# വരുമൊ.
സ്‌ക്കൂള്‍ ഭരണ സംവിധാനത്തില്‍ ആകെ ആശയക്കുഴപ്പമുണ്ടാക്കാവുന്ന ഈ ഉത്തരവ് അദ്ധ്യാപക ലോകം ചര്‍ച്ചചെയ്യുമെന്ന് കരുതുന്നു.
congratulations nandu.....you have done a great job
നന്ദകുമാറിന് അഭിനന്ദനങ്ങള്‍. ഇനിയും ഉയരങ്ങളിലെത്തെട്ടെയെന്ന് ആശംസിക്കുന്നു.
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍... നന്ദകുമാര്‍ ഫ്രീ സോഫിറ്റ്‍വെയര്‍ പ്രസ്ഥാനത്തിന ഒരു മുതല്‍ക്കൂട്ട് തീര്‍ച്ച..ആശംസകള്‍...
Dear Nandakumar
Congrats....from G.H.S.S KUNNAKKAVU .My school today successfully used your software to conduct school leader election. Thank you
Majo paul.k
H.S.A Maths
ഒന്നിൽ കൂടൂതൽ സ്താനാർത്ഥികളെ ഉൾകൊള്ളിക്കെണ്ടതാണങ്കിൽ എന്തു ചെയ്യണം
ഉദാ:സ്കൂൾ ലീഡർ, സ്പോർട്സ് ലീഡർ, ഫൈൻ ആർട്സ് സെക്രട്ടരി
pleas email the answer
mulliakurssiup@gmail.com
good .this software is very usefull
is this applicable for ubuntu 14.04
>> is this applicable for ubuntu 14.04
I'll be checking that. However, you can use its web edition:
http://nandakumar.co.in/apps/sammaty/
Post a Comment